UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5597.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം രാജഗോപാലൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്കായി രാജ്യാന്തര തലത്തില്‍ തൊഴില്‍ നേടാന്‍ സഹായകരമാകുന്ന അന്താരാഷ്ട്ര നിലവാരമുള്ള വിദേശഭാഷാ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ഏതൊക്കെ ഭാഷകളിലാണ് പഠനം ഉദ്ദേശിക്കുന്നത്; കോഴ്സിലേക്കുള്ള പ്രവേശനം, ഫീസ് എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തൊഴില്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന കേന്ദ്രമായി പ്രസ്തുത പഠനകേന്ദ്രത്തെ പരിവര്‍ത്തനം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5598.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് ഇപ്രകാരം ഭൂമി വിട്ടുനൽകുവാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം ഉൾപ്പെടെയുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
5599.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം നൂറുദിന കര്‍മ്മപരിപാടിയില്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഇനിയും നടപ്പിലാക്കാത്ത എത്ര പദ്ധതികള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; എത്രയെണ്ണം സൃഷ്ടിക്കാന്‍ സാധിച്ചു; വിശദമാക്കാമോ;
( ഡി )
കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5600.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുളളതെന്നും ആയതിന് അനുവദിച്ച തുകയും പദ്ധതിയുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍, വരും വര്‍ഷങ്ങളില്‍ ഏതെങ്കിലും പദ്ധതികള്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5601.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പരിവേഷ് പോര്‍ട്ടലില്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര വനം വകുപ്പ് എന്ത് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സ്വാഭാവിക വനം നഷ്ടപ്പെടാത്ത സാഹചര്യത്തില്‍ നടപടികള്‍ ലഘൂകരിക്കുന്നതിന് സാധ്യമാണോയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
5602.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി നോക്കുന്ന സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് സൂപ്പര്‍വൈസര്‍മാരുടെ ശമ്പളം ബയോമെട്രിക് പഞ്ചിങ് അടിസ്ഥാനപ്പെടുത്തിയാണോ നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ സമയക്രമം ക്യത്യമായി പാലിക്കുന്നുവെന്നും മുഴുവന്‍ സമയവും ഡ്യൂട്ടിയില്‍ ഉണ്ടെന്നും ഉറപ്പ് വരുത്താന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സെക്രട്ടേറിയറ്റിലെ ലിഫ്റ്റില്‍ ജോലി നോക്കുന്നവരായ ലിഫ്റ്റ് സൂപ്പര്‍വൈസര്‍മാരും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരും പഞ്ചിങ് രേഖയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും ജോലി നോക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും ഒപ്പിട്ട ശേഷം ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് തടയുവാനായും എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
5603.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെ കെടുകാര്യസ്ഥത, അഴിമതി, ജനങ്ങള്‍ക്കുള്ള സേവനം സമയബന്ധിതമായി നല്‍കാതിരിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച പരാതികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ വകുപ്പിലും എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
( ബി )
അഴിമതിക്ക് കൂട്ടുനില്‍ക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരെ ഇത്തരത്തില്‍ പിരിച്ചുവിട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
5604.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവിൽ സർവീസ് ജീവനക്കാരിൽ (യൂണിഫോമുള്ള സർവീസിൽ ഉൾപ്പെടാത്ത) എത്ര പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പേരെ ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാരിൽ എത്ര പേർക്ക് ഗുണ്ട/മാഫിയ ബന്ധം ഉണ്ടെന്നുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
ഗുണ്ട/മാഫിയ ബന്ധമുള്ള ജീവനക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
5605.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയൽ മൂവ്മെന്റ് നടക്കുന്ന ഇ-ഓഫീസ് പോർട്ടലിൽ എം.എൽ.എ. മാർക്ക് ഫയലുകളുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വിവിധ ഡയറക്ടറേറ്റുകൾ, വിവിധ വകുപ്പുകൾ എന്നിവിടങ്ങളിലെ ഫയൽ സംബന്ധമായ അന്വേഷണങ്ങൾ വരുന്നതിനാൽ ഫയൽ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ എം.എൽ.എ. മാർക്ക് ലഭിക്കുന്നതിന് ഇ-ഓഫീസ് പോർട്ടലിൽ ആവശ്യമായ സൗകര്യം ലഭ്യമാക്കുമോ; വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ച എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
5606.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ആരംഭിക്കുന്ന കാര്യം 2021-22 വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ക്ഷേമനിധി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ക്ഷേമനിധി നടപ്പിലാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ?
5607.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് ഏതൊക്കെ മേഖലകളിൽ സംവരണം അനുവദിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രസ്തുത സംവരണം ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പ്രസ്തുത സംവരണം ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്;
( ഡി )
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും ഹാജരാക്കുന്നതിനായി മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് നാളിതുവരെ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ ആകെ എണ്ണം എത്രയാണ്; ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംവരണത്തിന് അർഹത നേടുന്ന ആളുകളിൽ പലർക്കും കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംവരണത്തിന് അർഹത നേടാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( എഫ് )
എങ്കിൽ ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5608.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2000 ജനുവരി 1 ന് ശേഷം 01.01.2023 വരെ സെക്രട്ടേറിയറ്റിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരം ലഭ്യമാക്കാമോ;
( ബി )
കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷന്റെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കോഴിക്കോട് നടന്ന സംസ്ഥാന സിവിൽ സർവീസ് കായിക മേളയിൽ കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷന്റെ മെമ്പർമാരായ എത്ര പേർക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്; ആയതിന്റെ കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷന്‍ മെമ്പർമാർ അല്ലാത്ത എത്ര പേർക്ക് പ്രസ്തുത കായിക മേളയിൽ സമ്മാനം ലഭിച്ചിട്ടുണ്ട്; പേര് വിവരം ലഭ്യമാക്കാമോ;
( ഇ )
നിലവിൽ കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷനില്‍ എത്ര മെമ്പർമാരുണ്ട്; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
5609.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ ഭരണത്തിലെ മാതൃകാപരമായ സംരംഭങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡുകളുില്‍ കേരളത്തിൽ നിന്നുള്ളവര്‍ വിജയം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇ-ഗവേണന്‍സ് സമ്പ്രദായം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് പുതിയതായി സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കാമോ;
( സി )
സിവിൽ സർവീസിനെ കാര്യക്ഷമവും അഴിമതിരഹിതവുമാക്കുന്നതിനും വിവിധ വകുപ്പുകൾ നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5610.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അംഗീകരിക്കപ്പെട്ട തസ്തികകള്‍ എത്രയാണെന്നും നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും വിശദമാക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം വകുപ്പ് തലവന്‍മാര്‍ക്കാണ് അധിക ചുമതല നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കൂടുതല്‍ അധിക ചുമതല നല്‍കുന്നത് മൂലം ഭരണപരമായ കാര്യക്ഷമത കുറയുന്നതായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരള കേഡറിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്തിന് ലഭിക്കത്തക്ക രീതിയില്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5611.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സി-ഡിറ്റ് രജിസ്ട്രാറും ജോയിന്റ് ഡയറക്ടറുമായിരുന്ന ഡോ.പി.വി.ഉണ്ണികൃഷ്ണനെ റിട്ടയര്‍ ചെയ്തതിന് ശേഷം പ്ലാനിംഗ് വകുപ്പില്‍ എക്സ് ഒഫീഷ്യോ സെക്രട്ടറി ആയി നിയമിച്ചത് ഏത് ചട്ടമനുസരിച്ചാണെന്ന് വ്യക്തമാക്കുമോ; അദ്ദേഹത്തെ കെ-ഡിസ്കി-ന്റെ മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചത് ഏത് ചട്ടമനുസരിച്ചാണെന്ന് വ്യക്തമാക്കുമോ;
( ബി )
09.11.1999 മുതല്‍ 23.11.2006 വരെ പ്രസ്തുത വ്യക്തി ഐ.കെ.എം.-ല്‍ അന്യത്ര സേവനം അനുഷ്ഠിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത അന്യത്ര സേവനത്തിന് 1999ല്‍ അദ്ദേഹത്തെ നിയോഗിക്കുകയും അന്യത്ര സേവനകാലാവധി നീട്ടിക്കൊടുക്കുകയും തുടര്‍ന്ന് 2006 ല്‍ വിടുതല്‍ ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കുമോ;
( സി )
23.11.2006 മുതല്‍ 19.09.2011 വരെ സംസ്ഥാന പ്ലാനിംഗ് ബോർഡില്‍ പ്രസ്തുത വ്യക്തി അന്യത്ര സേവനം അനുഷ്ഠിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത അന്യത്ര സേവനത്തിന് 2006 ല്‍ അദ്ദേഹത്തെ നിയോഗിക്കുകയും തുടര്‍ന്ന് 2011 ല്‍ വിടുതല്‍ ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത വ്യക്തിയ്ക്ക് സി-ഡിറ്റില്‍ വിവിധ ഗ്രേഡുകളിലേക്ക് അസസ്സ്മെന്റ് പ്രമോഷനുകള്‍ നല്‍കിയത് എന്നൊക്കെയാണെന്ന് വിശദമാക്കുമോ; പ്രസ്തുത അസസ്സ്മെന്റ് പ്രമോഷനുകളുടെ ഉത്തരവുകള്‍ ലഭ്യമാക്കുമോ?
5612.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹം ആയി വളര്‍ത്താനുള്ള നയം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കെ തദ്ദേശീയമായ അറിവുകളെ വിജ്ഞാന സമൂഹത്തിലേക്ക് ഇന്റഗ്രേറ്റ് ചെയ്യുന്നതിനും അതിനെ ഉല്പാദന മേഖലയുമായി ബന്ധപ്പെടുത്തുന്നതിനും എന്തെങ്കിലും പദ്ധതികളോ പഠനങ്ങളോ നടത്തുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5613.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും ആയതിന് അനുവദിച്ച തുകയും പദ്ധതിയുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സർവേ നടപടികളുമായി മുന്നോട്ടുപോകുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പൂഞ്ഞാർ മണ്ഡലത്തില്‍ വരും വര്‍ഷങ്ങളില്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5614.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇതിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാമ്പി നിയോജകമണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
5615.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തിലെ പെരുമ്പളം ഗ്രാമ പഞ്ചായത്തില്‍ മാര്‍ക്കറ്റ്-വാത്തികാട് റോഡിന് റീ-ബില്‍ഡ് കേരള പദ്ധതി മുഖേന ഫണ്ട് അനുവദിച്ചതിന്റെ തുടര്‍ നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5616.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( ബി )
മലപ്പുറം നിയോജക മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് റീബിൽഡ് കേരള ഇനീഷ്യറ്റീവിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദാംശം നൽകുമോ?
5617.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോ. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രവൃത്തികളില്‍ കാലാനുസൃതമായ കൂട്ടി ചേര്‍ക്കലുകള്‍ വേണമെന്ന കാസർഗോഡ് ജില്ലയിലെ ജനപ്രതിനിധികളുടെ ആവശ്യാര്‍ത്ഥം എസ്.എൽ.ഇ.സി. തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ആയതു പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5618.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിൽ നിലവിലുള്ള 2009-ലെ സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂളും സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂളും ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റൂളുകളുടെ ഭേദഗതി സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത സ്പെഷ്യൽ റൂൾ ഭേദഗതി സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ ;
( ഡി )
നിലവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭേദഗതി വകുപ്പിലെ സീനിയോറിറ്റി പാറ്റേൺ അട്ടിമറിക്കുന്നതാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
5619.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്ര സാങ്കേതിക മേഖലയുടെ കീഴിലുള്ള പ്രധാന ഗവേഷണ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ.-യുടെ 2021-22-ലെ പ്രധാന ഗവേഷണ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സി.ഡബ്ല്യു.ആര്‍.‍ഡി.എം.-ന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5620.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിനെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയർത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത ‌സ്ഥാപനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏതെല്ലാം വികസന പ്രവൃത്തികള്‍ക്ക് എത്ര രൂപയുടെ ഫണ്ട് വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5621.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള കര്‍മ്മ പദ്ധതിയ്ക്കായി നാളിതുവരെ എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്നും ആയവ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഉപയോഗിച്ചതെന്നും വിശദമാക്കുമോ?
5622.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സംയോജിത തീരദേശ പരിപാലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീരദേശ പരിപാലനത്തിനായി 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളും അവയുടെ പുരോഗതിയും വ്യക്തമാക്കാമോ?
5623.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ സംരക്ഷണം ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തീരദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നിലവിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
5624.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് പ്രസ്തുത സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പർ എന്നിവ സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, അതിനാവശ്യമായ മുന്നുപാധികള്‍/രേഖകള്‍ എന്നിവ എന്തൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5625.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത 06.12.2022, 16.12.2022, 30.12.2022 എന്നീ തീയതികളിലെ നാല് പ്രതീക്ഷിത ഒഴിവുകള്‍ ഏത് തീയതികളിലാണ് യഥാർത്ഥ ഒഴിവുകളായി മാറുന്നതെന്ന് അറിയിക്കാമോ; ഇവ കൂടാതെ പ്രസ്തുത ജില്ലയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ മറ്റ് പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ അവ യഥാർത്ഥ ഒഴിവുകളായി മാറുന്ന തീയതികളും ഒഴിവുകൾ സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിലെ ഓഫീസുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റുമാരുടെ അനുവദനീയമായ തസ്തികകളില്‍ ഓരോ ഓഫീസിലും ഇപ്പോള്‍ എത്രപേര്‍ വീതം ജോലി ചെയ്യുന്നുണ്ടെന്നും എത്ര ഒഴിവുകളുണ്ടെന്നും ഓഫീസ് തിരിച്ച് വിശാദാംശം ലഭ്യമാക്കുമോ?
5626.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര ഒഴിവുകള്‍ എന്‍.ജെ.ഡി. ഒഴിവുകളാണെന്നും എത്ര ഒഴിവുകള്‍ ഫ്രഷ് വേക്കന്‍സികളാണെന്നും വ്യക്തമാക്കാമോ; എന്‍.ജെ.ഡി. ഒഴിവുകള്‍ ഏതെല്ലാം വിഭാഗങ്ങളിലുള്ളതാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ ഏതെല്ലാം ഓഫീസുകളില്‍ എത്രവീതം ക്ലാര്‍ക്ക് ടൈപ്പിസ്റ്റുമാരുടെ അനുവദനീയമായ തസ്തികകള്‍ ഉണ്ടെന്നും അതില്‍ ഓരോ ഓഫീസിലും എത്രപേര്‍ വീതം ജോലി ചെയ്യുന്നുണ്ടെന്നും എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഓഫീസ് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവുകളിൽ നിയമന ശിപാര്‍ശ അയയ്ക്കുന്നതിനുള്ള നടപടികള്‍ പി.എസ്.സി.യില്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; നിയമന ശിപാര്‍ശ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ജില്ലയില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവില്‍ എത്ര പ്രതീക്ഷിത ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5627.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളുടെയും ചോദ്യ പേപ്പറുകള്‍ മലയാള ഭാഷയില്‍ അച്ചടിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ മലയാള ഭാഷയില്‍ ചോദ്യ പേപ്പറുകള്‍ ഉപയോഗിക്കുന്ന പരീക്ഷകളുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളിലെയും ഓണ്‍ലൈന്‍ പരീക്ഷകളിലെയും ചോദ്യ പേപ്പറുകള്‍ മലയാളം ഭാഷയിലാക്കുന്നതിന് തിരുമാനിച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റിന്/ കോമണ്‍ സര്‍വ്വീസ് വിഭാഗത്തിന് ചോദ്യ പേപ്പറുകള്‍ മലയാളം ഭാഷയില്‍ ലഭ്യമാകാതെയുണ്ടോയെന്ന് അറിയിക്കാമോ?
5628.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. മുഖേന ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിലവിലുള്ള ഒഴിവുകളേക്കാള്‍ കുറവാണെങ്കില്‍ നിയമനം നടത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കാറ്റഗറി നമ്പര്‍ 534/2022 പ്രകാരം എച്ച്.എസ്.എ. മലയാളം തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
( സി )
പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷകരുടെ 17.02.2023-ന് നിശ്ചയിച്ച സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിവെക്കാനിടയായ കാരണം വ്യക്തമാക്കാമോ;
( ഡി )
റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളേക്കാള്‍ കുറവാണ് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എന്നിരിക്കെ നിയമന നടപടികള്‍ ത്വരിതപ്പെടുത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
5629.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ എത്ര ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വിവിധ വകുപ്പുകളില്‍ പി.എസ്.സി. നിയമനം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പുതുതായി വിവിധ വകുപ്പുകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന ഭിന്നശേഷിക്കാര്‍ക്ക് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന വിവിധ വകുപ്പുകളിൽ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിനായുള്ള തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
5630.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 418/2019 പ്രകാരമുള്ള സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് അഡ്വെെസ് നല്‍കിയിട്ടുണ്ട്; അതില്‍ എത്ര എന്‍.ജെ.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( സി )
നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വെെസ് നല്‍കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവിലേക്ക് എന്നത്തേക്ക് അഡ്വെെസ് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5631.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് (കാറ്റഗറി 207/2019) എന്നാണ് നിലവില്‍ വന്നതെന്നും പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര നിയമനങ്ങള്‍ നടത്തിയെന്നും അറിയിക്കാമോ;
( ബി )
ഒഴിവുകള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;
( സി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും നിലവിലുള്ള എല്ലാ ഒഴിവുകളും നികത്തുന്നതിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
5632.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 516/2019 പ്രകാരം പി.എസ്.സി. പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ലയിലെ എൽ.പി. സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഒഴിവുകൾക്ക്‌ ആനുപാതികമായ എണ്ണത്തിൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
യോഗ്യരായ നിരവധി ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുകയും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നതിനാൽ പ്രസ്തുത ഷോർട്ട് ലിസ്റ്റ് വിപുലീകരിച്ച് കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5633.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 92/2016 പ്രകാരം പി.എസ്.സി. പ്രസിദ്ധീകരിച്ച ഹോമിയോപ്പതി അറ്റൻഡർ ഗ്രേഡ്-2 റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ സംസ്ഥാനത്തെ ഹോമിയോ ആശുപത്രികളിൽ എത്ര നിയമനങ്ങൾ നൽകിയിട്ടുണ്ട്; വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഹോമിയോപ്പതി അറ്റൻഡർ ഗ്രേഡ്-2 തസ്തികയിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകളിലേക്ക് മേൽപ്പറഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5634.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരള പോലീസിൽ ഡ്രൈവർമാരുടെ നിയമനം നടത്തിയിട്ടുണ്ടോ; എങ്കിൽ പി.എസ്.സി. മുഖേന എത്ര ഡ്രൈവർമാരെ നിയമിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി. മുഖേന അല്ലാതെ ഡ്രൈവർ നിയമനം നടത്തിയിട്ടുണ്ടോ; എങ്കിൽ ഏത് ഏജൻസി വഴിയാണ് നിയമനം നടത്തിയതെന്നും ഇപ്രകാരം നിയമനം നടത്താനുണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
ഡ്രൈവർ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; മുഴുവൻ ഡ്രൈവർ തസ്തികളിലേക്കും പി.എസ്.സി. മുഖേന നിയമനം നടത്തുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5635.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. കാറ്റഗറി നം. 333/2019 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?
5636.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസിന്റെയും കേരള ജനറൽ സബോർഡിനേറ്റ് സർവീസിന്റെയും വിശേഷാൽ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5637.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിന് പരിഗണിക്കുന്ന വ്യക്തിക്ക് സര്‍വീസില്‍ യോഗ്യമായ തസ്തിക നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( ബി )
വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തസ്തിക അനുവദിച്ച് വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയവർക്ക് നിയമനം നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷ നൽകിയ ശേഷം നിയമനം നൽകുന്നതിന് കുറഞ്ഞത് എത്ര സമയം എടുക്കുമെന്നും പരമാവധി എത്ര സമയത്തിനുള്ളിൽ നിയമനം നല്ക്കു‍മെന്നും വ്യക്തമാക്കാമോ?
5638.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 12.04.2010-ലെ ജി.ഒ. (എം.എസ്‌.) നമ്പര്‍ 14/2010/പി. & എ.ആര്‍.ഡി. ഉത്തരവുപ്രകാരം വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ക്ക്‌ ആശ്രിത നിയമനത്തിനായി ആശ്രിത സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ (അപേക്ഷകനും/അപേക്ഷകയും അവരുടെ കുടുംബവും നിർദ്ദിഷ്ട വരുമാനപരിധിയ്ക്ക് ഉള്ളിലുള്ളതാണെങ്കിൽ) അപേക്ഷകന്റെ/ അപേക്ഷകയുടെ ജീവിതപങ്കാളിക്ക് സർക്കാർ/പൊതുമേഖല/സ്വകാര്യ ജോലി ഉണ്ടെന്ന കാരണത്താൽ ആശ്രിത സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
5639.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം എൽ.ഡി. ക്ലാർക്ക് സീനിയോറിറ്റി ലിസ്റ്റിൽ നിന്നും നിയമനം നൽകുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സമയബന്ധിതമായി നിയമനം ലഭിക്കാത്തതിനാൽ മരണപ്പെട്ട ഉദ്യോഗസ്ഥരുടെ ആശ്രിത കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം എൽ.ഡി. ക്ലാർക്ക് നിയമനത്തിന് പ്രത്യേക സ്കീം തയ്യാറാക്കി നിയമന നടപടികൾ ത്വരിതപ്പെടുത്തുമോ; വിശദമാക്കുമോ?
5640.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച ഫയലിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാര്യാലയത്തിനായി ഏതെല്ലാം സ്ഥലങ്ങളാണ് കണ്ടെത്തിയിരുന്നത്; എന്തെല്ലാം കാരണത്താലാണ് ഈ സ്ഥലങ്ങള്‍ അനുവദിക്കാതിരുന്നതെന്നും ഇവ ഏതെല്ലാം വില്ലേജുകളില്‍ ഉള്‍പ്പെട്ടവയാണെന്നുമുള്ള വിശദാംശം നൽകുമോ;
( സി )
കവടിയാര്‍ വില്ലേജില്‍ എയര്‍ ഇന്‍ഡ്യയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മുഖ്യ തെരെഞ്ഞടുപ്പ് ഓഫീസറുടെ കാര്യാലയത്തിനായി പരിഗണിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത കെട്ടിടം ലഭ്യമല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പ് ഉപയോഗിക്കാതിരിക്കുന്ന സ്ഥലം ഇതിനായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5641.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‍വര്‍ക്ക്(കെ-ഫോണ്‍) പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഒരു മണ്ഡലത്തില്‍ നൂറ് എന്ന ക്രമത്തില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനായി പ്രസ്തുത മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
5642.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. അധിഷ്ഠിത വ്യവസായ പാര്‍ക്കുകളെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; ഇത്തരത്തിലുള്ള വിവിധ പാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഐ.ടി. അധിഷ്ഠിത പാര്‍ക്കുകളില്‍ പുതുതായി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ എന്തൊക്കെയെന്നും ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിശദാംശവും അറിയിക്കാമോ;
( സി )
ആഗോള സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് ഐ.ടി. മേഖല സുരക്ഷിതമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള കരുതല്‍ നടപടികള്‍ വിശദമാക്കാമോ?
5643.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ‍-ഡിസ്കിന്റെ ഭാഗമായ കേരള നോളേജ് ഇക്കോണമി മിഷന്‍ വികസിപ്പിച്ച ഡിജിറ്റൽ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്‍ഡ്യ പുരസ്കാരം ലഭിച്ചിരുന്നോയെന്ന് അറിയിക്കുമോ;
( ബി )
ഡി.ഡബ്ല്യു.എം.എസ്.-ന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( സി )
ആയത് പ്രകാരം നിര്‍മ്മിതി ബുദ്ധി അടിസ്ഥാനമാക്കി തൊഴില്‍ അഭിരുചി പരിശോധന നടത്തി ഉചിതമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിലൂടെ തൊഴിലന്വേഷകരുടെ നൈപുണ്യ വികസനത്തിന് പദ്ധതിയുണ്ടോ; പ്രസ്തുത സംവിധാനത്തില്‍ ഇതുവരെയായി എത്ര തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എത്ര തൊഴിലുകള്‍ സമാഹരിക്കാനായിട്ടുണ്ടെന്നും വിശദമാക്കാമോ?
5644.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്ര കണക്ഷനുകൾ നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഇതുവരെ എത്ര കണക്ഷനുകൾ നൽകിയെന്ന് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ?
5645.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകൾ പേപ്പർരഹിത ഓഫീസുകളായി പരിവർത്തനം ചെയ്യുന്നതിന് ആരംഭിച്ച ഇ-ഓഫീസ് സംവിധാനം സംസ്ഥാനത്തെ ഏതെല്ലാം വകുപ്പുകുളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതുപ്രകാരം ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാത്ത എത്ര സർക്കാർ ഓഫീസുകൾ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന് ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഇതുവരെയും ഇ-ഓഫീസ് സംവിധാനം ആരംഭിക്കാത്ത വകുപ്പുകളിൽ ആയത് നടപ്പാക്കാൻ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
5646.
ശ്രീ വി ജോയി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. അനുബന്ധ മേഖലകളുടെ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെക്നോ പാർക്കില്‍ ക്വാഡ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നോ; ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രൂപീകരിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത സയന്‍സ് പാര്‍ക്കിലൂടെ ലക്ഷ്യമിട്ടിട്ടുളള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
5647.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നോപാര്‍ക്കിന്റെ നൂതന സംരംഭമായ ക്വാഡ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ടെക്നോപാര്‍ക്കിന് ഐ.ടി. സേവന കയറ്റുമതിയില്‍ കൈവരിക്കാനായ നേട്ടം അറിയിക്കാമോ; നിലവില്‍ ആകെ എത്ര ജീവനക്കാര്‍ ടെക്നോപാര്‍ക്കില്‍ തൊഴിലെടുക്കുന്നുണ്ട്; സുസ്ഥിര വികസനത്തിന്റെ ഫലമായി ക്രിസല്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഐ.ടി. വ്യവസായ വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനായി കെ.എസ്.ഐ.ടി.ഐ.എല്‍. മുഖേന സംസ്ഥാനത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; കമ്പനിയുടെ പ്രവര്‍ത്തനത്തിനായി ഈ വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?
5648.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന് ശേഷം ആഗോള രംഗത്ത് ഐ.ടി. വ്യവസായത്തിനുണ്ടായ കുതിപ്പ് പ്രയോജനപ്പെടുത്തുവാന്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആരംഭിച്ച് 10 വര്‍ഷത്തിലേറെയായിട്ടും ദേശീയ പാതയില്‍ നിന്നും കൊരട്ടി ഇന്‍ഫോപാര്‍ക്കിലേക്ക് പ്രവേശന കവാടവും മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിച്ച്‌ വിപുലപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
വൈഗ ത്രെഡുമായി വ്യവഹാരം പൂര്‍ത്തിയായ 12 ഏക്കര്‍ ഭൂമി ഇന്‍ഫോപാര്‍ക്കിന് ലഭ്യമാക്കി പാര്‍ക്ക് വിപുലപ്പെടുത്തുന്ന നടപടിയുടെ തത്സ്ഥിതി അറിയിക്കാമോ; പ്രസ്തുത ഭൂമിയില്‍ എന്തെല്ലാം പദ്ധതികളാണ് ഇന്‍ഫോപാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വൈഗാ ത്രെഡിന്റെ ബാക്കി പാട്ട ഭൂമിയായ 30 ഏക്കറില്‍ എന്തെല്ലാം പദ്ധതികളാണ് ഇന്‍ഫോപാര്‍ക്ക് വിഭാവനം ചെയ്യുന്നത്; വ്യക്തമാക്കുമോ; ടി ഭൂമി എപ്പോഴാണ് ഐ ടി പാര്‍ക്കിനു വിപുലീകരണത്തിന് ലഭ്യമാകുന്നത് എന്ന് അറിയിക്കുുമോ?
5649.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചുനല്‍കുന്നതില്‍ അകാരണമായ കാലതാമസം നേരിടുന്നതായുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് നിലവില്‍ പെന്‍ഡിംഗില്‍ ഉളളതെന്ന് അറിയിക്കാമോ;
( സി )
അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
നിലവില്‍ ലഭിച്ച അപേക്ഷകൾ തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
5650.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം മുഖേന പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സിസ്റ്റം മുഖേന എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നാളിതുവരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാനായി എന്നും വ്യകതമാക്കുമോ?
നെറ്റ്‌വര്‍ക്ക് അസ്സസ്സ്മെന്റ് സോഫ്റ്റ്‌വെയര്‍
5651.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ നെസസ്സ്-ടെനേബിള്‍ നെറ്റ്‌വര്‍ക്ക് അസ്സസ്സ്മെന്റ് സോഫ്റ്റ്‌വെയര്‍ 2018 മാര്‍ച്ചില്‍ വാങ്ങിയിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
ഒരു വര്‍ഷ കാലാവധി ഉണ്ടായിരുന്ന പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഒരു പ്രാവശ്യം പോലും ഉപയോഗിക്കാതെ കാലഹരണപ്പെട്ടു പോയ വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പതിനഞ്ച് ലാപ്‍ടോപ്പുകള്‍ പ്പുകള്‍ വാങ്ങിയിട്ട് അവ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ചട്ട വിരുദ്ധമായി കെ.എസ്.എഫ്.ഇ. യ്ക്ക് നല്‍കി ആ സ്ഥാപനത്തില്‍ നിന്നും അതിന്റെ തുക സി-ഡിറ്റ് കൈപ്പറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
നെസസ്സ്-ടെനേബിള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടത് കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തരവാദികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നാണ് വകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്; പ്രസ്തുത ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
5652.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യത ഉറപ്പ് വരുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിധി വഴി തുക നൽകാനുള്ള അധികാരം ആർക്കൊക്കെയാണ് എന്ന് വിശദമാക്കാമോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അനർഹരായവർക്ക് തുക ലഭിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5653.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള എത്ര അപേക്ഷകൾ നിരസിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷയിന്മേൽ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും വിശദമാക്കാമോ;
( സി )
അപേക്ഷ ലഭിക്കുന്നത് മുതൽ തീര്‍പ്പാക്കും വരെ എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചുവരുന്നതെന്നും എത്ര ദിവസം കൊണ്ട് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നും വിശദമാക്കാമോ?
5654.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2023 വരെ ദുരന്ത നിവാരണ വകുപ്പ് ഫ്ലഡ് പ്രവൃത്തി ഇനത്തില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ അനുമതി നല്‍കിയ റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ പട്ടികയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വഹണ അനുമതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
5655.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതികഠിനമായ പകല്‍ചൂടും രാത്രികളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍ കരുതല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5656.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 -ലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍ ശ്രീ. എം. ഗോവിന്ദന്‍, മുണ്ടാടന്‍ ഹൗസ്, പടിയൂര്‍ എന്ന വ്യക്തിക്ക് അനുവദിച്ച തുക ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ അനുവദിച്ച തുക ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; പ്രസ്തുത തുക അടിയന്തരമായി അപേക്ഷകന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
5657.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
5658.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കാർഗോ വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിമാനത്താവളത്തിൽ നിന്നും കാർഗോ വിമാന സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5659.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇന്‍ലാൻഡ് നാവിഗേഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
5660.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് പുരോഗമിക്കുന്നതെന്നതിന്റെ വിശദാംശം റീച്ചുകള്‍ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതിനാല്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5661.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ കോവില്‍തോട്ടം മുതല്‍ ചവറ ജംഗ്ഷന്‍ വരെ ദേശീയ ജലപാതയുടെ ഓരത്തുള്ള സര്‍ക്കാര്‍ വക ഭൂമിയില്‍ നടത്തിയിട്ടുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5662.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ആര്‍.ഡി. പ്രസ് റിലീസ് മുഖേന നല്‍കുന്ന അറിയിപ്പുകള്‍ അടങ്ങുന്ന ഇ-മെയിലുകള്‍ പി.ആര്‍.ഡി. അംഗീകൃത മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാവൂയെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അംഗീകൃത മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ചടി, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് പുറമേ ഓണ്‍ലൈന്‍ മീഡിയ പ്രസ്തുത ഇ-മെയിലുകള്‍ ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ടോ; എങ്കിൽ നിലവിൽ എത്ര അപേക്ഷകള്‍ക്ക് അനുവാദം നല്‍കാതെയുണ്ടെന്ന് അറിയിക്കാമോ;
( സി )
പി.ആര്‍.ഡി. റിലീസുകള്‍ ഭൂരിഭാഗവും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകളായതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂടി ഇവ ഇ-മെയിലായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5663.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രവാസികളുടെ പുനരധിവാസത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ; ഓരോ പദ്ധതിക്കും എത്ര രൂപ വീതം ചെലവഴിച്ചെന്നും എത്ര പേര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചെന്നും വിശദമാക്കാമോ;
( ബി )
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വേണ്ടി എന്തെല്ലാം നൈപുണ്യ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
5664.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം ലഭ്യമാകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രവാസി ക്ഷേമപെന്‍ഷന്‍ പദ്ധതിയ്ക്കായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
5665.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികളുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ;
( ബി )
നോർക്ക, കേരള പ്രവാസി ക്ഷേമബോർഡ് വഴി മാത്രമാണോ സാമ്പത്തിക സഹായം നൽകാറുള്ളത് ; കഴിഞ്ഞ മൂന്ന് വർഷ കാലയളവിനുള്ളിൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക എത്രയാണെന്ന് ഇനം തിരിച്ച് ലഭ്യമാക്കാമോ?
5666.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനി നടപ്പിലാക്കുന്ന റസ്റ്റ് സ്റ്റോപ്പ് പദ്ധതിയുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ, പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലഭ്യമാകുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ആയത് എപ്പോൾ ആരംഭിച്ച് എന്നത്തേക്ക് പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
5667.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ എണ്ണം എത്രയാണെന്നും അവർക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം എത്രയാണെന്നും ആയത് എത്ര പേർക്ക് നൽകിയെന്നും ഇനി എത്ര പേര്‍ക്ക് നല്കാനുണ്ടെന്നും അറിയിക്കാമോ;
( ബി )
കോവിഡ് കാരണം 2020 മെയ് മുതല്‍ വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് എത്ര പേര്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നും അവർക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം എത്രയാണെന്നും ആയത് എത്ര പേര്‍ക്ക് നൽകിയെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും അറിയിക്കാമോ;
( സി )
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിൽ വിദേശത്തേയ്ക്ക് തിരിച്ചു പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എത്രയെന്നും അവര്‍ക്ക് എത്ര ധനസഹായമാണ് നല്‍കിയതെന്നും ആയത് എത്ര പേര്‍ക്ക് നല്‍കിയെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും അറിയിക്കാമോ?
5668.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് നോര്‍ക്ക വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വിദ്യാര്‍ത്ഥികളാണ് നിലവില്‍ വിദേശത്ത് പഠിക്കുന്നത് എന്ന് അറിയിക്കുമോ;
( ബി )
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ക്ക വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ തുടര്‍പഠനം സാധ്യമാക്കിയിട്ടുണ്ട്; ഇത് സംബന്ധിച്ച് പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഈ സെല്‍ വഴി നടത്തിവരുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ സംബന്ധിച്ച്
5669.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 2016 മുതല്‍‌ നാളിതുവരെ സംസ്ഥാനത്ത് വിവിധ രാഷ്ട്രീയപാർട്ടികൾ നടത്തിയ സമരങ്ങൾക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തരം തിരിച്ച് വിശദമാക്കാമോ;
( ബി )
ഏതൊക്കെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേസ്സുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്സുകളില്‍ എത്ര കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5670.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂവാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേലുള്ള റിപ്പോർട്ട്‌ സംസ്ഥാന പോലീസ് ചീഫിന് മുമ്പാകെ റൂറൽ എസ്.പി. സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പൂവാറിൽ അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
പൂവാറിൽ ഇത്തരത്തിലുള്ള ഗുണ്ടായിസം കാണിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5671.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
അവയില്‍ നാളിതുവരെയായി പിന്‍വലിച്ചിട്ടുള്ള കേസുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ; എങ്കില്‍ ബാക്കി കേസുകള്‍ പിന്‍വലിക്കാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
5672.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയിൽ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ വിദ്യാർത്ഥി സംഘടന വനിതാ നേതാവിനെ പ്രസ്തുത കക്ഷിയുടെ യുവജന സംഘടനയുടെ നേതാവ് ആക്രമിച്ചതായി പറയപ്പെടുന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് എഫ്. ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത കേസിൽ പാർട്ടി ഇടപെട്ട് ഒത്തുതീർപ്പാക്കി എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5673.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വിമർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇത്തരം വിമർശനം നടത്തിയവർക്കെതിരെ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
5674.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് മൈനര്‍ ഇറിഗേഷന്‍ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 14.12.2021-ന് തന്റെ സെക്ഷന് കീഴില്‍ വരുന്ന മണലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ മെയിന്‍ കനാലിന്റെ ഇടതുവശത്തെ കരയില്‍ നിന്നിരുന്ന പുളി, പ്ലാവ്, മാവ് എന്നീ മരങ്ങള്‍ രഹസ്യമായി മുറിച്ച് കൊണ്ട് പോയതിനെ പറ്റി അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്ന പരാതിയില്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മരം മുറിച്ച് കടത്തിയ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മരങ്ങൾ മുറിച്ച് കടത്തികൊണ്ട് പോയവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ എടുത്ത നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5675.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ്‌ ഹൗസ് വരെയുള്ള റോഡിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ പ്രവർത്തനക്ഷമത പരിശോധിച്ചു ഉറപ്പുവരുത്താറുണ്ടോ; എങ്കിൽ അവസാനമായി ക്യാമറകൾ പരിശോധിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; മുഴുവൻ ക്യാമറകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ ക്യാമറകൾ സ്ഥാപിക്കുന്നതിനായി ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ തിരിച്ചറിയാൻ കഴിയുന്ന ക്യാമറകൾ ആണോ അവിടെ സ്ഥാപിച്ചിട്ടുള്ളത്; അല്ലെങ്കിൽ അടിയന്തരമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5676.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1860-ലെ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പരിധിയില്‍ ഇതേ പേരുപയോഗിച്ച് ഏതെങ്കിലും വ്യക്തികള്‍ പണപ്പിരിവോ മറ്റ് പ്രവര്‍ത്തനങ്ങളോ നടത്തിയാല്‍ സ്വീകരിക്കുന്ന നിയമ നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5677.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പോലീസ് ആസ്ഥാനത്തെ റിസപ്ഷനിൽ ഒരു റോബോട്ടിനെ വാങ്ങി റിസപ്ഷനിൽ വിവിധ ഔദ്യോഗിക ആവശ്യത്തിനായി സ്ഥാപിച്ചിരുന്നോയെന്നും ആയത് ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോബോട്ടിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റോബോട്ട് വാങ്ങിയത് കേന്ദ്ര ഫണ്ടു കൊണ്ടാണോ അതോ സംസ്ഥാന ഫണ്ടു കൊണ്ടാണോ എന്ന് വ്യക്തമാക്കുമോ;
( ഡി )
റോബോട്ട് വാങ്ങിയപ്പോൾ പോലീസ് ആസ്ഥാനത്ത് നടത്തിയ വെരിഫിക്കേഷന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ; പ്രസ്തുത വെരിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കിയ ബോർഡ് അംഗങ്ങളുടെ പേരും തസ്തികയും വിദ്യാഭ്യാസ യോഗ്യതയും വ്യക്തമാക്കാമോ?
5678.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാത്രിയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് കേരള പോലീസ് സ്ത്രീകളുടെ രാത്രി സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്;
( ബി )
സ്ത്രീകളുടെ രാത്രി സുരക്ഷക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കേരള പോലീസിന്‌ എന്തെങ്കിലും പെരുമാറ്റച്ചട്ടങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5679.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള-മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിർദ്ദിഷ്ട പോലീസ് സ്‌റ്റേഷന് ഭൂമി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പോലീസ് സ്റ്റേഷൻ എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5680.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകടനങ്ങൾക്കും ജാഥകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ പ്രകടനങ്ങളും ജാഥകളും നടത്തുന്നതിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ ജാഥകളും പ്രകടനങ്ങളും നടത്തിയതിനെതിരെ മലപ്പുറം ജില്ലയിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനുകൾ തിരിച്ച് വിശദമാക്കാമോ?
5681.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
25.11.2011 - ൽ വിദ്യാർത്ഥികൾ കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നോ; വ്യക്തമാക്കാമോ; എങ്കിൽ ഇത് സംബന്ധിച്ച പ്രതികൾ ആരെല്ലാമാണെന്നും ഇവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
19.12.2022 - ൽ സർവകലാശാല നീന്തൽ കുളത്തിൽ എം.എ. (ഐ.ഡി.എസ്.) പഠനവകുപ്പിലെ ഒരു വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ സർവകലാശാല പോലീസിന് പരാതികൾ എന്തെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
നീന്തൽ കുളത്തിൽ വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സർവകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം അച്ചടക്ക നടപടിക്ക് വിധേയരായ വിദ്യാർത്ഥികളിൽ ആരെങ്കിലും 25. 11.2011 - ൽ പരീക്ഷാഭവനിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ടിരുന്നുവോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഈ രണ്ട് കേസുകളിലും അന്വേഷണം ഊർജ്ജിതപ്പെടുത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
5682.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാധ്യമങ്ങളെ കർത്തവ്യരഹിതമാക്കാനും അഭിപ്രായം പറയുന്നവരേയും വിമര്‍ശിക്കുന്നവരേയും കേസുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുവാനും സംസ്ഥാന ആഭ്യന്തര വകുപ്പ് ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ അവതാരകനും അസ്സോ. എഡിറ്ററുമായ ശ്രീ. വിനു വി. ജോണിന് എതിരെ ഏതെങ്കിലും പരാതി പോലീസില്‍ ലഭിച്ചിരുന്നോ; എങ്കിൽ എന്നാണ് പരാതി കിട്ടിയതെന്നും പരാതിയിലെ ഉള്ളടക്കവും പരാതി നല്‍കിയ വ്യക്തിയുടെ വിശദാംശവും ലഭ്യമാക്കുമോ;
( സി )
മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയില്‍ ഇപ്പോള്‍ പോലീസ് അസാധാരണ നിബന്ധനകളോടെ നോട്ടീസ് നല്‍കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിൽ നോട്ടീസ് നല്കുവാനുണ്ടായ സാഹചര്യം വിശദമാക്കുമോ;
( ഡി )
ശ്രീ. വിനു വി. ജോണിന് പോലീസ് നല്‍കിയിരുന്ന നോട്ടീസിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത വ്യക്തിയുടെ വീട്ടിലേക്ക് മാര്‍ച്ചോ പ്രകടനമോ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ നടത്തിയിരുന്നോ; എങ്കിൽ അപ്രകാരം മാര്‍ച്ച് സംഘടിപ്പിച്ചത് ആരാണെന്നുള്ള വിശദാംശം നൽകുമോ;
( എഫ് )
ശ്രീ. വിനു വി. ജോണ്‍ ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ ഏതെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതി എന്ന് ലഭിച്ചുവെന്നും അതിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ജി )
ശ്രീ. വിനു വി. ജോണിനെതിരെ കേസ് എടുക്കാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ?
5683.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനമൈത്രി പോലീസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കാസർകോട്, ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം എന്നീ പോലീസ് സ്റ്റേഷനുകളിൽ 2020-21, 2021-22, 2022-23 വർഷങ്ങളിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
5684.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ സേനാഗംങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച നിവേദനം സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സ്റ്റേഷനിലെ അംഗബലം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5685.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പോലീസ് വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ഒരു മാസം എത്ര രൂപയുടെ ഇന്ധനം ആവശ്യമായി വരുന്നുവെന്ന് ഓഫീസും പോലീസ് സ്റ്റേഷനും തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഇന്ധനം നൽകുന്ന ഏജൻസിയുടെ പേര് വ്യക്തമാക്കാമോ;
( സി )
ഇന്ധനം വാങ്ങിയ വകയിൽ പമ്പുകൾക്ക് നൽകാൻ കുടിശിക ഉണ്ടോ എന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ കുടിശിക തുക എത്രയെന്നും എത്രകാലമായി കുടിശികയുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
കുടിശികയുള്ളതുകൊണ്ട് പമ്പുകൾ ഇന്ധനം നൽകാത്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
5686.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന ആക്ഷേപത്തെ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് ഇത്തരത്തില്‍ മാധ്യമപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശം വ്യക്തമാക്കുമോ?
5687.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരത്ത് ഔഷധിയുടെ അധീനതയിലുള്ള സ്ഥലത്ത് കണ്ണൂർ ജില്ലാ റൂറൽ പോലീസ് ആസ്ഥാനം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5688.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
5689.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പോലീസ് പിടികൂടിയ എത്ര വാഹനങ്ങളുണെന്നും എത്ര കാലമായെന്നും ഏതെല്ലാം തരത്തിലുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ ഉപയോഗരഹിതമായി ഇട്ടിരിക്കുന്നതെന്നും പോലീസ് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വാഹനങ്ങള്‍ ഏതെല്ലാം കേസ്സുകളിൽ അകപ്പെട്ടതാണെന്നും ഏതെല്ലാം സെക്ഷൻ ചുമത്തി ചാർജ് ചെയ്തതുമാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
5690.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പോലീസ് ഉദ്യോഗസ്ഥരെ ഈ സര്‍ക്കാരിന്റെ കാലത്ത് സേനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
5691.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവോയിസ്റ്റ് ഭീഷണി ഉള്ള പോലീസ് സ്റ്റേഷനുകളുടെ ലിസ്റ്റില്‍ വരുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് സുരക്ഷിതമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; നിലവില്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലായെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
5692.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ‍ജൂണ്‍ മുതല്‍ നാളിതുവരെ വരെ പോലീസ് പിടിച്ചെടുത്ത കഞ്ചാവ്, എം.ഡി.എം.എ. മറ്റ് മയക്കുമരുന്നുകള്‍ (ഓരോന്നും എത്ര കിലോഗ്രാം വീതം) എന്നിവയുടെ വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
5693.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി 31-ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ആരാധന എന്ന പേരുള്ള വീട്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന വ്യക്തിയുടെ വീടിന്റെ ഗേറ്റും കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറും കേടു വരുത്തുന്ന രീതിയിൽ ഉണ്ടായ അപകടം സംബന്ധിച്ച് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത 209/2023 നമ്പർ കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപകടം ഉണ്ടാക്കിയ വെള്ളനിറത്തിലുള്ള ആൾട്ടോ കാറിന്റെ നമ്പർ ദേവസ്വം ബോർഡ് ജംഗ്ഷനിലും ക്ലിഫ്ഹൗസ് പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോയെന്നും വാഹനം ഓടിച്ചിരുന്ന സ്ത്രീയെയും അപകട ശേഷം വാഹനം ഓടിച്ചു പോയ പുരുഷനെയും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
ക്യാമറകൾ പ്രവർത്തന ക്ഷമമല്ലാത്തതിനാലാണോ വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ സാധിക്കാത്തത്; എങ്കിൽ പ്രസ്തുത ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5694.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമരക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ ; ജലപീരങ്കി പ്രയോഗിക്കുന്നതിന്റെ വേഗത സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
02.03.2023-ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രകോപനമില്ലാത്ത ജാഥയ്ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ; ഏത് ഉദ്യോഗസ്ഥനാണ് ജലപീരങ്കി പ്രയോഗിച്ചതെന്നറിയിക്കാമോ;
( ഡി )
അനിതാ സജി എന്ന പ്രവര്‍ത്തകയെ മാത്രം ലക്ഷ്യം വച്ച് ജലപീരങ്കി പ്രയോഗിച്ചതിന്റെ കാരണങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ; അതിലൂടെ പ്രസ്തുത വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ജലപീരങ്കി പ്രയോഗിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാമാക്കാമോ;
( ഇ )
സമരക്കാരുടെ ജീവന് തന്നെ ഭീഷണിയായ തരത്തില്‍ ജലപീരങ്കി പ്രയോഗിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?
5695.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് സ്റ്റേഷനില്‍ 25.11.2022-ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍. നം.0858, നൂറനാട് പോലീസ് സ്റ്റേഷനില്‍ 09.12.2022ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍.നം.0903, അടൂർ പോലീസ് സ്റ്റേഷനില്‍ 06.12.2022 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍. നം.1732 എന്നീ കേസുകളില്‍ നാളിതുവരെ തുടർ നടപടികളെന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ അന്വേഷണ പുരോഗതി വിശദമാക്കുമോ?
5696.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും മാധ്യമ സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറിയതിനും എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
എത്ര കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസുകളുടെ അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടെന്നും എത്രപേർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
5697.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതായി എത്ര സ്കൂളിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ഒരു സ്കൂളില്‍ പ്രതിവര്‍ഷം ചെലവാകുന്ന തുക എത്രയെന്ന് വിശദമാക്കാമോ; പദ്ധതിയില്‍ പങ്കാളിയാകുന്ന സ്കൂള്‍ പി.ടി.എ.കള്‍ ഇതിനായി പണം ചെലവഴിക്കേണ്ടതുണ്ടോ;
( ബി )
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഫലപ്രദമായ നിര്‍വ്വഹണത്തിനായി ഇതുവരെ എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളത്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാണോ; വിശദമാക്കാമോ;
( സി )
ഇപ്പോള്‍ എത്ര സ്കൂളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കി വരുന്നത്?
5698.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റുകള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനായി പ്രത്യേക ഹോം ഗാർഡുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; അര്‍ഹതപ്പെട്ട പല സ്കൂളുകള്‍ക്കും പരിശീലകരില്ല എന്ന കാരണത്താല്‍ എസ്.പി.സി. യൂണിറ്റുകള്‍ ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് പുതിയ എസ്.പി.സി. യൂണിറ്റുകള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
5699.
ശ്രീമതി.ഉമ തോമസ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടത് സംബന്ധിച്ച് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദാംശം നൽകാമോ;
( ബി )
തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദം ആക്കുന്നതിനും തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5700.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗൺസിലറായ സുജിൻ, വയോധികയുടെ സ്ഥലവും സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കേസിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസിൽ സുജിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടോയെന്നും വയോധികയിൽ നിന്നും എന്തൊക്കെ സ്വത്തുക്കളാണ് തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുള്ളതെന്നും അറിയിക്കാമോ; ഇക്കാര്യത്തിൽ സബ് രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രസ്തുത കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായുള്ള ആക്ഷേപത്തെ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ കാര്യക്ഷമമായി അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5701.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന കേസുകൾ വർദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും കാണാതായ കുട്ടികളില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കുട്ടികളുടെ എണ്ണം എത്ര; ആണ്‍, പെണ്‍ തിരിച്ചും ജില്ല തിരിച്ചും വിവരം ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ട്; ഏത് സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഭിക്ഷാടനമാഫിയ, അന്യസംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങള്‍ തുടങ്ങിയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര എണ്ണം; വ്യക്തമാക്കുമോ;
( ഡി )
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള കേസുകള്‍ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടോ; ഇത്തരം കേസുകളില്‍ പ്രതിമാസ അവലോകനം നടത്താറുണ്ടോ; സമയബന്ധിതമായി ഇത്തരം കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ നടപടിയും ഉറപ്പുവരുത്തുമോ; വ്യക്തമാക്കുമോ?
5702.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കാരണങ്ങളാല്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ എത്ര വാഹനങ്ങളുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിനോ ലേലം ചെയ്തു നല്‍കുന്നതിനോ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
5703.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനാംഗങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിങ്ങനെ ഡ്യൂട്ടി വേര്‍തിരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കുമോ;
( ബി )
സേനാംഗങ്ങളുടെ ഡ്യൂട്ടിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്താൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സിവിൽ പോലീസ് ഓഫീസർമാർ മുതലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളുമായി ബന്ധപ്പെട്ട് നിർവഹിക്കാവുന്ന ഡ്യൂട്ടികള്‍ കൃത്യമായി നിർവചിച്ചിട്ടുണ്ടോ; എങ്കിൽ അവ വിശദമാക്കാമോ;
( ഡി )
ജില്ലകളിൽ മേലുദ്യോഗസ്ഥര്‍ തങ്ങളുടെ ദൈനംദിന അവലോകന മീറ്റിംഗിൽ നിർബന്ധമായി പെറ്റികേസ് ചാർജ് ചെയ്യാൻ പ്രത്യേകം നിർദേശം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളിലെ ഫൈന്‍ സ്റ്റേഷനുകളിലെ അത്യാവശ്യകാര്യങ്ങള്‍ക്കു പോലും ഉപയോഗിക്കാത്ത പോലീസ് സ്റ്റേഷനുകളിലെ പണമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ; വാഹനങ്ങളുടെ ഇന്ധനം നിറയ്ക്കാന്‍ കഴിയാത്ത അവസ്ഥയ്ക്ക് എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഇ )
പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിന് വിനിയോഗിക്കുന്നതിനാവശ്യമായ തുക റിവോള്‍വിംഗ് ഫണ്ട് സമ്പ്രദായത്തില്‍ സ്റ്റേഷനുകള്‍ക്ക് നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദീകരണം നൽകാമോ;
( എഫ് )
പോലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു വരുന്നു എന്ന് വ്യക്തമാക്കാമോ; സ്റ്റേഷൻ ആവശ്യത്തിനുള്ള കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയവ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ; ഓഫീസ് സാധനങ്ങൾ വാങ്ങുന്നതിന് ലോക്കൽ പർച്ചേസ് അനുവദിക്കുമോ; വ്യക്തമാക്കുമോ?
5704.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലും പാതയോരങ്ങളിലും നിര്‍ത്തിയിടുന്നതുമൂലം അപകടമുണ്ടാകുന്നതും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുന്നതും അടുത്ത കാലത്തായി കൂട്ടത്തോടെ കത്തി നശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ?
5705.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1243/2020 -ന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസിൽ ആരോപണ വിധേയനായ മുൻ വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5706.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നത്;
( ബി )
ബാലുശ്ശേരി, പേരാമ്പ്ര, അത്തോളി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള നടുവണ്ണൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നടുവണ്ണൂരില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
5707.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ ആഭ്യന്തര വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
5708.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസ വേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുൻ ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5709.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2011-2016 സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട അന്വേഷണ കമ്മീഷനുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും, ഏതെല്ലാം ഏജന്‍സികളെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത അന്വേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ എത്ര തുക വീതം ചെലവഴിച്ചുവെന്ന് തരംതിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ആയതിന്റെ നിയമോപദേശത്തനായി ചെലവഴിച്ച തുക എത്ര വീതമാണെന്ന് അറിയിക്കാമോ?
5710.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാന പോലീസിൽ ഡി.വൈ.എസ്.പി. തസ്തികയില്‍ എത്ര ഒഴിവുകളുണ്ടെന്നും ഒഴിവുകൾ നികത്താതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്നും വ്യക്തമാക്കാമോ;
( ബി )
വർധിച്ചുവരുന്ന പോക്സോ കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനും കേസ് അന്വേഷണം നിരീക്ഷിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു ഡി.വൈ.എസ്.പി. യെ വീതം നിയമിക്കുന്നതിനുള്ള പ്രൊപ്പോസൽ പോലീസ് ആസ്ഥാനത്തുനിന്നും ലഭിച്ചിട്ടുണ്ടോ; ആയതിന് ബഹു. സുപ്രീം കോടതിയുടെ നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപ്രകാരം നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ;
( സി )
മെഡിക്കൽ കോളേജുകളിൽ വിജിലൻസ് ഓഫീസർമാരായി ഡി.വൈ.എസ്.പി. മാരെ നിയമിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ 2023 മെയ്‌ മാസം ആയത് നടപ്പിൽ വരുത്താൻ എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കാമോ;
( ഡി )
ഡി.വൈ.എസ്.പി.മാരുടെ ശമ്പളത്തിന് തുല്യമായ ശമ്പളം വാങ്ങുന്ന ഏറ്റവും സീനിയറായ ഹയര്‍ ഗ്രേഡ് ഇൻസ്‌പെക്ടർമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി പ്രസ്തുത ഒഴിവ് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5711.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ നികുതി പിരിവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ E2(CV01/18/TVM) 42558/2017 ആയി വിജിലൻസ് ഡയറക്ടറുടെ ഒരു രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിൽ ഡയറക്ടർ സർക്കാരിന് നൽകിയ ശിപാർശകൾ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതേ ഉദ്യോഗസ്ഥനെതിരെ വി.എ.സി.ബി. സ്പെഷ്യൽ സെൽ തിരുവനന്തപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. റാണാചന്ദ്രൻ ആർ. കെ. തയ്യാറാക്കിയ 07/05/2019 ലെ ഒരു പരാതി വെരിഫിക്കേഷൻ റിപ്പോർട്ടും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത രണ്ട് റിപ്പോർട്ടുകളിലും നിർണ്ണയിച്ച വസ്തുതകളിലും എത്തിചേർന്ന നിഗമനങ്ങളിലും വൈരുദ്ധ്യങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കണ്ടെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് മാന്വലിലെ ചാപ്റ്റർ XI പ്രകാരമുള്ള നടപടിക്രമങ്ങൾ മേൽപ്പറഞ്ഞ റിപ്പോർട്ടിന്റെ വെരിഫിക്കേഷൻ നടപടികളിൽ പാലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ എല്ലാ വർഷങ്ങളിലും നിയമപരമായി നൽകി വരുന്ന പ്രോപ്പർട്ടി രേഖകളുമായും, ഇൻകം ടാക്സ് രേഖകളുമായും റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം വർഷത്തെ രേഖകളാണ് പരിശോധന നടത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ഇ )
പ്രസ്തുത ഉദ്യോഗസ്ഥന്റെ ബിനാമി ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ആവശ്യത്തിലേക്കായി ടി ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരുടെ പേരിലും പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരിലും ഉള്ള സ്ഥലങ്ങളും അവയിലെല്ലാം നടത്തിയിട്ടുള്ള നിർമ്മിതികളും, സ്ഥാവര വസ്തുക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉറവിടം എന്നിവയെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ;
( എഫ് )
കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ പേരും, ജോലി ചെയ്യുന്ന വകുപ്പും വ്യക്തമാക്കാമോ;
( ജി )
മേൽപരാമർശിച്ചിട്ടുള്ള കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് സമഗ്രമായ ഒരു അന്വേഷണം നടത്തുവാൻ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
5712.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എച്ച്. സലാം
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി കൂടുതല്‍ വിജിലന്‍സ് കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിജിലന്‍സ് കേസന്വേഷണത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ പരിശോധനയ്ക്ക് വിജിലന്‍സിന് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിജിലൻസ് കേസന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
5713.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിജിലന്‍സ് വിവിധ വകുപ്പുകളിലായി എത്ര മിന്നല്‍ പരിശോധനകളും ട്രാപ്പും നടത്തിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
ഇതിന്റെ ഭാഗമായി എത്രപേരെ പിടികൂടിയിട്ടുണ്ട്; എത്രപേരുടെ പേരില്‍ നടപടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
5714.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എറണാകുളം നടത്തിവരുന്ന PE-11/2022/SCE നമ്പരിലുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണത്തിലേക്കായി സംസ്ഥാന നികുതി വകുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ നൽകാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
അത്തരത്തിൽ ഒരു വിവരം നൽകുന്നതിന് കാലതാമസം വരുത്തിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥൻ 31.05.2023 ൽ സർവീസിൽ നിന്ന് വിരമിക്കും മുമ്പ് ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5715.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-2016 കാലഘട്ടത്തിൽ സര്‍ക്കാരിന് വേണ്ടി എത്ര കേസുകള്‍ നടത്തിയിരുന്നുവെന്നും ഏതെല്ലാം കോടതികളില്‍ എത്ര വീതമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കേസുകള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ;
( സി )
ബഹു. സുപ്രീം കോടതിയില്‍ നടത്തിയ കേസുകള്‍ എത്രയെന്നും അവ ഏതെല്ലാമെന്നും അറിയിക്കാമോ;
( ഡി )
ജു‍ഡീഷ്യല്‍ കമ്മീഷനുകള്‍ മുഖേന നടത്തിയ അന്വേഷണങ്ങള്‍ ഏതെല്ലാമായിരുന്നുവെന്നും അതിനായി ചെലവഴിച്ച തുക എത്രയെന്നും വെളിപ്പെടുത്താമോ?
5716.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പ് അടിയന്തര അഗ്നിരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്ക് അപകട നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വകുപ്പിനെ കാലാനുസൃതമായി നവീകരിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വ്യാപാര-വ്യവസായ മേഖലകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണോയെന്നും നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്നും പരിശോധിക്കുന്നതിനും അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉണ്ടെങ്കിൽ പ്രസ്തുത നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കുമോ?
5717.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിലും ബഹുനില കെട്ടിടങ്ങളിലും നിരന്തരം അഗ്നിബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഈ സ്ഥലങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനത്തെപ്പറ്റി പരിശോധന നടത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം സ്ഥലങ്ങളിൽ മതിയായ അഗ്നിസുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമോ; വീഴ്ച വരുത്തുന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ബഹുനില കെട്ടിടങ്ങളിലെ തീപിടുത്തം നേരിടുന്നതിന് സ്കൈ ലിഫ്റ്റ് ഉൾപ്പെടെയുളള ആധുനിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കി അഗ്നിസുരക്ഷ വകുപ്പിനെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5718.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച എരുമേലി ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രസ്തുത ഫയര്‍ സ്റ്റേഷന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5719.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊഴിഞ്ഞാമ്പാറ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി 2022-23 വർഷത്തെ ബഡ്ജറ്റിൽ അനുമതി നൽകി ഇരുപത് ശതമാനം ഫണ്ട് അനുവദിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത ഫയർ സ്റ്റേഷൻ നിര്‍മ്മാണം അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5720.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് എം.എൽ.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ചിട്ടുള്ള കെട്ടിടവും ഗ്യാരേജും പ്രയോജനപ്പെടുത്തി പ്രസ്തുത സ്ഥലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5721.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ അഗ്നിരക്ഷ നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് തയ്യാറാക്കിയ പുതിയ പ്ലാനിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കിൽ തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത അഗ്നിരക്ഷ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
5722.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇവിടെ പ്രവർത്തിച്ചിരുന്ന ജയിൽ സ്കൂൾ അടച്ച് പൂട്ടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജയിലില്‍ അന്തേവാസികളെ പഠിപ്പിക്കുന്നതിനായി സ്ഥിരമായി അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ടോ; അന്തേവാസികളുടെ പഠനം സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആരാണ്; ഇതിനായി പ്രത്യേകം കോ-ഓര്‍ഡിനേറ്ററെ നിയോഗിച്ചിട്ടുണ്ടോ; സ്ഥിരമായി അദ്ധ്യാപകനെ നിയമിക്കുന്നതിനും കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5723.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ജില്ലാ ജയിലുകളിലും സ്ഥിരമായി വെല്‍ഫയര്‍ ഓഫീസര്‍ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ ജയിലുകളിലാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ സ്പെഷ്യല്‍ സബ് ജയിലുകളില്‍ വെല്‍ഫയര്‍ ഓഫീസര്‍ തസ്തിക നിലവിലുണ്ട്; വ്യക്തമാക്കാമോ?
5724.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ സെൻട്രൽ ജയിലിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടർനടപടി എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
5725.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ പ്രധാന തുറമുഖ നഗരമായ കൊച്ചിയുടെ വ്യവസായിക വാണിജ്യ വികസനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്‍യാർഡിനെ മാരിടൈം ഹബ്ബാക്കാൻ നോർവീജിയൻ കമ്പനിയുമായി സഹകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
നിലവിൽ വിദേശ കമ്പനികൾക്കുവേണ്ടി ഓട്ടോമാറ്റിക് ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ച് നൽകിയ കൊച്ചിൻ ഷിപ്പ്‍യാർഡിന് കൂടുതൽ ബാർജുകൾ നിർമ്മിക്കുവാന്‍ ഓർഡറുകൾ ലഭിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
സംസ്ഥാനത്തെ ഇന്നൊവേഷൻ സമൂഹമായി പരിവർത്തനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ
5726.
ശ്രീമതി യു പ്രതിഭ
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു ഇന്നൊവേഷൻ സമൂഹമായി പരിവർത്തനപ്പെടുത്തുന്നതിന് എന്തെല്ലാം നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്നവരെ കണ്ടെത്തുന്നതിന് പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
തൊഴിൽ സേനയ്ക്ക് പുറത്തുള്ളവരെ പ്രത്യേകിച്ചും സ്ത്രീകളെ തൊഴിൽ സേനയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ പുതിയ സമീപനത്തിലൂടെ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിൽ പ്രോത്സാഹന സമ്പ്രദായം ഗിഗ് സമ്പദ്ഘടനയിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാമോ?
5727.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ കളിച്ച് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നതായ സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നു വ്യക്തമാക്കുമോ;
( ബി )
ഓൺലൈൻ ചൂതാട്ടം, ഓൺലൈൻ ഗെയിം, ഓൺലൈൻ ഭാഗ്യപരീക്ഷണ കളികൾ എന്നിവ നിരോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഇതിനായി നിയമ നിർമ്മാണം നടത്താൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5728.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നിലവില്‍ വന്നത് എന്നാണ്; പ്രസ്തുത ജില്ലയ്ക്കായി എത്ര തുകയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
നാളിതുവരെ എത്ര തുക പ്രസ്തുത പാക്കേജിനായി അനുവദിച്ചിട്ടുണ്ടെന്നും അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഇടുക്കി പാക്കേജ് എത്ര വര്‍ഷംകൊണ്ട് നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ജില്ലയുടെ ഏതൊക്കെ മേഖലകളിലെ വികസനങ്ങൾക്കാണ് തുക വകയിരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.