STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
07.10.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


 
*211.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗ ആക്രമണം ലഘൂകരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വന്യമൃഗ ആക്രമണം ലഘൂകരിക്കാൻ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ഇന്റർ ഡിപ്പാർട്ട്മെന്റല്‍ സ്ട്രാറ്റജി അനിവാര്യമാണെന്ന 24-09-2025-ലെ കോടതി നിർദേശം നടപ്പിലാക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*212.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി വഴി എത്ര വിദ്യാര്‍ത്ഥികളെ പഠനത്തിനായി വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് വിദേശത്ത് തന്നെ ഉന്നത പഠനത്തിനും തൊഴിലിനും അവസരം ലഭിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കോളര്‍ഷിപ്പായി വിദ്യാര്‍ത്ഥികള്‍ക്ക് എത്ര രൂപയാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ?
*213.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് വിദേശ സർക്കാരുകളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിവിധ കായിക ഇനങ്ങൾക്കാവശ്യമായ വിദഗ്ദ്ധരായ പരിശീലകരെ ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി വിദേശ രാജ്യങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കായിക മേഖലയുടെ അന്താരാഷ്ട്ര സഹകരണത്തിനായി മറ്റെന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്; ഇതിനായി അനുവദിച്ച തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*214.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മേഖലകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പുകൾ വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്ന വിവിധ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*215.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നീരുറവകളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിവിധ തരം ജലസ്രോതസ്സുകളുടെ മാസ്റ്റർ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് നടത്തിവരുന്ന ഭൂജല സംപോഷണ പ്രവർത്തനങ്ങളുടെ വിശദാംശം അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ വിവിധ കുടിവെള്ള സ്രോതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സമഗ്ര നയം രൂപീകരിക്കുമോ; വിശദമാക്കുമോ?
*216.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം മുകേഷ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ പരിപാലനത്തിനും വികസനത്തിനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അവ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും അവലോകനം ചെയ്യുന്നതിനും സഹായകരമായ വിധത്തില്‍ ഒരു ഡാറ്റാ മാനേജ്‍മെന്റ് രീതി വികസിപ്പിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
നദീതടങ്ങളുടെ പരിപാലനത്തിനായി നൂതന പരിപാലന രീതികള്‍ ആവിഷ്കരിക്കുന്നതിന് ശക്തമായ വിവര ശേഖരണ സംവിധാനം എത്രത്തോളം സഹായിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ജലവിഭവ പരിപാലനത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
*217.
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള എത്രപേര്‍ കുടുംബശ്രീ മുഖേനയുള്ള മത്സരപരീക്ഷാ പരിശീലനം വഴി സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ തസ്തികകളിലാണ് നിയമനം നടന്നിട്ടുള്ളതെന്നും എത്ര പേര്‍ നിലവില്‍ വിവിധ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( സി )
മത്സര പരീക്ഷകള്‍ക്കായി എത്ര പേര്‍ക്കാണ് വിദഗ്‍ദ്ധ പരിശീലനം നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
ആദ്യ ഘട്ടത്തില്‍ ഏത് യോഗ്യതയുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
*218.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ഉന്നതികളില്‍ മികച്ച ഇന്റര്‍നെറ്റ് കണക്ഷനും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെ-ഫോണ്‍ നടത്തുന്ന കണക്റ്റിംഗ് ദി അണ്‍ കണക്റ്റഡ് പദ്ധതിയിൽ എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അട്ടപ്പാടിക്ക് പുറമെ ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ ഊരുകളില്‍ കെ-ഫോണ്‍ സൗകര്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
*219.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത ഉയരുന്ന സാഹചര്യത്തിൽ ജലവിതരണത്തിന് പുറമെയുള്ള മറ്റ് വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ സാധ്യതകളാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ജലേതര വരുമാനം വർദ്ധിപ്പിക്കുവാൻ പൊതു-സ്വകാര്യ പങ്കാളിത്തം, ബി. ഒ. ടി. മാതൃകകളില്‍ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*220.
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി യു പ്രതിഭ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പ്രത്യേകമായ സംവിധാനം ഒരുക്കിയിട്ടുണ്ടോ; ഇതിനായി പ്രത്യേക ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജലഗുണനിലവാര പരിശോധനാ ലാബുകള്‍ക്ക് എൻ. എ. ബി. എൽ. -ന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ടോ; ഇതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
ജലഗുണനിലവാര പരിശോധനയ്ക്കായി ജില്ലകളില്‍ പ്രത്യേക സംവിധാനമുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിനായി കുടുംബശ്രീ വനിതകള്‍ക്ക് പ്രത്യേക പരിശീലനവും ഇതനുസരിച്ച് ടെസ്റ്റ് നടത്തുന്നതിനുള്ള പ്രവര്‍ത്തനവും നടത്തിവരുന്നുണ്ടോ; വിശദമാക്കുമോ?
*221.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ ജലവിഭവ വകുപ്പ് നടത്തുന്ന ഇടപെടലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ജലവിഭവ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താൻ എന്തൊക്കെ ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്ന് വിശദമാക്കുമോ;
( സി )
മഞ്ഞപ്പിത്തം കൂടുതലായുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ ജല വിഭവ വകുപ്പ് ആവശ്യമായ പരിശോധനകള്‍ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഇടപെടലുകൾ നടത്തുമോയെന്ന് വ്യക്തമാക്കുമോ?
*222.
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്പോര്‍ട്സ് കൗൺസിലിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴില്‍ എത്ര സ്പോർട്സ് അക്കാദമികള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; അവയുടെ പ്രവർത്തനം വിശദമാക്കാമോ;
( സി )
സംസ്ഥാന സ്പോർട്സ് കൗൺസില്‍ നല്‍കുന്ന വിവിധ കായിക അവാർഡുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വനിതാ ഫുട്ബോള്‍ വികസനത്തിന് ഏതൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വനിതാ ഫുട്ബോള്‍ അക്കാദമിയുടെ പ്രവ‍ർത്തനം വിശദമാക്കാമോ?
*223.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലസേചന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ചെറുകിട ജലസേചന പദ്ധതികളുടെ പ്രാധാന്യമെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
വൻകിട, ഇടത്തരം ജലസേചന പദ്ധതികളുടെ പ്രാഥമിക സെൻസസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഈ സെൻസസിന്റെ ലക്ഷ്യം വിശദമാക്കാമോ;
( സി )
പ്രസ്തുത സെൻസസില്‍ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*224.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനവൽക്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയ്ക്ക് പകരം തദ്ദേശീയ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് വന്യജീവി ശല്യത്തിന് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സ്വാഭാവിക വനവൽക്കരണ പദ്ധതി സംസ്ഥാനത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*225.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവൻ മിഷന്റെ നടത്തിപ്പിനായി കടമെടുക്കുന്നതിന് ജല അതോറിറ്റിക്ക് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയാണ് കടമെടുക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏത് ഏജൻസിയിൽ നിന്നാണ് കടമെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നുണ്ടോയെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത തുക കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കുമോ?
*226.
ശ്രീമതി ദെലീമ
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഈ സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കേരള വാട്ടര്‍ അതോറിറ്റി വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുത്ത തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ പിരിഞ്ഞുകിട്ടേണ്ട വാട്ടര്‍ചാര്‍ജ് കുടിശിക എത്രയാണെന്നും അവ പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടിയും വിശദമാക്കാമോ?
*227.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളിലെ മാതൃ-ശിശു മരണങ്ങൾ കുറയ്ക്കാൻ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുരക്ഷിതമായ മുലയൂട്ടൽ, നവജാത ശിശുക്കളുടെ ശാസ്ത്രീയമായ പരിപാലനം എന്നിവ പട്ടികവർഗ്ഗ ജനവിഭാഗത്തെ പരിശീലിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( സി )
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കിടയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ശിശുക്കളുടെ ജനനം ഉറപ്പാക്കുന്നതിനും പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ ഊരിന്റെ താരാട്ട് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിലൂടെ ശിശുമരണനിരക്ക് കുറയ്ക്കുന്നതിനും നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ?
*228.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എം. എം. മണി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി എത്ര കുടിവെള്ള പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത കുടിവെള്ള പദ്ധതികളുടെ ഭാഗമയി ശുദ്ധജലം അധികമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികളിൽ ഇതിനകം പൂർത്തിയാക്കിയവയുടെ വിശദാംശം ലഭ്യമാക്കുമോ?
*229.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം വന്യജീവി പ്രതിരോധം ഉറപ്പാക്കുന്നതിനുവേണ്ടി സന്നദ്ധരായ പ്രദേശവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രാഥമിക പ്രതികരണ സേനകളെ (പ്രെെമറി റെസ്പോന്‍സ് ടീം) രൂപീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദ വിവരം നൽകുമോ;
( സി )
വനം വകുപ്പിന്റെ ദ്രുതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് പി. ആർ. ടി. -കളുടെ പ്രവർത്തനം സഹായകമാകുമോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്‌തുത സേനയിലെ അംഗങ്ങൾക്ക് പരിശീലനവും വന്യജീവികളുടെ ജനവാസമേഖലയിലെ സാന്നിധ്യം മനസിലാക്കുന്നതിനും പ്രദേശവാസികളെ അറിയിക്കുന്നതിനും ഉള്ള ആധുനിക സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*230.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പ്രത്യേക ഊന്നൽ നൽകേണ്ടതായ സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വ്യക്തിഗത ആനുകൂല്യം നൽകുമ്പോൾ വനിതകൾക്കും വിദ്യാർത്ഥിനികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമൂഹിക പഠനമുറി പദ്ധതിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി നിശ്ചയിച്ചിട്ടുള്ള ഫണ്ടിൽ ന്യായമായ വിഹിതം പട്ടികജാതി വനിതകളുടെ സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദാംശം നൽകുമോ?
*231.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുഴൽ കിണറുകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു വരുന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) ആക്റ്റ്, 2002 ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കുഴൽ കിണറുകളുടെ നിർമ്മാണം നിയന്ത്രിക്കുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഉളളതെന്ന് അറിയിക്കാമോ;
( ഡി )
അമിതമായ ഭൂഗർഭ ജലചൂഷണം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*232.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനനശീകരണം തടയുന്നതിനും സുസ്ഥിര വനപരിപാലന പദ്ധതികൾ വികസിപ്പിക്കുന്നതിനും വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനും ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
2024-25 വര്‍ഷത്തില്‍ വനം വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് പുതിയ തോട്ടങ്ങള്‍ സൃഷ്ടിക്കുവാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
തോട്ടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*233.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങളെ ആധുനിക കാലത്തെ മികച്ച തൊഴിലുകളിൽ പ്രാവീണ്യമുള്ളവരും സംരംഭകരുമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ യുവജനങ്ങളെ സംരംഭകരും തൊഴിലുടമകളുമാക്കി മാറ്റുന്നതിനായി ഉന്നതി എംപവർമെന്റ് സൊസൈറ്റി സമഗ്ര പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങൾക്ക് വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, തൊഴിൽ സംരംഭകത്വ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ ഉന്നതി എംപവർമെന്റ് സൊസൈറ്റി നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ഡി )
വിവിധ വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ പങ്കാളിത്തവും ഉൾക്കാഴ്ചയും ഉൾക്കൊള്ളിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
*234.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. ഐ. ബി. സതീഷ്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ഭൂമിയിലെ മരങ്ങള്‍ വെട്ടാനും വില്‍ക്കുവാനുമുള്ള അനുമതി ഓൺലൈൻ വഴി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മാതൃകാ ചട്ടം പുറത്തിറക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ചട്ടം അനുസരിച്ച് നിയന്ത്രണാധികാരം ആർക്കാണുള്ളതെന്ന് വിശദമാക്കാമോ;
( സി )
മരം മുറിക്കാനുള്ള അപേക്ഷകള്‍ പരിശോധിക്കുവാനും അനുമതി നല്‍കുവാനും ഏതൊക്കെ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*235.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി വർഷമായി 2025-26 ആചരിക്കുന്ന വേളയില്‍ കേരളത്തിലെ ആദിവാസി മേഖലയിലുണ്ടായ വികസന മുന്നേറ്റങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പൊതു സമൂഹത്തിലെ ജനവിഭാഗങ്ങളോടൊപ്പം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹ്യ-സാമ്പത്തിക അവസ്ഥകളിലും തുല്യ നിലയിലുള്ള ഒരു സമൂഹമായി കേരളത്തിലെ ആദിവാസി സമൂഹത്തെ ഉയർത്തിക്കൊണ്ട് വരുവാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
തദ്ദേശ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനും തദ്ദേശീയ വൈദ്യത്തെയും തദ്ദേശീയ വിത്തിനങ്ങളെയും കൃഷിയെയും കണ്ണാടിപ്പായപോലുള്ള കരകൗശല വസ്തുക്കളെയും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്; വ്യക്തമാക്കാമോ?
*236.
ശ്രീ. എച്ച്. സലാം
ശ്രീ. എം.വിജിന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാരിന് കീഴിലുള്ള കായിക സ്ഥാപനങ്ങള്‍ ഏതാെക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കായിക പ്രതിഭകളെ വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശെെലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇത്തരം കായിക സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളില്‍ സ്പോര്‍ട്സ് ലെെഫ് ഫിറ്റ്നസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
എല്ലാ ജില്ലകളിലും ഫിറ്റ്നെസ് സെന്ററുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*237.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർവഹണം, ഫലപ്രാപ്തി മോണിറ്ററിംഗ്, പരാതി പരിഹാരം തുടങ്ങിയവ വിലയിരുത്തുന്നതിന് നിലവിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതികളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനും സമയബന്ധിതവും വികേന്ദ്രീകൃതവുമായ ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
*238.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കിടയിൽ തോൽവി​യുടെയും കൊഴിഞ്ഞു പോക്കിന്റെയും നിരക്ക് കൂടുതലാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പഠനത്തിൽ പി​ന്നാക്കം നിൽക്കുന്ന പ്രസ്തുത വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വാഹന സൗകര്യമില്ലാത്ത സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*239.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗർഭ ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഭൂഗർഭ ജല ഗുണനിലവാര പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ;
( ബി )
ഭൂഗർഭ ജലത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് കിണറുകളുടെ സെൻസസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ഭൂഗർഭ ജലലഭ്യത നിലനിർത്തുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ഡി )
2021 മുതൽ 2025 വരെയുള്ള ഭൂഗർഭ ജലവികസന പദ്ധതികളുടെ ഭൗതിക നേട്ടങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
*240.
ശ്രീ. എം. വിൻസെന്റ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കുളങ്ങളും കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ നിന്ന് അമീബിക് മസ്തിഷ്കജ്വരം പിടിപെടുന്നുവെന്ന് സ്ഥിരീകരിച്ചതിനാൽ കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കാൻ വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.