STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2452.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്തത് സംബന്ധിച്ച് സർക്കാർ ഖജനാവിൽ നിന്ന് 46,90,000 രൂപ ഫീസ് ഇനത്തിൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ സീനിയർ അഡ്വക്കേറ്റ് ശ്രീ. ഫാലി എസ്. നരിമാൻ നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2453.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലീഗൽ സർവീസസ് അതോറിറ്റി രൂപീകൃതമായത് എന്നാണെന്നും അതോറിറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങൾ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് അതോറിറ്റിക്ക് എത്ര ഓഫീസുകളാണ് നിലവിലുള്ളതെന്നും ഓരോ ഓഫീസിലും അനുവദിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം എത്രയാണെന്നും തസ്തികയും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ ആറുമാസക്കാലയളവിനിടയിൽ അതോറിറ്റിയുടെ ഏതൊക്കെ ഓഫീസുകളിലാണ് അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തിയത്;
( ഡി )
അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ എന്തെല്ലാമാണ്; ഇത് സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2454.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഏതൊക്കെ സാഹചര്യങ്ങളിലാണ് പുറത്തുനിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം തേടാറുള്ളത്; രേഖാമൂലം അല്ലാതെ ഇത്തരത്തിൽ നിയമോപദേശം തേടുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കിൽ ഏത്ചട്ടപ്രകാരമാണ്; വ്യക്തമാക്കുമോ;
( ബി )
2016-2021 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ രേഖാമൂലം അല്ലാതെ നിയമോപദേശം തേടിയ കേസുകൾ ഏതൊക്കെയാണ്; ഓരോ കേസിലും നിയമോപദേശം തേടിയത് ആരിൽ നിന്നാണ്; ഫീസിനത്തിൽ എത്ര തുക ചെലവഴിച്ചു; വിശദാംശം അറിയിക്കുമോ?
2455.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് 29.10.2022, 30.10.2022 തീയതികളിൽ നടന്ന ലോ ഓഫീസേഴ്‌സിന്റെ യോഗങ്ങളിൽ നിയമ സഹായം (ഓറൽ ലീഗൽ ഒപ്പീനിയൻ) നൽകിയതിന് സീനിയർ അഡ്വക്കേറ്റ് ശ്രീ.കെ.കെ.വേണുഗോപാലിന് ഫീസ് ഇനത്തിൽ നൽകിയ തുക എത്രയെന്ന് വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ തീയതികളിൽ നടന്ന യോഗത്തിൽ ആരൊക്കെ പങ്കെടുത്തിരുന്നു; പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2456.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമവകപ്പിൽ നിന്നും റിട്ടയർ ചെയ്യുന്നവർക്ക് കേരള സർവീസ് റൂൾ പ്രകാരം അവർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് പെൻഷന് പരിഗണിക്കുന്നുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിൽ റിട്ടയർ ചെയ്ത എത്ര ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ;
( സി )
2013 ഏപ്രിൽ മുതൽ നിയമിതരായ കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിൽ ഉൾപ്പെട്ടവർ ഒഴികെ എത്രപേർക്കാണ് ഇനി നിയമവകുപ്പിൽനിന്നും ഈ ആനുകൂല്യം ലഭിക്കേണ്ടത്; അവരുടെ പട്ടിക ലഭ്യമാക്കുമോ;
( ഡി )
പെൻഷൻ സ്കീമിൽ ബാർ പ്രാക്ടീസ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സം നിയമവകുപ്പ് നേരിടുന്നുണ്ടോ; എങ്കിൽ പ്രസ്തുത തടസ്സം മാറ്റാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ?
2457.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഇന്‍ഡസ്ട്രിയല്‍ സെസെറ്റികള്‍ ഉണ്ടെന്നും അവ ഏതൊക്കെ എന്നും അറിയിക്കാമോ;
( ബി )
ഇവയില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും ഏതൊക്കെയെന്നും അറിയിക്കാമോ?
2458.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴില്‍ ഏതെല്ലാം പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പൊതുമേഖല സ്ഥാപനത്തിന്റെയും ലാഭം എത്രയെന്നും, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലാഭത്തില്‍ ആക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
2459.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്തു എന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റി എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പണം കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഈ സർക്കാരിന്റെ കാലത്തും കഴിഞ്ഞ സർക്കാരിന്റെ കാലത്തുമായി പ്രസ്തുത സ്ഥാപനത്തിൽ എത്ര നിയമനങ്ങൾ നടന്നിട്ടുണ്ടെന്നു തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത നിയമനത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തത് എപ്രകാരമായിരുന്നു; ആയതിൽ പി.എസ്.സി. മുഖേനയോ എഴുത്തു പരീക്ഷ മുഖേനയോ നിയമനം നേടിയിട്ടുള്ളവർ എത്ര പേരാണെന്ന് വിശദമാക്കുമോ;
( ഇ )
ഇപ്രകാരമല്ലാതെ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ പ്രസ്തുത തസ്തികകളിലേക്ക് പി.എസ്.സി. മുഖേനയോ ഒഴിവുകൾ വിജ്ഞാപനം ചെയ്തു എഴുത്തു പരീക്ഷ നടത്തിയോ നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2460.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഷ്ടത്തിലായ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് പുതുതായി ആവിഷ്കരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2461.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടത്തിയ സ്ഥിരം, താൽക്കാലികം, കരാർ നിയമനങ്ങളുടെ വിശദാംശം, തസ്തിക, ജോലിയിൽ പ്രവേശിച്ച തീയതി, നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച തീയതി, റിക്രൂട്ട്മെന്റ് നടത്തിയ രീതി എന്നിവ സഹിതം വ്യക്തമാക്കുമോ?
2462.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വാണിജ്യ വകുപ്പ് ഹ്രസ്വ, ഇടത്തരം, ദീർഘകാല വായ്പകള്‍ വ്യവസായ സ്ഥാപനങ്ങളുടെ നവീകരണത്തിനുവേണ്ടി ഉപയോഗിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഉല്പാദന വര്‍ദ്ധനവിന് വേണ്ടി വ്യവസായ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കുവാന്‍ വ്യവസായ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കാമോ;
( ഡി )
വ്യാവസായിക ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിനുവേണ്ടി സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
2463.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ 2021-22, 2022-23 സാമ്പത്തിക വർഷം കൈവരിച്ച ഭൗതിക സാമ്പത്തിക നേട്ടം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദ വിവരം ലഭ്യമാക്കുമോ ?
2464.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20-ൽ സംസ്ഥാനത്തെ 115 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 1738 കോടി രൂപയായിരുന്നത് 2020-21-ൽ 6055 കോടി രൂപയിലേയ്ക്ക് വർദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാകാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2465.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍കെെയെടുക്കുന്ന സംരംഭകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടോ;
( സി )
വയനാട് ജില്ലയിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിദേശ മാര്‍ക്കറ്റുകളില്‍ ഇടം ലഭിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കാമോ?
2466.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗാന്ധിറോഡില്‍ വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2467.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരഭക വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുളള കര്‍മ്മപദ്ധതിയുടെ നിലവിലുള്ള പുരോഗതി അറിയിക്കാമോ;
( ബി )
ഇത് പ്രകാരം എത്ര വിസ്തൃതിയിലുള്ള ഭൂമിയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന വിവരം ജില്ല തിരിച്ച് അറിയിക്കാമോ?
2468.
ശ്രീ. ആന്റണി ജോൺ
ശ്രീ കെ ആൻസലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് ഇൻകുബേഷൻ പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയിൽ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള വേള്‍ഡ് ബഞ്ച്മാര്‍ക്ക് സ്റ്റഡിയിൽ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി മാറുവാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2015 മുതൽ ഈ മേഖലയിലുണ്ടായിട്ടുള്ള നേട്ടങ്ങള്‍ താരതമ്യം ചെയ്തിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2469.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് വേണ്ടി ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കായി എന്തൊക്കെ ഇളവുകളാണ് അനുവദിക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ?
2470.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2471.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റ‍ഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ (മീറ്റര്‍ കമ്പനി) സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിന്റെ ഡി.പി.ആര്‍. സംബന്ധിച്ച വിശദാംശം ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രതീക്ഷിത പ്രയോജനങ്ങളും സംബന്ധിച്ച വിവരം ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി യുണൈറ്റ‍ഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായിട്ടാണോ അതോ പ്രത്യേക എന്റിറ്റി എന്ന നിലയിലാണോ വിഭാവനം ചെയ്യുന്നത്; വിശദാംശം ലഭ്യമാക്കാമോ?
2472.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ കീഴില്‍ സംരംഭകത്വ വികസന ക്ലബുകള്‍ ആരഭിക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുമോ?
2473.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ ഭാവി സർഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ സാദ്ധ്യതകൾ വിനിയോഗിക്കാന്‍ കേരളത്തെ ഡിസൈൻ ഹബ്ബാക്കി മാറ്റാനുള്ള ഡിസൈൻ നയം രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഡിസൈൻ മേഖലയെ മെയ്ഡ് ഇൻ കേരള ബ്രാൻഡുമായി ബന്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
2474.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എത്ര പുതിയ സംരംഭങ്ങള്‍ക്കാണ് ലക്ഷ്യമിട്ടിരുന്നത്; നിലവില്‍ എത്ര സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലങ്ങളില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?
2475.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഡെവലപ്പർമാർക്ക് ധനസഹായം നൽകുന്നുണ്ടോ; എങ്കിൽ നാളിതുവരെ എത്ര വ്യവസായ എസ്റ്റേറ്റുകളിൽ ഇത്തരത്തിലുള്ള ധനസഹായംനൽകിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
എത്ര തുകയാണ് ധനസഹായമായി അനുവദിച്ചത്; ഓരോ എസ്റ്റേറ്റിലും ഇപ്രകാരം നടപ്പാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?
2476.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പ്രസ്തുത എസ്റ്റേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2477.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായവല്‍ക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള വ്യവസായ നയം എന്തെന്ന് വിശദമാക്കാമോ;
( ബി )
വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്കായി ഹെക്ടര്‍ കണക്കിന് ഭൂമി ആവശ്യമുള്ളപ്പോള്‍ കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് എങ്ങനെ ഇത് സാധ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
പാട്ടക്കാലാവധി പൂര്‍ത്തിയാക്കിയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി വിട്ടുനല്‍കുന്നതിനും ഇത്തരം സ്ഥലങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
റബ്ബര്‍ വില അനുദിനം താഴുന്ന സ്ഥിതിയില്‍ ബഹുഭൂരിപക്ഷം സ്വകാര്യ റബ്ബര്‍ കര്‍ഷകര്‍ റബ്ബര്‍ ടാപ്പ് ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന തോട്ടങ്ങള്‍ വ്യവസായ സംരംഭങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമോ; വ്യക്തമാക്കുമോ?
2478.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ പാർക്കുകളിലും എസ്റ്റേറ്റുകളിലും വ്യവസായ സംരംഭങ്ങൾ നടത്തുന്നത് സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്കരിക്കാത്തതുമൂലം വ്യവസായ സംരംഭങ്ങൾ പലതരം പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ വിശദാംശം നൽകുമോ ?
2479.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രത്യാശ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര സൂക്ഷ്മ സംരംഭങ്ങള്‍ 2022 ല്‍ ആരംഭിച്ചിട്ടുണ്ട്; പ്രാദേശിക സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പ്രസ്തുത പദ്ധതി വിപുലമാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ആലോചിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
2480.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും (2016-21) ഈ സര്‍ക്കാരിന്റെയും കാലയളവില്‍ എത്ര സ്ത്രീ സംരംഭകര്‍ വ്യവസായ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സ്ത്രീ സംരംഭകരെ സഹായിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2481.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
2482.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പുതുതായി എത്ര പദ്ധതികളാണ് നാദാപുരം മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
അവയുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് പറയാമോ;
( ഡി )
സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ലോണ്‍ സബ്സിഡി മേളകള്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
2483.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വായ്പ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ വാണിജ്യ ബാങ്കും നടപ്പ് സാമ്പത്തിക വർഷം നാളിതുവരെ അനുവദിച്ചിട്ടുള്ള വായ്പകളുടെ വിശദാംശം, സംരംഭകരുടെ പേര്, വിലാസം, വായ്പാത്തുക, സബ്സിഡി, സംരംഭത്തിന്റെ സ്വഭാവം, സൃഷ്ടിച്ച തൊഴിലവസരങ്ങൾ എന്നിവ സഹിതം ജില്ലാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2484.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള എം.എസ്.എം.ഇ-കളെ സൂക്ഷ്മസംരംഭങ്ങളിൽ നിന്ന് ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളിൽ നിന്നും ഇടത്തരം സംരംഭങ്ങളായും ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ധനസഹായം ആയി നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്;
( ബി )
തുക അനുവദിച്ച സംരംഭങ്ങളുടെ പേര്, വിലാസം, ഏതുതരത്തിലുള്ള സംരംഭമാണ്, തുക അനുവദിച്ചതിന്റെ ഉദ്ദേശം, അനുവദിച്ച തീയതി, ഓരോ സംരംഭത്തിനും അനുവദിച്ച തുക, ലൈസൻസ്/ രജിസ്ട്രേഷൻ നമ്പർ എന്നിവയുടെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
2485.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഇതില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയിലൂടെ ഒറ്റപ്പാലം മണ്ഡലത്തില്‍ ഇതുവരെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തില്‍ എത്ര നിക്ഷേപം ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2486.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2487.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം ഏതൊക്കെ തരത്തിലുള്ള സംരംഭങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സബ്സിഡി നിരക്കില്‍ ലോണുകള്‍ അനുവദിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങള്‍ തുടര്‍ന്നും നല്ല രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കുമോ?
2488.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ നാളിതുവരെ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ എത്ര ചെറുകിട സംരഭകര്‍ക്ക് വ്യവസായ വകുപ്പ് സഹായങ്ങളും അനുമതിയും നല്‍കിയിട്ടുണ്ട്; തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ആരംഭിച്ച വനിതാ സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
2489.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതെന്നും എത്ര വീടുകളില്‍ ഇതിന്റെ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രസ്തുത പദ്ധതിയുടെ പ്രയോജനം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പെരുമ്പാവൂര്‍, നോര്‍ത്ത്പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്റ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സി.എന്‍.ജി. സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന നടപടികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ഇ )
പെട്രോനെറ്റ് എല്‍.എന്‍.ജി. സ്ഥിതിചെയ്യുന്നു എന്ന പരിഗണന നല്‍കി വൈപ്പിന്‍ നിയോജക മണ്ഡലത്തിന് ഈ പദ്ധതിയുടെ എന്ത് ആനുകൂല്യമാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
പുതുവൈപ്പില്‍ സര്‍വേ നടത്തി സി.എന്‍.ജി. പമ്പുകള്‍ സ്ഥാപിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2490.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനെ വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുകൂലവും ഉല്പാദനക്ഷമവുമായ ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യനയം രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മേഖലാടിസ്ഥാനത്തില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിക്ഷേപകരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനും ആവിഷ്കരിച്ചിട്ടുള്ള മീറ്റ് ദ ഇന്‍വെസ്റ്റര്‍ പദ്ധതിയിലൂടെ കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതി അറിയിക്കാമോ;
( സി )
സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം തുടങ്ങിയ സംരംഭങ്ങള്‍ നിലനിര്‍ത്തി സംരംഭകരുടെ പരാതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് മീറ്റ് ദ മിനിസ്റ്റര്‍ പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രോഗ്രാം എല്ലാ ജില്ലകളിലും നടത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2491.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് എന്നീ വകുപ്പുകളുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ/ഓഫീസുകൾ സംബന്ധിച്ച വിശദവിവരം നൽകാമോ; ഏതെല്ലാം സ്ഥാപനങ്ങൾ/ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥാപനങ്ങൾ/ഓഫീസുകൾ എന്നിവ എത്ര കാലമായിപ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും സ്ഥാപനവും ഓഫീസും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളിൽ/ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ തുടരുന്നു എന്നും സ്ഥാപനവും ഓഫീസും തിരിച്ച് വ്യക്തമാക്കാമോ?
2492.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സംസ്കരണ രംഗത്ത് കെ.എസ്.ഐ.ഡി.സി. മുഖാന്തിരം നടപ്പാക്കാന്‍ തീരുമാനിച്ച മെഗാ സീ-ഫുഡ് പാര്‍ക്കിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
ഈ പാര്‍ക്കില്‍ എത്ര കമ്പനികള്‍ക്ക് ഭൂമി അനുവദിക്കാന്‍ കഴിയുമെന്നും ഇതിനോടകം എത്ര കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
സമുദ്ര വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളില്‍ എന്തൊക്കെയാണ് ഇവിടെ ഉല്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഈ സംരംഭവുമായി ബന്ധപ്പെട്ട എത്ര പേര്‍ക്ക് പുതിയതായി തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2493.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം പി.എം.എഫ്.എം.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്;
( ബി )
ആരംഭിച്ച സംരംഭങ്ങളുടെ പേര്, വിലാസം, സംരംഭത്തിന്റെ സ്വഭാവം, രജിസ്ട്രേഷൻ/ലൈസൻസ് നമ്പർ, സൃഷ്ടിച്ച തൊഴിലവസരങ്ങൾ, സംരംഭം ആരംഭിച്ച തീയതി തുടങ്ങിയ വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2494.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയത് എന്ന് മുതലാണ്; പുതിയതായി ലൈസൻസ് എടുക്കുന്ന വ്യവസായ സംരംഭങ്ങൾ കൂടാതെ മുൻപ് പ്രവർത്തിച്ചിരുന്ന വ്യവസായ സംരംഭങ്ങളും നിർബന്ധമായും ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം രജിസ്റ്റർ ചെയ്യാത്ത വ്യവസായ സംരംഭങ്ങൾക്ക് സബ്സിഡി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിലവിൽ തടസ്സമുണ്ടോ; വിശദാംശം നൽകുമോ;
( സി )
മേൽപ്പറഞ്ഞ പ്രകാരം ഈ സാമ്പത്തിക വർഷം എത്ര വ്യവസായ സംരംഭങ്ങൾ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2495.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം പി.എം.ഇ.ജി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത സംരംഭങ്ങളുടെ പേര്, വിലാസം, സംരംഭത്തിന്റെ സ്വഭാവം, രജിസ്ട്രേഷൻ/ ലൈസൻസ് നമ്പർ, സൃഷ്ടിച്ച തൊഴിലവസരങ്ങൾ, സംരംഭം ആരംഭിച്ച തീയതി തുടങ്ങിയ വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2496.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പേരും വിലാസവും അവ ഏത് തരം വ്യവസായമാണെന്നും മൂലധനം മുടക്ക് എത്ര തുകയാണെന്നും എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ലൈസൻസ് നമ്പര്‍ സഹിതം ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2497.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ കണക്കിലെടുത്തും സ്ഥല ലഭ്യത അനുസരിച്ചും വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കൂടുതല്‍ നെല്ല്, കച്ചി, മത്സ്യം എന്നിവയുടെ മൂല്യവര്‍ദ്ധിത വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2498.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനും റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കാനുമായി ഒരു റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് പാലായിൽ തുടങ്ങുവാൻ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് തുടങ്ങവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2499.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങൾ കുറവായ പൂഞ്ഞാർ മണ്ഡലത്തിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2500.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്ത് മിനി ഫുഡ് പാർക്കുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എത്ര ഫുഡ് പാർക്കുകൾ ആരംഭിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ഈ ഇനത്തിൽ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
2501.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്കോണിക്സ് കമ്പനി നിർമ്മിച്ച ലാപ് ടോപ്പുകളിൽ തകരാർ കണ്ടെത്തിയത് ഏത് മോഡലിനാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത മോഡലിൽ എത്ര ലാപ് ടോപ്പുകള്‍ നിർമ്മിച്ചിരുന്നുവെന്നും അതില്‍ എത്രയെണ്ണം വിറ്റഴിച്ചിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
എത്ര ലാപ് ടോപ്പുകളില്‍ തകരാർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലാപ്ടോപ്പ് നൽകിയത്; ഏതു മോഡൽ ലാപ് ടോപ്പുകളാണ് പകരമായി നൽകിയത്;
( സി )
ലാപ് ടോപ്പുകള്‍ക്ക് ഇത്തരത്തില്‍ തകരാർ സംഭവിച്ച ഇനത്തിൽ ആകെ എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്; പ്രസ്തുത നഷ്ടം ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
2502.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പൊതുമേഖലയില്‍ ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കുമോ;
( ബി )
അവയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( സി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, സിഡ്കോ ടൂള്‍ റൂം എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പാലക്കാട് ജില്ലയില്‍ നാളിതുവരെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാത്ത വ്യവസായ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
2503.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ പ്രവൃത്തികൾക്കാവശ്യമായ സിമന്റ്, കല്ല്, കമ്പി, മണല്‍ തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വില വര്‍ദ്ധനവ് കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ;
( സി )
നിര്‍മ്മാണ വസ്തുക്കളുടെ കൃത്രിമമായ വിലക്കയറ്റം മൂലം സാധാരണക്കാർക്ക് ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വീടുകളുടെ നിര്‍മ്മാണം മുടങ്ങുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിരന്തരമായി നിരീക്ഷിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2504.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എത്ര പാറക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലകളില്‍ പാറ ക്വാറികള്‍ക്ക് അനുമതി ലഭ്യമാക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രവര്‍ത്തനാനുമതി ലഭ്യമായിട്ടുളള പാറ ക്വാറികള്‍ക്കെതിരെ നിലവില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2505.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുവാൻ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഗ്രാമീണ മേഖലയിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് വ്യവസായ വകുപ്പ് മുഖേന വായ്‌പകൾ നൽകുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
തോട്ടം തൊഴിലാളികളുടെയും തോട്ടങ്ങളുടെയും ഉന്നമനത്തിനും നിലനിൽപ്പിനും വേണ്ടി രൂപീകരിച്ച പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പീരുമേട് താലൂക്കിൽ ഇരുപത്തിരണ്ട് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ചീന്തലാർ, ലോണ്ട്രീ, ബോണാമി, കോട്ടമല എസ്റ്റേറ്റുകൾ തുറന്നു പ്രവർത്തിക്കുവാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ നിന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?
2506.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കളിമണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സ്ഥാപനങ്ങള്‍ നില നിര്‍ത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായ സ്ഥാപനങ്ങളെ സമാനസ്വഭാവമുള്ള വ്യവസായങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
2507.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പുരോഗതി വ്യക്തമാക്കാമോ;
( സി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്ര ചെറുകിട സംരംഭകർക്ക് വ്യവസായ വകുപ്പ് സഹായങ്ങളും അനുമതിയും നൽകിയെന്ന് വിശദമാക്കാമോ?
2508.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഉല്പാദന കേന്ദ്രത്തില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നുണ്ടെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത ഉല്പാദന കേന്ദ്രങ്ങളുടെ ആധുനികവല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
2022-23 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കിഴക്കമ്പലത്തെ സ്റ്റാര്‍ച്ച് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മന്റ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2509.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലം മുതൽ നാളിതുവരെ സംസ്ഥാനത്തേക്ക് വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ നടത്തിയ വിദേശയാത്രകളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഓരോ യാത്രയിലും നേടിയെടുത്ത/പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയിലും നാളിതുവരെ എന്തൊക്കെ പ്രവൃത്തികൾ നടപ്പാക്കിയിട്ടുണ്ടെന്നും ഓരോ പദ്ധതിയിലും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
2510.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-കാര്‍ട്ട് റിക്ഷകളുടെ വിപണനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഇ-കാര്‍ട്ട് റിക്ഷകള്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വനിതകള്‍ക്ക് പ്രസ്തുത ഇലക്ട്രിക് വാഹനം നല്‍കുന്നതിന് മുന്‍ഗണന നല്‍കുമോ; ഇത്തരം വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇലക്ട്രിക് വാഹനങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2511.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്കും പുതുസംരംഭകര്‍ക്കും എന്തൊക്കെ സാമ്പത്തിക സഹായ പദ്ധതികളാണ് വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം സംസ്ഥാനത്ത് എത്ര പേര്‍ക്ക്, എത്ര ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ?
2512.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വേ സംസ്ഥാനത്ത് എന്നാണ് ആരംഭിച്ചത്;
( ബി )
പ്രസ്തുത സര്‍വ്വെയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ?
2513.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി ഒന്ന് മുതൽ 2023 ജനുവരി ഒന്ന് വരെ സംസ്ഥാന തലത്തിൽ എത്ര മെഗാ വ്യവസായ മേളകൾ നടത്തി എന്ന് വിശദമാക്കാമോ;
( ബി )
വ്യവസായ മേളകൾ നടത്തുവാനായി ഏതൊക്കെ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഏജൻസികൾ വ്യവസായ മേളകൾ നടത്തുവാൻ നാളിതുവരെ എത്ര തുക അഡ്വാൻസായി കൈപ്പറ്റിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഏജൻസികൾ കൈപ്പറ്റിയിട്ടുള്ള എത്ര അഡ്വാൻസ് തുക ഇതുവരെ ക്രമീകരിച്ചില്ല എന്നും അത് എന്തുകൊണ്ടാണെന്നും വിശദമാക്കാമോ;
( ഇ )
അഡ്വാൻസ് തുക ക്രമപ്പെടുത്താത്ത ഏജൻസികൾക്ക് വീണ്ടും മറ്റ് പ്രോജക്ടുകൾക്കായി അഡ്വാൻസ് നൽകിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2514.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്യാരന്റി കമ്മീഷന്‍ ഇനത്തില്‍ സര്‍ക്കാരിന് എത്ര തുകയാണ് ലഭിക്കാനുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് സര്‍ക്കാരിന് തുക നല്‍കേണ്ടത്; വ്യക്തമാക്കാമോ;
( സി )
കൃത്യമായി തുക അടയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ആലോചനയിലുണ്ടോ?
2515.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാറ ഖനനം ചെയ്യുന്നതിനുള്ള റോയൽറ്റി നിലവിൽ എത്ര രൂപയാണ്; ഇത് അവസാനമായി പരിഷ്കരിച്ചത് എന്നാണ്; വ്യക്തമാക്കുമോ;
( ബി )
1957-ലെ കേന്ദ്ര ഖനന ചട്ടം വകുപ്പ് 9(3) പ്രകാരം ഒരു ധാതുവിന്റെ റോയൽറ്റി മൂന്നുവർഷത്തിനുള്ളിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ പുതുക്കി നിശ്ചയിക്കാൻ സാധിക്കുമോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാറ ഖനനത്തിനുള്ള റോയൽറ്റി ഉയർത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
2516.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൈനിംഗ് ആന്റ് വകുപ്പ് മുഖേനയുളള എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് സീനിയോറിറ്റി പ്രകാരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
2517.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ്രവൃത്തികള്‍ക്കും വീട് നിര്‍മ്മാണത്തിനും മറ്റുമായി മണ്ണ് നീക്കം ചെയ്യുന്നതിനുളള അനുമതി യഥാസമയം ലഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുളള അനുമതി യഥാസമയം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
മണ്ണ് നീക്കുന്നതിനും മറ്റുമുള്ള അനുമതിക്കായി അപേക്ഷകര്‍ ദിവസങ്ങളോളം ഓഫീസുകളില്‍ കയറിയിറങ്ങി തിരക്ക് സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ച് തീര്‍പ്പ് കല്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2518.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടൺ ബോർഡ് പരുത്തി സംഭരണം വൈകാതെ തുടങ്ങുമോയെന്ന് അറിയിക്കാമോ;
( ബി )
സ്പിന്നിംഗ് മില്ലുകൾക്ക് കുറഞ്ഞ വിലയ്ക്ക് പരുത്തി ലഭ്യമാക്കുവാന്‍ വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്ന കര്‍മ്മപദ്ധതി വിശദമാക്കാമോ;
( സി )
ഓരോ മില്ലും ആവശ്യമായ പരുത്തി സ്വയം സംഭരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
കോട്ടൺബോർഡ് രൂപീകരണത്തിന്റെ വിശദാംശം നൽകുമോ?
2519.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് സ്പിന്നിംഗ് മില്ലിൽ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്പിന്നിംഗ് മിൽ കൂടുതൽ ലാഭകരമാക്കുന്നതിനും തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2520.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള അളഗപ്പ ടെക്‌സറ്റയില്‍സ് മില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടലുകള്‍ നടത്തുമോ;
( ബി )
എന്‍.ടി.സി. എറ്റെടുത്തെങ്കിലും പ്രവര്‍ത്തനം നിലച്ച ടെക്സ്റ്റയിൽ മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രസ്തുത കോർപ്പറേഷൻ തയ്യാറില്ലെങ്കില്‍ ആയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2521.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നിലവിൽ ഏത് ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നെയ്ത്തുകാർക്ക് കൂലി ഇനത്തിൽ നാളിതുവരെ നൽകാനുള്ള കുടിശിക എത്രയാണെന്നും ഏത് മാസം വരെയുള്ള കൂലിയാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; കുടിശിക തീർത്ത് കൂലി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2522.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനായി ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ശിപാർശ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ബോർഡ് മുന്നോട്ട് വച്ചിട്ടുള്ള പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ശിപാർശ നടപ്പാക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2523.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത കയര്‍ വ്യവസായ മേഖലയില്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഉല്പന്ന വൈവിധ്യവത്ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കയര്‍ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്ത് ഈ മേഖലയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കയര്‍ കമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ നിര്‍മ്മിക്കുന്ന ബോര്‍ഡുകളും വലിയ തോതിലുള്ള ഉല്പാദന-വിപണന സാധ്യതയുമുള്ളവയാണെന്നത് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ ജിയോ ടെക്സ്റ്റയില്‍സ് ഹബ്ബാക്കി മാറ്റുവാനുള്ള ഇടപെടല്‍ ഉണ്ടാകുമോ; വിശദമാക്കുമോ?
2524.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം കയര്‍ വ്യവസായ സഹകരണ സംഘം നമ്പര്‍ 715 ന്റെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
2525.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ എത്രകോടി രൂപയുടെ കയര്‍ ഭൂവസ്ത്രം ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നദീതട സംരക്ഷണത്തിന് ഇത് വ്യാപകമാക്കാന്‍ എന്തു നടപടികളാണ് കയര്‍ വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
2526.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയര്‍ വ്യവസായ മേഖലയിലെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.