UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5273.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികള്‍ക്ക് കൃഷി ഭൂമി ഉറപ്പ് വരുത്തുന്നതിനായി പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ?
5274.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂല്യവര്‍ദ്ധനയുടെയും വിപണന വിദ്യകളുടെയും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കാര്‍ഷിക മേഖലയിലും ഭക്ഷ്യ സംസ്കരണ മേഖലയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ‍ഡി.പി.ആര്‍. ക്ലിനിക്കുകള്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( സി )
ഒരു കൃഷി ഭവന്‍ പരിധിയില്‍ ഒരു ഉല്പന്നമെങ്കിലും തയ്യാറാക്കി വിപണനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായിട്ടുണ്ടോ; വിശദമാക്കുമോ?
5275.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർദ്ധനവിന് എന്തെല്ലാം സഹായങ്ങളാണ് നൽകി വരുന്നത്; വിശദമാക്കുമോ;
( ബി )
വിവിധ കാർഷിക ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5276.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിനായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
5277.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ കൃഷിക്കാരും ചെറുകിട കച്ചവടക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സാധാരണ കര്‍ഷകർ പ്രസ്തുത ഉപകരങ്ങള്‍ വാങ്ങുമ്പോള്‍ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇത്തരം കാര്യങ്ങളില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഏറ്റവും വേഗം ലഭ്യമാക്കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5278.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്‍പ്പാദന ക്ഷമത, ഉല്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത കാർഷിക ഉല്പന്നങ്ങളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവ വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കുമോ;
( ബി )
ഇത്തരം പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
5279.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതുവഴി എന്തെല്ലാം പുരോഗതിയാണ് വാമനപുരം മണ്ഡലത്തിലെ ആനാട് ഗ്രാമപഞ്ചായത്തിന് കെെവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എത്ര തുകയാണ് പ്രസ്തുത പദ്ധതിക്കുവേണ്ടി അനുവദിച്ചിരുന്നതെന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
കേരകർഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രസ്തുത പദ്ധതി കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5280.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ നാളികേര കൃഷിയുടെ വികസനത്തിലും നാളികേര സംഭരണത്തിലും കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഉല്പാദനക്ഷമത കുറഞ്ഞതും രോഗബാധയുള്ളതുമായ തെങ്ങുകള്‍ മുറിച്ചു മാറ്റി മെച്ചപ്പെട്ട ഇനം തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതടക്കമുള്ള പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പ്രവൃത്തികള്‍ക്കായി നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാണോ; അറിയിക്കുമോ;
( ഡി )
കേര ഗ്രാമം പദ്ധതി പഞ്ചായത്തടിസ്ഥാനത്തില്‍ നടപ്പാക്കിയതിലൂടെ എത്ര നാളികേര കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
നാളികേര കൃഷി വ്യാപിപ്പിക്കുന്നതിനും ഗുണമേന്മയേറിയ തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കുന്നതിനും കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദമാക്കുമോ?
5281.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്ത് വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വന്യമൃഗങ്ങളിൽ നിന്നുള്ള ശല്യം ഒഴിവാക്കി കൃഷി സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ സ്ഥാപിക്കുന്ന സോളാര്‍ ഫെന്‍സിംഗിന് നിലവിൽ സബ്സിഡി നല്‍കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
കര്‍ഷകര്‍ നേരിട്ട് സ്ഥാപിക്കുന്ന സോളാര്‍ ഫെന്‍സിംഗിന് 100% സബ്സിഡി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
5282.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
ഇതിനായി സർക്കാർ എന്തെങ്കിലും ധനസഹായം/സബ്സിഡി അനുവദിക്കുന്നുണ്ടോ; എങ്ങനെയാണ് ഈ പദ്ധതിയിൽ ചേരേണ്ടതെന്നും ഇതിലൂടെ കൃഷിക്കാർക്ക് എന്തെല്ലാം സഹായങ്ങൾ ലഭിക്കുമെന്നും അറിയിക്കുമോ?
5283.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിളയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പാക്കിംഗിനായി പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾ നിര്‍മ്മിച്ച് നല്‍കുവാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അത്തരം പാക്കിംഗ് ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
5284.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ക‍ൃഷി ഭവന്‍ മുഖേന ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5285.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ വിള ഉല്പാദിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ഏതെങ്കിലും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അപ്രകാരം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍ ആയതിലേക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
5286.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 2021 മുതൽ നാളിതുവരെ ഓരോ ജില്ലയിലും എത്ര ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ തീർപ്പ് കൽപ്പിച്ചത് എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രകൃതി ക്ഷോഭത്തില്‍ നശിക്കുന്ന ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതെന്നും പ്രകൃതി ക്ഷോഭത്തിലല്ലാതെ നശിക്കുന്ന വിളകള്‍ക്ക് പരിരക്ഷ ലഭിക്കുമോയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ഉണ്ടെന്നിരിക്കെ മറ്റ് ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ?
5287.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് പച്ചക്കറി കൃഷി നടത്താൻ ആവശ്യമായ മഴമറകള്‍ നിര്‍മ്മിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5288.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ദിനത്തിൽ ആരംഭിച്ച കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി എത്ര കൃഷിയിടങ്ങളിൽ പുതിയതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ; കൃഷിയിടങ്ങളുടെ വിലാസം ഉൾപ്പെടെയുള്ള ലിസ്റ്റ് ജില്ല തിരിച്ച് നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മുഖേന എന്തൊക്കെ സഹായങ്ങളാണ് നൽകിയിട്ടുള്ളത്; നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
5289.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും നടത്തിവരുന്ന പദ്ധതികളുടെ വിശദവിവരവും നിര്‍വ്വഹണ പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടന്നുവരുന്ന കാര്‍ഷിക പദ്ധതികളുടെ വിശദവിവരവും നിര്‍വ്വഹണ പുരോഗതിയും അറിയിക്കുമോ?
5290.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ല പഞ്ചായത്തിന്റെ കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍ സീഡ് ഫാമിനെ ശക്തിപ്പെടുത്തി കൂടുതല്‍ വിപുലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഫാമിന്റെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ?
5291.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി നബാര്‍ഡ് വഴി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദാംശം അറിയിക്കാമോ;
( ബി )
2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ നബാര്‍ഡ് വഴി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
5292.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ പുത്തന്‍ ആശയങ്ങള്‍ ലഭ്യമാക്കാനായി നിലവില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5293.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഏതെല്ലാം പ്രദേശങ്ങളിലാണ് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയ കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5295.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിൽ 2020-21, 2021-22 വര്‍ഷത്തില്‍ പ്രകൃതിദുരന്തം മൂലം കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; നഷ്ടപരിഹാരം കൊടുത്ത് തീര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം പൂർണമായും കൊടുത്തു തീർത്തിട്ടുണ്ടോ; നെല്‍ കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
കര്‍ഷകര്‍ക്ക് പച്ചക്കറി സംഭരിച്ച വകയില്‍ 2020 കാലഘട്ടത്തില്‍ കൊടുത്ത് തീര്‍ക്കുവാനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; 2012-ല്‍ പ്രഖ്യാപിച്ച ട്രാന്‍പോര്‍ട്ടിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കടുത്തുരുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമൈത്രി ലേലകേന്ദ്രത്തിന് നല്‍കുവാനുള്ള കൈകാര്യ ചെലവ് 2019 മുതല്‍ സംഘത്തിനും കര്‍ഷകര്‍ക്കും നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്നും അത് എന്നത്തേക്ക് കൊടുത്തുതീര്‍ക്കുമെന്നും വ്യക്തമാക്കാമോ?
5296.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി കൃഷി ഭവന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൃഷി ഡയറക്ടറേറ്റിലേക്ക് അയച്ച ഫയലില്‍ കാലതാമസമുണ്ടാകാനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിന് എം.എല്‍.എ. ഫണ്ട് അനുവദിക്കുമ്പോള്‍ നിസ്സാര കാരണങ്ങൾ പറഞ്ഞ് പ്രസ്തുത പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
5297.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിട്ടുള്ള ഫണ്ടുകൾ ഏതെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ പ്രസ്തുത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച വിശദാംശം നൽകുമോ?
5298.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ പച്ചക്കറി ഉല്പന്നങ്ങളുടെ സംഭരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കര്‍ഷകരിൽ നിന്ന് വിളകള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന നേരിട്ട് സംഭരിക്കുന്നതിനും അപ്പോള്‍ തന്നെ കർഷകർക്ക് വില നല്‍കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
ജൈവ പച്ചക്കറി എന്ന വ്യാജേന കീടനാശിനി തളിച്ച പച്ചക്കറികള്‍ വ്യാപകമായി വിതരണം ചെയ്തുവരുന്ന സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ അധീനതയിലുള്ള ഫാമുകള്‍ കേന്ദ്രീകരിച്ച് ജൈവ പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് കേരളത്തെ ജൈവ പച്ചക്കറികള്‍ മാത്രമുള്ള സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നടീല്‍ വസ്തുക്കളും വളവും കര്‍ഷകര്‍ക്ക് നല്‍കുകയും കർഷകര്‍ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് തൂക്കം നോക്കി സബ്സിഡിയും ബോണസും നല്‍കുകയും ചെയ്യുന്ന സമഗ്ര പദ്ധതികള്‍ ആസൂത്രണം ചെയ്യുമോ;
( ഇ )
സംഭരിച്ച പച്ചക്കറികളുടെ വില സംഭരണ കേന്ദ്രങ്ങളില്‍ നിന്നുതന്നെ കര്‍ഷകര്‍ക്ക് താമസംവിനാ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
5299.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഏക്കര്‍ സ്ഥലത്താണ് ജെെവ പച്ചക്കറി കൃഷി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
5300.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കൃഷി വകുപ്പ് വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ പച്ചക്കറി ഉല്പാദിപ്പിച്ച് പൊതു വിപണിയിലൂടെ വില്‍പ്പന നടത്തി, ലാഭവിഹിതം വിദ്യാലയത്തിനും എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ, എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ കൃഷി സംസ്കാരവും അഭിരുചിയും വളര്‍ത്തിയെടുക്കാന്‍ ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ പട്ടാമ്പി മണ്ഡലത്തിലെ സ്കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
5301.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ച ബി.എല്‍.ബി. രോഗത്തിന്റെ കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത രോഗത്തിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പാടശേഖരങ്ങള്‍ക്ക് വിളവില്‍ കുറവുണ്ടായെന്ന് അറിയിക്കാമോ;
( സി )
കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ദ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം ഇതിനെതിരായി നടത്തിയ മരുന്ന് പ്രയോഗം വേണ്ടത്ര ഗുണം ചെയ്തില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
ബി.എല്‍.ബി. രോഗം ബാധിച്ച് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5302.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയില്‍ സര്‍ക്കാര്‍ ഒരു ഹെക്ടറിന് എത്ര രൂപയാണ് നിലവില്‍ ധനസഹായം നല്‍കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ധനസഹായം അവസാനമായി വര്‍ദ്ധിപ്പിച്ചത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കുമോ;
( സി )
കൂലി, ചെലവ്, വളത്തിന്റെ വില എന്നിവ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5303.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊക്കാളി നെല്ലിന് പ്രത്യേക താങ്ങുവില പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊക്കാളി നെല്ലിന്റെ ഉല്പാദന ചെലവ് കണക്കാക്കുന്നതിന് ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സമിതി ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പൊക്കാളി നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കടമക്കുടി ഗ്രാമപഞ്ചായത്ത് സ്ഥാലം എം.എല്‍.എ. വഴി സമര്‍പ്പിച്ചതും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതുമായ ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഡി )
സഹകരണ വകുപ്പിന്റെ സഹകരണത്തോടെ നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5304.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട നാളികേര പരിപാലന രീതികള്‍ നടപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
നാളികേര ഉല്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനും നാളികേരത്തിന്റെ വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
നാളികേര മിഷന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ഡി )
കേരഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഇതു മൂലം തെങ്ങ് കൃഷിയില്‍ വന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5305.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികൾ വിശദമാക്കാമോ?
5306.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊപ്ര സംഭരണം ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതിനാൽ നാളികേര കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
നാളികേരം ഏറ്റവും കൂടുതൽ ലഭിക്കുന്ന മാസങ്ങളില്‍ കർഷകർക്ക് താങ്ങുവില ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
2022-23 കാലഘട്ടത്തില്‍ എത്ര രൂപയുടെ നാളികേരം സംഭരിച്ചുവെന്ന് വ്യക്തമാക്കാമോ?
5307.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെങ്ങ് കൃഷി ​പ്രോത്സാഹിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ വെട്ടി മാറ്റി ഉല്പാദനക്ഷമതയുളള തൈകൾ നടാനുളള പദ്ധതി ആവിഷ്കരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
5308.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലത്തകര്‍ച്ചയില്‍ നിന്ന് കേര കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ നാളികേര വികസന കോര്‍പ്പറേഷന്‍ മുഖേന നിലവില്‍ പച്ചതേങ്ങ സംഭരിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ എത്ര സംഭരണ കേന്ദ്രങ്ങളുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ; എത്ര രൂപയ്ക്കാണ് നാളികേരം സംഭരിക്കുന്നതെന്ന് വിശദമാക്കാമോ?
5309.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊപ്ര സംഭരണത്തിനായി ചുമതലപ്പെടുത്തിയ ഏജൻസികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കൊപ്ര സംഭരണത്തിനായി കേന്ദ്ര കൃഷി മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു; പ്രസ്തുത മാനദണ്ഡങ്ങൾ പാലിച്ചാണോ സംസ്ഥാനത്ത് കൊപ്ര സംഭരണം നടന്നത്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് സംഭരിച്ച കൊപ്രയുടെ നിരക്ക് എത്രയായിരുന്നു; കഴിഞ്ഞവർഷം എത്ര ക്വിന്റൽ കൊപ്ര സംഭരിക്കുവാൻ കഴിഞ്ഞുവെന്നും ഈ ഇനത്തിൽ കർഷകർക്ക് നൽകിയ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര നിർദേശങ്ങൾ പാലിച്ച് കൊപ്ര സംഭരിക്കാത്തതിനാൽ കർഷകർക്ക് നഷ്ടമുണ്ടായി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5310.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഷീറ്റ് ഉണ്ടാക്കാനും സെന്‍ട്രിഫ്യൂഗൽ ലാറ്റക്സും കപ്പ് ലംബും അടക്കമുള്ളവ നിര്‍മ്മിക്കാനുമുള്ള സംവിധാനമുണ്ടായിട്ടും കമ്മീഷൻ ഏജന്റ് വഴി ലാറ്റക്സ് വിൽക്കുകയാണ് എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇതുമൂലം അഞ്ച് ശതമാനം കമ്മീഷന്‍ നല്‍കി നഷ്ടത്തിലാണ് ലാറ്റക്‌സ് വില്‍ക്കുന്നത് എന്നത് വസ്തുതയാണോ; വിശദമാക്കാമോ?
5311.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി ഭുമിയില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഏതെല്ലാം രീതിയിലാണ് സർക്കാർ സഹായിക്കുന്നത്/സഹായിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
5312.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളനാശം മൂലം കടബാധ്യതയിലായ കര്‍ഷകര്‍ക്ക് ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്ലിന്റെ സംഭരണ വിലയും ഹാന്‍ഡ്‍ലിംഗ് ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5313.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏലം, പൈനാപ്പിൾ ഉൾപ്പെടെയുള്ള വിളകളുടെ വിലത്തകർച്ച മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച നിയന്ത്രിക്കുന്നതിന് ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;
( സി )
ഈ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5314.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകർക്ക് പെൻഷൻ അനുവദിക്കുന്നതിന് കൈവശ ഭൂമിക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് കൈവശ ഭൂമിയുടെ പരിധി ഒഴിവാക്കി 60 വയസ്സ് കഴിഞ്ഞ അർഹതപ്പെട്ട എല്ലാ കർഷകർക്കും പെൻഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5315.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കർഷക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് ആയി എത്ര തുക നൽകിയിട്ടുണ്ടെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ബോർഡ് മുഖേന നാളിതുവരെ എത്ര കർഷകർക്ക് പെൻഷൻ നൽകിയിട്ടുണ്ടെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും ഈ ഇനത്തിൽ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
5316.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തില്‍ സുലൈമാന്‍ പാച്ചത്ത്, കുഞ്ഞിമുഹമ്മദ് നെടുവാഞ്ചേരി, കുഞ്ഞിമരക്കാര്‍ യു.വി., പ്രേമന്‍ പി., അബ്ദുള്‍ അസീസ് പി. എന്നിവരില്‍ നിന്നും കര്‍ഷക പെന്‍ഷനുവേണ്ടിയുള്ള അപേക്ഷകൾ ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടിയും മേല്‍പ്പറഞ്ഞവർക്ക് എന്നത്തേക്ക് പെൻഷൻ അനുവദിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
5317.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് സമയബന്ധിതമായി ആനൂകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
5318.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തിലും കാലാവസ്ഥ വ്യതിയാനം മൂലവും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ബി )
അപ്രകാരം ലഭിച്ച അപേക്ഷകളില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കി എന്നും ഇതിനായി എത്ര തുക ചെലവഴിക്കേണ്ടി വന്നു എന്നും വ്യക്തമാക്കാമോ;
( സി )
ഇനി എത്ര പേര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാനുണ്ടെന്നും ഇതിനായി എത്ര തുക വേണ്ടിവരുമെന്നും വിശദമാക്കാമോ;
( ഡി )
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5319.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിലെ പാറക്കടവ്, അയ്യമ്പുഴ, മലയാറ്റൂര്‍, മഞ്ഞപ്ര, കറുകുറ്റി, കാലടി, തുറവൂര്‍, മൂക്കന്നൂര്‍, അങ്കമാലി എന്നീ കൃഷി ഭവനുകളില്‍ പ്രകൃതിക്ഷോഭം, വന്യമൃഗ ശല്യം, ശക്തമായ കാറ്റ് എന്നിവ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകർക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകളാണ് തീർപ്പാക്കാനുള്ളതെന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി കൃഷി ഭവൻ വകുപ്പിനെ അറിയിച്ചിട്ടുള്ള തുക സംബന്ധിച്ച വിശദാംശങ്ങളുടെ പട്ടിക ഇനം തിരിച്ചും കൃഷി ഭവന്‍ അടിസ്ഥാനത്തിലും ലഭ്യമാക്കുമോ;
( ബി )
അതിശക്തമായ കാറ്റില്‍ ജാതി, ഏത്തവാഴ, കവുങ്ങ്, തെങ്ങ് എന്നീ കായ്ഫലമുള്ള മരങ്ങളും നെല്‍കൃഷിയും നശിച്ചവർക്കുള്ള നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കുവാനും കുടിശ്ശിക ഉള്‍പ്പെടെ തീര്‍ത്ത് നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നൽകുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5320.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് വേണ്ട ധനസഹായം അനുവദിക്കാനും അതുവഴി വിലത്തകര്‍ച്ചയില്‍ നിന്ന് കർഷകരുടെ സംരക്ഷണം ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5321.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ തരിശ് നിലങ്ങള്‍ കൃഷി യോഗ്യമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടനാട്ടില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പുതിയ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5322.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ തരിശുനിലങ്ങളിൽ ഉൾപ്പെടെ പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുന്നതിന് നബാർഡിന്റെ സഹകരണത്തോടുകൂടി ഷെഡ്യൂൾഡ് ബാങ്കുകൾ വഴി കാർഷിക ലോണുകൾ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ തിരിച്ചടവ് വ്യവസ്ഥകളും പലിശ നിരക്കും വ്യക്തമാക്കുമോ;
( ബി )
പ്രളയവും കോവിഡും മൂലം പ്രതിസന്ധി ഉണ്ടായതിനാൽ പ്രസ്തുത ലോണുകളു%ടെ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിൽ 25 ശതമാനം തുക ഒറ്റ തവണ അടച്ച് ബാധ്യത തീർക്കുന്നതിന് കർഷകർക്ക് അവസരം നൽകുമോ; എങ്കിൽ വിശദമാക്കുമോ?
5323.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അരുവിക്കര നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ നല്‍കിയ ആനുകൂല്യം എത്രയാണെന്നുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ നിലവിലുള്ള കാര്‍ഷിക വിളകളേക്കാൾ കൂടുതല്‍ ഇനങ്ങൾ പരിഗണിക്കുന്നതിന് ആലോചനയുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5324.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷുറന്‍സ് പദ്ധതിയിൽ ഏതെല്ലാം വിളകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ ഏതെല്ലാം വിളകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ഡി )
ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5325.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭ്യമാകുന്ന പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും അനിയന്ത്രിതമായ തോതില്‍ കീടനാശിനികള്‍ അടങ്ങിയിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കീടനാശിനിയുടെ സാന്നിദ്ധ്യം സംബന്ധിച്ച് പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ സംസ്ഥാന വ്യാപകമായി കീടനാശിനി നിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
5326.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സംരംഭകത്വ പ്രോത്സാഹനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്; പ്രസ്തുത പദ്ധതികള്‍ കാര്‍ഷിക ഉല്പാദന രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ സംരംഭകത്വ പ്രോത്സാഹന രംഗത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ; കേരള അഗ്രോ ബ്രാന്റിലും ലോഗോയിലും ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വിപണനം നടത്തുന്നതിന് പദ്ധതിയുണ്ടോ; അറിയിക്കുമോ;
( സി )
മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
5327.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈഗ കാർഷിക പ്രദർശനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളും ഇതുമൂലം കർഷകർക്കുണ്ടാകുന്ന നേട്ടങ്ങളും വിശദമാക്കാമോ;
( ബി )
കാർഷിക മേഖലയിലേയ്ക്ക് സംരംഭകരെ ആകർഷിക്കുന്നതിനും പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിനും വൈഗയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഡി.പി.ആർ. ക്ലിനിക്ക് സഹായകമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ കാർഷിക മേഖലയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വൈഗയുമായി ബന്ധപ്പെട്ട് അഗ്രിഹാക്കത്തോൺ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉല്പാദകരെയും വിപണന-മൂല്യവർദ്ധന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വൈഗ 2023 എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5328.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെ കേരളാ അഗ്രോമെഷിനറി കോര്‍പ്പറേഷന്റെ വിറ്റ് വരവ് എത്രയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ; പ്രസ്തുത കാലയളവിൽ സ്ഥാപനം ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവർത്തിച്ചിരുന്നതെന്ന് വിശദമാക്കാമോ ?
5329.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോർട്ടികോർപ്പ് മുഖേന ശേഖരിച്ച് വിതരണം ചെയ്യുന്ന പച്ചക്കറികളുടെ വിലയും പൊതുവിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമില്ലെന്നും പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഹോർട്ടികോർപ്പ് നിലവിൽ എവിടെ നിന്നെല്ലാമാണ് പച്ചക്കറികൾ ശേഖരിക്കുന്നതെന്നും ഇതിനായി ഏജന്റുമാരെ ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അഥവാ നേരിട്ടുള്ള സംഭരണമാണോ നടത്തുന്നത് എന്നുമുള്ള വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം ഹോർട്ടികോർപ്പിന് പച്ചക്കറികൾ വാങ്ങി സംഭരിച്ച് വില കുറച്ച് വിതരണം ചെയ്യുന്നതിനായി സബ്സിഡി ഇനത്തില്‍ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
2022 ജനുവരി മുതല്‍ നാളിതുവരെ പൊതുവിപണിയിലെ പച്ചക്കറി വിലയും ഹോർട്ടികോർപ്പിലെ വിലയും എത്രയാണെന്ന് വെളിപ്പെടുത്തുമോ;
( എഫ് )
ഇത്തരത്തിൽ സബ്സിഡിയും മറ്റും നല്‍കിയിട്ടും പൊതുവിപണിയേക്കാൾ വില കുറച്ച് ഗുണമേന്മയുള്ള പച്ചക്കറികൾ ജങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് പരിഹരിക്കുവാൻ സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
5330.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും വിതരണം ചെയ്ത തുക എത്രയാണെന്ന് അറിയിക്കാമോ; ആയതിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?
5331.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസമായി അനുവദിച്ച തുക ബാങ്കുകൾക്ക് കൈമാറാത്തതിനാൽ കർഷകർ അവരുടെ വിഹിതം അടച്ചിട്ടും ബാങ്കുകൾ പണയ ഉരുപ്പടികൾ തിരികെ നൽകാത്തത് സംബന്ധിച്ച് എത്ര കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കർഷക കടാശ്വാസ കമ്മീഷൻ ഏത് വർഷം മുതൽ അനുവദിച്ച തുകയാണ് ബാങ്കുകൾക്ക് കൈമാറാൻ ഉള്ളതെന്നും എത്ര തുക കൈമാറി നൽകുവാനുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ ഒരു വർഷത്തിലധികമായി പുതിയ അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷൻ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
5332.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാര്‍ഷിക കടാശ്വാസമായി നിലവില്‍ എത്ര തുക വിതരണം ചെയ്യാനുണ്ടെന്നും പ്രസ്തുത തുക വിതരണം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കടാശ്വാസവുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് വര്‍ഷം വരെയുളളവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5333.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സഹസ്ര സരോവര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ പ്രസ്തുത പദ്ധതിയിലൂടെ നടപ്പിലാക്കിയ പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം പെന്‍ഡിംഗിലാണെന്നും വിശദമാക്കാമോ;
( ഡി )
ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
5334.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ൽ കേരഫെഡിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( ബി )
1992 മുതൽ താൽക്കാലികമായി ജോലി ചെയ്തുവന്നിരുന്ന കേര ഫെഡ് ജീവനക്കാരെ 2008 ൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിലും അതനുസരിച്ചുള്ള ശമ്പളം, ലീവ് എന്നിവ ലഭിക്കാത്ത ജീവനക്കാർ ഉണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
1992 മുതലോ ജോലിക്ക് പ്രവേശിച്ച നാൾ മുതലോ ഉള്ള ഗ്രാറ്റുവിറ്റി നൽകണമെന്ന കോടതി വിധി നിലവിലുണ്ടോ; എങ്കിൽ എന്തുകൊണ്ട് പ്രസ്തുത വിധി നടപ്പിലാക്കുന്നില്ല എന്ന് വ്യക്തമാക്കാമോ?
5335.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2021-22 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് എത്ര കോടി രൂപ വീതമാണെന്ന് ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അടിസ്ഥാനത്തിൽ വിശദമാക്കാമോ;
( ബി )
2016-17 മുതല്‍ 2021-22 വരെയുള്ള സാമ്പത്തിക വര്‍ഷ കാലയളവിൽ ഈ സ്ഥാപനം ലാഭത്തില്‍ ആണോ നഷ്ടത്തിലാണോ പ്രവർത്തിച്ചിരുന്നതെന്ന് വിശദമാക്കാമോ; ലാഭനഷ്ടത്തിന്റെ തുക എത്രയെന്ന് വ്യക്തമാക്കാമോ?
5336.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മണ്ണ്, വളം, കീടനാശിനി എന്നിവയുടെ സാമ്പിളുകള്‍ വിശകലനം ചെയ്യുന്ന ലാബുകളുടെ ആധുനികീകരണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5337.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോർഡിലേക്ക് കർഷകർ അടയ്ക്കുന്ന പ്രതിമാസ അംശാദായം എത്ര രൂപയാണ്; ഇതിന് തത്തുല്യമായ തുക സർക്കാർ വിഹിതമായി നൽകുന്നുണ്ടോ; എങ്കിൽ ഈ ഇനത്തിൽ നാളിതുവരെ എത്ര തുക നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ബോർഡിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ?
5338.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ആധുനികീകരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
5339.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5340.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ സ്മാർട്ട് ആക്കുന്നതിനായി തെരഞ്ഞെടുത്ത കൃഷി ഭവൻ ഏതാണെന്ന് അറിയിക്കാമോ;
( ബി )
സ്മാർട്ട് കൃഷി ഭവൻ നിർമ്മാണത്തിനായി എത്ര രൂപയുടെ ധനസഹായമാണ് അനുവദിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത മണ്ഡലത്തിലെ സ്മാർട്ട് കൃഷി ഭവൻ നിർമ്മാണത്തിന് തുക അനുവദിച്ചിട്ടുണ്ടെങ്കിൽ ആയത് എത്രയെന്ന് അറിയിക്കാമോ?
5341.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര കൃഷി ഓഫീസർ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി പ്രസ്തുത തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്നും ആയത് ഇതുവരെ നികത്താത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് കാരണം കർഷകരും പൊതുജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എപ്പോൾ നികത്തുമെന്ന് വ്യക്തമാക്കാമോ?
5342.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ഓഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാതിരുന്ന കാലയളവില്‍ താൽക്കാലികമായി പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം നടത്തിയിരുന്നോ; ഉണ്ടെങ്കില്‍ ഏത് രീതിയിലാണ് നിയമനം നടത്തിയിരുന്നതെന്ന് വിശദമാക്കാമോ;
( സി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ കൃഷി ഓഫീസര്‍ തസ്തികയിലേക്ക് പ്രസ്തുത ലിസ്റ്റില്‍ നിന്ന് നിയമനം നടത്താൻ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5343.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിൽ പെരിങ്ങര, നിരണം കൃഷി ഭവനുകളിൽ കൃഷി ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5344.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുതല കാര്‍ഷിക വികസന സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഴക്കമ്പലം പഞ്ചായത്തിലെ കാര്‍ഷിക വികസന സമിതിയും അപ്പെക്സ് ബോഡിയും കഴിഞ്ഞ ആറ് മാസത്തോളമായി യോഗം ചേരാത്തതിനാല്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത വിഷയം ശ്രദ്ധയില്‍പ്പെടുത്തി എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കാര്‍ഷിക വികസന സമിതി യഥാസമയം വിളിച്ച് ചേര്‍ത്ത് കാര്‍ഷിക വികസന പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ കിഴക്കമ്പലം കൃഷി ഓഫീസര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5345.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13.03.2015-ലെ 505/2015-ാം നമ്പര്‍ ഉത്തരവ് പ്രകാരം നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. XX-ല്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് 36 കോടി രൂപ ഭരണാനുമതി നല്‍കിയിരുന്നതും എന്നാല്‍ പ്രളയവും കോവി‍ഡ് മഹാമാരിക്കും ശേഷം സി.ആർ.സെഡ്. ക്ലിയറന്‍സ് ലഭിച്ചപ്പോഴേക്കും കാലാവധി അവസാനിച്ചതുമായ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വീരൻ പുഴ ഡ്രെഡ്ജിംഗുമായി ബന്ധപ്പെട്ട ജൈവ വൈപ്പിന്‍ പദ്ധതി മറ്റേതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് വൈപ്പിന്‍ എം.എല്‍.എ. 17.10.2022-ന് സമര്‍പ്പിച്ച കത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5346.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ഏതൊക്കെ ബ്ലോക്കുകളിലാണ് കൃഷിശ്രീ സെന്ററുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ ഏതെങ്കിലും ബ്ലോക്കില്‍ കൃഷിശ്രീ സെന്റര്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കൃഷിശ്രീ സെന്റര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
5347.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ബയോ റിസോഴ്സ് കം അഗ്രോ സര്‍വ്വീസ് സെന്ററിൽ കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ ചെയര്‍മാനും അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി വൈസ് ചെയര്‍മാനുമായ എക്സിക്യുട്ടീവ്‌ കമ്മിറ്റിയുടെ യോഗം 2015-ന് ശേഷം ചേർന്നിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ചേരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സെന്ററില്‍ എം.എല്‍.എ. അദ്ധ്യക്ഷനും എക്സിക്യുട്ടീവ്‌ ഡയറക്ടർ കണ്‍വീനറുമായ ഉപദേശകസമിതി യോഗം ഇക്കാലയളവില്‍ ചേർന്നിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ചേരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ പ്രസ്തുത സെന്ററിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5348.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രെെബല്‍ വില്ലേജ് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5349.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് കൃഷി ഭവനാക്കി മാറ്റുന്നതിനായി തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5350.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികൾക്ക് ചെലവായ തുക, അവയുടെ പുരോഗതി എന്നിവ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും ആര്‍.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ?
5351.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇസ്രായേല്‍ കൃഷി രീതിയെക്കുറിച്ച് പഠിക്കുന്നതിനായി സംസ്ഥാനത്ത് നിന്നും അയച്ച പ്രതിനിധി സംഘത്തില്‍പ്പെട്ട ഒരാള്‍ യാത്ര സംഘത്തെ അറിയിക്കാതെ പോയ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഔദ്യോഗിക സംഘത്തില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5352.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ എവിടെയെല്ലാമാണ് അഗ്രോ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി അഗ്രോ സർവീസ് സെന്ററുകള്‍ ആരംഭിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
5353.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ കുത്താളി കൃഷി ഫാമില്‍ നിലവില്‍ എത്ര തസ്തികകളുണ്ടെന്ന് അറിയിക്കാമോ; ഇതിൽ നികത്താത്ത തസ്തികകൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫാമില്‍ നിലവിൽ ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികൾ എതൊക്കെയെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഫാമില്‍ ഇതുവരെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാത്ത എത്ര ഭൂമി നിലവിലുണ്ടെന്ന് അറിയിക്കുമോ; ആയത് പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5354.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ പ്രധാനമായും കൃഷിചെയ്യുന്ന കാര്‍ഷിക വിളകള്‍ ഏതെല്ലാമാണെന്നും എത്ര വിസ്തൃതിയിലാണ് അവ കൃഷി ചെയ്യുന്നതെന്നുമുള്ള വിവരം ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ ഭൂപ്രദേശങ്ങളുടെ ഭൂപ്രകൃതിയും മണ്ണിന്റെ സ്വഭാവവും അടിസ്ഥാനമാക്കി പുതിയ ഏതെങ്കിലും കാര്‍ഷിക വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
5355.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയ സമീപനത്തിലൂടെ ഭക്ഷ്യവിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കെെവരിക്കുന്നതിനുമായി രൂപീകരിച്ചിട്ടുളള കൃഷിയിടാസൂത്രണാധിഷ്ഠിത വികസന സമീപനം സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കൃഷിയിടാധിഷ്ഠിത ഉല്പാദന പരിപാടികളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതിനോടനുബന്ധിച്ച് വിതരണ ശൃംഖലയുടെയും മൂല്യ ശൃംഖലയുടെയും വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
5356.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി തോട്ടങ്ങളിലെ റബ്ബര്‍ വെട്ടിമാറ്റി കര്‍ഷകര്‍ മറ്റ് കൃഷിയിലേക്ക് തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ വെട്ടിമാറ്റിയ തോട്ടങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഹെക്ടര്‍ സ്ഥലം ഇത്തരത്തില്‍ മാറ്റിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ സംയോജിത കൃഷി പദ്ധതി എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് ഒന്നെങ്കിലും ആവിഷ്ക്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമാക്കുമോ;
( സി )
കേരളത്തിലെ പഴം-പച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ ഇവിടങ്ങളില്‍ കൃഷിയും കോഴിവളര്‍ത്തലും ഉള്‍പ്പെടെയുള്ളവ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
5357.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പിന്റെയും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വലിയവെളിച്ചം വ്യവസായ കേന്ദ്രത്തില്‍ 2015 -ൽ ആരംഭിച്ച കേരള അഗ്രോമെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന്റെ (കാംകോ ) യംഗ് ജനറേഷന്‍ പവര്‍ ടില്ലര്‍ ഉല്പാദന യൂണിറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത യൂണിറ്റിന് നാളിതുവരെ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ലക്ഷ്യം കൈവരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
നിലവില്‍ പ്രസ്തുത യൂണിറ്റിൽ ഉല്പാദിപ്പിച്ച ചെറിയ ടില്ലറുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലുള്ള കെ.എ.എം.സി.ഒ. യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
5358.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികൾ മൂലമുള്ള കൃഷിനാശം തടയുന്നതിന് കൃഷി വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ;
( ബി )
ഇസ്രായേല്‍ മോഡലില്‍ വെള്ളക്കെട്ടില്ലാത്ത നെല്‍കൃഷിയും ലവണാംശമുള്ള വെള്ളത്തിന് അനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിച്ചുള്ള കൃഷി രീതിയും പരീക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5359.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ ആര്‍.കെ.ഐ., ആര്‍.ഐ.ഡി.എഫ്., ആര്‍.കെ.വി.വൈ. എന്നിവ മുഖേന തോടുകളും കുളങ്ങളും നവീകരിക്കുന്നതിനായി നിലവില്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ?
5360.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ കൃഷി ഭവന്‍ മുഖേന വൈദ്യുതി ബില്‍ അടച്ചുവരുന്നതുമായ വൈദ്യുതി കണക്ഷനുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കണക്ഷനുകള്‍ക്ക് എത്ര മാസത്തെ വൈദ്യുതി ചാര്‍ജ് കുടിശികയുണ്ടെന്ന് ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ; എത്ര രൂപയാണ് കുടിശികയുള്ളതെന്ന് അറിയിക്കാമോ;
( സി )
വൈദ്യുതി ചാര്‍ജ് കുടിശിക അടയ്ക്കുന്നതിലെ കാലതാമസം എന്താണന്നും ഈ സാമ്പത്തിക വര്‍ഷം കുടിശിക മുഴുവന്‍ അടക്കുമോയെന്നും വ്യക്തമാക്കാമോ?
5361.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ആവശ്യങ്ങൾക്ക് സൗജന്യമായി വെെദ്യുതി ലഭ്യമാക്കുവാൻ കൃഷി വകുപ്പ് സ്വീകരിച്ച നടപടികള്‍ ഏന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5362.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന കൃഷി വിളകളായ നെല്ല്, നാളികേരം എന്നിവയുടെ ഉല്പാദനത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത കൃഷിവിളകളുടെ ഉല്പാദനത്തില്‍ എന്തുകൊണ്ട് കുറവുണ്ടായി എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( സി )
വിളകളുടെ ഉല്പാദനക്ഷമത കൂട്ടുന്നതിനായി കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
5363.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ നിരവധി സഹകരണ സ്ഥാപനങ്ങള്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തും പാക്ക് ചെയ്തും വിപണനം നടത്തുന്നതുപോലെ സഹകരണ സ്ഥാപനങ്ങളുടെ ശൃംഖല സൃഷ്ടിച്ച് സര്‍ക്കാര്‍ നേതൃത്വത്തിലോ സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കൃഷി വകുപ്പ് നേതൃത്വം നല്‍കുമോ; വിശദമാക്കാമോ?
5364.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും മണ്ണിനും പ്രകൃതിക്കുമുള്ള (മൈക്രോ ക്ലൈമറ്റ് ) സൂക്ഷ്മമായ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിളകള്‍ തെരെഞ്ഞെടുക്കാനും ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്നതിനുമായി ഒരോ പ്രദേശത്തെയും മണ്ണും പ്രകൃതിയും പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനായി മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ മണ്ഡലം തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാമോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം മൈക്രോ ക്ലൈമറ്റ് വിവരങ്ങള്‍ ഇന്റഗ്രേറ്റ് ചെയ്ത് ഒരു മൊബൈല്‍ ആപ്പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കാമോ; വിശദമാക്കുമോ?
5365.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീർത്തട സംരക്ഷണ പ്രവൃത്തികൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മണ്ണ് സംരക്ഷണ, മണ്ണ് പര്യവേക്ഷണ ഡയറക്ടറേറ്റിൽ നിന്നും ഡയറക്ടർ ശിപാർശ ചെയ്തുകൊണ്ട് പ്ലാനിങ് ബോർഡ് വഴി സർക്കാരിൽ സമർപ്പിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവയുടെ എസ്റ്റിമേറ്റ് തുകകൾ എത്രയെല്ലാമാണെന്നുമുള്ള വിവരം ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇവയിൽ ഏതെല്ലാം പ്രവൃത്തികൾക്ക് അനുമതി നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5366.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പർ എന്നിവ ലഭ്യമാക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുളള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമെന്നും അതിനാവശ്യമായ മുന്‍ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും അറിയിക്കുമോ; പ്രസ്തുത സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്ന് വ്യക്തമാക്കുമോ?
5367.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികൾക്ക് പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5368.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കാർഷിക സർവകലാശാല നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം, നിയമനം നേടിയ വ്യക്തികൾ, നിയമനം ലഭിച്ച ഡിപ്പാർട്ട്മെന്റ്, നിയമനപ്രക്രിയയുടെ രീതി, നിയമന പ്രക്രീയയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ, ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, അക്കാദമിക പരിചയം എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എത്ര പരാതികളിൽ സർവകലാശാല അന്വേഷണം നടത്തിയിട്ടുണ്ടെന്നും അറിയിക്കാമോ; പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.