UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

924.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തികളില്‍ സ്ഥിരം ജണ്ട കെട്ടി വേര്‍തിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ബി )
ഏറനാട് മണ്ഡലത്തില്‍ എവിടെയെല്ലാമാണ് സ്ഥിരം ജണ്ടകള്‍ കെട്ടിയിട്ടുള്ളതെന്നും ജണ്ട കെട്ടാന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഏതോക്കെ വനാതിര്‍ത്തികളിലാണെന്നും വ്യക്തമാക്കാമോ?
925.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിൽ എടപ്പറ്റ പഞ്ചായത്തിലെ മൂനാടി പ്രദേശത്ത് രൂക്ഷമായ വന്യമൃഗ ശല്യം തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിയ കുറിശ്ശി പ്രദേശത്ത് പുലി, പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി അടക്കമുള്ളവ നശിപ്പിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കൃഷി നാശം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും പ്രസ്തുത പ്രദേശങ്ങളെയും കർഷകരെയും സംരക്ഷിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
926.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ 2019-20, 2020-21 സാമ്പത്തിക വർഷത്തിൽ ജണ്ട നിർമ്മാണത്തിന് ചെലവഴിച്ച തുകയും പ്രസ്തുത പ്രവൃത്തിയിലെ ക്രമക്കേട് കാരണം സർക്കാരിന് ഉണ്ടായ നഷ്ടവും നാളിതുവരെയുള്ള അന്വേഷണ പുരോഗതിയും ഓരോ നിര്‍മ്മാണത്തിനും ചെലവഴിച്ച അടങ്കൽ തുക എത്രയാണെന്നും വിശദമാക്കുമോ;
( ബി )
ക്രമക്കേടിന്റെ അന്വേഷണവും മേൽനോട്ടവും വനം വകുപ്പിലെ ഏത് വിഭാഗമാണ് നടത്തുന്നതെന്നും ചുമതലയുള്ള ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
കുറ്റക്കാരായ ഉയർന്ന ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനായി അന്വേഷണ മേൽനോട്ടം വഹിക്കുന്നവർ മനഃപൂർവം കാലതാമസം വരുത്തി അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സമയപരിധി അടക്കം നിശ്ചയിച്ച് അന്വേഷണം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
927.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയില്‍ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് പി.ഡബ്ല്യു.ഡി., കെ.ആർ.എഫ്.ബി. എന്നീ വകുപ്പുകള്‍ പഞ്ചായത്തിന് അനുമതി നൽകിയിരുന്നെുവെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രസ്തുത കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ കഴിയുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂൾ കുട്ടികൾ അടക്കം പ്രദേശവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് വനം വകുപ്പിന്റെ അനുമതി നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
928.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിലവിലെ വ്യവസ്ഥ പ്രകാരം വനാതിർത്തി വേർതിരിക്കുന്നതിനുള്ള ജണ്ട നിർമ്മാണ പ്രവൃത്തികളിൽ മേൽനോട്ടം വഹിച്ച് അളവ് രേഖപ്പെടുത്തേണ്ടതും പരിശോധന നടത്തി ചെക്ക് മെഷർ ചെയ്ത് ബില്ല് പാസ്സാക്കി തുക നൽകേണ്ടതും ഏതൊക്കെ തസ്തികകളിലെ ഉദ്യോഗസ്ഥർ ആണെന്ന് വ്യക്തമാക്കാമോ; ജണ്ട നിർമ്മാണ ക്രമക്കേടിന് പ്രസ്തുത ജീവനക്കാർ എല്ലാവരും ഉത്തരവാദികൾ ആണോയെന്ന് വ്യക്തമാക്കുമോ;
( ബി )
ജണ്ട നിര്‍മ്മാണ ക്രമക്കേടുകളിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനും കണ്ടെത്തലുകളിന്മേൽ തുടർ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തിരുവനന്തപുരം വനമേഖലയുടെ പരിധിയിൽ 2019-20, 2020-21 സാമ്പത്തിക വർഷത്തിൽ, നിർമ്മിക്കാത്ത ജണ്ടകൾ നിർമ്മിച്ചതായി വ്യാജ ബില്ല് തയ്യാറാക്കി തുക മാറി എടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അപ്രകാരമുള്ള ജണ്ടകളുടെ എണ്ണവും മാറി എടുത്ത തുകയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വനമേഖലയിലെ ജണ്ട നിർമ്മാണ പ്രവൃത്തിയിലെ ക്രമക്കേടുകൾ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധ സമിതി അന്വേഷിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; റിപ്പോർട്ടിന്മേൽ സ്വീകരിച്ച അച്ചടക്ക നടപടി സംബന്ധിച്ച് വിശദീകരിക്കാമോ?
929.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ചേമ്പ്ര വന സംരക്ഷണ സമിതിക്ക് വനം വകുപ്പിന്റെ രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ടോ; എങ്കിൽ രജിസ്ട്രേഷന്റെ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
ഈ സമിതിക്ക് കൃത്യമായ മൈക്രോ പ്ലാൻ ഉണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ;
( സി )
സമിതിയിൽ ജീവനക്കാരെ നിയമിക്കുന്ന മാനദണ്ഡം വ്യക്തമാക്കാമോ;
( ഡി )
സമിതിയുടെ നടത്തിപ്പിനുള്ള കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളതെന്നും അവരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും വ്യക്തമാക്കാമോ;
( ഇ )
സമിതിയിൽ ഏതു വർഷം വരെയുള്ള ഓഡിറ്റാണ് നടത്തിയിട്ടുള്ളത്; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( എഫ് )
സമിതിയുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
930.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ വെണ്മനാട് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 119/2ല്‍ പെട്ട 94.77 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പെരിങ്ങാട് പുഴയെ ആശ്രയിക്കുന്നവരുടെ ജീവിതത്തെയും ജീവനോപാധിയെയും പ്രസ്തുത നടപടി ബാധിക്കുമെന്നുള്ള പ്രദേശവാസികളുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
റിസര്‍വ് വനമായി പ്രഖ്യാപിക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ നടപ്പിലാക്കേണ്ടി വരുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
റിസര്‍വ് വനമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലയില്‍ എന്തെങ്കിലും നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകുമോ എന്ന വിവരം അറിയിക്കുമോ?
931.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ സംബന്ധിച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ച് ആറുമാസം കഴിഞ്ഞിട്ടും പ്രസ്തുത വിധി പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനത്തെ കർഷകർ അടക്കമുള്ളവരുടെ ആശങ്ക പരിഹരിക്കാൻ കഴിയാതെ വന്നിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കോടതി ഉത്തരവ് വന്ന് ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ സംരക്ഷിത വനപ്രദേശങ്ങളിൽ ഉപഗ്രഹ പഠനം നടത്താൻ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെ‍ന്റ് സെന്ററിനെ ചുമതലപ്പെടുത്തിയത് എന്നത് വസ്തുതയാണോ; എങ്കില്‍ ഈ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( സി )
2022 ഓഗസ്റ്റ് 29 -ന് കെ.എസ്‍.ആർ.ഇ.സി. യുടെ സർവേ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചിരുന്നോ;
( ഡി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ട് പരസ്യപ്പെടുത്താൻ കാലതാമസം ഉണ്ടായതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
പരസ്യപ്പെടുത്തിയ റിപ്പോർട്ടിൽ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതികൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
932.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിലോല മേഖല നിര്‍ണ്ണയത്തിന് തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ടിനെതിരെ വന്നിട്ടുള്ള വ്യപകമായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
933.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടകരമായ സ്ഥിതിവിശേഷത്തിൽ നിന്നും കരകയറുന്നതിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
അധിനിവേശ സസ്യങ്ങളെയും വൃക്ഷങ്ങളെയും പൂർണ്ണമായും ഒഴിവാക്കി തദ്ദേശീയ വൃക്ഷ ഇനങ്ങളെ കൂടുതലായി വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( സി )
വംശനാശ ഭീഷണി നേരിടുന്ന സസ്യ ഇനങ്ങളുടെ സംരക്ഷണത്തിനായി സ്പീഷീസ് കൺസർവേഷൻ പ്രോഗ്രാമും ജീന്‍ ബാങ്ക് രൂപീകരണവും നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
വനമേഖലയിലെ അപൂർവങ്ങളും ഔഷധഗുണങ്ങളുള്ളതുമായ സസ്യ ഇനങ്ങളുടെയും വൃക്ഷങ്ങളുടെയും സംരക്ഷണത്തിന് പ്രത്യേക പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
934.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിലോല മേഖല സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതിനുള്ള ഫീല്‍ഡ് സര്‍വ്വെ പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളാണ് ബഫര്‍സോണ്‍ പരിധിയില്‍ വരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ബഫര്‍ സോണുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
വണ്ടൂര്‍ മണ്ഡലത്തിലെ ഏതൊക്കെ വില്ലേജുകളിലെ ഏതൊക്കെ സര്‍വ്വെ നമ്പര്‍ ഭൂമികളാണ് ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുന്നതെന്ന് വിശദമാക്കാമോ?
935.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായത് എപ്പോഴാണെന്ന് വെളിപ്പെടുത്താമോ;
( ബി )
2011-ല്‍ ബഫര്‍ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ഉപസമിതികള്‍ രൂപീകരിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത ഉപസമിതി അദ്ധ്യക്ഷന്‍മാര്‍ ആരൊക്കെ ആയിരുന്നുവെന്ന് അറിയിക്കാമോ;
( സി )
ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും പന്ത്രണ്ട് കിലോമീറ്റർ വരെ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന് 2013-ല്‍ സർക്കാർ തീരുമാനമെടുത്തിരുന്നോ;
( ഡി )
ബഫര്‍ സോണ്‍ പന്ത്രണ്ട് കിലോമീറ്റർ എന്ന 2011-16 കാലത്തെ സർക്കാരിന്റെ തീരുമാനത്തില്‍ നിന്നും പൂജ്യം മുതല്‍ ഒരു കിലോമീറ്റർ എന്ന് നിജപ്പെടുത്തി സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നോ;
( ഇ )
2022 ജൂണ്‍ 3-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ണ്ണയിക്കുന്നതിന് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
936.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപ്പെട്ട എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളായ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്തെ ജനവാസ മേഖലകൾ വനഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനും പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി നിർണ്ണയത്തിൽ വ്യക്തത വരുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
937.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടങ്ങളിൽ റവന്യൂ ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; ഏതൊക്കെ പ്രദേശങ്ങളാണ് ഇപ്രകാരം വനഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വിസ്തീർണ്ണം സഹിതം വ്യക്തമാക്കുമോ?
938.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണിൽ ഉൾപ്പെടുത്തുന്നതിന് 23.10.2019-ലെ മന്ത്രിസഭ യോഗം തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ 31.10.2019-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
939.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂൺ 3-ലെ സുപ്രീം കോടതി വിധി വന്നതിനുശേഷം ബഫർ സോൺ മേഖലയുടെ വിശദാംശം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ഉപഗ്രഹ സർവ്വെ നടത്തുവാൻ തീരുമാനിച്ചത് എന്നാണെന്നും ഏത് ഏജൻസിയാണ് ഉപഗ്രഹ സർവ്വെ നടത്തിയതെന്നും അറിയിക്കുമോ;
( ബി )
ഉപഗ്രഹ സർവ്വെ പ്രകാരമുള്ള ഭൂപടം ലഭിച്ചത് എന്നാണെന്നും പ്രസ്തുത ഭൂപടം പ്രസിദ്ധീകരിച്ചത് എന്നാണെന്നും ഭൂപടം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം നേരിടാൻ കാരണമെന്തായിരുന്നെന്നും വ്യക്തമാക്കുമോ;
( സി )
ഉപഗ്രഹ സർവ്വെയിൽ റവന്യൂ ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് ഇപ്രകാരം പിഴവ് സംഭവിച്ചതെന്നും വനഭൂമിയായി തെറ്റായി രേഖപ്പെടുത്തിയ സ്ഥലങ്ങൾ ഏതൊക്കെയാണെന്നും അവയുടെ വിസ്തീർണ്ണം എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ വിഷയത്തിൽ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പരാതികൾ ലഭിച്ചുവെന്നും ഏതൊക്കെ മേഖലകൾ സംബന്ധിച്ചാണ് പരാതി ലഭിച്ചതെന്നും വിശദമാക്കുമോ?
940.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ സംബന്ധിച്ച 2022 ജൂൺ 3-ലെ സുപ്രീം കോടതിയുടെ വിധി വന്നതിനുശേഷം തയ്യാറാക്കിയ ഉപഗ്രഹ സർവ്വെയെക്കുറിച്ച് പരാതികള്‍ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് പ്രസിദ്ധീകരിച്ച ഭൂപടം തയ്യാറാക്കിയത് ഏത് ഏജൻസിയാണെന്നും എന്നാണ് പ്രസ്തുത ഭൂപടം തയ്യാറാക്കിയതെന്നും ഭൂപടത്തിൽ ഭൂമിയുടെ സർവ്വെ നമ്പർ ഉൾപ്പെടുത്തിയിരുന്നോയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂപടം സംബന്ധിച്ച് പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ സർവ്വെ നമ്പർ ഉൾപ്പെടുത്തി പിന്നീട് ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും എങ്കിൽ ഇപ്രകാരം പ്രസിദ്ധീകരിച്ചത് എന്നാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് പരാതി നൽകുന്നതിന് എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്; ഇത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചുവെന്നും എത്ര എണ്ണത്തിന് തീർപ്പ് കൽപ്പിച്ചുവെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
941.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി, ചന്ദനം, എബണി ഒഴികെ കര്‍ഷകര്‍ നട്ടുവളർത്തിയിട്ടുള്ള മരങ്ങൾ മുറിക്കുന്നതിന് നിയമ തടസ്സം നിലവിലുണ്ടോ; എങ്കിൽ ബന്ധപ്പെട്ട നിയമത്തിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ സംരക്ഷിത വനമേഖലയിൽ ഉള്‍പ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് സംരക്ഷിത വനമേഖലയിൽ ബഫര്‍ സോൺ പരിധിയിൽ വരുന്ന ജനവാസ മേഖല, പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലും വാര്‍ഡുകളിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
942.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ മാലോത്ത് വില്ലേജ് അത്തിയടുക്കം വെസ്റ്റഡ് ഫോറസ്റ്റിൽ ഉൾപ്പെടാത്തതും കാലങ്ങളായി കൃഷിക്കാരുടെ കൈവശത്തിൽ ഉള്ളതും നികുതി ഒടുക്കി വരുന്നതുമായ ഭൂമിയുടെ റീസ്റ്റോറേഷൻ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കൃഷിക്കാർക്ക് ഭൂമി വിട്ടുകൊടുക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
943.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി നിര്‍ണ്ണയിക്കണമെന്ന സുപ്രീം കോടതി വിധി ഇടുക്കി ജില്ലയിലെ ഏതൊക്കെ പ‍ഞ്ചായത്തുകളെ ബാധിക്കുമെന്ന് അറിയിക്കുമോ;
( ബി )
ജില്ലയിലെ ഓരോ പഞ്ചായത്തിലെയും ഏതൊക്കെ വാര്‍‍ഡുകളെ കോടതി വിധി ബാധിക്കുമെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
944.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ ഡി.എഫ്‌.ഒ. യുടെ കീഴില്‍ വരുന്ന റെയ്ഞ്ചുകളില്‍ നിലവില്‍ എത്ര വനസംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും വിശദമാക്കാമോ;
( ബി )
വനസംരക്ഷണ സമിതികള്‍ മുഖാന്തരം 2010 മുതല്‍ 2022 വരെ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന്‌ വിശദമാക്കാമോ;
( സി )
വനസംരക്ഷണ സമിതികള്‍ മുഖാന്തരം ഇടമലക്കുടിയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; അതിൽ എത്ര വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
945.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫര്‍ സോൺ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വനാതിര്‍ത്തിയിലും മറ്റും താമസിക്കുന്നവരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവരുടെ ആശങ്ക അകറ്റുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഉപഗ്രഹ സര്‍വ്വെ നടത്തി നിശ്ചയിച്ച ബഫര്‍ സോണില്‍ ജനവാസമേഖലകള്‍ ഉള്‍പ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിച്ച് പ്രസ്തുത മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
946.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ വനം വകുപ്പിന്റെ അധീനതയില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്നും അത് എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
സാമൂഹ്യ വനവല്‍ക്കരണവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര ഏക്കര്‍ ഭൂമി വനം വകുപ്പ് പരിപാലിക്കുന്നുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
947.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ണ്ണയിക്കണമെന്ന സുപ്രീം കോടതി വിധി പാറശ്ശാല നിയോജക മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ മലയോര കര്‍ഷകരെ ഭീതിയിലാഴ്ത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണായി കരുതുമെന്ന സുപ്രീം കോടതി വിധി പ്രസ്തുത പ്രദേശങ്ങളെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലകളെ ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്നത് പരിഗണനയില്‍ ഉണ്ടോ; വിശദാംശം നല്‍കാമോ?
948.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളാണ് ബഫര്‍ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന മണ്ഡലത്തിലെ ജനവാസ മേഖലയിലെ വിവരശേഖരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എത്ര കുടുംബങ്ങള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി നിലവിലുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
949.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കുകയാണെങ്കില്‍ താമരശ്ശേരി താലൂക്കിലെ ഓരോ പഞ്ചായത്തിലെയും ഏതെല്ലാം പ്രദേശങ്ങള്‍ അതില്‍ ഉൾപ്പെടുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ താമരശ്ശേരി താലൂക്കില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചു എന്നും അതില്‍ എത്രയെണ്ണം പരിഹൃതമായെന്നും വ്യക്തമാക്കുമോ;
( സി )
പരിഹരിക്കേണ്ട പരാതികള്‍ ഇനി എത്രയുണ്ടെന്നും അവ എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
950.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ജനവാസ മേഖല ഉൾപ്പെടെയുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണിൽ ഉൾപ്പെടുത്തിയ 2022 ജൂൺ 3-ാം തീയതിയിലെ സുപ്രീം കോടതി വിധി വന്നതിനുശേഷം സർക്കാർ സ്വീകരിച്ച തുടർ നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിധി സംബന്ധിച്ച പുന:പരിശോധന ഹർജി സുപ്രീം കോടതി പരിഗണിച്ച അവസരത്തിൽ ഒരു കിലോമീറ്റർ ജനവാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്ത 31.10.2019-ലെ സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സംസ്ഥാനം പുതിയ സത്യവാങ്മൂലം നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
951.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കുവാന്‍ 19/01/2023-ല്‍ ചേര്‍ന്ന വനം-വന്യജീവി ബോര്‍ഡിന്റെ യോഗത്തിലെ തീരുമാനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത തീരുമാനങ്ങളിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( സി )
വനം-വന്യജീവി ബോര്‍ഡിന്റെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന് കൈമാറി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
952.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഗ്രഹ സർവ്വെയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഭൂപടമനുസരിച്ച് എത്ര ഹെക്ടർ ഭൂമിയാണ് ബഫർ സോണിൽ ഉൾപ്പെട്ടിരുന്നത്; വ്യക്തമാക്കുമോ; ഇതിൽ എത്ര ഹെക്ടർ ഭൂമി ജനവാസ മേഖലയിലും എത്ര ഹെക്ടർ ഭൂമി കാർഷിക മേഖലയിലും ഉൾപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഭൂപടത്തിൽ എത്ര ഹെക്ടർ റവന്യൂ ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ; നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും കാർഷിക മേഖലകളിലും എത്ര ഹെക്ടർ ഭുമി വനഭൂമിയായോ ബഫർ സോണായോ ഉൾപ്പെടുത്തിയിരുന്നു എന്ന വിശദാംശം ജില്ലതിരിച്ച് സ്ഥലപ്പേരും വിസ്തീർണ്ണവും സഹിതം ലഭ്യമാക്കുമോ?
953.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് സർക്കാർ അന്തിമമായി പ്രസിദ്ധീകരിച്ച ഭൂപടമനുസരിച്ച് എത്ര ഹെക്ടർ ഭൂമിയാണ് ബഫർ സോണിൽ ഉൾപ്പെട്ടിരുന്നത്; ഇതിൽ എത്ര ഹെക്ടർ ഭൂമി ജനവാസ മേഖലയിലും എത്ര ഹെക്ടർ ഭൂമി കാർഷിക മേഖലയിലും ഉൾപ്പെട്ടിരുന്നു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഭൂപടത്തിൽ എത്ര ഹെക്ടർ റവന്യൂ ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ; നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും കാർഷിക മേഖലകളിലും എത്ര ഹെക്ടർ ഭുമി വനഭൂമിയായോ ബഫർ സോണായോ ഉൾപ്പെടുത്തിയിരുന്നു എന്ന വിശദാംശം ജില്ല തിരിച്ച് സ്ഥലപ്പേരും വിസ്തീർണ്ണവും സഹിതം ലഭ്യമാക്കുമോ?
954.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ വിഷയത്തിൽ ഫീൽഡ് പരിശോധന നടത്തുന്നതിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക സമിതി എന്തൊക്കെ കാര്യങ്ങളാണ് പരിശോധിച്ചത്; പ്രസ്തുത സമിതി നാളിതുവരെ ചേർന്ന യോഗങ്ങളുടെ മിനിട്സ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സമിതി, റിപ്പോർട്ട്/ഇടക്കാല റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
955.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിക്ക് ദോഷകരമായ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്ത് പകരം മറ്റ് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
എങ്കില്‍ ഏതെല്ലാം മരങ്ങളാണ് പകരം വച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
956.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; കൂടുതല്‍ സ്കൂളുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിലെ ഓരോ വിദ്യാലയത്തിലും ഈ വര്‍ഷം എത്ര വൃക്ഷത്തെെകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്; വിശദവിവരം നല്‍കുമോ?
957.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഗ്രീന്‍ ഗ്രാസ് എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ ഗ്രീന്‍ ഗ്രാസ് പദ്ധതിയുടെ ഭാഗമായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
958.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് വനമേഖലയിലൂടെ ഒഴുകുന്ന നദികളുടെ തീരങ്ങളില്‍ മരങ്ങളും സസ്യങ്ങളും വച്ചുപിടിപ്പിക്കുന്ന പദ്ധതി വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ?
959.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന റീലൊക്കേഷന്‍ ഓഫ് പ്രെെവറ്റ് സെറ്റില്‍മെന്റ്സ് ഇന്‍ ഫോറസ്റ്റ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ദേവികുളം താലൂക്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കീഴില്‍ താലൂക്കിലെ ഏതെല്ലാം സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ദേവികുളം താലൂക്കില്‍ ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
960.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരളയുടെ ഭാഗമായി വനം വകുപ്പിന് കീഴില്‍ നടപ്പാക്കി വരുന്ന സ്വയം ഭൂമി വിട്ടൊഴിയല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കില്‍ എന്തെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
961.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി നടത്തി വരുന്ന നഗരവനം, അമൃതവനം, വൃക്ഷസമൃദ്ധി തുടങ്ങിയ പദ്ധതികള്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ എവിടെയെല്ലാമാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
മറ്റ് സ്ഥലങ്ങളില്‍ക്കൂടി വിദ്യാവനം, നഗരവനം, അമൃതവനം, വൃക്ഷസമൃദ്ധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
962.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് എത്ര തുകയാണ് കേന്ദ്ര വിഹിതമായി ലഭ്യമായതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് നടത്താൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
963.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മിയാവാക്കി മോഡല്‍ വനവത്കരണ പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
964.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള ടൂറിസം സെന്ററുകള്‍ ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
വകുപ്പിന്റെ കീഴില്‍ ഇൻസ്പെക്ഷൻ ബംഗ്ലാവ്, റിസോര്‍ട്ട്, റെസ്റ്റ് ഹൗസുകള്‍ എന്നിവ നിലവിൽ എവിടെയെല്ലാം ഉണ്ടെന്നും പ്രസ്തുത സ്ഥലങ്ങളിലെ താമസത്തിനുള്ള ബുക്കിംഗ് ഏത് രീതിയിലാണെന്നും വ്യക്തമാക്കുമോ; ഇൻസ്പെക്ഷൻ ബംഗ്ലാവ്, റിസോര്‍ട്ട്, റെസ്റ്റ് ഹൗസുകള്‍ എന്നിവയുമായി ബന്ധപ്പെടുവാന്‍ ഫോണ്‍ നമ്പര്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വകുപ്പിന്റെ ടൂറിസം സെന്ററുകളിലെ 2021-22 കാലഘട്ടത്തിലെ മൊത്തം വരുമാനം സെന്ററുകള്‍ തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
വനം വകുപ്പിന്റെ റിസോര്‍ട്ടുകളിലും ഇൻസ്പെക്ഷൻ ബംഗ്ലാവുകളിലും ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താൻ സാധിക്കുമോ; ആയതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വ്യക്തമാക്കുമോ?
965.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വനം ഡിവിഷനുകളിലും ചെന്തുരുണി വന്യജീവി സങ്കേതത്തിലുമായി കാട്ടുതീ തടയുന്നതിനായി ഫയർ വാച്ചർ നിയമനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വനമേഖലയോട് ചേർന്നുള്ള സ്ഥലവാസികളെ ഫയർ വാച്ചർമാരായി ദിവസവേതന അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ മാർച്ച് മുപ്പത്തിയൊന്ന് വരെയുള്ള മൂന്നുമാസക്കാലത്തേക്ക് നിയമിക്കുന്നതിന് തീരുമാനം എടുത്തിരുന്നോ; വിശദമാക്കാമോ; ആയതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പുനലൂര്‍ മണ്ഡലത്തിലെ വിവിധ വനം ഡിവിഷനുകളിലും ചെന്തുരുണി വന്യജീവി സങ്കേതത്തിലും ഫയർലൈൻ, ഫയർ ബ്രേക്കർ പ്രവൃത്തികൾ നടപ്പാക്കുന്നതിനായി താൽക്കാലിക ഫയർ വാച്ചർമാരെ സമയബന്ധിതമായി നിയമിക്കുന്നതിന് നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ?
966.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വന്യജീവി വകുപ്പിന്റെ കീഴിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരം നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകൾ എത്രകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ അനുവദിച്ച തസ്തികൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ നികത്താതെ കിടക്കുന്നുവെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ?
967.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തടിയുടെ ചില്ലറ വില്‍പ്പന, വനം വകുപ്പിന്റെ കീഴിലുള്ള ഏതൊക്കെ തടി വില്‍പ്പന ഡിവിഷനുകള്‍ മുഖേനയാണ് നടത്താറുള്ളത്; ഏതൊക്കെ മരത്തടിയുടെ ചില്ലറ വില്‍പ്പനയാണ് നടത്തുന്നതെന്ന് ഡിവിഷന്‍ തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
തടി വില്‍പ്പനയ്ക്കായി പത്രങ്ങള്‍ മുഖേന പരസ്യം നല്‍കാറുണ്ടോ; എങ്കിൽ ഏതൊക്കെ പത്രങ്ങളിലാണ് നിലവില്‍ പരസ്യം നല്‍കാറുള്ളതെന്ന് അറിയിക്കാമോ;
( സി )
തടിയുടെ ചില്ലറ വില്‍പ്പന സംബന്ധിച്ച വാർത്തകൾ പ്രാദേശികമായി സര്‍ക്കുലേഷന്‍ കൂടുതലുള്ള പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തി കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
968.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനശ്രീ ഉല്പന്നങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് എല്ലാ നിയോജക മണ്ഡലങ്ങളിലും ഔട്ട് ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഉല്പന്നങ്ങള്‍ ഓണ്‍ലെെന്‍ മുഖേന ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
969.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് വനം വകുപ്പിന്റെ നിരാക്ഷേപ പത്രത്തിനായി എത്ര അപേക്ഷകള്‍ നാളിതുവരെ ലഭിച്ചിട്ടുണ്ടെന്ന്‌ പേര് വിവരങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്നും ഇനി എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും വിശദമാക്കാമോ?
970.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗസ്ത്യകൂടം ട്രെക്കിംഗില്‍ സഞ്ചാരികള്‍ക്ക് പങ്കെടുക്കുന്നതിനുള്ള സമയവും നടപടിക്രമങ്ങളും വിശദമാക്കുമോ;
( ബി )
പ്രസ്തുത ട്രെക്കിംഗിന് നിയന്ത്രണങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
കൂടുതല്‍ സഞ്ചാരികള്‍ക്ക് ട്രെക്കിംഗ് പ്രയോജനപ്രദമാക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( ഡി )
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ട്രെക്കിംഗ് കേന്ദ്രങ്ങളുടെയും വിവരവും നടപടിക്രമങ്ങളും ജില്ല തിരിച്ച് വിശദമാക്കുമോ?
971.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷ്യയോഗ്യമായ വനവിഭവങ്ങള്‍ ഏതെല്ലാം കേന്ദ്രങ്ങളിലൂടെയാണ് വില്‍പ്പന നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ ഓൺലൈൻ മുഖേന വില്‍പ്പന നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
972.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് കർഷകർക്ക് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ എന്ന് വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ആയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിൽ നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
വിള നാശത്തിനുള്ള നഷ്ടപരിഹാര നിരക്ക് അവസാനമായി പരിഷ്കരിച്ചത് എന്നാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കൃഷി ചെലവുകളും അനുബന്ധ ചെലവുകളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാര നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കാമോ?
973.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും കൃഷിനാശം സൃഷ്ടിക്കുന്നതും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
വന്യജീവി ആക്രമണം തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തിന് 2016 മുതല്‍ നാളിതുവരെ അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയാണെന്നും അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
2016 മുതല്‍ നാളിതുവരെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
974.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ആക്രമണം കൂടിവരുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അട്ടപ്പാടിയിൽ നാല് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നാല് ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കാട്ടാനയുടെ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ എന്ന ആള്‍ കൊല്ലപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തുടനീളം കാട്ടാന ആക്രമണം തടയാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
975.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും സംബന്ധിച്ച് ഡെറാഡൂണിലെ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഠന റിപ്പോര്‍ട്ടിലെ പരിഹാര നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
976.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ആകെ എത്ര നാട്ടാനകള്‍ നിലവില്‍ ഉണ്ട്; ആനയുടെ പേര്, വയസ്സ്, ഉയരം, കൊമ്പന്‍/പിടി/മോഴ, ഉടമയുടെ പേര് എന്നീ വിവരങ്ങള്‍ ജില്ല തിരിച്ച് നല്‍കാമോ;
( ബി )
ദേവസ്വം ബോര്‍ഡുകളുടെയോ വനം വകുപ്പ് ഒഴികെ മറ്റ് വകുപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയില്‍ എത്ര ആനകള്‍ ഉണ്ട്; ആനയുടെ പേര്,വയസ്സ്, ഉയരം, കൊമ്പന്‍/പിടി/മോഴ, ഉടമയുടെ പേര് എന്നീ വിവരങ്ങള്‍ ജില്ല തിരിച്ച് നല്‍കാമോ;
( സി )
വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ പരിപാലിക്കുന്ന ആനകളുടെ എണ്ണം എത്ര; അവയുടെ പേര്, വയസ്സ്, ഉയരം, കൊമ്പന്‍/പിടി/മോഴ, ഉടമയുടെ പേര് എന്നീ വിവരങ്ങള്‍ ജില്ല തിരിച്ച് നല്‍കാമോ?
977.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വന്യജീവി അക്രമണം മൂലമുണ്ടായ ജീവഹാനി, കൃഷിനാശം എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; വന്യജീവി അക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വന വിസ്തൃതിക്കനുസരിച്ചല്ല വന്യജീവികളുടെ എണ്ണപ്പെരുപ്പമെന്നതുകൊണ്ട് അവയുടെ ജനന നിയന്ത്രണം സാദ്ധ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വന്യജീവികള്‍ കാടിറങ്ങിവരുന്നതിന് കാരണമായി പറയുന്ന വനത്തിനകത്തെ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, കാലാവസ്ഥാ വ്യതിയാനം നിമിത്തമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമായി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
978.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലകളിൽ നാളിതുവരെയും കാണാത്ത രീതിയിൽ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
വന്യജീവി ആക്രമണം തടയുന്നതിന് വേണ്ടി 2021-22, 2022-23 എന്നീ സാമ്പത്തിക വർഷത്തിൽ വനം വകുപ്പ് ഓരോ ഡിവിഷനിലും എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നതിന്റെ വിശദ വിവരം നൽകാമോ;
( സി )
മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്ന വന്യജീവി ആക്രമണം തടയാന്‍ നിലവിലെ നിയമത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദവിവരം നൽകുമോ?
979.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വനമേഖലയ്ക്ക് പുറത്ത് മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ടയാടലിന് അനുമതി നൽകാൻ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പ്രൊഫസർ മാധവ് ഗാഡ്ഗിലിന്റെ നിർദ്ദേശത്തോട് യോജിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി തുടർ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
980.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് ജനവാസ മേഖലയിൽ പ്രശ്നം സൃഷ്ടിച്ച വന്യമൃഗങ്ങളെ പിടികൂടുന്നതിനായി എത്ര ദൗത്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്; ഓരോ ദൗത്യത്തിനും ചെലവഴിച്ച തുക വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ജനവാസ മേഖലയിൽ ഇറങ്ങിയ വന്യമൃഗങ്ങളെ പിടികൂടുന്നതിനോ വനമേഖലയിലേക്ക് തിരികെ അയക്കുന്നതിനോ ഉള്ള ദൗത്യങ്ങൾക്കിടയിൽ എത്ര ഉദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
981.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ഔദ്യോഗിക പഠനങ്ങളെന്തെങ്കിലും നടത്തുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
2019 മുതൽ നാളിതുവരെ സംസ്ഥാനത്ത് നടന്ന വന്യജീവി ആക്രമണങ്ങളുടെയും മനുഷ്യവാസ കേന്ദ്രങ്ങളിലേക്കുള്ള മൃഗങ്ങളുടെ കടന്നു കയറ്റങ്ങളുടെയും എണ്ണം എത്ര വീതമാണ്; വർഷവും മൃഗങ്ങളുടെ ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഈ കാലയളവിൽ വന്യജീവി ആക്രമണങ്ങളും കടന്നുകയറ്റങ്ങളും നേരിടുന്നതിനായി ചെലവാക്കിയിട്ടുള്ള തുക എത്രയാണ്; വർഷവും മൃഗങ്ങളുടെ ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
2010 മുതൽ ഓരോ വർഷവും സംസ്ഥാനത്ത് മൃഗങ്ങൾ എത്ര എണ്ണം വീതമാണ് ഉണ്ടായിരുന്നതെന്ന് അറിയിക്കുമോ;
( എഫ് )
വനത്തിനുള്ളിൽ ചില ഇനം മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണം എന്ന് കരുതുന്നുണ്ടോ; എങ്കിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സന്തുലിതമായി നിലനിർത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
982.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ദ്ധിച്ചുവരുന്നതായ സാഹചര്യം പഠനവിധേയമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
വന്യജീവികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് നിരീക്ഷിക്കുവാൻ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്‌;
( സി )
വര്‍ദ്ധിച്ചുവരുന്ന വന്യജീവികള്‍ക്ക് കാട്ടിനുള്ളില്‍ ആവശ്യമായ ഭക്ഷണം ലഭിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്‌;
( ഡി )
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളില്‍ നിന്ന് നേരിടുന്ന ആക്രമണം തടയാന്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാൻ കേന്ദ്ര വനം മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
983.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സംബന്ധിച്ച് നടത്തിയ പഠനം പൂർത്തിയായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പഠനം പൂർത്തിയായിട്ടില്ലെങ്കിൽ ഇടക്കാല റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
984.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുളള സംഘര്‍ഷം ലഘൂകരിക്കുന്നതിന് രൂപീകരിച്ചിട്ടുളള റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) ഏതെല്ലാം ഡിവിഷനുകളില്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ; എല്ലാ ഡിവിഷനുകളിലും ആര്‍‌.ആര്‍‌.ടി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
മനുഷ്യ-വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; നിലവില്‍ സ്വീകരിച്ചുവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വന്യജീവി ആക്രമണം കൂടിയ മേഖലകളില്‍ ഫ്രണ്ട് ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പ്രദേശ വാസികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
985.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ അയ്യല്ലൂര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങിയതുമായി ബന്ധപ്പെട്ട് കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പുലിയെ പിടികൂടുന്നതിന് ആവശ്യമായ കൂട് ഉള്‍പ്പെടെ ഉളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയുന്നതിന് എന്തൊക്കെ നടപടികള്‍ കെെക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
986.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ ഗ്രാമ പഞ്ചായത്തിലെ മൂന്നേക്കര്‍ പ്രദേശത്ത് ജനവാസമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്ല്യം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കാട്ടാന ശല്ല്യം മൂലം ഈ പ്രദേശത്ത് ഉണ്ടായ കൃഷിനാശം സംബന്ധിച്ച വിവരം ലഭ്യമാക്കാമോ; കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
987.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
( ബി )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
ഇവരിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എത്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; നഷ്ടപരിഹാരം അനുവദിക്കാത്ത എത്ര കേസുകളുണ്ടെന്നും അതിന്റെ കാരണവും വ്യക്തമാക്കുമോ; ഇവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
മേൽപ്പറഞ്ഞവരിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ എത്ര പേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; നഷ്ടപരിഹാരം അനുവദിക്കാത്ത എത്ര കേസുകളുണ്ടെന്നും അതിന്റെ കാരണവും വ്യക്തമാക്കുമോ; ഇവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
988.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത്‌ വർഷക്കാലയളവിൽ സംസ്ഥാനത്ത് കാട്ടാന, പുലി, കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ട്, എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന വിവരം ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
കാട്ടാന, പുലി, കടുവ, കാട്ടുപന്നി എന്നീ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ പത്ത്‌ വർഷക്കാലയളവിൽ എത്രപേർക്ക് ഇപ്രകാരം നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകൾ നിരസിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
989.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ മേഖലയില്‍ വന്യജീവി ആക്രമണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,അറിയിക്കുമോ;
( ബി )
മൂന്നാര്‍, ദേവികുളം, മാങ്കുളം, മറയൂര്‍ മേഖലകളില്‍ വന്യജീവി ആക്രമണം തടയുന്നതിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതിന് പുതുതായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എത്ര തുകയുടെ പ്രൊപ്പോസലുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
990.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ സംസ്ഥാനത്തെ വനമേഖലയിൽ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് കാരണമായതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
991.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടുന്നതിനായി പ്രത്യേക പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എന്നാണ് പദ്ധതി രേഖ തയ്യാറാക്കിയതെന്നും അതുപ്രകാരം നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ഡ്രോണുകൾ ഉപയോഗിച്ചും ഉപഗ്രഹ സംവിധാനത്തിലൂടെയും വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ സംസ്ഥാനത്ത് ഏതൊക്കെ മേഖലകളിലാണ് ഈ പദ്ധതി നാളിതുവരെ നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
992.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വന്യജീവി ശല്ല്യം നിയന്ത്രിക്കുന്നതിനും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും വന്യമൃഗങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനുമായി ഓരോ വർഷവും ചെലവാക്കിയ തുക എത്രയാണെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവിൽ ഓരോ വർഷവും കേന്ദ്ര വിഹിതമായി വകയിരുത്തിയിരുന്ന തുകയും സംസ്ഥാന സർക്കാർ നീക്കി വച്ച വിഹിതവും എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
2016 മുതൽ ഈ ഇനങ്ങളിൽ ഓരോ വർഷവും സംസ്ഥാനം വിനിയോഗിച്ച തുക എത്രയാണെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഈ ഇനങ്ങളിൽ സ്ഥിരം ആസ്തികൾക്കായും ആവർത്തന ചെലവുകൾക്കായും ചെലവാക്കാൻ കഴിയുന്ന തുകയുടെ ശതമാനം എത്ര വീതം ആണെന്ന് അറിയിക്കുമോ;
( ഇ )
ഈ ഇനങ്ങളിൽ ഉണ്ടാകുന്ന ആവർത്തന ചെലവുകൾ എന്തൊക്കെയാണ്; 2016 മുതൽ ഇവയ്ക്കായി ഓരോ വർഷവും ചെലവാക്കിയിട്ടുള്ള തുക എത്രവിതമാണെന്ന് അറിയിക്കുമോ?
993.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വന്യമൃഗങ്ങൾ വിള നശിപ്പിച്ചതിന്റെ ഭാഗമായി എത്ര അപേക്ഷകൾ നഷ്ടപരിഹാരത്തിനായി ലഭിച്ചിട്ടുണ്ട്; എത്ര അപേക്ഷകളിൽ സഹായം അനുവദിച്ചിട്ടുണ്ട്; എത്ര അപേക്ഷകളിൽ തീരുമാനമെടുക്കാൻ അവശേഷിക്കുന്നുണ്ട്; വിശദാംശം ജില്ലതിരിച്ച് ലഭ്യമാക്കുമോ?
994.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കും കൃഷി നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ നഷ്ടപരിഹാരത്തിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകളിൽ എത്രയെണ്ണം തീര്‍പ്പാക്കുവാനുണ്ട്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
നഷ്ടപരിഹാരം നല്‍കുന്നതിന് എത്ര തുകയാണ് ആവശ്യമായി വരുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
995.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം ഏതു വര്‍ഷം വരെയുള്ളവര്‍ക്ക് നല്‍കിയെന്ന് സര്‍ക്കിള്‍ തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കുവാന്‍ ഇനി എത്ര രൂപ ആവശ്യമുണ്ടെന്ന് സര്‍ക്കിള്‍ തിരിച്ച് വിവരം ലഭ്യമാക്കുമോ?
996.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അവിടെ കൃഷി സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
997.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ശല്ല്യം തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ശല്ല്യം തടയുന്നതിന് ഫെന്‍സിംഗ്, കാന നിര്‍മ്മാണം എന്നീ പദ്ധതികള്‍ നിലവിലുണ്ടോ; എങ്കിൽ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഇവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടോ; എങ്കിൽ ഇത് എത്രയാണെന്ന് വ്യക്തമാക്കാമോ; നല്‍കിവരുന്ന സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
വണ്ടൂര്‍‌ നിയോജക മണ്ഡലത്തിലെ മമ്പാട്, കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍, കാന നിര്‍മ്മാണം, ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ പട്രോളിംഗ് എന്നിവ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
998.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റ്, വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം 2, വാല്യം 2-ല്‍ (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികള്‍)പേജ് നമ്പര്‍ 6, ക്രമ നമ്പര്‍ 118 ആയി നിലമ്പൂര്‍ മണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിന് കരിങ്കല്ലുപയോഗിച്ചുള്ള ട്രഞ്ച് നിര്‍മ്മാണവും റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കലും എന്ന പ്രവൃത്തി പത്ത്‌ കോടി രൂപ മതിപ്പുതുക കണക്കാക്കി വനംവകുപ്പ് മുഖാന്തരം നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇരുപത് ശതമാനമായ രണ്ട് കോടി രൂപ ധനവകുപ്പ് ഇതേ ബഡ്ജറ്റ് അനുബന്ധത്തില്‍ വകയിരുത്തിയിരുന്നോ; എങ്കിൽ വനം വകുപ്പ് മുഖാന്തരം നിര്‍വ്വഹിക്കേണ്ട പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമാക്കുന്നതിന് ആരാണ് വിശദമായ എസ്റ്റിമേറ്റടക്കമുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിലമ്പൂര്‍ എം.എല്‍.എ. നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നോ; എങ്കിൽ കത്തിന്റെ പകര്‍പ്പുകള്‍ നൽകാമോ; കത്തിന്മേല്‍ രണ്ടു ഡി.എഫ്.ഒ. മാരും സ്വീകരിച്ച നടപടി വിശദമാക്കാമോ; ഇക്കാര്യത്തില്‍ ഡി.എഫ്.ഒ.മാർ മേലുദ്യോഗസ്ഥര്‍ക്ക് അയച്ച കത്തുകളുടെ പകര്‍പ്പും സ്പഷ്ടീകരണം ആവശ്യപ്പെട്ട് അയച്ച കത്തുകളുണ്ടെങ്കില്‍ അവയുടെ പകര്‍പ്പും അനുവദിക്കാമോ; പ്രസ്തുത ഫയലുകള്‍ ഇപ്പോള്‍ ഏതു കാര്യാലയത്തിലാണെന്നും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അറിയിക്കാമോ;
( ഡി )
വനം വകുപ്പിന്റെ ആന്വല്‍ പ്ലാന്‍ ഓഫ് ഓപ്പറേഷനില്‍(എ.പി.ഒ.) ഉള്‍പ്പെട്ട പദ്ധതികള്‍ക്ക് മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാന ബജറ്റ് അനുബന്ധങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന ഭരണാനുമതിയില്ലാത്ത മരാമത്തുപണികള്‍ നിര്‍വ്വഹിക്കുന്നതിന് വനം വകുപ്പിന് ആന്വല്‍ പ്ലാന്‍ ഓഫ് ഓപ്പറേഷൻ പ്രകാരം ബാധ്യതയില്ലായെങ്കില്‍ അക്കാര്യം എം.എല്‍.എ.യെ ഉത്തരവുകള്‍ സഹിതം രേഖാമൂലം അറിയിക്കുമോ; വിശദമാക്കാമോ;
( എഫ് )
നിലമ്പൂര്‍ മണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇരുപത് ശതമാനം തുക ധനവകുപ്പ് നീക്കിവെച്ചതും വനം വകുപ്പ് മുഖാന്തരം നിര്‍വ്വഹിക്കേണ്ടതുമായ ഏക പ്രവൃത്തിയുടെ തുക 2023 മാര്‍ച്ച് 31-ന് ലാപ്‍സാകുന്ന പക്ഷം ആയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
999.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2016-2022 വര്‍ഷക്കാലയളവില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും വിശദാംശം നല്‍കുമോ;
( ബി )
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ നഷ്ടപരിഹാര തുക സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണത്താലുണ്ടായ കൃഷി നാശം തിട്ടപ്പെടുത്തിയിട്ടുണ്ടോ; കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
1000.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും വന്യജീവികൾ മനുഷ്യരുടെ സ്വൈര്യ ജീവിതത്തിന് വിഘാതമാകുന്ന തരത്തില്‍ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് പരിഹരിക്കാന്‍ ഫലപ്രദമായ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് കാരണമാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വന്യജീവികളുടെ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് വിഘാതമായ നിയമങ്ങളും സുപ്രീംകോടതി വിധിയും യുക്തിസഹമായി തിരുത്തിക്കിട്ടുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1001.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് ജീവഹാനി സംഭവിക്കുന്നവര്‍ക്ക് എത്ര രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്; വനത്തിനുള്ളിലും വനത്തിന് പുറത്ത്‌ വച്ചും നടക്കുന്ന അപകടങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വ്യത്യസ്തമാണോ; നഷ്ടപരിഹാരത്തുക ലഭിക്കാൻ അപേക്ഷ സമര്‍പ്പിക്കേണ്ടത് സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള അപകടങ്ങളില്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ഏത് തീയതി മുതലാണ് പ്രാബല്യം നല്‍കിയിട്ടുള്ളത്;
( സി )
തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടത്തില്‍പ്പെട്ട് പരിക്കേറ്റവര്‍ക്ക് ചികിത്സാച്ചെലവ് നല്‍കുന്നകാര്യം പരിഗണിക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.