UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3411.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബഡ്ജറ്റിൽ തുറമുഖ വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ചുകിട്ടിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
ഈ തുക ഏതെല്ലാം മേഖലകള്‍ക്ക് എത്ര വീതമാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;
( ഡി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചുവെന്ന് പ്രവൃത്തിയും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3412.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ പോര്‍ട്ട് റീജിയണല്‍ പോര്‍ട്ടായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കപ്പലുകളിലേക്ക് ശുദ്ധജല വിതരണത്തിനായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിതരണ പ്ലാന്റിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
3413.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്തെ ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്നതിനായി നാലാമത് ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മെറ്റീരിയല്‍സ് വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടിയില്‍ പങ്കാളിത്തം ഇല്ലെങ്കില്‍ മറ്റെന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3414.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ നാളിതുവരെ എത്ര തുക കൈമാറി നൽകിയിട്ടുണ്ട്; ഓരോ ഇനത്തിലും കൈമാറിയ തുകയുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കുള്ള സംസ്ഥാന വിഹിതം നൽകുന്നതിനായി സർക്കാർ കടമെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് ഏജൻസിയിൽ നിന്നാണ് കടം എടുക്കുന്നത്; എത്ര രൂപയാണ് ഇപ്രകാരം കടമെടുക്കുന്നത്; പ്രസ്തുത വായ്പയുടെ തിരിച്ചടവ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( സി )
വിഴിഞ്ഞം പദ്ധതിയുടെ കരാർ പ്രകാരം പദ്ധതി പൂർത്തീകരിക്കേണ്ടത് എന്നായിരുന്നു; പ്രസ്തുത സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ തുറമുഖ നിർമാണ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് കരാറിൽ വ്യവസ്ഥ ഉണ്ടോ; എങ്കിൽ പ്രസ്തുത വ്യവസ്ഥ പ്രകാരം നഷ്ടപരിഹാരം ഈടാക്കുന്നതിന് സംസ്ഥാനസർക്കാർ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
3415.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബോട്ടുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുമോ;
( ബി )
നിയമാനുസൃത ലൈസൻസ് പുതുക്കുന്നതിന് മുൻപ് വാർഷിക പരിശോധന നടത്താറുണ്ടോ; എങ്കിൽ ആരാണ് പരിശോധന നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരമുള്ള വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിൽ 2017 മുതൽ നാളിതുവരെ ലൈസൻസ് റദ്ദാക്കിയ ജലയാനങ്ങളുടെ വിശദാംശം ജില്ല തിരിച്ച് വിശദമാക്കുമോ?
3416.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബോട്ടുകൾക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം ബോട്ടുകൾ സർവീസ് നടത്തുമ്പോൾ നിർബന്ധമായും ബോട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ടൂറിസ്റ്റുകൾക്കായി പ്രവർത്തിക്കുന്ന ക്രൂയിസ് ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവയുടെ വാടക നിരക്ക്, ബോട്ടുകളിൽ സൂക്ഷിച്ചിരിക്കേണ്ട രേഖകൾ എന്നിവ സംബന്ധിച്ച് സഞ്ചാരികളെ മുൻകൂട്ടി അറിയിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3417.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തി ​ന്റെ വിവിധ തുറമുഖങ്ങളിൽ നിന്നും ലക്ഷദ്വീപ്, ഗോവ, മാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് ചരക്ക്, യാത്രാ കപ്പൽ സർവീസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത കപ്പൽ സർവീസുകള്‍ എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ?
3418.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയ പറമ്പ് പ്രദേശത്ത് കരിങ്കൽ ക്വാറി നിലവിലുണ്ടോ;
( ബി )
എങ്കിൽ വകുപ്പിന് കീഴില്‍ എത്ര സ്ഥലം ഇവിടെയുണ്ടെന്നും ഇവിടെ നിന്നും ഖനനം ചെയ്യാൻ സാധിക്കുന്ന കരിങ്കല്ലിന്റെ അളവ് എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്വാറിയ്ക്ക് ചുറ്റുവേലി കെട്ടിയപ്പോൾ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന വഴി അടച്ചത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തും പരിസരവാസികളും പരാതിപ്പെട്ടത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ക്വാറിയിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3419.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചന്തപ്പുരയില്‍ സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
3420.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മ്യൂസിയം വകുപ്പില്‍ ഹിസ്റ്ററി ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള ഗ്രേഡ് I ക്യൂറേറ്ററുടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമന രീതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര പേരാണ് സേവനം അനുഷ്ഠിക്കുന്നതെന്ന് വിശദമാക്കാമോ?
3421.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിലെ തെക്കേമഠം പുനരുദ്ധാരണത്തിനായി സാംസ്കാരികകാര്യ വകുപ്പില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3422.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജകമണ്ഡലത്തിൽ 2016-17 മുതൽ 2023-24 വരെ ബഡ്ജറ്റിൽ പുരാവസ്തുവകുപ്പ് വഴി അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തിയാക്കാത്ത പദ്ധതികളുടെ വിവരവും ആയതിന്റെ കാരണവും ലഭ്യമാക്കാമോ?
3423.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും വളച്ചൊടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമായി ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്ന സമീപകാല സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രവർത്തനം വിശകലന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരളീയ പൈതൃകമൂല്യങ്ങളുടെ ശേഖരമായ പുരാരേഖകളെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ചരിത്രപാഠങ്ങളെ ശാസ്ത്രീയമായി സ്വാംശീകരിച്ചുകൊണ്ട് മാനവികതയിൽ ഊന്നിയ പുതിയ തലമുറയുടെ സൃഷ്ടിക്ക് വേണ്ടി സംസ്ഥാന പുരാവസ്തു, പുരാരേഖാ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
3424.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ പാണ്ഡവന്‍പാറ കേന്ദ്രമാക്കി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ഒരു അമിനിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പാണ്ഡവന്‍പാറയെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം അറിയിക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ വെള്ളറട, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പൂങ്കോട്ട് പാറയെ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.