STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2204.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരിച്ചതിന്റെ പണം നൽകാത്തതിനാൽ കുട്ടനാട് മേഖലയിൽ ഉൾപ്പെടെ പാടശേഖര സമിതികളും കർഷകരും കൃഷിയിൽ നിന്നും പിന്മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നെല്ല് സംഭരിച്ച ഇനത്തിൽ വിതരണം ചെയ്യാനുള്ള കുടിശ്ശികയുടെ വിശദാംശം നല്‍കുമോ; കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2205.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് നാളിതുവരെ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ സഹായത്തോടെ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2206.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ച സുഭിക്ഷ ഹോട്ടലുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അപേക്ഷകളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളും വിശദമാക്കാമോ?
2207.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരമുള്ള സൗജന്യറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കിൽ ഇതുമൂലം റേഷന്‍ ഗുണഭോക്താക്കള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
അഞ്ച് വര്‍ഷം മുന്‍പ് നടപ്പാക്കിയ റേഷന്‍ വ്യാപാരി വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
2208.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ആന്റണി ജോൺ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുകയും അനര്‍ഹമായി റേഷന്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്‍ഡുടമകളെ കണ്ടെത്തുന്നതിനും പിഴ ഈടാക്കി അവരെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമായി ഈ സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ യെല്ലോ-യുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ കാര്‍ഡ് വിതരണം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നോ; വിശദമാക്കുമോ;
( ഡി )
പുതുക്കിയ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
2209.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ നിലവില്‍ എത്ര റേഷന്‍കാര്‍ഡുടമകള്‍ ഉണ്ടെന്നും ഇതില്‍ എ.പി.എൽ., ബി.പി.എൽ., എ.എ.വൈ. കാര്‍ഡുകള്‍ എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ എ.പി.എൽ. കാർഡ് ബി.പി.എൽ. ആക്കി മാറ്റുന്നതിനുള്ള അപേക്ഷകളിൽ എത്രയെണ്ണം നിലവിൽ പരിഗണിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
2210.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹമായ മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് ഇപ്പോൾ അവസരമുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി ഒരു അവസരം കൂടി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളില്‍ ഇത്തരത്തില്‍ എത്ര കാര്‍ഡുകളാണ് സറണ്ടര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ?
2211.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ തുറശ്ശേരി മുക്കില്‍ റേഷന്‍ കട അനുവദിക്കുന്നതിന് മുന്നാരാജ് എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷ എന്നാണ് ലഭിച്ചതെന്നും ആയത് തീര്‍പ്പാകാത്തതിന് കാരണമെന്തെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റേഷന്‍ കട അനുവദിക്കുന്നതിന് എതിരെയുള്ള പരാതി തീര്‍പ്പായാല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;?
2212.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ എത്ര ബി.പി.എല്‍., എ.എ.വൈ. കാര്‍ഡുകൾ നിലവിലുണ്ടെന്നതിന്റെ വിശദവിവരം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ മണ്ഡലത്തില്‍ എത്ര എ.പി.എല്‍. കാര്‍ഡുടമകളാണ് ബി.പി.എല്‍. കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്നും ആയതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരവും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ബി.പി.എല്‍. കാര്‍ഡ് എ.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റുന്നതിന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അവയുടെ നിലവിലെ സ്ഥിതി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ അറിയിക്കാമോ?
2213.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കുന്നതിനുമായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം വിശദമാക്കുമോ;
( ബി )
ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് അപേക്ഷകൾ ലഭ്യമായിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?
2214.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെര്‍വര്‍ തകരാറുണ്ടാകുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സെര്‍വര്‍ തകരാറുകള്‍ സ്ഥായിയായി പരിഹരിക്കാന്‍ എന്തെല്ലാം പരിഹാര മാര്‍ഗ്ഗങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ നോണ്‍ പ്രയോറിറ്റി സബ്സിഡി, നോണ്‍ പ്രയോറിറ്റി നോണ്‍ സബ്സിഡി വിഭാഗക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനാൽ ഇ-പോസ് മെഷീനിൽ രണ്ട് പ്രാവശ്യം ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ നടത്തി രണ്ട് തരം ബില്ലുകള്‍ നല്‍കുന്നത് ഒഴിവാക്കി ഒരു ഓതന്റിഫിക്കേഷന്‍ നടത്തി ഒറ്റ ബില്‍ നല്‍കുന്ന രീതി അവംലംബിക്കുന്നത് പൊതുജനങ്ങള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ഒരു പരിധി വരെ സമയം ലാഭിക്കാനും ബുദ്ധിമുട്ടുകള്‍ കുറയക്കാനും സാധിക്കുമെന്നതിനാൽ ഇക്കാര്യം പരിശോധിക്കാമോ?
2215.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷന്‍ കടകളെയാണ് സ്മാര്‍ട്ട് റേഷന്‍ കടകളാക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
എല്ലാ റേഷന്‍ കടകളെയും സ്മാര്‍ട്ട് റേഷന്‍ കടകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2216.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻകടകളിൽ പുഴുക്കലരിക്ക് പകരം ഫോർട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഫോർട്ടിഫൈഡ് റൈസ് കൊണ്ടുള്ള ഗുണ-ദോഷങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോയെന്നും അരി കഴുകുമ്പോൾ അതിലെ പോഷകാംശം നഷ്ടപ്പെടുമോയെന്നും അറിയിക്കുമോ;
( സി )
നിലവിലെ റേഷൻ അരിയുടെ വിലയെക്കാൾ അധിക വില ഇതിന് നൽകേണ്ടി വരുമോയെന്ന് വ്യക്തമാക്കുമോ?
2217.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റദ്ദ് ചെയ്തതോ പ്രവര്‍ത്തനം നിര്‍ത്തിയതോ ആയ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
റേഷന്‍ കടകളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2218.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താല്‍ക്കാലിക ലെെസന്‍സിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി റേഷന്‍ കടകള്‍ നടത്തിവരുന്ന തൊഴിലാളികള്‍ക്ക് സ്ഥിരം ലെെസന്‍സ് നല്‍കുന്നതിനും അതിലൂടെ തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനും ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
2219.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ എസ്.സി./എസ്.ടി. സംവരണ പ്രകാരം എത്ര റേഷന്‍കട ലൈസെന്‍സി ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവിലെ ഒഴിവുകള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
ആയത് നികത്താന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
സംവരണ പ്രകാരമുള്ള ഒഴിവുകളിൽ ലൈസന്‍സി നിയമനത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2220.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻകടകളിൽ അളവ് തൂക്ക വെട്ടിപ്പ് നടക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതു സംബന്ധിച്ച എത്ര പരാതികളാണ് ആകെ ലഭിച്ചിട്ടുള്ളത്; ഇതില്‍ നടപടി പൂർത്തിയാക്കിയിട്ടുള്ള പരാതികളുടെ എണ്ണം എത്ര; വിശദാംശം നൽകുമോ;
( സി )
ഇത്തരം അളവ് തൂക്ക തട്ടിപ്പ് കേസുകളിൽ ഉൾപ്പെടുന്ന കടയുടമകൾക്കെതിരെ എന്തെല്ലാം ശിക്ഷാ നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
റേഷൻ കടകളിലെ അളവ് തൂക്ക സംവിധാനങ്ങൾ പരിശോധിക്കുന്നതിന് പൊതുവിതരണ വകുപ്പിൽ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇതിനായി ഓരോ തലത്തിലും ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാണ്; ഈ ഉദ്യോഗസ്ഥർ കടകളിൽ പരിശോധനകൾ നടത്തുന്നത് എപ്പോഴെല്ലാമാണ്; വിശദമാക്കുമോ?
2221.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുളളതും മെച്ചപ്പെട്ടതുമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2222.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട കമ്മീഷന്‍ യഥാസമയം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് യഥാസമയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2223.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2224.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ മണ്ഡലത്തില്‍ തിരുനാവായ പഞ്ചായത്തിലെ സൗത്ത് പല്ലാറിൽ പുതിയ റേഷന്‍ ഷോപ്പ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ റേഷന്‍ ഷോപ്പില്‍ എത്തുന്നതിന് തറനിരപ്പില്‍ നിന്നും എട്ട് അടിയോളം താഴ്ചയില്‍ ഡബിൾ ലെെന്‍ റെയില്‍പാത മുറിച്ച് കടക്കേണ്ടി വരുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സൗത്ത് പല്ലാറിൽ പുതിയ റേഷന്‍ ഷോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2225.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിൽ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ പ്രവർത്തനം ഏതൊക്കെ സ്ഥലങ്ങളിൽ ഉണ്ടെന്നതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ആദിവാസി ഊരുകളിലേയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ നിലവില്‍ ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും ആയതിന്റെ ചെലവുകള്‍ ആരാണ് വഹിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കായി എം.എല്‍.എ. മാരുടെ വികസന ഫണ്ട് വിനിയോഗിച്ച് വാഹനം വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങളുടെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം, മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകള്‍ എന്നിവ എത് രീതിയില്‍ നിര്‍വഹിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
2226.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് പൊതുവിതരണ ശൃംഖലയിലൂടെ സമ്പുഷ്ടീകൃത അരി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ എന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ബി )
അരി സമ്പുഷ്ടീകരിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്രസർക്കാരിന്റെ പ്രസ്തുത വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിലൂടെ സമ്പുഷ്ടീകൃത അരി മാത്രമാണോ വിതരണം ചെയ്യുന്നത്; അല്ലെങ്കിൽ അപ്രകാരം വിതരണം ചെയ്യാതിരിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കേന്ദ്രസർക്കാരിന്റെ ഈ വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഇ )
എങ്കിൽ അപ്രകാരം ആവശ്യപ്പെടുന്നതിന് ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2227.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി.അൻവർ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രത നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം റേഷന്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി അനുവദിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ പ്രകാരം റേഷന്‍ വിതരണം ചെയ്യുന്നതിന് ഭക്ഷ്യധാന്യങ്ങള്‍ പര്യാപ്തമായ അളവില്‍ ലഭ്യമാകുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2228.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പുഷ്ടീകരിച്ച അരി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന് തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റേഷൻ വിതരണത്തിനായി എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിച്ചിട്ടുള്ള പുഴുക്കലരി സമ്പുഷ്ടീകരിച്ചതാണോ; വിശദമാക്കാമോ;
( ഡി )
സാധാരണക്കാർക്ക് പുഴുക്കലരി കിട്ടാതാവുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ; വിശദമാക്കാമോ;
( ഇ )
റേഷന്‍കടകളിലെ യന്ത്ര തകരാര്‍മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായിരിക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; പല താലൂക്കുകളിലും റേഷന്‍ വിതരണം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുന്നതിന് പരിഹാരം കണ്ടെത്തുമോ; വിശദമാക്കുമോ?
2229.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികള്‍ക്ക് നല്‍കി വരുന്ന റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായുള്ള വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചില പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കേണ്ട അരിക്ക് വില ഈടാക്കുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ആദിവാസികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കാന്‍ വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിന് ആദിവാസികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2230.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരി ഉൾപ്പെടെയുളള ഭക്ഷ്യ സാധനങ്ങൾക്കുണ്ടായ വിലക്കയറ്റത്തിന് കാരണം വിപണിയിൽ സർക്കാരിന് ഫലപ്രദമായി ഇടപെടാൻ കഴിയാത്തതിനാലാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പൊതുവിപണിയിൽ ഏതെല്ലാം രീതിയിൽ ഇടപെടാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഗുണനിലവാരമുളള അരിയും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
2231.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഒരേ കരാറുകാരന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യത്യസ്ത നിരക്കില്‍ മുളകിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയ വകയില്‍ കോര്‍പ്പറേഷനുണ്ടായ നഷ്ടം എത്രയെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കരാര്‍ പ്രകാരം നിശ്ചയിച്ച ഇനത്തിലുള്ള മുളക് തന്നെ ‍ഡിപ്പോകളില്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പഴയ കമ്പനിയുടെ നിയന്ത്രണത്തിലുള്ള പുതിയ കമ്പനിക്ക് പര്‍ച്ചേസ്‌ ഓര്‍ഡര്‍ നല്‍കുവാന്‍ ഇടയായ സാഹചര്യം എന്തെന്ന് അറിയിക്കാമോ?
2232.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വിശദവിവരം നൽകാമോ; ഏതെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി ഈ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും സ്ഥാപനവും ഓഫീസും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒഴിവുള്ള തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ നിലവിലുണ്ടെന്നും സ്ഥാപനവും ഓഫീസും തിരിച്ച് വ്യക്തമാക്കാമോ?
2233.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പെട്രോള്‍ പമ്പിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പദ്ധതി പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
2234.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കിറ്റ് വിതരണം ചെയ്തതിന് സപ്ലൈകോ ജീവനക്കാർക്ക് സ്വർണ്ണം സമ്മാനമായി നൽകുവാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ആവശ്യത്തിന് എത്ര രൂപ ചെലവാകും എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റേഷൻ വ്യാപാരികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തതിന് നൽകാനുള്ള കമ്മീഷൻ കൊടുത്തുതീർക്കാൻ ഉള്ളപ്പോൾ ഉദ്യോഗസ്ഥർക്ക് ഈ രീതിയിലുള്ള പാരിതോഷികം നൽകാൻ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;
( സി )
റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മീഷൻ അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
2235.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി ലഭിക്കുന്നതിലുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2236.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിന് പൊതുവിപണിയില്‍ നടത്തിയിട്ടുള്ള ഇടപെടലിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2237.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര തലത്തിൽ 2023 ചെറുധാന്യ വർഷമായി ആചരിക്കുബോൾ സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ചെറുധാന്യ വർഷം പ്രമാണിച്ച് റേഷൻകട, മാവേലിസ്റ്റോർ എന്നിവ വഴി ചെറുധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2238.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കെ ആൻസലൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണിയിലെ ന്യായവില ഉറപ്പാക്കുന്നതിനും അളവുതൂക്കങ്ങളിലെ കൃത്രിമം തടയുന്നതിനും ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തില്‍ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
2239.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിപണിയിൽ വില്‍ക്കുന്ന സാധനങ്ങൾക്ക് പലതരത്തില്‍ വില ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്യത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( സി )
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവര പട്ടികയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.