STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
08.10.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*241.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുളള പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം വിതരണം ചെയ്യാത്തതിനാൽ പഠന പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
യഥാസമയം പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പാഠപുസ്തക വിതരണത്തിലെ കാലതാമസം കാരണം പഠിപ്പിച്ചു തീർക്കാൻ സമയം ലഭിക്കില്ലെന്ന അദ്ധ്യാപകരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ ഏന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*242.
ശ്രീ. എം.വിജിന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ബ്രിഡ്ജസ് വിഭാഗം, എന്‍. എച്ച്. വിഭാഗം എന്നിവയുടെ മേൽനോട്ടത്തിൽ എത്ര റെയില്‍വെ ഓവര്‍ബ്രിഡ്ജുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നിലവിൽ എത്ര റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പ്രവൃത്തി പുരോഗമിക്കുന്ന റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ റെയില്‍വെ ഭാഗത്തിന്റെ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ച് പ്രവൃത്തി ആരംഭിക്കേണ്ട സ്ഥിതിയിലുള്ള റെയില്‍വെ ഓവര്‍ബ്രിഡ്ജുകള്‍ ഏതൊക്കെയാണെന്നും ഓരോന്നിന്റെയും നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കാമോ?
*243.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം മുകേഷ്
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മേൽപാലങ്ങളുടെ അടിവശം കേന്ദ്രീകരിച്ച് വി-പാർക്ക് പദ്ധതി ആരംഭിച്ചതിന്റെ പ്രധാന ഉദ്ദേശ്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പാലത്തിനടിയില്‍ ഒരുക്കുന്ന പ്രധാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നഗര വികസനത്തിന് എപ്രകാരം സഹായകരമാവുമെന്ന് വ്യക്തമാക്കാമോ;
( ഡി )
കൊല്ലം ജില്ലയിലെ വി-പാർക്ക് കൂടാതെ സര്‍ക്കാര്‍ അനുമതി നല്‍കിയ പുതിയ വി-പാർക്കുകൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ഇ )
നിലവില്‍ ഡി. പി. ആർ. തയ്യാറാക്കിയ വി-പാർക്ക് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
*244.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സ്ത്രീ സൗഹൃദമാക്കുന്നതിന് സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും സംബന്ധിച്ച് വിശദാംശം നല്‍കാമോ;
( ബി )
ഗ്ലോബല്‍ വിമന്‍ കോണ്‍ഫറന്‍സ് ഓണ്‍ ജന്‍ഡർ ഇന്‍ക്ലൂസീവ് ടൂറിസം ആന്റ് റെസ്പോണ്‍സിബിള്‍ ടൂറിസം എന്ന ആഗോള സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നൂതന പദ്ധതികളാണ് ടൂറിസം മേഖലയില്‍ ആവിഷ്കരിക്കുന്നതിന് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭകത്വം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*245.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പഠനത്തിനായി സയന്‍സ് ലാബുകള്‍ സജ്ജീകരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ സാഹിത്യ കഴിവുകള്‍ വളര്‍ത്താന്‍ ബഡിങ് റൈറ്റേഴ്സ് പ്രോഗ്രാം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടോയന്ന് വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിപുണ്‍ ഭാരത് മിഷന്‍ പോലുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
വിദ്യാര്‍ത്ഥികളുടെ സംഖ്യാശാസ്ത്രത്തിലും സാക്ഷരതയിലും കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക പഠനപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
കാലാവസ്ഥാ ബോധവല്‍ക്കരണത്തിനായി മണ്‍സൂണും കുട്ടികളും പരിപാടി സ്കൂള്‍ തലത്തില്‍ നടപ്പിലാക്കിയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
*246.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ 15 വർഷത്തെ കണക്കുകളുടെ താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താമോ;
( ബി )
എസ്. എസ്. എൽ. സി. ക്ക് ശേഷം വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് നിരക്കില്‍ കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള മാറ്റം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർദ്ധന ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ക്രാക്ക് ദ എൻട്രൻസ് പരിശീലന പരിപാടിയെക്കുറിച്ച് വിശദമാക്കാമോ?
*247.
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന സഹായം ആവശ്യമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹിക, സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കി പ്രത്യേക ഇടപെടൽ നടത്തുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിദ്യാർത്ഥികൾക്ക് പഠനാവസരം ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?
*248.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മിത ബുദ്ധിയുടെ കടന്നു വരവ് സംസ്ഥാനത്ത് തൊഴിൽ മേഖലയെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കാമോ:;
( ബി )
നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് പ്രത്യേകിച്ച് ഐ. ടി., ഐ. ടി. അധിഷ്ഠിത മേഖലകളിലടക്കം തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പുതിയ സാഹചര്യത്തിന് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കാമോ?
*249.
ശ്രീ. ആന്റണി ജോൺ
ശ്രീ. എം. എം. മണി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 1977- ന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വനഭൂമിയില്‍ നിന്നും ഹില്‍മെന്‍ സെറ്റില്‍മെന്റുകള്‍ക്കായി കൈമാറിയ ഭുമിയില്‍ താമസക്കാരായ വിഭാഗങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അനുവദിച്ച പട്ടയങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*250.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ തൊഴില്‍ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിഗണിച്ച് മിനിമം വേതനം ഏകീകരിക്കുന്നതിനും എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും സ്വീകരിച്ച നിയമ ഭേദഗതികള്‍ വിശദമാക്കാമോ;
( ബി )
വേതന കുടിശികയുള്ള തൊഴിലാളികള്‍ക്ക് കുടിശിക വേഗത്തിൽ ലഭിക്കുന്നതിനായി ഏതൊക്കെ വിധത്തിലുള്ള നിയമ ഭേദഗതികളും പുതിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ നിയമ പരിരക്ഷ പരിമിതമായ അസംഘടിത മേഖലകളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും സാമൂഹിക സുരക്ഷയും നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ മേഖലകളിലുമുള്ള തൊഴിലാളികള്‍ക്ക് അവധി, വിശ്രമ സമയം, അവധി വേതനം എന്നിവ ഉറപ്പാക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ കൊണ്ടുവന്ന ഭേദഗതികള്‍ എന്തൊക്കെയാണ്; വിശദാംശം നൽകാമോ;
( ഇ )
പെന്‍ഷന്‍ പദ്ധതികള്‍ നിലവിലില്ലാത്ത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*251.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമാന സ്വഭാവമുള്ള തൊഴിലാളി ക്ഷേമബോർഡുകളെ സംയോജിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം സുതാര്യമായി നടത്തുന്നതിന് ആവിഷ്കരിച്ച ഡിജിറ്റൈസേഷൻ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
തൊഴിൽ മേഖലകൾ മാറുന്നതിനുസരിച്ച് അംഗത്വ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ക്ഷേമനിധി പദ്ധതികളിലൂടെ ലഭിക്കുന്ന ഗുണങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*252.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66- ന്റെ നിർമ്മാണം സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയ്‌ക്കും കാലാവസ്ഥയ്‌ക്കും അനുസൃതമായാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ആയത് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ വ്യക്തമാക്കാമോ;
( ബി )
ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
*253.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റ അപേക്ഷകളിൻമേൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
റവന്യൂ-കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാർ ഇതിൽ ഉൾപ്പെടുന്നതായി പ്രസ്തുത അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
മുൻഗണന തെറ്റിച്ചും ചട്ടം ലംഘിച്ചും അപേക്ഷകൾ തീർപ്പാക്കുന്നത് തടയാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*254.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ, തലശ്ശേരി, പൊന്നാനി എന്നീ നഗരങ്ങളില്‍ പൈതൃക സംരക്ഷണ പദ്ധതി ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ആലപ്പുഴ ബാക്ക് വാട്ടര്‍ സംസ്കാരം എങ്ങനെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
തലശ്ശേരിയിലെ കോളോണിയല്‍ വാസ്തുവിദ്യയുടെ സംരക്ഷണത്തിനുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
പൊന്നാനിയിലെ ഇസ്ലാമിക സാംസ്കാരിക പൈതൃകം എങ്ങനെ സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം നൽകാമോ;
( ഇ )
ഈ മുന്ന് പ്രദേശങ്ങളിലെ പദ്ധതികളുടെ നടത്തിപ്പിലെ പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*255.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ വിദ്യാർത്ഥിയിലും അന്തർലീനമായ സർഗശേഷികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന പദ്ധതികൾ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിർമ്മിത ബുദ്ധി വ്യാപകമാകുന്ന ഈ കാലത്ത് ഒരേ സമയം സാങ്കേതികശേഷികളും തൊഴിൽ നൈപുണ്യവും ആർജിക്കുന്നതിനുള്ള പാഠഭാഗങ്ങൾ പുതുക്കിയ ഐ. സി. ടി. പാഠ്യ ഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതുക്കിയ ഐ. സി. ടി. പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൈറ്റിന്റെ ചുമതലയിൽ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
സമകാലീന ലോകത്ത് ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള ആനിമേഷൻ സാങ്കേതികവിദ്യ സ്കൂൾ ക്ലാസുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*256.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വിദ്യാർത്ഥികളും യുവാക്കളും മരണമടയുന്നത് വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനിടയാക്കുന്ന കാരണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനിയന്ത്രിത ഉപയോഗം ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിനോദ സഞ്ചാര വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരം അപകടമരണങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് സമൂഹത്തിന് അവബോധം നൽകാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*257.
ശ്രീ. എ. രാജ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഡ്വഞ്ചർ ടൂറിസം മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; നിലവില്‍ പ്രാബല്യത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
അഡ്വഞ്ചർ ടൂറിസം മേഖലയിലെ ഗൈഡുമാര്‍ക്കും ട്രെയിനര്‍മാര്‍ക്കും നല്‍കിയിട്ടുള്ള സര്‍ക്കാര്‍ അംഗീകൃത പരിശീലന പരിപാടികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് അഡ്വഞ്ചർ ടൂറിസത്തിന് സാധ്യതയുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ വികസിപ്പിച്ചിട്ടുള്ള അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വിശദമാക്കാമോ?
*258.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീർത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( സി )
കേന്ദ്ര സഹായത്തോടെ കൂടുതൽ തീർത്ഥാടക ടൂറിസം പദ്ധതികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മലബാർ മേഖലയിലെ തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഈ പദ്ധതി വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*259.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ തൊഴിലില്ലായ്മയുടെ നിരക്ക് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
യുവാക്കൾക്ക് ആവശ്യമായ തൊഴിൽ കണ്ടെത്താൻ സർക്കാർ നടത്തുന്ന ഇടപെടൽ വിശദമാക്കാമോ?
*260.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സ്ത്രീ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് എന്തൊക്കെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഗർഭിണികൾക്കും അമ്മമാർക്കും തൊഴിലിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമ പ്രതിരോധ സംവിധാനങ്ങൾ നിർബന്ധമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*261.
ശ്രീ. എ. പ്രഭാകരൻ
ഡോ. കെ. ടി. ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റവന്യൂ ഓഫീസുകളിലെ ഇ-ഓഫീസ് സംവിധാനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
റവന്യൂ കോള്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, യൂ ട്യൂബ് ചാനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ പൊതുജന പരാതികള്‍ പരിഹരിക്കുന്നതില്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് അറിയിക്കാമോ;
( സി )
മൊബൈല്‍ ആപ്പ്, ഡിജിറ്റല്‍ റവന്യൂ കാര്‍ഡ്, ഓണ്‍ലൈന്‍ മ്യൂട്ടേഷന്‍ സംവിധാനം എന്നിവ സംസ്ഥാനമൊട്ടാകെ നടപ്പാക്കിയതിന്റെ പുരോഗതി വിശദമാക്കാമോ;
( ഡി )
റവന്യൂ വകുപ്പിൽ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത സേവനങ്ങള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ; 2026-ഓടെ എല്ലാ സേവനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*262.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ ചൂഷണം തടയുന്നതിനായി നിലവിൽ എന്തൊക്കെ നിയമങ്ങളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ. ടി. മേഖലയിലുൾപ്പെടെ തൊഴിൽ സമയം കഴിഞ്ഞും അവധി ദിവസവും അടക്കം ജീവനക്കാരെക്കൊണ്ട് അധികജോലി ചെയ്യിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഇത്തരത്തിലുള്ള തൊഴിൽ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ നിയമ നിർമ്മാണം ആലോചനയിലുണ്ടോ; വിശദമാക്കാമോ?
*263.
ശ്രീ വി ജോയി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റൽ ലാന്റ് സർവേ സംവിധാനം ദേശീയ തലത്തിൽ തന്നെ മാതൃകയായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ ലാന്റ് സർവേ പദ്ധതിയിലൂടെ ഭൂവിവരങ്ങളുടെ കൃത്യതയും സുതാര്യതയും എത്രത്തോളം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് വേഗതയേറിയ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ സർവേക്കൊപ്പം ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം ആരംഭിച്ചത് സഹായകരമായിട്ടുണ്ടോ;
( ഡി )
ഡിജിറ്റൽ റീസർവേയുടെ നിലവിലെ പുരോഗതി ജില്ലാടിസ്ഥാനത്തിൽ വിശദമാക്കാമോ?
*264.
ശ്രീ. കെ. ആൻസലൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തോടൊപ്പം അനുബന്ധ പശ്ചാത്തല-ഗതാഗത വികസന പദ്ധതികള്‍ ആരംഭിക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് സാക്ഷാല്‍ക്കരിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി തിരുവനന്തപുരത്തിന്റെ വികസനത്തിനും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാകുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ പ്രാരംഭ പ്രവൃത്തി എന്ന നിലയില്‍ പ്രാഥമിക പരിസ്ഥിതി ആഘാത പഠനം, അലൈൻമെന്റ് എന്നിവയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പദ്ധതി എപ്പോള്‍ ആരംഭിക്കാൻ കഴിയുമെന്നും എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വിശദമാക്കാമോ?
*265.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കോര്‍സ് (കണ്ടിന്യൂസ്‍ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻസ്) നെറ്റ്‍വര്‍ക്ക് ഭൂസര്‍വേയുടെ കൃത്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുമോ;
( ബി )
‍ഡിജിറ്റല്‍ സര്‍വേ പ്രക്രിയയില്‍ ആര്‍. ടി. കെ. (റിയല്‍ ടെെം കൈനമാറ്റിക്) സര്‍വേയര്‍മാര്‍, ജി. എന്‍. എസ്. എസ്. റിസീവറുകള്‍ (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം), ഉപഗ്രഹ ജി. ഐ. എസ്. (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) എന്നിവയുടെ പങ്ക് എന്താണെന്ന് വിശദമാക്കുമോ;
( സി )
റീ സര്‍വേ സംബന്ധിച്ച് ഉയര്‍ന്നു വരുന്ന അപ്പീല്‍ കേസുകള്‍ യഥാസമയം തന്നെ കൈകാര്യം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
*266.
ശ്രീമതി കെ. കെ. രമ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മൈഗ്രേഷൻ സർവേ 2023-ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്നും രണ്ടര ലക്ഷം വിദ്യാർഥികൾ വിദേശ പഠനം നടത്തുന്നതായി വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ, വിസാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിദേശത്ത് ജോലി ലഭിക്കാതെ നിരവധി യുവജനങ്ങൾ സമീപഭാവിയിൽ കേരളത്തിലേക്ക് മടങ്ങി എത്തും എന്ന കാര്യം തൊഴിൽ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിദേശ വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് സംസ്ഥാനത്ത് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇവരുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ തൊഴിൽ മേഖല സമീപഭാവിയിൽ നേരിട്ടേക്കാവുന്ന ഈ പ്രതിസന്ധി മുന്നിൽ കണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
*267.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച അഡ്വഞ്ചര്‍ ടൂറിസം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
അന്താരാഷ്ട്ര അഡ്വഞ്ചര്‍ ടൂറിസം മത്സരങ്ങള്‍ നടത്തുന്നത് വഴി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തെ അന്താരാഷ്ട്ര അഡ്വഞ്ചര്‍ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനായി നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
അഡ്വഞ്ചര്‍ ടൂറിസം മത്സരങ്ങള്‍ നടത്തുന്നതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*268.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. ടി. മേഖലയിൽ തൊഴിലാളികളുടെ അനിയന്ത്രിതമായ കൂട്ടപിരിച്ചുവിടൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പിരിച്ചു വിടപ്പെടുന്ന ഓരോ ഐ. ടി. പ്രൊഫഷണലിനും നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ തൊഴിൽ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പിരിച്ചുവിടപ്പെട്ട ഐ. ടി. പ്രൊഫെഷണലുകളുടെ പുനരധിവാസത്തിന് തൊഴിൽ വകുപ്പിൽ നിലവിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*269.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനത്തെ ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷൻ ആക്കുന്നതിനു എന്തെല്ലാം പുതിയ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ ഒരുക്കുന്നതിന് സ്വകാര്യ ഏജൻസികളെ ഉൾപ്പെടെ സഹകരിപ്പിക്കുന്നതിനുള്ള നടപടി ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*270.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അദ്ധ്യാപകർക്ക് നിർബന്ധമാക്കിയിഅദ്ധ്യാപക യോഗ്യത പരിഷ്കരണംട്ടുള്ള യോഗ്യതകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
2010 ഓഗസ്റ്റ് 23-ന് എൻ. സി. റ്റി. ഇ. പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇതു സംബന്ധിച്ച് എന്താണ് നിർദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവിലുള്ള അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടേണ്ട അവസാന തീയതിയായി കേന്ദ്രം നിഷ്കര്‍ഷിച്ചിരിക്കുന്നതെന്നാണെന്ന് വ്യക്തമാക്കാമോ;
( ഡി )
2010-ന് മുമ്പ് നിയമിതരായ അദ്ധ്യാപകരുടെ ജോലി സംരക്ഷിക്കാനായി അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ട നടപടി വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.