UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
04.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2483.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീസർവേയ്ക്ക് ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് വിസ്തീർണ്ണം കൂടിയെന്ന് കണ്ടെത്തിയാൽ അധികഭൂമി പതിച്ചു നൽകുന്നതിനുള്ള സെറ്റിൽമെന്റ് നിയമത്തിന്റെ കരട് റവന്യൂ വകുപ്പ് നിയമ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിയമനിർമ്മാണം സംബന്ധിച്ച് നിയമ വകുപ്പ് സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ നിയമത്തിന്റെ കരട് റവന്യൂ വകുപ്പ് നിയമ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ പ്രസ്തുത നിയമനിർമ്മാണം സംബന്ധിച്ച് നിയമ വകുപ്പ് സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ ?
2484.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടി നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ ചെലഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉച്ചകോടിയില്‍ എത്ര വിദേശ കമ്പനികള്‍ പങ്കെടുത്തുവെന്നും ഏതെല്ലാം കമ്പനികളാണ് പങ്കെടുത്തതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചതിലൂടെ കേരളത്തിലെ വാണിജ്യ, വ്യവസായ, സംരംഭക മേഖലയില്‍ ഉണ്ടായ നേട്ടങ്ങളും പ്രതീക്ഷകളും എന്താണെന്ന് വിശദമാക്കാമോ?
2485.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാലൂര്‍ കെ.എസ്.ഐ.ഡി.സി. യില്‍ ഇന്റേണല്‍ റാേഡ് നിര്‍മ്മാണത്തിനായി നിലവില്‍ പണം അനുവദിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
ബാലുശ്ശേരി ഗവ. കാേളേജിനടുത്തൂടെ കടന്നു പാേവുന്ന കെ.എസ്.ഐ.ഡി.സി. യുടെ ഉടമസ്ഥതയിലുള്ള പ്രസ്തുത റാേഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; പ്രസ്തുത റാേഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
2486.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സമഗ്ര പുന:സംഘടനാ നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ലഭിച്ചിട്ടുണ്ടെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകാരത്തിനായി പരിഗണിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
2487.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഓരോ വർഷവും സംസ്ഥാനത്തെ ഓരോ പൊതുമേഖലാ സ്ഥാപനവും നേടിയ ലാഭം/നഷ്ടം എത്ര വീതമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന എത്ര പൊതുമേലാ സ്ഥാപനങ്ങൾ നഷ്ടത്തിലായിട്ടുണ്ട്; നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എത്ര സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്; ഏതെങ്കിലും സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ കാലയളവിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ആസ്തി വിറ്റഴിച്ചതിലൂടെ തുക സ്വരൂപിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം സ്ഥാപനങ്ങൾ എന്തെല്ലാം ആസ്തി വിറ്റഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
2488.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നവയും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയും ഏതെല്ലാമെന്ന് വിശദമാക്കാമോ; നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം ഓരോ സാമ്പത്തിക വർഷത്തിലും എത്രയാണെന്നതിന്റെ വിശദാംശം നല്കാമോ;
( ബി )
വ്യവസായ വകുപ്പിന് കീഴിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനവും 2021 -22 മുതൽ 2024- 25 വരെ സർക്കാരിനും റിയാബിനും സമർപ്പിച്ച കണക്കുകൾ പ്രകാരം ഓരോ വർഷത്തിലെയും പ്രവർത്തന ലാഭവും നഷ്ടവും എത്രയെന്നും പ്രസ്തുത സ്ഥാപനങ്ങളുടെ ഓഡിറ്റ് പൂർത്തിയായതിന് ശേഷമുള്ള പ്രവർത്തന ലാഭവും നഷ്ടവും എത്രയെന്നും വിശദമാക്കാമോ?
2489.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ കെ.എം.എം.എൽ ലിമിറ്റഡിലെ മിനറൽ സെപ്പറേഷൻ യൂണിറ്റിൽനിന്നും ഉല്പാദന ശേഷമുള്ള വേസ്റ്റ് മണ്ണ് പ്രദേശ വാസികൾക്കും പ്രദേശത്തെ സ്ഥാപനങ്ങൾക്കും സൗജന്യമായി നൽകുന്നുണ്ടോ; ഇതിന് കമ്പനി ഡയറക്ടർ ബോർഡിന്റെ അനുമതി ഉണ്ടോ എന്ന് അറിയിക്കുമോ; ഉണ്ടെങ്കിൽ ഏത് പഞ്ചായത്തിലെ ഏതൊക്കെ വാർഡുകളിൽ വേസ്റ്റ് മണ്ണ് നൽകുന്നതിനാണ് അനുമതി ഉള്ളത് എന്ന് അറിയിക്കുമോ ;
( ബി )
ടി പ്രദേശങ്ങളിൽ അല്ലാതെ മണ്ണ് വിതരണം നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയിക്കുമോ; അന്വേഷണത്തിന് ആരെയാണ് ചുമതലപ്പടുത്തിയിരിക്കുന്നത് എന്ന് അറിയിക്കുമോ; അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം അറിയിക്കുമോ;
( ഡി )
ജിയോളജി വകുപ്പ് മണ്ണ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നടപടികൾ എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?
2490.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2016 മുതല്‍ ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പൂട്ടിക്കിടന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-ന് ശേഷം തുറന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്; ഇവയുടെ വിശദാംശം ലഭ്യമാക്കാമോ?
2491.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സർക്കാർ നിയന്ത്രണത്തിലുള്ള എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ; എങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2492.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്ക് തിട്ടപ്പെടുത്താൻ ഇന്റേൺസിനെ നിയമിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരെ എപ്രകാരമാണ് നിയമിച്ചതെന്നും നിയമന മാനദണ്ഡം എന്താണെന്നും അറിയിക്കുമോ;
( സി )
ഇത്തരത്തിൽ ഇന്റേൺസിനെ നിയോഗിച്ചു തിട്ടപ്പെടുത്തുന്ന കണക്കിന്റെ ആധികാരികത വ്യക്തമാക്കാമോ?
2493.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെയും , പ്രവർത്തനം നിലച്ചതോ പൂട്ടി പോയതോ ആയ വ്യവസായ സംരംഭങ്ങളുടെയും എണ്ണം വർഷവും , ജില്ലയും തിരിച്ച് ലഭ്യമാക്കാമോ ;
( ബി )
നിലവിലെ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും നൂറുകോടിയിലധികം മുതൽമുടക്കിൽ സ്വകാര്യ മേഖലയിൽ ആരംഭിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾ എത്ര; അവ ഏതെല്ലാം; ഇതിൽ പ്രവർത്തനം നിലച്ചതോ പൂട്ടി പോയതോ ആയ സംരംഭങ്ങൾ എത്ര; അവ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് നിലവിലുള്ള വ്യവസായ സംരംഭങ്ങൾ എത്ര; അതിൽ വൻകിട വ്യവസായങ്ങൾ എത്ര; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2016 ന് ശേഷം സംസ്ഥാനത്ത് നടന്നിട്ടുള്ള ആഗോള നിക്ഷേപക സംഗമങ്ങൾ ഏതെല്ലാം; ഓരോന്നിലും എത്ര രൂപയുടെ വിദേശനിക്ഷേപം ലഭ്യമാക്കുവാൻ സാധിച്ചിട്ടുണ്ട്; എത്ര വിദേശ കമ്പനികളുമായിട്ടാണ് ധാരണാപത്രം ഒപ്പുവച്ചത്; അതിൽ എത്ര സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്; എത്രയെണ്ണം പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
നിലവിലെ സർക്കാരിന്റെ കാലത്ത് വ്യവസായ മേഖലയിൽ നിന്ന് ഓരോ വർഷവും ലഭിച്ച വരുമാനം എത്ര; സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ എത്ര ശതമാനം വ്യവസായ മേഖലയ്ക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്; വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2494.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 മുതൽ ഓരോ വർഷവും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച എത്രയായിരുന്നുവെന്ന് വർഷം, മേഖല (പ്രാഥമിക, ദ്വിതീയ, തൃതീയ) എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2017 മുതൽ ഓരോ വർഷവും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച - ജി.എസ്.ഡി.പി വളർച്ച അനുപാതം എത്രയായിരുന്നു എന്ന് വർഷം, മേഖല എന്നിവ തിരിച്ച് (പ്രാഥമിക, ദ്വിതീയ, തൃതീയ) വ്യക്തമാക്കാമോ?
2495.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിൽ 2021-22 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും അതിനായുള്ള സർക്കാർ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2496.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
സർക്കാർ സമീപനത്തിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് മേഖലയിൽ വളർച്ച കൈവരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2497.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് എന്തെല്ലം സാങ്കേതിക-സാമ്പത്തിക സൗകര്യങ്ങളാണ് വ്യവസായ വകുപ്പ് ചെയ്തു കാെടുക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളതെന്നും ഇനിയും എത്ര സംരംഭങ്ങള്‍ 2025-26 സാമ്പത്തിക വര്‍ഷം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശദമാക്കാമോ?
2498.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 2021-22 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും അതിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2499.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16, 2016-21 വര്‍ഷങ്ങളില്‍ പുതുതായി എത്ര വ്യവസായ സ്ഥാപനങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായരംഗത്ത് ഉണ്ടായ വികസനം സംബന്ധിച്ച് വിശദമാക്കാമോ;
( സി )
മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യവസായങ്ങള്‍ ആരംഭിക്കുന്നതില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് വ്യക്തമാക്കാമോ?
2500.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായ രംഗത്ത് നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭക വര്‍ഷം പദ്ധതിയുടെ വിവിധ പതിപ്പുകളിലൂടെ സംസ്ഥാനത്തുണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങള്‍ വിവരിക്കാമോ; ഇതിന് ആധാരമായി ഈ രംഗത്തു നടത്തിയ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
2501.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പാലക്കാട് നിയോജക മണ്ഡലത്തിൽ 2021-22 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും അതിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും പഞ്ചായത്ത് തിരിച്ചു ലഭ്യമാക്കുമോ?
2502.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും ഒൻപത് വർഷക്കാലയളവിൽ വ്യവസായ മേഖലയ്ക്കുവേണ്ടി കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ജാഗ്രതയില്ലായ്മ കേന്ദ്ര നിക്ഷേപം ലഭിക്കുന്നതിനും നിലവിലെ വ്യവസായങ്ങളെ പ്രതിസന്ധിയില്ലാതെ സംരക്ഷിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലാക്കിയെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൊതുമേഖലയോടുള്ള ആഭിമുഖ്യക്കുറവും സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയോടുള്ള മൃദുസമീപനവും കാരണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മോശമാകുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2503.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആകെ സ്റ്റാർട്ടപ്പുകളുടെ എണ്ണം എത്രയാണെന്നും എത്ര തൊഴിലവസരങ്ങളാണ് സ്റ്റാർട്ടപ്പുകളിലൂടെ ഇതുവരെ സൃഷ്ടിച്ചതെന്നും വ്യക്തമാക്കാമോ?
2504.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡുകളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വിശദമാക്കാമോ?
2505.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായ രംഗത്ത് ഏതെല്ലാം തരത്തിലുള്ള മുന്നേറ്റമാണ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ?
2506.
ഡോ. കെ. ടി. ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീന വ്യവസായങ്ങൾക്ക് സംസ്ഥാനത്തുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; സർക്കാർ നടപ്പിലാക്കിവരുന്ന വ്യവസായ സൗഹൃദ പരിഷ്കാരങ്ങൾ ഈ വ്യവസായങ്ങളുടെ വളർച്ചക്ക് ഗുണകരമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
'ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം' എന്ന നയത്തിലൂന്നി സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിഷയാവതരണം നടത്തുന്നതിന് മസൂറിയിലെ ഐ.എ.എസ്. അക്കാദമിയിൽ നിന്നും സംസ്ഥാനത്തിന് ക്ഷണം കിട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ സംസ്ഥാനത്തിന്റെ നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2507.
ശ്രീ. എം. എം. മണി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക നിക്ഷേപ സമാഹരണ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തുണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലായി മാറുവാന്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
2508.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്കീം പ്രകാരം എത്ര സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്; അനുമതി ലഭ്യമായ പാര്‍ക്കുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് ചെയ്തുവരുന്നത്; ടി പദ്ധതിക്ക് സര്‍ക്കാര്‍ എന്തെങ്കിലും സബ്സിഡി നല്‍കി വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പാലാ നിയോജകമണ്ഡലത്തില്‍ എത്ര സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
2509.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി എല്‍.എ.ആര്‍.ആര്‍. ആക്റ്റ് 2013 പ്രകാരമുള്ള നഷ്ടപരിഹാര തുക അടയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2510.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് ഏത് പോർട്ടൽ വഴിയാണെന്ന് വ്യക്തമാക്കാമോ; സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തികവർഷവും എത്ര സംരംഭങ്ങൾ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തുവെന്ന കണക്കുകൾ തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഓരോ സാമ്പത്തികവർഷവും എത്ര പുതിയ സംരംഭങ്ങൾ പോർട്ടലിൽ റീ രജിസ്റ്റർ ചെയ്തുവെന്നും ,മറ്റു പോർട്ടലുകളിൽ നിന്നും മൈഗ്രേറ്റ് ചെയ്തുവെന്നുമുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
2022 ജനുവരിക്ക് മുൻപ് ആരംഭിച്ച എത്ര സംരംഭങ്ങൾ പ്രസ്തുത പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ; 2022 ജനുവരിക്ക് ശേഷം ആരംഭിച്ച എത്ര സംരംഭങ്ങൾ പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തു എന്ന വിവരം കൂടി ലഭ്യമാക്കാമോ?
2511.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നാലുവർഷക്കാലമായി ആരംഭിച്ച ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങൾ (സ്വകാര്യ മേഖല ഉൾപ്പെടെ ) ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സംരംഭങ്ങൾക്ക് നൽകിയ സഹായങ്ങളും ആനുകൂല്യങ്ങളും ഏന്തെല്ലാമാണെന്ന് ജില്ലയും സംരംഭങ്ങളും തിരിച്ച് വ്യക്തമാക്കാമോ;
( സി )
തുടങ്ങിയ സംരംഭങ്ങളിൽ മുടങ്ങിപ്പോയവ ഉണ്ടെങ്കിൽ അവ എന്തെല്ലാമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഈ സംരംഭങ്ങൾക്ക് മൊത്തമായി ചെലവഴിച്ച തുക എത്രയാണെന്നും അതിൽ സർക്കാരിന്റെ വിഹിതം എത്രയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
2512.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021-ലെ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഞ്ചിക്കോട് വ്യവസായ മേഖലയില്‍ എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
2011-2016-ലെ സര്‍ക്കാരിന്റെ കാലത്ത് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആരംഭിച്ച എത്ര വ്യവസായ സംരംഭങ്ങള്‍ ഇപ്പോള്‍ നിലവിലില്ലെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വ്യവസായ മേഖലയില്‍ 2017 മുതല്‍ വ്യവസായങ്ങള്‍ അടച്ചുപൂട്ടിയത് മൂലം എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കുമോ?
2513.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( സി )
വെെപ്പിന്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ആര്‍ക്കൊക്കെയാണെന്നും അറിയിക്കുമോ?
2514.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നാലു വർഷക്കാലം ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വ്യവസായ സംരംഭങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സംരംഭങ്ങൾക്ക് വകയിരുത്തിയ തുക എത്രയാണെന്ന് പദ്ധതിയും ജില്ലയും തിരിച്ചും വ്യക്തമാക്കാമോ;
( സി )
ഇതിൽ ഏതെല്ലാം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും നടപ്പാക്കാൻ ബാക്കിയുളളവ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പദ്ധതികൾ നടപ്പിലാക്കിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2515.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങള്‍ വഴി എത്ര കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ ആരംഭിക്കാനും അതുവഴി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2516.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടാകുന്ന നഗര മാലിന്യങ്ങള്‍ ശേഖരിച്ച് ഉറവിട മാലിന്യ സംസ്കരണം നടത്തുന്നതിന് വേണ്ടിയുള്ള ചെറിയ പ്ലാന്റുകളും മറ്റുപകരണങ്ങളും വ്യാവസായികമായി നിര്‍മ്മിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ വ്യവസായ വകുപ്പ് തയ്യാറാക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഖരമാലിന്യങ്ങളും ,ആശുപത്രി മാലിന്യങ്ങളും അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി മറ്റു രാജ്യങ്ങളിലെ മാതൃകകള്‍ പരിശോധിച്ച് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നിലവാരമുള്ള ഇന്‍സിനറേറ്ററുകള്‍ തദ്ദേശീയമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കാന്‍ വ്യവസായവകുപ്പ് മുന്‍കൈയെടുക്കുമോ; വിശദമാക്കാമോ;
( സി )
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം നടത്തി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമക്കാമോ?
2517.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതി ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭകളുടെ എണ്ണം എങ്ങനെയാണ് കണക്കാക്കിയിരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
സംരംഭക വർഷം പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭകളുടെ എണ്ണം എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2518.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 4% പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ നൽകുന്ന പദ്ധതി മുഖേന ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും എത്ര സംരംഭങ്ങൾക്ക് എത്ര തുക വായ്പ അനുവദിച്ചിട്ടുണ്ട് വിശദാംശം സാമ്പത്തിക വര്‍ഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ ?
2519.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റെെസ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത കമ്പനിയുടെ പ്രവൃത്തികള്‍ക്കായി നിലവില്‍ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
കേരള റെെസ് പാര്‍ക്കുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്നും റെെസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം പാലക്കാട് എന്നു തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
2520.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23-ല്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത സംരംഭങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2521.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2522.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വെറ്റിലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വിശദവിവരം ജില്ല തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
തിരൂരിൽ വെറ്റിലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2523.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സംസ്ഥാനത്ത് എത്ര വ്യവസായ സംരംഭങ്ങൾ പുതുതായി ആരംഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനങ്ങളിൽ എത്രയെണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ?
2524.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കോട്ടയം ജില്ലയില്‍ എത്ര സംരംഭങ്ങളാണ് ആരംഭിച്ചിട്ടുളളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
2525.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോതമംഗലം മണ്ഡലത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞ വ്യവസായ സംരംഭങ്ങള്‍ എത്രയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വകുപ്പ് നടപ്പിലാക്കി വരുന്ന നൂതന പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കാമോ?
2526.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആലുവ നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2527.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2528.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2529.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റ് കേരള ഗ്ലാേബല്‍ സമ്മിറ്റ് മുഖേന എത്ര രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമാേ?
2530.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2531.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി എറണാകുളം നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭത്തിന്റെ സ്വഭാവവും സംരംഭത്തിനായി സർക്കാർ നൽകിയ സഹായത്തിന്റെ വിശദാംശവും സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ?
2532.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ൽ കേന്ദ്ര സർക്കാർ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിൽ വരുത്തിയ മാറ്റത്തിനു ശേഷം സംസ്ഥാനത്തെ എത്ര ചെറുകിട ഇടത്തരം വ്യാപാരങ്ങൾ നൽകുന്ന സേവനങ്ങൾ വ്യവസായ വകുപ്പിന്റ ലിസ്റ്റിൽ സേവനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അവയുടെ പേരും, വിലാസവും, സ്ഥലവും ആരംഭിച്ച തീയതി അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
2533.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ല്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ പാലക്കാട് ജില്ലയില്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2534.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. നിർവ്വചനത്തിൽ ഉണ്ടായ മാറ്റത്തിനു ശേഷം ഓരോ വർഷവും ചെറുകിട മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ എം.എസ്.എം.ഇ. ആയി ഉൾപ്പെടുത്തിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് നൽകാമോ?
2535.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ല്‍ കേന്ദ്ര സർക്കാർ സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിൽ വരുത്തിയ മാറ്റത്തിനു ശേഷം എത്ര ചെറുകിട ഇടത്തരം വ്യാപാരങ്ങൾ വ്യവസായ വകുപ്പിന്റ ലിസ്റ്റിൽ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ആയി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയുടെ പേരും , വിലാസവും, സ്ഥലവും ആരംഭിച്ച തീയതിയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
2536.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൂന്നു വർഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു എന്ന വാദത്തെ 2021-ലെ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. നിർവ്വചനത്തിൽ ഉണ്ടായ മാറ്റം എത്തരത്തിലാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കാമോ?
2537.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. നിർവ്വചനത്തിൽ ഉണ്ടായ മാറ്റത്തിന് ശേഷം സംസ്ഥാനത്ത് എത്ര ചെറുകിട ഇടത്തരം വ്യാപാരങ്ങൾ വ്യവസായ വകുപ്പിന്റെ പട്ടികയില്‍ കൃഷി അനുബന്ധ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയുടെ പേര്, വിലാസം, സ്ഥലം, തുടങ്ങിയ തീയതി അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
2538.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. നിർവ്വചനത്തിൽ ഉണ്ടായ മാറ്റത്തിനു ശേഷം ഓരോ വർഷവും ചെറുകിട മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ എത്രയെണ്ണം എം.എസ്.എം.ഇ. ആയി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വർഷം തിരിച്ചു വിവരം നൽകാമോ; ഇതിൽ പുതുതായി തുടങ്ങിയത് എത്രയെണ്ണമാണെന്ന് വ്യക്തമാക്കാമോ?
2539.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ൽ കേന്ദ്ര സർക്കാർ എം.എസ് .എം. ഇ. നിർവ്വചനത്തിൽ ഉണ്ടാക്കിയ മാറ്റത്തിനു ശേഷം എത്ര ചെറുകിട ഇടത്തരം വ്യാപാരങ്ങൾ സംസ്ഥാനത്തെ വ്യവസായ വകുപ്പിന്റെ പട്ടികയില്‍ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയുടെ പേര്, വിലാസം, സ്ഥലം, തുടങ്ങിയ തീയതി അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
2540.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും സാങ്കേതികപരമായി പുരോഗമനം നേടുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വ്യാപാര മേളകളില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്കും വിപണി ലഭ്യതയ്ക്കായി ഇ-പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
2541.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്താെക്കെ കാര്യങ്ങളാണ് ചെയ്തുകാെണ്ടിരിക്കുന്നത്; വിശദമാക്കാമോ?
2542.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ പ്രധാന പരമ്പരാഗത കളിമണ്‍-ഓട്ടുകമ്പനി വ്യവസായങ്ങൾ തകര്‍ച്ചയുടെ വക്കിലാണെന്നും ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഓട് വ്യവസായത്തിന് അസംസ്കൃത വസ്തുവായ കളിമണ്ണ് നിയമവിധേയമായി ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടുന്ന മണ്ണെടുത്ത് പ്രസ്തുത വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും നിയന്ത്രണ വിധേയമായി മണ്ണ് ഖനനം ചെയ്തെടുക്കുന്നതിനും എടുത്ത് സൂക്ഷിച്ച മണ്ണ് നീക്കം ചെയ്യുന്നതിനും ഉള്‍പ്പടെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2543.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ കീഴില്‍ എത്ര തരം നാളികേര അധിഷ്ഠിത വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ട് ; വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
2544.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പരമ്പരാഗതവ്യവസായമായിരുന്ന ഓട് വ്യവസായം വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നതും തകര്‍ച്ചയിലാണെന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ ഓടുവ്യവസായത്തിന് പീച്ചി, ചിമ്മിനി ഡാമുകളില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതും ബി.ടി.ആറില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമികളില്‍ നിന്ന് നിയന്ത്രിതമായ രീതിയില്‍ മണ്ണെടുത്ത് ഓടുവ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിച്ച നിരവധി ഓട്ടുകമ്പനികളില്‍ നേരത്തെ ശേഖരിച്ചിരുന്ന മണ്ണ്, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓട്ടുകമ്പനികള്‍ക്ക് ഉപയോഗിക്കുന്നതിനായി മാറ്റുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കുമോ?
2545.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ തലമുറയെ പരമ്പരാഗത വ്യവസായ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2546.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയ്ക്കായി എന്തെല്ലാം നടപടികളാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വ്യവസായ ഇടനാഴിയിലൂടെ ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2547.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെെസ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
റെെസ് പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനി എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അറിയിക്കാമോ;
( സി )
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി റെെസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2548.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ 2024 കലണ്ടര്‍ വര്‍ഷത്തില്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് പുതുതായി ആരംഭിച്ചിട്ടുളളത്; വിശദമാക്കാമോ?
2549.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എവിടെയൊക്കെ പുതിയ വ്യവസായ പാർക്കുകൾ ആരംഭിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വള്ളക്കടവിൽ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന് വിട്ടു നൽകിയ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ; എത്ര ഏക്കറാണ് ഏറ്റെടുത്തത് ; വിശദമാക്കാമോ;
( ഡി )
തേയില തോട്ടം മേഖല തകർന്നു പ്രതിസന്ധിയിലായ സാഹചര്യത്തിൽ വണ്ടിപ്പെരിയാറിൽ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന് വിട്ടുനൽകിയ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ഇ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പീരുമേട് മണ്ഡലത്തിൽ പുതിയതായി ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ?
2550.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ അനുമതിയോടെ ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കകം പ്രവര്‍ത്തനം അവസാനിച്ച സ്റ്റാര്‍ട്ടപ്പുകള്‍/ പുതിയ സംരംഭങ്ങള്‍ എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; ആയവ പുനരുദ്ധരിക്കാന്‍ ആവശ്യമായ പിന്തുണയോ സാങ്കേതിക സഹായമോ സംരംഭകര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2551.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മുട്ടത്ത് കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിനുകീഴില്‍ ആകെ എത്ര ഏക്കര്‍ ഭൂമിയാണുള്ളത്;
( ബി )
പ്രസ്തുത പാർക്കിൽ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;
( സി )
പ്രസ്തുത പാർക്കിനോടനുബന്ധിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
2552.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്തി നിക്ഷേപം നടത്തുവാന്‍ സന്നദ്ധരായിട്ടുള്ള നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കിന്‍ഫ്ര നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതോടൊപ്പം വ്യവസായ പാര്‍ക്കുകളുടെ പരിപാലനത്തിനും പാര്‍ക്കുകളില്‍ ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നതിനും സംസ്ഥാനം നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഈ പാര്‍ക്കില്‍ ബി.പി.സി.എല്‍. നിക്ഷേപ സന്നദ്ധത അറിയിച്ചിരുന്നോ; വിശദമാക്കുമോ?
2553.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ വ്യവസായവകുപ്പ് മുഖേന കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
'ഒരു കുടുംബം ഒരു സംരംഭം' പദ്ധതി പ്രകാരം കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളെയും ചെലവാക്കിയ തുകയെയും സംബന്ധിച്ച് തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സ്വയംസംരംഭങ്ങളുടെ കണക്കുകൾ ലഭ്യമാക്കാമോ; പ്രസ്തുത സംരംഭങ്ങൾക്കായി എത്ര രൂപ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ മുനക്കൽ ബീച്ചിന്റെ ടൂറിസം സാധ്യതകൾ പരിഗണിച്ച് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്?
2554.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതി പ്രകാരം 2022 മുതല്‍ 2025 വരെ കൊല്ലം ജില്ലയില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സ്ഥാപനങ്ങളുടെ പേരുവിരവരങ്ങളടക്കം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കുണ്ടറ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ എത്ര സംരംഭങ്ങളാണ് ആരംഭിച്ചിട്ടുളളതെന്നും അവ ഏതൊക്കെയെന്നും വിശദമാക്കാമോ?
2555.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പെരുങ്കടവിള പഞ്ചായത്തില്‍ മാരായമുട്ടത്ത് പ്രവര്‍ത്തിച്ചിരുന്നതും നിലവില്‍ പ്രവര്‍ത്തന രഹിതവുമായ പെരുങ്കടവിള ഓയില്‍ കോ-ഓപ്പറേറ്റീവ് സൊസെെറ്റി നമ്പര്‍ സി. ഐ. എന്‍. ഡി. (ടി) 1 എന്ന സഹകരണ സംഘത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ആകെ എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത സംഘത്തിന് ഉള്ളതെന്ന് അറിയിക്കുമോ; നിലവില്‍ ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണ്; പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര രൂപയാണ് ബാധ്യതയെന്ന് അറിയിക്കുമോ; ബാധ്യതകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവില്‍ പ്രവര്‍ത്തന രഹിതമായ പ്രസ്തുത സംഘത്തിന്റെ പേരിലുള്ള ബാധ്യതകള്‍ ഒഴിവാക്കി സംഘത്തിന്റെ പേരില്‍ റീസര്‍വേ 645/2-ല്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലം മാരായമുട്ടം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി കെെമാറുന്നതിന് നടപടി സ്വീകരിക്കാമോ; ഇതിലേയ്ക്കായി എന്തെങ്കിലും നിയമ തടസ്സങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കുമോ?
2556.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി മലമ്പുഴ മണ്ഡലത്തില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളു‍ടെ വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ; ഇതിലൂടെ എത്ര രൂപയുടെ നിക്ഷേപമുണ്ടായെന്നും എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും അറിയിക്കാമോ?
2557.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സൂചിക ലോക ബാങ്ക് 2021 മുതൽ നിർത്തലാക്കി/സസ്‌പെൻഡ് ചെയ്തു എന്നത് വസ്തുതയാ​​​​​​​​ണോ; അറിയിക്കുമോ;
( ബി )
കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ റാങ്കിങ് നടപ്പിലാക്കിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ കേരളത്തിന് എത്രാമത്തെ റാങ്കിങ് ആണ് എന്ന് വ്യക്തമാക്കാമോ?
2558.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം കാേണ്‍ക്ലേവ് 2025ന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്; അറിയിക്കാമോ;
( ബി )
തിരുവനന്തപുരം, കാെല്ലം ജില്ലകളുടെ വ്യവസായിക പുരാേഗതിക്ക് സഹായിക്കുന്ന ഏതെല്ലാം പദ്ധതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്; വ്യക്തമാക്കാമോ;
( സി )
പ്രാദേശിക വികസന രംഗത്ത് എന്തെല്ലാം സാധ്യതകള്‍ ഇതിലൂടെ ആര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമാേ?
2559.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭരണമികവ് സൂചികയില്‍ കേരളം മുന്നില്‍ എത്തിയതിന് വ്യവസായ മേഖലയുടെ മികവ് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
വ്യവസായ-വാണിജ്യ മേഖലയിലെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' സൂചികയില്‍ ഉയര്‍ന്ന സ്കോര്‍ നേടി ഒന്നാം സ്ഥാനത്ത് എത്താന്‍ കേരളത്തിന് സാധിച്ചതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
കെ-സ്വിഫ്റ്റ് - പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമം
2560.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ;
( ബി )
പുതിയ സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരം ആവശ്യമാണോ; എങ്കിൽ ഇതിനായി ഏത് പോർട്ടലിലാണ് അപേക്ഷ നൽകേണ്ടതെന്ന് വ്യക്തമാക്കാമോ;
( സി )
കെ-സ്വിഫ്റ്റ് പോർട്ടലിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമാക്കാമോ?
2561.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ ഉദ്യം പോർട്ടൽ രജിസ്ട്രേഷനിൽ 2021 മുതൽ കേരളത്തിന്റെ എം എസ് എം ഇ രജിസ്ട്രേഷൻ എത്രയാണെന്ന് വർഷം തിരിച്ചും ഇനം തിരിച്ചും ലഭ്യമാക്കുമോ?
2562.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ സമഗ്രസംഭാവനകൾ നൽകാനുതകുന്ന തരത്തിലേക്ക് സംരംഭക മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ വ്യവസായ വളർച്ചയുടെ നട്ടെല്ലായി സ്ത്രീകളെ മാറ്റിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംരംഭക വർഷം പദ്ധതി വനിതാ സംരംഭകര്‍ക്ക് ശക്തമായ പ്രചോദനവും ആത്മവിശ്വാസവും നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങളാല്‍ രാജ്യത്തുതന്നെ പുതുചരിത്രമായി സംരംഭക വർഷം പദ്ധതി മാറിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം സ്ത്രീകൾ കേരളത്തിലുണ്ട് എന്നതിനാല്‍ അവരുടെ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനും വ്യവസായ-ഉത്പാദന തൊഴിൽരംഗങ്ങളിൽ അവർക്കുള്ള പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
2563.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈസ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ സംരഭകശീലം വര്‍ദ്ധിപ്പിക്കുന്നതിനായി പാഠ്യപദ്ധതിയില്‍ സംരംഭക വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് വ്യവസായ വകുപ്പ് മുന്‍കൈ എടുക്കുമോയെന്ന് അറിയിക്കാമോ?
2564.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി സംഘടിപ്പിച്ചിട്ടുള്ള ഇൻവെസ്റ്റ്മെന്റ് മീറ്റുകളുടെ പുരോഗതി വിലയിരുത്താനും പദ്ധതികൾ നടപ്പാക്കാനും വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാം;
( ബി )
ആയതിന്റെ ഏകോപനത്തിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2565.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായിക വളർച്ച ഉണ്ടായെന്ന് വിലയിരുത്തുന്നത് ഏതെല്ലാം കണക്കുകളുടെ പിൻബലത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സർക്കാർ ചില്ലറ മൊത്തവ്യാപാരങ്ങളെ എം.എസ്.എം.ഇ. നിർവചനത്തിൽ ഉൾപ്പെടുത്തിയതിനാൽ കേരളത്തിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന പ്രസ്തുത സ്ഥാപനങ്ങൾ പുതിയ രജിസ്ട്രേഷൻ നടത്തിയതുമൂലം അവയെ പുതു സംരംഭങ്ങളിൽ ഉൾപ്പെടുത്തി എന്ന വസ്തുത സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ഒരോ ജില്ലയിലും കഴിഞ്ഞ മൂന്ന് വർഷം തുടങ്ങിയ പുതിയ സംരഭങ്ങളുടെ പേര് വിവരം, പ്രദേശം, ഏത് സംരംഭം, എന്ന വിവരങ്ങൾ വർഷം തിരിച്ച് പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത സംരഭങ്ങളുടെ പേര് വിവരം ജില്ല , വർഷം തിരിച്ച് വിശദാംശങ്ങളുടെ പകർപ്പ് ലഭിമാക്കുമോ;
( ഡി )
2024 ലെ ആഗോള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വാർഷിക വളർച്ചയുടെ മൂല്യം എത്ര കോടി യു.എസ് ഡോളറാണ് കണക്കാക്കിയത്; കർണ്ണാടക, മഹാരാഷ്ട്രാ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ പ്രസ്തുത കാലയളവിലെ വളർച്ച മൂല്യം എത്ര യു.എസ്. ഡോളറാണ് എന്നും വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന ഏക ജാലക സംവിധാനമായ കെ- സ്വിഫ്റ്റ് പ്രകാരം 2022 ജനുവരി 1 മുതൽ 2025 ജനുവരി 1 വരെ ഒരോ വർഷവും എത്ര എം.എസ്.എം.ഇ. കൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ?
2566.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ ആരംഭിച്ച സംരംഭങ്ങൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതുതായി ഒരു സംരംഭം ആരംഭിക്കുന്നതിന് വകുപ്പ് നൽകി വരുന്ന ധനസഹായ പദ്ധതികൾ എന്തൊക്കയാണെന്ന് വ്യക്തമാക്കാമോ?
സംരംഭക വർഷം പദ്ധതി - ഇന്റേൺസിന്റെ അടിസ്ഥാന യോഗ്യത
2567.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമിച്ച ഇന്റേൺസിന്റെ അടിസ്ഥാന യോഗ്യത എന്താണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇവരെ നിയമിക്കുന്നതിനുള്ള പ്രക്രിയ വിശദമാക്കാമോ; ഇവരുടെ വേതനം എത്രയാണ് എന്നും ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
2568.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയിലെ ആകെ മൂലധന നിക്ഷേപം എത്ര; കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള മൂലധന നിക്ഷേപമെത്ര; കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളുടെ എണ്ണം എത്രയാണ്; വിവിധ മേഖലകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ വിവിധ പരമ്പരാഗത തൊഴിൽ മേഖലകളിൽ ഓരോ വർഷവും എത്ര തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്; വിവിധ മേഖല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളിൽ നിശ്ചയിച്ചിട്ടുള്ള മിനിമം വേതന നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഏതെല്ലാം വ്യവസായ മേഖലയിൽ നിന്നാണ് പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട് സമീപിച്ചിട്ടുള്ളത്; ഏതെല്ലാം മേഖലകളിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
2569.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
ഇതിലേക്കായി എത്ര തുക വിനിയോഗിച്ചെന്ന് അറിയിക്കാമോ?
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റയില്‍സ് - അടച്ചുപൂട്ടല്‍
2570.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റയില്‍സ് എന്ന വ്യവസായ സ്ഥാപനം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നാഷണല്‍ ടെക്സ്റ്റയില്‍ കോര്‍പ്പേറേഷന് (എന്‍.റ്റി.സി.) കൈമാറിയ പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിപ്പിക്കാതെ അടച്ചു പൂട്ടിയ സാഹചര്യത്തില്‍ അത് ഏറ്റെടുക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരത്തില്‍ എന്‍.റ്റി.സി. ഏറ്റെടുത്തതിനു ശേഷം പ്രവര്‍ത്തിപ്പിക്കാത്ത ടെക്സ്റ്റയില്‍ യൂണിറ്റുകളെ തിരികെ ലഭിക്കുന്നതിനായി എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2571.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2016 മുതല്‍ ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പൂട്ടിക്കിടന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-ന് ശേഷം തുറന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്; വിശദാംശം നല്‍കാമോ?
2572.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ സർക്കാർ നിക്ഷേപത്തിലൂടെയും, സ്വകാര്യ നിക്ഷേപത്തിലൂടെയും സർക്കാർ - സ്വകാര്യ സംയുക്ത നിക്ഷേപത്തിലൂടെയും ആരംഭിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ജില്ല തിരിച്ചും വർഷം തിരിച്ചും അറിയിക്കാമോ; പ്രസ്തുത വ്യവസായ സംരംഭങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്നവയുടെ വിശദവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016 മുതൽ നാളിതുവരെ സർക്കാർ നിക്ഷേപത്തിലൂടെയും, സ്വകാര്യ നിക്ഷേപത്തിലൂടെയും, സർക്കാർ - സ്വകാര്യ സംയുക്ത നിക്ഷേപത്തിലൂടെയും ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് ജില്ല തിരിച്ചും വർഷം തിരിച്ചും അറിയിക്കാമോ; പ്രസ്തുത സ്റ്റാർട്ടപ്പുകളിൽ ഇപ്പോഴും പ്രവർത്തിക്കുന്നവയുടെ വിശദവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
2016 മുതൽ നാളിതുവരെ തിരൂർ നിയോജക മണ്ഡലത്തിൽ സർക്കാർ നിക്ഷേപത്തിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും സർക്കാർ - സ്വകാര്യ സംയുക്ത നിക്ഷേപത്തിലൂടെയും ആരംഭിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് വർഷം തിരിച്ച് അറിയിക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ തിരൂർ നിയോജക മണ്ഡലത്തിൽ സർക്കാർ നിക്ഷേപത്തിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും സർക്കാർ - സ്വകാര്യ സംയുക്ത നിക്ഷേപത്തിലൂടെയും ആരംഭിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും ഇപ്പോഴും പ്രവർത്തിക്കുന്നവയുടെ വിശദവിവരം ലഭ്യമാക്കാമോ?
2573.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗ് കണക്കാക്കുന്നതിൽ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ൽ സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതുകയുണ്ടായോ; വിശദമാക്കാമോ;
( ബി )
റാങ്കിംഗ് കണക്കാക്കുന്നതിലുള്ള എന്തൊക്കെ അപാകതകള്‍ തിരുത്തുന്നതിനാണ് പ്രസ്തുത കത്ത് പ്രകാരം സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നത്; വിശദമാക്കാമോ;
( സി )
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗ് പ്രകാരം നിലവിലെ സംസ്ഥാനത്തിന്റെ റാങ്കിംഗ് എത്രയാണ്; വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ സംസ്ഥാനത്താകെ എത്ര പുതിയ വ്യവസായ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വർഷവും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത കാലയളവിൽ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചതിനു ശേഷം ലാഭകരമായി തുടർന്ന് നടത്താൻ കഴിയാതെ നിർത്തിപ്പോയ സംരംഭങ്ങളുടെ ആകെ എണ്ണം എത്രയാണ്; ജില്ലയും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2574.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ വ്യവസായ വികസന പ്രവര്‍ത്തനങ്ങളെ ലോകത്തിനു മുമ്പില്‍ ശ്രദ്ധേയമാക്കിയ സംരംഭക വര്‍ഷം പദ്ധതിക്ക് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംരംഭക വര്‍ഷം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംരംഭക സഭകള്‍ സംഘടിപ്പിച്ചു വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ സംരംഭക വര്‍ഷം പദ്ധതി സംസ്ഥാനത്തുണ്ടാക്കിയ മാറ്റങ്ങളില്‍ പ്രചോദിതമായി നിക്ഷേപക വര്‍ഷം എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ?
2575.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസ്, കെ.ഇ.എല്‍. യൂണിറ്റുകൾ ലാഭകരമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2576.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്കീമിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത ഇനത്തില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്;
( ബി )
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്കീം പ്രകാരം തുക അനുവദിച്ചവരില്‍ എത്ര പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കാന്‍ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഏത് തീയതി വരെ ലഭിച്ച അപേക്ഷകള്‍ക്കാണ് ഇതുവരെ തുക നല്‍കിയിട്ടുള്ളത്; ബാക്കിയുള്ളവര്‍ക്ക് സഹായധനം എപ്പോള്‍ നൽകുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2577.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിർമ്മാണ മേഖല പ്രതിസന്ധി നേരിടുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിർമ്മാണ സാമഗ്രികളുടെ അമിതമായ വിലക്കയറ്റവും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവും ഭൂമി തരം മാറ്റ നടപടികളിലെ കാലതാമസവും വിവിധ മേഖലകളിലെ കരാറുകാർക്ക് സർക്കാർ കുടിശിക നൽകാനുളളതും നിർമ്മാണ മേഖലയിലെ പ്രതിസന്ധിയ്ക്കു കാരണമായിട്ടുണ്ടോ;
( സി )
നിർമ്മാണ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2578.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ 2016 ജനുവരി മുതൽ 2024 ഡിസംബർ വരെ എത്ര കൺസൽട്ടൻസികൾ / വിദേശ കൺസൽട്ടൻസികൾ വിവിധ സ്ഥാപനങ്ങളിലായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കൺസൽട്ടൻസികൾ വിവിധ സ്ഥാപനങ്ങളില്‍ പ്രവർത്തിച്ചതിന്റെ വിശദമായ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കൺസൽട്ടൻസികൾക്ക് നാളിതുവരെ എത്ര തുക ചിലവഴിച്ചു; കണക്കുകളും സർക്കാർ ഉത്തരവുകളും ലഭ്യമാക്കാമോ;
( ഡി )
സർക്കാർ അനുമതി ഇല്ലാതെ ഏതെങ്കിലും കൺസൽട്ടൻസികൾ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ (സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ) പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
നിലവിൽ വ്യവസായ വകുപ്പിൽ എത്ര കൺസൽട്ടൻസികൾ / വിദേശ കൺസൽട്ടൻസികൾ പ്രവർത്തിക്കുന്നുണ്ട്; വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
2579.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി തൊടുപുഴ ഓലമറ്റം കുമ്പളപ്പറമ്പില്‍ വീട്ടില്‍ ശ്രീ.ജോബ് കെ. ജേക്കബ്ബ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഇടുക്കി ഓഫീസിലെ അനുമതിയോടെ വീടു വയ്ക്കുന്നതിന് മണ്ണ് നീക്കം ചെയ്യുകയും സാമ്പത്തിക പ്രയാസംമൂലം ഭൂമിയുടെ ഒരുഭാഗം വില്‍ക്കുകയും ചെയ്തതിനുശേഷം മണ്ണ് നീക്കം ചെയ്തതിനെതിരെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഇടുക്കി ഓഫീസില്‍ നിന്നും നോട്ടീസ് ലഭ്യമായതിനെത്തുടര്‍ന്ന് ‌ടിയാന്‍ ബഹു. വ്യവസായ വകുപ്പു മന്ത്രിക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഇടുക്കി ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓഫീസില്‍ പരാതിക്കാരനെ നേരില്‍ കേള്‍ക്കാന്‍ തയ്യാറായിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വകുപ്പ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
മണ്ണ് ഖനനം നടത്തുന്നതിനുള്ള അനുമതി
2580.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കായി മണ്ണ് ഖനനം നടത്തുന്നതിന് അനുമതി ലഭിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികൾക്ക് ലഭിക്കുന്ന പരാതികള്‍ ഏതൊക്കെ ഓഫീസികളെയാണ് അറിയിക്കേണ്ടത് എന്ന് വിശദമാക്കാമോ?
തീരക്കടലിൽ മണൽ ഖനനത്തിന് കേന്ദ്രനീക്കം
2581.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തീരക്കടലിൽ മണൽ ഖനനത്തിനായി കേന്ദ്ര ഖനന മന്ത്രാലയം നീക്കം നടത്തുന്നതായ വിഷയത്തില്‍ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തീരപ്രദേശത്തെ ഖനനത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2582.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയുടെ പുരോഗതിക്കും സമഗ്രമായ വികസനത്തിനും തൊഴിലാളികളുടെ വേതനം യഥാസമയം ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2583.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ നിന്നും ഹാന്റെക്സ് തുണിത്തരങ്ങൾ സംഭരിക്കാറുണ്ടോയെന്നും ഉണ്ടെങ്കിൽ ഏതെല്ലാം സഹകരണ സംഘങ്ങളിൽ നിന്നാണ് തുണിത്തരങ്ങൾ സംഭരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
തുണിത്തരങ്ങൾ സംഭരിച്ച വകയിൽ കൈത്തറി സഹകരണ സംഘങ്ങൾക്ക് ഹാന്റെക്സ് നൽകാനുള്ള തുകയിൽ കുടിശ്ശികയുണ്ടോയെന്നും ഉണ്ടെങ്കിൽ ഏതെല്ലാം കൈത്തറി സഹകരണ സംഘങ്ങൾക്ക് എത്ര രൂപ വീതം നല്കാനുണ്ടെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത കുടിശ്ശിക തുക നൽകി കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2584.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയെ വിപുലപ്പെടുത്താന്‍ എന്തൊക്കെ പദ്ധതികളാണ് വകുപ്പ് നടത്തുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഈ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ നില മെച്ചപ്പെടുത്തുന്നതിന് എന്താെക്കെ നടപടികളാണ് വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കാമോ?
കുന്നത്തറ ടെക്സ്റ്റെെല്‍സ്
2585.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തറ ടെക്സ്റ്റെെല്‍സിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനും ഭൂമി പൊതുമേഖലയില്‍ നിലനിര്‍ത്തി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
കുന്നത്തറ ടെക്സ്റ്റെെല്‍സിന്റെ പൊന്നുംവിലയുളള ഭൂമി തുച്ഛമായ വിലയ്ക്ക് കോടതി ലേലം ചെയ്ത് വില്‍പന നടത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ?
2586.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍സ് കോർപ്പറേഷന് കീഴിൽ കോട്ടയം ജില്ലയിലെ മോനിപ്പള്ളിയില്‍‍ എത്ര ഏക്കര്‍ സ്ഥലമാണുള്ളത്; ഇതിൽ എത്ര ഏക്കർ സ്ഥലത്താണ് കോട്ടയം ടെക്സ്റ്റയിൽസ് മിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ടെക്സ്റ്റയിൽസ് മിൽ പ്രവര്‍ത്തിക്കുന്ന ഭാഗം ഒഴികെ ബാക്കി വരുന്ന ഭൂരിഭാഗം സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥലത്ത് പുതിയ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; ടെക്സ്റ്റയില്‍ അനുബന്ധ ആധുനിക പരിശീലന കോഴ്സുകളും പരിശീലന കേന്ദ്രവും ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമോ; വിശദമാക്കാമോ?
2587.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം, ഒരു സംരംഭം പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ചെലവാക്കിയ തുകയും തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്വയംസംരംഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കാമോ; പ്രസ്തുത സംരംഭങ്ങള്‍ക്കായി എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2588.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ മാറനല്ലൂർ പഞ്ചായത്തിൽ ഈറ്റ ഉല്പന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണത്തിനുമായുള്ള കോമൺ ഫെസിലിറ്റി സെന്ററിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്റർ ആരംഭിക്കുന്നതിനുള്ള തുടർ നടപടികൾ എന്തൊക്കയാണെന്നും എന്ന് മുതൽ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാകുമെന്നും വിശദമാക്കാമോ?
2589.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര കെെത്തറി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കെെത്തറി സഹകരണ സംഘങ്ങളിലൂടെയുള്ള ഉല്‍പാദനവും വിപണനവും ത്വരിതപ്പെടുത്തി താെഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കെെത്തറി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമാേ?
2590.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ആലംകാേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന വീക്ഷണം കെെത്തറി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത സഹകരണസംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടാേ;
( ബി )
വകുപ്പിന്റെ പരിഗണനയിലുള്ള പ്രസ്തുത പദ്ധതിയിന്മേല്‍ കെെവരിച്ച പുരാേഗതി വിശദമാക്കുമാേ?
2591.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ഖാദി പ്രൊഡക്ഷന്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ എത്തിച്ചു നല്‍കാറുണ്ടോ; ഒരു മാസത്തില്‍ എത്ര ദിവസം വര്‍ക്ക് ചെയ്യുവാനുള്ള അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നു എന്ന് വിശദീകരിക്കാമോ;
( സി )
ഖാദി സെന്ററിലെ തൊഴിലാളികള്‍ക്ക് തൊഴിലവസരം ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരം കണ്ടെത്തുമോ; ഇവര്‍ക്ക് കൃത്യമായും ശമ്പളം നല്‍കുന്നുണ്ടോ; ഇല്ലായെങ്കില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും ഇത് എന്നത്തേക്ക് കൊടുത്തു തീര്‍ക്കുമെന്നും വിശദമാക്കാമോ?
2592.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഖാദി ഉപഭോക്താക്കൾക്ക് ഖാദി ബോർഡ്, ഖാദിസ്ഥാപനങ്ങൾ എന്നിവ മുഖേന അനുവദിച്ചു നൽകാറുള്ള സർക്കാർ റിബേറ്റ് ഇനത്തിൽ ഖാദി സ്ഥാപനങ്ങൾക്ക് 50 കോടിയിലേറെ രൂപ സർക്കാരിൽ നിന്നും കുടിശികയായി ലഭിക്കാനുണ്ട് എന്നത് വസ്തുതയാണോ; അറിയിക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഈ സ്ഥാപനങ്ങൾക്ക് കുടിശിക ഇനത്തിൽ നൽകാനുള്ള തുക എന്ന് നൽകാനാകുമെന്ന് അറിയിക്കുമോ;
( സി )
കേരളത്തിലെ ഖാദി സ്ഥാപനങ്ങളെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2593.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി തൊഴിലാളികൾക്ക് പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷൻ അനുസരിച്ച് ലഭിക്കേണ്ട പെൻഷൻ ആനുകൂല്യങ്ങൾ ഇതുവരെ നൽകാൻ സാധിക്കാത്തിന്റെ കാരണം വെളിപ്പവടുത്താമോ;
( ബി )
സംസ്ഥാനത്തെ മറ്റു അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം ഈ ആനുകൂല്യങ്ങൾ നൽകിയിട്ടും ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇതുവരെ നൽകാൻ സാധിക്കാത്തിന്റെ കാരണം വിശദമാക്കാമോ;
( സി )
ഖാദി തൊഴിലാളികൾക്ക് പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷൻ അനുസരിച്ച് ലഭിക്കേണ്ട പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ നടപടികൾ സ്വീകരിക്കുമോ?
2594.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയുടെ പുരോഗതിക്കും സമഗ്രമായ വികസനത്തിനും തൊഴിലാളികളുടെ വേതനം യഥാസമയം നൽകുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2595.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ?
2596.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം എത്രയെന്ന് വിശദമാക്കാമോ?
2597.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കയർ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കും സേവനങ്ങൾക്കുമായി ബ‍ഡ്ജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും ചെലവിന്റെ ശതമാനവും ഇനം തിരിച്ച് വ്യക്തമാക്കുമോ?
2598.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി വിരമിച്ച എത്ര തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിലവില്‍ എത്ര തൊഴിലാളികളാണ് അംഗത്വം നേടിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2599.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായ പുനരുജ്ജീവന പദ്ധതി പ്രകാരം കയര്‍സംഘങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങൾ നല്‍കിവരുന്നുവെന്ന് വിശദമാക്കാമോ?
2600.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഓരോ സാമ്പത്തിക വർഷവും കയർ വില സ്ഥിരത ഫണ്ടിലേക്ക് വകയിരുത്തിയ തുക എത്രയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കയർപിരി സംഘങ്ങൾക്ക്‌ കയർഫെഡ് മുഖേന കയർ സമാഹരിച്ച ഇനത്തിൽ നിലവിൽ എത്ര തുക കുടിശിക അനുവദിക്കാനുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത കുടിശിക അനുവദിക്കുന്നതിന് പര്യാപ്തമായ തുക വില സ്ഥിരത ഫണ്ടിൽ വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കുടിശിക അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2601.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിച്ച ഉപകരണങ്ങൾ, ഉല്പന്നങ്ങൾ, സാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
എൻ.സി.ആർ.എം.ഐ. യുടെ ഉല്പന്നങ്ങളും സാങ്കേതിക വിദ്യയും വിപണനം ചെയ്യുന്ന രീതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
എൻ.സി.ആർ.എം.ഐ. പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2602.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ ഉല്പന്നങ്ങൾ സംഭരിച്ച വകയിൽ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ചെറുകിട കയർ ഫാക്ടറികൾ ഉൾപ്പെടെയുള്ളവയ്ക്ക് നൽകുവാനുള്ള കുടിശിക തുകയുടെ വിശദാംശം സ്ഥാപനം തിരിച്ചു ലഭ്യമാക്കുമോ; പ്രസ്തുത കുടിശിക തുക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2603.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായമായ കയർ മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ കടുത്ത അവഗണനയാണ് എന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചെറുകിട കയർ ഫാക്ടറികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മറികടക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഈ മേഖലയ്ക്കായുള്ള മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും ഫണ്ടിന്റെ അപര്യാപ്തത കാരണം നടപ്പാകാത്ത സ്ഥിതിയിലാണോയെന്നും എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
2604.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാണോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കശുവണ്ടി വ്യവസായ രംഗത്തെ പ്രതിസന്ധിമൂലം സംസ്ഥാനത്ത് നിരവധി കശുവണ്ടി ഫാക്ടറികൾ പൂട്ടിയെന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളിൽ നൂറു ദിവസത്തെ ജോലി നൽകാൻ സാധിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2605.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിലവില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികൾ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്തുത സ്ഥാപനങ്ങൾ ഏതൊക്കെയെന്നും വിശദമാക്കാമോ;
( ബി )
2024-ല്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടുളള തൊഴില്‍ദിനങ്ങളുടെ എണ്ണം സംബന്ധിച്ച വിവരം സ്ഥാപനാടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
2015 വര്‍ഷത്തില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികൾ ഉണ്ടായിരുന്നുവെന്നും അവയില്‍ എത്ര തൊഴില്‍ദിനങ്ങളാണ് ഉണ്ടായിരുന്നതെന്നും സംബന്ധിച്ച വിവരം വിശദമാക്കാമോ?
2606.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സാെസെെറ്റി (CAPEX) നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമാേ;
( ബി )
സ്വകാര്യ മേഖലയില്‍ അടച്ചുപൂട്ടിയ ഫാക്ടറികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഫാക്ടറികളാണ് ഏറ്റെടുത്തത്; ഇതിലൂടെ എത്ര താെഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു; വിശദമാക്കാമോ;
( സി )
സ്വകാര്യ ഫാക്ടറികള്‍ അടച്ചിട്ടത് നിമിത്തം താെഴില്‍ നഷ്ടപ്പെട്ട എത്ര താെഴിലാളികള്‍ക്ക് ഇതിലൂടെ താെഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമാേ?
2607.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം എത്ര ദിവസം തൊഴിൽദിനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
തൊഴിലാളികളുടെ ഇ‌.എസ്‌.ഐ ആനുകൂല്യങ്ങള്‍ അവരുടെ സ്ഥാപനത്തിലെ ഹാജര്‍ അടിസ്ഥാനമാക്കിയായതിനാല്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും, തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞവര്‍ക്കും ഇ‌.എസ്‌.ഐ ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സർക്കാർ തലത്തില്‍ എന്തു നടപടി സ്വീകരിയ്ക്കാനാകുമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കഴിഞ്ഞ വർഷം ഇ‌.എസ്‌.ഐ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ നിലവില്‍ തൊഴിൽ നൽകി വരുന്നുണ്ടോ; 2024-ൽ കോർപ്പറേഷന് പ്രവർത്തന ലാഭം നേടാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കുള്‍പ്പെടെ ഇ‌.എസ്‌.ഐ, പ്രോവിഡന്‍റ് ഫണ്ട് വിഹിതങ്ങള്‍ സർക്കാർ ഏറ്റെടുത്തു അടയ്ക്കുന്നതിനും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.