UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3191.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച്​ സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരിന്​ സമർപ്പിച്ചിട്ടുണ്ടോ​; എങ്കിൽ ആയതിന്റെ പകർപ്പ്​ ലഭ്യമാക്കാമോ;
( ബി )
ദേശീയ വിദ്യാഭ്യാസ നയത്തിൽ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന 5+3+3+4 എന്ന രീതിയിലേക്ക്​ മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസൽ സർക്കാരിന്​ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3192.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര തുകയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂര്‍ത്തീകരിച്ചവയുടെയും പൂര്‍ത്തീകരിക്കാത്തവയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
3193.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെ മാതൃഭാഷാ പഠനത്തിന് മലയാള ഭാഷാ നിയമം നടപ്പിലാക്കിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
മാതൃഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനും അത്തരം പ്രവര്‍ത്തനം കൃത്യമായും കാര്യക്ഷമവുമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്കമാക്കുമോ;
( സി )
മാതൃഭാഷാ പഠനത്തോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, ഇക്യൂബ്ഡ് പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് നടപ്പുവര്‍ഷം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
3194.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര തുകയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3195.
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളവും അലവൻസും വൈകുന്നതും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തൊണ്ണൂറ്റി ഒന്‍പത് ശതമാനം സ്ത്രീ തൊഴിലാളികളുള്ള മേഖലയിൽ ശമ്പള ഇനത്തിൽ ലഭിക്കേണ്ട തുക യഥാസമയം ലഭിക്കുന്നില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സ്കൂൾ പാചകത്തൊഴിലാളികൾക്ക് നിലവിൽ ശമ്പളം, അവധിക്കാല അലവൻസ് എന്നിവ കുടിശികയുണ്ടോ; എങ്കിൽ ആയത് സമയബന്ധിതമായി കൊടുത്തുതീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3196.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്ക്കൂളുകളില്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര വിഹിതമായി ലഭിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
3197.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള അദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് എന്നുമുതലുള്ള നിയമനങ്ങള്‍ക്കാണ് കോടതി വിധി മൂലം തടസം വന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തീയതിക്കുശേഷം നാളിതുവരെ നിയമനം നേടി അദ്ധ്യാപനം നടത്തിവരുന്നവരുടെ നിയമനം അംഗീകരിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ എന്നത്തേക്ക് അംഗീകരിക്കുന്നതിന് സാധിക്കുമെന്ന് അറിയിക്കാമോ?
3198.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് നിലവിൽ അറുന്നൂറ് രൂപ മാത്രമാണ് പ്രതിമാസ വേതനം ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാചകത്തൊഴിലാളികൾക്ക് 2016-ൽ മിനിമം കൂലി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( സി )
സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാൻ നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാചകത്തൊഴിലാളികൾ അവധിയെടുക്കുന്ന ദിവസങ്ങളിൽ പാചക സഹായികളുടെ ഉത്തരവാദിത്തം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാത്തതിനാൽ അവർക്കുള്ള പ്രതിഫലം പാചകത്തൊഴിലാളികൾ സ്വന്തം നിലയിൽ നൽകേണ്ട അവസ്ഥ നിലവിലുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
3199.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ കൈത്തറി യൂണിഫോം ലഭിക്കാത്ത കുട്ടികൾക്ക് യൂണിഫോം നൽകുന്നതിനായി അധിക തുക ആവശ്യപ്പെട്ട് 24.09.2021 തീയതിയിലെ ഡി.ഡി.ഇ.കെ.ജി. ഡി./11 113/2021-ഡി3 നമ്പർ കത്ത് പ്രകാരം കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് യൂണിഫോം നൽകുന്നതിനായുള്ള ഫണ്ട് എന്നത്തേക്ക് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?
3200.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ 2016 മുതൽ നാളിതുവരെ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്ന കുട്ടികൾ എത്ര എന്നത് സംബന്ധിച്ച വിശദാംശം വർഷം, ജില്ല, എൽ.പി., യു.പി., എച്ച്.എസ്. എന്നിവ തിരിച്ച്‌ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഓരോ വർഷവും സർക്കാർ ചെലവഴിച്ച തുക എത്ര എന്നത് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
3201.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പൊതുവിദ്യാഭ്യാസ നയം 2020, സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി നടപ്പാക്കുകയാണെങ്കില്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര വിദ്യാഭ്യാസ നയത്തെ സാധൂകരിക്കുന്ന നാഷണല്‍ ടെക്സ്റ്റ്ബുക്ക്സ് വിത്ത് ലോക്കല്‍ ഫ്ലേവര്‍ എന്ന ആശയത്തോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര നിയമത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഉണ്ടോ; എങ്കിൽ അവ ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3202.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി എത്ര കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഫണ്ട് നൽകിയിട്ടുണ്ട് എന്ന വിവരം ജില്ല, ആകെ തുക, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവയിൽ എത്ര സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്നും എത്ര എണ്ണത്തിന്റെ നിർമ്മാണം ആരംഭിക്കാനുണ്ടെന്നും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന എത്ര സ്കൂളുകളുണ്ടെന്നും ജില്ല, സ്കൂൾ, തുക എന്നിവ തിരിച്ച് വിവരം പട്ടിക രൂപത്തിൽ ലഭ്യമാക്കാമോ?
3203.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ സ്കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധിപ്പിച്ച് സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ?
3204.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിച്ച തുക പര്യാപ്തമല്ല എന്നത് വസ്തുതയാണോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ നൽകുന്ന തുക 2022-ൽ വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രസ്തുത വർദ്ധനവ് സംസ്ഥാനത്ത് നടപ്പിലാക്കാൻ തയ്യാറാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
സപ്ലിമെന്ററി ന്യൂട്രിഷന്റെ ഭാഗമായി സ്കൂളുകളിലെ കുട്ടികൾക്ക് തുക അനുവദിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
3205.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂൾ കുട്ടികളുടെ പഠന സമയം ആയിരം മണിക്കൂര്‍ ആയി (ഇരുന്നൂറ് പ്രവൃത്തി ദിനങ്ങള്‍) ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
3206.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഠനം ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി തുടര്‍ പഠനം ഉറപ്പുവരുത്താനുള്ള ഹോപ് പദ്ധതി എന്നുമുതലാണ് ആരംഭിച്ചതെന്നും തുടര്‍ന്ന് ഓരോ വര്‍ഷവും എത്ര കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു ഉള്‍പ്പെടെ പഠനം ഉറപ്പാക്കിയെന്നും നടപ്പുവര്‍ഷം എത്ര കുട്ടികള്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വഴി പ്ലസ് ടു വരെ എത്തിയവര്‍ക്ക് തുടര്‍പഠനവും പഠനത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്താന്‍ എന്ത് നടപടികളാണ് വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തരം ഉള്‍പ്പെടെ മറ്റിതര വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
3207.
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21, 2021-22 എന്നീ കാലയളവിലെ എൽ.എസ്.എസ്.-യു.എസ്.എസ്. സ്കോളർഷിപ്പ് തുക ഭാഗീകമായി മാത്രമാണ് വിതരണം ചെയ്തത് എന്നത് വസ്തുതയാണോ;
( ബി )
പ്രസ്തുത കാലയളവിലെ കുടിശിക തുക സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
സ്കോളർഷിപ്പ് തുക കുടിശിക വരാതിരിക്കാനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
ഖാദർ കമ്മിറ്റി റിപ്പോർട്ട്
3208.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസുകൾ, ജില്ല വിദ്യാഭ്യാസ ഓഫീസുകൾ എന്നിവ ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ബദൽ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹയർസെക്കൻഡറി മേഖല ഓഫീസുകളും വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളും ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഓഫീസുകളിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് ഏർപ്പെടുത്തുന്ന പുതിയ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ വരുത്തുന്ന ഘടനാമാറ്റങ്ങൾ അക്കാദമിക ഭരണത്തെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് അവകാശങ്ങളെയും ഹനിക്കുന്നില്ല എന്ന് ഉറപ്പാക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
3209.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012 ജൂൺ ഒന്ന് മുതൽ 2016 ഓഗസ്റ്റ് 30 വരെയുള്ള പി.എസ്.സി. വിജ്ഞാപനം അനുസരിച്ച് കെ ടെറ്റ് ഇല്ലാതെ നിയമിതരായ അദ്ധ്യാപകർക്ക് പ്രസ്തുത യോഗ്യത നിർബന്ധമാക്കിയിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത യോഗ്യത നേടിയിട്ടില്ലാത്ത എത്ര അദ്ധ്യാപകർ നിലവിൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് യോഗ്യത നേടുന്നതിനായി പ്രത്യേക പരീക്ഷ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
അടുത്ത അധ്യയന വർഷം മുതൽ മുഴുവൻ അദ്ധ്യാപകർക്കും കെ ടെറ്റ് യോഗ്യത ഉറപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3210.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിന് 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ പദ്ധതിയിനത്തിൽ അനുവദിച്ച തുകയും ചെലവഴിച്ച തുകയും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
3211.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ; മറ്റ് സംസ്ഥാനങ്ങളെയും ദേശീയ ശരാശരിയെയും അപേക്ഷിച്ച് സംസ്ഥാനത്ത് കൊഴിഞ്ഞുപോക്ക് നിരക്ക് വളരെ കുറഞ്ഞിരിക്കുന്നതിന് അടിസ്ഥാനമായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടോ; വിശദാംശം നൽകാമോ?
3212.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ പഠനവൈകല്യമുള്ള കുട്ടികളുടെ എസ്.എസ്.എല്‍.സി. ബുക്കിൽ പഠനവൈകല്യം ഉള്ള കുട്ടി എന്ന് രേഖപ്പെടുത്തുന്നുണ്ടോ;
( ബി )
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെങ്കിൽ അത് കണ്ടെത്തി സാക്ഷ്യപ്പെടുത്താനുള്ള അധികാരം ആർക്കാണെന്ന് അറിയിക്കാമോ;
( സി )
സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാർ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയാൽ അത് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിനായി പരിഗണിക്കുന്നുണ്ടോ;
( ഡി )
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുട്ടികളുടെ പഠനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിന് വകുപ്പ് സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
3213.
ശ്രീ. സജീവ് ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമഗ്ര ശിക്ഷാ കേരളം പദ്ധതിക്ക് കീഴിൽ എത്ര സ്പെഷ്യലിസ്റ്റ് അദ്ധ്യാപക തസ്തികകൾ നിലവിലുണ്ടെന്നും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് നിലവിൽ നൽകുന്ന പ്രതിമാസ വേതനം എത്ര രൂപയാണെന്നും അറിയിക്കാമോ;
( ബി )
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് വേതനം നൽകുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നുണ്ടോ; എങ്കിൽ പ്രതിമാസം ഒരു അദ്ധ്യാപകന് എത്ര രൂപയാണ് ലഭിക്കുന്നതെന്നും ഈ ഇനത്തിൽ നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് വേതനമായി സംസ്ഥാന സർക്കാർ വിഹിതം നൽകേണ്ടതില്ലായെന്ന് തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര വിഹിതത്തിന് തുല്യമായ സംസ്ഥാന വിഹിതം കൂടി അനുവദിച്ചുകൊണ്ട് തുച്ഛമായ വേതനം മാത്രം ലഭിക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് തുല്യനീതി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3214.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂളില്‍ എം.എല്‍.എ., എം.പി., ത്രിതല പഞ്ചായത്ത് എന്നീ ഫണ്ടുകളില്‍ നിന്നായി അനുവദിക്കപ്പെട്ട സ്കൂള്‍ ബസുകളുടെ നടത്തിപ്പിന് ഇന്ധന ചെലവ്, ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ വേതനം എന്നിവയ്ക്ക് സര്‍ക്കാരിനോ ത്രിതല പഞ്ചായത്തിനോ ഫണ്ട് വിനിയോഗത്തിന് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
ബസുകളുടെ നടത്തിപ്പിന് ഇന്ധന ചെലവ്, നികുതി, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ വേതനം എന്നിവ ദുഷ്ക്കരമായതിനാല്‍ സര്‍ക്കാരിനോ ത്രിതല പഞ്ചായത്തിനോ ഫണ്ട് വിനിയോഗത്തിന് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
3215.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുവാൻ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികൾക്ക് സിവിൽ സർവീസ് മേഖലയിൽ കൂടുതൽ അവസരം നേടുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
3216.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക വിദ്യാലയങ്ങളിലും പഠിക്കുന്ന ആദിവാസി കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ ഉപജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ ചില എയ്ഡഡ് സ്കൂളുകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനായി ആദിവാസി കുട്ടികളെ ചേര്‍ക്കുന്നതായും ആദ്യ രണ്ടാഴ്ചക്ക് ശേഷം ഇവരുടെ തുടര്‍പഠനം തടസപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന ആദിവാസി കുട്ടികളുടെ ഹാജർ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ടോ; ഇല്ലെങ്കില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;
( ഡി )
വനത്തിനുള്ളിലെ കോളനികളിലുള്ള ആദിവാസി കുട്ടികളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കുന്നതും തുടര്‍ന്ന് ഇവര്‍ പഠനം നിര്‍ത്തുന്നതും സര്‍ക്കാര്‍ പരിശോധിക്കുമോ; വിശദമാക്കുമോ?
3217.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ മേഖലയ്ക്കായി 2022-23 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി അടങ്കൽ എത്ര തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുകയിൽ സ്കൂൾ വിദ്യാഭ്യാസത്തിന് എത്ര രൂപയാണ് നീക്കിവെച്ചതെന്ന് ജില്ല തിരിച്ച്‌ വ്യക്തമാക്കാമോ;
( ഡി )
നീക്കിവെച്ച തുകയിൽ ഏതെല്ലാം ആവശ്യങ്ങൾക്ക് തുക ചെലവഴിച്ചുവെന്ന് ജില്ല തിരിച്ച്‌ വ്യക്തമാക്കാമോ?
3218.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോമിന് തുക വിതരണം ചെയ്യുന്നതിന് കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിക്കൊണ്ട് നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
വാർഷിക പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ബാങ്കുകളിൽ നിന്ന് സമയബന്ധിതമായി അക്കൗണ്ട് ലഭിക്കുന്നതിനും കുട്ടികളുടെ എണ്ണം കൂടുതലുള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടെയും ബാങ്ക് അക്കൗണ്ട് ശേഖരിച്ച് സമർപ്പിക്കുന്നതിനും പ്രായോഗിക വൈഷമ്യം നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ സാഹചര്യം പരിഗണിച്ചുകൊണ്ട് ഈ അധ്യയന വർഷം കൂടി സ്കൂൾ ഓഫീസ് മുഖേന ഫണ്ട് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3219.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് അനുവദിച്ച പ്രവൃത്തികളും നിർമ്മാണത്തിലിരിക്കുന്ന പ്രവൃത്തികളും ഏതൊക്കെയെന്ന് അറിയിക്കുമോ; ആയതിനായി അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?
3220.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മൾട്ടി-ഗ്രേഡ് ലേണിംഗ് സെന്ററുകള്‍ (എം.ജി.എൽ.സി.) നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
എം.ജി.എൽ.സി. കള്‍ക്കായി ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളും സ്ഥലവും എന്ത് ചെയ്യാനാണ് വകുപ്പ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
3221.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ കുണ്ടറ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച നിർമ്മാണ പ്രവൃത്തികൾ ഏതൊക്കെയെന്നും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ നിർമ്മാണ പുരോഗതി എന്തെന്നും തരം തിരിച്ച് വിശദമാക്കാമോ?
3222.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയം 2020 കേരളത്തില്‍ അതേ രീതിയില്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നയത്തിൽ എന്തെങ്കിലും ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
നാഷണല്‍ ടെക്സ്റ്റ് ബുക്ക് വിത്ത് ലോക്കല്‍ ഫ്ലേവര്‍ എന്നത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
3223.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു തലമുറ വളര്‍ന്ന് വരുന്ന വിവരം വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്തന്നെ മറ്റുള്ളവര്‍ക്ക് മലയാള ഭാഷയുടെ എഴുത്തും വായനയും സ്വായത്തമാക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കാമോ?
3224.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച എത്ര സ്‌കൂളുകളുടെ പ്രവൃത്തിയാണ് ബാലുശ്ശേരി മണ്ഡലത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും പ്രസ്തുത പ്രവൃത്തികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്നും അവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
3225.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ നീക്കിവെച്ച തുക എത്രയാണെന്നും അതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുന്നുണ്ടോ; എങ്കിൽ എത്ര രൂപയാണ് ലഭിക്കുന്നതെന്ന് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ അക്കാദമിക വർഷവും ഈ ഇനത്തിൽ ലഭിച്ച തുകയുടെ വിശദാംശം ഉൾപ്പടെ വ്യക്തമാക്കുമോ;
( സി )
ഉച്ചഭക്ഷണ പദ്ധതിയിൽ കുടിശ്ശിക ഇനത്തിൽ വിതരണം ചെയ്യാനുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
3226.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി അറബിക് എടുത്ത് പ്രതിവർഷം എസ്.എസ്.എൽ.സി. പാസാകുന്നുണ്ടെങ്കിലും അവർക്ക് ഹയർ സെക്കണ്ടറി തലത്തില്‍ രണ്ടാം ഭാഷയായി അറബിക് പഠിക്കുവാൻ മതിയായ അവസരം ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
ഹയർ സെക്കണ്ടറിയിൽ രണ്ടാം ഭാഷ രണ്ട് എണ്ണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി ചുരുങ്ങിയത് മൂന്ന് ആയി വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
3227.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പരീക്ഷാകേന്ദ്രീകൃതം അല്ലാതെ അറിവ് നിർമ്മാണ പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കാത്തത് മൂലം സംസ്ഥാനത്തെ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നതായി പറയപ്പെടുന്ന സാഹചര്യത്തിൽ പ്രസ്തുത പോരായ്മ പരിഹരിക്കുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
തൊഴിലധിഷ്ഠിതമായി പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായത്തെ ക്രമീകരിക്കുന്നതിനായി പാഠ്യപദ്ധതിയിൽ ആനുപാതികമായ കുറവ് വരുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3228.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വി.എച്ച്.എസ്.സി. പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
വി.എച്ച്.എസ്.സി. മുഖേന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് നല്‍കുന്നത് എന്നത് കണക്കിലെടുത്ത് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്ന വിധം പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വ്യാവസായിക, തൊഴില്‍ മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യയിലൂടെയുള്ള ഉപകരണങ്ങളും രീതികളും വ്യാപിച്ചുവരുന്ന കാലഘട്ടത്തില്‍ അവയില്‍ പ്രാവീണ്യം നേടുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകള്‍ പഠിക്കുന്നതിന് വ്യാവസായിക, തൊഴില്‍ മേഖലകളിലെ അതിവിദഗ്ധരെയും സംരംഭകരെയും ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി രൂപീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
പുതിയ തരം സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുന്നതിനും പ്രാഗത്ഭ്യം ലഭ്യമാക്കുന്നതിനും വി.എച്ച്.എസ്.സി. അദ്ധ്യാപകരെ പ്രാപ്തമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3229.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബർ മുതൽ നിയമിതരായ സർക്കാർ പ്രൈമറി സ്കൂള്‍ പ്രധാന അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് കോടതിയിൽ നിലവിലുള്ള കേസുകൾ തടസ്സമാണോ; പ്രസ്തുത കേസുകൾ അനന്തമായി നീണ്ടുപോവുന്നത് ഗൗരവമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എയ്ഡഡ് പ്രൈമറി സ്കൂള്‍ പ്രധാന അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ പി.എസ്.സി. വഴി നിയമിതരയ സർക്കാർ പ്രൈമറി സ്കൂള്‍ പ്രധാന അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയായി കാണുന്നുണ്ടോ;
( സി )
കോടതി വിധിക്ക് വിധേയമായി 2021 ഒക്ടോബർ മുതൽ നിയമിതരായ സർക്കാർ പ്രൈമറി സ്കൂള്‍ പ്രധാന അദ്ധ്യാപകർക്ക് കോടതി വിധി എതിരായി വന്നാൽ ഒരു സർക്കാർ ഉത്തരവിലൂടെ തിരിച്ച് പിടിക്കാൻ കഴിയുന്ന തരത്തിൽ ആനുകൂല്യം നൽകുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
3230.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വിദ്യാഭ്യാസം പ്രെെമറി തലം മുതല്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന് എല്‍.പി. സ്കൂളുകളില്‍ കായികാദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ എസ്.എസ്.എ. മുഖേന തെരഞ്ഞെടുത്തിട്ടുള്ള സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് കൃത്യമായ ടെെംടേബിള്‍, സ്കൂളുകള്‍ എന്നിവ വിഭജിച്ച് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് പുറമേ അതാത് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കായിക മേഖലയില്‍ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ;
( ഇ )
കളി സ്ഥലം ഇല്ലാത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ അവ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3231.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ആകെ എത്ര വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ പഠന വൈകല്യം കാരണം സഹായിയെ വച്ച് പരീക്ഷ എഴുതിയവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഓരോ ജില്ലയിലും സഹായിയെ വച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം ഗവൺമെന്റ്/ എയ്ഡഡ് മേഖല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ഇത്തരത്തിൽ പഠന വൈകല്യം കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകാൻ ശിപാർശ ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
3232.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ എണ്ണം കുറഞ്ഞതുമൂലം നഷ്ടപ്പെടുന്ന ഹയർ സെക്കൻഡറി ബാച്ചുകളെ പുന:ക്രമീകരിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഈ ബാച്ചുകളില്‍ നിലവില്‍ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ എങ്ങനെ പുന:ക്രമീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ബാച്ചുകൾ പുന:ക്രമീകരിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഈ സമിതി ആരിൽ നിന്നൊക്കെയാണ് വിവരങ്ങൾ സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ;
( ഇ )
ഈ സമിതിക്ക് പുന:ക്രമീകരണത്തിനായുള്ള വിശദാംശം നൽകുന്നതിലേക്കായി മുൻകാലങ്ങളിലെ പോലെ ജില്ല തിരിച്ച് എസ്.എസ്.എല്‍.സി. പാസായവരുടെ എണ്ണം, മാർജിനൽ വർദ്ധനവില്ലാതെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം, സര്‍ക്കാര്‍, എയിഡഡ്, അൺ എയ്ഡഡ് എന്നിവ തരം തിരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമോ;
( എഫ് )
ഓരോ ജില്ലയിലെയും മുൻ അധ്യയന വർഷങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന പ്ലസ് വൺ സീറ്റുകളുടെ എണ്ണം, സര്‍ക്കാര്‍, എയ്ഡഡ്, അൺ എയ്ഡഡ് എന്നിവ തരം തിരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ജി )
പ്രസ്തുത സമിതിക്ക് ആവശ്യമായ റിപ്പോർട്ട് നൽകുന്നതിന് ലഭ്യമായ പ്ലസ് വൺ സീറ്റുകൾ, ഒഴിഞ്ഞ് കിടക്കുന്ന പ്ലസ് വൺ സീറ്റുകൾ എന്നിവ ജില്ല തിരിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അൺ എയ്ഡഡ് എന്നിങ്ങനെ തരം തിരിച്ച് നൽകുന്നതിന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കത്തിൻമേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്ന് വിശദമാക്കുമോ?
3233.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഹയർ സെക്കൻഡറി ആദ്യ വർഷ അഡ്മിഷൻ നടപടികൾ ഇപ്പോഴും പൂർത്തിയാകാത്തതിനാല്‍ ആദ്യ വർഷ പരീക്ഷാ രജിസ്ട്രേഷനിൽ കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിൽ അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും കേന്ദ്രീകൃത രജിസ്റ്ററിൽ ഉൾപ്പെടുത്തി പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
അഡീഷണൽ സീറ്റുകൾ ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് മാത്രം പ്രത്യേക ഉത്തരവായി നൽകുവാൻ എടുത്ത തീരുമാനം രജിസ്ട്രേഷൻ നടപടികൾക്ക് കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
മുൻ വർഷങ്ങളിൽ സ്വീകരിച്ച പോലെ അഡീഷണൽ സീറ്റുകൾ സംബന്ധിച്ച് സർക്കാർ പൊതു ഉത്തരവ് പുറപ്പെടുവിച്ചാല്‍ ഓരോ സ്കൂളിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാനും കുട്ടികൾക്കും സ്കൂളുകൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കഴിയുമോയെന്ന് അറിയിക്കാമോ; ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ?
3234.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂൾ കലോത്സവ സ്വാഗത ഗാനം ഏതെങ്കിലും മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യവൽക്കരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3235.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ​ നടന്ന സംസ്ഥാന സ്​കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ രംഗാവിഷ്​ക്കാരം സംബന്ധിച്ച്​ ഉയർന്ന പരാതിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ്​ അന്വേഷണം നടത്തിയിരു​ന്നോ; എങ്കിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്​ ലഭ്യമാക്കാമോ;
( ബി )
സ്വാഗത ഗാനത്തിന്​ രംഗാവിഷ്​ക്കാരം നൽകിയ സംഘത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടു​ണ്ടോ​; വിശദാംശം ലഭ്യമാക്കാമോ?
3236.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടത്തിവരുന്ന സ്കൂള്‍ കലോത്സവങ്ങള്‍ കുറ്റമറ്റതാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3237.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ പ്രവര്‍ത്തിച്ച് വരുന്നതും ആവശ്യമായ ക്ലാസ്റൂമുകള്‍ ഇല്ലാത്തതുമായ സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി പ്രൊപ്പോസല്‍ ലഭ്യമാക്കിയ സ്കൂളുകളുടെ വിശദാംശം നല്‍കാമോ;
( സി )
പ്രൊപ്പോസല്‍ ലഭ്യമാക്കിയ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3238.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ സർക്കാർ വൊക്കേഷണല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും മാവേലിക്കര സർക്കാർ എല്‍.പി. സ്കൂളും ഇരുന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ളതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ?
3239.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പുതിയ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിനുളള ശിപാർശ ധനവകുപ്പിന് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പുതുതായി സൃഷ്ടിക്കേണ്ടി വരുന്ന പ്രസ്തുത തസ്തികകളുടെ വിശദാംശം നൽകുമോ;
( സി )
അനദ്ധ്യാപക തസ്തികകളിൽ ഈ അദ്ധ്യയന വർഷം തന്നെ നിയമനം നടത്തുന്നതിന് അടിയന്തര നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
3240.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗേഡ് ജില്ലയിലെ സ്കൂളുകളിൽ വ്യാപകമായി അധ്യാപക സ്ഥലം മാറ്റം നടത്തുന്നത്, എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ വ്യക്തിപരമായി മനസ്സിലാക്കിയും പഠന രംഗത്ത് പിന്നാക്കമുള്ള കുട്ടികളെ പ്രത്യേക ശ്രദ്ധയോടെ പരിഗണിച്ചും പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ പരീക്ഷ ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന പി.ടി.എ. കളുടെയും രക്ഷിതാക്കളുടെയും പരാതി പരിഗണിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
കാസറഗേഡ് ജില്ലയിൽ 2022-23 വർഷം അദ്ധ്യാപക സ്ഥലം മാറ്റം സംബന്ധിച്ച് എത്ര ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ഇത് ഏതൊക്കെ മാസങ്ങളിലാണെന്നും വിശദമാക്കുമോ;
( ഡി )
അദ്ധ്യാപക സ്ഥലം മാറ്റത്തിന്റെ പൊതു മാനദണ്ഡങ്ങളും അർഹത മാനദണ്ഡങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
കാസറഗേഡ് ജില്ലയിലെ 2016-17 മുതൽ 2022-23 വരെയുള്ള അദ്ധ്യാപക സ്ഥലംമാറ്റ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
3241.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാർക്ക് തസ്തിക അനുവദിച്ചിട്ടുള്ളത് ഏതൊക്കെ തരം സ്കൂളുകളിലാണെന്ന് അറിയിക്കാമോ; കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണോ ഇത്തരം തസ്തിക അനുവദിക്കുന്നത്; എങ്കിൽ ഇതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( ബി )
നൂറിൽ താഴെ മാത്രം കുട്ടികളുണ്ടെങ്കിലും ഹൈസ്കൂളുകളിൽ ക്ലാർക്ക് തസ്തിക ഉള്ളതും ആയിരത്തിന് മുകളിൽ കുട്ടികളുള്ള പ്രൈമറി സ്കൂളിൽ ക്ലാർക്ക് തസ്തിക ഇല്ലാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സംസഥാനത്ത് ആയിരത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ പേരും കുട്ടികളുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കുട്ടികൾ കുറവുള്ള സ്കൂളുകളിലെ ക്ലാർക്കിനെയോ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ നിന്നും ഒരാളെയോ ഒന്നിൽ കൂടുതൽ ക്ലാർക്കുമാരുള്ള സ്കൂളുകളിൽ നിന്നും ഒരു ക്ലാർക്കിനെയോ കായിക അദ്ധ്യാപകരെ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് പോലെ പൂളിംഗ് അടിസ്ഥാനത്തിൽ നിയമിച്ചാൽ അധിക ബാധ്യത ഉണ്ടാവാതെ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ കഴിയുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ;
( ഇ )
അന്‍പതിലധികം അദ്ധ്യാപകരുടെ സർവീസ് സംബന്ധമായ മുഴുവൻ കാര്യങ്ങളും ആയിരത്തി അഞ്ഞൂറിലധികം കുട്ടികളുടെ സ്കോളർഷിപ്പ് ഗ്രാന്റുകളും ഉച്ചഭക്ഷണ പരിപാടികൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങളും പ്രഥമാദ്ധ്യാപകനിൽ മാത്രം നിക്ഷിപ്തമായിരിക്കുന്ന നിലവിലുള്ള ഇത്തരം സ്കൂളുകളിൽ ഒരു ക്ലറിക്കൽ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3242.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ എച്ച്.എസ്.എസ്.ടി. ബോട്ടണി സീനിയർ, ബോട്ടണി ജൂനിയർ എന്നീ തസ്തികയില്‍ 2022 നവംബർ 30 വരെ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
( ബി )
പ്രസ്തുത ജില്ലയില്‍ റിപ്പോർട്ട് ചെയ്ത ഒഴിവുകളില്‍ നാളിതുവരെ നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
വിവിധ ജില്ലകളിൽ വർഷങ്ങളായി എച്ച്.എസ്.എസ്.ടി. ബോട്ടണി ജൂനിയറും സീനിയറുമായി ജോലി ചെയ്യുന്നവർക്ക് ട്രാൻസ്ഫർ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലയെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഇ )
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്കുള്ള സ്ഥലംമാറ്റ അപേക്ഷ എന്നത്തേക്ക് സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ; ആയതില്‍ നിയമനം നടത്തുന്നതിനുള്ള പ്രധാന തടസ്സം എന്തെന്ന് വിശദമാക്കാമോ?
3243.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ (ഫ്രഞ്ച്) അദ്ധ്യാപിക സി. ഷീന ചാള്‍സിന് നിലവില്‍ ശമ്പളം ലഭിക്കാത്തത് പരിശോധിച്ച് അടിയന്തരമായി ശമ്പളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ (E/6769342/2022/MIN/EDU) , (പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ 21.01.2023-ലെ എ4/75/2022/പൊ.വി.വ. നമ്പര്‍ കത്ത്) പൊതു വിദ്യാഭ്യാസ ഡയറക്ട‌ര്‍ നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
സി. ഷീന ചാള്‍സിന് ശമ്പളം ലഭിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
3244.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രൈമറി, ഹൈസ്കൂൾ അദ്ധ്യാപകരുടെ അന്തര്‍ജില്ല സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളിലോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ജില്ല തലത്തിലുളള പ്രൈമറി, ഹൈസ്കൂൾ അദ്ധ്യാപകരുടെ കേഡര്‍ സ്ട്രെങ്തും അദ്ധ്യാപകരുടെ എണ്ണവും കൃത്യമായി വിശകലനം ചെയ്തിട്ടാണോ ഇതിനുള്ള നടപടി സ്വീകരിച്ചത്‌; വിശദാംശം നല്‍കാമോ;
( സി )
നിലവില്‍ പ്രൈമറി, ഹൈസ്കൂൾ അദ്ധ്യാപകര്‍ക്ക് എത്ര ശതമാനം ഒഴിവുകളാണ് അന്തര്‍ജില്ല സ്ഥലം മാറ്റത്തിനായി വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും മുന്‍പ് എത്ര ശതമാനം ആയിരുന്നുവെന്നും അറിയിക്കാമോ;
( ഡി )
അന്തര്‍ജില്ല സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റം കാരണം അന്യജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രൈമറി, ഹൈസ്കൂൾ അദ്ധ്യാപകര്‍ക്ക് മാതൃജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടേണ്ടിവരുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ ആരോഗ്യപരമായും ശാരീരികമായും അവശത നേരിടുന്ന അദ്ധ്യാപകരുടെ കാര്യത്തിലെങ്കിലും പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ ഇളവ് അനുവദിച്ച് അന്തര്‍ജില്ല സ്ഥലം മാറ്റം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3245.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിവരുന്ന കല-കായിക പ്രവൃത്തി പരിചയ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് 2016-ൽ 25200 രൂപ ശമ്പളം ഉണ്ടായിരുന്നെങ്കിലും 2017-ൽ അത് 14000 രൂപയായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തുല്യ ജോലിക്ക് തുല്യ വേതനമെന്നിരിക്കേ ദിവസ വേതനക്കാർക്കുള്ള ശമ്പളം പോലും പ്രസ്തുത അദ്ധ്യാപകർക്കില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിൽ പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള പ്രസ്തുത അദ്ധ്യാപകരുടെ ശമ്പള വർദ്ധന നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3246.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.പി. സ്കൂളുകളിലും യു.പി. സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ കൂടുകയും പ്രൈമറി ഹെഡ് മാസ്റ്റര്‍മാരുടെ ജോലി ഭാരം അധികമായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂളുകളുടെ സുഗമമായ നടത്തിപ്പിനും വിവിധ ഏജന്‍സികളുടെ ഫണ്ട് വിനിയോഗം മുതലായവ കൈകാര്യം ചെയ്യുന്നതിനും യു.പി. സ്കൂളുകളില്‍ ഓഫീസ് അറ്റന്‍ഡന്റിനെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3247.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിജാതിയില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് ടു കോഴ്സ് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രസ്തുത സ്കൂളില്‍ വരുന്ന വര്‍ഷം (2023-24) പ്ലസ് ടു കോഴ്സ് പ്രഖ്യാപിക്കുമോയെന്ന് അറിയിക്കാമോ?
3248.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലഞ്ച് ഫണ്ട് പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം പണിയുന്നതിന് ദേവികുളം മണ്ഡലത്തില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3249.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് ബി.ആർ.സി. കളിൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്ന അദ്ധ്യാപകർക്ക് വെക്കേഷൻ അനുവദനീയമാണോ;
( ബി )
ഏപ്രിൽ, മെയ് മാസങ്ങളിലെ വെക്കേഷൻ അവധി പ്രസ്തുത വിഭാഗം അദ്ധ്യാപകർക്ക് ബാധകമല്ല എന്ന ഉത്തരവുണ്ടോ; വെക്കേഷൻ അവധി ബാധകമല്ലെങ്കിൽ യാദൃശ്ചികാവധി എത്രയായി നിശ്ചയിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
വെക്കേഷൻ കാലയളവിൽ ജോലി ചെയ്താൽ പ്രസ്തുത വിഭാഗം അദ്ധ്യാപകർക്ക് ആർജ്ജിതാവധി നല്കാൻ ഉത്തരവുണ്ടോ; ഇല്ലെങ്കിൽ ആയതിന് സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാമോ?
3250.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ അദ്ധ്യാപക തസ്തിക നിര്‍ണ്ണയ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കുളുകളില്‍ എത്ര വീതം ഡിവിഷനുകള്‍ ഉണ്ടെന്ന് സ്കൂള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എയ്ഡഡ് മേഖലയില്‍ എല്‍.പി., യു.പി., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എത്ര വീതം ഡിവിഷനുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
2019-ന് ശേഷം പ്രസ്തുത വിഭാഗങ്ങളില്‍ അദ്ധ്യാപക തസ്തിക നിര്‍ണ്ണയം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3251.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ എറണാകുളം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍.പി.എസ്., മുളവുകാട് എന്ന വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3252.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/എയ്ഡഡ് സ്ക്കൂളുകളിൽ നിയമനം ലഭിക്കുന്ന അദ്ധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ എത്ര കാലാവധിക്കുളളിലാണ് കെ-ടെറ്റ് യോഗ്യത നേടേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
31.03.2021-ന് ശേഷം കെ-ടെറ്റ് യോഗ്യത നേടിയ അദ്ധ്യാപകർക്ക് ഇൻക്രിമെന്റ് ലഭിക്കുവാനും പ്രൊബേഷൻ ഡിക്ലയർ ചെയ്യാനും തടസ്സം നേരിടുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
3253.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഭിന്നശേഷിക്കാര്‍ക്ക് അദ്ധ്യാപക/അനദ്ധ്യാപക തസ്തികയില്‍ നിയമനം നല്കിയെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളെ എയ്ഡഡ് മേഖലയില്‍ നിയമിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ബന്ധപ്പെട്ട മാനേജ്മെന്റുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
എങ്കില്‍ അവയുടെ വിശദാംശം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തിരിച്ച് ലഭ്യമാക്കാമോ?
3254.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടൂർ മണ്ഡലത്തിലെ കൊടുമൺ അങ്ങാടിക്കൽ തെക്ക് അറന്തക്കുളങ്ങര ഗവൺമെന്റ് എൽ.പി. സ്കൂളിന് 2020-21 വർഷത്തിൽ സർവ്വശിക്ഷാ അഭിയാൻ പത്തനംതിട്ട ജില്ല ഓഫീസ് മുഖേന പ്രീ പ്രൈമറി വിഭാഗത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ യഥാവിധി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രവൃത്തിയിൽ വ്യാജ ബില്ലുകളും വൗച്ചറുകളും ഉപയോഗിച്ച് ഏഴ് ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തിയതും ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടത്തിൽ മാതൃക പ്രീ പ്രൈമറി ആരംഭിച്ചതും സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ വി.ജി. എസ്.സി.15/22/പി.ടി.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?
3255.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ കുന്നുമ്മല്‍, നാദാപുരം ഉപജില്ലകളില്‍ വിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയിട്ടുള്ള സ്കൂളുകളും അനുവദിച്ച ഫണ്ട് എത്രയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
3256.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല എ.ഇ.ഒ. ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?
3257.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം വിദ്യാലയ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ ഇതിലേക്കായി എത്ര രൂപയാണ് വകയിരുത്തിയിരുന്നത്; വ്യക്തമാക്കാമോ;
( സി )
ഇതിൽ എത്ര രൂപയാണ് ഇതിനോടകം ചെലവാക്കിയിട്ടുള്ളത്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( എഫ് )
സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് എത്ര തുക വേണ്ടി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇത് എപ്പോഴത്തേക്ക് നടപ്പാക്കാനാകും; വ്യക്തമാക്കാമോ?
3258.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷകളുടെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പരീക്ഷകള്‍ എന്നത്തേയ്ക്ക് നടത്താനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പരീക്ഷകളുടെ സ്കീം, സിലബസ് എന്നിവ നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ തവണ നടത്തിയ പരീക്ഷകളുടെ സ്കീം, സിലബസ് എന്നിവയിൽ നിന്നും ഇത്തവണ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3259.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന സാക്ഷരതാ പ്രേരക് മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറ്റി ഉത്തരവ് ഇറക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
ആറ് മാസത്തിലേറെ തുടർച്ചയായി സാക്ഷരതാ പ്രേരക്മാരുടെ ശമ്പളം മുടങ്ങുകയും ആയതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
സാക്ഷരതാ പ്രേരക് മാർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിൽ സമ്മർദ്ദം ചെലുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കുമോയെന്ന് വ്യക്തമാക്കാമോ?
3260.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും തുക അനുവദിച്ചിട്ടുള്ള നാദാപുരം നിയോജക മണ്ഡലത്തിലേ നാദാപുരം ഗവ.യു.പി. സ്കൂള്‍, വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ചോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ കാലാവധി എത്ര മാസമാണെന്ന് വ്യക്തമാക്കുമോ?
3261.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എൽ.പി. സ്കൂൾ, യു.പി. സ്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ഖാദർ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അദ്ധ്യാപക നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുളള നിർദ്ദേശമുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമാണ്; എന്നുമുതൽ ഇവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ശിപാർശകൾ നടപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
3262.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഏതെല്ലാം സ്കൂളുകളുടെ നിർമ്മാണത്തിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3263.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ വിശദവിവരം അറിയിക്കുമോ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്കൂളുകള്‍ക്ക് ഭൂമിയും കെട്ടിടവും ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3264.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളില്‍ (എം.ജി.എല്‍.സി.) ജോലി ചെയ്ത എത്ര പേര്‍ക്ക് എഫ്.ടി.എം. ആയി നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഇതില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള എത്ര പേര്‍ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് അറിയിക്കുമോ;
( സി )
ഇവര്‍ക്ക് മാതൃജില്ലയില്‍ തന്നെ സ്ഥലം മാറ്റം നല്‍കുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ; വിശദാംശം അറിയിക്കാമോ?
3265.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ യു.പി. സ്കൂളിനെ ഹെെസ്കൂളായി ഉയർത്തുന്നത് സംബന്ധിച്ച് നല്‍കിയ അപേക്ഷയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് യു.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
3266.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി എന്തെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്ത് പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഏത് ബാങ്കുമായി സഹകരിച്ചിട്ടാണ് പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
ബാങ്ക് ഉദ്യോഗസ്ഥർ വിദ്യാലയങ്ങളില്‍ നേരിട്ട് ചെന്ന് വിദ്യാര്‍ത്ഥികളിൽ നിന്നും സമ്പാദ്യം വാങ്ങാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
3267.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിച്ചൺ-കം-സ്റ്റോർ പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തീകരിച്ചിട്ടുളള സ്കൂളുകൾക്ക് അനുവദിച്ചിട്ടുളള തുക ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച സ്കൂളുകൾക്ക് തുക ലഭിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച് പഞ്ചായത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കിയിട്ടും നാളിതുവരെ തുക ലഭിക്കാത്ത സ്കൂളുകൾക്ക് ആയത് അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
3268.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റുഡന്റ്സ് പോലീസ് യൂണിറ്റുകൾ (എസ്.പി.സി.) ഇല്ലാത്ത സ്കൂളുകൾ എത്രയുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇവരുടെ വലയിൽ വീഴാതിരിക്കാനും ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എസ്.പി.സി. യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3269.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്‍കൂളുകളാണ് കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3270.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ എത്ര സെന്റ് സ്ഥലവും കെട്ടിടങ്ങളുമാണ് ഏറ്റെടുത്തതെന്ന് അറിയിക്കുമോ;
( ബി )
സ്ഥലം ഏറ്റെടുത്തപ്പോൾ കെട്ടിടങ്ങളും മതിലുകളും പൊളിച്ച് മാറ്റേണ്ടി വന്ന സ്കൂളുകളിൽ സ്ഥലവും ചമയങ്ങളും ഏറ്റെടുത്ത ഇനത്തിൽ എത്ര രൂപ എൻ.എച്ച്.എ.ഐ. ൽ നിന്ന് സർക്കാരിന്റെ പൊതു അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
അവ പുനർനിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
എൻ.എച്ച്.എ.ഐ. ൽ നിന്നും സ്കൂളുകളുടെ സ്ഥലവും കെട്ടിടവും ചമയങ്ങളും ഏറ്റെടുത്ത വകയിൽ ലഭ്യമായ തുക അതേ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
3271.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2022-2023 സാമ്പത്തിക വർഷത്തിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഒരോ ജില്ലയ്ക്കും അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
ഉച്ചഭക്ഷണത്തിനായി അനുവദിച്ച തുക കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് പര്യാപ്തമാണോ;
( സി )
നിലവില്‍ അനുവദിച്ച തുക വിനിയോഗിച്ച് ഉച്ചഭക്ഷണത്തിന് എന്തൊക്കെ വിഭവങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ?
3272.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ സീനിയോറിറ്റി അനുസരിച്ച് പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്ഥാനക്കയറ്റം ലഭിച്ചിട്ടും പ്രധാനാദ്ധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തത് എന്തു കൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രധാന അദ്ധ്യാപകര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
എയ്ഡഡ് മേഖലയില്‍ ഇത്തരത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് ശമ്പള വര്‍ദ്ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ ?
3273.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നും 2021 ഒക്ടോബറിന് ശേഷം പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കപ്പെട്ടവർക്ക്‌ പ്രമോഷന്‍ തസ്തികയ്ക്ക് അനുസൃതമായി അര്‍ഹമായ ശമ്പള സ്‌കെയില്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ഇതേ പ്രമോഷന്‍ ലിസ്റ്റില്‍ നിന്നും 2021 ന് മുന്‍പ് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അര്‍ഹമായായ ശമ്പള സ്‌കെയിലും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ; എങ്കില്‍ 2021 ന് ശേഷം സ്ഥാനക്കയറ്റം ലഭിച്ചവരുടെ കാര്യത്തില്‍ മാത്രം വിവേചനം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
പ്രൈമറി സ്കൂളിലെ പ്രധാനാദ്ധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍/കോടതി മുന്‍പാകെ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേസുകളുടെ വിശദാംശവും നിലവിലെ അവസ്ഥയും വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നും 2021 ഒക്ടോബറിന് ശേഷം പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ ശമ്പള സ്‌കെയില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3274.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ യു.പി. സ്‌കൂൾ അസ്സിസ്റ്റന്റുമാരുടെ (ലാംഗ്വേജ് അദ്ധ്യാപകര്‍ ഒഴികെ) എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും യു.പി. സ്കൂള്‍ അസിസ്റ്റന്റുമാരുടെ എത്ര അധിക തസ്തികയ്ക്കായുള്ള ശിപാര്‍ശയാണ് കോട്ടയം, തൃശ്ശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍/ജില്ല വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?
3275.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്/കന്നഡ യു.പി. സ്‌കൂൾ അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള യോഗ്യത, മലയാളം മീഡിയം യു.പി.സ്കൂള്‍ അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള യോഗ്യതയുമായി താരതമ്യം ചെയ്ത് ആവശ്യമായ മാറ്റം വരുത്തുവാൻ നടപടി സ്വീകരിക്കാമോ;
( ബി )
മലയാളം മീഡിയം യു.പി. സ്കൂള്‍ അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നിലവിലെ യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; യോഗ്യതയിൽ പുതിയതായി മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തമിഴ്/കന്നഡ യു.പി. സ്കൂൾ അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നിലവിലെ യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; യോഗ്യതയിൽ പുതിയതായി മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?