UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
18.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
976.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൊക്കനയിൽ വനംവകുപ്പിന്റെ തേക്ക് തോട്ടങ്ങളിൽ നിന്നും വൻതോതിൽ തേക്ക് തടികള്‍ കടത്തിക്കൊണ്ടു പോയത് സംബന്ധിച്ച പരാതി ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നും വിശദമാക്കുമോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ചന്ദനമരങ്ങൾ അടക്കം വളരുന്ന വനമേഖലയായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ മരം മുറിക്കുവാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നും ഇക്കാര്യത്തിൽ കുറ്റക്കാരായവർക്കെതിരെ എന്തൊക്കെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
977.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഓരോ സാമ്പത്തിക വർഷവും ബജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ സംസ്ഥാനത്ത് എത്ര വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; എത്രപേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; എത്രപേർക്ക് നഷ്ടപരിഹാരം അനുവദിക്കാനുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
978.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ലൈനുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ വനം വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
979.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന വിഭവങ്ങളും മറ്റും ശേഖരിക്കുവാനും കൃഷി ആവശ്യങ്ങൾക്കുമായി വനത്തെ ആശ്രയിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വന്യജീവി ആക്രമണം വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ ;
( ബി )
2016 മുതൽ നാളിതുവരെ വന്യജീവി ആക്രമണം മൂലം മരണപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കണക്ക് ലഭ്യമാക്കാമോ;
( സി )
വന്യജീവി ആക്രമണം മൂലം മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ധനസഹായം നൽകിയിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
980.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് പുതിയതായി റിസർവ് വനമാക്കി മാറ്റിയ ഭൂമിയുടെ വിസ്തൃതി ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ബി )
സി എച്ച് ആർ മേഖല മുഴുവൻ വനമായാണോ സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്നും ഇതിന് ആസ്പദമാക്കിയ നിയമവ്യവസ്ഥകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
981.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടിനു പുറത്തുവച്ചുണ്ടാകുന്ന കാട്ടുപന്നി, ആന, പാമ്പ് തുടങ്ങിയ ജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്കുള്ള നഷ്ടപരിഹാര ലഭ്യതയ്ക്ക് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
982.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറിക്കേസിൽ മുറിച്ചുമാറ്റിയ മരങ്ങളുടെ വിശദാംശങ്ങളും ഓരോന്നിന്റെ ശരാശരി വിലയും വ്യക്തമാക്കാമോ; ഈ സംഭവത്തിൽ ഉണ്ടായ നഷ്ടം എത്രയാണ്; പിടിച്ചെടുത്ത മരങ്ങളുടെ അളവും അതിന്റെ മൂല്യവും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
983.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളായ നരിക്കോട്, ചെന്നപ്പൊയില്‍ പന്ന്യോട് പ്രദേശങ്ങളിലും പരിസരങ്ങളിലുമായുള്ള ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതിയുയര്‍ത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളില്‍ വനം വകുപ്പ് സ്ഥാപിച്ച 3 കിലോമീറ്റര്‍ സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിലവിലുണ്ടെങ്കിലും കാട്ടാനകളെ തടയുന്നതിന് അത് പര്യാപ്തമല്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവിലുള്ള ഫെന്‍സിംഗിനോട്‌ ചേര്‍ന്ന് 5 കിലോമീറ്റര്‍ സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനായി വനം വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പ്രകാരമുള്ള ഫണ്ട് അനുവദിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ?
984.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴയ റിസർവ് വനങ്ങളുടെ വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട, വിവിധ ഭൂപതിവ് നിയമപ്രകാരം സർക്കാർ പതിച്ച് നൽകിയതും വിവിധ വികസന പദ്ധതികൾക്കായി ഏറ്റെടുത്തിട്ടുള്ളതുമായ ഭൂമി ഡീ-റിസർവ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ റിസർവിൽ ഉൾപ്പെട്ട ഭൂമിയാണ് ഡീ-റിസർവ് ചെയ്തിട്ടുള്ളത്; ഡീ-റിസർവ് ചെയ്തിട്ടുള്ള ഭൂമിയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
വനഭൂമി ഡീ-റിസർവ് ചെയുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ?
985.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ പാവറട്ടി പഞ്ചായത്തിലെ ചേറ്റുവ-പെരിങ്ങാട് പുഴയെ റിസർവ് വനമാക്കി നോട്ടിഫിക്കേഷൻ ചെയ്ത നടപടി പിൻവലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഈ കാര്യത്തിൽ വനം വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
986.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ ഇതുവരെ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലോ പ്രാദേശിക ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് വനം വകുപ്പ് മുഖാന്തരം നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദ വിവരങ്ങൾ, ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുക, നിർവ്വഹണ ചുമതല നൽകിയിട്ടുള്ള വകുപ്പ്/ഏജൻസി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
987.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ശാന്തംപാറയിലെ ഏലം റിസർവിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റിയത് സംബന്ധിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണല്‍ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സി എച്ച് ആർ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുമോ;
( സി )
ഏലം റീപ്ലാന്റേഷന്റെ മറവിൽ വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ഈ വിഷയത്തിൽ നാഷണൽ ഗ്രീൻ ട്രിബ്യൂണലിന് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
988.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വനാതിർത്തി പ്രദേശത്ത് താമസിച്ചുവന്നിരുന്ന ആളുകളിൽനിന്ന് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ള ഭൂമിയുടെ വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ; ആയത് റേഞ്ച്, ഉടമസ്ഥർ എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത ഭൂമിക്ക് നൽകിയിട്ടുള്ള നഷ്ടപരിഹാരം റേഞ്ച്, ഉടമസ്ഥർ എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( സി )
2016 മുതൽ നാളിതുവരെയും വനാതിർത്തി പ്രദേശത്ത് കൃഷി ചെയ്തുവന്നിരുന്ന ആളുകളിൽനിന്ന് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ള കൃഷിഭൂമിയുടെ വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ; ആയത് റേഞ്ച്, ഉടമസ്ഥർ എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത കൃഷിഭൂമിക്ക് നൽകിയിട്ടുള്ള നഷ്ടപരിഹാരം റേഞ്ച്, ഉടമസ്ഥർ എന്നിവ തിരിച്ച് അറിയിക്കുമോ ?
989.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മുതല്‍ വന്യജീവി ആക്രമണത്തില്‍ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ; ആയതിന്റെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
വന്യജീവി ആക്രമണത്തിനിരയായ എത്ര പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ആശ്രിത നിയമനവും നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വന്യജീവി ആക്രമണംമൂലം മലയോര മേഖലകളില്‍ ജനങ്ങള്‍ കൃഷിഭുമിയും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന ഭുമി ഏറ്റെടുക്കുന്നതിനു് എന്തെങ്കിലും പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വന്യജീവി ആക്രമണത്തില്‍നിന്നു് ജനങ്ങളെ സംരക്ഷിക്കുന്നതിനു് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദവിവരം നൽകുമോ?
990.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിയാവാക്കി മാതൃകയില്‍ വനവല്‍ക്കരണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുളളത്; ഇതിനായി എത്ര സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുളളത്; വിശദമാക്കാമോ;
( സി )
ഇപ്രകാരം നട്ടുവളര്‍ത്തുന്ന മരങ്ങളും ചെടികളും സംരക്ഷിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്; വിശദമാക്കാമോ;
( ഡി )
വനവൽക്കരണത്തിനായി എന്തെല്ലാം പുതിയ കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
991.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആറാം മൈൽ - എളംപ്ലാശ്ശേരി വഴി ഇടുക്സർക്കാരിന്റെകി ജില്ലയിലെ കുറത്തിക്കുടി - പെരുമ്പൻകുത്ത് ഭാഗത്തുകൂടി കടന്നു പോകുന്ന മലയോര ഹൈവേയുടെ അലൈൻമെന്റില്‍ മാറ്റം വരുത്താൻ 05.01.2021-ൽ ബഹു: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആറാം മൈൽ മുതൽ എളംപ്ലാശ്ശേരി വരെയുള്ള ഭാഗം നിലവിലുള്ള വീതിയിൽ പുനരുദ്ധാരണം നടത്തുന്നതിന് വനം വകുപ്പിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
05.01.2021-ലെ യോഗത്തിൽ തീരുമാനിച്ച പ്രകാരം ആറാം മൈൽ മുതൽ ഏളംപ്ലാശ്ശേരി വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിന് വനംവകുപ്പിന്റെ ഭാഗത്തു നിന്നും സ്വീകരിക്കേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
992.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷണത്തിനായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നതു തടയാൻ അവയ്ക്ക് ആവശ്യമായ ഭക്ഷണത്തിനുളള ഫലവൃക്ഷങ്ങളും പുല്ലുകളും കാട്ടിൽ ത​ന്നെ വളർത്താനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ പദ്ധതിക്ക് ഏതെല്ലാം ഏജൻസികളുടെ സഹകരണമാണ് പ്രതീക്ഷിക്കുന്നത്;
( സി )
വനാതിർത്തിയോട് ചേർന്നുളള പ്രദേശങ്ങളിൽ കൈതചക്ക കൃഷിക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
993.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചതും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച് ഈ സര്‍ക്കാറിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ചതുമായ വനം വന്യജീവി വകുപ്പിന്റെ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
994.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമിയുടെ അതിരുകൾ നിർണ്ണയിക്കുന്നതിനുളള ജണ്ട നിർമ്മാണത്തിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ക്രമക്കേടുകൾക്ക് ഉത്തരവാദിയായവരെ കണ്ടുപിടിച്ചിട്ടുണ്ടോ; വിശദവിവരം നൽകുമോ;
( ബി )
സർക്കാരിനുണ്ടായ നഷ്ടം ഇവരിൽനിന്നും ഈടാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
995.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ ബയോളജിക്കൽ പാർക്ക് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ; പ്രസ്തുത നടപടികൾ എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
996.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജില്‍ റോസ് മല, കട്ടിളപ്പാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വനം-വന്യജീവി വകുപ്പിന്റെ 'സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി' പ്രകാരം പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവിടെ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്ത തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട 'നവകിരണം പദ്ധതി'യുടെ നിലവിലുള്ള അംഗീകൃത മാർഗ്ഗരേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പുനലൂർ താലൂക്കിൽപ്പെട്ട വിവിധ വില്ലേജുകളിൽ നിന്നും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അവ ഏതൊക്കെ പ്രദേശങ്ങളാണെന്നും വിശദമാക്കാമോ;
( ഇ )
പുനലൂർ താലൂക്കിൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമി, വനഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ ഏറ്റെടുത്ത റവന്യൂ ഭൂമിക്കു പകരമായി വനഭൂമി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
997.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സംഘർഷത്തിൽ ഒറ്റപ്പെട്ട് വനമേഖലയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ, വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി എപ്രകാരമാണ് നടപ്പിലാക്കുന്നതെന്നും ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( സി )
നിലവിൽ ഇതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്രയെണ്ണം തീർപ്പാക്കിയിട്ടുണ്ടെന്നുമുള്ള കണക്കുകൾ നൽകാമോ, ഈയിനത്തിൽ ചെലവഴിച്ച ആകെ തുകയെത്ര;
( ഡി )
ഇനിയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ ലഭ്യത ഉണ്ടോ, ഇല്ലെങ്കിൽ എപ്രകാരമാണ് ഫണ്ട് കണ്ടെത്താൻ ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
998.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനത്തിനകത്ത് താമസിക്കുന്ന ഗോത്ര സമൂഹത്തിൽപ്പെട്ടവരെ മാറ്റി താമസിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന നവകിരണം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതുവരെ എത്ര കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും അതുവഴി എത്ര ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
999.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ മുട്ടിൽ മരം മുറി കേസിന് ആസ്പദമായ വിവാദ ഉത്തരവ് പിൻവലിച്ചതിനുശേഷം ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിന്നും വനം വകുപ്പു ഉദ്യോഗസ്ഥരുടെ സഹായത്തോടെ മരങ്ങൾ വെട്ടി മാറ്റിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ പ്രസ്‌തുത വിഷയത്തിൽ വനം വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത വിഷയത്തിൽ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; ഓരോ ഫോറസ്റ്റ് റേഞ്ചിൽ നിന്നും ഏതൊക്കെ തടികൾ എത്രയെണ്ണം വീതമാണ് മുറിച്ചു മാറ്റിയതെന്ന് വ്യക്തമാക്കാമോ; അനധികൃതമായി മുറിച്ചുമാറ്റിയ തടികൾ വീണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ടോ; പ്രസ്തുത സംഭവത്തിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കാമോ?
1000.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ഇക്കോ ടൂറിസം സെന്ററുകളിൽ അപകടങ്ങളും അപകട മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ശാസ്ത്രീയമായ പരിപാലനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും കാര്യക്ഷമമായ രീതിയിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നാഷണൽ സേഫ്റ്റി കൗൺസിൽ നിർദേശങ്ങൾ പ്രകാരമുള്ള സുരക്ഷയും ഇൻഷുറൻസും ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇക്കോ ടൂറിസം സെൻററുകളിൽ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ട് മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരിക്ക് പറ്റുന്നവർക്ക് മികച്ച ചികിത്സയും ഉറപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദീകരിക്കുമോ?
1001.
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി വനം വകുപ്പിന്റെ ഏകീകൃത വെബ് പോർട്ടല്‍ ആരംഭിച്ചിട്ടുണ്ടോ; അതിന്റെ പ്രവർത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വെബ് പോർട്ടലില്‍ എത്ര ഇക്കോ ടൂറിസം കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ കണക്ക് ലഭ്യമാണോ; എങ്കിൽ അതനുസരിച്ച് വർഷത്തില്‍ എത്ര സഞ്ചാരികളാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1002.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ 30 ലക്ഷം രൂപയുടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ട പ്രൊപ്പോസലിന് അനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
ഈ പദ്ധതി എന്നത്തേയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1003.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട ചിമ്മിനി ഡാം മേഖലയില്‍ വനം വകുപ്പ് മുഖേന നടപ്പിലാക്കുന്ന ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റില്‍ നീക്കിവച്ച തുകയും നവകേരള നിര്‍മ്മിതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തുകയും പ്രയോജനപ്പെടുത്തി ഇതിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മാണത്തിന് അനുമതി ലഭ്യമാക്കുന്ന നടപടികള്‍ ഏതു ഘട്ടത്തിലാണ്; കാലതാമസം കൂടാതെ പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1004.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജകമണ്ഡലത്തിൽ തൃശൂർ വനം ഡിവിഷനിൽ മച്ചാട് വനം റെയിഞ്ചിലെ എളനാട് ഫോറസ്റ്റ് ഓഫീസില്‍ നിലവിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ എത്രയാണെന്ന് അറിയിക്കുമോ; ആയതിൽ എത്രയെണ്ണം നിലവില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കുമോ;
( ബി )
എളനാട് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ഇടയ്ക്കിടെ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തില്‍ വനപാലകരുടെ സേവനം ഉറപ്പുവരുത്തുന്നതിന് എളനാട് ഫോറസ്റ്റ് സ്റ്റേഷനില്‍ ഒഴിഞ്ഞുകിടക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ ?
1005.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യൽ റൂളിൽ നിഷ്കർഷിച്ചിരിക്കുന്ന വകുപ്പുതല പരീക്ഷകൾ പാസാകാത്തവർക്ക് വനം വകുപ്പിൽ സ്ഥാനക്കയറ്റം നൽകുന്നതിനുള്ള നീക്കം നടക്കുന്നതായ ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇതിനായി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതിനുള്ള ശിപാർശ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ;
( ബി )
യോഗ്യതയുള്ളവർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്ന രീതിയിൽ വനം വകുപ്പ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ നിക്ഷിപ്ത താല്പര്യത്തോടെ പ്രവർത്തിക്കുന്നതായ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, സ്പെഷ്യൽ റൂൾ ഭേദഗതി സംബന്ധിച്ച വിഷയത്തിൽ ഗൗരവതരമായ പരിശോധന നടത്തുവാൻ തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ?
1006.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചെമ്പ്ര ടൂറിസം അഴിമതിയിൽ കടുത്ത നടപടിക്ക് ഫോറസ്റ്റ് വിജിലൻസ് ശിപാർശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിച്ചു എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
ചെമ്പ്ര ടൂറിസം അഴിമതിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വിജിലൻസിന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വനം വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ ?
1007.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ തസ്തികകള്‍, ഓരോ തസ്തികയിലുമുള്ള ജീവനക്കാരുടെ എണ്ണം, നിയമനത്തിന്റെ സ്വഭാവം, നിയമന രീതി എന്നിവയുടെ വിശദവിവരം നല്‍കാമോ;
( ബി )
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ യുവ ജീവനക്കാരെ വനം എക്കോടൂറിസം ഡയറക്ടറേറ്റിന് കീഴില്‍ വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ശിപാര്‍ശ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1008.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ച ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവുകൾ നിലനിൽക്കെ ഡിവിഷൻ തലത്തിൽ ഓഫ് ലൈനായി സമാന്തര സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി ഉണ്ടായതെന്ന് വ്യക്തമാക്കുമോ;
( ബി )
ചട്ടവിരുദ്ധമായ ഓഫ്‍ലൈൻ ട്രാൻസ്ഫറുകൾ കർശനമായി വിലക്കിയ ഭരണവിഭാഗം മേധാവിയുടെ ഓഫീസ് ഉത്തരവ് നിലനിൽക്കെ ഓഫ്‍ലൈൻ ട്രാൻസ്ഫറിന് ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം നൽകുമോ ?
1009.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വനം വകുപ്പിൽ സൂപ്പർ ന്യൂമററി ഉൾപ്പെടെ എത്ര തസ്തികകൾ പുതുതായി അനുവദിച്ചിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
അപ്ഗ്രേഡ് ചെയ്ത് സൃഷ്ടിച്ച തസ്തികകൾ ഏതെല്ലാമാണ് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1010.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ വനം വകുപ്പ് ഡ്രൈവര്‍ കാറ്റഗറിയിലേയ്ക്കുള്ള (കാറ്റഗറി നം.111/2022) പി.എസ്.സി. ലിസ്റ്റ് നിലവില്‍ വന്ന തീയതിയും നാളിതുവരെ എത്ര നിയമനങ്ങള്‍ നടന്നുവെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കാറ്റഗറിയിലേയ്ക്കുള്ള (വനം വകുപ്പ്) മുൻ ലിസ്റ്റിന്റെ കാലാവധി എന്നാണ് അവസാനിച്ചതെന്നും അന്നു മുതല്‍ 2025 ആഗസ്റ്റ് വരെ ഡ്രൈവര്‍ തസ്തികയില്‍ വിരമിച്ചവരുടെയും സര്‍വ്വീസിലിരിക്കെ ഉദ്യോഗസ്‌ഥർ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്രകാരവും എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1011.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയിൽ ചന്ദനമരം നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ വ്യക്തികളിൽ നിന്നും ഇപ്രകാരം സ്വീകരിക്കുന്ന ചന്ദനത്തടികൾ ഏത് രീതിയിലാണ് വിനിയോഗിക്കുന്നത്; ലേല നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ; ഉടമസ്ഥർക്ക് ലഭിക്കുന്ന തുക എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( സി )
സ്വന്തം ഭൂമിയിലെ ചന്ദനമരങ്ങൾ വെട്ടി വനം വകുപ്പിന് കൈമാറിയവർക്ക് 2021 മുതൽ നാളിതുവരെ പണം നൽകിയിട്ടില്ല എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇപ്രകാരം എത്രപേർക്ക് പണം നൽകുവാനുണ്ട് ; പ്രസ്തുത തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1012.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലയളവിൽ നാളിതുവരെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റഡി മർദ്ദനവും മറ്റ് ശാരീരിക മാനസിക പീഡനങ്ങളും സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികൾ എത്രയാണെന്ന് വർഷവും പരാതിയുടെ ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( ബി )
ഇക്കാലയളവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട സംഭവങ്ങൾ എത്ര എണ്ണമാണെന്ന് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( സി )
കസ്റ്റഡി മരണം, കസ്റ്റഡി പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ നാളിതുവരെ നടപടി പൂർത്തിയാക്കിയിട്ടുള്ള കേസുകളുടെ എണ്ണം എത്രയാണെന്ന് വർഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( ഡി )
ഇക്കാലയളവിൽ ഇപ്രകാരമുള്ള കേസുകളിൽ ഉൾപ്പെട്ട കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ അറിയിക്കുമോ; ശിക്ഷാ നടപടികളുടെ ഭാഗമായി എത്ര ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
1013.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ വിവിധ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ?
1014.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ വനം വന്യജീവി വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1015.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനം വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1016.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാനകൾ കാടിറങ്ങുന്നതിന് പിന്നിൽ വനത്തിനുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്; പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1017.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം കരാറുകാരുടെ കുടിശ്ശിക ലഭിക്കാത്തതുമൂലം കോണ്‍ട്രാക്ടർമാരും അതുമൂലം കരാര്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രതിസന്ധി സമയബന്ധിതമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
1018.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധിനിവേശ സസ്യങ്ങളായ സെന, യൂക്കാലി, ഗ്രാൻറ്റിസ് തുടങ്ങിയവ വനത്തിനുള്ളിൽ നട്ടുപിടിപ്പിച്ചത് വനത്തിലെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇത്തരം സസ്യങ്ങളെ നീക്കം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
ഇത്തരം സസ്യങ്ങളെ പൂർണ്ണമായും നീക്കം ചെയ്യുന്ന രീതിയിലുള്ള നടപടിയാണോ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്‌തമാക്കുമോ; ഇതിനായി നാളിതുവരെ ഏതൊക്കെ വനമേഖലകളിൽ എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശം നൽകുമോ ;
( സി )
മേൽപ്പറഞ്ഞ സസ്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾക്കായി വൻതുക ചെലവഴിച്ചതിനുശേഷവും ഇത്തരം വനമേഖലകളിൽ അധിനിവേശ സസ്യങ്ങൾ വളരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിലയിരുത്തുന്നുണ്ടോ; വിശദവിവരം നൽകുമോ?
1019.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും കുറ്റപത്രം നൽകാനും റേഞ്ച് ഓഫീസർമാർക്ക് അധികാരം നൽകുന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, മുമ്പ് കോടതിയിൽ തള്ളിപ്പോയ കേസുകളിൽ അപ്പീൽ നൽകി അന്വേഷണം നടത്തുന്നതിന് വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇപ്രകാരമുള്ള എത്ര കേസുകളിലാണ് അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
അന്വേഷണ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന കാരണത്താൽ 2017 മുതൽ നാളിതുവരെ വനം വകുപ്പിന്റെ എത്ര കേസുകൾ കോടതിയിൽ തള്ളിപോയിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദവിവരം നൽകുമോ;
( സി )
മേൽപ്പറഞ്ഞ എല്ലാ കേസുകളിലും അപ്പീൽ നൽകി പുനർ അന്വേഷണം നടത്തുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
1020.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എരിഞ്ഞിപ്പുഴ ചെക്ക്ഡാം പദ്ധതിക്ക് വനംവകുപ്പിന്റെ എൻ.ഒ.സി. ലഭ്യമാക്കുന്ന നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1021.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വികസന കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷനിലെ അരിപ്പ യൂണിറ്റിൽ യൂക്കാലിത്തോട്ടം വിൽപ്പനയിൽ കരാർ ലംഘനം ഉണ്ടായതിലൂടെ കോർപ്പറേഷന് നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ ഇനത്തിൽ എത്ര രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തിയിട്ടുള്ളത്; കരാർ നൽകിയത് ആർക്കാണെന്ന് വ്യക്തമാക്കുമോ; കരാറുകാരനെതിരെയും ഉത്തരവാദികളായവർക്കെതിരെയും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
കരാറിന് വിരുദ്ധമായി കൂടുതൽ തടി വെട്ടി കടത്തിക്കൊണ്ടു പോയത് തടയുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ഉദ്യോഗസ്ഥർക്കെതിരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്; കടത്തിക്കൊണ്ടുപോയ തടി പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1022.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയുടെ അതിരുകൾ നിർണ്ണയിക്കുന്നതിനുള്ള ജണ്ട നിർമ്മാണത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നതായുള്ള ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ ; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ അതിന് കാരണം വ്യക്തമാക്കുമോ?
1023.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപകടകരമായ വന്യജീവികള്‍ ഇല്ലാത്തതും വനഭൂമിയില്‍ ലീസിന് നല്‍കിയിരിക്കുന്ന അക്കേഷ്യ, യൂക്കാലി, ആഞ്ഞിലി, ഓയില്‍ പാം മുതലായ പ്ലാന്റേഷനുകള്‍ക്ക് അകത്തോ, സമീപത്തോ വരുന്നതും വഴിസൗകര്യമുള്ളതും വൈദ്യുതി ലഭ്യമായതും ജനവാസയോഗ്യവുമായ സ്വകാര്യ പട്ടയഭൂമിയില്‍ വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ഫാമുകള്‍ നിര്‍മ്മിക്കുന്നതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് നിയമമുണ്ടോ; എങ്കില്‍ ഈ അനുമതി നല്‍കുന്നതിനുള്ള അധികാരി ആരാണെന്നും ഇതിനായുള്ള നിയമം ഏതാണെന്നും വ്യക്തമാക്കാമോ;
( ബി )
വനഭൂമികള്‍ക്ക് സമീപത്തുള്ള സ്വകാര്യ പട്ടയഭുമികളില്‍ വളര്‍ത്തുമൃഗ ഫാമുകള്‍ നടത്തുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കാമോ; അതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ പട്ടയഭൂമിയില്‍ ഫാമുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് വനം വകുപ്പിന് ഈ വര്‍ഷം എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഈ അപേക്ഷകളില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
അപകടകരമായ വന്യജീവികള്‍ ഇല്ലാത്ത വനഭൂമിയുടെ സമീപത്തുള്ള സ്വകാര്യ പട്ടയഭൂമികളില്‍ വളര്‍ത്തുമൃഗ ഫാമുകള്‍ നിര്‍മ്മിക്കുന്നത് വനം വകുപ്പ് പ്രോത്സാഹിപ്പിക്കുമോ; വ്യക്തമാക്കാമോ?
1024.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ അനുവദിച്ച പദ്ധതികളും വര്‍ഷവും അവയുടെ തുകയും സംബന്ധിച്ച വിവരങ്ങളും അവയുടെ നിലവിലെ സ്ഥിതിയും ഇനം തിരിച്ച് അറിയിക്കുമോ?
1025.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സരുൺ സജി എന്ന ആദിവാസി യുവാവിനെ വ്യാജ കാട്ടിറച്ചി കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ വനംവകുപ്പ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരെ പ്രോസിക്യൂഷൻ ചെയ്യുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
വ്യാജ കേസിൽ കുടുക്കി പീഡനത്തിനിരയായ ആദിവാസി യുവാവിന് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1026.
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണമൊരുക്കുന്ന വനം വകുപ്പിന്റെ വിത്തുണ്ട പദ്ധതിയുടെ പ്രവർത്തനം വിശദമാക്കാമോ;
( ബി )
വിത്തുണ്ട പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ജനവാസ മേഖലയിലെ കൈതയുടെ മണം പിടിച്ച് നാട്ടിലെത്തുന്ന കാട്ടാനകളെ തടയുന്നതിന് വനം വകുപ്പ് വനാതിർത്തികളിലെ കൈതകൃഷി നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1027.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1028.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മണ്ണാര്‍മല എന്ന പ്രദേശത്ത് നിരന്തരം പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും ഭീതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രശ്‌നപരിഹാരത്തിന് വനം വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രദേശത്ത് നിരന്തരം പ്രത്യക്ഷപ്പെടുന്ന പുലിയെ പിടികൂടുന്നതിനും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1029.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്ര തുകയാണ് നഷ്ടപരിഹാരമായി നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1030.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാതിര്‍ത്തികളില്‍ സോളാര്‍ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സോളാര്‍ ഫെൻസിംഗ് പദ്ധതി പൂര്‍ത്തിയാക്കിയ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വേലിയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1031.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം വനം ഡിവിഷനുകീഴിൽ കീരംപാറ പഞ്ചായത്തിൽ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രദേശത്ത് വന്യമൃഗശല്യം നിരന്തരമായി തുടരുന്ന സാഹചര്യത്തിൽ ഫെൻസിങ്ങിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1032.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയില്‍ വന്യജീവികളുടെ ആക്രമണം തടയുന്നതിന് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കൂരാച്ചുണ്ടിലെ ജനവാസമേഖലയില്‍ വന്യജീവികള്‍ കടന്നുവരാതിരിക്കാന്‍ എത്ര കിലോമീറ്റര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്; നബാർഡില്‍ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
1033.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകളിൽ എന്തൊക്കെ ഇളവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ പ്രതിരോധിക്കാൻ വൈദ്യുതവേലികൾ സ്ഥാപിക്കുന്നതിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്; വിശദമാക്കാമോ;
( സി )
കെണിയിൽ കുടുങ്ങിയോ വൈദ്യുത കമ്പികളിൽ കുടുങ്ങിയോ വന്യമൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കൃഷിക്കാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
1034.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ കാടിറക്കം തടയുന്നതിന് സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗ് സംവിധാനം നിരന്തരം തകരാറിലാക്കുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വനപ്രദേശങ്ങളില്‍ നിന്നും എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇനി പുതിയതായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാെമെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
1035.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നതും നിലവില്‍ ഫെന്‍സിംഗ് ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്താകെ വനം വകുപ്പ് എത്ര ദൂരം ഫെന്‍സിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഇനി എത്ര ദൂരം ഫെന്‍സിംഗ് പൂര്‍ത്തീകരിക്കാനുണ്ടെന്ന് വനം ഡിവിഷന്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രവര്‍ത്തനക്ഷമമല്ലാത്ത ഫെന്‍സിങ്ങുകളില്‍ അറ്റകുറ്റപണി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1036.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാറ്റൂർ വനം ഡിവിഷനു കീഴിൽ പിണ്ടിമന, കോട്ടപ്പടി, വേണ്ടൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന രീതിയിൽ പ്രഖ്യാപിച്ചിട്ടുള്ള 30 കി.മീ. ഹാംഗിങ് ഫെൻസിങ്ങിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ഹാംഗിങ് ഫെൻസിംഗ് കടന്നുപോകുന്ന പ്രദേശങ്ങളിൽ ആവശ്യമായ വീതിയിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1037.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
വനാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ജനവാസ മേഖലയിൽ വന്യജീവികൾ പ്രവേശിക്കുന്നത് തടയുന്നതിനായി വനത്തിൽ തന്നെ വെള്ളവും ഭക്ഷണവും ഒരുക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ മറ്റ് വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനും പദ്ധതി വ്യാപിപ്പിക്കാനും എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
1038.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ - വന്യജീവി - സംഘര്‍ഷങ്ങൾ ലഘൂകരിക്കുവാന്‍ കിഫ്ബി വഴി വനം - വന്യജീവി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ആരംഭിച്ച റെയില്‍ ഫെന്‍സിങ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മലയോര മേഖലകളില്‍ വന്യമൃഗങ്ങൾ മൂലം ജീവനും സ്വത്തിനും നാശമുണ്ടാകുന്നതും ക്രമസമാധാന വിഷയമായി മാറുന്നതും ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1039.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ മലയാറ്റൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിൽ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നബാര്‍ഡ് സഹായത്തോടെ സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
സൗരോര്‍ജ്ജ തൂക്കുവേലി ഓരോ ഡിവിഷന് കീഴിലും എത്ര ദൂരമാണ് സ്ഥാപിക്കുന്നതെന്നും നിലവില്‍ ഓരോ ഡിവിഷനുകളിലും എത്ര ദൂരം സ്ഥാപിച്ചുവെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
1040.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറനാട് മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിന് കീഴില്‍ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ളവയുടെ വിശദാംശവും പൂര്‍ത്തീകരിക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ;
( സി )
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങൾ ഒഴിവാക്കാന്‍ മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കാമോ?
1041.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടന്നുവരുന്നത് വർദ്ധിച്ചുവരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടന്നുവരാതിരിക്കുന്നതിനായി വനപ്രദേശങ്ങളിൽ വന്യമൃഗങ്ങൾക്കാവശ്യമായ ആഹാരവും ജലവും ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി വന മേഖലകളിലുള്ള അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്യാൻ ഏതെങ്കിലും പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
1042.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനവാസ മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ച് വർക്ഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും എണ്ണം ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
വന്യമൃഗ ആക്രമണത്തിൽ ഉണ്ടായിട്ടുള്ള കൃഷി നാശം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; ആയതിന്റെ വിവരങ്ങളും അത് തടയുന്നതിനു സ്വീകരിച്ചിട്ടുള്ള മാർഗങ്ങളും നാശനഷ്ടങ്ങള്‍ക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളും അറിയിക്കാമോ;
( സി )
നാട്ടിൽ വർധിച്ചുവരുന്ന കാട്ടുപന്നി ആക്രമണം തടയുന്നതിന് നിലവിൽ സ്വീകരിച്ചിട്ടുള്ള മാർഗങ്ങൾ അറിയിക്കാമോ?
1043.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനടക്കം ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് എന്ന പദ്ധതി വഴിയും, ഉപപദ്ധതിയായ പ്രോജക്ട് എലിഫന്റ് ആന്റ് ടൈഗര്‍ വഴിയും 2020 മുതല്‍ 2025 വരെ കാലയളവില്‍ കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുവദിച്ച തുക എത്രയെന്നും എത്ര രൂപ ചെലവഴിച്ചുവെന്നും വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1044.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാട്ടാനകളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നതിനാൽ ഇത്തരം ആക്രമണങ്ങൾ തടയുന്നതിനായി സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നയം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടാനകളുടെ ആക്രമണം തടയുന്നതിനായി നിലവിലെ പദ്ധതി ഫലപ്രദമാണോ എന്ന് വിശദമാക്കാമോ; 2024-25 കാലയളവില്‍ കാട്ടാന ആക്രമണത്തില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
1045.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനായി നിയന്ത്രിത നായാട്ട് നടത്തുന്നതിന് അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശം തേടിയിരുന്നോ; വിശദമാക്കാമോ;
( സി )
വന നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1046.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുമ്പോൾ ജനങ്ങളെ അറിയിക്കാൻ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇവ സംസ്ഥാനത്ത് നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1047.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിർത്തികളിലെ താമസക്കാര്‍ നേരിടേണ്ടിവരുന്ന വന്യജീവി ആക്രമണവും കൃഷി നാശവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വന്യജീവി ആക്രമണത്തിൽ നിന്നും ജനത്തെ രക്ഷിക്കാനും ഒപ്പം വന്യജീവികളെ സംരക്ഷിക്കാനുമായുള്ള മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ 5 വർഷക്കാലയളവില്‍ വന്യജീവി ആക്രമണത്തിനിരയായവർക്കും ജീവഹാനി സംഭവിച്ചവർക്കുമായി എത്ര തുക വനം വകുപ്പ് നല്‍കുകയുണ്ടായി; വിശദാംശം വ്യക്തമാക്കുമോ?
1048.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവർക്കുമായി എത്ര രൂപ നഷ്ടപരിഹാര തുകയായി വിതരണം ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ നഷ്ടപരിഹാര തുകകൾ വർദ്ധിപ്പിച്ചിട്ടുണ്ട്; ഇനി ഏതൊക്കെ നഷ്ടപരിഹാര തുകകൾ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്; വ്യക്തമാക്കാമോ?
1049.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ട് അനുദിനം വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
മനുഷ്യവാസ മേഖലയിലെ വന്യജീവി ആക്രമണങ്ങളുടെ ഫലമായി ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരു നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധനാ വിധേയമാക്കുമോ; വിശദമാക്കുമോ;
( സി )
കാടിറങ്ങുന്ന വന്യജീവികളെ സംബന്ധിച്ച് മനുഷ്യവാസ മേഖലയിൽ മുന്നറിയിപ്പ് നൽകുന്നതിനുവേണ്ടി നടപ്പിലാക്കിയ റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭക്ഷണത്തിനും വെള്ളത്തിനുമായി വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുവേണ്ടി കാടിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ ജലവും ഭക്ഷണവും ലഭിക്കുന്നതിന് ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1050.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വന്യജീവി ആക്രമണങ്ങളിൽ എത്രപേർ മരണപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്;
( ബി )
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം അനുവദിച്ചു നൽകിയിട്ടുണ്ടോ; എങ്കിൽ എത്രപേർക്ക് എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്;
( സി )
എത്രപേർക്ക് ഇനിയും നഷ്ടപരിഹാരം അനുവദിക്കാൻ ഉണ്ട്; ഇവർക്ക് നഷ്ടപരിഹാരം അനുവദിക്കാത്തതിന്റെ കാരണം അറിയിക്കാമോ; വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
1051.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജകമണ്ഡലത്തിലെ വനാതിർത്തിയോട് ചേർന്ന ഏതെല്ലാം പ്രദേശങ്ങളിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചതെന്ന് അറിയിക്കുമോ; വിശദവിവരം നൽകാമോ;
( ബി )
ചേലക്കര നിയോജകമണ്ഡലത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം തടയുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനായി 11.07.2025ന് ചേലക്കര പി.ഡബ്ല്യ.ഡി. റസ്റ്റ് ഹൗസിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ തൃശ്ശൂർ ഡി.എഫ്.ഒ., മാച്ചാട് റേയ്ഞ്ച് ഓഫീസർ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇതിനകം വനംവകുപ്പ് നടപ്പാക്കിയോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ;
( സി )
ഏതെല്ലാം തീരുമാനങ്ങളാണ് ഇനിയും നടപ്പിലാക്കാൻ അവശേഷിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1052.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങൾ വരുത്തുന്ന കാർഷിക വിളനാശത്തിന് കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര നിരക്ക് വനം വകുപ്പ് പരിഷ്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
കൃഷി ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ വില വർദ്ധിച്ചിട്ടും നഷ്ടപരിഹാരത്തുകയിൽ കാലാനുസൃതമായി വർദ്ധനവ് വരുത്താത്തത് മൂലം കർഷകർ നേരിടുന്നതായി പറയപ്പെടുന്ന പ്രതിസന്ധി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
വന്യമൃഗങ്ങൾ കാരണമുള്ള കാർഷിക വിളനാശത്തിന് നൽകാവുന്ന നഷ്ടപരിഹാര നിരക്ക് വർധിപ്പിക്കുമോ; വിശദമാക്കുമോ?
1053.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിന് പുറത്തെത്തി നാശം വിതയ്ക്കുന്ന വന്യജീവികളെ പ്രതിരോധിക്കുവാൻ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 (2) ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്നു എന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ കാര്യത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
( ബി )
വന്യജീവികളെ അതിന്റെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിനും പ്രജനനം നിയന്ത്രിക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
വർഷംതോറും കോടിക്കണക്കിന് രൂപ ഇത്തരത്തിൽ ചെലവഴിച്ചിട്ടും വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കി ശാസ്ത്രീയമായ കാഴ്ചപ്പാടും സാങ്കേതികവിദ്യയും കൂട്ടിയിണക്കി പ്രായോഗിക സമീപനം സ്വീകരിക്കുവാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
1054.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷത്തിൽ വന്യജീവി ആക്രമണങ്ങളാൽ ദിനംപ്രതി ആളുകൾ മരിക്കുമ്പോഴും പ്രസ്തുത കാലയളവിൽ അനുവദിച്ച ഫണ്ടിന്റെ 33 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതികൾ പ്രായോഗികമായി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ്‍ലൈഫ് ഹാബിറ്റാറ്റ്സ് പദ്ധതിയിലും പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ പദ്ധതികളിലും അനുവദിച്ച തുകകൾ ഫലപ്രദമായി വിനിയോഗിക്കാൻ ഏതു തരത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വന്യജീവി ആക്രമണങ്ങളാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുണ്ടായ വലിയ കുടിശ്ശിക കൊടുത്തു തീർക്കാൻ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഏത് രീതിയിലാണ് പ്രവർത്തിക്കുന്നത്; വിശദമാക്കാമോ?
1055.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കാട്ടുപന്നി ആക്രമണം അതിരൂക്ഷമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടുപന്നി ആക്രമണം ഇല്ലായ്മ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1056.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും അവ ഏതെല്ലാം വന്യജീവികള്‍ മൂലമാണ് മരണപ്പെട്ടിട്ടുള്ളതെന്നും വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കിയിട്ടുള്ള ധനസഹായത്തിന്റെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടതോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ള എത്ര പേരുണ്ടെന്നും അവര്‍ക്ക് നല്‍കിയിട്ടുള്ള ധനസഹായത്തിന്റെ വിവരങ്ങളും വര്‍ഷം തിരിച്ച് നല്‍കാമോ?
1057.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപജീവനത്തിന്റെ ഭാഗമായി വനവിഭവ ശേഖരണത്തിന് കാട്ടിൽ പോകുന്ന ആദിവാസി സമൂഹത്തിൽപ്പെട്ടവരെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത്‌ തുടർച്ചയായുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആദിവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഈ സാഹചര്യത്തിൽ ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകുന്നതിനായി സുരക്ഷിതമായ വഴികൾ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1058.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കാട് മുണ്ടൂരിൽ വീടിന് മുറ്റത്തേക്ക് ഇറങ്ങിയ വ്യക്തിയെ കാട്ടാന ചവിട്ടി കൊന്നത് അടക്കം നിരവധി പേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണം തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1059.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്താൽ മരണപ്പെട്ടവർ, പരിക്കേറ്റവർ എത്രയാണെന്ന് അറിയിക്കുമോ; ആയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കിഫ്ബി, രാഷ്ട്രീയ കൃഷി വികാസ് യോജന, എം.ആര്‍.എം.എ.സി എന്നിവയിലും മറ്റു പദ്ധതികളിലുമായി നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനുകളളിൽ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ എത്ര കിലോമീറ്റര്‍ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; പ്രസ്തുത മേഖലയില്‍ സൗരോർജ വേലി സ്ഥാപിക്കാൻ ഇനി എത്ര കിലോമീറ്ററാണ് ബാക്കിയുള്ളതെന്ന് അറിയിക്കുമോ;
( സി )
ജനവാസ മേഖലയോടുചേർന്ന വനാതിര്‍ത്തിയില്‍ അടിക്കാടുകള്‍ വെട്ടാത്തതിനെ തുടര്‍ന്ന് ആനയടക്കമുള്ള വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയാനാകാതെ ജനങ്ങള്‍ അപകടത്തില്‍പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അടിക്കാടുകള്‍ വെട്ടാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; അടിക്കാടുകള്‍ വെട്ടുന്നതിനായി വനം വകുപ്പ് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദവിവരം നൽകുമോ;
( ഡി )
കടുവ, പുലി എന്നിവയുടെ ആക്രമണം തുടർച്ചയായി നേരിടുന്ന നിലമ്പൂര്‍ മേഖലയില്‍ ഇവയെ കണ്ടെത്തി പിടികൂടാനാവശ്യമായ ക്യാമറകളും കൂടുകളും സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?
1060.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയവരുടേയും മരണപ്പെട്ടവരുടേയും എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
ഈ കാലയളവില്‍ പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമായി എത്ര തുക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര തുക നല്‍കാന്‍ ബാക്കിയുണ്ടെന്നും അറിയിക്കുമോ?
1061.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കൊമ്പുകുത്തിയിലെ രൂക്ഷമായ കാട്ടാന ആക്രമണം പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
കൊമ്പുകുത്തി, മതമ്പ, ചെന്നാപ്പാറ മേഖലകളിൽ വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കൊമ്പുകുത്തിയിൽ രണ്ടാളുകളെ കൊല്ലുകയും, വീടുകളിലെത്തി ആക്രമണം നടത്തുകയും ചെയ്യുന്ന ഒറ്റയാനായ കൊമ്പുകുത്തി കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയത് പോലെ വിദൂര വനങ്ങളിൽ എവിടേക്കെങ്കിലും കയറ്റിവിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1062.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ടതും ചാലക്കുടി, പീച്ചി വനം ഡിവിഷനുകൾക്കു കീഴില്‍ വരുന്നതുമായ പാലപ്പിള്ളി, വെള്ളിക്കുളങ്ങര, ചിമ്മിനി, ചൊക്കന മേഖലകളിലെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
റാപിഡ് റെസ്‍പോൺസ് ടീമിന്റെ (ആർ.ആർ.ടി.) സേവനം കാര്യക്ഷമമാക്കുന്നതിനും, ക്യാമറകള്‍ സ്ഥാപിക്കുന്നതിനും, സോളാര്‍ ഫെന്‍സിംഗ്, മഴക്കുഴികള്‍, ജണ്ടകെട്ടല്‍, ട്രഞ്ച് കുഴിക്കൽ തുടങ്ങിയ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എം.എല്‍.എ.-എസ്.ഡി.എഫില്‍ തുക അനുവദിച്ച് വിവിധ കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1063.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് മുഖാന്തരം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആനക്കിടങ്ങ്, സൗരോർജവേലി എന്നിവ എവിടെയെല്ലാമാണ് സ്ഥാപിക്കുന്നതെന്നും എത്ര കിലോമീറ്റര്‍ നീളത്തിലാണ് ഇവ നിര്‍മ്മിക്കുന്നതെന്നും അവയുടെ നിര്‍മ്മാണ പുരോഗതിയും സംബന്ധിച്ച വിശദവിവരങ്ങൾ നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.