ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാൽവില വർദ്ധനവ് ഏറ്റവുമൊടുവിൽ
നിലവിൽ വന്നത് എന്ന് മുതലാണ്;
ഒരു ലിറ്ററിന് എത്ര രൂപയുടെ
വർദ്ധനവാണ് ഏർപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേരളത്തിലെ
കർഷകർക്ക് ലഭിച്ചിരുന്ന ശരാശരി
പാൽ വില, പാലിന്റെ വില വർദ്ധനവ്
നിലവിൽ വരുന്നതിന് മുമ്പും
ശേഷവും എത്രയാണെന്ന്
വിശദമാക്കുമോ;
(
സി )
കർഷകർക്ക്
ലഭിക്കുന്ന പാൽ വിലയിൽ ശരാശരി
എത്ര രൂപയുടെ വർദ്ധനവാണ്
ഉണ്ടായിട്ടുള്ളത്; പ്രസ്തുത
വർദ്ധനവിന്റെ എണ്‍പത് ശതമാനവും
കർഷകർക്ക് ലഭിക്കാത്തതായ
സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്ത്
നിന്നും ശേഖരിക്കുന്ന പാലിന്
മിൽമ നൽകിയിട്ടുള്ള പരമാവധി വില
നിരക്കും ഏറ്റവും കുറഞ്ഞ വില
നിരക്കും എത്ര വീതമാണെന്ന്
അറിയിക്കുമോ;
(
ഇ )
പത്ത്
വർഷക്കാലയളവിനുള്ളിൽ പാൽ വില
വർദ്ധനയുടെ പലമടങ്ങ് വർദ്ധനവ്
കാലിത്തീറ്റയുടെയും മറ്റ്
അസംസ്കൃത വസ്തുക്കളുടെയും
വിലയിൽ ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
പ്രസ്തുത
വർദ്ധന ക്ഷീരകർഷകരെ
പ്രതിസന്ധിയിൽ
ആക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ക്ഷീര കർഷകരുടെ വരുമാന
വർദ്ധനവിനായി എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?