UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1099.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാരില്‍ നിന്നും 2016 മുതൽ നാളിതുവരെയായി ലഭിച്ച മണ്ണെണ്ണ വിഹിതം എത്രയാണെന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
1100.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ വര്‍ഷം കഴിയുംതോറും മത്സ്യ ലഭ്യതയില്‍ കുറവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക് ഉള്‍പ്പെടെയുളള വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ദെെനംദിനം വേണ്ടിവരുന്ന മത്സ്യത്തിന്റെ അളവും , ലഭ്യതയും എത്രയെന്നും ദെെനംദിനം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യത്തിന്റെ അളവ് എത്രയെന്നും ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം എത്തുന്നതെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന് മത്സ്യ ലഭ്യതയില്‍ സ്വയം പര്യാപ്തത കെെവരിക്കുവാന്‍ എന്നത്തേയ്ക്ക് കഴിയുമെന്ന് വ്യക്തമാക്കുമോ?
1101.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ൽ യു.ഡി.എഫ്. സർക്കാർ അധികാരം ഒഴിയുമ്പോൾ മണ്ണെണ്ണ ലിറ്ററിന് എത്ര രൂപ സബ്സിഡിയാണ് മത്സ്യഫെഡ് നൽകിയിരുന്നതു എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ മണ്ണെണ്ണ ലിറ്ററിന് എത്ര രൂപ സബ്സിഡിയാണ് മത്സ്യഫെഡ് നൽകുന്നതെന്ന് വ്യക്തമാക്കാമോ?
1102.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സ്യബന്ധന വകുപ്പിന്റെയും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെയും ചുമതലയില്‍ ഏതെല്ലാം വികസന പദ്ധതികള്‍ക്കാണ് അനുമതി നല്കിയിട്ടുളളതെന്ന് വിശദമാക്കുമോ?
1103.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പൊഴിയൂര്‍ തീരദേശപ്രദേശത്ത് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ രണ്ടാം ഘട്ടത്തിന്റെ ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എത്ര തുകയാണ് അനുവദിച്ചതെന്നും എത്ര വീടുകള്‍ ആണ് നിര്‍മ്മിക്കുന്നതെന്നും വിശദമാക്കാമോ?
1104.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി തീരദേശ ഫിഷറീസ് കോളനികൾക്ക് പട്ടയം നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപസാക്ഷ്യപത്രം (NOC) ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
ഇല്ലെങ്കിൽ നിരാക്ഷേപസാക്ഷ്യപത്രം ലഭ്യമാക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ ?
1105.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ‌ൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മത്സ്യത്തൊഴിലാളി മേഖലയില്‍ പണിയെടുത്തിരുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1106.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാളിതുവരെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
1107.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉള്‍നാടന്‍ മത്സ്യവികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളുടെ എത്ര ശതമാനം സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
1108.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെയുളള വിവിധ ബജറ്റുകളിൽ, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച വിവിധ പാക്കേജുകൾ എന്തൊക്കെയാണെന്നും ഇതിൽ എത്ര തുക നാളിതുവരെ ചെലവഴിച്ചു എന്നും വിശദമാക്കാമോ?
1109.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പുതിയങ്ങാടിയില്‍ തീരദേശ വികസന കാേര്‍പ്പറേഷന്‍ മുഖേന ആരംഭിച്ച കല്ലുമ്മക്കായ-കടല്‍ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരാേഗതി വിശദമാക്കാമാേ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1110.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധി മൂലം നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഫിഷറീസ് വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത് എന്നും എത്ര ശതമാനം വരെ വെട്ടിക്കുറവ് സംഭവിച്ചു എന്നുമുള്ള വിവരം പദ്ധതി തിരിച്ചു ലഭ്യമാക്കാമോ ?
1111.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഖി ദുരന്തത്തിനുശേഷം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവര ശേഖരണത്തിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നും ലാന്റിംഗ് സെന്ററുകളില്‍നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന യാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ഇത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1112.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്തെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യബന്ധന യാനങ്ങളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ട്രാന്‍സ്ഫോന്‍ഡിയര്‍ ഘടിപ്പിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്ര യാനങ്ങളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ടി പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1113.
ശ്രീമതി യു പ്രതിഭ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപനത്തിനായി ആവിഷ്കരിച്ചിട്ടുളള പദ്ധതികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
2010 മുതല്‍ 2024 വരെയുളള കാലയളവില്‍ മത്സ്യകൃഷിയിലൂടെയുളള മത്സ്യ ഉല്പാദനം എത്രയെന്ന് വിശദമാക്കാമോ;
( സി )
ബയോ ഫ്ലോക് ടെക്നോളജി, റീ സര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റം തുടങ്ങിയ നൂതന മത്സ്യകൃഷി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1114.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമായി മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കിവരുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ;
( ബി )
പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്; ഇനിയെത്ര അപേക്ഷകളില്‍ പരിഹാരം കാണേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1115.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ ചില്ലക്കൽ തീരദേശത്ത് ഫിഷ് ലാൻഡിംഗ് സെന്റർ ആരംഭിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി താത്കാലികമായി നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെല്ലാമെന്നും ഫണ്ട് ലഭ്യതയ്ക്കുള്ള സാധ്യതകൾ എങ്ങനെയെല്ലാമെന്നും വിശദമാക്കാമോ?
1116.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി ഈ മേഖലയിലേയ്ക്ക് കടന്ന് വരുന്ന സംരംഭകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളും സഹായവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്;
( സി )
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും എന്തെല്ലാം സഹായമാണ് ചെയ്ത് വരുന്നത്; വിശദമാക്കാമോ?
1117.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ?
1118.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോട് അഴിമുഖത്തിനോട് അനുബന്ധിച്ച് പൂച്ചക്കടവ് പ്രദേശത്ത് ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണത്തിനായി സ്ഥലമെടുപ്പ് ന‌ടത്തിയിട്ടുളളതിനാലും അഴീക്കോട് അഴിമുഖവുമായി ബന്ധപ്പെട്ട് ധാരാളം മത്സ്യബന്ധന തൊഴിലാളികളും മത്സ്യബന്ധന ബോട്ടുകളും പ്രവർത്തിക്കുന്നതിനാലും ഇവർക്ക് ഏറെ ആശ്വാസകരമായി മാറുന്ന ഫിഷ് ലാൻഡിങ് സെൻറർ പ്രാവർത്തികമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
ഇതുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് നൽകാമോ?
1119.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യ കൃഷിയിലൂടെ സംസ്ഥാനത്തെ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിതമായ ജലകൃഷി വികസന ഏജന്‍സി (അഡാക്)-യുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടാേ; എങ്കില്‍ വിശദമാക്കുമാേ;
( ബി )
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഏതെല്ലാം ഫാമുകളും ഹാച്ചറികളുമാണ് അഡാകിന് കെെമാറിയിട്ടുള്ളതെന്ന് അറിയിക്കുമാേ;
( സി )
അഡാകിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടാേ; എങ്കില്‍ അവ ഏതാെക്കെയെന്ന് വിശദമാക്കുമാേ?
1120.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വിശദമാക്കാമോ?
1121.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര മൈനിങ് വകുപ്പ് പുറപ്പെടുവിച്ച ഓഫ്ഷോര്‍ ധാതു ഖനന ടെന്‍ഡര്‍ പ്രകാരം കേരളത്തിലെ ഏതൊക്കെ തീരദേശ മേഖലകളിലാണ് ധാതു ഖനനം നടപ്പിലാക്കുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മത്സ്യമേഖലയെ സാരമായി ബാധിക്കുന്ന പ്രസ്തുത ധാതു ഖനനത്തിലെ സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
1122.
ഡോ. കെ. ടി. ജലീൽ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം നൗഷാദ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷം മുതല്‍ നാളിതുവരെ എത്ര തീരദേശ സ്കൂളുകളുടെ വികസനമാണ് മല്‍സ്യബന്ധന വകുപ്പ് വഴി ഏറ്റെടുത്ത് നടപ്പിലാക്കിയത്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി മല്‍സ്യബന്ധന വകുപ്പ്, കിഫ്ബി എന്നിവയുടെ ധനസഹായത്തോടെ നിര്‍മ്മിച്ചതും, നിര്‍മ്മാണത്തിലിരിക്കുന്നതുമായ സ്കൂളുകള്‍ എതെല്ലാമാണ്; വിശദമാക്കുമോ;
( സി )
തീരദേശ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസന ആവശ്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനം സര്‍ക്കാര്‍തലത്തില്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?
1123.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ പ്രജനനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1124.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ആരോഗ്യസേവനം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് സര്‍വീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ എത്ര മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
1125.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1126.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ഏതൊക്കെ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
1127.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകള്‍ നവീകരിക്കുന്നതിനും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി എത്ര റോഡുകള്‍ക്കാണ് 2024-25 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്; നിയോജക മണ്ഡലാടിസ്ഥാനത്തില്‍ റോഡുകളുടെ പേര്, അനുവദിച്ച തുക എന്നിവ ലഭ്യമാക്കാമോ?
1128.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷം കാസർഗോഡ് ജില്ലയിൽ തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയ പ്രവ്യത്തികളുടെ വിശദ വിവരങ്ങൾ നിയോജക മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ?
1129.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ 2021-22 മുതല്‍ നാളിതുവരെ ഏതെല്ലാം തീരദേശ റോഡുകളു‌ടെ നവീകരണത്തിനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്;
( ബി )
അവയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കുമോ?
1130.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകൾ പുനരുദ്ധാരണം നടത്തുന്നതിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നുണ്ടോ; എങ്കിൽ കഴിഞ്ഞ 8 വർഷക്കാലം കേന്ദ്രത്തിൽ നിന്നും ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ വിഹിതം പ്രസ്തുത പദ്ധതിയിൽ ഉണ്ടെങ്കില്‍ കഴിഞ്ഞ എട്ടു വർഷക്കാലം സർക്കാർ നീക്കിവെച്ച തുക, തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച തുക എന്നിവ എത്രയാണെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചതും പൂർത്തീകരിക്കാൻ ബാക്കിയുള്ളതും ഭരണാനുമതി ലഭിച്ചിട്ടും പ്രവർത്തി ആരംഭിക്കാത്തതുമായ റോഡുകളുടെ പേരും വർഷവും മണ്ഡലവും തിരിച്ചു വ്യക്തമാക്കാമോ?
1131.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള ഫിഷറീസ് റോഡുകളുടെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ ഉത്തരവായിട്ടും നിര്‍മ്മാണം ആരംഭിക്കാത്തതും പൂര്‍ത്തീകരണ കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികള്‍ ഇനം തിരിച്ചു ഏതൊക്കെയാണെന്നും, ആയത് പൂര്‍ത്തീകരിക്കുന്നതിനുളള കാലതാമസത്തിന് കാരണം എന്തൊക്കെയാണെന്നും വിശദമാക്കാമോ.?
1132.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും അതുവഴി വരുമാന ചോർച്ച പരിഹരിക്കുന്നതിനും മത്സ്യഫെഡ് നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ മത്സ്യഫെഡ് വഴി എത്ര രൂപയാണ് മണ്ണെണ്ണ സബ്സിഡി നൽകിവരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
2010 മുതൽ നാളിതുവരെ എത്ര തവണ മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിച്ചു എന്ന വിവരം നൽകാമോ?
1133.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയ മത്സ്യ കൃഷിക്കായി നടപ്പു സാമ്പത്തിക വര്‍ഷം എന്തു തുകയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്;
( ബി )
എന്തു തുകയ്ക്കുള്ള ഭരണാനുമതിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ജനകീയ മത്സ്യ കൃഷിയെന്ന ബൃഹത്തായ പദ്ധതിയുടെ നേട്ടം പ്രതീക്ഷിത അളവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ പരിശോധിച്ച് കുറവ് പരിഹരിക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
1134.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡ് വഴി നിലവിൽ എത്ര രൂപയ്ക്കാണ് മണ്ണെണ്ണ നൽകിവരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
2016 ൽ യു.ഡി.എഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ മണ്ണെണ്ണ ലിറ്ററിന് എത്ര രൂപ നിരക്കിലാണ് മത്സ്യഫെഡ് വഴി നൽകിയിരുന്നത് എന്ന് വ്യക്തമാക്കാമോ?
1135.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് 'അന്തിപ്പച്ച' പദ്ധതിയുടെ ഭാഗമായി വാഹനം വാങ്ങുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; നടപടികള്‍ പൂര്‍ത്തിയാക്കി എന്നത്തേക്ക് വാഹനം നിരത്തിലിറക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1136.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജലസംഭരണികളിൽ ഏത് പദ്ധതി പ്രകാരമാണ് കൂട് മത്സ്യകൃഷി നടപ്പാക്കിവരുന്നത് എന്ന് അറിയിക്കാമോ; വ്യക്തമാക്കാമോ;
( ബി )
കൂട് മത്സ്യകൃഷി നടപ്പിലാക്കുന്നതിന് പുതിയ പദ്ധതികൾ നിലവിലുണ്ടോ; ആയത് ഏതെല്ലാം എന്ന് വ്യക്തമാക്കാമോ?
1137.
ശ്രീമതി യു പ്രതിഭ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നടപ്പാക്കിവരുന്ന ജനകീയ മല്‍സ്യകൃഷി പദ്ധതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടാേയെന്ന് വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതിക്കായി 2016 മുതല്‍ നാളിതുവരെ ബഡ്ജറ്റില്‍ അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരം ലഭ്യമാക്കുമാേ;
( സി )
ഇക്കാലയളവിൽ പദ്ധതി വഴിയുള്ള അധിക മത്സ്യ ഉല്പാദനം എത്രയാണെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമാേ?
1138.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷിപ്പിംഗ് കണ്ടെയ്‌നറുകളിലെ ഫിഷ് പ്രോസസിംഗ് & മാര്‍ക്കറ്റിംഗ് കിയോസ്‌ക് പദ്ധതി വിശദീകരിക്കാമോ;
( ബി )
മത്സ്യവില്‍പ്പന കിയോസ്‌ക്, ഓണ്‍ലൈന്‍ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടര്‍ എന്നീ സംരംഭങ്ങളെകുറിച്ച് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ വിശദമാക്കാമോ?
1139.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ തൃശ്ശൂർ ജില്ലയിൽ മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിനും നിർമ്മാണത്തിനുമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1140.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളയില്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തിനു തയ്യാറാക്കിയ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പദ്ധതി അടിയന്തരമായി പ്രാവര്‍ത്തികമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1141.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മുതൽ നാളിതുവരെ, മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2021 മുതൽ നാളിതുവരെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ ആശ്രിതർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
2021 മുതൽ നാളിതുവരെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ / അർദ്ധസർക്കാർ / സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് 2021 മുതൽ നാളിതുവരെ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ടവരുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്ത് 2021 മുതൽ ഇതുവരെ, മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നൽകിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദവിവരം ലഭ്യമാക്കാമോ?
1142.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ തീരപ്രദേശങ്ങളിലെ കടലാക്രമണം തടയുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1143.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 മുതൽ നാളിതുവരെ സംസ്ഥാനത്ത് കടലാക്രമണത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം എത്രയാണെന്ന് വര്‍ഷവും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( ബി )
പ്രസ്തുത കാലയളവിൽ കടലിൽ കാണാതായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും എണ്ണം എത്രയാണെന്ന് വർഷവും ജില്ലയും തിരിച്ച് അറിയിക്കാമൊ;
( സി )
ഈ കാലയളവിൽ കടലിലുണ്ടായ അപകടങ്ങളിൽ നഷ്ടമാകുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത യാനങ്ങളുടെ എണ്ണം എത്രയാണ് വർഷവും ജില്ലയും തിരിച്ച് കണക്ക് അറിയിക്കുമോ;
( ഡി )
കടൽ ആക്രമണങ്ങളുമായും കടലിൽ ഉണ്ടാകുന്ന അപകടങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾക്ക് ഒരോ വ്യക്തിക്കും എത്ര രൂപ വീതമാണ് നഷ്ടപരിഹാരം നിലവിൽ അനുവദിച്ചിട്ടുള്ളത്;
( ഇ )
നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഇപ്രകാരം കടലിൽ ഉണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന നഷ്ടങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് എത്ര പേരാണ് അപേക്ഷ നൽകിയത് ; ഇതില്‍ എത്രപേർക്കാണ് ധനസഹായം നൽകിയിട്ടുള്ളത്;
( എഫ് )
അപേക്ഷ ലഭിച്ചിട്ടും ധനസഹായം അനുവദിക്കാത്ത എത്ര അപേക്ഷകളാണ് നിലവിലുള്ളത്; അവർക്ക് ധനസഹായം നൽകാതിരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അറിയിക്കുമോ?
1144.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ അരൂര്‍ മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു ; ഇനി ഏതെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടോ ; എങ്കില്‍ ആയതിന്റെ കാരണവും വിശദമാക്കാമോ?
1145.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 സാമ്പത്തിക വര്‍ഷം മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ മത്സ്യബന്ധനം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകള്‍ മുഖേന അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം വിശദമാക്കുമാേ?
1146.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉദുമ മണ്ഡലത്തില്‍ നടപ്പിലാക്കിയതും പുരോഗമിക്കുന്നതുമായ വിവിധ ഹാര്‍ബര്‍ എഞ്ചിനീയറിഗ് പ്രവൃത്തികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
1147.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താേട്ടപ്പളളി ഹാര്‍ബര്‍ രണ്ടാംഘട്ട വികസനം പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY ) സ്കീമില്‍ ഉള്‍പ്പെടുത്തി നടത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; എങ്കിൽ തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര അംഗീകാരത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമാേ?
1148.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം ഹാർബർ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് എടുത്തിരിക്കുന്നത്;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാമോ?
1149.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് പഞ്ചായത്തിലെ നീര്‍ക്കടവില്‍ ഫിഷ്‍ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസർച്ച് സ്റ്റേഷന്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന്മേല്‍ സാധ്യതാപഠനത്തിനുള്ള തുക അനുവദിക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
സാധ്യതാപഠനം പൂര്‍ത്തിയാക്കി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1150.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറയിലെ ഫിഷറീസ് സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം പേരയം ഗ്രാമപഞ്ചായത്തിലെ ഒരു വാടക കെട്ടിടത്തില്‍ താല്‍ക്കാലികമായി ആരംഭിക്കുന്നതിനായി , പ്രസ്തുത സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതിന് ശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രാദേശിക കേന്ദ്രത്തിനുളള കെട്ടിട നിര്‍മ്മാണത്തിനായി എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക അനുവദിക്കുന്നതിനുളള സമ്മത പത്രത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക അനുവദിക്കുന്നതിനുളള പ്രത്യേക ഉത്തരവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നത് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവ് സംബന്ധിച്ച് ഫിഷറീസ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്/ അനബന്ധ രേഖകളോ ആവശ്യപ്പെട്ട് ലഭിച്ചിട്ടുളള കത്തിന്റെ നമ്പരും തീയതിയും വ്യക്തമാക്കാമോ.;
( ഇ )
മേല്‍ സൂചിപ്പിച്ച കത്ത് പ്രകാരം ധനകാര്യ വകുപ്പിന് മറുപടി നല്‍കിയിട്ടുണ്ടോ. ഇല്ലെങ്കില്‍ ആയതിന്റെ കാലതാമസത്തിനുളള കാരണം വിശദമാക്കാമോ?
1151.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാടൻകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഗരുഡൻ തൂക്കം, മുടിയേറ്റ്, ചവിട്ടുനാടകം തുടങ്ങിയ കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻ കാവ് ക്ഷേത്രത്തിൽ നടത്തിയ ഗരുഡായനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത്തരം പൈതൃക കലാരൂപങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ സാമ്പത്തിക സഹായം നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലായെങ്കിൽ ഇത്തരം കലാരൂപങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1152.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സാംസ്കാരിക വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ചുള്ള വിവരം, ഭരണാനുമതി നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
1153.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കടലുണ്ടി പുഴയോരത്ത് ചുഴലി മണാല പ്രദേശത്ത് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുളള 20 ഓളം സെന്റ് സ്ഥലത്തില്‍ നാട്ടരങ്ങ് പദ്ധതി നടപ്പാക്കുന്നതിന് നിലവില്‍ പദ്ധതിയുണ്ടോ; ഈ വിഷയത്തിന്‍മേല്‍ സാസ്കാരിക വകുപ്പ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1154.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക കാര്യവകുപ്പിന്റെ കീഴിലുള്ള വിവിധ സാംസ്കാരിക സ്ഥാപനങ്ങളെ സർക്കാർ വകുപ്പുകളായി അംഗീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ചുവന്ന നെയിം ബോർഡുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ബോർഡുകൾ എപ്രകാരമുള്ളവയായിരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ;ഉണ്ടെങ്കിൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
നിയമവിരുദ്ധമായി ബോർഡുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്‌ പിഴ ചുമത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ?
1155.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2020 മുതല്‍ 2024 വരെ സാംസ്കാരിക വകുപ്പ് എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
1156.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്കാരിക സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ; എന്നത്തേക്ക് പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
1157.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സാംസ്‌കാരിക വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് വെട്ടിക്കുറവ് സംഭവിച്ചിരിക്കുന്നത് എന്നും എത്ര ശതമാനം വരെ വെട്ടിക്കുറവ് സംഭവിച്ചു എന്നുമുള്ള വിവരം പദ്ധതി തിരിച്ച് ലഭ്യമാക്കാമോ?
1158.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ അക്കാദമി സ്വന്തമായി കെട്ടിടം പണിയുന്നതിന് വേണ്ടി സർക്കാർ ധനസഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മലബാർ കൾച്ചറൽ അക്കാദമിയുടെ സ്വന്തം കെട്ടിടനിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം എന്ന് നൽകാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( സി )
മലബാർ കൾച്ചറൽ അക്കാദമിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ മൂന്നു കോടി രൂപയുടെ പ്രൊപ്പോസൽ പ്രകാരം ടോക്കൺ പ്രൊവിഷൻ അനുവദിച്ചിട്ടുള്ള കാര്യം സാംസ്കാരിക വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതുപ്രകാരമുള്ള പ്രവൃത്തി ആരംഭിക്കുവാൻ ഭരണാനുമതി നൽകാൻ നടപടി സ്വീകരിക്കുമോ?
1159.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നാട്ടരങ്ങ് പ്രോജക്ട് ആരംഭിക്കുന്നതിനായുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി വിളവൂര്‍ക്കല്‍ പഞ്ചായത്തിനോട് എന്തൊക്കെ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്; അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1160.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കല്ലറയില്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള നാട്ടരങ്ങ് പദ്ധതിക്കു വേണ്ടിയുള്ള റവന്യൂ സ്ഥലത്തിന്റെ എന്‍.ഒ.സി. ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ?
1161.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തിലുള്ള മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ ഉപകേന്ദ്രത്തിലെ ഓഡിയോ വിഷ്വല്‍ തിയേറ്ററിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താമോ;
( ബി )
പ്രസ്തുത ഉപകേന്ദ്രത്തിലെ ഓഡിയോ വിഷ്വല്‍ തിയേറ്റർ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1162.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?
1163.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പേരാമ്പ്രയിൽ ആരംഭിക്കാന്‍ തീരുമാനിച്ച മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സിന്റെ പ്രവൃത്തിക്ക് എത്ര തുക ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോംപ്ലക്സിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1164.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഏതെല്ലാം ജില്ലയില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍ തീയറ്റര്‍ നിര്‍മ്മിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ തീയറ്റര്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
1165.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെനിന്‍ രാജേന്ദ്രന്‍ സ്മാരക തിയറ്റര്‍ കോംപ്ലക്സും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കുന്നതിനുളള ഉത്തരവില്‍ (സ.ഉ. (സാധാ) നമ്പര്‍ 656/2024 തീയതി 13.11.2024) മലയിന്‍കീഴ് പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശിച്ച ഭൂമി മാറനല്ലൂര്‍ വില്ലേജ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ആയത് മലയിന്‍കീഴ് വില്ലേജ് എന്ന് തിരുത്തുന്നതിനുളള നിര്‍ദ്ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
മലയിന്‍കീഴ് പഞ്ചായത്ത് നിര്‍ദ്ദേശിച്ച ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവിന് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഇവ രണ്ടിനുമായി സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1166.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഡി.സി മുഖേന നടപ്പിലാക്കുന്ന പയ്യന്നൂര്‍ തീയറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച വിവരം അറിയിക്കാമോ;
( ബി )
തീയറ്റര്‍ സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1167.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ മാതൃകയില്‍ കോഴിക്കോട് മേഖലാ ഫിലിം ഫെസ്റ്റിവല്‍ നടത്തണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ കോഴിക്കോട് മേഖലാ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ?
1168.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ രംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ സംബന്ധിച്ചുളള ഹേമാകമ്മിറ്റി റിപ്പാേര്‍ട്ടിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;
( ബി )
സിനിമാ രംഗത്തുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമാേ?
1169.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ യുവജനകാര്യ വകുപ്പും യുവജന ക്ഷേമ ബോര്‍ഡും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തില്‍ പുതുതായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.