UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4820.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാതീരം പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
ഈ പദ്ധതിയില്‍ ഏതൊക്കെ മേഖലകളിലാണ് പരിശീലനം നല്‍കുന്നതെന്ന് അറിയിക്കുമോ;
( സി )
2022-23 കാലയളവില്‍ എത്ര രൂപയാണ് പ്രസ്തുത പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4821.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൽസ്യ വിപണന മേഖലയിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനും മൽസ്യത്തൊഴിലാളികൾക്ക് തങ്ങളുടെ മത്സ്യത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4822.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ കൂട് മത്സ്യകൃഷി നടത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഈ പദ്ധതി ഏത് രീതിയിൽ ബാധിക്കും എന്ന് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
4823.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഫിഷറീസ് ‍ഡെവലപ്മെന്റ് ബോര്‍ഡ് സംസ്ഥാന ഫിഷറീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന മത്സ്യകേരളം, രാഷ്ട്രീയ വികാസ് യോജന എന്നീ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ വഴി സംരംഭകർക്ക് ലഭിക്കുന്ന സേവനങ്ങൾ വിശദീകരിക്കാമോ?
4824.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡാക്കിന്റെ എറണാകുളം റീജിയണൽ ഓഫീസിൽ വാച്ച്മാൻ തസ്തികയിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ 16.04.2017-ന് മരണപ്പെട്ട ഡി.കെ. ദിനേശന്റെ മകൻ രജീഷ് പി.ആര്‍., ആശ്രിത നിയമനത്തിനായി 12.12.2021-ന് സമർപ്പിച്ച അപേക്ഷയിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ശ്രീ രജീഷിന് ആശ്രിത നിയമനം എന്നത്തേക്ക് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
4825.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കെ.എസ്.സി.എ.ഡി.സി. മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം തദ്ദേശ സ്വയംഭരണ സ്ഥാപനം അടിസ്ഥാനത്തില്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി, ചെലവാക്കുന്ന തുക, പൂര്‍ത്തീകരിക്കേണ്ട ദിവസം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ;
( സി )
കെ.എസ്.സി.എ.ഡി.സി. മുഖേന പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരം ലഭ്യമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ കെ.എസ്.സി.എ.ഡി.സി. മുഖേന കിഫ്ബി സഹായത്താല്‍ നടത്തുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദവിവരം ലഭ്യമാക്കാമോ?
4826.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കീഴൂർ ഫിഷറീസ് സ്റ്റേഷനിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ ജീവനക്കാരെ നിയമിച്ച് ആയതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
4827.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതാവുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങളില്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് 7 വര്‍ഷം എന്ന മാനദണ്ഡം ഒരു വര്‍ഷമായി മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
4828.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എച്ച്. സലാം
ഡോ സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പരിശീലനം നല്‍കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടുകൂടി ബോട്ടുകളും ഇതിനായുളള വായ്പകളും ലഭ്യമാക്കുന്നതിന് സൗകര്യം ഒരുക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാവുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ; -;
( ഡി )
മത്സ്യങ്ങളുടെ സൂക്ഷിപ്പ്, വിപണന സാധ്യത പ്രയോജനപ്പെടുത്തല്‍ എന്നിവയില്‍ പരിശീലനം ലഭ്യമാക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
4829.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മത്സ്യമേഖല നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
തീരദേശ മേഖലകളിൽ പാർപ്പിടം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കാമോ; വിശദമാക്കുമോ?
4830.
ശ്രീ എം രാജഗോപാലൻ
ശ്രീമതി യു പ്രതിഭ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ മത്സ്യബന്ധന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് മാപ് തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതര വകുപ്പുകളുമായി ചേര്‍ന്ന് സീഫുഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍ പോലുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി ഏതെങ്കിലും വിദേശ രാജ്യങ്ങളിലെ നൂതന സാങ്കേതികവിദ്യകളും അടിസ്ഥാന ഘടനയും ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കിമോ;
( സി )
മത്സ്യമേഖലയില്‍ മറ്റ് യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
4831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്താെഴിലാളികളെ രക്ഷിക്കുന്നതിനായി മറൈന്‍ ആംബുലന്‍സുകള്‍ തീരദേശ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4832.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ഭരണാനുമതി ലഭ്യമാക്കുന്നതിനായി മാവേലിക്കര മണ്ഡലത്തിലെ ഏതൊക്കെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അവയുടെ ഭരണാനുമതിക്കായി സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4833.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മത്സ്യ അനുബന്ധ തൊഴിലാളി ക്ഷേമ സെസ് മുഖേന പിരിക്കുന്ന തുക ഏതൊക്കെ രീതിയിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത സെസ് പ്രകാരം ഓരോ സാമ്പത്തിക വർഷവും പിരിച്ച തുക എത്രയാണെന്നും ഇതിൽ എത്ര തുക മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് കൈമാറി നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശം സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ ഇനത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് കൈമാറുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
4834.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യോല്പാദനം വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
ആഭ്യന്തര മേഖലയിൽ മത്സ്യോല്പാദനം കൂട്ടാനായി നശിച്ചുപോയ ജലാശയ ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
4835.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പെൻഷൻ നൽകുന്നതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള തുക എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഈ ഇനത്തിൽ ഓരോ വർഷവും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4836.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യസമൃദ്ധി പദ്ധതിയിൽ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഈ പദ്ധതിയിൽ ഓരോ വർഷവും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4837.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മത്സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള മണ്ണെണ്ണ ഒ.ബി.എം. കള്‍ക്ക് പകരം കൂടുതല്‍ കാര്യക്ഷമതയും കുറഞ്ഞ മലിനീകരണവുമുള്ള പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. എന്നിവ ഉപയോഗിക്കുന്ന ഒ.ബി.എം. കള്‍ വാങ്ങുന്നതിന് സബ്സിഡി നല്‍കുന്ന പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ?
4838.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.ഇ.ഡി. ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് അനുവദനീയമാണോ; വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എൽ.ഇ.ഡി. ലൈറ്റുകൾ ഉപയോഗിച്ച് കർണാടകയിൽ നിന്നുള്ള ബോട്ടുകളിൽ കാസർഗോഡ് തീരത്ത് വ്യാപകമായി മത്സ്യബന്ധനം നടത്തിവരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഇത്തരത്തിൽ മത്സ്യബന്ധനം നടത്തിയ എത്ര ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചുമത്തിയ ശിക്ഷ എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ?
4839.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് മത്സ്യ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
4840.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന ഫൈബർ വള്ളങ്ങൾ നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ട്രോളിംഗ് കാലയളവിന് ശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ആയത് തടയുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഉൾനാടൻ മത്സ്യബന്ധന മേഖലകളിൽ ഇതര സംസ്ഥാന കൊട്ട വഞ്ചിക്കാർ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4841.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കാമോ;
( ബി )
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിനായി കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ ബോട്ടുകള്‍ വാങ്ങുന്നതിനായി വായ്പ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
4842.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമലയില്‍ ആധുനിക ഫിഷ് മാര്‍ക്കറ്റും വെയര്‍ഹൗസും സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തോടെ മന്ദഗതിയിലായിരുന്നുവെങ്കിലും നീണ്ടകരയുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന വിധത്തില്‍ പ്രസ്തുത പാത പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാമോ; വിശദമാക്കാമോ?
4843.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നിർമ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്നും ആയത് എന്നത്തേയ്ക്ക് പൂർത്തീകരിക്കാൻ ആകുമെന്നും അറിയിക്കാമോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തിൽ പൂർണ്ണ ഫലപ്രാപ്തി ലഭിക്കുന്നതിന് ചെറിയ മാറ്റങ്ങൾ വേണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടുണ്ടോ; ഇത് സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4844.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഹാര്‍ബര്‍ സെന്ററുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്; അറിയിക്കുമോ;
( ബി )
ഹാര്‍ബര്‍ സെന്ററുകളില്‍ എത്രയെണ്ണം പൂര്‍ത്തിയായി കമ്മീഷന്‍ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?
4845.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനായി നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
4846.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സമുദ്ര മത്സ്യബന്ധന യാനങ്ങള്‍ ആധുനികീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; മൗണ്ടഡ് ജി. പി. എസ്. സംവിധാനം എല്ലാ പരമ്പരാഗത യാനങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
യാനങ്ങളിലെല്ലാം ജീവന്‍ സുരക്ഷ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതിനും കാലാവസ്ഥ മുന്നറിയിപ്പ് യഥാസമയം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ടോ; അറിയിക്കുമോ;
( സി )
ആപല്‍ഘട്ടങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സത്വരമായി ഇടപെടുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
നോര്‍വെയുമായി സഹകരിച്ച് ആധുനികീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ധാരണയായിട്ടുണ്ടോ; വ്യക്തമാക്കുമോ?
4847.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിലെ പുതുവൈപ്പിൽ 50 ഏക്കർ സ്ഥലത്ത് സി.ആര്‍.ഇസെഡ്. നിയമം പാലിച്ചുകൊണ്ട് സ്ഥാപിക്കുവാനായി ആവിഷ്കരിച്ചിരുന്ന അക്വാ പാർക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് 03.09.2021-ന് ചേർന്ന മന്ത്രിതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത യോഗതീരുമാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
4848.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം മത്സ്യഫെഡിലെ നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുന്നതിന് തീരുമാനിച്ചിരുന്നോ; എങ്കിൽ ഇതിന് ശേഷം എത്ര തസ്തികകളിൽ പി.എസ്.സി. മുഖേന നിയമനം നടത്തിയെന്ന് വിശദമാക്കാമോ;
( ബി )
പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിന് തീരുമാനിച്ചിരുന്ന തസ്തികകളിൽ ഇപ്പോൾ താല്‍ക്കാലിക / കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
മത്സ്യഫെഡിൽ നിലവിൽ ഏത് പെൻഷൻ സ്കീം ആണ് നടപ്പാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
മത്സ്യഫെഡിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടേയും ഡെപ്യൂട്ടേഷൻ ജീവനക്കാരുടെ കണക്കുകൾ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
മത്സ്യഫെഡ് ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം എത്രയാണ്; റിട്ടയര്‍മെന്റിന് ശേഷം എത്ര ജീവനക്കാർ കരാർ/താല്‍ക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്; വിശദമാക്കാമോ;
( എഫ് )
കരാർ/താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ റിട്ടയർമെന്റ് പ്രായം കഴിഞ്ഞിട്ടും തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
4849.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ന് ശേഷം മത്സ്യഫെഡ് ഇതര സംസ്ഥാനത്ത് നിന്നും മത്സ്യം ഇറക്കുമതി ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മത്സ്യം കൂടിയ വിലയ്ക്ക് ജനങ്ങൾക്ക് വിൽക്കാറുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
മത്സ്യ ഇറക്കുമതി സംബന്ധിച്ച് ഏതെങ്കിലും ജില്ലാ ഓഫീസർമാർക്ക് എതിരെ വിജിലൻസ് കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ കേസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
2016 മുതൽ മത്സ്യഫെഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ലാഭത്തിലും നഷ്ടത്തിലും പ്രവർത്തിക്കുന്നവ എത്രയെന്ന കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
2016 മുതൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ട്; വിശദമാക്കാമോ;
( എഫ് )
മത്സ്യഫെഡിനും അനുബന്ധ സ്ഥാപനങ്ങൾക്കും സ്വന്തമായും കരാർ അടിസ്ഥാനത്തിലുമുള്ള വാഹനങ്ങൾ എത്രയെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
4850.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ ധനസഹായത്തോടുകൂടി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംയോജിത മത്സ്യവികസന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
4851.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര പുതിയകാവ് മത്സ്യമാര്‍ക്കറ്റിന്റെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റിന്റെ നവീകരണത്തിനായി തയ്യാറാക്കിയ എസ്റ്റിമേറ്റനുസരിച്ച് ആവശ്യമായ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
4852.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ പനച്ചമൂട് മത്സ്യച്ചന്ത നവീകരണം എന്ന കിഫ്ബി പ്രവൃത്തി ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കുമെന്നും ആയത് എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
4853.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനായി വകുപ്പ് മുഖേന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോ;
( ബി )
എങ്കിൽ മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ഈയിനത്തിൽ അനുവദിച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
4854.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർഗേഹം പദ്ധതിക്കായി മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
4855.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡല പരിധിയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന് കീഴില്‍ പദ്ധതി-പദ്ധതിയേതര വിഭാഗങ്ങളിലായി ഭരണാനുമതി ലഭിച്ചതും നടപ്പിലാക്കിവരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
4856.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തൃശൂർ ജില്ലയിലെ ചേറ്റുവ സബ്ഡിവിഷണല്‍ ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നിര്‍മ്മാണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് മുഖേന ചേറ്റുവ, മുനക്കടവ് ഹാര്‍ബറുകളില്‍ നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെയും പുതിയ നിര്‍ദേശങ്ങളുടെയും വിശദാംശം അറിയിക്കുമോ;
( സി )
പ്രസ്തുത സബ്ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസ് നിര്‍ത്തലാക്കിയാല്‍ നിലവിലെ പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ?
4857.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 28.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി-പാലക്കോട് അഴിമുഖത്തെ പുലിമുട്ട് നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
4858.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനായി നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
4859.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപൊന്നാനി ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മിക്കുവാന്‍ 2019-20 ലെ ബജറ്റില്‍ 2 കോടി രൂപ നീക്കി വച്ചിരുന്നെങ്കിലും പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
4860.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി ഗ്രാമപഞ്ചായത്തില്‍ മയ്യഴിപ്പുഴയുടെ ഇടത് കരയിലെ ഫിഷ്‌ മാര്‍ക്കറ്റ് റോഡ്‌ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ്‌ എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?
4861.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ കോടാട്ടില്‍ മുക്കത്തക്കടവ് റോഡ്‌, വള്ളിക്കുന്ന് ചെറുകുന്നത്ത് റോഡ്‌ എന്നീ തീര്‍ത്തും സഞ്ചാരയോഗ്യമല്ലാത്ത തീരദേശ റോഡുകളുടെ നവീകരണത്തിനായി വകുപ്പുതലത്തില്‍ തയ്യറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പരിശോധിച്ച് ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
4862.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരത്തെ മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത് ഏത് വർഷമാണെന്നും ഭരണാനുമതി തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കേന്ദ്ര സർക്കാർ സഹായം ലഭ്യമായിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തുറമുഖ നിർമ്മാണ പ്രവൃത്തി തുടങ്ങിയത് എപ്പോഴാണെന്നും ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവ പൂർത്തീകരിച്ചിട്ടുണ്ടോ എന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖ പ്രവൃത്തിയിൽ പാലം, ബോട്ട്ജെട്ടി എന്നിവ ഇല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ഇ )
ആവശ്യമായ എല്ലാ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും പൂർത്തീകരിച്ച് പ്രസ്തുത മത്സ്യബന്ധന ഹാർബർ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ എപ്പോൾ സാധിക്കുമെന്ന് വിശദമാക്കാമോ?
4863.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത്‌ ചാത്തന്നൂർ മണ്ഡലത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നിർവ്വഹണ ചുമതലയിൽ ഗതാഗത യോഗ്യമാക്കുന്നതിനായി ഭരണാനുമതി ലഭിച്ച തീരദേശ റോഡുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
അവയിൽ ഏതെല്ലാം റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്ത ഏതെല്ലാം റോഡുകളുണ്ടെന്നും കരാർ നൽകിയ റോഡുകളിൽ ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്യാത്തവയുണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുന്നതിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ?
4864.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം വഴി എത്ര പ്രവൃത്തികളാണ് പുതുതായി ആരംഭിച്ചതെന്നുള്ള വിശദവിവരം ഭരണാനുമതിയുടെ പകര്‍പ്പ് സഹിതം നല്‍കാമോ;
( സി )
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ; ഇവയുടെ വിവരം തദ്ദേശസ്ഥാപനം തിരിച്ച് നല്‍കാമോ?
4865.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്കൂൾ ഓഫ് മാപ്പിള ആർട്സ് വിഭാവനം ചെയ്യുന്നത് എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏതൊക്കെ നിയോജകമണ്ഡലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( സി )
ഇതിനായി 2022-23 സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
4866.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുനെസ്കോയുടെ രാജ്യാന്തര അംഗീകാരം ലഭിച്ചിട്ടുള്ള കൂടിയാട്ടം ഉൾപ്പെടെയുള്ള കലകളുടെ അന്താരാഷ്ട്ര പ്രചാരം ഉറപ്പാക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
കേരളീയ കലകളുടെ മതേതര മൂല്യങ്ങളും പുരോഗമന ആശയങ്ങളും ലോക ജനതയുടെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുമോ;
( സി )
കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഉപജീവനം നടത്തിയിരുന്ന കലാകാരന്മാരുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4867.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോക് ലോര്‍ അക്കാദമിയുടെ വെള്ളാവൂര്‍ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വിഭാവനം ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ നിയമനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് നാടന്‍കലകളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ?
4868.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി തുക ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ സ്ഥാപനങ്ങള്‍ ഏതെന്നും എത്ര തുക നൽകിയെന്നും വ്യക്തമാക്കാമോ?
4869.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത ആദിവാസി കലകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പട്ടികവർഗ്ഗ വകുപ്പുമായി ചേർന്ന് സാംസ്കാരിക വകുപ്പ് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അട്ടപ്പാടിയിൽ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസികൾക്ക് വേണ്ടി ഏതെങ്കിലും പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4870.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ഏറനാട്‌ താലൂക്കില്‍ നവോത്ഥാന നായകന്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നാമധേയത്തില്‍ 39.67 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോയെന്നും പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നുമുള്ള വിശദാംശം നൽകുമോ;
( ബി )
മണ്ഡലത്തില്‍ സ്‌കൂള്‍ ഓഫ്‌ മാപ്പിള ആര്‍ട്സ്‌ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ?
4871.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലളിതാംബിക അന്തര്‍ജനം സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഡി.പി.ആര്‍. തയ്യാറാക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എന്നത്തേക്ക് കിഫ്ബിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നും അറിയിക്കാമോ;
( ബി )
സ്ഥലമേറ്റെടുക്കലിനുള്ള അവാര്‍ഡ് തുക വിതരണം ചെയ്യാന്‍ ആരംഭിച്ച സാഹചര്യത്തില്‍ ഡി.പി.ആര്‍. എത്രയും വേഗം തയാറാക്കി കിഫ്ബിയുടെ അന്തിമ അനുവാദം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
4872.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എം.എസ്.വിശ്വനാഥന്‍ സ്മാരകം നിര്‍മ്മാണം എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ സ്മാരകം എം.എസ്.വിശ്വനാഥന്റെ ജന്മ ദേശമായ മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥാപിക്കണമെന്നും ഇതിനായി പഞ്ചായത്തിന്റെ സ്ഥലം വിട്ടുനല്‍കാമെന്നും കാണിച്ച് എലപ്പുള്ളി പ‍ഞ്ചായത്ത് നല്‍കിയ അപേക്ഷയിന്മേല്‍ സാംസ്കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4873.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ശ്രീനാരായണഗുരു നവോത്ഥാന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുളള സാഹചര്യത്തില്‍ സമുച്ചയത്തിന്റെ ദെെനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സമുച്ചയത്തിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഉളളടക്കം നിശ്ചയിക്കുന്നതിനും അവയുടെ തുടര്‍ച്ച സാധ്യമാക്കുന്നതിനും ക്യൂറേറ്ററുടെ നേതൃത്വത്തിലുളള ഒരു സംഘാടക സംവിധാനം കൂടി രൂപപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
4874.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴിലെ ഏതൊക്കെ സ്ഥാപനങ്ങളാണ് ജില്ലകള്‍ തോറും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്; കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഓരോ സ്ഥാപനത്തിനും ഈയിനത്തില്‍ അനുവദിച്ച തുക, ചെലവഴിച്ച തുക, സംഘടിപ്പിച്ച പരിപാടികള്‍ എന്നിവ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റ് തുകകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കുറച്ചുകൊണ്ട് വരുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചുകൊണ്ട് എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4875.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ ഏതെല്ലാം അക്കാഡമികളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
4876.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് സാംസ്കാരിക വകുപ്പ് മുഖേന നല്‍കുന്ന ധനസഹായങ്ങള്‍ എന്തൊക്കെയെന്നും വകുപ്പ് നല്‍കുന്ന മറ്റ് ആനുകൂല്യങ്ങൾ, ഗ്രാന്റുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
മറ്റ് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്ന കലാകാരന്‍മാര്‍ക്ക് കലാകാര പെന്‍ഷന്‍ നിഷേധിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഇവര്‍ക്ക് കലാകാര പെന്‍ഷന്‍ അനുവദിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
4877.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ദുചൂഡന്‍ സ്മാരകത്തിനുള്ള തുകയുടെ ആദ്യ ഗഡുവായ ഇരുപത്തിയഞ്ച് ലക്ഷം രൂപ കാവശ്ശേരി പഞ്ചായത്തിന് കൈമാറിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക പഞ്ചായത്ത് ഡയറക്ടറേറ്റ് മുഖേന കൈമാറുന്നതിന് സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും സര്‍ക്കാരിലേക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സെക്ഷനും ഫയല്‍ നമ്പറും വ്യക്തമാക്കാമോ?
4878.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാഭവന്‍ മണിയുടെ സ്മരണ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത നടപടികള്‍ എന്തെല്ലാമാണെന്നും അവ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ;
( സി )
കലാഭവന്‍ മണിയുടെ സ്മാരക നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
4879.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിമിക്രി എന്ന കലാരൂപത്തെ മറ്റ് കലാരൂപങ്ങളെപ്പോലെ കേരള സംഗീത നാടക അക്കാദമി അംഗീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇത് പരിഹരിക്കുന്നതിനും പ്രസ്തുത കലാകാരന്മാരെക്കൂടി അക്കാദമിയുടെ ഭാഗമാക്കുന്നതിനും അവാര്‍ഡുകൾക്ക് പരിഗണിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
4880.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ ഉഴവൂരില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രതിമ നിർമ്മാണത്തിന്റെ ചുമതല ആർക്കാണെന്നും ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
ഈ പ്രതിമയുടെ നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിരുന്നതെന്നും അതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും അറിയിക്കാമോ;
( ഡി )
ഈ പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിന്റെ കാരണം വിശദമാക്കാമോ; ആയത് പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4881.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സാംസ്കാരിക വകുപ്പ് മുഖേന ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
4882.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരില്‍ നിര്‍മ്മിക്കുന്ന തീയേറ്ററിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും ഇതിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും എന്തെല്ലാം സൗകര്യങ്ങളാണ് തീയേറ്റര്‍ കോംപ്ലക്സിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ?
4883.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കരയില്‍ നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയത്തിന് ഭരണാനുമതി ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
എത്ര കോടി രൂപയുടെ ഡി.പി.ആര്‍. ആണ് തീയേറ്റര്‍ നിര്‍മ്മിക്കുന്നതിന് കിഫ്ബിയില്‍ നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
4884.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭ്യസ്തവിദ്യരായിട്ടുള്ള യുവതീ - യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും സ്വകാര്യ, സർക്കാർ ജോലികൾ നേടുന്നതിനും സഹായം നൽകുന്നതിന് യുവജനകാര്യ വകുപ്പ് പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ;
( ബി )
മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന യുവതീ - യുവാക്കൾക്ക് വകുപ്പ് പ്രത്യേക പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നുണ്ടോ; കണ്ണൂർ ജില്ലയിൽ ഭാവിയിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുമോ എന്ന് വ്യക്തമാക്കാമോ?
4885.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുന്നതിന് യുവജന ക്ഷേമ ബോര്‍ഡ് വഴി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ; കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് വിശദമാക്കാമോ?
4886.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജന കമ്മീഷന്റെ രൂപീകരണം മുതല്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത കമ്മീഷന്റെ പുതിയ പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.