STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*481.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ഡി കെ മുരളി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചാത്തലസൗകര്യ മേഖലയാകെ സ്വകാര്യവത്ക്കരിക്കുന്നതായി പറയപ്പെടുന്ന കേന്ദ്ര നയം വൈദ്യുതി മേഖലയിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പവർ എക്സ്ചേഞ്ച് വഴിയുള്ള വില്പനയ്ക്ക് യൂണിറ്റിന് പരമാവധി പന്ത്രണ്ട് രൂപ നിരക്ക് നിശ്ചയിച്ചിരുന്നിടത്ത് യൂണിറ്റിന് അന്‍പത് രൂപ വരെ ഈടാക്കാൻ കഴിയുന്ന പുതിയ വിപണിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; ആവശ്യകതയുടെ ചെറിയൊരു ഭാഗം മാത്രം ഉല്പാദനം ഉള്ളതിനാൽ ഇവ സംസ്ഥാന വൈദ്യുതി മേഖലയെ എപ്രകാരം ബാധിക്കാനിടയുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
റെഗുലേറ്ററി കമ്മീഷൻ സമർപ്പിക്കുന്ന വാർഷിക കണക്കിന്റെ അടിസ്ഥാനത്തിലുള്ള വില വർദ്ധനവിന് പകരം അധിക ചെലവും മാസം തോറും നികത്തണമെന്ന കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥയ്ക്കെതിരെ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ?
*482.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയായി ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ്‌ ലിമിറ്റഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന താല്പര്യം പരിഗണിച്ച് കീടനാശിനി നിര്‍മ്മാണവും വളം നിര്‍മ്മാണവും നടത്തി വന്നിരുന്ന പ്രസ്തുത സ്ഥാപനം നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് പ്രതികരണം ലഭ്യമായിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തെ രാജ്യത്തെ പ്രമുഖ വളം നിര്‍മ്മാണ ഫാക്ടറിയായ ഫാക്ടില്‍ ലയിപ്പിക്കുന്നത് പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( സി )
പാലക്കാട് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മുന്നൂറ്റി എഴുപത്തി നാല് ഏക്കര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന അൻപതിനായിരം കോടി രൂപയുടെ ആസ്തി കണക്കാക്കിയിട്ടുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആയിരത്തി എണ്ണൂറ് കോടി രൂപയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വികസന താല്പര്യം പരിഗണിച്ച് പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*483.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ എസ്.ജി.എസ്.ടി., ഐ.ജി.എസ്.ടി. അനുപാതം 2:3 ആയിരിക്കണം എന്ന് സർക്കാരിന്റെ തന്നെ ഗവേഷണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സസ് കണ്ടെത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഗിഫ്റ്റിന്റെ പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
നാളിതുവരെ അന്‍പതിനായിരത്തിലേറെ കോടി രൂപ എസ്.ജി.എസ്.ടി. ലഭിച്ച സംസ്ഥാനത്തിന് എഴുപത്തി അയ്യായിരം കോടി രൂപ ഐ.ജി.എസ്.ടി. ഇനത്തിൽ ലഭിക്കേണ്ടതാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*484.
ശ്രീ എം നൗഷാദ്
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും സമാഹരിക്കുന്ന ജി.എസ്.ടി. എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ജി.എസ്.ടി. നിലവില്‍ വരുന്നതിനുമുമ്പ് ഈ മേഖലയില്‍ നിന്നും സമാഹരിക്കുവാന്‍ സാധിച്ചിരുന്ന നികുതി എത്രയായിരുന്നുവെന്ന് വിശദമാക്കുമോ;
( സി )
ജി.എസ്.ടി. സംവിധാനത്തിലെ പോരായ്മകളും അപ്പീല്‍ തീര്‍പ്പാക്കുന്നതിനായി ഫെഡറല്‍ സംവിധാനത്തിന് യോജിച്ച നിലയില്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികളും ഈ മേഖലയില്‍ നിന്നും വരുമാന നഷ്ടം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സ്വര്‍ണ്ണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കും ഇ-വേ ബില്‍ ബാധകമാക്കുന്നതിലൂടെ ഒരളവുവരെ വരുമാന നഷ്ടം തടയുവാന്‍ സാധിക്കുമോ; ഇ-വേ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*485.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനായി സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ത്രീകൾക്ക് സംരംഭകത്വത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സമ്പദ്‌ വ്യവസ്ഥയ്ക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇന്റർനെറ്റ് ഉപയോഗിച്ച് ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായുള്ള സ്ത്രീകളുടെ കഴിവും സംരംഭകത്വ മികവും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആശയങ്ങൾ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സമ്പദ്‌ വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് സ്ത്രീ സംരംഭകര്‍ക്കായി ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി നിലവിലുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ പത്ത് ശതമാനം അധിക ധനസഹായമായി നൽകുന്നുണ്ടോ; വിശദമാക്കാമോ?
*486.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സഹകരണ ഡേറ്റാ ബേസിന് പുറമേ പഞ്ചായത്ത്, ഗ്രാമ തലങ്ങളിലെ സഹകരണ സംഘങ്ങളുടെ രാജ്യവ്യാപക മാപ്പിംഗ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
സഹകരണ സ്ഥാപനങ്ങൾക്കായി മാതൃകാ ബൈലോകൾ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടോ; അത് പ്രകാരം സഹകരണ സ്ഥാപനങ്ങൾക്ക്‌ ഏറ്റെടുക്കാവുന്ന ബിസിനസ്‌ പ്രവർത്തനങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്വതന്ത്ര സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത് തടസ്സപ്പെടാൻ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം ഇടയാക്കുമോ; വിശദമാക്കാമോ?
*487.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തത് മൂലം സ്ഥാപനങ്ങളുടെ നടത്തിപ്പിൽ വീഴ്ചകളും അപാകതകളും ഉണ്ടാകുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് സർക്കാർ തത്വത്തിൽ അംഗീകരിച്ച് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ടീം ഓഡിറ്റ് സംവിധാനം സംസ്ഥാനം മുഴുവൻ നടപ്പിലാക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഓഡിറ്റിംഗിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനും നിലവില്‍ ബാക്കി ആയിട്ടുള്ള പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*488.
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംസ്കരണ, വിപണന സംഘങ്ങളുടെ പ്രവര്‍ത്തനഫലമായി മൂല്യവര്‍ദ്ധനവ് വരുത്തി പ്രാദേശിക കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി സാധ്യമാക്കുന്നതിന് വാട്ടുകപ്പ, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പടെയുള്ള ഉല്പന്നങ്ങള്‍ക്ക് വിദേശത്തും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിപണി കണ്ടെത്താനായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൂടുതല്‍ ഉല്പന്നങ്ങളുടെ സംസ്കരണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും മൂല്യവര്‍ദ്ധനയ്ക്കായുള്ള സഹകരണ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ആരംഭിക്കുവാൻ പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ;
( സി )
അംഗീകൃത കാര്‍ഷിക കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ സംഭരണത്തിനും ഉല്പന്നങ്ങൾ സംസ്കരിച്ചോ അല്ലാതെയോ ഉള്ള വിപണനത്തിനും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*489.
ശ്രീ. പി.വി. ശ്രീനിജിൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം എല്ലാ ജില്ലയിലും സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ; ആയിരം ഏക്കറില്‍ വ്യവസായം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നൂറ് സ്വകാര്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ പുതുതായി എട്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സ്വകാര്യ, സഹകരണ വ്യവസായ പാര്‍ക്കുകള്‍ക്ക് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി എന്തെല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിയിക്കുമോ;
( ഡി )
സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*490.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ പ്രതിമാസം വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കുന്നതിന് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് ആറായിരം കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
കടംവാങ്ങി പെന്‍ഷന്‍ വിതരണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പരസ്യ പ്രസ്താവന നടത്തിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വായ്പ എടുത്തിട്ടായാലും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയിൽ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതോടൊപ്പം അര്‍ഹരായവര്‍ ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; പദ്ധതിക്കായുള്ള അര്‍ഹതാ മാനദണ്ഡം വ്യക്തമാക്കാമോ?
*491.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതോടനുബന്ധിച്ച് സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് കേന്ദ്രം തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങളിലൊന്നായ സ്വര്‍ണ്ണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കും ഇ-വേ ബില്‍ നടപ്പാക്കണമെന്ന ശിപാർശയിൽ തീരുമാനമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാക്കുന്ന വിധം ജി.എസ്.ടി. ട്രൈബ്യൂണലുകള്‍ സംസ്ഥാനങ്ങളിൽ രൂപീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവിലെ ഐ.ജി.എസ്.ടി. അനുപാതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*492.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ വി ജോയി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ മികച്ച സംരംഭക സൗഹൃദ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനും പ്രവര്‍ത്തന വിജയത്തിലൂടെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുമായി നടത്തിയിട്ടുള്ള ഇടപെടലുകള്‍ ലക്ഷ്യത്തിലേക്കെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഒരു സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും വിദ്യാര്‍ത്ഥി സമൂഹത്തിന് ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംരംഭകരെ സഹായിക്കുന്നതിനും അവരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*493.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളിൽ ​സോളാർ വൈദ്യുതി ഉല്പാദിപ്പിക്കാനുളള കെ.എസ്.ഇ.ബി. യുടെ പദ്ധതി ​പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഒരു യൂണിറ്റ് വൈദ്യുതിക്ക് 3.22 രൂപ നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്നും കെ.എസ്.ഇ.ബി. പി​ന്നോട്ട് പോകാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
ഉയർന്ന വിലയ്ക്ക് ബോർഡ് പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് പരിഗണിച്ച് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന സോളാർ ​വൈദ്യുതിക്ക് ന്യായമായ വില നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
*494.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയെ തകര്‍ക്കാന്‍ ഒരു കേന്ദ്ര ഏജന്‍സി രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങളുടെ താല്പര്യാര്‍ത്ഥം മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നതായി പറയപ്പെടുന്ന ശ്രമങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
മസാല ബോണ്ടിറക്കിയതില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം ആരോപിച്ചുകൊണ്ടുള്ള ഇ.ഡി. നിലപാട് വസ്തുതാവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ടോ;
( സി )
മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് നിരാക്ഷേപ പത്രവും വായ്പാ രജിസ്ട്രേഷന്‍ നമ്പറും നല്‍കിയതായും കിഫ്ബി സമാഹരിച്ച തുകയുടെ കണക്കും വിശദാംശങ്ങളും നല്‍കിയിരുന്നതായും ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ടോ;
( ഡി )
ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസന താല്പര്യം പരിഗണിച്ച് കിഫ്ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*495.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ജി.എസ്.ടി. ഇനത്തിൽ കൂടുതൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇ-വേ ബിൽ സംവിധാനം കുറ്റമറ്റതാക്കിയും റിട്ടേൺ ഫയലിങ് കാര്യക്ഷമമാക്കിയും ഐ.ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
*496.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി നീക്കി വച്ചിരുന്ന കോർപ്പസ് ഫണ്ട് പൂർണ്ണമായി ചെലവഴിച്ചതായി ഇൻഷുറൻസ് കമ്പനി അറിയിച്ചിട്ടുണ്ടോ;
( ബി )
ഫണ്ടില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ പ്രസ്തുത ചികിത്സാ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിലവിൽ പിരിച്ചെടുക്കുന്ന പ്രതിമാസ പ്രീമിയം തുക വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*497.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണത്തെ തുടർന്നും വ്യവസായ-വാണിജ്യ സംരംഭങ്ങളുടെ വർദ്ധനവിന് അനുസൃതമായും വർദ്ധിച്ചുവരുന്ന വൈദ്യുതോപയോഗം നിറവേറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
വൈദ്യുതി ലാഭിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിവരുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പതിനാല് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്ക് എല്‍.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
നടപ്പ് സാമ്പത്തിക വർഷം എല്‍.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിതരണം ചെയ്യുന്ന എല്‍.ഇ.ഡി. ബൾബുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
*498.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കരട് വ്യവസായ, വാണിജ്യ നയം വിഭാവനം ചെയ്യുന്ന രീതിയില്‍ വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനായി വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ള മികച്ച വ്യവസായാന്തരീക്ഷത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിക്ഷേപം ആകര്‍ഷിക്കുന്നതിന് നിക്ഷേപ പ്രോത്സാഹന തന്ത്രത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കെ.എസ്.ഐ.ഡി.സി., കിന്‍ഫ്ര എന്നിവ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
*499.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുന്നതിനും വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ഇ.ബി. സൗരോർജ്ജ നിലയങ്ങളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വൈദ്യുതോല്പാദനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*500.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാനുള്ള നികുതിയുടെ വിശദാംശം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( ബി )
സി.ആന്‍ഡ് എ. ജി.യുടെ 2019-21 കാലയളവിലെ സംസ്ഥാനത്തിന്റെ വരുമാനം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പ്രകാരം മൊത്തം പിരിച്ചെടുക്കാനുള്ള നികുതി കുടിശികയുടെ മുപ്പത് ശതമാനവും സർക്കാർ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുമാണ് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നുമുള്ള നികുതി പിരിവ് കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*501.
ശ്രീമതി കെ.കെ.രമ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ജി.എസ്.ടി. ഇനത്തിൽ സംസ്ഥാന സർക്കാരിന് ഐ.ജി.എസ്.ടി. പൂളിൽ നിന്നും അർഹതപ്പെട്ട നികുതി ലഭിക്കുന്നത് ഏതൊക്കെ മാർഗങ്ങളിലൂടെയാണെന്ന് വിശദമാക്കാമോ;
( ബി )
എന്‍.എസ്.എസ്.ഒ. സാമ്പിള്‍ സര്‍വേ പ്രകാരം ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ചരക്കും സേവനവും ഉപയോഗിക്കുന്ന സംസ്ഥാനമായ കേരളത്തിനു് അർഹമായ ഐ.ജി.എസ്.ടി. വരുമാനം ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-വേ ബിൽ ഇനത്തിൽ സംസ്ഥാനത്തിന് ഐ.ജി.എസ്.ടി. പൂളിൽ നിന്നും ഐ.ജി.എസ്.ടി. വിഹിതം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടോ; വിശദമാക്കാമോ?
*502.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെയും സഹകാരികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ വിലയിരുത്തി സഹകരണ രംഗത്ത് അടിസ്ഥാന വികസന പദ്ധതികൾക്ക് രൂപം നൽകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
വായ്പ, വിദ്യാഭ്യാസം, ആതുര സേവനം എന്നിവയിൽ സഹകരണ മേഖലയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മേഖലകളിലെ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
വ്യവസായം, ഉപഭോക്തൃസേവനം, ഭവനനിര്‍മ്മാണം എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് സമാന്തര സാമ്പത്തിക സങ്കേതമായി പ്രവര്‍ത്തിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടോ; സഹകരണ മേഖലയില്‍ തനതായ മാതൃകകളും നൂതന പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*503.
ശ്രീ എം മുകേഷ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിലുള്ള ഇടപെടലിന് പുറമെ വ്യവസായ, വ്യാപാര, സേവന മേഖലകളിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്ത പ്രകാരം സഹകരണ സംരംഭകത്വം വ്യാപകമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വ്യവസായ വകുപ്പിന്റെ സഹായത്തോടെ തൊള്ളായിരത്തി അൻപത് വനിതാ വ്യവസായ സഹകരണ സംഘങ്ങളെ വ്യവസായ സംരംഭങ്ങളാക്കി മാറ്റാന്‍ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചുകൊണ്ട് എല്ലാ ജില്ലകളിലും സഹകരണ മേഖലയിൽ വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*504.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
വനിതാ ഫെഡില്‍ അംഗത്വമുള്ള വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( സി )
നിഷ്ക്രിയമായോ മന്ദഗതിയിലോ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് അറിയിക്കാമോ; ആയതിന് ക്രിയാത്മകമായ കര്‍മ്മപദ്ധതിക്ക് രൂപം നൽകുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
വിദ്യാഭ്യാസവും തൊഴില്‍ ശേഷിയുമുള്ള വനിതകളെ ഉല്പാദന, വിതരണ, വികസന മേഖലകളുടെ ഭാഗമാക്കുന്നതിനും ഇത്തരം വനിതാ സംഘങ്ങളെ ശാക്തീകരിക്കുന്നതിനും പുതിയ നയപരിപാടികള്‍ക്ക് രൂപം നല്‍കുമോ; വിശദമാക്കുമോ?
*505.
ശ്രീ. ആന്റണി ജോൺ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയും സര്‍വകലാശാലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേഷന്‍ സെന്ററുകളാക്കി മാറ്റുന്നതിനും കഴിയുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ വ്യവസായ മേഖല വികസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പുരോഗതി ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൊച്ചിന്‍ റിഫെെനറിയുമായി ബന്ധപ്പെട്ട കൊച്ചി പെട്രോകെമിക്കല്‍ പാര്‍ക്കിന് ഡൗണ്‍ സ്ട്രീം വ്യവസായ വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നും ഈ മേഖലയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
ഐ.എസ്.ആര്‍.ഒ., ഷിപ്പ്‌യാര്‍ഡ് തുടങ്ങിയവയെ വ്യവസായ വികസനത്തിന്റെയും അതുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെയും രംഗത്ത് ആസൂത്രിതമായി ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാറാക്കുമോ;
( ഡി )
കെ.എം.എല്‍. പോലുള്ള വ്യവസായ സ്ഥാപനങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായ സാദ്ധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*506.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. റിട്ടേൺ ഫയലിംഗ് കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ജി.എസ്.ടി.ആർ.1 (ഡീറ്റെയ്ൽഡ്), ജി.എസ്.ടി.ആർ.3ബി.(സമ്മറി) എന്നിവയുടെ ഫയലിംഗിലെ അപാകതകൾ സി.ആൻഡ് എ.ജി. യുടെ 2019-21 കാലയളവിലെ സംസ്ഥാന വരുമാനം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത അപാകതകൾ കാരണം ജി.എസ്.ടി.ആർ. 1 -ലേയും ജി.എസ്.ടി.ആർ.3ബി. യിലേയും വിവരങ്ങൾ തമ്മിൽ ഒത്തുനോക്കാനും നികുതി വെട്ടിയ്ക്കുന്നവരെയും പുതുതായി ജി.എസ്.ടി. രജിസ്ട്രേഷൻ ചെയ്യേണ്ടവരെയും കണ്ടെത്താൻ വകുപ്പിന് സാധിക്കുന്നില്ലെന്ന സി.ആൻഡ് എ.ജി.യുടെ കണ്ടെത്തൽ ഗൗരവമേറിയതാണോയെന്ന് വ്യക്തമാക്കുമോ?
*507.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഫോഴ്‍സ്മെന്റ് ‍ഡയറക്ടറേറ്റ് കിഫ്ബിയെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തി സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഇ.ഡി. യുടെ അധികാര പരിധി കവിഞ്ഞുള്ള പ്രവര്‍ത്തനമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമാനുസൃതം മാത്രം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( ബി )
സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനായി കിഫ്ബി പുതുതായി അയ്യായിരത്തി അറുനൂറ്റി എണ്‍പത്തി രണ്ട് കോടി രൂപയുടെ അറുപത്തിനാല് പദ്ധതികള്‍ക്ക് കൂടി അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കിൽ ഇവ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകള്‍ മുഖേനയുള്ള പദ്ധതി നിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*508.
ശ്രീമതി ദെലീമ
ശ്രീ ഒ . ആർ. കേളു
ശ്രീ എം രാജഗോപാലൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂർണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം നേടിയതിന്റെ തുടർച്ചയായി തടസ്സരഹിതമായി വൈദ്യുതി താങ്ങാവുന്ന നിരക്കിൽ എന്ന ലക്ഷ്യം നേടുന്നതിന് നടത്തുന്ന പ്രവർത്തനം വിശദമാക്കാമോ;
( ബി )
വിതരണ ശൃംഖലയിലുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന്റെ ആവൃത്തിയും ദൈർഘ്യവും കുറയ്ക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള ദ്യുതി പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
വൈദ്യുത വാഹനങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധിക ഊർജ്ജാവശ്യകത കൂടി നിറവേറ്റാൻ കഴിയുന്ന തരത്തിലാണോ വിതരണ ശൃംഖലയുടെ ശാക്തീകരണം നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
*509.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കിഫ്ബി പദ്ധതിയ്ക്ക് സമാനമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് സമസ്ത മേഖലകളിലും കിഫ്ബി വഴി നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുംവിധം കിഫ്ബിയുടെ കടമെടുപ്പിനെ പൊതുകടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുന്നതിനാവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് അറിയിക്കാമോ;
( സി )
പതിറ്റാണ്ടുകളായി സാധ്യമാകാതിരുന്ന ദേശീയ ഹെെവേ വികസനത്തിനായി കിഫ്ബി ഫണ്ടുപയോഗിച്ച് സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ അതിവേഗം നടപ്പിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ഈ രംഗത്ത് കെെവരിക്കാന്‍ കഴിഞ്ഞ നേട്ടം സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ഡി )
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടി അതിജീവിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും ബദല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*510.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം തുടങ്ങുന്ന എല്ലാ വ്യവസായ പാര്‍ക്കുകളിലും ഐ.റ്റി. അധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.