UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
  29.09.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1888.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചേർന്ന ജനകീയ സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ജനകീയ സദസ്സിൽ വന്ന എത്ര പരാതികൾ തീർപ്പാക്കിയിട്ടുണ്ട്; ഏതൊക്കെ റൂട്ടിലെ ഗതാഗത പ്രശ്നങ്ങൾ ഇത്തരത്തിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ?
1889.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ ആംബുലൻസുകൾ സർവ്വീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ലഹരി കടത്ത് ഉൾപ്പെടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആംബുലൻസുകൾ ഉപയോഗിക്കുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1890.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തില്‍ ഗതാഗത പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ചേർന്ന ജനകീയ സദസ്സിന്റെ തുടർപ്രവർത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
യോഗത്തില്‍ ഉയർന്നു വന്ന ഏതൊക്കെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ?
1891.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗതാഗത വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1892.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡിന് മുകളില്‍ താഴ്ന്നുകിടക്കുന്ന കേബിളുകള്‍, റോഡുകളുടെ വശങ്ങളിലുള്ള സ്ലാബില്ലാത്ത ഓടകള്‍, ജല അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെടുക്കുന്ന കുഴികള്‍ എന്നിവ മൂലമുള്ള റോഡപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
2016 മുതല്‍ 2025 വരെ റോഡ് സേഫ്റ്റി ഫണ്ട് വിനിയോഗിച്ച് പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍, നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
അനുവദിച്ച പ്രവൃത്തികളില്‍ പൂര്‍ത്തിയാക്കുവാനുള്ളവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1893.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച ടെണ്ടർ നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിക്കായി ആഗോള ടെണ്ടർ വിളിക്കാൻ തീരുമാനമെടുത്തിരുന്നോ; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1894.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സേഫ്‍റ്റി സംബന്ധിച്ച വിഷയം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പാതകളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1895.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ റോഡ് സുരക്ഷ ഫണ്ട് വിനിയോഗിച്ച് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ?
1896.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കെ. എസ്. ആർ. ടി. സി. എത്ര പുതിയ ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഏതുതരം ബസ്സുകളാണെന്നും എപ്പോഴാണ് ഇറക്കിയതെന്നും ഇതിന് ​ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
ജില്ലകൾക്ക് അനുവദിച്ച പുതിയ ബസുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഓരോ ജില്ലയ്ക്കും ഏതു തരത്തിലുളള ബസ്സുകളാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
കാസർഗോഡ് ഡിപ്പോയിൽ കെ. എസ്. ആർ. ടി. സി. ക്ക് എത്ര ബസ്സുകളാണുളളതെന്ന് വ്യക്തമാക്കാമോ; ഈ ബസ്സുകൾക്ക് എത്ര വർഷത്തെ കാലപ്പഴക്കം ഉണ്ടെന്ന് വിശദമാക്കാമോ;
( ഡി )
മംഗളൂരു അടക്കമുളള അന്തർ സംസ്ഥാന സർവ്വീസുകളിലും മലബാർ മേഖലകളിലും മികച്ച വരുമാനം ലഭിക്കുന്ന കാസർഗോ‍‍ഡ് ജില്ലക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി വസ്തുതാപരമാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
കാസർഗോ‍ഡിന് കൂടുതൽ ബസ്സുകൾ അനുവദിക്കുവാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1897.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യെ പൊതുമേഖലയില്‍ നിലനിര്‍ത്താൻ നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കെ. എസ്. ആർ. ടി. സി. യുടെ സാമ്പത്തിക പ്രതിസന്ധി കുറച്ചു കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കെ. എസ്. ആർ. ടി. സി. യിലെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളവും മുടക്കം കൂടാതെ പെന്‍ഷനും നൽകുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
വാഹനങ്ങളുടെ ശരിയായ വിനിയോഗത്തിലൂടെയും റൂട്ടുകളുടെ ശരിയായ ഉപയോഗത്തിലൂടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1898.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബജറ്റ്‌ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കെ. എസ്. ആര്‍. ടി. സി. നടപ്പിലാക്കിയിട്ടുള്ള ടൂർ പാക്കേജ് പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലൂടെ നാളിതുവരെ എത്ര രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കാമോ?
1899.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 -26 സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സി. എത്ര പുതിയ ബസുകൾ വാങ്ങി നിരത്തിലിറക്കിയിട്ടുണ്ട് ; സർവീസ് നടത്തുന്നതിനായി പ്രസ്തുത ബസുകൾ ഏതെല്ലാം ഡിപ്പോകൾക്കു എത്ര വീതം അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സർവീസ് നടത്തുന്നതിനായി പുതിയ ബസ് അവസാനമായി അനുവദിച്ചത് എന്നാണെന്നും അന്ന് എത്ര പുതിയ ബസുകളാണ് ചാത്തന്നൂർ ഡിപ്പോയ്ക്ക് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
ചാത്തന്നൂർ ഡിപ്പോയിലേക്ക് പുതിയ ബസുകൾ അനുവദിക്കുന്നതിന് മുന്‍ഗണന നൽകുമോയെന്നും പുതിയ ബസുകള്‍ എപ്പോൾ അനുവദിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
1900.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ ബസ് സര്‍വീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര പുതിയ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നിലവില്‍ നടത്തിയിരുന്ന എത്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
1901.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ജനോപകാരപ്രദമാക്കാനും സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1902.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യുടെ കടബാധ്യതകള്‍ തീർക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളാണ് തിരികെ അടച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കെ. എസ്. ആർ. ടി. സി. യുടെ പ്രതിദിന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; അത് കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികളും അവയുടെ ഫലത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വ്യക്തമാക്കാമോ;
( സി )
പ്രതിദിന കളക്ഷന്‍ വർദ്ധിപ്പിക്കുന്നതിനും ടിക്കറ്റിതര വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായുള്ള കർമ്മ പദ്ധതികള്‍ വിശദമാക്കാമോ?
1903.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ. എസ്.ആര്‍. ടി. സി. യെ ഹരിത പദവിയിലെത്തിച്ച് മാലിന്യമുക്തമാക്കി പരിപാലിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി കെ. എസ്. ആര്‍. ടി. സി. യൂണിറ്റുകളില്‍ പ്രത്യേകമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
തരം തിരിച്ച മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ഡി )
കെ. എസ്. ആര്‍. ടി. സി. നടത്തിവരുന്ന മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1904.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. കെ.-സ്വിഫ്റ്റ് ബസ് സർവീസുകൾ എന്നാണ് ആരംഭിച്ചതെന്നും ആയതിന്റെ ലക്ഷ്യം എന്താണെന്നും വിശദീകരിക്കുമോ;
( ബി )
കെ.-സ്വിഫ്റ്റ് ബസ് സർവീസുകൾ ആരംഭിച്ചതിനു ശേഷം കെ. എസ്. ആർ. ടി. സി.യുടെ വരുമാനം വർദ്ധിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ;
( സി )
കെ.- സ്വിഫ്റ്റ് സർവീസുകൾ ആരംഭിച്ചതിനുശേഷം നാളിതുവരെ എത്ര ബസ്സുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്; ഇതുമൂലം എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
1905.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ, സൈലന്റ് വാലി, മീൻവല്ലം, ശിരുവാണി തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കെ.എസ്.ആർ.ടി .സി ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1906.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത വകുപ്പില്‍ പുതുതായി രൂപീകരിച്ചിട്ടുള്ള ബജറ്റ് ടൂറിസം സെല്ലുകള്‍ (ബി. ടി. സി.) എല്ലാ ഡിപ്പോകളിലും പ്രവർത്തിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ളവയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇവയില്‍ ഏത് ബജറ്റ് ടൂറിസം സെല്ലാണ് ലാഭകരമായി പ്രവർത്തിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നും വിശദമാക്കാമോ?
1907.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഒലിപ്പാറയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിലവില്‍ സര്‍വീസ് നടത്തുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ സര്‍വീസ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1908.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. 2023 മുതല്‍ എന്തൊക്കെ വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ കെ. എസ്. ആര്‍. ടി. സി. യിൽ ഉണ്ടായ പുരോഗതി വിലയിരുത്തുമോ;
( സി )
ഈ കാലയളവിൽ പുതിയ ഇനം ബസുകള്‍ ഇറക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കണ്ണൂര്‍ ജില്ലയില്‍ പുതിയ ബസ് റൂട്ടുകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
കെ. എസ്. ആര്‍. ടി. സി. ലാഭകരമാക്കാന്‍ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1909.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യിൽ പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ബി )
ജീവനക്കാർക്കും പെൻഷൻകാർക്കും ഡി. എ./ഡി. ആർ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ കഴിയില്ല എന്ന കോടതി നീരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കെ. എസ്. ആർ. ടി. സി. പെൻഷൻകാർക്ക് കുടിശ്ശിക ആയ 76% ഡി. ആർ ഉടനടി നൽകുമോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ. എസ്. ആർ. ടി. സി. ലാഭത്തിൽ എത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശിക ആയ എല്ലാ അനുകൂല്യങ്ങളും സമയബന്ധിതമായി കൊടുത്തു തീർക്കാൻ തയ്യാറാവുമോയെന്ന് വിശദമാക്കുമോ?
1910.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. യുടെ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി റോഡുസുരക്ഷാ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ലാഭത്തിലുള്ള പദ്ധതികൾ ഏതൊക്കെയെന്നും നഷ്ടത്തിലുള്ള പദ്ധതികൾ എതൊക്കെയെന്നും ലാഭം/ നഷ്ടം എത്രയെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ?
1911.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ കാലപ്പഴക്കം ചെന്നവ മാറ്റി പുതിയ ബസ്സുകള്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലക്കകത്ത് സര്‍വീസ് നടത്തുന്ന ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1912.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. പുതിയതായി എത്ര ബസ്സുകളാണ് വാങ്ങിയത്; അറിയിക്കാമോ; പയ്യന്നൂര്‍ ഡിപ്പോയ്ക്ക് കീഴില്‍ എത്ര ബസ്സുകളാണ് നിലവില്‍ ഉള്ളത്; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലക്കും പയ്യന്നൂര്‍ ഡിപ്പോയ്ക്കും എത്ര പുതിയ ബസുകളാണ് അനുവദിച്ചിട്ടുള്ളത്;വിശദമാക്കാമോ?
1913.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് രാത്രികാലങ്ങളിൽ ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
( ബി )
തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസ്സുകളില്‍ മണിക്കൂറില്‍ ഒരു ബസ് എങ്കിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വഴി കടന്നുപോകുന്ന വിധം ക്രമീകരിക്കുന്നത് പരിഗണിക്കാമോ?
1914.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കെ. എസ്. ആർ. ടി. സി. ഇലക്ട്രിക്ക് ബസ്സുകൾക്ക് സർവീസ് നടത്തുന്നതിന് സമയക്രമപ്പട്ടിക നിർണ്ണയിച്ചിട്ടുണ്ടോ; എങ്കിൽ എങ്ങനെയാണെന്ന് വിശദമാക്കാമോ?
1915.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മാണം പൂർത്തീകരിച്ച എളമരം, കൂളിമാട് പാലങ്ങളിലൂടെ കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് അനുവദിക്കുന്നത് സംബന്ധിച്ച നിവേദനം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ അനുമതിക്കായി ലഭ്യമായിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1916.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സർവീസ് നടത്തുന്നതിനായി എത്ര പുതിയ കെ. എസ്. ആർ. ടി. സി. ബസ്സുകൾ അനുവദിച്ചിട്ടുണ്ട്; അവ ഓരോന്നിന്റെയും സമയവും റൂട്ടും അറിയിക്കാമോ;
( ബി )
ബാലുശ്ശേരിയിലേക്കുള്ള രാത്രികാല യാത്രാക്ലേശം പരിഹരിക്കുന്നതിനായി ലാഭകരമായി ഓടാവുന്ന പുതിയ ബസ്സുകൾ അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1917.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പല കെ.എസ്.ആർ.ടി.സി. യൂണിറ്റുകളിലും ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസ്സുകൾ ഓപ്പറേറ്റ് ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബസ്സുകൾ ഉപയോഗപ്പെടുത്തി കോതമംഗലം കെ.എസ്.ആർ.ടി.സി. യൂണിറ്റിൽ നിന്നും കമ്പം, തേനി എന്നീ സ്ഥലങ്ങളിലേക്ക് ഇന്റർസ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1918.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൺപത് ശതമാനത്തിലധികം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഇന്റർ സ്റ്റേറ്റ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കുവാൻ തടസ്സങ്ങൾ എന്തെങ്കിലും നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
അന്തർ സംസ്ഥാന സർവീസുകൾ നിരവധിയുള്ള പ്രസ്‌തുത ബസ് ഡിപ്പോയുടെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ;
( സി )
അമ്പത്തിയെട്ടോളം സർവീസുകൾ ഉണ്ടായിരുന്ന പ്രസ്‌തുത സബ് ഡിപ്പോയിൽ നിലവിൽ മുപ്പത്തിരണ്ട്‍ സർവീസുകൾ മാത്രമാണ് ഉളളതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1919.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കുറ്റ്യാടി മാനന്തവാടി റൂട്ടിൽ രാത്രികാലങ്ങളിൽ ജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമായി പുതിയ കെ. എസ്. ആർ. ടി. സി. ബസുകൾ അനുവദിക്കുമോ; വിശദവിവരം നൽകാമോ?
1920.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ കമ്പ്യൂട്ടറൈസേഷന് എം. എല്‍. എ.യുടെ പ്രത്യേക വികസന നിധി വിനിയോഗിച്ചുള്ള പദ്ധതി പൂര്‍ത്തീകരിക്കാൻ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
മാവേലിക്കര കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ എം. എല്‍. എ.-യുടെ ആസ്തി വികസന പദ്ധതി പ്രകാരം അനുവദിച്ച കെട്ടിട നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1921.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളരെ ലാഭത്തില്‍ ആയിരുന്ന തിരുവനന്തപുരം സിറ്റിയില്‍ നിന്നും ശ്രീകാര്യം മുക്കില്‍ക്കട ഇടത്തറ ആനന്ദേശ്വരം വഴിയുള്ള ബസ് സര്‍വ്വീസ് മുടങ്ങിയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1922.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള വിതുര കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ നാളിതുവരെയുള്ള പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നൽകുമോ;
( ബി )
പുതിയതായി അരുവിക്കര മണ്ഡലത്തിലെ ഡിപ്പോകളിൽ നിന്നും ആരംഭിക്കാനുദ്ദേശിക്കുന്ന ബസ് സർവ്വീസുകളുടെ വിവരം ലഭ്യമാക്കുമോ;
( സി )
പുതിയതായി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ?
1923.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര കെ. എസ്. ആർ. ടി. സി. ഡിപ്പോയ്ക്ക് പുതിയതായി എത്ര ഇലക്ട്രിക്കല്‍ ബസ്സുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1924.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്വ കെ. എസ്. ആർ. ടി. സി. ഡിപ്പോയുടെ നവീകരണത്തിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത ഡിപ്പോയിൽനിന്നും നിർത്തലാക്കിയ ലാഭകരമായ സ്റ്റേ സർവീസുകൾ ഉൾപ്പെടെ ഉള്ളവ പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ ?
1925.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വെള്ളനാട്, വിതുര കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളിൽ നിന്നും പുതിയതായി ആരംഭിച്ച ബസ് സർവ്വീസുകളുടെ വിവരം ലഭ്യമാക്കാമോ?
1926.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി - ചമ്രവട്ടം - കോഴിക്കോട് ദേശസാൽകൃത റൂട്ടിൽ യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ ബസ് സർവ്വീസ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
ഗുരുവായൂരിൽ നിന്ന് രാത്രി 11:25-ന് ചെന്നൈ എഗ്‍മോറിലേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് കണക്ഷൻ വണ്ടിയായി പൊന്നാനി ഡിപ്പോയിൽ നിന്ന് ഗുരുവായൂരിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുമോ; വിശദമാക്കുമോ?
1927.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പുതുക്കാട് കെ.എസ്‍.ആര്‍.ടി.സി. മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണ -നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ദേശീയ പാതയോട് ചേര്‍ന്ന് ഏറെ വാണിജ്യ പ്രാധാന്യമുള്ള പുതുക്കാട് കെ.എസ്‍.ആര്‍.ടി.സി.വക സ്ഥലത്ത് അനുയോജ്യമായ വികസന പദ്ധതികളും ബസ് സ്റ്റാന്റിന്റെ അടിസ്ഥാന സേവന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുതകുന്ന പദ്ധതികളും നടപ്പാക്കുന്നതിനായി ഒരു പ്രോജക്ട് തയ്യാറാക്കി ധനകാര്യവകുപ്പിന് സമര്‍പ്പിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1928.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഒരു ഡോർമിറ്ററി കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി നൽകിയ അപേക്ഷയിന്മേൽ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1929.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്റിനെയും കച്ചേരി നടയേയും ഐഡന്റിക്കല്‍ ഫെയര്‍ സ്റ്റേജുകളായി പരിഗണിക്കണം എന്ന അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1930.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഏതൊക്കെ ബസ് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി. പുനസ്ഥാപിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ പ്രസ്‌തുത പ്രദേശത്തെ റൂട്ടുകളില്‍ പുതുതായി അനുവദിച്ചിട്ടുളള കെ. എസ്. ആര്‍. ടി. സി. ബസ് സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1931.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിന്റെ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലായതിനാൽ പ്രസ്തുത ഓഫീസ് മാറ്റി പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ?
1932.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്റ്റേറ്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി സ്വകാര്യ ബസ്സുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കല്യാശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ സ്വകാര്യ ബസ് റൂട്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1933.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയ സദസ്സില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഗതാഗത വകുപ്പ് മുഖേന നടത്തിയ റൂട്ട് ഫോര്‍മുലേഷന്റെ അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി മട്ടന്നൂര്‍ മണ്ഡലത്തില്‍ പുതിയ റൂട്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1934.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ ആയി ജോലി ചെയ്തുവരവെ മരണപ്പെട്ട ശ്രീമതി.ബിന്ദുലേഖയുടെ മകൻ ശ്രീ . അതുൽ കെ. പി. യുടെ ആശ്രിത നിയമനത്തിനുള്ള അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ് കൈകാര്യം ചെയ്തുവരുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
അതുൽ കെ. പി. ക്ക് ജോലി നൽകുന്നതിന് സർക്കാർ ഉത്തരവ് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1935.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻ‍ഡില്‍ നിന്നും മണലൂർ മണ്ഡലത്തിലെ പാവറട്ടി, പുവ്വത്തൂർ വഴിയും, തിരിച്ച് ഇതേ റൂട്ടില്‍ ഗുരുവായൂരിലേക്കും എത്ര ബസുകള്‍ സർവീസ് നടത്തുന്നുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂർ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻ‍ഡില്‍ നിന്നും പാവറട്ടി, പുവ്വത്തൂർ വഴി കായംകുളത്തേക്കുള്ള ബസ് നിലവില്‍ കൃത്യമായി സർവീസ് നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പല കാരണങ്ങളാല്‍ കായംകുളത്തേക്കുള്ള ബസ് സർവീസ് ഇടക്കിടയ്ക്ക് മുടങ്ങുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിനായി മുടക്കം കൂടാതെ പ്രസ്തുത സർവീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1936.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി.-യുടെ റൂട്ട് ഫോര്‍മുലേഷനുമായി ബന്ധപ്പെട്ട് മണലൂര്‍ മണ്ഡലത്തില്‍ നടന്ന ജനകീയ സദസ്സില്‍ ഉയര്‍ന്നുവന്ന യാത്രാക്ലേശമുള്ള റൂട്ടുകള്‍ ഏതെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തിലെ പ്രസ്തുത റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1937.
ശ്രീ വി ജോയി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി ദെലീമ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളർന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് സംസ്ഥാന ജലഗതാഗത മേഖലയില്‍ നൂതന സാങ്കേതിക വികസനം ലക്ഷ്യമിട്ടിട്ടുണ്ടോ; ഇതിനായി സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
റോഡ്, റെയില്‍ ഗതാഗതത്തെ അപേക്ഷിച്ച് ജലഗതാഗതം കൂടുതല്‍ ലാഭകരവും മലിനീകരണമുക്തവും ആണെന്നിരിക്കെ ജലയാത്രാമാർഗങ്ങളുടെ അനന്ത സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ജലഗതാഗത രംഗത്ത് സർക്കാർ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
1938.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിൽ കാലപ്പഴക്കം ചെന്ന ബോട്ടുകൾ മാറ്റി പുതിയ ബോട്ടുകൾ വാങ്ങാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ജലഗതാഗത വകുപ്പിൽ ജീവനക്കാരെ യഥാസമയം നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കെ. എസ്. ആർ. ടി. സി. നടപ്പാക്കിയതുപോലെ ജലഗതാഗത വകുപ്പ് കുറഞ്ഞ ചെലവിൽ കൂടുതൽ ടൂർ പാക്കേജുകൾ നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1939.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലഗതാഗത വകുപ്പ് അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി സ്റ്റേഷനിലേക്ക് അനുവദിച്ച പുതിയ ബോട്ടുകള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പുതുതായി അനുവദിച്ച ബോട്ടുകളില്‍ എത്ര ബോട്ടുകള്‍ നിലവില്‍ പാണാവള്ളിയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കാമോ?
1940.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള എ. ഐ. ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര നിയമലംഘനങ്ങളാണ് എ.ഐ. ക്യാമറകള്‍ മൂലം കണ്ടെത്താനായതെന്നും എത്ര രൂപയുടെ പിഴ ഈടാക്കിയെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഏത് ഹെഡ് ഓഫ് അക്കൗണ്ടിലേക്കാണ് ഈ തുക ക്രമീകരിച്ചിട്ടുള്ളതെന്നും ഇതിന്റെ വിനിയോഗം എപ്രകാരമാണെന്നും ഇതിനോടകം പ്രസ്തുത അക്കൗണ്ടില്‍ നിന്നും എത്ര തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
എ.ഐ. ക്യാമറ സ്ഥാപിച്ചിട്ടുള്ള ഇനത്തില്‍ നിര്‍വ്വഹണ ഏജന്‍സിക്കും കരാര്‍ സ്ഥാപനത്തിനും എത്ര രൂപയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും ഏത് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
1941.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ക്ക് മാത്രം പെര്‍മിറ്റുള്ള പാതകളിൽ സ്വകാര്യബസുകൾ സജീവമായതോടെ കോർപ്പറേഷന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി എന്തെല്ലാമാണെന്ന് വിശദമാക്കുമോ; സ്വകാര്യബസുകൾക്ക് അനുകൂലമായി സര്‍ക്കാര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾ റൂട്ട് സർവീസ് പോലെ ഓടുന്നത് നിയമലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം വാഹനങ്ങളില്‍ എം.വി.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ബസ്സുടമകള്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള പരാതികളെന്നും യാത്രക്കാര്‍ നല്‍കുവാന്‍ തയ്യാറാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1942.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനുമായി പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിൽ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1943.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ൽ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴുള്ള കമ്പ്യൂട്ടർ, പ്രിന്റർ, തുടങ്ങിയവയാണ് തിരൂരങ്ങാടി സബ് ആര്‍.ടി.ഒ. ഓഫീസിൽ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പതിനഞ്ചുവർഷത്തിൽ കൂടുതൽ ഉപയോഗിച്ച പ്രസ്തുത ഉപകരണങ്ങൾ മാറ്റി പുതിയത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കരാറിൽ നിന്നും സി-ഡിറ്റ് ഒഴിവായതുമൂലം കേടുവരുന്ന കമ്പ്യൂട്ടറുകളുടെ തകരാറുകൾ പരിഹരിക്കാൻ ടെക്നിക്കൽ സ്റ്റാഫ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
100 കോടിയിൽ കൂടുതൽ സർക്കാറിന് പ്രതിവർഷം വരുമാനം നൽകുന്നതും സംസ്ഥാനത്തുതന്നെ ഏറ്റവും തിരക്കുള്ളതും തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങൾ പൂർണ്ണമായും താനൂർ നിയമസഭാ മണ്ഡലത്തിന്റെ പകുതിയും ഉൾപ്പെടുന്ന തിരൂരങ്ങാടി സബ് ആര്‍.ടി.ഒ. ഓഫീസിൽ മേൽപ്പറഞ്ഞത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1944.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തുന്ന നടപടി നിലവിൽ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
ഇത് നടപ്പിലാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഇതിനായി വാഹന ഉടമകൾ ഒടുക്കേണ്ട ഫീസ് ഘടന എപ്രകാരമാണ്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങൾക്കും ഇപ്രകാരം നമ്പർ പ്ലേറ്റുകൾ മാറ്റുമ്പോളുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കാലതാമസവും ഒഴിവാക്കുന്നതിന് എന്തൊക്കെ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ?
1945.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റ് പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നുള്ള വിശദാംശം നല്‍കുമോ?
ട്രാൻസ്പോർട്ട് കമ്മീഷണർ സ്ക്വാഡ്
1946.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കീഴിൽ ടി.സി. സ്ക്വാഡ് (ട്രാൻസ്പോർട്ട് കമ്മീഷണർ സ്ക്വാഡ്) രൂപീകരിച്ചതിലെ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സ്ക്വാഡ് രൂപീകരിക്കാൻ ഉണ്ടായ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പൊതുജനങ്ങളിൽ നിന്ന് ആരോപണമോ വിജിലൻസിൽ നിന്ന് നടപടികളോ നേരിട്ട ഉദ്യേഗസ്ഥർ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഈ സ്പെഷ്യൽ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഓരോരുത്തരുടെയും വിവരങ്ങൾ ഇനം തിരിച്ചു വിശദമാക്കാമോ;
( ഡി )
ഈ സ്ക്വാഡ് കൊണ്ട് പൊതുജനങ്ങൾക്ക് ഉണ്ടായ നേട്ടങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;
( ഇ )
ഈ സ്ക്വാഡ് നിലവിൽ വന്നതിനുശേഷം ഇതിലെ അംഗങ്ങൾക്കെതിരെ വിജിലൻസ് കേസ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ അവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ?
1947.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് നടപടി ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
സ്ഥലം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ എന്താണെന്ന് വിശദമാക്കുമോ; തടസ്സങ്ങൾ ഉണ്ടെങ്കിൽ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കുമോ; കെട്ടിടനിർമ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( സി )
ബജറ്റിൽ 20 ശതമാനം തുക വകയിരുത്തിയിട്ടും കെട്ടിടനിർമ്മാണ നടപടി അനന്തമായി നീണ്ടു പോകുന്നതിനുള്ള കാരണം എന്താണ്; ഇതിനെന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ അവ പരിഹരിക്കുവാൻ വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടിയുടെ വിശദാംശം നൽകുമോ?
1948.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുചക്രവാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ ഹെൽമെറ്റ് ധരിച്ചിട്ടും അവരുടെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നുവെന്ന വിവരം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഹെൽമെറ്റിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
1949.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ച് കേടുപറ്റുകയും മനുഷ്യര്‍ക്ക് പരിക്ക് പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപകടം നടന്ന സ്ഥലത്തുതന്നെ പോലീസ്/മോട്ടാേര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ എത്തി നടത്തുന്ന ജി.ഡി. എന്‍ട്രി ഉപയോഗിച്ച് കോടതി മുഖേനയല്ലാതെ നേരിട്ട് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അനുമതി നിലവിലുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജി.ഡി. എന്‍ട്രി സംബന്ധിച്ച് പരാതി യുണ്ടെങ്കില്‍ മാത്രം കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചാല്‍ അത് നടപടി ക്രമം ലഘൂകരിക്കുകയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടുന്നതിലെ കാലതാമസം ഗണ്യമായി കുറയ്ക്കുകയും വഴി പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1950.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആംബുലന്‍സുകളില്‍ നിയമപ്രകാരം എത്ര തരം അപായ സൈറണുകളാണ് സ്ഥാപിക്കേണ്ടത്; ഇവയുടെ വ്യത്യാസം പൊതുജനങ്ങള്‍ക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മനസ്സിലാക്കുവാൻ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
അപകട സാഹചര്യവും രോഗികളും ഇല്ലാത്തപ്പോഴും സൈറൺ മുഴക്കി ആംബുലന്‍സുകള്‍ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സാഹചര്യം ഒഴിവാക്കുന്നതിന് എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1951.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.സി. ലൈസൻസ് എന്നിവയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണ്‍നമ്പർ മോട്ടോര്‍വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിവാഹൻ പോര്‍ട്ടലിൽ ചേർക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണ്‍നമ്പർ പ്രസ്തുത പോര്‍ട്ടലിൽ ചേർക്കുന്നതിന് സേവനം ലഭിക്കുന്ന കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നും ഇപ്രകാരം മൊബൈൽ ഫോണ്‍നമ്പർ ചേർക്കുമ്പോൾ വാഹനയുടമക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ/പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ;
( സി )
മോട്ടോർവാഹന വകുപ്പിന്റെ പോര്‍ട്ടലിൽ മൊബൈൽ നമ്പർ ചേർക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.