|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2881.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
നിയമങ്ങളും ചട്ടങ്ങളും
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന
മള്‍ട്ടി സ്റ്റേറ്റ് സഹകരണ
സംഘങ്ങൾക്ക് കൂടി
ബാധകമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2882.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ പരപ്പനങ്ങാടി എ കെ
ജി സ്മാരക സഹകരണ ആശുപത്രിയുടെ
സ്ഥലം കോടതി അറ്റാച്ച്
ചെയ്തിട്ടുണ്ടോ; വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി മണ്ണിട്ട് നികത്തുന്നതിന്
അനുമതി നൽകിയിരുന്നോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമിയിൽ തിരൂരങ്ങാടി സബ് ആർ.
ടി. ഒ. ഓഫീസ് മോട്ടോർ ഡ്രൈവിംഗ്
ടെസ്റ്റ് നടത്തുന്നത് സഹകരണ
വകുപ്പിന്റെ അനുമതിയോടു
കൂടിയാണോ; വിശദമാക്കാമോ?
2883.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിലെ ഏതൊക്കെ
തസ്തികകളിലാണ് ആശ്രിത നിയമനം
നടത്തുന്നത്; വിശദമാക്കാമോ;
(
ബി )
സഹകരണ
ഇൻസ്പെക്ടര്‍ തസ്തികയില്‍
നാളിതുവരെ എത്രപേര്‍ക്ക് ആശ്രിത
നിയമനം നല്‍കിയിട്ടുണ്ട്;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയില്‍ ആശ്രിത നിയമനം
നല്‍കാതിരിക്കാൻ എന്തെങ്കിലും
കാരണമുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ഡി )
2005
മുതല്‍ 2022 വരെ സഹകരണ
വകുപ്പില്‍ നല്‍കിയ ആശ്രിത
നിയമനങ്ങളുടെ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
കാലയളവില്‍ സഹകരണ ഇൻസ്പെക്ടര്‍
തസ്തികയില്‍ ഉണ്ടായിട്ടുള്ള
ഒഴിവുകള്‍ വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2884.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ജീവനക്കാരുടെ പെൻഷൻ അവസാനമായി
പരിഷ്കരിച്ചത് എപ്പോഴാണെന്നും
വകുപ്പിനു കീഴില്‍ ഇപ്പോൾ
പെൻഷൻ പരിഷ്കരണ കമ്മിഷൻ
നിലവിലുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
കേരള
ബാങ്കിൽ നിന്ന് പെൻഷൻ
ബോർഡിലേക്ക് അടയ്ക്കാനുള്ള
കുടിശ്ശിക എത്ര രൂപയാണെന്ന്
ജില്ല തിരിച്ച് അറിയിക്കാമോ;
കുടിശ്ശിക തുക മുഴുവൻ
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
നിലവിൽ
പെൻഷൻ ഫണ്ടിൽ നിന്ന് പ്രതിമാസം
പെൻഷൻ നൽകുന്നതിന് എത്ര രൂപയുടെ
കുറവ് ഉണ്ടെന്ന് ജില്ല
തിരിച്ച് കണക്ക് അറിയിക്കുമോ?
2885.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാദേശിക
സാമ്പത്തിക വികസനത്തിന്
സഹായകരമായ ഒരു വായ്പാ നയം
തദ്ദേശ സ്വയംഭരണ
സ്ഥാപനതലത്തില്‍
ആവിഷ്കരിക്കാന്‍ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
സഹകരണ
സംഘങ്ങളുടെ വിഭവ ശേഷിയും അധിക
വിഭവവും ഉപയോഗിച്ച് പ്രാദേശിക
സാമ്പത്തിക വികസനം
ത്വരിപ്പെടുത്തുന്ന ഒരു
കണ്‍സോർഷ്യം
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കൃഷി,
ക്ഷീര വികസനം തുടങ്ങിയ
മേഖലകളില്‍ പ്രാദേശിക
സംരംഭങ്ങള്‍
വികസിപ്പിക്കുന്നതിന്
പദ്ധതികള്‍ രൂപീകരിക്കുമോ;
(
ഡി )
ചെറുകിട
വ്യവസായം, ടൂറിസം
ഡെസ്റ്റിനേഷനുകളുടെ വികാസം
എന്നിവയില്‍ പ്രാദേശികമായി
സംരംഭങ്ങള്‍ വികസിപ്പിക്കാന്‍
സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള
സാധ്യത വിലയിരുത്തിയിട്ടുണ്ടോ?
2886.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ നിക്ഷേപകരുടെ
വിശ്വാസം സംരക്ഷിക്കാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഭരണ
സമിതികളും ജീവനക്കാരും
സംഘത്തില്‍ സാമ്പത്തിക തിരിമറി
നടത്താതിരിക്കുവാന്‍ സഹകരണ
വിജിലന്‍സ് വിഭാഗത്തിന്റെയും
ഓഡിറ്റ് വിഭാഗത്തിന്റെയും
നിരന്തര സമ്പര്‍ക്കം സഹകരണ
സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നതിനു
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
2887.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ പാറത്തോട്
കേന്ദ്രമാക്കി കേപ്പിന്റെ (കോ -
ഓപ്പറേറ്റീവ് അക്കാഡമി ഓഫ്
പ്രൊഫഷണൽ എഡ്യൂക്കേഷൻ)
ആഭിമുഖ്യത്തിൽ ഒരു നഴ്സിംഗ്
കോളേജ് ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍
സ്വീകരിച്ചു വരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് നഴ്സിംഗ് കോളേജ്
അനുവദിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2888.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ വിനോദ സഞ്ചാര
മേഖലകളിലേക്ക് സഞ്ചാരികളെ
എത്തിക്കുന്നതിന് സഹകരണ
വകുപ്പിന് കീഴില്‍ ടൂര്‍
ഓപ്പറേറ്റിങ്ങ് സംഘങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ അവയുടെ
എണ്ണം എത്രയാണെന്നും അവ
ഏതൊക്കെയാണെന്നും അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
വിനോദ സഞ്ചാരികളെ
എത്തിക്കുന്നതിന് സഹകരണ
വകുപ്പിന്റെ നേതൃത്വത്തില്‍
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
2889.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
സഹകരണ മേഖലയുടെ വളര്‍ച്ചക്കും
പുരോഗതിക്കും എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(
ബി )
ഇതുസംബന്ധിച്ച്
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
വായ്പാ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
സഹകരണ നിക്ഷേപ
സുരക്ഷാപദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2890.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏതു
വ്യക്തിക്കും ബിനാമിയായി
മള്‍ട്ടിസ്റ്റേറ്റ് സഹകരണ
സംഘങ്ങള്‍ തുടങ്ങാന്‍ കഴിയുമോ;
ഇത് ബാങ്കിംഗ് മേഖലയെ സാരമായി
ബാധിക്കുമെന്നതിനാൽ
നിയമനിര്‍മ്മാണം വഴി ഇതു
ചെറുക്കാന്‍ കഴിയുമോ;
വ്യക്തമാക്കാമോ?
2891.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റശേഷം
നാളിതുവരെ സഹകരണ വകുപ്പ് വഴി
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
നടപ്പിലാക്കിയതും നടപ്പിലാക്കി
കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ
ഏതെല്ലാമാണെന്നും ആയതിന്റെ
ഓരോന്നിന്റെയും നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദാംശങ്ങളും
നൽകാമോ?
2892.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.
നിയമമനുസരിച്ച് പത്ത് ശതമാനം
അന്തർവകുപ്പ് സ്ഥലംമാറ്റം
നല്‍കണമെന്ന ചട്ടം സഹകരണ
വകുപ്പ് പാലിക്കുന്നുണ്ടോ;
(
ബി )
നിലവില്‍
മറ്റ് വകുപ്പില്‍ നിന്നും സഹകരണ
വകുപ്പിലെ എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയിലേക്ക് അന്തർവകുപ്പ്
സ്ഥലം മാറ്റത്തിന് ആരെങ്കിലും
അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഈ
വർഷം സഹകരണ വകുപ്പിൽ എറണാകുളം,
ത്യശ്ശൂര്‍ ജില്ലകളില്‍
ക്ലാർക്കിന്റെ ഒഴിവ്
വന്നിരുന്നോ; എങ്കിൽ അതിലേക്ക്
അന്തർ വകുപ്പ് സ്ഥലം
മാറ്റത്തിനായി ആരെയെങ്കിലും
പരിഗണിച്ചിരുന്നോ;
(
ഡി )
2023
ജനുവരി 31 ന് ശേഷം സഹകരണ
വകുപ്പില്‍ ത്യശ്ശൂര്‍,
എറണാകുളം ജില്ലകളിൽ നിന്നും
എത്ര ക്ലാര്‍ക്ക് തസ്തികയുടെ
ഒഴിവ് റിപ്പോര്‍ട്ട്
ചെയ്തുവെന്നും അതിലേക്ക്
ഫെബ്രുവരി 1 ന് ശേഷം ലഭിച്ച
അന്തർ വകുപ്പ് സ്ഥലം മാറ്റ
അപേക്ഷയില്‍ എത്രയെണ്ണം
പരിഗണിച്ചുവെന്നും അറിയിക്കാമോ;
പരിഗണിച്ചില്ലെങ്കിൽ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(
ഇ )
2024
മാര്‍ച്ച് 31 ന് മുമ്പായി
എറണാകുളം, ത്യശ്ശൂര്‍
ജില്ലകളില്‍ ക്ലാര്‍ക്ക്
തസ്തികയിൽ ഒഴിവുകള്‍ വരാന്‍
സാധ്യതയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
2024-ൽ
സഹകരണ വകുപ്പിൽ വരുന്ന
ക്ലാര്‍ക്ക് ഒഴിവിലേക്ക്
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിരിക്കുന്ന പ്രകാരം അന്തർ
വകുപ്പ് സ്ഥലം മാറ്റ അപേക്ഷകള്‍
പരിഗണിക്കുമോ; ഇല്ലെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2893.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുടുംബശ്രീയുമായി
ചേര്‍ന്ന് ആരംഭിച്ച മുറ്റത്തെ
മുല്ല വായ്പാ പദ്ധതിയിലൂടെ
2022-23 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര രൂപയാണ്
വായ്പയായി അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
പദ്ധതി
ആദ്യം ആരംഭിച്ച പാലക്കാട്
ജില്ലയില്‍ ഇതുവരെ എത്ര തുക ഈ
പദ്ധതിയിലൂടെ വായ്പയായി
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
2894.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്
മെഡിസെപ്പ് മാതൃകയില്‍
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പാക്കുന്നതിനുള്ള നടപടികള്‍
ഏത് വരെയായി എന്ന്
അറിയിക്കാമോ;
(
ബി )
പദ്ധതി
നടപ്പിലാക്കാന്‍ കാലതാമസം
നേരിടുന്നത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി
നടപ്പിലാക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
2895.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷിക്കാര്‍ക്കും
വ്യവസായ സംരംഭകര്‍ക്കും
ആവശ്യമായ പ്രവര്‍ത്തന മൂലധനം
ലഭ്യമാക്കുന്നതിന് സഹകരണ
മേഖലയില്‍ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ‍്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അത്തരത്തിൽ
വായ്പ ലഭിക്കുന്നവര്‍ക്ക്
എന്തൊക്കെ ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന് അറിയിക്കാമോ?
2896.
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ദെലീമ
ശ്രീ.
ആന്റണി ജോൺ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
രംഗത്ത് സഹകരണ മേഖലയുടെ സമഗ്ര
ഇടപെടല്‍ സുശക്തമാക്കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
കേരള
ബാങ്ക് വഴി ഫാര്‍മേഴ്സ്
പ്രൊഡ്യൂസേഴ്സ്
ഓര്‍ഗനൈസേഷനുകള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
സഹകരണ
ആശുപത്രികള്‍ക്ക് സർക്കാർ
ധനസഹായം നല്‍കിവരുന്നുണ്ടോ;
ആശുപത്രി അപ്പെക്സ് ഫെഡറേഷന്
നല്‍കുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ?
2897.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജകമണ്ഡലത്തില്‍ കേരള
ബാങ്കിന്റെ എത്ര ശാഖകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ശാഖകളില്‍ ആകെ എത്ര
ജീവനക്കാരാണ് ജോലി
ചെയ്യുന്നതെന്ന് തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
ആലപ്പുഴ
മണ്ഡലത്തില്‍ കേരള ബാങ്കിന്റെ
പുതിയ സായാഹ്ന ശാഖകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
ഡി )
കേരള
ബാങ്ക് മുഖേന
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം നടപ്പിലാക്കാന്‍
നിലവില്‍ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കാമോ?
2898.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കേരള ബാങ്ക് വഴി
നടപ്പിലാക്കിയ സ്വയംതൊഴില്‍
പദ്ധതികള്‍ക്കായുള്ള വായ്പാ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയില്‍ സഹകരണ ബാങ്ക് വഴി
ഏതെല്ലാം വായ്പാ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ?
2899.
ശ്രീ.
എം.വിജിന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന് 2022-23 സാമ്പത്തിക
വര്‍ഷം മുൻവര്‍ഷത്തെക്കാള്‍
കൂടുതല്‍ ഇടപാടുകള്‍ നടത്തുവാൻ
സാധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ബാങ്കിന് നിക്ഷേപ സമാഹരണത്തിലും
വായ്പാ വിതരണത്തിലും
കൈവരിക്കാന്‍ കഴിഞ്ഞ
പുരോഗതിയെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സഹകരണ ബാങ്കിംഗ് രംഗത്ത്
സ്ത്രീപങ്കാളിത്തം
ഉറപ്പുവരുത്താൻ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
2900.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന
ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍
ആധുനികവല്‍ക്കരിക്കുന്നതിനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കാമോ?
2901.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിൽ വായ്പാ തിരിച്ചടവ്
കുടിശ്ശികയായിട്ടുള്ള
വായ്പ്പക്കാർക്കു ആയതു
ഇളവുകളോടെ
തിരിച്ചടക്കുന്നതിനുള്ള ഒറ്റ
തവണ തീർപ്പാക്കൽ സംവിധാനം
ഏർപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
എങ്കിൽ
ആയതു എപ്പോൾ നടപ്പിലാക്കും
എന്നും അതുവഴി എന്തൊക്കെ
ഇളവുകളാണ് നൽകാൻ
കഴിയുന്നതെന്നും അറിയിക്കാമോ?
2902.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിന്നും ലോണ്‍
എടുത്തവര്‍ മരണപ്പെടുമ്പോള്‍
അവരുടെ കുടുംബത്തിന് ലഭിക്കേണ്ട
റിസ്ക് ഫണ്ട്
അനുവദിക്കുന്നതില്‍ കാലതാമസം
നേരിടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആനുകുല്യം അനുവദിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഓണ്‍ലെെന്‍
മുഖേന നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
കോഴിക്കോട് ജില്ലയില്‍
ലഭിച്ചിട്ടുള്ള അപേക്ഷകളിൽ
ഇനിയും എത്ര പേര്‍ക്കാണ് റിസ്ക്
ഫണ്ട് അനുവദിക്കാനുള്ളത്;
വിശദമാക്കാമോ?
2903.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്കിലെ
നിലവിലുളള ഭരണസമിതി അംഗങ്ങളുടെ
പേരും വിലാസവും ചുമതലയേറ്റ
വര്‍ഷവും തെരഞ്ഞെടുത്ത വിഭാഗവും
അറിയിക്കാമോ; വോട്ടെടുപ്പ്
നടത്തിയാണോ ഇവരെ
തെരഞ്ഞെടുത്തത്; ഇപ്പോഴത്തെ ഭരണ
സമിതിക്ക് മുമ്പ് ഉണ്ടായിരുന്ന
ഭരണസമിതി അംഗങ്ങളുടെ പേരും
വിലാസവും ചുമതലയേറ്റ വര്‍ഷവും
തെരഞ്ഞെടുത്ത വിഭാഗവും
അറിയിക്കാമോ; വിശദമാക്കാമോ;
(
ബി )
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്കിന്റെ
നിലവിലെ ചെയര്‍മാനെ പ്രസ്തുത
ബാങ്കിന്റെ ഭരണസമിതി അംഗമായി
തെരഞ്ഞെടുത്തത് ഏത് വര്‍ഷമാണ്;
അദ്ദേഹത്തെ ആദ്യമായി
ചെയര്‍മാനായി തെരഞ്ഞെടുത്തത്
ഏത് വര്‍ഷമാണെന്നും എത്ര തവണയും
എത്ര വര്‍ഷവും തുടര്‍ച്ചയായി
അദ്ദേഹം ചെയര്‍മാന്‍
ആയിട്ടുണ്ടെന്നും അറിയിക്കാമോ;
(
സി )
അദ്ദേഹത്തെ
ബാങ്കിന്റെ ചെയര്‍മാനായി
തെരഞ്ഞെടുത്തതിനുശേഷം പ്രസ്തുത
ബാങ്കിന്റെ പൊതുനന്മ ഫണ്ട്
ചെലവഴിച്ചതിന്റെ നാളിതുവരെയുളള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
മേല്‍ കാലയളവില്‍ 50,000 രൂപയോ
അതിനു മുകളിലോ പൊതുനന്മ ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടെങ്കില്‍
ആര്‍ക്കൊക്കെ എന്തിനൊക്കെ
നല്‍കിയെന്നും നല്‍കിയ തുകയും
തീയതിയും വൗച്ചറും ഭരണസമിതി
തീരുമാനത്തിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
വ്യക്തി ചെയര്‍മാനായി
തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം
നാളിതുവരെ പ്രസ്തുത ബാങ്കില്‍
എത്ര നിയമനങ്ങള്‍ നടന്നുവെന്നും
ഏതെല്ലാം തസ്തികകളിലേക്കാണ്
നിയമനം നടന്നതെന്നും
അറിയിക്കാമോ; നിയമനം ലഭിച്ച
ആളുകളുടെ പേരും വിലാസവും ഏത്
വര്‍ഷത്തിലാണ് ഇവര്‍ക്ക് നിയമനം
ലഭിച്ചതെന്നും നിലവില്‍ ജോലി
ചെയ്യുന്ന ബ്രാഞ്ചുകളുടെ
വിവരവും ലഭ്യമാക്കാമോ?
2904.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാഥമിക സഹകരണ ബാങ്കുകളില്‍
നിന്നും കേരള ബാങ്കില്‍ നിന്നും
ലോണ്‍ എടുത്തവര്‍ക്ക് ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത്
നടപ്പിലാക്കുന്ന വിഷയം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2905.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലെ പാർട്ട് ടൈം
ജീവനക്കാർക്ക് ഏതെങ്കിലും
തരത്തിലുള്ള പ്രമോഷൻ സാധ്യത
നിലവിൽ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഡിഗ്രിയും
എച്ച്.ഡി.സി. യോഗ്യതയും ഉള്ള
പാർട്ട് ടൈം ജീവനക്കാർക്ക്
പ്രമോഷൻ നൽകുന്നതിന് ആവശ്യമായ
ഭേദഗതി വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2906.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22,
2022-23, 2023-24 എന്നീ
കാലയളവുകളില്‍ നിലമ്പൂര്‍
പട്ടികവര്‍ഗ്ഗ സര്‍വ്വീസ് സഹകരണ
സൊസെെറ്റിയുടെ ഭരണസമിതി
തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭരണസമിതി
അംഗങ്ങളുടെ പേര്, മേല്‍വിലാസം
ഉള്‍പ്പടെയുള്ള വിശദാംശം
നല്‍കാമോ; ഇതിന് മുമ്പ് ഏത്
വര്‍ഷമാണ് തെരഞ്ഞെടുപ്പ്
നടന്നിട്ടുളളത്; ആ വര്‍ഷത്തെ
ഭരണ സമിതി അംഗങ്ങളുടെ പേര്,
വിലാസം ഉള്‍പ്പടെയുള്ള വിശദാംശം
നല്‍കാമോ;
(
ബി )
സൊസൈറ്റിയില്‍
നിലവിലുളള ജീവനക്കാരുടെയും
അവരുടെ തസ്തികകളുടെയും വിവരങ്ങൾ
ലഭ്യമാക്കുമോ; പ്രസ്തുത
ജീവനക്കാര്‍ എന്നുമുതലാണ്
ജോലിയില്‍ പ്രവേശിച്ചതെന്നും
ശമ്പളസ്കെയിലും വിരമിക്കുന്ന
വര്‍ഷവും ഉള്‍പ്പടെയുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സൊസെെറ്റിയുടെ നിയമാവലിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
സൊസെെറ്റിയില്‍ നിലവില്‍ എത്ര
അംഗങ്ങളുണ്ടെന്നും,
സൊസെെറ്റിയുടെ ഉടമസ്ഥതയില്‍
മലപ്പുറം ജില്ലയിലെ ഏതെല്ലാം
വില്ലേജുകളിലാണ്
ഭൂമിയുളളതെന്നും ഭൂമിയുടെ
വിസ്തീര്‍ണ്ണം എത്രയെന്നും
വിശദമാക്കാമോ;
(
ഡി )
സൊസെെറ്റിയുടെ
2019 മുതല്‍ 2023 വരെയുള്ള
വര്‍ഷങ്ങളിലെ ഓഡിറ്റ്
റിപ്പോര്‍ട്ട്, ന്യൂനതാസംഗ്രഹം
എന്നിവ ലഭ്യമാക്കാമോ?
2907.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംഗീതം,
നാടകം, പ്രകടന കലകള്‍, ചിത്ര
രചന എന്നിവയുൾപ്പെടെയുള്ള
കലാകാരന്മാരുടെ ഉന്നമനത്തിനായി
സംസ്ഥാനമൊട്ടാകെ
പ്രവർത്തനപരിധിയായി
കലാകാരന്മാരുടെ സഹകരണം സംഘം
രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
കലാകാരന്മാര്‍ക്ക്
പരമാവധി വേദികള്‍ നല്‍കി അവരുടെ
വരുമാന മാര്‍ഗ്ഗം
സുരക്ഷിതമാക്കാനുള്ള പദ്ധതി
പ്രസ്തുത സഹകരണ സംഘം വഴി
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ദേശീയ
കലകളെ സംരക്ഷിക്കുക എന്ന
ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്
ടൂറിസം മേഖലയുടെ സഹകരണത്തോടെ
എല്ലാ ജില്ലകളിലും പ്രസ്തുത
സംഘത്തിന്റെ നേതൃത്വത്തില്‍
സ്റ്റേജ് ഷോകള്‍ നടത്തുന്നതിന്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(
ഡി )
കലാകാരന്മാര്‍ക്ക്
സ്ഥിരം വേദിയെന്ന ലക്ഷ്യം
നേടുന്നതിന് പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
ഇ )
ജീവിത
കാലം മുഴുവന്‍ സമൂഹത്തിന്റെ
സാംസ്ക്കാരികമായ അഭിവൃദ്ധിക്ക്
വേണ്ടി പ്രവര്‍ത്തിച്ച
നിരാലംബരും അവശരും രോഗികളുമായ
കലാകാരന്മാര്‍ക്ക് വേണ്ടി
പ്രസ്തുത സഹകരണ സംഘം
എന്തെങ്കിലും ആശ്വാസ നടപടികള്‍
സ്വീകരിക്കുമോ?
2908.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴയിൽ
പ്രവർത്തിക്കുന്ന ചേതന
പാലിയേറ്റീവ് &
ചാരിറ്റബില്‍ സൊസൈറ്റി
എന്നുമുതലാണ് പ്രവര്‍ത്തനം
ആരംഭിച്ചതെന്നും സൊസൈറ്റിയുടെ
പ്രസിഡന്റും സെക്രട്ടറിയും
ആരാണെന്നും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റി പ്രവര്‍ത്തനം
ആരംഭിച്ചതു മുതല്‍
നാളിതുവരെയായി എത്ര തവണ
വാര്‍ഷിക റിട്ടേണ്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍
വാര്‍ഷിക റിട്ടേണും ഓഡിറ്റും
അതത് സാമ്പത്തിക വര്‍ഷം
തയ്യാറാക്കണമെന്ന്
വ്യവസ്ഥയുണ്ടോ; ഇപ്രകാരം
ഓഡിറ്റ് ബന്ധപ്പെട്ട
സ്ഥാപനങ്ങളിൽ
നടത്തിയില്ലെങ്കില്‍ എന്ത്
നടപടികളാണ് സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
സംഘത്തിനെതിരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സൊസൈറ്റിയുടെ ധന കൈമാറ്റം,
ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ
കാര്യങ്ങള്‍ക്ക് സംഘത്തിന്
വേണ്ടി ചെക്കില്‍ ഒപ്പിടുന്നത്
ആരെല്ലാമെന്നും അവരുടെ പേര്,
സ്ഥാനപ്പേര് എന്നിവയും
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
സ്ഥാപനത്തിന്റെ നാളിതുവരെയുള്ള
എല്ലാ പര്‍ച്ചേയ്സുകളും
ചട്ടങ്ങൾ പാലിച്ചാണോയെന്നത്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
2909.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിനുള്ള
വിദ്യാഭ്യാസ, ഗവേഷണ, പരിശീലന
പരിപാടികള്‍ വിശദമാക്കാമോ;
(
ബി )
സഹകരണ
വകുപ്പിന്റെ ആധുനികവല്കരണം ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ;
(
സി )
സഹകരണ
ഓഡിറ്റ് വിഭാഗത്തിന്റെ
പുനരാവിഷ്കരണവും നവീകരണവും
ഗൗരവമായി നടപ്പില്‍
വരുത്തുന്നതിന് പ്രത്യേക പദ്ധതി
രൂപപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രതിസന്ധിയിലായ
സഹകരണ സ്ഥാപനങ്ങളെ
സഹായിക്കുന്നതിന് സഹകരണ സംരക്ഷണ
നിധി രൂപീകരിച്ചിട്ടുണ്ടോ;
സഹകരണ സംരക്ഷണ നിധി
രൂപീകരിച്ചതിന് ശേഷം ഈ രംഗത്ത്
നടത്തിയ ഇടപെടലുകള്‍
വ്യക്തമാക്കാമോ?
2910.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലാ സഹകരണ ബാങ്ക് മുഖേന
പ്രാഥമിക സഹകരണ സംഘങ്ങൾക്ക്
നൽകിയിരുന്ന വായ്പകളുടെ പലിശ
നിരക്ക് വർദ്ധിപ്പിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ജില്ലാ
സഹകരണ ബാങ്ക് പ്രാഥമിക സഹകരണ
സംഘങ്ങൾക്ക് നൽകിയിരുന്ന ക്യാഷ്
ഷെയർ ലിങ്ക് സ്പെഷ്യൽ ഗോൾഡ്
വായ്പയുടെ പലിശ നിരക്ക് ഇതുവരെ
എത്രയായിരുന്നു എന്നും ഇത്
എത്രയായി വർദ്ധിപ്പിക്കാനാണ്
നിർദ്ദേശം ഉള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
ഇതുവഴി
പ്രാഥമിക സഹകരണ സംഘങ്ങൾ നൽകുന്ന
വായ്പകളുടെ പലിശ നിരക്ക്
വർദ്ധിപ്പിക്കേണ്ടി വരുമെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവ വർദ്ധിപ്പിക്കാൻ
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ;
(
ഡി )
പലിശ
നിരക്ക് വർദ്ധനവ് സഹകാരികൾക്ക്
പ്രയാസകരമാകും എന്നതിനാൽ പലിശ
പഴയ നിരക്കിൽ ആക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2911.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ സഹകരണ ബാങ്കുകള്‍
മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം
എത്ര പേര്‍ക്ക് കാര്‍ഷിക വായ്പ
വിതരണം ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
വിതരണം ചെയ്ത തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(
സി )
ജില്ലയില്‍
ഏറ്റവും കൂടുതല്‍ കാര്‍ഷിക
വായ്പ വിതരണം ചെയ്ത സഹകരണ
ബാങ്ക് ഏതാണെന്ന്
വ്യക്തമാക്കുമോ?
2912.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെല്ല്
സംഭരണത്തിനും വിപണനത്തിനുമായി
സഹകരണ മേഖലയിൽ കോട്ടയം
ആസ്ഥാനമായി കേരള പാഡി
പ്രൊക്യൂർമെൻറ് പ്രൊസസിംഗ്
ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ
സംഘം (കാപ്കോസ്)
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഘത്തിന്റെ കീഴിൽ കുട്ടനാട്,
അപ്പര്‍ കുട്ടനാട് മേഖലയില്‍
പാലക്കാട് റൈസ്‍മില്‍
മാതൃകയിലുള്ള ആധുനിക റൈസ്
മില്ലുകള്‍ സ്ഥാപിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിക്കുന്നുണ്ടോ;
(
സി )
പ്രസ്തുത
സംഘത്തിന്റെ പ്രവര്‍ത്തന
പരിധിയില്‍പ്പെട്ട
നെല്‍കര്‍ഷകരെ സഹായിക്കാനും
നെല്‍കൃഷി വ്യാപിപ്പിക്കുവാനും
പദ്ധതികള്‍ തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
കര്‍ഷകരില്‍
നിന്ന് സംഭരിച്ച നെല്ല്
സംസ്കരിച്ച് ബ്രാന്‍ഡഡ്
അരിയാക്കി വിപണിയില്‍
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദീകരിക്കാമോ?
2913.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറഞ്ഞ
ഫെയര്‍ വാല്യു
നിശ്ചയിച്ചിട്ടുള്ള
പ്രദേശങ്ങളില്‍ സഹകരണ
സംഘങ്ങളുടെയും സര്‍വ്വീസ്
ബാങ്കുകളുടെയും വികസനത്തിനായി
വസ്തു വാങ്ങാന്‍ കഴിയാതെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതുമൂലം
ഉണ്ടാകുന്ന വികസന
പ്രവൃത്തികളുടെ തടസ്സങ്ങള്‍
ഒഴിവാക്കുന്നതിനായി ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2914.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘം പ്രസിഡന്റുമാരുടെയും
മെമ്പർമാരുടെയും പ്രതിമാസ
ഓണറേറിയം, സിറ്റിങ്ങ് ബത്ത
എന്നിവ അവസാനമായി
വർദ്ധിപ്പിച്ചത് എന്നാണ് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസിഡന്റുമാർക്ക്
നിലവില്‍ ഓണറേറിയം നൽകുന്നത്
ഏത് നിരക്കിലാണ് എന്ന്
വ്യക്തമാക്കാമോ;
(
സി )
സഹകരണ
സംഘം പ്രസിഡന്റുമാരുടെ
ഓണറേറിയം, മെമ്പർമാരുടെ
സിറ്റിംങ്ങ് ബത്ത എന്നിവ
കാലോചിതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2915.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം
കാര്യക്ഷമമല്ലാത്തതുമൂലം
സ്ഥാപനങ്ങളുടെ നടത്തിപ്പിൽ
വീഴ്ചകളും അപാകതകളുമുള്ളതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം
കാര്യക്ഷമമാക്കുന്നതിന് ടീം
ഓഡിറ്റ് സംവിധാനം സംസ്ഥാനം
മുഴുവനായി നടപ്പിലാക്കുവാൻ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(
സി )
ഓഡിറ്റിംഗിനുണ്ടാകുന്ന
കാലതാമസം ഒഴിവാക്കുന്നതിനും
നിലവില്‍ പെന്റിംഗ് ആയിട്ടുള്ള
പരിശോധനകള്‍ സമയബന്ധിതമായി
പൂർത്തിയാക്കുന്നതിനും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
സഹകരണ വകുപ്പിലെ നിലവിലുള്ള
സ്റ്റാഫ് പാറ്റേൺ സംസ്ഥാനം
മുഴുവനായി ടീം ഓഡിറ്റ്
നടപ്പിലാക്കുന്നതിന്
പര്യാപ്തമാണോ; വിശദാംശം
നല്‍കുമോ;
(
ഡി )
ടീം
ഓഡിറ്റ് സംവിധാനം നടപ്പിലാക്കിയ
ജില്ലകളിൽ എത്ര ഓഡിറ്റർമാരുടെ
അധിക തസ്തിക
സൃഷ്ടിച്ചിട്ടുണ്ടെന്നും
സംസ്ഥാനം മുഴുവനായി ടീം ഓഡിറ്റ്
നടപ്പിലാക്കുന്നതിന്
നിലവിലുള്ളതിനേക്കാൾ എത്ര
ഓഡിറ്റർമാരാണ് അധികമായി വേണ്ടി
വരുന്നതെന്നും വിശദമാക്കാമോ;
(
ഇ )
യോഗ്യരായ
യു.ഡി.ക്ലാർക്/യു.ഡി.ടൈപ്പിസ്റ്റ്മാരുടെ
അഭാവത്തിൽ പ്രമോഷൻ തസ്തികയായ
ജൂനിയർ ഇൻസ്പെക്ടർ/ഓഡിറ്റർ
തസ്തികയിൽ
മാറ്റിവെച്ചിരിക്കുന്ന ഒഴിവുകൾ
നേരിട്ടുള്ള നിയമനത്തിനായി
പി.എസ്.സി. യിലേക്ക്
റിപ്പോർട്ട് ചെയ്യണമെന്ന കേരള
അഡ്മിനിസ്ട്രേറ്റിവ്
ട്രിബൂണലിന്റെ 1953/2022 കേസ്
പ്രകാരമുള്ള 27.01.23-ലെ
വിധിയുടെ അടിസ്ഥാനത്തിൽ അന്നേ
ദിവസം നിലവിലുണ്ടായിരുന്ന 32
ഒഴിവുകളിൽ 13 ഒഴിവുകൾ
നേരിട്ടുള്ള നിയമനത്തിനും 8
ഒഴിവുകൾ പ്രമോഷൻ നല്കുന്ന
ഇനത്തിലും നികത്തിയ ശേഷം
അവശേഷിക്കുന്ന 11 ഒഴിവുകൾ
നേരിട്ടുള്ള നിയമനത്തിനായി
പി.എസ്.സി.യിലേക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിന്റെ കാരണം വ്യക്തമാക്കാമോ?
2916.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണമേഖലയില്‍
പബ്ലിക് റിസ്ക് ഫണ്ട്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍ നിന്നും
എത്ര റിസ്ക്ക് ഫണ്ട് അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും ഇവയില്‍
എത്രപേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
ഇനി
ധനസഹായം കിട്ടാനുള്ളവര്‍
ആരെല്ലാമെന്നും ഇവരുടെ
അപേക്ഷയിന്മേൽ എന്ത് നടപടി
സ്വീകരിച്ച് വരുന്നുവെന്നും
വ്യക്തമാക്കാമോ;
(
ഡി )
റിസ്ക്
ഫണ്ട് പദ്ധതിയനുസരിച്ച്
എന്തെല്ലാം ആനുകൂല്യങ്ങളും
സഹായങ്ങളുമാണ് നല്‍കിവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(
ഇ )
ഏതെല്ലാം
തലത്തിലുള്ള സഹകരണസംഘങ്ങളും
ബാങ്കുകളുമാണ് പ്രസ്തുത പദ്ധതി
നടപ്പാക്കിയത്; വിശദാംശം
നല്‍കുമോ?
2917.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷം ഏതെല്ലാം
പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങളില്‍ പുതുതായി
സര്‍ക്കാര്‍ അംഗീകൃത
കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങള്‍ പുതിയ ഉല്പാദന
യൂണിറ്റുകള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2918.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
നിയമ പ്രകാരം രൂപീകൃതമാവുന്ന
മള്‍ട്ടി സ്റ്റേറ്റ് സഹകരണ
സംഘങ്ങള്‍ക്ക് മേല്‍
സംസ്ഥാനത്തിന്
നിയന്ത്രണമുണ്ടോ;
(
ബി )
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക വായ്പാ
സംഘങ്ങള്‍, മത്സ്യ സംഘങ്ങള്‍,
ഡയറി സംഘങ്ങള്‍ എന്നിവയുടെ
അടിസ്ഥാന വിവരങ്ങള്‍ കേന്ദ്രം
തയ്യാറാക്കുന്ന ഡാറ്റാ
ബേസിലേക്ക് നല്‍കണമെന്ന
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ;
(
സി )
ഡാറ്റാ
ബേസിലേക്ക് നല്‍കുന്ന
വിവരങ്ങള്‍ പരിശോധനയ്ക്ക്
വിധേയമാക്കി ആനുകൂല്യങ്ങളും
സേവനങ്ങളും നല്‍കുമെന്ന്
കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം
നല്‍കിയിരുന്നോ; പ്രസ്തുത
വാഗ്ദാനങ്ങള്‍ അനുസരിച്ച്
ആനുകൂല്യങ്ങളോ സേവനങ്ങളോ
ലഭ്യമായിട്ടുണ്ടോ;
(
ഡി )
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക് സുരക്ഷ
നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക്
നിയമം മൂലം സാധിക്കുമോ;
(
ഇ )
കേന്ദ്ര
സര്‍ക്കാരിന് പ്രസ്തുത
നിക്ഷേപങ്ങള്‍ക്ക്
ഉത്തരവാദിത്തമുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(
എഫ് )
സംസ്ഥാന
നിയമ പ്രകാരം നിക്ഷേപകനും
ഇടപാടുകാരനും
വായ്പാക്കാര്‍ക്കും നിലവിൽ
ലഭിക്കുന്ന സംരക്ഷണവും
ആനുകൂല്യങ്ങളും കേന്ദ്രം
രൂപീകരിക്കുന്ന മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍
നിന്നും സംസ്ഥാനത്തെ
ഇടപാടുകാര്‍ക്ക് ലഭ്യമാവുമോ?
2919.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
കാര്‍ഷിക വായ്പ സംഘങ്ങള്‍ വഴി
നല്‍കിയിട്ടുള്ള ഹ്രസ്വകാല
കാര്‍ഷിക വായ്പകളില്‍
സംഘങ്ങള്‍ക്ക് നല്‍കാനുള്ള
സബ്സിഡി സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സംഘങ്ങള്‍ക്ക് ഉത്തേജന
പലിശയിളവ് പദ്ധതി പ്രകാരമുള്ള
ധനസഹായം അനുവദിക്കുന്നതിനായി
നടപ്പു സാമ്പത്തിക വര്‍ഷം എത്ര
തുക വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2920.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൺസ്യൂമർഫെഡുമായി
ബന്ധപ്പെട്ട ജീവനക്കാരുടെ പേരിൽ
നിലവില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള വിജിലൻസ്
കേസുകളുടെ എണ്ണം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
എത്ര പേരെ പ്രസ്തുത കേസുകളില്‍
പ്രതിയായി രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
(
സി )
നിലവില്‍
എത്ര പേർ പ്രസ്തുത കേസുകളില്‍
നടപടിയ്ക്ക് വിധേയരായിട്ടുണ്ട്;
(
ഡി )
നിലവിൽ
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന
കേസുകളില്‍ ഉള്‍പ്പെട്ട എത്രപേർ
സ്ഥാപനം വിട്ടു പോയിട്ടുണ്ട്;
(
ഇ )
ഇത്തരം
വിജിലൻസ് കേസുകളുമായി
ബന്ധപ്പെട്ട് എത്ര രൂപയാണ്
കൺസ്യൂമർഫെഡിന് നഷ്ടമായത്?
2921.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്റ്റര്‍
ചെയ്ത ആധാരങ്ങളുടെ
സംരക്ഷണത്തിന് ആധാരങ്ങള്‍
ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
എത്രത്തോളമായിയെന്ന്
അറിയിക്കുമോ?
2922.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷം വയനാട്
ജില്ലയില്‍ നടന്ന ആകെ സ്ഥലം
രജിസ്ട്രേഷന്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിലൂടെ
സര്‍ക്കാരിന് ലഭിച്ച വരുമാനം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
സാമ്പത്തിക വര്‍ഷം ആരംഭിച്ച്
നാളിതുവരെ എത്ര സ്ഥലം
രജിസ്ട്രേഷന്‍ നടന്നു എന്നും
എത്ര വരുമാനം ലഭിച്ചു എന്നും
വ്യക്തമാക്കാമോ?
2923.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആധാരം
രജിസ്റ്റര്‍ ചെയ്യുന്നതിലും
പകര്‍പ്പുകള്‍ പൊതു
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിലും ഈ രംഗത്ത്
നിലവിലുള്ള അവ്യക്തതകള്‍
പരിഹരിക്കുന്നതിനുമായി
സര്‍ക്കാര്‍ നടപ്പാക്കി വരുന്ന
മുന്‍ ആധാര വിവരങ്ങളുടെ
ഡിജിറ്റലെെസേഷന്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
എല്ലാ
ആവശ്യങ്ങള്‍ക്കുമുള്ള
മുദ്രപത്രങ്ങള്‍ക്ക്
ഇ-സ്റ്റാമ്പിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
സി )
രജിസ്ട്രേഷന്‍
നടപടികളുടെ ലഘൂകരണം
ലക്ഷ്യമിട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ?
2924.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്‌ട്രേഷൻ
വകുപ്പിന്റെ ഓണ്‍ലൈന്‍
സേവനങ്ങള്‍ ഒന്നിലധികം പേര്‍
ഒരേസമയം ഉപയോഗിക്കുമ്പോള്‍
തകരാറിലാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വകുപ്പില്‍ ഓണ്‍ലൈന്‍
സ്ഥലമാറ്റം
നടപ്പിലാക്കിയിട്ടുണ്ടോ; എത്
ഏജന്‍സി മുഖാന്തിരമാണ്
നടപ്പിലാക്കുന്നത്;
എൻ.ഐ.സി.യുമായി ധാരണപത്രം
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ?
2925.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ സബ് രജിസ്ട്രാർ
ഓഫീസുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഓഫീസുകളുടെ പരിധിയിൽ വരുന്ന
വില്ലേജുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
2022-23
വർഷം പ്രസ്തുത സബ് രജിസ്ട്രാർ
ഓഫീസുകളിൽ എത്ര ഭൂമി
രജിസ്ട്രേഷൻ നടന്നിട്ടുണ്ട്
എന്ന് ഓഫീസ് തിരിച്ച് കണക്ക്
ലഭ്യമാക്കുമോ; ഇതിലൂടെ എത്ര
വരുമാനം ലഭിച്ചു എന്ന് ഓഫീസ്
തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
2926.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തമംഗലം
സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ
കെട്ടിട നിർമ്മാണം
പൂർത്തിയായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
സബ്
രജിസ്ട്രാർ ഓഫീസ് ഇപ്പോൾ
പ്രവർത്തിക്കുന്ന
കെട്ടിടത്തിന്റെ വാടക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
സി )
പുതിയ
കെട്ടിടത്തിന്റെ ഉദ്ഘാടനം
നിർവഹിച്ചിട്ട് എത്ര നാളായി
എന്ന് വിശദമാക്കുമോ;
(
ഡി )
വാടക
കെട്ടിടത്തിൽ നിന്ന് പ്രസ്തുത
ഓഫീസ് സർക്കാർ
കെട്ടിടത്തിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2927.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ സബ് രജിസ്ട്രാര്‍
ഓഫീസുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
എത്ര ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ഓഫീസുകള്‍ക്ക് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ?
2928.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി സബ്
രജിസ്ട്രാര്‍ ഓഫീസിന് ലഭ്യമായ
സ്ഥലത്ത് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നൽകാമോ?
2929.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കോട്ടയം ജില്ലയിലെ
രജിസ്ട്രേഷന്‍ ഓഫീസുകളുടെ
നവീകരണത്തിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ;
(
ബി )
ഏതെല്ലാം
ഓഫീസുകള്‍ക്കാണ് പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
2930.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
സബ് രജിസ്ട്രാര്‍ ഓഫീസ്
ഉദ്ഘാടനം കഴിഞ്ഞ് നാളുകള്‍
കഴിഞ്ഞിട്ടും പുതിയ
കെട്ടിടത്തില്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
കെട്ടിടത്തില്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നതിലുള്ള
തടസ്സങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസ് പുതിയ കെട്ടിടത്തില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
2931.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
10.09.2018
മുതല്‍ 20.02.2020 വരെ താനൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
പ്രവർത്തിച്ചിരുന്ന മുഹമ്മദ്
ഹനീഫ എന്നയാളുടെ ഉടമസ്ഥതയിലുള്ള
കെട്ടിടത്തിന്റെ വാടക കുടിശ്ശിക
അനുവദിക്കുന്നത് സംബന്ധിച്ച
നടപടി ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ റെന്റ്
സര്‍ട്ടിഫിക്കറ്റ് പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ലഭ്യമായിട്ടുണ്ടോ; ആയത്
ലഭിക്കുന്നതിന് കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
അറിയിക്കുമോ; പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനായി മലപ്പുറം
ജില്ലാ രജിസ്ട്രാര്‍ ഓഫീസ്
സ്വീകരിച്ച നടപടി വിശദമാക്കുമോ;
(
സി )
പ്രസ്തുത
വാടക കുടിശിക അടിയന്തരമായി
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|