UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6288.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് പട്ടികവര്‍ഗ്ഗ വകുപ്പ് ഏറ്റെടുത്തതും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമായ എത്ര വീടുകള്‍ ഉണ്ട്; ഇതിന്റെ പൂര്‍ത്തീകരണത്തിനായി മുന്‍വര്‍ഷം വകുപ്പിന് എത്ര തുക നീക്കിവച്ചിരുന്നു; ഇതില്‍ എത്ര തുക ചെലവഴിച്ചു; എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി; അവശേഷിക്കുന്നവ എത്ര; വിശദാംശം നല്കുമോ ?
6289.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിൽ ഭൂരഹിതരായ എത്ര പട്ടികവർഗ്ഗ കുടുംബങ്ങളുണ്ട്; ഇവർക്ക് ഭൂമി ലഭിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഭവനരഹിതരായ എത്ര പട്ടികവർഗ്ഗ കുടുംബങ്ങളുണ്ട്; ഇവർക്ക് വീട് ലഭിക്കുന്നതിനായി ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശം അറിയിക്കാമോ;
( സി )
പട്ടികവർഗ്ഗ വിഭാഗക്കാരുടെ വീട് അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നതിന് പ്രസ്തുത മണ്ഡലത്തിൽ നിലവിൽ എത്ര അപേക്ഷകരുണ്ട്; ഇവർക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6290.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികൾക്ക് ഭവന നിർമ്മാണത്തിനായി കഴിഞ്ഞ ഏഴ് വർഷം ചെലവഴിച്ച തുക എത്ര; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6291.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രൈബൽ റീഹാബിലിറ്റേഷൻ ഡെവലപ്മെന്റ് മിഷൻ മുഖേന ട്രൈബൽ സെറ്റിൽമെന്റിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോൾ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് പോകാതിരിക്കുന്നതിനും വന വിഭവങ്ങൾ ശേഖരിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നടപടി സ്വീകരിക്കാത്തതിനാൽ പുനരധിവസിപ്പിക്കപ്പെടുന്നവർ കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതും നിരവധി കുടുംബങ്ങൾ തിരികെ പോകുന്നതും ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6292.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം 2016 മുതല്‍ നാളിതുവരെ ഉദുമ നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
6293.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികളാണുള്ളതെന്നും അവ ഏതെല്ലാമെന്നും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ പട്ടികജാതി കോളനിയിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6294.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ ഓരോന്നിലും എത്ര കുടുംബങ്ങള്‍ വീതമുണ്ട്; കോളനികള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളനികളില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിലോ മറ്റേതെങ്കിലും കോളനി വികസന പദ്ധതികളിലോ നാളിതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളനികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
കോളനിവികസന പദ്ധതികളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് വകുപ്പ് ഏതെല്ലാം തരത്തിലാണ് ഫണ്ട് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6295.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട് പട്ടികവര്‍ഗ്ഗ കോളനിക്ക് അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പദ്ധതി നിര്‍വ്വഹണത്തിനായി ചേര്‍ന്ന ഊരു കൂട്ടത്തില്‍ കോളനിയില്‍ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ പ്രകാരം വീട് നല്‍കാന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍ പ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
6296.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്; ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( ബി )
ട്രൈബൽ സെറ്റിൽമെന്റുകളിലുള്ളവരെ പുനരധിവസിപ്പിക്കുമ്പോൾ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരെ ഏത് രീതിയിൽ ബാധിക്കും എന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ മേൽപ്പറഞ്ഞ പ്രകാരം പുനരധിവാസ നടപടികൾ നടപ്പാക്കിയത്; എങ്കിൽ പ്രസ്തുത പഠനത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; വിശദാംശം വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ പ്രകാരം പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ പുതിയ ആവാസ വ്യവസ്ഥയെ ഉൾക്കൊള്ളുവാൻ സാധിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
6297.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടങ്കര ട്രൈബൽ സെറ്റിൽമെന്റിൽ നിന്നും എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഏത് മേഖലയിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്നും ഇതിനായി എത്ര ഭൂമി വാങ്ങിയെന്നും എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ;
( ബി )
എത്ര പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തതെന്നും എത്ര ഭൂമി ഗുണഭോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയെന്നും അറിയിക്കാമോ; ഇതില്‍ എത്രപേർ വീട് നിർമ്മാണം പൂർത്തീകരിച്ചുവെന്നും എത്രപേർ വീട് നിർമ്മിക്കാനുണ്ടെന്നും ഭൂമി അനുയോജ്യമല്ലാത്തതിനാൽ വീട് നിർമ്മിക്കാത്ത കുടുംബങ്ങൾ ഉണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥലത്ത് കൃഷി, കന്നുകാലി വളർത്തൽ, വനവിഭവങ്ങളുടെ ശേഖരണം തുടങ്ങിയ സ്വാഭാവിക ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനായി എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറിയതിനെത്തുടർന്ന് ഉപജീവനമാർഗം നഷ്ടമായ പ്രസ്തുത കുടുംബങ്ങൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായ റിപ്പോർട്ടുകളുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6298.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും 2016 മുതല്‍ നാളിതുവരെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള കോളനികളുടെ വിശദാംശവും അവ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതിയും വിശദമാക്കുമോ;
( ബി )
ആയതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ;
( സി )
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?
6299.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 25 കുടുംബങ്ങളില്‍ കൂടുതല്‍ താമസിക്കുന്ന എത്ര പട്ടികജാതി കോളനികളുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ പേര് വിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
6300.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിലവിലുളള പൊതു കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, കെട്ടിടത്തിന്റെ തരം, വിസ്തീര്‍ണ്ണം, നിലവിലെ സ്ഥിതി, ഓരോ കെട്ടിടത്തിലും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ എന്നീ വിവരങ്ങൾ സഹിതം അറിയിക്കാമോ?
6301.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കിടയിലെ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രാപ്തമാക്കുന്നതിനും സെറ്റില്‍മെന്റ് കുടുംബം അടിസ്ഥാനമാക്കി സൂക്ഷ്മതല പദ്ധതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ആയതിനാവശ്യമായ സാമൂഹിക, സാമ്പത്തിക സര്‍വേ പൂര്‍ത്തിയായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എത്ര സെറ്റില്‍മെന്റുകളെ ഉള്‍പ്പെടുത്താനാണുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
സെറ്റില്‍മെന്റുകള്‍ക്കുപുറത്ത് താമസിക്കുന്ന അതിദരിദ്രരായ പട്ടിക ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ?
6302.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വെള്ളുകുന്ന്, മുതലപ്ര എന്നീ കോളനികളുടെ നിര്‍മ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ഏത് ഏജന്‍സി മുഖാന്തിരമാണ് നടപ്പിലാക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
6303.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളെയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനികളിലെയും പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രവൃത്തിക്ക്‌ ഭരണാനുമതിയായ തീയതി, പ്രവൃത്തി ആരംഭിക്കാന്‍ നിര്‍വ്വഹണ ഏജന്‍സിക്ക് സൈറ്റ് കൈമാറിയ തീയതി, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച കാലാവധി എന്നീ വിവരങ്ങൾ ഓരോ കോളനിയും അടിസ്ഥാനപ്പെടുത്തി നൽകുമോ;
( ഡി )
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
പ്രവൃത്തി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നിര്‍വ്വഹണ ഏജന്‍സിയെ പങ്കെടുപ്പിച്ച് അവലോകന യോഗങ്ങള്‍ ചേരാറുണ്ടോ; വിശദമാക്കാമോ?
6304.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
പട്ടികജാതിക്കാര്‍ക്കായി ഒരു പ്രൊട്ടക്ഷന്‍ സെല്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടോ; നിയമപരമായ സംരക്ഷണത്തിന് മറ്റെന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; ഇത് വഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
6305.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി., ഒ.ഇ.സി., എന്നീ വിഭാഗങ്ങളിൽപ്പെടുന്ന പി.ജി. വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ് ഏതുവർഷം മുതൽ നൽകാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
കുടിശികയുണ്ടെങ്കിൽ ആയത് ഉൾപ്പെടെ നൽകാനുള്ള നടപടികൾ സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
6306.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ ജനറല്‍ നേഴ്സിംഗ് കോഴ്സ് പഠനത്തിന് സഹായം നല്കുന്ന പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് പ്രസ്തുത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ആനുകൂല്യം നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കോഴ്സ് കാലയളവ് നീണ്ടു പോകുന്ന സാഹചര്യങ്ങളിൽ സ്വാശ്രയ കോളേജുകള്‍ പ്രസ്തുത കാലയളവിലെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
6307.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
6308.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കില്‍ ഏറ്റവും കുറവ് കേരളത്തിലാണെന്നത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കേരളത്തില്‍ മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് 2021, 2022 കാലയളവില്‍ എത്രയാണെന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ കൊഴി‍ഞ്ഞ് പോക്കിന്റെ കാരണമെന്തെന്ന് വിശദമാക്കാമോ?ഈ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് വിശദമാക്കാമോ?
6309.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോഡല്‍ റെസിഡൻഷ്യൽ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് കെെവരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമുളള പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിവിധ മത്സര പരീക്ഷകളില്‍ വിജയം കെെവരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം പരിശീലന പരിപാടികളും തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നൈപുണി ശേഷി വികസന പരിപാടികളും പ്രസ്തുത സ്കൂളുകളില്‍ നടപ്പിലാക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
6310.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ്/എയിഡഡ് കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും എങ്ങനെയാണ് നല്‍കുന്നതെന്നും വിശദമാക്കുമോ; പ്രസ്തുത ആനുകൂല്യം നല്‍കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
6311.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും 2020-22 കാലഘട്ടത്തിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും ഇ-ഗ്രാന്റ്സ് വഴി സ്കോളർഷിപ്പ് വിഹിതം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ സ്കോളർഷിപ്പ് വിഹിതം ഇനിയും ലഭിക്കാത്ത എത്ര കുട്ടികൾ ഉണ്ടെന്ന് അറിയിക്കുമോ; ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
സ്കോളർഷിപ്പ് ലഭിക്കാത്തവർക്കും സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും പ്രസ്തുത സ്കോളർഷിപ്പ് അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്റ്‌ നിരക്കിൽ ഏകീകരണം
6312.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സ്റ്റൈപന്റ് കണക്കാക്കുന്നതിന് ദൂരപരിധിയുമായി ബന്ധപ്പെടുത്തി നിബന്ധനകള്‍ നിലവിലുണ്ടോ; എങ്കിൽ അതിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡേ സ്കോളർ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിച്ചിരുന്ന സ്റ്റൈപന്റ് നിരക്കിൽ വ്യത്യാസമുണ്ടായിരുന്നോ; ആയത് ഏകീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എന്നുമുതലാണ് ഏകീകരണം പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം ഏകീകരണം നടത്തുന്നത് കൊണ്ട് ലക്ഷ്യമിടുന്നത് എന്താണെന്ന് അറിയിക്കാമോ; ഡേ സ്കോളർ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സ്റ്റൈപന്റ് നിരക്കിൽ ഇതുമൂലം കുറവ് വരുമോ; വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഉയര്‍ന്ന സ്റ്റൈപന്റ് നിരക്ക് തന്നെ നിലനിര്‍ത്തി ഏകീകരണം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
6313.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 വർഷത്തിൽ അണ്‍ എയിഡഡ്/എയിഡഡ്/ഗവണ്‍മെന്റ് കോളേജുകളിൽ പ്രവേശനം നേടിയ (ഡിഗ്രി തലം മുതൽ മാസ്റ്റർ ഡിഗ്രി വരെ) എസ്.സി.,എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട എത്ര വിദ്യാർത്ഥികൾ സ്റ്റൈപന്റ്/ലംപ്‍സം ഗ്രാന്‍ഡ് വാങ്ങുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
2022-23 വർഷത്തിൽ സ്റ്റൈപന്റ്/ലംപ്‍സം ഗ്രാന്‍ഡ് വിതരണത്തിൽ തടസം നേരിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6314.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിലേക്കായി സ്ഥാപനങ്ങളെ എംപാനല്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലായി നടപ്പ് വര്‍ഷം എത്ര കുട്ടികള്‍ എന്‍ട്രന്‍സ് പരിശീലനം നേടുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
6315.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വെര്‍ച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളിലൂടെ ഇതിനകം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിംഗ് ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
6316.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളിൽ കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നവർക്ക്‌ ആര്‍ക്കെങ്കിലും നിലവില്‍ സ്കോളര്‍ഷിപ്പ് ലഭ്യമാകാതെയുണ്ടോ; അറിയിക്കാമോ;
( ബി )
സ്വയം ഭരണാവകാശവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സർവകലാശാല, കോളേജുകള്‍ പ്രസ്തുത സ്കോളര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ബംഗ്ലൂരുവിലെ എൻ.ഐ.എം.എച്ച്.എ.എൻ.എസ്.(നിംഹാന്‍സ്) എന്ന സ്ഥാപനം ഈ സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6317.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ആയതിനായി എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്;
( ബി )
ആദ്യ വര്‍ഷ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികള്‍ക്കുള്ള ഗ്രാന്റുകളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നാളിതുവരെ മെട്രിക്/പോസ്റ്റ് മെട്രിക് വിഭാഗങ്ങളിലായി എത്ര കുട്ടികളുടെ അപേക്ഷകളില്‍ ഗ്രാന്റ്/സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്; ഇനിയും എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനായി വിവിധ ഓഫീസുകളിൽ പെന്‍ഡിംഗിലുണ്ട്; ഇനം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
6318.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എങ്കക്കാട് ഐ.ടി.സി. യില്‍ പുതുതലമുറ ഉള്‍പ്പെടെ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ;
( ബി )
ഇല്ലായെങ്കിൽ ഇത്തരം കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6319.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി വെങ്ങര ഐ.ടി.ഐ. യുടെ കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ. യില്‍ നിലവിൽ ഏതെല്ലാം കോഴ്സുകളാണുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സ്ഥാപനത്തിൽ എത്ര കുട്ടികളും ഉദ്യോഗസ്ഥരും നിലവിലുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6320.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇവർക്ക് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ നൽകുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ആവിഷ്കരിച്ചിട്ടുളള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
6321.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗ വിഭാഗക്കാർക്കിടയിൽ നെെപുണ്യവികസനം നടപ്പില്‍ വരുത്താന്‍ കഴിയുന്ന മേഖലകള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗക്കാർക്കായി 2016 മുതല്‍ നെെപുണ്യ വികസന രംഗത്ത് നടത്തിവരുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( സി )
2023-24 ബജറ്റ് കാലയളവില്‍ ഈ രംഗത്ത് എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6322.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായ മേഖലയിൽ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും എന്തൊക്കെ നടപടികളാണ് വകുപ്പുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വ്യവസായ വകുപ്പിൽ നിന്നുള്ള സഹായം കൂടാതെ എന്തൊക്കെ സാമ്പത്തിക സഹായങ്ങളും പലിശ കുറഞ്ഞ വായ്പാ പദ്ധതികളുമാണ് ഇവർക്ക് വേണ്ടി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികജാതി വനിതകൾക്ക് മാത്രമായി എന്തെങ്കിലും പ്രത്യേക വ്യവസായ സംരംഭകത്വ പ്രോത്സാഹന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
6323.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിലെ പ്രമോട്ടർമാർക്ക് പ്രതിമാസം നൽകി വരുന്ന പ്രതിഫലം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് അവസാനമായി പരിഷ്ക്കരിച്ചത് എന്നാണ്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ദുർഘട പ്രദേശങ്ങളിലും വനത്തിനുള്ളിലും സേവനം അനുഷ്ഠിക്കുന്ന പ്രമോട്ടർമാർക്ക് നിലവിലുള്ള പ്രതിഫലത്തിന് പുറമെ നിശ്ചിത തുക റിസ്ക് അലവൻസ്‌ നൽകുന്ന കാര്യം പരിഗണിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
6324.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ അമരാവതി-പുലിക്കുന്ന് ഭാഗത്ത് പട്ടികജാതി സങ്കേതത്തിലേക്കുള്ള ഏക ഗതാഗത മാർഗമായ പൂച്ചവാലേൽപടി-ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പ്രളയത്തിൽ തകർന്നത് മൂലം പ്രദേശവാസികൾക്കുണ്ടായിട്ടുള്ള യാത്രാദുരിതം പരിഹരിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പുനർനിർമ്മാണത്തിന് വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനായി ജില്ലാതല പട്ടികജാതി സമിതി യോഗത്തിന്റെ ശിപാർശയോടു കൂടി വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ വർക്കിംഗ് ഗ്രൂപ്പ് മുഖേന കോർപ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഭരണാനുമതി നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6325.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വകുപ്പ് അനുവദിച്ച കോര്‍പ്പസ് ഫണ്ട് ഏതൊക്കെ പദ്ധതികള്‍ക്കാണ് വിനിയോഗിച്ചിട്ടുളളതെന്നും അതിനായി അനുവദിച്ചിട്ടുളള തുക എത്രയാണെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
6326.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിറയിന്‍കീഴ് മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുന്നതിനായി എത്ര പ്രൊപ്പോസലുകളാണ് ലഭിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
6327.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം 2016 മുതല്‍ നാളിതുവരെ ഉദുമ നിയോജക മണ്ഡലത്തിൽ ഏതൊക്കെ കോളനികള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നവീകരണ പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്നും അവയുടെ പുരോഗതിയും വിശദമാക്കാമോ?
6328.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ അപകട മരണം, മറ്റ് അപകടങ്ങൾ എന്നിവയുണ്ടാകുമ്പോൾ അടിയന്തരമായി സാമ്പത്തിക സഹായം നൽകുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ സാമ്പത്തിക സഹായം കൈമാറുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കാലതാമസം ഒഴിവാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലെ ഐ.റ്റി.ഡി.പി./ടി.ഡി.ഒ. ഓഫീസുകളിൽ ഒരു നിശ്ചിത തുക ഇംപ്രസ്റ്റ് മണി ആയി സൂക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ?
6329.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ ജനസമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സാമൂഹ്യ പ്രശ്നമായ സ്ഥിരവരുമാനമുള്ള തൊഴില്‍ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ഐ.ടി.ഐ.കളെ സമഗ്ര തൊഴിൽ പരിശീലന കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദീകരിക്കുമോ;
( സി )
നൈപുണ്യ പരിശീലനകേന്ദ്രങ്ങളിൽ പഠിച്ച് കോഴ്സ് പാസ്സായവർക്കും പ്രൊഫഷണൽ കോഴ്സ് പാസ്സായവർക്കും പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ ഉന്നത പരിശീലനവും മാർഗ്ഗനിർദേശങ്ങളും സാമ്പത്തിക സഹായവും നൽകുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
6330.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പില്‍ നിന്നും നിലവില്‍ ചികിത്സാ ധനസഹായം ലഭിക്കാത്തത് കാരണം നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ എത്രപേര്‍ക്കാണ് പ്രസ്തുത ധനസഹായം വിതരണം ചെയ്യാനുള്ളതെന്നും എത്ര തുകയാണ് കുടിശ്ശികയുള്ളതെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ ശിപാര്‍ശ ചെയ്ത എത്ര അപേക്ഷകർക്ക് പ്രസ്തുത ധനസഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ധനസഹായ വിതരണം വൈകുന്നതിന് കാരണം വ്യക്തമാക്കാമോ; ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍‌ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6331.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 - ന് ശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പുതിയതായി ആരംഭിച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിച്ചിരിക്കുന്ന തസ്തികകളുടെ എണ്ണവും നിയമന രീതിയും വ്യക്തമാക്കാമോ?
6332.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ കോളനിയ്ക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ കോളനിയിലും എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളത്; നടപ്പിലാക്കാൻ ശേഷിക്കുന്നവയുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
6333.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് വകുപ്പ് മന്ത്രിയുടെ കീഴിലുള്ള ചികിത്സാ ധനസഹായ പദ്ധതിയില്‍ അപേക്ഷിച്ചാല്‍ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സി.എം.ഡി.ആർ.എഫ്. മാതൃകയില്‍ എം.എല്‍.എ. മാര്‍ക്ക് കൂടി പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ പോര്‍ട്ടല്‍ ഉണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകനെ അറിയിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
6334.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വട്ടവട മാതൃക ഗ്രാമം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6335.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1955 ലെ പൗരാവകാശ സംരക്ഷണ നിയമ പ്രകാരം അരുവിക്കര നിയോജക മണ്ഡലത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളില്‍ നടത്തിയിട്ടുളള ബോധവല്കരണ പ്രവര്‍ത്തനങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും വിശദാംശവും ആയതിനായി ചെലവഴിച്ച തുക എത്രയാണെന്നുളള വിവരവും അറിയിക്കാമോ?
6336.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂൽപ്പുഴ ട്രൈബൽ സെറ്റിൽമെന്റിൽ നിന്നും എത്ര കുടുംബങ്ങളെ ഏതെല്ലാം മേഖലയിൽ പുനരധിവസിപ്പിച്ചെന്നും ഇതിനായി എത്ര ഭൂമി വാങ്ങിയെന്നും എത്ര തുക ചെലവഴിച്ചെന്നും വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തെന്നും എത്ര ഭൂമി ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയെന്നും വ്യക്തമാക്കുമോ;
( സി )
എത്രപേർ വീട് നിർമ്മാണം പൂർത്തീകരിച്ചെന്നും ഇനി എത്രപേർ പൂർത്തീകരിക്കാനുണ്ടെന്നും ഭൂമി അനുയോജ്യമല്ലാത്ത കാരണത്താൽ വീട് നിർമ്മിക്കാൻ സാധിക്കാത്ത കുടുംബങ്ങൾ ഉണ്ടോ എന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥലത്ത് കൃഷി, കന്നുകാലി വളർത്തൽ, വനവിഭവങ്ങളുടെ ശേഖരണം തുടങ്ങിയ സ്വാഭാവിക ഉപജീവനമാർഗങ്ങൾ നിറവേറ്റുന്നതിനായി എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തി നൽകിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറിയതിനാൽ ഉപ ജീവനമാർഗങ്ങൾ നഷ്ടമാകുന്നതിനെ തുടർന്ന് മേൽപ്പറഞ്ഞ കുടുംബങ്ങൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായ റിപ്പോർട്ടുകളുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; ആയതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പരിഹാര നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
6337.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറിച്ചിയാട് ട്രൈബൽ ഹാംലെറ്റിൽ ഉൾപ്പെടുന്ന എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ടി.ആർ.ഡി.എം. മുഖേന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ഇതിലേക്കായി എത്ര ഭൂമി വാങ്ങിയിട്ടുണ്ടെന്നും ആകെ ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ;
( ബി )
ഓരോ കുടുംബത്തിനും എത്ര തുക വീതമാണ് ഇതിനായി വകയിരുത്തിയതെന്നും എത്ര കുടുംബങ്ങൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകിയെന്നും അറിയിക്കുമോ; ഇനി എത്ര കുടുംബങ്ങൾക്ക് ഭൂമി രജിസ്റ്റർ ചെയ്ത് നൽകുവാനുണ്ടെന്നും ആയത് വൈകുന്നതിന്റെ കാരണം എന്തെന്നും വ്യക്തമാക്കുമോ;
( സി )
ഭൂവുടമകൾക്ക് ഭൂമിയുടെ വില നൽകുകയും എന്നാൽ ആദിവാസി ജനവിഭാഗങ്ങളെ ഭൂരഹിതരാക്കി മാറ്റുകയും ചെയ്യുന്ന രീതിയിൽ രജിസ്ട്രേഷൻ നടപടിയിലെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
6338.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-പി.വി.ഐ.പി. പരവൂര്‍ ബ്രാഞ്ച് കനാലിന്റെ മഴയില്‍ തകര്‍ന്ന സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്ന 12.01.2022 ലെ അപേക്ഷയില്‍ പട്ടികജാതി വികസന ഡയറക്ടര്‍ കാര്യാലയത്തിലെ ഇ-27428/2022/പി2 നമ്പര്‍ ഫയലില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വിഷയത്തില്‍ പട്ടികജാതി വികസന ഡയറക്ടര്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ എറണാകുളം പട്ടികജാതി വികസന ജില്ലാ ഓഫീസില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ജില്ലാ ഓഫീസര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ടും ഭരണാനുമതിയും നല്‍കുന്നതിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
6339.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് ടു കോഴ്സ് എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
6340.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വെര്‍ച്ച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
6341.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന ഗോത്ര കലാമേള നടത്തിയിട്ടുണ്ടോ എന്നും എങ്കിൽ ആയതിന്റെ വിശദാംശവും ലഭ്യമാക്കാമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ വച്ച് ഗോത്ര കലാമേള നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
6342.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അരുവിക്കര നിയോജകമണ്ഡലത്തില്‍ 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ എത്രപേർക്ക് പ്രസ്തുത സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ടെന്നും അതിനായി ചെലവായ തുക എത്രയെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
6343.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് ഇത് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ബി )
സംസ്ഥാനത്ത് ഇത്തരത്തില്‍ നിലവില്‍ എത്ര കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ട്; ഏത് തീയതി മുതലുള്ള കേസുകളിലാണ് നഷ്ടപരിഹാരം നല്‍കുന്നതിന് കുടിശികയുള്ളത്; ഈ ഇനത്തില്‍ എത്ര തുക കുടിശികയുണ്ട്; വിശദാംശം നല്കുമോ ?
6344.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലവിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത സ്കൂള്‍ പ്രവേശനത്തിനുളള വരുമാനപരിധിയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കായിക പഠനത്തിന് ഊന്നല്‍ നല്‍കികൊണ്ട് പ്രത്യേക മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
6345.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; അവയുടെ എണ്ണമെത്രയെന്നും ഒഴിവുള്ള തസ്തികകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്ന് അറിയിക്കാമോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കാമോ; പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്‍ ഉപാധികള്‍/രേഖകള്‍, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എന്നിവ വിശദമാക്കാമോ?
6346.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അനുകുല്യങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കിൽ ആയത് അടിയന്തരമായി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
6347.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021-22 സാമ്പത്തികവർഷം പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമത്തിന് ബജറ്റ് വിഹിതമായി അനുവദിച്ചിരുന്ന തുക എത്രയാണെന്നും അതിൽ എത്ര തുക ചെലവഴിച്ചു എന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2021-22, 2022-23 സാമ്പത്തികവർഷങ്ങളില്‍ പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമത്തിന് ബജറ്റ് വിഹിതമായി അനുവദിച്ചിരുന്ന തുകയില്‍ നിന്നും ഏതെങ്കിലും പദ്ധതിക്കായി നീക്കിവച്ച തുക മുഴുവനും നൽകാതിരിക്കുകയോ ലാപ്സാകുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ?
6348.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രൈബൽ റീഹാബിലിറ്റേഷൻ ഡെവലപ്മെന്റ് മിഷൻ മുഖേന ട്രൈബൽ സെറ്റിൽമെന്റുകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പുനരധിവസിപ്പിക്കുന്ന സ്ഥലങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തി നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ട്രൈബൽ വിഭാഗത്തിൽപ്പെട്ട ആളുകളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റി പാർപ്പിക്കുന്നതിന് പ്രസ്തുത സ്കീമിൽ വ്യവസ്ഥയുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
6349.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക കുടുംബങ്ങളിലെ ഏക വരുമാനദായകന്‍ മരണപ്പെട്ട അവസ്ഥയില്‍ ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ഓരോ വകുപ്പിലും ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പദ്ധതികളിലുള്‍പ്പെടുത്തി സഹായധനം ലഭ്യമാക്കിയവരുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ധനസഹായം സംബന്ധിച്ച അപേക്ഷകളില്‍ ഇനിയും തീര്‍പ്പ് കല്പിക്കാത്തവയുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ?
6350.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ കീഴിൽ കാസർഗോഡ് നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന വികസന പ്രവൃത്തികൾ കോളനി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതും ടെണ്ടർ ചെയ്തതും ഏത് വര്‍ഷമാണെന്ന വിവരം കോളനി തിരിച്ച് ലഭ്യ‌മാക്കാമോ;
( സി )
എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് കോളനി തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയതും പകുതിയിൽ ഉപേക്ഷിച്ചതുമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് കോളനി തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാൻ കഴിയാത്ത പ്രവൃത്തികൾ ഏതെല്ലാമെന്ന് കോളനി തിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
മേല്‍പ്പറഞ്ഞ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ പേര് വിവരം വ്യക്തമാക്കാമോ?
6351.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് 2021-22, 2022-23 വർഷങ്ങളിലെ ബജറ്റിൽ അനുമതി നൽകിയ പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം നൽകുമോ; എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചുവെന്ന് അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;
( സി )
നടപ്പ് വർഷത്തെ ബജറ്റിൽ അനുവദിച്ച പ്രവൃത്തികളുടെ പേര് വിവരം വിശദമാക്കുമോ; ഓരോ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6352.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ കടം എഴുതി തള്ളുന്നതിന് വേണ്ടി പട്ടികവർഗ്ഗ വികസന വകുപ്പ് 2011 - 16 കാലഘട്ടത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് തുക കൈമാറിയിട്ടുണ്ടോ; എങ്കിൽ അത് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുകയിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും ഇതിന്റെ പ്രയോജനം ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണവും വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് അനുവദിച്ച തുക പൂർണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ ഇനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ അവശേഷിക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടികവർഗ്ഗ വിഭാഗക്കാരുടെ കടം എഴുതി തള്ളുന്ന പദ്ധതി ഇപ്പോഴും നിലവിലുണ്ടോ; ഇല്ലെങ്കിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ ഈ ഇനത്തിൽ അവശേഷിക്കുന്ന തുക തിരികെ വകുപ്പിന് ലഭിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
6353.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ വീതം സംരംഭകത്വ സഹായം നൽകുന്നതിനായി 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
പദ്ധതി മുഖേന എത്രപേർക്കാണ് സംരംഭകത്വ സഹായം വിതരണം ചെയ്തിട്ടുള്ളത്; പ്രസ്തുത ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കുമോ ;
( സി )
പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്യുന്നതിനായി സർക്കാർ ഖജനാവിൽ നിന്നും ഇതിനോടകം ചെലവായിട്ടുള്ള തുക എത്രയാണെന്ന് വിശദമാക്കുമോ;
( ഡി )
പദ്ധതിക്കായി ഈ വർഷത്തെ ബഡ്ജറ്റിൽ തുക മാറ്റി വച്ചിട്ടുണ്ടോ എങ്കിൽ ഇത് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ?
6354.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രൈബൽ റീഹാബിലിറ്റേഷൻ ഡെവലപ്മെന്റ് മിഷൻ ആരംഭിച്ചത് എന്നാണെന്നും നാളിതുവരെ എത്ര ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും അറിയിക്കാമോ;
( ബി )
പുനരധിവസിപ്പിച്ച മേഖലയിൽ നിലവിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും ഈ മേഖലയിൽ താമസിക്കാൻ സാധിക്കാത്തതിനാൽ തിരികെ പോയ കുടുംബങ്ങള്‍ എത്രയാണെന്നും അറിയിക്കാമോ;
( സി )
പുനരധിവാസം സംബന്ധിച്ച് സമ്മതപത്രം നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങി എന്ന് കാണിച്ച് എത്ര കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ട് ; പ്രസ്തുത പരാതികളിൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
6355.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അത്യാവശ്യമായി ചെയ്യേണ്ട പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6356.
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നും ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി വാങ്ങുമ്പോൾ ഭൂമി ഗുണഭോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്താണോ വാങ്ങുന്നത്; എങ്കിൽ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏതൊക്കെ സെറ്റിൽമെന്റുകളിൽ നിന്നുള്ള എത്ര ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി ഭൂവുടമകൾക്ക് പണം നൽകിയിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം എത്ര തുക നൽകിയിട്ടുണ്ടെന്നും ഏത് ഇനത്തിലാണ് തുക നൽകിയതെന്നും മുൻകൂർ തുക നൽകിയതിന് ശേഷം ഭൂമി രജിസ്ട്രേഷൻ നടപ്പാക്കാൻ സാധിക്കാത്ത സ്ഥലം എത്രയെന്നും എത്ര ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്ത് കിട്ടാനുണ്ടെന്നും അറിയിക്കാമോ;
( സി )
ഈ ഇനത്തിൽ നഷ്ടം സംഭവിച്ച തുക എങ്ങനെ തിരിച്ചു പിടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മേൽപ്പറഞ്ഞ ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്ത് നൽകുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
6357.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ട്രേസ് പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
നൈപുണ്യ പരിശീലനം കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം
6358.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി മുന്‍സാമ്പത്തികവര്‍ഷം എത്ര തുക വകയിരുത്തി; എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ ദുര്‍ബലവിഭാഗങ്ങളുടെ വികസന പരിപാടിയ്ക്കായി മുന്‍സാമ്പത്തികവര്‍ഷം എത്ര തുക വകയിരുത്തി; എത്ര തുക ചെലവഴിച്ചു; എന്തെല്ലാം വികസന പരിപാടികള്‍ എവിടെയെല്ലാം സംഘടിപ്പിച്ചു ; വിശദാംശം അറിയിക്കുമോ;
( സി )
പട്ടികജാതി വകുപ്പിന് മുന്‍സാമ്പത്തിക വര്‍ഷം ആകെ വകയിരുത്തിയ തുക; അനുവദിച്ച തുക; ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
6359.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അവശ്യ രേഖകള്‍ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന എ.ബി.സി.ഡി. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുന്നതിനായി നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6360.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നും ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുൻപ് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം പ്രസ്തുത കുടുംബങ്ങളുടെ ജീവിതചര്യയെ എപ്രകാരം ബാധിക്കും എന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താറുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഇപ്രകാരം എത്ര പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ സെറ്റിൽമെന്റുകളിൽ നിന്നുള്ള പുനരധിവാസം സംബന്ധിച്ചാണ് പഠനം നടത്തിയതെന്നും പ്രസ്തുത പഠനങ്ങളിലെ കണ്ടെത്തലുകൾ എന്തായിരുന്നുവെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത കണ്ടെത്തലുകൾക്ക് അനുസൃതമായി പുനരധിവാസ പദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
6361.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം നാദാപുരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, അവയ്ക്കായി അനുവദിച്ച തുക എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ?
6362.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കല്ലുവാതുക്കൽ മുള്ളിപ്പച്ച പട്ടികജാതി സങ്കേതത്തിലെ വികസന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തിൽ പ്രസ്തുത പദ്ധതി പ്രകാരം ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി സങ്കേതങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ആയതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും പ്രസ്തുത നടപടികളുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?
6363.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമടയുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി വകുപ്പില്‍ നിലവില്‍ ഇല്ലാത്തതിനാൽ ഇത് മൂലം ബുദ്ധിമുട്ട് നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
6364.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന KATADII (കാറ്റാടി) പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് നല്‍കാനുപയോഗിക്കുന്ന സഹായ ഉപകരണങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന വിധം അറിയിക്കാമോ;
( സി )
ഉപകരണം വിതരണം ചെയ്യുന്നത് ജില്ലാ ഓഫീസ് അടിസ്ഥാനത്തിലാണോ; അറിയിക്കാമോ?
6365.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ അംബേദ്‌കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട കോളനികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളനികളിൽ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി കോളനി തിരിച്ച് വിശദമാക്കുമോ;
( സി )
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട് ആദിവാസി മേഖല പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ആദിവാസി മേഖലകളെ അംബേദ്‌കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6366.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതിയുടെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകൾ നാളിതുവരെ ലഭ്യമായിട്ടുണ്ട്; ഈ സാമ്പത്തിക വർഷം എത്ര പേർക്ക് ആനുകൂല്യം ലഭ്യമാക്കുവാൻ സാധിക്കും; വിശദമാക്കാമോ;
( ബി )
നിലവിൽ പ്രസ്തുത ആനുകൂല്യത്തിന് അർഹത ലഭിച്ചവർക്ക് എത്ര ഗഡു ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനായി ചെലവാക്കിയ തുക എത്രയെന്നും വിശദമാക്കാമോ?
6367.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടവരുടെ ആപേക്ഷിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സർക്കാർ എംപ്ലോയബിലിറ്റി എൻഹാൻസ്‍മെന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ പിന്നാക്ക സമുദായത്തിൽപ്പെട്ട യുവജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസനത്തിനും എന്തെല്ലാം വിധത്തിലുള്ള സഹായങ്ങളാണ് സർക്കാർ ഉറപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ മേഖലകളിൽ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് പദ്ധതികൾ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത സമുദായങ്ങളിലെ പ്രധാന പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതിനും അവരുടെ നൈപുണ്യ വികസനത്തിനും വേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
6368.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഏതൊക്കെ ക്ഷേമ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ?
6369.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനല്ലാതെ ശബരിമല സന്നിധാനത്തും പമ്പയിലും പരിസരത്തും ഉള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കൊക്കെയാണുള്ളത് എന്ന് അറിയിക്കാമോ; അങ്ങനെ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പമ്പയിലും സന്നിധാനത്തും ദേവസ്വം ബോര്‍ഡ് അല്ലാതെ ആരൊക്കെ മുറികള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്; അതിനുള്ള അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
തീര്‍ത്ഥാടന കാലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യത്തിന് മാത്രം അനുവദിച്ചിരിക്കുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതുമായ ഭൂമിയിലെ കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ ഉപവാടകയ്ക്ക് നല്‍കുന്നതിന് അതത് വകുപ്പുകള്‍ക്ക് അധികാരമുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഏതൊക്കെ വകുപ്പുകള്‍ക്കാണ് അങ്ങനെ സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഉപയോഗാനുമതി നല്‍കിയിരിക്കുന്നതെന്ന് അറിയിക്കാമോ; ഉപയോഗാനുമതി നല്‍കിയ കെട്ടിടങ്ങള്‍ ഉപവാടകയ്ക്ക് നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന് ഉണ്ടാകുന്ന നഷ്ടം കണ്ടെത്താനും നികത്താനും എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
6370.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി ഒരുക്കിയ ഇടത്താവളങ്ങള്‍ക്കൊപ്പം ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും കൂടി ഉള്ളതിനാൽ മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വരും കാലങ്ങളിലും സമാനരീതിയിൽ ഇതര മതവിശ്വാസികളോട് പരസ്പര ബഹുമാനവും സ്നേഹവും പുലര്‍ത്തുന്നതിന് ഉതകുന്ന ഇടപെടലുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6371.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ദേവസ്വം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും എങ്കിൽ അത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
6372.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പാലക്കാട് ജില്ലയില്‍ ദേവസ്വം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ചെയ്യുന്നതിനായി അനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
6373.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വത്തിലേയ്ക്ക് ആവശ്യമായ കദളിപ്പഴം ഉല്‍പ്പാദിപ്പിച്ച് നല്‍കുന്നതിന് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിയതും കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ചതുമായ കദളീവനം പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ദേവസ്വം വകുപ്പിന്റെ പുതുക്കിയ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പദ്ധതി പുനഃരാരംഭിക്കാമെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കദളീവനം പദ്ധതി നടപ്പാക്കുവാൻ സഹായം ലഭ്യമാക്കുമോ; വിശദമാക്കുമോ?
6374.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രം ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6375.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളെ അവയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളാക്കി തരംതിരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യാമോ?
6376.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തര മലബാറിലെ ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും നല്‍കി വരുന്ന സാമ്പത്തിക സഹായത്തില്‍ എത്ര മാസത്തെ കുടിശിക നല്‍കാനുണ്ടെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതു പോലെ മേല്‍ സാമ്പത്തിക സഹായവും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
6377.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ ദേവസ്വം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പ്രവൃത്തികള്‍, പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.