STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*511.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ ജി സ്റ്റീഫന്‍
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസേചന, ജലവിതരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പങ്ക് വിശദമാക്കാമോ;
( ബി )
ജലസേചന മേഖലയില്‍ പ്രസ്തുത സ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണ്;
( സി )
ന്യായവിലയ്ക്ക് കുടിവെളളം ലഭ്യമാക്കാനായി തൊടുപുഴയിലും പാട്ടം വ്യവസ്ഥയില്‍ അരുവിക്കരയിലും നടത്തുന്ന കുടിവെളള ഉല്പാദനവും വിതരണവും പൊതു വിപണിയിൽ സ്വകാര്യ കമ്പനികൾ കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പര്യാപ്തമാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ കുപ്പിവെളള ഉല്പാദനം വര്‍ദ്ധിപ്പിച്ച് വിപണന ശൃംഖല കാര്യക്ഷമമാക്കി സ്വകാര്യ കമ്പനികളുടെ ചൂഷണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*512.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എം. എം. മണി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഭവന നിര്‍മ്മാണത്തിന് ഈ വര്‍ഷം വകയിരുത്തിയിരിക്കുന്ന തുകയെത്രയെന്ന് അറിയിക്കാമോ; ഇവര്‍ക്കായി ലൈഫ് പദ്ധതിയിൽ എത്ര വീടുകളുടെ നിര്‍മ്മാണം വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വാസയോഗ്യമല്ലാത്ത വിധത്തില്‍ ജീര്‍ണ്ണിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും സ്ഥലസൗകര്യം കുറഞ്ഞ വീടുകളില്‍ അധികമുറി നിര്‍മ്മിക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
നിര്‍മ്മാണം പാതി വഴിയിലായ ഇത്തരം വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*513.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ ആധുനിക തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും മത്സ്യാധിഷ്ഠിത മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ നിര്‍മ്മാണ വിപണന സംരംഭങ്ങള്‍ വഴി മികച്ച ബദല്‍ ജീവനോപാധി ലഭ്യമാക്കുന്നതിനും സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി സ്ത്രീകളെ പ്രാപ്തരാക്കുന്നതിനും ആരംഭിക്കുന്ന സംരംഭങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
സാഫ് മുഖേനയുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വഴി കൊള്ളപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളി സ്ത്രീകളെ മുക്തരാക്കുന്നതിന് സാധ്യമാകുന്നുണ്ടോ; വിശദമാക്കുമോ?
*514.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അദ്ധ്യയന ദിനങ്ങളിലെ സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും സ്കൂളുകളെ കലാപഠന കേന്ദ്രങ്ങള്‍ കൂടിയാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിദ്യാലയങ്ങളെ ആരോഗ്യ, മാനസിക, സാംസ്കാരിക വികാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളായി മാറ്റുവാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിട്ടുള്ള കലാ, കായിക, സാംസ്കാരിക പാര്‍ക്കുകളുടെ വിശദാംശങ്ങളും പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ?
*515.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വനാതിർത്തിയിൽ കാട്ടുതീ പടരുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വനാതിർത്തിയിൽ കാട്ടുതീ പടരാതിരിക്കാൻ മറ്റ് വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനാതിർത്തിയിൽ കാട്ടുതീ പടരാതിരിക്കാൻ സർക്കാർ സ്വീകരിച്ച മുൻകരുതലുകൾ വിശദമാക്കാമോ?
*516.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽമഴ ലഭിക്കാത്തതിനാലും ശക്തമായ ചൂടിൽ അടിക്കാടുകളും മുളങ്കൂട്ടങ്ങളും ഉണങ്ങി നിൽക്കുന്നതിനാലും വന്യജീവി സങ്കേതങ്ങൾ കാട്ടുതീ ഭീഷണിയിലാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്ന് ആറ് ഹെക്ടർ വനം കത്തിനശിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വനാതിർത്തിയിൽ കാട്ടുതീ പടരാതിരിക്കാൻ സ്വീകരിച്ച മുൻകരുതലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*517.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിരൂക്ഷമായ വരൾച്ച ആരംഭിച്ചതോടെ കുടിവെള്ള സ്രോതസ്സുകളിലെ ജല ലഭ്യത കുറഞ്ഞിട്ടുണ്ടോ എന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വേനല്‍ക്കാലത്ത് കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കുന്നതിനും ആയത് കാര്യക്ഷമമാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് സ്വകാര്യ ടാങ്കർ ലോറികളിൽ എത്തിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും അമിതവില ഈടാക്കുന്നത് ഉൾപ്പെടെയുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനും ഇടപെടൽ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*518.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തിൽ കാട്ടുതീ ഉണ്ടാകാതിരിക്കാനും തീ നിയന്ത്രണത്തിനും പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഫയർ ലൈനുകളും ഫയർ ബ്രേക്കുകളും രൂപീകരിക്കുന്നതിന് പുറമെ നിയന്ത്രിത തീയിടൽ രീതിയും അനുവർത്തിച്ച് വരുന്നുണ്ടോ; വിശദമാക്കുമോ;
( സി )
വനത്തിനുള്ളിലെ നീരുറവകൾ വറ്റിപ്പോകാതിരിക്കാനും ചെറുതടയണകൾ നിർമ്മിക്കാനും ജലലഭ്യത ഉറപ്പുവരുത്താനും പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ എന്നിവയുടെ പ്രവർത്തനം ഊർജ്ജിതമാക്കി പങ്കാളിത്താധിഷ്ഠിത കാട്ടുതീ പ്രതിരോധ പ്രവർത്തനം ഫലപ്രദമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*519.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒ.ഇ.സി. വിദ്യാർത്ഥികള്‍ക്ക് ഇ-ഗ്രാന്റ് ലഭിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഇ-ഗ്രാന്റ് നിർത്തലാക്കുന്നതിലൂടെ അവരുടെ പഠനം തടസപ്പെടുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*520.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ കാട്ടുതീ പടരാതിരിക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വനത്തിലും വനാതിർത്തിയിലും കാട്ടുതീ ഉണ്ടാകാനും പടരാനും സാധ്യതയുള്ള മേഖലകൾ കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാട്ടിൽ അഗ്നിരക്ഷാസേനയുടെ വാഹനം എത്തിപ്പെടാൻ സാധിക്കാത്ത മേഖലകളിൽ തീ ഉണ്ടായാൽ നേരിടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*521.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടൽക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവർ എത്ര കാലമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
ഇവരെ അടിയന്തരമായി പുന:രധിവസിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ?
*522.
ശ്രീ ഐ ബി സതീഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗങ്ങളില്‍പെട്ടവരുടെ പുരോഗതിയ്ക്കായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
*523.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനല്‍ കഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജലവിതരണത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് ജാഗ്രത പുലര്‍ത്തുന്നുണ്ടോ;
( ബി )
പെെപ്പ് പൊട്ടൽ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ജല വിതരണം സത്വരമായി പുനഃസ്ഥാപിക്കുന്നതിനും ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പെെപ്പ് ലെെനുകളുടെ കാലപ്പഴക്കം കൊണ്ട് ജലചോര്‍ച്ചയുണ്ടാകുന്നത് പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ; ജല ചോര്‍ച്ച കണ്ടെത്തുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ സഹായം തേടാറുണ്ടോ; വിശദമാക്കുമോ?
*524.
ശ്രീ. മുരളി പെരുനെല്ലി
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നടത്തുന്ന വികസന പരിപാടികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മേഖലകളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ണ്ണമായും എത്തിയ്ക്കുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലകളില്‍ വീടുകളുടെ അറ്റകുറ്റപ്പണി, പൂര്‍ത്തീകരണം, നവീകരണം എന്നിവ ലക്ഷ്യമാക്കി പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*525.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. വി. അൻവർ
ശ്രീ ഡി കെ മുരളി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുസ്ഥിരമായ കാര്‍ഷിക ഇടപെടലിലൂടെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ ഫലപ്രദമായ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത രശ്മി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; ഓരോ ഘട്ടത്തിലും വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്താെക്കെയെന്നും പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലും സമൂഹത്തിലും എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിശദമാക്കാമോ?
*526.
ശ്രീ എം മുകേഷ്
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് വിവിധ ജില്ലകളില്‍ നടത്തുന്ന തീര സംരക്ഷണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
കരിങ്കല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ലഭ്യതക്കുറവും പരിഗണിച്ച് തിരുവനന്തപുരം പൂന്തുറ മുതല്‍ വലിയതുറ വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ജിയോട്യൂബ് ഉപയോഗിച്ചുള്ള ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി വിലയിരുത്താറായിട്ടുണ്ടോ; പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ കടലാക്രമണം രൂക്ഷമായ ഇടങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ച് ആധുനിക രീതിയിലുള്ള പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*527.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത വർദ്ധിക്കുന്നതും വേനൽ മഴയുടെ അഭാവവും മൂലം വനമേഖലയിൽ കാട്ടുതീ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് കാട്ടുതീ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
കാട്ടുതീ ചെറുക്കുന്നതിനുവേണ്ടി ഫയർ മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
വനമേഖലയുടെ സംരക്ഷണത്തിനും കാട്ടുതീയുടെ സാധ്യതകൾ കണ്ടെത്തുന്നതിനും ഉപഗ്രഹ നിരീക്ഷണ സംവിധാനവും ആധുനിക മുന്നറിയിപ്പ് സംവിധാനവും ഏർപ്പെടുത്തുമോ; എങ്കില്‍ വിശദമാക്കുമോ?
*528.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ റീജിയണല്‍ ഓഫീസുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇവ‍ർക്കായി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും എല്ലാ ജില്ലകളിലും ഓഫീസ് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*529.
ശ്രീ .പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായുള്ള ധനസഹായം ഗുണഭോക്താക്കളല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റി തിരിമറിനടത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഏതാണ്ട് ഒരു കോടിയിലധികം രൂപ ഇപ്രകാരം വക മാറ്റിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ വിജിലൻസ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും പ്രസ്തുത അന്വേഷണം പൂർത്തിയാക്കിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്നും കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
*530.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനക്ഷേമ ബോര്‍ഡ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച അവളിടം പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ആത്മവിശ്വാസവും അവബോധവും വളര്‍ത്തി സ്ത്രീ ശാക്തീകരണത്തിന് അടിത്തറ പാകാന്‍ പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
യുവതികളെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വയംതൊഴില്‍ പരിശീലനത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് അവളിടം പദ്ധതി പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
*531.
ശ്രീ. അൻവർ സാദത്ത്
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;
( ബി )
ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനും മലിനീകരണം തടയുന്നതിനും വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവര്‍ത്തനങ്ങളിന്മേൽ തുടര്‍നടപടി സ്വീകരിക്കാത്തത് മൂലം മാലിന്യമുക്തമാക്കപ്പെട്ട ജലസ്രോതസ്സുകളിൽ വീണ്ടും മാലിന്യം നിറയുന്ന സാഹചര്യം ഉണ്ടാകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുവാനും ജനങ്ങൾക്ക് ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
*532.
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( സി )
താനൂര്‍, വെള്ളയില്‍, ചെല്ലാനം, പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറുകളുടെ അടിസ്ഥാന സൗകര്യ വിപുലീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
മുനമ്പം ഹാര്‍ബറിന്റെ പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*533.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍സോണിനുള്ളിലെ നിര്‍മ്മിതികള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ട് പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും പരാതികളും സ്വീകരിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ വിശദമാക്കുമോ?
*534.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരികൊമ്പന്‍, ചക്കകൊമ്പന്‍, മൊട്ടവാലന്‍, ചില്ലികൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാർ കാട്ടില്‍ നിന്നും ഇറങ്ങി ജനവാസമേഖലയില്‍ പതിവായി ആക്രമണം നടത്തുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അരികൊമ്പന്‍, ചക്കകൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാർ ഇടുക്കിയിലെ ജനജീവിതം ദുസ്സഹമാക്കിയത് അതീവ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ജനവാസമേഖലകളിൽ ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്ന അരികൊമ്പൻ ഉള്‍പ്പെടെയുള്ള കാട്ടാനകളെ പിടികൂടാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
*535.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീമതി കെ.കെ.രമ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുളളതായതിനാല്‍ അവരെ ഭൂമിയുടെ ഉടമസ്ഥരാക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പദ്ധതികള്‍ മുഖേന ഭൂമി നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( സി )
ആദിവാസി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന വാസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലം പര്‍ച്ചേയ്സ് കമ്മിറ്റി നിശ്ചയിക്കുന്ന വിലക്ക് ഭൂവുടമകളില്‍ നിന്നും വാങ്ങി ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെടുത്തി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമി അവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്നും അന്യാധീനപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമോ?
*536.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി നടത്തിയ വന്യജീവി സെന്‍സസില്‍ വന്യജീവികളെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
*537.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ സഹായകരമാകുന്ന വിധത്തില്‍ വിദേശ ഭാഷാപഠനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളുടെ പുരോഗതി അറിയിക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ അഡ്‍മിഷന്‍ ലഭിച്ചവരുടെ കണക്ക് ലഭ്യമാണോ;
( ബി )
ഈ വര്‍ഷം പ്രസ്തുത സൗകര്യം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ; സ്വകാര്യ സെന്ററുകളില്‍ പരിശീലനം നല്‍കുന്നതിന് ഗ്രാന്റ് അനുവദിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
( സി )
ഇതിനായി സ്വകാര്യ സെന്ററുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും പ്രസ്തുത സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും അറിയിക്കാമോ;
( ഡി )
എല്ലാ ജില്ലകളിലും ഇത്തരം ഭാഷാപരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കത്തക്ക വിധത്തില്‍ വിപുലമായ ലിസ്റ്റ് തയാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും പ്ലസ് വണ്‍ അഡ്‍മിഷന്‍ മാതൃകയില്‍ കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*538.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രധാന ഇടപെടലുകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*539.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം ലഭിച്ച പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ​പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുളള കോഴ്സുകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിലവിൽ നൽകി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*540.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ന്യായവില ലഭ്യമാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി ശുചിത്വപൂര്‍ണമായ സാഹചര്യത്തില്‍ മത്സ്യം വിപണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ വിശദമാക്കുമോ;
( ബി )
ഹൈജീനിക് ഫ്രഷ് ഫിഷ് റീട്ടെയില്‍ പദ്ധതിയിലൂടെ മത്സ്യഫെഡ് മുഖേന ഫിഷ് മാര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
വിഴിഞ്ഞത്ത് ആധുനിക സമുദ്ര ഭക്ഷ്യ സംസ്കരണ യൂണിറ്റും വിപണന ഔട്ട്‍ലെറ്റും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മത്സ്യം മൂല്യവര്‍ദ്ധിതോല്പന്നങ്ങളാക്കി കേടുകൂടാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഓണ്‍ലൈന്‍ വിപണന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.