UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4103.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട്, സി.എഫ്.സി. ഗ്രാന്‍ഡ് എന്നിവ ഉപയോഗിച്ച് തോട്ടം മേഖലയില്‍ നടപ്പിലാക്കുന്ന നിർമ്മാണ പ്രവൃത്തികൾക്ക് സ്ഥലം നല്‍കിവന്നിരുന്നത് തോട്ടമുടമകൾ നൽകുന്ന എന്‍.ഒ.സി. വച്ചായിരുന്നു. എന്നാൽ നിലവിലെ നിർമ്മാണ പ്രവൃത്തികൾക്ക് പ്രസ്തുത എന്‍.ഒ.സി. വച്ച് അനുമതി നൽകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇടുക്കി , വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിൽ പ്ലാൻ ഫണ്ട്, സി.എഫ്.സി. ഗ്രാന്‍ഡ് എന്നിവ ഉപയോഗിച്ചുള്ള തോട്ടം മേഖലയിലെ പ്രവൃത്തികൾ തോട്ടം ഉടമകൾ നൽകുന്ന എന്‍.ഒ.സി. വച്ച് നിർവ്വഹിക്കുവാൻ വേണ്ട നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
4104.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി അതിദരിദ്രരെ കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
രാജ്യത്ത് ആദ്യമായി പരമ ദരിദ്ര കുടുംബങ്ങളെയെല്ലാം സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്;
( സി )
ദീര്‍ഘകാലാടിസ്ഥാനത്തിൽ ഇത്തരം കുടുംബങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടോ?
4105.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ചാവക്കാട് നഗരസഭയില്‍ ലെെഫ് ഭവന പദ്ധതി പ്രകാരം ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ലെെഫ് ഭവന പദ്ധതി പ്രകാരം ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലുകളെ കുറിച്ച് വിശദമാക്കാമോ?
4106.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം ലൈഫ് പദ്ധതിയ്ക്കായി എത്ര തുക വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
വകയിരുത്തിയ തുകയിൽ എത്രയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയ്ക്കൊപ്പം പാർപ്പിടവും നിർമ്മിച്ചു നൽകാനുമായി റൂറൽ ലൈഫ് പാർപ്പിട പദ്ധതിക്കായി എത്ര രൂപയാണ് വകയിരുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ തുകയിൽ ഇതുവരെ എത്ര രൂപയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ;
( ഇ )
ലൈഫ് മിഷൻ ഒന്നാംഘട്ടം എപ്പോഴാണ് പ്രഖ്യാപിച്ചതെന്നും എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അന്തിമ പട്ടികയിൽ എത്ര പേരെ ഉൾപ്പെടുത്തിയെന്നും എത്രപേർക്ക് വീട് നൽകിയെന്നും വ്യക്തമാക്കാമോ;
( എഫ് )
ലൈഫ് മിഷൻ രണ്ടാം ഘട്ടം എപ്പോഴാണ് പ്രഖ്യാപിച്ചതെന്നും അന്തിമ പട്ടികയിൽ എത്ര പേരെ ഉൾപ്പെടുത്തിയെന്നും എത്രപേർക്ക് വീട് നൽകിയെന്നും വ്യക്തമാക്കാമോ;
( ജി )
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
4107.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018ല്‍ ഉണ്ടായ പ്രളയത്തിൽ തകർന്ന എത്ര പാലങ്ങളാണ് റീബിൽഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചിട്ടുള്ളത്; എത്ര രൂപയാണ് ആയതിന് ചെലവായത്; വിശദമാക്കാമോ;
( ബി )
ആദിവാസി കുടികളിലേക്കുള്ള പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റീബിൽഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്തിലെ ആദിവാസി കുടികളിലേക്കുള്ള മൂഴിക്കല്‍ - തോപ്പില്‍കടവ് പാലത്തിന്റെ പുനർനിർമ്മാണ നടപടികള്‍ എന്തായി എന്ന് വ്യക്തമാക്കാമോ?
4108.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരങ്ങളെയും പട്ടണങ്ങളെയും മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രാെജക്റ്റിന്റെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രൊജക്റ്റിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
4109.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജ് സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ സ്ഥലം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച കത്ത് എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ലഭിച്ചത്; കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് എന്നാണ് കത്ത് നല്‍കുന്നത്;
( സി )
പ്രസ്തുത കത്തിന് പഞ്ചായത്ത് ഡയറക്ടറില്‍ നിന്നും എന്നാണ് മറുപടി ലഭിച്ചതെന്നും മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ ഇതുസംബന്ധിച്ച് എത്ര കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയവ പഞ്ചായത്ത് ഡയറക്ടര്‍ക്ക് നല്‍കിയെന്നും കത്തുകളുടെ കോപ്പികള്‍ സഹിതം വ്യക്തമാക്കാമോ;
( ഡി )
പഞ്ചായത്ത് ഡയറക്ടര്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡയറക്ടര്‍ നടത്തിയ കത്തിടപാടുകളുടെ പൂര്‍ണ്ണ വിവരം ലഭ്യമാക്കാമോ;
( ഇ )
ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെയും കത്തിടപാടുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ., ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്ത മീറ്റിംഗിലെ തീരുമാന പ്രകാരം നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം സമയബന്ധിതമായി പാലിക്കുന്നതിനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
4110.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചിട്ടും മുനിസിപ്പൽ സര്‍വീസില്‍ ആയത് നടപ്പാക്കിയിട്ടുണ്ടോ; മുനിസിപ്പൽ സര്‍വീസിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും മുനിസിപ്പൽ സർവീസിലേക്കും തിരിച്ചും ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം അനുവദിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
നഗരകാര്യ വകുപ്പില്‍ അക്കൗണ്ട്സ് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തേണ്ടതായിട്ടുണ്ടോ; ഈ നിയമനം നടത്തുന്നതിന് മുനിസിപ്പൽ ഡയറക്ടറേറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത തസ്തികയുടെ ശമ്പളസ്കെയില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
മുനിസിപ്പൽ ജീവനക്കാരുടെ പി.എഫ്. വരവ് വയ്ക്കുന്നത് സംബന്ധിച്ചുള്ള ജീവനക്കാരുടെ ഇടയിലുള്ള പരാതിക്ക് പരിഹാരം കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്താണെന്നും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടുകളില്‍ കൃത്യമായ പോസ്റ്റിംഗ് നടത്തുന്നുണ്ടോയെന്നും ഇത്തരം ജിവനക്കാരുടെ ഏതുമാസംവരെയുള്ള തുകയാണ് ഇനി വരവു വയ്ക്കാനുള്ളതെന്നും അത് ഏതെല്ലാം ജീവനക്കാരുടേതെന്നും വ്യക്തമാക്കാമോ;
( ഇ )
മുനിസിപ്പൽ ജീവനക്കാരെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
4111.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചു എന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
4112.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചതിന് ശേഷമുള്ള ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തീകരിച്ചിട്ടിണ്ടോ ;ഇല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
4113.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അങ്കണവാടി കലോത്സവം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ കലോത്സവം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് തുക ചെലവഴിക്കുന്നതിനുള്ള പരിധി എത്രയാണ്;
( സി )
പ്രസ്തുത പരിധി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4114.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ ജനറൽ കൗൺസിൽ നാളിതുവരെ അംഗീകാരം നൽകിയ പ്രവൃത്തികൾ ഏതെല്ലാമെന്നും, എന്നാണ് അംഗീകാരം നൽകിയതെന്നും, പ്രസ്തുത പ്രവർത്തികളുടെ നിർവ്വഹണ ഏജൻസികൾ ആരെല്ലാമെന്നും, തുക എത്രയെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ബി )
ജനറൽ കൗൺസിൽ അംഗീകാരം നൽകിയ പ്രവൃത്തികൾ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ജിഡയുടെ വരവ് - ചിലവ് കണക്കുകളും നാളിതുവരെയുള്ള നീക്കിയിരുപ്പ് എത്രയെന്നും വിശദമാക്കാമോ?
4115.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി കോർപ്പറേഷന്റെ വൈപ്പിൻ - ഫോർട്ട് കൊച്ചി സർവീസിന് വേണ്ടി റോ -റോ സർവീസ് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര എണ്ണമെന്ന് അറിയിക്കുമോ;
( ബി )
പുതുതായി അനുവദിച്ച റോ-റോ യുടെ നിർമ്മാണം ഏതുവരെ ആയെന്നും ഇതിന്റെ നിർമ്മാണ പ്രവൃത്തി ആരെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എന്നത്തേക്ക് പൂർത്തീകരിച്ച് നീറ്റിലിറക്കുവാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
4116.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ നിരക്ക് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത നിരക്ക് പ്രതിവര്‍ഷം ഒരു നിശ്ചിത ശതമാനം വീതം വര്‍ദ്ധിപ്പിക്കുന്നുണ്ടോ; എങ്കില്‍ ഏത് ചട്ടപ്രകാരമാണെന്ന് അറിയിക്കാമോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുമ്പ് കരാറിലേര്‍പ്പെട്ടിട്ടുള്ള കെട്ടിങ്ങളുടെ വാടകയിലെ വാര്‍ഷിക വര്‍ദ്ധന കണക്കിലെടുത്താലും നിലവിലുള്ള മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ വളരെയധികം കുറവിലാണ് പല കെട്ടിടങ്ങളും വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കെട്ടിടങ്ങളുടെ വാടക പ്രതിവര്‍ഷം ഒരു നിശ്ചിത ശതമാനം എന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും അഞ്ച് വര്‍ഷത്തിലധികമായി കരാറിലേര്‍പ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ വാടക നിലവിലെ മാര്‍ക്കറ്റ് നിരക്കനുസരിച്ച് പുനർനിശ്ചയിക്കുന്നതിനും നിര്‍ദ്ദേശം നല്‍കാമോ;
( ഇ )
സംസ്ഥാനത്തുടനീളം ഉണ്ടായിട്ടുള്ള വികസനവും പഴയകാലങ്ങളില്‍ നിശ്ചയിച്ച വാടകനിരക്ക് തുടരുന്നതിലെ യുക്തിയില്ലായ്മയും കണക്കിലെടുത്ത് ഇക്കാര്യം ഗൗരവമായി പരിഗണിക്കുമോ?
4117.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നികുതി പിരിച്ചെടുക്കുന്നതിൽ അലംഭാവം കാട്ടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സാധാരണക്കാർ കൃത്യമായി നികുതി അടയ്ക്കുമ്പോൾ വൻകിട കെട്ടിട ഉടമകളും വ്യാപാര കേന്ദ്രങ്ങളും നികുതി വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കെട്ടിട നികുതി പൂർണ്ണമായും പിരിച്ചെടുക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
4118.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്‌ യൂനാനി ഡിസ്‌പെന്‍സറിയില്‍ താല്കാലിക ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അനുമതിയ്ക്കായി നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
താല്കാലിക ഫാര്‍മസിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ശമ്പളം നല്‍കുന്നതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4119.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകൃത പൊതുസര്‍വ്വീസിന്റെ ഭാഗമായുളള വകുപ്പുകള്‍ക്കിടയിലുള്ള ( ഇന്റര്‍ - ഡിപ്പാര്‍ട്ട്മെന്റല്‍ ട്രാന്‍സ്ഫേര്‍സ് ) സ്ഥലമാറ്റങ്ങള്‍ ഏത് വിധത്തില്‍ നടത്തുന്നതിനാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്;
( ബി )
ഇതിനായി പ്രത്യേക മാനദണ്ഡങ്ങളോ മാര്‍ഗ്ഗനിര്‍ദേശങ്ങളോ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനുകളോ ആവിഷ്‌കരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലോ സര്‍ക്കാര്‍ തലത്തിലോ സര്‍വ്വീസ് സംഘടനാ തലത്തിലോ പ്രത്യേക മീറ്റിംഗുകളോ കൂടിയാലോചനകളോ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ഡി )
വകുപ്പ് തല സ്ഥലമാറ്റങ്ങളില്‍ ഏകീകൃത പൊതു സര്‍വ്വീസിന്റെ ഭാഗമായ സ്റ്റേറ്റ്/സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ മുഴുവന്‍ തസ്തികകളിലേയും എല്ലാ ജീവനക്കാര്‍ക്കും നഗര-ഗ്രാമ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ ഒരു നിശ്ചിത കാലയളവില്‍ നിര്‍ബന്ധിത സേവനം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
എങ്കില്‍ അത് എപ്രകാരമാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
4120.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതിക്കായി വകയിരുത്തിയ തുകയിൽ 5.34 ശതമാനം മാത്രമാണ് ചെലവിട്ടത് എന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ടോ;
( ബി )
ആയതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള തുടർ നടപടികൾ വിശദീകരിക്കാമോ; നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായിട്ടും തുക വിനിയോഗിക്കുന്നതിൽ പുരോഗതിയുണ്ടാക്കാൻ കഴിയാത്ത സാഹചര്യം എന്താണ്;
( സി )
ഭവന പദ്ധതിയുടെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലുമായി ലഭിച്ച അപേക്ഷകരുടെ എണ്ണവും വീട് നിർമ്മിച്ച് നൽകിയ ഗുണഭോക്താക്കളുടെ കണക്കുകളുടെയും വിശദവിവരം നൽകുമോ?
4121.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 കാലഘട്ടം മുതൽ ബഡ്ജറ്റിൽ തൃശ്ശൂർ മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് വഴി അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തിയാക്കാത്ത പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പദ്ധതികൾ പൂർത്തിയാക്കാത്തതിന്റെ കാരണം അറിയിക്കാമോ?
4122.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വമിഷന്‍ മുഖേന ടോയ്‍ലെറ്റുകള്‍ അനുവദിച്ചിട്ടുണ്ട് ; അവയുടെ തല്‍സ്ഥിതി വിശദമാക്കുമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുള്ളവ ഏതൊക്കെയെന്നും ആയതിനുളള നിര്‍മ്മാണ തടസ്സങ്ങള്‍ എന്തൊക്കെയെന്നും അറിയിക്കുമോ;
( സി )
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൊയ്‍ലെറ്റുകള്‍ വേഗത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4123.
ശ്രീമതി യു പ്രതിഭ
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മികച്ച ജനസേവന പരിപാടികള്‍ക്കായി കോമണ്‍ വെല്‍ത്ത് അസോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് നല്‍കുന്ന അന്താരാഷ്ട്ര സുവര്‍ണ പുരസ്കാരം കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുണ്ടോ; ലോകത്തിലെ എത്ര രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ചിട്ടാണ് കുടുംബശ്രീ ഈ പുരസ്കാരം നേടിയെടുത്തതെന്ന് അറിയിയ്ക്കാമോ;
( ബി )
ഭൂരിപക്ഷം ഇതര സംസ്ഥാനങ്ങളിലെയും സ്ത്രീജീവിതം ദുരിതപൂര്‍ണ്ണമായി തുടരുമ്പോഴും കേരളത്തിലെ സ്ത്രീകള്‍ക്ക് അന്തസ്സായി ജീവിതം നയിക്കുന്നതിനും ഭരണത്തിലും കുടുംബത്തിലും നിർണ്ണായക സ്ഥാനം വഹിക്കുന്നതിനും കുടുംബശ്രീ എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4124.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി മുഖേന വിവിധ ഘട്ടങ്ങളിലായി എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം അറിയിക്കാമോ;
( ബി )
ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പാറശാല മണ്ഡലത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്; ആയതിന്റെ പ‍ഞ്ചായത്തുതല നടപടികള്‍ ഏത് ഘട്ടത്തിലാണ് ; പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
4125.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ എണ്ണം ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇതുവരെ എത്ര വീടുകൾ പൂർത്തീകരിച്ചുവെന്ന് പഞ്ചായത്ത്‌ /നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( സി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ലിസ്റ്റിൽ എത്ര ഗുണഭോക്താക്കൾ ഉണ്ടെന്ന് പഞ്ചായത്ത്‌ /നഗരസഭ തിരിച്ച് വ്യക്തമാക്കാമോ?
4126.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ 06.02.2021-ലെ സ.ഉ(കെെ) നം. 29/2021/തസ്വഭവ നമ്പര്‍ ഉത്തരവുപ്രകാരം ഭരണാനുമതി നല്‍കിയ 27 പ്രവൃത്തികളില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ ഉള്‍പ്പെടുന്നുണ്ട്;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണം ഏത് വകുപ്പ് മുഖേനയാണ് നടത്തുന്നതെന്നും ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
മേല്‍ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4127.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഞ്ച ഭൂമിയായിട്ടുള്ള മേഖലകളിലെ അതീവ ദരിദ്രരായ ലൈഫ് ഗുണഭോക്താക്കളുടെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതായതിനാല്‍ കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുമോ;
( ബി )
സ്വന്തമായി വേറെ ഭൂമിയില്ലാത്ത ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നഞ്ച ഭൂമിയില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് 2018 ലെ നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഭൂരിഭാഗം ഭൂമിയും നഞ്ച വിഭാഗത്തില്‍പ്പെട്ട കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ലൈഫ് പദ്ധതി പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി തേടികൊണ്ടുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിവേദനത്തിന്‍മേല്‍( റെസിപ്റ്റ് നമ്പര്‍: 6975467)സ്വീകരിച്ച നടപടി അറിയിക്കുമോ?
4128.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ദേശീയ തലത്തില്‍ വര്‍ക്ക് നിയര്‍ ഹാേം പദ്ധതി നടത്തിപ്പിന് വേണ്ടി തയ്യാറാക്കിയ രൂപരേഖ വിശദമാക്കാമോ;
( സി )
പ്രസ്തുത ലക്ഷ്യത്തിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാന്‍ ആസൂത്രണം ചെയ്ത സാമ്പത്തിക സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4129.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രാദേശിക വിഭവശേഷിയെ ഫലപ്രദമായി ഉപയോഗിക്കുക ആണെന്നിരിക്കെ നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങള്‍ പ്രസ്തുത ലക്ഷ്യത്തിനനുസൃതമായി പരിഷ്ക്കരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്;
( ബി )
പ്രാദേശിക സര്‍ക്കാരുകളുടെ നൂതന പദ്ധതികള്‍ക്കായി സർക്കാർ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം വിജയകരമായിരുന്നെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
2021‌-22 വര്‍ഷങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടുള്ള നൂതന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നൂതന ആശയങ്ങളും പദ്ധതികളും ആവിഷ്ക്കരിക്കുന്നതിനുള്ള സാധ്യതകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതായി കരുതുന്നുണ്ടോ; വിശദമാക്കുമോ?
4130.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിനുശേഷവും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ നിരോധിച്ച ഏതെങ്കിലും തരം പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിന് ബഹു.ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പ്ലാസ്റ്റിക് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താന്‍ സാധിക്കുമോ; വിശദമാക്കാമോ?
4131.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന 99-ാം നമ്പർ അംഗന്‍വാടിക്കായി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടോ; തുക എത്രയെന്നും ഏത് സാമ്പത്തിക വർഷത്തെ പദ്ധതിയിലാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാർ ആരാണ് എടുത്തിട്ടുള്ളതെന്നും കരാർ കാലാവധി എന്നാണ് അവസാനിക്കുന്നതെന്നും കരാർ കാലാവധി നീട്ടി നൽകിയിട്ടുണ്ടോയെന്നും എങ്കിൽ അത് എന്നുവരെയെന്നും വിശദമാക്കാമോ;
( സി )
പ്രവൃത്തി നാളിതുവരെ ആരംഭിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നാളിതുവരെ ആരംഭിക്കാത്തത് സംബന്ധിച്ച് റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ;
( ഇ )
ഈ പ്രവൃത്തി ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അനുവദിച്ച തുക നഷ്ടമാകാതെ മറ്റൊരു പ്രവൃത്തിക്കായി മാറ്റി അനുമതി ലഭ്യമാക്കാമോ; ഇതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4132.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിച്ച് പദ്ധതി വിപുലമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 2023-24 കേന്ദ്ര ബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചിട്ടുണ്ടോ;
( സി )
തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏര്‍പ്പെടുത്തിയ അപ്രായോഗികവും അശാസ്ത്രീയവുമായ നിബന്ധനകള്‍ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിൽ കാര്യമായ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ ; വിശദമാക്കാമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതി തടസ്സം കൂടാതെയും കാര്യക്ഷമമായും നടത്തുന്നതിന് സംസ്ഥാനതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4133.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തീരാജ് നഗരപാലിക നിയമ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ തോടുകള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പൊതുജലാശയങ്ങള്‍ കന്നുകാലി മേച്ചില്‍പ്പുറങ്ങള്‍ തുടങ്ങിയ പൊതു ആസ്തികള്‍ തിട്ടപ്പെടുത്തി ആസ്തി രജിസ്ടറില്‍ ചേര്‍ത്ത് സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4134.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
4135.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം പരിപാടിയുടെ രണ്ടാം ഘട്ടമായി വൃത്തിയുള്ള നവകേരളം - വലിച്ചെറിയല്‍ മുക്തകേരളം പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തന പദ്ധതികള്‍ വിശദമാക്കാമോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് പദ്ധതി ഉണ്ടോ; ശേഖരിക്കുന്ന മാലിന്യങ്ങളും പാഴ്‍വസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4136.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സർവീസ് രൂപീകരണത്തിന്റെ ഭാഗമായി എത്ര തസ്തികകൾ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് തസ്തികകളുടെ പേരും മറ്റ് വിശദാംശങ്ങളും സഹിതം അറിയിക്കാമോ;
( ബി )
തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള എത്ര തസ്തികകൾ ഉണ്ടെന്നും പ്രസ്തുത തസ്തികകളിൽ നിയമനം നടന്നിട്ടുണ്ടോയെന്നും വിശദമാക്കാമോ?
4137.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഏതൊക്കെ അംഗീകൃത ഏജൻസികൾക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായുള്ള മണ്ണ് പരിശോധനയും സ്ട്രക്ച്ചറൽ ഡിസൈനിംഗും നടത്താൻ സാധിക്കുന്നത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത ഏജൻസികൾക്ക് ടെൻഡർ ഇല്ലാതെ ഇത്തരം പ്രവൃത്തികൾ നേരിട്ടേൽപ്പിക്കാൻ സാധിക്കുമോ; വിശദമാക്കാമോ?
4138.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭ, കോര്‍പ്പറേഷനുകളിലും) 2018 ജനുവരി 1 മുതല്‍ 2023 ജനുവരി 1 വരെയുള്ള കാലയളവില്‍ തീര്‍പ്പാക്കാതെ എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഭവനം, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുളള അനുമതിയുമായോ നി‍ർ‍മ്മാണം പൂര്‍ത്തീകരിച്ച് നമ്പറുകള്‍ നല്‍കുന്നതുമായോ ബന്ധപ്പെട്ട ഫയലുകളുടെയും ആരോഗ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളുടെയും വേര്‍തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
എന്ത് കാരണത്താലാണ് ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കാത്തതെന്ന് വിശദമാക്കുമോ;
( ഡി )
ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ഇ )
നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ തീര്‍പ്പാക്കാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4139.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രേഖകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
4140.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനാഗമന മാര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വിവിധ തരം നികുതികള്‍ അടയ്ക്കാനുണ്ടെന്ന സന്ദേശം എസ്.എം.എസ്, ഇമെയില്‍ എന്നീ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ആളുകളെ അറിയിക്കാന്‍ നിലവില്‍ മാര്‍ഗ്ഗമുണ്ടോ; ഇല്ലെങ്കില്‍ ആയത് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക, ലേലതുക എന്നിവ സമയബന്ധിതമായി പിരിച്ചെടുക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ നിശ്ചയിക്കുന്ന വാടക കാലാനുസൃതമായി പരിഷ്കരിക്കാറുണ്ടോ;
( ഇ )
പ്രസ്തുത വാടക നിരക്ക് പരിഷ്കരിക്കുന്നതിന്റെ മാനദണ്ഡവും എത്ര കാലത്തെ ഇടവേളയിലാണ് നിരക്ക് പരിഷ്കരിക്കുന്നത് എന്നും അറിയിക്കാമോ;
( എഫ് )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനാഗമന മാര്‍ഗം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് നേടുന്നതിന്റെ സാധ്യത പരിശോധിക്കാമോ?
4141.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ഗ്രാന്റ് അനുവദിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?
4142.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ എത്ര റോഡുകള്‍ ഉണ്ടെന്നും, അവയ്ക്ക് എത്ര കിലോമീറ്റര്‍ ദെെര്‍ഘ്യമുണ്ടെന്നുമുളള വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ റോഡുകളില്‍ ഗതാഗത യോഗ്യമല്ലാത്ത, അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമായ റോഡുകളുടെ വിവരം കിലോമീറ്റര്‍ സഹിതം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4143.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
06-01-2023ലെ സ.ഉ (സാധാ)നമ്പർ 41/2023/ത.സ്വ.ഭ.വ ഉത്തരവുമായി ബന്ധപ്പെട്ട കുറിപ്പ് ഫയലിന്റെയും നടപ്പ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
ഖര മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനത്തിന് യൂസര്‍ ഫീ ഇനത്തിൽ എത്ര രൂപയാണ് ഈടാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ദാരിദ്ര്യ രേഖയ്ക് താഴെയുള്ള വിഭാഗത്തിൽപ്പെടുന്നവർ , അര്‍ബുദം പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവരുടെ കുടുംബങ്ങൾ എന്നിവരെ പ്രസ്തുത യൂസര്‍ ഫീയിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുമോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
4144.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം ജില്ലയില്‍ അനുവദിച്ച നബാര്‍ഡിന്റെ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ബി )
കൊല്ലം ജില്ലയില്‍ നിന്നും നിലവില്‍ പരിഗണനയിലുള്ള പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
4145.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡിൽ അയഞ്ഞ് കിടക്കുന്ന കേബിൾ മരണക്കുരുക്കായി മാറുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കായംകുളം ഇടശേരി ജംഗ്ഷന് സമീപം ഭർത്താവിനൊടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കഴുത്തിൽ കേബിൾ കുരുങ്ങി വീട്ടമ്മ റോഡിൽ വീണ് മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മറ്റ് വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
4146.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പഞ്ചായത്തുകളിലും നഗരസഭകളിലും ജോലി ചെയ്യുന്ന കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്ക് സ്പെഷ്യൽ റൂള്‍ തയ്യാറാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പഞ്ചായത്ത് , സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഫുള്‍ടെെം സ്വീപ്പര്‍മാരുടെ ഓഫീസ് അറ്റന്‍ഡന്റ്, ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുള്ള ബെെ ട്രാന്‍സ്ഫര്‍ നിയമനം പ്രസ്തുത സ്പെഷ്യൽ റൂളില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ പേര് ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4147.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍വ്വഹണ വകുപ്പായിട്ടുള്ളതുമായ കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശി ഹെെസ്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4148.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എന്‍. ലക്ഷം വീട് പദ്ധതി പ്രകാരം ഇരട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഒറ്റവീട് ആക്കുന്നതിനായി ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത്തരം വീടുകളില്‍ താമസിക്കുന്നവര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീട് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
4149.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് സ്പെഷ്യൽ റൂള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം പൊതുസര്‍വീസിലെ സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത്, ബ്ലാേക്ക് പഞ്ചായത്ത്, നഗരസഭകളിലെ എത്ര ജീവനക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരായി പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് സ്പെഷ്യൽ റൂള്‍ പ്രകാരം നഗരസഭയിലെ എത്ര ശതമാനം ജീവനക്കാര്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരായി പ്രൊമോഷന്‍ നല്‍കുന്നതെന്നും ഇത്തരത്തില്‍ പ്രൊമോഷന്‍ നല്‍കിയവരുടെ വിശദ വിവരവും ലഭ്യമാക്കാമോ?
4150.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിനുശേഷം എത്ര ഗുണഭോക്താക്കളാണ് പുതിയതായി ലൈഫ് ഭവന പദ്ധതിയിൽ കരാർ ഒപ്പിട്ട് ഭവന നിർമ്മാണം ആരംഭിച്ചതെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞവരിൽ എത്രപേർ ഭവന നിർമ്മാണം പൂർത്തീകരിച്ച് മുഴുവൻ തുകയും കൈപ്പറ്റിയിട്ടുണ്ടെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വിശദമാക്കുമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതിക്കായി വകയിരുത്തിയ ആകെ തുക എത്രയായിരുന്നുവെന്നും ഇതിന്റെ എത്ര ശതമാനം നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4151.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ പുതുതായി എത്ര സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ; വർഷവും സംരംഭങ്ങളുടെ തരവും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതിൽ ഒന്നിൽ കൂടുതൽ ജീവനക്കാർ ഉൾപ്പെടുന്ന സംരംഭങ്ങളുടെ എണ്ണം എത്രയാണ്; വർഷവും സംരംഭങ്ങളുടെ തരവും ജില്ലയും തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ പുതുതായി സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് എന്തെല്ലാം രേഖകൾ ഹാജരാക്കണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്; ഇതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ എന്തെല്ലാം പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ കൂടാതെ സംസ്ഥാനത്ത് സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ഉണ്ടോ; എങ്കിൽ എത്രകാലമാണ് അപ്രകാരം ഒരു സംരംഭം പ്രവർത്തിപ്പിക്കാനാകുക; വിശദമാക്കുമോ?
4152.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖരമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ 2022 ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിച്ച വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ; അതിന്മേൽ നൽകിയ മറുപടി എന്താണെന്ന് വ്യക്തമാക്കുമോ; ആയതിന്റെ പകർപ്പുകൾ കൂടി ലഭ്യമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ നടപ്പ് ഫയലിന്റെയും കുറിപ്പ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയ ആരുടെയെങ്കിലും പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ പരാതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
വിവരാവകാശ നിയമ പ്രകാരം മറുപടി ആവശ്യപ്പെട്ടതിന്റെ പേരിൽ അപേക്ഷകനെതിരെ പോലീസിൽ പരാതി നൽകിയത് ആരുടെ നിർദ്ദേശ പ്രകാരം ആണെന്ന് വിശദമാക്കാമോ?
4153.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ഏതെല്ലാം സ്ഥലങ്ങളിലാണ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി.) നടപ്പിലാക്കി വരുന്നതെന്നും പുതുതായി എ.ബി.സി. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
4154.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ 2022-23 വര്‍ഷത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
4155.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവായി ഒരു മാലിന്യ സംസ്കരണ നയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ ഒരു നയം നടപ്പിലാക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യൂസര്‍ ഫീ ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ യൂസര്‍ ഫീ യുടെ നിരക്ക് നിശ്ചയിക്കുവാനുളള അധികാരം ആര്‍ക്കാണ് നല്‍കിയിരിക്കുന്നത്; അതിന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
4156.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുടുംബശ്രീ മുഖേന നാളിതുവരെ എത്ര സംരംഭങ്ങളാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ചും ഇതുവഴി സ്ത്രീ ശാക്തീകരണത്തിന് ഉണ്ടായ മാറ്റങ്ങൾ സംബന്ധിച്ചും വിശദമാക്കാമോ;
( സി )
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വിപണനം ചെയ്യുന്നതിന് സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവിലുണ്ടോയെന്നും സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അവ വിപണനം ചെയ്യുന്നതിന് പരിശീലനം നല്‍കുന്നുണ്ടോയെന്നും വിശദമാക്കുമോ?
4157.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ കീഴില്‍ തൃശൂര്‍ ജില്ലയില്‍ എത്ര സംരംഭങ്ങള്‍ 2022-ല്‍ ആരംഭിച്ചിട്ടുണ്ടെന്നും ആയതിന് എത്ര കോടി രൂപ വായ്പയിനത്തില്‍ നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
4158.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ പനമ്പള്ളി നഗർ, ഗിരിനഗർ, ഗാന്ധിനഗർ, കുമാരനാശാൻ നഗർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വിവിധ സ്കീമുകളിലായി ജി.സി.ഡി.എ. ഡെവലപ്പ് ചെയ്ത് പുരയിടം എന്ന് രേഖപ്പെടുത്തി നൽകിയ ആയിരക്കണക്കിന് ഹൗസ് പ്ലോട്ടുകളുടെ റവന്യൂ രേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വസ്തു ഉടമകൾക്ക് അവരുടെ വസ്തു വകകളിൽ നിർമ്മാണ പ്രവർത്തനം നടത്തുവാനോ വസ്തു വിൽക്കുവാനോ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുവാനോ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഇത്തരം ഭൂപ്രദേശങ്ങൾ ഒരുമിച്ച് റവന്യൂ രേഖകളിൽ പുരയിടം എന്നാക്കി മാറ്റുന്നതിന് ജി.സി.ഡി.എ. മുഖാന്തിരം നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4159.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ആശ്രാമത്തെ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ജൈവ വൈവിധ്യ മേഖലയില്‍ വന്‍തോതില്‍ മാലിന്യനിക്ഷേപം നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ അടിയന്തര തുടര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ നടപ്പിലാക്കിയ ശലഭോദ്യാനം, മിയാവാക്കി ചെറുവനം പദ്ധതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4160.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാക്ഷരതാ പ്രേരക് മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സാക്ഷരതാ പ്രേരക് മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിലെ ഇ.ആര്‍.ബി.3/19/2021/ത.സ്വ.ഭ.വ. നമ്പര്‍ ഫയലില്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;ഈ ഫയലില്‍ നടത്തിയിട്ടുള്ള എല്ലാ കത്തിടപാടുകളുടെയും ഈ വിഷയത്തില്‍ നടത്തിയ യോഗങ്ങളുടെ മിനിറ്റ്സുകളുടെയും പകര്‍പ്പുകൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ സാക്ഷരതാ പ്രേരക് മാര്‍ നിലവില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
സാക്ഷരതാ പ്രേരക് മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സാക്ഷരതാ മിഷന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;സാക്ഷരതാ മിഷന്‍ ഈ വിഷയത്തില്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ഇ )
സാക്ഷരതാ പ്രേരക് മാര്‍ക്ക് നിലവില്‍ അനുവദിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിൽ എത്ര മാസത്തെ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;അവ ഏത് വകുപ്പില്‍ നിന്ന് എപ്പോള്‍ അനുവദിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( എഫ് )
സാക്ഷരതാ പ്രേരക് മാര്‍ നിലവില്‍ ഏത് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലാണ് വരുന്നതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും അനിശ്ചിതത്വം നിലവിലുണ്ടോ; എങ്കില്‍ എന്താണെന്ന് അറിയിക്കാമോ;
( ജി )
സംസ്ഥാനത്തെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാക്ഷരതാ മിഷന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമോ; സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തുമോ; വ്യക്തമാക്കുമോ?
4161.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ എത്ര ചെറുകിട കച്ചവട സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ; ഇതിൽ കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ പ്രത്യേകമായി നൽകാമോ;
( ബി )
ഈ സ്ഥാപനങ്ങളിൽ ആകെ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭ്യമാണോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്‍മെന്റ് ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ എത്ര ശതമാനം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4162.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഇതുവരെ അംഗീകാരം നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
4163.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളതും അനുബന്ധ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെടുന്നതുമായ മത്സ്യത്തൊഴിലാളികള്‍ ലെെഫ് മിഷൻ ലിസ്റ്റില്‍ മത്സ്യത്തൊഴിലാളി പട്ടികയില്‍ വരാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4164.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതി ദരിദ്രരെ കണ്ടെത്തുന്നതിനായി അരുവിക്കര മണ്ഡലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഇത് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് നല്‍കാമോ?
4165.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള വസ്തു പന്ത്രണ്ട് വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്തുന്നതല്ലെന്ന് കരാര്‍ എഴുതി സബ് രജിസ്ട്രാ‍‍‍ര്‍ ഓഫീസില്‍ നല്‍കിയവര്‍ക്ക് അവിടെ നിന്നും ലഭിക്കുന്ന ബാധ്യതാ സര്‍ട്ടിഫിക്കറ്റി‍‍ല്‍ ഇങ്ങനെ ബാധ്യത ഉള്ളതായി രേഖപ്പെടുത്തിയിട്ടുള്ളതിനാ‍‍ല്‍ ധനകാര്യ സ്ഥാപനങ്ങ‍ള്‍ ഗുണഭോക്താക്കള്‍ക്ക് വായ്പ നല്‍കാ‍ന്‍ വിമുഖത കാണിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സാഹചര്യത്തില്‍ ഇ.എം.എസ്. പാര്‍പ്പിട പദ്ധതിയുടെ വീടും വസ്തുവും പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാമെന്ന് കാണിച്ചുള്ള 07.07.2010-ലെ സ.ഉ.(സാധാ) നം. 2234/2010/ത.സ്വ.ഭ.വ ഉത്തരവിന് സമാനമായി ലൈഫ് പദ്ധതി പ്രകാരമുള്ള വീടും വസ്തുവും പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങ‍ള്‍ക്ക് വായ്പ അനുവദിക്കാമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുമോ; വ്യക്തമാക്കാമോ?
4166.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ വാര്‍ഷിക പദ്ധതി, എം.എല്‍.എ-മാരുടെ ആസ്തി / പ്രത്യേക വികസന പദ്ധതി, എം.പി-മാരുടെ പ്രാദേശിക വികസന പദ്ധതി തുടങ്ങിയ മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം, പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന ബില്‍ഡിംഗ് പെര്‍മിറ്റ്, മൂല്യനിര്‍ണ്ണയം അടക്കമുള്ള വിവിധ സേവനങ്ങള്‍ എന്നിവ നിര്‍വഹിക്കുന്നത് വഴി എഞ്ചിനീയറിംഗ് വിഭാഗത്തിന് അമിത ജോലി ഭാരമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എഞ്ചിനീയറിങ് വിഭാഗത്തിന്റെ ജോലിഭാരം സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ജോലി ഭാരം കുറയ്ക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
4167.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു സര്‍വ്വീസ് രൂപീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഏതൊക്കെ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതു സര്‍വ്വീസ് രൂപീകരണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും അപ്ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഉന്നത തസ്തികകളിലേക്ക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ പരിഗണിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
4168.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണത്തെത്തുടര്‍ന്ന് ജില്ലാ തലത്തില്‍ ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിച്ചത് മൂലം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് ജീവനക്കാരുടെ മുകളിലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ ജില്ലാ ഓഫീസുകള്‍ ക്രമീകരിച്ചതിനെത്തുടര്‍ന്ന് ഏതൊക്കെ സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് നേരത്തെ നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പൊതു സര്‍വ്വീസ് രൂപീകരണത്തിന്റെ ഭാഗമായി പുതിയതായി സൃഷ്ടിക്കപ്പെട്ടതും അപ്ഗ്രേഡ് ചെയ്യപ്പെട്ടതുമായ തസ്തികകളുടെ വിശദവിവരം നല്‍കാമോ?
4169.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു സര്‍വീസ് സംവിധാനത്തില്‍ സാങ്കേതിക വിഷയങ്ങളുടെ ജില്ലാതല ഏകോപനത്തിനായി എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ ശമ്പളം നിലവിലുള്ളത് പോലെ ട്രഷറി വഴി സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ മുഖേന തുടരുന്നതിന് പൊതു സര്‍വ്വീസ് രൂപീകരണം തടസ്സമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏത് രീതിയിലാണ് പ്രസ്തുത ജീവനക്കാരുടെ ശമ്പള വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4170.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയുടെ ആരംഭം മുതല്‍ നാളിതുവരെ ഭവനരഹിതരായ എത്ര പേര്‍ക്ക് വീട് വയ്ക്കുന്നതിന് എത്ര തുകയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
4171.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത തസ്തികകളില്‍ പഞ്ചായത്തുകള്‍ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4172.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാര്‍ ഏത് കമ്പനിക്കാണ് നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന നിര്‍മ്മാണം നടത്തുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്ന കമ്പനി പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കമ്പനിയാണോയെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയതായി പറയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
4173.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാഗ്രാമ പഞ്ചായത്തുകളിലും പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ പനങ്ങാട്, കുറാച്ചുണ്ട് ഗ്രാമപഞ്ചായത്തുകളില്‍ പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഫണ്ട് ലഭിക്കുന്നതിനായി എത്ര ഗ്രാമപഞ്ചായത്തുകളുടെ പ്രെപ്പോസല്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
4174.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പെരുമന - തോട്ടക്കര പാലം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പാലത്തിന്റെ അനുബന്ധപ്രവ‍‍ത്തികള്‍ക്കുള്ള തുക 40 ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4175.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ എത്ര സെന്റ് സ്ഥലമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്നതിന് ദേശീയപാത വികസന അതോറിറ്റി / പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ എത്ര മീറ്റര്‍ ഭാഗമാണ് ദേശീയപാത വികസനത്തിന്റെ മറവില്‍ പൊളിച്ചുമാറ്റിയിട്ടുള്ളതെന്നും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളും മാനദണ്ഡങ്ങളും പഞ്ചായത്തീരാജ് ചട്ടങ്ങളും അനുസരിച്ചാണോ പഞ്ചായത്ത് കെട്ടിടവും ഓഫീസും പൊളിച്ച് നീക്കുന്നതിന് കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
കരുവാറ്റ ഗ്രാമപഞ്ചായത്തില്‍ നിന്നും ഏതെല്ലാം സാധന സാമഗ്രികളാണ് അനധികൃതമായി പൊളിച്ചുമാറ്റി കൊണ്ടുപോയതെന്നും ഇവയുടെ മതിപ്പ് മൂല്യം എത്രയാണെന്നും ഇവ ആരാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് ആലപ്പുഴ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ / പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണെന്നും കരുവാറ്റ പഞ്ചായത്തിന് സംഭവിച്ചിട്ടുള്ള നഷ്ടം കുറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ടിയാനെതിരെ എന്ത് അച്ചടക്ക നടപടിയാണ് സ്വീകരിച്ചതെന്നും അഥവാ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( എഫ് )
ഈ വിഷയത്തില്‍ സമരം നടത്തിയവർക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നതിനും പഞ്ചായത്തിന്റെ വസ്തുവകകള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4176.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും പുകയും പ്രദേശത്തെ ജന ജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയിന്‍മേല്‍ എന്ത് നടപടിയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാ കലക്ടര്‍ക്കും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സ്വകാര്യ കോഴി മാലിന്യ സംസ്കരണ പ്ലാന്റില്‍ എത്ര അളവില്‍ മാലിന്യം സംസ്കരിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
നിലവില്‍ ഈ പ്ലാന്റില്‍ എത്ര അളവില്‍ മാലിന്യം സംസ്കരിക്കുന്നുണ്ടെന്ന് ഏതെങ്കിലും വകുപ്പ് പരിശോധന നടത്താറുണ്ടോ എന്ന് വിശദമാക്കുമോ?
4177.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വന മേഖലയിലെ വന്യജീവി ശല്യം ശാശ്വതമായി ഒഴിവാക്കുന്നതിനായി സോളാർ ഫെന്‍സിംഗ്, ട്രഞ്ചിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ തുക ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നോ അല്ലെങ്കിൽ നോൺ റോഡ് പരിപാലന വിഭാഗത്തിൽ നിന്നോ ചെലവഴിക്കുന്നതിനുള്ള അനുമതി നിലവിലെ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നല്‍കാനാകുമോ; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ കോർഡിനേഷൻ സമിതിയുടെ അനുമതിയോടുകൂടി പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടുള്ള മാർഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികൾ കൈക്കൊളളുമോ; വിശദമാക്കാമോ;
( സി )
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി ട്രഞ്ചിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് നിലവിലെ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധിക്കാത്തതിനാൽ കോർഡിനേഷൻ സമിതിയുടെ അനുമതിയോടുകൂടി പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊളളുമോ; വിശദമാക്കാമോ?
4178.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളവുര്‍ക്കല്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് കിഫ്ബി വഴി തത്വത്തില്‍ അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് റവന്യു ഷെയറിംഗ് ഒഴിവാക്കി തുടര്‍നടപടികള്‍ക്കായി പഞ്ചായത്തിന്റെ തീരുമാനം ആവശ്യപ്പെട്ടുകൊണ്ട് തീരദേശവികസന കോര്‍പ്പറേഷൻ കത്ത് ലഭ്യമാക്കിയിട്ടുണ്ടോ;പഞ്ചായത്തിന് ലഭ്യമായ കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കത്തിന് പഞ്ചായത്ത് മറുപടി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
4179.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതും എന്നാൽ കാലങ്ങളായി നിലവിലുള്ളതുമായ തോടുകൾ അതത് പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററുകളിൽ നിർബന്ധമായും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും എന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ കാളം തിരുത്തി പ്രദേശത്ത് കാലങ്ങളായി നിലവിലുള്ളതും എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതുമായ കാളം തിരുത്തി തോട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണത്താൽ ചില വ്യക്തികൾ മണ്ണിട്ട് നികത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ നീരൊഴുക്കുള്ള തോട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി പൂർവ്വ സ്ഥിതിയിലാക്കി കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; ഈ വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4180.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ട‍ര്‍ ഗ്രേഡ് 2 തസ്തിക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളില്‍ ഈ തസ്തിക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കരവാളൂര്‍ ഗ്രാമപഞ്ചായത്തി‍‍‍ല്‍ ആരോഗ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളി‍ല്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുക‍ള്‍ ആവശ്യമായതിനാലും നൂതന പദ്ധതിക‍ള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുമായി ഹെല്‍ത്ത് ഇന്‍സ്പെക്ട‍ര്‍ ഗ്രേഡ് 2 തസ്തിക അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
4181.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരസഭകളില്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതികളുടെ പ്രോജെക്ട് ഓഫീസര്‍മാരായി നിയമിക്കുന്നതിന് ഏത് തസ്തികയിലെ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വെെസര്‍ തുടങ്ങിയ സീനിയര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും സര്‍വീസില്‍ പുതിയതായി ചേരുന്ന ജൂനിയര്‍ ഉദ്യോഗസ്ഥരെ പ്രോജക്ട് ഓഫീസര്‍മാരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
15.03.2007-ലെ 114/2007/ധന. നമ്പര്‍ ഉത്തരവ് പ്രകാരം ശമ്പളത്തിന്റെ ഏഴ് ശതമാനം തുക അധികമായി പ്രോജക്ട് ഓഫീസര്‍മാര്‍ക്ക് അനുവദിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
4182.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി എന്തെല്ലാം ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഫ്ലാറ്റുകളിലെയും ഹോട്ടലുകളുിലെയും മാലിന്യങ്ങള്‍ അവരുടെ തന്നെ സ്ഥലത്ത് സ്വന്തം ചെലവിൽ സംസ്ക്കരിക്കുന്നതിനാവശ്യമായ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ;
( സി )
മാലിന്യ സംസ്ക്കരണത്തില്‍ പൊതുജനങ്ങളുടെ ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കുമോ; സിറ്റികളിൽ ഡ്രെയിനേജ് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4183.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വഴി ഏതെല്ലാം പദ്ധതികൾക്ക് തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയെ നിർവ്വഹണ ഉദ്യോഗസ്ഥനാക്കി പണം അനുവദിച്ചിട്ടുണ്ട്;
( ബി )
പണം അനുവദിച്ചിട്ടും പൂർത്തിയാകാത്ത പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികൾ പൂർത്തിയാകാത്തതിന്റെ കാരണങ്ങൾ അറിയിക്കാമോ?
4184.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നടപ്പിലാക്കി വരുന്ന അമൃത് പദ്ധതികളുടെ പുരോഗതി എപ്രകാരമാണ്; വിശദാംശം ലഭ്യമാക്കുമോ?
4185.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടയ ഭൂമി ഹൗസ് പ്ലോട്ടുകളാക്കി വിൽക്കുമ്പോള്‍ വില്പന നടത്തുന്നവര്‍ തന്നെ റോഡ്, കുടിവെള്ളം ,ഡ്രെയിനേജ് എന്നീ സൗകര്യങ്ങള്‍ക്കുള്ള സ്ഥലം മാറ്റിവയ്ക്ക്ണമെന്നും ബാക്കിയുള്ള സ്ഥലം മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4186.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശാല കൊച്ചി വികസന അതോറിറ്റിയിലെ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്കരണ പ്രകാരമുള്ള പുതുക്കിയ ശമ്പളം നടപ്പിലാക്കിയിട്ടും പെൻഷൻകാർക്ക് പഴയനിരക്കിൽ മാത്രമാണ് ആനുകൂല്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ജി.സി.ഡി.എ -യിൽ പെൻഷൻ നൽകുന്നതിന് സർക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ജി.സി.ഡി.എ -യിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
ജി.സി.ഡി.എ -യിലെ പെൻഷൻ പരിഷ്കരിക്കുന്നത് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ മറികടന്ന് അനുമതി ഉത്തരവ് വേഗത്തിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വിശദമാക്കാമോ?
4187.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ഞീഴൂരില്‍ കിലയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുന്നതിന് വേണ്ടി ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് വക അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
വൈക്കം തഹസീല്‍ദാര്‍ റിപ്പോര്‍ട്ടിന് വേണ്ടി കിലയ്ക്ക് കത്ത് അയച്ചിട്ടുണ്ടോയെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ കില റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്നും പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ?
4188.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ബിവറേജസ് കോര്‍പ്പറേഷന്‍ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍ ഉല്പാദിപ്പിക്കാന്‍ നീക്കമുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ബ്രൂവറി തുടങ്ങുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കുമോ;
( സി )
കേരളത്തില്‍ കൂടുതല്‍ ബ്രൂവറികള്‍ തുടങ്ങിയാല്‍ മാത്രമെ പബ്ബ് എന്ന ആശയം നടപ്പാക്കാന്‍ സാധിക്കുകയുള്ളോ; ഐ.ടി. മേഖലയില്‍ ക്ലബ്ബ് ലൈസന്‍സ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതുതായി എത്ര മദ്യശാലകള്‍ തുറക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
ട്യൂറിസം ലക്ഷ്യം വച്ച് മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ബാറില്‍ നിന്നും മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; ഇതിലേക്ക് ഹോട്ടല്‍ വേര്‍തിരിവ് ഏത് രീതിയിലാണെന്ന് അറിയിക്കാമോ;
( എഫ് )
സ്പിരിറ്റ് തിരിമറി നടത്തിയ കമ്പനിക്ക് തന്നെ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
4189.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വ്യാപകമായ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്ക് മരുന്നുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായ വാർത്തകളുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഇതു വ്യാപിക്കുന്നത് തടയാനും മയക്കുമരുന്ന് പരിശോധന ശക്തിപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
കർണ്ണാടക അതിർത്തിയിൽ നിന്നും വ്യാപകമായ തോതിൽ മദ്യം കടത്തുന്നത് തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
4190.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട നന്തിക്കര സര്‍ക്കാര്‍ ഹൈസ്കൂളില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കൂടുതല്‍ വിദ്യാലയങ്ങളില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള വികസന, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4191.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളെ ലക്ഷ്യമിടുന്ന ലഹരി കെണികളില്‍ നിന്നും ഇവരെ മോചിപ്പിക്കുന്നതിനും കുട്ടികളെ ഉപയോഗിച്ചുള്ള ലഹരി കടത്ത് തടയുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ലഹരി വിരുദ്ധ അവബോധം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പ്രൈമറി തലം മുതലുള്ള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് പൊതുവിദ്യാഭാസ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
4192.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബിവറേജ് ഔട്ട്-ലെറ്റുകള്‍ വഴി ഒരു ദിവസം ശരാശരി എത്ര കുപ്പി മദ്യം വില്‍ക്കുന്നു എന്ന കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം വില്‍ക്കപ്പെടുന്ന കുപ്പികള്‍ പൊതുയിടങ്ങളിലും മറ്റും വലിച്ചെറിഞ്ഞ് മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യം പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
4193.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2004 മുതൽ 2006 വരെയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റിൽ സ്ഥാന കയറ്റത്തിലൂടെ എക്സൈസ് ഇൻസ്പെക്ടർമാരായവര്‍ അനധികൃതമായി കടന്നുകൂടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര പേരാണ് അനധികൃതമായിട്ട് കടന്നുകൂടിയിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും എടുക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
ഇക്കാര്യത്തിൽ നടപടി എടുക്കാതിരിക്കുന്നതിന് ഏതെങ്കിലും കോടതിയുടെ സ്റ്റേ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
എത്ര കാലത്തിനുള്ളിൽ എക്സൈസ് ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് കൃത്യമായി പുന:പ്രസിദ്ധീകരിക്കും എന്ന് വ്യക്തമാക്കാമോ?
4194.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കിയത്; വിശദാംശം നല്കുമോ;
( ബി )
ലഹരിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 2022 തുടക്കം മുതല്‍ നാളിതുവരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( സി )
ലഹരി വിമുക്ത കേരളം കർമ്മ പദ്ധതിയിലൂടെ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും ഇതിനായി എത്ര തുക നാളിതുവരെയായി ചെലവഴിച്ചുവെന്നും അറിയിക്കുമോ;
( ഡി )
ലഹരി മരുന്നുകള്‍ വില്പന നടത്തിയതിന്റെ പേരില്‍ എത്ര കോളേജ്-സ്കൂള്‍ കുട്ടികളെ പിടികൂടിയിട്ടുണ്ട്; ജില്ല തിരിച്ചുളള വിവരം വെളിപ്പെടുത്തുമോ;
( ഇ )
സ്കൂള്‍, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ലഹരി വില്പന, ലഹരി ഉപയോഗം ഇവ തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?
4195.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട എക്സെെസ് റെയ്ഞ്ച് ഓഫീസിനായി കെെമാറിയ ഭൂമി റവന്യൂ വകുപ്പില്‍ പുന:നിക്ഷിപ്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത് എപ്പോഴാണെന്നും പ്രസ്തുത ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്തെങ്കിലും തരത്തിലുളള തര്‍ക്കം നിലനില്‍ക്കുന്നുണ്ടോയെന്നും എങ്കില്‍ തര്‍ക്കം എന്താണെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ഭൂമി കെെമാറ്റം സാധ്യമാക്കുന്നതിനുളള തുടര്‍ നടപടി എന്താണെന്ന് വിശദമാക്കാമോ?
4196.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത ലഹരി പദാർത്ഥങ്ങളും പുകയില ഉല്പന്നങ്ങളും വില്പന നടത്തുന്നത് സംബന്ധിച്ച് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും; എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ?
4197.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കുന്നതിനും ലേലത്തില്‍ പങ്കെടുക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കഴിഞ്ഞ മൂന്ന് വര്‍ഷമായി കള്ള് ഷാപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
നേരത്തേ കള്ള് ഷാപ്പുകള്‍ നടത്തി പരിചയമുള്ളവര്‍ക്കും പുതിയതായി ഈ മേഖലയില്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കള്ള് ഷാപ്പുകളുടെ ലേലത്തില്‍ പങ്കെടുക്കുവാന്‍ അവസരമൊരുക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
4198.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസിന്റെ മാതൃകയിൽ കേസ് അന്വേഷണം മാത്രം നടത്തി കുറ്റവാളികളെ പഴുതുകൾ ഇല്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എക്സൈസ് ക്രൈം ബ്രാഞ്ച് വിപുലപ്പെടുത്തുന്നുതിനും ഓരോ ജില്ലയും സ്പെഷ്യൽ ഡ്യൂട്ടി അല്ലാതെ സ്ഥിരമായി ഉദ്യോഗസ്ഥൻമാരെ നിയമിക്കാനും നടപടി സ്വീകരിക്കുമോ;
( ബി )
മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും വർദ്ധിച്ചത് സംസ്ഥാനത്തിന് ഭീഷണിയാവുന്ന ഈ കാലഘട്ടത്തിൽ എക്സൈസ് വകുപ്പിൽ അനുവർത്തിച്ചുവരുന്ന കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേൺ, തസ്തികകൾ എന്നിവ കാലാനുസൃതമായി പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
വിമുക്തി മിഷനിൽ ഇപ്പോൾ എക്സൈസ് ഡിപ്പാർട്ട്മെന്റില്‍ നിന്നും വിമുക്തി മാനേജർ എന്ന ഒരു അന്യത്ര സേവന തസ്തിക മാത്രമാണുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം അനിവാര്യമായ ഈ കാലഘട്ടത്തിൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെയും ഉൾപെടുത്തി വിമുക്തി മിഷൻ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിൽ പരിമിതമായ അംഗബലം മാത്രമുള്ള എക്സൈസ് സേനയെ ശാക്തീകരിക്കാൻ പോലീസ് സ്റ്റേഷനുള്ള ഇടങ്ങളിലെങ്കിലും എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4199.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് എക്സെെസ് റേഞ്ച് ഓഫീസിന് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.