UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തൽ
1647.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നതിനും സംസ്ഥാനതലത്തിൽ പ്രത്യേകമായ സെന്ററുകൾക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര വർദ്ധനവിന് ഏതൊക്കെ തരത്തില്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങളും ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി കേന്ദ്രങ്ങളും
1648.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരവും ആധുനിക ഗവേഷണ സൗകര്യവും ലഭ്യമാക്കുന്നതിനുതകുംവിധം മികവിന്റെ കേന്ദ്രങ്ങളും ഇന്റർ യൂണിവേഴ്സിറ്റി ഓട്ടോണമസ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരമുള്ള കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത് എവിടെയൊക്കെയാണെന്നും അവയ്ക്ക് സംസ്ഥാന സർക്കാരുമായുള്ള നിയമപരമായ ബാധ്യതകള്‍ എന്തൊക്കയാണെന്നും അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് അത്തരം കേന്ദ്രങ്ങള്‍ കൂടുതലായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ആയത് ആരംഭിക്കുന്നതിനുള്ള അർഹതാമാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?
യു.ജി.സി.യുടെ മാർഗ്ഗനിര്‍ദ്ദേശങ്ങള്‍
1649.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി.യുടെ പുതിയ മാർഗ്ഗനിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിത്തറ തകർക്കുന്നതും സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്നതും ആണെന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ;
( ബി )
അധ്യാപക നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതും കരാർനിയമനങ്ങളെ പ്രോത്സാഹിക്കുന്നതുമായ പുതിയ യു.ജി.സി. വ്യവസ്ഥകൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവിനെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വി.സി.നിയമനത്തിൽ ഗവർണർക്ക് അധികാരം നൽകുന്ന തരത്തിലുള്ള പുതിയ യു.ജി.സി. നിർദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനെയും യു.ജി.സി.യെയും അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെടലുകള്‍ നടത്താനുളള കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ മറ്റ് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നിയമപോരാട്ടം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍
1650.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി എന്തെല്ലാം പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
പദ്ധതി അടങ്കലിലെ വെട്ടിക്കുറവ്
1651.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ അൻപത് ശതമാനം വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഉന്നത വിദ്യാഭാസ വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്ക് എത്ര ശതമാനം വരെ വെട്ടിക്കുറവ് വരുത്തിയെന്നുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
വെട്ടിക്കുറവ് വരുത്തിയ ഓരോ പദ്ധതിയുടെയും നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ?
സെമസ്റ്റര്‍ പരീക്ഷകള്‍
1652.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ, പ്രത്യേകിച്ച് കേരളാ യൂണിവേഴ്‌സിറ്റിയില്‍ മുൻ സെമസ്റ്റര്‍ പരീക്ഷകള്‍ പിന്നീടുളള സെമസ്റ്ററുകളിലെ ക്ലാസുകള്‍ക്കിടയില്‍ നടത്തി വിദ്യാർത്ഥികൾക്ക് മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
സെമസ്റ്ററുകള്‍ക്ക് ആറ് മാസം എന്ന രീതി കൃത്യമായി പാലിച്ചതിനുശേഷം മാത്രം പരീക്ഷ നടത്തി അടുത്ത സെമസ്റ്ററുകളിലെ ക്ലാസ്സുകളില്‍ പ്രവേശിക്കാനും, അങ്ങനെ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
സര്‍ക്കാര്‍ കോളേജുകളിലെ അധിക അധ്യാപകരുടെ പുനര്‍വിന്യാസം
1653.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളിലെ അധിക അധ്യാപക തസ്തിക പുനര്‍വിന്യസിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
03.01.2001 ലെ ജി.ഒ. (പി) നം. 5/2001/ഹ. എഡ്യൂ. നമ്പര്‍ ഉത്തരവിലൂടെ നിലവില്‍ വന്ന പി.ജി. വെയ്റ്റേജ്, 01.04.2020 തീയ്യതിയിലെ G.O.(Ms)No.155/2020/HEDN, 25.05.2020 ലെ G.O.(Ms)No.193/2020/HEDN എന്നീ ഉത്തരവുകള്‍ എടുത്തുമാറ്റിയതിനെ തുടർന്നാണ് സര്‍ക്കാര്‍ കോളേജുകളില്‍ അധിക അധ്യാപക തസ്തിക രൂപപ്പെട്ടത് എന്നിരിക്കെ ഇരുപത് വര്‍ഷത്തിനിടയില്‍ രൂപപ്പെട്ട എക്സസ് മൂലമുണ്ടാകുന്ന ഉദ്യോഗനഷ്ടം, പി.ജി. വെയ്റ്റേജ് എടുത്തുമാറ്റിയ 2020-ലെ ഉത്തരവ് വരുന്നതിനു മുമ്പുള്ള 2019-ലെ നോട്ടിഫിക്കേഷന്‍ വഴി നിലവില്‍ വന്ന നിലവിലെ റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
യു.ജി.സി. മാനദണ്ഡ പ്രകാരമുള്ള ജോലി ഭാരമുണ്ടായിട്ടും ഭാഷാദ്ധ്യാപകരുടെ തസ്തികകൾ പല കോളേജുകളിലും സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍ ആയത് സൃഷ്ടിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
2021-22 അദ്ധ്യയന വര്‍ഷം അനുവദിച്ച പുതുതലമുറ കോഴ്‌സുകളില്‍ പ്രവര്‍ത്തിക്കുന്നത് അതിഥി അദ്ധ്യാപകാരാണെന്നിരിക്കെ പ്രസ്തുത കോഴ്‌സുകള്‍ക്ക് സ്ഥിരം അദ്ധ്യാപകരെ പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേന നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
സർവ്വകലാശാല ഗ്രാന്റ്സ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ
1654.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ നിർദ്ദേശിച്ചു കൊണ്ടുളള സർവ്വകലാശാല ഗ്രാന്റ്സ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ വി.സി. നിയമനങ്ങളിൽ സംസ്ഥാനങ്ങൾക്കുളള അധികാരം കവരുന്നതാണോയെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;
( സി )
പഠിച്ചിട്ടില്ലാത്ത വിഷയത്തിൽ നെറ്റ് യോഗ്യതയോ പി.എച്ച്.ഡി.യോ നേടിയവർക്ക് കോളേജ് അധ്യാപകനാകാമെന്ന നിർദ്ദേശം വിദ്യാഭ്യാസ നിലവാരത്തകർച്ചയ്ക്ക് കാരണമാകുമോയെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
യു.ജി.സി.യുടെ നിർദ്ദേശങ്ങളിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും റാഗിംഗും തടയുന്നതിനുള്ള നടപടി
1655.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള ആത്മഹത്യയും റാഗിംഗും തടയുന്നതിന് എന്തെല്ലാം നടപടികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് ‌വ്യക്തമാക്കുമോ;
( ബി )
ഇതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
സർവകലാശാലകളിലെ റിസർച്ച് പ്രൊജക്ടുകൾ
1656.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാല അധ്യാപകരുടെ മൈനർ റിസർച്ച് പ്രൊജക്ടുകൾക്ക് സീഡ് മണി എന്ന പേരിൽ സർവ്വകലാശാലകൾ ധനസഹായം അനുവദിക്കാറുണ്ടോ; പ്രസ്തുതയിനത്തിൽ 2020-2021 സാമ്പത്തിക വർഷം മുതൽ നാളിതുവരെ അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
സീഡ് മണി പ്രൊജക്ടിന് തെരഞ്ഞെടുക്കപ്പെട്ട ഓരോ അധ്യാപകനും സമർപ്പിച്ച പ്രൊജക്ടിന്റെ പേര്(പ്രൊപ്പോസലിന്റെ പേര് ), ഓരോരുത്തർക്കും സർവ്വകലാശാല നാളിതുവരെ അനുവദിച്ച തുക, അനുവദിച്ച തുകയിൽ ഓരോ ഇനത്തിലും ഇതുവരെ ചെലവഴിച്ച തുക , വാങ്ങിയ ഉപകരണങ്ങളുടെയും, കമ്പ്യൂട്ടറുകളുടെയും വിശദാംശങ്ങൾ എന്നിവ പഠനവകുപ്പ് തിരിച്ചു ലഭ്യമാക്കാമോ;
( സി )
സീഡ് മണി പ്രൊജക്ട് പ്രകാരം ലാപ്ടോപ്/ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ വാങ്ങുന്നതിന് അനുവാദം ചോദിച്ച അധ്യാപകരുടെയും, പ്രസ്തുതയിനത്തിൽ അനുവദിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
രണ്ടു വർഷ സമയപരിധി കഴിഞ്ഞിട്ടും പ്രൊജക്ടുകൾ പൂർത്തീകരിക്കാത്ത അധ്യാപകരുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
പ്രൊജക്ടുകളിൽ വിഭാവനം ചെയ്ത ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ടോയെന്നും, ഇവ സർവ്വകലാശാലയ്ക്കും,പൊതുസമൂഹത്തിനും ഗുണകരമായിട്ടുണ്ടോയെന്നും വിശദമാക്കാമോ?
സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍
1657.
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രോഗ്രാമില്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രോഗ്രാം ഗവേഷണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവസരങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടോ എന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ഡി )
ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പ്രസ്തുത പ്രോഗ്രാം എത്രത്തോളം സഹായകമാണെന്ന് വിശദമാക്കാമോ?
ഹംഗര്‍ ഫ്രീ പദ്ധതി
1658.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹംഗര്‍ ഫ്രീ ക്യാമ്പസ് എന്ന പദ്ധതി കേരളത്തിലെ ഏതെല്ലാം കോളേജുകളിലാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി സ്ഥിരമായി മോണിറ്റർ ചെയ്യുന്നതിനും കൂടുതല്‍ കലാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍
1659.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ ശാക്തീകരണ ശില്പശാല, നിർമിതബുദ്ധി ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രത്യേകമായ കോൺക്ലേവുകൾ സംഘടിപ്പിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
വികസന വിഷയങ്ങളിൽ വിദ്യാർത്ഥികളുടേയും യുവസമൂഹത്തിന്റേയും കാഴ്ചപ്പാട് മനസ്സിലാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ജ്ഞാന സമ്പദ്‍വ്യവസ്ഥയ്ക്ക് അടിത്തറയിടുന്നതിന് പ്രസ്തുത പ്രവർത്തനങ്ങൾ എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിനായുള്ള കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
പദ്ധതി ചെലവ്
1660.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം പദ്ധതി അടങ്കലിനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും വിശദമാക്കാമോ?
കോളേജ് അധ്യാപകരുടെ നിയമനം
1661.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജുകളിൽ അധ്യാപക തസ്തികകള്‍ അധികമായി നിലനില്‍ക്കെ പല വിഷയങ്ങളിലെയും അധ്യാപക ഒഴിവുകള്‍ പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാമോ; ഏതെല്ലാം വിഷയങ്ങളിലാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തതെന്ന് വിശദമാക്കാമോ;
( ബി )
വിഷയം, റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, റിപ്പോര്‍ട്ട് ചെയ്ത തീയതി, ഒഴിവു വന്ന തീയതി എന്നിവ വ്യക്തമാക്കാമോ;
( സി )
കോളേജ് അധ്യാപകരുടെ ജോലിഭാരവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിലുള്ള എച്ച് ഇ ഡി എൻ -എഫ് 2 /173/2024-എച്ച് ഇ. ഡി. എൻ. നമ്പര്‍ ഫയലിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പിജി വെയ്റ്റേജ് എടുത്തുമാറ്റിയ സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ അധിക അധ്യാപക തസ്തികകള്‍ എത്രയാണെന്നുള്ള കണക്കെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ യൂനിവേഴ്സിറ്റികളിലെയും അധിക തസ്തികകൾ എത്രയാണെന്ന് വിഷയാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഉത്തരവ് കോളേജുകളില്‍ നടപ്പിലാക്കിയതുപോലെ യൂണിവേഴ്സിറ്റികളില്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നറിയിക്കുമോ; ഈ ഉത്തരവ് ഇറങ്ങിയതിന് ശേഷം ഏതെല്ലാം യൂണിവേഴ്സിറ്റികളില്‍ ഏതെല്ലാം വിഭാഗത്തില്‍ എത്ര അധ്യാപകരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ?
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ചുമതല
1662.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ചുമതല നിലവിൽ വഹിക്കുന്ന അധ്യാപികയ്ക്ക് പ്രിൻസിപ്പൽ നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിൽ പ്രൊഫസർമാരുള്ള സാഹചര്യത്തില്‍ ജൂനിയറായ ഒരു അസോസിയേറ്റ് പ്രൊഫസർക്ക് കോളേജിന്റെ പ്രിൻസിപ്പൽ ചുമതല നൽകാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
കോളേജ് ഭരണസമിതിയുടെ പുനഃസംഘടന ചട്ടപ്രകാരമാണോയെന്ന് വ്യക്തമാക്കാമോ?
പെരിങ്ങോം ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം
1663.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെരിങ്ങോം ഗവ. കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അവലോകനം ചെയ്യുന്നതിന് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നോ; എങ്കില്‍ യോഗ തീരുമാനം എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത് എന്തുകാെണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മ്മാണം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മൂന്നാര്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ് നിര്‍മ്മാണം
1664.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജിൽ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം നടത്തുന്ന എതെല്ലാം പ്രവൃത്തികൾ നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രവ്യത്തികൾ വേഗത്തിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
എറണാകുളം മഹാരാജാസ് കോളേജിലെ ഭരണസമിതി
1665.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ കോളേജ് ആയ എറണാകുളം മഹാരാജാസ് കോളേജിലെ നിലവിലെ ഭരണസമിതിയുടെ ഘടന വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭരണസമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
സർക്കാർ നേരിട്ട് നൽകുന്ന ഗ്രാന്റിന് പുറമേ നിയമസഭ അംഗങ്ങളുടെ വിഹിതത്തിൽ നിന്നോ പാർലമെൻറ് അംഗങ്ങളുടെ വിഹിതത്തിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾക്കായി എറണാകുളം മഹാരാജാസ് കോളേജിന് ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി എവിടെനിന്ന് എത്ര രൂപ വീതം ലഭിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം നല്‍കുമോ; ടി പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ഡി )
എറണാകുളം മഹാരാജാസ് കോളേജ് ഭരണസമിതിയിൽ സ്ഥലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭ സാമാജികനെയോ പാർലമെൻറ് അംഗത്തെയോ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
ശാന്തന്‍പാറ ഗവ. കോളേജ് വികസനത്തിന് ഭൂമി ലഭ്യമാക്കൽ
1666.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജിന്റെ വികസനത്തിന് ആവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം ഉറപ്പ് വരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ?
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ. കോളേജിനായി സ്ഥലം ഏറ്റെടുക്കല്‍
1667.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ. കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജില്‍ 2025-26 വര്‍ഷത്തില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
ഫിസിക്സിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന നടപടി
1668.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ സർക്കാർ കോളേജുകളിൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ കുറവാണെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കാമോ;
( ബി )
വരുന്ന അധ്യയന വർഷം ഏതെല്ലാം കോളേജുകളിലാണ് ഫിസിക്സ് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കാനായി അനുമതി നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏതെല്ലാം സർക്കാർ കോളേജുകൾക്കാണ് പുതുതായി ഫിസിക്സ് ബിരുദാനന്തര ബിരുദ കോഴ്സ് അടുത്ത വർഷം ആരംഭിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം സർക്കാർ കോളേജുകൾക്കാണ് ഫിസിക്സിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
കൊടുങ്ങല്ലൂർ കെ. കെ. റ്റി. എം. ഗവണ്മെന്റ് കോളേജിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണം
1669.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ കെ. കെ. റ്റി. എം. കോളേജിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിനായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ പി.ജി. കോഴ്സുകള്‍
1670.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മലയോര, കുടിയേറ്റ മേഖലയായ എളേരിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ പി.ജി. കോഴ്സുകള്‍ എന്നനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കോടഞ്ചേരി ഗവ. കോളേജിലെ നിര്‍മ്മാണ പ്രവൃത്തികള്‍
1671.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി ഗവ. കോളേജിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എസ്.പി.വി യുടെ നിര്‍ദ്ദേശങ്ങള്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
കിനാനൂർ- കരിന്തളം ഗവ. കോളേജ് കെട്ടിട നിർമ്മാണം
1672.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചതെന്നും പ്രസ്തുത ഫണ്ടുകൾ സംബന്ധിച്ച് ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ?
ഹിന്ദി ബിരുദ പഠനത്തിന് ലഭ്യമായ സീറ്റുകൾ
1673.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിൽ ഹിന്ദി ബിരുദ പഠനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം കോളേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
തിരൂർ നിയോജക മണ്ഡലത്തിൽ ഗവൺമെന്റ് എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിൽ ഹിന്ദി ബിരുദ പഠനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം കോളേജ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
തിരൂർ നിയോജക മണ്ഡലത്തിൽ ഗവൺമെൻറ് എയ്ഡഡ് കോളജുകളിൽ ഹിന്ദി ബിരുദ കോഴ്സുകൾ പുതുതായി ആരംഭിക്കുമോ എന്ന് അറിയിക്കാമോ?
എയ്ഡഡ് കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1674.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2024-25 അധ്യയന വർഷം വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ എയ്ഡഡ് കോഴ്സുകളിലും സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിലും ലഭ്യമായ പെർമനന്റ് സീറ്റുകളുടെ ആകെ എണ്ണം സർവ്വകലാശാല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ, ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ എന്നിവയുടെ ആകെ എണ്ണം എയ്ഡഡ് കോഴ്സുകളുടേതും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടേതും പ്രത്യേകം പ്രത്യേകമായി കോളേജ്, സർവ്വകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലും 2024-25 അധ്യയന വർഷം ലഭ്യമായ പെർമനന്റ് സീറ്റുകളുടെ ആകെ എണ്ണം, പ്രസ്തുത സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം, ഒഴിഞ്ഞ് കിടക്കുന്ന ആകെ സീറ്റുകളുടെ എണ്ണം എന്നിവ എയ്ഡഡ് കോഴ്സുകളുടേതും സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടേതും പ്രത്യേകം പ്രത്യേകമായി കോളേജ്, സർവ്വകലാശാല തിരിച്ചു ലഭ്യമാക്കാമോ?
2026-ലെ യു. ജി. സി. കരട് ഭേദഗതി നിര്‍ദേശങ്ങള്‍
1675.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ സംഹിതയ്ക്കും നിരക്കാത്തതും ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാത്തതുമാണ് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 2026-ലെ കരട് യു.ജി.സി. ഭേദഗതി നിര്‍ദേശങ്ങള്‍ എന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സര്‍വ്വകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര ശതമാനം വീതമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുണ്ടായിരുന്ന ഏതെല്ലാം അധികാരാവകാശങ്ങളാണ് പ്രസ്തുത ഭേദഗതിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്ക്കരിക്കുന്നതിനും മത-വര്‍ഗ്ഗീയ ആശയ പ്രചരണത്തിനുമായുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ തുറന്ന് കാണിക്കുന്നതിനും നേരിടുന്നതിനും ആവശ്യമായ എന്തെല്ലാം ശ്രമങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ?
പുതുതായി അനുവദിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1676.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.06.2016 മുതൽ 31.12.2024 വരെയുള്ള കാലയളവിൽ എയ്ഡഡ്/ഗവൺമെന്റ്  മേഖലകളിൽ അനുവദിച്ച ആർട്സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്നിക്, എഞ്ചിനീയറിങ് കോളേജ്, എന്നിവയുടെ  ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
എയ്ഡഡ് മേഖലയിൽ ആർക്കെല്ലാമാണ് പ്രസ്തുത സ്ഥാപനങ്ങൾ അനുവദിച്ചതെന്ന വിവരം നൽകാമോ?
നാലുവർഷ ബിരുദ കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥികള്‍
1677.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സിൽ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണം എത്രയാണ്; സർവ്വകലാശാല തിരിച്ചുള്ള വിശദാംശം അറിയിക്കുമോ?
പാമ്പാടി ആർ. ഐ. ടി. നവീകരണം
1678.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പാടി ആർ. ഐ. ടി. നവീകരണത്തിനായി 2021ൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നോ; എങ്കില്‍ ഏത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചതെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചതെന്നും നിർവഹണ ഏജൻസി ആരാണെന്നും അറിയിക്കുമോ; പ്രസ്തുത തുക ചെലവഴിച്ച് പ്രവൃത്തികളെല്ലാം നിർവഹിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ അതിന്റെ കാരണമെന്തെന്നും വിശദമാക്കുമോ; പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ നിർവഹിക്കുന്നതിനായി ഭരണാനുമതി ഉത്തരവ് പ്രകാരമുള്ള തുക ഡെപ്പോസിറ്റ് ചെയ്യാൻ നിർവഹണ ഏജൻസി ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങളും തുടർന്ന് വകുപ്പ് സ്വീകരിച്ച നടപടികളും വിശദമാക്കുമോ?
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഓഡിറ്റ്
1679.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് എ.ജി. ഓഡിറ്റ് നടത്തിയിട്ടുണ്ടോ; ഏറ്റവും ഒടുവിൽ എപ്പോഴാണ് ഓഡിറ്റ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
എം.ടെക്ക് കോഴ്സുകളുടെ വിവരങ്ങള്‍
1680.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അനുവദിച്ച എം.ടെക്ക് കോഴ്സുകളുടെ വിശദവിവരങ്ങള്‍ നല്‍കാമോ; അതിൽ ഏതൊക്കെ എം.ടെക്ക് കോഴ്സുകളാണ് ആരംഭിച്ചതെന്ന് അറിയിക്കാമോ;
( ബി )
പുതുതായി എം.ടെക്ക് അനുവദിച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് ഗവണ്‍മെന്റ്, എയ്ഡഡ്, സ്വകാര്യമേഖല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കോഴ്സുകളില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ അനുവദിച്ച കോഴ്സുകള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കുമോ;
( ഡി )
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പുതുതായി അനുവദിച്ച എം.ടെക്ക് കോഴ്സുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാത്തവിധം കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ എം.ടെക്ക് കോഴ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമോ?
ടെക്നിക്കല്‍ ഹൈസ്കൂള്‍ ക്യാമ്പസിൽ എഞ്ചീനിയറിംഗ് കോളേജ് അനുവദിക്കുന്നതിന് നടപടി
1681.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ എവിടെയൊക്കെ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ ചെറുവത്തുര്‍ ബ്ലോക്കിലെ ടെക്നിക്കല്‍ ഹൈസ്കൂള്‍ ക്യാമ്പസിൽ ഒരു സർക്കാർ എഞ്ചീനിയറിംഗ് കോളേജ് അനുവദിക്കുന്നതിനുള്ള നടപടി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് വികസനത്തിന് ഭൂമി ലഭ്യമാക്കൽ
1682.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിനാവശ്യമായ ഭൂമി ലഭ്യമല്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;
( ബി )
കോളേജിന്റെ വികസനത്തിനായി ഭൂമി വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
മഞ്ചേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനുള്ള നടപടി
1683.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസം നൽകുവാൻ പര്യാപ്തമായ രീതിയിൽ മഞ്ചേരി നിയോജകമണ്ഡലത്തിൽ ഒരു സർക്കാർ എൻജിനീയറിങ് കോളേജ് ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പുതുതായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
മഞ്ചേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ കോഴ്‌സുകളുടെയും, കുട്ടികളുടെയും അനുപാതത്തിന് അനുസരിച്ച് അനധ്യാപക-അധ്യാപക തസ്തികകൾ സൃഷ്ടിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
മഞ്ചേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 2025-26 അധ്യയന വർഷം മുതൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
മഞ്ചേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഈവനിംഗ് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( എഫ് )
മഞ്ചേരി പാണ്ടിക്കാട് അസാപ്പ് സ്കിൽ പാർക്കിൽ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
ഗവ. പോളിടെക്നിക് തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍
1684.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച മുക്കം ഗവ. പോളിടെക്നിക് ആരംഭിക്കുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പോളിടെക്നിക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പോളിടെക്നിക്കിന് ഭൂമി ലഭ്യമാക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ഏതെങ്കിലും തലത്തില്‍ നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
പയ്യന്നൂർ വനിത റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണം
1685.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ വനിത റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ അക്കാദമിക് ബ്ലോക്ക് പൂര്‍ത്തീകരിക്കുന്നതിനായി പ്ലാന്‍ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ച്‌ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിന് സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കുമോ; വിശദമാക്കാമോ?
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ പോളിടെക്നിക് നിര്‍മ്മാണം
1686.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ പോളിടെക്നിക് ആരംഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?
മഞ്ചേശ്വരം മണ്ഡലത്തിൽ പോളിടെക്നിക് കോളേജ്
1687.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പോളിടെക്നിക് കോളേജ് തുടങ്ങുന്നതിനുള്ള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
അടുത്ത അധ്യായന വർഷം പോളിടെക്നിക് കോളേജ് തുടങ്ങാൻ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സംഗീത ജലധാര
1688.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ (പ്ലാനറ്റോറിയം) സംഗീത ജലധാരയും ലേസര്‍ പ്രദര്‍ശനവും നിലവില്‍ പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ എന്നു മുതലാണ് ഇവ പ്രവര്‍ത്തിക്കാതായത് എന്നറിയിക്കുമോ;
( ബി )
സംഗീത ജലധാരയും ലേസര്‍ പ്രദര്‍ശനവും പ്രവര്‍ത്തിക്കാത്തതിനാല്‍ നാളിതുവരെ എത്ര രൂപ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ട്; ആയത് പ്രവര്‍ത്തനക്ഷമമാക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കുമോ?
ഐ. എച്ച്. ആർ. ഡി. ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ്
1689.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍സ്റ്റിറ്റ്യൂ‌ട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഡയറക്ടറുടെ യോഗ്യതയിൽ ഇളവ് വരുത്തി സ്പെഷ്യൽ റൂൾ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഐ.എച്ച്.ആര്‍.ഡി നിയമാവലി പ്രകാരം യോഗ്യതകളിൽ ഇളവ് വരുത്താനുള്ള അധികാരം ഗവേണിംഗ് ബോഡിയില്‍ നിക്ഷിപ്തമായിരിക്കേ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തിയത് ക്രമപ്രകാരമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
ഡയറക്ടർ നിയമനത്തിന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
നിലവിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല ആർക്കാണ് നൽകിയിട്ടുള്ളത്; അദ്ദേഹത്തിന്റെ വിദ്യാഭ്യാസ /അധ്യാപന പരിചയ യോഗ്യതകൾ എന്താണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഐ.എച്ച്.ആർ.ഡിയില്‍ സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂർത്തിയായോയെന്നും എത്രപേർ അഭിമുഖത്തില്‍ പങ്കെടുത്തുവെന്നും ആരെയാണ് നിയമനത്തിന് ശിപാർശ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ; സ്ഥിരനിയമനം വൈകുന്നതിനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ;
( ജി )
ഡയറക്ടറുടെ യോഗ്യതയിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ടോ; എങ്കിൽ ആരാണ് ഹർജ്ജി ഫയൽ ചെയ്തതെന്നും സർക്കാർ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ടോയെന്നും അറിയിക്കുമോ; ഹർജിയിൽ സർക്കാരിന്റെ നിലപാട് എന്താണ് എന്നും വ്യക്തനമാക്കാമോ?
1690.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌ സയന്‍സ്‌ സിറ്റിയുടെ അവസാനഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിര്‍മ്മാണം പുരോഗമിക്കുന്ന സയന്‍സ്‌ സിറ്റിയുടെ ഒന്നാം ഘട്ടത്തില്‍ സയന്‍സ്‌ സെന്ററും അനുബന്ധ സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
2014-ല്‍ നിര്‍മ്മാണം ആരംഭിച്ച കുറവിലങ്ങാട് സയന്‍സ്‌ സിറ്റിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സയന്‍സ്‌ സിറ്റിയുടെ രണ്ടാം ഘട്ടത്തിലെ പ്ലാനറ്റേറിയം ഉള്‍ക്കൊള്ളുന്ന സ്പേസ്‌ തിയേറ്ററിന്റെയും മോഷന്‍ സിമുലേറ്ററിന്റെയും സംഗീത ജലധാരയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഇ )
2024-25 വര്‍ഷം കുറവിലങ്ങാട് സയന്‍സ്‌ സിറ്റിയ്ക്കായി അനുവദിച്ചതും ഭരണാനുമതി നല്‍കിയതുമായ 7.805 കോടി രൂപയുടെ പദ്ധതിയിലെ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( എഫ് )
സന്ദര്‍ശകരില്‍ ശാസ്ത്ര അവബോധവും ശാസ്ത്ര അഭിരുചിയും വളര്‍ത്തിയെടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനമായാണ്‌ സയന്‍സ്‌ സിറ്റിയെ വിഭാവനം ചെയ്തിരിക്കുന്നതെന്നതിനാല്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സൗകര്യം സയന്‍സ്‌ സിറ്റിയില്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂള്‍ കെട്ടിട നിര്‍മ്മാണം
1691.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ നിന്നും ആവശ്യപ്പെട്ട എക്കണോമിക്കല്‍ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രവൃത്തി സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കുമോ; കെട്ടിടനിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുംമെന്ന് വ്യക്തമാക്കുമോ?
പുനലൂർ ഗവൺമെൻറ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത
1692.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ ഗവൺമെൻറ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്ന വിഷയത്തിൽ 02.09.2024-ന് ചേർന്ന യോഗത്തിന്റെ മിനുട്ട്സ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പുനലൂർ മണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിനെ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ആയി ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ; ആയതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
അഞ്ചലില്‍ സി-ആപ്റ്റിന്റെ ഉപകേന്ദ്രം തുടങ്ങണമെന്ന ആവശ്യം സി-ആപ്റ്റിന്റെ 41-മത് ഗവേണിംഗ് ബോഡി യോഗം പരിഗണിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത യോഗത്തിന്റെ മിനിട്ട്സ് ലഭ്യമാക്കുമോ;
( ഇ )
2023-24 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന സി-ആപ്റ്റിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത ഭരണാനുമതിക്ക് സാങ്കേതിക തടസ്സങ്ങൾ നിലവിലുണ്ടോ; ഭരണാനുമതി എന്നത്തേക്ക് നൽകാൻ കഴിയുമെന്ന് വിശദമാക്കാമോ?
കെ. ജി. ടി. ഇ. ടൈപ്പ്റൈറ്റിഗ് പരീക്ഷാ നോട്ടിഫിക്കേഷൻ
1693.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ൽ നടത്തേണ്ട കെ. ജി. ടി. ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പരീക്ഷാ നടത്തിപ്പിനുളള കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
എല്ലാവർഷം രണ്ട് പരീക്ഷകൾ വീതം യഥാസമയം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ കഴിഞ്ഞയുടൻ ​പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുന്നതിനുളള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ അതിനുളള കാരണം വ്യക്തമാക്കുമോ;
( എഫ് )
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷ നിർത്തലാക്കുന്നതിന് ആലോചനയുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ?
കോഴിക്കോട് വെസ്റ്റ് ഹില്‍ ടെക്നിക്കല്‍ ഹെെസ്കൂളിന്റെ വികസനം
1694.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ് ഹില്‍ ടെക്നിക്കല്‍ ഹെെസ്കൂളിന്റെ വികസനത്തിനായി ഏതെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
ടെക്നിക്കല്‍ ഹെെസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സ്കൂളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
കടപ്ലാമറ്റം ടെക്നിക്കല്‍ ഹൈസ്കൂളിന്റെ സ്ഥലമെടുപ്പ്
1695.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്ക്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിനായി സമർപ്പിച്ച പ്രൊപ്പോസലിൽ പലിശ ഇനത്തിൽ ആവശ്യപ്പെട്ട തുക സംബന്ധിച്ച് സ്പഷ്ടീകരണം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ; ഈ വിഷയത്തിന്റെ ഫയല്‍ ഒരു നടപടിയും സ്വീകരിക്കാതെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ സൂക്ഷിക്കുന്നതിന്റെ കാരണം അറിയിക്കാമോ;
( ബി )
കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ 25.09.2024-ലെ ജെ2/62/2023 നമ്പര്‍ കത്തിന്മേൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കലിന് ആവശ്യമായ ഫണ്ട് അർത്ഥനാധികാരി (കളക്ടര്‍) റവന്യു വകുപ്പിന് കൈമാറാനുള്ള കാലതാമസത്തിന് കാരണമെന്താണെന്നറിയിക്കുമോ ; കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
കടപ്ലാമറ്റം ടെക്നിക്കല്‍ ഹൈസ്കൂളിന്റെ സ്ഥലമെടുപ്പ് നടപടികളുടെ നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ?
കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ അംഗീകാരം
1696.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം സ്ഥാപനങ്ങളുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സർട്ടിഫിക്കറ്റുകൾക്കാണ് അംഗീകാരമുള്ളത്; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പുകൾ സഹിതം ഇനം തിരിച്ചു വിശദമാക്കാമോ;
( ബി )
സംസ്ഥാന സർക്കാർ ജോലിക്കുള്ള കമ്പ്യൂട്ടർ കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാരാണെന്ന് വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംസ്ഥാനത്ത് പ്രത്യേക അംഗീകാരത്തിന്റെ ആവശ്യമുണ്ടോ; സംസ്ഥാന സർക്കാർ ജോലിക്ക് ‍പ്രസ്തുത സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കേന്ദ്രസർക്കാറിന് കീഴിൽ രജിസ്റ്റർ ചെയ്ത ഇന്ദിരാ ഗാന്ധി നാഷണൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകൾക്ക് സംസ്ഥാനത്ത് അംഗീകാരം ഉണ്ടോ; ഉത്തരവിന്റെ പകർപ്പുകൾ സഹിതം വിശദമാക്കാമോ?
1697.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിൽ കോന്നിയിലും കലഞ്ഞൂരിലും ഉള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പുതിയതായി കോഴ്സുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനീയറിംഗ്) തസ്തികയിലെ ഒഴിവുകൾ
1698.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനീയറിംഗ്) തസ്തികയിലെ എത്ര ഒഴിവുകളാണ് നിലവിൽ പി.എസ്.സി.-ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത തസ്തികയിലെ അടുത്ത മൂന്നു വർഷത്തെ പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ?
കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്നിക്കല്‍ കോളേജിന്റെ വികസനം
1699.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിന്റെ വികസനത്തിനായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ്, ഗവണ്‍മെന്റ് പോളിടെക്നിക്കല്‍ കോളേജ്, ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹെെസ്കൂള്‍ എന്നിവ നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടുത്തി കോഴിക്കോട് സാങ്കേതികവിദ്യാലയ സമുച്ചയം നിര്‍മ്മിക്കുന്ന വിഷയം പരിഗണിക്കുമോ?
ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്
1700.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി കുസാറ്റിൽ വച്ച് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ വിദേശ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ പേരും ഔദ്യോഗിക പദവിയും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത കോണ്‍ക്ലേവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കോൺക്ലേവിന്റെ നടത്തിപ്പിനും ചെലവുകൾക്കുമായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
കോൺക്ലേവിനനുബന്ധമായി ഏതെല്ലാം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ സജ്ജീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
കോൺക്ളേവിൽ ക്ഷണിക്കപ്പെട്ട വി.സി.മാരും മുൻ വി.സി.മാരും ആരെല്ലാമായിരുന്നു എന്ന് വ്യക്തമാക്കാമോ;
( എഫ് )
കോൺക്ളേവിന്റെ വിവിധ സെഷനുകളിൽ സംബന്ധിക്കുന്നതിന് ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ സർവ്വകലാശാലകളിലെ വി.സി.മാരിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി.യെ ഒഴിവാക്കിയിരുന്നോ എന്ന വിവരം അറിയിക്കുമോ; എങ്കില്‍ ഒഴിവാക്കുവാൻ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
സർവകലാശാലകളുടെ ഫണ്ട് വിനിയോഗം
1701.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനും ഓരോ സർവകലാശാലയും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ വർഷവും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഓരോ സർവകലാശാലയും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ വർഷവും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ വർഷവും വിവിധ നിർമാണേതര പദ്ധതികൾക്ക് ഓരോ സർവകലാശാലയും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
അതത് സാമ്പത്തികവർഷം സംസ്ഥാന ബജറ്റിൽ സർവകലാശാലകൾക്ക് പ്ലാൻ , നോൺപ്ലാൻ ഇനത്തിൽ വകയിരുത്തിയ തുക പൂർണ്ണമായും സർക്കാർ അനുവദിക്കാതിരുന്നത് മൂലം 2016-17 സാമ്പത്തികവർഷം മുതൽ സർവകലാശാലകൾ തങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുകയെടുത്ത് പ്ലാൻ, നോൺ പ്ലാൻ ചെലവുകൾ പൂർത്തീകരിച്ചതിന്റെ വിശദാംശം സാമ്പത്തികവർഷം തിരിച്ച് ലഭ്യമാക്കാമോ?
സര്‍വകലാശാല ഗ്രാന്റ്
1702.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകൾക്ക് 2024-25 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ പ്ലാൻ ഗ്രാന്റിനത്തിൽ വകയിരുത്തിയ തുക; നാളിതുവരെ അനുവദിച്ച തുക എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷം സർവകലാശാലകൾക്ക് പ്ലാൻ ഗ്രാന്റിനത്തിൽ വകയിരുത്തിയ തുകയു‌ടെ അന്‍പത് ശതമാനം വെട്ടിക്കുറക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അന്‍പത് ശതമാനം കുറവു വരുത്തി സർവകലാശാലകൾ സമർപ്പിച്ച പുതുക്കിയ പ്രപ്പോസൽ പ്രകാരം ഓരോ സർവ്വകലാശാലക്കും പ്ലാൻ ഗ്രാന്റിനത്തിൽ നടപ്പു സാമ്പത്തിക വർഷം അനുവദിക്കേണ്ട തുക,നാളിതുവരെ സർക്കാർ അനുവദിച്ച തുക തുടങ്ങിയ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( സി )
സംസ്ഥാന ബജറ്റിൽ പ്ലാൻ ഗ്രാന്റിനത്തിൽ വകയിരുത്തിയ തുക പൂർണമായും അനുവദിക്കാതിരുന്നതു മൂലം, 2017-2018 മുതൽ 2022-2023 വരെയുളള കാലയളവിൽ വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് കാലിക്കറ്റ് സർവകലാശാല തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച 28.42 കോടി രൂപ തിരികെ ആവശ്യപ്പെട്ടു സമർപ്പിച്ച അപേക്ഷ നിരസിച്ചു കൊണ്ട് മറുപടി നല്കിയിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത തുക സർവ്വകലാശാലയ്ക്ക് ലഭ്യമാക്കുന്നതിന് അനുകൂലമായ തിരുമാനം പിന്നീട് സ്വീകരിച്ചോയെന്നും തുക തിരികെ നല്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നും വ്യക്തമാക്കാമോ?
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികൾ
1703.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഒരു ജനപക്ഷ-വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തനം ചെയ്യാനും ഉന്നതവിദ്യാഭ്യാസമേഖലയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ പഠനം നടത്തുന്നതിനായി അപേക്ഷിച്ചിട്ടുള്ളതും അഡ്മിഷന്‍ നേടിയിട്ടുള്ളതുമായ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച വിവരം അക്കാഡമിക് വര്‍ഷം തിരിച്ചും സര്‍വ്വകലാശാല തിരിച്ചും ലഭ്യമാക്കുമോ?
പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള പ്രപ്പോസലുകൾ
1704.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നിർദേശ പ്രകാരം സർവകലാശാലകൾ സമർപ്പിച്ച പ്രപ്പോസലുകൾ എന്തൊക്കെയാണെന്ന് സർവകലാശാല അടിസ്ഥാനത്തിൽ നൽകാമോ?
വൈസ് ചാൻസലർമാരുടെ ഒഴിവ്
1705.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര യൂണിവേഴ്സിറ്റികളിൽ നിലവിൽ സ്ഥിരം വൈസ് ചാൻസലർമാരുടെ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ?
യു. ജി. സി. കരട് മാര്‍ഗരേഖ
1706.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടുളള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഇത് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നതെന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
സംസ്ഥാനത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ഥികൾ
1707.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എത്ര വിദേശ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് വിദ്യാഭ്യാസം ചെയ്തുവരുന്നതെന്ന് കോഴ്സ് തിരിച്ച് വ്യക്തമാക്കുമോ?
ഓഫ് ക്യാംപസ് പദ്ധതി
1708.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും അതുവഴി സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുവാനുമുള്ള ഓഫ് ക്യാംപസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
സർവകലാശാലകളുടെ പ്രവർത്തനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ
1709.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സർവകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച സമഗ്രവിവരങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
വിദ്യാർത്ഥികള്‍ക്ക് ആധാർ അധിഷ്ഠിത ഒറ്റത്തവണ രജിസ്ട്രേഷനും ലോഗിന്‍ ഐ.ഡി.യും ഏർപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വിദ്യാർത്ഥികള്‍ക്ക് ഏതൊരു കോഴ്സിനും ചേരുന്നതിനും സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും പ്രസ്തുത ലോഗിന്‍ ഐ.ഡി.യിലൂടെ അപേക്ഷിക്കുന്നതിനും അനുബന്ധ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമോ; വ്യക്തമാക്കുമോ?
കോണ്‍സ്റ്റിറ്റ്യൂവന്റ് കോളേജുകള്‍ സ്ഥാപിക്കല്‍
1710.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് സ്വതന്ത്ര സ്വഭാവമുള്ള കോണ്‍സ്റ്റിറ്റ്യൂവന്റ് കോളേജുകള്‍ സ്ഥാപിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ക്ക് പുറമെ സര്‍വ്വകലാശാല മാറുവാന്‍ അവസരം, കൂടാതെ നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതു അക്കാദമിക് കലണ്ടര്‍ നടപ്പിലാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നി‍ർവഹിക്കാനാവശ്യമായ നിയമനിര്‍മ്മാണം എപ്പോള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?
സർവകലാശാലകളിലെ കരാർ /ദിവസവേതന ജീവനക്കാർ
1711.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ സർക്കാർ ഖജനാവിൽ നിന്നും വേതനം പറ്റുന്ന ജീവനക്കാരുടെ ആകെ എണ്ണം അറിയിക്കാമോ;
( ബി )
ഇതിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുള്ളവർ എത്രയെന്ന് വ്യക്തമാക്കാമോ?
സയൻസ് പാർക്കിന് കേരള സർവകലാശാലയുടെ ഭൂമി
1712.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയുടെ ഭൂമി സ്വകാര്യ സംരംഭകരുമായി ചേർന്ന് നടത്തുന്ന സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ആയത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
നേരത്തെ സെനറ്റ് തീരുമാനിച്ച നിബന്ധനകൾക്ക് വിരുദ്ധമായാണോ പ്രസ്തുത ഭൂമി നൽകാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക സർവകലാശാലയുടെയും ഉന്നത വിദ്യാഭാസ കൗൺസിലിന്റെയും ആസ്ഥാന മന്ദിരങ്ങൾ നിർമ്മിക്കുന്നതിന് ഭൂമി വിട്ടു നൽകണമെന്ന സർക്കാർ നിർദേശം സർവകലാശാല നിരസിച്ചിരുന്നോ; വ്യക്തമാക്കാമോ?
മാവേലിക്കര രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പുതിയ ക്യാമ്പസ്
1713.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍വ്വകലാശാലയുടെ അധീനതയില്‍ മാവേലിക്കര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പുതിയ ക്യാമ്പസ് നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി
1714.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മഹാരാജാസ് കോളേജിന് നിലവിൽ ഓട്ടോണമസ് പദവി ഉണ്ടോ; ഏതു വർഷം വരെയാണ് പ്രസ്തുത പദവി ഉണ്ടായിരുന്നത്; ആയതിനുള്ള തുടർ അംഗീകാരം ലഭിക്കാതിരിക്കാൻ കാരണമെന്താണ്; വിശദമാക്കാമോ;
( ബി )
എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എത്ര ഓട്ടോണമസ് കോളേജുകൾ നിലവിലുണ്ട്; പ്രസ്തുത കോളേജുകൾക്ക് ഓട്ടോണമസ് പദവിയ്ക്കുള്ള തുടർ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( സി )
മഹാരാജാസ് കോളേജ് കഴിഞ്ഞ അഞ്ച് വർഷമായി ഓട്ടോണമസ് പദവിക്കുള്ള തുടർ അംഗീകാരം ലഭിക്കാതെ പ്രവർത്തിക്കുന്നത് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലമാണെന്ന് വിശദമാക്കാമോ?
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിന് അംഗീകാരം
1715.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് -ലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഫയല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍
1716.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 2024 ജനുവരി മുതല്‍ നാളിതുവരെ യൂണിവേഴ്‍സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ എത്ര ഒഴിവുകള്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും വ്യക്തമാക്കുമോ;
( ബി )
2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസ്തുത തസ്തികയിലെ എത്ര ഒഴിവുകളാണ് ദീർഘകാല അവധി/ഡെപ്യൂട്ടേഷൻ എന്നിവയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസ്തുത തസ്തികയില്‍ പ്രതീക്ഷിത ഒഴിവുകള്‍ എത്രയെന്നും അവയില്‍ എത്രയെണ്ണം ദീർഘകാല അവധി/ഡെപ്യൂട്ടേഷൻ എന്നിവയ്ക്ക് വേണ്ടി മാറ്റിവെക്കുമെന്നും എത്ര ഒഴിവുകള്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും വ്യക്തമാക്കുമോ;
( ഡി )
09.12.2024 ലെ സര്‍ക്കാര്‍ ഉത്തരവ് (നം.) ഉപ.സി3/200/2024/പി&എ ആര്‍ ഡി പ്രകാരം 2025-ലെ എല്ലാ മുന്‍കൂര്‍ ഒഴിവുകളും 2024 ഡിസംബര്‍ 25-ന് മുമ്പ് പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാലയില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത തസ്തികയില്‍ നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
ഗവർണർക്കെതിരെയുള്ള കേസുകളുടെ ചെലവ്
1717.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിലെ വിവിധ വിഷയങ്ങളിൽ ഗവർണർക്കെതിരെയുള്ള കേസുകൾക്കായി സർവകലാശാലകളും സർക്കാരും നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തിൽ ഇനിയും ബാക്കിനൽകുവാനുള്ള തുകയുടെ വിവരങ്ങൾ അറിയിക്കാമോ?
സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ
1718.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് സംസ്ഥാനത്ത് എത്ര പ്രാദേശിക കേന്ദ്രങ്ങൾ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ കേന്ദ്രങ്ങളിലും എത്ര വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും എത്ര സ്ഥിരം അധ്യാപകരെയും എത്ര താൽക്കാലിക അധ്യാപകരെയും പ്രസ്തുത കേന്ദ്രങ്ങളിൽ നിയമിച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികളുടെ എണ്ണം കുറവായ കോഴ്സുകളും പ്രാദേശിക കേന്ദ്രങ്ങളും നിർത്തലാക്കുവാൻ സർവകലാശാല തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രങ്ങള്‍
1719.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിലവില്‍ എത്ര പഠനകേന്ദ്രങ്ങളാണ് ഉള്ളതെന്നും എത്ര പഠിതാക്കളുണ്ടെന്നും വ്യക്തമാക്കാമോ?
ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡ്യുവല്‍ ഡിഗ്രി
1720.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡ്യുവല്‍ ഡിഗ്രി സംവിധാനം സാധ്യമാണോയെന്ന് വ്യക്തമാക്കാമോ?
അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ കോഴ്സിന് അംഗീകാരം
1721.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ എം.എ. (ഇക്കണോമിക്‌സ്) ഡിസ്റ്റൻസ് എഡ്യൂക്കേഷന്‍ കോഴ്സിന് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടോ; യൂണിവേഴ്സിറ്റി തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോഴ്സിന് സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ അംഗീകാരം മുൻപ് ഉണ്ടായിരുന്നോ; ഏതു വർഷം വരെയാണ് അംഗീകാരം ഉണ്ടായിരുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത കോഴ്സിന്റെ അംഗീകാരം ഒഴിവാക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്; അംഗീകാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
സര്‍വ്വകലാശാലകള്‍ക്കുള്ള പദ്ധതി വിഹിതം
1722.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പ്ലാൻ ഗ്രാന്റിനത്തിലും,നോൺപ്ലാൻ ഗ്രാന്റിനത്തിലും സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾക്ക് അതത് വർഷത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക, ഓരോ സർവ്വകലാശാലയ്ക്കും അനുവദിച്ച തുക, വകയിരുത്തിയ തുക പൂർണ്ണമായും അനുവദിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണം തുടങ്ങിയ വിശദാംശങ്ങൾ സർവ്വകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പ്ലാൻ,നോൺ പ്ലാൻ വിഭാഗങ്ങളിൽ ഓരോ സർവ്വകലാശാലയും ചെലവഴിച്ച ആകെ തുക, പ്രസ്തുത തുകയിൽ സർവ്വകലാശാലകളുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കേണ്ടി വന്ന തുക എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
2022-23 സാമ്പത്തിക വർഷത്തെ നോൺ പ്ലാൻ ഗ്രാന്റിനത്തിൽ അനുവദിക്കാൻ ബാക്കിയുള്ള അവസാന ഗഡു അനുവദിക്കാൻ നിർവ്വാഹമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള 10.05.2023 തീയതിയിലെ ബി1/73/2023/ഉ.വി.വ നമ്പർ കത്ത് പ്രകാരം സർവ്വകലാശാലകളെ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
നോൺ പ്ലാൻ ഗ്രാന്റിനത്തിലെ അവസാന ഗഡു തടഞ്ഞുകൊണ്ടുള്ള സർക്കാർ തീരുമാനം മൂലം ഓരോ സർവ്വകലാശാലയ്ക്കും നഷ്ടമായ തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത തുക സർവ്വകലാശാലകൾക്ക് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നു വിശദമാക്കാമോ?
സർക്കാർ കോളേജുകളിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകൾ
1723.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത അധ്യായന വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളേജുകളില്‍ ഏതെല്ലാം പുതിയ കോഴ്സുകളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്; കോഴ്സുകളുടെ വിവരം കോളേജ് തിരിച്ച് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കോഴിക്കോട് ഗവണ്‍മെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജില്‍ എം.എ. അറബിക് കോഴ്സ് ആരംഭിക്കാൻ 02/03/2016ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകുകയും (നം. 8693) 14/03/2017ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്‌തിട്ടും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാൽ കോഴ്‌സ് ആരംഭിക്കാൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
16 മണിക്കൂർ ജോലിഭാരം ഉണ്ടായിട്ടും പല കോളേജുകളിലും പല അധ്യാപക തസ്തികകളും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നത് പരിഗണിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ചുരുങ്ങിയത് ഒന്‍പതു മണിക്കൂറെങ്കിലും ജോലിഭാരമുള്ള അവസാന തസ്തിക/ സിംഗിള്‍ ഫാക്കല്‍റ്റി എന്നിവയില്‍ സ്ഥിര അധ്യാപകരെ നിയമിക്കാത്തതു മൂലം അധ്യാപകരും വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊതുവായി നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലുള്ള തസ്തികകള്‍ നിലനിര്‍ത്തുകയും സൃഷ്ടിക്കപ്പെടാത്ത തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയം കെട്ടിട ചോര്‍ച്ച പരിഹരിക്കാന്‍ നടപടി
1724.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ചോര്‍ച്ച പരിഹരിക്കുന്നതിന് നിര്‍മ്മാണ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് മുന്നോട്ടു വച്ച നിര്‍ദ്ദേശവും ഇതിന്മേലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ വിദഗ്ദാഭിപ്രായവും വിശദമാക്കാമോ;
( സി )
ചോര്‍ച്ച പരിഹരിച്ച് പ്ലാനറ്റോറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാൻ നടപടി
1725.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ? ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത സർവ്വകലാശാലകൾ തുടങ്ങുന്നത് സംബന്ധിച്ച് സർക്കാരിൽ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ യു.ജി, പി.ജി പ്രോഗ്രാമുകള്‍
1726.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ എത്ര യു.ജി, പി.ജി പ്രോഗ്രാമുകളാണ് ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ?
എ. ജി. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്
1727.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തങ്ങൾ സംബന്ധിച്ച് ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
കേരളാ സാങ്കേതിക സര്‍വ്വകലാശാലയിലെ ഓഡിറ്റ്
1728.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവർത്തനങ്ങൾ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ചെയ്തിട്ടുണ്ടോ; ഏറ്റവും ഒടുവിലായി എപ്പോഴാണ് ഓഡിറ്റ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഡിറ്റിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
ഐ.ഇ.ഡി. വിഭാഗം വിദ്യാര്‍ത്ഥികൾക്ക് സ്ക്രൈബ്
1729.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന ഐ.ഇ.ഡി. വിഭാഗത്തിൽപ്പെടുന്ന വിദ്യാര്‍ത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനായി കോളേജ് തലത്തിൽ തന്നെ സ്ക്രൈബിനെ സംഘടിപ്പിച്ചു നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമോ?
കാലിക്കറ്റ് സർവ്വകലാശാല ഭൂമിയിലെ കൈവശങ്ങൾ
1730.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ എന്നിവ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ, സംഘടനകൾക്കോ, സൊസൈറ്റികൾക്കോ പാട്ടത്തിനോ,വാടകയ്ക്കോ, സൗജന്യമായോ അനുവദിച്ചിട്ടുണ്ടെങ്കിൽ , കരാർ പ്രാബല്യത്തിൽ വന്ന തീയതി, പുതുക്കിയ തീയതി , പാട്ട /വാടക തുക, പുതുക്കി നിശ്ചയിച്ച തുക എന്നിവ ഉൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ; പാട്ടകരാർ/വാടക കരാർ എന്നിവയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ നിലവിലുള്ള കെട്ടിടങ്ങളുടെയും, സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയുടെ പാട്ടത്തുകയിനത്തിലും കെട്ടിടങ്ങളുടെ വാടകയിനത്തിലും സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ, സൊസൈറ്റികൾ എന്നിവയിൽ നിന്നും സർവ്വകലാശാലയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത പാട്ടതുക/വാടക എന്നുമുതൽ നിലവിലുള്ളതാണെന്ന് വ്യക്തമാക്കാമോ; പാട്ടതുക/ വാടകകുടിശ്ശിക വരുത്തിയവരുടെ വിശദാംശങ്ങളും, അവരിൽ നിന്നും സർവ്വകലാശാലയ്ക്ക് ലഭിക്കാനുളള തുകയുടെ വിശദാംശങ്ങളൂം ലഭ്യമാക്കുമോ ;
( ഡി )
കാലിക്കറ്റ് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള പ്രസ്തുത ഭൂമിയുടെ പാട്ടത്തുകയും , കെട്ടിടങ്ങളുടെ വാടകയും അവസാനമായി പുതുക്കി നിശ്ചയിച്ചതെന്നാണെന്ന് വിശദമാക്കാമോ; യഥാസമയം തുക പുതുക്കി നിശ്ചയിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഭൂമിയുടെ പാട്ടത്തുകയും കെട്ടിടങ്ങളുടെ വാടകയും പുതുക്കി നിശ്ചയിക്കാത്തതു മൂലം സർവ്വകലാശാലയ്ക്ക് വർഷം തോറും ഭീമമായ തുക നഷ്ടപ്പെടുന്നതായി ഓഡിറ്റ് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഓഡിറ്റ് ഏജൻസികളുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍
1731.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങള്‍ ആരംഭിക്കാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി നൈപുണ്യവികസന കോഴ്സുകളും കരിയര്‍ പ്ലാനിങ്ങും നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
നൈപുണ്യ വികസനം, കരിയര്‍ പ്ലാനിംഗ് തുടങ്ങിയ മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുമോ?
കെ-റീപ്പ് പദ്ധതി
1732.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റീപ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും സ്ഥാപനങ്ങളും നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിന് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മുഖേന അസാപ് കേരള വഴി എം.കെ.സി.എൽ എന്ന മഹാരാഷ്ട്ര കമ്പനിയെ തെരഞ്ഞെടുതത് എങ്ങനെയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനിയുടെ സ്വഭാവം, ഉടമസ്ഥർ, മുൻകാല പരിചയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ?
നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
1733.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് തുടർ ഗവേഷണങ്ങൾക്കായി നൽകിവരുന്ന നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുവേണ്ടി ലഭിച്ച അപേക്ഷകൾ പ്രകാരം 20 -4 -2024 നു നടത്തിയ കൂടിക്കാഴ്ചയുടെ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ ;
( ബി )
ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണവും ലിസ്റ്റിന്റെ നിലവിലെ സ്ഥിതിയും അത് എപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നുമുള്ള വിവരങ്ങൾ അറിയിക്കാമോ; വിശദമാക്കുമോ ?
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം
1734.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ നീതി വകുപ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മലപ്പുറം ജില്ലയിലെ മഞ്ചേരി നിയോജക മണ്ഡലത്തിൽ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1735.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെയുളള മാരക രോഗം ബാധിച്ചവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന പ്രതിമാസ ധനസഹായത്തില്‍ ഇപ്പോള്‍ എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; ഈ കുടിശ്ശിക എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
പദ്ധതി അടങ്കലിൽ വകയിരുത്തിയ തുക
1736.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം പദ്ധതി അടങ്കലിൽ സാമൂഹ്യനീതി വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും പദ്ധതി അടിസ്ഥാനത്തിൽ അറിയിക്കാമോ?
പദ്ധതി അടങ്കലില്‍ വെട്ടിക്കുറവ് വരുത്തിയ പദ്ധതികൾ
1737.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സാമൂഹ്യനീതി വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് വെട്ടിക്കുറവ് സംഭവിച്ചിരിക്കുന്നതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറവ് സംഭവിച്ചുവെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
വെട്ടിക്കുറവ് വരുത്തിയ ഓരോ പദ്ധതിയുടെയും നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ?
ആശ്വാസകിരണം ധനസഹായ വിതരണം
1738.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണം മുടങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ തുക മുടങ്ങിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആശ്വാസ കിരണം പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ആശ്വാസ കിരണം പദ്ധതിയില്‍ നിന്നും അവസാനമായി ധനസഹായ വിതരണം നടത്തിയത് എപ്പോഴാണെന്ന് വിശദമാക്കുമോ;
( ഡി )
ആശ്വാസ കിരണം പദ്ധതിയില്‍ നിന്നുള്ള ധനസഹായത്തിനായി എത്ര അപേക്ഷകള്‍ പരിഗണിക്കാനുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചനയിലുണ്ടോ;
( എഫ് )
2018 മുതല്‍ ധനസഹായത്തിനായി അപേക്ഷിച്ചവരുടെ അപേക്ഷയിന്‍മേല്‍ എന്തു കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും കുടിശ്ശികയായ ധനസഹായ വിതരണം എപ്പോള്‍ നടത്തുമെന്നും വിശദമാക്കുമോ?
ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി
1739.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിനായുള്ള ഡി.പി.ആർ. തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; ഏജന്‍സിയെ നിശ്ചയിച്ചിട്ടുണ്ടോ; ഇതിനായുള്ള തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1740.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ ജനങ്ങൾക്ക് ആശ്വാസം നൽകിവരുന്ന എത്ര പദ്ധതികൾ നിലവിലുണ്ട്;
( ബി )
ഓരോ പദ്ധതിക്കും കീഴിൽ ഗുണഭോക്താക്കൾക്ക് നൽകുവാനുള്ള ആനുകൂല്യങ്ങളിൽ നിലവിൽ എത്രമാസം കുടിശ്ശികയുണ്ടെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കുമോ?
"സ്വയം പ്രഭാ ഡേകെയര്‍ സെന്ററുകള്‍"
1741.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനു ശേഷം പുതിയതായി "സ്വയം പ്രഭാ ഡേകെയര്‍ സെന്ററുകള്‍" ആരംഭിച്ചിട്ടുണ്ടോ; നിലവില്‍ ഇത്തരത്തിലുള്ള എത്ര സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
മുതിര്‍ന്ന പൗരന്മാര്‍ക്ക് പരസ്പരം ഇടപഴകാനും തമ്മിലറിയാനും അവസരം നല്‍കി അവരുടെ ഏകാന്തതയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് പ്രസ്തുത സെന്ററുകള്‍ എത്രത്തോളം സഹായകരമാണ്; ഇതുവഴി മറ്റെന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
1742.
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലനശേഷി ഇല്ലാത്തവരെയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളെയും പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതി മുഖേന നൽകിവരുന്ന ധനസഹായ വിതരണത്തിൽ കുടിശിക വരുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
( ബി )
2018 മാർച്ചിന് ശേഷം അപേക്ഷ സമർപ്പിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം കുടിശിക കൂടാതെ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ആശ്വാസകിരണം
1743.
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
ആശ്വാസകിരണം ഉള്‍പ്പെ‌ടെയുള്ള പദ്ധതികളിലെ കുടിശിക കാരണം ഗുണഭോക്താക്കള്‍ പ്രതിസന്ധിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍
1744.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ എന്തൊക്കെയാണെന്നും അവയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;
( ബി )
സാമൂഹ്യനീതി വകുപ്പ് മുഖേന അര്‍ഹരായവര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ ആയതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1745.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗനവാടികളില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;എങ്കില്‍ ഇവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക എത്രയാണെന്നും തുച്ഛമായ പ്രസ്തുത പെന്‍ഷന്‍ കൃത്യമായി നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്താണെന്നും അറിയിക്കുമോ ;
( ബി )
നിലവില്‍ എത്ര മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുവാനുള്ളതെന്ന് വെളിപ്പെടുത്തുമോ ;
( സി )
അംഗനവാടി പെന്‍ഷന്‍ ലഭിക്കുന്നുവെന്ന കാരണത്താല്‍ ഇവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന 1600 രൂപയുടെ ക്ഷേമ പെന്‍ഷന്‍ 600 രൂപയായി കുറച്ചിട്ടുണ്ടോ;എങ്കില്‍ എന്തടിസ്ഥാനത്തിലാണെന്നും ഏത് ശിപാർശ പ്രകരമാണെന്നും അറിയിക്കുമോ ;
( ഡി )
തുച്ഛമായ അംഗനവാടി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു കൃത്യമായി എല്ലാ മാസവും നല്‍കുന്നതിനും 1600 രൂപ ക്ഷേമ പെന്‍ഷന്‍ നിലനിര്‍ത്തി നല്‍കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
1746.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതേണ്ട കുട്ടികളിൽ പഠന വൈകല്യമുള്ള എത്ര കുട്ടികൾക്ക് സവിശേഷ സഹായം ആവശ്യമായി വരുമെന്ന കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികൾക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഐ.ക്യൂ. അസസ്സ്മെൻറ് നടത്തി മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കിൽ ഇവർക്ക് അടിയന്തരമായി പ്രസ്തുത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പുനലൂരില്‍ പ്രത്യേക മെഡിക്കൽ ബോർഡ് കൂടുന്നതിനായി കൊല്ലം ഡി.എം.ഒ. തലത്തിൽ ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
നിപ്മർ
1747.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി പുനരധിവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍ (നിപ്മർ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും പുതിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1748.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം മുകേഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി കലാകാരന്‍മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് 'റിഥം' എന്ന പേരില്‍ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭിന്നശേഷി കലാകാരന്‍മാരെ കണ്ടെത്തുന്നതിനായി പ്രത്യേകമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തുന്നുണ്ടോ; ഏതൊക്കെ കലാരൂപങ്ങളാണ് റിഥം ഷോയില്‍ അവതരിപ്പിക്കുന്നത്; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി ഭിന്നശേഷി കലാകാരന്മാരുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
1749.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന 2024-25 സാമ്പത്തികവര്‍ഷം ഏതെല്ലാം മാരക രോഗങ്ങള്‍ പിടിപെട്ടവർക്കുള്ള സഹായമാണ് നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
ട്രാന്‍സ്ജെന്ററുകള്‍ക്കു വേണ്ടിയുളള ക്ഷേമ പദ്ധതികള്‍
1750.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാന്‍സ്ജെന്ററുകളുടെ പുനരധിവാസവും ക്ഷേമവും മുന്‍നിര്‍ത്തി എന്താെക്കെ ക്ഷേമ പദ്ധതികളാണ് വകുപ്പ് നടപ്പില്‍ വരുത്തിയിട്ടുളളതെന്നും; ഈ വര്‍ഷം പ്രസ്തുത പദ്ധതികൾക്കായി എത്ര കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
വയോജന കമ്മീഷന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും
1751.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, വയോജനങ്ങള്‍ക്ക് പുനരധിവാസവും നിയമസഹായവും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വയോജന കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
നിലവിലുള്ള വയോജന ക്ഷേമ പദ്ധതികള്‍ വിപുലമാക്കുന്നതിനും അതിന്റെ നേട്ടം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുന്നതിനും വയോജന കമ്മീഷന്റെ രൂപീകരണം എത്രത്തോളം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?
മിശ്ര വിവാഹ ധന സഹായ അപേക്ഷകള്‍
1752.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് മിശ്ര വിവാഹ ധനസഹായത്തിനായി ലഭിച്ച അപേക്ഷകള്‍ എത്രയെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നുമുള്ള വിവരം ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ധനസഹായം വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ധനസഹായം സമയബന്ധിതമായി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ള നടപടികൾ
1753.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വർഷം എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ അവസരങ്ങളിലായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നുവെന്നും ഇവയിൽ ഇതിനോടകം പാലിക്കപ്പെട്ടതും അല്ലാത്തതും ഏതൊക്കെയെന്നും വ്യക്തമാക്കാമോ;
( സി )
നിലവിലുളള ലിസ്റ്റിൽ എത്ര എൻഡോസൾഫാൻ ദുരിതബാധിതരാ​ണുളളതെന്നും ഇവർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സ നൽകിയ ആശുപത്രികൾക്ക് കുടിശ്ശിക നൽകുവാൻ ഉണ്ടോയെന്നും എങ്കിൽ ഇത് ഏതെല്ലാം ആശുപത്രികൾക്കെന്നും വിശദമാക്കാമോ?
വയോജനകമ്മീഷൽ
1754.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ വയോജന നയം വ്യക്തമാക്കിയിട്ടുണ്ടോ; എങ്കില്‍ വയോജന കമ്മീഷന്റെ ഘടന എപ്രകാരമാണ്;
( ബി )
വയോജന കമ്മീഷന് അര്‍ദ്ധ ജുഡീഷ്യറി അധികാരങ്ങള്‍ നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വയോജന കമ്മീഷന്‍ മുഖാന്തിരം എപ്രകാരമാണ് വയോജനങ്ങള്‍ക്ക് നീതി നിര്‍വ്വഹണം ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
1755.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ നാല് വർഷത്തിലധികമായി ലഭിച്ച അപേക്ഷകള്‍ തീർപ്പാക്കിയിട്ടില്ലയെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ധനസഹായം ലഭിക്കാത്തതുമൂലം രോഗികളും അവരെ പരിചരിക്കുന്നവരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അടിയന്തരമായി കുടിശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; എത്ര മാസത്തെ കുടിശിക കൊടുത്ത് തീർക്കുവാൻ ഉണ്ടെന്ന് അറിയിക്കുമോ; കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം മാസംതോറും അനുവദിക്കുന്ന തുക നാമമാത്രമായതിനാൽ അത് വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
ലൈബ്രറി കൗൺസിലിനുള്ള സര്‍ക്കാര്‍ ഗ്രാന്റ്
1756.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈബ്രറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ നല്‍കുന്ന തുക ലൈബ്രറി കൗൺസിൽ എപ്രകാരമാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ സാമ്പത്തികവര്‍ഷവും സര്‍ക്കാര്‍ ഗ്രാന്‍റില്‍ വ്യത്യാസം വരുന്നുണ്ടോ; 2021-22 മുതല്‍ 2024-25 വരെ ഓരോ ജില്ലാ ലൈബ്രറി കൗണ്‍സിലിനും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ലൈബ്രറികളെ ആധുനികവത്കരിക്കുവാനും കമ്പ്യൂട്ടര്‍വത്കരിക്കുവാനുമുള്ള നടപടികള്‍ വിശദീകരിക്കാമോ; ഈ പദ്ധതി എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന ലൈബ്രറി കൗൺസിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളുടെ കെട്ടിടങ്ങളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; ആയതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പകർപ്പ് ലഭ്യമാക്കാമോ?
ലൈബ്രറി സെസ് തുകയുടെ വിനിയോഗം
1757.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങൾ വഴി കെട്ടിട ഉടമകളിൽ നിന്ന് പിരിക്കുന്ന ലൈബ്രറി സെസ് വഴി പ്രതിവർഷം എത്ര രൂപയാണ് ലഭിക്കുന്നത്; എന്ന് മുതലാണ് ലൈബ്രറി സെസ് ഏർപ്പെടുത്തിയത്; ഇതിനായി ഉത്തരവ് ഇറക്കാൻ ശിപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ വകുപ്പാണോ;
( ബി )
പ്രസ്തുത സെസ് ഏർപ്പെടുത്തിയ കാലം മുതൽ ഇതു വരെ എത്ര തുക ഈയിനത്തിൽ ലഭിച്ചിട്ടുണ്ട്; എത്ര ലൈബ്രറികൾക്കായിട്ടാണ് ഈ തുക പ്രയോജനപ്പെടുത്തുന്നത്; ഈ ലൈബ്രറികളെല്ലാം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവയാണോ; ഈ തുക ലൈബ്രറിയുടെ ഏതെല്ലാം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ടോ;
( സി )
ഈ തുക ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടോ; എത്ര തുകയാണു പ്രതിവർഷം കൗൺസിലിനായി നീക്കിവയ്ക്കുന്നത്; ലൈബ്രറി കൗൺസിലിലെ അംഗങ്ങളുടെ ഓണറേറിയം എത്രയാണ്;
( ഡി )
ലൈബ്രറി കൗൺസിലിന്റെ താലൂക്ക്, ജില്ലാ, സംസ്ഥാന ഓഫീസുകളിലായി എത്ര ജീവനക്കാരാണ് സ്ഥിരവും താൽക്കാലികവുമായി ജോലി ചെയ്യുന്നത്; ഇവർക്കു ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാൻ പണം കണ്ടെത്തുന്നത് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതത്തിൽ നിന്നാണോ; ഈ തുക ലൈബ്രറി സെസ് വഴിയാണോ കണ്ടെത്തുന്നത്; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.