STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*181.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്ലാന്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിലൂടെ നിഷ്ക്രിയ ആസ്തി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കടക്കെണിയില്‍ നിന്നും ചെറുകിട കച്ചവടക്കാരെ രക്ഷിക്കാനായി കുടിശികയുള്ള വായ്പകളുടെ മുതലില്‍ ഇളവ് നല്‍കാന്‍ കേരള ബാങ്ക് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ജാമ്യമില്ലാതെ വായ്പ നല്‍കുന്നതിനുമായി കേരള ബാങ്ക് കെ.ബി. സുവിധ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*182.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ വൈദ്യുത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഫലമായി എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര വിഹിതമായി കൂടുതല്‍ വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കാന്‍ സാദ്ധ്യതയുണ്ടോ; ഇത് നേടിയെടുക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
നിലവിലുള്ള ജനറേറ്ററുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവ ആധുനികവല്കരിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
കേന്ദ്ര വിഹിതമായി ലഭിക്കുന്ന വൈദ്യുതി കേരളത്തിലെത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്നും പ്രസരണ, വിതരണ നഷ്ടം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
*183.
ശ്രീ. എം.വിജിന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ വി ജോയി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാവസായിക നിക്ഷേപങ്ങള്‍ക്ക് അനുകൂല ഇടമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനായി വിവിധ ഏജന്‍സികള്‍ക്ക് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം അനായാസമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( ബി )
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റത്തിനുള്ള പാട്ടം നയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( സി )
ഭൂമി ആവശ്യപ്പെടുന്നവര്‍ക്ക് ഉടന്‍ തന്നെ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഇത്തരത്തില്‍ പാട്ടത്തിനെടുക്കുന്ന ഭൂമി ഈട് വെയ്ക്കാന്‍ അവകാശം നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*184.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണം നിലച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മരാമത്ത് പണികൾ ചെയ്ത വകയിൽ കരാറുകാർക്ക് നൽകാനുള്ള തുകയിൽ കുടിശിക വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർക്കുള്ള ഡി.എ., ലീവ് സറണ്ടർ ആനുകൂല്യം എന്നിവ അനുവദിക്കാനുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മുടക്കം വന്നിട്ടുള്ള ക്ഷേമ പെൻഷനുകൾ, കരാറുകാർക്ക് നല്കുവാനുള്ള കുടിശിക, ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ മുതലായവ നൽകുന്നതിന് ആകെ എത്ര തുക വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
*185.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ റീ-രജിസ്റ്റർ ചെയ്തവ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചുവെങ്കിലും അതില്‍ നിന്നും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന സംരംഭങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ആനുകൂല്യങ്ങൾ കൈപ്പറ്റിയ എം.എസ്.എം.ഇ.-കളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*186.
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി.അൻവർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അടിസ്ഥാന സൗകര്യമൊരുക്കി വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കിന്‍ഫ്രയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ അറിയിക്കാമോ;
( ബി )
ഇക്കാലയളവില്‍ കിന്‍ഫ്രയ്ക്ക് ആകര്‍ഷിക്കാനായ പ്രമുഖ നിക്ഷേപക കമ്പനികള്‍ ഏതെല്ലാമാണ്; ഇത്തരം വന്‍കിട കമ്പനികളുടെ സാന്നിധ്യം വ്യവസായ വികസനത്തിന് പ്രചോദനമേകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
കിന്‍ഫ്രയുടെ പ്രധാന പദ്ധതികള്‍ ഏതെല്ലാമാണ്; വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പിലെ പുരോഗതി അറിയിക്കാമോ?
*187.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആറ് വർഷം കൊണ്ട് ആറായിരത്തി ഇരുന്നൂറ് കോടിയോളം രൂപയുടെ പ്രോജക്ടുകൾ മാത്രമേ കിഫ്‌ബി മുഖേന പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ സാധിച്ചിട്ടുള്ളൂ എന്നത് വസ്തുതയാണോ എന്ന് വെളിപ്പെടുത്തുമോ;
( ബി )
അഞ്ച് വർഷം കൊണ്ട് അൻപതിനായിരം കോടി രൂപയുടെ പദ്ധതികൾ കിഫ്‌ബി വഴി നടപ്പിലാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
*188.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കാര്യത്തില്‍ സംസ്ഥാനത്തെ സാധ്യതകളും സംസ്ഥാനത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് മുന്‍കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നോ; പ്രസ്തുത ധനസഹായം ഇപ്പോള്‍ നിർത്തിവച്ചിട്ടുണ്ടോ; എങ്കിൽ നിര്‍ത്തിവച്ച ധനസഹായം പുന:സ്ഥാപിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കനാലുകളിലെ ജലത്തിലെ ഒഴുക്കിൽ നിന്നും ഹൈഡ്രോ കൈനറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*189.
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടൽ കൂടുതൽ ഫലപ്രദമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പഞ്ചായത്തുതോറും ആധുനിക സൗകര്യങ്ങളോടുകൂടിയ സംഭരണം, വിപണനം, മൂല്യവര്‍ദ്ധന തുടങ്ങിയ ലക്ഷ്യങ്ങളോടെ കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇൻ ടെക്നോളജി ഡ്രിവൺ അഗ്രികള്‍ച്ചര്‍ എന്ന പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഏകീകൃത ബ്രാൻഡിംഗിലൂടെ വിപണി ശൃംഖല ശാക്തീകരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
കോ-ഓപ്പ് മാര്‍ട്ടുകള്‍ വഴിയുള്ള വിപണനം ഓൺലൈനാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*190.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ചോർച്ച കുറച്ചും നികുതി വെട്ടിപ്പ് തടഞ്ഞും നികുതി ഒടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയും കാര്യക്ഷമമായ നികുതി നിർവഹണം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തികളിലൂടെ ഉണ്ടാകാനിടയുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് ആധുനിക സംവിധാനങ്ങളുള്ള സി.സി.ടി.വി. ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രൊഫഷണല്‍ നിലവാരത്തിലുള്ള പരിശീലനം ജീവനക്കാർക്ക് ലഭ്യമാക്കിയും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും നികുതി ഭരണം മികവുറ്റതാക്കുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*191.
ശ്രീ ഐ ബി സതീഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അധീശത്വത്തെ അതിജീവിച്ചുകൊണ്ട് പന്ത്രണ്ട് ശതമാനം എന്ന മികച്ച സാമ്പത്തിക വളര്‍ച്ച കേരളം കെെവരിച്ചിട്ടുണ്ടോയെന്ന് ലഭ്യമായ കണക്കുപ്രകാരം വ്യക്തമാക്കുമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയതുവഴി സംസ്ഥാനത്തിന്റെ പ്രധാന നികുതി നിര്‍ണയാധികാരം എടുത്തുകളഞ്ഞതും ജി.എസ്.ടി. തുകയുടെ നേര്‍പകുതി കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതും മികച്ച സാമ്പത്തിക വളര്‍ച്ച കെെവരിക്കുന്ന അവസരത്തിലും തദനുസൃതമുള്ള നികുതി വളര്‍ച്ചയ്ക്ക് വിഘാതമാകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സാഹചര്യത്തില്‍ ജി.എസ്.ടി. വരുമാന ചോര്‍ച്ച ഒഴിവാക്കി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?
*192.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ തനത് നികുതി ഇനത്തിൽ മാത്രം എഴുപതിനായിരം കോടി രൂപയോളം പിരിച്ചെടുക്കാനുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തുക പിരിച്ചെടുക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണങ്ങൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാന കുടിശിക പിരിച്ചെടുക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*193.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത ഉപഭോക്താക്കളിൽ നിന്നും സർചാർജ് ചുമത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
അടുത്തകാലത്ത് വൈദ്യുത ചാർജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഉപഭോക്താക്കളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതായി പറയപ്പെടുന്ന ചാർജ് വർദ്ധനവിന്റെ കാരണം വിശദമാക്കുമോ;
( സി )
കൃത്യമായി വൈദ്യുതി കുടിശിക ഈടാക്കി ചാർജ് വർദ്ധനവ് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമോയെന്ന് വ്യക്തമാക്കുമോ?
*194.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യം പരിഗണിച്ച് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*195.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുക ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കാനാണോ ചാർജ് വർദ്ധിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ചാർജ് വർദ്ധനവ് ഉണ്ടാകാനിടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ട വർദ്ധനവിന്റെയും പ്രസ്തുത കമ്മീഷൻ അംഗീകാരം നൽകിയ വർദ്ധനവിന്റെയും വിശദാംശം നൽകാമോ?
*196.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഒ . ആർ. കേളു
ശ്രീ. എം.വിജിന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘങ്ങളില്‍ സംഭവിക്കുന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ ആവശ്യമായ ഇടപെടല്‍ ശക്തമാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിന്റെ ഭാഗമായി ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വായ്പ, ചിട്ടി തുടങ്ങി സംഘവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സഹകാരികള്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമോ; വിശദമാക്കുമോ;
( സി )
സംഘങ്ങളുടെ ഓഡിറ്റ് ശക്തമാക്കുന്നതിനും ഓഡിറ്റ് നിരീക്ഷണങ്ങള്‍ കൃത്യമായി വിലയിരുത്തി തിരുത്തല്‍ നടപടികള്‍ ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമ പിന്തുണ ഉറപ്പാക്കുമോ; വിശദമാക്കുമോ?
*197.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങള്‍ ബാധകമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദീഭവിപ്പിക്കാനിടയുണ്ടോ എന്ന് പരിശോധിച്ചിരുന്നോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ധനകമ്മിയെത്രയെന്നും പൊതുകടം ജി.ഡി.പി./ജി.എസ്.ഡി.പി.യുടെ എത്ര ശതമാനം വീതമെന്നും അറിയിക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ സൃഷ്ടിച്ച രൂപയുടെ മൂല്യത്തകര്‍ച്ചയും നാണ്യപ്പെരുപ്പവും വിലക്കയറ്റത്തിനും പൊതുചെലവു വര്‍ദ്ധനയ്ക്കും വഴിവെയ്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതിന് ആവിഷ്കരിച്ചിട്ടുള്ള വികസന തന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*198.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള ബാങ്കിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കേരള ബാങ്കിന്റെ രൂപീകരണത്തിനുശേഷം നിഷ്‍ക്രിയ ആസ്തി കുറയ്ക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടിരുന്നോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കേരള ബാങ്കിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് നടത്തിയ സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*199.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോട്ട് നിരോധനവും മഹാ പ്രളയങ്ങളും കോവിഡും തകര്‍ത്ത സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനായി കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാർ നയങ്ങളെ തിരുത്തുവാനും ബദല്‍ നടപടികള്‍ സ്വീകരിക്കുവാനും മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച്‌ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*200.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ പ്രവർത്തനരഹിതമായ എ.എൻ.പി.ആർ. ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ തയ്യാറാകാത്തത് നികുതി മാഫിയയെ സഹായിക്കാനാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത ക്യാമറകൾ സ്ഥാപിക്കാനുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ;
( സി )
ക്യാമറകൾ പ്രവർത്തനരഹിതമായാൽ അവ സമയബന്ധിതമായി പ്രവർത്തനക്ഷമമാക്കാനുള്ള വ്യവസ്ഥ കരാറിലുണ്ടോ;
( ഡി )
എങ്കിൽ പ്രവർത്തനരഹിതമായ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
*201.
ഡോ.കെ.ടി.ജലീൽ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിക്ഷേപരംഗത്ത് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഫലം കണ്ട് തുടങ്ങിയ സാഹചര്യത്തില്‍ നിലവിലുള്ള ന്യൂനതകള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിക്ഷേപാന്തരീക്ഷം സുഗമമാക്കുന്നതിനും നടപടികള്‍ ലഘൂകരിക്കുന്നതിനുമായി നിലവിലുള്ള നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഏതെല്ലാം മേഖലകളിലാണ് കൂടുതല്‍ നിക്ഷേപ സാധ്യതയെന്ന് കണ്ടെത്തി ആ മേഖലകളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും തൃപ്തികരമായ പശ്ചാത്തല സൗകര്യം പ്രദാനം ചെയ്യുന്നതിനും നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
*202.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. രാജ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി കെെമാറ്റത്തിലെ ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും വ്യാജ പ്രചാരണം വഴി ഭൂമി തട്ടിയെടുക്കുന്നത് തടയുന്നതിനും ആധാര്‍ അധിഷ്ഠിത ആധാരം രജിസ്ട്രേഷന്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
രജിസ്ട്രേഷന്‍ നടപടികളുടെ ആധുനികീകരണത്തിന്റെ ഭാഗമായി ഭൂമി രജിസ്ട്രേഷന്‍ ഓണ്‍ലെെനാക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
എങ്കില്‍ ഇതുവഴി ഭൂമി രജിസ്ട്രേഷനിലെ അഴിമതി ഒഴിവാക്കാനാകുമെന്ന് കരുതുന്നുണ്ടോ; നിലവിലുള്ള ആധാരമെഴുത്തുകാരെ സങ്കേതികവിദ്യ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കി അവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
*203.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ദെലീമ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്‍നാടിന്റെ കയര്‍ ഉല്പന്നങ്ങളുടെയും ഫൈബര്‍ ഉല്പന്നങ്ങളുടെയും വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരത്തില്‍ സംസ്ഥാനത്തെ കയര്‍ വ്യവസായം വിപണി കണ്ടെത്തുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കാത്ത രീതിയിലുള്ള യന്ത്രവല്‍ക്കരണം ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
അസംസ്‍കൃത വസ്തുവായ ചകിരി ന്യായ വിലയ്ക്ക് ലഭ്യമാക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്തെ കയര്‍ വ്യവസായത്തെ കരകയറ്റുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പര്യാപ്തമായ സഹായം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*204.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയും സാധ്യതാപഠനം നടത്താതെയും സഹകരണ ബാങ്കുകള്‍ പുതിയ ശാഖകൾ ആരംഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ ശാഖകൾ ആരംഭിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
*205.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താപ വെെദ്യുതോല്പാദന നിലയങ്ങളെല്ലാം ഇറക്കുമതി കല്‍ക്കരി കൂടി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തിയതുകൊണ്ട് സംസ്ഥാനം പുറത്ത് നിന്നും വാങ്ങുന്ന വെെദ്യുതിയുടെ നിരക്കില്‍ പന്ത്രണ്ട് ശതമാനത്തിലധികം വര്‍ദ്ധനവ് വരുത്തി എന്നത് വസ്തുതയാണോ;
( ബി )
ആവശ്യകതയുടെ മൂന്നില്‍ രണ്ട് ഭാഗം വെെവദ്യുതിയും പുറത്ത് നിന്ന് വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇതുമൂലം ഉണ്ടായിട്ടുള്ള പ്രതിമാസ ശരാശരി അധിക ബാധ്യത കണക്കാക്കിയിട്ടുണ്ടോ; ഇത് ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെയുള്ളവരില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി.എല്‍.- നെ നിര്‍ബന്ധിതമാക്കിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്ന് താരതമ്യേന ചെലവ് കുറഞ്ഞ വെെദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള അധികോല്പാദനശേഷി എത്രയാണെന്ന് വ്യക്തമാക്കാമോ?
*206.
ശ്രീ. എം. എം. മണി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കരുത്ത് പകരുന്നതിന് വിവിധ തരത്തിൽ ഇടപെടൽ നടത്തുന്ന സഹകരണ മേഖല ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷികോല്പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉല്പന്നങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പാക്കി ഏകീകൃത ബ്രാൻഡിംഗിലൂടെ ഓൺലൈൻ പ്ലാറ്റ്ഫോമുകള്‍ വഴി രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ വിപണി ഉറപ്പാക്കാൻ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും വിപുലീകരിക്കുന്നതിനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*207.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യവർദ്ധിത നികുതി വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ജി.എസ്.ടി. വളർച്ചാനിരക്ക് സംസ്ഥാനത്ത് കുറയാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
സർവീസ് മേഖല കൂടുതലുള്ള സംസ്ഥാനത്ത്‌ ജി.എസ്.ടി.യുടെ ഗുണഫലം ലഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സർവീസ് മേഖലയിൽ നിന്നും നികുതി വെട്ടിപ്പ് തടയാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*208.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ദെലീമ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന് മാതൃകയായി മാറുന്ന തരത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് ഭരണരംഗത്തെ സ്ത്രീപങ്കാളിത്തം വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ സഹകരണ മേഖലയില്‍ നടപ്പാക്കുന്ന സ്ത്രീ സൗഹൃദ പരിപാടികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*209.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി അതിജീവിക്കുന്നതിനും വ്യവസായം നവീകരിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കയര്‍ വ്യവസായം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിപണനവും വിനോദസഞ്ചാര സാധ്യതയും കണക്കിലെടുത്തും ആരംഭിച്ച കയര്‍ മ്യൂസിയത്തിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കയര്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഏത് ഏജന്‍സിയെയാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
കയര്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഏതെല്ലാം സ്ഥാപനങ്ങളെയാണ് കയര്‍ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*210.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കുന്നതിനും നിക്ഷേപാന്തരീക്ഷം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
നിക്ഷേപാന്തരീക്ഷം ബിസിനസ് സൗഹൃദമാക്കി മാറ്റുന്നതിന് എന്തെല്ലാം നൂതന നടപടികള്‍ കെെക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നിക്ഷേപ സൗഹൃദ സംരംഭകത്വത്തിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തന ഫലമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.