STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2343.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജി.എസ്.ടി. വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ പരിഷ്ക്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ മാത്യകയില്‍ മറ്റ് പ്രധാനപ്പെട്ടതും പൊതുജനങ്ങള്‍ നിരന്തരം ആശ്രയിക്കുന്നതുമായ വകുപ്പുകളില്‍ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
2344.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയ ഭൂമി ഹൗസ് പ്ലോട്ടുകളാക്കി വിൽക്കുമ്പോള്‍ വസ്തുവിന്റെ നിലവിലുള്ള ഫെയര്‍വാല്യുവിന് ഉപരിയായി പ്രസ്തുത പ്ലോട്ടുകള്‍ക്കുണ്ടാകുന്ന മൂല്യവര്‍ദ്ധന കണക്കിലെടുത്ത് രണ്ടേക്കറിൽ കൂടുതലുള്ള ഭൂമി ഹൗസ് പ്ലോട്ടുകളാക്കി വിൽക്കുന്നവരിൽ നിന്നും പ്രത്യേകമായി അധിക നികുതി ഈടാക്കുവാൻ നടപടി സ്വീകരിക്കാമോയെന്ന് വിശദമാക്കാമോ?
2345.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകൾക്ക് പദ്ധതിയേതര പ്രവർത്തനങ്ങൾക്കായി നൽകുന്ന ബഡ്ജറ്റ് വിഹിതം യഥാസമയം നൽകാത്ത കാരണം സർവകലാശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് എന്ന തരത്തിലുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ പി.എസ്.സി. വഴിയല്ലാതെയുള്ള നിയമനം നടത്തുന്നത് സർവകലാശാലകളുടെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്നു എന്നതിനാൽ ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് നിർദ്ദേശം നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സർവകലാശാലകളിലെ സാമ്പത്തിക വിനിയോഗം പരിശോധിക്കുവാൻ ധനകാര്യ വകുപ്പിന് എന്തെല്ലാം ഓഡിറ്റ് സംവിധാനമാണ് നിലവിലുള്ളത്;
( ഡി )
പ്രസ്തുത ഏജൻസികളുടെ പരിശോധനയെ തുടർന്നുന്നയിക്കപ്പെടുന്ന തടസ്സവാദങ്ങൾ പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
സംസ്ഥാനത്തെ നികുതി-നികുതിയേതര വരുമാനം
2346.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെയുള്ള കാലയളവിൽ സംസ്ഥാനത്തെ നികുതി-നികുതിയേതര വരുമാനം സംബന്ധിച്ച പ്രതിവർഷ കണക്ക് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഓരോ മേഖലയില്‍ നിന്നും ലഭിച്ച വരുമാനം ഇനം തിരിച്ച് അറിയിക്കാമോ; പ്രസ്തുത വരുമാനത്തില്‍ മദ്യം, ലോട്ടറി എന്നീ മേഖലയില്‍ നിന്നും ലഭിച്ച വരുമാനം എത്ര ശതമാനം വരുമെന്ന് അറിയിക്കാമോ;
( സി )
മേൽ കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറി, മദ്യം എന്നിവയില്‍ നിന്നും ആണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന കണക്കുകളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്താമോ?
2347.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം സാമൂഹ്യ സുരക്ഷാ പെൻഷനുമായും സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷനുമായും ബന്ധപ്പെട്ട മസ്റ്ററിങ്ങ് നീട്ടി നൽകിയിട്ടുണ്ടോ; എങ്കിൽ ആയത് എപ്പോള്‍ വരെയാണ് നീട്ടി നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ; ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2348.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടി, നോട്ട് നിരോധനം, സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി എന്നിവ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാന സമ്പദ് ഘടനയില്‍ നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തമാകുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2349.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിൽ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കടമെടുപ്പ് വായ്പാപരിധിയിലുണ്ടാകുന്ന മാറ്റം കാരണം സംസ്ഥാനത്തിന് എത്ര കോടി രൂപയുടെ കുറവ് കേന്ദ്ര നിലപാട് കാരണം ഈ വര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ നടപടി
2350.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അസ്വാഭാവികവും അമിതവുമായ പലിശയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
നികുതി വെട്ടിപ്പിന്റെ കൂടി ഭാഗമായി ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കാമോ;
( സി )
നിക്ഷേപങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്തുകൊണ്ട് അച്ചടി ഇലക്ട്രോണിക് മീഡിയ വഴി നല്‍കുന്ന പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന് പത്രമാധ്യമങ്ങളും കൂടി ഉത്തരവാദികളാകുന്ന വിധത്തില്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
2351.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക അച്ചടക്കം നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്ത് വിവിധ വകുപ്പുകളിലേക്ക് പുതിയ വാഹനം വാങ്ങുന്നതിനായി ആകെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ച ശേഷം ഓരോ വകുപ്പും വാങ്ങിയ വാഹനം ഏതെന്നും എത്ര തുക വിലയുള്ളതെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?
2352.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി പിരിച്ചെടുക്കാനുള്ളത് വഴി എത്രകോടി രൂപയാണ് ഖജനാവിന് നഷ്ടം സംഭവിച്ചിട്ടുള്ളതെന്ന് വിശദാംശം നൽകുമോ;
( ബി )
പാട്ട തുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി കുടിശിക, ഭൂനികുതി, എക്‌സൈസ്, രജിസ്ട്രേഷൻ ഫീസ്, മോട്ടോർ വാഹന നികുതി, വെള്ളക്കരം, ജി. എസ്. റ്റി. എന്നിങ്ങനെ ഓരോയിനങ്ങളിലുമായി പിരിച്ചെടുക്കാനുള്ള നികുതി കുടിശികയുടെ കണക്കുകൾ വിശദമാക്കാമോ;
( സി )
ബഡ്ജറ്റിൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന പുതിയ നിർദ്ദേങ്ങൾക്ക് പകരം കുടിശിക പിരിച്ചെടുക്കുവാനുള്ള ക്രിയാത്മക നടപടി സ്വീകരിക്കുമോ ?
2353.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷവും എത്ര തവണകളിലായി വിവിധ സേവന ഫീസുകൾ വര്‍ദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫീസുകളുടെ നിലവിലെ നിരക്ക് 2016 മെയ് മാസം നിലവിലുണ്ടായിരുന്ന നിരക്കുകളേക്കാള്‍ എത്ര ശതമാനമാണ് വര്‍ദ്ധിച്ചിട്ടുള്ളത്;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷവും ഓരോ ബജറ്റ് വഴിയും ജനങ്ങളില്‍ നിന്നും അധിക വിഭവ സമാഹരണം നടത്താന്‍ തീരുമാനിച്ച തുക എത്ര കോടി വീതമായിരുന്നെന്നും അതുവഴി ഓരോ വര്‍ഷവും അധികമായി സമാഹരിച്ച തുക എത്ര കോടി വീതമായിരുന്നെന്നും വിശദമാക്കാമോ;
( ഡി )
ബജറ്റ് വഴിയല്ലാതെ അധിക വിഭവ സമാഹരണം നടത്തിയ ഘട്ടങ്ങള്‍ ഏതൊക്കെയായിരുന്നു; ഓരോ ഘട്ടത്തിലും ബഡ്ജറ്റിന് പുറത്തുള്ള അധിക വിഭവ സമാഹരണ ലക്ഷ്യം എത്ര കോടി രൂപയായിരുന്നു; ലക്ഷ്യമനുസരിച്ച് യഥാര്‍ത്ഥത്തില്‍ സമാഹരിച്ച തുക ഓരോ വര്‍ഷവും എത്രയായിരുന്നു; വിശദാംശം ലഭ്യമാക്കാമോ?
2354.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനയിനത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ള ആകെ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ നികുതിയിനങ്ങളില്‍ സര്‍ക്കാരിന് എത്ര തുക ആകെ കുടിശികയായി ലഭിക്കാനുണ്ടെന്നും അതിലെ ഓരോ ഇനവും വെവ്വേറെയായും വിശദമാക്കുമോ?
2355.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.എസ്.ജി.ഡി, യൂണിവേഴ്‍സിറ്റികള്‍ എന്നിവയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പോയിട്ടുള്ള ജീവനക്കാരുടെ മെഡിസെപ്പ് തുക ശമ്പളത്തില്‍ നിന്നും പിടിക്കാതിരിക്കുന്നുണ്ടോ; എങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിക്കുന്ന എം.എല്‍.എ മാരുടെ പി.എ. മാരില്‍ സർക്കാർ ജീവനക്കാരായിട്ടുളള പി.എ. മാര്‍ ഉള്‍പ്പെടെയുളളവരുടെ മെഡിസെപ് പ്രീമിയം ഈടാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
മുൻസിപ്പൽ കോർപ്പറേഷൻ, ഗ്രാമ പഞ്ചായത്ത്, വിവിധ യൂണിവേഴ്‍സിറ്റികള്‍ എന്നിവയില്‍ നിന്നും ഡെപ്യൂട്ടേഷനിൽ പോയിട്ടുള്ള ജീവനക്കാര്‍ക്ക് സ്പാർക്ക് പെന്‍ നമ്പർ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഈ വിഭാഗം ജീവനക്കാരുടെ മെഡിസെപ്പ് തുക പിടിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2356.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീം (എന്‍.പി.എസ്.) ല്‍ ഉള്‍പ്പെടുന്ന എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ നിലവിലുണ്ട്; വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
എന്‍.പി.എസ്.-ല്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ഡി.സി.ആര്‍.ജി., ടെര്‍മിനല്‍ ലീവ് സറണ്ടര്‍ എന്നീ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എന്‍.പി.എസ്. സംസ്ഥാനത്ത് നടപ്പാക്കിയതിന് ശേഷം നാളിതുവരെ എത്ര ജീവനക്കാര്‍ വിരമിച്ചൂ; അവര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍; നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
2357.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നതിനായി ഇതിനോടകം എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പദ്ധതിയിലേക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നുണ്ടോയെന്നും നിലവില്‍ എത്ര കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ?
2358.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തണ്ടാൻ മഹാസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് സമുദായത്തിന്റെ ഉന്നമനത്തിനായി പലിശ രഹിത വായ്പയായി അഞ്ച് കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2359.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ സംസ്ഥാനത്തിന്റെ വരവിന്റെ എത്ര ശതമാനം പലിശയിനത്തിനുള്ള തിരിച്ചടവിനായി ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തില്‍ എത്ര തുക കടം എടുത്തുവെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷവും, നടപ്പു സാമ്പത്തികവര്‍ഷം നാളിതുവരെയുമുള്ള പ്രസ്തുത കടത്തിന്റെ മാത്രം തിരിച്ചടവ് എത്ര തുകയാണെന്നും അറിയിക്കുമോ?
2360.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ബാങ്കുകളിൽ നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്ന് വ്യക്തമാക്കുമോ?
2361.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പ്രസ്തുത പ്രവ‍ൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ഉള്ള വിശദാംശം നല്‍കാമോ?
2362.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി പുതിയ പദ്ധതികള്‍ക്ക് അനുമതി ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
തിരുവനന്തപുരം ജില്ലയിൽ ആർ.ഐ.സി.കെ. വഴി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട റോഡ്‍ വികസന പദ്ധതിയായ കരമന-വെള്ളറട റോഡ് കിഫ്ബിയിൽ ഉള്‍പ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2363.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ കയപനച്ചി-കുന്നുംചിര- പുതിയങ്ങാടി റോഡ്‌ പ്രവൃത്തി കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നല്‍കാന്‍ നിലവിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2364.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്താല്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ക്ക് സാമ്പത്തികാനുമതി ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികള്‍ ഉണ്ടോ; എങ്കിൽ പദ്ധതിയുടെ പേരും പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണവും ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
2365.
ശ്രീ. ഉമ്മൻ ചാണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഇതുവരെ കിഫ്ബിയിൽ ഉൾപ്പെടുത്തി എത്ര പ്രവൃത്തികളിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബിയിൽ ഉൾപ്പെടുത്തി പ്രസ്തുത മണ്ഡലത്തിൽ പ്രവൃത്തികളൊന്നും ഏറ്റെടുത്തിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ?
2366.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കിഫ്ബി വഴി നിര്‍മ്മാണം നടത്തിവരുന്ന മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നിലവിലെ നിര്‍വ്വഹണ ഏജന്‍സിയെ മാറ്റുന്നതിനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂള്‍ കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ?
2367.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ നടപ്പാക്കി വരുന്ന കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കിഫ്ബി പദ്ധതി പ്രകാരം പ്രസ്തുത നടപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2368.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടോ; എങ്കിൽ ആരിൽ നിന്നാണ് നിയമോപദേശം തേടിയത്; എത്ര രൂപയാണ് ഫീസിനത്തിൽ ചെലവഴിച്ചത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2369.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്ര വിഹിതം കുറച്ചതും പഞ്ചവത്സര പദ്ധതികള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഗാ‍ഡ്ഗില്‍ ഫോര്‍മുല പ്രകാരം ലഭിക്കേണ്ടിയിരുന്ന ഗ്രാന്റ് ഇല്ലാതായതും മൂലം വികസന പദ്ധതികള്‍ക്ക് സംസ്ഥാനം അധിക തുക കണ്ടെത്തേണ്ടി വരുന്നത് സംസ്ഥാനത്തിന് മേൽ സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരത്തിനിടയിൽ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
കിഫ്ബി വായ്പ എടുക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും ചില ഏജന്‍സികളും ശ്രമം നടത്തുന്നുണ്ടോ; എങ്കിൽ ആയത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന കുതിപ്പിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കരുതുന്നുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കുന്നതില്‍ വിലക്കില്ലാതിരിക്കുമ്പോള്‍ കിഫ്ബിയെ നിയമവിരുദ്ധമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കത്തെ നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
2370.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി നൽകിയ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം പൂര്‍ത്തിയായെന്നും വ്യക്തമാക്കാമോ?
2371.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികൾക്കുവേണ്ടി നാളിതുവരെ സമാഹരിച്ചിട്ടുള്ള വായ്പകളുടെ പലിശ, തിരിച്ചടവ് കാലാവധി എന്നിവയുടെ വിശദ വിവരം നൽകുമോ?
2372.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളും അവയുടെ പുരോഗതിയും വിശദമാക്കാമോ?
2373.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതിനായി ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2374.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി പുതിയ പദ്ധതികള്‍ക്ക് അനുമതി ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട റോഡ് പ്രവൃത്തികളിലൊന്നായതും അഞ്ച് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതുമായ കരമന-വെള്ളറട റോഡ് നിര്‍മ്മാണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്കുമോ ; ആയത് പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2375.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവൃത്തികൾക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ ഏതെല്ലാം പ്രവൃത്തികളാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
പൂർത്തീകരിച്ച പ്രവൃത്തികളിൽ ടെണ്ടർ സേവിങ്ങ്സ് ഇനത്തിൽ തുക ബാക്കിയായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തുക പ്രവൃത്തി പൂർത്തിയായിട്ടുള്ള അതേ സ്ഥാപനത്തിന്റെ മറ്റു പ്രവൃത്തികൾക്കായി ഉപയോഗപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ?
2376.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പാലക്കാട്- പാറ-പൊള്ളാച്ചി റോഡ് നവീകരണം എന്ന പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2377.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന കിഫ്‌ബി പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
കൊടുവള്ളി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഏതൊക്കെ റോഡുകളാണ് കിഫ്ബി വഴി പുനരുദ്ധരിക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; അവയുടെ പ്രവർത്തനം ഏതുഘട്ടം വരെയായി എന്ന് വിശദമാക്കുമോ?
2378.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടത്തുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും എന്നാണ് അനുമതി നല്‍കിയതെന്നും, എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്നും, ഇപ്പോള്‍ അവയുടെ പുരോഗതി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( സി )
നെയ്യാര്‍ഡാമിലെ ടൂറിസം വികസനത്തിനായി കിഫ്ബി ധനസഹായത്തോടെ പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2379.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍-കല്ല്യാശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂലക്കീല്‍ കടവ് പാലത്തിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2380.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ നിന്നും മണലൂര്‍ നിയോജകമണ്ഡലത്തിലെ എളവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര തുകയുടെ ഭരണാനുമതി നല്‍കിയെന്ന് അറിയിക്കുമോ;
( ബി )
എന്നാണ് ഭരണാനുമതി നല്‍കിയതെന്നും സാങ്കേതികാനുമതി നല്‍കിയതെന്നും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ പ്രകാരം എന്നാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നതെന്നും അത് പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്നതിന്റെ കാരണം അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതിയും പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
2381.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കെട്ടിടങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് വേണ്ടി അനുവദിക്കുന്ന ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍, പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് അതത് വകുപ്പുകളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആവശ്യത്തിന് വകുപ്പ് ഫണ്ട് ലഭ്യമായിട്ടില്ലെങ്കില്‍ ഇത്തരം പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് അനുമതി നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2382.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുവാനായി മലമ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച പദ്ധതികളും തുകുയും സംബന്ധിച്ച വിശദവിവരം നല്‍കാമോ;
( ബി )
2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്നതിനായി മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ പേര്, തുക, എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ?
2383.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും നീക്കിവെച്ച നാല്കോടി രൂപ വിനിയോഗിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരം അറിയിക്കാമോ; ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2384.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എം.എൽ.എ.മാരുമായി ബന്ധപ്പെട്ടുള്ള ആസ്തി വികസന ഫണ്ട്, സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ട് എന്നിവയിലുണ്ടാകുന്ന ടെണ്ട‍ർ സേവിംഗ് എപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നിന്നും ഇതുവരെ ഉണ്ടായിട്ടുള്ള ടെണ്ടർ സേവിംഗ് തുക എത്രയാണെന്ന് അറിയിക്കാമോ; ഇതിന്റെ പ്രതിവർഷ കണക്ക് വ്യക്തമാക്കുമോ;
( സി )
ആസ്തി വികസന ഫണ്ട്, സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ട് എന്നിവയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ടെണ്ടർ സേവിംഗ് തുക കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
2385.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 2019-20 മുതല്‍ ഇതുവരെ നടത്തിയ മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയാണെന്നും ഇതുവരെ അവ പൂ‍ത്തീകരിക്കാത്തതിനുള്ള കാരണം എന്തൊക്കെയാണെന്നും വിശദമാക്കുമോ?
2386.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ദേവികുളം നിയോജക മണ്ഡലത്തിലെ എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ ടെണ്ടര്‍ സേവിംഗ് ഇനത്തില്‍ എത്ര തുക ഉണ്ടെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രത്യേക വികസന നിധി, ആസ്തി വികസന നിധി എന്നിവയുടെ ടെണ്ടര്‍ സേവിംഗുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2387.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം, വിവിധ പ്രവൃത്തികളുടെ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ട ശരാശരി ടെന്‍ഡര്‍ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഡെൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (ഡി.എസ്.ആര്‍.)-2018 ലേയ്ക്ക് നിരക്ക് മാറിയപ്പോള്‍ അംഗീകരിക്കപ്പെട്ട ടെന്‍ഡര്‍ ശതമാനത്തില്‍ ഉണ്ടായ വ്യത്യാസം ശരാശരി കണക്കില്‍ അറിയിക്കാമോ?
2388.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എ. പ്രത്യേക വികസന നിധി പ്രകാരം ഭരണാനുമതി നൽകിയിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2389.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ നടത്തിയ പ്രവൃത്തികളില്‍ എത്ര രൂപ ടെണ്ടര്‍ സേവിംഗ്സ് ഉണ്ട് എന്ന് അറിയിക്കാമോ; ഓരോ പ്രവൃത്തി സംബന്ധിച്ചുള്ള ടെണ്ടര്‍ സേവിംഗ്സിന്റെ വിവരം പ്രത്യേകം ലഭ്യമാക്കാമോ?
2390.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കാമോ?
കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച നബാര്‍ഡ് ഫണ്ട്
2391.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം നടപ്പിലാക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2392.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2393.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആയുര്‍വേദ ചികിത്സ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഏതെല്ലാം ആശുപത്രികളിലും സ്ഥാപനങ്ങളിലുമാണ് ഈ പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
മെഡിസെപ്പില്‍ ആയുര്‍വേദ ചികിത്സ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
2394.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ നിന്നും ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ആശുപത്രികളില്‍ ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
2395.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ അംഗമാകാൻ കഴിയാതിരുന്നവര്‍ക്ക് പിന്നീട് അംഗമാകാന്‍ സാധിക്കാത്തത്പരിശോധിച്ചിട്ടുണ്ടോ;
( ബി )
മെഡിസെപ്പ് പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് അവരുടെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വിട്ടുപോയിട്ടുള്ളവരെ കൂടി പദ്ധതിയിൽ ചേർക്കുന്നതിന് നല്കിയിട്ടുള്ള സമയപരിധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ആയതിനായി ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പദ്ധതിയില്‍ അംഗമാകാനാകാത്തവ‍ർക്ക് അംഗമാകുന്നതിനും ആശ്രിതരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് വിട്ടുപോയിട്ടുള്ളവ‍‍ർക്ക് വിട്ടുപോയവരെ ഉൾപ്പെടുത്തുന്നതിനുമായി എത്ര അപേക്ഷകളാണ് നിലവില്‍ ധനകാര്യ വകുപ്പില്‍ ലഭ്യമായിട്ടുള്ളതെന്ന കണക്ക് അറിയിക്കുമോ;
( ഇ )
മറ്റ് ചികിത്സാപദ്ധതികള്‍ നിലവിലില്ലാത്ത ഖാദിബോര്‍ഡ് ഉള്‍പ്പടെയുള്ള കമ്പനി, കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ചവരെക്കൂടി മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച വളരെ കുറഞ്ഞ പെന്‍ഷന്‍ വാങ്ങുന്നവരും, ക്യാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾകൊണ്ട് ദുരിതമനുഭവിക്കുന്നവരുമായവർക്കും മെഡിസെപ്പ് അനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തീരുമാനം ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?
2396.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും വിവിധ വകുപ്പുകളിൽ നിന്നും 2022 മെയ് 31 വരെ വിരമിച്ചതുമായ ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരിൽ 2022 നവംബർ 30 വരെ വിരമിച്ച ജീവനക്കാരിൽ എത്ര ഭിന്നശേഷിക്കാരുണ്ട്; ഇവർ ജോലി ചെയ്തിരുന്ന വകുപ്പ്; നിലവിൽ ഇവർക്ക് ലഭിക്കുന്ന പെൻഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2397.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ലമെന്റില്‍ പാസ്സാക്കിയ പി.എഫ്.ആര്‍.ഡി.എ. ബില്ലിലെ 12(b) വകുപ്പ്‌ പ്രകാരം സംസ്ഥാന സര്‍ക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്ന പക്ഷം ജീവനക്കാര്‍ ഇതുവരെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിന് നിയമപരമായി തടസ്സമുണ്ടാകുമോയെന്ന് വിശദമാക്കാമോ?
2398.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാര്‍ക്കില്‍ ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിക്കുകയാണെങ്കില്‍ അത് തിരുത്തുന്നതിന് ധനകാര്യവകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ഉചിതമാര്‍ഗ്ഗേണ അപേക്ഷകൊടുത്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ജീവനക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രശ്‍നം പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സൗകര്യവും ജില്ലാ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2399.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം നല്‍കുന്നതിന് ദേവസ്വം വകുപ്പ് അനുമതി ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ എന്നാണ് അനുമതി ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ശമ്പള പരിഷ്കരണത്തിന് അനുമതി നല്‍കിയോ; ഇല്ലെങ്കില്‍ അനുമതി നല്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
2400.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വിസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട ഡി.എ.അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍ എന്നിവ എന്ന് നല്‍കാനാകും എന്നറിയിക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനകാര്‍ക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി നല്‍കുവാനുള്ള പേ-റിവിഷന്‍ അരിയര്‍ നല്‍കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്; ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട അരിയര്‍ തുക നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അർഹമായതും ലഭിക്കേണ്ടതുമായ ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞു വയ്ക്കുന്ന സമീപനം മാറ്റുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
2401.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് ഉൾപ്പെട്ടത് എന്ന് അറിയിക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് 20 ശതമാനം തുക നീക്കിവെച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
20 ശതമാനം തുക നീക്കിയിരിപ്പോടെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ സ്ഥാനം നേടിയ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുക്കൂട് പാലം പുനർനിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിലെ കാലതാമസത്തിനുള്ള കാരണങ്ങൾ വിശദമാക്കാമോ?
2402.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 പദ്ധതി വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി എത്ര രൂപയാണ് നീക്കി വച്ചതെന്നും അതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത കാലയളവില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയില്‍ എത്ര കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കാനുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
2022-23 കാലയളവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി നീക്കിവച്ചത് എത്ര തുകയാണെന്നും അതില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കാമോ?
2403.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ്. - ഐ.ഐ.എസ്.ടി. ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ഓരോ വർഷവും വാടക ഇനത്തിൽ വലിയ തുക വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ വിശദമാക്കാമോ;
( സി )
ഈ സ്ഥാപനത്തിന് സ്വന്തമായി ഭൂമി ലഭ്യമാക്കി കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് 131 കോടി രൂപ അനുവദിക്കുകയും അതിൽ നിന്നും ഒരു കോടി രൂപ റിലീസ് ചെയ്യുകയും ചെയ്തിരുന്നോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന് നിലവിൽ പ്രാബല്യമുണ്ടോയെന്ന് വിശദമാക്കാമോ?
2404.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയ തുകയുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത തുകയിൽ നാളിതുവരെ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ നടപ്പ് സാമ്പത്തിക വർഷം കുറവ് വരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
കോട്ടക്കൽ നിയോജകമണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികള്‍
2405.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്തും മുൻ സര്‍ക്കാരിന്റെ കാലത്തുമായി കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 20 ശതമാനം തുക വകയിരുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികളുടെ അനുമതിയ്ക്കായുള്ള പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന് ലഭ്യമായിട്ടുണ്ട്; അതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ധനകാര്യ വകുപ്പിന് സമർപ്പിച്ച പ്രവൃത്തികളിൽ ഏതിനെല്ലാം അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
ബഡ്ജറ്റില്‍ വകയിരുത്തുന്ന പദ്ധതി വിഹിതം
2406.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് വിവിധ വകുപ്പുകള്‍ക്കായി ഓരോ വര്‍ഷവും ബഡ്ജറ്റില്‍ വകയിരുത്തുന്ന പദ്ധതി വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തി എത്ര രൂപയുടെ കുറവാണ് ഓരോ വകുപ്പിനും വകയിരുത്തിയതില്‍ കുറവ് വരുത്തിയതെന്ന് വര്‍ഷം തിരിച്ചും വകുപ്പുകള്‍ തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ; വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെങ്കില്‍ ഓരോ വകുപ്പിനും വകയിരുത്തിയതില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ വര്‍ഷം തിരിച്ചും വകുപ്പുകള്‍ തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കിഫ്ബി പദ്ധതികള്‍ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന്റെ ആകെ ബഡ്ജറ്റ് വിഹിതത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും ഉണ്ടായ ഏറ്റക്കുറച്ചിലിന്റെ കണക്ക് ലഭ്യമാക്കുമോ;
( സി )
കിഫ്ബി ആരംഭിച്ചതിന് ശേഷം പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയുടെ വിഹിതത്തില്‍ പൊതുഖജനാവിലുണ്ടായ കുറവാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ തുക വകയിരുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതെന്ന് കരുതുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
2407.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി വികസന പാക്കേജ് എന്നാണ് നിലവില്‍ വന്നതെന്നും ഇതിനായി അനുവദിച്ച തുക എത്രയാണെന്നും അറിയിക്കുമോ;
( ബി )
എത്ര വര്‍ഷം കൊണ്ടാണ് പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
നാളിതുവരെ എത്ര തുക ഇടുക്കി പാക്കേജിനായി അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഇടുക്കി പാക്കേജ് മുഖേന ഇതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് നിയോജക മണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പാക്കേജിൽ ഏതൊക്കെ തരത്തിലുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തുന്നതെന്നും ആയതിന്റെ മാനദണ്ഡവും വിശദമാക്കുമോ?
2408.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജമണ്ഡലത്തില്‍ 2016-17 മുതല്‍ 2022-23 വരെയുളള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റുകളില്‍ 20 ശതമാനം ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്നും ആയതിനുളള കാരണവും വ്യക്തമാക്കാമോ?
2409.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ ഓരോ വര്‍ഷവും ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ൽ വരുന്ന മരാമത്ത് പണികളില്‍ 20% തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ?
2410.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇടുക്കി പാക്കേജ് അനുവദിച്ചത് ഏത് വര്‍ഷത്തിലാണെന്നും ഇതിനായി പ്രഖ്യാപിച്ച തുക എത്ര കോടിയാണെന്നും അറിയിക്കുമോ;
( ബി )
ഇടുക്കി പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കാൻ കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം നാളിതുവരെ ഓരോ ബഡ്ജറ്റിലും ഇതിനായി വകയിരുത്തിയ തുക സംബന്ധിച്ച വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുത പാക്കേജിനായി ആകെ അനുവദിച്ച തുക സംബന്ധിച്ച വിശദാംശം നൽകാമോ?
2411.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്ത സാമൂഹിക ക്ഷേമ പെൻഷനുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്ന സാമൂഹിക ക്ഷേമ പെൻഷനുകളുടെ ഇൻസെന്റീവ് കുറയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവ് പിൻവലിക്കുവാൻ നടപടി സ്വീകരിക്കുമോ?
2412.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാൻസർ രോഗികൾക്കുള്ള പെൻഷൻ നിലവിൽ മറ്റ് ക്ഷേമ പെൻഷനുകളെക്കാളും കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ക്യാൻസർ രോഗത്തിന്റെ ചികിത്സാചെലവ് കൂടുതൽ ആയതിനാലും അത് സാധാരണക്കാർക്ക്‌ താങ്ങാനാകാത്തത് ആയതിനാലും ക്യാൻസർ രോഗികൾക്കുള്ള പെൻഷൻ തുക മൂവായിരം രൂപയാക്കി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2413.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ന്യൂക്കട്ട് പാലം നിർമ്മാണത്തിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഫയൽ ധനകാര്യ വകുപ്പിൽ ആറ് മാസമായി പെൻഡിങ്ങിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2414.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ കാലത്തുണ്ടായ വരുമാന നഷ്ടം നേരിടുന്നതിനായി ആവിഷ്കരിച്ച പ്രളയ സെസ് പ്രകാരം എത്ര തുകയാണ് പിരിഞ്ഞു കിട്ടിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രളയ സെസ് അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഉണ്ടോ; എങ്കില്‍ എത്ര തുകയാണ് കുടിശ്ശികയിനത്തില്‍ അടയ്ക്കാനുള്ളതെന്ന് വിശദമാക്കാമോ;
( സി )
എന്തു കൊണ്ടാണ് കുടിശ്ശിക പിരിക്കാന്‍ കഴിയാത്തതെന്ന് വിശദമാക്കാമോ?
2415.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക, പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍ , ജലവിഭവ വകുപ്പ് കോണ്‍ട്രാക്ടര്‍മാര്‍, ജീവനക്കാരുടെ ഡി.എ. കുടിശിക, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കുവാനുള്ള തുക, വിവിധ തരത്തിലുള്ള മറ്റ് കുടിശികകള്‍ എന്നിങ്ങനെ ഏതെല്ലാം ഇനങ്ങളിൽ, എത്ര തുക വീതം കൊടുത്ത് തീര്‍ക്കുവാന്‍ ബാധ്യതയുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ട്രഷറിയില്‍ നിലവില്‍ എന്ത് തുക മിച്ചമുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
2416.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2002-05 കാലയളവിലെ റവന്യൂ കമ്മി, ധന കമ്മി എന്നിവ എത്ര ശതമാനമായിരുന്നെന്നും നിലവില്‍ എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി
2417.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന സാമ്പത്തിക വിവേചനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിച്ച്‌ സുസ്ഥിര വികസനം സാധ്യമാക്കുന്ന രീതിയിലാണോ അടുത്ത വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
അടുത്ത വർഷത്തെ വാര്‍ഷിക പദ്ധതിയില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടോ;
( സി )
അടുത്ത വർഷത്തെ വാർഷിക പദ്ധതിയില്‍ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
2418.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ 2016-21 കാലയളവിലെ സാമ്പത്തിക സൂചകങ്ങൾ ആധാരമാക്കി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഗിഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ധനകാര്യ മാനേജ്മെന്റിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2419.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സർക്കാരിന്റെ കാലയളവിലെ സാമ്പത്തിക സൂചകങ്ങളെ ആധാരമാക്കി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്‍ (ഗിഫ്റ്റ് ) സർക്കാരിന് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2420.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റുകളുടെ ശമ്പളം കാറ്റഗറി 8 ല്‍ നിന്നും 7 ലേക്ക് മാറ്റിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ശമ്പളം കാറ്റഗറി 10 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്‌ കേരള ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്സ് അസ്സോസിയേഷന്‍ നല്‍കിയിരിക്കുന്ന നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് വകുപ്പില്‍ നിലനില്‍ക്കുന്ന ഫയല്‍ നമ്പരും ഇ-ഫയല്‍ നമ്പരും ലഭ്യമാക്കാമോ?
2421.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ആദ്യമായി നികുതി ഭരണ സംവിധാനം സമഗ്രമായി പുന:സംഘടിപ്പിച്ച സംസ്ഥാനമെന്ന നിലയില്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
നികുതി വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊഫഷണലായി പരിശീലനം നല്‍കുന്നതിനും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആധുനികീകരിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
നികുതി ഒടുക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവാദിത്തവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വ്യാപാരി-വ്യവസായികള്‍ക്കും സേവന ദാതാക്കള്‍ക്കും ബോധവല്‍ക്കരണം നൽകുന്നതും ഇത് സംബന്ധിച്ച് പ്രചാരണം നടത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
2422.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഡി.എഫ്.ഐ.പി. പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നാടുകാണി - പരപ്പനങ്ങാടി പാത നവീകരണത്തിൽപ്പെട്ട കക്കാട് മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്ത് പദ്ധതി ആദ്യം വിഭാവനം ചെയ്ത രീതിയിൽ റോഡിന്റെ വീതി 14 മീറ്ററായി ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്‌സാമിനർ അനുമതി നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റിവൈസ്ഡ് എസ്റ്റിമേറ്റിന് വകുപ്പിന്റെ അനുമതി നൽകുന്നതിനുള്ള നടപടിയുടെ പുരോഗതി വിശദമാക്കാമോ?
2423.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ടോയ്‍ലറ്റ് നിർമ്മാണത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക സര്‍ക്കാര്‍ തിരിച്ച്‌ പിടിച്ചത് തിരികെ ലഭിക്കുന്നത് സംബന്ധിച്ച്‌ തദ്ദേശസ്വയം ഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്ന വിവരങ്ങള്‍ ടി വകുപ്പില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2424.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തിൽ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ കരിമ്പുഴയ്ക്ക് കുറുകെയുള്ള ഏനാന്തി പാലം പുനര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഫയൽ ഇപ്പോള്‍ ധനകാര്യ വകുപ്പിലെ ഏത് വിഭാഗത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത ഫയൽ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിൽ ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഭരണ വിഭാഗത്തിൽ നിന്നും ലഭിച്ച റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ച് പ്രസ്തുത പാലം പുനർ നിർമ്മിക്കുന്നതിന് അധിക തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; പ്രസ്തുത പാലം പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെയ്യാനുദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഏനാന്തിക്കടവ് പാലത്തിന്റെ പ്രവൃത്തികള്‍ പാതിവഴിയിൽ നിലച്ചത് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശവും ദുരിതവും പരിഹരിക്കുവാൻ സന്നദ്ധമാകുമോ; പ്രസ്തുത പാലം പുനർ നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2425.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രകാരം അനുമതി ലഭിച്ചിട്ടുള്ള കുറ്റ്യാടി-വലകെട്ട്-കൈപ്പ്രം കടവ് റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കേണ്ട സമയക്രമം അറിയിക്കാമോ?
2426.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ അക്രഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് റാങ്കിംഗ് നല്‍കുന്നത് പരിഗണനയിലുണ്ടോ;
( സി )
ഗുണനിലവാരം ഇല്ലാത്ത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അക്രഡിറ്റഡ് ഏജന്‍സികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2427.
ശ്രീ എം വിൻസെൻറ്
ശ്രീമതി.ഉമ തോമസ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലെ സാമ്പത്തിക സൂചകങ്ങളെ ആധാരമാക്കി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ സമർപ്പിച്ച പ്രത്യേക റിപ്പോർട്ട് എത്ര സംസ്ഥാനങ്ങളുടെ വിവരങ്ങൾ താരതമ്യം ചെയ്ത് തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രകാരം 2016-21 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ ശരാശരി നികുതി വളർച്ച എത്രയാണെന്നും മറ്റ് സംസ്ഥാനങ്ങളുടേത് എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവിലെ സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് എത്രയാണെന്ന് സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന റവന്യൂ ചെലവുള്ള സംസ്ഥാനം ഏതാണ്; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത കാലയളവിൽ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുക എത്രയാണെന്നും ഇതിൽ എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികൾക്കായി നീക്കിവെച്ച തുകയുടെ അടിസ്ഥാനത്തിൽ ഗിഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2428.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മാക്കേകടവ് -നേരെകടവ് പാലം നിര്‍മ്മാണത്തിന്റെ റേറ്റ് റിവിഷന്‍ ആവശ്യപ്പെട്ട് കരാറുകാരൻ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട ഫയല്‍ എന്നാണ് ധനകാര്യവകുപ്പില്‍ എത്തിയതെന്നും ഫയല്‍ ഏതൊക്കെ സെക്ഷനില്‍ പോയെന്നും ആരൊക്കെ ഫയല്‍ പരിശോധിച്ചെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;
( സി )
രണ്ട് വര്‍ഷമായി മുടങ്ങികിടക്കുന്ന നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി റേറ്റ് റിവിഷന്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2429.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്ന അക്രഡിറ്റെഡ് ഏജന്‍സികളായ ഇന്‍കെല്‍, കിറ്റ്കോ, വാപ്കോസ്, റ്റി.ഡി.എല്‍.സി., കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതി കേന്ദ്ര, കെ.എസ്.സി.സി., കെ.ആര്‍.എഫ്.ബി., കെ.എസ്.റ്റി.പി. എന്നിവ ഇത്തരത്തില്‍ ഏറ്റെടുത്തിട്ടുളള പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഏജന്‍സികളുടെ നിര്‍വ്വഹണത്തില്‍ ഉളള പ്രവൃത്തികള്‍, ആരംഭിച്ച തീയതി, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് പട്ടിക രൂപത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
കൂടാതെ മറ്റേതെങ്കിലും ഏജന്‍സികള്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ അവയുടെ പേര്, ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍, ആരംഭിച്ച തീയതി, നിലവിലെ സ്ഥിതി എന്നിവ പട്ടികപ്പെടുത്തി വിശദാംശം ലഭ്യമാക്കാമോ?
2430.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദാംശവും നല്‍കാമോ?
2431.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിൽ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചെറുകുന്ന് ബോയ്സ് ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കല്ല്യാശ്ശേരി ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കുഞ്ഞിമംഗലം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊട്ടില ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ പദ്ധതി നിര്‍വ്വഹണ ഏജൻസിയായ കില മുഖേന സാങ്കേതികാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2432.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിയുടെയും പുരോഗതിയും വ്യക്തമാക്കുമോ?
2433.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ ടിക്കറ്റുകളിന്മേൽ വിനോദ നികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നോ; എങ്കിൽ ഒഴിവാക്കിയ വിനോദ നികുതി വീണ്ടും ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സിനിമാ ടിക്കറ്റുകളിന്മേൽ ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുളളതിനാൽ വിനോദ നികുതി ഈടാക്കുന്നതിനുളള തീരുമാനം പുന:പരിശോധിക്കുവാൻ തയ്യാറാകുമോ?
2434.
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ഇനത്തിൽ എഴുപതിനായിരം കോടി രൂപയിലധികം പിരിഞ്ഞു കിട്ടാനുണ്ട് എന്ന വസ്തുത സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനം ലക്ഷ്യമിട്ട രീതിയിൽ നികുതി പിരിച്ചെടുക്കാത്തതിന്റെ കാരണം എന്താണ്;
( സി )
നികുതി പിരിച്ചെടുത്ത് തനത് നികുതി വരുമാനം വർദ്ധിപ്പിക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2435.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പിനായി ഇൻവോയ്‌സും വ്യാജ ബില്ലും തയ്യാറാക്കി വൻ തുക കമ്മീഷൻ പറ്റുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം നികുതി വെട്ടിപ്പുകൾ തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2436.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കള്‍ നല്‍കുന്ന നികുതി സര്‍ക്കാരിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിലവില്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ;
( ബി )
ഏത് തരം ജി.എസ്.ടി. രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ജി.എസ്.ടി പിരിച്ചെടുക്കുന്നതിന് അര്‍ഹതയുള്ളതെന്ന് അറിയിക്കാമോ;
( സി )
തങ്ങള്‍ നല്കിയ ജി.എസ്.ടി. സര്‍ക്കാരില്‍ അടയ്ക്കുന്നുണ്ടെന്ന് ഉപഭോക്താവിന് ഉറപ്പുവരുത്താന്‍ വെബ്‌സൈറ്റ് പരിശോധിക്കുന്നതിന് സാധിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താമോ?
2437.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പിലാക്കിയത് എന്ന് മുതലാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് ഇനി പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി എന്തെല്ലാം മാറ്റങ്ങളാണ് വകുപ്പിൽ ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ; പുനഃസംഘടന പൂർത്തിയാകുന്നതോടെ നികുതി ദായകർക്കായുള്ള നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ; വിശദാംശം അറിയിക്കുമോ;
( ഡി )
ജി.എസ്.ടി. വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സർക്കാരിന് ഉണ്ടായിട്ടുള്ള ആകെ ചെലവ് എത്ര രൂപയാണെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
ജി.എസ്.ടി. വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി വകുപ്പിൽ അധിക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കിൽ ആകെ എത്ര തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് തസ്തികയുടെ പേര്, ഓരോ തസ്തികയിലെയും ശമ്പള നിരക്ക്‌ ഉൾപ്പടെയുള്ള കണക്ക് ലഭ്യമാക്കുമോ?
2438.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നിലവിൽ വന്ന ശേഷം സർക്കാർ പ്രതീക്ഷിച്ച രീതിയിൽ വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. വരുമാനം വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2439.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പ് നടപ്പിലാക്കിവരുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ എത്ര പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ലക്കി ബില്‍ മൊബൈല്‍ ആപ്പ് വഴി അപ്‍ലോഡ് ചെയ്യുന്ന ബില്ലുകളുടെ എണ്ണം എത്ര ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉപയോഗവും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി വരുംകാലങ്ങളിലും തുടരുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ?
2440.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. കമ്മീഷണറേറ്റിൽ നിലവിൽ ഡെപ്യൂട്ടി കമ്മീഷണർ (പേഴ്സണൽ ഡിവിഷൻ) തസ്തികയിൽ ജോലി ചെയ്തു വരുന്ന ഉദ്യോഗസ്ഥൻ ഇതിന് മുമ്പ് തിരുവനന്തപുരത്ത് ഇന്റലിജൻസ് ഓഫീസർ സ്‌ക്വാഡ്-5 ൽ ജോലി ചെയ്തു വരവേ ടിയാന് എതിരായി നിരവധി പരാതികൾ ഉണ്ടെന്ന് പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പരാതികൾ അന്വേഷിച്ച അഡീഷണൽ കമ്മീഷണർ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്തു കൊണ്ട് ടാക്സസ് സെക്രട്ടറിക്ക് 28.12.2018ൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;എങ്കിൽ ടി റിപ്പോ‍ർട്ടിലെ കണ്ടെത്തലുകളിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ടാക്സസ് (ഡി) ഡിപ്പാർട്ട്മെന്റിൽ ഇത് സംബന്ധിച്ചുള്ള ഫയലിന്റെ നമ്പർ ലഭ്യമാക്കുമോ;
( ഡി )
ടി ഫയലിന്റെ നോട്ട് ഫയൽ, ഡ്രാഫ്റ്റ് നടപടിക്രമങ്ങൾ എന്നിവയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
നികുതി വകുപ്പിൽ പുനക്രമീകരണവുമായി ബന്ധപ്പെട്ട് നടന്ന സ്ഥലംമാറ്റങ്ങളിൽ ജീവനക്കാരെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റിയെന്നുള്ള പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ പരാതികൾ പരിഹരിക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ?
2441.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് സബ്ബ്ട്രഷറി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ ബഡ്ജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി പുതുക്കാട് സബ്ബ് ട്രഷറി ഓഫീസ് കെട്ടിട നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തുന്നതിനും ട്രഷറിക്കായി അനുവദിച്ച തുക കൂടി ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2442.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണലൈസ്ഡ് ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തിയ സാഹചര്യത്തില്‍ ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങള്‍ കുറഞ്ഞത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2443.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറിയിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ പറ്റാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കരാറുകാർ അടക്കമുള്ളവർക്ക് ഇരുപത്തിയഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്നും മാറാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ എന്തെങ്കിലും നിർദ്ദേശം നിലവിലുണ്ടോ; എങ്കിൽ എപ്പോഴാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക എത്രയാണെന്നും അപ്രകാരം എത്ര കാലത്തെ കുടിശ്ശിക നൽകാനുണ്ടെന്നും ജില്ല തിരിച്ച് വിശദാംശം നൽകുമോ;
( ഡി )
കാസർഗോഡ് വികസന പാക്കേജിൽ നിന്ന് തുക അനുവദിച്ച് പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറികിട്ടാൻ കരാറുകാർക്ക് പ്രയാസം നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്‌ത പ്രവൃത്തികൾക്ക് പണം നൽകാൻ ബാക്കിയുണ്ടോ; എങ്കിൽ എത്ര തുക കുടിശ്ശികയുണ്ടെന്നും എത്ര കാലത്തെ കുടിശ്ശിക നൽകേണ്ടതുണ്ടെന്നും പ്രവൃത്തിയും കരാറുകാരനും തിരിച്ച്‌ വിശദാംശം നൽകുമോ?
2444.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി ഏജന്റുമാര്‍ രണ്ടു വര്‍ഷം മുമ്പുള്ള ടി.ഡി.എസ്. കുടിശ്ശിക അടയ്ക്കണമെന്ന നിര്‍ദ്ദേശത്തിന്മേൽ ആദായ നികുതി വകുപ്പും ലോട്ടറി വകുപ്പും സ്വീകരിച്ച നടപടി വിശദമാക്കാമോ?
2445.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാതന്ത്രത്തിന്റെ സുവര്‍ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ. ആരംഭിച്ച ചിട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണോ; എങ്കിൽ ആയതിന്റെ കാലയളവ് വിശദമാക്കാമോ;
( ബി )
ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള വ്യക്തി മരണപ്പെട്ടാല്‍ തിരിച്ചടവ് പൂര്‍ണമായും ഒഴിവാക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2446.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് നടത്തുന്ന ചിട്ടിയിൽ ചേർന്ന ഒരു വ്യക്തിക്ക് അപകടം സംഭവിക്കുകയും തുടർന്നുള്ള തുക അടക്കുവാൻ പറ്റാത്ത സാഹചര്യം വരുകയും ചെയ്‌താൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2447.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിൽ മെഡിസെപ്പ് പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികളെ കൂടി മെഡിസെപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
2448.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സയ്ക്കു ചെലവായ മുഴുവന്‍ തുകയും മെഡിസെപ്പ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് സംബന്ധിച്ചുള്ള പരാതികള്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഭ്യമാക്കാമോ?
2449.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാരുടെ മാതാപിതാക്കൾക്കോ മക്കൾക്കോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ ?
2450.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോട്ട് നിരോധനത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷൻ മുഖേന ഉല്പാദന സേവന മേഖലകളില്‍ ജനങ്ങള്‍ക്ക്‌ കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ ലോണുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നൽകുമോ?
2451.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈവേ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം നഷ്ടപ്പെട്ട വായനശാലകള്‍ക്ക് പുതിയ സ്ഥലം വാങ്ങുന്ന അവസരത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഇളവ് ലഭിക്കുന്നതിനായുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോയെന്നും എങ്കിൽ എത്രയെണ്ണമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേൽ ഏതിനെങ്കിലും ഇത്തരത്തിൽ ഇളവ് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.