UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4435.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൊകേരി കലാനഗർ ഭാഗത്ത് വൈദ്യുതി തടസ്സം നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
4436.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
വൈദ്യുതി മോഷണവും ദുരുപയോഗവും ചെയ്യുന്നവര്‍ക്കെതിരെ എന്തൊക്കെ ശിക്ഷാനടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ?
4437.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പിന് കീഴിലെ ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എവിടെയൊക്കയാണ് സ്ഥാപിച്ചിട്ടുളളതെന്ന് പോസ്റ്റ് നമ്പര്‍ ഉള്‍പ്പെടെ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4438.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‍‍‍‍സ്റ്റേഷന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരത്തിലുള്ള സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4439.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബജറ്റിൽ വൈദ്യുതി, അനെർട്ട് എന്നീ വകുപ്പുകൾക്ക് എത്ര രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ തുക ഏതെല്ലാം മേഖലയ്ക്ക് എത്ര രൂപ വീതമാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചു എന്ന് പ്രവൃത്തിയും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
അനുവദിച്ച തുകയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ജില്ല തിരിച്ച് വ്യക്തമാക്കാമോ?
4440.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വെെദ്യുത നിലയങ്ങളുടെ സ്ഥാപിത ശേഷി എത്ര മെഗാവാട്ടാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര വെെദ്യുതിയാണ് ആവശ്യമുള്ളതെന്നും എത്ര കോടി രൂപയുടെ വെെദ്യുതിയാണ് പ്രതിവര്‍ഷം വാങ്ങുന്നതെന്നും അറിയിക്കാമോ?
4441.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസമേഖലയിലെ ട്രാന്‍സ്‍ഫോര്‍മറുകൾ മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത പരാതികളില്‍ എത്ര എണ്ണത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
4442.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നാല് വർഷം തുടർച്ചയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. ലാഭത്തിലാണ് പ്രവർത്തിക്കുന്നത് എന്ന വസ്തുത മറച്ച് വച്ചുകൊണ്ടാണ് നിരക്കുവർദ്ധന ആവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയത് എന്ന ആക്ഷേപം വസ്തുതയാണോയെന്ന് വ്യക്തമാക്കുമോ?
4443.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട്, മുണ്ടക്കുന്ന് ട്രെെബല്‍ കോളനികളില്‍ വെെദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4444.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ എത്ര ഊര്‍ജ്ജോല്പാദന നിലയങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുവഴി എത്ര മെഗാവാട്ട് വെെദ്യുതിയാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വെെദ്യുതിയില്‍ എത്ര മെഗാവാട്ട് വെെദ്യുതിയുടെ പ്രസരണ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4445.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ സേവനം വാതില്‍പടിയില്‍ എന്ന പദ്ധതി തിരുവനന്തപുരം ജില്ലയിലെ ഏതൊക്കെ ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് നടപ്പില്‍ വരുത്തിയതെന്ന് വ്യക്തമാക്കാമോ?
4446.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ കണ്ണൂർ അമ്പലത്തറയിൽ 220 കെ‌.വി. സോളാർ സബ്സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ പുനലൂര്‍ മണ്ഡലത്തിലെ ഏരൂർ, മുരുക വിലാസം വീട്ടിൽ അനുരാജ് പ്രസ്തുത സ്ഥലത്ത് മറ്റൊരു പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരുന്നെങ്കിലും ഗുരുതരമായ രോഗബാധയെത്തുടര്‍ന്ന് രണ്ടാമത്തെ പ്രവൃത്തി പൂര്‍ത്തിയാക്കാതെ മരണപ്പെട്ടതിനെ തുടര്‍ന്ന് ആദ്യ പ്രവൃത്തിയുടെ തുക ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം നല്കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രവൃത്തി ചെയ്ത വകയിൽ ലഭിക്കാനുള്ള പതിനാറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ ബിൽ തുക ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിന്മേലുള്ള പെനാല്‍റ്റി തുക ഒഴിച്ച് ബാക്കി തുക അനുരാജിന്റെ കുടുംബത്തിന് നല്‍കുന്നതിന് അടിയന്തിരമായി നിര്‍ദേശം നല്‍കുമോ; വിശദമാക്കാമോ?
4447.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റർനെറ്റ് സേവനം നൽകുന്നതിന് പ്രത്യേകമായി കേബിള്‍ വലിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നിരിക്കെ ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റർമാരിൽ നിന്നും പ്രസ്തുത സേവനം നൽകുന്നതിന് അധിക പോൾ വാടക കെ.എസ്.ഇ.ബി. ഈടാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇന്റര്‍നെറ്റ്‌ സേവനം സാര്‍വത്രികമായി ലഭ്യമാക്കുന്നതിന്‌ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ വളരെ കുറഞ്ഞ പോള്‍ വാടക നിശ്ചയിച്ചിട്ടുള്ളപ്പോൾ സംസ്ഥാനം ഉയർന്ന വാടക ഈടാക്കുന്നത് സാര്‍വത്രിക ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യത്തിന് തടസ്സമല്ലേ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4448.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ നിർത്തി വയ്ക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേല്‍ എന്ത് തുടർനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
4449.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിലെ എല്ലാ ഇലക്ട്രിക്കല്‍ സർക്കിൾ ഓഫീസുകളിലും പ്രവർത്തിച്ച് വരുന്ന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (പി.എം.യു.) ന്റെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നിലവിൽ ഏത്‌ പദ്ധതിയാണ്‌ അവർ കൈകാര്യം ചെയ്യുന്നത്‌ എന്ന് വ്യക്തമാക്കുമോ;
( സി )
പി.എം.യു. സ്ഥാപിക്കുമ്പോൾ ബോർഡ്‌ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ ഈ വിഭാഗത്തിന്‌ കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4450.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലിന് പുറമേ ഉപഭോക്താക്കളിൽ നിന്നും അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് ഈടാക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ഈടാക്കുന്നതിന്റെ മാനദണ്ഡവും നിരക്കും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇനത്തിൽ 2016 ജൂൺ മുതൽ നാളിതുവരെ എത്ര തുക ഈടാക്കിയിട്ടുണ്ട്; പ്രസ്തുത തുക ഏത് ആവശ്യത്തിനാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിനോടൊപ്പം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കൂടി ഉൾപ്പെടുത്തി ഉയർന്ന തുകയുടെ ബിൽ നൽകുന്നതിനാൽ സാധാരണക്കാർക്ക് ബില്‍ അടയ്ക്കാൻ സാധിക്കാതെ വരികയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ ഓൺലൈനായി ബില്ലടയ്ക്കുന്നവർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്‍ പ്രത്യേകം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4451.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തിൽ കെ.എസ്.ഇ.ബി. യുടെ ലാഭം എത്രയാണെന്ന് വിശദമാക്കുമോ?
4452.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്‍മപുരം ഗ്രൗണ്ട് മൗണ്ട് സോളാര്‍ പദ്ധതിയില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രത്യേകതകളും ചെലവഴിച്ച തുക അടക്കമുള്ള വിശദാംശവും ലഭ്യമാക്കാമോ;
( സി )
പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
4453.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ഇ.ബി. മുഖേന ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ?
4454.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിൽ വാതിൽപ്പടി സേവനം നടപ്പിലാക്കിയിട്ട് എത്ര വര്‍ഷമായി എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഉപഭോക്താവ് ഓഫീസിൽ നേരിട്ട് പോകാതെയും അപേക്ഷ ഫോറം, മറ്റ് രേഖകൾ തുടങ്ങിയവ നേരിട്ട് സമർപ്പിക്കാതെയും സേവനങ്ങൾ ലഭ്യമാക്കുവാൻ സാധിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ണ്ണമായും പ്രാവർത്തികമാക്കിയ ഇലക്ട്രിക് സെക്ഷനുകളുടെ വിശദാംശം ലഭ്യമാക്കുമോ?
4455.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം (ആര്‍.ഡി.എസ്.എസ്.) പ്രകാരം കെ.എസ്.ഇ.ബി. ഉള്‍പ്പെടെയുള്ള പൊതുമേഖലയിലെ വൈദ്യുത വിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുവാന്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര വര്‍ഷം കൊണ്ടാണ് നടപ്പാക്കുന്നതെന്നും കേന്ദ്രം എത്ര ശതമാനം തുകയാണ് നല്‍കുകയെന്നും ബാക്കി തുക കെ.എസ്.ഇ.ബി. എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണോ; ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനും നിശ്ചയിച്ചിട്ടുള്ള തുക എത്ര വീതമാണെന്നും തുക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും വിശദമാക്കാമോ;
( ഡി )
ആര്‍.ഡി.എസ്.എസ്. ന്റെ ഭാഗമായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ പണമടയ്ക്കേണ്ടത് സംബന്ധിച്ച് ഉപഭോക്താക്കളുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഇ )
സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര വിഹിതം സംസ്ഥാന വിഹിതത്തെക്കാള്‍ കുറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ച് കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
4456.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 21ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗതീരുമാന പ്രകാരം പ്രസ്തുത സബ്സ്റ്റേഷനിൽ കെ‌.എസ്‌.ഇ‌.ബി. വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ആയതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ;
( സി )
2023 മാർച്ചിൽ കൊല്ലം-പുനലൂർ-ചെന്നൈ പാത പൂർണമായും വൈദ്യുതീകരിക്കുന്നതിനാലും കൊല്ലത്ത് നിന്ന് ചെന്നൈയിലേക്കുള്ള ഇലക്ട്രിക് ട്രെയിനുകൾ ആരംഭിക്കുന്നതിനും പുനലൂർ ട്രാക്ഷൻ സബ്‌സ്റ്റേഷനില്‍ വൈദ്യുതി അത്യന്താപേക്ഷിതമായതിനാൽ ഇവിടെ വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4457.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പെൻഷൻകാരുടെയും ജീവനക്കാരുടെയും ഭാവി പെൻഷൻ ബാധ്യതകൾ നിറവേറ്റുന്നതിന് വേണ്ടി രൂപീകരിച്ച കെ.എസ്.ഇ.ബി. ലിമിറ്റഡ് എംപ്ലോയീസ് മാസ്റ്റർ പെൻഷൻ ആന്റ് ഗ്രാറ്റുവിറ്റി ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നിലവിലെ പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ നൽകാമോ;
( ബി )
സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ഏർപ്പെട്ടിട്ടുള്ള തൃകക്ഷി കരാർ പ്രകാരമുള്ള പെൻഷൻ ഫണ്ട്‌ പ്രസ്തുത ട്രസ്റ്റിൽ നിക്ഷേപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ വ്യക്തമാക്കാമോ; പെൻഷൻ ഫണ്ട്‌ എന്നത്തേക്ക് നിക്ഷേപിക്കുമെന്ന് അറിയിക്കാമോ;
( സി )
പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം ലഭിക്കാത്ത സ്ഥിതി വിശേഷം മറികടക്കുന്നതിനായി പന്ത്രണ്ടായിരം കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുവാനുള്ള അനുമതി നൽകണമെന്നും 2023 ഒക്ടോബർ 31 വരെയുള്ള പെൻഷൻ ആവശ്യത്തിന് ഇലക്ട്രിസിറ്റി ഡ്യൂട്ടി ഉപയോഗിക്കാനുള്ള അനുവാദം അടുത്ത പത്തുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും അപേക്ഷിച്ചുകൊണ്ട് കെ.എസ്.ഇ.ബി. ലിമിറ്റഡ് സർക്കാരിനെ സമീപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇക്കാര്യത്തിൽ സർക്കാർ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങളും സ്വീകരിച്ചിട്ടുള്ള നടപടികളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഏകദേശം നാല്‍പതിനായിരത്തോളം വരുന്ന കെ.എസ്.ഇ.ബി. പെൻഷൻകാരുടെ നിയമപരമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള പെൻഷൻ ആനുകൂല്യങ്ങൾ പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം ലഭിക്കാതെയും കടപ്പത്രങ്ങൾ പുറപ്പെടുവിക്കാതെയും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണോ ഉള്ളതെന്ന് അറിയിക്കാമോ; എങ്കിൽ സർക്കാരും കെ.എസ്.ഇ.ബി. യും ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ അറിയിക്കാമോ;
( ഇ )
പെൻഷൻ ആവശ്യത്തിനായി ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി 2023 നവംബർ 1 മുതൽ സർക്കാരിലേക്ക് അടയ്ക്കണമെന്ന് ബജറ്റിൽ നിർദേശം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏതെല്ലാം ചട്ടങ്ങൾ പ്രകാരമാണ് പ്രസ്തുത നിർദേശം നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4458.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്‍ തുക കുടിശികയുള്ളവരിൽ നിന്നും പ്രസ്തുത തുക പിരിച്ചെടുക്കാതെ ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യുതിയുടെ ബില്ലടക്കുവാന്‍ താമസിച്ചാൽ ഉടൻ തന്നെ വൈദ്യുതി വിച്ഛേദിക്കുന്ന കെ.എസ്.ഇ.ബി. യുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വന്‍ തുക കുടിശിക ഉളളവരുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചുകൊണ്ട് കുടിശിക തുക പിരിച്ചെടുക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4459.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
4460.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്റെ കീഴിൽ നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളും ത്രീ ഫേസ് ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുവാന്‍ നിർദേശം നൽകുമോ?
4461.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത നാല് വര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം കെ.എസ്.ഇ.ബി., റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതലാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 2021 ഏപ്രില്‍ 1 മുതല്‍ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് വിശദമാക്കാമോ?
4462.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ജോലി സമയത്ത് അപകടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് വെെദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
4463.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ടൗണിലെ വൈദ്യുതി തടസ്സം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
4464.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയതിനുശേഷം പുതിയതായി അപേക്ഷിച്ചവര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ളവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( സി )
പ്രസ്തുത അപേക്ഷകര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
4465.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളുണ്ടെന്നും അവയുടെ പ്രതിമാസ വാടക എത്രയെന്നും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെക്ഷന്‍ ഓഫീസുകളില്‍ ഏതിനൊക്കെ സ്വന്തമായി ഭൂമിയുണ്ടെന്നും എപ്പോള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
4466.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റര്‍ തകരാര്‍ മൂലം വൈദ്യുതോല്പാദനത്തില്‍ കുറവ് വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയെ ആശ്രയിക്കുന്ന പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കിവിടുന്ന ജലത്തില്‍ കുറവ് സംഭവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ഇതുമൂലം ചാലക്കുടി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതും കുടിവെള്ള/ജലസേചന പദ്ധതികള്‍ പ്രതിസന്ധിയിലായതും പരിശോധിച്ചിരുന്നോ; വിശദാംശം നല്‍കുമോ;
( ഇ )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് ഷോളയാറിലെ വാല്‍വ് തുറന്ന് വെള്ളമൊഴുക്കി ജലവിതരണം ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4467.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പിലാക്കാന്‍ എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത അപേക്ഷയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചെന്നും പദ്ധതിയുടെ ഭാഗമായി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴി‍ഞ്ഞുവെന്നും വ്യക്തമാക്കാമോ?
4468.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കാൻ ശ്രമിച്ച ഹൈഡ്രോ ഇലക്ട്രിക് ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കീമിന് നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കാമോ;
( സി )
ഇടുക്കി ജില്ലയിൽ പ്രസ്തുത പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച് എന്തെങ്കിലും കേസുകൾ കോടതിയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ചെയർമാൻ, ബോർഡ്‌ മെമ്പർമാർ എന്നിവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ചെയർമാനും ബോർഡ്‌ മെമ്പർമാരും ചേർന്ന് ഇതുവരെ എത്ര യോഗം കൂടിയിട്ടുണ്ടെന്ന് അറിയിക്കാമോ; ആയതിന്റെ മിനിട്ട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത മെമ്പർമാർ ശമ്പളം, യാത്രാപ്പടി എന്നീ ഇനങ്ങളിൽ എത്ര തുക നാളിതുവരെ വാങ്ങിയെന്ന കണക്കുകൾ ലഭ്യമാക്കാമോ?
4469.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പിറവം നിയോജക മണ്ഡലത്തില്‍ വെെദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
മണ്ഡലത്തില്‍ ആരംഭിച്ചതും എന്നാല്‍ പ്രവൃത്തി നിര്‍ത്തി വച്ചതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
മണ്ഡലത്തില്‍ നാളിതുവരെ വെെദ്യുത കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കണക്കുകള്‍ ലഭ്യമാക്കാമോ?
4470.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയത്ത് കെ.എസ്.ഇ.ബി. യുടെ കൈവശമുള്ള ഭൂമിയില്‍ വനം വകുപ്പ് അവകാശ വാദം ഉന്നയിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കക്കയത്തെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസനത്തിന് നിലവിലെ കേസുകള്‍ തടസ്സമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കേസുകള്‍ തീര്‍പ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
4471.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത നാല് വര്‍ഷം വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി വൈദ്യുത ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് മുമ്പാകെ നിര്‍ദേശം വച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
എത്ര ശതമാനം വര്‍ദ്ധന വരുത്താനാണ് വൈദ്യുത ബോര്‍ഡ് നിര്‍ദേശിച്ചത് എന്ന് വിശദമാക്കുമോ?
4472.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാർജ് വർദ്ധനവിലൂടെ നടപ്പ് സാമ്പത്തിക വർഷം കെ.എസ്.ഇ.ബി. യ്ക്കുണ്ടായ അധിക വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓഡിറ്റ് പ്രകാരം കെ.എസ്.ഇ.ബി. യ്ക്ക് 2021-22 ല്‍ 736.27 കോടി രൂപയും 2022-23 ലെ ആദ്യ ത്രൈമാസ കണക്കില്‍ 230.70 കോടി രൂപയും ലാഭം ആണെന്നിരിക്കെ ഓരോ വര്‍ഷവും നഷ്ടക്കണക്ക് നിരത്തി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ബോര്‍ഡ് ആവശ്യം ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ റെഗുലറ്ററി കമ്മീഷന് ബോര്‍ഡ് സമര്‍പ്പിച്ച നഷ്ടക്കണക്കിന്റെ വിശദാംശവും ലാഭം ആണെന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും നല്‍കുമോ;
( സി )
ഇത്തരത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രൊപ്പോസല്‍ നല്‍കിയതിനുണ്ടായ സാഹചര്യം എന്താണെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ?
4473.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പ് പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ; പ്രസ്തുത കാലയളവില്‍ ആരംഭിച്ചതില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
4474.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ആര്‍.ഡി.എസ്.എസ്. (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും അനുവദിച്ചിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ?
4475.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് അറിയിക്കാന്‍ നിലവിലുള്ള എസ്.എം.എസ്. സംവിധാനം കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല സെക്ഷനുകളിലും ആയത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമോ?
4476.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈ​ദ്യുതി ഉപയോഗം വർദ്ധിച്ചിട്ടുണ്ടോയെന്നും വേനൽ കാലത്തെ ഉപയോഗത്തിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ​വെള്ളം വൈദ്യുതി ബോർഡിന്റെ വിവിധ ഡാമുകളിലായി ഉണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നേരിടുന്നതിനായി എന്തെല്ലാം നടപടികൾ ആണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4477.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സ്വകാര്യ ഊര്‍ജ്ജോല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെയെന്നും അവയില്‍ നിന്നും എത്ര മെഗാവാട്ട് വെെദ്യുതിയാണ് കെ.എസ്.ഇ.ബി പ്രതിദിനം വാങ്ങുന്നതെന്നും അറിയിക്കാമോ?
4478.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തില്‍ വൈദ്യുതി ലഭിച്ചിട്ടില്ലാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വീടുകള്‍ക്ക് വൈദ്യുതി നല്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( സി )
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അപേക്ഷകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?
4479.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗതമായ ഉല്പാദനത്തിലൂടെ ലഭിക്കുന്ന വൈദ്യുതിയിൽ നിന്നും ഹരിതോർജ്ജത്തിലേക്ക് മാറുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഗാര്‍ഹിക ഉപഭോക്താക്കാള്‍ക്കായി കെ.എസ്.ഇ.ബി. നടപ്പിലാക്കി വരുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപഭോക്താവിന് വായ്പാ സൗകര്യം ഒരുക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ കെ.എസ്.ഇ.ബി. മുഖേന നടപ്പിലാക്കുന്ന സൗരോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
4480.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുരപ്പുറ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആരാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്; എന്ത് നടപടിയാണ് നാളിതുവരെ സ്വീകരിച്ചത്; എന്തൊക്കെ തുടര്‍നടപടികളാണുളളത്; വിശദമാക്കാമോ?
4481.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി പ്രകാരം എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളാകാന്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനവും ഗുണഭോക്തൃ വിഹിതം എത്രയെന്നും വിശദമാക്കാമോ?
4482.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ എത്ര വീടുകളിൽ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നൽകുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും വിശദമാക്കാമോ?
4483.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം ഇതുവരെയായി എത്ര വൈദ്യുതി ഉൽപാദിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ മണ്ഡലത്തിലെ എത്ര ഗുണഭോക്താക്കളുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അറിയിക്കാമോ?
4484.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിലാവ് പദ്ധതി നടപ്പിലാക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ; അതില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എത്ര കിലോമീറ്റര്‍ വൈദ്യുതി ലൈനാണ് സ്ഥാപിക്കാനുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ മുന്‍കൂറായി പണം കെ.എസ്.ഇ.ബി. യില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടും കമ്പിയുടെയും ബള്‍ബിന്റെയും ലഭ്യത കുറവ് കാരണം പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇവ പരിഹരിച്ച് സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
4485.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഇപ്പോള്‍ എത്ര വെെദ്യുതി സെക്ഷന്‍ ഓഫീസുകള്‍ നിലവിലുണ്ട്; ഓരോ സെക്ഷനാഫീസിലും എത്ര ഉപഭോക്താക്കള്‍ ഉണ്ട്; പുതിയ സെക്ഷന്‍ ഓഫീസുകള്‍ രൂപീകരിക്കുന്നതില്‍ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ എന്താെക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉപഭോക്താക്കള്‍ കൂടുതലുള്ള വെെദ്യുതി സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4486.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കരുവാരക്കുണ്ടില്‍ അനുവദിച്ച സബ്സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
4487.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ കുറിച്ചി ഗ്രാമപ‍ഞ്ചായത്തില്‍ നിരന്തരം ഉണ്ടാകുന്ന വൈദ്യുതി തടസ്സവും വോള്‍ട്ടേജ് ക്ഷാമവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് കുറിച്ചി ഇലക്ട്രിക് സെക്ഷന്റെ സമീപമുള്ള ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സിന്റെ ഭാഗമായുള്ള സബ്സ്റ്റേഷന്‍ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4488.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭ്യമായ മരവട്ടം-കാടാമ്പുഴ 110 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്‍.എ.ആര്‍.ആര്‍. ആക്ട് പ്രകാരമുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് അടച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ ആയതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ 11 കെ‌.വി. ഫീഡര്‍ പ്രശ്നങ്ങളും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിന് മരവട്ടം-കാടാമ്പുഴ സബ്സ്റ്റേഷന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4489.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം സംബന്ധിച്ച പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുഴുവന്‍ ഒഴിവുകളും പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4490.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ വാർഡ് മൂന്നില്‍പ്പെട്ട ലക്ഷംവീട് കോളനിക്ക് മുകളിലൂടെ പോകുന്ന 11 കെ.വി. ലൈൻ അപകടസാധ്യതയുള്ളതിനാൽ മാറ്റി സ്ഥാപിക്കണമെന്നുള്ള പൊതുജന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആവശ്യം മുൻനിർത്തി ബന്ധപ്പെട്ട ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4491.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് എത്ര സ്റ്റേഷനുകള്‍ ആണ് ആരംഭിച്ചത് എന്ന് വിശദമാക്കുമോ; അവ എവിടെയെല്ലാമെന്ന് വിശദമാക്കുമോ?
4492.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന റോഡുകളിലും ഇടറോഡുകളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകളിലൂടെ കടന്ന് പോകുന്ന കേബിളുകള്‍ അപകടകരമായ രീതിയില്‍ താഴ്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കേബിളുകളും ലൈനുകളും മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇങ്ങനെ താഴ്‍ന്ന് കിടന്ന കേബിളുകള്‍ സ്കൂള്‍ ബസിലും മറ്റ് വാഹനങ്ങളിലും കുരുങ്ങി എത്ര അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കുമോ?
4493.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയിലെ സമഗ്ര വികസനത്തിനായി വൈദ്യുതി നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന സഹായങ്ങളുടെ വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
വൈദ്യുതി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡികളുടെ വിശദാംശം ലഭ്യമാക്കുമോ?
4494.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭ കേന്ദ്രം, സംസ്ഥാനപാത കടന്നുപോകുന്ന പ്രധാന പട്ടണം, മലയോര മേഖലയുടെ ആസ്ഥാനം എന്നീ പ്രത്യേകതകളുണ്ടെങ്കിലും മുക്കത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷൻ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ മുക്കത്ത് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4495.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4496.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് മണലൂര്‍ മണ്ഡലത്തിലെ കണ്ടശ്ശാംകടവില്‍ കെ.എസ്.ഇ.ബി. ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്നും എന്നാണ് പൂര്‍ത്തീകരിച്ചതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം ചാര്‍ജിംഗ് സ്റ്റേഷന്‍ യഥാസമയം തുറന്ന് കൊടുത്തില്ലെന്ന പരാതി ഉണ്ടായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഇ )
പ്രചാരം നല്‍കാതെയും മുന്നറിയിപ്പില്ലാതെയും ചാര്‍ജിംഗ് സ്റ്റേഷന്‍ തുറക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?
4497.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കക്കാട്, കാച്ചടി, കരിമ്പിൽ എന്നീ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും മുകളിലൂടെ പോകുന്ന 11 കെ.വി. ലൈൻ മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനങ്ങളിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഏതെങ്കിലും പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും എന്നത്തേക്ക് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
4498.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മണലൂര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ഊര്‍ജ്ജ ഓഡിറ്റ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഓഡിറ്റിന്റെ വിശദാംശം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.