UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5970.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നാഷണല്‍ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്ര രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് എന്ന് അറിയിക്കാമോ;
( ബി )
നിര്‍ദ്ദിഷ്ഠ പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ?
5971.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തുള്ള ജി-സാന്‍ഡ് എന്ന ക്രഷര്‍ യൂണിറ്റിന് നികുതി വെട്ടിപ്പിനുള്ള കോംപൗണ്ടിങ് തുകയായ 8 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടോ; എന്നാൽ ഇതേ കുറ്റം ചെയ്ത ബി.എസ് എന്റര്‍പ്രൈസസ് എന്ന ക്രഷര്‍ യൂണിറ്റിന് 31 ലക്ഷം രൂപ പെനാൽറ്റി പ്രൊപ്പോസ് ചെയ്തതിന് ശേഷം പെനാൽറ്റി ഒന്നര ലക്ഷം രൂപയായി സെറ്റിൽ ചെയ്ത നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് ഇന്റലിജൻസ് ഓഫീസർ സ്‌ക്വാഡ് -5 തിരുവനന്തപുരം സ്വീകരിച്ച നടപടിക്രമങ്ങള്‍ ക്രമവിരുദ്ധമാണെന്ന് വാണിജ്യ നികുതി വകുപ്പ് കമ്മിഷണർ 28.12.2018-ലെ CT/20421/2017-A5 നമ്പര്‍ കത്ത് പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; പ്രസ്തുത കത്തില്‍ നടപടിയ്ക്ക് ശിപാർശ ചെയ്തിരുന്നോ; വിശദമാക്കുമോ;
( സി )
വാണിജ്യ നികുതി വകുപ്പ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്മേല്‍ നികുതി വകുപ്പിന്റെ ഡി1/89/2018-നികുതി, ഡി1/95 /2018-നികുതി എന്നീ ഫയലുകളിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഒരു വകുപ്പിലെ സൂപ്പർവൈസറി ഓഫീസർ കണ്ടെത്തുന്ന ഇത്തരം ക്രമക്കേടുകളിന്മേല്‍ നടപടി സ്വീകരിക്കുവാൻ സർക്കാർ അനുമതി ആവശ്യമുണ്ടോ;
( ഇ )
ഈ കാര്യത്തിൽ തുടര്‍ നടപടികൾ സ്വീകരിക്കുവാൻ വാണിജ്യ നികുതി വകുപ്പിന് നിയമപരമായ തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
5972.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ സെസ്സിലൂടെ ലഭിച്ച തുക ഏതെല്ലാം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ലഭിച്ച തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5973.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. യില്‍ നിന്നു ലഭ്യമാകുന്ന പണത്തിന്റെ വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം പാലിക്കുവാനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
5974.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ധനകാര്യ വകുപ്പ് ബുക്ക് ഓഫ് ഫിനാൻഷ്യൽ പവേഴ്സ് എന്ന ഔദ്യോഗിക ഡോക്യുമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡോക്യുമെന്റില്‍ എന്തെല്ലാം വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കി വിശദാംശം നൽകാമോ?
5975.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഹെൽത്ത് ഗ്രാന്റായി സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
5976.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 സാമ്പത്തിക വര്‍ഷം മുതൽ നാളിതുവരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും റവന്യൂ കമ്മി എത്രയാണെന്നും ആയത് ജി.എസ്.ഡി.പി. (മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം) യുടെ എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ?
5977.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുന്നതിനാവശ്യമായ ഫണ്ട് നിലവിൽ എപ്രകാരമാണ് സർവകലാശാലകൾ കണ്ടെത്തുന്നതെന്ന് വിശദമാക്കാമോ; ആയതിലേക്കായി സർവകലാശാലകൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും ഗ്രാന്റ് അനുവദിക്കാറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നോൺപ്ലാൻ ഗ്രാന്റിനത്തിൽ 2021-2022 സാമ്പത്തിക വർഷം മുതൽ നാളിത് വരെ സർവകലാശാലകൾക്ക് അനുവദിച്ച തുകയുടെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( സി )
വിവിധ സർവകലാശാലകൾക്ക് നോൺപ്ലാൻ ഗ്രാന്റിനത്തിൽ വർഷംതോറും ലഭ്യമാകുന്ന തുക, അതത് വർഷങ്ങളിലെ ശമ്പളം, പെൻഷൻ, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുന്നതിന് പര്യാപ്തമാണോയെന്ന് വിശദമാക്കാമോ;
( ഡി )
2021-2022 സാമ്പത്തിക വർഷം മുതൽ നാളിത് വരെ താൽക്കാലിക ജീവനക്കാരുടെയും, താൽക്കാലിക അദ്ധ്യാപകരുടെയും വേതനം വിതരണം ചെയ്യുന്നതിന് ഓരോ സർവകലാശാലയും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സർവകലാശാലകളിലെ പെൻഷൻഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട് 19.01.2022 ലെ സ.ഉ(അച്ചടി)നം.8/2022/ധന, 10.05.2022 ലെ സ.ഉ(അച്ചടി)നം.52/ 2022/ധന എന്നീ ഉത്തരവുകൾ ഉൾപ്പെടുന്ന ധനകാര്യ(പെൻഷൻ-ബി) വകുപ്പിലെ ഫയലിന്റെ മുഴുവൻ നോട്ട് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
5978.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അബ്കാരി കുടിശിക തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഏത് സാമ്പത്തിക വര്‍ഷം വരെയുള്ള അബ്കാരി കുടിശിക കണക്കാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അബ്കാരി കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക എഴുതി തള്ളുന്നതിനായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിലേയ്ക്ക് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
നികുതി വിഭജനം
5979.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളില്‍ നിന്നും പിരിച്ചെടുക്കാവുന്ന നികുതികൾ എപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്; കേന്ദ്ര സർക്കാര്‍ ഏതെല്ലാം ഇനങ്ങളിലാണ് സംസ്ഥാനത്ത് നിന്നും നികുതികൾ പിരിച്ചെടുക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്ര സർക്കാര്‍ സംസ്ഥാനത്ത് നിന്നും പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിൽനിന്നും സംസ്ഥാനത്തിന് തിരികെ ലഭിക്കുന്ന നികുതി വിഹിതം എപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്; ഏതെല്ലാം ഇനങ്ങളിലാണ് സംസ്ഥാനത്തിന് നികുതി വിഹിതം തിരികെ ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാന സർക്കാര്‍ ജീവനക്കാരുടെ വകയായി കേന്ദ്രത്തിന് ഏതൊക്കെ വിധത്തിൽ സംസ്ഥാനത്ത് നിന്നും വരുമാനം ലഭിക്കുന്നുണ്ട്; വിശദമാക്കാമോ;
( ഡി )
നികുതി വിഭജന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥകൾ എന്തെല്ലാമാണ്; നികുതി വിഭജന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
5980.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുമോ;
( ബി )
സംസ്ഥാനത്തിന്റെ കടം, പൊതു വരുമാനം എന്നിവയുടെ വിശദാംശം നല്‍കുമോ; അവ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാരിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പണം കണ്ടെത്താന്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ വെളിപ്പെടുത്തുമോ;
( ഡി )
കരാറുകാര്‍ക്കുള്ള കുടിശിക ഉള്‍പ്പെടെ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകള്‍ ഏതെല്ലാമാണെന്നത് സംബന്ധിച്ച വിശദാംശം നല്‍കുമോ?
സംസ്ഥാന ധനവിനിയോഗ നിര്‍വഹണം
5981.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ധനവിനിയോഗ നിര്‍വഹണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുള്ളതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
ഉല്പാദനക്ഷമതയില്ലാത്ത മേഖലകളിലെ ചെലവ് നിയന്ത്രിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( സി )
ആവര്‍ത്തന സ്വഭാവമുള്ള ഭരണചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ?
5982.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുന്ന പ്രവൃത്തികൾ കിഫ്ബി ഏറ്റെടുത്ത് നടത്തുന്നുണ്ടോ; എങ്കില്‍ വാര്‍ഷിക പദ്ധതി ചെലവ് കിഫ്ബി പദ്ധതികളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണോ നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് വ്യക്തമാക്കാമോ?
കാസർകോട് ജില്ലയിലെ കരാറുകാരുടെ കുടിശിക
5983.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്, കിഫ്‌ബി, കാസർകോട് വികസന പാക്കേജ്, എം.എൽ.എ. ആസ്തി വികസനനിധി എന്നീ ഫണ്ടുകൾ ഉപയോഗിച്ച് കഴിഞ്ഞ 10 വർഷക്കാലം കാസർകോട് ജില്ലയിൽ ചെയ്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് ചെയ്ത പ്രവൃത്തികൾക്ക് തുക നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ ഏത് പ്രവൃത്തിയുടെ തുകയാണ് നൽകാൻ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
എത്രകാലമായി തുക കുടിശികയായി നിൽക്കുന്നു എന്ന് പ്രവൃത്തി തിരിച്ച് വ്യക്തമാക്കാമോ?
5984.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്നും വായ്പകളുടെ തിരിച്ചടവ് ഇനത്തില്‍ എത്ര രൂപ നല്‍കേണ്ടി വരുമെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
5985.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര രൂപ കടമെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കടമെടുത്തത് എത്ര കാലത്തേക്കാണെന്നും പലിശ എത്രയെന്നും വ്യക്തമാക്കാമോ?
5986.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്നും ആകർഷകമായ വ്യവസ്ഥകളിൽ പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങളെ അവയുടെ പ്രവർത്തനാരംഭത്തിൽ തന്നെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിൽ നിയമം ഉണ്ടോയെന്ന് വിശദമാക്കുമോ;
( സി )
അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നവർക്കെതിരെ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
5987.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്കായി ഏര്‍പ്പെടുത്തിയിട്ടുളള ഓഫീസ് സൗകര്യങ്ങളും വാടക ഇനത്തില്‍ പ്രതിമാസം എത്ര രൂപ ചെലവ് വരുന്നുണ്ടെന്നും അറിയിക്കുമോ?
5988.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന അനുവദിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കണ്ണാടി-പന്നിക്കോട് റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മരാമത്ത് പണികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5989.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുളള സ്കൂള്‍ കെട്ടിടങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള എസ്.പി.വി. എസ്റ്റിമേറ്റുകള്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം പ്രവൃത്തികളുടെതാണെന്ന് വിശദമാക്കാമോ;
( സി )
കിഫ്ബി അനുമതി നല്കിയിട്ടുളള പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിത നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5990.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ച തുക ഏതെങ്കിലും ന്യൂ ജനറേഷന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പലിശ നിരക്ക് എത്രയാണ്; മസാല ബോണ്ട് വഴി സമാഹരിച്ച തുകയ്ക്ക് നല്‍കേണ്ട പലിശ എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
5991.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ച തുക എത്രയാണ്; ഇതിന്റെ പലിശനിരക്ക് എത്രയാണ്;
( ബി )
കൊച്ചി മെട്രോയ്ക്ക് വേണ്ടി 2011-16 ലെ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ എ.എഫ്.ഡി. യില്‍ നിന്നും കടമെടുത്ത തുക എത്രയാണ്; പലിശ നിരക്ക് എത്രയാണ്; വ്യക്തമാക്കാമോ?
5992.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതിയായ ചേലാട് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോണ്‍ട്രാക്ടറെ തീരുമാനിച്ചെങ്കിലും നാളിതുവരെ ടെണ്ടര്‍ അക്സപ്റ്റന്‍സ് കമ്മിറ്റി (ടി.എ.സി.) ചേര്‍ന്ന് അപ്രൂവല്‍ നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ടി.എ.സി. എന്നത്തേയ്ക്ക് ചേരുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ടി.എ.സി. അടിയന്തരമായി ചേര്‍ന്ന് ചേലാട് സ്റ്റേഡിയം നിര്‍മ്മാണം വേഗത്തിൽ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5993.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലാര്‍പാടം-പനമ്പുകാട് കായലോര റിംഗ് ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് കിഫ്ബി കണ്‍സല്‍റ്റന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ജിഡ സെക്രട്ടറി 23.12.2022-ലെ ജിഡ/1416/2019 നമ്പര്‍ കത്ത് പ്രകാരം കിഫ്‌ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ; ?
5994.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ നിയോജക മണ്ഡലത്തില്‍ നാളിത് വരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കാരിക്കോട്-അഞ്ചിരി-ആനക്കയം-കാഞ്ഞാര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5995.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതല്‍ 2022 ഡിസംബർ വരെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്‌ബി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കിഫ്‌ബി സഹായത്തോടെ 2022 ഡിസംബർ വരെ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കി എന്നറിയിക്കാമോ; ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും ഭാഗികമായി പൂര്‍ത്തിയാക്കിയതുമായ പദ്ധതികള്‍ എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ചെലവുകള്‍ക്ക് പണം കണ്ടെത്താനായി മോട്ടോര്‍ വാഹന സെസ് ഇനത്തില്‍ എത്ര തുക കിഫ്‌ബി സമാഹരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5996.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകള്‍ നവീകരിക്കുന്നതിനാണ് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5997.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലൂടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും പൂര്‍ത്തീകരിച്ച പദ്ധതികളുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര തുക വീതം ചെലവഴിച്ചുവെന്ന് പ്രത്യേകം അറിയിക്കാമോ;
( സി )
ഇപ്പോഴും പ്രവര്‍ത്തനം നടന്നു വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ഡി )
കിഫ്ബി അംഗീകാരം നല്‍കിയ പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിനായി എത്ര തുക ആവശ്യമായി വരുമെന്നും വെളിപ്പെടുത്താമോ?
5998.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ ഇതേവരെ എത്ര പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഓരോ ജില്ലയിലും എത്ര പദ്ധതികള്‍ക്കായി എത്ര കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചിട്ടുളളതെന്നത് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത്, ആരോഗ്യം, ആരോഗ്യവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, ജലവിഭവം എന്നീ വകുപ്പുകളുടെ എത്ര പദ്ധതികള്‍ക്കായി എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഹരിപ്പാട്, പറവൂര്‍, പുതുപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളില്‍ ഏതൊക്കെ പദ്ധതികൾക്കായി എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?
5999.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചതിൽ പൂർത്തിയാകാത്ത പ്രവൃത്തികൾ ഏതെല്ലാമാണ്; പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ഡി )
പുതിയ ഏതെല്ലാം പദ്ധതികളാണ് കിഫ്ബി മുഖേന പിറവം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6000.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
5475-00-115-96 എന്ന ബജറ്റ് ശീർഷകത്തിൽ കിഫ്ബി-യ്ക്ക് പണം നൽകുന്നുണ്ടോ; എങ്കിൽ ഏത് ഇനത്തിലാണ് ഇപ്രകാരം പണം കൈമാറുന്നത്;
( ബി )
നാളിത് വരെ ഈ ശീർഷകത്തിൽ പണം കൈമാറിയിട്ടുണ്ടോ; എങ്കില്‍ കൈമാറിയ തുക എത്രയെന്ന് വിശദമാക്കുമോ?
6001.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കിഫ്ബി മുഖേന നാളിതുവരെ ലഭിച്ച ഗ്രാന്റും വായ്പകളും പ്രത്യേകം അറിയിക്കുമോ; ഓരോ തുകയ്ക്കും നല്‍കേണ്ട പലിശനിരക്ക് എത്രയാണെന്ന് വ്യക്തമാക്കാമോ ?
6002.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ മണലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയതെന്നാണെന്നും ആര്‍ക്കാണ് കരാര്‍ നല്‍കിയതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളിന് എത്ര ക്ലാസ് മുറികളാണ് പുതിയതായി നിര്‍മ്മിക്കുന്നത്;
( ഡി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
6003.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍-കുറ്റിപ്പുറം പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെ അഞ്ചര കിലോമീറ്റര്‍ റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനായി കിഫ്ബി വഴി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പാതയിലെ കേച്ചേരി സെന്റര്‍ വികസിപ്പിക്കുന്നതിന് കിഫ്ബി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
6004.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജകമണ്ഡലം ആസ്തി വികസന നിധി, പ്രത്യേക വികസന നിധി എന്നിവ മുഖാന്തിരം വാമനപുരം നിയോജക മണ്ഡലത്തില്‍ 20‌20-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ ശിപാര്‍ശ ചെയ്യപ്പെട്ട മിനി മാസ്റ്റ് ലെെറ്റുകളില്‍ എത്രയെണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എത്രയെണ്ണം സ്ഥാപിച്ചിട്ടുണ്ടെന്നും വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കുമോ?
6005.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ 2016 -17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ ടെന്‍ഡര്‍ സേവിംഗ്സ് സംബന്ധിച്ച വിശദവിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
6006.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -23 വർഷങ്ങളിൽ നാളിതുവരെ കാസർഗോഡ്‌ മണ്ഡലത്തിൽ എം.എൽ.എ.യുടെ പ്രത്യേക വികസന നിധിയിലും ആസ്തി വികസന നിധിയിലും നിർദേശിക്കപ്പെട്ട പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
നിർദ്ദേശിക്കപ്പെട്ട പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചവ, രണ്ടും ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തവ, പ്രവൃത്തി ആരംഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാത്തവ എന്നിവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കൃത്യസമയത്ത് പ്രവൃത്തി ആരംഭിക്കുവാൻ കഴിയാത്തതും ആരംഭിച്ച പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തതും എന്ത് കൊണ്ടാണെന്ന് പ്രവൃത്തി തിരിച്ച്‌ വ്യക്തമാക്കാമോ;
( ഡി )
പൂർത്തീകരിച്ച പ്രവൃത്തികൾക്കുള്ള തുക കരാറുകാർക്ക് നൽകാൻ ബാക്കിയുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
6007.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. യുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നടത്തുന്ന ചിറക്കല്‍ മന്ന സ്റ്റേ‍ഡിയത്തിന്റെ പ്രവൃത്തി പുരോഗതി അറിയിക്കാമോ?
6008.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ആസ്തി വികസന പദ്ധതികളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വകുപ്പ് തിരിച്ച് അറിയിക്കാമോ?
6009.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുമ്പോള്‍ ഉണ്ടാകുന്ന കാലതാമസവും എല്ലാ ഉപകരണങ്ങളും ഒരുമിച്ച് ലഭിക്കാത്തതിനാല്‍ ഇത് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കാത്ത സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഉപകരണങ്ങളുടെ വാങ്ങലും വിതരണവും മോണിറ്റര്‍ ചെയ്യുന്നതിനായി എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
6010.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 എന്നീ വർഷങ്ങളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം പ്രവൃത്തികളുടെ ലിസ്റ്റ് സഹിതം ലഭ്യമാക്കുമോ?
6011.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിത് വരെ എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ സേവിംഗ്സ് തുക സംബന്ധിച്ച വിശദവിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
6012.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുന്‍ എം.എല്‍.എ. മാര്‍ നിര്‍ദേശിച്ചതും ഗുണഭോക്തൃ കമ്മിറ്റി എഗ്രിമെന്റ് വച്ചതുമായ പ്രവൃത്തികളുടെ നിർവഹണം സാധനസാമഗ്രികളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം ആരംഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ എഗ്രിമെന്റ് വച്ചതും നടക്കാത്തതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6013.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ ഒരു സാമ്പത്തിക വര്‍ഷം ടെണ്ടര്‍ സേവിംഗ്സായി വരുന്ന തുക ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കാൻ ധനകാര്യ വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ പ്രസ്‌തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഒരു സാമ്പത്തിക വര്‍ഷം ടെണ്ടര്‍ സേവിംഗ്സ് ഉള്‍പ്പെടെ ഒരു കോടി രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയില്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
6014.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 എന്നീ വർഷങ്ങളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം പ്രവൃത്തികളുടെ ലിസ്റ്റ് സഹിതം ലഭ്യമാക്കുമോ?
സംസ്ഥാന സര്‍ക്കാരിനുള്ള നികുതി വരുമാന വിഹിതം
6015.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാന വിഹിതത്തില്‍ കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന തുക വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്ര കോടി രൂപ ലഭ്യമായി; മുഴുവന്‍ തുകയും ലഭ്യമായോ; കുടിശികയുണ്ടോ; വർഷം തിരിച്ച് വിശദമാക്കാമോ?
6016.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന് നല്‍കിയിരുന്ന വിഹിതം എത്ര ശതമാനം ആയിരുന്നു എന്ന് വ്യക്തമാക്കാമോ?
6017.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കെമിക്കല്‍ ലാബുകളില്‍ സയന്റിഫിക് ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള Exp.A3/625/2021/Fin എന്ന ഫയലിന്റെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
സയന്റിഫിക് ഓഫീസര്‍മാരുടെ ആവശ്യകത കണക്കിലെടുത്ത് തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
6018.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്) XXII പദ്ധതി വഴി നടപ്പിലാക്കുന്ന ഒടേരി പൊയില്‍ വാട്ടര്‍ ഷെഡ് പദ്ധതിയില്‍ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് ഏത് ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണ് എന്നത് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അനുവദിച്ച കാലാവധിക്കുള്ളില്‍ രണ്ട് പ്രളയവും കൊറോണയും വന്ന സാഹചര്യത്തില്‍ പ്രവൃത്തി കാലാവധി നീണ്ടു പോയതിനാല്‍ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനും കാലാവധി 2024 മാര്‍ച്ച് വരെ നീട്ടി കിട്ടുന്നതിനും വേണ്ടി കണ്‍വീനര്‍ കെ.കെ.നാണുവിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( സി )
നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
6019.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് ആനുകൂല്യങ്ങള്‍ ഉള്ള ആശുപത്രികളില്‍ ഓരോ അസുഖത്തിന്റെ ചികിത്സക്കും ഇന്‍ഷുറന്‍സ് തുക അനുവദിക്കുന്നതിന് ചികിത്സ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ, എങ്കില്‍ വിശദവിവരം നല്‍കുമോ?
6020.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിസെപ്പുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പരാതികള്‍ പരിഹരിച്ചു എന്നും വ്യക്തമാക്കാമോ;
( സി )
മെഡിസെപ്പ് ഉള്ളവര്‍ക്ക് ചില ഹോസ്പിറ്റലുകള്‍ ഭൗതിക സാഹചര്യങ്ങള്‍ നിഷേധിക്കുന്നതായുള്ള പരാതികള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അത്തരം ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6021.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നത് ഏതെല്ലാം വിഭാഗക്കാര്‍ക്കാണെന്നും പ്രസ്തുത ചെലവിന്റെ ശീര്‍ഷകം ഏതെന്നും 2016-2017 മുതല്‍ 2021-2022 വരെ ഓരോ സാമ്പത്തിക വര്‍ഷവും പ്രസ്തുത ശീര്‍ഷകത്തിലെ ചെലവ് തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ വസിക്കുന്നവരും സംസ്ഥാന സര്‍ക്കാരിന്റെ സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നവരുമായ മുന്‍ സംസ്ഥാന സര്‍വീസ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ആള്‍ ഇന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രസ്തുത തുക വിതരണം ചെയ്യുന്നത് ഏത് ചെലവ് ശീര്‍ഷകത്തില്‍ നിന്നാണെന്നും 2016-17 മുതല്‍ 2021-2022 വരെ ഓരോ സാമ്പത്തിക വര്‍ഷവും പ്രസ്തുത ശീര്‍ഷകത്തിലെ ചെലവ് തുക എത്രയെന്നും വിശദമാക്കാമോ?
6022.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2003 ഡിസംബര്‍ 22-ന് മുമ്പ് വിജ്ഞാപനം ചെയ്ത ഒഴിവുകളില്‍ നിയമിക്കപ്പെടുകയും നിലവില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ തുടരുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറാന്‍ അവസരം നല്‍കിയത് സംസ്ഥാനത്തും ബാധകമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2013 ഏപ്രില്‍ 01-ന് മുമ്പ് വിജ്ഞാപനം ചെയ്ത തസ്തികകളില്‍ നിയമിക്കപ്പെടുകയും നിലവില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ തുടരുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
ഒരേ റാങ്ക് ലിസ്റ്റില്‍ നിന്നും രണ്ട് തരം നിയമനങ്ങളെന്ന പരാതി ഒഴിവാക്കുന്നതിന് മുന്‍കൈയെടുക്കുമോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വന്ന 2013 ഏപ്രില്‍ 01-ന് മുമ്പുള്ള വിജ്ഞാപന പ്രകാരം നിയമിക്കപ്പെടുകയും നിലവില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ തുടരുകയും ചെയ്യുന്ന ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് വെളിപ്പെടുത്തുമോ?
6023.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിലവില്‍ എത്ര ക്ഷാമബത്ത ഗഡുക്കള്‍ കുടിശിക ഉണ്ടെന്നും കുടിശ്ശിക എന്നുമുതല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
6024.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് 2022-23 വർഷത്തിൽ അനുവദിച്ച ലീവ് സറണ്ടർ തുക പി.എഫിൽ നിന്ന് പിൻവലിക്കുന്നതിനുള്ള ലോക്ക് ഇൻ പീരീഡ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
2023-24 വർഷത്തെ ലീവ് സറണ്ടർ തുക പണമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6025.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി പ്രകാരം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികളുടെ പേരും ഈ ആശുപത്രികളിൽ നിന്നും മെഡിസെപ് മുഖേന ലഭിക്കുന്ന സേവനങ്ങളും സംബന്ധിച്ച വിശദാംശം ജില്ല തിരിച്ച് നൽകാമോ;
( ബി )
ഹൃദയ സംബന്ധമായ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് ശസ്ത്രക്രിയ നടത്തുന്നതിന് മാത്രമേ മെഡിസെപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളോ; വിശദാംശം നൽകാമോ?
6026.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി സ്പാര്‍ക്ക് കാര്യാലയം സന്ദര്‍ശനം നടത്തുന്നതിനോ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനോ എന്തെങ്കിലും നിയന്ത്രണങ്ങള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സ്പാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കാണുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടോ; എങ്കില്‍ അത് സർക്കാരിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കാമോ;
( സി )
ഓഫീസിലെത്തുന്ന സന്ദര്‍ശകരെ സ്പാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാണാന്‍ തയ്യാറാവാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
ഒരു സര്‍ക്കാര്‍ കാര്യാലയമെന്ന നിലയില്‍ സ്പാര്‍ക്കില്‍ വിവിധ സേവനആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കാണുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
6027.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ശ്രീ. ആല്‍വിന്‍ ജയിംസ് എന്നവരുടെ അപേക്ഷയില്‍ (ഇ-6521189/എം-ഫിന്‍/2022) ധനകാര്യ വകുപ്പിലെ ആസൂത്രണവും സാമ്പത്തിക കാര്യവും (എ) വകുപ്പില്‍ (2212679/പ്ലാനിംഗ് -ബി1/90/2022/ധന.) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ അപേക്ഷകന് മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഈ വിഷയത്തില്‍ ആസൂത്രണവും സാമ്പത്തിക കാര്യവും(എ) വകുപ്പിലെ നിലവിലുള്ള ഫയലിന്റെ തല്‍സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?
6028.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പ്ലാൻ ഗ്രാന്റിനത്തിലും നോൺപ്ലാൻ ഗ്രാന്റിനത്തിലും സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് ബഡ്ജറ്റിൽ വകയിരുത്തിയ തുക; ഓരോ സർവകലാശാലയ്ക്കും അനുവദിച്ച തുക; വകയിരുത്തിയ തുകയും അനുവദിച്ച തുകയും തമ്മിലുള്ള വ്യത്യാസം എന്നിവയുടെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പ്ലാൻ, നോൺ പ്ലാൻ വിഭാഗങ്ങളിൽ ഓരോ സർവകലാശാലയും ചെലവഴിച്ച ആകെ തുക, സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നും (Contigency fund/Receipts from Own sources) ചെലവഴിക്കേണ്ടി വന്ന തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പദ്ധതിയിന, പദ്ധതിയേതര പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 2016-2017 മുതൽ ഓരോ സാമ്പത്തിക വർഷവും വിവിധ സർവകലാശാലകൾ സർക്കാരിലേക്ക് സമർപ്പിച്ച അധികധനാഭ്യർത്ഥനകളുടെ വിശദാംശവും അതിന്മേൽ സ്വീകരിച്ച തുടർനടപടികളും അനുവദിച്ച അധികവിഹിതത്തിന്റെ വിശദാംശവും സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
വിവിധ പദ്ധതികൾക്കാവശ്യമായ മുഴുവൻ തുകയും സർക്കാർ അനുവദിക്കാതിരിക്കുകയും സർവകലാശാലകൾ തനതു ഫണ്ടിലെ തുകയെടുത്ത് പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്യുന്ന സാഹചര്യം തുടരുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പുരോഗതിയെയും സർവകലാശാലകളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
6029.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ തുക അനുവദിച്ച ചാരുമ്മൂട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കുമോ?
6030.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ 20 ശതമാനം വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ബന്ധപ്പെട്ട ഭരണവകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിയ്ക്കുന്നതില്‍ പലപ്പോഴും കാലതാമസം ഉണ്ടാകുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ 2023-24 ലെ ബഡ്ജറ്റിലെ ഇത്തരം പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി എസ്റ്റിമേറ്റും ശിപാര്‍ശയും ധനകാര്യ വകുപ്പിന് സമര്‍പ്പിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കുമോ;
( ബി )
2023-24 ലെ ബഡ്ജറ്റ് പ്രൊപ്പോസലില്‍ മങ്കട എം.എല്‍.എ. ശിപാര്‍ശ ചെയ്ത കുറുവ ജി.എല്‍.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണം എന്ന പ്രവൃത്തിയ്ക്ക് എത്ര തുക അനുവദിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
2023-24 ലെ ബഡ്ജറ്റില്‍ പനങ്ങാങ്ങര ജി.യു.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണം, കുറുവ ജി.എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, ചൊവ്വാണ ജി.എല്‍.പി. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, വള്ളിക്കപ്പറ്റപാലം നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്ക് അടങ്കല്‍ തുകയുടെ 20 ശതമാനം വകയിരുത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് സമയബന്ധിതമായി സമര്‍പ്പിയ്ക്കുന്നതിന് ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന് നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
മലപ്പുറം നിയോജക മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികളുടെ പുരോഗതി
6031.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 വര്‍ഷങ്ങളിലെ ബജറ്റുകളില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശം വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ബജറ്റില്‍ തുക വകയിരുത്തിയിട്ടും ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണ്;
( സി )
ഓരോ പദ്ധതിയുടേയും നിലവിലെ പുരോഗതി വിശദമാക്കുമോ?
2022-23 ബജറ്റ് പ്രസംഗത്തിലുള്‍പ്പെട്ട പദ്ധതികള്‍
6032.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റ് പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികളാണ് വിവിധ വകുപ്പുകളിൽ നാളിതുവരെ ആരംഭിയ്ക്കാത്തതെന്ന് വകുപ്പ്, പദ്ധതി എന്നിവ തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
2022-23-ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും എത്ര തുക അവശേഷിക്കുന്നുവെന്നും വകുപ്പുകള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി അതത് വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് വിലയിരുത്താറുണ്ടോ; എങ്കില്‍ 2022-23-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് നാളിതുവരെ എത്ര യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
6033.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ 2022-23 വർഷത്തെ ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക അനുവദിച്ച പ്രവൃത്തിക്ക് പകരമായി നിർദേശിച്ച പ്രവൃത്തിക്ക് ധനവകുപ്പ് അംഗീകാരം നൽകിയിട്ടുണ്ടോ; ( Com no. 6611333) ഇല്ലെങ്കിൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയ്ക്കായി ധനവകുപ്പ് അനുമതി നൽകാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്ത ക്ഷേമ പെൻഷൻകാർ
6034.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം ഫെബ്രുവരി 28-നകം വരുമാന സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരിൽ എത്രപേർക്കാണ് മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കാതായത്;
( ബി )
ഇപ്രകാരം പെൻഷൻ ലഭിക്കാത്തവരിൽ വികലാംഗരുടെയും 80 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെയും എണ്ണം എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ കുടിശികയായിട്ടുള്ള പെൻഷൻ തുക വാങ്ങുന്നതിന് ഇപ്പോൾ പെൻഷൻ പട്ടികയിൽ നിന്നും പുറത്തായവർക്ക് തടസ്സമുണ്ടോ; ഇവർക്ക് പ്രസ്തുത കുടിശിക ലഭിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ പെൻഷൻ സംബന്ധിച്ച സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ടോ;
( ഡി )
വില്ലേജ് ഓഫീസുകളിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം മൂലവും ശാരീരിക വൈകല്യം, രോഗം തുടങ്ങിയവ മൂലവും പട്ടികയിൽ നിന്ന് പുറത്തായവർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് പെൻഷൻ കുടിശിക സഹിതം പുന:സ്ഥാപിച്ച് നൽകുമോ;
( ഇ )
ഫെബ്രുവരി 28-ന് മുൻപ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലവിലെ പെൻഷൻകാർക്ക് തപാലിലോ പെൻഷൻ വിതരണ ഏജന്റുമാർ മുഖേനയോ രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ടോ;
( എഫ് )
വരുമാന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28-നകം ഹാജരാക്കണം എന്നത് സംബന്ധിച്ച് അറിവ് ലഭിക്കാത്തവരോ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി പരസഹായം കൂടാതെ പോകാൻ കഴിയാത്തവരോ കിടപ്പുരോഗികൾ ആയിട്ടുള്ളവരോ ഇപ്രകാരം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവരുടെ കൂട്ടത്തിലുണ്ടോ; ഇത്തരക്കാർക്ക് പെൻഷനും വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് വരെയുള്ള കാലയളവിലെ പെൻഷൻ കുടിശികയും ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
സാമൂഹ്യ സുരക്ഷാ പെൻഷൻ
6035.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നല്കിവരുന്നുണ്ടെന്ന വിവരം പെൻഷൻ, ജില്ല എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
ഓരോ മാസവും സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി എത്ര കോടി രൂപ ചെലവാക്കുന്നുണ്ടെന്ന് പെൻഷനുകൾ തിരിച്ച് വ്യക്തമാക്കാമോ?
6036.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹരായവര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് തടയുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
അര്‍ഹരായ അപേക്ഷിച്ച എല്ലാവര്‍ക്കും കാലതാമസമില്ലാതെ ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി വരുമാനസര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ സമയപരിധി നിശ്ചയിച്ചിരുന്നോ; വിശദമാക്കാമോ?
6037.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ ഏതിനൊക്കെയാണ് കേന്ദ്രവിഹിതം ഉളളതെന്നും അത് എത്രയാണെന്നും അറിയിക്കാമോ;
( ബി )
കേന്ദ്രവിഹിതം യഥാസമയം ലഭിക്കാറുണ്ടോ എന്നും നിലവില്‍ ഈ ഇനത്തില്‍ കുടിശ്ശിക ഉണ്ടോ എന്നും എങ്കില്‍ എത്രയാണെന്നും വിശദമാക്കാമോ;
( സി )
കേന്ദ്രവിഹിതം യഥാസമയം ലഭിക്കാറില്ലെങ്കിലും അത്രയും തുക കൂടി സംസ്ഥാനം കണ്ടെത്തി ഗുണഭോക്താക്കള്‍ക്ക് നല്‍കാറുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്രവിഹിതം അവസാനമായി വര്‍ദ്ധിപ്പിച്ചത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കുമോ?
6038.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നതിന് മറ്റ് പെന്‍ഷന്‍കാരുടേത് പോലെ ഒരു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വിഭാഗത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് കുടുംബത്തിന്റെ അവസ്ഥ, വരുമാനപരിധി എന്നിവയില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
6039.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിന്റെ പേരില്‍ ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ഏതൊക്കെ ക്ഷേമനിധി പെൻഷനുകളാണ് ഇപ്രകാരം നൽകാത്തതെന്നും അംശദായം അടച്ച തൊഴിലാളികൾക്ക് പെൻഷൻ നിഷേധിക്കുന്ന നടപടി ഒഴിവാക്കുമോയെന്നും വ്യക്തമാക്കുമോ?
6040.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എസ്.എസ്.ഒ. സാമ്പിൾ സര്‍വേ പ്രകാരം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചരക്കും സേവനവും ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ 80 ശതമാനം ഉപഭോഗവും ഇതരസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ എത്തുന്ന ചരക്കോ സേവനമോ ആണെന്നിരിക്കെ സംസ്ഥാനത്തിന്റെ ഐ.ജി.എസ്.ടി. വിഹിതം കാര്യമായി വർദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
എൻ.എസ്.എസ്.ഒ. കണ്ടെത്തിയ പ്രസ്തുത വസ്തുതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഐ.ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
6041.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാരത്തിനായി അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത സ്റ്റേറ്റ്മെൻറ് കേന്ദ്രസർക്കാർ മുൻപാകെ സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ഐ.ജി.എസ്.ടി. റിട്ടേണില്‍ ഘടനാപരമായ മാറ്റങ്ങൾ വരുത്താതിരുന്നതിനാൽ സംസ്ഥാന സർക്കാരിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചു വരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. നഷ്ടപരിഹാരത്തിലെ മുഴുവൻ തുകയും കേന്ദ്രം നൽകുന്നതിന് അക്കൗണ്ട് ജനറൽ സര്‍ട്ടിഫെ ചെയ്ത സ്റ്റേറ്റ്മെന്റ് ആവശ്യമാണോ എന്ന് വ്യക്തമാക്കാമോ?
പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക
6042.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ഇനത്തില്‍ വലിയ കുടിശിക വരുത്തിയിട്ടുള്ള കമ്പനികളും സ്ഥാപനങ്ങളും ഏതൊക്കെയാണ്; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; കുടിശിക സഹിതമുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
6043.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്കി ബിൽ ആപ്പ് നിർമ്മിക്കുന്നതിലേക്കായി ചിലവഴിച്ച തുകയുടെ വിശദാംശം അറിയിക്കുമോ;
( ബി )
ഇത് വരെ എത്ര ജനങ്ങൾ പ്രസ്തുത ആപ്പ് തിരഞ്ഞെടുഞ്ഞു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആപ്പിന്റെ പ്രചരണത്തിന് എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആപ്പ് വഴി സമാഹരിച്ച മൊത്തം ബില്ലുകളുടെ എണ്ണം എത്ര; ഇതിൽ എത്ര ബില്ലുകൾ പരിശോധിച്ചു; എത്ര രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; വ്യക്തമാക്കുമോ?
6044.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോടതി വ്യവഹാരങ്ങളിൽ പെട്ട് സ്റ്റേയിൽ കിടക്കുന്ന നികുതി സംബന്ധിച്ച കേസുകളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത കേസുകളുടെ സ്റ്റേ നീക്കുന്നതിനും നികുതി പിരിച്ചെടുക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് സി. &എ.ജി. -യുടെ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കേസുകൾ തീർപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
6045.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായുള്ള വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാരിന് സമാനമായി സംസ്ഥാന സർക്കാരും പെട്രോളിയം ഉല്പന്നങ്ങളുടെ മേൽ സെസ്സ് ഏർപ്പെടുത്തി സാധാരണ ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം ഏൽപിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ 2011-16 ലെ സർക്കാർ അവലംബിച്ച മാതൃക സ്വീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
നികുതികളോട് ചേര്‍ത്ത് ഏർപ്പെടുത്തിയ സെസ്
6046.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം നികുതികളോട് ചേര്‍ത്ത് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രളയ സെസില്‍ റീബില്‍ഡ് കേരള പദ്ധതിയ്ക്കായി നാളിതുവരെ ചെലവഴിച്ച തുകയും വിവിധ പദ്ധതികളും വ്യക്തമാക്കുമോ?
6047.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.റ്റി. നിലവിൽ വന്നതിന് ശേഷം ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചുകൾക്കായി അനുവദിച്ചതും ചെലവഴിച്ചതുമായ രഹസ്യഫണ്ടുകൾ സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
അവ ചെലവഴിച്ച ഉദ്യോഗസ്ഥർ കൃത്യമായ വൗച്ചറുകൾ നൽകിയിട്ടുണ്ടോ; ആയവ ഓഡിറ്റിന് വിധേയമായിട്ടുണ്ടോ; ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചുകളിലെ ഒരോ യൂണിറ്റിലും ഇൻസ്പെക്ടർമാർ എത്ര എന്ന വിവരം ലഭ്യമാക്കാമോ;
( സി )
ഒരോരുത്തരും എത്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ ആണ് തന്റെ മേലുദ്യോഗസ്ഥന് സമർപ്പിച്ചിട്ടുള്ളതെന്നും മേലുദ്യോഗസ്ഥർ എത്ര റിപ്പോർട്ടുകളിന്മേൽ നടപടി ആരംഭിച്ചു എന്നുള്ളതിന്റെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6048.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തുള്ള ജി-സാന്‍ഡ് എന്ന ക്രഷര്‍ യൂണിറ്റിന് നികുതി വെട്ടിപ്പിനുള്ള കോംപൗണ്ടിങ് തുകയായ 8 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുള്ളതായും എന്നാൽ ഇതേ കുറ്റം ചെയ്ത ബി.എസ്. എന്റര്‍പ്രൈസസ് എന്ന ക്രഷര്‍ യൂണിറ്റിന് നികുതി വെട്ടിപ്പിന് 31 ലക്ഷം രൂപ പെനാൽറ്റി പ്രൊപ്പോസ് ചെയ്തതിന് ശേഷം ആയത് ഒന്നര ലക്ഷം രൂപയായി പെനാൽറ്റി സെറ്റിൽ ചെയ്ത നടപടിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം തിരിച്ചു പിടിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ എന്നും വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുമോ എന്നും വിശദമാക്കുമോ;
( സി )
നികുതി വകുപ്പിന്റെ ഡി1/95 /2018-നികുതി എന്ന നോട്ട് ഫയലിൽ (നോട്ട് നം.14) ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി അയച്ച ആളുകളെ ഭീമാ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമകൾക്ക് അറിയാം എന്ന് വ്യക്തമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഈ കണ്ടെത്തലിന് വസ്തുതാപരമായ പിൻബലം ഉണ്ടോ; എങ്കില്‍ ഈ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ കമ്മീഷണറെയും ആരോപണവിധേയനായ വ്യക്തിയെയും അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6049.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കോമ്പൻസേഷൻ നിർത്തലാക്കിയാൽ സംസ്ഥാനത്തിന് പ്രതിവർഷം നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന തുക കണക്കാക്കിയത് ഏതൊക്കെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?
6050.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ധനകാര്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാ‍ര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും എങ്കില്‍ അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, ടി സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്‍ ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
6051.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ സി.എം.എൽ.പി. സ്കൂൾ അദ്ധ്യാപികയായിരുന്ന ലീന കെ.ഒ. മരണപ്പെട്ടതിനെത്തുടർന്ന് ആശ്രിതർക്ക് ലഭിയ്ക്കേണ്ട തുകയ്ക്കായി സ്പാർക്ക് മുഖേന സമർപ്പിച്ച ബില്ലിൽ മൂന്ന് ആശ്രിതരില്‍ ഒരാളായ അഞ്ജു ജോൺസന്റെ അക്കൗണ്ടിലേയ്ക്ക് തുക ക്രഡിറ്റ് ആകാത്ത പ്രശ്നത്തിൽ പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
സാങ്കേതിക പ്രശ്നങ്ങൾ മൂലം സ്പാർക്ക് മുഖേന നടത്തുന്ന ട്രാൻസാക്ഷനുകളിലെ കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6052.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കു സേവന നികുതി വകുപ്പിലെ പുന:സംഘടനയ്ക്ക് ശേഷം ഒരു വിഭാഗം ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ജീവനക്കാരുടെ ശമ്പളം പ്രോസസ് ചെയ്യുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പുന:സംഘടനയോട് കൂടി ഏതെങ്കിലും ഓഫീസുകള്‍ ഇല്ലാതാവുകയും പുതിയവ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
6053.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാര മേഖലയില്‍ പ്രതിവര്‍ഷം എത്ര ടണ്‍ സ്വര്‍ണ്ണമാണ് വില്‍ക്കപ്പെടുന്നത് എന്നതിന്റെ കണക്ക് ലഭ്യമാണോ; എങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര ടണ്‍ സ്വര്‍ണ്ണം വീതമാണ് വിറ്റത് എന്നറിയിക്കാമോ;
( ബി )
സ്വര്‍ണ വില്‍പനയുമായി ബന്ധപ്പെട്ട് എത്ര ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര രൂപയാണ് നികുതി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നതെന്നും ലഭിക്കേണ്ടിയിരുന്ന തുകയില്‍ എത്ര ലഭിച്ചുവെന്നും വിശദമാക്കാമോ?
6054.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ റിക്കവറി നടത്തി പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച് നികുതി വകുപ്പിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലെന്നുള്ള ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
നികുതി, റവന്യൂ വകുപ്പുകളില്‍ ഇത് സംബന്ധിച്ചുള്ള കണക്കില്‍ വ്യത്യാസമുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
6055.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോസ്പിറ്റലുകളില്‍ എല്ലാ വിഭാഗം ചികിത്സകളും ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഹോസ്പിറ്റലുകളില്‍ എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6056.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വകുപ്പുകളും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളും ബോർഡുകളും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലെ പണം ട്രഷറിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് സാഹചര്യത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം സ്ഥാപനങ്ങള്‍ എത്ര തുക വീതം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്; ഈ തുക തിരികെ നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
6057.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിയമത്തിന് അനുസൃതമായി നികുതി വകുപ്പിനെ പുന:സംഘടിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
6058.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് എ.കെ.ജി. ഫ്ലൈഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ടോ; ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
6059.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ ജില്ല കൃഷിത്തോട്ടത്തില്‍ നിന്നും വിരമിച്ച സ്ഥിരം തൊഴിലാളികള്‍ക്ക് 17.07.2019 മുതല്‍ അനുവദിക്കപ്പെട്ട പേ റിവിഷന്‍ കുടിശിക പാസാക്കി നല്‍കുന്നതിന് സ്പാര്‍ക്കില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ ആയതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
6060.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന പുതിയ പദ്ധതികൾ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
2023-24 വർഷത്തെ പദ്ധതി നിർവഹണത്തിനായി ഒന്‍പതിനായിരം കോടി രൂപ വായ്പയെടുക്കാൻ കിഫ്ബിയ്ക്ക് അനുമതി നൽകിയിട്ടുണ്ടോ;
( സി )
പ്രസ്തുത കടമെടുപ്പ് സർക്കാരിന്റെ കടമെടുപ്പ് പരിധിക്കുളളിൽ നിന്നാണോ എന്ന് വ്യക്തമാക്കുമോ;
( ഡി )
കിഫ്ബി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നി​ന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
6061.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ വിവിധ വകുപ്പുകളിൽ എത്ര കോടി രൂപയുടെ എത്ര പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്; പദ്ധതികളുടെ തുക സംബന്ധിച്ച വിശദാംശം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കിഫ്ബി അംഗീകാരം നൽകിയ പ്രധാനപ്പെട്ട പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
6062.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ എം.എൽ.എ.മാർ നിർദേശിച്ചത് പ്രകാരം ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുകയും പിന്നീട് വേണ്ടെന്ന് വയ്ക്കുകയും ചെയ്ത പ്രവൃത്തികൾക്ക് പകരം പുതിയ പദ്ധതികൾ എവിടെയെങ്കിലും നൽകിയിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഏതെങ്കിലും പദ്ധതി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ഇത്തരം പദ്ധതികൾക്ക് പകരം വേറെ പ്രവൃത്തികൾ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിർദേശം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6063.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ കിഫ്ബിയില്‍ ഉൾപ്പെടുത്തിയ എത്ര പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6064.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന ഒറ്റപ്പാലം ബൈപ്പാസ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് തുക വിതരണം ചെയ്തു കഴിഞ്ഞാല്‍ പ്രവൃത്തി ആരംഭിക്കുന്നതിന് എത്ര സമയം എടുക്കും; വിശദാംശം ലഭ്യമാക്കാമോ?
6065.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്താല്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ക്ക് സാമ്പത്തികാനുമതി ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികള്‍ ഉണ്ടോ; എങ്കിൽ പദ്ധതിയുടെ പേരും പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണവും ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
6066.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികളാണ് മണ്ണാർക്കാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
6067.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ ശ്മശാനം നിർമ്മിക്കുന്നതിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപയാണ് ഇതിന് വേണ്ടി അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഏത് ഏജൻസിയെയാണ് നിയോഗിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6068.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോന്നിനും അനുവദിച്ചിട്ടുളള ഫണ്ട് എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
6069.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി നിലവിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിൽ ഏതെല്ലാം പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്നും; അനുവദിച്ച ഫണ്ട് എത്രയാണെന്നും പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ പ്രവൃത്തി ആരംഭിക്കാത്തതും പകുതി വഴിയിൽ നിൽക്കുന്നതുമായ പദ്ധതികളും പൂർത്തീകരിച്ച പദ്ധതികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കാതിരിക്കാനും പകുതി വഴിയിൽ നിർത്തിവയ്ക്കാനും കാരണമെന്താണെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?
6070.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ പദ്ധതികളുടെയും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം അറിയിക്കാമോ?
6071.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന നികുതിക്ക് അനുസൃതമായി കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
നികുതി വകുപ്പിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുക്കാതെ വ്യാപാരം നടത്തുന്നവരെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ഡി )
ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത് കാര്യക്ഷമമായിട്ടുണ്ടോയെന്ന് പരിശോധന നടത്താനുള്ള സംവിധാനമുണ്ടോ; വ്യക്തമാക്കാമോ?
6072.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിനുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സ്ക്വാഡുകളുടെ എണ്ണം 100 -ൽ നിന്നും 45 ആയി വെട്ടിച്ചുരുക്കി എന്നത് വസ്തുതയാണോ;
( ബി )
എങ്കില്‍ പ്രസ്തുത സ്ക്വാഡുകളുടെ എണ്ണം കുറയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ?
6073.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളിലൂടെയുള്ള നിശ്ചിത സംഖ്യയ്ക്ക് മുകളിലുള്ള ചരക്ക് നീക്കങ്ങൾക്കായി 2018 ഏപ്രിൽ 1 മുതൽ ഏർപ്പെടുത്തിയിട്ടുള്ള ഇ-വേ ബിൽ സംവിധാന പ്രകാരം സംസ്ഥാനത്തിന് അകത്തേക്കുള്ള നീക്കങ്ങൾക്കായി എത്ര ഇ-വേ ബില്ലുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്; ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ഐ.ജി.എസ്.ടി. ഘടകം എത്രയാണ്; 2018 ഏപ്രിൽ 1 മുതൽ വർഷം തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ; അതിൽ ബിസിനസ്സ് ടു ബിസിനസ്സ്, ബിസിനസ്സ് ടു കൺസ്യൂമർ ട്രാൻസാക്ഷൻ വിവരങ്ങൾ പ്രത്യേകം തരം തിരിച്ച് നൽകാമോ;
( ബി )
സംസ്ഥാനത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിലെ സർവെയ്‌ലെൻസ് സ്ക്വാഡുകളിൽ നിയോഗിച്ച ഉദ്യോഗസ്ഥർ കണ്ടെത്തി യൂട്ട് ലൈസ് ചെയ്ത ഇ-വേ ബില്ലുകൾ എത്ര; അവയിൽ ഉൾപ്പെട്ട ഐ.ജി.എസ്.ടി. ഘടകം എത്ര; 2018 ഏപ്രിൽ 1 മുതൽ വർഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
അതിർത്തി ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ച എ.എൻ.പി.ആർ. ക്യാമറ വഴി കണ്ടെത്തി യൂട്ട് ലൈസ് ചെയ്ത ഇ-വേ ബില്ലുകൾ എത്ര; അവയിൽ ഉൾപ്പെട്ട ഐ.ജി.എസ്.ടി. ഘടകം എത്ര; 2018 ഏപ്രിൽ 1 മുതൽ വർഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
ജി.എസ്.ടി . കുടിശിക ഈടാക്കൽ നടപടി
6074.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017-18 മുതൽ വകുപ്പ് കണ്ടെത്തിയ അഥവാ ഡി.ആർ.സി.-07 നൽകിയിട്ടുള്ള ജി.എസ്.ടി. നികുതി കുടിശിക തുക എത്രയാണെന്ന വിവരം നൽകാമോ;
( ബി )
ഇത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമാക്കാമോ;
( സി )
ടി കുടിശിക പിരിച്ചെടുക്കുവാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ടി കുടിശിക സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് നൽകിയ റവന്യൂ റിക്കവറി അർഥനകളുടെ എണ്ണമെത്രയെന്ന വിവരം നൽകാമോ; തുക സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
ടി കുടിശികയ്ക്ക് റവന്യൂ റിക്കവറി അർഥന അതാത് ജില്ലാ കളക്ടർമാർക്ക് നൽകുവാനുള്ള സോഫ്റ്റവെയർ നിലവിലെ ജി.എസ്.ടി . ബാക്ക് എന്റിൽ ലഭ്യമാണോ; ഇല്ലെങ്കിൽ അത് ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണ്;
( എഫ് )
അത്തരത്തിലുള്ള തടസങ്ങൾ നീക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
6075.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിലെ ജി.എസ്.ടി. വെട്ടിപ്പ് തടയുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഹോട്ടലുടമകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ജി.എസ്.ടി. ഈടാക്കിയശേഷം നികുതി അടയ്ക്കാതെ വെട്ടിയ്ക്കുന്നു എന്ന പരാതി പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ഭക്ഷണ ശാലകളില്‍ നിന്നും ജി.എസ്.ടി. പിരിയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് കാര്യക്ഷമമായി നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
6076.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിന്റെ ഭാഗമായി 2016-17 മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ സംസ്ഥാന ചരക്ക് സേവന നികുതി (കെ.ജി.എസ്.ടി.) മുഖേനയുണ്ടായ അധിക വരുമാനം ഇനം തിരിച്ച് വ്യക്തമാക്കുമോ?
6077.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 മുതൽ നാളിതുവരെ സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്ര ഇന്റലിജൻസ് റിപ്പോർട്ടുകളാണ് തങ്ങളുടെ മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുള്ളത്; മേലുദ്യോഗസ്ഥർ എത്ര റിപ്പോർട്ടുകളിന്മേൽ നടപടി ആരംഭിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം സമർപ്പിക്കപ്പെട്ടിട്ടുള്ള റിപ്പോർട്ടുകളിൽ തുടർ നടപടികൾക്ക് കാലതാമസം നേരിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇൻസ്പെക്ടർമാർ ഓഫീസർമാർക്ക് സമർപ്പിക്കുന്നതിന് വ്യക്തിഗത ഇ - മെയിൽ ഐ.ഡി. യോ സുരക്ഷിതമല്ലാത്ത ഇ - മെയിൽ ഐ.ഡി. യോ ഉപയോഗിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് എൻ.ഐ.സി. നൽകുന്ന പെൻ നമ്പർ അധിഷ്ടിത വ്യക്തിഗത സർക്കാർ ഇ - മെയിലുകളോ ഇ - ഓഫീസ് സംവിധാനങ്ങളോ ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ക്രമക്കേടുകൾ കണ്ടെത്തിയ കേസുകളിൽ എത്രയെണ്ണത്തിൽ ഇൻസ്പെക്ഷൻ/സെർച്ച് നടത്തിയിട്ടുണ്ട്; എത്ര കേസുകളിൽ ഇൻസിഡന്റ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്; ഓരോ കേസിലും എത്ര രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
6078.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാറ്റ്, കെ.ജി.എസ്.ടി., സി.എസ്.ടി., ലക്ഷ്വറി ടാക്സ് ഇനത്തില്‍ എത്ര രൂപ കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത തുക പിരിച്ചെടുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ആംനസ്റ്റി സ്കീമുകൾ പ്രകാരമുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളും കൈവരിച്ച നേട്ടവും സാമ്പത്തിക വര്‍ഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
6079.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1.4.2019 മുതൽ നാളിതുവരെ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ ഇൻവെസ്റ്റിഗേഷൻ/ഇന്റലിജൻസ് ഓഫീസിന്റെ മേൽനോട്ടത്തിൽ എത്ര സിനിമാ താരങ്ങൾക്കെതിരെ അന്വേഷണം നടത്തിയിരുന്നുവെന്നും അല്ലെങ്കിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സിനിമ താരങ്ങളിൽ ആരുടെയൊക്കെ കേസുകൾ തീർപ്പാക്കിയിട്ടുണ്ട്; അവർ അടച്ച നികുതി എത്രയെന്നും പിഴ എത്രയെന്നും അസ്സസ്‌മെന്റ് വർഷം തിരിച്ച് വ്യക്തമാക്കാമോ; ആർക്കെങ്കിലും പിഴ ചുമത്തിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
തീർപ്പാക്കിയ കേസുകളിൽ മറ്റ് സ്രോതസ്സുകളിൽ നിന്നും ജി.എസ്.ടി. നിയമപ്രകാരം എടുത്ത എല്ലാ വിവരങ്ങളും നികുതി നിർണ്ണയത്തിന് ഉപയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം ഫയലിൽ രേഖപ്പെടുത്തി മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ വാങ്ങിയിട്ടുണ്ടോ;
( ഡി )
തീർപ്പാക്കാനുള്ള കേസുകളിൽ ആർക്കൊക്കെ സമൻസ് അയച്ചിട്ടുണ്ടെന്ന് സമൻസ് അയച്ച തീയതി, മൊഴി രേഖപ്പെടുത്തിയ തീയതി, നികുതി അടക്കുവാൻ നോട്ടീസ് നൽകിയ തീയതി എന്നിവ ഉൾപ്പെടെ വ്യക്തമാക്കാമോ;
( ഇ )
ജി.സ്.ടി. നിയമപ്രകാരം ശേഖരിച്ച തെളിവുകളിൽ നിന്നും ആരെയെങ്കിലും കേസെടുക്കുന്നതിൽ നിന്നോ സമൻസ് നൽകുന്നതിൽ നിന്നോ ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം ഫയലുകളിൽ രേഖപ്പെടുത്തി മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ വാങ്ങിയിട്ടുണ്ടോ;
( എഫ് )
പ്രസ്തുത വിഷയത്തിൽ ക്രമക്കേടുകളോ കാലതാമസമോ ഒഴിവാക്കലോ നടന്നിട്ടുണ്ടോയെന്ന്‌ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണർ പരിശോധിക്കുമോ?
6080.
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തിൽ ജി.എസ്.ടി. വരുമാനം വർദ്ധിക്കുമ്പോൾ സംസ്ഥാനത്ത് പ്രതീക്ഷിച്ച ജി.എസ്.ടി. വരുമാനം ലഭിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കഴിഞ്ഞ 6 വർഷത്തെ നികുതി പിരിവിൽ ഐ.ജി.എസ്.ടി. ഇനത്തിൽ നഷ്ടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നികുതി പിരിവ് സംവിധാനത്തിന്റെ പോരായ്മയായി കരുതുന്നുണ്ടോ;
( സി )
വ്യാപാരിസ വ്യവസായികളുടെ യഥാര്‍ത്ഥ ജി.എസ്.ടി. കണക്കുകള്‍ പരിശോധിക്കാൻ ഓഡിറ്റ് ഫീല്‍ഡ് ഓഫീസുകൾ രൂപീകരിക്കണമെന്ന നിർദേശം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
6081.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള തൃശ്ശൂര്‍ താലൂക്ക് വെളപ്പായ വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 12/10 ലെ 12 സെന്റ് സ്ഥലം മെഡിക്കല്‍ കോളേജ് സബ് ട്രഷറിയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ട്രഷറി വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഏതെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ?
6082.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം എല്‍.എ. റെയില്‍വെ സ്പെഷ്യല്‍ തഹസില്‍ദാര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ബെന്നി മാത്യൂ (PEN -322556) 05.11.2020-ലെ ജി.ഒ.(ആര്‍.റ്റി.) നം. 152/2020/ഫിന്‍. ഉത്തരവ് പ്രകാരം ലീവ് സറണ്ടര്‍ പി.എഫ്. ല്‍ ക്രഡിറ്റ് ചെയ്യുന്നതിനായി കോട്ടയം ജില്ലാ ട്രഷറിയില്‍ സ്പാര്‍ക്ക് മുഖേന നല്‍കിയ ബില്‍ നാളിതുവരെ തീര്‍പ്പാക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; ഈ വിഷയത്തില്‍ ജില്ലാ ട്രഷറി ഓഫീസര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ലീവ് സറണ്ടര്‍ അനുവദിച്ചത് റദ്ദ് ചെയ്യാന്‍ സാധിക്കുകയില്ലെന്ന് അക്കൗണ്ടന്റ് ജനറല്‍ 15.04.2021-ലെ കത്തിലൂടെ അറിയിച്ചിട്ടുള്ളതിനാല്‍ തുക മാറി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ വിഷയത്തില്‍ 31.01.2023 ന് ‌ബെന്നി മാത്യൂ ട്രഷറി ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6083.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറിയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എ.ടി.എം. സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ ട്രഷറികളില്‍ പെന്‍ഷന്‍ റെക്കാര്‍ഡുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
6084.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ സബ്ട്രഷറികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട‌ പ്രോപ്പസലുകളിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത ട്രഷറികളുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വളാഞ്ചേരി സബ് ട്രഷറി കെട്ടിട നിര്‍മ്മാണത്തിനായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
6085.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ എ.ടി.എം. മെഷീനുകള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
6086.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ ഓരോ വർഷവും ലോട്ടറി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ച വരുമാനവും, ചെലവും വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016 മുതൽ ഓരോ വർഷവും ലോട്ടറി സമ്മാന തുക ഇനത്തിൽ എത്ര രൂപ നൽകി എന്ന വിവരം നൽകാമോ?
6087.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മുതൽ 2016 വരെ ഓരോ വർഷവും ലോട്ടറി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ച വരുമാനവും ചെലവും വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഓരോ വർഷവും ലോട്ടറി സമ്മാനതുക ഇനത്തിൽ എത്ര രൂപ നൽകി എന്ന വിവരം നൽകാമോ?
6088.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി. ആൻഡ് എ.ജി.യുടെ 2019-21 കാലയളവിലെ സംസ്ഥാന വരുമാനം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് നികുതി പിരിവിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന് കണ്ടെത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സി. ആൻഡ് എ.ജി.യുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
6089.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണവായ്പ ഉള്‍പ്പെടെയുള്ള കൂടുതല്‍ ആകര്‍ഷകമായ വായ്പ പദ്ധതികള്‍ കെ.എസ്.എഫ്.ഇ. നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സംരംഭകത്വത്തിന് പ്രോത്സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായി യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനും സംരംഭം തുടങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ കെ.എസ്.എഫ്.ഇ. വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
6090.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രത്യാഘാതത്തെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി വന്നത് മൂലം കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ ടേണ്‍ ഓവറില്‍ കുറവ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര കോടി രൂപയുടെ കുറവ് ഉണ്ടായി എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ?
6091.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
6092.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിനെ ചുമതലപ്പെടുത്താന്‍ കഴിയാതെ വന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ മുഖേന ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടത്താന്‍ തടസ്സമുണ്ടോയെന്ന് അറിയിക്കാമോ?
6093.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാസംതോറും പിടിക്കുന്ന സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയുടെ വിവരങ്ങൾ വകുപ്പിന്റെ ഓഫീസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് ശേഷവും ഡാറ്റാ എന്‍ട്രി ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അതോടൊപ്പം തന്നെ പാസ്ബുക്കില്‍ പതിക്കുകയും ഓഫീസ് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയും സൂക്ഷിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും സാഹചര്യത്തില്‍ പാസ്ബുക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ഓഫീസില്‍ ഇത് സംബന്ധിച്ച രേഖകള്‍ ലഭിക്കാതെ വരുന്നത് മൂലം ജീവനക്കാര്‍ വര്‍ഷങ്ങളായി അടച്ച തുക തിരികെ ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാസം തോറും പിടിക്കുന്ന ഇന്‍ഷുറന്‍സ് തുക അവര്‍ക്ക് നഷ്ടപ്പെടാത്ത വിധം കൃത്യമായി തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷൻ
6094.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനത്തിലും വ്യവസായവത്കരണത്തിലും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പങ്ക് എന്താണെന്ന് വിശദമാക്കാമോ;
( ബി )
2021-22 വര്‍ഷത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അറ്റലാഭം എത്രയാണെന്ന് അറിയിക്കാമോ;
( സി )
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സി.എം.ഇ.ഡി.പി) യില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷൻ മുഖേന എന്തെല്ലാം നടപ്പാക്കിയെന്ന് വിശദമാക്കാമോ?
6095.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏതൊക്കെ പദ്ധതികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
1980-90 കാലഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ഭൂരഹിത-തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം വാങ്ങിയ സ്ഥലം നിലവില്‍ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചുകിട്ടുമോ എന്ന് അറിയിക്കാമോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9-ല്‍ ഇപ്രകാരം ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവിനായി സമര്‍പ്പിച്ചിട്ടുളള അപേക്ഷയിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; പ്രസ്തുത അപേക്ഷ പരിഗണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.