 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >8th Session>Unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 8th SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
791.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂരഹിതരും സ്വന്തമായി
വീടില്ലാത്തവരുമായ എത്ര
ആദിവാസികള്‍ നിലവിലുണ്ട്;
അവര്‍ക്ക് വീട് ലഭ്യമാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ആദിവാസികള്‍ക്ക് സ്വന്തമായി
കിടപ്പാടം എന്നത്
യാഥാര്‍ത്ഥ്യമാക്കാനും ആയത്
നശിപ്പിക്കാനോ മറ്റുള്ളവര്‍ക്ക്
വില്ക്കുവാനോ, മറ്റുള്ളവര്‍
കെെയ്യേറാനോ ഉള്ള സാധ്യതകള്‍
തടയുവാനുമായി എന്ത് നടപടികള്‍
സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
792.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ നിലവിൽ
ഭൂരഹിതരായിട്ടുള്ള പട്ടികജാതി
കുടുംബങ്ങളുടെയും
ഭവനരഹിതരായിട്ടുള്ള പട്ടികജാതി
കുടുംബങ്ങളുടെയും എണ്ണം
എത്രയെന്ന് ഗ്രാമ പഞ്ചായത്ത്
അടിസ്ഥാനത്തിൽ അറിയിക്കാമോ;
(
ബി )
2016
മുതൽ 2022 വരെയുള്ള കാലയളവിൽ
എത്ര പട്ടികജാതി കുടുംബങ്ങൾക്ക്
ചാത്തന്നൂർ മണ്ഡലത്തിൽ വിവിധ
പദ്ധതികളിൽ ഉൾപ്പെടുത്തി ഭവനം
അനുവദിച്ചിട്ടുണ്ടെന്നും എത്ര
കുടുംബങ്ങൾക്ക് ഭൂമി
അനുവദിച്ചിട്ടുണ്ടെന്നും
പഞ്ചായത്തടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ?
793.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക്
വീടുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
വകുപ്പ് നേരിട്ട് ധനസഹായം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പട്ടികജാതി
വികസന വകുപ്പിൽ നിന്നുള്ള
ഫണ്ടുകളും ലൈഫ് പാര്‍പ്പിട
പദ്ധതിയുടെ ഭാഗമാക്കി മാറ്റിയ
സാഹചര്യത്തില്‍ അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും വീടുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
ധനസഹായം അനുവദിക്കുവാൻ കഴിയാതെ
വരുന്നുണ്ടെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വര്‍ഷങ്ങള്‍ക്കു
മുമ്പ് സര്‍ക്കാര്‍
ധനസഹായത്തോടെ വീടുകള്‍
ഭാഗികമായി നിര്‍മ്മിക്കുകയോ
കാലപ്പഴക്കത്താല്‍
വാസയോഗ്യമല്ലാതാകുകയോ ചെയ്ത
അര്‍ഹരായ അപേക്ഷകരുടെ വീടുകളുടെ
അറ്റകുറ്റപ്പണികള്‍ക്ക് ധനസഹായം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
794.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേഫ്
പദ്ധതി പ്രകാരം ഭവന
പുനരുദ്ധാരണത്തിന് വായ്പ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം 2010-ന് മുൻപ്
വീട് പൂർത്തീകരിച്ചവർക്ക് വായ്പ
അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കിൽ
പ്രസ്തുത മാനദണ്ഡത്തിൽ ഇളവ്
വരുത്തി 2010-ന് മുൻപ് വീട്
പൂർത്തീകരിച്ച അർഹതയുള്ളവർക്ക്
കൂടി സഹായം നൽകുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
795.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭവനരഹിതരായ പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടുവയ്ക്കാനുള്ള പദ്ധതി
പ്രകാരം അനുവദിച്ച വീടുകളുടെ
നിര്‍മ്മാണം ഭൂരിഭാഗവും
പാതിവഴിയില്‍ നിലച്ച
സ്ഥിതിയിലാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇവയുടെ
നിര്‍മ്മാണം യഥാസമയം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(
സി )
വീട്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തവരെ സഹായിക്കാനായി
അനുയോജ്യമായ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
796.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂരഹിതരോ
ഭവനരഹിതരോ ആയ പട്ടികജാതി
പട്ടികവർഗ്ഗ കുടുംബങ്ങൾക്ക്
ഭൂമിയും ഭവനവും നൽകുന്നതിനായി
ലൈഫ് പദ്ധതി കൂടാതെ പ്രത്യേക
പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്രപേർക്ക് ഇപ്രകാരം
ഭവനങ്ങൾ നിർമ്മിച്ച്
നൽകിയെന്നും ഇനി എത്രപേർക്ക്
ഭവനങ്ങൾ നിർമ്മിച്ച്
നൽകുവാനുണ്ടെന്നും
വ്യക്തമാക്കുമോ?
797.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണ്ണാർക്കാട്
മണ്ഡലത്തില്‍ ഭവന-ഭൂരഹിതരായ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ലിസ്റ്റ്
പഞ്ചായത്ത്/മുൻസിപ്പാലിറ്റി
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
ഇവർക്ക് ഭൂമിയും വീടും നൽകുവാൻ
സ്വീകരിച്ച നടപടി
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ലിസ്റ്റില്‍പ്പെട്ടവര്‍ ലൈഫ്
പദ്ധതിയുടെ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന
വിവരം ലഭ്യമാണോ; എങ്കില്‍ ആയത്
സംബന്ധിച്ച വിശദവിവരം നൽകുമോ?
798.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ സ്വന്തമായി വീട്,
സ്ഥലം എന്നിവ ഇല്ലാത്ത
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ വിവരം
തദ്ദേശസ്ഥാപനം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സര്‍ക്കാരിന്റെ
വീട്/സ്ഥലം ലഭിക്കുന്നതിനുള്ള
ഒരു പദ്ധതിയിലും
ഉള്‍പ്പെട്ടിട്ടില്ലാത്ത എത്ര
കുടുംബങ്ങള്‍ നിലവിലുണ്ടെന്നും
ഇവര്‍ക്ക് വീട്/സ്ഥലം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
799.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പ് മുഖേന 2016 മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും പട്ടികജാതി
വിഭാഗങ്ങൾക്കായി നിർമ്മിച്ച്
നൽകിയ വീടുകളുടെ എണ്ണവും
ഇതിനായി ചെലവഴിച്ച തുകയും
വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
കാലയളവിൽ വകുപ്പ് മുഖേന എത്ര
പട്ടികജാതി കുടുംബങ്ങൾക്ക് ഭവന
പുനരുദ്ധാരണത്തിനായി വായ്പ
അനുവദിച്ചിട്ടുണ്ടെന്നും ഈ
ഇനത്തിൽ ആകെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
ലൈഫ്
ഭവന പദ്ധതി മുഖേന പട്ടികജാതി
കുടുംബങ്ങൾക്ക് കാര്യക്ഷമമായി
ഭവന നിർമാണ സഹായം അനുവദിക്കുവാൻ
സാധിക്കുന്നില്ലെന്ന
വിലയിരുത്തിയതിന്റെ
അടിസ്ഥാനത്തിൽ ആവിഷ്കരിച്ച സേഫ്
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
800.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
താലൂക്കില്‍ കുമാരനെല്ലൂര്‍
വില്ലേജില്‍ ചുണ്ടത്തുംപൊയില്‍
പ്രദേശത്തെ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട എത്ര
പേര്‍ക്ക് ഭൂമിയുടെ
ഉടമസ്ഥാവകാശം ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവകാശരേഖ
നല്‍കുന്നതിന് കാലതാമസം
നേരിടുന്നത് എന്ത്
കൊണ്ടാണെന്നും ആയത് നൽകുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
801.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വികസന വകുപ്പ് മുഖേന 2016 മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായി നിർമ്മിച്ചു
നൽകിയ വീടുകളുടെ എണ്ണവും
ഇതിനായി ചെലവഴിച്ച തുകയും
വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
കാലയളവിൽ വകുപ്പ് മുഖേന എത്ര
പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭവന
പുനരുദ്ധാരണത്തിനായി വായ്പ
അനുവദിച്ചിട്ടുണ്ട്; ഈ ഇനത്തിൽ
ആകെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
ലൈഫ്
ഭവന പദ്ധതി മുഖേന പട്ടികവർഗ്ഗ
കുടുംബങ്ങൾക്ക് കാര്യക്ഷമമായി
ഭവന നിർമ്മാണ സഹായം
അനുവദിക്കുവാൻ സാധിക്കുന്നില്ല
എന്ന് വിലയിരുത്തുന്നുണ്ടോ;
എങ്കിൽ ആയതിന്റെ അടിസ്ഥാനത്തിൽ
ആവിഷ്കരിച്ചിട്ടുള്ള ബദൽ
മാർഗങ്ങൾ വ്യക്തമാക്കുമോ?
802.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തില്‍ പാലോട്
കേന്ദ്രമാക്കി കിഫ്ബി
ഫണ്ടുപയോഗിച്ച്
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
നിർമ്മിക്കുന്ന ട്രെെബല്‍
ഹോസ്റ്റലിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
എന്തുകൊണ്ടാണ്
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍
കഴിയിയാത്തതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി അനുവദിച്ച തുക
എത്രയാണെന്നും ഇതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ?
803.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍ നടപ്പാക്കി
വരുന്ന അംബേദ്കര്‍ ഗ്രാമം
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
അംബേദ്കര്‍
ഗ്രാമം പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
804.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പൻചോല
മണ്ഡലത്തിൽ അംബേദ്കര്‍ ഗ്രാമം
പദ്ധതി പ്രകാരം 2016 മുതൽ
നാളിതുവരെ ഏതൊക്കെ കോളനികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വിശദാംശം നൽകാമോ;
(
ബി )
ഇപ്രകാരം
ഏറ്റെടുത്ത കോളനികളിൽ
നടപ്പിലാക്കിയ പദ്ധതിയുടെ
പുരോഗതി സംബന്ധിച്ച വിശദാംശം
നൽകാമോ;
(
സി )
സേനാപതി
ഗ്രാമ പഞ്ചായത്തിലെ പ്രതാപ്മേട്
കോളനി, നെടുംകണ്ടം ഗ്രാമ
പഞ്ചായത്തിലെ ചാരൽമേട് കോളനി
എന്നിവിടങ്ങളിൽ അനുവദിച്ച ഈ
പദ്ധതി ഏത് ഘട്ടത്തിലാണ്;
പ്രസ്തുത പ്രവൃത്തികള്‍
അടിയന്തിരമായി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
805.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി പ്രകാരം 2016-17
മുതല്‍ 2022-23 വരെ എത്ര
കോളനികള്‍ നവീകരിക്കുന്നതിനായി
ഫണ്ട് അനുവദിച്ചു എന്ന്
വിശദമാക്കുമോ; ഓരോ
കോളനികള്‍ക്കും അനുവദിച്ച തുക
എത്രയാണ് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ നവീകരണ
പ്രവൃത്തി പൂര്‍ത്തീകരിച്ച
കോളനികള്‍ ഏതൊക്കെയാണ്; ഓരോ
കോളനിയും നവീകരണ പ്രവൃത്തിക്ക്
വിനിയോഗിച്ച തുക എത്രയാണെന്ന്
വിശദമാക്കുമോ?
806.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ 2016 മുതൽ നാളിതുവരെ
അംബേദ്ക്കര്‍ സെറ്റിൽമെന്റ്
പദ്ധതിയില്‍ എത്ര ആദിവാസി
ഊരുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണ്; എത്ര ഊരുകളിൽ
പ്രസ്തുത പദ്ധതി പൂര്‍ണ്ണമായി
നടപ്പാക്കിയിട്ടുണ്ട്; ഓരോ
ഊരുകളുടെ പേരും പദ്ധതിയുടെ
പുരോഗതിയും വിശദീകരിക്കാമോ;
(
സി )
ഇടുക്കി
ജില്ലയിൽ പ്രസ്തുത പദ്ധതി
പ്രകാരം ഏതൊക്കെ ആദിവാസി
ഊരുകളാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
മണ്ഡലം തിരിച്ച് വിശദാംശം
നൽകാമോ?
807.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷം പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ്
വികസന പദ്ധതിയിൽ ഉൾപ്പെടുത്തി
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ
കോളനികൾക്കാണ് ഫണ്ട്
അനുവദിച്ചതെന്നും പ്രസ്തുത
പ്രവൃത്തികളുടെ പ്രവർത്തന
പുരോഗതി ഏത് ഘട്ടത്തിൽ ആണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ ഓരോന്നിന്റെയും
ഡി.പി.ആർ തയ്യാറാക്കാൻ ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കാമോ;
(
സി )
ഡി.പി.ആർ.
തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ
സ്ഥാപനങ്ങൾ ആയത്
ചെയ്തിട്ടില്ലായെങ്കിൽ എന്ത്
നടപടിയാണ് സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ?
808.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
നിയോജക മണ്ഡലത്തിലെ കിഴക്കോത്ത്
ഗ്രാമപഞ്ചായത്തിലെ
പന്നിയങ്കാട്ട് പുറായിൽ
പട്ടികജാതി കോളനി, കട്ടിപ്പാറ
ഗ്രാമപഞ്ചായത്തിലെ അംബേദ്കർ
പട്ടികജാതി കോളനി എന്നിവ
അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ
ഉൾപ്പെടുത്തി നവീകരിക്കുന്നതിന്
ഒരു കോടി രൂപയ്ക്ക് ഭരണാനുമതി
നൽകിയ പദ്ധതി സ്റ്റീൽ
ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്
മുഖേന നടപ്പിലാക്കുന്നതിനുള്ള
നടപടി ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയൽ നമ്പർ
ഏതാണെന്ന് അറിയിക്കുമോ;
പ്രസ്തുത വിഷയത്തിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
809.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം അംബേദ്കര്‍
ഗ്രാമവികസന പദ്ധതി പ്രകാരം
മലമ്പുഴ നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ഈ കോളനികളിലെ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി,
അനുവദിച്ച തുക എന്നീ വിശദാംശം
ലഭ്യമാക്കാമോ?
810.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയുമായി
ബന്ധപ്പെട്ട് അരൂര്‍ മണ്ഡലത്തിൽ
അനുവദിച്ച രണ്ട്
പ്രവൃത്തികള്‍ക്ക് നാളിതുവരെ
ഭരണാനുമതി ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾക്ക് ഭരണാനുമതി
എന്നത്തേക്ക് നൽകുമെന്നും
പ്രവൃത്തികൾ എന്നത്തേക്ക്
ആരംഭിക്കാൻ സാധിക്കുമെന്നും
വിശദമാക്കാമോ?
811.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആദിവാസി കോളനികളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തത
പരിഹരിക്കാൻ എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി )
ആദിവാസി
മേഖലകളിലേക്കുളള റോഡ്, മറ്റ്
ഗതാഗത സൗകര്യങ്ങൾ എന്നിവ
മെച്ചപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കഴിഞ്ഞ
വര്‍ഷം ഡിസംബറിൽ പാലക്കാട്
അഗളിയിൽ ആദിവാസി യുവതിയെ
പ്രസവവേദനയെ തുടർന്ന് മൂന്നു
കിലോമീറ്ററോളം തുണി മഞ്ചലിൽ
ചുമന്ന് കാട്ടുവഴികളിലൂടെ
ആംബുലൻസിലെത്തിച്ച സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
812.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിൽ അംബേദ്കർ
ഗ്രാമം പദ്ധതി പ്രകാരം
നവീകരണത്തിന്
തെരഞ്ഞെടുത്തിട്ടുള്ള എസ്.സി.
കോളനികൾ ഏതെല്ലാമാണെന്നും അവ
ഓരോന്നിന്റെയും നിർമ്മാണ
പുരോഗതിയും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളനികളിൽ നാളിതുവരെ
പൂർത്തീകരിച്ച നടപടികളും ഇനി
പൂർത്തീകരിക്കാനുള്ള നടപടികളും
ഏതൊക്കെയെന്ന് വിശദമാക്കാമോ?
813.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരിക്കുന്ന
കോളനികളുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
കോളനിയിലും നടത്തുന്ന
നിര്‍മ്മാണ പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികള്‍ നിര്‍വഹണത്തിന്റെ
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ഡി )
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
814.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം
പദ്ധതിയിലുള്‍പ്പെട്ട്
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അതിന്റെ
പ്രവർത്തന പുരോഗതി എന്തെന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലുള്‍പ്പെട്ടിട്ടും
പ്രവൃത്തി ആരംഭിക്കാത്ത
പദ്ധതികൾ ഏതൊക്കെയാണെന്നും
ആയത് നാളിതുവരെയും
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ?
815.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ആകെ എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളെയാണ് അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
നിയോജകമണ്ഡല അടിസ്ഥാനത്തിൽ
വിശദമാക്കുമോ;
(
ബി )
2021-22
സാമ്പത്തിക വർഷത്തിൽ
മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ
നിന്നും ഉൾപ്പെടുത്തിയ
കിഴക്കുംപുറം കോളനി
നവീകരണത്തിനായി ഇതുവരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്; ആയതിന്റെ
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(
സി )
ഈ
സാമ്പത്തിക വർഷം മണ്ണാർക്കാട്
മണ്ഡലത്തിൽ നിന്നും അംബേദ്ക്കർ
ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ
പ്രൊപ്പോസൽ നൽകിയിട്ടുള്ള
കോളനികളുടെ വിശദാംശം നൽകുമോ?
816.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കോങ്ങാട് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികജാതി കോളനികളെ
വികസിപ്പിക്കുന്നതിനാണ്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള കോങ്ങാട്
നിയോജക മണ്ഡലത്തിലെ കോളനികളുടെ
നവീകരണ പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
817.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
നിയോജക മണ്ഡലത്തിലെ അംബേദ്കര്‍
കോളനി പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള നോര്‍ത്ത്
അംബേദ്കര്‍ കോളനി പുല്ലൂപ്പി,
അത്താഴകുന്ന് പുല്ലൂപ്പി കോളനി
എന്നിവിടങ്ങളിലെ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
പദ്ധതി
വേഗത്തിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശം
നൽകുമോ?
818.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
കോളനികളില്‍ നടപ്പിലാക്കുന്ന
അംബേദ്കര്‍ ഗ്രാമപദ്ധതി
നിര്‍വ്വഹണത്തിന് സര്‍ക്കാര്‍
നിയന്ത്രിത ഏജന്‍സികളെ തന്നെ
നിശ്ചയിക്കണമെന്ന്
മാര്‍ഗരേഖയില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഏജന്‍സികള്‍ ഏറ്റെടുത്ത മിക്ക
കോളനി വികസന പദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
നിര്‍വ്വഹണ ഏജന്‍സികളെ മാറ്റി
സര്‍ക്കാര്‍ വകുപ്പുകളെ തന്നെ
ചുമതലപ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
819.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുണ്ടെന്നും പ്രസ്തുത
കോളനികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും ഇവയില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയിലുള്‍പ്പെടുന്ന കോളനികൾ
എത്രയാണെന്നും പ്രസ്തുത
കോളനികളില്‍ നടപ്പാക്കിവരുന്ന
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കോളനികളിലെ സ്ഥലവും വീടും
മറ്റ് വിഭാഗക്കാര്‍
കെെയ്യേറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് തടയാൻ
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
820.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്‌ഥാനത്ത്
അംബേദ്‌കർ ഗ്രാമം പദ്ധതിയിലൂടെ
തെരഞ്ഞെടുക്കപ്പെട്ട കോളനികളിൽ
എന്തൊക്കെ നവീകരണ
പ്രവർത്തനങ്ങളാണ്
നടത്തുന്നതെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ ഏതെല്ലാം
കോളനികളാണ് നാളിതുവരെ
നവീകരിച്ചതെന്ന് ജില്ല തിരിച്ച്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ കോളനികൾ
ഉൾപ്പെടുത്തുന്നതിലെ
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
821.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
25 കുടുംബങ്ങളില്‍ കൂടുതല്‍
താമസിക്കുന്ന എത്ര പട്ടികജാതി
കോളനികളുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത കോളനികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും അവിടെ
വസിക്കുന്ന കുടുംബങ്ങളുടെ ജീവിത
നിലവാരം ഉയര്‍ത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
822.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി പട്ടികജാതി
വികസന വകുപ്പിന് കീഴില്‍
2019-20-ല്‍ അനുവദിച്ച
വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ
വെളിയന്നൂര്‍ കുറുങ്കള്ളൂര്‍
കോളനി വികസനവുമായി ബന്ധപ്പെട്ട്
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണങ്ങള്‍ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി അടിയന്തരമായി
ആരംഭിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദീകരിക്കാമോ?
823.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ നവീകരണത്തിനായി
ഏതെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്കായി അനുവദിച്ച
തുക എത്രയെന്നും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
824.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
ഊരുകൂട്ടങ്ങളെയാണ് അംബേദ്കര്‍
സെറ്റിൽമെന്റ് ഗ്രാമം പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
ഊരുകൂട്ടങ്ങളിൽ ഡി.പി.ആര്‍.
പ്രകാരമുള്ള പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചവ ഏതെല്ലാമാണ്;
ഓരോന്നിന്റെയും നിലവിലെ അവസ്ഥ
അറിയിക്കാമോ;
(
ബി )
എയ്യൻകല്ല്
ഊരു കൂട്ടത്തിലെ പ്രവൃത്തികള്‍
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
(
സി )
എയ്യൻകല്ല്
ഊരുകൂട്ടത്തിൽ യോഗം ചേര്‍ന്ന്
ഡി.പി.ആര്‍-ല്‍ ആവശ്യമായ മാറ്റം
വരുത്താൻ തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
825.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം
കോളനി വികസന പദ്ധതിയിൽ
ഉൾപ്പെട്ട കോളനികളുടെ വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ നിർവഹണത്തിന്റെ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
പ്രസ്തുത പദ്ധതികളുടെ നിർവഹണ
ഏജൻസികളുടെ വിവരം,
പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള
പുരോഗതി എന്നിവ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികൾ എന്നത്തേക്ക്
പൂർത്തീകരിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
826.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നിയോജക മണ്ഡലത്തിൽ അംബേദ്കർ
ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയ
കോളനികൾ ഏതൊക്കെ; പ്രസ്തുത
കോളനികളിലെ വിവിധ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച അംബേദ്കർ ഗ്രാമം
പദ്ധതി കോളനികളിൽ ഇനിയും
പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടില്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തികൾ
പൂർത്തീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
അടിയന്തിരമായി
പ്രവൃത്തി
പൂർത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
827.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍ എത്ര
പട്ടികജാതി കോളനികള്‍
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
കോളനികളില്‍ ഏതിനെല്ലാം
സര്‍ക്കാര്‍ തലത്തില്‍ ഫണ്ട്
അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
അനുവദിച്ച
പദ്ധതികളുടെ പ്രവര്‍ത്തന
പുരോഗതി കോളനികള്‍ തിരിച്ച്
വിശദമാക്കാമോ?
828.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയല്‍ നിയമ
പ്രകാരം നടപടി ആവശ്യപ്പെട്ട്
2016 മേയ് മാസത്തിന് ശേഷം എത്ര
പരാതികള്‍ ലഭിച്ചിട്ടുണ്ട്;
എത്ര കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര കേസ്സുകളില്‍
കോടതിയില്‍ എഫ്.ഐ.ആര്‍
നല്‍കിയിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക് നല്‍കുമോ;
(
ബി )
പട്ടികജാതിക്കാര്‍ക്കെതിരായ
അതിക്രമങ്ങളെ സംബന്ധിച്ച് ദേശീയ
പട്ടികജാതി കമ്മീഷന് ലഭിച്ച
എത്ര പരാതികളില്‍ കേരളാ
പോലീസിനോട് റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്; എത്ര
പരാതികളെ സംബന്ധിച്ച്
റിപ്പോര്‍ട്ട് നല്‍കി; എത്ര
എണ്ണത്തിന് റിപ്പോര്‍ട്ട്
നല്‍കാന്‍ ബാക്കിയുണ്ട്,
വിശദമായ ലിസ്റ്റ് നല്‍കുമോ?
829.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റകൃത്യങ്ങളിൽ
ഇരകളാകുന്ന പട്ടികജാതി
വിഭാഗങ്ങൾക്ക് യഥാസമയം
നഷ്ടപരിഹാരം ലഭിക്കാത്തതിനെ
തുടർന്ന് ദേശീയ പട്ടികജാതി
കമ്മീഷൻ സ്വമേധയാ
കേസെടുക്കുകയുണ്ടായോയെന്ന്
അറിയിക്കുമോ;
(
ബി )
ഇത്തരം
കേസുകളിൽ നഷ്ടപരിഹാരം
നൽകുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
ആരെയൊക്കെയാണ്; വിശദാംശം
നൽകുമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം ഇത്തരത്തില്‍ നഷ്ടപരിഹാരം
നൽകുന്നതിനുള്ള എത്ര കേസുകളാണ്
ഉണ്ടായിട്ടുള്ളതെന്ന് വർഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
ഈ
കേസുകൾക്കെല്ലാം കൂടി ആകെ എത്ര
രൂപയാണ് കുടിശ്ശികയായി
ഉള്ളതെന്ന് വർഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ഇ )
ഇതിനായി
കോടതിയില്‍ പോകാനോ കേസ്
നടത്താനോ കഴിയാത്ത
പട്ടികജാതിക്കാർക്കായി
എന്തൊക്കെ സംവിധാനങ്ങളാണ്
നിലവിലുള്ളത്; വിശദാംശം
നല്‍കുമോ?
830.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ ആദിവാസി ഊരുകളിലേക്കും
റോഡ് ഗതാഗതം ഉറപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; ഏതൊക്കെ
ഊരുകളിലാണ് നാളിതുവരെ റോഡ്
ഗതാഗത സൗകര്യം ലഭ്യമാക്കാൻ
സാധിക്കാത്തത്; വ്യക്തമാക്കുമോ;
(
ബി )
വനാവകാശ
നിയമപ്രകാരം ഡെവലപ്മെന്റ്
റൈറ്റ്സ് ലഭിക്കാത്തത് ആദിവാസി
ഊരുകളിലേക്കുള്ള റോഡ്
നിർമ്മാണത്തെയും മറ്റ് അടിസ്ഥാന
സൗകര്യ വികസനത്തെയും ദോഷകരമായി
ബാധിക്കുന്നുണ്ടോ; എങ്കിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
831.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉദ്യോഗാർഥികളെ
കേന്ദ്ര സംസ്ഥാന സർക്കാർ,
പൊതുമേഖല സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിലെ മത്സര
പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ
എസ്.സി. വകുപ്പിന് കീഴിൽ
വെർച്ച്വൽ പ്രീ എക്സാമിനേഷൻ
ട്രെയിനിങ് സെന്ററുകൾ
ആരംഭിക്കുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഇതിനകം എത്ര വെർച്ച്വൽ പ്രീ
എക്സാമിനേഷൻ ട്രെയിനിങ്
സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്;
(
സി )
പ്രസ്തുത
സെന്ററുകളിലൂടെ എസ്.സി.
വിദ്യാർത്ഥികൾക്ക് നൽകുന്ന
സേവനങ്ങൾ വിശദമാക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിൽ എവിടെയെങ്കിലും
വെർച്ച്വൽ പ്രീ എക്സാമിനേഷൻ
ട്രെയിനിങ് സെന്ററുകൾ
ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ജില്ലാ ആസ്ഥാനമായ മലപ്പുറത്ത്
വെർച്ച്വൽ പ്രീ എക്സാമിനേഷൻ
ട്രെയിനിങ് സെന്റർ
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
832.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളിൽ മെറിറ്റ്
സീറ്റിൽ പ്രവേശനം നേടിയ
പട്ടികജാതി പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക്
ഹോസ്റ്റൽഫീസ്, മെസ് ഫീസ്
ഇനങ്ങളില്‍ എത്ര രൂപയാണ്
നൽകിവരുന്നത്; വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക അപര്യാപ്തമായതിനാൽ ഫീസ്
ഇനത്തിൽ അധികമായി വേണ്ടിവരുന്ന
തുക വിദ്യാർത്ഥികളിൽ നിന്നും
മാനേജ്മെന്റ് നിർബന്ധമായി
ഈടാക്കുന്നതായും തുക നൽകാൻ
കഴിയാത്തവരുടെ സർട്ടിഫിക്കറ്റ്
തടഞ്ഞു വയ്ക്കുന്നതുമായ
സംഭവങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഫീസ്
ഇനത്തില്‍ നൽകിവരുന്ന തുക
അപര്യാപ്തമായതിനാൽ ആയത്
പുതുക്കി നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
833.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ വികസന വകുപ്പിന്
കീഴിലുള്ള പാലക്കാട്
ഗവ.മെഡിക്കല്‍ കോളേജ്
ആരംഭിച്ചതിനുശേഷം എത്ര
എം.ബി.ബി.എസ്. ബാച്ചുകള്‍
കോഴ്സ്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഓരോ ബാച്ചിലും
വിജയിച്ച വിദ്യാര്‍ത്ഥികളുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജിലെ വിദ്യാര്‍ത്ഥികളുടെ
മെച്ചപ്പെട്ട പഠനനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച് വരുന്ന നടപടികൾ
വ്യക്തമാക്കാമോ?
834.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴക്കൂട്ടം
മണ്ഡലത്തിലെ കട്ടേലയിലെ ഡോ.
അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂള്‍ കോമ്പൗണ്ടില്‍
നിര്‍മ്മാണം നടന്നുവരുന്ന
ഹോസ്റ്റലിന്റെ പണികള്‍ എപ്പോള്‍
പൂര്‍ത്തിയാകും എന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തിക്ക്
അധികമായി വേണ്ടി വരുന്ന ഫണ്ട്
ലഭ്യമാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
835.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
25 ഉം 45 ഉം വയസ്സിന് ഇടയിൽ
പ്രായമുള്ള എത്ര പട്ടികവർഗ്ഗ
വിഭാഗക്കാരുണ്ട്; ഇവരിൽ ബിരുദം,
ബിരുദാനന്തര ബിരുദം എന്നീ
യോഗ്യതകളുള്ള എത്രപേരുണ്ട്;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
യോഗ്യതയുള്ളവരിൽ സർക്കാർ,
പൊതുമേഖല സ്ഥാപനങ്ങളിലും ഐ.ടി,
സ്വകാര്യ,പാരമ്പര്യ മേഖലകളിലും
ജോലി നേടിയ സ്ത്രീകളുടെയുെം
പുരുഷന്മാരുടെയും എണ്ണം
വ്യക്തമാക്കുമോ?
836.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ജാതിയിലും പട്ടിക
ഗോത്രവര്‍ഗ്ഗങ്ങളിലും
ഉള്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത
പഠനത്തിനായി ധനസഹായം നല്‍കി
വരുന്ന പദ്ധതികളും ഓരോ
പദ്ധതിയിലും അനുവദിക്കുന്ന
തുകയും വിശദമാക്കാമോ;
(
ബി )
ഇതില്‍
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ
നടത്തുന്ന പദ്ധതികളും, സംസ്ഥാന
സര്‍ക്കാരിന്റെ പദ്ധതികളും,
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
സംയുക്തമായി നടത്തുന്ന
പദ്ധതികളുമുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
നിലവില്‍
എത്ര വിദ്യാര്‍ത്ഥികള്‍ക്ക്
ധനസഹായം നല്‍കി
വരുന്നുണ്ടെന്നും ഓരോ
പദ്ധതിയിലും ധനസഹായം
അനുവദിക്കുന്ന തുകയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
വിഭാഗങ്ങളിൽ ഉള്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ
രാജ്യങ്ങളില്‍ ഉന്നത
പഠനത്തിനായി നല്‍കി വരുന്ന
ധനസഹായ പദ്ധതികള്‍
ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
(
ഇ )
2016
മുതല്‍ നാളിതുവരെ പ്രസ്തുത
വിഭാഗങ്ങളിൽ നിന്നും എത്ര
പേര്‍ക്ക് വിദേശ പഠനത്തിന്
ധനസഹായം ലഭിച്ചുവെന്നും
നിലവില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ പഠനം
തുടരുന്നുവെന്നുമുള്ള വിശദാംശം
വര്‍ഷം തിരിച്ച്
വെളിപ്പെടുത്തുമോ?
837.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പുതുതലമുറ കോഴ്സുകള്‍ക്ക്
പുതുതായി സ്കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നല്‍കാമോ;
(
ബി )
പുതുതായി
സ്കോളര്‍ഷിപ്പ് നല്‍കുന്ന
പുതുതലമുറ കോഴ്സുകളുടെ
വിശദാംശം നല്‍കാമോ; കൂടുതല്‍
പുതുതലമുറ കോഴ്സുകള്‍ക്ക്
സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍
നടപടി സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
838.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗത്തിലുള്‍പ്പെട്ട
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
നല്‍കിവരുന്ന
സ്കോളര്‍ഷിപ്പുകള്‍
ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍
എന്തെല്ലാം;
(
ബി )
ഇതിനായി
ഈ സര്‍ക്കാര്‍ കാലയളവില്‍ എത്ര
തുക വകയിരുത്തി; എത്ര തുക
ചെലവാക്കി; എത്ര
അപേക്ഷകരുണ്ടായിരുന്നു; എത്ര
പേര്‍ക്ക് ആനുകൂല്യം
ലഭ്യമാക്കി; വിശദാംശം
ലഭ്യമാക്കുമോ?
839.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിദ്യാർത്ഥികളുടെ പ്രാതിനിധ്യം
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ മേഖലയിൽ മേൽപ്പറഞ്ഞ
വിഭാഗങ്ങളിൽ നിന്നുള്ള
വിദ്യാർത്ഥികളുടെ പ്രാതിനിധ്യം
കുറയുന്നത് ഒഴിവാക്കാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
840.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്
നിയോജകമണ്ഡലത്തിലെ
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്കായി മോഡൽ
റെസിഡന്‍ഷ്യല്‍ സ്കൂള്‍
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സ്കൂള്‍ അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
841.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശത്ത് പഠനം നടത്തുന്നതിന്
ധനസഹായം നൽകുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ ധനസഹായം
ലഭിക്കുന്നതിന് അപേക്ഷകര്‍
സമര്‍പ്പിക്കേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
ടൈംസ്
ലോക യൂണിവേഴ്‍സിറ്റി റാങ്കില്‍
ഏത് റാങ്ക് വരെയുള്ള
യൂണിവേഴ്‍സിറ്റികളില്‍
അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്കാണ്
ആനുകൂല്യത്തിന്
അര്‍ഹതയുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
ടൈംസ്
ലോക യൂണിവേഴ്‍സിറ്റി
റാങ്കിങ്ങിന്റെ ലിസ്റ്റ്
ലഭ്യമാക്കാമോ?
842.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട ഗ്രാന്റ് വിതരണം
ചെയ്യുന്നതില്‍ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വിദ്യാര്‍ത്ഥികള്‍ക്ക്
അതാത് അധ്യയനവര്‍ഷങ്ങളില്‍
തന്നെ ധനസഹായം അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ചികിത്സാ
ധനസഹായമുള്‍പ്പെടെയുള്ള
ധനസഹായങ്ങള്‍ കാലതാമസം കൂടാതെ
ലഭ്യമാക്കുന്നതിനും പ്രസ്തുത
ധനസഹായങ്ങള്‍ അര്‍ഹരായ മുഴുവന്‍
പേര്‍ക്കും ലഭ്യമാക്കുന്നു
വെന്ന് ഉറപ്പു വരുത്തുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ?
843.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ
പഠനത്തിനും പരിശീലനത്തിനുമായി
നടപ്പാക്കിയിട്ടുള്ള വിവിധ
പദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത
മൂലം മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
വിദ്യാർത്ഥികളുടെ
ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഈ
പ്രതിസന്ധി പരിഹരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
844.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടിജാതി-പട്ടികവര്‍ഗ
വിഭാഗം വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ ആനുകൂല്യ
മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പുതുതലമുറ
കോഴ്സുകളെ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം കോഴ്സുകളാണ് ഈ
ഉത്തരവ് പ്രകാരം
നിലവിലുള്ളതെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്
പുറത്ത് ഈ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ ലഭ്യമാകുമോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്
പുറത്ത് പ്രസ്തുത
ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
പുതുതായി
ഏതെങ്കിലും സ്ഥാപനങ്ങളെ
ഉത്തരവിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
845.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ നിന്നും
സംസ്ഥാനത്തിന് പുറത്ത്
യൂണിവേഴ്സിറ്റികളില്‍
പഠിക്കുന്ന എത്ര കുട്ടികള്‍ക്ക്
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പ്
നല്‍കുന്നുണ്ടെന്ന് ലിസ്റ്റ്
സഹിതം വിശദമാക്കുമോ;
(
ബി )
2020-ന്
ശേഷം എത്ര പേര്‍ക്ക് എന്തൊക്കെ
കാരണത്താല്‍ പ്രസ്തുത
സ്കോളര്‍ഷിപ്പ് നല്‍കിയിട്ടില്ല
എന്നറിയിക്കുമോ;
(
സി )
ബാംഗ്ലൂരിലെ
എൻ.ഐ.എം.എച്ച്.എ.എൻ.എസ്.
കോളേജില്‍ പഠിക്കുന്ന എത്ര
കുട്ടികള്‍ക്ക് കണ്ണൂര്‍ ജില്ലാ
ഓഫീസില്‍ നിന്നും പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ്
അനുവദിക്കുന്നുണ്ടെന്ന്
അറിയിക്കുമോ; ഇതിൽ എത്ര
കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്
നല്‍കിയിട്ടില്ല എന്നത്
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ?
846.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എം.വിജിന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍
ലഭിക്കുന്നതിന് ആവശ്യമായ
സംവിധാനം ഒരുക്കുന്നതിന്റെ
ഭാഗമായി വെര്‍ച്ച്വല്‍ പ്രീ
എക്സാമിനേഷന്‍ ട്രെയിനിംഗ്
സെന്ററുകള്‍ സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും
ഇത്തരം കേന്ദ്രങ്ങള്‍
വ്യാപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
പരിശീലന
കേന്ദ്രങ്ങള്‍ക്കാവശ്യമായ
സാങ്കേതിക വിദ്യ, പരിശീലകര്‍,
ഭൗതിക സൗകര്യങ്ങള്‍ എന്നിവ
സംബന്ധിച്ച വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിലൂടെ എന്തൊക്കെ
കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ?
847.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്
കീഴിലുള്ള ഐ.ടി.ഐ. കളുടെ ഭൗതിക
സാഹചര്യങ്ങള്‍ കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാലാനുസൃതമായി പുതിയ ട്രേഡുകള്‍
അനുവദിക്കുന്നതിനും വേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
848.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലുള്ള
ഉമ്പര്‍നാട് ഐ.ടി.ഐ. യുടെ
പുരോഗതിയ്ക്കായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനായും കെട്ടിട
നിര്‍മ്മാണത്തിനായും സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
849.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തിലെ
മാതിരപ്പിള്ളി ഗവണ്‍മെന്റ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂളില്‍ ട്രൈബല്‍ ഹോസ്റ്റല്‍
നിര്‍മ്മിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂള്‍ കോമ്പൗണ്ടില്‍ ഒഴിഞ്ഞു
കിടക്കുന്ന 26 സെന്റ് സ്ഥലത്ത്
ട്രൈബല്‍ ഹോസ്റ്റല്‍
നിര്‍മ്മിക്കുവാന്‍
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സ്ഥലം പട്ടിക വര്‍ഗ്ഗ വികസന
വകുപ്പിന് പ്രീ മെട്രിക്
ഹോസ്റ്റല്‍ ആരംഭിക്കുന്നതിന്
വേണ്ടി കൈമാറുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഇ )
നിരവധി
ആദിവാസി കോളനികള്‍ കോതമംഗലം
നിയോജക മണ്ഡലത്തിൽ
ഉള്‍പ്പെടുന്നതിനാൽ പ്രസ്തുത
സ്കൂളിൽ ട്രൈബല്‍ ഹോസ്റ്റല്‍
അടിയന്തരമായി
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
850.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക വിഭാഗത്തില്‍പ്പെട്ട
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക് പുതു തലമുറ
തൊഴിലുകളില്‍ അവസരം
സൃഷ്ടിക്കുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഏതൊക്കെ
മേഖലകളാണ് പുതു തലമുറ
തൊഴിലുകളുടെ പട്ടികയില്‍
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഇത്
സംബന്ധിച്ച പരിശീലന
പരിപാടികളുടെ നാളിതുവരെയുള്ള
പുരോഗതി വിശദമാക്കുമോ?
851.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗത്തിലെ
യുവതീയുവാക്കള്‍ക്കായി
ആവിഷ്കരിച്ച ട്രേസ് പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
852.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നോളജ്
ഇക്കോണമി മിഷനിലൂടെ യുവാക്കളെ
തൊഴില്‍ സജ്ജരാക്കുന്നതിന്
പട്ടികജാതി പട്ടികവര്‍ഗ്ഗ
പിന്നാക്ക വികസന വകുപ്പ്
നടത്തുന്ന പ്രവര്‍ത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അഭ്യസ്തവിദ്യരായ
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
യുവാക്കള്‍ക്ക് തൊഴില്‍
പരിശീലനത്തിനും നൈപുണ്യ
വികസനത്തിനുമായി സര്‍ക്കാര്‍
സംവിധാനം ഉപയോഗപ്പെടുത്തി
പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
ഇവര്‍ക്ക്
സ്റ്റാര്‍ട്ടപ്പുകള്‍
ആരംഭിക്കുന്നതിന് സഹായം
നല്‍കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
853.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ മുഖേന നടത്തുന്ന
നിയമനങ്ങളിൽ പട്ടികജാതി
പട്ടികവർഗ്ഗ സംവരണം
നടപ്പാക്കുന്നുണ്ടെന്ന്
ഉറപ്പാക്കാൻ വകുപ്പ്
സ്വീകരിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ മറികടന്ന്
കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ്
വേക്കൻസീസ് ആക്ടിന് വിരുദ്ധമായി
സെന്‍റര്‍ ഫോര്‍ മാനേജ്മെന്റ്
ഡെവലപ്പ്മെന്റ് മുഖേന നടത്തുന്ന
നിയമനങ്ങളിൽ പട്ടികജാതി
പട്ടികവർഗ്ഗ സംവരണം ഉൾപ്പെടെ
യാതൊരുവിധ സംവരണക്രമങ്ങളും
പാലിക്കുന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്ത് തുടർനടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
854.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ ഒഴിവുള്ള
തസ്തികകളുടെ എണ്ണം എത്ര;
വിശദാംശം നല്‍കാമോ;
(
ബി )
എത്ര
ഒഴിവുകള്‍ പി.എസ്.സി. -യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ; റിപ്പോർട്ട്
ചെയ്ത രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
ഒഴിവുള്ള
തസ്തികകളുടെ വിവരം ജില്ല
തിരിച്ച് നല്‍കാമോ?
855.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.റ്റി.ഐ.കളില്‍
ഇന്‍സ്ട്രക്റ്റര്‍മാരായി
വകുപ്പിലെ തന്നെ താഴ്ന്ന ശമ്പള
സ്കെയിലില്‍ ജോലി ചെയ്യുന്ന
ജീവനക്കാരെ യോഗ്യതയുടെ
അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം
നല്‍കി നിയമിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പട്ടികജാതി
വികസന വകുപ്പിന് കീഴില്‍ വരുന്ന
മോഡൽ റെസിഡൻഷ്യൽ (എം.ആർ.എസ്)
സ്കൂളുകളിലും മറ്റ് അധ്യാപക
യോഗ്യത വരുന്ന തസ്തികകളിലേക്കും
യോഗ്യതയുടെ അടിസ്ഥാനത്തില്‍
താഴ്ന്ന ശമ്പള സ്കെയിലില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം നല്‍കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍ ആയത്
പരിഹരിയ്ക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
856.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ പട്ടികജാതി,
പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ
ക്ഷേമ വകുപ്പിൻ കീഴിൽ
പ്രവർത്തിക്കുന്ന ഓഫീസുകളുടെ
വിശദവിവരങ്ങൾ നൽകാമോ;
(
ബി )
ഏതെല്ലാം
ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിൽ
എത്രകാലമായി
പ്രവർത്തിച്ചുവരുന്നെന്ന്
അറിയിക്കാമോ; പ്രസ്തുത
ഓഫീസുകളിലായി അനുവദിച്ചിരുന്ന
തസ്തികകൾ ഏതൊക്കെയെന്ന് ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന
തസ്തികകൾ ഏതൊക്കെയാണെന്നും
എത്രകാലമായി ഒഴിവുകൾ നികത്താതെ
കിടക്കുന്നുവെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ?
857.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പാലക്കാട് ജില്ലയിലെ
ആലത്തൂര്‍, കുഴല്‍മന്ദം,
നെന്മാറ എന്നീ ബ്ലോക്ക്
ഡെവലപ്മെന്റ് ഓഫീസുകള്‍ വഴി
നടപ്പിലാക്കുന്ന കോര്‍പ്പസ്
ഫണ്ട് പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
858.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍
കുന്നത്തുനാട് നിയോജക
മണ്ഡലത്തില്‍ എസ്.സി.
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച് നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
കുന്നത്തുനാട്
നിയോജക മണ്ഡലത്തില്‍ 2020-ന്
മുന്‍പ് അനുവദിച്ച കോര്‍പ്പസ്
ഫണ്ട് പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
859.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ വിവിധ
കോളനികളുടെ
പ്രവൃത്തികള്‍ക്കായി
കോര്‍പ്പസ് ഫണ്ട്
ഉപയോഗിക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
860.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം,
മാവേലിക്കര നിയോജക മണ്ഡലത്തിലെ
മാവേലിക്കര, ഭരണിക്കാവ് എന്നീ
ബ്ലോക്കുകളിൾ പട്ടികജാതി വികസന
ഓഫീസുകള്‍ മുഖേന നടപ്പിലാക്കിയ
പ്ര൮ത്തികളിൽ കോര്‍പ്പസ്
ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ പുതുതായി അനുവദിച്ച
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
അറിയിക്കുമോ?
861.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
നിയോജക മണ്ഡലത്തിൽ 2020-21,
2021-22, 2022-23 സാമ്പത്തിക
വര്‍ഷങ്ങളിൽ കോര്‍പ്പസ് ഫണ്ടിൽ
അനുവദിച്ച പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇതിൽ
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചെന്ന്
വിശദമാക്കാമോ;
(
സി )
അവയിൽ
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്ന്
വിശദമാക്കാമോ?
862.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട് മുഖേന
2022-23 വര്‍ഷത്തേയ്ക്ക്
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
2016
മുതല്‍ ഇതുവരെ ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട് മുഖേന
നടപ്പാക്കുന്നതിന്
നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍ അറിയിക്കുമോ?
863.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22,
2022-23 എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ എസ്.സി.
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
2022-23
വര്‍ഷത്തില്‍ പുതിയ ഏതെല്ലാം
പദ്ധതികളാണ് എസ്.സി.
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്നതിനായി
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
864.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി കേന്ദ്ര
സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ഓരോ
പദ്ധതികള്‍ക്കും 2020-21,
2021-22 വര്‍ഷങ്ങളില്‍ ലഭ്യമായ
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ ആവശ്യപ്പെട്ട
ഏതെങ്കിലും പദ്ധതികള്‍ക്ക്
ധനസഹായം
ലഭിയ്ക്കേണ്ടതായിട്ടുണ്ടോ;
എങ്കില്‍ വിശദീകരിക്കാമോ?
865.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരത്തെ
പട്ടികജാതി വികസന കോർപ്പറേഷനിലെ
ഫണ്ട് ക്രമക്കേട് സംബന്ധിച്ച
വകുപ്പുതല അന്വേഷണത്തിന്റെ
റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
റിപ്പോർട്ട്
ലഭിച്ചിട്ടില്ലെങ്കിൽ അന്വേഷണം
പൂർത്തിയാക്കാൻ കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണെന്ന് വ്യക്തമാക്കുമോ?
866.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
ആന്റണി ജോൺ
ശ്രീ
എം മുകേഷ്
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിദരിദ്രരെ
കണ്ടെത്താന്‍ നടത്തിയ സര്‍വേ
പ്രകാരം ആകെയുള്ള
അറുപത്തിനാലായിരം അതി ദരിദ്ര
കുടുംബങ്ങളില്‍ നാലില്‍ ഒരു
ഭാഗം പട്ടികജാതി, പട്ടിക ഗോത്ര
വിഭാഗങ്ങളിൽപ്പെട്ടവരാണെന്നതിനാല്‍
ഇവർക്കിടയിലെ ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനത്തിന്
പ്രത്യേക ഊന്നല്‍
നല്‍കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ;
(
ബി )
പട്ടികജാതികളിലെ
ദുര്‍ബല വിഭാഗങ്ങളുടെയും
പ്രാക്തന ഗോത്ര
വർഗ്ഗത്തിൽപ്പെട്ടവരുടെയും
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക
പദ്ധതികളുടെ ഫലപ്രാപ്തി
വിലയിരുത്തുന്നുണ്ടോയെന്നറിയിക്കുമോ;
(
സി )
പട്ടികജാതി,
പട്ടിക ഗോത്ര വർഗ്ഗക്കാര്‍
അധിവസിക്കുന്ന മേഖലകളില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിനുള്ള പദ്ധതി
കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദ വിവരം
ലഭ്യമാക്കുമോ?
867.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നല്‍കിവരുന്ന വ്യക്തിഗത
ആനുകൂല്യം വിതരണം ചെയ്യുന്നതിന്
കാലതാമസം ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വ്യക്തിഗത
ആനുകൂല്യ ഇനത്തില്‍ നാളിതുവരെ
എത്ര കുടിശ്ശികയാണുള്ളതെന്ന്
തരം തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ആനുകൂല്യം സമയബന്ധിതമായി
നല്‍കുന്നതിന് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
868.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ പദ്ധതികള്‍
പ്രകാരം 2021-22, 2022-23
സാമ്പത്തിക വര്‍ഷങ്ങളില്‍
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ
എത്ര ഗുണഭോക്താക്കള്‍ക്ക്
ചികിത്സാസഹായം, ഏകവരുമാനദായകന്‍
മരണപ്പെട്ടതിനുള്ള സഹായം എന്നിവ
ലഭ്യമാക്കിയിട്ടുണ്ട് എന്നത്
അനുവദിച്ച തുക സഹിതം
അറിയിക്കാമോ?
869.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലാ
നിയോജകമണ്ഡലത്തിലെ മേലുകാവ്
പഞ്ചായത്തില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി നടപ്പിലാക്കാന്‍
തീരുമാനിച്ചിരിക്കുന്ന പുതിയ
പദ്ധതികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗക്കാരുടെ കുട്ടികളുടെ
വിദ്യാഭ്യാസത്തിനും മറ്റുമുള്ള
ആനുകൂല്യങ്ങള്‍ മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
870.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ഫെബ്രുവരി 13-ാം തീയതി ഉദ്ഘാടനം
കഴിഞ്ഞ പാലക്കാട് ജില്ലയിലെ
കാവശ്ശേരി ഗ്രാമ പഞ്ചായത്തിലെ
കല്ലേപുള്ളിയിൽ സ്ഥിതി
ചെയ്യുന്ന കെൽപാം റൈസ് മിൽ
ഇപ്പോൾ
പൂട്ടിക്കിടക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിയ്ക്കായി ചെലവാക്കിയ തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട്
പട്ടികജാതി വിഭാഗത്തിൽപ്പെട്ട
എത്ര പേർക്ക് സ്ഥിരം/താൽക്കാലിക
നിയമനം നൽകിയെന്ന്
വിശദമാക്കാമോ;
(
ഡി )
മില്ലിൽ
സ്ഥാപിച്ചിട്ടുള്ള യന്ത്ര
സാമഗ്രികളുടെ വാറന്റി കാലാവധി
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
871.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ അതിരപ്പിള്ളി,
കോടശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ
ഗോത്രവിഭാഗങ്ങള്‍
പോഷകാഹാരക്കുറവ്
അഭിമുഖീകരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിനുള്ള സത്വര
നടപടികള്‍ സ്വീകരിക്കുമോ?
872.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ ക്രാഫ്റ്റ്
വില്ലേജ് നിർമാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വിശദമാക്കാമോ?
873.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ ചെക്ക്യാട്-വളയം
പഞ്ചായത്തിലെ
ഉപയോഗയോഗ്യമല്ലാതായ ചിറ്റാരി
കണ്ടിവാതുക്കള്‍ റോഡ്
പുനരുദ്ധരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ആയതിന്
നിലവില്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
874.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പില്‍ നിന്നും
നല്‍കി വരുന്ന
അര്‍ഹതപ്പെട്ടവരുടെ ചികിത്സാ
ധനസഹായം വിതരണം ചെയ്യുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിനുള്ള ചികിത്സാ
ധനസഹായം സമയബന്ധിതമായി വിതരണം
ചെയ്യുന്ന കാര്യം
പരിശോധിക്കുമോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
875.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ആദിവാസി ഊരുകൾ നിലവിലുണ്ട്
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ; ഏതൊക്കെ
ആദിവാസി ഊരുകളിലേക്ക് നിലവിൽ
റോഡ് ഗതാഗത സൗകര്യങ്ങൾ ലഭ്യമല്ല
എന്നത് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഊരുകളിലേക്ക് റോഡ് ഗതാഗത
സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
876.
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
കടുകുമണ്ണ ഊരിൽ നിന്നും
ഗർഭിണിയെ തുണി മഞ്ചലിലേറ്റി
ആംബുലൻസിൽ കയറ്റേണ്ടി വന്ന
സംഭവം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഭവാനി
പുഴയ്ക്ക് അക്കരെ കുറുമ്പ
വിഭാഗത്തിൽപ്പെട്ട 180 ഓളം
കുടുംബങ്ങൾ താമസിക്കുന്ന
ഊരുകളിലേക്ക് ഗതാഗത യോഗ്യമായ
റോഡ് ഇല്ലെന്നത് പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്തെ
ആദിവാസി ഊരുകളിൽ മതിയായ ഗതാഗത
സൗകര്യവും വൈദ്യുതിബന്ധവും
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
877.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീമതി
ദെലീമ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ഗോത്രവര്‍ഗ്ഗ
വനിതകള്‍ക്ക് ഭക്ഷ്യ ഭദ്രത
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
ഭക്ഷണം ഔദാര്യമല്ല അവകാശമാണ്
എന്ന ആശയമുയര്‍ത്തി സര്‍ക്കാര്‍
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പദ്ധതി
നടത്തിപ്പിനായി ഗോത്രവര്‍ഗ്ഗ
ഊരുകളിലും കോളനികളിലും
പ്രത്യേകമായ യൂണിറ്റുകള്‍ക്ക്
രൂപം കൊടുത്തിട്ടുണ്ടോ;
പ്രവര്‍ത്തന മേല്‍നോട്ടത്തിനായി
പ്രത്യേക സെല്ലിന് രൂപം
കൊടുത്തിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
ഗോത്രവര്‍ഗ്ഗ
വനിതകള്‍ക്ക് ഭക്ഷ്യ ഭദ്രത
ഉറപ്പുവരുത്തുക എന്ന ലക്ഷ്യം
കൈവരിക്കുന്നതില്‍ പദ്ധതി
പ്രവര്‍ത്തനം എത്രത്തോളം
സഹായകരമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
878.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
അഭ്യസ്തവിദ്യരായവര്‍ക്ക്
കെ.പി.എസ്.സി., യു.പി.എസ്.സി
പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നതിനായി എല്ലാ
ജില്ലകളിലും വെര്‍ച്ച്വല്‍
പി.ഇ.റ്റി.സി. കള്‍
ആരംഭിക്കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
തൃശ്ശൂര്‍
ജില്ലയില്‍ പി.ഇ.റ്റി.സി.
പ്രവര്‍ത്തിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
879.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പട്ടികജാതി
പട്ടികവർഗ്ഗ വികസന വകുപ്പിൽ
ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം
നടത്തിയ പരിശോധനകളിൽ
കണ്ടെത്തിയിട്ടുള്ള
ക്രമക്കേടുകൾ സംബന്ധിച്ച
വിശദാംശങ്ങളും ബന്ധപ്പെട്ട
ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ
പകർപ്പും ലഭ്യമാക്കുമോ?
880.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്Ő | | |