|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5051.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. മഞ്ഞളാംകുഴി അലി
ഡോ.
എം.കെ . മുനീർ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ സാക്ഷരതാ മിഷന്റെ
പ്രവർത്തനം പൂർണ്ണമായി
ഏറ്റെടുത്ത ശേഷം മിഷന്റെ
ചെലവുകൾക്ക് ആവശ്യമായ തുക
ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സാക്ഷരത
പ്രവർത്തനങ്ങൾക്കായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന്
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാകുന്നതെന്ന് അറിയിക്കുമോ?
5052.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ഈ വര്‍ഷം
എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന
ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പരീക്ഷ എഴുതുന്നവരിൽ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
സി )
വയനാട്
ജില്ലയില്‍ ഈ വര്‍ഷം
സ്‌ക്രൈബിനെ ഉപയോഗപ്പെടുത്തി
എസ്.എസ്.എൽ.സി. പരീക്ഷ
എഴുതേണ്ടി വരുന്നവർക്ക്
സ്ക്രൈബിനെ അനുവദിച്ച്
നല്‍കുന്നതിനായി ഓരോ
കുട്ടിക്കും മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ് നല്‍കിയ
ഓഫീസറുടെ പേരും സ്ഥാപനവും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
രീതിയിൽ എസ്.എസ്.എൽ.സി. പരീക്ഷ
എഴുതുന്ന പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ?
5053.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ്.
പരീക്ഷ എന്നത്തേയ്ക്ക്
നടത്താനാവുമെന്നും ഫലം
എന്നത്തേയ്ക്ക്
പ്രഖ്യാപിക്കാന്‍
സാധിക്കുമെന്നും വിശദമാക്കുമോ;
(
ബി )
2022-23
അധ്യയന വര്‍ഷം ഡി.എല്‍.എഡ്.
പഠനം പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് 2023-24
അധ്യയന വര്‍ഷത്തിൽ ബിരുദ
കോഴ്സുകള്‍ക്ക് ചേരുന്നതിന്
അവസരമൊരുക്കുന്ന തരത്തില്‍
ഡി.എല്‍.എഡ്. പരീക്ഷ നടത്തി ഫലം
പ്രഖ്യാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5054.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇടുക്കി
ജില്ലയിലെ ഏതൊക്കെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കാണ് കെട്ടിട
നിര്‍മ്മാണത്തിനായി ഫണ്ട്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
5055.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.എൽ.സി.
സര്‍ട്ടിഫിക്കറ്റിലെ തെറ്റ്
തിരുത്തുന്നതിന് പതിനഞ്ച്
വര്‍ഷം മുമ്പ് പരീക്ഷ
എഴുതിയവര്‍ക്ക് വിദ്യാഭ്യാസ
മന്ത്രിയുടെ നിരാക്ഷേപ പത്രം
വേണമെന്നിരിക്കെ ആയതിന് അപേക്ഷ
നല്‍കിയാല്‍ എത്ര ദിവസം കൊണ്ട്
അനുവദിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിരാക്ഷേപ പത്രം
അനുവദിക്കുന്നതിനുള്ള സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5056.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
വർഷത്തിൽ സർക്കാർ, എയ്ഡഡ്, അണ്‍
എയ്ഡഡ് സ്കൂളുകളിൽ ക്ലാസ്സ് 1
മുതൽ പ്ലസ് 2 തലം വരെ ചേർന്ന
എസ്.സി./എസ്.ടി., ഒ.ബി.സി.
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികളുടെ എണ്ണം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിദ്യാർത്ഥികളുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക്
സ്റ്റൈപെൻഡ്/ലംപ്സം ഗ്രാന്റ്
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; പ്രസ്തുത
വിദ്യാർത്ഥികളുടെ എണ്ണം, തുക
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
2022-23
വർഷത്തിൽ സ്റ്റൈപെൻഡ്/ലംപ്സം
ഗ്രാന്റ് വിതരണത്തിൽ തടസ്സങ്ങൾ
ഉണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുവാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5057.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് മഞ്ചേരി
മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം, വിദ്യാകിരണം,
കിഫ്ബി, പ്ലാൻ ഫണ്ട് തുടങ്ങിയവ
ഏതൊക്കെ എൽ.പി., യു.പി.,
ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി
വിദ്യാലയങ്ങൾക്കാണ്
അനുവദിച്ചിട്ടുള്ളത്;
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സ്‌കൂളുകൾക്ക്
മേൽപ്പറഞ്ഞ പദ്ധതികൾ പ്രകാരം
അനുവദിച്ച തുകയും
പ്രവൃത്തികളുടെ സ്ഥിതിഗതിയും
നിർവഹണ ഏജൻസികള്‍ ഏതെന്നും
വ്യക്തമാക്കാമോ?
5058.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ഡി.ജി.ഇ., ഡി.ഡി.ഇ.
ഓഫീസുകളില്‍ എത്ര ഫയലുകളാണ്
തീര്‍പ്പ്
കല്‍പ്പിക്കാനുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഫയലുകള്‍ ജില്ലാ തലത്തില്‍
അദാലത്തുകള്‍ നടത്തി
തീര്‍പ്പാക്കുന്നതിന് ആവശ്യമായ
നടപടി പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
5059.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ സ്വന്തമായി സ്ഥലം
ഇല്ലാതെ വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന എത്ര
സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ട്;
ഏതൊക്കെയാണ്; വിശദാംശം നൽകുമോ?
5060.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
28.10.2021
ലെ സുപ്രീം കോടതി വിധി (WP(C)
No. 132/2016 & 876/2017)
പ്രകാരം പൊതുസ്കൂളുകളില്‍
സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ആര്‍.സി.ഐ.
ശിപാര്‍ശ ചെയ്യുന്ന ശമ്പളത്തിന്
തുല്യമായി സ്പെഷ്യല്‍
എജ്യൂക്കേറ്റര്‍മാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5061.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
കാലഘട്ടത്തിലെ നൂതന തൊഴില്‍
സാധ്യതകൾ മുന്നില്‍ കണ്ട്
വിദ്യാര്‍ത്ഥികളുടെ തൊഴില്‍
അഭിരുചികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
വിദ്യാര്‍ത്ഥികളിൽ
ശരിയായ തൊഴില്‍
സംസ്കാരത്തിനെക്കുറിച്ചുള്ള
അവബോധം സൃഷ്ടിക്കാനും
തൊഴിലിടങ്ങളിൽ ലിംഗസമത്വം
അടക്കമുള്ള വിഷയങ്ങളിൽ
ബോധവൽക്കരണം നടത്താനും
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികൾക്ക്
പഠനത്തോടൊപ്പം തന്നെ തൊഴില്‍
മേഖലകളുമായി ബന്ധപ്പെട്ട്
പ്രവർത്തിക്കാനും തൊഴില്‍
അഭിരുചികള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
സർക്കാർ പദ്ധതികൾ
ആവിഷ്കരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
5062.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസത്തിലൂടെ
നേടുന്ന ഗുണപരമായ മികവുകള്‍
കുട്ടികളേയും സമൂഹത്തേയും
ബോധ്യപ്പെടുത്തേണ്ടതിന്റെയും
ആയത് വിലയിരുത്തി പഠന
പ്രവര്‍ത്തനം കാലോചിതമായി
പരിഷ്കരിക്കേണ്ടതിന്റെയും
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിദ്യാര്‍ത്ഥികളുടെ
കഴിവുകളും താല്‍പ്പര്യങ്ങളും
മനസ്സിലാക്കി അവരുടെ വളര്‍ച്ച
അനസ്യൂതം ട്രാക്ക് ചെയ്യാനും
അതിനനുസൃതമായി അവരുടെ അഭിരുചി
മേഖലകള്‍ തെരഞ്ഞെടുക്കാനും
സഹായകരമാകുന്ന രീതിയിലുള്ള
മൂല്യനിർണ്ണയ സംവിധാനം
ഏർപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ഓരോ
പഠിതാവിനെയും കൃത്യമായി
മനസ്സിലാക്കി അവരുടെ പഠന
നിലവാരം വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യം കൈവരിക്കുന്നതിനായി
എന്തെല്ലാം പരിഷ്കാരങ്ങളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ;
(
ഡി )
പൊതുപരീക്ഷയില്‍
കുട്ടികള്‍ നേരിടുന്ന
പ്രയാസങ്ങള്‍ കണ്ടെത്തുന്നതിനും
പൊതുപരീക്ഷ ചോദ്യപേപ്പര്‍
മെച്ചപ്പെടുത്തുന്നതിനുമായി
കുട്ടികളില്‍ നിന്ന്
നിര്‍ദേശങ്ങള്‍
ശേഖരിക്കുന്നതിനും
ഉദ്ദേശ്യമുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
5063.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ
പ്രവേശന പ്രായം ആറ്
വയസ്സാക്കണമെന്ന ദേശീയ
വിദ്യാഭ്യാസ നയം അനുസരിച്ചുള്ള
കേന്ദ്ര സർക്കാർ നിർദേശം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കേരളത്തിലെ
പ്രീ സ്കൂൾ വിദ്യാഭ്യാസം
വിപുലമാണെങ്കിലും അതിന് ഒരു
ഏകീകൃത സ്വഭാവം ഇല്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രീ
സ്കൂൾ ഘട്ടം അഞ്ച് വയസ്സിൽ
പൂർത്തിയാക്കി കുട്ടികൾ ഒന്നാം
ക്ലാസ്സിൽ പ്രവേശനം നേടുന്ന
കേരളത്തിലെ നിലവിലെ അവസ്ഥ
കേന്ദ്ര നിർദേശത്തിന്റെ
അടിസ്ഥാനത്തിൽ മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്
പാഠപുസ്തകം, അധ്യാപക യോഗ്യത,
നിയമനം, പഠന കാലാവധി എന്നിവയിൽ
കൃത്യമായ മാനദണ്ഡം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5064.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിലെ പുതുപ്പണം
നോർത്ത് എസ്.ബി. സ്കൂൾ
കെട്ടിടത്തിന് ഫിറ്റ്നസ്
സർട്ടിഫിക്കറ്റ്
ലഭിക്കാത്തതുമൂലം സമീപത്തെ
മദ്രസ കെട്ടിടം
വാടകയ്ക്കെടുത്ത് ക്ലാസുകൾ
നടത്തുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ്
ലഭിക്കാത്തതിനുള്ള കാരണങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
പുതുതായി വാടകയ്ക്കെടുത്ത
കെട്ടിടത്തിന്റെ വാടകത്തുക ആരിൽ
നിന്നാണ് ഈടാക്കുന്നതെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സ്കൂൾ
വളപ്പിനുള്ളിൽ എം.എൽ.എ. ഫണ്ട്
ഉപയോഗിച്ച് സ്മാർട്ട് ക്ലാസ്സ്
റൂം, കിണർ എന്നിവയും നഗരസഭയുടെ
ഫണ്ട് ഉപയോഗിച്ച് മാലിന്യ
സംസ്കരണ പ്ലാന്റും
നിർമ്മിച്ചിട്ടുണ്ടോ; ഇവ കൂടാതെ
മറ്റേതെല്ലാം സർക്കാർ
ഫണ്ടുകളാണ് പ്രസ്തുത സ്കൂളിനായി
നാളിതുവരെ
ചെലവാക്കിയിട്ടുള്ളതെന്നും
ഓരോന്നിന്റെ അനുമതി ഉത്തരവുകളും
ലഭ്യമാക്കുമോ;
(
ഡി )
സ്കൂൾ
സംരക്ഷിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള സ്കൂൾ
സംരക്ഷണ സമിതിയുടെ കത്ത്
എം.എൽ.എ.യുടെ കത്ത് സഹിതം
സർക്കാരിന് ലഭിച്ചത്
എന്നാണെന്നും ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടിക്രമങ്ങളുടെ
വിശദാംശവും ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
അപേക്ഷ സംബന്ധിച്ച് വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള വിവിധ
ഓഫീസുകളിൽ ആരംഭിച്ചിട്ടുള്ള
ഫയലുകളുടെ നമ്പറുകളും അവ
ആരംഭിച്ച ഓഫീസും തീയതിയും
ഉൾപ്പെടെയുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
പ്രസ്തുത
ഫയലുകൾ ഏതൊക്കെ സീറ്റുകളിൽ
എന്ന് മുതല്‍ എന്നുവരെ കൈവശം
വച്ചിരുന്നുവെന്നും പ്രസ്തുത
വിഷയത്തിന്മേല്‍ മുന്നോട്ടുള്ള
നടപടി നിലവിൽ ഏത് വിഭാഗത്തിൽ
നിന്നുമാണ്
സ്വീകരിക്കാനുള്ളതെന്നും
അറിയിക്കുമോ;
(
ജി )
സ്കൂൾ
സംരക്ഷിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ
ലഭിച്ച് ഒരു വർഷത്തിലേറെ
ആയിട്ടും പ്രസ്തുത
അപേക്ഷയിന്മേൽ നടപടികൾ
പൂർത്തിയാക്കാത്തതിനുള്ള
കാരണങ്ങൾ അറിയിക്കുമോ?
5065.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ നിര്‍മ്മിക്കുന്ന
പുതുപ്പാടി പഞ്ചായത്തിലെ
കൈതപ്പൊയില്‍ ജി.എം.യു.പി.
സ്കൂളിന്റെ നിര്‍മ്മാണ പുരോഗതി
റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഡി.പി.ആർ. ല്‍
നിന്നും വ്യത്യസ്തമായി
നിര്‍മ്മാണ സമയത്ത് വന്ന
മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയില്‍, ഭേദഗതി
വന്നവയ്ക്ക് അനുമതി
നല്‍കുന്നതിലെ കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ റിവിഷന്‍
എസ്റ്റിമേറ്റിന് അംഗീകാരം
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ?
5066.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ/എയ്ഡഡ് സ്കൂളുകളില്‍
(ഹയർ സെക്കണ്ടറി
സ്കൂളുകളിലുൾപ്പെടെ)
കേരളീയരല്ലാത്ത എത്ര
വിദ്യാർത്ഥികൾ പഠനം
നടത്തുന്നുണ്ടെന്ന് ജില്ല
തിരിച്ച് എണ്ണം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിദ്യാർത്ഥികൾ ഏതെല്ലാം
സംസ്ഥാനങ്ങളില്‍ നിന്നുമുള്ള
കുട്ടികളാണെന്ന് ജില്ല തിരിച്ച്
വിശദാംശം വ്യക്തമാക്കുമോ?
5067.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിച്ചണ്‍
കം സ്റ്റോര്‍ പദ്ധതി പ്രകാരം
ഗുരുവായൂര്‍ മണ്ഡലത്തില്‍
അനുമതി നല്‍കിയ സ്കൂളുകളുടെ
വിശദാംശം അറിയിക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
പ്രസ്തുത പദ്ധതി പ്രകാരം
നിർമ്മാണം പൂര്‍ത്തീകരിച്ച
സ്കൂളുകളുടെ വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ട്രഷറിയില്‍
അഡ്വാന്‍സ് ബില്‍ സമര്‍പ്പിച്ച്
തുക ലഭ്യമാകാത്ത സ്കൂളുകളുടെ
വിശദവിവരം നൽകുമോ?
5068.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ആലപ്പുഴ നിയോജക മണ്ഡലത്തില്‍
2016 മെയ് മുതല്‍
നടപ്പിലാക്കിവരുന്ന നിര്‍മ്മാണ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം നാളിതുവരെ പ്രസ്തുത
മണ്ഡലത്തില്‍ കിഫ്ബി, പ്ലാന്‍
ഫണ്ട്, എം.എല്‍.എ. ആസ്തി വികസന
ഫണ്ട്, ബഡ്ജറ്റ് ഫണ്ട്
എന്നിവയുപയോഗിച്ച്
പൊതുവിദ്യാഭ്യാസ മേഖലയിൽ
പൂർത്തിയാക്കിയതും
പൂർത്തിയാക്കാനുള്ളതുമായ വിവിധ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
ലഭ്യമാക്കാമോ;
(
സി )
ആലപ്പുഴ
മണ്ഡലത്തില്‍ ഹയര്‍
സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി എന്നിവയുടെ പ്ലാന്‍
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന പ്രവൃത്തികളുടെ
വിശദാംശവും ഭരണാനുമതി
നല്‍കിയിട്ടുള്ളവയുടെ
പകര്‍പ്പും നിലവിലെ സ്ഥിതിയും
ലഭ്യമാക്കാമോ?
5069.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പോങ്ങനാട്
ഗവണ്‍മെന്റ് ഹൈസ്കൂളിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്
വിശദമാക്കുമോ?
5070.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നബാര്‍ഡ്
റൂറൽ ഇൻഫ്രാസ്ട്രക്ചർ
ഡെവലപ്മെൻറ് ഫണ്ട്
(ആർ.ഐ.ഡി.എഫ്.)
പദ്ധതിയിലുൾപ്പെടുത്തി 2022-23
കാലയളവിൽ ഏതെല്ലാം പദ്ധതികൾക്ക്
വിദ്യാഭ്യാസ വകുപ്പില്‍
അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലുൾപ്പെടുത്തുന്നതിനായി
പുനലൂർ മണ്ഡലത്തിൽ നിന്നും
2022-23 കാലയളവിൽ ഏതെങ്കിലും
പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
5071.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വക്കം
ഗവണ്‍മെന്റ് ഹെെസ്ക്കൂളില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
5072.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
വർഷത്തെ ബഡ്ജറ്റിൽ അനുമതി നൽകി
20 ശതമാനം ഫണ്ട് അനുവദിച്ച
ചിറ്റൂർ ഗവൺമെന്റ് എൽ.പി.
സ്കൂൾ, ചിറ്റൂർ ടെക്നിക്കൽ ഹയർ
സെക്കണ്ടറി സ്കൂൾ എന്നീ കെട്ടിട
നിർമ്മാണ പ്രവൃത്തികൾ
നടപ്പിലാക്കുന്നതിന്
വകുപ്പുതലത്തിൽ യാതൊരു നടപടിയും
സ്വീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ അടിയന്തര
പ്രാധാന്യത്തോടെ
പൂർത്തീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5073.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച് നടത്തുന്ന
നാദാപുരം ഗവൺമെൻറ് യു.പി. സ്കൂൾ
കെട്ടിട നിര്‍മ്മാണത്തിനായി
വകുപ്പ് നാളിതുവരെ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിന്റെ
നിര്‍വഹണ ഏജന്‍സി ആയ കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍
(കില) പ്രസ്തുത പ്രവൃത്തി
ടെണ്ടര്‍ ചെയ്യുവാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
5074.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി ഭൗതിക
സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിനായി
2017-18 ലെ ബഡ്ജറ്റിൽ
ഉൾപ്പെടുത്തി മൂന്ന് കോടി രൂപ
വീതം അനുവദിച്ച ചാത്തന്നൂർ
മണ്ഡലത്തിലെ ചിറക്കര ഗവൺമെന്റ്
ഹൈസ്കൂൾ, തെക്കുംഭാഗം ഗവൺമെന്റ്
ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ
കെട്ടിട നിർമ്മാണ
പ്രവർത്തനങ്ങളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച്
വിശദമാക്കാമോ;
(
ബി )
അടിസ്ഥാന
സൗകര്യ വികസനത്തിനായി ഒരു കോടി
രൂപ വീതം അനുവദിച്ച ചാത്തന്നൂർ
മണ്ഡലത്തിലെ ഉളിയനാട് ഗവൺമെന്റ്
ഹൈസ്കൂൾ, നെടുങ്ങോലം ഗവൺമെന്റ്
ഹൈസ്കൂൾ, കോയിപ്പാട് ഗവൺമെന്റ്
എൽ.പി. സ്കൂള്‍ എന്നിവയുടെ
കെട്ടിടനിർമ്മാണ
പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
നടപടികളിലെ പുരോഗതി
വ്യക്തമാക്കാമോ;
(
സി )
ചാത്തന്നൂർ
മണ്ഡലത്തിലുൾപ്പെട്ട ഭൂതക്കുളം
ഗവൺമെന്റ് ഹയർ സെക്കന്ററി
സ്കൂളിൽ പുതിയ അഞ്ച് ക്ലാസ്
മുറികൾ നിർമ്മിക്കുന്നതിന്
കാലതാമസം വരുത്തിയവർക്കെതിരെ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
5075.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കൊടുവഴന്നൂര്‍
ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി
സ്കൂളിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
5076.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നൂറ്
വര്‍ഷത്തിലധികം പഴക്കമുള്ള
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളുടെ നവീകരണത്തിനായി
വകുപ്പിന്റെ ആഭിമുഖ്യത്തിലോ
കിഫ്ബി മുഖേനയോ പദ്ധതി
ആവിഷ്‌കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
നൂറ്
വര്‍ഷത്തിലധികം പഴക്കമുളള
ഏതെല്ലാം വിദ്യാലയങ്ങളാണ്
ഹരിപ്പാട്
മണ്ഡലത്തിലുള്ളതെന്നും അതില്‍
ഏതെല്ലാം വിദ്യാലയങ്ങളെയാണ്
പ്രസ്തുത പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
അറിയിക്കാമോ?
5077.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തി അടിസ്ഥാന
സൗകര്യങ്ങളുടെ വികസനത്തിനായി
ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര
തുകയ്ക്ക് ഭരണാനുമതി
നല്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ പൂര്‍ത്തീകരിച്ചവ
ഏതൊക്കെയെന്നും
പൂര്‍ത്തീകരിക്കാത്തവ
ഏതൊക്കെയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
5078.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍ ഫണ്ട്
വിനിയോഗിച്ച് മലമ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ നവീകരിക്കുന്നതിന്
ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഓരോ
സ്കുളിനും അനുവദിച്ച തുക
അറിയിക്കാമോ?
5079.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മദ്യം,
മയക്കുമരുന്ന് എന്നിവയുടെ
ഉപയോഗം മൂലം സാമൂഹിക വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അച്ചടക്കമുള്ള
ഒരു ജനതയെ വാർത്തെടുക്കുവാന്‍
എല്ലാ പൊതുവിദ്യാലയങ്ങളിലും
എന്‍.സി.സി., സ്കൗട്ട്സ്, കല,
കായിക, വായനശാല യൂണിറ്റുകള്‍
നിര്‍ബന്ധമായും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പാഠ്യേതര
വിഷയങ്ങള്‍ക്ക് അര്‍ഹമായ
പ്രാധാന്യം നല്‍കി സാമൂഹിക
സേവനം നിര്‍ബന്ധമാക്കുന്ന
തരത്തില്‍ ആവശ്യമായ
തിരുത്തലുകള്‍ കരിക്കുലത്തില്‍
വരുത്തുന്നതിന് എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
5080.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കേന്ദ്രീയ വിദ്യാലയങ്ങൾ
ഉൾപ്പെടെ എല്ലാ
വിദ്യാലയങ്ങളിലും മലയാള ഭാഷ
നിർബന്ധമായും പഠിപ്പിക്കണമെന്ന
നിയമ വ്യവസ്ഥ നിലവിലുണ്ടോ;
അറിയിക്കുമോ;
(
ബി )
ഇംഗ്ലീഷ്
മീഡിയം സ്കൂളുകളിൽ മലയാളം
സംസാരിക്കുന്നതിന് വിലക്ക്
ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മലയാള
ഭാഷാ പഠനം കർശനമായി
നടപ്പാക്കുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ?
5081.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്‍.പി., യു.പി. വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തിയ എല്‍.എസ്.എസ്.,
യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ്
പരീക്ഷകളില്‍
വിജയിച്ചവര്‍ക്കുള്ള
സ്‌കോളര്‍ഷിപ്പ് തുക വിതരണം
ചെയ്യുന്നത് മുടങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ?
5082.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിൽ കിഫ്ബി ഫണ്ട്
ഉപയോഗിച്ച് തദ്ദേശസ്വയംഭരണ
വകുപ്പ് (കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍)
വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന
കുളത്തൂപ്പുഴ ഗവൺമെന്റ് ഹയർ
സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട
നിർമ്മാണ
പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നടപ്പാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5083.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ല വിദ്യാഭ്യാസ ഉപ
ഡയറക്ടറുടെ അധികാര പരിധിയില്‍
വരുന്ന മറ്റത്തൂര്‍
എസ്.കെ.എച്ച്.എസ്.എസ്. ല്‍
എച്ച്.എസ്.ടി. ആയി
സേവനമനുഷ്ഠിക്കവെ
22.01.2006-ല്‍ മരണപ്പെട്ട
മഞ്ജുഷ എം. ന്റെ കുടുംബ
പെന്‍ഷന്‍ പ്രസ്തുത വ്യക്തിയുടെ
ഭര്‍ത്താവ് കെ.പി.ഹരിദാസിന്
അനുവദിച്ചിരുന്നുവെങ്കിലും
ടിയാന്‍ 12.05.2022-ല്‍
മരണപ്പെട്ടതിനെ തുടര്‍ന്ന്
കുടുംബ പെന്‍ഷന്‍
ലഭിക്കുന്നതിനായി മകന്‍ ശ്രീ.
ആദിത്യനാഥ് കെ. സമര്‍പ്പിച്ച
അപേക്ഷ പരിഗണിച്ച് പെന്‍ഷന്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
5084.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ
പെരിങ്ങോട്ടുകുറിശ്ശി
ജി.എച്ച്.എസ്.എസ്. ന് ആസ്തി
വികസന ഫണ്ടില്‍ നിന്നും സ്കൂള്‍
ബസ് വാങ്ങി നല്‍കുന്നതിന് 2023
മാര്‍ച്ച് 15 ന് മുമ്പ് അനുമതി
നല്‍കാന്‍ സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പെരിങ്ങോട്ടുകുറിശ്ശി
ജി.എച്ച്.എസ്.എസ്. ന് മുന്‍
വര്‍ഷത്തില്‍ കൃത്യസമയത്ത്
അനുമതി ലഭ്യമാകാത്തത് മൂലം
സ്കൂള്‍ ബസ് വാങ്ങി നല്‍കാന്‍
സാധിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
2023
മാര്‍ച്ച് മാസത്തിനുള്ളല്‍
വാഹനം വാങ്ങി നല്‍കാന്‍
കഴിയാത്തപക്ഷം നികുതിയും വിലയും
വര്‍ദ്ധിക്കുമെന്ന
സാഹചര്യത്തില്‍ പ്രസ്തുത
സ്കൂളിന് സ്കൂള്‍ ബസ്
നഷ്ടമാകാതിരിക്കാന്‍ എന്തൊക്കെ
അടിയന്തര നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മുന്‍
വര്‍ഷം യഥാസമയം നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാതിരിക്കുകയും
നടപ്പ് സാമ്പത്തിക വര്‍ഷം ആയത്
ആവര്‍ത്തിക്കുകയും ചെയ്ത
സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്
ബന്ധപ്പെട്ട അധികാരികളോട്
റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ?
5085.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മുൻ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്ര വിദ്യാർത്ഥികൾ
ലഹരി ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
ലഹരി
മാഫിയയുടെ വലയിൽപ്പെട്ട്
ക്യാരിയർമാരായി പ്രവർത്തിച്ച
വിദ്യാർത്ഥികൾ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിദ്യാർത്ഥികളെ സാധാരണ
ജീവിതത്തിലേക്ക് തിരികെ
കൊണ്ടുവരുന്നതിനായി എന്തൊക്കെ
പദ്ധതികളാണ് വിദ്യാഭ്യാസ
വകുപ്പ് നടപ്പാക്കിയിട്ടുള്ളത്;
എത്ര കുട്ടികളെ ഈ കാലയളവിൽ
സാധാരണ ജീവിതത്തിലേക്ക് തിരികെ
കൊണ്ടുവരാൻ സാധിച്ചു;
വ്യക്തമാക്കുമോ?
5086.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അദ്ധ്യാപക
പരിശീലന കോഴ്സായ ഡി.എല്‍.എഡ്.
(ഡിപ്ലോമ ഇൻ എലമെന്ററി
എഡ്യൂക്കേഷൻ) പ്രവേശന നടപടികള്‍
ഇപ്പോഴും മാന്വലായിട്ടാണ്
നടത്തുന്നത് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എല്ലാ
കോഴ്സുകളിലേയ്ക്കും ഓൺലൈൻ മുഖേന
പ്രവേശനം നടത്തുമ്പോൾ
ഡി.എല്‍.എഡ്. പ്രവേശന നടപടികള്‍
മാത്രം മാന്വലായിട്ട്
നടത്തുവാനുള്ള കാരണം എന്താണ്;
വിശദാംശം നല്‍കുമോ;
ഡി.എല്‍.എഡ്. പ്രവേശന നടപടികള്‍
ഓണ്‍ലൈന്‍ ആക്കുവാന്‍ നടപടി
സ്വീകരിക്കുമോ; അറിയിക്കുമോ;
(
സി )
ഡി.എല്‍.എഡ്.
ന്റെ 2022-24 ബാച്ചിലേക്ക് ഓരോ
ജില്ലയിൽ നിന്നും ലഭിച്ച
അപേക്ഷകളുടെയും പ്രവേശനം
നേടിയവരുടെയും എണ്ണം
വ്യക്തമാക്കുമോ; മറ്റ്
ജില്ലകളിൽ ഡി.എല്‍.എഡ്. പ്രവേശന
നടപടികള്‍ സമയബന്ധിതമായി
പൂർത്തിയാക്കുമ്പോഴും മലപ്പുറം
ജില്ലയില്‍ മാത്രം കാലതാമസം
നേരിടുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കാമോ?
5087.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യയന വർഷം പത്താം ക്ലാസ്
പാസ്സായ എത്ര കുട്ടികൾക്ക്
കാസർകോട് ജില്ലയിൽ പ്ലസ്
വണ്ണിന് സീറ്റ്
ലഭിച്ചിട്ടില്ലെന്ന് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കുട്ടികളുടെ തുടർ വിദ്യാഭ്യാസം
മുടങ്ങിയ സാഹചര്യത്തിൽ ഇവരെ
സഹായിക്കുന്നതിന് ബദൽ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓരോ
വർഷവും പ്ലസ് വണ്ണിന് സീറ്റ്
കിട്ടാതെ കുട്ടികളും
രക്ഷകർത്താക്കളും
ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ
പ്രതിസന്ധിക്ക് ശാശ്വത പരിഹാരം
കാണുന്നതിന് നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ഡി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട് പഠനം
നടത്തി റിപ്പോർട്ട്
സമർപ്പിക്കാൻ ഏതെങ്കിലും
സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
എങ്കിൽ
സമിതിയുടെ ഘടന, അംഗങ്ങൾ എന്നിവ
സംബന്ധിച്ച് വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
സമിതി പഠനം തുടങ്ങിയോയെന്നും
റിപ്പോർട്ട് സർക്കാരിന്
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ജി )
എങ്കിൽ
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
5088.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്‍.പി., യു.പി.
വിദ്യാര്‍ത്ഥികളില്‍ കായിക
വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രത്യേക പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
(
ബി )
എല്‍.പി.,
യു.പി. ക്ലാസുകളില്‍
കായികാദ്ധ്യാപകരെ പ്രത്യേകം
നിയമിക്കുന്നതിനുള്ള സാധ്യതകള്‍
വകുപ്പ് പരിശോധിക്കുന്നുണ്ടോ;
വിശദമാക്കുമോ?
5089.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്ത്
ഐ.ടി. അധിഷ്ഠിത സ്കൂള്‍
വിദ്യാഭ്യാസത്തോടനുബന്ധിച്ചുള്ള
ഡിജിറ്റല്‍ ക്ലാസ് റൂമുകൾ
സജ്ജമാക്കുന്നതിൽ സംസ്ഥാനത്തിന്
ഒന്നാമതെത്തുവാന്‍
സാധിച്ചിരുന്നോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയിൽ സംസ്ഥാനത്തെ ഒന്നാമത്
എത്തിക്കുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
വിദ്യാര്‍ത്ഥികള്‍ക്ക്
നൂതന സാങ്കേതിക വിദ്യകളില്‍
പ്രായോഗിക പരിശീലനം
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
5090.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
ഭൂമിയില്ലാത്ത എൽ.പി., യു.പി.
സ്കൂളുകള്‍ക്ക് ഭൂമി
വാങ്ങുന്നതിനായി പ്രത്യേക
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
ഇത്തരം സ്കൂളുകള്‍
അപകടാവസ്ഥയിലുള്ള വാടക
കെട്ടിടങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തിലെ എത്ര സ്കൂളുകളാണ്
ഭൂമി വാങ്ങുന്നതിനായി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ;
(
സി )
ഭൂമിയില്ലാത്ത
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക്
ഭൂമി വാങ്ങുന്നതിനായി പ്രത്യേക
പദ്ധതി തയ്യാറാക്കി കിഫ്ബി വഴി
ഫണ്ട് ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
5091.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പെഷ്യൽ സ്കൂള്‍ അദ്ധ്യാപകരുടെ
ശമ്പളം ഒരു വര്‍ഷമായി
മുടങ്ങിയിരിക്കുകയാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്പെഷ്യൽ
സ്കൂളുകള്‍ക്കുള്ള ഓണറേറിയം
കൃത്യസമയത്ത് സര്‍ക്കാര്‍
നല്‍കാത്തതാണോ വേതനം
മുടങ്ങാനുള്ള കാരണം എന്ന്
വ്യക്തമാക്കാമോ;
(
സി )
സ്പെഷ്യൽ
സ്കൂളുകള്‍ക്കുള്ള ഓണറേറിയം
കൃത്യസമയത്ത് നല്കാൻ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5092.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരുടെ
വിദ്യാഭ്യാസ യോഗ്യതയില്‍
സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഇപ്രകാരം മാറ്റം വരുത്താനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
സ്പെഷ്യൽ
സ്കൂളുകളിലെ നല്ലൊരു ശതമാനം
അദ്ധ്യാപകരും ഭിന്നശേഷിക്കാരായ
കുട്ടികളുടെ അമ്മമാർ
ആണെന്നിരിക്കെ,
പതിറ്റാണ്ടുകളായി സ്പെഷ്യൽ
സ്കൂളുകളില്‍ ജോലി ചെയ്യുന്ന
ഇവരുടെ സേവനം
തുടർന്നുകൊണ്ടുപോകാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
5093.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കവലയൂര്‍
ഗവണ്‍മെന്റ് ഹെെസ്ക്കൂളിന്
പുതിയ മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
5094.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
ടൗണ്‍ യു.പി.എസ്. ന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
5095.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന തിരുവമ്പാടി
മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.
പുതുപ്പാടി, ജി.എം.യു.പി.എസ്.,
ചേന്ദമംഗലൂര്‍ എന്നീ സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ ആരംഭിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾ എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
5096.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യയന വർഷം സ്കൂളുകളിൽ
കുട്ടികളുടെ എണ്ണം കൂടിയത് മൂലം
പുതുതായി ഉണ്ടായ അധിക
തസ്തികകളിൽ നിയമിക്കപ്പെട്ട
താത്ക്കാലിക അദ്ധ്യാപകർക്ക്
വേതനം ലഭിക്കാത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വർഷത്തെ തസ്തിക നിർണ്ണയം
പൂർത്തിയായ സാഹചര്യത്തിൽ
താത്ക്കാലിക അദ്ധ്യാപകരുടെ
വേതനം അടിയന്തരമായി നൽകുന്നതിന്
നടപടി സ്വീകരിക്കുമോ?
5097.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
മേഖലയിലെ പ്രീ പ്രൈമറി
അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍
മേഖലയിലെ പ്രീ പ്രൈമറി
അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന
യാതൊരു ആനുകൂല്യവും
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന് എയ്ഡഡ്
സ്കള്‍ പ്രീ പ്രൈമറി
അദ്ധ്യാപകരെ കെ.ഇ.ആര്‍. ന്റെ
പരിധിയില്‍ കൊണ്ടുവന്ന്
സര്‍ക്കാര്‍ മേഖലയിലെ പ്രീ
പ്രൈമറി അദ്ധ്യാപകര്‍ക്ക്
ലഭിക്കുന്ന ആനുകുല്യങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ?
5098.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളില്‍
വി.എച്ച്.എസ്.എസ്. വിഭാഗത്തിൽ
നിയമിക്കപ്പെട്ടിട്ടുള്ള
എത്രപേര്‍ക്കാണ് നിലവിൽ നിയമന
അംഗീകാരം ലഭിക്കാനുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിൽ നിയമന അംഗീകാരം
ലഭിക്കാത്ത എത്ര വീതം
അദ്ധ്യാപകരും
അനദ്ധ്യാപകരുമാണുള്ളതെന്ന്
വ്യക്തമാക്കാമോ?
5099.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹയർ സെക്കൻഡറി കോഴ്സുകളിൽ
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
എന്ന വിഷയം
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എത്ര
സ്കൂളുകളിലാണ്
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
വിഷയം നിലവിലുള്ളത്; സർക്കാർ
എയ്ഡഡ് സ്കൂളുകൾ തിരിച്ചുള്ള
എണ്ണവും ബാച്ചുകളുടെ എണ്ണവും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഷയം പഠിപ്പിക്കുന്നതിനായി
എത്ര സ്ഥിരം തസ്തികകളാണ്
സംസ്ഥാനത്ത് നിലവിലുള്ളത്;
സർക്കാർ, എയ്ഡഡ്, സ്വാശ്രയ
മേഖലകൾ തിരിച്ചുള്ള എണ്ണം
അറിയിക്കുമോ;
(
ഡി )
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് അധ്യാപക
തസ്തികയിലേക്കുള്ള
നിയമനത്തിനായി
നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന
യോഗ്യതകൾ എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികയ്ക്കായി സർക്കാർ
നിശ്ചയിച്ചിട്ടുള്ള എം.എ.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
എന്ന കോഴ്സ് രാജ്യത്ത്
യു.ജി.സി. അംഗീകാരമുള്ള
സ്ഥാപനങ്ങളിലൊന്നും തന്നെ
പഠിപ്പിക്കുന്നില്ല എന്ന
ഉദ്യോഗാർത്ഥികളുടെ പരാതി
പരിശോധിക്കുകയുണ്ടായോ;
(
എഫ് )
എങ്കിൽ
നിലവിൽ ലഭ്യമായ കോഴ്സുകൾ
ഉൾപ്പെടുത്തി ഈ
തസ്തികയിലേക്കുള്ള യോഗ്യത
സംബന്ധിച്ച സ്പെഷ്യൽ റൂൾസ്
പരിഷ്കരിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദാംശം
നൽകുമോ?
5100.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്പെഷ്യൽ
സ്കൂൾ അദ്ധ്യാപകരുടെ നിലവിലെ
ഓണറേറിയം എത്രയാണ്; ഇവരുടെ
ചുമതലകൾ എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(
ബി )
സ്പെഷ്യൽ
സ്കൂൾ അദ്ധ്യാപക നിയമനത്തിനുള്ള
വിദ്യാഭ്യാസ യോഗ്യതകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഓണറേറിയം
വർദ്ധപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5101.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന
ട്രൈബല്‍ സ്കൂളുകളുടെ
വിവരങ്ങളും അവ സ്ഥാപിതമായ
വര്‍ഷവും അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്കൂളുകളിൽ നിലവിലുള്ള
അധ്യാപകരുടെയും
വിദ്യാര്‍ത്ഥികളുടെയും എണ്ണം
സംബന്ധിച്ച വിവരം നല്‍കാമോ?
5102.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങളില്‍
ഭിന്നശേഷി സംവരണം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് റോസ്റ്റര്‍
രജിസ്റ്റർ തയ്യാറാക്കുന്ന
നടപടികളുടെ പുരോഗതി
അറിയിക്കുമോ; പ്രസ്തുത നടപടികൾ
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ;
(
ബി )
നിലവില്‍
എത്ര സ്കൂളുകള്‍ ഇത്തരത്തില്‍
റോസ്റ്റര്‍
തയ്യാറാക്കിയിട്ടുണ്ടെന്ന്
യു.പി. സ്കൂൾ തിരിച്ച്
വിദ്യാഭ്യാസ
ഉപജില്ലാടിസ്ഥാനത്തില്‍ വിവരം
ലഭ്യമാക്കാമോ?
5103.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-ല്‍
എയിഡഡ് സ്കൂളുകളില്‍
നിയമിക്കപ്പെട്ടിട്ടുള്ള
അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം
നല്‍കുന്നതിന് കെ-ടെറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(
ബി )
2017-20
വര്‍ഷങ്ങളില്‍ കെ-ടെറ്റിന്
എക്സംഷന്‍ ഓര്‍ഡര്‍
ഇറങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
എക്സംഷന്‍ ഓര്‍ഡര്‍ 2021-ല്‍
ഇറങ്ങിയിട്ടുണ്ടോ; വിശദവിവരം
നല്‍കാമോ?
5104.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പിൽ മാനേജ്മെന്റ്
സ്കൂളുകളിൽ അദ്ധ്യാപക,
അനദ്ധ്യാപക തസ്തികകളിൽ നിയമനം
നടത്തുന്നതിന് സർക്കാർ
പ്രതിനിധിയെ
നിയമിക്കുന്നതിനുള്ള കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം അടിയന്തരമായി
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
ഹയർ
സെക്കണ്ടറി വകുപ്പിലെ ആർ.ഡി.ഡി.
ഓഫീസുകളിലെ ജീവനക്കാരുടെ കുറവും
നിലവിലുള്ള ജീവനക്കാരുടെ
അലംഭാവവും കാരണം എയ്ഡഡ്
സ്കുളുകളിൽ അദ്ധ്യാപക,
അനദ്ധ്യാപക തസ്തികകളിൽ സ്ഥിരം
നിയമനം നടത്താൻ
കഴിയാത്തതുകൊണ്ട്
വിദ്യാർത്ഥികൾക്കും
മാനേജ്മെന്റുകൾക്കുമുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
5105.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂളുകളിൽ ഒരേ മാനേജ്മെന്റിന്
കീഴിൽ നിയമനം ലഭിച്ച ഭിന്നശേഷി
വിഭാഗത്തിലുള്ള അദ്ധ്യാപകരിൽ
സീനിയോറിറ്റി മറികടന്ന്
ഏതെങ്കിലും നിയമനം സർക്കാർ
അംഗീകരിച്ചതായി പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയത്
പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
5106.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എയ്ഡഡ് മേഖലയിൽ ഭിന്നശേഷി
സംവരണം നടപ്പിലാക്കിയ അദ്ധ്യാപക
തസ്തികയിൽ 2019 മുതൽ
നിയമനാംഗീകാരം ലഭിക്കാത്ത
അദ്ധ്യാപകർക്ക് ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും നല്കാൻ
സാധിക്കുമോയെന്ന് വിശദമാക്കാമോ?
5107.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കോൾ
കേരളയുടെ സ്റ്റേറ്റ് ഓഫീസ്,
മലബാർ റീജിയണൽ ഓഫീസ്, ജില്ലാ
ഓഫീസുകൾ എന്നിവിടങ്ങളിൽ വർക്ക്
സ്റ്റഡി പ്രകാരം എത്ര
പോസ്റ്റുകൾ വീതമാണ്
അനുവദിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സ്കോൾ
കേരളയുടെ ഓഫീസുകളിൽ നിലവിൽ
സേവനം അനുഷ്ഠിക്കുന്ന
ജീവനക്കാരുടെ എണ്ണം, തസ്തിക
എന്നിവ വിശദമാക്കാമോ;
(
സി )
കൂടുതൽ
കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന
മലബാർ മേഖലയിൽ മെച്ചപ്പെട്ട
സേവനം ലഭ്യമാക്കാൻ മലബാർ
ഓഫീസിലേക്ക് കൂടുതൽ തസ്തികകൾ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5108.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
സ്കൂൾ ബസുകൾ വിദ്യാർത്ഥികളുടെ
ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ
വ്യക്തികൾക്കും പരിപാടികൾക്കും
ഉപയോഗിക്കുന്നതിന്
വ്യവസ്ഥയുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
വ്യവസ്ഥകൾക്ക്
വിരുദ്ധമായി സർക്കാർ സ്കൂൾ
ബസുകൾ ദുരുപയോഗം ചെയ്യുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം ഗൗരവമായി
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പേരാമ്പ്രയിലെ
സർക്കാർ സ്കൂളിലെ ബസ് രാഷ്ട്രീയ
പാർട്ടിയുടെ പരിപാടികൾക്ക്
ജനങ്ങളെ എത്തിക്കാൻ
ഉപയോഗിച്ചതായി പരാതി
ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(
ഡി )
എങ്കിൽ
പ്രസ്തുത പരാതിയിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
5109.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
01.03.2018
ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍
30/2018/ധന. പ്രകാരം
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള
ചാലഞ്ച് ഫണ്ടില്‍
ഉള്‍പ്പെടുകയും 03.11.2020 ലെ
സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍
6267/2020/ധന. പ്രകാരം
സര്‍ക്കാര്‍ വിഹിതം
അനുവദിക്കുകയും ചെയ്ത
സ്കൂളുകളില്‍പ്പെട്ട വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
നായരമ്പലത്ത്
പ്രവര്‍ത്തിക്കുന്ന ഭഗവതി
വിലാസം ഹൈസ്കൂളിന് കെട്ടിടം പണി
പൂര്‍ത്തീകരിച്ചിട്ടും ആവശ്യമായ
രേഖകളെല്ലാം നിരവധി തവണ
സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍
വിഹിതം ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തുക എന്നത്തേക്ക് ലഭ്യമാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5110.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഭിന്നശേഷിക്കാരായ
കുട്ടികളുടെ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും പഠന-പഠനേതര
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
അദ്ധ്യാപകരെ
പ്രാപ്തരാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്കൂളുകളിലെ മേധാവികളായി വരുന്ന
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും മുന്‍കാല
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുന്നതിനും പ്രസ്തുത
തസ്തികകളിലേക്ക്
നിയമിക്കുന്നതിനും എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
കൂടുതല്‍
പരിഗണന അര്‍ഹിക്കുന്ന വിഭാഗം
എന്ന നിലയില്‍ സ്പെഷ്യല്‍
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ
സുരക്ഷ ഉറപ്പാക്കുന്നതിന്
പ്രത്യേക ശ്രദ്ധ നല്‍കുമോ;
(
ഇ )
പൊതുവിദ്യാഭ്യാസ
മേഖലയിലെ അഭിമാന സ്തംഭങ്ങളായി
സ്പെഷ്യല്‍ സ്കൂളുകളെ
മാറ്റുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
5111.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോം വാങ്ങുന്നതിനായി ഈ
അധ്യയന വര്‍ഷം എത്ര തുകയാണ്
അനുവദിച്ചതെന്നും ആയത് എന്നാണ്
അനുവദിച്ചതെന്നും അറിയിക്കുമോ;
(
ബി )
സ്കൂള്‍
അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍
തന്നെ യൂണിഫോം വാങ്ങുന്നതിനുള്ള
തുക അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഒരു
കുട്ടിക്ക് 2 ജോഡി യൂണിഫോം
വാങ്ങുന്നതിന് തയ്യല്‍ കൂലി
അടക്കം 600 രൂപ എന്നത്
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
5112.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ പാെതുവിദ്യാഭ്യാസ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും
നിലവില്‍ ഉപയോഗമില്ലാതെ
കിടക്കുന്നതുമായ ബുക്ക് ഡിപ്പോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബുക്ക് ഡിപ്പോ സ്ഥിതി
ചെയ്യുന്ന സ്ഥലവും കെട്ടിടവും
മാവേലിക്കര ഐ.എച്ച്.ആർ.ഡി.
കോളേജിന് കെെമാറുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
5113.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂള്‍,
കോളേജ് വിദ്യാര്‍ത്ഥികള്‍
ജലാശയങ്ങളിലും മറ്റും
മുങ്ങിമരിക്കുന്നത്
വ്യാപകമായതിനാല്‍ സ്കൂള്‍
പാഠ്യപദ്ധതിയില്‍ നീന്തല്‍
പരിശീലനം ഉള്‍പ്പെടുത്തുന്നത്
ഉചിതമായിരിക്കും എന്ന്
കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ എത്ര
പൊതുവിദ്യാലയങ്ങളില്‍
കുട്ടികൾക്ക് നീന്തല്‍ പരിശീലനം
നല്‍കി വരുന്നു; വിദ്യാഭ്യാസ
ജില്ല തിരിച്ച് സ്കൂളുകളുടെ
പേര് വിവരങ്ങള്‍ നല്‍കുമോ?
5114.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.കെ.
ഫണ്ട് ഉപയോഗിച്ച് കാസർഗോഡ്
ജില്ലയിലെ വിദ്യാലയങ്ങളിൽ
2021-22, 2022-23, 2023-24
വർഷങ്ങളിൽ നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ നടപ്പിലാക്കുന്ന
വിദ്യാലയങ്ങളുടെ പേരുവിവരങ്ങളും
പദ്ധതി സംബന്ധിച്ച വിശദവിവരവും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികൾ നിർവഹണത്തിന്റെ ഏത്
ഘട്ടങ്ങളിലാണെന്ന്
വിശദമാക്കുമോ;
(
ഡി )
പദ്ധതികളുടെ
നിർവഹണ രീതി, ഏജൻസി എന്നിവ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(
ഇ )
2021-22,
2022-23 വർഷങ്ങളില്‍ പ്രസ്തുത
പദ്ധതികളുടെ ചെലവ് എത്ര
ശതമാനമാണെന്ന് വ്യക്തമാക്കുമോ?
5115.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കുന്നതിനായി ഏതൊക്കെ
സ്കൂളുകളുടെ എസ്റ്റിമേറ്റുകള്‍
പാെതുമരാമത്ത് വകുപ്പും
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ്
വകുപ്പും മുഖേന ലഭിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിയ്ക്കായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്കൂളുകളുടെ
നവീകരണത്തിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
നവീകരണത്തിനാവശ്യമായ തുക
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
5116.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
യു.പി. സെക്ഷനില്‍ അറബിക്
അധ്യാപകനായി ജോലി ചെയ്തുവരുന്ന
ഹാഫിസ് പി. എന്നയാളുടെ 51 എ
ക്ലെയിം നഷ്ടപ്പെട്ടത്
സംബന്ധിച്ച പരാതി സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ ഇ.എം.3/14977/22
നമ്പര്‍ ഫയല്‍ തീര്‍പ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
5117.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ പട്ടാമ്പി നിയോജക
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച സ്കൂളുകളുടെ വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഒരോ സ്കൂളിനും
അനുവദിച്ച തുകയും സ്കൂളുകളുടെ
പേരും നല്‍കാമോ;
(
സി )
പദ്ധതി
പ്രകാരം ഏതെല്ലാം സ്കൂളുകളുടെ
നിര്‍മ്മാണം പൂര്‍ത്തിയായെന്നും
ഇനിയും പൂര്‍ത്തിയാകാനുള്ളവ
എത്രയെന്നും ആയതിന്റെ കാരണവും
വ്യക്തമാക്കുമോ;
(
ഡി )
നിര്‍മ്മാണം
പൂര്‍ത്തികരിച്ച സ്കൂളുകളുടെ
ടെണ്ടര്‍ ബാലന്‍സ് എത്രയെന്നും
പ്രസ്തുത തുക എന്തെല്ലാം
പദ്ധതികള്‍ക്ക്
വിനിയോഗിക്കാമെന്നുമുള്ള
വിശദാംശം നല്‍കാമോ?
5118.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2018 മുതൽ 2022 വരെ
എൽ.എസ്.എസ്., യു.എസ്.എസ്.
സ്കോളർഷിപ്പ് എത്ര
വിദ്യാർത്ഥികൾക്ക്
ലഭിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
പ്രസ്തുത സ്കോളർഷിപ്പ് തുക
നൽകുന്നതിൽ കുടിശിക ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഓരോ വർഷവും നൽകാനുള്ള
കുടിശിക തുക എത്രയാണെന്നും
എന്നത്തേക്ക് കുടിശികതുക
നൽകാനാണ് തീരുമാനമെന്നും
വ്യക്തമാക്കാമോ?
5119.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-ടെറ്റ്
പരീക്ഷയിൽ ഇ.ഡബ്ല്യൂ.എസ്.
സംവരണത്തിന്റെ ആനുകൂല്യം
ലഭ്യമാക്കുന്നതിനായി വകുപ്പ്
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
5120.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
കാഞ്ഞങ്ങാട് മണ്ഡലത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
വകുപ്പിന്റെ പ്ലാൻ ഫണ്ട്
ഉപയോഗിച്ച് അനുവദിച്ച നിർമ്മാണ
പ്രവൃത്തികൾ ഏതൊക്കെയെന്നും
അനുവദിച്ച തുക എത്രയെന്നും
അവയുടെ നിലവിലെ നിർമ്മാണ
പുരോഗതി എന്തെന്നും
വിശദമാക്കാമോ?
5121.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
-2023 വർഷം പൊതുവിദ്യാഭ്യാസ
വകുപ്പിൽ തിരുവനന്തപുരം
ജില്ലയിൽ നടത്തിയ ഓഫീസ്
അറ്റന്‍ഡന്റുമാരുടെ അന്തർജില്ല
സ്ഥലം മാറ്റത്തിന്റെ എണ്ണം
എത്രയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വകുപ്പിലെ ഓഫീസ്
അറ്റന്‍ഡന്റുമാരുടെ അന്തർജില്ല
സ്ഥലം മാറ്റത്തിനായി
തിരുവനന്തപുരം വിദ്യാഭ്യാസ ഉപ
ഡയക്ടറേറ്റിൽ 2021 വരെ മുൻഗണന
ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഈ
ജില്ലയില്‍ ഓരോ വര്‍ഷവും ഓഫീസ്
അറ്റന്‍ഡന്റ് തസ്തികയില്‍ എത്ര
വീതം അന്തര്‍ ജില്ല സ്ഥലം
മാറ്റങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
2022-2023
വർഷം പൊതുവിദ്യാഭ്യാസ വകുപ്പിൽ
തിരുവനന്തപുരം വിദ്യാഭ്യാസ ഉപ
ഡയക്ടറേറ്റിൽ ഓഫീസ്
അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക്
മറ്റുള്ള ജില്ലകളിൽ നിന്നും
ലഭ്യമായിട്ടുള്ള അന്തർ ജില്ല
സ്ഥലം മാറ്റത്തിനുള്ള
അപേക്ഷകളുടെ എണ്ണം
എത്രയാണെന്നും പ്രസ്തുത
അപേക്ഷകളുടെ അടിസ്ഥാനത്തിൽ
മുൻഗണന പട്ടിക തയ്യറാക്കി
സുക്ഷിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ; ഉണ്ടെങ്കിൽ
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഡി )
തിരുവനന്തപുരം
ജില്ലയിൽ പൊതുവിദ്യാഭ്യാസ
വകുപ്പിൽ 2022-23 വർഷം ഓഫീസ്
അറ്റന്‍ഡന്റ്മാരുടെ തസ്തികയില്‍
ആകെ ഉണ്ടായിട്ടുള്ള ഒഴിവുകള്‍
എത്രയാണെന്നും ഇതില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി. യ്ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നും എത്ര ഓഫീസ്
അറ്റന്‍ഡന്റുമാരുടെ ഒഴിവുകൾ
അന്തര്‍ ജില്ല സ്ഥലം
മാറ്റത്തിനായി മാറ്റിവച്ചെന്നും
അറിയിക്കാമോ;
(
ഇ )
2022-2023
വർഷം പൊതുവിദ്യാഭ്യാസ വകുപ്പിൽ
തിരുവനന്തപുരം ജില്ലയിൽ നടത്തിയ
ഓഫീസ് അറ്റന്‍ഡറുമാരുടെ അന്തർ
ജില്ല സ്ഥലം മാറ്റത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ?
5122.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് ഹയര്‍ സെക്കണ്ടറി
വിഭാഗത്തിലെ നിയമനങ്ങള്‍ക്ക്
കെ.ഇ.ആര്‍. അധ്യായം 32 ലെ
സ്പെഷ്യല്‍ റൂള്‍സ്
ഉപയോഗിക്കുന്ന സാഹചര്യത്തില്‍
ചില വിഷയങ്ങളില്‍ പ്രസ്തുത
അധ്യായത്തില്‍ റൂളുകള്‍
ഇല്ലാത്തതിനാല്‍ അത്തരം
വിഷയങ്ങളില്‍ ഉള്ള
ആനുകൂല്യങ്ങള്‍ എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
നല്‍കുന്നില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിഷയം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5123.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്കൂളുകളിലെ അധിക തസ്തിക
നിര്‍ണ്ണയം സംബന്ധിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
എൽ.പി.സ്കൂൾ
അസിസ്റ്റന്റ്(മലയാളം)/യു.പി.
സ്കൂൾ അസിസ്റ്റന്റ്(മലയാളം)
വിഭാഗത്തില്‍ നിര്‍ണ്ണയിച്ച
അധിക തസ്തികകളുടെ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
2023
മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 30
വരെ എറണാകുളം ജില്ലയിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍
നിന്നും വിരമിക്കുന്ന എൽ.പി.
വിഭാഗം അദ്ധ്യാപകരുടെ എണ്ണം,
അവർ ജോലി ചെയ്യുന്ന സ്കൂളിന്റെ
പേര് വിരമിക്കൽ തീയതി എന്നിവ
ഉൾപ്പെടെ വിശദാംശം നല്‍കാമോ?
5124.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വി.എച്ച്.എസ്.ഇ.
വിഭാഗത്തിലെ വൊക്കേഷണൽ
ഇൻസ്ട്രക്ടർമാരുടെ പുതിയ
നിയമനങ്ങൾ തടഞ്ഞുകൊണ്ട് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഉത്തരവ്
ഏതാണെന്നും ഈ ഉത്തരവ് വൊക്കേഷണൽ
ഇൻസ്ട്രക്ടർമാരുടെ
സ്ഥാനക്കയറ്റം തടയുന്നതിന് കൂടി
ഉദ്ദേശിച്ചിട്ടാണോ
പുറപ്പെടുവിച്ചിരിക്കുന്നതെന്നും
അറിയിക്കാമോ;
(
ബി )
ഹയർ
സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ
സെക്കന്‍ഡറി, ഹൈസ്കൂൾ വിഭാഗങ്ങൾ
ഏകീകരിക്കുബോൾ വി.എച്ച്.എസ്.ഇ.
യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ഓരോ
വകുപ്പിലെ ജീവനക്കാരുടെ
ക്ഷേമത്തിനും ക്രമീകരണത്തിനും
വേണ്ടിയുള്ള സ്പെഷ്യൽ റൂൾ ഒരു
വിഭാഗം ജീവനക്കാർക്ക് മാത്രം
മരവിപ്പിച്ച് നിർത്താൻ
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ
സർക്കാരിന് സാധിക്കുമോ; എങ്കിൽ
എത്ര കാലം വരെ ഇതിന്
സാധുതയുണ്ട്; അറിയിക്കുമോ;
(
ഡി )
നിലവിലെ
വൊക്കേഷണൽ ഇൻസ്ട്രക്ടർമാരെയും
വൊക്കേഷണൽ ടീച്ചർമാരെയും
വി.എച്ച്.എസ്.ഇ.യിൽ നിന്നും
മറ്റ് വകുപ്പിലേക്ക്
മാറ്റുന്നതിന്
ആലോചിക്കുന്നുണ്ടോ; എങ്കിൽ ഏത്
വകുപ്പിലേക്ക് ഏത്
രീതിയിലാണെന്ന് വിശദമാക്കാമോ;
(
ഇ )
നിലവിൽ
വി.എച്ച്.എസ്.ഇ. വൊക്കേഷണൽ
ടീച്ചർ തസ്തികയിലേക്ക്
വി.എച്ച്.എസ്.ഇ. യിലെ മറ്റൊരു
അദ്ധ്യാപക വിഭാഗമായ വൊക്കേഷണൽ
ഇൻസ്ട്രക്ടർമാർക്ക്
ഉണ്ടായിരുന്ന ഇരുപത് ശതമാനം
പ്രൊമോഷൻ സാധ്യത പ്രസ്തുത
തസ്തിക ഇല്ലാതാവുന്നതോടെ
നഷ്ടപ്പെടും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിദ്യാഭ്യാസ വകുപ്പില്‍ ഖാദർ
കമ്മീഷൻ പുതുതായി ശിപാർശ
ചെയ്തിരിക്കുന്ന പഞ്ചായത്ത്
എഡ്യൂക്കേഷൻ ഓഫീസർ തസ്തികയുടെ
നിശ്ചിത ശതമാനം, വൊക്കേഷണൽ
ഇൻസ്ടക്ടർമാർക്ക് വേണ്ടി
മാറ്റിവയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
5125.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ നിലവില്‍ എൽ.പി.,
യു.പി. അദ്ധ്യാപകരുടെ എത്ര
ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
(
ബി )
എൽ.പി.,
യു.പി. അദ്ധ്യാപകരുടെ ഒഴിവുകൾ
പുതിയ ഫിക്സേഷന്‍ പ്രകാരം
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; അറിയിക്കുമോ;
(
സി )
എച്ച്.എം.
തസ്തികയിലെ ഒഴിവിലേയ്ക്ക്
താല്‍ക്കാലികമായി പ്രൊമോഷന്‍
നല്കിയതുവഴി സംജാതമായ ഒഴിവുകൾ
(എൽ.പി., യു.പി. അദ്ധ്യാപകർ)
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
5126.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍
സെക്കന്ററി വകുപ്പില്‍
സംസ്ഥാനത്ത് എത്ര ലാബ്
അസിസ്റ്റന്റുമാരുടെ ഒഴിവുകളാണ്
ഉള്ളതെന്ന് ജില്ല തിരിച്ച്
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വകുപ്പില്‍ ക്ലാര്‍ക്കുമാരുടെ
ഒഴിവുകള്‍ ജില്ല തിരിച്ചാണോ
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ലാബ്
അസിസ്റ്റന്റ് തസ്തികകളില്‍
നിലവില്‍ പി.എസ്.സി. റാങ്ക്
ലിസ്റ്റ് ഇല്ലെന്നിരിക്കെ
സംസ്ഥാന തലത്തില്‍ ഒഴിവുകള്‍
കണക്കാക്കി ആശ്രിത നിയമന
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5127.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹൈസ്കൂള്‍,
പ്രൈമറി വിഭാഗങ്ങളില്‍ നിന്ന്
ഹയര്‍ സെക്കൻഡറി
വിഭാഗത്തിലേക്ക് സമയബന്ധിതമായി
ബൈ ട്രാന്‍സ്ഫര്‍ നിയമനം
നടക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
2016
ജനുവരി 1 മുതല്‍ 2022 ഡിസംബര്‍
31 വരെ ഹയര്‍ സെക്കൻഡറി ബൈ
ട്രാന്‍സ്ഫര്‍ നിയമനത്തിന്
കെമിസ്‌ട്രി വിഷയത്തില്‍ എത്ര
ഒഴിവുകള്‍
നീക്കിവച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇത്തരം ഒഴിവുകള്‍
നേരിട്ടുള്ള നിയമനത്തിന്
വിട്ടുനല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
2022
ല്‍ തയാറാക്കിയ ലിസ്റ്റില്‍
നിന്ന് എത്ര ഹൈസ്കൂള്‍, പ്രൈമറി
അദ്ധ്യാപകര്‍ക്ക് കെമിസ്‌ട്രി
വിഷയത്തില്‍ ബൈ ട്രാന്‍സ്ഫര്‍
നിയമനം നല്‍കിയെന്ന്
വിശദമാക്കാമോ; ശേഷിക്കുന്ന
ഒഴിവുകള്‍ എത്രയാണെന്ന്
അറിയിക്കാമോ; കെമിസ്‌ട്രി
വിഷയത്തില്‍ ശേഷിക്കുന്ന
ഒഴിവുകളിലേക്ക് ബൈ
ട്രാന്‍സ്ഫര്‍ നിയമനം
നടത്തുന്നതിന് തടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കാമോ;
(
ഡി )
2022
ല്‍ തയാറാക്കിയ ലിസ്റ്റില്‍
ശേഷിക്കുന്നവരില്‍ നിന്നും
കെമിസ്‌ട്രി വിഷയത്തിലെ
ഒഴിവുകളിലേക്ക് അടുത്ത അദ്ധ്യയന
വര്‍ഷത്തിന്റെ
ആരംഭത്തിലെങ്കിലും നിയമനം
നടത്താന്‍ സാധിക്കുമോ; സ്ഥിരം
അദ്ധ്യാപകര്‍ ഇല്ലായെന്ന പരാതി
പരിഹരിക്കാന്‍ ഇത്തരത്തില്‍
അര്‍ഹരായവരെ നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
5128.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ സർക്കാർ സ്കൂളുകളിൽ
നിലവിൽ യു.പി.സ്കൂൾ ടീച്ചർ
തസ്തികയിൽ (ലാംഗ്വേജ്
അദ്ധ്യാപകർ ഒഴികെ) എൻ.സി.എ.
ഒഴിവുകൾ, ഡെപ്യൂട്ടേഷൻ ഒഴിവുകൾ
എന്നിവ ഉൾപ്പെടെ എത്ര ഒഴിവുകൾ
ഉണ്ടെന്നും അവ ഏതെല്ലാം
സ്കൂളുകളിൽ ആണെന്നും തരം
തിരിച്ച് വിശദമാക്കാമോ;
(
ബി )
കോട്ടയം
ജില്ലയിലെ സർക്കാർ സ്കൂളുകളിൽ
യു.പി.സ്കൂൾ ടീച്ചർ തസ്തികയിൽ
(ലാംഗ്വേജ് അദ്ധ്യാപകർ ഒഴികെ)
അദ്ധ്യാപക ബാങ്കിൽ നിന്നും
നിയമിതരായ സംരക്ഷിത അദ്ധ്യാപകർ
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ; എങ്കിൽ അവർക്ക്
നിയമനം ലഭിച്ച തീയതി, അവർ
നിലവിൽ ജോലി ചെയ്യുന്ന സ്കൂൾ
എന്നിവ വിശദമാക്കാമോ;
(
സി )
കോട്ടയം
ജില്ലയിലെ ഏറ്റുമാനൂർ മോഡൽ
റസിഡൻഷ്യൽ ഹൈസ്കൂളിൽ നിലവിൽ
യു.പി.സ്കൂൾ ടീച്ചർ തസ്തിക
നിലവിലുണ്ടോ; ഇല്ലെങ്കിൽ
അതിന്റെ കാരണം വിശദമാക്കാമോ;
പ്രസ്തുത സ്കൂളിൽ യു.പി.സ്കൂൾ
ടീച്ചർ തസ്തിക
സൃഷ്ടിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
5129.
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാക്ഷരതാ മിഷന്റെ
പ്രവര്‍ത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സാക്ഷരതാ മിഷന്‍ സാക്ഷരതാ
പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ
ബോധവല്‍ക്കരണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
ലിംഗസമത്വ
ബോധന പരിപാടികളുടെ ഭാഗമായി
സാക്ഷരതാ മിഷന്‍ എന്തൊക്കെ
പരിപാടികളാണ് നടത്തുന്നതെന്ന്
വിശദമാക്കാമോ?
5130.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍
വകുപ്പില്‍ ഇ-ഓഫീസ് സംവിധാനം
നടപ്പിലാക്കുന്നതിന്റെ പുരോഗതി
വിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വകുപ്പിൽ ഇ-ഓഫീസ് സംവിധാനം
നിലവില്‍ വരാത്ത ഓഫീസുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5131.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
സമൂഹത്തിൽ ശരിയായ തൊഴില്‍
സംസ്കാരം
വളർത്തിയെടുക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
തൊഴിലിടങ്ങളിൽ
ലിംഗസമത്വം ഉറപ്പുവരുത്താനും
സ്ത്രീകൾക്ക് ആവശ്യമായ എല്ലാ
സൗകര്യങ്ങളും ഉറപ്പാക്കാനും
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
തൊഴിലിടങ്ങളിൽ
സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ
ഇപ്പോഴും നിലനിൽക്കുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ കർമ്മപരിപാടികൾ
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
5132.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക് 2020
ജനുവരിയിലുള്ളതിനേക്കാള്‍
പകുതിയിലേറേ കുറഞ്ഞ
സാഹചര്യത്തില്‍ തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെ സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍ ലക്ഷ്യം
കണ്ടുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
വ്യവസായ
വിപ്ലവാനന്തരം ഉണ്ടായ തൊഴില്‍
രൂപങ്ങള്‍ക്ക് വലിയ രീതിയില്‍
മാറ്റം സംഭവിച്ചിരിക്കുന്ന
പുതിയ കാലത്ത് ആധുനികമായ
തൊഴില്‍ അവസരങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
ആവിഷ്കരിച്ച് നടപ്പിലാക്കിയ
പദ്ധതികള്‍ എത്ര മാത്രം
പ്രയോജനപ്രദമായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പുതിയ
തൊഴിലവസരങ്ങള്‍
പ്രയോജനപ്പെടുത്താന്‍
പദ്ധതികള്‍ തയ്യാറാക്കുമ്പോഴും
പരമ്പരാഗത തൊഴില്‍ അവസരങ്ങളെ
ആധുനിക കാലത്തിന് അനുയോജ്യമാം
വിധം പുന:സൃഷ്ടിക്കാന്‍
തയ്യാറാക്കിയ പദ്ധതികള്‍
വിശദമാക്കാമോ?
5133.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലുടമകള്‍ക്ക്
സ്വന്തം സ്ഥാപനത്തിലെ
തൊഴിലാളികളെ കൊണ്ട്
ചരക്കിറക്കാനും കയറ്റാനുമുള്ള
അവകാശം അനുവദിച്ചുകൊണ്ടുള്ള
ബഹു. സുപ്രീം കോടതിയുടെ
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
ചുമട്ടുതൊഴില്‍ മേഖലയില്‍
ഉണ്ടാകാനിടയുള്ള
പ്രതിസന്ധിയെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കോടതിവിധി നടപ്പാക്കുന്നതിലൂടെ
സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം
വരുന്ന അംഗീകൃത
ചുമട്ടുതൊഴിലാളികളുടെ
താെഴിലും, വരുമാനവും
നിലയ്ക്കുന്നതുമൂലം സാമൂഹിക,
സാമ്പത്തിക രംഗങ്ങളില്‍
എന്തെല്ലാം പ്രത്യാഘാതങ്ങളാണ്
ഉണ്ടാകാനിടയുള്ളതെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
ലക്ഷക്കണക്കിന്
തൊഴിലാളികളുടേയും അവരുടെ
ആശ്രിതരുടേയും
ഉപജീവനം,വിദ്യാര്‍ത്ഥികളുടെ
പഠനം, രോഗികളുടെ ചികിത്സ
തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍
തടസ്സപ്പെടാതിരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ; ഇതിനായി കേന്ദ്ര
സഹായം ആവശ്യപ്പെടുമോ;
വിശദമാക്കാമോ?
5134.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നാളിതുവരെ
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്
വിഭാഗത്തിന്റെ നേതൃത്വത്തില്‍
എത്ര തൊഴില്‍ തര്‍ക്കങ്ങളാണ്
പരിഹരിച്ചതെന്ന്
വ്യക്തമാക്കാമോ?
5135.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഏതൊക്കെ തൊഴില്‍
മേഖലകളിലാണ് മിനിമം വേതനം
വര്‍ദ്ധിപ്പിച്ചതെന്നും
വര്‍ദ്ധിപ്പിച്ച വേതനം
എത്രയാണെന്നും മേഖല തിരിച്ച്
വ്യക്തമാക്കാമോ?
5136.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തിലെ
ചന്ദനത്തോപ്പ് ഗവൺമെൻറ്
ഐ.ടി.ഐ.യുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി നിലവില്‍
എന്തൊക്കെ പ്രവൃത്തികളാണ്
നടന്ന് കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ ഏതൊക്കെ ഫണ്ട്
ഉപയോഗിച്ചാണ് നടത്തുന്നതെന്നും
എത്ര തുക വീതമാണ് ഓരോ
പ്രവൃത്തിക്കും
അനുവദിച്ചിട്ടുളളതെന്നും
ആയതിന്റെ നിര്‍വഹണ ഏജന്‍സികള്‍
ഏതൊക്കെയാണെന്നും
വിശദമാക്കാമോ?
5137.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വളയം
ഗവൺമെന്റ് ഐ.ടി.ഐ. കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
നിലവില്‍ അവശേഷിക്കുന്ന റോഡ്
വിഷയം പരിഹരിക്കാന്‍
ബഹുമാനപ്പെട്ട തൊഴില്‍ വകുപ്പ്
മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ കെട്ടിടം
നിര്‍മ്മിക്കുന്ന സൈറ്റില്‍
ജോയിന്റ് ഡയറക്ടര്‍
ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍
സന്ദര്‍ശിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥലം ജോയിന്റ്
ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥര്‍ എന്ന്
സന്ദര്‍ശിച്ച് റിപ്പോര്‍ട്ട്
നല്‍കുമെന്ന് വ്യക്തമാക്കുമോ?
5138.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സുരക്ഷിതവും തർക്ക രഹിതവുമായ
യാത്ര പൊതുജനങ്ങൾക്ക്
ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിൽ
വകുപ്പ് ഓൺലൈൻ ടാക്സി സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
തിരുവനന്തപുരം
നഗരപരിധിയിൽ ആരംഭിച്ച കേരള
സവാരി പദ്ധതി സംസ്ഥാനത്തെ എല്ലാ
നഗരങ്ങളിലേക്കും
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
യാത്രക്കാർ
നൽകുന്ന നിരക്ക് പൂർണമായും
തൊഴിലാളികൾക്ക് ലഭിക്കുന്ന
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പിന് സാങ്കേതിക
സംവിധാനവും മറ്റ് സഹായങ്ങളും
ലഭ്യമാക്കുന്നതിന് ഏതെല്ലാം
വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും സഹകരണം
ഉറപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
5139.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന് കീഴില്‍
എത്ര ക്ഷേമനിധി
ബോർഡുകളാണുള്ളതെന്നും ഓരോ
ബോർഡിന് കീഴിൽ എത്ര വീതം
അംഗങ്ങൾ ഉണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഏതൊക്കെ ക്ഷേമനിധി ബോർഡുകളാണ്
അംഗങ്ങൾക്ക് പെൻഷൻ
നൽകുന്നതെന്നും എത്ര പേർക്കാണ്
ഓരോ ബോർഡും പെൻഷൻ
നൽകുന്നതെന്നുമുള്ള വിവരം
ലഭ്യമാക്കാമോ;
(
സി )
ഒരോ
ബോർഡും എത്ര രൂപയാണ് അംശദായമായി
പിരിച്ചെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ക്ഷേമനിധി ബോർഡ്
അംഗങ്ങളായവർക്ക് പെൻഷനും
ആനുകൂല്യങ്ങളും നൽകുന്നതിന്
ഏതെങ്കിലും തരത്തിൽ സെസ്
പിരിക്കുന്നുണ്ടോ; എങ്കിൽ
ഇതുമായി ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
5140.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബിൽഡിംഗ്
സെസ്സിനത്തിൽ പിരിച്ചെടുത്ത തുക
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധിയ്ക്കായി
വിനിയോഗിക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
മുൻ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ബിൽഡിംഗ് സെസ്സിനത്തിൽ
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധിയിലേയ്ക്ക് ലഭിച്ച തുക
എത്രയാണെന്ന് വ്യക്തമാക്കുമോ; ഈ
ഇനത്തിൽ എത്ര രൂപ ഇനി
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
5141.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍
വകുപ്പിന്റെ കീഴില്‍ എത്ര
തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍
സംസ്ഥാനത്ത് നിലവിലുണ്ടെന്ന്
അറിയിക്കുമോ; വിശദമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
ഓരോ ബോര്‍ഡിലെയും ജീവനക്കാരുടെ
ശമ്പളം ഉള്‍പ്പെടെയുള്ള
ഭരണച്ചെലവ് 2022 ൽ എത്ര രൂപ
വീതമായിരുന്നുവെന്ന്
അറിയിക്കുമോ;
(
സി )
ക്ഷേമനിധി
ബോര്‍ഡുകളെല്ലാം സാമ്പത്തികമായി
സ്വയം പര്യാപ്തമാണോ;
അല്ലെങ്കില്‍ സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
ക്ഷേമനിധി ബോര്‍ഡുകള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
5142.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം ക്ഷേമനിധി
ബോര്‍ഡുകളാണ്
പ്രവര്‍ത്തിക്കുന്നത്;
(
ബി )
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന ഓരോ
ക്ഷേമനിധി ബോര്‍ഡിനും കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍ വിവിധ
സ്രോതസ്സുകളിലൂടെ
ലഭിച്ചിട്ടുള്ള മുഴുവന്‍
വരുമാനത്തിന്റേയും വര്‍ഷം
തിരിച്ചിട്ടുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ക്ഷേമനിധി ബോര്‍ഡുകളില്‍
അംഗങ്ങളായ തൊഴിലാളികള്‍ക്ക്
നിയമാനുസൃതം നല്‍കേണ്ട
ആനൂകൂല്യങ്ങള്‍, ക്ഷേമ
പെന്‍ഷനുകള്‍, ധനസഹായം
എന്നിവയുടെ വിതരണത്തില്‍
നിലവില്‍ എന്തെങ്കിലും
കാലതാമസമോ കുടിശ്ശികയോ
വന്നിട്ടുണ്ടോ; എങ്കില്‍
ഏതെല്ലാം ക്ഷേമനിധി
ബോര്‍ഡുകളില്‍ ഏത് മാസം വരെയുളള
ആനുകൂല്യവിതരണങ്ങളുടെ
കാര്യത്തിലാണ് കുടിശ്ശിക
വരുത്തിയിട്ടുള്ളതെന്നും
അതിന്റെ കാരണം എന്താണെന്നും
അറിയിക്കാമോ?
5143.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍
ബോര്‍ഡ് നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ
വര്‍ഷം ചെലവഴിച്ച തുക തരം
തിരിച്ച് ലഭ്യമാക്കാമോ;
(
ഡി )
2023
- 2024 സാമ്പത്തിക വര്‍ഷം
എന്തെല്ലാം കര്‍മ്മ പദ്ധതികളാണ്
ബോര്‍ഡ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5144.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിട
നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ
യഥാസമയം വിതരണം
ചെയ്യുന്നില്ലെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിലവിൽ എത്ര മാസത്തെ
കുടിശിക നൽകാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
വീട്ടുടമകളിൽ
നിന്ന് നിർമ്മാണ തൊഴിലാളി ക്ഷേമ
നിധിയിലേയ്ക്ക് തുക
പിരിച്ചെടുത്തിട്ടും പെന്‍ഷന്‍
വിതരണം ചെയ്യാത്തതിന്റെ കാരണം
അറിയിക്കുമോ; പ്രതിമാസം എത്ര
തുകയാണ് പെന്‍ഷന്‍ വിതരണത്തിന്
ആവശ്യമെന്ന് വ്യക്തമാക്കുമോ;
(
സി )
ക്ഷേമനിധി
അംഗങ്ങൾക്കും മക്കൾക്കും
നല്‍കുന്ന വിവാഹ ധനസഹായം വിതരണം
ചെയ്യുന്നതിൽ കുടിശികയുണ്ടോ;
എങ്കില്‍ അപേക്ഷിച്ച എത്ര
പേര്‍ക്ക് ധനസഹായം
നല്‍കാനുണ്ട്; എന്ന് മുതലുള്ള
അപേക്ഷകളാണ് കുടിശികയായുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമ നിധി
ബോർഡ് വഴി വിതരണം ചെയ്യുന്ന
മറ്റ് ഏതെല്ലാം സഹായങ്ങളാണ്
നിലവിൽ കുടിശികയായുള്ളത്; ഏത്
തീയതി മുതലുള്ള
അപേക്ഷകര്‍ക്കാണ് ഇനി സഹായം
വിതരണം ചെയ്യാന്‍
ബാക്കിയുള്ളത്; ഓരോന്നും
പ്രത്യേകം പ്രത്യേകം തരം
തിരിച്ച് വിവരം ലഭ്യമാക്കുമോ?
5145.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
മുതൽ 2023 വരെയുള്ള കാലയളവില്‍
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ എത്ര പേർ അംഗത്വം
എടുത്തിട്ടുണ്ട്; ജില്ല
തിരിച്ച് കണക്ക് നല്‍കാമോ;
(
ബി )
സംസ്ഥാനത്തെ
മുഴുവന്‍ മോട്ടോര്‍
തൊഴിലാളികള്‍ക്കും ക്ഷേമനിധി
ബോര്‍ഡില്‍ അംഗത്വം
നല്‍കിയിട്ടുണ്ടോ; അര്‍ഹത
ഇല്ലാത്തവര്‍ക്ക് ക്ഷേമനിധി
ബോര്‍ഡില്‍ അംഗത്വം
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍
അംഗത്വം എടുത്തവര്‍ക്ക്
എന്തെല്ലാം ആനുകൂല്യം നല്‍കി
വരുന്നുവെന്ന് വിശദമാക്കാമോ?
5146.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുടിയേറ്റ
തൊഴിലാളികളുടെ ക്ഷേമത്തിനും
നിയന്ത്രണത്തിനുമായി ഒരു സമഗ്ര
നിയമനിര്‍മ്മാണം കൊണ്ടുവരും
എന്ന മുന്‍ സര്‍ക്കാരിന്റെ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
5147.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അസംഘടിത
മേഖലയിലെ തൊഴിലാളികള്‍ക്ക്
നിലവില്‍ നല്‍കി വരുന്ന
ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
2011-2016
സര്‍ക്കാരിന്റെ കാലത്ത്
നല്‍കിവന്നിരുന്ന
ആനുകൂല്യങ്ങളില്‍ എന്തെല്ലാം
മാറ്റങ്ങളാണ് ഈ സര്‍ക്കാരിന്റെ
കാലയളവില്‍ നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
മേഖലയില്‍ തൊഴില്‍
ചെയ്യുന്നവര്‍ക്ക്
പ്രസവാനുകൂല്യം എത്ര
തുകയായിട്ടാണ്
വെട്ടിക്കുറച്ചതെന്ന്
വിശദമാക്കാമോ;
(
ഡി )
നിലവില്‍
നല്‍കുന്ന പ്രസ്തുത തുക
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍
പുന:സ്ഥാപിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
5148.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കായി
ആരംഭിച്ച കേരള
കുടിയേറ്റത്തൊഴിലാളി ക്ഷേമ
പദ്ധതിയില്‍ ഇപ്പോള്‍ എത്ര
തൊഴിലാളികള്‍
അംഗങ്ങളായിട്ടുണ്ട്;
(
ബി )
ഈ
പദ്ധതി കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
എന്തൊക്കെ
ആനുകൂല്യങ്ങളാണ് ഈ ക്ഷേമപദ്ധതി
വഴി ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
5149.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍
വകുപ്പ് അതിഥി തൊഴിലാളികളുടെ
വിവരശേഖരണത്തിനായി തയ്യാറാക്കിയ
ആവാസ് പോര്‍ട്ടലില്‍ എത്ര പേര്‍
നാളിതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന വിവരം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
5150.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മടിക്കൈ
ഗവൺമെന്റ് ഐ.ടി.ഐ.യിൽ പുതിയ
കോഴ്സുകൾ അനുവദിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
5151.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍ ഗവണ്‍മെന്റ്
ഐ.ടി.ഐ.യില്‍ അനുവദിച്ച കിഫ്ബി
ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടം
പണി നീണ്ടുപോകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
5152.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
നിയോജക മണ്ഡലത്തിലെ വളയം
ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
5153.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ സംസ്ഥാനത്ത്
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
മുഖേന എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും അതില്‍
സ്ഥിരനിയമനം എത്രയെന്നും
അറിയിക്കുമോ?
5154.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി നിലവില്‍
താത്ക്കാലിക നിയമനങ്ങള്‍
നടത്തുന്നതിന് എത്ര വയസ്സ്
ഉള്ളവരെ പരിഗണിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സർക്കാർ
സർവീസിൽ പുതുതായി ജോലിയ്ക്ക്
കയറുന്നവരുടെ പെന്‍ഷന്‍ പ്രായം
അറുപത് വയസ്സും പാര്‍ട്ട് ടൈം
തസ്തികകളില്‍ എഴുപത് വയസ്സും
ആണെന്നിരിക്കെ എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്തുന്നതിനുള്ള പ്രായപരിധി
കൂട്ടുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5155.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷം വടകര
താലൂക്കില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
വഴി നിയമനം ലഭിച്ചിട്ടുണ്ട്;
തസ്തിക തിരിച്ച് അറിയിക്കാമോ;
(
ബി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍
പുതുക്കാന്‍ വിട്ടുപോയവര്‍ക്ക്
രജിസ്ട്രേഷന്‍
പുതുക്കുന്നതിനായി അവസരം
നല്‍കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
5156.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ
ഇ-എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ ആയി
മാറിയിട്ടുണ്ട്; പ്രൊഫഷണൽ
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ
അല്ലാതെ മറ്റ് എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ എത്രയെണ്ണം
മേല്പറഞ്ഞ സംവിധാനത്തിലേയ്ക്ക്
മാറിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഇ-എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ മുഖേന ലഭിക്കുന്ന
സേവനങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
5157.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക ഗ്രാമ
പഞ്ചായത്തിലെ കുണ്ടംകുഴിയില്‍
അനുവദിച്ച കൗശല്‍ കേന്ദ്രയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
ഈ
സ്ഥാപനത്തില്‍ ഏതൊക്കെ
വിഷയങ്ങളിലാണ് പരിശീലനം
നല്‍കുന്നതെന്ന് വിശദമാക്കാമോ?
5158.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിലെ ഏതൊക്കെ
വൊക്കേഷണൽ ഹയർ സെക്കണ്ടറി
സ്കൂളുകളിലാണ് സ്കിൽ
ഡെവലപ്മെന്റ് സെന്റർ
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ
ഏതൊക്കെ കോഴ്സുകളാണ് തുടങ്ങാൻ
ഉദ്ദേശിക്കുന്നതെന്നും
ആർക്കൊക്കെ ടി കോഴ്സുകൾക്ക്
ചേർന്ന് പഠിക്കാൻ കഴിയുമെന്നും
കോഴ്സുകളുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കോഴ്സുകൾ എന്നത്തേയ്ക്ക്
തുടങ്ങാൻ കഴിയുമെന്ന്
വിശദമാക്കുമോ;
(
ഡി )
ജി.വി.എച്ച്.എസ്.എസ്.
ഹേരൂർ മീപ്രി സ്കൂളിൽ സ്കിൽ
ഡെവലപ്മെന്റ് സെന്റർ 2023-24
വർഷം തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5159.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോന്നി
നിയോജകമണ്ഡലത്തില്‍ തൊഴില്‍
വകുപ്പ് അനുവദിച്ച കൗശല്‍
കേന്ദ്ര ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം
എപ്പോൾ ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
5160.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ജില്ലകളിലായി പുതുതായി
ഇ.എസ്.ഐ. ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനായി
15.09.2017-ലെ സ.ഉ.(കെെ) നം.
75/2017/തൊഴില്‍ ഉത്തരവ്
പ്രകാരം വെഞ്ഞാറമൂട്
കേന്ദ്രമായി അനുവദിച്ച
ഡിസ്പെന്‍സറി ഇതുവരെയും
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് പ്രകാരം ഓരോ
ഡിസ്പെന്‍സറികള്‍ക്കും ആവശ്യമായ
തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വെഞ്ഞാറമൂട്
ഡിസ്പെന്‍സറിക്ക്
ഡോക്ടര്‍മാരുടേത് ഉള്‍പ്പടെ
എത്ര തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവ് ഇപ്പോള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
ഇതുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടേയും
സര്‍ക്കുലറുകളുടേയും
പകര്‍പ്പുകള്‍ നല്‍കാമോ;
(
ഇ )
പ്രസ്തുത
ഡിസ്പെന്‍സറി ആരംഭിക്കാന്‍
താല്‍ക്കാലികമായി കണ്ടെത്തിയ
കെട്ടിടം പര്യാപ്തമാണോയെന്ന്
വിശദമാക്കാമോ;
(
എഫ് )
പുതിയ
ഡിസ്പെന്‍സറി എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
5161.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭരണഭാഷ
മലയാളമാക്കിയിട്ട്
വർഷങ്ങളായെങ്കിലും ഇപ്പോഴും
തൊഴിൽ വകുപ്പ് ഉൾപ്പെടെ പല
സർക്കാർ സ്ഥാപനങ്ങളും പ്രസ്തുത
കാര്യത്തിൽ അലംഭാവം കാണിക്കുന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ,
വിശദമാക്കുമോ;
(
ബി )
ലേബർ
വകുപ്പിന്റെ കീഴിൽ ഡെപ്യൂട്ടി
ലേബർ കമ്മീഷണർ പ്രിസൈഡിംഗ്
ഓഫീസർ ആയി പ്രവർത്തിച്ചുവരുന്ന
ഗ്രാറ്റുവിറ്റി കൺട്രോളിംഗ്
അതോറിറ്റി മുമ്പാകെ വരുന്ന
കേസുകളിൽ ഇപ്പോഴും പല
വക്കീലന്മാരും ഇംഗ്ലീഷ് ഭാഷ
മാത്രം ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വക്കീലന്മാർ
ഇംഗ്ലീഷ് ഭാഷ മാത്രം
ഉപയോഗിക്കുന്നതിനാല്‍ അതോറിറ്റി
മുമ്പാകെ വരുന്ന
കേസുകളിലുൾപ്പെട്ട
തൊഴിലാളികൾക്ക് ഇംഗ്ലീഷ് ഭാഷ
പ്രയോഗങ്ങള്‍ മനസിലാകാതെ
പ്രയാസപ്പെടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
അതോറിറ്റി മുമ്പാകെ വരുന്ന
കേസുകളിൽ തൊഴിലാളികൾക്ക്
കാര്യങ്ങൾ മനസിലാക്കുന്നതിന്
മലയാള ഭാഷ മാത്രമേ ഉപയോഗിക്കാവു
എന്ന നിർദ്ദേശം നൽകുന്നതിന്
അതോറിറ്റിയ്ക്ക് അധികാരമുണ്ടോ;
ഇല്ലെങ്കിൽ തൊഴിൽ വകുപ്പ്
പ്രസ്തുത നിർദേശം നല്‍കുന്നതിന്
നടപടികൾ സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|