STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

321.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തില്‍ അനുവദിച്ച റോഡുകള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച പാലങ്ങളുടെയും അവയുടെ നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ?
322.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സ് പ്രകാരം പ‍ഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവയിലെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് ജീവനക്കാര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികയിലേയ്ക്ക് നേരിട്ട് പ്രൊമോഷന്‍ നല്‍കുന്നതിന്റെ വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
സ്പെഷ്യല്‍ റൂള്‍സ് പ്രകാരം നഗരകാര്യ ഡയറക്ടറേറ്റിലെ സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികയിലേയ്ക്ക് നേരിട്ട് പ്രൊമോഷന്‍ അനുവദിക്കുമോ; വിശദവിവരം അറിയിക്കുമോ;
( സി )
സ്പെഷ്യല്‍ റൂള്‍സ് പ്രകാരം നഗരസഭകളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്കുംനഗരകാര്യ വകുപ്പിലെ സബോര്‍ഡിനേറ്റ് സര്‍വ്വീസസ് ജീവനക്കാര്‍ക്കും പൊതുസീനിയോറിറ്റി ലിസ്റ്റ് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
323.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
തെരുവുനായ്ക്കളില്‍ പേവിഷബാധയുള്ള നായ്ക്കള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( സി )
തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിന് എ.ബി.സി. പ്രോഗ്രാം ഫലപ്രദമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എ.ബി.സി. പ്രോഗ്രാം നടപ്പിലാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
തെരുവുനായ്ക്കള്‍ക്കായി അഡോപ്ഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുള്ളത്; അഡോപ്ഷന്‍ ക്യാമ്പുകള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
324.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ റോഡുകൾക്ക് കുറുകെ റോഡ് മുറിച്ച് വാട്ടർ കണക്ഷൻ എടുക്കുന്നതിനും റോഡ് റീടാര്‍ ചെയ്ത് പുന:സ്ഥാപിക്കുന്നതിനുമുള്ള തുക പൂര്‍ണ്ണമായും കണക്ഷൻ എടുക്കുന്ന ഉപഭോക്താവിൽ നിന്നാണോ ഈടാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇതുമൂലം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഉപഭോക്താക്കൾക്ക് കുടിവെള്ളത്തിനായി എടുക്കുന്ന ഗാർഹിക കണക്ഷനുകൾക്ക് വൻ തുകകൾ അടയ്ക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരത്തിൽ വൻ തുകകൾ അടയ്ക്കേണ്ടി വരുന്നത് മൂലം പല സ്ഥലങ്ങളിലും വാട്ടർ കണക്ഷനുകൾ എടുക്കാതെ കുടിവെള്ളത്തിനായി ജനങ്ങൾ ശുദ്ധമല്ലാത്ത ജലസ്രോതസ്സുകളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും നിർമ്മാണ വേളയിൽ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്തുന്ന മാതൃകയിൽ റോഡിന് ഇരുവശവുമുള്ള ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വാട്ടർ കണക്ഷനുകളും വൈദ്യുത കണക്ഷനുകളും ലഭ്യമാകുന്ന തരത്തിൽ റോഡ് നിർമ്മാണ വേളയിൽ തന്നെ വ്യവസ്ഥ ചെയ്യുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ?
325.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്‌ലറ്റുകളുടെ ലഭ്യതക്കുറവ് മൂലം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട പൊതു ഇടങ്ങളില്‍ ഇവ ലഭ്യമാക്കാനും ശുചിത്വ പൂര്‍ണ്ണമായി നിലനിര്‍ത്താനും നടപടികള്‍ ഉണ്ടാകുമോ?
326.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വെള്ളുവങ്ങാട് പാലം -തരിപ്പടി - വള്ളിക്കാ പറമ്പ് വരെയുള്ള ഭാഗം പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന് പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
327.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുന:സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നു വന്നിട്ടുള്ള സാഹചര്യത്തിൽ ലൈസൻസ് പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
328.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കസംബന്ധമായ അസുഖം ബാധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ധനസഹായം അനുവദിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
329.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന അമൃത് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്; ദ്രവമാലിന്യ സംസ്കരണത്തിന് മുന്‍ഗണന നല്‍കാന്‍ ന‍ടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എല്ലാ നഗരസഭകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; പദ്ധതി പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ പരിഗണിച്ച് ഫലപ്രദമാക്കാന്‍ സംസ്ഥാനം അധിക വിഹിതം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
330.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയിൽ ആലത്തൂർ താലൂക്കിൽ തേങ്കുറിശ്ശി II വില്ലേജിൽ കണ്ടെത്തിയ കുഴൽമന്ദം ബ്ലോക്കിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം (ആര്‍.എസ്.ഇ.റ്റി.എെ) നിർമിക്കുന്നതിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
331.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതിക്കായി പഞ്ചായത്ത് ഡയറക്ടര്‍ സമര്‍പ്പിച്ച അപേക്ഷയുടെ (PAN/13660/2022/C9(DP) തീയതി 06-10-2022) നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയുടെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനുമായി ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് എന്നാണ് അയച്ചതെന്ന് അറിയിക്കാമോ, പ്രസ്തുത മറുപടി ലഭിച്ചുവോ എന്നും അറിയിക്കാമോ;
( സി )
ഇല്ലെങ്കിൽ നാളിതുവരെയായിട്ടും പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ, എത്രയും വേഗം പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമാക്കി ആവശ്യമായ അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
332.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ സഹായം നിലച്ചതുകാരണം ജനകീയ ഹോട്ടലുകള്‍ പൂട്ടിപ്പോകുന്ന സഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ഹോട്ടലുകള്‍ക്കുള്ള സഹായം നല്‍കി വിശപ്പ് രഹിത കേരളം പദ്ധതി തടസ്സമില്ലാതെ നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ;
( ബി )
സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പാലാ നിയോജക മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; പ്രസ്തുത മണ്ഡലത്തില്‍ പാവപ്പെട്ടവരുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
333.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഭരണാനുമതിയായതും ടെണ്ടര്‍ ആയതുമായ വിവിധ പ്രവൃത്തികളില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ കോട്ടയം എല്‍ .എസ്. ജി .ഡി . എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന പ്രവൃത്തികളില്‍ പൂര്‍ത്തിയാക്കാനുള്ളവയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തികളുടെയും കരാര്‍ ഉറപ്പിച്ച് എഗ്രിമെന്റ് വച്ച തീയതികള്‍ അറിയിക്കാമോ;
( സി )
കരാറില്‍ ഏര്‍പ്പെട്ട് ഒരു വര്‍ഷത്തോളമായിട്ടും പ്രവൃത്തി ആരംഭിക്കാതിരിക്കുകയും താത്പര്യമില്ലാത്ത പക്ഷം കരാര്‍ ഒഴിയാതെ കാലവിളംബം ഉണ്ടാക്കി ഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
334.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ സംസ്കരണത്തിനു വേണ്ടി യൂസർ ഫീസ് പിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ വിശദാംശം വെളിപ്പെടുത്താമോ ;
( ബി )
മാലിന്യം ശേഖരിക്കുന്നതിനു വേണ്ടി ഹരിത കർമ്മ സേനയ്ക്ക് യൂസര്‍ ഫീ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ വിശദാംശം നല്‍കാമോ;
( സി )
ഹരിത കർമ്മ സേനയുടെ പ്രവർത്തനഫലമായി വീടുകളിൽനിന്നു അനധികൃതമായി യൂസർ ഫീ ഈടാക്കുന്നതായുള്ള പരാതിയിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏതു രീതിയില്‍ സംസ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദീകരണം നല്‍കാമോ?
335.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തന്മാനിമറ്റം തൂക്ക്പാലം പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
336.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ലെെഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചു എന്നതിന്റെ തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
337.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് ആകെ എത്ര അപേക്ഷ ലഭിച്ചുവെന്നും; എത്ര അപേക്ഷകള്‍ നിരസിച്ചുവെന്നും ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും; എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
ഭവന നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സര്‍ക്കാര്‍ നടത്തിയ അതിദാരിദ്ര്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
338.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പെരുമന തോട്ടക്കര പാലം നിര്‍മാണം ഏതു ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മാണത്തിന് അധിക തുക ആവശ്യമായി വന്നിട്ടുണ്ടോ; എങ്കില്‍ ആയത് സര്‍ക്കാരില്‍ നിന്നും എന്ന് ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
339.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ ലൈഫ് മിഷന്റെ കീഴില്‍ നിര്‍മ്മാണം ആരംഭിച്ച ഫ്ലാറ്റ് സമുച്ചയം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് അറിയിക്കാമോ;
( ബി )
പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത് എപ്പോഴാണ്; നിലവില്‍ പദ്ധതിയുടെ എത്ര ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിച്ച് നിര്‍മ്മാണ പ്രവൃത്തി വേഗതയില്‍ ആക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കുമോ;
( ഡി )
പദ്ധതി പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് എപ്പോള്‍ കൈമാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്?
340.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നടപ്പിലാക്കിവരുന്നതും നിലവിലുള്ള പ്രൊപ്പോസലിന്റെയും വിശദവിവരം അറിയിക്കുമോ?
341.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ്, ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് എന്നിവ നവീകരിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കാമോ?
342.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതി പ്രകാരം നടന്നു വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നടന്നു വരുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഓരോ പ്രവൃത്തിയും തരംതിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഏതൊക്കെ പഞ്ചായത്തുകളിലെ ഏതൊക്കെ വാര്‍ഡുകളിലാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
343.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
344.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലിയിനത്തിലും നിർമ്മാണ സാമഗ്രികൾ വാങ്ങിയതിലും നാളിതുവരെയായി എത്ര രൂപയാണ് കുടിശ്ശികയുള്ളത് ;
( ബി )
തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( സി )
എത്ര രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിക്കായി നൽകാനുള്ളത് ; കുടിശ്ശിക ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ?
345.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഴിയോര കച്ചവടം നടത്തുന്ന ആളുകളുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ മേഖലകളിലാണ് കച്ചവടം നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
346.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം കേന്ദ്രീകരിച്ച് നിരോധിത ലഹരി പദാര്‍ത്ഥങ്ങളും പുകയില ഉല്പന്നങ്ങളും വില്പന നടത്തുന്നത് സംബന്ധിച്ച് എക്സെെസ് വകുപ്പ് നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
347.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി .എസ്. സി. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഒഴിവുകൾ താത്കാലിക നിയമനം വഴി നികത്തുവാനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ 20/12/2022 ൽ PDLSGD/1241/2022- C2 നമ്പറിൽ ഒരു ഉത്തരവിറക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് നൽകി 45 ദിവസം കഴിഞ്ഞിട്ടും എന്‍.ജെ.ഡി. ഒഴിവുകൾ പി.എസ്.സി. -ക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എന്‍.ജെ.ഡി. ഒഴിവുകൾ കാലതാമസം കൂടാതെ പി.എസ്.സി. -ക്ക് റിപ്പോർട്ട് ചെയ്യുവാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകുമോ; വിശദമാക്കുമോ?
348.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ജി .എസ്.എ .എന്ന പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ ലക്ഷ്യങ്ങളും ചുമതലകളും വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത യൂണിറ്റില്‍ എത്ര ജീവനക്കാരാണുള്ളത്; അവരുടെ സേവന-വേതന വ്യവസ്ഥകളുടെ വിശദാംശം അറിയിക്കാമോ; ഏത് തീയതി പ്രാബല്യത്തിലുള്ള വേതനനിരക്കാണ് ഇപ്പോള്‍ നല്‍കിവരുന്നതെന്ന് അറിയിക്കാമോ;
( സി )
ആയത് പരിഷ്‌കരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, എങ്കില്‍ വിശദാംശം അറിയിക്കാമോ; ഇല്ലായെങ്കില്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സംസ്ഥാനത്ത് സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുമായി തുല്യത ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കാമോ?
349.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
മണ്ഡലത്തിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എത്ര വീതം വീടുകളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ പുതിയ അപേക്ഷകര്‍ക്ക് വീട് ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ഡി )
മണ്ഡലത്തിലെ അർഹരായ പലരും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന ആക്ഷേപം പരിശോധിക്കുമോ; ഇവരെക്കൂടി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
350.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൊണ്ടുവന്ന പുതിയ ഭേദഗതിയില്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയ ഭേദഗതി ഏതെന്ന്‌ സര്‍ക്കാരിന് ലഭിച്ച പരാതികളുടെയും ആക്ഷേപത്തിന്റെയും അടിസ്ഥാനത്തില്‍ അറിയ്ക്കുമോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
കെട്ടിട നികുതിയില്‍ വരുത്തിയിട്ടുള്ള വര്‍ദ്ധനവ് ഏതെല്ലാം തരത്തിലാണെന്ന് അറിയിക്കുമോ; 50 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെക്കൂടി നികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള തീരുമാനം ഏറ്റവും സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കെട്ടിട നികുതി വര്‍ദ്ധനവ് മൂലം പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
351.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് അവസരം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
3 വര്‍ഷത്തില്‍ കൂടുതല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ഡ്രൈവര്‍മാരായി സേവനം അനുഷ്ഠിച്ചവര്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് മറ്റു ജീവനക്കാര്‍ക്കുള്ള പോലെ അവസരം നല്‍കുന്നതിനും, ട്രാന്‍സ്ഫര്‍ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
352.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം 2021 ജൂൺ മുതൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ ?
353.
ശ്രീ കെ ആൻസലൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 വർഷത്തോടുകൂടി സമ്പൂര്‍ണ ശുചിത്വ കേരളം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ തോതില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഖര-ദ്രവ മാലിന്യ സംസ്കരണം തൃപ്തികരമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ വിലയിരുത്തിയിരുന്നോ എന്ന് അറിയിയ്ക്കാമോ ;
( ബി )
മുന്‍കാലത്തുള്ള ചില പദ്ധതികള്‍ ലക്ഷ്യം നേടാതെ പോയതിനാലും തെറ്റിദ്ധാരണകൊണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് എതിര്‍പ്പുയരുന്ന സാഹചര്യത്തിലും ഇവ പരിഹരിച്ച് പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുമോ;
( സി )
നഗരങ്ങളിലെ മാലിന്യ സംസ്കരണം ഏകോപിപ്പിക്കാന്‍ പ്രത്യേകം പ്രൊഫഷണലുകളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
354.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ചുമാസത്തിലേറെയായി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഒഴിവ് നികത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഒഴിവ് നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ വേഗത്തില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
355.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ,നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയുടെ വാർഡ് അതിർത്തികളുടെ പുനർനിർണയം നടത്തി വാര്‍ഡ് വിഭജനത്തിനുള്ള എന്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കാമോ?
356.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനന സര്‍ട്ടിഫിക്കറ്റിലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത പേരാണെങ്കിൽ ജനന സര്‍ട്ടിഫിക്കറ്റിൽ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേര് രേഖപ്പെടുത്തി നൽകുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ;
( ബി )
ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം മാറ്റിയ പേര് എസ്.എസ്.എൽ.സി. ബുക്കിൽ മാറ്റി രേഖപ്പെടുത്തിയവര്‍ക്ക് പ്രസ്തുത പേര് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലേതിന് സമാനമായി ജനന സര്‍ട്ടിഫിക്കറ്റിൽ തിരുത്തി നൽകേണ്ടതില്ലെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത നിര്‍ദ്ദേശത്തിന്റെ കോപ്പി ലഭ്യമാക്കാമോ?
357.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്; വിശദമാക്കാമോ;
( ബി )
ഈ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
358.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കുട്ടികളെ അടക്കം തെരുവ് നായ്ക്കള്‍ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ സർക്കാർ സ്വീകരിച്ച നടപടികൾ കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത നടപടികൾ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
359.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയില്‍ എത്ര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ജില്ലയില്‍ എത്ര വിശ്രമകേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്; ഏതെല്ലാം എന്ന് വിശദമാക്കാമോ?
360.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം നൗഷാദ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റ കാലയളവില്‍ ശുചിത്വ മിഷന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് മാലിന്യസംസ്കരണത്തില്‍ പുതിയ കാഴ്ചപ്പാടും അവബോധവും സൃഷ്ടിക്കുന്നതിനായി നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനും നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രസ്തുത കോണ്‍ക്ലേവ് അവസരമൊരുക്കുമോ; വിശദമാക്കുമോ?
361.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിൽ ഇപ്പോൾ എത്ര റവന്യൂ ഇൻസ്പെക്ടർ തസ്തിക നിലവിൽ ഉണ്ടെന്ന് അറിയിക്കുമോ ; ടി തസ്തികയുടെ അനുവദിനീയ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
ടി തസ്തികയില്‍ 2023 മാർച്ച് 31 ആകുമ്പോൾ എത്ര ഒഴിവുകൾ ഉണ്ടാകുമെന്ന് അറിയിക്കാമോ; അവ ഏതെല്ലാം നഗരസഭയിൽ ആണെന്ന് വിശദീകരിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ പുതുതായി പ്രഖ്യാപിച്ച 93 അക്കൗണ്ട്സ് അസിസ്റ്റന്റും, 6 അക്കൗണ്ട് ഓഫീസര്‍ തസ്തികയും നഗരസഭകള്‍ക്കാണോ സൃഷ്ടിച്ചതെന്ന് അറിയിക്കാമോ; ഈ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
അക്കൗണ്ട്സ് അസിസ്റ്റന്റുമാരുടെ ശമ്പളസ്കെയില്‍ എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; ഈ തസ്തിക ഹെഡ്ക്ലാര്‍ക്ക് റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികയ്ക്ക് തുല്യമാണോ;
( ഇ )
ഈ തസ്തികയിലേക്കുള്ള ഒഴിവുകള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത് ഏതെല്ലാം നഗരസഭകള്‍ക്കാണെന്ന് വിശദീകരിക്കാമോ; ടി തസ്തികയ്ക്ക് പ്രത്യേക യോഗ്യത നിശ്ചയിച്ചിട്ടുണ്ടോ;
( എഫ് )
തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രൈവര്‍ തസ്തികകള്‍ അബോളിഷ് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
362.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആവര്‍ത്തന പ്രവൃത്തികള്‍ നടത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ പഞ്ചായത്തുകളുടെ ആസ്തിയിൽപ്പെട്ട റോഡരുകുകളിലെ സുരക്ഷാ ഭീഷണിയുള്ള പൊന്തക്കാടുകള്‍ നീക്കം ചെയ്യുന്നതിന് കഴിയാത്തതുമൂലം മാലിന്യങ്ങളും ഇഴജന്തുക്കളും വര്‍ദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ച് പ്രസ്തുത പ്രവൃത്തികള്‍ നടത്താനുള്ള അനുമതി നൽകുന്നതിന് വേണ്ട നടപടി എടുക്കുമോ; വിശദമാക്കുമോ?
363.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഗവേണൻസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ കിട്ടുന്ന സിറ്റിസണ്‍ പോര്‍ട്ടലില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
364.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംയോജിത പ്രാദേശിക ഭരണമാനേജ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി രൂപം നല്‍കിയ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരത്തെ ചെമ്മരുത്തി പഞ്ചായത്തില്‍ നടപ്പാക്കിയതിന്റെ ഫലം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പരിഷ്ക്കരിച്ച ഈ സോഫ്റ്റവെയര്‍ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി‍ല്‍ നടപ്പാക്കിയെന്നും ഇതിന് പൊതുജനങ്ങളുടെ ഇടയില്‍ ലഭിച്ച സ്വീകാര്യത വിലയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
365.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006 മുതല്‍ 2015 വരെ കായംകുളം മണ്ഡലത്തില്‍ എം.എൽ.എ.യുടെ ആസ്തി വികസനഫണ്ട്, പ്രത്യേക വികസന നിധി എന്നിവ വിനിയോഗിച്ച് നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
366.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റില്‍ നിന്നും അപേക്ഷകര്‍ക്ക് വീട് ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
367.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലെെഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
രണ്ടാംഘട്ടം ലെെഫ് ഭവന പദ്ധതിയില്‍ മാവേലിക്കര മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
368.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും സുസ്ഥിരമായ ഉല്പന്നങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനും ഇവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
369.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പ്രവൃത്തികളില്‍ ടെണ്ടര്‍ എക്സസ് ഉണ്ടാകുന്ന പക്ഷം പ്രെെസ് 3 സോഫ്റ്റ് വെയര്‍ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുളള തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഈ സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
370.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചു എന്നതിന്റെ കണക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
371.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എത്ര തൊഴിലാളികളെയാണ് ഇതിന്റെ പരിധിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
372.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ ഒരു തദ്ദേശ സ്വയംഭരണം ഒരു ഉല്പന്നം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
373.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തിവന്നിരുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നിർത്തലാക്കിയിട്ടുണ്ടോ;
( ബി )
ഈ പദ്ധതിയിൽ നിന്നും കുടുംബശ്രീ ഉൾപ്പെടെയുളള ഏജൻസികളെ ഒഴിവാക്കിയ സാഹചര്യത്തിൽ പുതുതായി എന്ത് സംവിധാനമാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതന്ന് വിശദമാക്കാമോ;
( സി )
അക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ച് വരുന്നതിനാൽ കൂടുതൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
374.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന് വിവിധ വകുപ്പുകളെ സംയോജിപ്പിക്കുന്ന ഇന്റഗ്രേഷൻ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഇന്റഗ്രേഷൻ നടപടികള്‍ വേഗത്തിലാക്കുന്നതിന് തടസ്സങ്ങളുണ്ടോ; വ്യക്തമാക്കുമോ?
375.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്ന് പട്ടികജാതി വികസന വകുപ്പിന് അഡീഷണല്‍ ലിസ്റ്റ് നല്‍കുകയും അംഗീകരിക്കുകയും ചെയ്തു . പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില ഗുണഭോക്താക്കള്‍ ലെെഫ് മിഷന്‍ അംഗീകരിച്ച് നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച് നല്‍കിയ പട്ടികജാതി അഡീഷണല്‍ ലിസ്റ്റില്‍ ചില ഗുണഭോക്താക്കള്‍ ഉള്‍പ്പെടാതെ പോയതുമായി ബന്ധപ്പെട്ട് ടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലെെഫ് മിഷന് നല്‍കിയ പരാതിയില്‍ നാളിതുവരെ സ്വീകരിച്ച നടപടി വിവരം ലഭ്യമാക്കാമോ;
( സി )
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നല്‍കിയ പട്ടികജാതി അഡീഷണല്‍ ലിസ്റ്റിലെ എല്ലാ ഗുണഭോക്താക്കളെയും ലെെഫ് മിഷന്‍ അംഗീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
376.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന കരിപ്പുഴ കനാല്‍ പായലുകള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ചും മാലിന്യങ്ങള്‍കൊണ്ട് മലീമസമായി ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലാണെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പോളകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കി ടി തോട് സംരക്ഷിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
377.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.എ.വെെ പട്ടികയില്‍ നിന്നൊഴിവാക്കി എന്ന പരാതിയുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മീഷണര്‍ 14.07.2022 നു CRD/1760/2022-HT-4 കത്ത് മുഖേന സര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിവരം വിശദമാക്കാമോ?
378.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സംസ്ഥാന പാതയോരങ്ങളിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പൊതു ശുചിമുറികൾ നിർമിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പദ്ധതിയുടെ വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരത്തിൽ എത്ര പൊതു ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ; മലപ്പുറം ജില്ലയിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് പൊതു ശുചിമുറികൾ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( സി )
മലപ്പുറം നിയോജകമണ്ഡലത്തിലെ ശുചിത്വ മിഷനു കീഴിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് പൊതു ശുചിമുറികൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്; ഓരോന്നിന്റെയും നിലവിലെ സ്ഥിതി വിശദമാക്കുമോ?
379.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-2016 സാമ്പത്തിക വര്‍ഷത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ചിറക്കൽ മന്ന സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പുതുക്കിയ ഭരണാനുമതി ലഭിച്ചതിന് ശേഷം പി.എം.സിയെ തെരഞ്ഞെടുത്തിട്ടുണ്ടോ;
( സി )
ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
380.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍ പ്രകാരം മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഉള്‍പ്പെട്ടിരുന്നതും നിലവില്‍ സ്റ്റേറ്റ് സര്‍വ്വീസിന്റെ ഭാഗമായിട്ടുള്ളതുമായ തസ്തികയിലെ ജീവനക്കാര്‍ക്ക് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്നതിന് നിയമ തടസ്സമുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പൊതുസര്‍വ്വീസിന്റെ കരട് സ്പെഷ്യല്‍ റൂളില്‍ അപ്പ്ഗ്രേഡ് ചെയ്ത് സ്റ്റേറ്റ് സര്‍വ്വീസ് ആക്കുന്നതിന് ശിപാര്‍ശ ചെയ്ത മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ റവന്യൂ ഓഫീസര്‍ ഗ്രേഡ്-2 തസ്തിക അന്തിമ വി‍ജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഈ തസ്തിക ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
381.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് എകീകരിച്ചപ്പോൾ ഈ വകുപ്പിലെ എൻജിനീറിംഗ് വിംഗിന് സർവീസ് പ്രശ്ന൦ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർവീസ് പ്രശ്ന൦ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ?
382.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് പുനര്‍സംഘടനയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ആണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( സി )
ഇന്റഗ്രേഷൻ യാഥാര്‍ത്ഥ്യമായതോടുകൂടി ജനങ്ങള്‍ക്ക് ഇതിന്റെ ഭാഗമായി എന്തെല്ലാം സേവനങ്ങള്‍ ലഭിക്കുമെന്ന് വിശദമാക്കാമോ?
383.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തില്‍ 2016-17 വര്‍ഷത്തെ ആസ്തിവികസന പദ്ധതിയില്‍ പുത്തൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നത് ഭേദഗതി വരുത്തി 2020 നവംബര്‍ 3-ലെ ഉത്തരവ് 6270/2020 പ്രകാരം 10 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തുക വകമാറ്റിയിരുന്നെങ്കിലും ആയത് ഇതേവരെയും നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ വ്യക്തത വരുത്താന്‍ ധനകാര്യ നോഡല്‍ സെന്റര്‍ സി വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ തീരുമാനമെടുത്ത് പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
384.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കോട്ടക്കല്‍ മണ്ഡലത്തിലെ ചെങ്കണകടവ് റെയില്‍വേ ലൈന്‍ റോഡ് നിര്‍മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തികരിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ; പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
385.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനും വാർഡുകൾ വിഭജിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം പഞ്ചായത്തുകളെയാണ് വിഭജനം നടത്തുകയെന്ന് വിശദമാക്കാമോ;
( സി )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് പഞ്ചായത്തും തൃക്കലങ്ങോട് പഞ്ചായത്തും വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
386.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തനത് ഫണ്ട് കുറവായ കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വർഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുന്ന ആറ്റുമണല്‍ വാരുന്ന പ്രവൃത്തി ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
387.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തി കുണ്ടറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനായി കുണ്ടറ, ഇളംമ്പളളൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വിശദമാക്കാമോ?
388.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകള്‍ എത്രയെണ്ണമാണെന്ന് പഞ്ചായത്തുകളുടെ പേര് ബ്ലോക്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
തോട്ടം മേഖലയില്‍ ലയങ്ങളില്‍ താമസിച്ചുവരുന്നവര്‍ മരണമടയുമ്പോള്‍ 50 കി.മീ. അധികം സഞ്ചരിച്ച് ശവസംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സ്വന്തമായി സ്ഥലം ഉള്ള പഞ്ചായത്തുകള്‍ക്ക് ഇലക്ട്രിക് പൊതുശ്മശാനം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കാറുണ്ടോ;
( ഡി )
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
389.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച ഉത്തരവിന്റെ തീയതി അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷത്തിലധികമായിട്ടും പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളിലെയും ഉത്തരവുകളിലെയും നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച് ഇത്രയും കാലവിളംബം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
390.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഗ്രാമപഞ്ചായത്ത് വക ഭൂമി എക്സൈസ് റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിനായി കൈമാറുന്നതിനുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത ഭൂമി കൈമാറ്റം സാധ്യമാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ; എത്രയും വേഗം ഭൂമി കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
391.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലില്ലാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക്ക് വിട്ടുനൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പേരിൽ സ്ഥലം ഉടമകള്‍ രജിസ്റ്റര്‍ ചെയ്ത് നൽകണം എന്ന നിബന്ധന നിലവിലുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി ലാന്റ് റില്വിംഗിഷൻ ഫോറം മുഖേന സ്ഥലം വിട്ടുനൽകുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വിട്ടുനൽകുന്നതിന് സ്വകാര്യവ്യക്തികള്‍ക്ക് സാധിക്കുമോ; വിശദാംശം അറിയിക്കാമോ;
( സി )
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വിട്ടുനൽകുന്ന നടപടികള്‍ ലഘൂകരിക്കുന്നതിനും കാലതാമസമൊഴിവാക്കാനും ലാന്റ് റില്വിംഗിഷൻ മാതൃകയിൽ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മാണം സാധ്യമാകുമോ; ഇക്കാര്യം ആലോചിക്കുമോ; വിശദമാക്കാമോ?
392.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ മേലൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കരുണാപുരം പാടം (എരുമപ്പാടം) പ്രദേശത്തെ അന്‍പതോളം വീടുകള്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെട്ടിട നമ്പര്‍ ലഭിക്കാത്തതുമൂലം ഇവര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന് ഉള്‍പ്പെടെ അപേക്ഷിക്കുവാന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമോ?
393.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ പോളീടെക്നിക്കിലേക്കുള്ള സുഗമമായ ഗതാഗതത്തിന് സ്വകാര്യവ്യക്തികള്‍ വിട്ടുനല്‍കിയിട്ടുള്ള ഭൂമി പ‍ഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള അടിയന്തര നടപടി സ്വീകരിച്ച് ഭൂമി റവന്യു വകുപ്പിന് കൈമാറാൻ നടപടി സ്വീകരിക്കുമോ; ആയത് സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ?
394.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തിക നാളുകളായി ഒഴിഞ്ഞുകിടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതി നിര്‍വഹണം അവസാനഘട്ടത്തിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ അഭാവം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അടിയന്തരമായി അസിസ്റ്റന്റ് എന്‍ജിനീയറെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
395.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്; ആയതിന്റെ പഞ്ചായത്ത് തല നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
അതിനായി ഫണ്ട് എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ കീഴില്‍ ഏറനാട് മണ്ഡലത്തില്‍ എത്ര വീടുകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നതിന്റെ കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലേക്ക് ഏറനാട് നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗവിഭാഗം ഉൾപ്പെടെ എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും; അതില്‍ എത്ര അപേക്ഷകള്‍ നിരസിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ; ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുവേണ്ട മാര്‍ഗ്ഗരേഖ വിശദമാക്കാമോ;
( ഇ )
പദ്ധതി ആരംഭിക്കുന്നതിന് ഉണ്ടായ കാലതാമസം എന്തുകൊണ്ടാണെന്നും എന്നത്തേക്ക് തുടങ്ങുവാന്‍ കഴിയും എന്നും വ്യക്തമാക്കുമോ?
396.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ട ഗവ.ഐ.ടി.ഐ.ക്ക് സ്ഥലം വാങ്ങി നല്‍കുന്നതിനായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നീക്കി വെച്ച തുക വിനിയോഗിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.ക്ക് സ്ഥലം വാങ്ങി നല്‍കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിലവില്‍ എവിടെയാണുള്ളതെന്നും ഈ ഫയല്‍ എത്ര കാലമായി തീര്‍പ്പാകാതെ കിടക്കുന്നുവെന്നും തീര്‍പ്പാക്കാത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ വിഷയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇടപെടല്‍ ഉണ്ടാവുമോ എന്ന് വ്യക്തമാക്കാമോ?
397.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ ശുചിത്വവും, പരിസ്ഥിതി സംരക്ഷണവും ഉറപ്പു വരുത്താന്‍ വേണ്ടി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഏതൊക്കെ തരത്തിലുള്ള മാലിന്യങ്ങളാണ് ഹരിത കര്‍മ്മ സേനകള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നത്; മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഓരോ മാസവും ശേഖരിക്കുന്നതിന് പൊതുവായി സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ; ഇങ്ങനെ സ്വീകരിക്കുന്നതിന് യൂസര്‍ഫീസ് വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
( സി )
ഹരിത കര്‍മ്മ സേനയുടെ പൊതുവായ പ്രവര്‍ത്തനങ്ങള്‍, അവരുടെ വേതന വ്യവസ്ഥ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തയ്യാറാവുമോ;വിശദാംശങ്ങള്‍ അറിയിക്കാമോ?
398.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മുഴുവന്‍ തസ്തികകളുടെ വിശദാംശം തസ്തിക /ജില്ല എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ഇവ അടിയന്തരമായി നികത്തുന്നതിന് സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ; അതില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെയും എഞ്ചിനീയറിംഗ് വകുപ്പിലെയും ഒഴിവുകള്‍ പ്രത്യേകമായി നല്‍കാമോ;
( സി )
ഇത്തരം ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;
( ഡി )
പഞ്ചായത്ത് വകുപ്പില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലം മുതല്‍ ക്ലാര്‍ക്ക് വരെയുള്ള വിവിധ തസ്തികകളിലെ പ്രമോഷന്‍ അകാരണമായി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കാമോ; ഭാവിയില്‍ ഇങ്ങനെയുള്ള ആക്ഷേപം ഒഴിവാക്കാൻ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
399.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കിൽ എപ്പോള്‍; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഒന്നാം ഗ്രേഡ് നഗരസഭയ്ക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പയ്യന്നൂര്‍ നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ടോ;
( സി )
പയ്യന്നൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തിക നിലവിലുണ്ടോ;
( ഡി )
പയ്യന്നൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭയുടെ നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദവിവരം ലഭ്യമാക്കുമോ?
400.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 23 വാര്‍ഡുകളിൽ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട റോഡുകളുടെയും ഇടവഴികളുടെയും പേര് വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ റോഡുകളിലും ഇടവഴികളിലും ടാര്‍ ചെയ്തവ എത്രയെന്നും മണ്ണ് റോഡുകള്‍ എത്രയെന്നും അവയുടെ പേര് വിവരവും അറിയിക്കാമോ;
( സി )
ഇത്തരത്തിലുള്ള റോഡുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലത്തിന്റെ നീളവും വീതിയും ഉള്‍പ്പെട്ട ആസ്തി രജിസ്റ്ററിന്റെ പകര്‍പ്പ് നല്‍കാമോ;
( ഡി )
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട എതെങ്കിലും റോഡുകള്‍ / ഇടവഴികള്‍ ആസ്തി രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ ?
401.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ മുന്‍സിപ്പാലിറ്റികളില്‍ നിന്നും കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായുള്ള പരാതികള്‍ വ്യാപകമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സോഫ്റ്റ് ​വെയര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണമാണ് യഥാസമയം അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്ന ഉദ്യോഗസ്ഥരുടെ വാദം വസ്തുതയാണോ; എങ്കില്‍ നിലവില്‍ ഏത് സോഫ്റ്റ്​വെയര്‍ ആണ് ഇതിനായി ഉപയോഗിച്ച് വരുന്നത്;
( സി )
പ്രസ്തുത സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രശ്നങ്ങളാണ് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്; ഇത് പരിഹരിക്കുന്നതിനും സോഫ്റ്റ്​വെയര്‍ കുറ്റമറ്റതാക്കി സമയബന്ധിതമായി പെര്‍മിറ്റുകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
402.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കളുടെ ശല്യം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
നിയമസഭ സാമാജികരുടെ ഹോസ്റ്റല്‍ വളപ്പിനുള്ളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എം.എല്‍.എ. ഹോസ്റ്റല്‍ വളപ്പിനുള്ളിലെ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
403.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍ എക്സെെസ് ഓഫീസിന്റെ അടിസ്ഥാന സൗകര്യമില്ലായ്മ വിലയിരുത്തിയിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
404.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ലഹരിമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതും ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതുമായ സാഹചര്യത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വിശദമാക്കുമോ; ഈ നടപടികൾ എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനുമായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
ചെറിയ അളവില്‍ ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവര്‍ക്ക് നിലവിലെ നിയമ പ്രകാരം വേണ്ടത്ര ശിക്ഷ ലഭിക്കാത്തത് ലഹരിവസ്തുക്കളുടെ കടത്ത് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനും മയക്കുമരുന്ന് കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കുന്നതിനും നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
ലഹരി വസ്തുക്കളുടെ വേട്ടയ്ക്കായി രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാൻ നടപടി സ്വീകരിക്കുമോ?
405.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്ത് തടയാന്‍ എക്സൈസ് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നടന്ന് വരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡീ-അഡിക്ഷന്‍ സെന്ററുകളുടെ വിവരം ജില്ല തിരിച്ച് നിയോജകമണ്ഡലടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
406.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പാന്‍മസാലകളുടെയും, മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളുടെ സംഭരണവും, വിതരണവും സംബന്ധിച്ച് 2016 മുതല്‍ എടുത്തിട്ടുള്ള കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ പിടിയിലായവരില്‍ എത്ര ഇതര സംസ്ഥാനക്കാരുണ്ട്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തിനു പുറത്തുനിന്നും വാഹനങ്ങളിലും, ട്രെയിനുകളിലുമായി കൊണ്ടുവരുന്ന ലഹരിവസ്തുക്കളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നതിനും, ബന്ധപ്പെട്ടവരെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളുടെ ഉപഭോഗം ശാശ്വതമായി തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
407.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിയുടെ ഉപയോഗം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
408.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് കായികമേളകളിൽ ഉത്തേജക മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഉത്തേജക മരുന്ന് ഉപയോഗത്തിന് എതിരെ നിലവിൽ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെങ്കിൽ അതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമോ;
( സി )
ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് തടയുവാൻവേണ്ടി പ്രസ്തുത കായികമേളകളിൽ പങ്കെടുക്കുന്നവരെ പരിശോധിക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?
409.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇതിനായി നിലവിലുള്ള നടപടികൾ ഫലപ്രദമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ; ഇതുസംബന്ധിച്ച് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ വെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമനടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
410.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന് ഇടപാടുകാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ലഹരിക്കേസ് പ്രതികൾ പുറത്തിറങ്ങിയാല്‍ ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന് ബോണ്ട് വാങ്ങുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര പേരിൽ നിന്നും ബോണ്ട് വാങ്ങി എന്ന് വ്യക്തമാക്കുമോ;
( സി )
സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര കടകൾ പൂട്ടിച്ചു എന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
411.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സെെസ് വകുപ്പില്‍ യൂണിഫോം തസ്തികയില്‍ എത്ര ജീവനക്കാരാണ് നിലവില്‍ ഉളളത്; തസ്തിക തിരിച്ച്, ജില്ല തിരിച്ച് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.