UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6520.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന സമൂഹത്തിലെ വിദ്യാഭ്യാസവും സാമൂഹിക തൊഴിൽ അവസ്ഥയും കൃത്യമായി കണക്കാക്കുന്നതിന് സമഗ്ര സർവ്വേ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരം ലഭ്യമാക്കാമോ?
6521.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ടൂറിസം മേഖലയില്‍ മത്സ്യബന്ധന വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
ടൂറിസം വകുപ്പുമായി സഹകരിച്ച് മത്സ്യബന്ധന വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
6522.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫിഷറീസ് വകുപ്പ് കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
കുന്നത്തുനാട് മണ്ഡലത്തിലെ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6523.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബയോഫ്ലോക്ക്, പടുതാക്കുളം, സാധാരണ കുളം എന്നിവയിലൂടെ മത്സ്യങ്ങളെ വളർത്തുന്ന മത്സ്യ കർഷകർക്ക് ന്യായവില കിട്ടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത്തരം മത്സ്യകർഷകർക്ക് ന്യായവില ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ?
6524.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച വസ്തുവിന്റെ ആധാരങ്ങള്‍ തിരികെ നല്‍കുന്നതിനുവേണ്ടി വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം പഞ്ചായത്തില്‍ തായാട്ടു പറമ്പില്‍ വീട്ടില്‍ സതീശന്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം 10.65 സെന്റ് ഭൂമിയുടെ ആധാരം ഫിഷറീസ് വകുപ്പിന് നല്‍കിയത് തിരികെ ലഭിക്കുന്നതിനായി എം.എല്‍.എ. മുഖാന്തിരം 4.1.2023 ന് വകുപ്പ് മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ; പ്രസ്തുത ആധാരം എന്നത്തേക്ക് ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ?
6525.
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എച്ച്. സലാം
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യോല്പാദനം താരതമ്യേന കുറവാണെന്നതിനാല്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിനും നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗം വഴി ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പരിപാടിയുടെ ഭാഗമായി കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വിശദമാക്കുമോ;
( സി )
റിസര്‍വോയറുകളില്‍ മത്സ്യബന്ധനം നടത്തുന്ന പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെ താല്പര്യാര്‍ത്ഥം റിസര്‍വോയറുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും കൂടുകളില്‍ മത്സ്യകൃഷി നടത്തുന്നതിനും പരിപാടിയുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
6526.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യലഭ്യത അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച "എവിടെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യകൃഷി "എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട്, സാധ്യതയുളള എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുളള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി കുളങ്ങളിലും ഡാമുകളിലും വയലുകളിലും സംയോജിത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വെളിപ്പെടുത്താമോ;
( സി )
ഉള്‍നാടന്‍ മത്സ്യങ്ങളുടെ വിപണനത്തിനും സംസ്കരണത്തിനും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോയെന്ന് അറിയിക്കുമോ?
6527.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യം സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി മാറ്റി വില്‍ക്കുന്നതിലൂടെ മത്സ്യമേഖലയ്ക്ക് വരുമാന വര്‍ദ്ധനവ് ലഭിക്കുന്നതിന് സർക്കാർ നടത്തിയ ഇടപെടൽ വിശദമാക്കാമോ; ഈ ഇടപെടൽ കാര്യക്ഷമായിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതുവഴി മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളിലൂടെ മത്സ്യമേഖലയ്ക്ക് വരുമാന വര്‍ദ്ധനവ് സാധ്യമാക്കുന്നതിനായി ഈ സർക്കാർ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6528.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരപ്രദേശങ്ങളിലെ സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവയുടെ അടിസ്ഥാന ഭൗതിക വികസനത്തിന് ഫിഷറീസ് വകുപ്പ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
2022-23 വർഷം ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; ഓരോ ജില്ലയിലെയും പദ്ധതികൾ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ ?
6529.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യമേഖലയിലെ വരുമാനവര്‍ദ്ധനയ്ക്കായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യസമ്പത്തിനെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യാനും അതുവഴി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
6530.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിൽ സ്ഥാപിച്ച പ്രതീക്ഷ ഫ്ലാറ്റ് സമുച്ചയത്തിലെ ഭൂമിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കാമോ;
( ബി )
ഫ്ലാറ്റുകളുടെ പരിപാലനവും അറ്റകുറ്റപ്പണികളും സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കുമോ?
6531.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യകര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സേവനങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്രസ്തുത സേവനം ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വിശദവിവരം നല്‍കാമോ?
6532.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പദ്ധതികള്‍ ഉണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ലോണ്‍ തുടങ്ങിയവ നല്‍കി വരുന്നുണ്ടോ; വിശദവിവരം നല്‍കാമോ?
6533.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം നിയോജക മണ്ഡല പരിധിയില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദമാക്കുമോ?
6534.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ നൽകി വരുന്ന മണ്ണെണ്ണയുടെ അളവ് അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
അയൽ സംസ്ഥാനങ്ങളിലേതിന് സമാനമായി സംസ്ഥാനത്തും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ഒരു ലിറ്റർ മണ്ണെണ്ണ ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ലഭ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അനുകൂല നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കുവാൻ കേന്ദ്ര സർക്കാരില്‍ സമ്മർദ്ദം ചെലത്തുമോ; വിശദമാക്കുമോ?
6535.
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിൽ സ്ഥാപിച്ച പ്രതീക്ഷ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിനായി ആകെ ചെലവഴിച്ച തുക എത്രയാണെന്നും നിര്‍മ്മാണ കമ്പനിയ്ക്ക് എത്ര കോടി രൂപയാണ് നൽകിയിട്ടുള്ളതെന്നും പ്രസ്തുത കമ്പനിക്ക് ഈ ഇനത്തിൽ ഇനി തുക നൽകുവാൻ ഉണ്ടോ എന്നും വിശദമാക്കുമോ;
( ബി )
നിർമ്മാണ കമ്പനി ഫ്ലാറ്റ് നിർമ്മാണത്തിന് ഉപകരാറുകൾ നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഉപകരാർ നൽകിയിട്ടുള്ളതെന്നും ഓരോ പ്രവൃത്തിക്കും ചുമതലപ്പെടുത്തിയ ഏജൻസികൾ ആരൊക്കെയാണെന്നും എത്ര രൂപയുടെ ഉപകരാറുകളാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
6536.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് മുതല്‍ താനൂര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സ സൗകര്യം ഒരുക്കുന്നതിനായി പൊന്നാനി സർക്കാർ ആയുര്‍വേദ ആശുപത്രിയില്‍ തീരദേശവികസന കോര്‍പ്പറേഷന്‍ മുഖേന പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനും ഫിഷറീസ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6537.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിലെ പ്രതീക്ഷ ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്നത് ആർക്കാണെന്നും പ്രസ്തുത നിർമ്മാണ പ്രവർത്തിയുടെ കാര്യക്ഷമത സംബന്ധിച്ച് എന്തൊക്കെ പരിശോധനകൾ ആണ് നടത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ; പരിശോധന റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാകുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്ന് അറിയിക്കുമോ; ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ?
6538.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചുനൽകിയ പ്രതീക്ഷ ഭവന സമുച്ചയത്തിൽ എത്ര ഫ്ലാറ്റുകൾ നിർമ്മിച്ചിട്ടുണ്ടെന്നും എത്ര ഫ്ലാറ്റുകൾ കൈമാറിയിട്ടുണ്ടെന്നും എത്ര കുടുംബങ്ങൾ പ്രസ്തുത ഫ്ലാറ്റുകളിൽ താമസിക്കാൻ തയ്യാറായിട്ടുണ്ടെന്നും നിലവിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് നിർമ്മാണ കമ്പനിയാണെന്നും എത്ര കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചതെന്നും ഓരോ ഫ്ലാറ്റിലും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്നും ഫ്ലാറ്റിന്റെ വിസ്തീർണ്ണം എത്രയാണെന്നും വിശദമാക്കുമോ;
( സി )
ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ഭൂമി ലഭ്യമാക്കിയത് ഏത് സർക്കാർ ഏജൻസി ആണെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
6539.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ പ്രതീക്ഷ ഫ്ലാറ്റിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത ഏജൻസി ഏതാണെന്ന് അറിയിക്കുമോ;
( ബി )
ടെൻഡർ മുഖേനയാണോ പ്രസ്തുത കരാർ നൽകിയിട്ടുള്ളത്; എങ്കിൽ എത്ര കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെന്നും ടെൻഡർ വ്യവസ്ഥകൾ എന്തൊക്കെയായിരുന്നെന്നും വിശദമാക്കുമോ; മേല്പറഞ്ഞ നിർമ്മാണ കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
നിർമ്മാണ കരാറില്‍ ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വ്യവസ്ഥ പ്രകാരം നാളിതുവരെ മേൽപ്പറഞ്ഞ ഫ്ലാറ്റിൽ എന്തൊക്കെ പ്രവർത്തികൾ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
6540.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ മത്സ്യ മാർക്കറ്റിന്റെ നവീകരണത്തിനായി കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലുൾപ്പെട്ട പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകൾക്കായി കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ?
6541.
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ പ്രതീക്ഷ ഭവന സമുച്ചയത്തിന്റെ നിർമ്മാണ കരാറിൽ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും സംബന്ധിച്ച് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
നിർമ്മാണം പൂർത്തീകരിച്ച് അഞ്ച് വർഷം തികയുന്നതിന് മുൻപ് നിരവധി പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടര്‍ന്ന് ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലാതായി തീർന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിർമ്മാണ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് കരാറിൽ വ്യവസ്ഥ ഉണ്ടോ; എങ്കില്‍ ഇതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6542.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന തീര സദസ്സിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരിപാടിയുടെ ലക്ഷ്യങ്ങളും ഇതുമൂലം മത്സ്യത്തൊഴിലാളികൾക്കും തീരദേശ പ്രദേശങ്ങൾക്കും ഉണ്ടാകുന്ന നേട്ടങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
കാസർകോട് ജില്ലയിൽ തീര സദസ്സ് സംഘടിപ്പിക്കുന്നത് എവിടെയൊക്കെയാണെന്ന് വിശദമാക്കുമോ?
6543.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തീരത്ത് നിന്നും മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം ബോട്ടുകളിൽ നിന്ന് യൂസേഴ്സ് ഫീ പിരിക്കുന്നുണ്ടോ; ഇവ പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6544.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ആരംഭിച്ച കല്ലുമ്മക്കായ-കടല്‍മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
6545.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുനലൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന ശ്രീരാമപുരം മാർക്കറ്റ് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; നിർമ്മാണം ആരംഭിക്കുന്നതിന് തടസ്സമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റില്‍ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്നും എപ്പോള്‍ പൂർത്തിയാക്കാനാകുമെന്നും വിശദമാക്കാമോ?
6546.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൾനാടൻ മത്സ്യ കൃഷി പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നിലവിലുള്ളതെന്നും ഇതിനുള്ള സഹായത്തിനായി ഗുണഭോക്താക്കൾ ആരെയാണ് സമീപിക്കേണ്ടതെന്നും വിശദമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ ഉള്‍നാടൻ മത്സ്യകൃഷി വികസനത്തിന് സഹായകരമായ ഓഫീസ് സംവിധാനങ്ങൾ എവിടെയെല്ലാമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ചാലിയാറിലെ പുഴ മത്സ്യങ്ങളുടെ വർദ്ധനവിന് മത്സ്യക്കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നണ്ടോ; എങ്കിൽ മത്സ്യക്കുഞ്ഞുങ്ങളെ ചാലിയാർ പുഴയിൽ നിക്ഷേപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6547.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർഗേഹം പദ്ധതി പ്രകാരം എത്ര അപേക്ഷകളാണ് പിറവം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ എത്ര കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാനുണ്ട്; വ്യക്തമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികൾക്കായി മറ്റെന്തെല്ലാം പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( ഡി )
പുതിയ സാമ്പത്തിക വർഷം മത്സ്യത്തൊഴിലാളികൾക്കായി എന്തെല്ലാം കർമ്മ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
6548.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫീഷറീസ് വകുപ്പിന്റെ അധീനതയിലുള്ള ഇന്‍സ്പെഷന്‍ ബംഗ്ലാവുകള്‍ നവീകരിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
ഇന്‍സ്പെഷന്‍ ബംഗ്ലാവുകളിലേക്ക് പൊതുജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6549.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അറുപത് കിലോമീറ്ററോളം കടല്‍ത്തീര ദൈര്‍ഘ്യമുള്ള തൃശൂര്‍ ജില്ലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കീഴിലുള്ള ഏക സബ്ഡിവിഷന്‍ ഓഫീസാണ് ചേറ്റുവയില്‍ സ്ഥിതി ചെയ്യുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസ് നിര്‍ത്തലാക്കിയാല്‍ ജില്ലയിലെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
6550.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫിഷിങ്ങ് ഹാര്‍ബറുകളില്‍ ശീതീകരിച്ച സ്റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
6551.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവ ഹാര്‍ബറിന്റെ വികസനത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശവും പുരോഗതിയും അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മുനക്കടവ് ഫിഷ്‍ലാന്റിംഗ് സെന്ററിന്റെ നവീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6552.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന തീരവികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനം തൃപ്തികരമാണോ എന്ന് വ്യക്തമാക്കാമോ; അല്ലെങ്കില്‍ പ്രവര്‍ത്തനം കാര്യക്ഷമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോര്‍പ്പറേഷന്‍ ഏതൊക്കെ മേഖലയിലാണ് പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതെന്ന് വിശദമാക്കാമോ?
6553.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മത്സ്യബന്ധന തുറമുഖം എപ്പോഴാണ് പ്രവർത്തനം തുടങ്ങുകയെന്ന് അറിയിക്കാമോ;
( ബി )
ഏത് പ്രവൃത്തിയാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( ഡി )
ഇതുവരെ പൂർത്തീകരിച്ച പ്രവൃത്തികൾക്ക് വിനിയോഗിച്ച തുക എത്രയാണെന്നും ഏത് ഫണ്ടിൽ നിന്നാണ് ഈ തുക വിനിയോഗിച്ചതെന്നും അറിയിക്കാമോ;
( ഇ )
ബാക്കിയുള്ള പ്രവൃത്തികൾക്കുള്ള തുക എത്രയാണെന്നും പ്രസ്തുത തുക ഏത് ഫണ്ടിൽ നിന്നും എപ്പോൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ?
6554.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കാസർഗോഡ് ജില്ലയിൽ ഏതെല്ലാം തീരദേശ റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അനുവദിച്ച തുക എത്രയാണെന്നും റോഡുകളുടെ വിശദാംശം സഹിതം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ജില്ലയിൽ എത്ര റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഈ പ്രവൃത്തികൾക്ക് എപ്പോൾ ഭരണാനുമതി നൽകാന്‍ കഴിയുമെന്നും റോഡുകളുടെ വിശദാംശം സഹിതം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
6555.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തകര്‍ന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മണലൂര്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ആയതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
അംഗീകാരം ലഭിച്ച പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്നും ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്നും പുനരുദ്ധാരണം നടത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
6556.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിലെ ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളുടെ എണ്ണം എത്രയെന്നും പ്രസ്തുത തസ്തികയിൽ നിയമിച്ചിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണവും അവ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ആയതിന്റ കാരണവും വ്യക്തമാക്കുമോ;
( സി )
ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത തീയതിയും റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണവും വിശദമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലെ ഒഴിവുകൾ എത്രയും വേഗം പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6557.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡ് 10.01.2019 ല്‍ ജിറ്റ്പാക് ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സിയുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ പ്രകാരം വൈപ്പിന്‍ മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ കീഴിലുള്ള ഞാറക്കല്‍, മാലിപ്പുറം അക്വാടൂറിസം കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റര്‍പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആയത് തയ്യാറാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ട് എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6558.
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണമേന്മയുള്ള മത്സ്യവിത്ത് വിതരണം ചെയ്യുന്നതിന് പ്രത്യേകമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുണമേന്മയുള്ള ഉയര്‍ന്ന മത്സ്യവിത്തുല്പാദനം കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ രോഗനിര്‍ണ്ണയം ദ്രുതഗതിയില്‍ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക ലാബ് സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6559.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മത്സ്യബന്ധന തുറമുഖത്തു നിന്നുള്ള മത്സ്യം അവിടത്തെ കുടുംബശ്രീയുമായി ചേര്‍ന്ന് അവിടെ തന്നെ വാങ്ങുന്നതിനും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനുമുള്ള പദ്ധതി തയ്യാറാക്കുമോ; പൊന്നാനി ഹാര്‍ബറില്‍ തന്നെ പ്രസ്തുത പദ്ധതി തുടങ്ങുന്നതിന് മുന്‍കൈയെടുക്കുമോ?
6560.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ പഞ്ചായത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം നിർമ്മിക്കുന്ന ആധുനിക ഫിഷ് മാർക്കറ്റിന്റെ നിർമ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം എത്ര തുകയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
6561.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ സമുദ്ര വിഭവങ്ങളുടെ സംഭരണത്തിലും വിപണനത്തിലും കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലോകത്ത് ഭക്ഷ്യ വിഭവങ്ങളുടെ ഉല്പാദനത്തിലും വിപണനത്തിലും വൻ മുന്നേറ്റങ്ങൾ ഉണ്ടാകുമ്പോൾ ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അന്താരാഷ്ട്ര സമുദ്ര വിഭവ വിപണന രംഗത്ത് സംസ്ഥാനം പിന്നാക്കം പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സമുദ്രോല്പന്നങ്ങളിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതിന് മത്സ്യ മേഖലയിലെ ഏജൻസികൾ വഴി നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം അറിയിക്കുമോ;
( ഡി )
ആഭ്യന്തര ഉപഭോക്താക്കളുടെ അഭിരുചിക്കനുസൃതമായി വൈവിധ്യമാർന്ന മത്സ്യ വിഭവങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് പര്യാപ്തമായ വിദഗ്ദ്ധ പരിശീലനം മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
6562.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ തകര്‍ന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈപ്പിന്‍ മണ്ഡലത്തിലെ മാലിപ്പുറം കരയില്‍ പാലിശ്ശേരി വീട്ടില്‍ ജോഷി പി.കെ. യും പുതുവൈപ്പ് ചാക്യമുറിയില്‍ വീട്ടില്‍ സി.എ.സ്റ്റീഫനും സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ നഷ്ടപരിഹാര തുക കണക്കാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്നും തുക എന്നത്തേക്ക് അനുവദിക്കുമെന്നും വ്യക്തമാക്കാമോ?
6563.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുവന്നൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ ബോട്ട് റിപ്പയറിങ് ചെയ്യാനുതകുന്ന വർക്ക്ഷോപ്പ് ആരംഭിക്കാന്‍ നടപടികളുണ്ടാകുമോ; വ്യക്തമാക്കുമോ;
( ബി )
ഇതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ റിപ്പയറിങ് യൂണിറ്റ് ഉടന്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6564.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിലെ തിരൂർ കടലുണ്ടി റോഡിലെ ചാപ്പപ്പടി ഭാഗത്ത് കടൽ ക്ഷോഭത്തിൽ റോഡ് ഒലിച്ച് പോയത് നവീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ പ്രൊപ്പോസലിന്റെ ഫയൽ നമ്പറും ഈ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും ഫയലിൽ അനുകൂല നടപടികൾ സ്വീകരിച്ച് ഉത്തരവായിട്ടുണ്ടോ എന്നും വിശദമാക്കാമോ?
6565.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ഭരണാനുമതി ലഭിച്ച റോഡുകളില്‍ പ്രവൃത്തി തുടങ്ങാനുള്ളവ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
നിലവിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
6566.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പൂരക്കളി അക്കാദമി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
6567.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര, ഗ്രാമ പ്രദേശങ്ങളിലെ കലാ-സാംസ്കാരിക സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സാംസ്കാരിക മുന്നേറ്റമുണ്ടാക്കുന്നതിനും സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്നറിയിക്കാമോ?
6568.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍/ഓഫീസുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ/ഓഫീസുകളുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദവിവരം ലഭ്യമാക്കാമോ?
6569.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത തെയ്യം കലാകാരന്മാര്‍ മണിക്കൂറുകളോളം വേഷം കെട്ടിയാടുന്നതിനാല്‍ അകാലത്തില്‍ പലവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത്തരം തെയ്യം കലാകാരന്മാരെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കുമോ?
6570.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉമ്പായി മ്യൂസിക് അക്കാദമിക്ക് 2021-22 ബഡ്ജറ്റിൽ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഇതുവരെ ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മോയിന്‍കുട്ടി വെെദ്യർ സ്മാരക അക്കാദമി മുഖേന പ്രസ്തുത തുക നല്‍കുന്നതിന് തീരുമാനിച്ചിരുന്നോ; എങ്കില്‍ ഈ തുക കെെമാറുന്നതിന് സാധ്യമാവാത്ത സാഹചര്യമാണെന്ന് മോയിന്‍കുട്ടി വെെദ്യർ സ്മാരക അക്കാദമി അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉമ്പായി മ്യൂസിക് അക്കാദമിക്ക് തുക നേരിട്ട് കെെമാറാന്‍ നടപടി സ്വീകരിക്കുമോ?
6571.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി; വ്യക്തമാക്കാമോ;
( സി )
ബുക്ക്മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കുമോ;
( ഡി )
പുസ്തക പ്രസാധകര്‍ക്ക് ബുക്ക്മാര്‍ക്ക് നല്‍കുന്ന സഹകരണവും പ്രോത്സാഹനവും വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ഇ )
പ്രസാധകരില്‍ നിന്നും പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് എടുക്കുമ്പോള്‍ ബുക്ക്മാര്‍ക്കും പ്രസാധകരും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ?
6572.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
6573.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം എത്ര സാംസ്കാരിക സംഘടനകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷം എത്ര സാംസ്കാരിക സംഘടനകൾക്ക് സാമ്പത്തിക സഹായം നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ പ്രവര്‍ത്തിക്കാത്ത സാംസ്കാരിക സംഘടനകൾ സാമ്പത്തിക സഹായം വാങ്ങിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ രണ്ട് വർഷം സാംസ്കാരിക സംഘടനകൾക്ക് ബഡ്ജറ്റിൽ അനുവദിച്ച തുകയുടെ കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത തുകയിൽ എത്ര ശതമാനം ചെലവാക്കിയിട്ടുണ്ട്; ആയതിന്റെ കണക്കുകൾ ലഭ്യമാക്കാമോ?
6574.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാന കൈരളി എന്ന ആനുകാലിക ഗവേഷണ പ്രസിദ്ധീകരണത്തില്‍ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളുടെ ഗവേഷണ ജേര്‍ണലുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി പിയര്‍ റിവ്യൂ എന്ന പ്രക്രിയ നടത്താറുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ വിജ്ഞാന കൈരളിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളുടെ ഗവേഷണ ജേര്‍ണലുകളുമായി ബന്ധപ്പെട്ട് പിയര്‍ റിവ്യൂ നടത്തിയതിന്റെ റിപ്പോര്‍ട്ടുകളും രേഖകളും അനുബന്ധ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി എത്ര പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും എത്ര രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളതെന്നും എത്ര രൂപയുടെ പുസ്തകങ്ങളാണ് നിലവില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതെന്നും വ്യക്തമാക്കാമോ?
6575.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നാട്ടരങ്ങ് പദ്ധതി ആരംഭിക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നാട്ടരങ്ങ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
6576.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ ഏകീകൃത ടിക്കറ്റ് നിരക്കില്ലാത്തതിനാൽ പല ഓൺലൈൻ പോർട്ടലുകളും അമിത ചാർജ് ഈടാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനായി തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6577.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്കെതിരെയുളള ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനകീയ കാമ്പയിനാക്കി ആക്കിമാറ്റാനും അവയുടെ തുടർച്ച ഉണ്ടാക്കുന്നതിനുമായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സാമൂഹ്യ പ്രതിബദ്ധതയുള്ള നൂതന സംരംഭങ്ങൾ ആരംഭിക്കുവാനും യുവജനങ്ങളെ അതിന് പ്രാപ്തരാക്കുന്നതിനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
6578.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ പുരോഗതിയും വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വർഷം പ്രസ്തുത മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
യുവജനങ്ങളില്‍ ലഹരിക്കെതിരെയും കുറ്റകൃത്യങ്ങള്‍ക്കെതിരെയും അവബോധം സൃഷ്ടിക്കുന്നതിനായി മലപ്പുറം ജില്ല ആസ്ഥാനത്ത് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6579.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല, കായിക, സാഹിത്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത യുവജനങ്ങളിൽ ഒരു വിഭാഗം വർഗീയതയിലേക്കും ലഹരിയിലേക്കും എത്തിപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരെ പൊതുധാരയിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി കല, കായിക, സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ക്ലബ്ബുകൾക്കും വായനശാലകൾക്കും എന്തെല്ലാം സഹായങ്ങളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കളിസ്ഥലങ്ങളുടെ അഭാവം മൂലം യുവതീയുവാക്കളുടെ കായികക്ഷമത നഷ്ടപ്പെടുന്നതും മൊബൈൽ ഗെയിമുകളിൽ അഭയം പ്രാപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ ഉടമസ്ഥരുടെ സമ്മതത്തോടെ താൽക്കാലിക കളിസ്ഥലങ്ങൾ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മേൽപ്പറഞ്ഞ രീതിയിൽ കളിസ്ഥലങ്ങൾ തയ്യാറാക്കുമ്പോൾ വനിതകൾക്ക് കൂടി പ്രാപ്യമായ രീതിയിൽ ക്രമീകരിക്കുവാൻ മുൻകൈയെടുക്കുമോയെന്ന് വ്യക്തമാക്കുമോ?
6580.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ ബോര്‍ഡ് 2021-2022 ല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ സംഘടിപ്പിച്ച സന്നദ്ധ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും ഈ കാലയളവില്‍ എത്ര പേര്‍ ഇതില്‍ അംഗത്വം എടുത്തിട്ടുണ്ടെന്നും വിശദമാക്കാമോ?
6581.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ വകുപ്പ് മുഖേന യുവജനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
അഭ്യസ്തവിദ്യരായവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
വിദേശത്ത് തൊഴിലും വിദ്യാഭ്യാസവും ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ ഭാഷാപഠനം ലഭ്യമാക്കുന്നതിന് നിലവിലെന്തെല്ലാം സംവിധാനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്; ഇല്ലെങ്കില്‍ സംസ്ഥാനത്തുടനീളം അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ യുവജനക്ഷേമ വകുപ്പ് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.