STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1602.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരെ പരമ്പരാഗത കാര്‍ഷിക രീതികളും ആധുനിക കൃഷിയും പരിശീലിപ്പിച്ച് അവരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗക്കാർ വസിക്കുന്ന മേഖലകളിൽ നദി സംരക്ഷണവും ജലസേചന പദ്ധതികളും നടപ്പാക്കി കൃഷി ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
1603.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സേവന കേന്ദ്രങ്ങളുടെയും കാര്‍ഷിക കര്‍മ്മ സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം നടത്തുന്നതിനും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ കൂടുതലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മോണിറ്ററിംഗ് സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
1604.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക കടാശ്വാസ കമ്മിഷന്‍ നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും സർക്കാർ ഭീമമായ കുടിശിക നൽകാനുണ്ട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാരിന്റെ പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ അവരുടെ വിഹിതം അടച്ചാലും സംഘങ്ങള്‍ ആധാരങ്ങള്‍ അടക്കം വിട്ടുനല്‍കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പ്രസ്തുത കുടിശിക നൽകി കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
1605.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികോല്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയവും നവീനവുമായ കൃഷി രീതികള്‍ വ്യാപിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
ഉല്പാദന പ്രവര്‍ത്തനങ്ങളിലും സംസ്കരണ പ്രക്രിയയിലും സാങ്കേതിക വിദ്യയുടെ പ്രയോഗം വിപുലമാക്കിക്കൊണ്ട് യുവസംരംഭകരെ അധികമായി ആകര്‍ഷിക്കാന്‍ ഉദ്ദേശ്യമുണ്ടോ;
( സി )
കാര്‍ഷിക യന്ത്രങ്ങള്‍ പ്രചാരത്തിലാക്കുന്നതിനും അവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പരിശീലനം സിദ്ധിച്ച തൊഴില്‍ സേന രൂപീകരിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ അറിയിക്കാമോ?
1606.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇതുവരെ എത്രപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1607.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക കമോഡിറ്റി ബോർഡുകൾ കാര്യക്ഷമമല്ലെന്നും അവ പിൻവലിക്കണമെന്നും നിതി ആയോഗ് ശിപാർശ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ് തുടങ്ങിയവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ഈ തീരുമാനം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന കമ്മോഡിറ്റി ബോർഡുകൾ ഏതൊക്കെയാണെന്നും ഇവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
1608.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴവര്‍ഗ്ഗങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുവാന്‍ കൃഷി വകുപ്പ് സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
നിലവില്‍ ദൈനംദിനം സംസ്ഥാനത്തിനാവശ്യമായ പഴവര്‍ഗ്ഗങ്ങളുടെ തോത് എത്ര എന്നും അവയില്‍ എത്രത്തോളം സംസ്ഥാനത്ത് ഉല്പാദനം നടത്തുന്നു എന്നും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിന്റെ തോത് എത്ര എന്നും വ്യക്തമാക്കുമോ;
( ഡി )
പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ആയത് എന്നത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ?
1609.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറിയുടെ വില ക്രമാതീതമായി കൂടി വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുവാന്‍ കൃഷി വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ;
( സി )
നിലവില്‍ ദൈനംദിനം സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി ഉള്‍പ്പെടെയുള്ള മറ്റ് കാര്‍ഷികോല്പന്നങ്ങളുടെ തോത് എത്രയെന്നും അവയില്‍ എത്രത്തോളം സംസ്ഥാനത്ത് ഉല്പാദനം നടത്തുന്നുവെന്നും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിന്റെ തോത് എത്രയെന്നും വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ആയത് എപ്പോള്‍ മുതല്‍ നടപ്പില്‍ വരുമെന്നും വ്യക്തമാക്കാമോ?
1610.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകരെ ആധുനിക കൃഷി രീതികൾ പഠിപ്പിക്കുന്നതിനായി വകുപ്പ് മന്ത്രി ഉൾപ്പെടുന്ന സംഘം വിദേശ പര്യടനം നടത്തുന്നതിന് തീരുമാനിക്കുകയുണ്ടായോ; വ്യക്തമാക്കാമോ;
( ബി )
എവിടെല്ലാം സന്ദർശിക്കുന്നതിനാണ് നിലവിൽ പദ്ധതി ഇട്ടിട്ടുള്ളതെന്നും പര്യടനത്തിൽ ആരൊക്കെയാണ് മന്ത്രിയെ അനുഗമിക്കുന്നതെന്നും ഉദ്യോഗസ്ഥർ അടക്കം ആകെ എത്ര പേർ അടങ്ങുന്ന സംഘമാണ് വിദേശ പര്യടനം നടത്താൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
എന്തൊക്കെ കൃഷി രീതികൾ പഠിക്കുന്നതിനാണ് സംഘം ആലോചിക്കുന്നതെന്ന് അറിയിക്കുമോ; സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് സമാനമായ കാലാവസ്ഥയുള്ള സ്ഥലങ്ങളാണോ സംഘം സന്ദർശിക്കുന്നതെന്നും വ്യത്യസ്തമായ കാലാവസ്ഥയിലെ കൃഷി രീതികൾ ഇവിടെ പ്രാവർത്തികമാക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത സന്ദർശനത്തിനായി സർക്കാർ ഖജനാവിൽ നിന്നും ആകെ എത്ര രൂപ ചെലവ് വരും എന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രസ്തുത വിദേശ പര്യടനം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
1611.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീര പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
വൻ തുക വായ്പയെടുത്ത നീര സംഘങ്ങള്‍ വലിയ കടക്കെണിയിലാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ?
1612.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽപ്പെട്ട തിരുത്തി മോര്യാകാപ്പ് കാർഷിക പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തിയുടെ പ്രൊപ്പോസൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും ആയതിന്റെ ഫയൽ നമ്പർ ഏതാണെന്നും വിശദമാക്കാമോ?
1613.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് ഏതൊക്കെ കൃഷി ഭവനുകളെയാണ് സ്മാർട്ട് കൃഷി ഭവനുകൾ ആക്കിയിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് കർഷകർക്ക് അധികമായി ലഭിക്കുന്നതെന്ന്‌ വിശദമാക്കാമോ?
1614.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിലേക്കായി വകയിരുത്തിയ തുക എത്രയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പ്രസ്തുത മണ്ഡലത്തില്‍ ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്. XXVI എന്നീ പദ്ധതികളിള്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്നും ഇവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
1615.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടവിളകളുടെ സംരക്ഷണത്തിനും മൂല്യവർദ്ധനവ് ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ പദ്ധതികൾ നിലവിലില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;
( ബി )
ഏലം, റബ്ബർ, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളുടെ കൃഷി വിസ്തൃതി സംസ്ഥാനത്ത് കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
തോട്ടവിളകളുടെ സംരക്ഷണത്തിനും മൂല്യ വർദ്ധനവിനും ഉല്പാദനക്ഷമത വർദ്ധനവിനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
1616.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിൽ കേരഗ്രാമം പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കൃഷി ഭവനിലും എത്ര കർഷകർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്; വിശദമാക്കുമോ?
1617.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന നടപ്പാക്കി വരുന്ന പൊന്നാനി കോള്‍ കൃഷി വികസന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?
1618.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ കാര്‍ഷിക വികസന വകുപ്പ് അനുവദിച്ച വിവിധ പദ്ധതികളുടെയും തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1619.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ ആര്‍.ഐ.ഡി.എഫ്., ആര്‍.കെ.ഐ., ആര്‍.കെ.വി.വൈ. എന്നിവ മുഖേന നടപ്പിലാക്കിയ തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും സംരക്ഷിക്കല്‍ പദ്ധതിയുടെ വിശദവിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ തോടുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ സംരക്ഷിക്കല്‍ പദ്ധതിയുടെ വിശദവിവരം അറിയിക്കുമോ?
1620.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിളകൾക്ക് താങ്ങുവിലയും സ്ഥിര വിലയും ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ആവശ്യത്തിന് സംഭരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷം കർഷകരും ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിളകൾ വിറ്റഴിക്കുവാൻ നിർബന്ധിതരാകുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കാർഷിക മേഖലയിൽ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഭരണത്തിനും മൂല്യവർദ്ധനവിനുമുള്ള പദ്ധതികൾ ഒരുക്കി കാർഷികവൃത്തി ലാഭകരമാക്കുന്നതിന് കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
1621.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃഷി വകുപ്പില്‍ പുതുതായി ആവിഷ്കരിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വകുപ്പിന്റെ കീഴില്‍ നിലവിലുണ്ടായിരുന്നതും നൂതനവുമായ പദ്ധതികളില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദവിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര രൂപ ചെലവഴിച്ചു എന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
1622.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയുടെ വിശദാംശം നല്‍കാമോ?
1623.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
നെല്ലുല്പാദനത്തില്‍ എത്രമാത്രം വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ?
1624.
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പന്നങ്ങളുടെ വിളവെടുപ്പ് കാലത്ത് വിലയിലുണ്ടാകുന്ന അസ്ഥിരത കാരണം കൃഷി നഷ്ടത്തിലാകുന്നുവെന്ന പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
കാര്‍ഷികോല്പന്നങ്ങള്‍ കേടുവരാത്ത വിധത്തില്‍ സംഭരിച്ചുവയ്ക്കുന്നതിന് ശീതീകരണ സൗകര്യവും നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനവും ജില്ല തലത്തിലെങ്കിലും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
( സി )
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും സംഭരണത്തിനും പര്യാപ്തമായ തോതിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ?
1625.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.വി.അൻവർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ അഭിവൃദ്ധിക്കുമായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നാണ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള കമോഡിറ്റി ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ഈ തീരുമാനം നടപ്പിലാക്കുന്നതോടുകൂടി കാർഷിക മേഖല അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1626.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വാല്യു ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ (വാം) പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധിക്കുള്ള മുഖ്യകാരണം ഉല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനമാണെന്നിരിക്കെ അവ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിന് നൂതന സ്വഭാവത്തോടെയുള്ള യന്ത്രവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഉറപ്പുവരുത്തുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മൂല്യവര്‍ദ്ധിത കൃഷി മിഷന്റെ ഘടന എപ്രകാരമാണെന്ന് വിശദമാക്കാമോ?
1627.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ 2016-21 കാലയളവില്‍ ആര്‍.ഐ.ഡി.എഫ്. ല്‍ ഉള്‍പ്പെടുത്തിയ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1628.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ജനതയുടെ പരമ്പരാഗത കൃഷിരീതികളും കൃഷിയിടങ്ങളും യുവകര്‍ഷകര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കാമോ?
1629.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പച്ചക്കറി കൃഷിയിൽ കീടബാധ തടയുന്നതിന് കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനികളും പച്ചക്കറികള്‍ കൂടുതൽ സമയം കേടുകൂടാതെ ഇരിക്കുന്നതിനായി പ്രയോഗിക്കുന്ന മരുന്നുകളും മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നതിനുള്ള സംവിധാനം അതിര്‍ത്തി ചെക് പോസ്റ്റുകളിൽ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിഷരഹിത പച്ചക്കറിയാണ് സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1630.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സപ്ലൈക്കോ മുഖേന കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ അളവ് വ്യക്തമാക്കാമോ;
( ബി )
സംഭരിച്ച നെല്ലിന്റെ വില യഥാസമയം നല്‍കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
1631.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയെന്ന് അറിയിക്കുമോ; നെല്ലിന് നിർണയിച്ചിട്ടുള്ള താങ്ങുവില എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞവർഷം ആകെ ഉത്പാദിപ്പിച്ച നെല്ല് എത്രയാണെന്നും ഇതിൽ എത്ര നെല്ല് മേൽപ്പറഞ്ഞ സംവിധാനങ്ങളിലൂടെ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കുമോ; ഇതിനായി ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശം നൽകുമോ;
( സി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും താങ്ങുവില നൽകി സംഭരിക്കുവാൻ സാധിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടി എന്തെല്ലാമെന്ന് അറിയിക്കുമോ?
1632.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രദേശത്ത് എത്ര ഏക്കര്‍ സ്ഥലത്താണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
1633.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയും അതിനുവേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശവും ലഭ്യമാക്കാമോ?
1634.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
റബ്ബര്‍ വില സ്ഥിരതാ ഫണ്ട് നിലവിലുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവഴി കർഷകർക്ക് ലഭ്യമാക്കിയിട്ടുള്ള സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
റബ്ബർ വില സ്ഥിരതാ ഫണ്ട് കിലോയ്ക്ക് 250 രൂപയാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1635.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ?
1636.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയിൽ പ്രത്യകിച്ചും ഭക്ഷ്യ,നാണ്യവിള മേഖലയിൽ ഉല്പാദനം വർദ്ധിപ്പിക്കാനും കാർഷിക മേഖലയിൽ തൊഴിൽ സൃഷ്ടിക്കാനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിന് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും ഈ മേഖലയിലെ പുതിയ കാഴ്ചപ്പാടും വിശദമാക്കാമോ;
( സി )
കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1637.
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ മേഖലകളുടെ വളര്‍ച്ചാനിരക്ക് എത്ര ശതമാനമാണെന്ന് വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്തെ കാര്‍ഷിക വിളകളുടെ കാര്യത്തിലുള്ള കുറഞ്ഞ ഉല്പാദനക്ഷമത വിലയിരുത്തപ്പെട്ടിട്ടുണ്ടോ; വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഈ മേഖലയിലെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വിപണനം, സംഭരണം തുടങ്ങിയ മേഖലകളില്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിക്കുമോ;
( ഡി )
കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി വിപണന ശൃംഖല ശക്തിപ്പെടുത്താന്‍ നടത്തിവരുന്ന പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഇ )
കാര്‍ഷിക ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുന്ന പദ്ധതികളുടെ കുറവ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1638.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശം അറിയിക്കാമോ?
1639.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ശല്യത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നതിനായി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1640.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1641.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുക ഏത് വര്‍ഷം വരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
കാലവിളംബമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1642.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക കടാശ്വാസ കമ്മീഷന് തുക അനുവദിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
കടക്കെണിയിലായ കര്‍ഷകരുടെ ഈട് വച്ച ആധാരങ്ങള്‍ ബാങ്കുകളില്‍ നിന്നും തിരിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
കര്‍ഷക കടാശ്വാസ കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകൾ ധനസഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കൃഷി മുഖ്യ വരുമാനമായിട്ടുള്ളവർ കാർഷിക ആവശ്യത്തിന് എടുത്ത് കുടിശികയായിട്ടുള്ള വായ്പകളില്‍ ഇളവ് അനുവദിക്കുന്നതിനായി കമ്മീഷന്‍ സിറ്റിംഗ് നടത്തുന്നുണ്ടോ; പ്രസ്തുത കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1643.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി കൃഷിഭവൻ പരിധിയിൽ 2019 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രകൃതിക്ഷോഭം മൂലം വിളകൾക്ക് നാശനഷ്ടം സംഭവിച്ച അഹമ്മദ് നാഗാളിക്കാവ് എന്ന കർഷകന് നഷ്ടപരിഹാരത്തുക നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കർഷകന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പിഴവുമൂലം പണം നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി പുതുപ്പാടി കൃഷി ഓഫീസർ, കൃഷി വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കൃഷി വകുപ്പിന്റെ 02/11/22 ലെ 871/വി.ഐ.പി./എം./(അഗ്രി.)/22 നമ്പർ ഫയലിന്മേൽ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കുമോ?
1644.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൃഷിനാശ നഷ്ടപരിഹാരത്തിനായി ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുമായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എന്ന് വരെ ലഭിച്ച അപേക്ഷകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കര്‍ഷകര്‍ക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി എത്ര തുക വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്നും എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടെന്നും വിശദമാക്കുമോ; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കര്‍ഷക ജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്ത് നഷ്ടപരിഹാരം സമയബന്ധിതമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1645.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മുണ്ടേരി അഗ്രി ഫാമിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ; അഗ്രി ഫാം ആരംഭിക്കുവാൻ നേരിടുന്ന കാലതാമസം വ്യക്തമാക്കുമോ; അഗ്രി ഫാം എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വിശദമാക്കുമോ?
1646.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര സ്മാര്‍ട്ട് കൃഷി ഭവനുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ പുതുതായി എത്ര സ്മാര്‍ട്ട് കൃഷി ഭവനുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കൃഷി ഭവനുകളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും പൊതുജനങ്ങള്‍ക്ക് കൃഷി അറിവ് പ്രദാനം ചെയ്യുന്നതില്‍ സ്മാര്‍ട്ട് കൃഷി ഭവനുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിക്കാമോ?
1647.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ 2021-22 ൽ വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത വിളനാശം സംഭവിച്ച എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് തുക നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര കര്‍ഷകര്‍ക്ക് തുക അനുവദിച്ചുവെന്നും ആകെ എത്ര തുക വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വര്‍ഷത്തെ വിള ഇന്‍ഷ്വറന്‍സ് തുക ഇനത്തില്‍ കുടിശ്ശികയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുടിശ്ശിക തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാത്ത കര്‍ഷകരുടെ വിളനാശത്തിന് 2021-22 ൽ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1648.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും അധികം വാഴ കൃഷി ചെയ്യുന്ന പഞ്ചായത്തുകളിലൊന്നായ മടിക്കൈയിലെ വാഴ കർഷകർക്ക് സാങ്കേതിക പ്രശ്നങ്ങൾ മൂലം വിള ഇൻഷ്വർ ചെയ്യാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മടിക്കൈയിലെ വാഴ കർഷകർക്ക് വിള ഇൻഷ്വർ ചെയ്യാൻ പ്രത്യേക നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
1649.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി സംസ്ഥാനത്ത് റബ്ബര്‍ വിലയിടിവിന് കാരണമായിട്ടുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിനോട് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
റബ്ബറിന്റെ ഉല്പാദന ചെലവ് കിലോയ്ക്ക് 250 രൂപയോളം വരുമെന്ന് കണക്കാക്കിയിട്ടുള്ളതിനാല്‍ പ്രൊ‍ഡക്ഷന്‍ ഇന്‍സെന്റീവ് 250 രൂപ ആക്കുന്നതിന് വേണ്ട ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ഇതുസംബന്ധിച്ച പ്രതികരണം അറിയിക്കാമോ;
( സി )
റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രസക്തമാക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പോകുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ വ്യക്തമാക്കുമോ?
1650.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍ട്ടികോര്‍പ്പിൽ നിന്നും പച്ചക്കറി വിറ്റ വകയിൽ മറ്റത്തൂര്‍ വി.എഫ്.പി.സി.കെ. യ്ക്ക് നൽകുവാനുള്ള തുക നാളിതുവരെ നല്കിയിട്ടില്ലെന്നുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കുടിശ്ശിക സംഖ്യ ലഭിയ്ക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ച് തുക ഉടൻ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഹോര്‍ട്ടികോര്‍പ്പ് സമാഹരിക്കുമ്പോള്‍ ആയതിന്റെ വില കാലതാമസം കൂടാതെ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും ക്രമീകരണങ്ങളും സ്വീകരിക്കുമോ?
1651.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തിൽ കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന ജല, മണ്ണ് സംരക്ഷണ പദ്ധതികളിൽ ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുവാൻ സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ ;
( ബി )
ആർ.ഐ.ഡി.എഫ്. ൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ആർ.ഐ.ഡി.എഫ്. മുഖേന ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ?
1652.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിക്കുന്ന ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ ആഗ്രോ സര്‍വ്വീസ് സെന്ററിനും എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ആഗ്രോ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബ്ലോക്കുകളുടെ പേരുവിവരം വിശദമാക്കാമോ?
1653.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ബയോ റിസോഴ്സ് കം അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
അഗ്രോ പ്രോസസിംഗ്, അനിമല്‍ ന്യൂട്രിഷന്‍ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സെന്ററിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത കോഴ്സുകള്‍ക്ക് കേരള പി.എസ്.സി. യുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
സൊസൈറ്റി ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ രജിസ്ട്രേഷന്‍ പുതുക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ഇ )
കൂത്താട്ടുകുളത്തെ മീറ്റ്‌ പ്രൊഡക്ഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ബുച്ചറി മാനേജിംഗ് മീറ്റ്‌ പ്രോസസിംഗ് കോഴ്സ് പോലെയുള്ള കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1654.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരം നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര കാലമായി ഈ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ ഓഫീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ തുടരുന്നു എന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ?
1655.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ കാര്‍ഷിക വികസന വകുപ്പില്‍ ആകെ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും അത് ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ആറ് മാസത്തിലധികമായി ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്നും ഇങ്ങനെ ഒഴിവ് വരാനുണ്ടായ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ജില്ലയില്‍ കാര്‍ഷിക വികസന വകുപ്പില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1656.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വാഴയൂർ കൃഷി ഭവനിൽ ഏതെല്ലാം തസ്തികകളാണ് നിലവിലുള്ളതെന്നും അതിൽ നിലവിൽ ആരെല്ലാമാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൃഷി ഭവനിലെ കൃഷി ഓഫീസർ തസ്തിക എന്ന് മുതൽ ഒഴിഞ്ഞ് കിടക്കുകയാണെന്ന് വ്യക്തമാക്കുമോ; ഈ കാലയളവിൽ ആർക്കെല്ലാം ചാർജ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ഏതെല്ലാം ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചുവെന്നും ഇനിയും എത്ര പേർ സ്ഥലം മാറ്റത്തിന്റെ ലിസ്റ്റിലുണ്ടെന്നും വ്യക്തമാക്കുമോ; സ്ഥലം മാറ്റിയവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ;
( ഡി )
കൃഷി ഓഫീസർ അടക്കം ഒഴിഞ്ഞ് കിടക്കുന്ന മുഴുവൻ തസ്തികകളിലേയ്ക്കും നിയമനം നടത്തി ഓഫീസ് പ്രവർത്തനം സുഗമമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1657.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളിലാണ് കൃഷി ഓഫീസർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്; വിശദാംശം നൽകാമോ;
( ബി )
ഈ തസ്തികകളിലെ ഒഴിവുകൾ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1658.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ കൃഷി ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഒഴിവുകൾ ഏതെല്ലാം കൃഷി ഭവനുകളിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1659.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ എത്ര കൃഷി ഓഫീസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്ര ഓഫീസുകളില്‍ കൃഷി ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നുവെന്നും അവ എന്നുമുതലാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും അറിയിക്കുമോ;
( സി )
ഒഴിവുള്ള തസ്തികകളില്‍ എന്നത്തേക്ക് നിയമനം നടത്താനാകുമെന്ന് വിശദീകരിക്കുമോ?
1660.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തിരവും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരവും നിര്‍വഹണ പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കൃഷി ഭവനുകള്‍ മുഖേന നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതികളുടെ വിശദ വിവരം, നിര്‍വഹണ പുരോഗതി എന്നിവ വിശദമാക്കുമോ?
1661.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ നാല്പതിനായിരത്തോളം വനിതകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പൊലിമ പുതുക്കാട് കാര്‍ഷിക പദ്ധതിയ്ക്കായി വിത്ത്, പച്ചക്കറി തൈകള്‍, വളം, ജൈവ കീടനാശിനികള്‍, ധനസഹായം എന്നിവ അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള പൊലിമ പുതുക്കാട് കാര്‍ഷിക പദ്ധതിയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുമോ; വിശദമാക്കുമോ?
1662.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
1663.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പുത്തിഗെ കൃഷി ഓഫീസിനെ സ്മാർട്ട് ഓഫീസ് ആക്കി മാറ്റുന്ന പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പദ്ധതി എപ്പോൾ പൂർത്തീകരിക്കാനാകുമെന്ന് വിശദമാക്കുമോ?
1664.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട് പട്ടാമ്പി മണ്ഡലത്തിൽ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച് വരുന്ന സെന്‍ട്രല്‍ ഓര്‍ച്ചാഡ് എന്ന സ്ഥാപനത്തില്‍ നിന്ന് മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1665.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ കീഴിൽ 2016 മുതല്‍ നാളിതുവരെയായി എത്ര കോടി രൂപയുടെ സിവിൽ നിർമ്മാണ പ്രവൃത്തികൾ (ബിൽഡിംഗ്, റോഡ്, ഇറിഗേഷൻ, പൈപ്പ് ലൈൻ, ഫാബ്രിക്കേഷൻ വർക്ക് ഉൾപ്പെടെ) നടത്തിയിട്ടുണ്ട്; ആയതിന്റെ വിശദാംശം ജില്ല തിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് അനുവദിച്ച തുകയുടെ വിശദാംശം (ഡിപ്പാർട്ട്മെന്റ്, നബാഡ്, ജില്ലാ പഞ്ചായത്ത് ഫണ്ട് അടക്കം) ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ ചെയ്യുന്നതിനായി (എസ്റ്റിമേറ്റ് എടുക്കുന്നതിനും മെഷർമെന്റ് രേഖപ്പെടുത്തുന്നതിനും) നിലവിൽ എത്ര അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ഓവർസീയർ, വർക്ക് സൂപ്രണ്ട് നിലവിലുണ്ട്; വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്നത് പി‌.ഡബ്ല്യു‌.ഡി. ഷെഡ്യൂള്‍/മാനുവല്‍ അനുസരിച്ചാണോ; വ്യക്തമാക്കുമോ;
( ഇ )
1998-2000 കാലഘട്ടത്തിൽ കൃഷിവകുപ്പ് ഡയറക്റ്റേറ്റിലും മലപ്പുറം ജില്ലയിലെ മുണ്ടേരി സ്റ്റേറ്റ് സീഡ് ഫാം കോംപ്ലക്സിലും നിലവിലുണ്ടായിരുന്ന അസ്സിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയും ഡയറക്റ്റേറ്റിലുണ്ടായിരുന്ന അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയും നിലവിലുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണമെന്ന് അറിയിക്കുമോ?
1666.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലെ ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികൾക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമുളള ശൂന്യവേതന അവധി അനുവദിക്കേണ്ടതില്ല എന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത ഉത്തരവിറങ്ങിയത് എന്നാണെന്നും ഉത്തരവിറങ്ങിയതിന് മുമ്പ് പ്രാബല്യത്തിലുണ്ടായിരുന്ന ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
09.04.1975 ലെ സ.ഉ.(ആര്‍.ടി) നം.1035/75 എന്ന കൃഷി വകുപ്പ് ഉത്തരവ് ഇപ്പോള്‍ നിലവിലുണ്ടോ; പ്രസ്തുത ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും വകുപ്പിന് ബാധകമാണോ; ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ മറ്റേതെങ്കിലും ഉത്തരവുകള്‍ വഴി റദ്ദ് ചെയ്തിട്ടുണ്ടോ; അറിയിക്കാമോ;
( സി )
കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശൂന്യവേതന അവധി അനുവദിക്കേണ്ടതില്ല എന്ന കൃഷി ഡയറക്ടറുടെ 11.01.2023 ലെ എ.ഡി.എഫ്.ഡബ്ല്യു. 2816/2022-എൽ.ഡബ്ല്യു.സി.ഡി. നമ്പര്‍ കത്ത്, തൊഴിലാളി വിരുദ്ധവും ദൂരവ്യാപക പ്രതികാര നടപടികള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുളളതുമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കത്ത് പുന:പരിശോധിക്കുമോ; ആയതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
അസുഖത്തെ തുടര്‍ന്നോ അപകടത്തെ തുടര്‍ന്നോ കൃഷി ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും ശൂന്യവേതന അവധിക്ക് അര്‍ഹതയില്ലെന്നും അതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടണമെന്നുമുളള തൊഴിലാളി വിരുദ്ധ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത നയത്തിന് വിരുദ്ധമായ ഇത്തരം ഉത്തരവുകള്‍ പുന:പരിശോധിക്കാന്‍ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കാമോ?
1667.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വേങ്ങേരി പച്ചക്കറി മാര്‍ക്കറ്റ് ആധുനികവൽക്കരിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചതെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും വ്യക്തമാക്കാമോ?
1668.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൗമ സൂചിക ലഭിച്ചിട്ടുള്ള തിരൂര്‍ വെറ്റില കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കുന്നുണ്ടോ;
( ബി )
തിരൂര്‍ വെറ്റില നിലവില്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷി ചെയ്യാൻ തുടങ്ങുന്നവര്‍ക്കും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വെറ്റിലക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനായി കര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ?
1669.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ മേഖലകളിലെ വളര്‍ച്ച നിരക്ക് എത്ര ശതമാനമാണെന്ന് വെളിപ്പെടുത്താമോ;
( ബി )
കാര്‍ഷിക വിളവുകളുടെ കുറഞ്ഞ ഉത്പാദനക്ഷമത വിലയിരുത്തിയിട്ടുണ്ടോ; വിപണനം, സംഭരണം തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയമായ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1670.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ടാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കൃഷി ഭവനുകള്‍ സ്മാര്‍ട്ടാകുന്നതോടെ എന്തെല്ലാം സൗകര്യങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്; വിശദവിവരം അറിയിക്കുമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം കൃഷി ഭവനുകളെയാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുളളത്; ഇത് എപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ?
1671.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ ഗ്രാമപഞ്ചായത്തിലെ ചിറയില്‍കുളം നവീകരണത്തിന്റെ ഭാഗമായി മണ്ണുമാറ്റല്‍ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുളള നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1672.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
1673.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ വകുപ്പ് മുഖേന സ്പോര്‍ട്സ് ഗ്രൗണ്ട് പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എം.ഒ.യു. നല്‍കുന്നതിനായി കത്ത് ലഭിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഇതിന്മേലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.