|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*211.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആദിവാസികൾ ആൾക്കൂട്ട
ആക്രമണങ്ങൾക്കും
അധിക്ഷേപങ്ങൾക്കും വിധേയമാകുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
മോഷണക്കുറ്റം
ആരോപിച്ച് ആൾക്കൂട്ട
ആക്രമണത്തിന് വിധേയനായതായി
പറയപ്പെടുന്ന വയനാട് സ്വദേശിയായ
ആദിവാസി യുവാവ് ജീവനൊടുക്കിയ
സംഭവത്തിൽ വകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
സമാനമായ
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
വകുപ്പുതലത്തില്‍ ശക്തമായ
നടപടികൾ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*212.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എം. എം. മണി
ശ്രീ
എം മുകേഷ്
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2026 വർഷാവസാനത്തോടെ നഗര
കുടിവെള്ള വിതരണ രംഗത്ത്
കെെവരിക്കേണ്ട ലക്ഷ്യങ്ങള്‍
മുന്‍ഗണനാടിസ്ഥാനത്തില്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ജലവിഭവ
മേഖലയില്‍ അയ്യായിരത്തി
എണ്ണൂറ്റി എൺപത്തിയഞ്ച്
കോടിയില്‍ പരം രൂപയുടെ
തൊണ്ണൂറ്റിമൂന്ന് പദ്ധതികള്‍
കിഫ്ബി തുക വിനിയോഗിച്ച്
നടപ്പിലാക്കാന്‍ അനുമതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ഇവയില്‍ പുതിയ ജലവിതരണ
പദ്ധതികളും ജലവിതരണ നവീകരണ
പദ്ധതികളും ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ പുരോഗതി
വിശദമാക്കാമോ?
*213.
ശ്രീമതി
ദെലീമ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എട്ട്
ലക്ഷത്തിലധികം വരുന്ന കടല്‍
മത്സ്യബന്ധന തൊഴിലാളികളുടെ
പ്രതിശീര്‍ഷ വരുമാനം
സംസ്ഥാനത്തെ പ്രതിശീര്‍ഷ
വരുമാനത്തിന്റെ പകുതിയോളം
മാത്രമേ വരുന്നുള്ളൂ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള പ്രധാന
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
മത്സ്യബന്ധനോപാധികളുടെ
ഉടമസ്ഥതയില്ലാത്തത് മൂലം
പരമ്പരാഗത മത്സ്യബന്ധന
തൊഴിലാളികള്‍ നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാന്‍
മത്സ്യഫെഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
മത്സ്യക്കച്ചവടം
നടത്തുന്ന വനിതകള്‍ക്ക്
പലിശരഹിത വായ്പയും
മൈക്രോഫിനാന്‍സ് വായ്പയും
മത്സ്യഫെഡ് മുഖേന നല്‍കി
വരുന്നുണ്ടോ; വിശദമാക്കുമോ?
*214.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്യമായിക്കൊണ്ടിരിക്കുന്ന
പരമ്പരാഗത കലകളെ സംരക്ഷിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(
ബി )
അവശ
കലാകാരൻമാരെ സംരക്ഷിക്കുവാൻ
സർക്കാർ നടത്തുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ?
*215.
ശ്രീ.
എം.വിജിന്‍
ശ്രീ
വി ജോയി
ശ്രീ
എം നൗഷാദ്
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ കടല്‍
മത്സ്യബന്ധന കരട് നിയമം
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യബന്ധന മേഖലയില്‍ ആശങ്ക
സൃഷ്ടിച്ചിട്ടുണ്ടോ; എങ്കിൽ
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യബന്ധനത്തെ പ്രതികൂലമായി
ബാധിക്കുന്ന വ്യവസ്ഥകള്‍ ഇതില്‍
നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
അപ്രകാരം നിര്‍ദേശിച്ചതിന്റെ
അടിസ്ഥാനത്തില്‍ കരട് ബില്ലില്‍
കേന്ദ്ര സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(
സി )
ആഴക്കടല്‍
മത്സ്യബന്ധനത്തിനുള്ള അവകാശം
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്കായി
പരിമിതപ്പെടുത്തണമെന്ന്
സംസ്ഥാനം ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ആഴക്കടല്‍
മത്സ്യബന്ധനത്തിന് സംസ്ഥാനത്തെ
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ
പ്രാപ്തരാക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ?
*216.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികഗോത്ര
വര്‍ഗ്ഗ
വിഭാഗങ്ങളിൽപ്പെട്ടവർക്ക്
വിദ്യാഭ്യാസപരമായി ഏറെ
മുന്നേറാന്‍
കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്
ആനുപാതികമായി മികച്ച
തൊഴിലവസരങ്ങള്‍ കരസ്ഥമാക്കാന്‍
കഴിയാത്ത പ്രശ്നം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പട്ടികജാതി,
പട്ടികഗോത്ര വര്‍ഗ്ഗ
വിഭാഗങ്ങളിൽ ഉൾപ്പെട്ട എല്ലാ
അഭ്യസ്തവിദ്യര്‍ക്കും തൊഴില്‍
ലഭ്യമാക്കുന്നതിനായി
ട്രെയിനിംഗ് ഫോര്‍ കരിയര്‍
എക്സലന്‍സ് പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(
സി )
രാജ്യത്തിനകത്തും
പുറത്തുമുളള ആധുനിക തൊഴില്‍
മേഖലകളിലേക്ക് പട്ടികജാതി,
പട്ടികഗോത്ര വർഗ്ഗ യുവതയെ
എത്തിച്ച് സുസ്ഥിര വരുമാനം
ലഭ്യമാക്കുന്നതിന് പ്രത്യേകം
പരിശീലനം നല്‍കാന്‍ ട്രേസ്
പദ്ധതി പ്രകാരം
ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
*217.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ഡി കെ മുരളി
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കടുവ, ആന തുടങ്ങിയ
വന്യജീവികളുടെ ആക്രമണത്തില്‍
ജീവനാശം സംഭവിക്കുന്നത്
പൂര്‍ണ്ണമായും തടയുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
വന
ആവാസവ്യവസ്ഥയില്‍ ഉണ്ടായ
മാറ്റവും വന്യജീവി
വംശവര്‍ദ്ധനയുമാണ്
പ്രശ്നകാരണമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം സംബന്ധിച്ച്
ശാസ്ത്രീയ പഠനം നടത്തുന്നതിന്
കേരള ഫോറസ്റ്റ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ വന്യജീവി സംരക്ഷണ
നിയമം ഭേദഗതി ചെയ്ത് കൂടുതല്‍
കര്‍ക്കശമാക്കിയതോടെ വന്യമൃഗ
ആക്രമണം മൂലം ജനജീവിതം കൂടുതല്‍
ദുരിതത്തിലാകുമെന്നതിനാല്‍
യുക്തമായ തിരുത്തല്‍ നടപടി
ആവശ്യപ്പെടുമോ;
(
ഡി )
വന്യജീവികളുടെ
എണ്ണം വർദ്ധിക്കുന്നത്
നിയന്ത്രിക്കുന്നതിനായി നിയമ
നടപടികള്‍ ഉള്‍പ്പെടെയുളള
മാര്‍ഗം അവലംബിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*218.
ശ്രീമതി
യു പ്രതിഭ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ തീരക്കടല്‍
മത്സ്യബന്ധന അനുമതി വിദേശ
കുത്തകകള്‍ക്ക് നല്‍കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്ത് സുസ്ഥിരമായ
തോതില്‍ പരിപാലിക്കുന്നതിന്
1980-ലെ കെ.എം.എഫ്.ആര്‍.
ആക്ടില്‍ പങ്കാളിത്ത വിഭവ
സമാഹരണത്തിനും
നിയന്ത്രണത്തിനുമായി
കാലോചിതമായ ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ആയതിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാന,
ജില്ല, മത്സ്യഗ്രാമ തലങ്ങളില്‍
ത്രിതല ഫിഷറീസ് മാനേജ്മെന്റ്
കൗണ്‍സിലുകളുടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
കൗണ്‍സിലുകള്‍ വഴി ഏതെല്ലാം
തരത്തിലുളള വിഭവ പരിപാലനവും
നിയന്ത്രണങ്ങളുമാണ് സര്‍ക്കാര്‍
ലക്ഷ്യം വയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
തീരക്കടല്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്നും ഏതെങ്കിലും
പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കാമോ?
*219.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗോത്ര പൈതൃകത്തിന്റെ ഭാഗമായുളള
പരമ്പരാഗത അറിവുകളും
ചികിത്സാരീതികളും അന്താരാഷ്ട്ര
തലത്തിൽ പ്രചരിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിനോദസഞ്ചാര
വികസനത്തിന് കൂടി ഇത്തരം
അറിവുകൾ സഹായകമാകുന്ന തരത്തിൽ
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം
പദ്ധതി വിനോദസഞ്ചാര വകുപ്പുമായി
സഹകരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ ഗോത്രവിഭാഗങ്ങളുടെ
പരമ്പരാഗത ഉല്പന്നങ്ങളുടെ
ഉല്പാദനവും വിപണനവും
മെച്ചപ്പെടുത്തുന്നതിനും
അതിലൂടെ ഗോത്ര വിഭാഗങ്ങൾക്ക്
സ്ഥിരം തൊഴിലും മെച്ചപ്പെട്ട
വരുമാനവും ലഭിക്കുന്നതിനും
അവസരം ലഭിക്കുമോ; വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി എല്ലാ ജില്ലകളിലും
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
*220.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദളിത്, ആദിവാസി വിഭാഗങ്ങൾക്ക്
നേരെയുള്ള അതിക്രമങ്ങൾ
വർദ്ധിക്കുന്നതായ സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഭാഗങ്ങൾക്ക് നേരെയുള്ള
അതിക്രമങ്ങൾ തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
ആൾക്കൂട്ട
ആക്രമണത്തെത്തുടര്‍ന്ന്
അട്ടപ്പാടിയിൽ മധു
മരണപ്പെട്ടതും ഇപ്രകാരം
വയനാട്ടിൽ വിശ്വനാഥന്‍
മരണപ്പെട്ടതായി
ആരോപിക്കപ്പെടുന്നതുമായ
സാഹചര്യത്തില്‍ സമാനമായ
അക്രമങ്ങൾ തടയാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*221.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിഷ്കൃത
സമൂഹത്തിന്റെ അപഭ്രംശങ്ങളായി
അനാചാരങ്ങളും ആഭിചാരങ്ങളും
വളര്‍ന്നുവരുന്ന സാഹചര്യത്തില്‍
പ്രതിലോമശക്തികളെ
ചെറുക്കുന്നതിന് സാംസ്കാരിക
രംഗത്തെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ ജനകീയമാക്കേണ്ടതിന്റെ
ആവശ്യകത കണക്കിലെടുത്ത്
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
കലയിലൂടെയും
സാംസ്കാരിക കൂട്ടായ്മയിലൂടെയും
ശാസ്ത്രചിന്തയും യുക്തിബോധവും
വളര്‍ത്തുകയെന്ന
ലക്ഷ്യത്തോടെയുള്ള പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
യുവജനങ്ങളുടെ
ഇടയില്‍ ഭരണഘടനാ സാക്ഷരത
വര്‍ദ്ധിപ്പിക്കേണ്ടതിന്റെ
ആവശ്യകത പരിഗണിച്ച്
എന്തെങ്കിലും പരിപാടികള്‍
സാംസ്ക്കാരികകാര്യ വകുപ്പ്
സംഘടിപ്പിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*222.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ
തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
മേഖലയിൽ ശിശുമരണങ്ങൾ
ആവർത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
2023
ജനുവരി മാസത്തിൽ പുതൂർ
പഞ്ചായത്തിലെ ചാളയൂർ ഊരിൽ
ഉമപ്രിയ, അപ്പു ദമ്പതികളുടെ
കുഞ്ഞ് മരിച്ച സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സമാനമായ
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാനായി
ഗർഭിണികൾക്കും കുട്ടികൾക്കും
മതിയായ ചികിത്സയും പോഷകാഹാരവും
ലഭ്യമാക്കാനും ആയത്
ഉറപ്പുവരുത്തുവാനും വകുപ്പ്
കൈക്കൊണ്ട നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*223.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുടങ്ങിക്കിടക്കുന്ന
കുടിവെള്ള പദ്ധതികള്‍
എല്‍.ഐ.സി., ജെ.ഐ.സി.എ.
തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*224.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാദേശിക മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
തദ്ദേശീയ
മത്സ്യകര്‍ഷകര്‍ക്ക്
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം
ചെയ്തുവരുന്നുണ്ടോ; എങ്കിൽ
ഏതൊക്കെയിനം
മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം
ചെയ്യുന്നതെന്ന് അറിയിക്കാമോ;
(
സി )
അപ്രകാരം
വിതരണം ചെയ്യുന്ന
മത്സ്യക്കുഞ്ഞുങ്ങളില്‍
ചിലയിനത്തിന് രുചി
കുറവാണെന്നതിനാല്‍ അത്തരം
മത്സ്യങ്ങള്‍ക്ക് വിപണി
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പൊതുസ്വീകാര്യമായതും
രുചികരമായതുമായ
ഇനത്തില്‍പ്പെട്ട
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
പ്രാദേശികമായി
ഉല്പാദിപ്പിക്കുന്ന
മത്സ്യങ്ങള്‍ക്ക് വേണ്ടത്ര
വിപണി ലഭിക്കാത്തതിനാല്‍
ഫിഷറീസ് വകുപ്പിന്റെ തന്നെ
ആഭിമുഖ്യത്തില്‍ സംസ്ഥാന
തലത്തില്‍ വിപണി
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*225.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
അർബൻ വാട്ടർ സർവീസസ്
ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
തിരുവനന്തപുരം,
എറണാകുളം ജില്ലകളിലെ കുടിവെള്ള
വിതരണവും വെള്ളക്കരം
പിരിക്കാനുള്ള ചുമതലയും
സ്വകാര്യകമ്പനിക്ക് കൈമാറാൻ
പ്രസ്തുത പദ്ധതിയുടെ ഭാഗമായി
ധാരണയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കിൽ
പ്രസ്തുത കരാറിലെ പ്രധാനപ്പെട്ട
വ്യവസ്ഥകൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
*226.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനത്തിനുളളിലും
വനാതിർത്തിയിലും
താമസിച്ചുവരുന്ന, വന്യജീവി
ആക്രമണത്തിന് ഇരയാകുന്ന
പട്ടികജാതി, പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ടവർക്ക് വനം
വകുപ്പ് ഏർപ്പെടുത്തിയിരുന്ന
ഇൻഷുറൻസ് പദ്ധതി
നിർത്തലാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന ലഭിച്ചിരുന്ന
ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
വന്യജീവി
ആക്രമണം വർദ്ധിച്ചുവരുന്ന ഈ
കാലത്ത് മുൻകാല പ്രാബല്യത്തോടെ
പ്രസ്തുത പദ്ധതി
പുന:സ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കുമോ?
*227.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അര്‍ഹതപ്പെട്ട ബി.പി.എല്‍.
വിഭാഗക്കാര്‍ക്ക് സൗജന്യമായി
കുടിവെള്ള കണക്ഷന്‍
നല്‍കുന്നുണ്ടോ; എങ്കിൽ
കൂടുതല്‍ ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക് കുടിവെള്ള
കണക്ഷന്‍ നല്‍കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
അര്‍ഹരായവർക്ക്
കുടിവെള്ള കണക്ഷന്‍ ബി.പി.എല്‍.
വിഭാഗത്തിലേക്ക് മാറ്റാനായി
അപേക്ഷ നല്‍കുന്നതിന് അവസരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
*228.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പട്ടികഗോത്ര
വര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ടവര്‍ക്ക്
വനാവകാശനിയമം, ലാന്‍ഡ് ബാങ്ക്,
നിക്ഷിപ്‌ത വനഭൂമി എന്നിവയില്‍
ഉള്‍പ്പെടുത്തി ഭൂമി
ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പട്ടികഗോത്ര
വര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് പ്രത്യേക മിഷന്
രൂപം കൊടുത്തിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ പ്രവര്‍ത്തനം
വിശദമാക്കാമോ?
*229.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികഗോത്ര
വര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട
യുവജനങ്ങളുടെ തൊഴില്‍
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിനായി
മാനവവിഭവശേഷി വികസനത്തിനുള്ള
എന്തൊക്കെ പരിപാടികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
അവയുടെ ഫലപ്രാപ്തി അവലോകനം
ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ട
യുവജനങ്ങള്‍ക്ക് സംരംഭകത്വ
പരിശീലനം നല്‍കുന്നതിനും
സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട
മൂലധന വായ്പ
ലഭ്യമാക്കുന്നതിനുമുള്ള പദ്ധതി
കാര്യക്ഷമമായി നടക്കുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ
ഇത്തരം പദ്ധതികളില്‍ വനിതകളുടെ
പങ്കാളിത്തം ഉറപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
സി )
പട്ടികഗോത്ര
വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട
യുവതികളില്‍ താെഴില്‍, വ്യാപാര
മേഖലകളിൽ നെെപുണ്യം
വളര്‍ത്തുന്നതിന് വനിതാ വികസന
കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍
സംയോജിത വനിതാ നെെപുണ്യ വികസന
കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
*230.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്ദേശ്യലക്ഷ്യങ്ങൾ
കൈവരിക്കുന്നതിന് കമ്മീഷന്
കഴിയുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കമ്മീഷന്റെ
പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിനും യുവജന
പങ്കാളിത്തം ഉറപ്പാക്കുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*231.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി യുവാക്കൾക്ക്
വിദേശത്ത് ഉൾപ്പെടെ തൊഴിൽ
മേഖല കണ്ടെത്തി സുസ്ഥിര വരുമാനം
സാധ്യമാക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിയിൽ ഏതെല്ലാം
തൊഴിൽ മേഖലകളെയാണ്
ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഗുണം
ലഭിക്കുന്നതിനായി എല്ലാ
ജില്ലകളിലും പരിശീലന
കേന്ദ്രങ്ങൾ ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*232.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികഗോത്ര
വര്‍ഗ്ഗ സമൂഹങ്ങളുടെ
ശാക്തീകരണത്തിന്
വിഘാതമായിട്ടുള്ള പ്രധാന ഘടകം
ആധുനിക തൊഴില്‍ മേഖലയിലെ
പങ്കാളിത്തക്കുറവാണെന്നത്
വസ്തുതയാണോ; എങ്കിൽ പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എസ്.സി.,
എസ്.ടി. വിഭാഗക്കാരെ
സംരംഭകരാക്കുകയെന്ന
ലക്ഷ്യത്തോടെ കേരള
എംപവര്‍മെന്റ് സൊസൈറ്റി
രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ പ്രവര്‍ത്തനം
വിശദമാക്കാമോ; പ്രസ്തുത
സൊസൈറ്റിയുടെ ഭാഗമായി ടാലന്റ്
സെന്ററുകള്‍ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഇത്തരത്തില്‍
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
ആവശ്യമായ സാമ്പത്തിക സഹായം
ലഭ്യമാക്കാന്‍ പദ്ധതിയുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
*233.
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിയുടെ കേരള അർബൻ വാട്ടർ
സർവീസസ് ഇംപ്രൂവ്‌മെന്റ്
പ്രോജക്ടിന്റെ ഭാഗമായി എ.ഡി.ബി.
യിൽ നിന്ന് വായ്പ ലഭ്യമാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പത്ത് വർഷത്തേക്ക്
സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
*234.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനങ്ങൾക്ക് ചുറ്റുമുള്ള കരുതൽ
മേഖലയുമായി ബന്ധപ്പെട്ട അന്തിമ
റിപ്പോർട്ട് എന്നത്തേക്ക്
തയ്യാറാകുമെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ
ഹെൽപ് ഡെസ്കുകളിൽ ലഭിച്ച
പരാതികള്‍ സൂക്ഷ്മപരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നൽകുമോ;
(
സി )
വനങ്ങൾക്ക്
ചുറ്റുമുള്ള കരുതൽ മേഖലയുമായി
ബന്ധപ്പെട്ട് സുപ്രീം കോടതി
2022 ജൂണിൽ വിധി പ്രഖ്യാപിച്ച്
എട്ട് മാസം കഴിഞ്ഞിട്ടും അന്തിമ
റിപ്പോർട്ട് തയ്യാറാക്കാൻ
കാലതാമസം വരുന്നതിന്റെ കാരണം
വിശദമാക്കാമോ?
*235.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വന്യജീവി സങ്കേതങ്ങള്‍
രൂപീകരിക്കാനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ അവ
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍ നൽകുമോ;
(
ബി )
സംസ്ഥാനത്ത്
പുതിയ വനമേഖലകള്‍
സൃഷ്ടിക്കാനുള്ള തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ
പഞ്ചായത്തുകളിലാണെന്ന് അവയുടെ
വിസ്തൃതി ഉൾപ്പടെ
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
പത്ത് വര്‍ഷത്തിൽ സംസ്ഥാനത്തെ
വനവിസ്തൃതിയില്‍ ഉണ്ടായിട്ടുള്ള
വര്‍ദ്ധനവിന്റെ വിശദാംശം
ലഭ്യമാണോ; എങ്കില്‍ നൽകുമോ;
പരിഹാര വനവല്‍ക്കരണത്തിന്റെ
ഭാഗമായി ഉണ്ടായ വര്‍ദ്ധനവ്
എത്രയാണെന്ന് അറിയിക്കാമോ;
(
ഡി )
2022
ജൂണ്‍ 3-ലെ സുപ്രീം കോടതി
വിധിയുടെ അടിസ്ഥാനത്തില്‍
സംരക്ഷിത വനമേഖലയ്ക്ക് ഒരു
കിലോമീറ്റര്‍ ചുറ്റളവിൽ
ബഫര്‍സോണ്‍ നടപ്പിലാക്കിയാല്‍
എത്ര ഏക്കര്‍ കൃഷി ഭൂമി വനമായി
മാറും എന്നത് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
*236.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്‍കിട ജലസേചന പദ്ധതികള്‍
യഥാസമയം പൂർത്തീകരിക്കാന്‍
കഴിയാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(
ബി )
പദ്ധതികളുടെ
പൂർത്തീകരണം ഇപ്രകാരം
നീണ്ടുപോകുന്നതുകൊണ്ടും
ഭൂവിനിയോഗരീതിയിലുണ്ടായ
മാറ്റങ്ങള്‍ പരിഗണിച്ചുകൊണ്ടും
ഇത്തരം പദ്ധതികള്‍
പുനഃക്രമീകരിക്കുവാനും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാനും നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
സി )
മൂവാറ്റുപുഴ
വാലി, ഇടമലയാര്‍ വാലി എന്നീ
ജലസേചന പദ്ധതികളുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
പ്രസ്തുത പദ്ധതികള്‍ വഴി
ലക്ഷ്യമിടുന്ന നേട്ടങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
*237.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എ. സി. മൊയ്‌തീൻ
ഡോ.കെ.ടി.ജലീൽ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നഗര പ്രദേശങ്ങളിലെ എല്ലാ
വീടുകളിലും കുടിവെള്ള കണക്ഷൻ
നൽകാനായി ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ഏതെല്ലാം നഗരങ്ങളെയാണ് പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്;
(
സി )
അമൃത്
ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം നഗരങ്ങളിലെ കുടിവെള്ള
ലഭ്യത കാര്യക്ഷമമാക്കാൻ
സാധിച്ചുവെന്ന് വ്യക്തമാക്കുമോ;
(
ഡി )
തിരുവനന്തപുരം,
കൊച്ചി നഗരങ്ങളിൽ സദാസമയവും
കുടിവെള്ളം ലഭ്യമാക്കുന്നതിനായി
പ്രത്യേക പദ്ധതി
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കാമോ?
*238.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷിത ഭവനമൊരുക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
ഫലമായി വിവിധ പദ്ധതികളിലൂടെ
ഇതുവരെ എത്ര വീടുകള്‍
നല്‍കാനായിട്ടുണ്ട് എന്നതിന്റെ
കണക്ക് ലഭ്യമാണോ;
(
ബി )
സംസ്ഥാനത്തെ
തീരദേശ മേഖലയിലുള്ളവരുടെ വാസം
സുരക്ഷിതമാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള പുനര്‍ഗേഹം
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
സര്‍വേയുടെ
അടിസ്ഥാനത്തില്‍ മാറ്റി
പാര്‍പ്പിക്കേണ്ടതായി
കണ്ടെത്തിയ മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ എത്രയെന്നും
അതില്‍ എത്ര കുടുംബങ്ങള്‍
മാറിത്താമസിക്കുന്നതിന്
സന്നദ്ധത
അറിയിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
*239.
ശ്രീ.
ആന്റണി ജോൺ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഡി കെ മുരളി
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
മണ്ഡലകാല തീര്‍ത്ഥാടനം
കുറ്റമറ്റതും പരാതിരഹിതവുമാക്കി
മാറ്റുന്നതിന് ശബരിമലയിൽ
എന്തെല്ലാം മുന്നൊരുക്കങ്ങളാണ്
നടത്തിയത്; വിശദാംശം നല്‍കാമോ;
(
ബി )
എല്ലാ
വകുപ്പുകളെയും
ഏകോപിപ്പിച്ചുകൊണ്ട് മികച്ച
നിലയില്‍ ചുമതലകള്‍
നിര്‍വഹിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നെത്തിയ
തീര്‍ത്ഥാടകര്‍ക്ക് സൗകര്യം
ഒരുക്കുന്നതിനായി പ്രത്യേക
മുന്നൊരുക്കങ്ങള്‍
നടത്തിയിരുന്നോ; വിശദമാക്കാമോ;
(
ഡി )
മികച്ച
രീതിയില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി പവിത്രം ശബരിമല
എന്ന ശുചീകരണ പദ്ധതി
എത്രത്തോളം പ്രയോജനം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
*240.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമുദ്ര
മത്സ്യബന്ധനത്തിലെ അശാസ്ത്രീയ
രീതികള്‍ തടഞ്ഞുകൊണ്ടും
ശാസ്ത്രീയ മത്സ്യബന്ധന
രീതികളില്‍ മത്സ്യത്തൊഴിലാളികളെ
പ്രാവീണ്യരാക്കിക്കൊണ്ടും
സമുദ്ര മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
കേരളവും
നോര്‍വെയും തമ്മില്‍
സഹകരണത്തിന് ധാരണയായിട്ടുള്ള
കടല്‍ മത്സ്യബന്ധനത്തിലെ നൂതന
രീതികളും സാങ്കേതിക മികവുകളും
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
സ്വായത്തമാക്കാന്‍ ഉതകുമോ എന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
കടല്‍ മത്സ്യബന്ധന രംഗത്തെ
ഗവേഷണ, വികസന സാധ്യതകള്‍ക്ക്
കുഫോസുമായി സഹകരിക്കാന്‍
നോര്‍വെ തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|