UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5551.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴി മദ്രസ അധ്യാപകര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിക്ക് നാളിതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന ഏതെല്ലാം ഗുണഭോക്തൃ വായ്പാ ആനുകൂല്യങ്ങള്‍ക്കാണ്‌ ഈ വര്‍ഷം ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്നും എത്ര അപേക്ഷകര്‍ക്ക് വായ്പ അനുവദിച്ചുവെന്നും ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
കോര്‍പ്പറേഷന്‍ ഓഫീസുകളുടെ ഭരണസംവിധാനവും വായ്പാ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
മാന്വലായി കണക്കെടുപ്പ് നടത്തുന്നത് മൂലം വായ്പക്കാരുടെ പക്കല്‍ നിന്നും അമിത തുക പലിശയായും പിഴപ്പലിശയായും ഈടാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എല്ലാ ഓഫീസുകളിലും ഇത് സംബന്ധിച്ച പ്രത്യേക പരിശോധനകള്‍ നടത്തുമോ; വ്യക്തമാക്കുമോ?
5552.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ വര്‍ഷങ്ങളില്‍ അനുമതി ലഭിച്ചതെന്നും പ്രസ്തുത പദ്ധതികളുടെ വിശദാംശവും അനുവദിച്ച തുക എത്രയെന്നും വിശദമാക്കുമോ; പ്രസ്തുത പദ്ധതികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണോ ലഭിച്ചതെന്ന് അറിയിക്കുമോ;
( ബി )
വഖഫ് ഭൂമിയിലുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത് സംസ്ഥാന വഖഫ് ബോര്‍ഡ് വഴിയാണോ ബ്ലോക്ക് പ‍ഞ്ചായത്തുകള്‍ വഴിയാണോ എന്ന് വ്യക്തമാക്കാമോ; വഖഫ് ചെയ്ത ഭൂമിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ സര്‍ക്കാര്‍ പദ്ധതികളായി കണക്കാക്കുമോ; വിശദമാക്കുമോ?
5553.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്-കന്നഡ ഭാഷ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഈ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
തമിഴ് ഭാഷ ന്യൂനപക്ഷങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സമര്‍പ്പിക്കപ്പെട്ട നടുവട്ടം ഗോപാലകൃഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
തമിഴ് ഭാഷ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവും സംസ്കാരവും പ്രോല്‍സാഹിപ്പിക്കുവാന്‍ ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ തമിഴ് അക്കാഡമി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
പട്ടകജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തമിഴ് ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ 1950 ന് മുന്‍പ് കേരളത്തില്‍ വന്നവരാണെന്ന് തെളിയിക്കണമെന്ന വ്യവസ്ഥയ്ക്ക് പകരം നടുവട്ടം ഗോപാലകൃഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ പ്രകാരം 1970 ന് മുന്‍പ് കേരളത്തില്‍ സ്ഥിര താമസമാക്കിയവർ എന്ന വ്യവസ്ഥയില്‍ പ്രസ്തുത ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5554.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി എത്ര തുക വകയിരുത്തി, അതില്‍ എത്ര തുക അനുവദിച്ചു, എത്ര തുക ചെലവഴിച്ചു, എത്ര തുക ചെലഴിക്കാതെ നഷ്ടമായി എന്നതിന്റെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പുതിയതായി ആരംഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവ, വിവാഹമോചിത, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കായി നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചു, എത്ര പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കി, അര്‍ഹരായ അപേക്ഷകരില്‍ എത്ര ശതമാനം പേര്‍ക്കാണ് ആനുകൂല്യം ലഭിച്ചത് എന്നിവ വ്യക്തമാക്കുമോ?
5555.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട പ്രപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന പദ്ധതികളുടെ പേര്, ആവശ്യമായ തുക എന്നിവയുടെ വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി വള്ളിക്കുന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുത്ത പദ്ധതികളുടെ പേര്, അടങ്കല്‍ തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5556.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കാസർഗോഡ് ഓഫീസ് എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി പ്രസ്തുത ഓഫീസ് കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്നുവെന്നും ആയത് സ്വന്തം കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ എത്ര രൂപയാണ് വാടക നൽകുന്നതെന്നും ഇതുവരെ വാടകയിനത്തിൽ നൽകിയ തുക എത്രയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിലെ തസ്തികകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ; ഏതെങ്കിലും തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്നും എങ്കിൽ എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കാൻ ആലോചനയുണ്ടോ; അറിയിക്കുമോ;
( എഫ് )
എങ്കിൽ ഏത് പ്രദേശത്തുള്ള ഏത് കെട്ടിടത്തിലേക്കാണ് മാറ്റാൻ ഉദ്ദേശിക്കുന്നതെന്നും ഇത്തരത്തിൽ ആലോചിക്കാൻ കാരണമെന്താണെന്നും വ്യക്തമാക്കാമോ?
5557.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും പി.എം.ജെ.വി.കെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കോഴിക്കോട് ജില്ല പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനം ആയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കുറ്റ്യാടി മണ്ഡലത്തിലെ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
5558.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നിന്നും പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര പദ്ധതികളാണ് ഈ വര്‍ഷം വിവിധ ബ്ലോക്കുകള്‍ മുഖാന്തിരം ജില്ലാതല യോഗത്തില്‍ പരിഗണിച്ചതെന്നും ആയതില്‍ നിന്നും ഏതെല്ലാം പദ്ധതികളാണ് സംസ്ഥാനതല യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ആകെ ലഭിച്ചതും മുന്‍ഗണന നിശ്ചയിച്ചതുമായ പദ്ധതികളുടെ പട്ടിക സഹിതം വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇങ്ങനെ സമര്‍പ്പിച്ചതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതല്ലാത്ത എത്ര പ്രപ്പോസലുകള്‍ ഉണ്ടായിരുന്നുവെന്ന് അറിയിക്കുമോ?
5559.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ മെെനോറിറ്റി ഏരിയ ഡെവലപ്മെന്റ് പദ്ധതി പ്രകാരം ഏതെല്ലാം ജലവിതരണ പദ്ധതികളുടെ നവീകരണത്തിനുളള ശിപാര്‍ശകളാണ് ലഭിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?
5560.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്കോളര്‍ഷിപ്പുകള്‍ തുടര്‍ന്നും നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെല്ലാം സ്കോളര്‍ഷിപ്പുകളിലാണ് കുറവ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5561.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതി വഴി സംസ്ഥാനത്തിന് ഇക്കഴി‍ഞ്ഞ രണ്ട് വര്‍ഷങ്ങളിലായി എത്ര തുകയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് പദ്ധതി, ജില്ല എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മറ്റ് കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വിശദമാക്കാമോ?
5562.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന കുടിവെള്ള പദ്ധതികള്‍ ഏത് ഏജന്‍സി മുഖേനയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഡെപ്പോസിറ്റ് ചെയ്യുന്ന തുക ഉപയോഗപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുന്നത് വരെയുള്ള ഉത്തരവാദിത്തം പ്രസ്തുത ഏജന്‍സിയാണോ നിര്‍വഹിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാതെ ഏതെങ്കിലും പദ്ധതി കമ്മീഷന്‍ ചെയ്തതായി ബന്ധപ്പെട്ട ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയാല്‍ ആയത് പരിശോധിച്ച് വസ്തുതകള്‍ ഉറപ്പ് വരുത്തുന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ സംവിധാനമുണ്ടോ; എങ്കില്‍ ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വിശദമാക്കാമോ?
5563.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് വര്‍ഷത്തെ പി.എം.ജെ.വി.കെ. പദ്ധതിയുടെ സംസ്ഥാനതല ലിസ്റ്റിൽ മലപ്പുറം ജില്ലയിൽ നിന്നും ഉൾപ്പെട്ട പ്രവൃത്തികൾ ഏതെല്ലാമെന്നും ആയതിന്റെ വിശദവിവരവും ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് മലപ്പുറം ജില്ലയിൽ നിന്നും സമർപ്പിച്ച പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികളാണ് ഒഴിവാക്കിയതെന്നും ഇവ ഒഴിവാക്കിയതിനുള്ള കാരണങ്ങളും ഇനം തിരിച്ച് വിശദമാക്കാമോ?
5564.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതികള്‍ക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍, നടപടിക്രമങ്ങള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
കുറ്റ്യാടി മണ്ഡലത്തില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
5565.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ 2021, 2022, 2023 വര്‍ഷങ്ങളില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള പ്രധാന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
5566.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതിയുടെ സംസ്ഥാനതല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലയിലെ ഏതെല്ലാം പദ്ധതികളാണ് അംഗീകരിച്ചതെന്നും അവയുടെ പേരും തുകയും സംസ്ഥാനതല മുന്‍ഗണനാക്രമവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ; ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട പദ്ധതികളിൽ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതല്ലാത്ത എത്ര പ്രൊപ്പോസലുകള്‍ ഉണ്ടായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന പ്രസ്തുത പദ്ധതിയിലേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രൊപ്പോസലുകള്‍ മാത്രമാണോ സമര്‍പ്പിക്കാനാകുന്നതെന്നും സ്വകാര്യ, എയ്‍ഡഡ്, വഖഫ് സ്ഥാപനങ്ങളുടെ പ്രൊപ്പോസലുകള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദ്ധതികളേക്കാള്‍ മുന്‍ഗണന നല്കാറുണ്ടോയെന്നും വിശദമാക്കാമോ?
5567.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ സ്കൂളുകളില്‍ കായിക വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികൾ സ്കൂളുകളുടെ വിശദാംശം സഹിതം ലഭ്യമാക്കുമോ?
5568.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
21.12.2022ലെ എം.എല്‍.എ-06/22 കത്ത് പ്രകാരം നെയ്യാറ്റിന്‍കര എം.എല്‍.എ. നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 6842269/വിഎ‍െപി/എം (എസ്&ഡബ്ല്യൂ)2023 പ്രകാരം കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കിയ നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5569.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായികതാരങ്ങളുടെ മത്സര നൈപുണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കായിക രംഗത്ത് കൊണ്ടുവരുന്നതിന് എന്തെല്ലാം പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
5570.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജനതയുടെ ഒരു ജീവിത രീതി എന്ന നിലയില്‍ സ്പോര്‍ട്സിനെ വളര്‍ത്തുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ഒരു സമഗ്രമായ കായിക നയം രൂപപ്പെടുത്തുന്നതിന് തയ്യാറാവുമോ; അറിയിക്കുമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് കളിസ്ഥലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
5571.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന കായിക പരിശീലനം നല്‍കുന്ന പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തിലെ ജി.വി.രാജ സ്പോര്‍ട്സ് സ്‍കൂള്‍ ഒഴികെയുള്ള വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിശീലന പദ്ധതികളും പ്രസ്തുത വിദ്യാലയങ്ങളുടെ പേരു വിവരങ്ങളും അറിയിക്കാമോ?
5572.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക വനിതാ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീ. ജോര്‍ജ്ജ് ജോണ്‍ 08/10/2021-ന് സമര്‍പ്പിച്ച അപേക്ഷയില്‍ (344/VIP/M(S&W)2021, E-5538448) കായിക വകുപ്പ് സെക്രട്ടറി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഈ വിഷയത്തില്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ അപേക്ഷകന് മറുപടി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടല്‍ വഴി നല്‍കിയ 22/10/2021-ലെ CMO - G211003517/CMO നമ്പര്‍ പരാതിയിന്മേല്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഫയല്‍ തീര്‍പ്പാക്കി അപേക്ഷകന് അന്തിമ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
5573.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവര്‍ക്ക് അനുയോജ്യമായ കായിക ഇനത്തില്‍ പരിശീലനം നല്‍കുന്നതിനുമായി കായിക വകപ്പ് നടപടി സ്വീകരിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5574.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂൾ കുട്ടികള്‍ക്ക് അവർക്ക് താല്പര്യമുള്ള കായിക ഇനങ്ങളിൽ കുട്ടിക്കാലത്ത് തന്നെ മികച്ച പരിശീലനം നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്കൂളുകളിലെത്തി വിദ്യാർത്ഥികളുടെ കായികക്ഷമത പരിശോധിക്കുന്നതിനായി മൊബൈൽ പരിശോധന യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ടോയെന്നും എങ്കിൽ പ്രസ്തുത യൂണിറ്റുകളില്‍ എന്തെല്ലാം പരിശോധനാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്നും വിശദമാക്കുമോ;
( സി )
ഇത്തരത്തിലുള്ള മൊബൈൽ കായികക്ഷമത പരിശോധനാ യൂണിറ്റുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണോ ആരംഭിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
( ഡി )
കുട്ടികളുടെ കായികക്ഷമത കൃത്യമായി വിലയിരുത്തി അവരെ അനുയോജ്യമായ കായിക ഇനത്തിലേക്ക് തിരിച്ചുവിടാൻ പ്രസ്തുത പദ്ധതി സഹായിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5575.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ചുമതലകള്‍ വിശദമാക്കുമോ;
( ബി )
കൗണ്‍സിലിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
5576.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ ഗവ: കോളേജ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിന്റെ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ആയത് എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വിശദമാക്കാമോ;
( സി )
പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
5577.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ 2017-18 വര്‍ഷത്തില്‍ അനുവദിച്ച ഇന്‍ഡോര്‍ ആന്റ് അക്വാറ്റിക് കോംപ്ലക്സിന്റെ പ്രവൃത്തിക്ക് കിഫ്‌ബിയില്‍ നിന്ന് ഇതുവരെ അനുമതി ലഭ്യമാകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി. കിറ്റ്കോയില്‍ നിന്ന് എസ്.കെ.എഫ്.-ന് കൈമാറിയതിന് ശേഷമുള്ള പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
5578.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കേരള ഹൗണ്ടേഷന് കീഴിലുള്ള തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം നിലവിൽ എന്തൊക്കെ പരിപാടികൾക്കാണ് അനുവദിച്ചു വരുന്നത്; വിശദമാക്കുമോ; സ്പോർട്സ് അല്ലാത്ത എന്തൊക്കെ പരിപാടികൾക്കാണ് നിലവിൽ സ്റ്റേഡിയം അനുവദിച്ചു വരുന്നത് ;
( ബി )
വിവിധ ആവശ്യങ്ങൾക്ക് നിലവിൽ തിരുമാനിച്ചിട്ടുള്ള വാടക എത്രയെന്ന് അറിയിക്കുമോ; വാടകയിനത്തിൽ ഏതെങ്കിലും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇളവുകൾ അനുവദിക്കാറുണ്ടോ; അറിയിക്കുമോ;
( സി )
നിയമപ്രകാരമുള്ള വാടകയിനത്തിൽ ഏതെങ്കിലും സ്ഥാപനങ്ങളോ സംഘടനകളോ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എസ്.കെ.എഫ്.-ന് കീഴിലായതിന് ശേഷം പ്രസ്തുത സ്റ്റേഡിയത്തിന്റെ ഇതുവരെയുള്ള വരുമാനം സംബന്ധിച്ച ഓരോ മാസത്തേയും കണക്ക് ലഭ്യമാക്കുമോ;
( ഇ )
സ്റ്റേഡിയവും സ്വിമ്മിംഗ് പൂളും ഫിറ്റ്നസ് സെന്റര്‍ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും കൂടുതൽ ഉയർന്ന നിലവാരത്തിലാക്കുന്നതിനും ലാഭകരമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5579.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യായാമശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പ് എത്ര ഫിറ്റ്നസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കൂടുതല്‍ ഫിറ്റ്നെസ് സെന്ററുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5580.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിക്കുന്ന പബ്ലിക് ഓപ്പണ്‍ ജിമ്മുകളില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിദഗ്‍ദ്ധാഭിപ്രായം തേടിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഓപ്പണ്‍ ജിം ഫിറ്റ്നസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അതത് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5581.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം പെരിങ്കുന്നം ജി.എല്‍.പി. സ്ക്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
5582.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പരിഷ്കരിച്ച ഡി.എസ്.ആര്‍. പ്രകാരം എത്ര തുകയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോണ്‍ട്രാക്ടറെ സെലക്ട് ചെയ്തിട്ടുണ്ടെങ്കിലും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5583.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ ആരംഭിക്കുമെന്നും എപ്പോൾ പൂർത്തീകരിക്കുമെന്നും വിശദമാക്കുമോ?
5584.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണത്തിന് വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണം അടിയന്തരമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5585.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഏതെല്ലാം കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ടെന്നതിന്റെ വിശദാംശം താരങ്ങളുടെ പേര്, ജോലി നൽകിയ സ്ഥാപനം, തീയതി അടക്കമുള്ള വിവരങ്ങള്‍ സഹിതം ലഭ്യമാക്കുമോ;
( ബി )
കായിക താരങ്ങൾക്ക് ജോലി നൽകുന്നതിന് ഉണ്ടാക്കിയ ഏതെങ്കിലും മുൻഗണനാ ലിസ്റ്റ്/റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിൽ കളിച്ച അനസ് എടത്തൊടികക്ക് ജോലി നൽകുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
5586.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോര്‍ട്ട്സ് ക്വാട്ട നിയമനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവിലുളള മാനദണ്ഡം പുതുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5587.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വഖഫ് ഭൂമികളിലെ ഇരുന്നൂറ്റി അറുപത്തിയാറ് കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കൈയേറ്റം നടത്തിയത് ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
കൈയേറ്റ ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
5588.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡ് ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കാന്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇത് ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുളളതെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ; വിശദമാക്കാമോ?
5589.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വഖഫ് ബോർഡിൽ നിന്നും നൽകിവരുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളായ പ്രതിമാസ പെന്‍ഷന്‍, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ കഴിഞ്ഞ നാല് വർഷമായി വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നതെന്നും ധനസഹായത്തിനായി 2022-23 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.32 കോടിയില്‍ എത്ര തുക നാളിതുവരെ ബോര്‍ഡിന് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
വഖഫ് ബോര്‍ഡ് സാങ്ഷന്‍ കമ്മിറ്റി പാസ്സാക്കിയ ധനസഹായ അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കാന്‍ ആവശ്യമായ ആറ് കോടി രൂപ ധനകാര്യ വകുപ്പില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; നിലവിലുള്ള കുടിശികത്തുക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5590.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ വഖഫ് ബോര്‍ഡിന്റെ കീഴിലുള്ളതും പരിപാലിച്ചുപോരുന്നതുമായ ഭൂമിയുടെ വിവരങ്ങള്‍, പ്രസ്തുത ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ വില്ലേജ് തിരിച്ച് അറിയിക്കാമോ?
5591.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം താഴേക്കോട്ടു വില്ലേജില്‍ ഇസ്ലാഹിയ ട്രസ്റ്റിന് കീഴിലുള്ള വഖഫ് ഭൂമി സര്‍ക്കാര്‍ പോളിടെക്നിക്കിന് വിട്ടു നല്‍കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വഖഫ് ഭൂമി മറ്റൊരു വകുപ്പിന്റെ ആവശ്യത്തിന് വിട്ടു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
5592.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ പ്രയാസമനുഭവിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ത്ഥാടകരുടെ സേവനത്തിന് വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് സമാനമായി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന പോവുന്ന തീര്‍ത്ഥാടകരുടെ സേവനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വളണ്ടിയര്‍മാരെ നിയോഗിക്കുന്ന വിഷയം പരിശോധിക്കുമോ; വിശദമാക്കുമോ?
5593.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോ മറ്റു ആനുകൂല്യങ്ങളോ അനുവദിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ വര്‍ഷം കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ക്യാമ്പ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
5594.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുള്ളിക്കട കോളനി നിവാസികളുടെ പുനരധിവാസത്തിനായി റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൊല്ലം കോര്‍പ്പറേഷന് വിട്ട് നല്‍കുന്ന കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5595.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ കുമ്പള, ഉപ്പള റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5596.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ റെയിൽവേ സ്റ്റേഷനുകളോടനുബന്ധിച്ച് റെയിൽവേയ്ക്ക് എത്ര ഭൂമിയുണ്ടെന്ന് സർവേ നമ്പർ, വിസ്തീർണ്ണം, വില്ലേജ്, ഭൂമിയുടെ തരം എന്നിവ തിരിച്ച് വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയിൽ ഏതെങ്കിലും പദ്ധതി റെയിൽവേയുടെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷന്റെ റെയിൽവേ ഭൂമിയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഏതെങ്കിലും പദ്ധതി നടപ്പിലാക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.