UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
11.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3436.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ ഇനങ്ങളില്‍ ഈടാക്കി വരുന്ന തുക എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ഇവയുടെ നിരക്കില്‍ വ്യത്യാസമുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ലൈസന്‍സുള്ള ആധാരം എഴുത്തുകാര്‍ക്ക് ഓരോ സേവനത്തിനും ഈടാക്കാവുന്ന ചാര്‍ജ്ജ് എത്ര വീതമാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3437.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് സ്വന്തമായി തയ്യാറാക്കി രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
3438.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരേ ഭൂമിയിൽ രണ്ടു ആധാരങ്ങൾ രജിസ്റ്റർ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ വിഷയത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3439.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്കരണം നടപ്പാക്കിയതിനുശേഷം മണ്ണാർക്കാട് മൂപ്പിൽ നായർക്ക് അട്ടപ്പാടി താലൂക്കിൽ (പഴയ മണ്ണാർക്കാട് താലൂക്കിൽ) എത്ര ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മൂപ്പിൽ നായരുടെ തണ്ടപ്പേരുള്ള ഭൂമി ആരെല്ലാം വിൽപ്പന നടത്തി; ഇത്തരത്തില്‍ വില്‍പ്പന നടത്തിയ ഭൂമി ഏത് വില്ലേജിൽ ഉൾപ്പെട്ടതാണെന്നും അവയുടെ സർവേ നമ്പറുകള്‍ ഏതാണെന്നും കാണിക്കുന്ന ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
ഈ വിഷയം സംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയ്ക്ക് പരാതി ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; നടപടി റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3440.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ സർക്കാരിന് വന്നതായി പറയുന്ന നഷ്ടം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പേൾ, ഇഗ്രൂപ്പ്സ്, സർക്കാർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക്, ബിംസ്/ബാംസ്, പ്രിസം എന്നീ സോഫ്റ്റ്‌വെയറുകളും ഇ-സർവീസ് ബുക്ക് മുതലായ നൂതനമായ സാങ്കേതിക സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുള്ള സാഹചര്യത്തിൽ ആഭ്യന്തര പരിശോധന കാര്യക്ഷമമാക്കുന്നതിന് ഓൺലൈനായി പരിശോധനകൾ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരം അറിയിക്കുമോ;
( ഡി )
പരിശോധന കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷവും ആഭ്യന്തര പരിശോധന റിപ്പോർട്ടുകൾ നൽകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അത്തരത്തിൽ വീഴ്ചയുണ്ടെങ്കിൽ ആയതിന് കാരണക്കാരായ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമോ?
3441.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ക്യാബിൻ മോടി പിടിപ്പിക്കുന്നതിന് എത്ര രൂപ ചെലവായി എന്നും ആയതിന് ഏത് തീയതികളിലാണ് ഭരണാനുമതി, വർക്ക് ഓർഡർ എന്നിവ നൽകിയതെന്നും എപ്രകാരമാണ് ഏജൻസിയെ കണ്ടെത്തിയതെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ സാമ്പത്തിക വ്യയ നിയന്ത്രണങ്ങളുടെ ഭാഗമായി തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കൃത്യമായ സർക്കാർ അനുമതിയില്ലാതെ രജിസ്ട്രേഷൻ ഐ.ജി.യുടെ ക്യാബിൻ മോടി പിടിപ്പിച്ചതിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
3442.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ബിഷപ്പ് വള്ളോപ്പള്ളി മ്യൂസിയത്തിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മ്യൂസിയത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3443.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ കലാപത്തിന്റെ സമുചിത സ്മാരക നിർമ്മാണം, കൊട്ടാരം നവീകരണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3444.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചരിത്ര സ്മാരകമാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് പ്രസ്തുത ക്ഷേത്രത്തിന് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3445.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലവും, കുട്ടിക്കാനത്ത് തിരുവിതാംകൂര്‍ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന അമ്മച്ചി കൊട്ടാരവും വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.