 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6707.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞ
പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട
നിർമ്മാണത്തിനായി മൂന്ന് കോടി
രൂപ, ഒരു കോടി രൂപ എന്നിവ വീതം
ഫണ്ട് അനുവദിച്ച മലപ്പുറം
മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ
നിർമ്മാണം മന്ദഗതിയിലാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിദ്യാലയങ്ങളുടെ
നിർമ്മാണം ഇപ്പോൾ ഏത്
ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
വിദ്യാലയങ്ങളുടെ നിർമ്മാണത്തിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ; എന്തെങ്കിലും
സാങ്കേതിക പ്രശ്നങ്ങൾ
നിലവിലുണ്ടോ; പ്രസ്തുത പദ്ധതി
പ്രകാരം നിർമ്മിക്കുന്ന
കെട്ടിടങ്ങൾ അടിയന്തരമായി
പൂർത്തീകരിക്കുവാൻ നിർദേശം
നൽകുമോ?
6708.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തി അടിസ്ഥാന
സൗകര്യങ്ങളുടെ വികസനത്തിനായി
ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര
തുകയ്ക്കുള്ള ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ പൂര്‍ത്തീകരിച്ചവ
ഏതൊക്കെയെന്നും
പൂര്‍ത്തീകരിക്കാത്തവ
ഏതൊക്കെയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
6709.
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാലയങ്ങളിലെ കുട്ടികളുടെ
പഠന നിലവാരം നിരീക്ഷിക്കുന്ന
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
പൊതുവിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രാഥമിക
വിദ്യാഭ്യാസത്തെക്കുറിച്ച്
വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
പ്രസിദ്ധപ്പെടുത്താറുണ്ടോ;
പ്രസ്തുത റിപ്പോര്‍ട്ട്
ഏറ്റവുമൊടുവില്‍
പ്രസിദ്ധീകരിച്ചത് എന്നാണെന്ന്
അറിയിക്കുമോ;
(
ഡി )
കുട്ടികളുടെ
പഠന നിലവാരം
നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6710.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂര്‍
മണ്ഡലത്തില്‍ മലയോര വനമേഖലയിലെ
ഗവൺമെൻറ് വി.എച്ച്.എസ്.എസ്.
അച്ചൻകോവില്‍, ഗവൺമെൻറ്
ടി.സി.എന്‍.എം.
എച്ച്.എസ്.എസ്. നെടുമ്പാറ,
ഗവൺമെൻറ് എച്ച്.എസ്. വലിയകാവ്
എന്നീ സ്കൂളുകളെ 2005-ല്‍
നോട്ടിഫൈ ചെയ്ത പശ്ചിമഘട്ട
താഴ്‌വരയിലെ സ്കൂളുകളുടെ
പട്ടികയില്‍ ഉള്‍പ്പെടുത്താന്‍
വിട്ടുപോയതിനാല്‍ പ്രസ്തുത
സ്കൂളുകള്‍ക്ക് ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൂര്‍ണമായും
വനത്താല്‍ ചുറ്റപ്പെട്ട,
ഒന്നുമുതല്‍ 12 വരെ
ക്ലാസുകളിലായി ആദിവാസി, തോട്ടം
മേഖലയിലെ തൊഴിലാളി
കുടുംബങ്ങളില്‍ നിന്നുള്ള
മുന്നൂറിലധികം കുട്ടികള്‍
പഠിയ്ക്കുന്ന, പശ്ചിമ
ഘട്ടത്തിന് താഴെ, തമിഴ്‍നാട്
അതിര്‍ത്തിയോട് ചേര്‍ന്ന്
കിടക്കുന്ന പ്രസ്തുത സ്കൂളുകളെ
പശ്ചിമഘട്ട താഴ്‌വരയിലെ
സ്കൂളുകളുടെ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികൾ അടിയന്തരമായി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
സർക്കാർ
സ്കൂളുകളെ പശ്ചിമഘട്ട
താഴ്‌വരയിലെ സ്കൂളുകളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; പ്രസ്തുത ആവശ്യം
ഉന്നയിച്ച് മണ്ഡലത്തില്‍
നിന്നും നല്കിയിട്ടുള്ള
നിവേദനത്തിന്‍മേല്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
6711.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനിക വിദ്യാഭ്യാസ
കാഴ്ചപ്പാടിന് അനുസൃതമായി
സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം
പുന:സംഘടിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
ഇതിലൂടെ
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ
നിലവാരത്തിലും ഗ്രഹണപാടവത്തിലും
ഉയര്‍ച്ചയുണ്ടായതായി
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടാകുന്ന മാനസിക സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ് എന്ത്
ഇടപെടലാണ് ഇതിനകം നടത്തിയതെന്ന്
വ്യക്തമാക്കാമോ?
6712.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാലയങ്ങളുടെ
പഠന നിലവാരം ഉയര്‍ത്തുന്നതിന്
വേണ്ടി ഏതൊക്കെ
വിദ്യാലയങ്ങളെയാണ് ഹെെടെക്ക്
ആക്കി മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാലയങ്ങളെ ഹബ്ബുകള്‍
ആക്കിമാറ്റുന്നതിനും ഇവയെ
കേന്ദ്രീകരിച്ച് മറ്റ്
വിദ്യാലയങ്ങളെ സ്പോക്കുകള്‍
ആക്കി മാറ്റുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പൊതുവിദ്യാലയങ്ങളില്‍
ഐ.സി.ടി. ഉപയോഗിച്ചുള്ള പഠന,
ബോധന പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ വിശദവിവരവും
നിലവിലെ സ്ഥിതിയും സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ?
6713.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബി1/240/2019/G.Edn
കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ
വകുപ്പ് പ്രത്യേകാനുമതി
നല്‍കിയ, കിഴിശ്ശേരി ഗണപത്
എ.യു.പി. സ്കുളിലെ അദ്ധ്യാപകനായ
ശ്രീ.എന്‍. ഹരിഭാസന്റെ
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ്
അപേക്ഷ ബി3/607/2022/G.Edn.
കത്ത് പ്രകാരം നിരസിച്ചതിന്റെ
കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷ പുനഃപരിഗണിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
6714.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിൽ സ്കൂൾ
വിദ്യാർത്ഥികളുടെയും അദ്ധ്യാപകർ
ഉൾപ്പെടെയുള്ള ജീവനക്കാരുടെയും
വിവരങ്ങളടങ്ങിയ ഓൺലൈൻ
ഡാറ്റാബേസ് ഏതാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഓൺലൈൻ ഡാറ്റാബേസ് അനുബന്ധ
സോഫ്‌റ്റ് വെയർ ഏത് കമ്പനിയാണ്
നിർമ്മിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓൺലൈൻ ഡാറ്റാബേസ് അനുബന്ധ
സോഫ്‌റ്റ് വെയർ
സുരക്ഷാമാനദണ്ഡങ്ങൾ
പാലിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
6715.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂരാച്ചുണ്ട്
പഞ്ചായത്തിലെ കക്കയം ഗവ.
എല്‍.പി. സ്കൂളിന്റെ പഴകിയ
കെട്ടിടം കെ.എസ്.ഇ.ബി. യുടെ
ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന
കാര്യം
ശ്രദ്ധിയല്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്കൂളിന് കെട്ടിടം
പണിയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കക്കയം
ഗവ. എല്‍.പി. സ്കൂളിന്
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
വാങ്ങിയ സ്ഥലം
ഗതാഗതയോഗ്യമല്ലാത്ത കുന്നിന്‍
മുകളിലായിട്ടും ആവശ്യമായ
പരിശോധന നടത്താതെ കെട്ടിടം
നിര്‍മ്മിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ; ഏത് ഫണ്ടാണ്
പ്രസ്തുത സ്ഥലം
വാങ്ങിക്കുന്നതിനും കെട്ടിടം
നിര്‍മ്മിക്കുന്നതിനും
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
എല്ലാ സര്‍ക്കാര്‍ സ്കൂളുകളും
മെച്ചപ്പെട്ട ഭൗതിക സൗകര്യം
ഉറപ്പുവരുത്തുമ്പോള്‍ കക്കയം
ഗവ. എല്‍.പി. സ്കൂളിന്റെ പഴയ
കെട്ടിടം ഉപയോഗിക്കാന്‍
പറ്റാത്ത സാഹചര്യം
സൃഷ്ടിച്ചതിനെക്കുറിച്ച്
സര്‍ക്കാര്‍ പരിശോധന
നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍
വകുപ്പ് പ്രസ്തുത വിഷയത്തില്‍
അന്വേഷണം നടത്തുമോയെന്ന്
അറിയിക്കാമോ;
(
ഡി )
കക്കയം
ഗവ. എല്‍.പി. സ്കൂളിന് ഭൂമി
വാങ്ങിയത് സംബന്ധിച്ച്
വിജിലന്‍സ് കേസ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത കേസ്
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കാമോ?
6716.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
പേട്ട ഗവൺമെന്റ് ഹൈസ്‌കൂള്‍
ഉടമസ്ഥതയിലുള്ള സ്ഥലം
കാഞ്ഞിരപ്പള്ളി
ഐ.എച്ച്.ആര്‍.ഡി.ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
വിട്ടുനല്‍കുന്ന നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ
വകുപ്പിന്റെയും സംയുക്ത
യോഗത്തിലെടുത്ത തീരുമാനം
എന്നത്തേക്ക് നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
സ്ഥലമില്ലാത്ത
കാരണത്താല്‍ മാത്രം,
ഐ.എച്ച്.ആര്‍.ഡി.ക്ക്
മഹാത്മാഗാന്ധി സർവകലാശാല
നല്‍കിയിരിക്കുന്ന അഫിലിയേഷന്‍
ഈ അദ്ധ്യയന വര്‍ഷം കഴിയുന്നതോടെ
നഷ്ടപ്പെടുമെന്ന സാഹചര്യം
കണക്കിലെടുത്ത് സ്ഥലം
അനുവദിക്കുന്ന നടപടികള്‍
ത്വരിതപ്പെടുത്താമോ?
6717.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നാളിതുവരെ
പൊതുവിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ അദ്ധ്യാപക തസ്തികയില്‍
ആശ്രിത നിയമനം ലഭിച്ചവരുടെ
എണ്ണം എല്‍.പി.എസ്.എ.,
യു.പി.എസ്.എ., എച്ച്.എസ്.എ.
എന്നിങ്ങനെ തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പൊതുവിദ്യാഭ്യാസ
കാര്യാലയത്തില്‍ നിന്നും ആശ്രിത
നിയമനത്തിനായി എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും
ആയതിന്മേല്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശവും ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
2016
ജനുവരി മുതല്‍ പൊതുവിദ്യാഭ്യാസ
വകുപ്പിലേക്ക് ക്ലാര്‍ക്ക്
തസ്തികയില്‍ അന്തര്‍ വകുപ്പ്
സ്ഥലംമാറ്റം ലഭിക്കുന്നതിനായി
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും അവയില്‍
തീര്‍പ്പുകല്പിച്ചിട്ടുള്ളതെത്രയെന്നും
ജില്ലാടിസ്ഥാനത്തില്‍
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ഡി )
അന്തര്‍
വകുപ്പ് സ്ഥലംമാറ്റത്തിനുള്ള
അപേക്ഷകളില്‍ തക്കതായ
കാരണങ്ങളില്ലാതെ അപേക്ഷ
നിരസിക്കുകയും പ്രോസസ്സ്
ചെയ്യാതിരിക്കുകയും ചെയ്യുന്നത്
ഒഴിവാക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
6718.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍
സ്കൂളുകളില്‍ ഒന്ന് മുതല്‍
ഏഴുവരെയും എയ്ഡഡ് സ്കൂളില്‍
ഒന്ന് മുതല്‍ നാലുവരെയുമുള്ള
ക്ലാസുകളില്‍ നിലവില്‍ എത്ര
കുട്ടികളുണ്ട്; അവര്‍ക്ക്
ആവശ്യമായ യൂണിഫോം തുണിയുടെ അളവ്
എത്രയാണ്; വ്യക്തമാക്കാമോ;
(
ബി )
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളില്‍ ഒന്ന്
മുതല്‍ എട്ടുവരെ ക്ലാസുകളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
യൂണിഫോം നൽകുന്ന പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6719.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ
വിദ്യാർത്ഥികളുടെയും അദ്ധ്യാപകർ
ഉൾപ്പെടെയുള്ള ജീവനക്കാരുടെയും
വിവരങ്ങൾ ചോരാതിരിക്കാൻ
സോഫ്‌ട്‍വെയറിൽ എന്തൊക്കെ
സെക്യൂരിറ്റി ഫീച്ചറുകളാണ്
നിലവിലുള്ളതെന്ന് വിശദമാക്കാമോ?
6720.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ ഉയര്‍ത്തുന്നതിന്
നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കുവാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
സ്കൂളുകളിലെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിന് കിഫ്ബി
ധനസഹായത്തോടെയുള്ള പദ്ധതി
പ്രകാരമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍ ക്രമക്കേട്
കണ്ടെത്തിയിരുന്നോ; ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിരുന്നോ; എങ്കില്‍
അതിന്റെ അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
6721.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രാഥമിക, ദ്വിതീയ തലങ്ങളിലെ
വിദ്യാഭ്യാസം
ലോകോത്തരമാക്കുന്നതിന് ശ്രമം
നടത്തുന്ന സാഹചര്യത്തില്‍
പരീക്ഷാ രീതികള്‍ ദേശീയ
തലത്തില്‍ ഏകീകരിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍ പരാഖ് എന്ന
പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
സംസ്ഥാനത്തെ വിദ്യാഭ്യാസ
പുരോഗതിക്ക് അനുഗുണമാകില്ലെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി കേരളത്തില്‍
നടപ്പിലാക്കരുതെന്ന് കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
വ്യക്തമാക്കുമോ;
(
ബി )
പദ്ധതി
പ്രകാരം കേന്ദ്ര സര്‍ക്കാര്‍
സിലബസ് പരിഷ്കരണം തുടരുമ്പോള്‍
ഇത്തരത്തിലുള്ള ഒരു പദ്ധതി
നിക്ഷിപ്ത
താത്പര്യത്തോടെയാണെന്ന്
കരുതുന്നുണ്ടോ; വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
വിദ്യാഭ്യാസ വിദഗ്ദ്ധരോടൊപ്പം
ജനപ്രതിനിധികളെയും അദ്ധ്യാപക,
രക്ഷകര്‍തൃ പ്രതിനിധികളെയും
ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ
രംഗത്ത് കുട്ടികളുടെ സവിശേഷ
ശേഷി വികസിപ്പിക്കാനുതകുന്ന
തരത്തില്‍ വിദ്യാഭ്യാസ
സമ്പ്രദായം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
6722.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സെക്കണ്ടറി സ്‌കൂൾ ലീവിങ്
സർട്ടിഫിക്കറ്റിലെ
(എസ്.എസ്.എൽ.സി.) തെറ്റുകൾ
തിരുത്തി കിട്ടുന്നതിനായി
നിശ്ചിത അപേക്ഷ ഫോം
പൂരിപ്പിച്ച് അതോടൊപ്പം
എസ്.എസ്.എൽ.സി.
സർട്ടിഫിക്കറ്റിന്റെ അസ്സലും
അപേക്ഷകന്റെ ജനന
സർട്ടിഫിക്കറ്റ്, ആധാർ കാർഡ്
തുടങ്ങിയ രേഖകളുടെ അസ്സലും
മൂന്നുവീതം പകർപ്പുകളും സഹിതം
ബന്ധപ്പെട്ട സ്കൂളുകളിൽ
സമർപ്പിക്കണം എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സ്കൂൾ
അധികാരികൾ ആവശ്യമായ പരിശോധന
നടത്തി പരീക്ഷ
ഭവനിലേക്കയക്കുകയും ജനന
സർട്ടിഫിക്കറ്റിലെ വിവരങ്ങളുടെ
കൃത്യത പരിശോധിച്ച്
ഉറപ്പിക്കുന്നതിനായി ജനന
സർട്ടിഫിക്കറ്റ് പരീക്ഷ ഭവനിൽ
നിന്നും ബന്ധപ്പെട്ട
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ
എന്നിവയുടെ ഓഫീസിലേക്ക്
അയക്കുന്നതുമാണോ നിലവിലെ
സമ്പ്രദായം എന്ന്
വ്യക്തമാക്കുമോ;
(
സി )
തിരുത്ത്
ആവശ്യമായ എസ്.എസ്.എൽ.സി.
സർട്ടിഫിക്കറ്റിന്റെ ഉടമയുടെ
തിരിച്ചറിയലിന് ആധാരമായ
രേഖകളുടെ അസ്സൽ ഓഫീസുകളിൽ
നിന്നും ഓഫീസുകളിലേക്ക്
കൈമാറ്റം
ചെയ്യപ്പെടുന്നതിനിടയിൽ അവ
നഷ്ടപ്പെടാനുള്ള
സാധ്യതയുള്ളതിനാൽ അസ്സൽ
രേഖകളുടെ നോട്ടറി
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
സമർപ്പിച്ചാൽ മതിയാകുമെന്ന
തീരുമാനം ഉണ്ടാകുന്നതിനായി
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6723.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാഠ്യപദ്ധതി
പരിഷ്കരണത്തിന്റെ ഭാഗമായി
ഡിപ്ലോമ ഇന്‍ എലമെന്ററി
എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്)
കോഴ്സ് പരിഷ്കരിക്കാനോ പ്രസ്തുത
കോഴ്സ് അവസാനിപ്പിക്കാനോ
ഉദ്ദേശ്യമുണ്ടോ; വിശദമാക്കാമോ?
6724.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളുടെ
സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി അവയെ
പരിപോഷിപ്പിക്കുന്നതിനുള്ള
ടാലന്റ് ലാബ്, സര്‍ഗ്ഗ
വിദ്യാലയ, സഹിതം തുടങ്ങിയ
പദ്ധതികളിലൂടെ ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
വായനയുടെ
വസന്തം പരിപാടിയുടെ ഭാഗമായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നിലവില്‍ നടത്തിവരുന്നത്;
വ്യക്തമാക്കാമോ;
(
സി )
ലഹരിക്കെതിരായി
വായന തന്നെ ലഹരി എന്ന പദ്ധതി
വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും കല,
കായിക, പ്രവൃത്തി പരിചയ
വിദ്യാഭ്യാസം കിട്ടത്തക്ക
രീതിയില്‍ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
അറിയിക്കുമോ;
(
ഇ )
ക്ലസ്റ്ററുകളുടെ
അടിസ്ഥാനത്തില്‍ ഒഴിവ്
ദിവസങ്ങളില്‍ ഓരോ ഇനത്തിലും
വിവിധ കേന്ദ്രങ്ങളില്‍ വച്ച്
പരിശീലനം നല്‍കുന്നതിനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
6725.
ഡോ.
കെ. ടി. ജലീൽ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ
അടിസ്ഥാനത്തിൽ ആറ് വയസ്സ്
തികഞ്ഞ കുട്ടികളെ മാത്രമേ
ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം
നൽകാൻ പാടുള്ളുവെന്ന കേന്ദ്ര
സർക്കാർ നിർദേശം സംബന്ധിച്ച്
അദ്ധ്യാപക സംഘടനകളുമായും
വിദ്യാർത്ഥികളുടെ
രക്ഷകർത്താക്കളുമായും ഈ രംഗത്തെ
പ്രഗത്ഭരുമായും ചർച്ച നടത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
6726.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളില്‍
ചേര്‍ക്കുന്ന സമയത്ത് ജാതി
ചേര്‍ക്കാത്ത
വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട്
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റില്‍ ജാതി
ചേര്‍ക്കാന്‍ അവസരം
നല്‍കുന്നുണ്ടോ;
(
ബി )
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റില്‍ ജാതി
ചേര്‍ത്ത് കിട്ടാന്‍
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ജാതി
ചേര്‍ക്കാന്‍ സാധിക്കില്ല
എങ്കില്‍ എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഡി )
അത്തരത്തില്‍
ഉള്ളവര്‍ക്ക് സംവരണം
ലഭിക്കുവാന്‍ ഉള്ള
സാഹചര്യമുണ്ടാകുവാന്‍ എന്തൊക്കെ
മാര്‍ഗങ്ങളാണുള്ളത്;
വിശദമാക്കാമോ?
6727.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒളവണ്ണ
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള തുമ്പയില്‍
എ.എം.എല്‍.പി.സ്കൂള്‍
സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
എന്‍1/23/2022/പൊ.വി.വ. ഫയലില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
വര്‍ഷങ്ങളായി
പ്രവര്‍ത്തിച്ചുവരുന്ന പ്രസ്തുത
സ്കൂള്‍ ഏറ്റെടുക്കുന്നപക്ഷം
സര്‍ക്കാരിന് പ്രത്യേക
സാമ്പത്തിക ബാധ്യത ഉണ്ടാവാത്ത
സാഹചര്യത്തില്‍ ധനകാര്യ വകുപ്പ്
അനുകൂല തീരുമാനം അറിയിച്ചിട്ടും
അഞ്ച് കിലോമീറ്റര്‍
ചുറ്റളവിനുള്ളില്‍ നിലവിലുള്ള
എല്‍.പി./യു.പി. സ്കൂളുകളുടെ
വിവരം തേടി ഫയല്‍ മടക്കുന്നതിന്
ഇടയാക്കിയ സാഹചര്യം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഫയലിന്മേല്‍
തീരുമാനമെടുക്കുന്നതില്‍
കാലതാമസം വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6728.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്കൂളുകളുടെ നവീകരണത്തിനായി
പൊതുവിദ്യാഭ്യാസ വകുപ്പ് തുക
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പുതുക്കാട്
മണ്ഡലത്തില്‍ മറ്റത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
വെള്ളിക്കുളങ്ങര സർക്കാർ
എല്‍.പി. സ്കൂളിന്റെ
അടിസ്ഥാനസൗകര്യ വികസനത്തിന്
നടപടി സ്വീകരിക്കുമോ?
6729.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2016 മുതല്‍
നാളിതുവരെ കോട്ടക്കല്‍
മണ്ഡലത്തിൽ അനുവദിച്ച
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ സംബന്ധിച്ച വിശദ
വിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര എണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനി പൂര്‍ത്തീകരിക്കാന്‍
ഉള്ളവയില്‍ എത്ര എണ്ണത്തിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
പൂര്‍ത്തിയായിട്ടില്ലാത്ത
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
വിശദമാക്കുമോ; പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
6730.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഠന-പഠനേതര
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം സൗകര്യങ്ങളാണ്
പൊതുവിദ്യാഭ്യാസ വകുപ്പ്
നല്‍കി വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
മധ്യവേനല്‍
സ്കൂള്‍ അവധിയ്ക്ക് മുമ്പുതന്നെ
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
പാഠപുസ്തകങ്ങളും യൂണിഫോമും
അരിയും ഒരുമിച്ച് വിതരണം
ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സ്കൂളുകളില്‍ പഠിക്കുന്ന എത്ര
ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ്
പ്രസ്തുത ആനുകൂല്യങ്ങള്‍
ലഭിക്കുകയെന്നും അതിനായി ആകെ
എത്ര തുക ചെലവ് വരുമെന്നും
അറിയിക്കാമോ?
6731.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച്
ഏതെല്ലാം സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നബാര്‍ഡ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭ്യമാക്കുന്നതിനായി
എത്ര പ്രൊപ്പോസലുകളാണ്
സര്‍ക്കാരിന്
ലഭിച്ചിട്ടുള്ളത്/സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്നും അവ
ഏതെല്ലാമാണെന്നും ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
വിശദവിവരം നല്‍കുമോ?
6732.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂള്‍ കുട്ടികളില്‍ അന്വേഷണ
താല്പര്യവും ശാസ്ത്ര
സര്‍ഗ്ഗാത്മകതയും
വളര്‍ത്തുന്നതിനും ശാസ്ത്ര
തത്വങ്ങള്‍ പ്രായോഗികമായി
മനസ്സിലാക്കുന്നതിന് അവരെ
പ്രാപ്തരാക്കുന്നതിനുമായി
സ്കൂളുകളില്‍ ശാസ്ത്ര പാര്‍ക്ക്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് കാലാവസ്ഥ പഠനവുമായി
ബന്ധപ്പെട്ട് സ്കൂളുകളില്‍
മൂന്ന് വെതര്‍ സ്റ്റേഷനുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കുട്ടികളില്‍
ശാസ്ത്ര ബോധവും യുക്തി ബോധവും
വളര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടപ്പാക്കുന്ന
വിവിധ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
6733.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
അധ്യയന വര്‍ഷത്തില്‍
പൊതുവിദ്യാലയങ്ങളില്‍ ഒന്നാം
ക്ലാസ്സില്‍ ചേര്‍ന്ന
കുട്ടികളുടെ എണ്ണം എത്രയാണെന്ന്
ജില്ല തിരിച്ച് വിശദമാക്കാമോ;
(
ബി )
ആയത്
കഴിഞ്ഞ വര്‍ഷത്തേക്കാള്‍
കൂടുതലാണോ; വിശദാംശം
അറിയിക്കാമോ;
(
സി )
കുട്ടികളുടെ
വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍
ഈ മേഖലയില്‍ എത്ര അധിക തസ്തിക
സൃഷ്ടിക്കേണ്ടിവരും; വിശദാംശം
അറിയിക്കാമോ;
(
ഡി )
കാസര്‍ഗോഡ്
ജില്ലയില്‍ 2022-23 അധ്യയന
വര്‍ഷത്തില്‍ ഒന്നാം
ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍
കുട്ടികള്‍ ചേര്‍ന്ന
സര്‍ക്കാര്‍ വിദ്യാലയം
ഏതാണെന്ന് അറിയിക്കാമോ?
6734.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കണ്ടറി സ്കൂളുകളില്‍ ബാച്ച്
പുന:ക്രമീകരണവുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
രൂപീകരിച്ച സമിതിയുടെ
തെളിവെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
സമിതിയുടെ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ
വിദ്യാര്‍ത്ഥികള്‍
എസ്.എസ്.എല്‍.സി. പരീക്ഷ
എഴുതുന്നതും ഉയര്‍ന്ന
വിജയശതമാനം ഉള്ളതുമായ മലബാർ
മേഖലയില്‍ ഉന്നത പഠനത്തിന്
യോഗ്യത നേടുന്ന മുഴുവൻ
കുട്ടികൾക്കും ഇഷ്ടവിഷയത്തില്‍
ഉപരിപഠനം സാധ്യമാക്കുന്ന
തരത്തിൽ ഹയര്‍ സെക്കണ്ടറി
ബാച്ചുകള്‍
പുന:ക്രമീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6735.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ ഗവൺമെന്റ്, എയ്ഡഡ്
മേഖലകളിൽ എത്ര പ്രൈമറി അറബിക്
അദ്ധ്യാപക തസ്തികകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികളിലേക്ക് യോഗ്യരായ
അദ്ധ്യാപകരെ ലഭിക്കണമെങ്കിൽ
ജില്ലയിൽ ഡിപ്ലോമ ഇൻ എലമെന്ററി
എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) പഠന
സെന്റർ അത്യന്താപേക്ഷിതമാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും ഡിപ്ലോമ ഇൻ
എലമെന്ററി എഡ്യൂക്കേഷൻ
(ഡി.എൽ.എഡ്.) അറബിക് പഠന സെന്റർ
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
ഡി )
കാസർഗോഡ്
ഡയറ്റിൽ (ഡിസ്‌ട്രിക്‌ട്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് )
ഡിപ്ലോമ ഇൻ എലമെന്ററി
എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.)
അറബിക് കോഴ്സ് ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
6736.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ എടവണ്ണ ജാമിയ
നദ്വിയ ഹയർസെക്കണ്ടറി സ്കൂളിൽ
ഹൈസ്കൂൾ വിഭാഗത്തിൽ ചലഞ്ച്
ഫണ്ട് ഉപയോഗിച്ച് ലാബ്
സജ്ജീകരിക്കുന്നതിനായി
ഭരണാനുമതി
നൽകണമെന്നാവശ്യപ്പെട്ട്
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്
നൽകിയ 03.02.2022-ലെ അപേക്ഷയിൽ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷ ഇപ്പോൾ എവിടെയാണെന്നും
പ്രസ്തുത ലാബ് നിർമ്മാണത്തിന്
മാനദണ്ഡങ്ങൾ പ്രകാരം ചലഞ്ച്
ഫണ്ട് അനുവദിച്ച് ഭരണാനുമതി
നൽകിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
അതിനുള്ള തടസ്സമെന്താണെന്നും
അക്കാര്യം അടിയന്തരമായി
പരിശോധിച്ച് മാനദണ്ഡങ്ങള്‍
പ്രകാരം ചലഞ്ച് ഫണ്ട്
അനുവദിച്ച് ലാബ് നിർമ്മാണത്തിന്
ഭരണാനുമതി നല്‍കുന്ന കാര്യം
പരിഗണിക്കുമോയെന്നും
അറിയിക്കുമോ?
6737.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.എല്‍.സി.,
ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍
കുറ്റമറ്റനിലയില്‍
നടപ്പാക്കുന്നതിന് കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
ഈ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇത്തവണത്തെ
എസ്.എസ്.എല്‍.സി., ഹയര്‍
സെക്കണ്ടറി പരീക്ഷകള്‍ കൂടുതല്‍
സൗകര്യപ്രദവും സുരക്ഷിതവും
കൃത്യനിഷ്ഠയോടും കൂടി
നടത്തുന്നതിന് എന്തെല്ലാം
മുന്‍കരുതല്‍ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(
സി )
സമയബന്ധിതമായും
കുറ്റമറ്റനിലയിലും
എസ്.എസ്.എല്‍.സി., ഹയര്‍
സെക്കണ്ടറി പരീക്ഷാഫലങ്ങള്‍
പ്രഖ്യാപിക്കുന്നതിനും അതിനുള്ള
ചിട്ടയായ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുന്നതിനും
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ഡി )
എസ്.എസ്.എല്‍.സി.,
ഹയര്‍ സെക്കണ്ടറി പരീക്ഷ
എഴുതുന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ മുന്‍
വര്‍ഷത്തെക്കാള്‍ ഈ വർഷം എത്ര
കുറവ് ഉണ്ടാകുമെന്ന്
വെളിപ്പെടുത്താമോ?
6738.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൊക്കേഷണൽ
ഹയർ സെക്കണ്ടറി മേഖലയിൽ
എൻ.എസ്.ക്യൂ.എഫ്. പാഠ്യപദ്ധതി
നടപ്പിലാക്കുന്നതിനായി
നിലവിലുള്ള ഇൻസ്ട്രക്ടർ, ലാബ്
അസിസ്റ്റൻറ് മുതലായ
തസ്തികയിലുള്ള ജീവനക്കാരുടെ
പുനർവിന്യാസം ഈ അധ്യയന വർഷം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മേഖലയിൽ നൈപുണ്യ പദ്ധതി
വ്യാപിപ്പിക്കുവാൻ സ്കിൽ
സെന്ററുകള്‍ ബ്ലോക്കുകൾ തോറും
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഇത് എന്നത്തേയ്ക്ക്
നടപ്പാക്കും; വിശദമാക്കാമോ?
6739.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
ഗവൺമെൻറ് ഹയർ സെക്കണ്ടറി
സ്കൂളിൽ അദ്ധ്യാപിക ആയിരിക്കെ
മരണമടഞ്ഞ ഡോ. ആശാദേവി എം.എസ്.
ന്റെ സഹോദരന്‍ ശ്രീ.അനീഷ്
കുമാര്‍ എം.എസ്., സമാശ്വാസ
തൊഴില്‍ദാന പദ്ധതി പ്രകാരം
സമര്‍പ്പിച്ച അപേക്ഷയോടൊപ്പം
മരണപ്പെട്ട ജീവനക്കാരി സംരക്ഷിത
ജീവനക്കാരി ആയിരുന്നില്ല എന്ന
സാക്ഷ്യപത്രം, സമാശ്വാസ
തൊഴില്‍ദാന പദ്ധതി പ്രകാരം
മറ്റാരും അപേക്ഷിച്ചിട്ടില്ല
എന്ന സാക്ഷ്യപത്രം, പ്രസ്തുത
ആനുകൂല്യം കുടുംബത്തിലെ
മറ്റാരും
ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന
സാക്ഷ്യപത്രം എന്നിവ
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
പൊതുവിദ്യാഭ്യാസ
ഡയറക്ടർക്ക് നൽകിയ പ്രസ്തുത
സാക്ഷ്യപത്രങ്ങളുടെ പകർപ്പ്
ലഭ്യമാക്കാമോ; പ്രസ്തുത വിഷയം
സംബന്ധിച്ച ഫയല്‍ ഇപ്പോൾ ആരുടെ
പക്കലാണെന്നും ഫയലിന്റെ തുടര്‍
നടപടി ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
സമാശ്വാസ
തൊഴില്‍ദാന പദ്ധതിപ്രകാരം
അപേക്ഷ സമര്‍പ്പിക്കുമ്പോഴും
അതത് ഡി.ഡി. ഓഫീസില്‍ നിന്നും
അപേക്ഷ അയക്കുമ്പോഴും ആവശ്യമായ
രേഖകളുടെ ചെക്ക് ലിസ്റ്റ്
പൊതുവിദ്യാഭ്യാസ വകുപ്പ്
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയത് നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
6740.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്തിലെ ഏക
സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി
സ്കൂളായ പെരുവള്ളൂര്‍
ഹയര്‍സെക്കണ്ടറി സ്കൂളില്‍
പ്ലസ് ടു വിദ്യാഭ്യാസത്തിന്
അധിക ബാച്ച് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
(
ബി )
വിദ്യഭ്യാസപരമായി
പിന്നാക്കാവസ്ഥയിലുള്ള പ്രസ്തുത
പ്രദേശത്ത് തുടര്‍ പഠനത്തിന്
മറ്റ് മാര്‍ഗ്ഗങ്ങള്‍
ഇല്ലാത്തതിനാല്‍ പെരുവള്ളൂര്‍
ഹയര്‍സെക്കണ്ടറി സ്കൂളില്‍
കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍
അനുവദിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
6741.
ശ്രീ.
എ . പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹൈക്കോടതി
നിർദ്ദേശം ഉണ്ടായിട്ടും
എച്ച്.എസ്.എ. ഇംഗ്ലീഷ് കേഡർ
രൂപീകരിക്കുന്നതിനുള്ള
നടപടികളിൽ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
കൂടുതൽ
തസ്തികകൾ അനുവദിച്ചുകൊണ്ട്
അടുത്ത അദ്ധ്യയന വർഷം മുതൽ
സർക്കാർ വിദ്യാലയങ്ങളിൽ
ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകരുടെ
സേവനം ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6742.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം
സംബന്ധിച്ച് വിദ്യാഭാസ വകുപ്പ്
2022, 2023 വർഷങ്ങളിൽ എത്ര
ബോധവൽക്കരണ ക്ലാസുകൾ നടത്തി
എന്ന വിവരം ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
6743.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി വസ്തുക്കളുടെ ഉപയോഗം
തടയാനായി അദ്ധ്യാപകര്‍ക്കും
മാതാപിതാക്കള്‍ക്കും പരിശീലനം
നടത്തിവരുന്നുണ്ടോ; എങ്കിൽ ഈ
സർക്കാരിന്റെ കാലയളവിൽ എത്ര
പരിശീലനങ്ങൾ നടത്തി എന്ന വിവരം
ജില്ല തിരിച്ച് ലഭ്യമാക്കാമോ?
6744.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ എസ്.എസ്.എൽ.സി., ഹയർ
സെക്കണ്ടറി പരീക്ഷകളുടെ ഫലം
സമയബന്ധിതമായി പ്രഖ്യാപിക്കുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
വര്‍ഷം എസ്.എസ്.എൽ.സി.
പാസാകുന്ന മുഴുവൻ
വിദ്യാര്‍ത്ഥികൾക്കും പ്ലസ്
വണ്ണിന് അഡ്മിഷൻ ലഭ്യമാക്കാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് മലബാർ മേഖലയിൽ
പ്ലസ് വണ്ണിന് സീറ്റ്
വർദ്ധിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്ലസ്
വണ്ണിന്റെ സ്കൂൾ മാറ്റം, വിഷയ
മാറ്റം എന്നീ പ്രവർത്തനങ്ങള്‍
സമയബന്ധിതമായി നടത്താൻ
മുന്നൊരുക്കം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
6745.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ വകുപ്പിന്
കീഴിലെ സ്കൂളുകളിലും
ഓഫീസുകളിലും ഐ.ടി. ഉപകരണങ്ങൾ
വാങ്ങുന്നതിനുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി
ചെയ്തുകൊണ്ട് ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
വ്യക്തമാക്കാമോ;
(
ബി )
മാർഗ്ഗനിർദ്ദേശങ്ങളിൽ
എന്തൊക്കെ ഭേദഗതികളാണ് പുതുതായി
വരുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
പുതിയ
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള
ഐ.ടി. ഉപകരണങ്ങൾ GeM പോർട്ടലിൽ
ലഭ്യമാണോ; മറ്റേതെല്ലാം അംഗീകൃത
ഏജൻസികളാണ് പുതുക്കിയ
മാനദണ്ഡങ്ങൾ പ്രകാരമുള്ള ഐ.ടി.
ഉപകരണങ്ങൾ സംസ്ഥാനത്ത് വിതരണം
ചെയ്യുന്നത്; വ്യക്തമാക്കാമോ;
(
ഡി )
എം.എൽ.എ.
യുടെ ആസ്തി വികസന പദ്ധതി മുഖേന
ഇതിനോടകം സപ്ലൈ ചെയ്ത
ഉല്പന്നങ്ങൾക്കുള്ള പണം
ലഭിക്കാത്തതിനാൽ മുൻകൂർ പണം
നൽകാതെ സ്കൂളുകൾക്ക് പുതുതായി
ഐ.ടി. ഉപകരണങ്ങൾ വാങ്ങി
നൽകുന്നതിന് അംഗീകൃത ഏജൻസിയായ
കെൽട്രോൺ തയ്യാറാകാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
കെൽട്രോണിന്റെ
ഈ നടപടി മൂലം ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് ഐ.ടി. ഉപകരണങ്ങൾ
വാങ്ങി നൽകാനും ഇതിനോടകം
ഇതിലേക്കായി നീക്കിവെച്ച ഫണ്ട്
ഉപയോഗിക്കാനും കഴിയാത്ത
സാഹചര്യം പരിശോധിക്കുകയുണ്ടായോ;
(
എഫ് )
എങ്കിൽ
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക്
എം.എൽ.എ. ഫണ്ടിൽ നിന്നും ഐ.ടി.
ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി
മുൻ വർഷങ്ങളിൽ ഫണ്ട്
നീക്കിവെച്ച പ്രവൃത്തികൾക്ക്
പുതിയ മാനദണ്ഡങ്ങളിൽ ഇളവ്
നൽകുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
6746.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ കോടംതുരുത്ത് ഗവ.
എല്‍.പി. സ്കൂള്‍
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സര്‍ക്കാരിന്
സമര്‍പ്പിച്ച അപേക്ഷയില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
6747.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ മുല്ലശ്ശേരി ഗവ.
ഹയർ സെക്കണ്ടറി സ്കൂളിന്റെ
നിർമ്മാണത്തിന് ചെലവഴിച്ച തുക
എത്രയാണ്; ഏത് ഫണ്ട്
ഉപയോഗിച്ചാണ് നിർമ്മാണം
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂൾ കെട്ടിട നിർമ്മാണം
പൂർത്തീകരിച്ച തീയതി, കെട്ടിടം
ഉദ്ഘാടനം ചെയ്ത തീയതി എന്നിവ
അറിയിക്കാമോ;
(
സി )
നിർമ്മാണം
പൂർത്തീകരിച്ച പ്രസ്തുത സ്കൂൾ
കെട്ടിടത്തിൽ എന്തെല്ലാം
സൗകര്യങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടെന്നും
പുതിയ എത്ര ക്ലാസ്സ് മുറികൾ
ഉണ്ടെന്നും വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിന് ഇതുവരെ
ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
ലഭ്യമായിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കിൽ
ആയത് ലഭ്യമാക്കുന്നതിന് നടപടി
എടുത്തിട്ടുണ്ടോ എന്നും
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടെങ്കിൽ അത് നീക്കി പ്രസ്തുത
കെട്ടിടത്തിൽ വിദ്യാർത്ഥികൾക്ക്
പഠന സൗകര്യമൊരുക്കാൻ അടിയന്തര
ഇടപെടൽ നടത്തുമോയെന്നും
വ്യക്തമാക്കുമോ?
6748.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്‍.പി.സ്കൂള്‍
അസിസ്റ്റന്റുമാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്; ജില്ല
തിരിച്ചുളള വിവരം നല്‍കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളില്‍ എത്ര എണ്ണം
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
2025
മെയ് 31 വരെ വിരമിക്കല്‍ മൂലമോ
സ്ഥാനക്കയറ്റം മൂലമോ
പ്രതീക്ഷിക്കുന്ന എല്‍.പി.
സ്കൂള്‍ അസിസ്റ്റന്റ്
ഒഴിവുകളുടെ ജില്ല തിരിച്ചുളള
വിവരം നല്‍കാമോ;
(
ഡി )
2022-23
വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍
നടപടിക്രമങ്ങള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6749.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സർക്കാർ, എയ്ഡഡ് മേഖലയിൽ
എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ
സെക്കണ്ടറി വിഭാഗങ്ങളിൽ എത്ര
സംസ്കൃത അദ്ധ്യാപകർ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒന്ന്
മുതൽ നാലുവരെയുള്ള ക്ലാസ്സുകളിൽ
സംസ്കൃത അദ്ധ്യാപക തസ്തിക
ഉണ്ടോ; വിശദമാക്കാമോ;
ഇല്ലെങ്കിൽ ഈ ക്ലാസുകളിൽ
കുട്ടികളെ സംസ്കൃതം
പഠിപ്പിക്കുന്നതിനായി ഏത്
തസ്തികയിൽ ഉള്ളവരെയാണ്
നിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പാർട്ട്
ടൈം സംസ്കൃത അദ്ധ്യാപകരുടെ
സേവനം ഫുൾ ടൈം ആയി അംഗീകരിച്ച്
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇല്ലെങ്കിൽ
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6750.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹൈടെക്
ക്ലാസ് മുറികള്‍ എന്ന
പദ്ധതിയുടെ ഭാഗമായി ഏതൊക്കെ
സ്കൂളുകളിൽ എന്തൊക്കെ ഉപകരണങ്ങൾ
നൽകിയിട്ടുണ്ടെന്ന വിവരം ജില്ല
തിരിച്ച് ലഭ്യമാക്കാമോ; ഇതിൽ
എത്ര ഉപകരണങ്ങൾ നിലവിൽ
പ്രവർത്തനക്ഷമമാണെന്ന്
വിശദമാക്കാമോ?
6751.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ബഡ്സ് സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും ഉപജീവനം
ലക്ഷ്യമാക്കി കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ആരംഭിച്ച പ്രത്യേക
ഉപജീവന പദ്ധതിയുടെ പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
ബഡ്സ് സ്കൂളുകളിലെ ബഡ്സ്
റീഹാബിലിറ്റേഷന്‍
സെന്ററുകളിലാണ് പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
നിലവില്‍
പ്രസ്തുത പദ്ധതിയ്ക്ക് ഏതെല്ലാം
ഏജന്‍സികളുടെ പരിശീലനം
ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
അറിയിക്കുമോ;
(
ഡി )
ബഡ്സ്
ഉല്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങിന്
ആവശ്യമായ ഡിസൈനിങ്ങും മറ്റ്
മാര്‍ഗ്ഗരേഖകളും
തയ്യാറാക്കുന്നതിനും പരിശീലനം
നല്‍കുന്നതിനും ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
അറിയിക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതി ലക്ഷ്യത്തിലേക്ക്
എത്തിച്ചേരുന്നതിന് വേണ്ടി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വിപണനം വ്യാപിപ്പിക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
6752.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതിയ്ക്കായി
2023-24 സാമ്പത്തിക വർഷത്തിൽ
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഇന്ധനച്ചെലവ്,
പാചകത്തൊഴിലാളികളുടെ ശമ്പളം
എന്നിവയ്ക്ക് പ്രത്യേകം തുക
നീക്കി വച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഉച്ചഭക്ഷണത്തിനായി
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിച്ചിട്ടുള്ള വിഹിതത്തില്‍
നിന്നും ഈ ചെലവ്
നിര്‍വഹിക്കേണ്ടി വരുമോ;
വ്യക്തമാക്കുമോ?
6753.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാന
പൊതുവിദ്യാഭ്യാസ വകുപ്പിന്
ലഭിച്ച അംഗീകാരങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
സംസ്ഥാനത്ത്
ബഡ്സ് സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും ചേര്‍ന്ന്
നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍
ബ്രാന്‍ഡ് ചെയ്യുന്നതിനും വിപണി
കണ്ടെത്തുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
ജില്ലയിലെ ബഡ്സ് സ്കുളുകളിലെ
വിദ്യാര്‍ത്ഥികളും
രക്ഷകര്‍ത്താക്കളും ചേര്‍ന്ന്
നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍
ഇതള്‍ എന്ന ബ്രാന്‍ഡില്‍
വിപണിയിലെത്തിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ; ഇതിനായി ബഡ്സ്
സ്കുളുകള്‍ക്ക് ഏതെല്ലാം
ഏജന്‍സികളുടെ സഹകരണം
ഉറപ്പാക്കുവാൻ
സാധിച്ചിട്ടുണ്ട്;
(
ഡി )
ഉല്പന്നങ്ങളുടെ
വെെവിധ്യവല്‍ക്കരണത്തിനും
വിപുലമായ വിപണി സൗകര്യങ്ങള്‍
കണ്ടെത്തുന്നതിനും സമാന
സ്വഭാവമുള്ള സ്ഥാപനങ്ങളുമായി
സഹകരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6754.
ശ്രീ
വി ജോയി
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
എച്ച്. സലാം
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂളുകളില്‍ മധ്യവേനലവധിക്ക്
മുമ്പുതന്നെ അടുത്ത അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങളും യൂണിഫോമും
അവധിക്കാലത്തേക്കുള്ള ഭക്ഷ്യ
ധാന്യങ്ങളും നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പൊതുവിദ്യാഭ്യാസ
മേഖലയില്‍ ആദ്യമായി
ഇത്തരത്തില്‍ ഒരു ഉദ്യമം
നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്തെ
എത്ര വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭ്യമാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
കൃത്യമായി പാഠപുസ്തകം വിതരണം
ചെയ്യുന്നതിനായി കഴിഞ്ഞ
സര്‍ക്കാരും ഈ സര്‍ക്കാരും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
6755.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
മണ്ഡലത്തിലെ സർക്കാർ
സ്കൂളുകളിലെ
പാചകത്തൊഴിലാളികൾക്ക് 2022
ഡിസംബർ മാസത്തെ വേതനം
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തുക അനുവദിച്ച് നൽകുന്നതിൽ
നിലവിലുള്ള തടസ്സങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
കുടിശിക
ഉൾപ്പെടെ പ്രസ്തുത വേതനം
അടിയന്തരമായി നൽകുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6756.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിൽ ഇടുക്കി
ജില്ലയിലെ പൂപ്പാറ ട്രൈബല്‍
എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി
അദ്ധ്യാപികയായ ശ്രീമതി
ജയന്തികുമാരിയുടെ ശമ്പള കുടിശിക
സംബന്ധിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടി വിശദമാക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷയിന്മേൽ ധനകാര്യ
വകുപ്പില്‍ നിന്നും മറുപടി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
എൽ.എസ്.എസ്.-യു.എസ്.എസ്.
സ്കോളർഷിപ്പ്
6757.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്ന് അധ്യയന
വർഷങ്ങളിലായി(2019-20, 2020-21,
2021-22) എൽ.എസ്.എസ്.,
യു.എസ്.എസ്. സ്കോളർഷിപ്പ് തുക
ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(
ബി )
സ്കോളര്‍ഷിപ്പ്
തുക ഇനത്തിൽ വിതരണം ചെയ്യാനുള്ള
കുടിശിക വർദ്ധിച്ച് വരുന്ന
സാഹചര്യത്തിൽ സ്കോളര്‍ഷിപ്പ്
ലഭിക്കുന്നവരുടെ എണ്ണം
വെട്ടിച്ചുരുക്കുവാൻ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
6758.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭിന്നശേഷികളുള്ള കുട്ടികള്‍,
ബൗദ്ധിക പരിമിതികളുള്ള
കുട്ടികള്‍ എന്നിവരെ അവരുടെ പഠന
പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച്
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ്
നല്‍കുന്ന പ്രത്യേക പരിഗണനകളും
നടത്തുന്ന പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(
ബി )
ഐ.ക്യു.
കുറവ്, ഗ്രഹണശേഷിക്കുറവ്,
ബോര്‍ഡര്‍ലൈന്‍ ഇന്റലിജൻസ്
എന്നീ വിഭാഗങ്ങളിൽപ്പെടുന്ന
കുട്ടികള്‍ക്ക് പ്രത്യേക പരിഗണന
നല്‍കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
ഇത്തരം കുട്ടികളെ കണ്ടെത്തി
വേണ്ടത്ര പരിഗണന നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
6759.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിർമ്മിത ബുദ്ധിയുടെയും
റോബോട്ടിക്സിന്റെയും സാങ്കേതിക
മുന്നേറ്റങ്ങളെ
പരിചയപ്പെടുത്തുന്നതിനും ഈ
മേഖലയിൽ ഉണ്ടാകുന്ന ആധുനിക
പ്രവണതകളെ
പ്രയോജനപ്രദമാക്കുന്നതിനും
വിദ്യാർത്ഥികളെ
പ്രാപ്തരാക്കുന്നതിന്
റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ
പരിശീലനം നൽകുന്നതിന്
തയ്യാറാക്കിയ പദ്ധതി
സഹായിക്കുമോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
പൊതുവിദ്യാലയങ്ങൾക്കാവശ്യമായ
റോബോട്ടിക് കിറ്റുകൾ
നൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭാവി
തലമുറയെ നൂതന വൈജ്ഞാനിക
സമൂഹമാക്കി
പരിവർത്തിപ്പിക്കുന്നതിന്
പ്രസ്തുത പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നുണ്ടോ;
വിശദമാക്കുമോ?
6760.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരുപത്
വർഷം മുൻപുള്ള എസ്.എസ്.എൽ.സി.
ബുക്കിൽ പേരിൽ ഉണ്ടായ
അക്ഷരത്തെറ്റ്
തിരുത്തുന്നതിനുള്ള
നടപടിക്രമങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ചുള്ള
ഉത്തരവുകൾ ലഭ്യമാക്കാമോ?
6761.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം
നേടിയവരും ശാരീരിക അവശതകള്‍
മൂലം വീടുവിട്ട് പുറത്ത്
പോകാനും പഠിക്കാനും
കഴിയാതിരുന്നവരുമായ ഭിന്നശേഷി
കുട്ടികള്‍ക്കായി വെര്‍ച്വല്‍
ക്ലാസുകള്‍ ആരംഭിക്കുന്നതിന്
സമഗ്ര ശിക്ഷ അഭിയാന്‍
കേരളയുമായി ചേര്‍ന്ന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇത്തരം
വിദ്യാര്‍ത്ഥികള്‍ പ്രവേശനം
നേടിയ പൊതു വിദ്യാലയങ്ങളിലെ
ക്ലാസ് മുറിയില്‍ ക്യാമറകള്‍
സ്ഥാപിച്ച് ടാബിലൂടെ
കുട്ടികള്‍ക്ക് ക്ലാസ്സുകളിൽ
പഠിപ്പിക്കുന്നത് ലൈവായി
കാണുന്നതിനും
സഹവിദ്യാര്‍ത്ഥികളുമായി
സംവദിക്കുന്നതിനും
അവസരമൊരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഏതെല്ലാം
ക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികളെയാണ്
വെര്‍ച്വല്‍ ക്ലാസ്സുകളില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(
ഡി )
നിലവില്‍
ആഴ്ചയില്‍ ഒരു ദിവസം മാത്രം
ബ്ലോക്ക് റിസോഴ്സ് സെന്ററിലെ
സ്പെഷ്യല്‍
എഡ്യുക്കേറ്റര്‍മാര്‍
വീടുകളിലെത്തി ക്ലാസ്സുകള്‍
നടത്തിയിരുന്ന സ്ഥാനത്ത്
സ്കൂളിലെ മുഴുവന്‍
ക്ലാസ്സുകളിലും ഇത്തരം
കുട്ടികൾക്ക് അറ്റന്റ്
ചെയ്യാവുന്ന രീതിയിലാണോ പദ്ധതി
വിഭാവനം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6762.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
സ്കൂളുകളിലെ ഒന്ന് മുതല്‍ ഏഴ്
വരെയും എയ്ഡഡ് സ്കൂളുകളിലെ
ഒന്ന് മുതല്‍ നാല് വരെയുമുള്ള
ക്ലാസുകളിലെ കുട്ടികള്‍ക്കായി
സര്‍ക്കാര്‍ പ്രഖ്യാപിച്ച
സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര മീറ്റര്‍
തുണിയാണ് ആവശ്യമുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
സി )
കഴിഞ്ഞ
വര്‍ഷം സ്കൂള്‍ യൂണിഫോമിനായി
എത്ര മീറ്റര്‍ കൈത്തറി
തുണിക്കാണ് വിദ്യാഭ്യാസ വകുപ്പ്
വ്യവസായ വകുപ്പിന് ഓര്‍ഡര്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
പദ്ധതി
നടപ്പിലാക്കുന്നതിന് കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വകയിരുത്തിയ തുക
എത്രയെന്ന് വ്യക്തമാക്കുമോ;
(
ഇ )
തുണി
വാങ്ങിയ ഇനത്തിൽ
നെയ്‍ത്തുകാര്‍ക്ക്
നല്‍കുവാനുള്ള കുടിശ്ശിക
തീര്‍ക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6763.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചലഞ്ച്
ഫണ്ട് പദ്ധതി പ്രകാരം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
കെട്ടിടം പണിയുന്നതിന്
മാവേലിക്കര മണ്ഡലത്തില്‍
നിന്നും അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6764.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാലയങ്ങളില്‍
മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
എങ്കില്‍
ആയതിന്റെ നടത്തിപ്പ് എത്രമാത്രം
കാര്യക്ഷമമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഉത്തരവ്
നടപ്പാക്കാത്ത
വിദ്യാലയങ്ങൾക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
കേന്ദ്രീയ വിദ്യാലയങ്ങളില്‍
മലയാളം
പഠിപ്പിക്കുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ;
അറിയിക്കുമോ;
(
ഇ )
മലയാള
ഭാഷ പഠനം നിര്‍ബന്ധമാക്കിയ
സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്തെ കേന്ദ്രീയ
വിദ്യാലയങ്ങള്‍ക്ക്
ബാധകമാണോയെന്ന്
വെളിപ്പെടുത്തുമോ?
6765.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ ഗവണ്‍മെന്റ്
സ്കൂളുകളില്‍ 2023 വര്‍ഷം
യു.പി.സ്കൂൾ ടീച്ചർ തസ്തികയില്‍
നിന്നും എത്ര അദ്ധ്യാപകര്‍
വിരമിക്കുമെന്ന് വിരമിക്കുന്ന
അദ്ധ്യാപകരുടെ പേര്, സ്കൂളിന്റെ
പേര്, വിരമിക്കൽ തീയതി എന്നിവ
സഹിതം വിവരം ലഭ്യമാക്കുമോ;
(
ബി )
ജില്ലയിലെ
ഗവണ്‍മെന്റ് പ്രൈമറി
സ്കൂളുകളില്‍ നിന്നും 2023-ല്‍
എത്ര പ്രധാന അധ്യാപകര്‍
വിരമിക്കുമെന്ന് വിരമിക്കുന്ന
പ്രധാന അദ്ധ്യാപകരുടെ പേര്,
സ്കൂളിന്റെ പേര് എന്നിവ സഹിതം
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ജില്ലയിലെ ഗവണ്‍മെന്റ്
സ്കൂളുകളില്‍ 2023 വര്‍ഷം എത്ര
യു.പി. സ്കൂൾ അദ്ധ്യാപകർക്ക്
പ്രധാന അദ്ധ്യാപകരായി
സ്ഥാനക്കയറ്റം ലഭിക്കുമെന്ന്
സ്ഥാനക്കയറ്റം ലഭിക്കുന്ന
അദ്ധ്യാപകരുടെ പേര്, സ്കൂളിന്റെ
പേര് എന്നിവ സഹിതം വിശദാംശം
ലഭ്യമാക്കുമോ?
6766.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എച്ച്.എസ്.എസ്.ടി.
ബൈട്രാൻസ്ഫർ നിയമനവുമായി
ബന്ധപ്പെട്ട് 26.08.2016-ലെ
ജി.ഒ.(പി.)നമ്പർ
144/2016/പൊ.വി.വ. ഉത്തരവ്
പ്രകാരം, ജോയിൻ ചെയ്യാത്ത
ഒഴിവുകളിൽ എച്ച്.എസ്.എ. മാർക്ക്
അവകാശപ്പെട്ട ഒഴിവുകൾ
നികത്തിയെങ്കിലും എൽ.പി./യു.പി.
അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റ്,
മിനിസ്റ്റീരിയൽ സ്റ്റാഫ്
എന്നിവർക്ക് അവകാശപ്പെട്ട
ഒഴിവുകൾ നികത്താത്തതിന്റെ കാരണം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
സ്പെഷ്യൽ റൂൾ (ഫയൽ നമ്പർ
72/2021) ഭേദഗതി
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയത് സംബന്ധിച്ച നടപടികളുടെ
പുരോഗതി വ്യക്തമാക്കാമോ?
6767.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍സെക്കണ്ടറി
സ്കൂള്‍ ലാബ്
അസിസ്റ്റന്റുമാർക്ക് പി.എസ്.സി.
മുഖേനയുള്ള വകുപ്പുതല പരീക്ഷ
ഒഴിവാക്കി പകരം ഇന്‍ സര്‍വീസ്
കോഴ്സ് ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച നിവേദനം
സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
വിദ്യാലയങ്ങളിൽ
പുതിയ ഡിവിഷനുകൾ
6768.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ
ഏകദേശം എത്ര ഡിവിഷനുകൾ
പുതിയതായി സൃഷ്ടിക്കേണ്ടി
വരുമെന്ന് അറിയിക്കാമോ?
6769.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അദ്ധ്യാപകരുടെ അന്തർജില്ല സ്ഥലം
മാറ്റം സംബന്ധിച്ച നിയമന
അനുപാതം കുറച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
അദ്ധ്യാപകരുടെ
അന്തർജില്ല സ്ഥലം മാറ്റം
സംബന്ധിച്ച നിയമന അനുപാതം, കേഡർ
സ്‍ട്രെങ്ത് അനുസരിച്ച് എൽ.പി.
സ്കൂൾ ടീച്ചർ, യു.പി.സ്കൂൾ
ടീച്ചർ എന്നീ തസ്തികകൾക്ക്
മുപ്പത് ശതമാനവും ഹൈസ്കൂൾ
ടീച്ചർ തസ്തികക്ക് ഇരുപത്തഞ്ച്
ശതമാനവും ആക്കി മുൻകാല
പ്രാബല്യത്തോടെ
പുനഃസ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6770.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ ഹൈസ്കൂള്‍ മ്യൂസിക്
ടീച്ചര്‍മാരുടെ എത്ര
തസ്തികകളാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും ഒഴിവുകള്‍
എല്ലാം പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(
സി )
ഹൈസ്കൂള്‍
മ്യൂസിക് ടീച്ചറുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
6771.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരായ എത്ര
തൊഴില്‍രഹിതരുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവര്‍ക്ക്
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കാനും തൊഴില്‍
വിദ്യാഭ്യാസം മുന്‍നിര്‍ത്തി
എല്ലാവര്‍ക്കും തൊഴില്‍
ഉറപ്പുവരുത്തുന്നതിനുമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കുമോ?
6772.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇ.എസ്.ഐ. പദ്ധതിയുടെ പ്രയോജനം
ലഭിക്കാത്ത തൊഴിലാളികളെ
കണ്ടെത്തി ഈ പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കുമോ;
(
ബി )
ഇ.എസ്.ഐ.
ആശുപത്രികളുടെയും
ഡിസ്‌പെൻസറികളുടെയും പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
എല്ലാ
ഇ.എസ്.ഐ. ആശുപത്രികളിലും
ഡിസ്പെൻസറികളിലും വിദഗ്‌ദ്
ഡോക്ടർമാരുടെ സേവനം
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6773.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലരങ്ങത്തേക്ക്
എന്ന പദ്ധതിയെപ്പറ്റി
വിശദമാക്കാമോ; ഈ പദ്ധതിയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലെത്തിയെന്ന്
വ്യക്തമാക്കാമോ?
6774.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂരിൽ
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡിന്റെ ഭൂമിയിൽ കൺസ്ട്രക്ഷൻ
അക്കാദമി സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
സർക്കാരിന്റെയും നിർമ്മാണ
തൊഴിലാളി ക്ഷേമനിധി
ബോർഡിന്റെയും നിലവിലെ നിലപാട്
വിശദമാക്കാമോ?
6775.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
മോട്ടോർ തൊഴിലാളി ക്ഷേമനിധി
ബോർഡിന്റെ ആഭിമുഖ്യത്തിൽ
ആരംഭിച്ച കേരള സവാരി പദ്ധതി
എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ
എത്ര പേർ ഈ പദ്ധതിയിൽ
അംഗമായിട്ടുണ്ടെന്നും ജില്ല
തിരിച്ച് വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ പ്രയോജനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഈ പദ്ധതി മുഖേന
ഇതുവരെ എത്രപേർക്ക് പ്രയോജനം
ലഭ്യമായിട്ടുണ്ടെന്നും
അറിയിക്കാമോ?
6776.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ സമഗ്ര
ക്ഷേമത്തിനായി തൊഴില്‍ വകുപ്പ്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നുണ്ടെന്ന്
വിശദമാക്കാമോ?
6777.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ് കോളേജുകള്‍,
പോളിടെക്നിക്കുകള്‍,
ഐ.ടി.ഐ.കള്‍ ആര്‍ട്സ് &
സയന്‍സ് കോളേജുകള്‍ എന്നിവയോട്
ചേര്‍ന്ന് ആധുനിക
സാങ്കേതികത്വമുള്ള തൊഴില്‍
സംരംഭ കേന്ദ്രങ്ങള്‍ എല്ലാ
ജില്ലകളിലും ആരംഭിക്കുമെന്ന
2022-23 ലെ ബജറ്റിലെ
പ്രഖ്യാപനത്തെ തുടര്‍ന്ന് ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തൊഴില്‍ സംരംഭ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് ആവശ്യമായ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
6778.
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്
മാതൃകയാകുന്ന തരത്തിലുള്ള
മികച്ച തൊഴിൽ സംസ്കാരവും തൊഴിൽ
സൗഹൃദ അന്തരീക്ഷവും
സൃഷ്ടിക്കുന്നതിൽ സംസ്ഥാന
സർക്കാർ അനുവർത്തിച്ചു വരുന്ന
തൊഴിൽ നയങ്ങൾ
നിർണ്ണായകമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
തൊഴിലാളികളുടെ
അവകാശ സംരക്ഷണത്തിനും സാമൂഹ്യ
സുരക്ഷിതത്വത്തിനും
സഹായകമാകുന്ന നിയമപരിഷ്കാരങ്ങൾ
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന് എത്രത്തോളം
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
അസംഘടിത
മേഖലയിൽ തൊഴിലെടുക്കുന്നവരുടെ
ക്ഷേമവും സുരക്ഷയും
ഉറപ്പാക്കുന്നതിൽ നടപ്പിലാക്കിയ
പദ്ധതികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ഡി )
അതിഥി
തൊഴിലാളികൾക്ക് ഇൻഷുറൻസ്
പദ്ധതി, സാമൂഹ്യ സുരക്ഷാ പദ്ധതി
തുടങ്ങി മികച്ച ആനുകൂല്യങ്ങൾ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ?
6779.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍ വഴി
ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്‍കി
വരുന്നതെന്ന് അറിയിക്കാമോ;
(
ബി )
അംശദായം
എല്ലാ ബോര്‍ഡുകളിലും ഓണ്‍ലൈനായി
അടക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
6780.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികളുടെ മിനിമം
വേതനം എന്നാണ്
നിശ്ചയിച്ചതെന്നും പ്രസ്തുത
വേതനം പുതുക്കി
നിശ്ചയിക്കേണ്ടത്
എന്നായിരുന്നുവെന്നും
വ്യക്തമാക്കുമോ?
6781.
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനിതാ തൊഴിലാളികളെ തൊഴിലുടമകൾ
മർദ്ദിക്കുന്നതടക്കമുള്ള
സംഭവങ്ങൾ കൂടിവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കൂലി
കുടിശിക ചോദിച്ചതിന്റെ പേരിൽ
നെയ്യാറ്റിൻകരയിൽ സ്ത്രീകളെ
തൊഴിലുടമ ക്രൂരമായി മർദ്ദിച്ച
സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സമാനമായ
സംഭവങ്ങൾ തടയാനും തൊഴിൽ
നിയമങ്ങൾ കർശനമാക്കാനും നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
6782.
ശ്രീ.
എം. എം. മണി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്
അവകാശ സംരക്ഷണവും സുരക്ഷയും
ഉറപ്പുവരുത്തുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
സ്ത്രീകളുടെ
പ്രശ്നങ്ങള്‍ ഫോണ്‍
സന്ദേശങ്ങളിലൂടെ
അധികാരികളിലേയ്ക്ക് എത്തിച്ച്
പരിഹാരം കാണാന്‍ സഹായിക്കുന്ന
പ്രത്യേക പദ്ധതികള്‍ക്ക്
തുടക്കം കുറിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഗാര്‍ഹിക
തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ഗാര്‍ഹിക
തൊഴിലാളി റിക്രൂട്ടിംഗ്
ഏജന്‍സികള്‍ക്ക് ലൈസന്‍സ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
പ്രസ്തുത മേഖലയില്‍
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്
അസംഘടിത തൊഴിലാളി സുരക്ഷാ
ബോര്‍ഡില്‍ അംഗമാകുന്നതിന്
അവസരമൊരുക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
6783.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിഥിത്തൊഴിലാളികൾക്കായി
ഹെൽത്ത് കം ഡെത്ത് ഇൻഷുറൻസ്
പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഈ
പദ്ധതി പ്രകാരം എത്ര പേർ ഇതിനകം
ഹെൽത്ത് കാർഡ്
എടുത്തിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി അനുസരിച്ച് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ; എത്ര പേർക്ക്
ചികിത്സാ ആനുകൂല്യങ്ങളും
ആശ്രിതർക്ക് സഹായവും ഇതിനകം
ലഭ്യമാക്കിയിട്ടുണ്ടെന്ന വിവരം
ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി
അതിഥിത്തൊഴിലാളികളുടെ ഓൺലൈൻ
രജിസ്ട്രേഷന് വേണ്ടി പ്രത്യേക
ആപ്പ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
6784.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതൽ നാളിതുവരെ
തൊഴിലിടങ്ങളിൽ
സ്ത്രീകൾക്കെതിരെയുള്ള
അതിക്രമങ്ങൾ സംബന്ധിച്ച് തൊഴിൽ
വകുപ്പിൽ എത്ര പരാതികൾ
ലഭിച്ചുവെന്ന വിവരം വർഷം
തിരിച്ച് ലഭ്യമാക്കാമോ?
6785.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലാളികളുടെ
പ്രോവിഡന്റ് ഫണ്ട് ഇനത്തിൽ
തൊഴിലുടമകൾ നൽകേണ്ട വിഹിതം
കൃത്യമായി അടയ്ക്കാത്തത്
സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ
ഇക്കാര്യത്തിൽ എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
6786.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായിക
പരിശീലന വകുപ്പില്‍
ജീവനക്കാര്‍ക്കുള്ള പൊതു
ഓണ്‍ലൈന്‍ സ്ഥലമാറ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
സംവിധാനം എന്ന് മുതലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
6787.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായിക
പരിശീലന വകുപ്പ് മുഖേന
സംസ്ഥാനത്ത് നടന്ന് വരുന്ന
തൊഴില്‍ പരിശീലന പദ്ധതികളെ
കുറിച്ച് വിശദമാക്കാമോ;
(
ബി )
2022-23
ബജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴ
മണ്ഡലത്തിലെ സര്‍വ്വോദയപുരം
ഐ.ടി.ഐ. സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികളെകുറിച്ച്
വിശദവിവരം ലഭ്യമാക്കാമോ?
6788.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പള്ളിക്കത്തോട്
ഐ.ടി.ഐ.യില്‍ പുതിയ കോഴ്‌സുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ.യില്‍ പോളിമർ
ടെക്‌നോളജിയുമായി ബന്ധപ്പെട്ട്
പുതിയ തൊഴിലധിഷ്ഠിത കോഴ്‌സ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിൽ ഇലക്ട്രോണിക്
മെക്കാനിക്ക് കോഴ്‌സിന്
അഡീഷണല്‍ ബാച്ച് അനുവദിക്കുന്ന
കാര്യം അനുഭാവപൂര്‍വം
പരിഗണിക്കാമോ?
6789.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
വർഷത്തെ ബജറ്റിൽ തീരദേശ, മലയോര
മേഖലകളില്‍ പുതിയ ഐ.ടി.ഐ.കള്‍
ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
തിരൂര്‍
മണ്ഡലത്തില്‍ പുതിയ ഐ.ടി.ഐ.
ആരംഭിക്കണമെന്ന അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം ലഭ്യമാക്കുമോ?
6790.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷിക്കാരായ
എത്ര ഉദ്യോഗാര്‍ത്ഥികള്‍ വിവിധ
ഭാഷകളിലുള്ള അദ്ധ്യാപക
തസ്തികയില്‍
നിയമിക്കപ്പെടുവാനായി
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
6791.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
ജില്ലാ ട്രഷറിയിൽ 7.5.2018-ൽ
പി.ടി.എസ്. ആയി എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് മുഖേന നിയമിച്ച
വ്യക്തിയെ 31.6.18-ന്
പിരിച്ചുവിട്ടിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
ബി )
ഇദ്ദേഹത്തിന്റെ
നിയമനവുമായി ബന്ധപ്പെട്ട
ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്ന
ഹെഡ് ക്ലാർക്ക് പ്രമുഖ
പാർട്ടിയുടെ ജില്ലാ
സെക്രട്ടറിക്ക് വേണ്ടി കൈക്കൂലി
ആവശ്യപ്പെട്ടത് നൽകാത്തതിനാൽ
ജോലിയിൽ നിന്ന്
പിരിച്ചുവിട്ടതാണെന്നുള്ള
ആക്ഷേപത്തെക്കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
6792.
ശ്രീ.
റോജി എം. ജോൺ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാഷണൽ
എംപ്ലോയ്‌മെൻറ് സർവീസ്
മുഖാന്തരം നടപ്പിലാക്കുമെന്ന്
മുൻ സർക്കാർ പ്രഖ്യാപിച്ച കരിയർ
നയം പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
എല്ലാ
ജില്ലകളിലും കരിയർ ഡെവലപ്മെന്റ്
സെന്ററുകൾ സ്ഥാപിക്കും എന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കരിയർ
ഡെവലപ്മെന്റ് സെന്ററുകളുടെ
ഭാഗമായി കരിയർ ഇൻഫർമേഷൻ
ഡാറ്റാബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ; ഇതിനായി
പ്രത്യേക സോഫ്റ്റ്‌വെയർ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കരിയർ
റിസർച്ചിനായി എംപ്ലോയ്‌മെൻറ്
വകുപ്പിന് കീഴിൽ ക്രെഡിറ്റ്
എന്ന സംവിധാനം നിലവിൽ
വന്നിട്ടുണ്ടോ; വിശദമാക്കുമോ?
6793.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
കാരണങ്ങള്‍ കൊണ്ട് യഥാസമയം
എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ
പുതുക്കാന്‍ കഴിയാതെ പോയവരുടെ
സീനിയോറിറ്റി നിലനിര്‍ത്തി
രജിസ്‌ട്രേഷൻ പുതുക്കി
നല്‍കുന്നതിന് എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
6794.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ.ഉ.(അച്ചടി)
29/2021/ധന. നമ്പർ ഉത്തരവ്
പ്രകാരം വ്യാവസായിക പരിശീലന
വകുപ്പിലെ ഗസ്റ്റ്
ഇൻസ്‌ട്രക്ടർമാർക്ക്
(താത്ക്കാലിക ജൂനിയർ
ഇൻസ്‌ട്രക്ടർ) ദിവസ
വേതനാടിസ്ഥാനത്തിൽ ആണോ മണിക്കൂർ
നിരക്കിലാണോ വേതനം
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ധനകാര്യ
വകുപ്പ് കാലാകാലങ്ങളിൽ
പുറപ്പെടുവിക്കുന്ന ദിവസവേതന
നിരക്ക് ഉത്തരവിൽ വ്യാവസായിക
പരിശീലന വകുപ്പിലെ ഗസ്റ്റ്
ഇൻസ്‌ട്രക്ടർമാരെ (താത്ക്കാലിക
ജൂനിയർ ഇൻസ്‌ട്രക്ടർ)
ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും
പ്രസ്തുത ജീവനക്കാർക്ക് ധനകാര്യ
വകുപ്പ് നിശ്ചയിക്കുന്ന
നിരക്കിൽ വേതനം നൽകാത്തത്
എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
(
സി )
ധനകാര്യ
വകുപ്പ് കാലാകാലങ്ങളിൽ
പുറപ്പെടുവിക്കുന്ന ദിവസ വേതന
നിരക്ക് ഉത്തരവനുസരിച്ചുള്ള
വേതനം സംസ്ഥാനത്തെ എല്ലാ
ഗസ്റ്റ് ഇൻസ്‌ട്രക്ടർമാർക്കും
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
6795.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ കരിയര്‍
ഡെവലപ്മെന്റ് സെന്ററിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന് ആവശ്യമായ
നടപടികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
6796.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇ.എസ്.ഐ. ആശുപത്രികളിലെ
അടിസ്ഥാന സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ;
(
ബി )
ഇ.എസ്.ഐ.
യുടെ പരിധിയിൽ കൂടുതൽ
തൊഴിലാളികളെ
ഉൾപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ആശുപത്രികളിൽ വിദഗ്ദ്ധ
ഡോക്ടർമാരുടെ സേവനം
ലഭ്യമാക്കുന്നതിനായി കൂടുതൽ
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|