UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1559.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ എണ്ണം എത്രയാണെന്നും ഈ വര്‍ഷങ്ങളില്‍ രജിസ്ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും എത്ര തുക ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1560.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ചാരിറ്റബിൾ സൊസൈറ്റികൾ 1980-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് അല്ലെങ്കിൽ 1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയ്ന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നിരുന്നാലും ഈ രണ്ട് നിയമങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ വാർഷിക റിട്ടേണുകളും ജനറൽ ബോഡി മീറ്റിംഗ് റിപ്പോർട്ടുകളും വൈകി സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകളിൽ വ്യത്യാസമുള്ളത് എകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1561.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രജിസ്ട്രേഷന്‍ വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിശദമാക്കുമാേ?
1562.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരം സ്വയം എഴുതാം എന്ന ഉത്തരവ് പ്രകാരം ആധാരമെഴുത്തുകാരുടെ സഹായമില്ലാതെ ജനങ്ങള്‍ ആധാരങ്ങള്‍ എഴുതി തുടങ്ങിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ എത്ര ആധാരങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം ജനങ്ങള്‍ ആധാരങ്ങള്‍ സ്വയം എഴുതുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ആധാരമെഴുത്തുകാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1563.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ വിളയൂര്‍ സബ് രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയം സംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടം നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കാമോ?
1564.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി &എ. ആർ. ഡി. പഠന റിപ്പോർട്ട് പ്രകാരം അഞ്ച് വർഷത്തിൽ കൂടുതൽ രജിസ്ട്രേഷൻ ഐ.ജി ഓഫീസിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റുമെന്ന് ഉറപ്പ് നൽകിയിട്ടും അഞ്ച് വര്‍ഷം കഴിഞ്ഞ ജീവനക്കാരെ ആസ്ഥാന ഓഫീസിൽ തന്നെ നിലനിർത്തിയിരിക്കുന്നതിനുള്ള കാരണം വിശദീകരിക്കാമോ; അഞ്ച് വര്‍ഷം കഴിഞ്ഞും ഐ.ജി. ഓഫീസില്‍ ജോലിചെയ്യുന്ന എത്ര ജീവനക്കാരുണ്ടെന്ന തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
രജിസ്ട്രേഷൻ വകുപ്പിന്റെ 2024 വർഷത്തിലെ ഓൺലൈൻ സ്ഥലംമാറ്റ പട്ടികയിൽ ധാരാളം ജീവനക്കാർ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ സ്ഥലം മാറ്റ ഉത്തരവിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രം ഉൾപ്പെട്ടത് എന്ത് കൊണ്ടാണെന്ന് വിശദീകരിക്കാമോ;
( സി )
വിജിലൻസ് വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം അഴിമതിയാരോപണവിധേയനായ രജിസ്ട്രേഷൻ ആസ്ഥാനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ വകുപ്പിൽ ആഭ്യന്തര പരിശോധന നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥന് ഡിപ്പാർട്മെന്റ് ഓഫ്‌ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്റ് പബ്ലിക് ഗ്രീവൻസ്‌ (ഡി.എ.ആർ.പി.ജി ) ടാസ്ക് ഫോഴ്സ് നോഡൽ ഓഫീസറുടെ ചുമതല നൽകി നിയമിച്ചതിന്റെ മാനദണ്ഡവും യോഗ്യതയും വിശദീകരിക്കാമോ?
1565.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഗാന്ധിസ്മൃതി മ്യൂസിയം രണ്ടാം ഘട്ട വികസനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത മ്യൂസിയത്തിന്റെ രണ്ടാം ഘട്ട വികസനം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ?
1566.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മൊയ്തു മൗലവി സ്മാരകം നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ച് മൊയ്തു മൗലവി സ്മാരകത്തിന്റെ നടത്തിപ്പും പരിപാലനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
1567.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയാേജക മണ്ഡലത്തിലെ അരുവിക്കര ശാസ്താ ക്ഷേത്രത്തില്‍ പുരാവസ്തു വകുപ്പില്‍ നിന്നും അനുമതി ലഭ്യമായ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വിശദമാക്കാമാേ; പ്രസ്തുത പ്രാേജക്ടിന്റെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമാേ?
1568.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ട്രാംവേ റെയില്‍ മ്യൂസിയം എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1569.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍, ആലപ്പുഴ മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന വിവരം ലഭ്യമാക്കാമോ?
1570.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ കാഞ്ഞൂർ പഞ്ചായത്തിലെ വലിയ തമ്പുരാൻ കോവിലകം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
വലിയ തമ്പുരാൻ കോവിലകം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താമോ; വ്യക്തമാക്കാമോ?
1571.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയ പുതുപ്പള്ളി വെണ്ണിമല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രത്തിൽ അവശേഷിക്കുന്ന പുനരുദ്ധാരണപ്രവൃത്തികൾ എന്തൊക്കെയെന്നും അവ എപ്പോൾ പൂർത്തിയാക്കുമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷേത്രത്തിന്റെ കൂത്തമ്പലം കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ നിർവഹണ ഏജൻസിയാക്കിക്കൊണ്ട് നവീകരണ പ്രവൃത്തികൾ ചെയ്തുതരണമെന്ന ആവശ്യം ഉന്നയിച്ച് വകുപ്പിന്റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഈ ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1572.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1921-ലെ മലബാർ കലാപത്തിന്റെ ശേഷിപ്പുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ അത് എവിടെയെല്ലാമാണ് എന്ന് വിശദമാക്കാമോ;
( ബി )
1921-ലെ മലബാർ കലാപത്തിന്റെ ശേഷിപ്പുകളിൽ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ട കെട്ടിടങ്ങളോ സ്ഥലങ്ങളോ മറ്റു സ്മാരകങ്ങളോ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലബാറിലെ സ്വാതന്ത്ര്യസമര സേനാനികളെയും 1921-ലെ മലബാർ കലാപ പോരാളികളെയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ നടന്ന മറ്റ് മുന്നേറ്റങ്ങളെയും കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും മലബാർ മേഖലയിൽ സ്ഥാപിതമായിട്ടുള്ള സ്ഥാപനങ്ങൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ഡി )
മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രം സംരക്ഷിക്കുന്നതിനും ഭാവിതലമുറയിലേക്ക് കൈമാറുന്നതിനും മ്യൂസിയം സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടോ എന്ന് അറിയിക്കാമോ?
1573.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജക മണ്ഡലത്തിലെ തിരുന്നാവായയിൽ മാമാങ്കം നടന്നിരുന്ന നിലപാട് തറയുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലപാട് തറയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലപാട് തറയിൽ പ്രവേശിക്കുന്നതിന് സന്ദർശകർക്ക് അനുമതി ലഭ്യമാക്കിയിട്ടില്ലെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് അറിയിക്കാമോ;
( ഡി )
നിലപാട് തറയിൽ പ്രവേശിക്കുന്നതിന് സന്ദർശകർക്ക് അനുമതി നൽകുന്നതിന് നടപടി ഉണ്ടാകുമോയെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.