UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

970.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് ശമ്പളം പൂർണ്ണമായും വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ എത്ര മാസത്തെ ശമ്പളമാണ് നിലവിൽ കുടിശികയായി ഉള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആകെ എത്രപേരാണ് താൽക്കാലിക വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്നത്; ഇവർക്ക് കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉൾപ്പെടെ ആണോ ശമ്പളം നൽകി വരുന്നതെന്നും വിശദമാക്കാമോ;
( സി )
ശമ്പളം കുടിശികക്ക് പുറമേ ബിൽ സമർപ്പിച്ച മുഴുവൻ ജോലി ദിവസങ്ങൾക്കും ശമ്പളം മാറി നൽകാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ ജോലി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ശമ്പളത്തിലെ സംസ്ഥാന വിഹിതം യഥാസമയം മാറ്റി വയ്ക്കാത്തതാണോ ശമ്പളം കുടിശിക ആകാനുള്ള കാരണം എന്നറിയിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
971.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിബിഡ വനമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയിലെ അതിവേഗ വ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കൂടുതലായി എത്തുന്നതിന് അപ്രകാരമുള്ള വ്യതിയാനം കാരണമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനാന്തരങ്ങളിലെ ഫലവൃക്ഷങ്ങളുടെയും വന്യജീവികൾക്ക് ഭക്ഷ്യയോഗ്യമായ മറ്റ് സസ്യങ്ങളുടെയും കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വനാന്തർഭാഗത്തുള്ള വന്യമൃഗങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അരുവികളുടെയും ജലസ്രോതസ്സുകളുടെയും സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പരിസ്ഥിതി സൗഹൃദ തടയണകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
972.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഡിപ്പോകളിൽ കയറ്റുകൂലി തർക്കം മൂലം തടി ലേലം നടക്കാത്ത സാഹചര്യം നിലവിലുണ്ടോ; വിശദാംശം നൽക്കുമോ;
( ബി )
വനംവകുപ്പിന്റെ വിവിധ ഡിപ്പോകളിൽ ഒരു ലോഡ് തടി കയറ്റുന്നതിനുള്ള നിലവിലെ കൂലി നിരക്ക് എത്രയാണെന്ന് അറിയിക്കുമോ; തിരുവനന്തപുരം ഡിവിഷന് കീഴിൽ ഇത് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം ഡിവിഷന് കീഴിൽ അമിത കൂലി ഈടാക്കുന്നത് മൂലം തടി ലേലം മുടങ്ങിയതിനാൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്; കൂലി തർക്കം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ ഡിവിഷനു കീഴിലുമുള്ള ഡിപ്പോകളിൽ കയറ്റിറക്ക് കൂലി ന്യായമായ നിരക്കിൽ ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
973.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെന്മല ചാലിയക്കരയിലെ ഇഞ്ചപള്ളി പാലത്തിനടുത്തുള്ള വനം വകുപ്പ് ചെക്ക്പോസ്റ്റ് കെട്ടിടം ഉപയോഗശൂന്യമായി തകർച്ചയിലാണ് എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആന കടക്കാതിരിക്കാൻ ഇവിടെ സ്ഥാപിച്ച സൗര വേലിയുടെ സംരക്ഷണത്തിനും പ്രദേശത്തെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനുമായി സ്ഥാപിച്ച വനം വകുപ്പ് ചെക്ക് പോസ്റ്റ് കെട്ടിടം തകർച്ചയിലായത് പരിഹരിക്കുന്നതിനും ചെക്ക് പോസ്റ്റിൽ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
974.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ, വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കള്ളക്കേസുകളിൽ കുടുക്കിയതുമായി ബന്ധപ്പെട്ട എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ;
( ബി )
പ്രസ്തുത കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ? ;
( സി )
ആദിവാസി ജനവിഭാഗങ്ങളെ ദ്രോഹിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നത് തടയുന്നതിന് കർശന നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
975.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലുണ്ടാകുന്ന മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
976.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനവികസന ഏജന്‍സികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
977.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്യജീവികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി വനം സെൻസസ് നടത്തിയിട്ടുണ്ടോ;
( ബി )
വനം സെൻസസ് പ്രകാരം ലഭിച്ച വിവരങ്ങളിൽ സംസ്ഥാനത്തെ ഏതെങ്കിലും വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതൊക്കെ വന്യമൃഗങ്ങളുടെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയിട്ടുള്ളത്; കുറവുണ്ടായതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?
978.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ സംരക്ഷിത വനമേഖലയിൽ ഉള്ള ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സുപ്രീം കോടതി ഉത്തരവ് പ്രകാരം സെൻസിറ്റീവ് സോൺ നിർണയിച്ചാൽ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ ഏതൊക്കെ പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കാമോ?
979.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ നിലവിലെ വനവിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ; കഴിഞ്ഞ പത്ത് വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്തെ വനവിസ്തൃതിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വനവിസ്തൃതിക്ക് ആനുപാതികമായാണോ സംസ്ഥാനത്തെ വനങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണമുള്ളത് എന്നതിൽ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഏതൊക്കെ വന്യമൃഗങ്ങളുടെ എണ്ണമാണ് സംസ്ഥാനത്തിന്റെ വനമേഖലയിൽ കുറയുന്നതായി കണ്ടെത്തിയിട്ടുള്ളത്; ഇതിന്റെ കാരണം പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
980.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ കുളത്തൂപ്പുഴ കിഴക്കൻ വനാതിർത്തിയിൽ നട്ടുപിടിപ്പിച്ചിട്ടുള്ള മുളങ്കാടുകൾ യഥാസമയം വെട്ടി വിൽക്കാതെ ഉണങ്ങി നശിച്ച്‌ ഭീമമായ നഷ്ടം സംഭവിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലെ നടപടിക്രമങ്ങളില്‍ ഇളവു നൽകി തദ്ദേശീയരായ ആദിവാസികൾക്കും പ്രകൃതിദത്തമായ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നവർക്കും പാകമായ മുളകൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിന് നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ;
( സി )
പാകമായ മുളകൾ മുറിച്ചാൽ മാത്രമേ പുതിയവ കിളിർത്ത് വന്യമൃഗങ്ങൾക്ക് ഭക്ഷണം ആക്കാൻ കഴിയുകയുള്ളൂ എന്നത് പരിഗണിച്ച് പ്രസ്തുത വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
981.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ബഫർ സോൺ മേഖലയായി നിർണ്ണയിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ബഫർ സോൺ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
982.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജ മണ്ഡലത്തിൽപ്പെട്ട എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ 19.01.2023-ലെ തീരുമാനം കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പ്രദേശത്തെ ജനവാസ മേഖലകൾ വനഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനും പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി നിർണ്ണയത്തിൽ വ്യക്തത വരുത്തുന്നതിനുമായുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വനം വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
983.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഓഗസ്റ്റ് 27- ന് മലയാള മനോരമ ദിനപത്രത്തിൽ ജണ്ട ക്രമക്കേട് കീഴ് ജീവനക്കാരെ മാത്രം കുടുക്കാൻ നീക്കം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2019-20 & 2020-21 വർഷങ്ങളിൽ വനാതിർത്തി വേർതിരിക്കൽ പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേടുകൾക്ക് ജണ്ട നിർമ്മാണ പദ്ധതിയുടെ ചുമതല വഹിക്കുന്ന പി.സി.സി.എഫ്. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഓരോ കേസിലും ആരെയൊക്കെ ഉത്തരവാദിയായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ;
( സി )
2019-20 & 2020-21 വർഷങ്ങളിലെ ജണ്ട നിർമ്മാണ പ്രവൃത്തികളിന്മേൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് കേരള ഫോറസ്റ്റ് കോഡ് അനുശാസിക്കും പ്രകാരം ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിക്കായി അന്വേഷണ സംഘം ശിപാർശ സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം സഹിതമുള്ള വിവരങ്ങൾ വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത കാലത്ത് വിവിധ വന മേഖലകളിൽ നടന്ന ജണ്ട നിർമ്മാണ പ്രവൃത്തികളിന്മേൽ കണ്ടെത്തിയ എല്ലാ ക്രമക്കേടുകൾക്കും ഒരേ നിലപാടാണോ വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും ഏതെങ്കിലും കേസിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കാമോ?
984.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് അഗളി കാഞ്ഞിരപ്പുഴ മേഖലയിൽ 500 ഏക്കർ വനഭൂമി സംരക്ഷിക്കപ്പെടണമെന്നു ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നൽകിയ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി സംരക്ഷിക്കുന്നതിനായി നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
985.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളിൽ എത്ര വര്‍ഷം കഴിഞ്ഞവരെയാണ് വനാവകാശികളായി പ്രഖ്യാപിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
അങ്ങനെ പ്രഖ്യാപിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും എന്തെല്ലാം ധനസഹായങ്ങള്‍ അനുവദിച്ചുകിട്ടുമെന്നു വ്യക്തമാക്കുമോ;
( സി )
വനാവകാശികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വനാവകാശ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ ഘടന അറിയിക്കാമോ?
986.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ, എരുമേലി തെക്ക് വില്ലേജിൽ, ഇരുമ്പൂന്നിക്കര ഭാഗത്ത് ഏതാനും പേരുടെ പട്ടയഭൂമികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കൽ നടപടി അടിയന്തരമായി നിർത്തിവയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
987.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ സംയുക്ത പരിശോധനയുടെ ഭാഗമായി എത്ര ഏക്കര്‍ വനഭൂമി വിതരണത്തിനായി ലഭ്യമായിട്ടുണ്ട്; താലൂക്ക് തിരിച്ചുളള കണക്കുകൾ അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ എത്ര ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്; കണ്ടെത്തിയ ഭൂമിയില്‍ എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തു; താലൂക്കടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കാമോ?
988.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിൽ 2019-20, 2020-21 കാലയളവിൽ വനാതിർത്തി വേർതിരിക്കൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ജണ്ടകളിൽ, വനം വിജിലൻസ് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത ജണ്ടകളുടെ എണ്ണം, ആയതിനു ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ; നഷ്ടമായ തുക ഉത്തരവാദികളിൽ നിന്നും ഈടാക്കിയോ; എങ്കില്‍ ആയതിന്റെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
വനം വിജിലൻസിന്റെ പരിശോധനയിൽ വെരി ബാഡ്, ബാഡ്, മാനേജബിള്‍ എന്നീ വിഭാഗത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുള്ള ജണ്ടകളുടെ ഇനം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമേ; ഇവയുടെ പുനഃനിര്‍മ്മാണത്തിനു എത്ര തുക വീതം ചെലവഴിക്കേണ്ടി വരുമെന്ന് വ്യക്തമാക്കാമോ;
( സി )
പുനഃനിർമാണത്തിനാവശ്യമായ തുക കണ്ടെത്താന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
വകുപ്പിലെ അഴിമതി കേസുകൾ പോലീസ്, വിജിലൻസ് അന്വേഷണത്തിന് നല്‍കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളെന്താണെന്ന് വിശദമാക്കാമോ?
989.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ട വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് നൽകിയിരിക്കുന്ന വനഭൂമിയുടെ കണക്കുകൾ സംബന്ധിച്ചുള്ള വിവരശേഖരണം സർക്കാർ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സ്വകാര്യ വ്യക്തികൾക്ക് പാട്ട വ്യവസ്ഥയിൽ വനഭൂമി കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പാട്ട കാലാവധി കഴിഞ്ഞിട്ടും കൈവശം വച്ചിരിക്കുന്ന വനഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( ഡി )
പാട്ട കാലാവധി കഴിഞ്ഞ എത്ര ഭൂമിയാണ് തിരികെ ലഭിക്കാനുള്ളതെന്ന് അറിയിക്കാമോ?
990.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1993-ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ (1-1-1977-ന് മുന്‍പ് വന ഭൂമിയില്‍ നടത്തിയിട്ടുള്ള കുടിയേറ്റങ്ങള്‍ ക്രമപ്പെടുത്തല്‍) പ്രത്യേക ചട്ടങ്ങളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിലെ ഡബ്ള്യൂ.പി.(സി)4501/2018 &ഡബ്ള്യൂ.എ. 694/2019 നമ്പര്‍ റിട്ട് ഹര്‍ജികളിൽ ഉണ്ടായിരുന്ന വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റ കര്‍ഷകരെ ഇറക്കിവിടുന്നതിന് വനം വകുപ്പ് നോട്ടീസ് നല്‍കിയിരുന്നോ;
( ബി )
പ്രസ്തുത വിധിന്യായം ഭേദഗതി ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വെസ്റ്റഡ് ഫോറസ്റ്റ്, ഇ.എഫ്‌.എൽ. റിസര്‍വ്വ് ഫോറസ്റ്റ് എന്നിവയിലെ 01.01.1977-ന് മുന്‍പുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അടിന്തരമായി നിര്‍ത്തിവയ്ക്കുവാൻ ആവശ്യമായ ഉത്തരവ് നല്‍കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കുവാന്‍ നിര്‍വ്വാഹമില്ലായെന്ന് വനം വകുപ്പ് 10.07.2019 -ലെ എഫ്‌.ഡബ്ള്യൂ.എൽ.ഡി.-സി1 /38/2018 നമ്പര്‍ കത്ത് മുഖേന ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ; വിശദാംശം നൽകാമോ?
991.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്;
( ബി )
ഇത് സംബന്ധിച്ച് സർക്കാർ നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ വ്യക്തമാക്കുമോ?
992.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം മൂലം വനമേഖലയിൽ ഉണ്ടാകുന്ന അപകടകരമായ സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ വനസംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്; വ്യക്തമാക്കാമോ;
( സി )
ഇത് പരിഹരിക്കുന്നതിനായി സ്വാഭാവിക വനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ?
993.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹൈക്കോടതിയുടെ ഡബ്ല്യു.പി.(സി) നം. 4501/2018 ആന്റ് ഡബ്ല്യു.എ. നം. 694/2019 നമ്പര്‍ വിധിന്യായ പ്രകാരം പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കില്‍ പുതുപരിയാരം നം.1 വില്ലേജില്‍ പരേതനായ ദാമോദരന്റെ അനന്തരാവകാശികള്‍ കൈവശം വച്ചുവരുന്ന ഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ വനം വകുപ്പ് മുറിച്ചുമാറ്റി വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുപോലുള്ള സ്ഥലങ്ങളിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് വകുപ്പ് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
1993-ലെ കേരള ലാന്റ് അസെെന്‍മെന്റ് (റഗുലറെെസേഷന്‍ ഓഫ് ഒക്കുപേഷന്‍ ഓഫ് ഫോറസ്റ്റ് ലാന്റ് പ്രയര്‍ റ്റു 1.1.1977) സ്പെഷ്യല്‍ റൂള്‍സ്, ഭേദഗതി ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
994.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ എതിർപ്പിനെ മറികടന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെ വനം വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ/ പ്രവർത്തനങ്ങൾ/തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നുവെന്ന് അറിയിക്കാമോ; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ/ പ്രവർത്തനങ്ങൾ/തീരുമാനങ്ങൾ നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായിയെന്ന് വ്യക്തമാക്കാമോ?
995.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ നവകിരണം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് വേണ്ടിയുളള ഈ പുനരധിവാസ പദ്ധതിയില്‍ എത്ര കുടുംബങ്ങളെ പൂര്‍ണ്ണമായും, എത്ര കുടുംബങ്ങളെ ഭാഗികമായും പുനരധിവസിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
996.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പ് നടപ്പിലാക്കിയതും നടപ്പാക്കി കൊണ്ടിരിക്കുന്നതുമായ പദ്ധതികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
997.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ റിസര്‍വ് മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ, (വിജിലന്‍സ്)-ന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടില്‍ ഉത്തരവാദപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ; അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
998.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്നും മരങ്ങൾ മുറിച്ച് കടത്തിയതിന്റെ പേരിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരങ്ങൾ മുറിച്ച് കടത്തിയ വകയിൽ എത്ര രൂപയുടെ നഷ്ടമാണുണ്ടായതെന്നും അറിയിക്കാമോ;
( ബി )
ഇതിൽ എത്ര കേസുകളിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്; എത്ര കേസുകളിൽ മോഷ്ടിച്ച തടി വീണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട് എന്നറിയിക്കാമോ; വിശദാംശം നൽകുമോ?
999.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലുള്ള വനവിസ്തൃതി എത്രയെന്നും ആയത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണോയെന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചെന്നും ഈ സര്‍ക്കാര്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം നാളിതുവരെ ഒഴിപ്പിച്ചുവെന്നും വിശദമാക്കുമോ;
( സി )
നിലവില്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ട്; കയ്യേറ്റം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര കേസ്സുകള്‍ തീര്‍പ്പാക്കാനുണ്ട്; ഇത്തരം കേസ്സുകള്‍ തീര്‍പ്പാക്കുന്നതിനും കയ്യേറ്റക്കാരെ കര്‍ശന ശിക്ഷയ്ക്ക് വിധേയമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്; വ്യക്തമാക്കാമോ?
1000.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പിന് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്; പ്രസ്തുത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
മുറിച്ച് കടത്തിയ തടി പൂർണ്ണമായും വീണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ടോ; വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളതും സാധിച്ചിട്ടില്ലാത്തതുമായ തടിയുടെ അളവ് വ്യക്തമാക്കാമോ;
( സി )
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; അന്വേഷണം പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; അന്വേഷണം അടിയന്തരമായി പൂർത്തീകരിച്ച് കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1001.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോടൂറിസം കേന്ദ്രത്തിൽ എന്തെല്ലാം വികസന പ്രവൃത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഇക്കോടൂറിസം കേന്ദ്രത്തിൽ ദിവസേന ശരാശരി എത്ര സന്ദർശകരാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഇക്കോടൂറിസം കേന്ദ്രത്തിൽ ട്രക്കിംഗ് വാഹനങ്ങൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
കൊടികുത്തിമല ഇക്കോടൂറിസം കേന്ദ്രത്തിൽ ട്രക്കിങ്ങിന് വാഹനം അനുവദിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുമോ?
1002.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴില്‍ ടൂറിസത്തിന്റെ ഭാഗമായി യാത്രകള്‍ സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
ഇത്തരം പദ്ധതികള്‍ നിലവിലുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1003.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ചിമ്മിനി ഡാം മേഖലയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്തി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് അനുമതി ലഭ്യമാക്കി നടപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1004.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വനപ്രദേശമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കുന്ന മാതൃകയില്‍ ഏതൊക്കെ ജില്ലകളിലെ വനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് നിലവിൽ അനുമതി നല്‍കുന്നുണ്ടെന്ന് വിശദമാക്കാമോ?
1005.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട എത്രപേര്‍ക്ക് വനം വകുപ്പില്‍ വിവിധ തസ്തികകളിലായി താല്‍ക്കാലിക-സ്ഥിര നിയമനം നല്‍കിയിട്ടുണ്ടെന്ന വിവരം അറിയിക്കാമോ;
( ബി )
ഇതില്‍ അരുവിക്കര മണ്ഡലത്തിലുള്‍പ്പെടുന്ന ഫോറസ്റ്റ് റേഞ്ച് പരിധിക്കുള്ളില്‍ നിയമിതരായവരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
1006.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ വനം വകുപ്പിലെ താത്കാലിക വാച്ചർമാർക്കും ആന പാപ്പാന്മാർക്കും മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;
( ബി )
വനത്തിനുള്ളിലെ ക്യാമ്പ് ഷെഡിലെ വാച്ചര്‍മാർക്ക് അനുവദിച്ചിരുന്ന റേഷൻ വിതരണം നിലച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പുന:രാംഭിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ആദിവാസി വിഭാഗത്തില്‍പ്പെട്ട താത്കാലിക വാച്ചർമാർക്കും ആന പാപ്പാന്മാർക്കും ശമ്പളം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമോ?
1007.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ എത്ര ഫോറസ്റ്റ് സ്റ്റേഷനുകളാണ് പുതിയതായി അനുവദിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;
( ബി )
ഓരോ ഫോറസ്റ്റ് സ്റ്റേഷനിലും അനുവദിച്ച തസ്തികകളുടെ വിവരം തസ്തിക തിരിച്ച് നല്‍കാമോ;
( സി )
പ്രസ്തുത ഫോറസ്റ്റ് സ്റ്റേഷനുകളില്‍ ഡ്രൈവര്‍ തസ്തിക അനുവദിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്റ്റേഷനുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1008.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും വനസംരക്ഷണത്തിനും ഗവേഷണത്തിനുമായി ഫോറസ്റ്റ് അക്കാദമി തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
വനം വകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്നും ഏതെല്ലാം കേന്ദ്രങ്ങളിലാണ് അവർക്ക് പരിശീലനം നൽകുന്നതെന്നും വ്യക്തമാക്കാമോ;
( സി )
വനസംരക്ഷണത്തിനും വനഗവേഷണത്തിനുമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടോ; വിശദമാക്കാമോ?
1009.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പറേറ്റുകള്‍ക്ക് വനഭൂമിയില്‍ യഥേഷ്ടം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുംവിധം വന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1010.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണങ്ങളിൽ ജീവനും കൃഷിക്കും നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
വന മേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ ?
1011.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര ചന്ദനമരങ്ങൾ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതിലൂടെ എത്ര രൂപയുടെ നഷ്ടം വനംവകുപ്പിന് സംഭവിച്ചതായാണ് കണക്കാക്കിയിട്ടുള്ളത് ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞവയിൽ എത്ര കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിനും ചന്ദനത്തടി പിടിച്ചെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്; വിശദാംശം നൽക്കുമോ?
1012.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ടോ; എങ്കിൽ അത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ബിനാമി വാച്ചര്‍മാരുടെയും കരാറുകാരുടെയും പേരില്‍ വ്യാജരേഖ ചമച്ച് ദിവസവേതനം കൈപ്പറ്റിയതായി പറയപ്പെടുന്ന സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1013.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ കടക്കുന്നത് തടയാൻ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ അതിക്രമം നടത്തുന്നത് തടയാന്‍ ശാസ്ത്രീയമായ പഠനം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ആയതിന്റെ വിശദാംശം നൽകാമോ?
1014.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷനിലെ പരുത്തിപ്പള്ളി റെയിഞ്ചിൽ വർഷം 2000 മുതൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിലെ തൊണ്ടി മുതലിന്റെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം 22 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തൊണ്ടി മോഷണ കേസ് അന്വേഷണത്തിന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഉൾപെടുത്തിയിട്ടുള്ള വിഷയങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണോയെന്നും എങ്കിൽ നാളിതുവരെയുള്ള അന്വേഷണ പുരോഗതിയും വിശദീകരിക്കാമോ;
( ഡി )
അന്വേഷണത്തിന് മേൽനോട്ടം വാഹിക്കുന്നവർ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം പൂർത്തിയാക്കുന്നതിന് നൽകിയ സമയം എത്രയാണെന്നും അറിയിക്കാമോ?
1015.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈറ്റ തൊഴിലാളികള്‍ക്ക് വനത്തിനുള്ളില്‍ നിന്നും ഈറ്റ വെട്ടുന്നതിനുള്ള പാസ് നല്‍കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വ്യവസ്ഥകള്‍ നിലവിലെന്തെല്ലാമാണെന്നും അറിയിക്കാമോ?
1016.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിലെ അനധികൃത വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് പാലോട് റേഞ്ചിൽ എത്ര ഒ.ആർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( ബി )
അനധികൃത വൈഡൂര്യ ഖനനത്തിലൂടെ എത്ര കോടി രൂപയുടെ വൈഡൂര്യം നഷ്ടപ്പെട്ടു എന്ന് ശാസ്ത്രീയാടിസ്ഥാനത്തിൽ കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദീകരിക്കാമോ;
( സി )
കോട്ടയം വിജിലൻസ് കൺസർവേറ്റർ അനധികൃത വൈഡൂര്യ ഖനന കേസിൽ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത വെെഡൂര്യ കേസിലെ പ്രതികളെയും തൊണ്ടിയും കണ്ടെത്തി കോടതി മുമ്പാകെ കേസ് ചാർജ് സമർപ്പിച്ചിട്ടുണ്ടോ;?
1017.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് കീഴില്‍ വന മേഖലയോട് ചേര്‍ന്ന് സെറ്റിൽമെന്റുകൾ മാറ്റി താമസിപ്പിക്കുന്നത് സംബന്ധിച്ച് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; റേഞ്ചുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പരിസ്ഥിതി സൗഹൃദവും അതിജീവന ക്ഷമവുമായ തരത്തില്‍ സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് -ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിന്മേൽ വനം വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെയും വനത്തിനുള്ളിലെ സങ്കേതങ്ങളിലെയും മാറ്റി പാര്‍പ്പിക്കേണ്ട ഓരോ കുടുംബത്തിനും എത്ര തുക വീതം നല്‍കുമെന്ന് വിശദമാക്കാമോ; വനത്തിനുള്ളിലെ സങ്കേതങ്ങള്‍ (സെറ്റില്‍മെന്റ്) മാറ്റി സ്ഥാപിക്കാന്‍ എത്ര കോടിയാണ് അനുവദിച്ചതെന്നും അറിയിക്കാമോ;
( ഡി )
കുടിയൊഴിഞ്ഞു പോകേണ്ടവര്‍ക്ക് അവരുടെ കെെവശത്തിലുള്ള ഭൂമിയുടെ അളവിന്റെയും കൃഷി വിളകളുടേയും വീട് ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളുടേയും വില കണക്കാക്കി ആനുപാതികമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച ആശങ്ക പരിഹരിക്കാന്‍ ജനപ്രതിനിധികളുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേര്‍ക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1018.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷനിലെ പരുത്തിപ്പള്ളി റെയ്ഞ്ചിൽ നിന്നും ഒ. ആർ. 120/90, ഒ. ആർ. 31/2000, ഒ. ആർ.19/2001, ഒ. ആർ. 15/2001, ഒ. ആർ. 21/2002, ഒ. ആർ. 16/2003, ഒ. ആർ. 9/2004, ഒ. ആർ. 9/2007, ഒ. ആർ. 10/2007 എന്നീ കേസുകളിൽ ഉൾപ്പെട്ട തൊണ്ടി മുതലുകൾ മോഷണം പോയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? എങ്കിൽ ഓരോ കേസിലും ഉൾപ്പെട്ട തൊണ്ടി മുതലുകളുടെ വിവരവും, അവയുടെ മഹസർ വിലയും, ഇപ്പോഴത്തെ കമ്പോളവിലയും ഇനം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒ. ആർ കേസുകളിലെ തൊണ്ടി മുതൽ മോഷണം നടക്കുമ്പോൾ പരുത്തിപ്പള്ളി റെയിഞ്ചിന്റെ ചുമതല വഹിച്ചിരുന്ന റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ ആരായിരുന്നു; പ്രസ്തുത അനധികൃത പ്രവൃത്തിക്ക് തത്സമയത്തെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മാത്രമാണോ ഉത്തരവാദി; ഉത്തരവാദിത്വമുള്ള മറ്റ് ഉദ്യോഗസ്ഥരുടെ പേരും, തസ്തികയും വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത ഒ. ആർ കേസുകളിലെ തൊണ്ടി മുതൽ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ ക്രൈം നമ്പർ വെളിപ്പെടുത്താമോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ സ്വീകരിച്ച നടപടിയും വ്യക്തമാക്കാമോ;
( ഡി )
തൊണ്ടി മുതൽ മോഷണ കേസ് അന്വേഷണത്തിനായി പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ പരിധിയിൽ പ്രസ്തുത ഒ. ആർ കേസുകളിലെ തൊണ്ടി മുതൽ മോഷണം ഉൾപ്പെടുത്തിയിട്ടുണ്ടോ? എങ്കിൽ നാളിതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിക്കാമോ?
1019.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി റെയ്ഞ്ചില്‍ പീടികപ്പാറ പ്രദേശത്ത് കാട്ടാനകളെ തുരത്തുന്നതിനിടെ മാരകമായി പരിക്കേറ്റ വനം വകുപ്പ് താല്കാലിക ജീവനക്കാരന് നല്‍കിയ ചികിത്സാസഹായം സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ബി )
ചികിത്സ ചെലവേറിയതായതിനാല്‍ അതിനനുസൃതമായ സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1020.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍കാലങ്ങളില്‍ നിരുപദ്രവകാരികളായിരുന്ന നീര്‍നായകള്‍ ഇപ്പോൾ ജനങ്ങളെ ആക്രമിക്കുന്നതിന്റെ ശാസ്ത്രീയ കാരണം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇരുവഴിഞ്ഞിപ്പുഴയില്‍ ഇവയുടെ ആധിക്യവും ജനങ്ങളെ ആക്രമിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നു വ്യക്തമാക്കുമോ?
1021.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്യ ജീവികളുടെ ആക്രമണം, വിഷ ജീവികളുടെ ആക്രമണം എന്നിവ മൂലം സംസ്ഥാനത്ത് എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഈ ഇനത്തില്‍ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഗുരുതരമായി പരിക്ക് പറ്റിയവരില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1022.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനപ്രദേശങ്ങളിൽ വന്യമൃഗ വേട്ട തടയുന്നതിന് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; വന്യമൃഗ വേട്ട തടയുന്നതിനുള്ള നടപടികൾ കർശനമാക്കുമോ ; വിശദാംശം നൽകുമോ ?
1023.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
അടുത്തിടെ പാര്‍ലമെന്റ് പാസ്സാക്കിയ വന സംരക്ഷണ ഭേദഗതി ബില്ലിന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തി നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് വിപുലീകരിക്കാന്‍ കഴിയുമോ; വിവരം ലഭ്യമാക്കുമോ?
1024.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനമേഖലയിൽ കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞതായി വനം വകുപ്പ് സർവേയിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
2018-ൽ നടത്തിയ സർവേയിൽ കാട്ടാനകളുടെയും കടുവകളുടെയും എണ്ണം എത്രയായിരുന്നു; നിലവിൽ എത്ര കാട്ടാനകളും കടുവകളും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; ഏത് മാർഗ്ഗത്തിലൂടെയുള്ള സർവ്വേ രീതിയാണ് അവലംബിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വനപ്രദേശങ്ങളിൽ വന്യമൃഗ വേട്ട നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും ആയതുമൂലം മൃഗങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ എന്ത് തുടർനടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1025.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ 2023-ലെ സെൻസസ് പ്രകാരം, കേരളത്തിൽ 1402 ആനകളുടെയും വയനാട് ലാൻഡ്സ്കേപ്പിൽ 2018-ന് ശേഷം, 36 കടുവകളുടെയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം വ്യക്തമാക്കാമോ ?
1026.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വനാതിർത്തിയില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സംസ്ഥാന വനം വകുപ്പിന് ഇപ്പോഴും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടോ, ഇല്ലായെങ്കില്‍ റേഡിയോ കോളര്‍ ആരുടെ നിയന്ത്രണത്തിലാണ് എന്ന് വിശദമാക്കാമോ;
( സി )
ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശം സംസ്ഥാന വനം വകുപ്പില്‍ ലഭ്യമാണോ; വിശദാംശം അറിയിക്കാമോ ?
1027.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തിക്ക്‌ സമീപത്തെ ജനവാസമേഖലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന്, ചീഫ്‌ സെക്രട്ടറി കൺവീനറായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ?
1028.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന വന്യമൃഗശല്യ പ്രതിരോധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതികള്‍ക്കും വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിട്ട കാലതാമസത്തിന് കാരണമെന്തെന്നും പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
1029.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിൽ എടപ്പറ്റ പഞ്ചായത്തിലെ മൂനാടി പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിയ കുറിശ്ശി പ്രദേശത്ത് പുലി, പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1030.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് കാട്ടാനകൾ ഉൾപ്പെടെ എത്ര വന്യ ജീവികൾ മനുഷ്യരാൽ കൊല്ലപ്പെട്ടിട്ടുണ്ട്; ഇതിൽ എത്ര കേസുകളിൽ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ എത്ര മനുഷ്യർ വന്യജീവികളുടെ ആക്രമണത്താൽ കൊല്ലപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; എത്രപേർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1031.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം, പെരുവണ്ണാമൂഴി ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിരമായി കാട്ടാന ഇറങ്ങുന്നതും വലിയ തോതില്‍ കൃഷി നശിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കക്കയത്ത് കാട്ടാന ഇറങ്ങുന്നത് തടയുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് വേലികള്‍ പലതും ശാസ്ത്രീയമല്ലെന്നും ഇത് ശാസ്ത്രീയമായി പുനഃസ്ഥാപിക്കണമെന്നുമുള്ള പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമോ?
1032.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ശല്യം തടയുന്നതിനുള്ള സൗരോർജ്ജ വേലി കിടങ്ങ്, സൗരോർജ്ജ തൂക്കുവേലി തുടങ്ങിയവ നിർമ്മിക്കുന്നതിനായി 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും അടങ്ങിയ പദ്ധതിക്ക് ധനവകുപ്പ് അനുമതി നിഷേധിക്കുകയുണ്ടായോ; വിശദമാക്കുമോ;
( ബി )
സംസ്ഥാന വിഹിതമായ 40% നീക്കി വയ്ക്കാത്തതുമൂലം കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 60% സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി വനംവകുപ്പ് വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ടോ;
( ഡി )
വരുമാനം കണ്ടെത്തുന്നതിനായി സമിതി നിർദ്ദേശിച്ച മാർഗ്ഗങ്ങൾ വ്യക്തമാക്കുമോ?
1033.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കും വന്യമൃഗങ്ങളാൽ കൃഷിനാശം നേരിടുന്നവർക്കും നഷ്ടപരിഹാരം നൽകാറുണ്ടോ; അതിനായി സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവി ആക്രമണത്തെത്തുടർന്ന് നൽകാനുള്ള നഷ്ടപരിഹാരത്തുക കുടിശ്ശിക ആയിട്ടുണ്ടോ; എങ്കിൽ കുടിശ്ശിക തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുോ;
( സി )
ഈ ഇനത്തില്‍ നല്‍കി വരുന്ന നഷ്ടപരിഹാരത്തുക വർദ്ധി പ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1034.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര ഗ്രാമപഞ്ചായത്തിലെ കാക്കിനിക്കാട് പ്രദേശത്തെ കാട്ടാനശല്യം തടയുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന സൗരവേലി പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1035.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനവാസ, വിനോദ സഞ്ചാര മേഖലകളിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണവും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വന്യജീവികളുടെ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വനജാഗ്രതാ സമിതികളെ ഉപയോഗപ്പെടുത്തിയും മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ; പ്രസ്തുത പദ്ധതികൾക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യ-മൃഗ സംഘർഷം ഫലവത്തായും ശാശ്വതമായും ഇല്ലായ്മ ചെയ്യുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1036.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കരിങ്കയം ഫോറസ്റ്റാഫീസിന് സമീപം ഇളവമ്പാട്ടം വക്കാലയിലെ വിജിഷ സോണിയ എന്ന ഓട്ടോ ഡ്രൈവറായ യുവതി കാട്ടുപന്നി ഓട്ടോയിലിടിച്ച് മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മരണപ്പെട്ട വിജിഷ സോണിയയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ നഷ്ടപരിഹാര തുക അടിയന്തരമായി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1037.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ശല്യം തടയാൻ നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവർക്ക് എത്ര രൂപയുടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് പറയാമോ;
( സി )
വന്യമൃഗ ശല്യം തടയാന്‍ കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കാറുണ്ടോ?
1038.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസമേഖലകളില്‍ വന്യജീവികളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ജലം, ഭക്ഷണം എന്നിവയ്ക്കായി വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് എത്തുന്നത് തടയുന്നതിനും അവയ്ക്ക് വനത്തിനുള്ളില്‍ തന്നെ അവ ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1039.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വന്യജീവി ആക്രമണം മൂലമുളള നഷ്ടപരിഹാരത്തിനായി വാമനപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതിന്‍ പ്രകാരം എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിന്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ആയതിന്മേല്‍ സ്വീകരിച്ച നടപടികൾ എന്താണെന്നും വിശദമാക്കാമോ?
1040.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷനിലെ പരുത്തിപ്പള്ളി റെയിഞ്ചിൽ നിന്നും ഒ. ആർ. 31/2000, ഒ. ആർ.19/2001, ഒ. ആർ. 15/2001, ഒ. ആർ. 21/2002, ഒ. ആർ. 16/2003, ഒ. ആർ. 9/2004, ഒ. ആർ. 9/2007, ഒ. ആർ. 10/2007 എന്നീ കേസുകളിൽ ഉൾപ്പെട്ട തൊണ്ടി മുതലുകള്‍ മോഷണം പോയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര ഒ. ആർ കേസുകളിലെ പ്രതികളെ തൊണ്ടി ഹാജരാക്കാത്തതിനാൽ ബഹു. കോടതി കുറ്റവിമുക്തരാക്കി എന്നും ആയതിലൂടെ സർക്കാരിനുണ്ടായ നഷ്ടവും വിശദമാക്കുമോ;
( സി )
പ്രസ്തുത കേസുകളിലെ തൊണ്ടി മുതല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംഭവം നടന്ന് 15-ൽ പരം വർഷങ്ങള്‍ പിന്നിട്ടിട്ടും തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ യാതൊരു വകുപ്പുതല നടപടിയും സ്വീകരിക്കാതിരുന്നതിന്റെ കാരണം വിശദീകരിക്കാമോ;
( ഇ )
പരുത്തിപ്പള്ളി റെയിഞ്ചിൽ മുന്‍പ് രജിസ്റ്റർ ചെയ്ത ഒ. ആർ. 120/90 നമ്പർ കേസിലെ തൊണ്ടി നഷ്ടപ്പെട്ടത് അന്വേഷിക്കാൻ പോലീസ് വിജിലൻസിന് ശിപാർശ ചെയിതിട്ടുണ്ട് എന്നിരിക്കെ മേൽ വിവരിച്ച സമാനമായ ഒ. ആർ. കേസുകളിൽ ഇതേ നിലപാട് സ്വീകരിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.