UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3782.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്കില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ തസ്തികയിലേക്ക് 2022 മാര്‍ച്ചിന് ശേഷം അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എത്ര ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്നും പ്രസ്തുത തസ്തികയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നിയമന കാലയളവ് എന്നിവ വ്യക്തമാക്കുമോ;
( സി )
നിയമന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
3783.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് പാക്കേജിനായി നിലവില്‍ എത്ര കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം പദ്ധതികള്‍ ആണ് വയനാട് പാക്കേജില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച തുക ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
സമയബന്ധിതമായി ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3784.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ എന്തൊക്കെ രേഖകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു; വിശദാംശം അറിയിക്കാമോ;
( ബി )
ആവശ്യപ്പെട്ട വിവരങ്ങളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ദക്ഷിണ റയില്‍വേയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
3785.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും അവയുടെ പുരോഗതിയും മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3786.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വിവിധ ഏജൻസികളിൽ നിന്ന് സഹായമായും വായ്പയായും ലഭിച്ച തുകയെത്രയാണ്; പ്രസ്തുത പദ്ധതിക്കായി ബ‍ജറ്റില്‍ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണ്; ഇനം തിരിച്ച് വ്യക്തമാക്കുമോ?
3787.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.വി.ഐ.പി. കളുടെ റോഡ് യാത്ര വേഗത്തിലും സുഗമവുമാക്കാൻ അടുത്ത കാലത്തായി സ്വീകരിച്ച് വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( ബി )
വി.വി.ഐ.പി. കാറ്റഗറിയിൽ ഉൾപ്പെടുന്നവർ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
വി.വി.ഐ.പി. കളുടെ യാത്ര സുരക്ഷിതമാക്കാൻ ഒരു ദിവസം ഉണ്ടാകുന്ന ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ ഒരുക്കുന്നതിന് ഒരു ദിവസം എത്രയാണ് ചെലവെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഗവർണറുടെയോ മുഖ്യമന്ത്രിയുടെയോ മറ്റ് വി.ഐ.പി. കളുടെയോ സുരക്ഷ ഉറപ്പാക്കാൻ അവരുടെ യാത്രാവഴിയിൽ മറ്റ് വാഹനങ്ങൾ തടയുന്നത് അഞ്ചോ പത്തോ മിനിറ്റിനകത്ത് ആകണമെന്ന് കോടതി വിധി ഉണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിധിയുടെ പകർപ്പ് ലഭ്യമാക്കാമോ?
3788.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര തസ്തികകൾ സൃഷ്ടിച്ചുവെന്ന് വകുപ്പ് തിരിച്ച് വിശദമാക്കാമോ;
( ബി )
വിദ്യാഭ്യാസ വകുപ്പ് സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ച അദ്ധ്യാപക തസ്തികകൾ ജില്ല തിരിച്ച് വിശദമാക്കാമോ?
3789.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലറിക്കൽ വിഭാഗം ജീവനക്കാർക്ക് ടൈപ്പിംഗ് യോഗ്യത വേണമെന്നുള്ള പുതിയ ഉത്തരവിന്റെ (ജി.ഒ.(പി) നം. 14/2022 പി & എ.ആര്‍.ഡി.) അടിസ്ഥാനത്തിൽ ക്ലാർക്കിനും ടൈപ്പിസ്റ്റിനും തുല്യപ്രാധാന്യം നൽകി ക്ലാർക്ക് - ടൈപ്പിസ്റ്റ് തസ്തികകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ടൈപ്പിസ്റ്റുകൾ വർഷങ്ങളായി കമ്പ്യൂട്ടറിലാണ് ജോലി ചെയ്യുന്നത് എന്ന വസ്തുത പരിഗണിച്ച് ടൈപ്പിസ്റ്റിനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി ഇ-ഓഫീസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ എന്തെങ്കിലും ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് വിശദീകരിക്കുമോ?
3790.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പ് കൽപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രണ്ട് ഘട്ടങ്ങളിലായി നടന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് ശേഷം ഫയൽ നീക്കത്തിന്റെ വേഗത കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
3791.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന പ്രവർത്തനം സമയബന്ധിതമായി നടപ്പിലാക്കുവാൻ ഫയൽ നീക്കം കാര്യക്ഷമമായി നടക്കണമെന്നതിനാല്‍ ആയതിന് സർക്കാർ നടത്തുന്ന പ്രവർത്തനം വിശദമാക്കാമോ;
( ബി )
ഫയൽ കൈകാര്യം ചെയ്യുന്ന ശ്രേണികളുടെ എണ്ണം കുറയ്ക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
അടിയന്തര പ്രാധാന്യമുള്ള ഫയലുകൾ സമയബന്ധിതമായി പരിശോധിച്ച് ഉത്തരവുകള്‍ നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3792.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഡിസംബർ മാസം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ സമ്മാനം നേടിയ ഉദ്യോഗസ്ഥർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് ഏത് മാസം നൽകുവാനാണ് സ്പോർട്സ് കൗൺസില്‍ തീരുമാനം എടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കോഴിക്കോട് സ്പോർട്സ് കൗൺസിലില്‍ നിലവിൽ മുഴുവൻ സമയ സെക്രട്ടറിയാണോ അതോ സെക്രട്ടറി ഇന്‍-ചാർജാണോ പദവി വഹിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3793.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മഹാൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന ചാമക്കണ്ടി ചാത്തന്റെ പിൻതലമുറയിൽപെട്ട ശ്രീ. ടി.പി. ദിനേശൻ (കോളിയോട്ടു മീത്തൽ) എന്ന വ്യക്തി പൂർവിക സ്വത്തുക്കൾ ഉൾപ്പെടെ ഭൂമിയും വീടും നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്ന് വിശദമാക്കുമോ?
3794.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിവില്‍ സര്‍വീസ് കായിക മേളകളില്‍ കായിക താരങ്ങള്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പോലീസ്, എക്സൈസ്, വനം വകുപ്പുകളുടെ കായിക മേളകളിലും ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സിവില്‍ സര്‍വീസ് കായിക മേളകളില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3795.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ 27.12.2022-ന് സെബാസ്റ്റ്യന്‍ എന്ന വ്യക്തി സമര്‍പ്പിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, 2008 ന്റെ വകുപ്പ് 28 അനുസരിച്ചുള്ള അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത അപേക്ഷ സെക്രട്ടേറിയറ്റില്‍ ഏത് വകുപ്പില്‍, ഏത് സെക്ഷനില്‍ ആണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കാമോ; ആയതിന്റെ ഫയല്‍ നമ്പര്‍ ലഭ്യമാക്കാമോ?
3796.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ആശ്രിത നിയമനത്തിലൂടെ എത്ര പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും എത്ര അപേക്ഷകര്‍ക്ക് ഇനി ജോലി നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ആശ്രിത നിയമനം നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്ക്കരിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വിശദമാക്കാമോ?
3797.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിയമസഭാ സാമാജികര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അനുവദിച്ചിരുന്ന ചികിത്സാ ആനുകൂല്യ പദ്ധതിയില്‍ സംസ്ഥാനത്തെ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അപ്രകാരം തീരുമാനമെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ ചികിത്സ ആനുകൂല്യം ഇതിനുമുൻപ് എപ്രകാരമായിരുന്നുവെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രീമിയം സ്വീകരിച്ചുകൊണ്ട് നടപ്പിലാക്കിയ മെഡിസെപ് പദ്ധതി അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഓപ്ഷണല്‍ ആക്കുവാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
3798.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ-കാഞ്ഞങ്ങാട് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എത്ര പി.ഡബ്ല്യൂ.ഡി. റോഡുകള്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ ഉദുമ മണ്ഡലത്തിന്റെ ഭാഗമായി വരുന്നവ മാത്രം അഭിവൃദ്ധിപ്പെടുത്തിയിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
ഒരു റോഡ് പൂര്‍ണ്ണമായി അഭിവൃദ്ധിപ്പെടുത്താത്തതുമൂലം അതിന്റെ യഥാര്‍ത്ഥ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതിനാല്‍ ബാക്കി ഭാഗം കൂടി കെ.ഡി.പി. പദ്ധതിയിൽ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുന്ന വിഷയം പരിഗണിക്കുമോ; വിശദമാക്കുമോ?
3799.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഡെവലപ്മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തി റോഡുകളും ഇറിഗേഷന്‍ പ്രവൃത്തികളും ഏറ്റെടുക്കേണ്ടതില്ലായെന്ന് എസ്.എൽ.ഇ.സി. തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പാക്കേജ് മുഖേന നടപ്പിലാക്കിയ ഇറിഗേഷന്‍ പ്രവൃത്തികള്‍ മൂലം അമിത ജലചൂഷിത പ്രദേശമായി വിജ്ഞാപനം ചെയ്ത കാസര്‍ഗോഡ് താലൂക്കിലടക്കം, ജില്ലയില്‍ ഭൂജല നിരപ്പില്‍ വന്ന അനുകൂല മാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കൂടുതലായി പ്രസ്തുത പാക്കേജില്‍ അനുവദിക്കുന്ന വിഷയം പരിഗണിക്കുമോയെന്ന് അറിയിക്കാമോ?
3800.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷ പരിപാടിയില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ലക്ഷ്യത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പഞ്ചവത്സര പദ്ധതിയില്‍ ലിംഗ പദവി വികസനത്തിന്റെയും സാമൂഹ്യ നീതിയുടെയും മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3801.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകൾക്ക് കുടിവെള്ള പദ്ധതികള്‍ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നല്‍കുന്ന ഗാര്‍ഹിക കണക്ഷനുകൾ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടന്ന പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്പോൾ പൂര്‍ത്തീകരിച്ച് വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അറിയിക്കാമോ?
3802.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ റീബില്‍ഡ് കേരളയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പട്ടാമ്പി മണ്ഡലത്തിലെ മുതുതല ഗ്രാമ പഞ്ചായത്തില്‍ മുതുതല പി.എച്ച്.സി.യ്ക്ക് കെട്ടിട നിര്‍മ്മാണത്തിന് തുക വകയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3803.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എ.യ്ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ എം.എല്‍.എ.യുടെ പ്രതിനിധിയെ പങ്കെടുപ്പിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം നിലവിലുണ്ടോ; അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സാങ്കേതിക തടസ്സം നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3804.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ പഠന-ഗവേഷണ വ്യവസായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കെ-സ്പേസ് പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
രാജ്യത്താദ്യമായി രൂപീകരിച്ചിട്ടുള്ള ഈ ഉദ്യമത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിധം പദ്ധതികളുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
സ്പേസ് മേഖലയില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തിനകത്തെയും പുറത്തെയും സ്ഥാപനങ്ങളുമായി സഹകരണത്തിന് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
3805.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ശാസ്ത്ര വിഷയങ്ങളിൽ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന പ്രതിഭകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കുന്നതിനും പുതിയ തലമുറയിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിനും ഒരു പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സോളാര്‍ എനര്‍ജിയുടെ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ കപ്പാസിറ്റി ഉള്ള ബാറ്ററികള്‍ ഉല്പാദിപ്പിക്കുന്നതിനും ശാസ്ത്ര ഗവേഷണങ്ങള്‍ വിവിധ മേഖലകളില്‍ നടത്തുന്നതിനും ആവശ്യമായ ഫെലോഷിപ്പുകള്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് നല്‍കി ആകർഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3806.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സയന്റിസ്റ്റ് എന്നീ തസ്തികകളിൽ പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിനായി എത്ര ഒഴിവുകൾ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത തസ്തികകളിലെ മുഴുവൻ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3807.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.സി.എസ്.ടി.ഇ.-യുടെ കിഴിൽ നിലവിൽ എത്ര സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എത്ര സ്ഥിരം, താൽക്കാലികം, കരാർ ജീവനക്കാർ ഉണ്ടെന്ന് തസ്തിക തിരിച്ച് കണക്കുകൾ വിശദമാക്കാമോ;
( സി )
2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസ്തുത ജീവനക്കാർക്ക് ശമ്പളം നൽകിയ തീയതി വ്യക്തമാക്കാമോ;
( ഡി )
അകാരണമായി ശമ്പളം താമസിക്കുന്നത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഇ )
ഭാവിയിൽ ഇത്തരത്തിൽ ശമ്പള വിതരണ കാലതാമസം ഉണ്ടാകാതിരിക്കുവാൻ ബന്ധപ്പെട്ട ഓഫീസുകൾക്ക് നിർദേശം നൽകുമോയെന്ന് വ്യക്തമാക്കുമോ?
3808.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സർക്കാർ റിക്രൂട്ടിംഗ് ഏജൻസിയായി കേരള പബ്ലിക് സർവീസ് കമ്മീഷനെ മാറ്റിയെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ വകുപ്പും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് പി.എസ്.സി. നിയമന നടപടികള്‍ ആരംഭിക്കുന്ന നിലവിലെ രീതി പലപ്പോഴും കാലതാമസത്തിന് ഇടയാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഓരോ വകുപ്പിലെയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് നേരിട്ട് മനസ്സിലാക്കുവാനും അതിന്‍ പ്രകാരം നിയമന നടപടികള്‍ കാലതാമസം കൂടാതെ ആരംഭിക്കുവാനും കഴിയുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
സ്പെഷ്യൽ റൂൾസ് രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാനും നിയമനം പി.എസ്.സി. യ്ക്ക് വിട്ടുനൽകിയ എല്ലാ സ്ഥാപനങ്ങളിലെയും നിയമന നടപടികൾ വേഗത്തിലാക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3809.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ള മുന്നോക്ക സമുദായ വിഭാഗങ്ങളുടെ പട്ടിക വിജ്ഞാപനം ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പട്ടികയുടെ വിശദാംശം ലഭ്യമാക്കാമോ?
3810.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, കോട്ടയം ജില്ലകളില്‍ വിവിധ വകുപ്പുകളിലായി കോണ്‍ഫി‍ഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന വിവരം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ എത്ര എണ്ണം പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?
3811.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന സര്‍വ്വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേ‍ഡ് II വിഭാഗത്തില്‍ ആകെ എത്ര പി.എസ്.സി. അംഗീകൃത തസ്തികകളാണ് നിലവിലുള്ളത്; സര്‍വ്വകലാശാല തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ബി )
01.02.2023 തീയതി അടിസ്ഥാനത്തില്‍ വിവിധ സര്‍വ്വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?
3812.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനങ്ങൾ പി.എസ്.സി. യ്ക്ക് വിട്ടുനൽകിയ യൂണിവേഴ്സിറ്റി, പൊതുമേഖല, സാംസ്കാരിക, സഹകരണ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങൾ ഓരോന്നും പി.എസ്.സി. യ്ക്ക് വിട്ടുനൽകാൻ തീരുമാനിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിൽ ഏതൊക്കെ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി സ്പെഷ്യൽ റൂൾസ് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
മറ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് സ്പെഷ്യൽ റൂൾസ് എന്നത്തേക്ക് തയ്യാറാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3813.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലയിലെ ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളിലാണ് കോണ്‍ഫിഡന്‍ഷ്യല്‍ അസ്സിസ്റ്റന്റ് ഗ്രേഡ്-II തസ്തിക ഉള്ളത് എന്ന് വ്യക്തമാക്കാമോ; ആയതിന്റെ വകുപ്പ് തിരിച്ചുള്ള എണ്ണം നല്‍കാമോ;
( ബി )
കേരള പി.എസ്.സി. കാറ്റഗറി നമ്പര്‍ 277/2018 പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസ്സിസ്റ്റന്റ് ഗ്രേഡ്-II (വിവിധം) തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളിലാണ് നിയമനം നടത്തുന്നതെന്ന് അറിയിക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി കോണ്‍ഫിഡന്‍ഷ്യല്‍ അസ്സിസ്റ്റന്റ് ഗ്രേഡ്-II വിഭാഗത്തില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ആയതിന്റെ വകുപ്പ് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസ്സിസ്റ്റന്റ് ഗ്രേഡ്-II തസ്തികയില്‍ എത്ര ഒഴുവുകള്‍ ആണ് ഉള്ളത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
3814.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എസ്.സി.യുടെ എത്ര ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
( ബി )
കണ്ണൂര്‍ ജില്ലയില്‍ പി.എസ്.സി.യുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ആരംഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3815.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എസ്.സി. വഴി നിയമനം നടത്തുന്ന എല്ലാ തസ്തികകളിലേയ്ക്കും വരും വര്‍ഷങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഓരോ ഒഴിവുകളും മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ടൈപ്പിസ്റ്റ് തസ്തികകള്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികകളായി പുനര്‍നാമകരണം ചെയ്യുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ടെന്ന് അറിയിക്കാമോ; ജില്ലയില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് പോസ്റ്റ് ക്രിയേഷന്‍ ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റില്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം വകുപ്പുകളിലാണെന്ന് അറിയിക്കാമോ; അവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
( ഡി )
കോട്ടയം ജില്ലാ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
3816.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി. മുഖേന സംസ്ഥാനത്ത് ആകെ എത്ര പേര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയെന്ന് അറിയിക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് ആകെ എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന അഡ്വൈസ് മെമ്മോ നല്‍കി എന്ന് വ്യക്തമാക്കാമോ?
3817.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മെ‍ഡിക്കല്‍ എ‍ഡ്യൂക്കേഷന്‍ വകുപ്പില്‍ നിലവില്‍ എത്ര ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തികകളിലെ ഒഴിവുകളാണ് പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമനം നടത്താന്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിജ്ഞാപന പ്രകാരം നാളിതുവരെ പരീക്ഷ നടത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3818.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 116/2017 എൽ.ഡി.സി (തമിഴ്, മലയാളം അറിയാവുന്നവർ) തസ്തികയുടെ 03.12.2021-ൽ പ്രസിദ്ധീകരിച്ച സാധ്യത പട്ടിക റിവൈസ് ചെയ്യുകയും 25.02.2022-ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചവരെ പുറത്താക്കി പുതിയ സാധ്യത പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുവാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
കാറ്റഗറി നമ്പർ 459/2016 എൽ.ഡി.സി (കന്നട, മലയാളം അറിയാവുന്നവർ) തസ്തികയുടെ 21.12.2021 ൽ പ്രസിദ്ധീകരിച്ച സാധ്യത പട്ടിക സമാനരീതിയിൽ റിവൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ്റ് നാളിതുവരെ പ്രസിദ്ധീകരിക്കാത്തതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കാറ്റഗറി നമ്പർ 274/2018 കന്നട ട്രാൻസ്ലേറ്റർ തസ്തികയുടെ സാധ്യത പട്ടിക 25.02.2022 ൽ പ്രസിദ്ധീകരിച്ചിട്ടും നാളിതുവരെ പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
3819.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്നും റാങ്ക് ലിസ്റ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
കെ.എ.പി. നാലാം ബറ്റാലിയനില്‍ നിലവില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
2023 വര്‍ഷം കെ.എ.പി. നാലാം ബറ്റാലിയനില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ പ്രതീക്ഷിത ഒഴിവുകള്‍ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
3820.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ തസ്തികയിൽ നിയമനം നടത്തുന്നതിന് പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത ലിസ്റ്റ് എന്ന് നിലവിൽ വന്നുവെന്നും അതിൽ നിന്നും എത്ര പേർക്ക് നിയമന ശിപാർശ നൽകിയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് അവസാനിക്കുമെന്നും ഇനിയും എത്ര പേർക്ക് ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നല്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിൽ നിയമനം നൽകുന്നതിനായി എത്ര ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3821.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കാരണം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇതിനായി പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
നിലവില്‍ സ്ഥാനക്കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
2022-ല്‍ ഏതെല്ലാം വകുപ്പുകളിലാണ് എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്ന് യു.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്കും എല്‍.ഡി.ക്ലാര്‍ക്ക് തസ്തികകളില്‍ നിന്ന് യു.ഡി.ക്ലാര്‍ക്ക് തസ്തികയിലേയ്ക്കും പ്രൊമോഷന്‍ നടപടികള്‍ നടന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകളിലേയ്ക്ക് 2022-ല്‍ പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വകുപ്പുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ വിവിധ തസ്തികകളിലേയ്ക്കുള്ള അര്‍ഹമായ പ്രൊമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ കേന്ദ്രീകൃതമായ സംവിധാനങ്ങളെന്തെങ്കിലും നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
വിവിധ തസ്തികകളിലേയ്ക്കുള്ള ജീവനക്കാരുടെ അര്‍ഹമായ വകുപ്പുതല സ്ഥാനക്കയറ്റത്തിന് കാലതാമസം ഉണ്ടാകുന്നത് പരിശോധിക്കുന്നതിനും ഇവ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഒരു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
2022-ല്‍ മതിയായ കാരണങ്ങളില്ലാതെ വിവിധ തസ്തികകളിലേയ്ക്കുള്ള അര്‍ഹമായ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്ന വകുപ്പുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് പരിശോധിച്ച് സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
3822.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം വകുപ്പ്, തസ്തിക എന്നിവ തിരിച്ച് വിശദമാക്കാമോ?
3823.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ക്കായി 2016 മുതല്‍ നാളിതുവരെ ലഭിച്ച അപേക്ഷകളുടെ വിവരം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
ആശ്രിത നിയമനങ്ങളുടെ അപേക്ഷകള്‍ ജില്ലാതലത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
അതത് ജില്ലകളിലേക്ക് ആശ്രിത നിയമനത്തിനായി വരുന്ന അപേക്ഷകളിന്മേല്‍ സംസ്ഥാനതലത്തിലെ സീനിയോറിറ്റി കണക്കാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3824.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനം ലഭിക്കുന്നതിനായി ശ്രീ. മിഥുന്‍ ആര്‍. (കങ്ങപ്പിള്ളി ഹൗസ്, വി.എച്ച്.പി. കോളനി, ആലുവ) നല്‍കിയ അപേക്ഷയില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശ്രിത നിയമന അപേക്ഷ പ്രകാരം ശ്രീ. മിഥുന്‍ ആര്‍. ന് നിയമനം ലഭിക്കുന്നതിനായി ആരോഗ്യവകുപ്പ് കൂടാതെ മറ്റ് വകുപ്പുകളിലേയ്ക്കും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേൽ തീര്‍പ്പുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആശ്രിത നിയമനത്തിനുള്ള അപേക്ഷകരുടെ സീനിയോറിറ്റി ലിസ്റ്റിൽ ശ്രീ. മിഥുന്‍ ആര്‍. എത്രാമത്തെ അപേക്ഷകനാണെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ആശ്രിത നിയമനത്തിനായുള്ള അപേക്ഷയില്‍ തീര്‍പ്പുണ്ടായിട്ടില്ല എന്നത് പരിഗണിച്ച് പ്രസ്തുത വിഷയത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കുമോ; വിശദമാക്കുമോ?
3825.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിവരുന്ന പഞ്ചിംഗ് സമ്പ്രദായത്തില്‍ ജീവനക്കാര്‍ക്ക് ഒരു മാസം അനുവദിച്ചിട്ടുള്ള ഗ്രേസ് ടൈം 300 മിനിറ്റിൽ നിന്നും വര്‍ദ്ധിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് ഗ്രേസ് ടൈം വര്‍ദ്ധിപ്പിച്ച് നല്‍കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3826.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ നിയമിതരായിട്ടുള്ള സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെയും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്മാരുടെയും ഭരണപരവും ധനപരവുമായ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും വിശദമാക്കി എന്തെങ്കിലും സർക്കാർ ഉത്തരവുകളോ സർക്കുലറുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥരുടെ ഭരണപരവും ധനപരവുമായ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കാമോ?
3827.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ എത്ര കണക്ഷനുകള്‍ നല്‍കാനായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണെന്ന വിവരം ലഭ്യമാക്കുമോ;
( സി )
തിരൂര്‍ മണ്ഡലത്തില്‍ പ്രസ്തുത സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എത്ര പേര്‍ക്ക് ഇതുവരെ കണക്ഷന്‍ നല്‍കാനായി എന്നതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഇതുവരെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത സേവനം ലഭ്യമാക്കാനായിട്ടുണ്ടെന്നും പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ?
3828.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി എത്ര സർക്കാർ ഓഫീസുകളിൽ സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകിയിട്ടുണ്ട്; വിശദീകരിക്കാമോ ;
( ബി )
പദ്ധതി പ്രകാരം എത്ര ബി.പി.എൽ. കുടംബംങ്ങൾക്കാണ് സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്; 2022 ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദീകരിക്കാമോ;
( സി )
കെ-ഫോൺ സൗജന്യ ഇന്റർനെറ്റ്‌ പദ്ധതിയിൽ മലപ്പുറം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം; മണ്ഡലത്തിൽ എത്ര വീടുകൾക്കാണ് കണക്ഷൻ നൽകുന്നത്; വ്യക്തമാക്കാമോ;
( ഡി )
കെ-ഫോൺ പദ്ധതി മലപ്പുറം ജില്ലയിൽ എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് അറിയിക്കാമോ?
3829.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലന്വേഷകരായ നൈപുണ്യ പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ആഗോള കമ്പനികളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എത്ര തൊഴിലവസരങ്ങളാണ് ഇതിനോടകം ഇപ്രകാരം ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3830.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം കെ-ഫോണ്‍ പദ്ധതിയിലൂടെ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടാമ്പി നിയോജകമണ്ഡലത്തില്‍ ഇത്തരത്തില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സ്വകാര്യ പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെയാണോ സംസ്ഥാനത്തെ വീടുകളിൽ കെ-ഫോണ്‍ കണക്ഷന്‍ എത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3831.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ വില്ലേജ് നോളജ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമോ; ഇതിനായി നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഇത് സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടുകളിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
സമാന രീതിയില്‍ മറ്റ് ജില്ലകളിലോ മണ്ഡലങ്ങളിലോ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ടേങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വള്ളിക്കുന്ന് മണ്ഡലത്തിൽ പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3832.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ലു.എം.എസ്) വഴി തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ വൈജ്ഞാനിക തൊഴിലുകള്‍ ലഭിക്കുന്നതിന് പ്രത്യേക ട്രെയിനിങ്ങുകള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
3833.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ( കെ-ഡിസ്കു്) മായി സഹകരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു സ്‌കിൽ കോഴ്സ് ആരംഭിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഓരോ നിയോജകമണ്ഡലത്തിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3834.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. ഇടനാഴികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3835.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ദേവികുളം നിയോജകമണ്ഡലത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളവരുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( സി )
ദേവികുളം നിയോജകമണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി പ്രകാരം കണക്ഷന്‍ ലഭിക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?
3836.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ പദ്ധതി ആനുകൂല്യം ആദ്യ ഘട്ടത്തില്‍ ലഭിക്കുമെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; കണക്ഷന്‍ ലഭിക്കുന്നവരുടെ വിശദാംശം നൽകാമോ?
3837.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര അക്ഷയ കേന്ദ്രങ്ങളുടെ കുറവുെണ്ട് എന്നത് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
മലപ്പുറം ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ഉടനെ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3838.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുടെ തിരക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ മുഖേന ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ?
3839.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോട്ടയം ജില്ലയില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചുവെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
ജില്ലയില്‍ മറ്റ് ഏതെല്ലാം സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
3840.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജൂലൈയില്‍ സി-ഡിറ്റില്‍ ധനകാര്യ (പരിശോധന) വകുപ്പ് നടത്തിയ റിപ്പോര്‍ട്ടില്‍ സി-ഡിറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, രജിസ്ട്രാര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ച ജി.ജയരാജ് എന്ന ഉദ്യോഗസ്ഥന്‍ സി.എസ്.ഐ.ആർ./യു.ജി.സി. ശമ്പള സ്കെയിലില്‍ ശമ്പളം കൈപ്പറ്റാന്‍ 'നോട്ട് ക്വാളിഫൈഡ് ആസ് പെർ സി.എസ്.ഐ.ആർ. നോംസ് ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ;
( ബി )
സി-ഡിറ്റില്‍ സി.എസ്.ഐ.ആർ./യു.ജി.സി. സ്കെയിലില്‍ സേവനം അനുഷ്ഠിക്കുന്നവർക്ക് വേണ്ട നിര്‍ദ്ദിഷ്ട യോഗ്യതകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത യോഗ്യതകള്‍ ജി. ജയരാജിന് ഉണ്ടായിരുന്നോയെന്ന് രേഖകള്‍ സഹിതം വ്യക്തമാക്കുമോ;
( ഡി )
അദ്ദേഹത്തിന് സി.എസ്.ഐ.ആർ./യു.ജി.സി. നിഷ്കര്‍ഷിച്ച എല്ലാ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടെന്ന് സി-ഡിറ്റ് രജിസ്ട്രാര്‍ അറിയിച്ചതനുസരിച്ച് സി.എസ്.ഐ.ആർ. സ്കെയിലില്‍ പേ റിവിഷന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ( ജി.ഒ (ആർ.ടി.) നം.278/2013/ഐ&പി.ആർ.ഡി. തീയതി 16.07.2013) പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ സി-ഡിറ്റ് രജിസ്ട്രാര്‍ അയച്ച കത്തിന്റയും ഉത്തരവിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ഉത്തരവില്‍ സൂചിപ്പിച്ചതിന് വിരുദ്ധമായി 2020 ലെ ധനകാര്യ പരിശോധനാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിനാൽ ജി. ജയരാജിന് അനുവദിച്ച ശമ്പള സ്കെയിലും അസ്സസ്സ്മെന്റ് പ്രൊമോഷനുകളും വിശദമായി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമോ?
സി-ഡിറ്റിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റ്
3841.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐഡിയ റോക്കറ്റ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം സി-ഡിറ്റിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റ് ആയി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നോ; പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുത്തത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ പ്രവൃത്തികളാണ് സി-ഡിറ്റ് പ്രസ്തുത കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചത് എന്ന് വിശദമാക്കുമോ; ഓരോ പ്രവൃത്തിക്കും എത്ര തുക നല്‍കിയെന്ന് വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയിസ് എന്നിവ സഹിതം വ്യക്തമാക്കുമോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പോര്‍ട്ടലിന്റെ സോഷ്യല്‍ മീഡിയ അനലിറ്റിക്സ്‌ പ്രസ്തുത സ്ഥാപനത്തെ ഏല്പിച്ചിരുന്നോ; ആയതിന്റെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത അനലിറ്റിക്സിന് അവര്‍ ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത അനലിറ്റിക്സിന് സി-ഡിറ്റില്‍ നിന്നും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ?
3842.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന്റെ എഴുപത്തി എട്ടാമത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സി-ഡിറ്റ് രജിസ്ട്രാര്‍ 03.06.2022 - ന് അയച്ച 215/A1/Admn/C-DIT/2022 നമ്പർ കത്ത് ലഭിച്ചിരുന്നോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കത്തിന്മേൽ എന്തു തുടര്‍നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ; ഇല്ലെങ്കിൽ എന്തു കൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ക്രയവിക്രയങ്ങളില്‍ ഏതൊക്കെയാണ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സി-ഡിറ്റ് വാങ്ങിയതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ക്രയവിക്രയങ്ങള്‍ വഴി അതിഭീമമായ നഷ്ടം സി-ഡിറ്റിനും തദ്വാരാ സര്‍ക്കാരിനും വന്നിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യങ്ങളില്‍ വിജിലൻസ് അന്വേഷണത്തിന് നിര്‍ദേശിക്കുമോ; വ്യക്തമാക്കുമോ?
3843.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിലെ തൊഴിലാളി സംഘടന ആയ സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ 15.07.2020 തീയതിയിലെ CEO/2020/20, 21.07.2020 തീയതിയിലെ CEO/2020/21 എന്നീ നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിവേദനങ്ങളില്‍ എന്ത് പരാതികളാണ് പ്രസ്തുത ഓർഗനൈസേഷൻ ബോധിപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത നിവേദനങ്ങളിന്മേൽ സി-ഡിറ്റില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സി-ഡിറ്റിന്റെ മറുപടി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ള പ്രസ്തുത നിവേദനങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീര്‍പ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമോ; വിശദമാക്കുമോ?
ഓസ്പിന്‍ ടെക്നോളജീസ്‌ ലിമിറ്റഡിന് സി-ഡിറ്റ് വര്‍ക്ക് ഓര്‍ഡറുകൾ
3844.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഓസ്പിന്‍ ടെക്നോളജീസ്‌ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സി-ഡിറ്റ് എത്ര തുകയുടെ പര്‍ച്ചേസ് അഥവാ വര്‍ക്ക് ഓര്‍ഡറുകൾ നല്‍കിയിട്ടുണ്ട്; പ്രസ്തുത ഓര്‍ഡറുകളുടെ പകര്‍പ്പ് സഹിതം വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓര്‍ഡറുകളില്‍ ഏതൊക്കെയാണ് ടെണ്ടര്‍ പ്രക്രിയയിലൂടെ നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( സി )
ഓസ്പിന്‍ ടെക്നോളജീസ്‌ ലിമിറ്റഡ് നാളിതുവരെ എത്ര ഇന്‍വോയിസ് നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത ഇന്‍വോയിസുകളില്‍ എത്ര തുക സി-ഡിറ്റ് നല്‍കി കഴിഞ്ഞുവെന്നും ഇനി എത്ര നല്‍കാനുണ്ടെന്നും വിശദമാക്കുമോ;
( ഡി )
ടെണ്ടര്‍ നടപടി ക്രമം പാലിക്കാതെ എത്ര തുകയ്ക്കുള്ള ഓര്‍ഡറുകള്‍ പ്രസ്തുത സ്ഥാപനത്തിന് നല്‍കിയിട്ടുണ്ടെന്ന് കാരണ സഹിതം വ്യക്തമാക്കുമോ; സി-ഡിറ്റ് ഓസ്പിനുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഇ )
എന്‍.ഐ.സി. യുടെ ഇ-ഓഫീസ് പോലുള്ള സംവിധാനം നിലനില്‍ക്കെ സര്‍ക്കാര്‍ സംവിധാനങ്ങളായ സി.എം.ഒ. വെബ് പോർട്ടൽ, കെ.എസ്.എഫ്. ഇ., കെ-ഡിസ്ക്, കിഫ്ബി തുടങ്ങിയവയില്‍ സ്വകാര്യ കമ്പനിയുടെ ഡി.ഡി.എഫ്.എസ്. സോഫ്റ്റ്‌വെയര്‍ അനാവശ്യമായും ചട്ടവിരുദ്ധമായും സാമ്പത്തിക നഷ്ടമുണ്ടാക്കിയും തിരുകിക്കയറ്റിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ച് നടപടിയെടുക്കുമോ; വിശദമാക്കുമോ?
സി.എം.ഒ. പോര്‍ട്ടലില്‍ ഓസ്പിന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗം
3845.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ വിവരസാങ്കേതികവിദ്യാ വകുപ്പിന്റെയോ അനുമതിയോടെയാണോ സി-ഡിറ്റ്, സി.എം.ഒ. പോര്‍ട്ടലില്‍ ഓസ്പിന്‍ എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
സി.എം.ഒ പോര്‍ട്ടലില്‍ സി-ഡിറ്റ് സ്വന്തമായി നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ മാറ്റി ഓസ്പിന്‍ എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സ്വീകരിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ; സോഫ്റ്റ്‌വെയര്‍ മാറ്റുന്നതിന് തീരുമാനിച്ച മിനിട്സിന്റെ/ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
മുഖ്യമന്ത്രിയുടെ സി.എം.ഒ. പോര്‍ട്ടലുമായി ബന്ധപ്പെട്ട് നാളിതുവരെ ഓസ്പിന്‍ കമ്പനി എത്ര തുകയുടെ ഇന്‍വോയിസ് നല്‍കിയിട്ടുണ്ടെന്നും എത്ര തുക സി-ഡിറ്റ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ഓസ്പിന്‍ എന്ന കമ്പനിയുടെ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയറിലേക്ക് സി.എം.ഒ. ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചതിന്റെ സാമ്പത്തിക ബാധ്യത, ഡാറ്റാ ചോര്‍ച്ച, സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമോ; വിശദമാക്കുമോ?
3846.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തെ തുടര്‍ന്ന് താമസിച്ച വീട് പൂര്‍ണ്ണമായും തകര്‍ന്ന തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്ക് വെങ്ങാലൂര്‍ വില്ലേജിലെ എളയത്ത് വീട്ടില്‍ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി നശിച്ചവര്‍ക്കുള്ള സി.എം.ഡി.ആർ.എഫ്. വിഹിതമായ 3,04,900/- രൂപ ധനസഹായം അനുവദിക്കണമെന്ന അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അര്‍ഹമായ ധനസഹായം പൂര്‍ണ്ണമായും അനുവദിച്ചുനല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3847.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്ന ശ്രീമതി രുഗ്മിണി (പിനിയത്ത് വീട് , വടക്കേതൊറവ്, പുതുക്കാട് P.O, മുകുന്ദപുരം താലൂക്ക്, തൃശൂര്‍) എന്ന അപേക്ഷകയ്ക്ക് അര്‍ഹമായ ധനസഹായം അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് തൃശ്രൂര്‍ ജില്ലാ കളക്ടര്‍ ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്‍മേല്‍ ധനസഹായം അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3848.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്ര തുക വരവ് വന്നിട്ടുണ്ടെന്നും ആയതിൽ എത്ര രൂപ ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ടെന്നും വിശദാംശം സഹിതം വ്യക്തമാക്കാമോ?
3849.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും ആയതിന് അനുവദിച്ച തുകയും പദ്ധതിയുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ വരും വര്‍ഷങ്ങളില്‍ ഏതെങ്കിലും പദ്ധതികള്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3850.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നവീകരിക്കുന്നതിന് സർക്കാർ ഭരണാനുമതി ലഭ്യമാക്കിയതിനുശേഷവും പ്രവൃത്തി ടെൻഡർ ചെയ്യണമെങ്കിൽ അതാത് ജില്ലാ കളക്ടർമാരുടെ പുതിയ ഉത്തരവ് ലഭ്യമാക്കണമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭരണാനുമതിക്ക് ശേഷവും ജില്ലാ കളക്ടറേറ്റിൽ നിന്നും പുതിയ ഉത്തരവ് ലഭ്യമാക്കുന്നതിൽ വരുന്ന കാലതാമസം പ്രവൃത്തികളുടെ നിർവ്വഹണത്തെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതിനുശേഷം കളക്ടറുടെ പുതിയ ഉത്തരവ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3851.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഏതെങ്കിലും പ്രവൃത്തി നടത്തുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തിൽ തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിധിയില്‍ ഉള്‍പ്പെടുത്തി നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രവൃത്തികള്‍ക്ക് പ്രസ്തുത വര്‍ഷം തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത വര്‍ഷം തുക അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3852.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയം അടക്കമുള്ള ദുരന്തങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും അതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങളും വിശദമാക്കാമോ;
( ബി )
പ്രളയം തടയുന്നതിനായി റൂം ഫോർ റിവർ അടക്കമുള്ള ഡച്ച് മാതൃകയിലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രളയ സാധ്യത കുറയ്ക്കുന്നതിൽ റൂം ഫോർ റിവർ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
3853.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2019-ലെ പ്രളയത്തില്‍ നാശനഷ്ടം ഉണ്ടായതുമായി ബന്ധപ്പെട്ട ധനസഹായം സാങ്കേതിക കാരണങ്ങളാല്‍ നാളിതുവരെയും ലഭിക്കാത്ത എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2019-ലെ പ്രളയത്തില്‍ ഭവന നാശം സംഭവിച്ച പറളി - 1 വില്ലേജിലെ തേനൂർ കാവുങ്കൽ വീട്ടിൽ വേലായുധൻ മകൻ ബാലകൃഷ്ണന് സാങ്കേതിക തകരാറ് മൂലം ധനസഹായം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രൊപ്പോസല്‍ തയ്യാറാക്കി സർക്കാറിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വ്യക്തിക്ക് ധനസഹായം അനുവദിക്കുന്നതിന് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിവരം ലഭ്യമാക്കാമോ?
3854.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ നിലമ്പൂര്‍ താലൂക്കില്‍ വീടും പുരയിടവും നഷ്ടപ്പെട്ടതിന് അനുവദിച്ച നഷ്ടപരിഹാര തുക ചില ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇനി എത്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ ബാക്കിയുണ്ടെന്ന് വില്ലേജ് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തിൽ വിതരണം ചെയ്യേണ്ട ആകെ തുക എത്രയെന്നും ഈ തുക ഇപ്പോൾ ഏത് വകുപ്പിലാണുള്ളതെന്നും തുക നല്‍കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍ ആരെന്നും അറിയിക്കാമോ; പ്രസ്തുത നഷ്ടപരിഹാര തുക നിലമ്പൂര്‍ തഹസില്‍ദാരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിന് തടസ്സങ്ങളുണ്ടോ; തുക ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
മേല്‍ വിഷയത്തില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക നല്‍കുവാനുള്ള തടസ്സം എന്താണെന്ന് അറിയിക്കാമോ; സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ ആയത് പരിഹരിച്ച് ഗുണഭോക്താക്കൾക്ക് തുക എപ്പോൾ നല്‍കാനാകുമെന്ന് അറിയിക്കാമോ?
3855.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതികളില്‍ തകരുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് ഫണ്ട് അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
കാലവര്‍ഷക്കെടുതികള്‍ മൂലം തകര്‍ന്ന റോഡുകളുടെ പ്രവൃത്തികള്‍ റവന്യൂ വകുപ്പില്‍ നിന്ന് മാറ്റി ഉത്തരവായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3856.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുള്‍പ്പൊട്ടല്‍ ഉപദേശകസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മതല പഠനം നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തിയിട്ടുണ്ടോയെന്നും പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
3857.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി മുഖേന റോഡ് നവീകരണത്തിന് അനുവദിച്ച തുകകളും പ്രവൃത്തിയുടെ പേരുകളും, അവയുടെ ഉത്തരവ് നമ്പറുകളും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ലഭ്യമാക്കിയ പ്രവൃത്തികളിൽക്ക് ഏതെല്ലാം പ്രവർത്തികൾക്ക് ജില്ലാ കളക്ടർ എസ്റ്റിമേറ്റ് സാങ്ഷൻ ലഭ്യമാക്കിയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണ പുരോഗതികളും ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
സർക്കാർ ഉത്തരവ് ലഭ്യമാക്കിയിട്ടും ജില്ലാ കളക്ടർ ഇ.എസ്. ലഭ്യമാക്കാത്തതിന്റെ കാരണങ്ങളും ഈ പ്രവൃത്തികൾ ഇനി പൂർത്തീകരിക്കാനുള്ള നടപടികളും വിശദമാക്കാമോ?
3858.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ ദുരന്ത ബാധിത പ്രദേശത്ത് മണ്ണിന്റെ ഘടന, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയില്‍ മാറ്റം വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ദുരന്തനിവാരണ അതോറിറ്റി, വിവിധ വകുപ്പുകള്‍ എന്നിവ എന്ത് പരിഹാരമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അവ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ കൊളത്തൂര്‍ പ്രദേശത്ത് വെള്ളത്തിന്റെ ഗുണനിലവാരത്തിലെ മാറ്റങ്ങള്‍ ജില്ലാ ഭരണകൂടം പരിശോധിച്ച് മനസ്സിലാക്കിയതിനെ തുടര്‍ന്ന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
3859.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ, പൂതക്കുളം മേഖലയിലൂടെ കടന്നുപോകുന്ന ജലപാത പ്രയോജനപ്പെടുത്തി ഉൾനാടൻ ജലഗതാഗതം ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ജലഗതാഗതം ആരംഭിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് പ്രസ്തുത മേഖലയിൽ നിർമ്മിച്ച വിവിധ കടവുകളിലെ ബോട്ട് ജെട്ടികളുടെ അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
3860.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലേ എടച്ചേരി ഗ്രാമപഞ്ചായത്തിലെ തുരുത്തി-കച്ചേരി ബോട്ട് ജെട്ടി നിര്‍മ്മാണത്തിന് റേറ്റ് റിവിഷന്‍ ചെയ്തു ടെണ്ടര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് ടെണ്ടര്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3861.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചിലെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
മൂന്നാം റീച്ചിന്റെ ഭാഗത്തുള്ള രൂപകല്പനയിൽ തീരുമാനമാകാതിരിക്കുന്നത് കാരണം പ്രവൃത്തി നീണ്ടു പോകാനുള്ള സാധ്യതയുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3862.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അപ്പ്രോച്ച് റോഡ് നിർമ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഈ രണ്ടു പ്രവൃത്തികളും എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
3863.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മുട്ടുങ്ങള്‍-നാദാപുരം സ്റ്റേറ്റ് ഹൈവേയിലെ ഇന്ത്യൻ നാവിഗേഷന്‍ ജലപാത കടന്ന് പോകുന്ന കളിയാമ്പള്ളി പാലം പുതുക്കി പണിയുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കുമോ?
3864.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ ജലപാത വികസനം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയില്‍ നടക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത ജലപാത വികസനത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ഏതൊക്കെ പാലങ്ങളാണ് പുനർനിർമ്മിക്കേണ്ടിവരുന്നത്; ആയതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3865.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഏതൊക്കെ പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഇനത്തിൽ ആകെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
3866.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സർക്കാർ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഏതൊക്കെ പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം പത്രമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനായി ആകെ ചെലവഴിച്ച തുക എത്രയാണെന്നും ഓരോ പത്രത്തിലും പരസ്യം നൽകുന്നതിനായി ചെലവഴിച്ച തുകയും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനായി ആകെ ചെലവഴിച്ച തുക എത്രയാണെന്നും ഓരോ മാധ്യമത്തിലും പരസ്യം നൽകുന്നതിനായി ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
ഇപ്രകാരം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പരസ്യം നൽകുന്നതിനായി ആകെ ചെലവഴിച്ച തുക എത്രയാണെന്നും ഇവ ഓരോന്നിലും ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ?
3867.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസി സമൂഹത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി നവീന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചിട്ടുള്ള നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( സി )
വിമാന യാത്രാ ചെലവുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
2023 -2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച നോര്‍ക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‍മെന്റ് പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?
3868.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ ക്ഷേമത്തിനായി 2022-23 സാമ്പത്തിക വര്‍ഷം എത്ര പദ്ധതികള്‍ക്കായി എത്ര തുക വകയിരുത്തിയിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര പദ്ധതികള്‍ക്കായി എത്ര തുക ഇതുവരെ ചെലവഴിച്ചു എന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ?
3869.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ എത്ര പ്രവാസികള്‍ നോര്‍ക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര പേർ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായുണ്ടെന്നും പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് സാന്ത്വനം പദ്ധതി പ്രകാരം ധനസഹായം നല്‍കിയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എത്ര പേര്‍ക്ക് പ്രവാസിക്ഷേമനിധി മുഖേന പെന്‍ഷന്‍ ലഭിക്കുന്നു എന്ന് വ"