UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
18.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
852.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവനം പുതുക്കി പണിയുന്നതിനായി നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം എന്തൊക്കെ മാനദണ്ഡങ്ങളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
ഈ മാനദണ്ഡങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
853.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ ഇലയ്ക്കാട് നഗറിൽ നാല്പത്തിമൂന്ന് വർഷമായി താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി വകുപ്പ് ഡയറക്ടറേറ്റ് തലത്തിൽ എപ്പോൾ പൂർത്തിയാക്കും എന്ന് അറിയിക്കാമോ;
( ബി )
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷ സർക്കാരിൽ ലഭ്യമാക്കാത്തതിന് കാരണം വ്യക്തമാക്കാമോ; ഫയല്‍ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ; കൈവശക്കാരുടെ മുഴുവന്‍ ഭൂമിക്കും പട്ടയം നല്‍കുമോ; ഇല്ലെങ്കില്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷ നിലവിൽ പട്ടിക ജാതി വികസന ഡയറക്ടറേറ്റിലെ എസ്.സി.ഡി.ഡി/5344/2024-എ2 (ഡി.ഇ.വി എ) നമ്പർ ഫയലിൽ പരിഗണനയ്ക്കായി ഉൾപ്പെടുത്തി നടപടി സ്വീകരിച്ചു വരുന്നതാണോ; ഇതിന്റെ പുരോഗതി വിശദമാക്കാമോ?
854.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള സേഫ് പദ്ധതിയില്‍ ആലത്തൂര്‍ മണ്ഡലത്തിലെ എത്ര ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
855.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; ഇതില്‍ എത്ര പേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
856.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും ഭൂരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങള്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി എന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് വ്യക്തമാക്കാമോ;
( സി )
ഭൂമിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കുന്നത്തുനാട് മണ്ഡലത്തിലെ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
857.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, കെട്ടിടങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാര്‍ക്കറ്റുകള്‍ അടക്കം വാടക നിശ്ചയിച്ച് പൊതുജനങ്ങള്‍ക്കായി നല്‍കുമ്പോള്‍ എസ്. സി. /എസ്.റ്റി. വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം നൽകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതെല്ലാം വകുപ്പുകള്‍ ഇത്തരത്തില്‍ എസ്. സി. /എസ്. റ്റി. വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നുണ്ട്; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ എസ്. സി. /എസ്. റ്റി. സംവരണം നല്‍കാത്ത വകുപ്പുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഇത്തരത്തില്‍ വാടക നിശ്ചയിച്ച് നല്‍കുന്ന കെട്ടിടങ്ങളിലും, ഷോപ്പിംഗ് കോംപ്ലക്സ്, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും എസ്. സി. /എസ്. റ്റി. വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
858.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വാങ്ങി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ലാന്റ് ബാങ്ക് പദ്ധതിയിലേക്ക് കോങ്ങാട് മണ്ഡലത്തില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി വിതരണം ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
859.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം നാളിതു വരെ എത്ര പേർക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്തിട്ടുണ്ട്; ആയത് എത്ര ഏക്കർ ഭൂമി വരുമെന്ന് വിശദമാക്കാമോ;
( ബി )
2021-2022 മുതൽ 2025-2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഭൂമി ലഭ്യമായവരുടെ എണ്ണം പ്രത്യേകം പട്ടികയായി ലഭ്യമാക്കാമോ?
860.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിതരണം നടത്തുന്നതിനായി വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ വെരി ലൈറ്റ് സ്ട്രക്ച്ചർ ഭവന നിര്‍മ്മാണം മാത്രമേ നടത്താന്‍ സാധിക്കൂ എന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഭൂമിയില്‍ ഭവന നിര്‍മ്മാണം ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ എന്നത്തേയ്ക്ക് ഭവനനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
861.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും ആയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പട്ടികജാതി വികസന വകുപ്പും പട്ടികവർഗ്ഗ വികസന വകുപ്പും ലൈഫ് ഭവന പദ്ധതിയിലേക്ക് ഓരോ സാമ്പത്തിക വര്‍ഷവും എത്ര തുക നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
862.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ പട്ടികജാതി കുടുംബങ്ങൾക്കായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എത്ര വീടുകളാണ് നിർമ്മിക്കാൻ അനുമതി ലഭ്യമായത്; അതിൽ എത്ര വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്; ബാക്കി വീടുകൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
2021-25 കാലയളവില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം കടുത്തുരുത്തി മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്; അപ്രകാരം അനുവദിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ലഭ്യമാക്കാമോ;
( സി )
ആച്ചിക്കല്‍, മധുരവേലി നഗറുകളുടെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കാമോ; മധുരവേലി ഐ.ടി.ഐ. നഗറിന്റെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ആച്ചിക്കല്‍ നഗറിന്റെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ഇ )
ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കടുത്തുരുത്തി മണ്ഡലത്തിൽ ബാക്കി വരുന്ന 51 വീടുകളിൽ എത്രയാണ് പൂര്‍ത്തീകരിക്കാതിരിക്കുന്നതെന്നും അവയുടെ നിലവിലെ നിര്‍മ്മാണഘട്ടം എന്താണെന്നും അറിയിക്കാമോ?
863.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നെന്മാറ നിയോജക മണ്ഡലത്തിൽ എത്ര പട്ടികവർഗ്ഗ കുടുംബങ്ങൾക്കാണ് ഭൂമി അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇനി എത്ര കുടുംബങ്ങൾക്കാണ് ഭൂമി അനുവദിക്കാനുള്ളതെന്നും അതിനായി സർക്കാർ എന്തെല്ലാം നടപടികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
864.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശ നിയമപ്രകാരം നിലമ്പൂര്‍ മണ്ഡലത്തില്‍ എത്ര ആദിവാസി കുടുംബങ്ങളാണ് ഭൂമിക്കായി അപേക്ഷ നൽകിയതെന്നും ഇതുവരെ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി നൽകിയിട്ടുണ്ടെന്നും സംബന്ധിച്ച പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ വീടും കൃഷി സ്ഥലവും നഷ്ടപ്പെട്ട് വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡുകളില്‍ ശുചിമുറിയോ കുടിവെള്ള സൗകര്യമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂര്‍- പോത്തുകല്‍ പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപൊട്ടി, കുമ്പളപ്പാറ, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, വട്ടിക്കല്ല് എന്നീ ഉന്നതികളിലെ മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് വീടും സ്ഥലും കൃഷിഭൂമിയും നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
2018-ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലവും വീടുകളും തകർന്നതിനാൽ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ ഉന്നതിക്കാര്‍ കഴിഞ്ഞ 7 വര്‍ഷമായി പുറംലോകവുമായി ഒറ്റപ്പെട്ട് കഴിയുന്ന ദുരിതാവസ്ഥ പരിഹരിക്കുവാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭൂരഹിതരായ ആദിവാസികള്‍ 2 വർഷത്തോളം ബിന്ദു വൈലാശേരിയുടെ നേതൃത്വത്തില്‍ ജില്ലാ പട്ടികജാതി പട്ടികവര്‍ഗ ഓഫീസിന് മുന്നില്‍ നടത്തി വന്ന സമരവും തുടര്‍ന്ന് കളക്ടറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ കരാര്‍ പാലിക്കാത്തതിന്റെ പേരില്‍ ഇന്നും മലപ്പുറം കളക്ടറേറ്റിന്റെ മുന്നില്‍ സമരം തുടര്‍ന്ന് പോരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കളക്ടറുമായുണ്ടാക്കിയ പ്രസ്തുത കരാര്‍ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
865.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്നും വിവിധ വർഷങ്ങളിലായി തെരഞ്ഞെടുത്ത എസ്.സി ഉന്നതികൾ ഏതെല്ലാമായിരുന്നു; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വിശദമാക്കാമോ;
( ബി )
തെരഞ്ഞെടുക്കപ്പെട്ട ഓരോ ഉന്നതിയുടെയും നവീകരണത്തിനായി എത്ര തുക വീതമാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( സി )
നിർമ്മാണ പ്രവൃത്തികൾക്ക് തുകകൾ അനുവദിച്ച എസ്.സി ഉന്നതികളുടെ നിർമ്മാണ പ്രവൃത്തികൾ ഏതു വരെയായി; ഇതുവരെ എത്ര രൂപയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു; ഈ നിർമ്മാണ പ്രവൃത്തികളുടെ കരാറുകാരൻ എഗ്രിമെന്റ് വെച്ച തീയതി എന്നാണ്; ഓരോന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ഡി )
ഈ പ്രവൃത്തികളുടെ തുടർ നിർമ്മാണങ്ങൾ എന്നേക്ക് പൂർത്തീകരിക്കാൻ കഴിയും എന്ന് ഇനം തിരിച്ചു വിശദമാക്കാമോ?
866.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്യാശ്ശേരി മണ്ഡലത്തിൽ എത്ര പട്ടികജാതി നഗറുകളും അതിൽ എത്ര കുടുംബങ്ങളും താമസിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച മണ്ഡലത്തിലെ നഗറുകളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത നഗറുകളുടെ പ്രവൃത്തിയുടെ പുരോഗതി ലഭ്യമാക്കാമോ?
867.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തില്‍ കുടിവെള്ള ലഭ്യത കുറവുള്ള ഉന്നതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെയും (2016-21) ഈ സർക്കാരിന്റെയും കാലയളവില്‍ എത്ര ഉന്നതികളില്‍ കുടിവെള്ളം നല്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; ആയത് എവിടെയെല്ലാം നടപ്പിലാക്കിയെന്നും ഇതിനായി ചെലവഴിച്ച തുകയെത്രയെന്നും വിശദമാക്കാമോ?
868.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ കാട്ടാക്കട വെള്ളമാനര്‍കോണം അംബേദ്കര്‍ സ്വയംപര്യാപ്ത പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നത് നീണ്ടു പോകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
869.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെയും (2016-21) ഈ സർക്കാരിന്റെയും കാലയളവില്‍ അംബേദ്കർ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഉന്നതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയവയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
870.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2025 വരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട നഗറുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2021-ന് ശേഷം റിവൈസ്ഡ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി പുതുക്കി നല്‍കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട നഗറുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( സി )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്ന നഗറുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
871.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ;
( സി )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മരുതന്‍പാറ പട്ടികജാതി സദ്ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ കെട്ടിടത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ?
872.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ പുളികുത്തി, പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ എന്നീ ഉന്നതികളിലെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
873.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആലപ്പുഴ മണ്ഡലത്തില്‍ എത്ര ഉന്നതികള്‍ക്കാണ് അംബേദ്കര്‍ ഉന്നതി പദ്ധതി പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റുകളിൽ ഏതൊക്കെ ഉന്നതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന വിവരം അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചതില്‍ ഏതൊക്കെ ഉന്നതികളുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ക്കായിഎത്ര തുകയാണ് ചിലവഴിക്കുന്നതെന്നും ആരംഭിച്ച പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
874.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലക്കുടിയിൽ പനിബാധിതനായ പിഞ്ചു ബാലൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരണപ്പെട്ടതും മറ്റൊരു രോഗിയെ കാട്ടിലൂടെ ദണ്ഡുകെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നതും സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആദിവാസി ഊരിൽ നിന്നും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇടമലക്കുടി ആദിവാസി ഊരിലേക്ക് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സേവനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ഇടമലക്കുടി ആദിവാസി ഊരിന്റെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച തുകയും ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ?
875.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഇടയാടിമുക്കം പട്ടികജാതി നഗറിലും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഇടക്കുന്ന് പട്ടികജാതി നഗറിലും അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം നടന്നുവരുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ പാറയിൽ പട്ടികജാതി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
876.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ ഉന്നതികളിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും പ്രസ്തുത ഉന്നതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിൽ 2016 മുതല്‍ നാളിതുവരെ ഏതൊക്കെ പട്ടികവര്‍ഗ്ഗ ഉന്നതികളിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി, അനുവദിച്ച വര്‍ഷം, ചെലവഴിച്ച തുക, തുടങ്ങിയവ സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
877.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല മണ്ഡലത്തിലെ പട്ടികജാതി ഉന്നതികളില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പട്ടികജാതി ഉന്നതികളുടെ പേര്, പഞ്ചായത്ത്, അനുവദിച്ച തുക, ചെലവഴിച്ച തുക ഇവ സംബന്ധിച്ച വിശദാംശം നല്‍കുമോ?
878.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ എത്ര എസ്.സി. നഗറുകള്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനുവേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്; എസ്.സി. നഗറുകളുടെ പേരുകളും പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര എസ്.സി. നഗറുകളില്‍ നവീകരണം പൂര്‍ത്തിയായെന്നും എന്തെല്ലാം പ്രവൃത്തികളാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തിയ എസ്.സി. നഗറുകളിൽ, നവീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാത്തവ ഏതെല്ലാമാണെന്നും ഈ നഗറുകളിലെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
മുഴുവൻ എസ്.സി. നഗറുകളിലും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
എന്നത്തേയ്ക്ക് നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ ?
879.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി എരുത്വാപ്പുഴ മലവേടർ പട്ടികവർഗ്ഗ ഉന്നതി, തുമരംപാറ പട്ടികവര്‍ഗ്ഗ ഉന്നതി എന്നിവിടങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
880.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി നഗറുകളുടെ വികസനത്തിനായുള്ള അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവൃത്തികള്‍ നടക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തിലെ നഗറുകളുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ 2016 മുതല്‍ 2025 വരെ എത്ര നഗറുകൾ അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
881.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ചിറയിന്‍കീഴ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തീകരിക്കേണ്ടതും പൂർത്തീകരിച്ചതുമായ പ്രവൃത്തികളുടെ വിശദംശങ്ങൾ ലഭ്യമാക്കാമോ?
882.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ മണ്ഡലത്തിലെ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കണ്ണാട്ടുകോണം ഉന്നതിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
883.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി മാവേലിക്കര മണ്ഡലത്തിൽ ഏതെല്ലാം നഗറുകൾ നവീകരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെട്ട നഗറുകളുടെ തൽസ്ഥിതി വിശദമാക്കുമോ?
884.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി മണ്ഡലത്തിലെ പട്ടികജാതി നഗറുകളുടെ വികസനത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് പദ്ധതിയുടെ അടങ്കല്‍ തുക സഹിതം വിശദമാക്കാമോ; ഈ പദ്ധതികള്‍ വഴി ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും വിശദമാക്കാമോ; പ്രസ്തുത മണ്ഡലത്തിലെ വിവിധ പട്ടികജാതി നഗറുകളിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ഉണ്ടായി എന്ന് നഗറുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ കൂളിക്കുന്ന് നഗര്‍, ചോയി മഠം നഗര്‍, വാളാഞ്ഞി കുളങ്ങരത്ത് നഗര്‍ എന്നിവിടങ്ങളിലെ അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍‍ കഴിയും എന്ന് വ്യക്തമാക്കാമോ?
885.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ആഴമല ഐ.എച്ച്.ഡി.പി. നഗർ, മൂക്കൻപെട്ടി ഐ.എച്ച്.ഡി.പി. നഗർ, മുറികല്ലുംപുറം നഗര്‍ എന്നീ പട്ടികജാതി നഗറുകളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
886.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം, മൂര്‍ദ്ധാവ് എന്നീ പട്ടികജാതി നഗറുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ; ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
( ബി )
2025-26 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
887.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത നഗറുകള്‍ ഏതൊക്കെയാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത നഗറുകളിലെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
888.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച നഗറുകളുടെ നിർവ്വഹണ ഏജൻസി തയ്യാറാക്കുന്ന എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിനായി ആധികാരപ്പെടുത്തിയത് ഏത് ഉദ്യോഗസ്ഥനെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എസ്റ്റിമേറ്റുകൾ അംഗീകരിച്ച് കിട്ടുന്നതിൽ നിലവിലുള്ള കാലതാമസം ഒഴിവാക്കാൻ ആയതിനുള്ള അധികാരം ജില്ലാതല ഓഫീസുകൾക്ക് കൈമാറുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
889.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം പട്ടികവർഗ്ഗ ഉന്നതികളെയാണ് അംബേദ്ക്കർ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പടുത്തിയി‍‍ട്ടുള്ളതെന്ന പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉന്നതികളുടെ നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
നിലവില്‍ ഏതെങ്കിലും പദ്ധതികള്‍ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ?
890.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഉന്നതികള്‍ ഏതൊക്കെയാണ്; ഓരോന്നിന്റെയും നിര്‍മ്മാണ പ്രവ‍ൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സികള്‍ ഏതൊക്കെയാണ്; ഓരോന്നിന്റെയും നിര്‍മ്മാണ പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ;
( ബി )
ഓരോ ഉന്നതിയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്; ഇനി എന്തെല്ലാം പ്രവൃത്തികളാണ് ബാക്കിയുള്ളത്; ഏതെങ്കിലും പ്രവൃത്തികളില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോ; പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മങ്കട മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ നാളിതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതും എന്നാല്‍ പദ്ധതിയുടെ മാനദണ്ഡപ്രകാരം അംബേദ്കര്‍ ഗ്രാമമായി ഉയര്‍ത്താന്‍ അര്‍ഹതയുള്ളതുമായ ഉന്നതികള്‍ ഏതെല്ലാം; മുന്‍ഗണനാ ക്രമമനുസരിച്ചുള്ള പ‍ട്ടിക ലഭ്യമാക്കുമോ?
891.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായി നിലവില്‍ എത്ര ഉന്നതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ എത്ര ഉന്നതികള്‍ക്ക് ശുദ്ധമായ കുടിവെള്ളം, ശൗചാലയം, വൈദ്യുതി എന്നിവ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇതിന് പരിഹാരം കാണാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
892.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ മണ്ഡലത്തിലെ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച മണമ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കടമ്പറക്കോണം - ഭാസ്‍ക്കർ ഉന്നതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കുമോ?
893.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിൽ വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഉത്തരവാദികളായവർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സമാനമായ സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
894.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഈ വിഷയത്തിൽ വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ഇരകളായവരുടെ തുടർ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വകുപ്പ് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
895.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരിയായ ജീവനക്കാരി സെക്രട്ടറിയേറ്റിൽ നിന്ന് സ്ഥലം മാറിയപ്പോൾ സഹപ്രവർത്തകൻ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ എസ്.സി./എസ്. ടി. കമ്മീഷൻ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
896.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓവര്‍സീസ് സ്കോളര്‍ഷിപ്പ് തുകയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ ലഭ്യത വിശദമാക്കാമോ;
( സി )
വിദേശ പഠനത്തിന് അര്‍ഹത നേടുന്നവര്‍ക്കെല്ലാം പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
897.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി എത്ര പഠന മുറികള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതിനായി എത്ര തുക വീതം ചെലവഴിച്ചു എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും പഠന മുറിക്കായി അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പഠന മുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള പഠന മുറിക്കായി എത്ര അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ ഇനി എത്ര അപേക്ഷകളില്‍ തീരുമാനമെടുക്കുവാന്‍ ഉണ്ടെന്നും പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( ഇ )
അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ പഠന മുറി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
898.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ നടപ്പാക്കുന്നുണ്ടോ; വിശദവിവരം നൽകാമോ;
( ബി )
2021 മുതൽ ഇതുവരെ ഈ പദ്ധതി വഴി എത്ര വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങൾ നൽകാമോ;
( സി )
വിദ്യാർത്ഥികളുടെ പഠനത്തിന് ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കാമോ?
899.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് കൊഴിഞ്ഞു പോകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇപ്രകാരം കൊഴിഞ്ഞുപോകുന്ന കുട്ടികളെ തിരികെ സ്കൂളുകളിൽ എത്തിക്കുന്നതിനും അവരുടെ തുടർ വിദ്യാഭ്യാസത്തിനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും പ്രഭാത ഭക്ഷണം നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ആദിവാസി വിദ്യാർത്ഥികളുടെ പഠന നിലവാരം അവലോകനം ചെയ്യുന്നതിനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും എന്തെല്ലാം പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
900.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികളെ വിവിധ മത്സര പരീക്ഷകൾക്കായി പരിശീലിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനും 'വിർച്വൽ പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ' എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
901.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽ ഉൾപ്പെടാത്ത മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികൾക്ക് കേരളത്തിന് പുറത്തോ രാജ്യത്തിന് പുറത്തോ പോയി പഠിക്കുന്നതിന് എന്തെങ്കിലും സ്കീം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ;
( ബി )
2021 മുതല്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്രകാരം ആനുകൂല്യം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പുതുതായി ഈ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഈ ആനുകൂല്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും ഏതൊക്കെ കോഴ്സുകളാണ് ഈ സ്കീമുകളിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
902.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളിലും വിദ്യാഭ്യാസ സഹായ പദ്ധതികളിലുമായി നിലവിൽ എത്ര രൂപയുടെ കുടിശ്ശിക വിതരണം ചെയ്യാനുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള വിവിധ ചികിത്സാസഹായ പദ്ധതികളിലും ക്ഷേമ പദ്ധതികളിലുമായി നിലവിൽ എത്ര രൂപയുടെ കുടിശ്ശിക വിതരണം ചെയ്യാനുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
903.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ ശിപാർശയുടെ വെളിച്ചത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പഠിക്കാനും അത് നികത്തുവാനും ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതിയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി പിന്നാക്ക വിഭാഗ കമ്മീഷൻ ആസ്ഥാനത്ത് ആരംഭിച്ച വെബ് പോർട്ടൽ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
വിവിധ സമുദായങ്ങൾക്കുണ്ടായിട്ടുള്ള പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
സമിതിയുടെ കണ്ടെത്തലുകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഏതെല്ലാം സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
904.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന സൈബര്‍ശ്രീ സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ സെന്ററിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഹരിപ്പാട് സൈബര്‍ശ്രീ സെന്ററിനെ സംബന്ധിച്ച് സെക്രട്ടേറിയറ്റിലുള്ള SCSTDD-A3/286/2022-SCSTDD നമ്പര്‍ നടപ്പ്, കുുറിപ്പ് ഫയലുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
905.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജകമണ്ഡലത്തിൽ പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് ടു പഠന സൗകര്യമില്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംവരണ മണ്ഡലമായ ചേലക്കരയിൽ ധാരാളം പട്ടികജാതി വിദ്യാർത്ഥികളുള്ളതിനാല്‍ അടുത്ത അധ്യയന വർഷം മുതൽ ചേലക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്ലസ് ടു പഠനസൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കാമോ?
906.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികൾക്കുള്ള വിദേശപഠന സഹായം എത്ര കുട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇവര്‍ക്ക് എത്ര തുകയാണ് സ്കോളര്‍ഷിപ്പായി നല്‍കി വരുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ 2024-25 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായിട്ടുണ്ടോയെന്നും എത്ര തുകയാണ് സ്കോളര്‍ഷിപ്പായി ഇവര്‍ക്ക് നല്‍കി വരുന്നതെന്നും വിശദമാക്കാമോ;
( സി )
പട്ടികജാതി- പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ തൊഴിൽ നൈപുണ്യത്തിനായി വടക്കാ‍ഞ്ചേരി കമ്മ്യൂണിറ്റി കോളേജ്, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
907.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനത്തിൽ കേന്ദ്ര സർക്കാർ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;
( ബി )
ഇത് മൂലം നിലവിലെ സർക്കാരിന് അധിക ബാധ്യത ഉണ്ടായിട്ടുണ്ടോ;
( സി )
എത്ര വിദ്യാർത്ഥികള്‍ക്കാണ് സ്കോള‍ർഷിപ്പിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
908.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ 1,151 വിദ്യാർത്ഥികൾക്ക് നഷ്ടമായത് കേന്ദ്ര സർക്കാരിന്റെ ഏത് സ്കോളർഷിപ്പാണെന്ന് വ്യക്തമാക്കാമോ;
( ബി )
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.എസ്.) ലഭിക്കാൻ വിദ്യാർത്ഥികൾ പാലിക്കേണ്ട രണ്ട് പ്രധാന നിബന്ധനകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഇ-ഗ്രാന്റ് സ്കോളർഷിപ്പും കേന്ദ്ര സ്കോളർഷിപ്പും തമ്മിൽ പ്രധാന വ്യത്യാസം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
എൻ.എം.എം.എസ്.എസ്. സ്കോളര്‍ഷിപ്പ് പ്രകാരം ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം ലഭിക്കുന്ന തുക എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
ഇ-ഗ്രാന്റ് കൈപ്പറ്റിയ വിദ്യാർത്ഥികൾ തുക തിരിച്ചു നൽകിയാൽ ഭാവിയിൽ കേന്ദ്ര സ്കോളർഷിപ്പ് വീണ്ടും ലഭ്യമാകുമോ എന്ന് വ്യക്തമാക്കാമോ?
909.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പ്രീ-എക്സാമിനേഷൻ ​ട്രെയിനിംഗ് സെന്ററുകൾ (പിഇറ്റിസി) ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പിഇറ്റിസി-യിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ വിശദമാക്കാമോ;
( സി )
പിഇറ്റിസി ഇല്ലാത്ത ജില്ലകളിൽ അതു സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
എങ്കിൽ ഭാഷാ ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന കാസർകോട് പോലെയുളള ജില്ലകൾക്ക് മുൻഗണന നൽകുമോ;
( ഇ )
ഒരു പിഇറ്റിസി സ്ഥാപിക്കാനാവശ്യമായ ചെലവ് എത്രയാണെന്നും സജ്ജമാക്കേണ്ട സംവിധാനങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
910.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുള്ള അഴീക്കോട് മണ്ഡലത്തിലെ പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭരണാനുമതിക്ക് വേണ്ടി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടും തുടര്‍നടപടി സ്വീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാമോ;
( സി )
പദ്ധതി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
911.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ഒരേ സമയം സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിന് ആരംഭിച്ച എംപവര്‍ സൊസെെറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ തൊഴില്‍ സംരംഭകരായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തൊഴില്‍ സംരംഭകരിൽ എത്ര പേര്‍ താെഴില്‍ ദാതാക്കളായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം കൂടുതൽ പേർക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
912.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വൈമാനിക മേഖലകള്‍ അടക്കമുള്ള പുതുതലമുറ തൊഴില്‍ മേഖലകളിലേക്ക് എത്തുവാന്‍ സഹായിക്കുന്ന തരത്തില്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
913.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സംരംഭകത്വ പദ്ധതികളിലൂടെ തൊഴിൽ ഉറപ്പുവരുത്തുന്നതിന് പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പുകൾക്ക് കീഴിലുള്ള നാല് കോർപ്പറേഷനുകൾ നടപ്പാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്; പൂർത്തിയാക്കിയ പദ്ധതികളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;
( സി )
ഈ കാലയളവിൽ പ്രസ്തുത പദ്ധതികളിലൂടെ എത്ര പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
914.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ പട്ടിക വിഭാഗത്തിൽപ്പെട്ടവരുടെ ഇടയിൽ തൊഴിൽരഹിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇവർക്ക് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ നൽകുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
പട്ടിക വിഭാഗത്തിൽപ്പെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
915.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സർക്കാർ 09.04.2018-ലെ 3/2018 നമ്പർ ഉത്തരവിലൂടെ നിശ്ചയിച്ച 8 ലക്ഷം രൂപയെന്ന വരുമാന പരിധി വർദ്ധിപ്പിക്കാൻ ആ​ലോചനയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
09.04.2018-ന് ശേഷം ഏഴ് വർഷം കൊണ്ടുണ്ടായിട്ടുളള പണപ്പെരുപ്പവും ജീവിത ചെലവിലെ വർദ്ധനവും തൊഴിൽ മേഖലയിലെ ശമ്പള വർദ്ധനവും കണക്കിലെടുത്ത് നോൺ ക്രീമിലെയർ വരുമാന പരിധി 10 ലക്ഷം രൂപയായിട്ടെങ്കിലും വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
916.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോര്‍പ്പസ് ഫണ്ട് അനുവദിച്ച മാവേലിക്കര മണ്ഡലത്തിലെ പ്രവൃത്തികള്‍ എന്തെല്ലാമെന്നും അവയുടെ തല്‍സ്ഥിതി വിവരവും വിശദമാക്കുമോ?
917.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും പ്രവൃത്തികളുടെ പുരോഗതി എന്തൊക്കെയാണെന്നും വിശദമാക്കാമോ?
918.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാട്ടാക്കട മണ്ഡലത്തിലെ നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കിളിക്കോട്ട്കോണം-മാറനല്ലൂര്‍ പഞ്ചായത്ത്, കവലോട്ട്കോണം-വിളവൂര്‍ക്കല്‍ പഞ്ചായത്ത്, മുതുവല്ലൂര്‍ പറയന്‍കോണം-പള്ളിച്ചല്‍ പഞ്ചായത്ത്, കൊങ്ങപള്ളി-വിളപ്പില്‍ പഞ്ചായത്ത് എന്നിവയിലെ പ്രവൃത്തികളുടെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കാമോ?
919.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം ഈ വർഷം നാളിതുവരെ എത്ര അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം ജില്ലകളിലെ റിപ്പോർട്ടുകളാണ് സമർപ്പിച്ചത് എന്ന് അറിയിക്കുമോ;
( സി )
അതിൽ ഏതെല്ലാം റിപ്പോർട്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്; റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
920.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (ഡി.ആര്‍.എഫ്) നിന്ന് വാമനപുരം മണ്ഡലത്തിലുള്‍പ്പെടുന്ന 9 പഞ്ചായത്തുകളിലായി നാളിതുവരെ ധനസഹായം ലഭിച്ചവരുടെ എണ്ണം, ലഭിച്ച തുക എന്നിവ പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് നല്‍കാമോ?
921.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വകുപ്പിന് കീഴിൽ കരുനാഗപ്പള്ളി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ പ്രവൃത്തികള്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ചതുമായ പദ്ധതികൾ എന്നിവയുടെ വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
922.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
923.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് പഠനമുറി അനുവദിച്ചു നല്കിയിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കാമോ?
924.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പട്ടികജാതി നഗറുകളെയാണ് അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഒരോ നഗറിനും എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നുമുള്ള പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത നഗറുകളുടെ നവീകരണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
925.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ നാദാപുരം മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് അംബേദ്കർ ഗ്രാമം പദ്ധതി അനുവദിച്ചതെന്നും ഒരോ പദ്ധതിയ്ക്കുമായി എത്ര തുകയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ നാളിതുവരെ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓരോ ഉന്നതിയിലും എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വിശദാംശങ്ങൾ നല്‍കാമോ;
( ഡി )
കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ ഓടോം കാട്, വലിയപറമ്പ് എന്നീ പട്ടികവര്‍ഗ്ഗ ഉന്നതികള്‍ക്ക് അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം അനുവദിച്ച പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
926.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ വിവിധ പദ്ധതി പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് 2021 മുതല്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, ഭരണാനുമതി നല്‍കിയ തീയതി എന്നിവ വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
927.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതി പ്രകാരം 2021 മുതല്‍ സംസ്ഥാനത്തെ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഇത്തരം ധനസഹായം എത്ര പേര്‍ക്ക് അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
928.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഗോത്രസംസ്കാരത്തിന്റേയും കലകളുടേയും ഗോത്ര ഭാഷകളുടേയും സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഗോത്രഭാഷകളുടെ ശരിയായ ഉച്ചാരണവും സംവേദന രീതികളും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഓഡിയോ/വീഡിയോ ഡോക്യുമെന്റേഷന്‍ നടത്തിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
929.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം അനുവദിച്ച നഗറുകള്‍ ഏതെല്ലാമാണെന്നും ആയതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
930.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി, പട്ടിക വര്‍ഗക്കാരായ ആളുകള്‍ തിങ്ങി പാര്‍ക്കുന്നതും പൂർണമായും വനത്തിനുള്ളിൽ ഉൾപ്പെട്ടതുമായ അച്ഛൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും എന്ന് വിശദമാക്കാമോ?
931.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഉന്നതികൾ ഏതൊക്കെയാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത ഉന്നതികളിലെ നിര്‍മ്മാണ പ്രവ‍ൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
932.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പാട്യം ഗ്രാമ പഞ്ചായത്തിലെ ഇളമാങ്കല്‍ ഉന്നതിയില്‍ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയാവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അടിയന്തര ഘട്ടങ്ങളില്‍ ഉന്നതിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് മുണ്ടയോട് കടവ് ഉന്നതി മുതല്‍ ഇളമാങ്കല്‍ ഉന്നതി വരെ രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ദുര്‍ഘടമായ പാത കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
933.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ മുഖേന വടകര നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തികരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണ്; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്ര വീതമാണെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണ്; ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്ര വീതമാണ്;
( ഇ )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തിനായി വകുപ്പുകള്‍ മുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണ്; വര്‍ഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
934.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജകമണ്ഡലത്തിലെ പീച്ചാംകോട് അതിദുര്‍ബല ഗ്രാമം സമഗ്ര വികസന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടത്തിലാണ്; എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
935.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പിന് കീഴില്‍ ആരംഭിച്ച കാവശ്ശേരി കെല്‍പാം മോഡേണ്‍ റൈസ്‍മില്‍ പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
936.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി വഴിയുള്ള നഗർ നവീകരണ പ്രവർത്തികളുടെ പുരോഗതികൾ വെളുപ്പെടുത്താമോ;
( ബി )
മൊറയൂർ പഞ്ചായത്തിലെ മലയത്തൊടി നഗറിലെ നവീകരണ പ്രവർത്തികൾക്കുള്ള എസ്റ്റിമേറ്റിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ; നിർമാണം എന്ന് തുടങ്ങാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ചെറുപറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ; പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
937.
ഡോ. കെ. ടി. ജലീൽ
ശ്രീ. എം.വിജിന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈവിലിഹുഡ് മിഷന്‍ ഫോര്‍ ട്രൈബല്‍ സെറ്റില്‍മെന്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി എത്ര തുക ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ അക്കാദമിക നിലവാരവും വിജയ ശതമാനവും മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
938.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
939.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവ്വീസിൽ ഉൾപ്പെടെ ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി വകുപ്പ് ഏതെങ്കിലും സ്വയംതൊഴിൽ പദ്ധതി നടപ്പാക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
940.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിൽ മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ഇതുവരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്; വിശദമായ റിപ്പോർട്ട് നൽകാമോ?
941.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാമോ;
( ബി )
മണ്ഡലത്തിലെ ഏതെങ്കിലും പട്ടികജാതി ഉന്നതികളെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
942.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 കാലയളവിൽ ദേശീയ പട്ടികജാതി കമ്മീഷൻ അംഗങ്ങൾ എത്ര തവണ കേരളത്തിൽ സന്ദർശനം നടത്തിയെന്ന് വിശദമാക്കാമോ;
( ബി )
ദേശീയ പട്ടികജാതി കമ്മീഷൻ അംഗങ്ങൾ നടത്തിയ യോഗങ്ങളുടെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അംഗങ്ങളുടെ സന്ദർശനം സംബന്ധിച്ച് സർക്കാരിന് ഉണ്ടായ ചെലവുകളുടെ കണക്കുകൾ ലഭ്യമാക്കുമോ; ;
( ഡി )
കമ്മീഷൻ സന്ദർശനം സമുദായ നേതാക്കളെ അറിയിക്കാത്തത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഇ )
കമ്മീഷൻ അംഗങ്ങളുടെ കേരള സന്ദർശനം സംബന്ധിച്ച് മീഡിയകളിൽ വാർത്ത നൽകാറുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
943.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളുടെ കീഴിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ വിശദമാക്കാമോ?
944.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
945.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ ധനസഹായം എന്നിവയില്‍ എത്ര അപേക്ഷകൾ ഇനിയും തീർപ്പാക്കാൻ ഉണ്ട്; ഇതിലേക്ക് ഓരോന്നിനും എത്ര തുക ആവശ്യമുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കുമോ;
( ബി )
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ ധനസഹായം എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി.എസ്.ടി. പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്നതിന് നിലവിൽ വ്യവസ്ഥയുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇല്ലെങ്കിൽ 2025-26 സാമ്പത്തിക വർഷം മുതൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
946.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ സംവരണ പട്ടിക പരിഷ്കരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജാതി സർവേ നടത്താൻ പിന്നാക്ക കമ്മീഷനോട് നിർദേശിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
സർവേ നടത്തുന്നതിന് മുൻപ് പിന്നാക്ക സമുദായ സംഘടനകളുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ?
947.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ, അനുവദിച്ച തുക എന്നിവ പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ?
948.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ, എസ് .സി. വിഭാഗത്തിന് 10% വും എസ്. ടി. വിഭാഗത്തിന് രണ്ട് ശതമാനവും പദ്ധതി വിഹിതം നീക്കിവെക്കണമെന്ന ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റുവാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം എസ്. സി. വിഭാഗത്തിനായി ചെലവഴിച്ച പ്ലാൻ ഫണ്ടിന്റെയും എസ്. ടി. വിഭാഗത്തിനായി ചെലവഴിച്ച പ്ലാൻ ഫണ്ടിന്റെയും തുകകൾ ആകെ പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം ആയിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
നടപ്പു സാമ്പത്തിക വർഷം നാളിതുവരെ എസ്. സി. വിഭാഗത്തിനായി ചെലവഴിച്ച പ്ലാൻ ഫണ്ടിന്റെയും എസ്. ടി. വിഭാഗത്തിനായി ചെലവഴിച്ച പ്ലാൻ ഫണ്ടിന്റെയും തുകകൾ ആകെ പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം ആണെന്നും വ്യക്തമാക്കുമോ?
949.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവൃത്തികളുടെ വിശദവിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
950.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ അപേക്ഷകർക്ക് ചികിത്സാ സഹായം അനുവദിക്കുന്നത് ഓൺലൈൻ സംവിധാനത്തിൻ കീഴിൽ ആക്കുന്നതിനും ചികിത്സാ സഹായം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
951.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിലെ ഗർഭിണികളുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നൂതന പ്രവർത്തനങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികവർഗ്ഗ വിഭാഗത്തിലെ നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉപജീവനം മെച്ചപ്പെടുത്താനായി പട്ടികവർഗ്ഗക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ട്രൈബൽ പ്ലസ്' പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
952.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നെന്മാറ നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി എന്തെല്ലാം പ്രധാന വികസന പദ്ധതികളാണ് അനുവദിച്ചത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതികളിൽ എത്രയെണ്ണം പൂർത്തീകരിച്ചുവെന്നും ഇനി പൂർത്തീകരിക്കാനുള്ള പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതികൾ എന്ന് പൂർത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
953.
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതികളും സ്ഥാപനങ്ങളും ഏതെല്ലാമാണ്; അവയുടെ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ നൽകിയിട്ടുള്ള പ്രാധാന്യം വിശദീകരിക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വകുപ്പിന്റെ നിയന്ത്രണത്തിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കുന്നതിനുവേണ്ടി നൽകിയ സഹായങ്ങൾ സംബന്ധിച്ച് വിശദീകരിക്കുമോ;
( ഡി )
മികച്ച കരിയർ സാധ്യതയുള്ള പൈലറ്റ് ട്രെയിനിംഗ്, ഏവിയേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
954.
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് നാളിതുവരെ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ; വിശദവിവരം നൽകാമോ;
( ബി )
ഇതുവരെ എത്ര പേർക്ക് നൈപുണ്യ പരിശീലനം നല്‍കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിലൂടെ എത്ര പേർക്ക് തൊഴില്‍ ലഭ്യമാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദവിവരം നൽകാമോ?
955.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെയും മുൻ സര്‍ക്കാരിന്റെയും കാലയളവില്‍ പട്ടാമ്പി നിയോജക ​മണ്ഡലത്തില്‍, ആസ്തി വികസന ഫണ്ടിലോ പ്രാദേശിക വികസന ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ്, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മുഖാന്തരം പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
പദ്ധതിയുടെ വിശദവിവരങ്ങൾ, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിർവ്വഹണ ചുമതല നൽകിയിട്ടുള്ള വകുപ്പ്/ഏജൻസി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
956.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എസ്.സി. നഗറുകളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേനയും എസ്.സി. എസ്.ടി. വകുപ്പ് മുഖേനയും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
957.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തിൽ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള 'സേഫ്' പദ്ധതി പ്രകാരം എത്ര വീടുകൾക്ക് മെയിന്റനൻസിനായി തുക അനുവദിച്ചിട്ടുണ്ട്; ഓരോ പഞ്ചായത്തിലും ഓരോ വിഭാഗത്തിനായി എത്ര തുക വീതം ചെലവഴിച്ചുവെന്ന് വിശദമാക്കാമോ?
958.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പട്ടികജാതി വകുപ്പ് മുഖേനയും പട്ടികവർഗ്ഗ വകുപ്പ് മുഖേനയും അരുവിക്കര നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളും അവയുടെ ഫണ്ട് വിവരങ്ങളും തൽസ്ഥിതിയും ഇനം തിരിച്ച് അറിയിക്കുമോ?
959.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ടി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ടി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ;
( സി )
പാലാ നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി എന്തെങ്കിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
960.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പട്ടികജാതിക്ഷേമവകുപ്പ് വഴി എത്ര പേര്‍ക്ക് ചികിത്സാധനസഹായം അനുവദിച്ചിട്ടുണ്ട് ; ആകെ എത്ര രൂപയാണ് ധനസഹായമായി അനുവദിച്ചത്; വിശദമാക്കാമോ?
961.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേന 2021 മുതല്‍ നാളിതുവരെ അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
962.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
963.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന്റെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെയും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ചതുമായ പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
964.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര നഗറുകള്‍ക്ക് ധനസഹായം നല്കിയിട്ടുണ്ട്; നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
( ബി )
ഏറനാട് മണ്ഡലത്തില്‍ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകളാണുള്ളതെന്നും അവ ഏതെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ സാഹചര്യം ഉള്ളതും ഇല്ലാത്തതുമായ നഗറുകളുടെ വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ ഈ പദ്ധതി പ്രകാരം നവീകരിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകളുടെ വിശദാംശം ലഭ്യമാക്കുമോ; ഏത് ഏജന്‍സി മുഖേനയാണ് പ്രവൃത്തികള്‍ ചെയ്തു വരുന്നതെന്നും പ്രവൃത്തികളുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി പ്രകാരം ഏറനാട് മണ്ഡലത്തില്‍ പുതുതായി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
965.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെയുളള പദ്ധതികള്‍ ലക്ഷ്യം നേടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ ഒരോ പദ്ധതിയുടെയും നിലവിലെ അവസ്ഥ അറിയിക്കാമോ;
( സി )
പദ്ധതിയേതര വിഹിതത്തില്‍ പകുതിപോലും ചെലവിടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
966.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കൊളക്കോട് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
967.
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദാരിദ്ര്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അതിദരിദ്രരായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ ഭവനരഹിതർക്കും വീട് നല്‍കുന്നതിനുള്ള നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരെ ഏതെല്ലാം ജില്ലകളില്‍ അതിദാരിദ്ര്യ മുക്തരാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
968.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വീടില്ലാത്ത എസ്. ടി. വിഭാഗത്തിൽപ്പെട്ടവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണത്തിനായി ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ സാമൂഹിക നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള വാൽസല്യനിധി പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയ തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; ഈ സാമ്പത്തിക വർഷം വകയിരുത്തിയ തുക എത്രയാണ്; നാളിതുവരെ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?
969.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോവളം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ പ്രവൃത്തികളും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ചതുമായ പദ്ധതികളുടെ വിവരങ്ങളും ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
970.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നീക്കിവെച്ച തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ ;
( ബി )
നടപ്പ് സാമ്പത്തിക വർഷം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നീക്കിവെച്ച തുക എത്രയാണ്; നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ ?
971.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ കഴിഞ്ഞ 14 വർഷം പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് വേണ്ടി ചെയ്ത പ്രവൃത്തികൾ എന്തൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികളാണ് കഴിഞ്ഞ 14 വർഷം ജില്ലയിൽ പ്രഖ്യാപിച്ചതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ; പ്രഖ്യാപിച്ച പദ്ധതികളിൽ പൂർത്തീകരിക്കേണ്ടതും പൂർത്തീകരിച്ചതുമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും ഏ​റ്റെടുത്ത കരാറുകാർ ആ​രാണെന്നും ചെയ്ത പ്രവൃത്തിക്ക് അനുവദിച്ച തുകയിൽ കുടിശ്ശിക ഉണ്ടൊയെന്നും വ്യക്തമാക്കാമോ?
972.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.എസ്., ചെമ്പനരുവി എൽ.പി.എസ്. എന്നിവിടങ്ങളില്‍ പഠിക്കുന്ന അച്ചൻകോവിൽ ആവണിപ്പാറ ഗിരിവർഗ കോളനിയിലെ കുട്ടികൾക്ക് അച്ചൻകോവിലാർ മുറിച്ചു കടന്നു സ്കൂളിൽ എത്തുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പ് എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പട്ടികവർഗ്ഗ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് അച്ചൻകോവിലാറിന് കുറുകെ പാലം നിർമിക്കുന്നതിന് വേണ്ടി സ്വീകരിച്ചിരുന്ന നടപടികളുടെ നിലവിലെ പുരോഗതി അറിയിക്കുമോ?
973.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഉന്നതികള്‍ ഏതൊക്കെയെന്നും അവയുടെ പ്രവര്‍ത്തന പുരോഗതികൾ എന്തെല്ലാമെന്നും അറിയിക്കുമോ?
974.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പട്ടികജാതി ക്ഷേമവകുപ്പ് വഴി നടപ്പാക്കിയ വിവിധ പദ്ധതികള്‍ എന്തൊക്കെ; ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട്; വിശദമാക്കാമോ?
975.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നതും പരമ്പരാഗത കുലത്തൊഴിലായ മൺപാത്രനിർമ്മാണത്തിൽ ഏർപ്പെടുന്നവരുമായ കുശവ സമുദായം ഒ. ഇ. സി. വിഭാഗത്തിലാണോ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഈ വിഭാഗത്തിന് ഒ. ഇ. സി. ആനുകൂല്യം നിലവില്‍ ലഭിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ; ഇവരുടെ സർട്ടിഫിക്കറ്റിൽ കുലാല, കുലാൻ, ആന്തൂർ നായർ എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചില വില്ലേജ് ഓഫീസർമാർ കുലാല വിഭാഗത്തിൽപ്പെട്ടവർക്ക് ഒ. ഇ. സി. സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കുലാല വിഭാഗക്കാർക്ക് ഒ. ഇ. സി. സർട്ടിഫിക്കറ്റ് നല്‍കുവാനുള്ള നിര്‍ദേശം നല്‍കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.