|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6797.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാങ്കുകൾ
ഉൾപ്പെടെയുള്ള ധനകാര്യ
സ്ഥാപനങ്ങളിൽ നിന്നെടുത്ത
വായ്‌പകൾ തിരിച്ചടക്കുവാൻ
സാധിക്കാതെ വരുന്ന സാഹചര്യത്തിൽ
റവന്യൂ റിക്കവറി നോട്ടീസ്
ലഭിച്ചതിന് ശേഷവും വായ്പാ
കുടിശിക ഗഡുക്കളായി അടക്കാന്‍
അവസരം നൽകി വന്നിരുന്നത്
നിർത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ആയത്
പുന:സ്ഥാപിക്കുവാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ബാങ്കുകളുടെ
റവന്യൂ റിക്കവറി നടപടികൾ
നിർത്തിവയ്ക്കാൻ നടപടി
സ്വീകരിക്കുമോ?
6798.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമിക്ക് ന്യായവില
നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനം
ചെയ്തത് എന്ന് മുതലാണെന്ന്
അറിയിക്കുമോ;
(
ബി )
ന്യായവില
നിശ്ചയിച്ച കാലം മുതൽ നാളിതുവരെ
എത്ര തവണയാണ് ഇതിൽ വർദ്ധനവ്
വരുത്തിയതെന്ന് അറിയിക്കുമോ;
വർദ്ധനവ് വരുത്തിയ തീയതികളും
നിരക്കും അറിയിക്കുമോ;
(
സി )
പ്രസ്തുത
സമ്പ്രദായം നിലവിൽ വന്നത് മുതൽ
ലഭിച്ച പരാതികളിൽ ഇനിയും
തീർപ്പാക്കാത്തവ എത്രയെന്ന്
അറിയിക്കുമോ; പരാതി നൽകിയ വർഷം,
ജില്ല എന്നിവ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പരാതികളിന്മേൽ ഇനിയും നടപടി
പൂർത്തിയാക്കാത്തതിന്റെ
കാരണങ്ങൾ എന്തെല്ലാമെന്ന്
അറിയിക്കുമോ; ഇത് എന്നത്തേക്ക്
തീർപ്പാക്കാൻ സാധിക്കുമെന്നും
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
ഭൂമിയുടെ
വില സംബന്ധിച്ച് നിരവധി പരാതികൾ
പരിഹരിക്കപ്പെടാതെ തുടരുമ്പോൾ
ന്യായവിലയിൽ വീണ്ടും വർദ്ധനവ്
വരുത്തുന്നത് സർക്കാരിനും
ഉടമകൾക്കും സാമ്പത്തികമായി
നഷ്ടമുണ്ടാക്കും എന്ന്
കരുതുന്നുണ്ടോ; എങ്കിൽ ഇപ്പോൾ
വരുത്തിയിട്ടുള്ള വർദ്ധനവ്
ന്യായവില സംബന്ധിച്ചുള്ള
പരാതികൾ പരിഹരിച്ചതിനുശേഷം
നടപ്പാക്കുന്നതിന് തയ്യാറാകുമോ;
വിശദമാക്കുമോ?
6799.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട
സേവനം സമയബന്ധിതമായി
ലഭ്യമാകുന്നു എന്ന്
ഉറപ്പുവരുത്തുക എന്ന
ലക്ഷ്യത്തോടെ വില്ലേജ്
ഓഫീസുകളുടെ പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; വിശദാംശം
നല്‍കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ വില്ലേജുകളിലേയും
അടിസ്ഥാന വിവരങ്ങള്‍
ഉള്‍പ്പെടുത്തി എല്ലാ വില്ലേജ്
ഓഫീസിനും വെബ്സൈറ്റ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ആയതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കാമോ;
(
സി )
വില്ലേജ്
ഓഫീസുകളിലെ തണ്ടപ്പേര്‍,
അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍
എന്നിവയുടെ ഡിജിറ്റൈസേഷന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇ-പോര്‍ട്ടല്‍ മുഖേനയുള്ള സേവനം
എല്ലാ വില്ലേജ് ഓഫീസുകളിലും
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6800.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിൽ സർക്കാർ ലെ ഔട്ട്
അംഗീകരിച്ച് വിശാല കൊച്ചി വികസന
അതോറിറ്റി, ഹൗസിങ് ബോർഡ്,
ഗിരിനഗർ ഹൗസിങ് സൊസൈറ്റി
തുടങ്ങിയവർ വിൽപ്പന നടത്തിയ
പ്ലോട്ടുകൾക്ക് കരം
ഒടുക്കുമ്പോൾ വെറ്റ് ലാന്റ്
എന്ന് കാണിക്കുന്നതിനാല്‍ ഭൂമി
തരം മാറ്റാതെ ഇവ വിൽപ്പന
നടത്തുന്നതിനോ പുതുക്കി
പണിയുന്നതിനോ സാധിക്കുന്നില്ല
എന്ന കാര്യം ഗൗരവമായി കാണുമോ;
ഇത് പരിഹരിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ ;
(
ബി )
പൊതുവായ
ഒരു ഉത്തരവിലൂടെ പ്രസ്തുത ഭൂമി
തരംമാറ്റം നടത്തുവാൻ വേണ്ട
നടപടി സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച് ലഭിച്ച പരാതിയിൻമേൽ
എന്ത് നടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(
സി )
ഇതിൽ
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്നവരും ഇടത്തരം
വരുമാനക്കാരും
ഉൾപ്പെട്ടിട്ടുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
6801.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എൽ.ആർ.
ബി 8/6332/2021 എന്ന ലാൻഡ്
റവന്യൂ കമ്മീഷണറേറ്റിലെ ഫയൽ
എന്ത് വിവരം
സൂചിപ്പിക്കുന്നതാണെന്ന്
അറിയിക്കുമോ;
(
ബി )
റവന്യൂ
വകുപ്പിലെ ഇത് സംബന്ധിച്ചുള്ള
ഫയൽ നമ്പർ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ഫയലിൽ സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങൾ വിശദീകരിക്കുമോ?
6802.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിലെ റവ-ഇ1/48/2022-റവ
നമ്പർ ഫയലിന്റെ കുറിപ്പ്,
നടപ്പ് ഭാഗങ്ങൾ ഉൾപ്പെടെ
മുഴുവന്‍ പേജുകളുടേയും
പകര്‍പ്പ് ലഭ്യമാക്കാമോ?
6803.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകളിൽ റവന്യൂ
പുറംമ്പോക്ക് ഭൂമി ഉണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എരവട്ടൂര്‍
വില്ലേജിലെ ചേര്‍മലയില്‍
ഇത്തരത്തില്‍ എത്ര ഭൂമി
ഉണ്ടെന്ന് വിശദമാക്കാമോ?
6804.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള
വികസന പ്രവര്‍ത്തനങ്ങൾക്കായി
ജനങ്ങള്‍ സൗജന്യമായി ഭൂമി
വിട്ടുകൊടുക്കുമ്പോള്‍
ഉടമസ്ഥന്റെ റവന്യൂ രേഖകളില്‍
പ്രസ്തുത ഭൂമിയുടെ അളവ്
ഒഴിവാക്കി മാറ്റം വരുത്തി
നല്‍കാനുള്ള സംവിധാനം
നിലവിലുണ്ടോ; ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6805.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
താലൂക്കില്‍ ഭൂമി
തരംമാറ്റുന്നതിന് ലഭിച്ച
അപേക്ഷകളുടെ വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
തരംമാറ്റം അനുവദിച്ചതും,
നിരസിച്ചതും, തീര്‍പ്പാക്കാന്‍
ശേഷിക്കുന്നതുമായ അപേക്ഷകള്‍
എത്രയെന്ന് അറിയിക്കുമോ;
(
സി )
ഏത്
തീയതി മുതലുള്ള അപേക്ഷകളാണ്
തീര്‍പ്പാക്കാന്‍
ശേഷിക്കുന്നതെന്നും അവ എത്ര
സമയത്തിനുള്ളില്‍
തീര്‍പ്പാക്കുമെന്നും
വെളിപ്പെടുത്തുമോ?
6806.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെടുമങ്ങാട്
താലൂക്കിൽ ഭൂമി തരംമാറ്റവുമായി
ബന്ധപ്പെട്ട് നിലവില്‍ ലഭിച്ച
അപേക്ഷകളുടെ എണ്ണം വില്ലേജ്
തിരിച്ച് നൽകാമോ;
(
ബി )
ഇതിൽ
തരംമാറ്റം അനുവദിച്ചതും
നിരസിച്ചതും തീർപ്പാക്കാൻ
ശേഷിക്കുന്നതുമായ അപേക്ഷകൾ
എത്രയെന്ന് അറിയിക്കാമോ?
6807.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജുകള്‍
വിഭജിക്കുന്നതിനുള്ള മാനദണ്ഡം
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വില്ലേജുകളുടെ വിഭജനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
6808.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രീൻഫീൽഡ്
ഹൈവേ കടന്ന് പോകുന്ന പുനലൂർ
മണ്ഡലത്തിലെ തെന്മല
ഉള്‍പ്പെടെയുള്ള വില്ലേജുകളിൽ,
ഹൈവേ കടന്നു പോകുന്ന സർവേ
നമ്പരിൽ ഉൾപ്പെടുന്ന
വസ്തുക്കളുടെ കൈമാറ്റം
തടഞ്ഞുകൊണ്ടുള്ള ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഒരേ സർവേ
നമ്പരിൽ വരുന്നതും എന്നാല്‍
ഹൈവേ പ്രദേശത്ത്
ഉൾപ്പെടാത്തതുമായ വസ്തുക്കൾ
ആളുകൾക്ക് കൈമാറ്റം ചെയ്യാൻ
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സാഹചര്യത്തിൽ ഗ്രീൻഫീൽഡ്
ഹൈവേയുടെ ഭാഗമായി
ഏറ്റെടുക്കുന്ന വസ്തുക്കളുടെ
സർവെ നമ്പർ മാത്രം ഉൾപ്പെടുത്തി
കൈമാറ്റം തടഞ്ഞുകൊണ്ടുള്ള
ഉത്തരവ് പുറപ്പെടുവിക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഗ്രീൻഫീൽഡ് ഹൈവേയിൽ നിന്നും 30
കിലോമീറ്റർ അകലെയുള്ള
ആര്യങ്കാവ് പഞ്ചായത്തിലെ
അച്ചൻകോവിലിൽ ഭൂമിയുടെ
ക്രയവിക്രയം തടഞ്ഞുകൊണ്ട്
നിർദ്ദേശം നൽകിയിട്ടുണ്ടോ;
എങ്കില്‍ ആയതിനിടയാക്കിയ
സാഹചര്യം വിശദമാക്കാമോ?
6809.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരം മാറ്റവുമായി ബന്ധപ്പെട്ട്
മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍
ആയും ഓഫ് ലൈന്‍ ആയും എത്ര
അപേക്ഷകളാണ് നിലവില്‍
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
ഓഫ്
ലൈന്‍ ആയി ലഭിച്ച എത്ര
അപേക്ഷകളിന്മേലാണ് ഇനി നടപടി
സ്വീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഓണ്‍
ലൈന്‍ അപേക്ഷയുമായി
ബന്ധപ്പെട്ടുണ്ടാകുന്ന
സാങ്കേതിക തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?
6810.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുണീക് തണ്ടപ്പേര്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പദ്ധതിയുടെ പുരോഗതിയുടെ
വിശദാംശം അറിയിക്കാമോ;
(
ബി )
യുണീക്
തണ്ടപ്പേര്‍ നമ്പര്‍
പ്രാബല്യത്തില്‍ വരുന്നതോടെ
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട
ക്രമക്കേടുകള്‍
അവസാനിപ്പിക്കുന്നതിനും ബിനാമി
ഇടപാടുകള്‍
നിയന്ത്രിക്കുന്നതിനും
സാധിക്കുമോ എന്ന് അറിയിക്കുമോ;
(
സി )
വസ്തുവിന്റെ
പ്രമാണപ്രകാരമുള്ള ഉടമ
മരണപ്പെട്ടാൽ, അവകാശികള്‍ക്ക്
ഭൂമിയുടെ
വിവിധവ്യവഹാരങ്ങളില്‍പ്പെട്ട്
ഉടമസ്ഥാവകാശം
നിര്‍ണ്ണയിക്കപ്പെടാതെയുള്ള
വസ്തുക്കൾക്ക് യുണീക്ക്
തണ്ടപ്പേര്‍ നമ്പര്‍
തയ്യാറാക്കുന്നതിന് മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
6811.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
മഞ്ഞളാംകുഴി അലി
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലെ സംവിധാനത്തില്‍
വില്ലേജ് തല ജനകീയ സമിതികളുടെ
സേവനം പൊതുജനങ്ങള്‍ക്ക്
ഉപകാരപ്പെടുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
അടിസ്ഥാനത്തില്‍ സമിതികളെ
ശക്തിപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സമിതികളെ താലൂക്ക് വികസന സമിതി
മാതൃകയില്‍ വിപുലീകരിക്കാനും
ഇടപെടലുകള്‍ റവന്യൂ വകുപ്പില്‍
മാത്രം പരിമിതപ്പെടുത്താതെ
കൂടുതല്‍ അധികാരങ്ങള്‍
നല്‍കുവാനും തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വില്ലേജ്
തല ജനകീയ സമിതിയെ സംബന്ധിച്ച്
പൊതുജനങ്ങളില്‍
അവബോധമുണ്ടാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
6812.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂര്‍
മണ്ഡലത്തില്‍ വിവിധ
വില്ലേജുകളിലായി പുറമ്പോക്കിൽ
താമസിക്കുന്ന കുടുംബങ്ങളുടെ
എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
ഇവയില്‍
കുളം പുറമ്പോക്ക്, റോഡ്
പുറമ്പോക്ക്, ആറ്റു
പുറമ്പോക്ക്. സർക്കാർ
പുറമ്പോക്ക് എന്നിവയിൽ
താമസിക്കുന്ന കുടുംബങ്ങളുടെ
വിവരം, പ്രദേശം എന്നിവ വില്ലേജ്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
6813.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ തീക്കോയി
വില്ലേജിലെ മാവടിയില്‍
പ്രദേശവാസികൾക്ക് അപകട
ഭീഷണിയായി നിൽക്കുന്ന
പാറക്കല്ല് പൊട്ടിച്ച്
നീക്കണമെന്ന ആവശ്യത്തിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശത്തെ പാറക്കല്ല്
പൊട്ടിച്ച് നീക്കി
പ്രദേശവാസികളുടെ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
6814.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
വ്യക്തിക്ക് കൈവശംവയ്ക്കാവുന്ന
ഭൂമിയുടെ അളവ് എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭൂമിയുടെ
തരം അനുസരിച്ച് കൈവശം
വയ്ക്കാവുന്ന ഭൂമിയുടെ അളവില്‍
വ്യത്യാസമുണ്ടോ;
(
സി )
തരിശ്
ഭൂമി, കൃഷി ഭൂമി
തുടങ്ങിയതരത്തിലുള്ള ഭൂമി
അധികമായി കൈവശം വയ്ക്കുന്നതിന്
ഇളവുകളുണ്ടോ; വിശദമാക്കാമോ?
6815.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര വില്ലേജുകളെയാണ്
സ്മാര്‍ട്ട് വില്ലേജുകളായി
മാറ്റിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ആയതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
6816.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
ജില്ലയിലെ ഏതൊക്കെ
വില്ലേജുകളിലാണ് ഭൂമിക്ക്
ന്യായവില നിശ്ചയിക്കാതെയുള്ളത്
എന്ന് വിശദമാക്കുമോ; പ്രസ്തുത
വില്ലേജുകളിൽ ന്യായവില
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ
എന്ന് വിശദമാക്കുമോ;
(
ബി )
ന്യായവില
നിശ്ചയിക്കാത്ത വില്ലേജുകളിലെ
ഭൂമി ക്രയവിക്രയം നടത്താൻ
കഴിയാത്തതിനാൽ ജനങ്ങൾ പ്രയാസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരമായി സർക്കാർ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ന്യായവില
നിശ്ചയിക്കാത്ത വില്ലേജുകളിൽ
ആയത് നിശ്ചയിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
6817.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുതര
രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്
റവന്യൂ വകുപ്പ് മുഖേന പെന്‍ഷന്‍
നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ ആയതിന്റെ അര്‍ഹതാ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അപേക്ഷിക്കേണ്ടത് എന്തൊക്കെ
രേഖകള്‍ സഹിതമാണെന്നും
വിശദമാക്കാമോ;
(
ബി )
കാന്‍സര്‍
രോഗികള്‍ക്കുള്ള പെന്‍ഷന്‍
ലഭിച്ചുവരുന്നവര്‍ക്ക് ആയത്
ഓണ്‍ലൈന്‍ വഴി പുതുക്കാന്‍
സാധിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
6818.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനസൗഹൃദമാക്കുന്നതിനും
കാലതാമസമില്ലാതെ സേവനം
ലഭ്യമാക്കുന്നതിനുമായി
സര്‍ക്കാര്‍ നടത്തുന്ന വിവിധ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
നടപ്പിലാക്കി വരുന്ന വിഷന്‍
ആന്റ് മിഷന്‍ പദ്ധതി സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(
സി )
സര്‍ക്കാര്‍
സേവനങ്ങള്‍ ജനങ്ങളുടെ
വിരല്‍ത്തുമ്പില്‍
ലഭ്യമാക്കുന്നതിനായി റവന്യു
ഇ-സാക്ഷരതയ്ക്ക് തുടക്കം
കുറിക്കുന്നത് പരിഗണനയിലുണ്ടോ;
നിലവിൽ ഭൂരേഖകളുടെ
ഡിജിറ്റൈസേഷന്‍ നടപടികളുടെ
പുരോഗതി വിശദമാക്കുമോ;
(
ഡി )
ജനങ്ങള്‍ക്ക്
കൂടുതല്‍ പ്രയോജനപ്രദമാകുന്ന
രീതിയില്‍ നിശ്ചിത കാലാവധിക്ക്
ശേഷം കാലഹരണപ്പെടുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ഒഴിവാക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
6819.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൈവശ
ഭൂമിക്ക് പട്ടയം നല്‍കുന്നത്
സംബന്ധിച്ച് ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
പുരോഗതി വിശദീകരിക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍ ഓരോ
ജില്ലയിലും ഇതിനകം വിതരണം ചെയ്ത
പട്ടയങ്ങളുടെ എണ്ണം ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
ഏതൊക്കെ
ജില്ലകളില്‍ എത്ര വീതം
പട്ടയങ്ങളാണ് ഇനിയും
നല്‍കാനുള്ളത് എന്ന്
അറിയിക്കുമോ;
(
ഡി )
ഇക്കാര്യത്തില്‍
ഉണ്ടാകുന്ന കാലതാമസത്തിന് കാരണം
എന്തെന്നും അവ
പരിഹരിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കുമോ?
6820.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജകമണ്ഡലത്തിലെ നാവായികുളം
വില്ലേജില്‍ നെെനാംകോണം
പ്രദേശത്ത് താമസിക്കുന്ന എത്ര
പേര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ
കാലത്തും ഈ സര്‍ക്കാരിന്റെ
കാലത്തുമായി പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശത്തുള്ള എത്ര പേര്‍ക്ക്
പട്ടയം നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ?
6821.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ഭൂരഹിതർക്ക്
പട്ടയം വിതരണം ചെയ്യുന്നതിനായി
നിലവിൽ ഏതൊക്കെ പദ്ധതികൾ
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
കാലയളവിൽ പ്രസ്തുത
പദ്ധതികളിലൂടെ എത്ര പേർക്ക്
പട്ടയം നൽകിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച് അറിയിക്കാമോ?
6822.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മെയ് 1 മുതൽ 2023 ഫെബ്രുവരി 28
വരെ മഞ്ചേശ്വരം താലൂക്കിൽ
പട്ടയത്തിനായി എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്ന് വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിൽ എത്ര പേർക്ക് പട്ടയം
ലഭ്യമായിട്ടുണ്ട്; ആയതിന്റെ
വില്ലേജ് തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
മഞ്ചേശ്വരം
താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ
പട്ടയത്തിനായി ലഭിച്ച
അപേക്ഷകളിൽ തീരുമാനമാകാത്ത
അപേക്ഷളുടെ വിശദ വിവരം
അറിയിക്കുമോ; ആയതിന്റെ വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
പട്ടയത്തിനായുള്ള
അപേക്ഷകളിൽ വില്ലേജ് ഓഫീസറുടെ
റിപ്പോർട്ട് ലഭ്യമായിട്ടും
താലൂക്ക് ഓഫീസുകളിൽ നിലവിൽ
കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ
വിശദ വിവരങ്ങൾ അറിയിക്കുമോ;
ആയതിന്റെ വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
താലൂക്കിൽ ലാന്റ് അസൈൻമെന്റ്
കമ്മിറ്റി തീരുമാനമുണ്ടായിട്ടും
പട്ടയം അനുവദിക്കാത്ത ഫയലുകളുടെ
വിശദ വിവരം ലഭ്യമാക്കുമോ; ഈ
ഫയലുകളിൽ പട്ടയം
അനുവദിക്കുന്നതിന് കാലതാമസം
ഉണ്ടാകുന്നത് എന്ത്
കൊണ്ടാണെന്ന് വിശദമാക്കുമോ?
6823.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കയ്യൂര്‍
ചീമേനി പഞ്ചായത്തിലെ ചീമേനി,
തിമിരി, കയ്യൂര്‍
വില്ലേജുകളിലായി പട്ടയത്തിന്
വേണ്ടി എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും അപേക്ഷ
ലഭിച്ചിട്ട് എത്ര വര്‍ഷങ്ങളായി
എന്നും വ്യക്തമാക്കാമോ;
(
ബി )
പട്ടയം
ഇനിയും കിട്ടാത്ത പ്രസ്തുത
അപേക്ഷകര്‍ക്ക് ഇത്
ലഭ്യമാക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ?
6824.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
താലൂക്കില്‍ പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ് നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിന്മേല്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
6825.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദീര്‍ഘകാലമായി
കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം
നല്‍കാനുള്ള നടപടി വകുപ്പിന്റെ
പരിഗണനയിലുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
ഉള്ള എത്ര അപേക്ഷകള്‍
കാസര്‍ഗോഡ് ജില്ലയിലെ വിവിധ
താലൂക്കുകളിലായി തീര്‍പ്പ്
കല്‍പ്പിക്കാന്‍ ഉണ്ടെന്ന്
അറിയിക്കാമോ?
6826.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം തൃശ്ശൂര്‍
ജില്ലയില്‍ എത്ര ഭൂരഹിതര്‍ക്ക്
പട്ടയം നല്‍കിയിട്ടുണ്ട്;
(
ബി )
പ്രസ്തുത
ജില്ലയിലെ ഓരോ പഞ്ചായത്തിലും
എത്ര അപേക്ഷകളിന്മേല്‍ പട്ടയം
നല്‍കുന്നതിന് നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കാമോ?
6827.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ-പട്ടയങ്ങള്‍
(ഡിജിറ്റല്‍) നഷ്ടപ്പെട്ടാല്‍
പുതിയ പട്ടയം ലഭിക്കുന്നതിന്
പ്രയാസമുണ്ടോ; വീണ്ടും
ജനങ്ങള്‍ക്ക് ആയതിന്റെ കോപ്പി
ഉപയോഗിക്കാന്‍ സാധിക്കുമോ;
(
ബി )
നിലവില്‍
പേപ്പറില്‍ എഴുതിയിട്ടുള്ള പഴയ
പട്ടയങ്ങള്‍ മാറ്റി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
കീറിയതും
മോശമായതുമായ പഴയ
പട്ടയങ്ങള്‍ക്ക് പകരം പുതിയ
ഡിജിറ്റല്‍ പട്ടയങ്ങള്‍
ലഭിക്കുവാൻ വേണ്ടി
അപേക്ഷിക്കുവാൻ സാധിക്കുമോ?
6828.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
താമസയോഗ്യമായ ഭൂമിയുടെ ലഭ്യത
കുറവ് മൂലം അതത് പ്രദേശങ്ങളിലെ
ജനവിഭാഗങ്ങള്‍ക്ക് പട്ടയ വിതരണം
പൂര്‍ണ്ണമായും നടത്തുന്നതിന്
തടസ്സങ്ങള്‍ നേരിടുന്നുണ്ടോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം
പട്ടയവിതരണത്തില്‍
ഉണ്ടായിട്ടുള്ള പുരോഗതി
വ്യക്തമാക്കാമോ;
(
സി )
പട്ടയവിതരണത്തിലുണ്ടാകുന്ന
കാലതാമസം ശാശ്വതമായി
പരിഹരിക്കുന്നതിനും തടസ്സമായി
നില്‍ക്കുന്ന പ്രശ്നങ്ങള്‍
കണ്ടെത്തി പരിഹരിക്കുന്നതിനും
വില്ലേജടിസ്ഥാനത്തില്‍ ഭൂരഹിതരെ
കണ്ടെത്തുന്നതിനും ഭൂമിയുടെ
ലഭ്യത ഉറപ്പാക്കുന്നതിനും
അനുസൃതമായ വിവരങ്ങള്‍ കണ്ടെത്തി
സൂക്ഷിക്കുന്നതിന് ഒരു ഡാഷ്
ബോര്‍ഡ് സംവിധാനം
സജ്ജമാക്കുന്നതിന്റെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ഡാഷ് ബോര്‍ഡ് സംവിധാനം
സജ്ജമാകുന്നതോടുകൂടി ഓരോ
പ്രദേശത്തെയും
പട്ടയവിതരണത്തിലുള്ള സാങ്കേതിക
തടസ്സങ്ങള്‍ കണ്ടെത്തി അവ
സമയബന്ധിതമായി
പരിഹരിക്കുന്നതിനും എല്ലാ
ഭൂമിക്കും രേഖ എന്ന
സര്‍ക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്
എത്തിച്ചേരുന്നതിനും
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
6829.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ കരിമണ്ണൂർ ഭൂമി പതിവ്
സ്പെഷ്യൽ ഓഫീസിൽ നിന്നും പട്ടയ
നടപടികൾ പൂർത്തീകരിച്ച് തൊടുപുഴ
ലാൻഡ് അസസ്മെന്റ് കമ്മിറ്റി
പാസാക്കി അംഗീകാരത്തിനായി
ഇടുക്കി ജില്ലാ
കളക്ടറേറ്റിലേക്ക് അയച്ച 500 ൽ
അധികം പട്ടയങ്ങൾക്ക് അംഗീകാരം
നൽകാത്ത നടപടി ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കില്‍
അർഹതപ്പെട്ടവർക്ക് പട്ടയം
വിതരണം ചെയ്യാൻ അടിയന്തര
നിർദ്ദേശം നൽകുമോ;
വ്യക്തമാക്കുമോ?
6830.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദുരന്തനിവാരണ
അതോറിറ്റിയുടെ കോട്ടയം ജില്ലാ
ഓഫീസില്‍ ഹസാര്‍ഡ് അനലിസ്റ്റ്
തസ്തിക നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനും
അനലിസ്റ്റിനെ
നിയമിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
6831.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയുടെ റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍ നിലവിൽ എത്ര
തുകയുണ്ടെന്ന് വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാർ അധികാരത്തിൽ
വന്നതിനുശേഷം മലപ്പുറം ജില്ലയിൽ
പ്രസ്തുത ഫണ്ട് മുഖേന എത്ര
പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(
സി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ മലപ്പുറം ജില്ലയുടെ
റിവര്‍ മാനേജ്മെന്റ് ഫണ്ടിലെ
തുക മറ്റ് ജില്ലകള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കാമോ?
6832.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പാലക്കാട്
ജില്ലയില്‍ നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരമുളള ഭൂമി തരം മാറ്റ
അപേക്ഷകളില്‍ തീർപ്പാക്കിയ
അപേക്ഷകളുടെ എണ്ണമെത്രയെന്ന്
അറിയിക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് ഇനി എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
6833.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പരിധിയില്‍ ഡാറ്റാ ബാങ്ക്
അന്തിമമായി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഡാറ്റാ
ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന് കാരണമെന്താണ്;
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
6834.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്‍
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
കോതനല്ലൂര്‍ മേല്‍പ്പാലത്തിന്റെ
സ്ഥലമെടുപ്പ് പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മേല്‍പ്പാലത്തിനുവേണ്ടി എത്ര
സ്ഥലം ഏറ്റെടുക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇതിനായി
എത്ര തുക ചെലവാകുമെന്ന്
വെളിപ്പെടുത്താമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട സ്ഥലമെടുപ്പ്
നടപടിക്ക് റെയില്‍വേയുടെ അനുമതി
ലഭിച്ചിട്ടുണ്ടോ; ഇതിന്റെ
സാമൂഹ്യ ആഘാത പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി മൂലം എത്ര കുടുംബങ്ങള്‍
കുടിയൊഴിപ്പിക്കപ്പെടുമെന്ന്
വിശദമാക്കാമോ; സ്ഥലമേറ്റെടുത്ത്
കല്ലിടല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6835.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വടകര റവന്യു
ഡിവിഷനില്‍ നിന്ന് വീട്
നിര്‍മ്മിക്കുന്നതിന് വേണ്ടി
ഭൂമി തരം മാറ്റാന്‍ എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
അപേക്ഷകളിൽ ഭൂമി തരം മാറ്റി
നല്‍കിയിട്ടുള്ളതും
നിരസിച്ചിട്ടുള്ളതും എത്രയെന്ന്
അറിയിക്കാമോ?
6836.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലെെഫ്
പദ്ധതി ലിസ്റ്റില്‍ പേരുള്ള
വീട് നിര്‍മ്മാണത്തിന് അനുമതി
ലഭിച്ച ഗുണഭോക്താക്കൾ ഭൂമി തരം
മാറ്റത്തിന് അപേക്ഷ
സമര്‍പ്പിച്ച് തീരുമാനത്തിനായി
കാത്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ഗുണഭോക്താക്കളുടെ ഭൂമി തരം
മാറ്റി നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
6837.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പഞ്ചായത്ത് അധീനതയിലുള്ള
ഭൂമിയില്‍ വര്‍ഷങ്ങളായി
വീടുവച്ച് താമസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുള്ള
നിലവിലെ നടപടിക്രമം
വിശദമാക്കാമോ;
(
ബി )
ഭൂമി
തരം മാറ്റൽ നടപടികള്‍
വര്‍ഷങ്ങള്‍
നീണ്ടുനില്‍ക്കുമെന്നതിനാല്‍
അതത് പഞ്ചായത്ത് ഭരണസമിതിയുടെ
നിരാക്ഷേപ പത്രത്തിന്റെ
അടിസ്ഥാനത്തില്‍
പാവപ്പെട്ടവര്‍ക്ക് പട്ടയം
നല്‍കുന്നതിന് ജില്ലാ
കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കാമോ?
6838.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തിലെ റവന്യൂ
പുറമ്പോക്ക് ഭൂമിയുടെ
വിശദവിവരം വില്ലേജ്
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സര്‍ക്കാര്‍
വകുപ്പുകള്‍ക്ക് സേവന
ആവശ്യങ്ങള്‍ക്കായി ഭൂമി കെെമാറി
നൽകുവാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടോ
എന്ന് അറിയിക്കാമോ; എങ്കിൽ
അവയുടെ വിശദവിവരം വില്ലേജ്
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
6839.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിലെ ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍ നടത്തുന്ന
എച്ച്.ആര്‍.എം.എസ്.
സ്പാര്‍ക്കുമായി ഇന്റഗ്രേറ്റ്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
ആയത് ചെയ്യാനുള്ള നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
സ്പാർക്കുമായി
ഇന്റഗ്രേറ്റ് ചെയ്യാത്തത് കാരണം
ഉദ്യോഗസ്ഥരുടെ സര്‍വീസ്
ഡീറ്റയില്‍സ്
എച്ച്.ആര്‍.എം.എസ്-ൽ
ശരിയായിട്ടില്ല എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
എച്ച്.ആര്‍.എം.എസ്-ൽ
ഡി.ഡി.ഒ-മാർ ഉദ്യോഗസ്ഥരുടെ
സര്‍വീസ് സംബന്ധിച്ച വിവരങ്ങൾ
ശരിയായ രീതിയിൽ അപ്ഡേറ്റ്
ചെയ്യാത്തത് കാരണം 2022-ലെ
ഓണ്‍ലൈന്‍ ട്രാൻസ്ഫറിൽ അപാകത
സംഭവിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
5.7.2022
ന് മുൻപ് എച്ച്.ആര്‍.എം.എസ്-ൽ
ഡാറ്റ അപ്ഡേറ്റ് ചെയ്യണം എന്ന്
കാണിച്ചുകൊണ്ട്
എല്‍.ആര്‍.സി.യിൽ നിന്നും
ഉത്തരവ് നൽകിയിട്ടും ആയത്
ചെയ്യാത്തത് മൂലം 2022-ലെ
പൊതുസ്ഥലമാറ്റ ഉത്തരവിൽ അപാകത
സംഭവച്ചതിൽ ഡി.ഡി.ഒ-മാരിൽ
നിന്നോ ജില്ലാ കളക്ടർമാരിൽ
നിന്നോ വിശദീകരണം
ചോദിച്ചിട്ടുണ്ടോ;
ആർക്കെതിരെയെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
എച്ച്.ആര്‍.എം.എസ്-ൽ
എല്ലാ ഉദ്യോഗസ്ഥരുടെയും
സര്‍വീസ് ഹിസ്റ്ററിയില്‍
ഏതൊക്കെ ഓഫീസുകളിൽ ജോലി
ചെയ്തിട്ടുണ്ട് എന്നത്
വ്യക്തമായി രേഖപ്പെടുത്താത്ത
എത്ര ഓഫീസുകൾ ഉണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ?
6840.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ എച്ച്.ആര്‍.എം.എസ്.
ഓണ്‍ലൈന്‍ വഴിയുള്ള
ട്രാന്‍സ്ഫര്‍ ജില്ലാ
അടിസ്ഥാനത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
ജില്ലാ അടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6841.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യു
ഡിപ്പാർട്ട്മെന്റിലെ
ജീവനക്കാർക്ക് മാർച്ച് മാസം
ആയിട്ടും എച്ച്.ആര്‍.എം.എസ്.
മുഖേന ഓൺലൈനായി സ്ഥലം
മാറ്റത്തിന് അപേക്ഷിക്കുവാൻ
കഴിയാത്തത് എന്തുകൊണ്ടാണ്;
(
ബി )
പ്രൊമോഷൻ
മൂലം മറ്റ് ജില്ലകളിലേക്ക്
സ്ഥലം മാറ്റിയ കംപാഷനേറ്റ്
ഗ്രൗണ്ടിൽ (അനുകമ്പാർഹമായ
കാരണങ്ങൾ) ഉള്ള എത്ര ജീവനക്കാർ
നിലവിൽ ഉണ്ട്; അവരുടെ എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(
സി )
എച്ച്.ആര്‍.എം.എസ്.
വെെകുന്നത് മൂലം അവരുടെ
യാതനകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്ത് നടപടികളാണ് ഇത്തരം
ജീവനക്കാരുടെ കാര്യത്തില്‍
കെെക്കാണ്ടിട്ടുളളത്?
6842.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
മിനി സിവില്‍ സ്റ്റേഷനില്‍ 2023
മാര്‍ച്ച് മാസത്തിൽ വീണ്ടും
വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വൈദ്യുതി
ബില്‍ കുടിശികയായത് കാരണമാണ്
വൈദ്യുതി വിച്ഛേദിക്കുന്നത്
എന്ന് വൈദ്യുതി വകുപ്പ്
അറിയിച്ച സാഹചര്യത്തില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടി
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
6843.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
മിനി സിവില്‍സ്റ്റേഷനില്‍
നിലവിലുള്ള ഓരോ നിലയിലും
ഏതൊക്കെ മുറികളില്‍ ഏതെല്ലാം
ഓഫീസുകളാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കുന്ദമംഗലം
മിനി സിവില്‍സ്റ്റേഷനില്‍
ഏതൊക്കെ നിലകളില്‍ ഏതെല്ലാം
മുറികളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പൊതു
ആവശ്യങ്ങള്‍ക്കായി ഏതെല്ലാം
മുറികളാണ്
ഒഴിച്ചിട്ടിട്ടുള്ളത്; ഇവ
എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ്
ഉപയോഗിക്കാവുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിൽ പുതുതായി
ഏതെങ്കിലും ഓഫീസുകള്‍
ആരംഭിക്കുന്നതിന് സ്ഥലം
അനുവദിക്കാന്‍ അപേക്ഷ
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
എന്ത് നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്
;വിശദമാക്കാമോ?
6844.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
പുതുതായി എത്ര വില്ലേജ്
ഓഫീസുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നുണ്ട്;ആയതിന്റെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
കോഴിക്കോട്
ചെലവൂര്‍ വില്ലേജ് ഓഫീസിന്
ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
6845.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
-ലെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി
ഭരണാനുമതി ലഭിച്ച മണലൂർ
മണ്ഡലത്തിലെ എറവ് സ്മാർട്ട്
വില്ലേജ് ഓഫീസ്
നിർമ്മാണത്തിനുള്ള
എസ്റ്റിമേറ്റ് തുക എത്രയാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
വില്ലേജ് ഓഫീസിന്റെ നിർമ്മാണ
പ്രവൃത്തികൾ ആരംഭിച്ചത്
എന്നാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
കെട്ടിടത്തിന്റെ നിർമ്മാണ
പ്രവൃത്തിയുടെ പുരോഗതിയും ആയത്
എന്നത്തേക്ക് പൂർത്തീകരിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
6846.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-20
വർഷത്തെ പ്ലാൻ സ്കീമിൽ
ഉൾപ്പെടുത്തി മണലൂർ മണ്ഡലത്തിലെ
പാവറട്ടി വില്ലേജ്
സ്മാർട്ടാക്കുന്നതിനായി എത്ര
രൂപയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
ഇതിനായി സ്ഥലം
ലഭ്യമായിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
ബി )
പാവറട്ടി
ഗ്രാമപഞ്ചായത്ത് സ്ഥലം
ലഭ്യമാക്കുന്നതിന്
തയ്യാറാണെന്ന്
അറിയിച്ചിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്മേൽ സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വിശദമാക്കാമോ?
6847.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ മുല്ലശ്ശേരി-അന്നകര
സ്മാർട്ട് വില്ലേജ് ഓഫീസ്
നവീകരണത്തിനായി എത്ര തുക
അനുവദിച്ചുവെന്നും എന്നാണ്
ഭരണാനുമതി നൽകിയതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾ
ഏത് ഘട്ടത്തിലാണ്; വിശദാംശം
നൽകാമോ?
6848.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
താലൂക്ക് രൂപീകരണവുമായി
ബന്ധപ്പെട്ട നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
6849.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി. അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളെ
ആധുനികവത്ക്കരിക്കാനും
ജനസൗഹൃദമാക്കാനും ഈ സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ് പദ്ധതി
ത്വരിതപ്പെടുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എത്ര
വില്ലേജ് ഓഫീസുകളെ പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ
പ്രവര്‍ത്തനം നടത്തി
വരുന്നുണ്ട് എന്നറിയിയ്ക്കാമോ?
6850.
ശ്രീ
ഒ . ആർ. കേളു
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എ. രാജ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മിക്ക വില്ലേജ് ഓഫീസുകളും
തീര്‍ത്തും അപര്യാപ്തമായ
സൗകര്യം മാത്രമുളളവയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ആകെ എത്ര വില്ലേജ് ഓഫീസുകള്‍
ഉണ്ടെന്നും അവയില്‍ എത്രയെണ്ണം
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
ആയി പരിവര്‍ത്തനം നടത്താന്‍
കഴിഞ്ഞിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
വില്ലേജ്
ഓഫീസുകളില്‍ എത്തുന്നവര്‍ക്ക്
വേണ്ട സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
സേവനങ്ങള്‍ പരമാവധി
ഓണ്‍ലെെനാക്കി സമയബന്ധിതമായി
ലഭ്യമാക്കുന്നതിനും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിവിധ രജിസ്റ്ററുകള്‍
ഡിജിറ്റൈസ് ചെയ്ത്
കമ്പ്യൂട്ടര്‍ അധിഷ്ഠിത രേഖാ
സംവിധാനം ഏര്‍പ്പെടുത്താന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ?
6851.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ കിഫ്ബി പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ രണ്ട്
സ്പെഷ്യല്‍ തഹസില്‍ദാര്‍
ഓഫീസുകള്‍ രൂപീകരിക്കണമെന്ന
അപേക്ഷയില്‍ ധനകാര്യ വകുപ്പില്‍
നിന്നും കൈമാറിക്കിട്ടിയ
1974832-വ്യയം-എ1/20/2022-ധന.
നമ്പര്‍ കത്തിന്മേൽ റവന്യൂ
വകുപ്പില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
വിഷയത്തിന്മേൽ റവന്യൂ വകുപ്പ്
നടത്തിയ എല്ലാ
കത്തിടപാടുകളുടെയും പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയല്‍
തീര്‍പ്പാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6852.
ശ്രീ.
എ . പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിസ്തീര്‍ണ്ണത്തിന്റെയും
ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍
വില്ലേജ് ഓഫീസുകള്‍ വിഭജിച്ച്
പുതിയവ രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6853.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ എത്ര വില്ലേജ് ഓഫീസുകൾ
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകളിൽ നിലവിലുള്ള
തസ്തികകളും ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളും ഏതൊക്കെയാണെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികകൾ എത്ര നാളായി
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഒഴിവുകൾ എപ്പോൾ നികത്തുമെന്ന്
വ്യക്തമാക്കാമോ?
6854.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ
പറമ്പിക്കുളം, നെല്ലിയാമ്പതി
മേഖലകളില്‍ താമസിക്കുന്ന
ആദിവാസി വിഭാഗം ഉള്‍പ്പെടെയുള്ള
ജനങ്ങള്‍ക്ക് താലൂക്ക്
ആസ്ഥാനത്ത് എത്തുന്നതിനുള്ള
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനായി നെന്മാറ
കേന്ദ്രമായി പുതിയ താലൂക്ക്
രൂപീകരിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
6855.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന സൗകര്യ
വികസന പ്രവൃത്തികൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
ഇതിൽ
ഏതെല്ലാം വില്ലേജ് ഓഫീസുകൾ
സ്മാർട്ട് വില്ലേജുകളായി ഇതിനകം
നവീകരിച്ചുവെന്നും ഇതിനായി
ചെലവഴിച്ച തുക എത്രയെന്നും
വ്യക്തമാക്കുമോ;
(
സി )
സ്മാർട്ട്
വില്ലേജുകളായി പ്രഖ്യാപിച്ച
പ്രസ്തുത മണ്ഡലത്തിലെ പുതിയ
വില്ലേജുകൾക്ക് അടിസ്ഥാന സൗകര്യ
വികസനത്തിന് തുക
അനുവദിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
സ്ഥല
പരിമിതി മൂലം ബുദ്ധിമുട്ടുന്ന
പുളിക്കൽ വില്ലേജ് ഓഫീസിന്
പുളിക്കൽ ഗ്രാമപഞ്ചായത്ത് പുതിയ
സ്ഥലം നൽകാമെന്ന്
അറിയിച്ചിട്ടുണ്ടോ; എങ്കിൽ
വിശദംശം ലഭ്യമാക്കുമോ?
6856.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം റവന്യൂ വകുപ്പിലെ
ജീവനക്കാര്‍ക്കെതിരെ എത്ര
കെെക്കുലി/അഴിമതി കേസുകളാണ്
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കുമോ; ഇതില്‍ എത്ര
പേര്‍ക്കെതിരെയാണ് സര്‍ക്കാര്‍
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
6857.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
താലൂക്ക് പരിധിയില്‍
സര്‍വേയര്‍മാരുടെ എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്; ആയതില്‍
എത്ര പേര്‍ നിലവില്‍ ജോലി
ചെയ്യുന്നുണ്ട്;
(
ബി )
സര്‍വേയര്‍മാരുടെ
കുറവ് മൂലം വിവിധ പദ്ധതികളുടെ
സ്ഥലമെടുപ്പ് നടപടികള്‍ക്ക്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
6858.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യു
വകുപ്പില്‍ എച്ച്.ആര്‍.എം.എസ്.
മുഖേന ജനുവരിയില്‍ ആരംഭിക്കേണ്ട
ഓണ്‍ലൈന്‍ സ്ഥലമാറ്റ അപേക്ഷാ
സംവിധാനം മാര്‍ച്ച്
മാസമായിട്ടും ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
(
ബി )
പ്രമോഷന്‍
മൂലം മറ്റ് ജില്ലകളിലേയ്ക്ക്
നിര്‍ബന്ധപൂര്‍വം
സ്ഥലംമാറ്റപ്പെട്ട കംപാഷനേറ്റ്
ഗ്രൗണ്ടില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള എത്ര
ജീവനക്കാര്‍ നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(
സി )
എച്ച്.ആര്‍.എം.എസ്.
മുഖേനയുള്ള അപേക്ഷാ സമര്‍പ്പണം
വൈകുന്നത് കാരണം ഇത്തരം
ജീവനക്കാര്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ജീവനക്കാരുടെ
കാര്യത്തില്‍ എന്ത് നടപടികളാണ്
റവന്യു വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
6859.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യു
ഡിപ്പാര്‍ട്ട്മെന്റില്‍
ജനുവരിയില്‍ ആരംഭിക്കാറുള്ള
ഓണ്‍ലൈന്‍ സ്ഥലം
മാറ്റങ്ങള്‍ക്ക് ഇതുവരെ
ജീവനക്കാര്‍ക്ക്
എച്ച്.ആർ.എം.എസ്. ല്‍
അപേക്ഷിക്കുവാന്‍ കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രൊമോഷന്‍
മൂലം മറ്റ് ജില്ലകളിലേക്ക്
നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയ
കംപാഷനേറ്റ് ഗ്രൗണ്ടില്‍ ഉള്ള
ജീവനക്കാരുടെ നിലവിലെ എണ്ണം
അറിയിക്കാമോ; പ്രസ്തുത
ജീവനക്കാരുടെ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(
സി )
എച്ച്.ആർ.എം.എസ്.
വൈകുന്നത് മൂലമൂള്ള
ജീവനക്കാരുടെ പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേൽ എന്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
6860.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ ഡെപ്യൂട്ടി കളക്ടർ,
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ
എന്നീ തസ്തികകളിൽ എത്ര പേർ
സേവനം അനുഷ്ഠിക്കുന്നുണ്ട്;
പ്രസ്തുത ഉദ്യോഗസ്ഥരുടെ പേര്
വിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
50
വയസ്സ് കഴിഞ്ഞ ഡെപ്യൂട്ടി
തഹസിൽദാർമാർക്ക് ക്രിമിനൽ
ജുഡീഷ്യൽ ടെസ്റ്റ് പാസ്സ്
ആകുന്നതിൽ നിന്നും ഇളവ്
അനുവദിച്ചുകൊണ്ടുള്ള സർക്കാർ
ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവ്
ഇറങ്ങിയിട്ടില്ലെങ്കില്‍
ആയതിന്റെ കാലതാമസത്തിന് കാരണം
എന്താണെന്ന് വ്യക്തമാക്കാമോ?
6861.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി
കളക്ടർ, തഹസിൽദാർ, സീനിയർ
സൂപ്രണ്ട് എന്നീ തസ്തികകളിൽ
അനുവദനീയമായ തസ്‌തികകളുടെ എണ്ണം
(സാങ്ഷൻഡ് സ്ട്രെങ്ത്)
എത്രയാണെന്നും ആയതിൽ എത്ര
ഒഴിവുകൾ നിലവിലുണ്ടെന്നും ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
റവന്യൂ
റിക്കവറി പിരിവ്
ഊർജ്ജിതപ്പെടുത്തുന്നതിന്
മലപ്പുറം ജില്ലയിൽ ആർ.ആർ.
സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസ്
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
6862.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്റെ വിവിധ
ഓഫീസുകളില്‍ വിജിലന്‍സ്
പരിശോധന നടത്താന്‍ ഇടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
കെെക്കൂലിക്കേസില്‍ റവന്യൂ
വകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
6863.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരാതിരഹിത
കേരളം ലക്ഷ്യമാക്കി ഈ
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന
താലൂക്ക് അദാലത്തില്‍
പ്രധാനമായും ഏതെല്ലാം
വിഷയങ്ങളാണ്
പരിഗണിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
അദാലത്തുകള്‍ എന്നുമുതല്‍
നടത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
6864.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ഗ്രാമപഞ്ചായത്തിലെ കയ്യംതടത്തെ
34-ഓളം കുടുംബങ്ങള്‍ക്ക് പട്ടയം
ലഭിച്ച ഭൂമി 1995-ല്‍ നടന്ന
റീസര്‍വേയില്‍ മിച്ചഭൂമി ആയി
രേഖപ്പെടുത്തിയതിനാല്‍
യഥാര്‍ത്ഥ ഭൂവുടമകളുടെ പേരിൽ
നികുതി ഒടുക്കുന്നതിനോ മറ്റ്
ക്രയവിക്രയങ്ങള്‍ നടത്തുന്നതിനോ
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
റവന്യൂ വകുപ്പ് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
6865.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം റവന്യൂ വകുപ്പ്
മുഖേന എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
6866.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ എടച്ചേരി വില്ലേജ്
വരുതിയിൽ ഭൂമി റിസർവേ
ചെയ്തതിനുശേഷം സർവേ വകുപ്പ്
നൽകിയ രേഖകളിൽ പലരുടെയും ഭൂമി
സംബന്ധിച്ച രേഖകൾ
ഉൾപ്പെട്ടിട്ടില്ലാത്തതും
ഭൂവിസ്തൃതിയിൽ കുറവ്
വന്നിട്ടുള്ളതും സംബന്ധിച്ച്
പരാതികൾ ഉയർന്നുവന്നിട്ടുള്ളത്
ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ
കാര്യത്തിൽ അന്വേഷണം നടത്തുമോ;
പ്രസ്തുത പ്രശ്നം പരിഹരിച്ച്
ഭൂമിയുടെ നികുതി
സ്വീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6867.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ എല്ലാ വര്‍ഷവും
ജനുവരിയിൽ ആരംഭിക്കുന്ന
ഓണ്‍ലൈന്‍ (എച്ച് .ആർ.എം.എസ്.)
സ്ഥലം മാറ്റത്തിന് നാളിതുവരെ
ജീവനക്കാര്‍ക്ക്
അപേക്ഷിക്കുവാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രമോഷന്‍
മൂലം മറ്റ് ജില്ലകളിലേക്ക്
സ്ഥലം മാറ്റം ലഭിച്ച
അനുകമ്പാര്‍ഹരായവരുടെ
ലിസ്റ്റില്‍ ഉള്‍പ്പെട്ട എത്ര
ജീവനക്കാര്‍ നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ഓണ്‍ലൈനില്‍
സ്ഥലം മാറ്റത്തിന്
അപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക്
എന്നുമുതൽ സൗകര്യമൊരുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6868.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ പുറമ്പോക്ക് ഭൂമികള്‍
പൊതു ആവശ്യങ്ങള്‍ക്കായി മറ്റ്
വകുപ്പുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കൈമാറുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇത്തരം
കൈമാറ്റങ്ങളിലെ കാലതാമസം
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
6869.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിന്റെ ജി.ഒ.
(എം.എസ്.)
നം.14/2010/പി.&എ.ആർ.ഡി.
തീയതി 12.04.2010 ഉത്തരവ്
പ്രകാരം 01.01.2020 മുതൽ
31.12.2022 വരെയുള്ള കാലയളവിൽ
സമാശ്വാസ തൊഴിൽദാന പദ്ധതി
പ്രകാരം അപേക്ഷ
സമർപ്പിക്കുന്നതിന്
കരുനാഗപ്പള്ളി തഹസിൽദാർ നൽകിയ
ആശ്രിത സർട്ടിഫിക്കറ്റ്
ഉൾപ്പെട്ട എത്ര അപേക്ഷകൾ കൊല്ലം
കളക്ട്രേറ്റിൽ ലഭിച്ചിട്ടുണ്ട്;
അപേക്ഷകരുടെ പേരും വിലാസവും
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
6870.
ശ്രീ.
എ . പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രീന്‍
ഫീൽഡ് ഹൈവേ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കെട്ടിടം
നഷ്ടപ്പെടുന്നവര്‍ക്ക്
കെട്ടിടത്തിന്റെ കാലപ്പഴക്കം
നോക്കാതെ നഷ്ടപരിഹാരം
നല്‍കണമെന്ന് സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര നാഷണല്‍
ഹൈവേ അതോറിറ്റിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
വീട്
നഷ്ടപ്പെടുന്ന മുഴുവന്‍
പേര്‍ക്കും പുനരധിവാസ പാക്കേജ്
തുക പൂര്‍ണ്ണമായി
നല്‍കുന്നതിന് എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍
തടസ്സങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ; പ്രസ്തുത
തടസ്സങ്ങള്‍ നീക്കി മുഴുവന്‍
തുകയും നല്‍കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
6871.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ്/താലൂക്ക് ഓഫീസ് വഴി
റവന്യൂ വകുപ്പ് നല്‍കുന്ന
വരുമാന സര്‍ട്ടിഫിക്കറ്റിന്
വേണ്ടി ഒരു വ്യക്തിയുടെ വരുമാനം
കണക്കാക്കുന്നതിനുള്ള മാര്‍ഗ്ഗ
നിര്‍ദേശങ്ങള്‍ ഏത് ഉത്തരവ്
പ്രകാരം ആണെന്നും അവ
എന്തെല്ലാമാണെന്നും ഉത്തരവിന്റെ
പകര്‍പ്പ് സഹിതം വിശദമാക്കാമോ;
(
ബി )
വ്യാപാരത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന ആദായ
നികുതിദായകനായ വ്യക്തിയുടെ
വരുമാനം കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ തിരുവനന്തപുരം
ജില്ലയിലെ നെയ്യാറ്റിന്‍കര
താലൂക്കിലുള്‍പ്പെടുന്ന
കരുംകുളം വില്ലേജിലെ ബ്ലോക്ക്
നമ്പര്‍ 18-ല്‍ സ്ഥലം പതിച്ച്
നല്‍കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന്
സര്‍വേ നമ്പര്‍, അപേക്ഷകരുടെ
പേര് വിവരങ്ങള്‍ എന്നിവ സഹിതം
ലഭ്യമാക്കാമോ?
6873.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
താലൂക്കിൽ ഭൂമി തരം
മാറ്റുന്നതിനുള്ള എത്ര
അപേക്ഷകളിൽമേല്‍ തീർപ്പ്
കൽപ്പിക്കാനുണ്ടെന്ന് വില്ലേജ്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകൾ സമയബന്ധിതമായി
തീർപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ?
6874.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ താമരക്കുളം
വില്ലേജില്‍ 66/1 സര്‍വ്വേ
നമ്പറിലുള്ള മിച്ച ഭൂമി
കൈമാറ്റം സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
6875.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ഏതൊക്കെ
വില്ലേജുകളില്‍ ഡിജിറ്റല്‍
സര്‍വേ പദ്ധതി
ആരംഭിച്ചിട്ടുണ്ടെന്ന് താലൂക്ക്
തിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദവിവരം
അറിയിക്കാമോ?
6876.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ
പദ്ധതി എന്നത്തേക്ക്
പൂർത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
പ്രവർത്തനം
ആരംഭിച്ചിട്ടുള്ളതെന്നും
നിലവിലുള്ള ഉദ്യോഗസ്ഥർക്ക്
പുറമേ കൂടുതൽ ഉദ്യോഗസ്ഥരെ
ഇതിനായി
നിയമിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ; വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതി
അറിയിക്കാമോ; ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
6877.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റീസര്‍വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഇനിയും റീസര്‍വേ നടപടി
പൂര്‍ത്തീകരിക്കാത്ത
താലൂക്കുകളില്‍ ആയത്
പൂര്‍ത്തീകരിക്കുന്നതിനും
സ്ഥലത്തിന്റെ വാല്യൂവേഷന്‍
പുനര്‍നിര്‍ണ്ണയിച്ച്
നല്‍കുന്നതിനും ആവശ്യമായ നടപടി
സ്വീകരിക്കുമോ?
6878.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഡിജിറ്റല്‍
റീസര്‍വേയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകളില്‍ ഡിജിറ്റല്‍
റീസര്‍വേ ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഡിജിറ്റല്‍
റീസര്‍വേ പൂര്‍ത്തിയാകാത്ത
വില്ലേജുകളില്‍ സര്‍വ്വെ
സ്കെച്ച് വ്യക്തികള്‍ക്ക്
നൽകുന്നതിന് തടസ്സമുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
6879.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര സര്‍വേയര്‍
തസ്തികകളാണുള്ളതെന്നും അതില്‍
ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുടെ
എണ്ണം എത്രയെന്നും അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ആരംഭിച്ച ഡിജിറ്റല്‍
റീസര്‍വേക്ക് താലൂക്ക്
സര്‍വേയര്‍മാരെ
നിയോഗിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
താലൂക്ക്
സര്‍വേയര്‍മാരെ ഡിജിറ്റല്‍
റീസര്‍വേയ്ക്ക്
നിയോഗിക്കുമ്പോള്‍ താലൂക്കില്‍
ലഭിക്കുന്ന അപേക്ഷകളില്‍
തീര്‍പ്പ് കല്‍പ്പിക്കാന്‍
കഴിയാതെ പെന്റിംഗില്‍ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
6880.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജുകളില്‍ റീസര്‍വേ
നടപടികള്‍ ആരംഭിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജുകളില്‍ റീസര്‍വേ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(
സി )
മണ്ഡലത്തിലെ
റീസര്‍വ്വേ നടപടികള്‍ എത്രയും
വേഗം പൂര്‍ത്തീകരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
6881.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ വില്ലേജുകളില്‍
ഡിജിറ്റല്‍ റീസര്‍വേ
നടത്തുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
ഡിജിറ്റല്‍
റീസര്‍വേയുടെ ഒന്നാം
ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ
ഏതെല്ലാം വില്ലേജുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
6882.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിര്‍മ്മാണ വകുപ്പിന്റെ
നേതൃത്വത്തില്‍ നടപ്പിലാക്കുന്ന
ആശ്വാസ് വാടക വീട് പദ്ധതിയുടെ
വിശദാംശവും പുരോഗതിയും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എല്ലാ മെഡിക്കല്‍
കോളേജുകളോടും ജില്ലാ
ആശുപത്രികളോടും അനുബന്ധിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
6883.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലം
ഉപയോഗശൂന്യമായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് സിവില്‍ സപ്ലൈസ്
വകുപ്പിനായി ഗോഡൗണ്‍
നിര്‍മ്മിച്ച് നല്‍കുന്നത്
സംബന്ധിച്ച് പ്രാഥമിക
ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ?
|
|
|
|
|
|
|
|