STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3521.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പട്ടാമ്പി റീജിയണൽ സെന്റർ ആരംഭിച്ചിട്ടുണ്ടോയെന്നും സ്വന്തമായി കെട്ടിടവും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും നിലവിൽ അനുവദിച്ചിട്ടുള്ള സ്റ്റാഫുകളുടെ എണ്ണവും തസ്തികയും അവരുടെ ശമ്പളവും വിശദമാക്കാമോ?
3522.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഉന്നതവിദ്യാഭ്യാസം അഖിലേന്ത്യാ തലത്തിൽ കുട്ടികൾക്ക് ഉയർന്ന റാങ്ക് കരസ്ഥമാക്കാൻ പ്രാപ്തമല്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതൽ വൈവിധ്യവൽക്കരിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് സർക്കാരിനുണ്ടോയെന്ന് വിശദമാക്കാമോ?
3523.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോളേജ് കാമ്പസ് പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ; എത്ര സമയമാണ് അധികമായി പ്രവര്‍ത്തിക്കുക; ലാബുകള്‍, ലൈബ്രറികള്‍, കംപ്യൂട്ടര്‍ സൗകര്യം എന്നിവ മെച്ചപ്പെടുത്താന്‍ പദ്ധതി ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രോജക്ടുകളുടെയും ഗവേഷണങ്ങളുടെയും നിലവാരം ഉയര്‍ത്തുന്നതിനും കാമ്പസില്‍ നിന്നു തന്നെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വളര്‍ത്തിയെടുക്കുന്നതിനും പ്രസ്തുത തീരുമാനം എങ്ങിനെയെല്ലാം സഹായകരമാകുമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് എല്ലാ കലാലയങ്ങളുടെയും പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
3524.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിനായി ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കരിക്കുലം കമ്മിറ്റി ബിരുദ പാഠ്യപദ്ധതിയുടെ പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ബിരുദ പാഠ്യപദ്ധതി രൂപകൽപ്പനയിൽ വിദ്യാർത്ഥി കേന്ദ്രീകൃത സമീപനം വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകുമോ; വിശദമാക്കാമോ;
( ഡി )
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലെ വിടവ് നികത്തുന്നതിന് പുതിയ പാഠ്യപദ്ധതിയിൽ ഊന്നൽ നൽകുമോയെന്ന് വിശദമാക്കാമോ?
3525.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് അധ്യാപകരുടെ യു.ജി.സി.ശമ്പള കുടിശിക നൽകുന്നതിന് കേന്ദ്ര വിഹിതം ലഭിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
കോളേജ് അധ്യാപകരുടെ യു.ജി.സി. ശമ്പള കുടിശിക ഈ സാമ്പത്തിക വർഷം നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ശമ്പള കുടിശ്ശിക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ശമ്പള കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായുള്ള ശിപാർശകളുടെ സമ്പൂർണ്ണ റിപ്പോർട്ട് സംസ്ഥാന സർക്കാർ എന്നാണ് കേന്ദ്രത്തിന് സമർപ്പിച്ചത്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാന സർക്കാര്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ് കത്ത് ലഭിച്ചത് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത കത്തുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( എഫ് )
ശമ്പള കുടിശ്ശിക നൽകുന്നതിന് സഹായം നൽകാൻ സാധിക്കില്ല എന്ന് കേന്ദ്ര സർക്കാർ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് അറിയിപ്പ് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അറിയിപ്പിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3526.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി ഐ.എച്ച്.ആർ.ഡി. കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ കാലഘട്ടത്തിന് അനുയോജ്യമായ നവീന കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3527.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാര്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ ഫലമായി കെെവരിക്കുവാന്‍ കഴിഞ്ഞിട്ടുളള നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും 2023 വര്‍ഷത്തെ അക്രെഡിറ്റേഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
അക്കാദമിക് രംഗത്തെ അറിവുകള്‍ സമൂഹത്തിന് പ്രയോജനകരമായ നിലയില്‍ വിനിയോഗിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ അഭിനന്ദനം അറിയിച്ചിരുന്നോയെന്ന് വിശദമാക്കുമോ?
3528.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തിനൊപ്പം തൊഴിൽ എന്ന ലക്ഷ്യവുമായി കർമ്മചാരി എന്ന ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്ന പക്ഷം സംസ്ഥാനത്ത് ഈ പദ്ധതി വ്യാപിപ്പിക്കുവാൻ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
സംസ്ഥാനത്ത് പോളി ടെക്നിക്കുകളിൽ നടത്തിവരുന്ന ഇൻഡസ്ട്രി ഓൺ കാമ്പസ് പരിപാടി സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; ഇതേ മാതൃകയിൽ കർമ്മചാരി പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
3529.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകുന്നവരുടെ ദേശീയ ശരാശരിയുടെ എത്ര ശതമാനമാണ് സംസ്ഥാനത്തെ കണക്കുകള്‍ എന്നത് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വിദേശങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോകുന്നവരുടെ ഒഴുക്ക് തടയുന്നതിനായി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം തൊഴിലും കൂടി ലഭ്യമാകുന്ന വിധമുള്ള സിലബസ് പരിഷ്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന കര്‍മ്മചാരി പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതി എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്ന് അറിയിക്കാമോ?
3530.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ഗവൺമെന്റ് ആര്‍ട്സ് & സയന്‍സ് കോളേജ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കോളേജിന്റെ കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികളും നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന് സ്ഥലമേറ്റെടുക്കുന്നതിനുളള തുകയ്ക്ക് കിഫ്ബി വഴി ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; സ്ഥലമേറ്റെടുക്കാന്‍ എത്ര തുകയ്ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുളളതെന്നും ലാന്റ് അക്വിസിഷന് ആവശ്യമായ തുക കിഫ്ബിയാണോ അനുവദിക്കുകയെന്നും അറിയിക്കാമോ;
( സി )
2018-ല്‍ ഭൂവുടമ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ വിട്ടുതരാന്‍ തയ്യാറായ സ്ഥലം പ്രസ്തുത കോളേജ് കെട്ടിട നിർമ്മാണത്തിനായി ഏറ്റെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
ലാന്റ് അക്വിസിഷനുമായി ബന്ധപ്പെട്ട് അടക്കേണ്ട കണ്ടിജന്‍സി ചാര്‍ജ്ജ് ഇതുവരെയും കോളേജ് വിദ്യാഭ്യാസ വകുപ്പ് അടക്കാത്തതിന്റെ കാരണം വിശദമാക്കാമോ; കണ്ടിജന്‍സി ചാര്‍ജ്ജ് അടക്കാത്തത് കാരണം പ്രസ്തുത കോളേജ് കെട്ടിട നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ രണ്ട് വര്‍ഷമായിട്ടും തുടങ്ങാനായില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ?
3531.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ് പോളീടെക്നിക് കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം യഥാസമയം കണക്കാക്കുന്നതിനായി ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നൂതനമായ അറിവ് നല്‍കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പരീക്ഷാ ഹാളില്‍ പരസ്യമായി വിദ്യാര്‍ത്ഥിനികളുടെ ദേഹപരിശോധന നടത്തുന്നു എന്ന പരാതിയുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ നില്‍ക്കെ മറ്റദ്ധ്യാപകര്‍ പരീക്ഷാ ഹാളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥിനികളുടെ ദേഹപരിശോധന നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; പരിശോധന ആവശ്യമായി വന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടാത്ത വിധം നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുമോയെന്ന് വ്യക്തമാക്കുമോ?
3532.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട് ജില്ലയിലെ ഏതെല്ലാം കോളേജുകള്‍ക്കാണ് റൂസ ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാം പ്രവൃത്തികള്‍ക്കാണെന്നും വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും ഉള്‍പ്പെടെയുളള വിശദവിവരം നല്‍കുമോ?
3533.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെല്ലാം കോളേജുകള്‍ക്കാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴ്സുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ആവശ്യമായ അദ്ധ്യാപക തസ്തികകകള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;എങ്കില്‍ എത്ര തസ്തിക സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ?
3534.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ് ​ഥാനത്തെ സർക്കാർ ആർട്​സ്​ ആൻറ്​ സയൻസ്​ കോളേജുകളിലെയും ലോ കോളേജുകളിലെയും പ്രിൻസിപ്പൽ നിയമനം നിയമവിരുദ്ധമെന്ന്​ കേരള അഡ്​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചിട്ടുണ്ടോ​; വിശദാംശം ലഭ്യമാക്കാ​മോ;
( ബി )
അഡ് ​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂണലിന്റെ പ്രസ്തുത വിധിക്കെതിരെ സർക്കാരോ പ്രിൻസിപ്പൽമാരോ അപ്പീൽ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സർക്കാർ ആർട്​സ്​ ആൻറ്​ സയൻസ്​ കോളജുകളിലും ലോ കോളജുകളിലും നിയമവിരുദ്ധമായി നിയമനം നേടിയ പ്രിൻസിപ്പൽമാരിൽ ആരെങ്കിലും ഇപ്പോൾ പ്രസ്തുത തസ്​തികയിലോ പ്രൊമോഷൻ തസ്​തികയിലോ തുടരുന്നുണ്ടോ; എങ്കിൽ ആരെല്ലാമാണ്​ തുടരുന്നതെന്ന് വ്യക്തമാക്കാമോ?
3535.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ OA 668/2019 നമ്പർ പ്രകാരം 16.12.2022ന് പുറപ്പെടുവിച്ച വിധി പ്രകാരം സംസ്ഥാനത്തെ പന്ത്രണ്ട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം 2010 യു.ജി.സി. റെഗുലേഷന് വിരുദ്ധമായതിനാൽ റദ്ദാക്കുകയുണ്ടായോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഏതെല്ലാം ഗവൺമെന്റ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഏതെല്ലാം കോളേജുകളിലേക്ക് നിയമിക്കപ്പെട്ട ആരുടെയെല്ലാം നിയമനങ്ങളാണ് റദ്ദാക്കിയത് എന്ന വിശദാംശം നിയമന ഉത്തരവിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ട്രിബ്യൂണൽ വിധിയിൽ പറയുന്ന ആരെങ്കിലും ഇപ്പോള്‍ തൽസ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ട്രിബ്യൂണൽ വിധി നടപ്പിലാക്കാൻ എന്തെല്ലാം നടപടികളാണ് സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത വിധി പ്രകാരം അയോഗ്യനാക്കപ്പെട്ട മലപ്പുറം ഗവൺമെന്റ്കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നാക് അക്രെഡിറ്റേഷൻ ശ്രമങ്ങൾ നടത്തി വരുന്നത് നാക്-ന്റെ ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( എഫ് )
ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീൽ സമര്‍പ്പിക്കുകയോ സ്റ്റേ സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ എങ്ങനെയാണ് വിധിയിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ പദവിയിൽ തുടരുന്നതെന്ന് വ്യക്തമാക്കുമോ?
3536.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആർട്​സ്​ ആൻറ്​ സയൻസ്​കോളേജ്​ പ്രിൻസിപ്പൽ നിയമനത്തിനായി കോളേജ്​ വിദ്യാഭ്യാസ ഡയറക്​ടർ തയാറാക്കിയ കരട്​ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ പട്ടികയുടെ പകർപ്പ്​ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പട്ടിക സംബന്ധിച്ച്​ ഏതെല്ലാം അദ്ധ്യാപകരാണ്​ അപ്പീൽ സമർപ്പിച്ചിട്ടുള്ളത്; വിശദാംശം നൽകാമോ;
( സി )
കോളേജ് ​ പ്രിൻസിപ്പൽ നിയമനത്തിന്​ അദ്ധ്യാപന/ഗവേഷണ സ്വഭാവമില്ലാത്ത ഡെപ്യൂട്ടേഷൻ കാലയളവ്​ പരിഗണിക്കരുതെന്ന യു.ജി.സി.റഗുലേഷൻ വ്യവസ്​ഥയിൽ മാറ്റം വരുത്തി സർക്കാർ 2022 ജൂൺ 21-ന്​ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ്​ ലഭ്യമാക്കാമോ; ഉത്തരവ്​ നിയമപരമായി നിലനിൽക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3537.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ പുതിയ ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കുമോ;
( ബി )
പുതിയതായി കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
3538.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഐ. എച്ച്. ആർ.ഡി. കോളേജിന്റെ പുരോഗതിക്കായി 2020-21 -ന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3539.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളെ ആനുവല്‍ അഡ്മിനിസ്ട്രേഷന്‍ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫീസ് അടക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഫീസ് അടക്കുന്നതിൽനിന്നും കോളേജുകളെ ഒഴിവാക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3540.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3541.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിന്റെ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3542.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്ന കരാർ കമ്പനിയായ കെ.എൻ.ആർ. കൺസ്ട്രക്ഷൻ കമ്പനിയ്ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനോ വാടകയ്ക്കോ കൈമാറിയിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശവും അതുപ്രകാരം സർവകലാശാലയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ വിശദാംശവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഉപയോഗിക്കുന്നതിന് പകരമായി പ്രസ്തുത കമ്പനി സർവകലാശാലയ്ക്ക് നല്കാമെന്നേറ്റ പാട്ടതുകയുടെയും ഏറ്റെടുത്ത് തീർക്കാമെന്നേറ്റ പ്രവൃത്തിയുടെയും വിശദാംശം രേഖകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കാമോ; പ്രസ്തുത കമ്പനിയുടെ ഏത് നിർദേശമാണ് സർവകലാശാല സ്വീകരിച്ചതെന്നും ആയതിനുള്ള കാരണവും വിശദമാക്കാമോ;
( സി )
പ്രസ്തുത പാട്ടതുക സ്വീകരിക്കുകയാണെങ്കിൽ ദേശീയപാത നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ സർവകലാശാലയ്ക്ക് എത്ര രൂപ ലഭിക്കുമായിരുന്നുവെന്നാണ് കണക്കാക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ദേശീയപാത വികസനത്തെ തുടർന്ന് സർവകലാശാല കാമ്പസിലേയ്ക്ക് പുതിയ റോഡും പ്രവേശന കവാടവും നിർമ്മിക്കേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ടോയെന്നും പ്രസ്തുത റോഡിന്റെ അലൈൻമെന്റ്, മെഷർമെന്റ്, ഡിസൈൻ, എസ്റ്റിമേറ്റ് ഉൾപ്പെടെയുളള വിശദാംശവും ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത റോഡ് നിർമ്മാണ ചെലവുമായി ബന്ധപ്പെട്ട് സർവകലാശാല ഏതെങ്കിലും തരത്തിലുള്ള കൺസൾട്ടൻസി, പ്രൊപ്പോസൽ, ടെണ്ടർ നടപടികൾ എന്നിവ സ്വീകരിച്ചിട്ടുണ്ടോയെന്നും പ്രസ്തുത കമ്പനി ലഭ്യമാക്കിയ നിർമ്മാണ ചെലവ് സർവകലാശാല അംഗീകരിച്ചത് എവിടെ നിന്ന് ലഭിച്ച സാങ്കേതിക ശിപാർശയുടെ അടിസ്ഥാനത്തിലാണെന്നും രേഖകളുടെ പകർപ്പുകൾ സഹിതം വിശദമാക്കാമോ?
3543.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ 2011 മുതൽ ചേർന്ന കുട്ടികളുടെ എണ്ണവും കോളേജുകളിലേ സീറ്റുകളുടെ എണ്ണവും വർഷം തിരിച്ച് ലഭ്യമാക്കാമോ?
3544.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നത് അറിയിക്കാമോ?
3545.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴയില്‍ സര്‍ക്കാര്‍ കോളേജിനായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എത്ര ഭൂമിയാണ് വിട്ടു നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥത പഞ്ചായത്തില്‍ നിന്നും കോളേജ് വിദ്യാഭ്യാസ വകുപ്പിന് വിട്ടുകിട്ടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥത കൈമാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
കോളേജിന് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കിഫ്ബിയില്‍ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിട്ടുള്ള പ്രസ്തുത ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
3546.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വൈദ്യ വിദ്യാഭ്യാസമേഖലയില്‍ ഗവേഷണങ്ങള്‍ക്ക് എന്തെല്ലാം പരിഗണന നല്‍കി വരുന്നു എന്ന് വിശദമാക്കാമോ;
( ബി )
വൈദ്യ വിദ്യാഭ്യാസമേഖലയില്‍ ഗവേഷണം ശക്തിപ്പെടുത്താൻ ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ സയന്‍സിന് 2021, 2022, 2023 വര്‍ഷങ്ങളില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നും വിശദമാക്കാമോ?
3547.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തൃശ്ശൂർ ശ്രീരാമവർമ്മ മ്യൂസിക് കോളേജിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി അറിയിക്കാമോ?
3548.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തോടൊപ്പം തൊഴില്‍ എന്ന ആഗോള നിലവാരത്തിലേക്ക് എത്തിക്കുന്നതിലേക്ക് തൊഴില്‍ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും കൈകോര്‍ത്ത് കര്‍മ്മചാരി എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ വിശദമാക്കാമോ; ഏതൊക്കെ തലങ്ങളിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കര്‍മ്മചാരി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ നിശ്ചയിച്ച സ്ഥലം അറിയിക്കാമോ?
3549.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവര്‍ണേഴ്സിലും സിൻഡിക്കേറ്റിലുമായി പുതുതായി ആറുപേരെ കൂടി നാമനിർദേശം ചെയ്യുവാനുള്ള നിയമ ഭേദഗതി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ ആരെയൊക്കെയാണ് ബോർഡ് ഓഫ് ഗവര്‍ണേഴ്സിലും സിൻഡിക്കേറ്റിലും നാമനിർദ്ദേശം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓർഡിനൻസിന്റെ കാലാവധി എന്നാണ് അവസാനിച്ചതെന്ന് അറിയിക്കാമോ;
( സി )
കേരള സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റിലേയ്ക്ക് നാമനിർദേശം ചെയ്ത അംഗങ്ങൾ ഇപ്പോഴും തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രസ്തുത അംഗങ്ങൾ സിൻഡിക്കേറ്റിൽ തുടരുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
കേരള സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റിലേയ്ക്ക് നാമനിർദേശം ചെയ്ത അംഗങ്ങൾ ഓർഡിനൻസ് കാലാവധി കഴിഞ്ഞിട്ടും എത്ര നാൾ സിൻഡിക്കേറ്റിൽ തുടർന്നുവെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത അംഗങ്ങൾ അനധികൃതമായി സിൻഡിക്കേറ്റിൽ തുടർന്നത് സർവകലാശാല സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
3550.
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാലയിലെ ആറ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനം അനധികൃതമാണെന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;എങ്കിൽ പ്രസ്തുത പരാതിയിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അംഗങ്ങൾ സിറ്റിംഗ് ഫീസിനത്തിലും യാത്രപ്പടി ഇനത്തിലും ഉൾപ്പടെ കൈപ്പറ്റിയ സാമ്പത്തിക ആനുകൂല്യങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അംഗങ്ങൾ കൈപ്പറ്റിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരികെ പിടിക്കുന്നതിനും അംഗങ്ങളുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
3551.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവര്‍ണേഴ്സിലും സിൻഡിക്കേറ്റിലുമായി പുതുതായി ആറുപേരെ കൂടി നാമനിർദേശം ചെയ്യുവാനുള്ള നിയമ ഭേദഗതി ഓർഡിനൻസ് എന്നാണ് പുറപ്പെടുവിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓർഡിനൻസ് എത്ര പ്രാവശ്യം റീപ്രൊമൽഗേറ്റ് ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച ബില്ല് നിയമസഭ അംഗീകരിച്ചതെന്നാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ബില്ല് ഗവർണർ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അംഗീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3552.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആർ.ഡി. ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനോടനുബന്ധിച്ച് പുതിയതായി അനുവദിച്ച കോളേജ് ഓഫ് അപ്ലെെഡ് സയന്‍സ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3553.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ കുളത്തൂപ്പുഴ സാം ഉമ്മൻ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളില്‍ പോളിടെക്നിക് കോഴ്സ് അനുവദിക്കുന്നതു പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മലയോര മേഖലയിലുള്ള സാധാരണക്കാരായ കുട്ടികൾക്ക് തുടർ പഠനം ഉറപ്പാക്കുന്നതിന് പ്രസ്തുത ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അധ്യയന വര്‍ഷം മുതല്‍ പോളിടെക്നിക് കോഴ്സ് അനുവദിക്കുന്നതിന് സഹായകരമായ തുടർ നടപടികൾ കൈകൊള്ളുമോയെന്ന് വിശദമാക്കാമോ?
3554.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പുതിയ വനിത പോളിടെക്‌നിക്കുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയാൽ പുതിയ വനിത പോളിടെക്‌നിക്കുകൾ ആരംഭിക്കുന്നതിന് അനുമതി നൽകുമോയെന്ന് വിശദമാക്കുമോ?
3555.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് കോഴ്‌സിന്റെ സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് 30.11.2022- ല്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ കെ.ജി.റ്റി.ഇ. മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിയ യോഗ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത മിനിറ്റ്സ് അംഗീകരിച്ചുകൊണ്ടുള്ള 17.01.2023-ലെ ജെ1/369/2022/ഉ.വി.വ. നമ്പര്‍ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് പരീക്ഷ പുതിയ സിലബസ് അനുസരിച്ച് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി 26.12.2022-ന് ഇ.എക്സ്./എച്ച്6/40099/2022/സി.ജി.ഇ. നമ്പറായി പരീക്ഷാ കമ്മിഷണര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
20.08.2022-ലെ സ.ഉ.(കൈയെഴുത്ത്) 403/2022/എച്ച്.ഇ.ഡി.എന്‍.നമ്പർ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് ഇംഗ്ലീഷ്, മലയാളം എന്നിവയുടെ പരിഷ്കരിച്ച സിലബസ് അനുസരിച്ച് കമ്പ്യൂട്ടര്‍ മുഖേന പരീക്ഷ നടത്തുമ്പോള്‍ കേരളത്തിലെ ആയിരത്തിലധികം വരുന്ന ‌ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്ററുകള്‍ എന്തു ചെയ്യുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷ പുതിയ സിലബസ് പ്രകാരം നടത്തുമ്പോള്‍ നിലവിലുള്ള പഠനരീതിയേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നത് പരിഗണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അംഗീകാരം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള പുതിയ സിലബസിലൂടെയും ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നത് പരിഗണിച്ച് കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് സിലബസ് പരിഷ്കരണം മലയാളത്തിന് മാത്രമായി പരിമിതപ്പെടൂത്തുന്നതിന് തയ്യാറാകുമോ;
( ജി )
20.08.2022-ലെ സിലബസ് പരിഷ്കരണ ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കുന്ന അധിക സാമ്പത്തിക ബാധ്യത സംബന്ധിച്ച വിഷയം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3556.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെയും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിനകം ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും ആയതിന് ചെലവഴിച്ച തുകയുടെ വിശദാംശവും വെളിപ്പെടുത്താമോ;
( സി )
നിലവില്‍ പ്രവൃത്തി പുരോഗമിക്കുന്നവ ഏതെല്ലാമാണ്; എന്നത്തേയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു;വെളിപ്പെടുത്താമോ;
( ഡി )
പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടുന്നതിന് ഉതകുന്നതരത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും അക്കാദമികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
3557.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം പരിശീലനം നൽകുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിൽ പാർട് ടൈം ജോലികൂടി ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3558.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 അധ്യയന വർഷത്തിൽ കേരളത്തിലെ ഏതെല്ലാം സർവകലാശാലകളിലാണ് നാക് റീ-അക്രെഡിറ്റേഷൻ പ്രക്രിയ നടന്നത്; ഓരോ സർവകലാശാലയും നാക് റീ-അക്രെഡിറ്റേഷനിൽ കൈവരിച്ച പോയിന്റ്, ഗ്രേഡ് എന്നിവ എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
നാക് സംഘത്തിന്റെ എക്സിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സർവകലാശാലകളുടെ ശക്തിയും ന്യൂനതകളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ന്യൂനതകൾ പരിഹരിക്കാൻ സർവകലാശാലകൾ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
നാക് റീ-അക്രെഡിറ്റേഷൻ പ്രക്രിയ നടന്ന ഏതെല്ലാം സർവകലാശാലകളാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതെന്ന് വിശദമാക്കാമോ; അവയുടെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളെ നാക് റീ-അക്രെഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നാക് റീ-അക്രെഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി സർവകലാശാലകൾക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട അക്കാദമിക ഘടകങ്ങളിൽ സിലബസ്, ഇവാല്യുവേഷൻ മുതലായവ പരിശോധന നടത്താറുണ്ടോയെന്നും സർവകലാശാല പഠന വകുപ്പുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക വിലയിരുത്തപ്പെടൽ മാത്രമാണോ പരിശോധിക്കുന്നതെന്നും വിശദമാക്കാമോ;
( ഇ )
സർവ്വകലാശാലകൾ നാക് റീ-അക്രെഡിറ്റേഷനിൽ മികച്ച ഗ്രേഡ് കൈവരിക്കുമ്പോഴും അതിനനുസൃതമായി അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും വിദ്യാർത്ഥികൾക്കുളള അക്കാദമികപരമായ സേവനങ്ങളിൽ ആയത് പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( എഫ് )
അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും വിദ്യാർത്ഥികൾക്കുളള പല കോഴ്സുകളിലും സിലബസ് രൂപീകരണം മുതൽ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതുവരെയുളള നടപടികൾ പലപ്പോഴും വൈകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; മുഴുവൻ വിദ്യാർത്ഥികൾക്കും നാക് ഗ്രേഡിനനുസൃതമായ മികച്ച സേവനം പ്രദാനം ചെയ്യാൻ സർവകലാശാലകൾ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ജി )
നാക് റീ-അക്രെഡിറ്റേഷൻ പ്രക്രിയയിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ഗുണപരമായ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3559.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റം ഉറപ്പുവരുത്തുന്നതിനായി ഓരോ സർവകലാശാലയിലും പരിഗണനയിലുള്ള പുതുതലമുറ കോഴ്സുകൾ, ഫ്യൂച്ചർ സ്റ്റഡീസ് പഠന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3560.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളുടെയും സര്‍വകലാശാലകളുടെയും റാങ്കിംഗില്‍ മെച്ചപ്പെട്ട മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ശാസ്ത്രം, സാങ്കേതികവിദ്യ, നവീനത തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ഇതിന് സഹായകരമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാനും അതുവഴി വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ?
3561.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ മെമ്പര്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നിവരുടെ നിയമന കാലാവധി എത്ര വര്‍ഷമാണെന്ന് അറിയിക്കാമോ;
( ബി )
ഇപ്പോള്‍ പ്രസ്തുത സ്ഥാനം വഹിക്കുന്നവരുടെ കാലാവധി പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷവും തല്‍സ്ഥാനത്ത്‌ തുടരുന്ന പക്ഷം പ്രസ്തുത ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ എത്ര റിസര്‍ച്ച് ഓഫീസര്‍മാരുടെ തസ്തികയാണുള്ളതെന്ന് അറിയിക്കാമോ;
( ഇ )
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്ന പേരില്‍ രണ്ട് ജീവനക്കാരെ നിയമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ പ്രസ്തുത നിയമനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കുമോ;
( എഫ് )
സര്‍ക്കാര്‍ ജീവനക്കാര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ തുടര്‍ച്ചയായി എത്ര കാലം ജോലി എടുക്കാന്‍ കഴിയും എന്നത് സംബന്ധിച്ച്‌ നിലവിലുള്ള ഉത്തരവുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ജി )
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിൽ നിലവില്‍ എത്ര ജീവനക്കാർ ഏതൊക്കെ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ; അപ്രകാരം നിയമിച്ചവരുടെ കരാര്‍ പുതുക്കിയത് ഏത് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് അറിയിക്കാമോ?
3562.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സർവകലാശാലകള്‍ക്ക് കീഴിലുള്ള ഗവൺമെന്റ് /എയ്‍ഡഡ് കോളേജുകളിൽ മലയാളം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ കണക്ക് ജില്ല തിരിച്ച് സ്ഥാപനത്തിന്റെ പേര് സഹിതം ലഭ്യമാക്കാമോ;
( ബി )
വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള ഗവൺമെന്റ് /എയ്ഡഡ് കോളേജുകളിൽ സയൻസ് വിഷയത്തിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം ജില്ലയും സ്ഥാപനവും കോഴ്സിന്റെ പേരും തിരിച്ച് ലഭ്യമാക്കാമോ?
3563.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ തനത് ഫണ്ടിലേക്ക് വരവ് ഇനത്തില്‍ ലഭിച്ച തുകയുടെ വിശദാംശം സര്‍വകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വിവിധ സര്‍വകലാശാലകള്‍ പ്രസ്തുത കാലയളവിലെ ഓരോ സാമ്പത്തിക വര്‍ഷവും തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ നിര്‍മാണ- നിര്‍മാണേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ സര്‍വകലാശാലയും തങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിലെ ഓരോ സാമ്പത്തിക വര്‍ഷവും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുകയുടെ വിശദാംശം സര്‍വകലാശാല തിരിച്ച് ലഭ്യമാക്കാമോ?
3564.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ലഭിക്കുന്ന ഡിഗ്രി ഉൾപ്പെടെയുള്ള ജെന്യൂനിറ്റി സർട്ടിഫിക്കറ്റുകളിൽ മോഡ് ഓഫ് സ്റ്റഡി എന്ന കോളത്തിൽ പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നതിനാൽ അത് റഗുലർ ഡിഗ്രിയല്ലെന്ന കാരണം പറഞ്ഞ് യു.എ.ഇ. പോലെയുള്ള വിദേശ രാജ്യങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ഈക്വലൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
ജെന്യൂനിറ്റി സർട്ടിഫിക്കറ്റുകളിലുള്ള പ്രൈവറ്റ്എന്നത് വിദേശ രാജ്യങ്ങളിൽ ഡിസ്റ്റൻസ് സ്റ്റഡിയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ പ്രൈവറ്റ് എന്നതിന് പകരം റെഗുലർ മോഡ് ഓഫ് സ്റ്റഡി എന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകുന്ന കാര്യം പരിശോധിക്കുമോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കുമോ?
3565.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവകലാശാലകളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ തസ്തിക ഉണ്ടായിട്ടും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്സ് കേരളത്തിലെ കോളേജുകളിലോ സർവകലാശാല പഠന വകുപ്പുകളിലോ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കേരള, എം.ജി. സർവകലാശാലകളിൽ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കാലിക്കറ്റ് സർവകലാശാലയിൽ ബി.എ. ഫംങ്ഷണൽ ഇംഗ്ലീഷ് എന്ന പേരിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ ബിരുദ കോഴ്സുകള്‍ ഉണ്ടായിരിക്കെ പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ് കേരളത്തിലെ കോളേജുകളിലും സർവകലാശാല പഠന വകുപ്പുകളിലും എന്ന് ആരംഭിക്കാൻ കഴിയുമെന്നും ഇതിനായി എന്തെങ്കിലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടോയെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
3566.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിൽ പിഴവുകൾ ഉണ്ടെന്നും പ്രബന്ധത്തിലെ ചില ഭാഗങ്ങൾ മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ കേരള സർവകലാശാല വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിന് എതിരായി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രബന്ധം പരിശോധിക്കുന്നതിന് സർവകലാശാല വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് പ്രസ്തുത സമിതി പരിശോധിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രബന്ധത്തിൽ പിഴവുകൾ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന സാഹചര്യത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ഗൈഡ് ആയി പ്രവർത്തിച്ച അദ്ധ്യാപകനോട് സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ; അതിന്മേൽ അദ്ധ്യാപകന്റെ മറുപടി ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രബന്ധത്തിൽ പിഴവുകൾ ഉൾപ്പെട്ടതായി പറയപ്പെടുന്ന സാഹചര്യത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ പി.എച്ച്.ഡി. റദ്ദാക്കുന്നതിനും ഗൈഡ് ആയി പ്രവർത്തിച്ച അദ്ധ്യാപകനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
3567.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നുവാല്‍സില്‍ യു.ജി.സി. യോഗ്യതയില്ലാത്ത റിട്ടയേർഡ് ജസ്റ്റിസിന് വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകി നിയമിച്ചത് സംബന്ധിച്ച ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകുന്ന വ്യക്തിക്കും യു.ജി.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യത നിർബന്ധമാണെന്ന കോടതിവിധി ലംഘിച്ചുകൊണ്ട് ഇപ്രകാരമുള്ള നിയമനം നടക്കുവാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( സി )
യു.ജി.സി. യോഗ്യതയുള്ള പ്രൊഫസറെ താൽക്കാലിക വി.സി. യായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3568.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സർവകലാശാലകൾ നിലവിലുണ്ടെന്നും അവയിൽ എത്ര സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ തസ്തികകൾ നിലവിലുണ്ടെന്നും സർവകലാശാല തിരിച്ച് വിശദമാക്കാമോ;
( ബി )
സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ നിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള സംവരണ തത്വം പാലിക്കാറുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
അധ്യാപക നിയമനങ്ങളിൽ ആക്ട് 26 ഓഫ് 2014 പ്രകാരം സർവകലാശാല ഡിപ്പാർട്ട്മെന്റുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് സംവരണം അനുവദിക്കുന്നതു പോലെ മുഴുവൻ സർവകലാശാലകളിലെയും സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരെ കേഡർ തിരിച്ച് വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിങ്ങനെ സംസ്ഥാന തലത്തിൽ പൂൾ ചെയ്ത് കേഡർ അടിസ്ഥാനത്തിൽ ഒറ്റ യൂണിറ്റായി പരിഗണിച്ച് സാമൂഹിക സംവരണം ഏർപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
മേൽ പ്രകാരം സ്റ്റാറ്റ്യൂട്ടറി ഓഫീസർ തസ്തികകളിൽ സംവരണം ഏർപ്പെടുത്തുന്നതിനാവശ്യമായ നിയമ നിർമ്മാണം കൊണ്ടുവരുന്നത് ആലോചനയിലുണ്ടോ; അപ്രകാരം നിയമ നിർമ്മാണം നടത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നിലനില്ക്കന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3569.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകൾ അദ്ധ്യാപക നിയമനത്തിന് 2011 മുതൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാലകൾ 2015 മുതൽ രൂപീകരിച്ച സിന്റിക്കേറ്റ് സബ് കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സിന്റിക്കേറ്റ് സബ് കമ്മിറ്റികൾ, സ്ക്രീനിംഗ് കമ്മിറ്റികൾ എന്നിവയുടെ മുഴുവൻ യോഗങ്ങളുടെയും വിശദാംശവും മിനിട്സുകളുടെ പകർപ്പുകളും ലഭ്യമാക്കാമോ?
3570.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിന്നും വിദേശത്ത് പോയി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാണോ;
( ബി )
എങ്കില്‍ വയനാട് ജില്ലയില്‍ നിന്നുള്ള എത്ര വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പഠനം നടത്തുന്നുണ്ടെന്നും ഏതെല്ലാം രാജ്യങ്ങളില്‍ ആണെന്നും വ്യക്തമാക്കാമോ?
3571.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ സ്റ്റാൻഡിംഗ് കൗൺസൽ നിയമനം നടന്നിട്ടുണ്ടോ; നിലവിലെ സ്റ്റാൻഡിംഗ് കൗൺസൽ ആരെന്നും പ്രസ്തുത നിയമനത്തിനായുള്ള സർവകലാശാലാ നോട്ടിഫിക്കേഷന്റെയും അനുബന്ധ നടപടികളുടെയും വിശദാംശം നൽകുമോ;
( ബി )
സർവകലാശാല സ്റ്റാറ്റ്യൂട്ട് അധ്യായം (7) ഭാഗം (VII) ഖണ്ഡിക (23) ൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരമുള്ള റിപ്പോർട്ട് സ്റ്റാൻഡിംഗ് കൗൺസൽ സിൻഡിക്കേറ്റിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇല്ലായെങ്കിൽ നിലവിലെ സ്റ്റാൻഡിംഗ് കൗൺസൽ നാളിതുവരെ നടത്തിയ എല്ലാ നിയമ വ്യവഹാരങ്ങളുടെയും പ്രസ്തുത വ്യവഹാരങ്ങൾക്കായി നൽകിയ ബില്ലിന്റെയും അനുവദിച്ച ഫീസിന്റെയും ഉൾപ്പെടെയുള്ള വിശദാംശവും രേഖകളും ലഭ്യമാക്കാമോ;
( ഡി )
ഏറ്റവും ഒടുവിലായി സ്ഥാനമൊഴിഞ്ഞ മുൻ സ്റ്റാൻഡിംഗ് കൗൺസലിന് നിയമ വ്യവഹാരങ്ങൾക്കായി നൽകിയ ബില്ലിന്റെയും അദ്ദേഹത്തിന് അനുവദിച്ച ഫീസിന്റെയും ഉൾപ്പെടെയുള്ള വിശദാംശവും രേഖകളും ലഭ്യമാക്കാമോ;
( ഇ )
സാങ്കേതിക സർവകലാശാലയിൽ നിലവിലുള്ള ലീഗൽ അഡ്വൈസറിന് വേതന ഇനത്തിലും മറ്റു ഫീസ് ഇനത്തിലും അനുവദിച്ച തുകയുടെ വിശദാംശവും അദ്ദേഹത്തിന്റെ സേവന വേതന കരാർ ഉൾപ്പെടെയുള്ള രേഖകളും ലഭ്യമാക്കാമോ?
3572.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സിലും സിൻഡിക്കേറ്റിലുമായി പുതുതായി ആറ് പേരെ കൂടി നാമനിർദേശം ചെയ്യുവാനുള്ള നിയമഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമഭേദഗതി ഉൾപ്പെട്ട ബിൽ നിയമസഭ അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ബിൽ ഗവർണർ അംഗീകരിച്ച് നിയമമായിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
ഓർഡിനൻസ് കാലാവധി കഴിഞ്ഞിട്ടും നാമനിർദേശം ചെയ്ത അംഗങ്ങൾ ഇപ്പോഴും സിൻഡിക്കേറ്റിൽ തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
3573.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത യൂണിവേഴ്സിറ്റിയിൽ ഇനി ഏതെല്ലാം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം ലഭിക്കാനുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ നിലവില്‍ എത്ര സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
യൂണിവേഴ്സിറ്റി ആരംഭിച്ചതുമുതല്‍ എത്ര രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
3574.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ 2020 ജനുവരി മുതൽ 2022 ഡിസംബർ വരെ സിൻഡിക്കേറ്റിന്റെയും സിൻഡിക്കേറ്റിന്റെ അനുബന്ധ കമ്മിറ്റികളുടെ യോഗങ്ങളിലും സർവകലാശാലയുമായി ബന്ധപ്പെട്ട പരിപാടികളിലും ഹിയറിങ്, ഇൻസ്പെക്ഷൻ ഉൾപ്പെടെയുള്ള മറ്റ് ഇനങ്ങളിലും പങ്കെടുത്ത സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകിയ യാത്രാ ബത്തയുടെയും ഓണറേറിയത്തിന്റെയും വിശദാംശം അവ നടന്ന തീയതികളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
മേൽപ്പറഞ്ഞവയിൽ ഏതൊക്കെ യോഗങ്ങൾ ഓൺലൈൻ മുഖേന നടന്നുവെന്നും അവയിൽ ഏതൊക്കെ അംഗങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്തുവെന്നും വ്യക്തമാക്കാമോ; യോഗങ്ങളിൽ നേരിട്ട് പങ്കെടുത്ത അംഗങ്ങളുടെ ഹാജർ രേഖയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ താമസത്തിനും ഭക്ഷണത്തിനും ചെലവായ തുക നൽകുന്നതിന് സർവകലാശാല ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ;എങ്കിൽ ഈ ഇനത്തിൽ ചെലവാക്കിയ തുകയുടെ വിശദാംശം തീയതി, അംഗത്തിന്റെ പേര് എന്നിവ ഉൾപ്പെടെ ലഭ്യമാക്കാമോ;
( ഡി )
സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകുന്ന ഓണറേറിയത്തിന്റെയും യാത്രാബത്തയുടെയും നിരക്കുകൾ വിശദമാക്കാമോ?
3575.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ എവിടെയെല്ലാമാണ് സബ്ബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പെരിങ്ങോം ഗവ.കോളേജ് കേന്ദ്രീകരിച്ച് സെന്റര്‍ അനുവദിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
3576.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർമാരുടെ തസ്‌തിക അനുവദിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ കേരള സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തിക അനുവദിക്കുന്നതിലേക്കായി ചേർന്ന സർവകലാശാല സിൻഡിക്കേറ്റ്/സെനറ്റ് മീറ്റിംഗിന്റെ മിനിട്ട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3577.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ ഭിന്നശേഷി സംവരണ തസ്തികയിൽ ടേൺ തെറ്റിച്ചു നിയമനം നടത്തിയതായി ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിൽ കുറ്റക്കാരായവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3578.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കീം എൻട്രൻസിന് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണമെന്ന എൻട്രൻസ് കമ്മീഷണറുടെ നിർദ്ദേശം മൂലം അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വില്ലേജ് ഓഫീസർമാർക്കും ബുദ്ധിമുട്ടുകളുണ്ടാകുകയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മുൻവർഷങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ഉണ്ടാകുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ മാത്രം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി എന്ന തീരുമാനം ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കിലും പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുമ്പോൾ ഭേദഗതികൾ വരുത്താതിരിക്കുന്നത് കാരണം ഈ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കാനിടയാക്കുന്നത് ആരുടെ വീഴ്ചമൂലമാണെന്ന് വ്യക്തമാക്കാമോ;
( സി )
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ മാത്രം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി എന്ന തീരുമാനം നടപ്പിലാക്കുന്ന കാര്യം ഉറപ്പുവരുത്തുമോ; വ്യക്തമാക്കുമോ?
3579.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് താലൂക്കിൽ നിർമ്മാണം പൂത്തിയാക്കി വരുന്ന സത്രം എന്‍.സി.സി. എയർ സ്ട്രിപ്പിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
സത്രം എന്‍.സി.സി. എയർ സ്ട്രിപ്പിൽ ഈ വരുന്ന അക്കാദമിക് വർഷം എന്‍.സി.സി. കേഡറ്റുകൾക്ക് പരിശീലനം ആരംഭിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3580.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ അസാപ് സ്കിൽ പാർക്ക് പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ജി.എം.യു.പി. സ്കൂൾ വെന്നിയൂരിൽ നിന്നും കോട്ടക്കലിലെ ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജിലേക്ക് മാറ്റി ആരംഭിക്കുവാന്‍ എം.എൽ.എ. കത്ത് നൽകിയിട്ടും പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
കോട്ടക്കലിലെ ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജിൽ ഈ പ്രവൃത്തിയുടെ നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച നടപടികളും ഇനി പൂർത്തീകരിക്കാനുള്ള നടപടികളും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ ?
3581.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശീലന പരിപാടിയിലെ വിദ്യാര്‍ത്ഥികളെ എങ്ങനെയാണ് സെലക്ട് ചെയ്യുന്നതെന്നറിയിക്കുമോ;
( സി )
അസാപ് പരിശീലന കേന്ദ്രങ്ങള്‍ കോഴിക്കോട് ജില്ലയില്‍ എവിടെയൊക്കെയാണ് നിലവിലുള്ളത്; അസാപ്പിന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
3582.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാൻസർ, കിഡ്നി രോഗങ്ങൾ മൂലം തുടർ ചികിത്സയിലുള്ള എത്ര പേർക്ക് സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും പ്രതിമാസ സാമ്പത്തിക സഹായം അനുവദിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സഹായത്തിനായി ഈ വർഷം പുതുതായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത രോഗങ്ങളിൽ നിന്നും മുക്തി നേടിയ വ്യക്തികൾക്ക് കഠിനാദ്ധ്വാനമുള്ള ജോലികൾ തുടർന്ന് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്ക് താല്ക്കാലികമായി തൊഴിൽ ലഭ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ?
3583.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ അഞ്ചൽ, ഏരുർ, കുളത്തുപ്പുഴ, ആര്യൻകാവ്, തെന്മല, കരവാളൂർ, ഇടമുളക്കല്‍ പഞ്ചായത്തുകളിലും, പുനലൂർ നഗരസഭയിലുമായി ആകെ എത്ര ഭിന്നശേഷിക്കാരായ ആളുകൾ ഉണ്ട്;
( ബി )
ഇവരിൽ എത്ര പേർക്ക് മെഡിക്കൽ ബോർഡ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പുനലൂർ മണ്ഡലത്തിൽ ഇനിയും ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളവരുണ്ടോ;
( സി )
എങ്കിൽ അവരുടെ വിവരങ്ങൾ ലഭ്യമാക്കാമോ; അവർക്ക് എന്നത്തേക്ക് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും എന്ന് വിശദമാക്കാമോ?
3584.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകുന്നതിനാൽ കുട്ടികൾ കേടായ ഉപകരണങ്ങളാണ് മാസങ്ങളായി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി മതിയായ തുക അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം അറിയിക്കുമോ;
( ബി )
കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളില്‍ നിലവിൽ ഉപയോഗിക്കുന്ന പ്രോസസറുകൾ അപ്ഗ്രേഡ് ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; അപ്ഗ്രേഡ് ചെയ്യുന്ന പ്രോസസറുകളുടെ ഗ്യാരണ്ടി കുറഞ്ഞത് രണ്ട്‌ വർഷമായി ഉയർത്തുന്നതിനുളള നടപടി സ്വീകരിക്കുമോ;
( സി )
കോക്ലിയർ ഇംപ്ലാന്റിന് സര്‍ക്കാര്‍ നിലവിൽ നിഷ്ക്കർഷിച്ചിട്ടുള്ള വരുമാന പരിധിയും(രണ്ട് ലക്ഷം) പ്രായപരിധിയും (ഇരുപത്തഞ്ച് വയസ്സ്) ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3585.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ മിഷൻ ഹാർപിക്ക്, ലൈസോൾ എന്നിവയുടെ ബ്രാൻഡിങ്ങിനായി തുക ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷ മിഷന്റെ പ്രസ്തുത നടപടി ചട്ടപ്രകാരമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷ മിഷൻ ഹാർപിക്ക്, ലൈസോൾ എന്നിവയുടെ ബ്രാൻഡിങ്ങിനായി തീരുമാനിച്ചത് സംബന്ധിച്ച നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
11.01.2021 -ലെ പി6/2062/2020/കെ.എസ്.എസ്.എം.(2) നമ്പരിലുള്ള ഓർഡറിന്റെയും നോട്ട് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ?
3586.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പില്‍ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇവർ എത്ര കാലമായി ഈ തസ്തികകളിൽ ജോലി ചെയ്യുന്നു; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ പ്രസ്തുത ജീവനക്കാരെ നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3587.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടത്തിവരുന്ന വിവിധ പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിച്ചിട്ടുള്ളവരിൽ അർഹരായവർക്ക്‌ നൽകാനുള്ള കുടിശിക സംബന്ധിച്ച വിവരങ്ങൾ പദ്ധതികളുടെ ഇനം തിരിച്ച് ലഭ്യമാക്കാമോ?
3588.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യസുരക്ഷാമിഷന്‍ നടപ്പിലാക്കി വരുന്ന ആശ്വാസ കിരണം പദ്ധതിയില്‍ ഏത് തീയതി വരെ അപേക്ഷ നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ ധനസഹായം നല്‍കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര മാസത്തെ ധനസഹായമാണ് നല്‍കുവാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കാമോ?
3589.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ ഈ സർക്കാരിന്റെ കാലയളവിൽ സാമൂഹ്യനീതി വകുപ്പ് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3590.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന വി കെയര്‍ പദ്ധതിയുടെ വിപുലീകരണത്തിന് വേണ്ടി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തിലെ ഷനില്‍ പി. പി., പുതിയപുരയില്‍ ഹൗസ്, എടയന്നൂര്‍ എന്ന ആൾ ചികിത്സാ ധനസഹായത്തിന് വേണ്ടി വകുപ്പു മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3591.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും ചികിത്സാ സഹായത്തിനായി സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ലഭിച്ച ആകെ അപേക്ഷകള്‍, സഹായം അനുവദിച്ച അപേക്ഷകള്‍, ഇനി സഹായം അനുവദിക്കാനുള്ള അപേക്ഷകള്‍, നിരസിച്ച അപേക്ഷകള്‍ എന്നിവയുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഏതെങ്കിലും നിരസിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
3592.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 20,000 രൂപ സ്ഥിര നിക്ഷേപം നൽകുന്ന പദ്ധതിയായ ഹസ്തദാനം നിലവിലുണ്ടോ; എങ്കിൽ ഈ പദ്ധതി പ്രകാരം എത്ര കുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3593.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്വാസകിരണം പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കുന്ന എത്ര ഗുണഭോക്താക്കള്‍ ഉണ്ട് എന്ന് അറിയിക്കാമോ;
( ബി )
ഏത് തീയതി വരെയുള്ള പെന്‍ഷനാണ് നിലവില്‍ വിതരണം ചെയ്തിട്ടുള്ളത്; അറിയിക്കാമോ;
( സി )
പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3594.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേള്‍വി ശക്തിയില്ലാത്ത കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തുന്നതിന് സഹായം നല്‍കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; 2016-ന് ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര കുട്ടികള്‍ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക നൽകിയെന്നും നിലവില്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സ്നേഹപൂര്‍വ്വം പദ്ധതി നിലവിലുണ്ടോ; 2016- ന് ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക നൽകിയെന്നും നിലവില്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
സമാശ്വാസം പദ്ധതി നിലവിലുണ്ടോ; 2016- ന് ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍‌ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക നൽകിയെന്നും നിലവില്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ആശ്വാസകിരണം പദ്ധതി നിലവിലുണ്ടോ; 2016-ന് ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍‌ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക നൽകിയെന്നും നിലവില്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
താലോലം പദ്ധതി നിലവിലുണ്ടോ; 2016- ന് ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍‌ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക നൽകിയെന്നും നിലവില്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കാമോ?
3595.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2022-23 വർഷം ഇതിനായി ബജറ്റിൽ വകയിരുത്തിയ തുകയും 2023 ജനുവരി 31 വരെ ഇതിനായി ചെലവഴിച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3596.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരേയും കിടപ്പിലായ രോഗികളേയും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം പദ്ധതിയുടെ ഭാഗമായി എത്ര രൂപയാണ് അനുവദിക്കുന്നത്; ഇതിന്റെ നടപടിക്രമം വ്യക്തമാക്കാമോ;
( ബി )
കോതമംഗലം താലൂക്കില്‍ ഇത്തരത്തില്‍ എത്ര പേര്‍ക്ക് ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കോതമംഗലം താലൂക്കില്‍ നിന്നും പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; ഇതില്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കി എന്ന് വ്യക്തമാക്കാമോ;
( ഡി )
അവശേഷിക്കുന്ന അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3597.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ആനുകൂല്യം ഏത് തീയതി വരെയാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3598.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 -ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴ മണ്ഡലത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3599.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നതെന്ന വിവരങ്ങള്‍ പദ്ധതികള്‍ തരംതിരിച്ച് വിശദമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ പ്രസ്തുത പദ്ധതികള്‍ പ്രകാരം എത്രപേര്‍ക്ക് ആനുകൂല്യം നല്‍കുന്നുണ്ടെന്നും ആയതിന്റെ വിശദാംശവും പദ്ധതി, തുക, പഞ്ചായത്ത് എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കാമോ?
3600.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവയുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
3601.
ശ്രീ. നജീബ് കാന്തപുരം
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും ശാരീരിക വൈകല്യം ​ബാധിച്ചവരേയും കാൻസർ രോഗികളെയും പരിചരിക്കുന്ന സഹായികൾക്ക് ആശ്വാസ കിരണം പദ്ധതിയിൽ ധനസഹായം വിതരണം ചെയ്യുന്നുണ്ടോ;
( ബി )
ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പുനരാരംഭിക്കാൻ കഴിയും; സഹായ ധനം വർദ്ധിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3602.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് മൂന്നു വീല്‍ സ്കൂട്ടര്‍ അനുവദിക്കുന്ന പദ്ധതിയില്‍ സ്കൂട്ടര്‍ ലഭിക്കുന്നതിന് ഇടുക്കി ജില്ലയിലെ മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന സുന്ദരന്‍ സി., ചൂരിവീട്, മേലാടി സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന് സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3603.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയോജന ക്ഷേമം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതിനായി മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ; എങ്കില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
വയോജന കമ്മീഷന്റെ രൂപീകരണത്തിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
3604.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിഷാന്ത് എന്ന വ്യക്തിക്ക് സാമൂഹ്യ സുരക്ഷാ മിഷൻ തുക നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എന്തൊക്കെ സാമഗ്രികൾ വാങ്ങാനാണ് തുക കൈമാറിയതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്ക് തുക നൽകുന്നത് ചട്ടപ്രകാരമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വ്യക്തി സമർപ്പിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചെയ്‌സിന്റെ നോട്ട് ഫയൽ ലഭ്യമാക്കാമോ;
( ഇ )
പതിനയ്യായിരം രൂപയിൽ കൂടുതലുള്ള പർച്ചയ്‌സുകൾക്ക് സ്റ്റോർ പർച്ചെയ്‌സ് മാന്വൽ നിർബന്ധമാണ് എന്നിരിക്കെ ഒരു വ്യക്തിക്ക് പർച്ചെയ്‌സിന്റെ അധികാരം നൽകിയതിന്റെ കാരണം വിശദമാക്കാമോ?
3605.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ ഏതൊക്കെ സ്ഥാപനങ്ങളിൽ കിയോസ്‌ക്കുകൾ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
അപ്രകാരം കിയോസ്‌ക്കുകൾ സ്ഥാപിക്കാനായി സാമൂഹ്യ സുരക്ഷാമിഷൻ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ഏതൊക്കെ തീയതികളിൽ എത്ര രൂപ നൽകി എന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തുക നൽകിയത്‌ സംബന്ധിച്ച ബില്ലിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3606.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതൊക്കെ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രൊമോട്ട് ചെയ്യാൻ സാമൂഹ്യ സുരക്ഷാ മിഷൻ തുക ചെലവഴിച്ചു; വിശദാംശം നൽകുമോ?
3607.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ജെൻഡർ കോംപ്ലക്സ് നിർമ്മാണത്തിനായി 2022-23 -ലെ സംസ്ഥാന ബഡ്ജറ്റിൽ 8 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പ്രസ്തുത നിർമ്മാണം യാഥാർത്ഥ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് യാഥാർത്ഥ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ചുമതല ഏത് വകുപ്പിനാണെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണത്തിന്റെ നിലവിലുള്ള പുരോഗതി വിശദമാക്കുമോ;
( ഡി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത നിർമ്മാണം എന്നത്തേക്ക് തുടങ്ങാനാകുമെന്ന് വ്യക്തമാക്കുമോ?
3608.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓർഫനേജ് കൺട്രോൾ ബോർഡിലെ വോളന്റിയേഴ്സിന്റെ നിലവിലെ ശമ്പളം എത്ര; ഇത് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് ആകെ എത്ര വോളന്റിയേഴ്സ് ഉണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?
3609.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഓരോന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നോ എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നോ സര്‍ക്കാരിന് തുക ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3610.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിയുള്ളവരുടെ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിച്ച് എല്ലാ മാസവും വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പെൺമക്കളുടെ വിവാഹത്തിന് വരുമാനപരിധിയില്ലാതെ ഒരു ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; കിടപ്പുരോഗികളും വീട്ടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാരുടെ വരുമാന സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന നിബന്ധന മാനുഷിക പരിഗണന നൽകിക്കൊണ്ട് ഒഴിവാക്കുകയോ ഇളവുകൾ നൽകുന്നതിനോ നടപടി സ്വീകരിക്കുമോ;
( സി )
കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്കും അവരുടെ കിടപ്പിലായ ആശ്രിതർക്കും കിടപ്പുപകരണങ്ങളും കട്ടിലും വാട്ടർ കിടക്കകളും നൽകാനും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ;
( ഡി )
കിടപ്പുരോഗികളും വീട്ടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വീട്ടിൽ വന്ന് നൽകുവാനുള്ള നടപടി സ്വീകരിക്കുമോ; ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ് എല്ലാ ആനുകൂല്യം ലഭിക്കുന്നതിനുള്ള ആധികാരിക രേഖയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് അവ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( എഫ് )
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് വർദ്ധിപ്പിച്ച് പഠന സൗകര്യങ്ങൾ നൽകി താമസസൗകര്യത്തോടുകൂടി പഠനം നടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമോ; വിശദമാക്കുക;
( ജി )
ഉന്നത വിദ്യാഭ്യാസത്തിന് ഭിന്നശേഷിക്കാരുടെ മക്കൾക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3611.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ. റോഷന്‍ മാത്യൂ, കമുകും പാറയില്‍ വീട്, ഉഴവൂര്‍, ഉഴവൂര്‍ ഈസ്റ്റ് പി.ഒ, മീനച്ചല്‍, കോട്ടയം എന്ന വൃക്ക രോഗി സാമൂഹ്യ നീതി വകുപ്പില്‍ നിന്നുമുള്ള ധനസഹായത്തിന് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത രോഗിക്ക് ധനസഹായം നല്‍കുന്നതിന് സാമൂഹ്യ നീതി വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ; ഇക്കാര്യത്തില്‍ ഉണ്ടായ നടപടികള്‍ ബന്ധപ്പെട്ട എം.എല്‍.എ യെയും, വ്യക്തിയെയും അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
3612.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും ചികിത്സാ സഹായത്തിനായി സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ആകെ ലഭിച്ച അപേക്ഷകള്‍,അതിൽ സഹായം അനുവദിച്ച അപേക്ഷകള്‍, ഇനി സഹായം അനുവദിക്കാനുള്ള അപേക്ഷകള്‍, നിരസിച്ച അപേക്ഷകള്‍ എന്നിവയുടെ എണ്ണം അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ ഏതെങ്കിലും നിരസിച്ചിട്ടുണ്ടോ;എങ്കില്‍ അതിന്റെ കാരണം അറിയിക്കാമോ?
3613.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജന പരിപാലനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വടകര താലൂക്കില്‍ വയോജന പരിപാലനം ഏതൊക്കെ കേന്ദ്രങ്ങളിലാണ് നടന്നു വരുന്നത് എന്ന് അറിയിക്കാമോ;
( സി )
എത്ര വയോജനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴി മികച്ച പരിചരണം ലഭിക്കുന്നുണ്ട് എന്ന് അറിയിക്കാമോ;
( ഡി )
ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ് ;അറിയിക്കാമോ?
3614.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളിലേക്ക് മാസ്ക് നിർമ്മിക്കാനുള്ള തുണി ലഭ്യമാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനോട് ജയിൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ പ്രസ്തുത രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
3615.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കോവിഡ് കാലത്തെ പർച്ചെയ്‌സുമായി ബന്ധപ്പെട്ട 08.04.2020-ലെ പി6/2062/2020/കെ.എസ്.എസ്.എം. നമ്പർ ഓർഡറിന്റെയും നോട്ട് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ പർച്ചെയ്‌സുമായി ബന്ധപ്പെട്ട 21.04.2020-ലെ പി6/2062/2020/കെ.എസ്. എസ്.എം.(2)നമ്പർ ഓർഡറിന്റെയും, 05.05.2020-ലെ പി6/2062/2020/കെ.എസ്. എസ്.എം.(1) നമ്പർ ഓർഡറിന്റെയും നോട്ട് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
3616.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളിലേക്ക് മാസ്ക് നിർമ്മിക്കാനുള്ള തുണി സാമൂഹ്യസുരക്ഷാമിഷൻ ലഭ്യമാക്കിയത് ധനലക്ഷ്മി ക്രിയേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് സാമൂഹ്യ സുരക്ഷാമിഷൻ നൽകിയ തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
മാസ്ക് നിർമ്മിക്കാനുള്ള തുണി ലഭ്യമാക്കിയതിന് ധനലക്ഷ്മി ക്രിയേഷൻ സാമൂഹ്യ സുരക്ഷാമിഷന് നൽകിയ ബില്ലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3617.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അംഗീകൃത ഓർഫനേജുകൾ പ്രവർത്തിക്കുന്നുണ്ട്; ഇതിൽ എത്ര ഓർഫനേജുകൾക്ക് സർക്കാർ ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്നുണ്ട്;
( ബി )
ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോ;
( സി )
2018 നു ശേഷം അനാഥാലയങ്ങൾക്ക് ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?
3618.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന വൃദ്ധജനങ്ങളുടെ എണ്ണത്തിലുളള വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിദേശത്തും സ്വദേശത്തുമുള്ള മക്കൾ ഉപേക്ഷിച്ചു പോയ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
മുതിര്‍ന്ന പൗരന്മാരെ താമസിപ്പിക്കുന്നതിനും ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനും വകുപ്പ് മുൻകൈയെടുത്ത് എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വൃദ്ധരായവർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ കൃത്യസമയത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3619.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ മിഷന്റെ പർച്ചെയ്സ് ഓർഡറുമായി ബന്ധപ്പെട്ട പി6/2062/2020/കെ.എസ്.എസ്.എം.(4)(പി2) തീയതി 22.07.2020, പി6/2062/2020/കെ.എസ്.എസ്.എം.(3), തീയതി 15.09.2020, പി6/2062/2020 കെ.എസ്.എസ്.എം.(2), തീയതി 15.09.2020, പി6/2062/2020/കെ.എസ്.എസ്.എം., തീയതി 19.10.2020 എന്നീ ഓർഡറുകളുടെയും നോട്ട് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
3620.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ എത്ര കിയോസ്ക്കുകൾ വാങ്ങിയെന്ന കണക്ക് ലഭ്യമാക്കാമോ;
( ബി )
ഒരു കിയോസ്ക്കിന് എത്ര രൂപ നിരക്കില്‍ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ഏതൊക്കെ തീയതികളിലാണ് വാങ്ങിയതെന്ന വിവരം ലഭ്യമാക്കാമോ;
( സി )
കിയോസ്ക്കുകൾ സ്ഥാപിക്കാനായി ഏതൊക്കെ സ്ഥാപനങ്ങൾക്ക് എത്ര രൂപ വീതം നൽകിയെന്ന വിവരം ലഭ്യമാക്കാമോ?
3621.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷനിലെ വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ രണ്ട് കരാർ കാലാവധിക്കിടയിലുള്ള ബ്രേക്ക് ഓഫ് സർവീസ് ശൂന്യവേതന അവധിയായി ക്രമീകരിച്ച് നൽകിയ സാമൂഹ്യ സുരക്ഷാ മിഷന്റെ ഉത്തരവ് റദ്ദ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ബ്രേക്ക് ഓഫ് സർവീസുകൾ ശൂന്യ വേതന അവധിയായി ക്രമീകരിച്ച് നൽകിയതുമൂലം ജീവനക്കാർക്ക് ഏതെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുന്നതിന് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.