UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2016.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) ചട്ട ഭേദഗതി സംസ്ഥാനത്ത് പുതിയ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ചട്ടപ്രകാരം നിശ്ചിത എണ്ണം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ മാത്രമേ വന്ധ്യംകരണ കേന്ദ്രങ്ങളിൽ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പുതിയ എ.ബി.സി. സെന്ററുകൾ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
2017.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രം സെന്റർ ഓഫ് എക്സെലൻസ് ആയി ഉയര്‍ത്തുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍, നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്നിവ ഏതൊക്കെയാണ്; എത്ര തുക ആയതിലേയ്ക്കായി അനുവദിച്ചിട്ടുണ്ട് എന്നുള്ള വിവരം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2018.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര ഗ്രാമപഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി നാളിതുവരെ നടപ്പിലാക്കിയിട്ടുണ്ട്; ഇതിനായി എത്ര തുക വിനിയോഗിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2019.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കല്ലേറ്റുംകരയിലെ കേരള ഫീഡ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അസംസ്കൃത സാധനങ്ങള്‍ വിലകുറച്ച് വാങ്ങുന്നതിനും പര്‍ച്ചേസില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി സമഗ്രവും ശാസ്ത്രീയവുമായ പര്‍ച്ചേയ്സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
സ്ഥാപനത്തിലെ ട്രാന്‍സ്പോര്‍ട്ടിംഗ് ടെണ്ടര്‍ അടിസ്ഥാനത്തിൽ നല്‍കിയും വെയ്സ്റ്റേജ് പരമാവധി ഒഴിവാക്കിയും റിട്ടയര്‍ ചെയ്ത ഒഴുവുകളിലേക്ക് നിയമനങ്ങള്‍ നടത്തിയും പ്രസ്തുത സ്ഥാപനത്തെ ലാഭകരമാക്കികൊണ്ട് സ്വകാര്യ കാലിത്തീറ്റസ്ഥാപനങ്ങളേക്കാൾ വിലകുറഞ്ഞതും ഗുണമേന്മ ഉറപ്പുവരുത്തിയതുമായ കാലിത്തീറ്റ നല്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2020.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാടന്‍ പശു ഇനങ്ങളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;
( ബി )
നാടന്‍ ഇനം പശുക്കളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ആവിഷ‍്കരിക്കുമോ; വിശദമാക്കുമോ;
( സി )
വെച്ചൂര്‍, കാസര്‍ഗോഡ്‌ കുള്ളന്‍ തുടങ്ങിയ ഇനങ്ങളെ ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
2021.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ പദ്ധതികൾ ഉപയോഗിച്ച് അന്യസംസ്ഥാനത്തുനിന്നും വാങ്ങുന്ന കിടാരികളുടെയും കറവപ്പശുക്കളുടേയും ആരോഗ്യ നിലവാരം ഉറപ്പാക്കുന്നതിന് നിലവിൽ സംവിധാനം ഇല്ലാത്തതിനാൽ ഇപ്രകാരം വാങ്ങുന്ന കിടാരികളും കറവപ്പശുക്കളും കുറച്ചു ദിവസം കഴിയുമ്പോൾ അസുഖം പിടിപെട്ട് ക്ഷീരകർഷകർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാവുന്നത് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നല്ല കിടാരികളെയും കറവപ്പശുക്കളെയും വാങ്ങിക്കൊടുക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമോ;
( ബി )
കാലിത്തീറ്റയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രാദേശിക ക്ഷീര സംഘങ്ങളിലെ അംഗങ്ങൾക്ക് ഗുണനിലവാരം ഉള്ളതും ചെലവു കുറഞ്ഞതുമായ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിനും പാല്‍ ഉപയോഗിച്ചുകൊണ്ടുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണരീതിയും പരിശീലിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2022.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന കുളമ്പു രോഗ വെെറസിന്റെ സാന്നിദ്ധ്യം കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇത് കാര്യക്ഷമമായി നേരിടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2023.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി മൂലം കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പക്ഷിപ്പനി മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
നഷ്ടപരിഹാരം ലഭിക്കുവാനുള്ള മുഴുവന്‍ താറാവ് കര്‍ഷകര്‍ക്കും സമയബന്ധിതമായി ആയത് നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2024.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കണ്ണൂർ മണ്ഡലത്തിൽ മൃഗസംരക്ഷണ മേഖലയില്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
2025.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിലെ കുരീപ്പുഴ ടര്‍ക്കി ഫാമിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ടര്‍ക്കി ഫാമിന്റെ അധീനതയില്‍ എത്ര ഭൂമിയാണുള്ളത്;
( സി )
ഫാമിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2026.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പക്ഷിപ്പനി മൂലം താറാവ് കൃഷിക്കാരുടെ എത്ര പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വന്നത് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവര്‍ക്ക് നഷ്ടപരിഹാരമായി എത്ര തുകയ്ക്കാണ് അര്‍ഹതയുള്ളത്; ഇത് വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പക്ഷികള്‍ മൂലമാണോ ഈ രോഗം സംസ്ഥാനത്ത് എത്തിയിട്ടുള്ളത്; ഇത്തരം പക്ഷികളുടെ രോഗാവസ്ഥ പരിശോധിക്കുവാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളത്;
( ഡി )
താറാവ് കൃഷിക്കാരെ സംരക്ഷിക്കുന്നതിനും താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
2027.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളർത്തുമൃഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉടമസ്ഥൻ മാറിക്കഴിയുമ്പോൾ റദ്ദായി പോകുന്നത് കർഷകർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇൻഷുറൻസ് പദ്ധതിയുടെ ഉടമസ്ഥാവകാശം കാലാവധി തീരുന്നതിനുമുമ്പ് കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2028.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുങ്കുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിൽ നിലവിലുള്ള വെറ്റിനറി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടത്തിനുള്ള സ്ഥലം അതത് തദ്ദേശസ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വെറ്റിനറി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2029.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊഴിഞ്ഞാമ്പാറ മൃഗാശുപത്രിയിൽ ഹൈടെക് ലൈഫ് സ്റ്റോക്ക് പ്രൊഡക്ഷൻ ഫെസിലിറ്റേഷൻ സെന്റർ കെട്ടിടത്തിനും സജ്ജീകരണങ്ങൾക്കുമായി 2022 - 23 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II, വാല്യം II, ക്രമനമ്പർ 133 ആയി അടങ്കൽ തുകയുടെ ഇരുപത് ശതമാനം ഫണ്ട് അനുവദിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏതുവരെയായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2030.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളതും വൈപ്പിന്‍ ബ്ലോക്കിനു കീഴില്‍ വരുന്നതുമായ വെറ്ററിനറി ക്ലിനിക്കല്‍ ലബോറട്ടറി, വന്ധ്യതാ ക്ലിനിക്ക് തുടങ്ങിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി 07.12.2022-ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ; എന്നത്തേക്ക് ഭരണാനുമതി നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2031.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ. ആൻസലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഏര്‍പ്പെടുത്തി കര്‍ഷകരുടെ വീട്ടുപടിക്കല്‍ അടിയന്തര സേവനം ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ സേവനങ്ങളാണ് ലഭ്യമാകുന്നത്; ഇത്തരം യൂണിറ്റുകള്‍ വ്യാപകമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
മൃഗാശുപത്രികളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇതുവഴി എന്തെല്ലാം സേവനങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നു വിശദമാക്കുമോ?
2032.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ മാതൃകാ മൃഗാശുപത്രികള്‍ നിലവിലുണ്ടോ; അവ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കയാണെ്; വിശദമാക്കാമോ?
2033.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളില്‍ നിലവില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാണോ;
( ബി )
ഇല്ലെങ്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2034.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം, ആലത്തൂര്‍, നെന്മാറ ബ്ലോക്കുകളില്‍ നിലവില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാണോ; വിശദമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ ആയത് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2035.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെറ്ററിനറി പോളിക്ലിനിക്കുകൾ നിലവിലില്ലാത്ത എത്ര താലൂക്കുകൾ സംസ്ഥാനത്തുണ്ടെന്ന് ജില്ല തിരിച്ച് താലൂക്കിന്റെ പേരുകൾ സഹിതം വിശദമാക്കാമോ;
( ബി )
നിര്‍മ്മാണത്തിലിരിക്കുന്ന തിരൂരങ്ങാടി പോളി ക്ലിനിക്കിന്റെ ഇതുവരെ പൂർത്തീകരിച്ച നടപടികളും ഇനി പൂർത്തീകരിക്കാനുള്ള നടപടികളും വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ലിനിക് എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും ആയത് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും വിശദമാക്കാമോ?
2036.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര മൊബൈൽ വെറ്റിറിനറി യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റുകളിൽ നിന്നും ഏതൊക്കെ വിഭാഗം ജീവനക്കാരുടെ സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നതെന്ന്‌ അറിയിക്കാമോ?
2037.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഏതൊക്കെ ബ്ലോക്ക് പഞ്ചായത്തുകളിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത സേവനം ലഭ്യമായിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണം ലഭ്യമാക്കുമോ?
2038.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വളർത്തുമൃഗങ്ങളുടെ കണക്കുകൾ ലഭ്യമാണോ; എങ്കിൽ ഇനം തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമാക്കാമോ;
( ബി )
ജില്ലയിലെ മൃഗാശുപത്രികളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലായെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
വയനാട്ടിൽ എല്ലാ പഞ്ചായത്തുകളിലും മൃഗാശുപത്രി ഉണ്ടോ; ഇല്ലാത്ത പഞ്ചായത്തുകളിൽ മൃഗാശുപത്രി തുടങ്ങുവാൻ സർക്കാർ ആലോചിക്കുന്നുണ്ടോ?
2039.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.ഐ.) എന്ന പൊതുമേഖലാ സ്ഥാപനത്തിലെ പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയ കാര്യത്തിൽ മാനേജിംഗ് ഡയറക്ടറുടെ നടപടികൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പ്രതിസന്ധിയിലാക്കിയവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കാമോ;
( സി )
സ്ഥാപനത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
പ്രതിസന്ധിയിലായ പ്രസ്തുത സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കാൻ എന്തെല്ലാം കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; ഇതിനായി തൊഴിലാളി സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2040.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ മാലിന്യത്തിൽ നിന്നും പെറ്റ് ഫുഡ്, വളം എന്നിവ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ മീറ്റ് പ്രോ‍ഡക്ട് ഓഫ് ഇന്ത്യ (എം.പി.ഐ.)യ്ക്ക് സ്വായത്തമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ ജൈവമാലിന്യ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നതിന് ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് നിലവിൽ എം.പി.ഐ.യ്ക്കുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
എം.പി.ഐ. യുടെ ഫാക്ടറികള്‍ ആധുനികവത്കരിച്ച് പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
2041.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ ഓവർസിയർ ഗ്രേഡ് 1 ( സിവിൽ ) എത്ര തസ്തികകളുണ്ട്; അറിയിക്കുമോ;
( ബി )
നിലവിൽ പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകളുണ്ട്;
( സി )
പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യപ്പെടേണ്ടതായിട്ടുണ്ട്; എത്ര ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?
2042.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ മൃഗസംരക്ഷണ വകുപ്പ് വഴി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2043.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മടിക്കൈയിൽ മാംസ സംസ്കരണ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി സ്ഥലം അനുവദിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ?
2044.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം എത്ര പേര്‍ക്ക് സംസ്ഥാനത്താകെ ഗോട്ട് സാറ്റലെെറ്റ് പദ്ധതി വഴി ആട് വളര്‍ത്തല്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര തുക ഇതുവരെ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
2045.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുളളത്; മണ്ഡലം തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
ക്ഷീരഗ്രാമം പദ്ധതിയില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകരുടെ എണ്ണവും പ്രതിമാസ പാല്‍ ഉത്പാദനവും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കരുണാപുരം, ഇരട്ടയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ?
2046.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷം മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; നാളിതുവരെ എത്ര തുക വിനിയോഗിച്ചുവെന്ന് വിശദമാക്കുമോ?
2047.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കർഷകർക്ക് ഗുണമേന്മയുള്ള പശുക്കളെ നൽകി ഡയറി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നിലവിൽ നടപ്പിലാക്കി വരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി.) പ്രകാരം ചാത്തന്നൂർ മണ്ഡലത്തിൽ 2021 മുതൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ?
2048.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുറിച്ചി ഗ്രാമ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
2049.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കിയതും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി വകുപ്പ് എത്ര കോടി രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?
2050.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഗ്രാമപഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
കായണ്ണ ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി ആരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2051.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകർഷകരുടെ നിലവിലെ മെഡിക്ലെയിം ഇൻഷുറൻസിനെക്കുറിച്ച് വിശദമാക്കുമോ; ക്ഷീര കര്‍ഷകരുടെ മുന്‍പ് ഉണ്ടായിരുന്ന ആനുകൂല്യം നിലവിൽ വെട്ടിക്കുറച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ക്ഷീരകർഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകി വന്നിരുന്ന മെഡിക്ലെയിം ആനുകൂല്യം നിഷേധിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
നിലവിലെ മെഡിക്ലെയിമില്‍ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രീമിയം അടയ്ക്കുന്നതിന് സബ്സിഡി അനുവദിച്ചിരുന്ന മുൻകാലങ്ങളിലെ രീതി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നവർക്ക് സൊസൈറ്റികൾ തന്നെ മെഡിക്ലെയിം ഇൻഷുറൻസ് പോളിസി അടയ്ക്കുന്ന സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?
2052.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ;
( ബി )
ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
2053.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദൈനംദിനം ആവശ്യമായ പാലിന്റെ അളവ് എത്രയാണ്; ഇതില്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പാലിന്റെ അളവും എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പാലുല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ആഭ്യന്തര ഉപയോഗത്തിനാവശ്യമായ പാല്‍ ഉല്പാദിപ്പിക്കുന്ന നിലയിലേയ്ക്ക് സംസ്ഥാനത്തെ എത്തിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
2054.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിച്ച് കേരളത്തിൽ വിൽക്കുന്ന പാക്കറ്റ് ചെയ്ത പാലിന്റെയും പാൽ ഉല്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പാലുല്പാദക സഹകരണ സംഘങ്ങൾ വഴി ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പാലിന്റെ അളവിൽ വർദ്ധനവുണ്ടായതായി നിരീക്ഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2055.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ അരക്കുപറമ്പ് ഇബ്രാഹിംപടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പാല്‍ സംഭരണം നടത്തി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതും ദിവസേന പാല്‍ സംഭരിക്കാന്‍ മില്‍മ തയ്യാറാവാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാല്‍ സംഭരണത്തിന് എത്തുന്ന വാഹനത്തിന്റെ വാടക സംഘത്തില്‍ നിന്ന് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സംഘത്തില്‍ നിന്ന് വാഹന വാടക ഈടാക്കാതെ ദിവസേന പാല്‍ സംഭരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2056.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമയുടെ ഒരു ദിവസത്തെ ശരാശരി പാൽ ശേഖരണം, സംഭരണം എന്നിവ എത്രയാണ്; ഇത് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമാണോയെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന് ആവശ്യമായ പാൽ ലഭ്യമാക്കാൻ ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പാലിന്റെ ഗുണമേൻമ പരിശോധിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ഓണത്തിനോടനുബന്ധിച്ച് മായം കലർന്ന പാലിന്റെ ലഭ്യത തടയുന്നതിനായി എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ?
2057.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ശ്രീമതി ഗീതാകുമാരി, ഗീതാഭവനം, വട്ടുകുളം പി.ഒ, കടപ്പൂര്‍, കോട്ടയം എന്നയാൾ തനിക്ക് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകയ്ക്ക് ചികില്‍സാ ആനുകൂല്യം ലഭിക്കുന്നതിനും പെന്‍ഷന്‍ ലഭിക്കുന്നതിനും മാനുഷികമായ പരിഗണന നല്‍കുമോ; വിശദമാക്കാമോ?
2058.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന പ്രിൻസിപ്പൽ സെക്രട്ടറിയുടെ 01.09.2022- ലെ സ.ഉ (സാ.ധാ)116/2022/ഡിഡി നമ്പർ ഉത്തരവ് സഹകരണ നിയമത്തിന് വിരുദ്ധമാണോ; സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കാൻ ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ അധികാരമുണ്ടോ;വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത ഉത്തരവിലെ ഏതൊക്കെ ഖണ്ഡികകളാണ് സഹകരണ നിയമത്തിന് വിരുദ്ധമായിട്ടുള്ളത്; ഈ ഉത്തരവ് റദ്ദ് ചെയ്യന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2059.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ക്ഷീരവികസന യൂണിറ്റിന് കീഴില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്തുത സംഘങ്ങള്‍ വഴി പ്രതിദിനം എത്ര ലിറ്റര്‍ പാലുല്പാദനം നടത്തുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രദേശത്തെ വിപുലമായ ഏരിയായും ക്ഷീര സഹകരണ സംഘങ്ങളുടെ ബാഹുല്യവും നിലവിലെ യൂണിറ്റില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും പദ്ധതി നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് കുട്ടമ്പുഴ, കീരമ്പാറ പ‍ഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ ക്ഷീരവികസന സര്‍വീസ് യൂണിറ്റ് ആരംഭിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുവാനും നടപടി സ്വീകരിക്കുമോ?
2060.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമത്തിനു വിരുദ്ധമായി മിൽമയ്ക്ക് അമിത സാമ്പത്തിക അധികാരം നൽകുന്ന ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 01.09.2022-ലെ സ.ഉ (സാധാ) 116/2022/ഡി.ഡി. നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉത്തരവ് സംബന്ധിച്ച ഫയൽ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പരിശോധിച്ചിട്ടുണ്ടോ;
( ബി )
സഹകരണ നിയമത്തിന് വിരുദ്ധവും സാമ്പത്തിക ദുർവിനിയോഗത്തിന് ഇടവരുന്നതുമായ പ്രസ്തുത ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഭാഗമായി സഹകരണ മേഖലയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങൾ ക്ഷീരസഹകരണ മേഖലയിലും നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ?
2061.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത ക്ഷീരസംഘങ്ങളുടെ സഹകരണ നിയമപ്രകാരമുള്ള അവകാശങ്ങൾ ഹനിക്കുന്ന ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 01.09.2022-ലെ സ.ഉ. (സാധാ) 116/2022/ഡി.ഡി. നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് സംബന്ധിച്ച ഫയൽ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പരിശോധിച്ചിട്ടുണ്ടോ;
( സി )
സഹകരണ നിയമത്തിന് വിരുദ്ധമായ പ്രസ്തുത ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ക്ഷീരസംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2062.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ എത്ര രൂപയുടെ വെറ്ററിനറി മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന്;വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഒ.പി. വിഭാഗത്തില്‍ ദൈനം ദിനം എത്ര കേസുകള്‍ ശരാശരി എത്തുന്നുണ്ട്; അറിയിക്കാമോ;
( സി )
വെറ്ററിനറി മരുന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് ഏത് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങള്‍ക്കാണ് എന്ന് വ്യക്തമാക്കാമോ?


 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.