STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭാവി തൊഴില്‍ സാദ്ധ്യതകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും അനുയോജ്യമായ വിധത്തില്‍ മാനവ വിഭവശേഷി വികസനത്തിന് ആധുനിക വ്യവസായ മേഖലയുമായി ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമാക്കാമോ;
( ബി )
നിര്‍മ്മിത ബുദ്ധി, ഗ്രാഫീന്‍ നിര്‍മ്മാണങ്ങള്‍, റോബോട്ടിക്സ് തുടങ്ങിയ നൂതന വ്യവസായങ്ങള്‍ക്കാവശ്യമായ മാനവ വിഭവശേഷി സൃഷ്ടിക്കുന്നതിന് പദ്ധതിയുണ്ടോ;
( സി )
തിരുവനന്തപുരത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*122.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മൂല്യ വര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി സുസ്ഥിര വിപണി ഉറപ്പാക്കുന്നതിന് മൂല്യ വര്‍ദ്ധിത കൃഷി മിഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത മിഷന്റെ ഭാഗമായി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനായി ഒരു കൃഷി ഭവനില്‍ ഒരു ഉല്പന്നം എന്ന പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവയ്ക്ക് കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന് കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?
*123.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഡിസംബര്‍ മാസം കെ.എസ്.ആര്‍.ടി.സി. ഇരുനൂറ്റി ഇരുപത്തിരണ്ട് കോടിയിലധികം രൂപയുടെ ടിക്കറ്റ് വരുമാനം നേടി റെക്കോഡ് കളക്ഷന്‍ കെെവരിച്ചത് സ്ഥായിയാക്കാന്‍ സര്‍വീസുകളിൽ വെെവിധ്യവത്ക്കരണവും വിപുലീകരണവും നടത്തുന്നുണ്ടോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തന നവീകരണം തൊഴിലാളികളുടെ കൂടി സഹകരണത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( സി )
ഓരോ യൂണിറ്റിന്റെയും ബസ് ഷെഡ്യൂളിന്റേയും കണക്കുകള്‍ വിശകലനം നടത്തി യഥാസമയം മെച്ചപ്പെടുത്തലുകൾ നിർദേശിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി.യില്‍ പ്രത്യേക അക്കൗണ്ടിംഗ് വിഭാഗം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*124.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മീഷൻ അപേക്ഷ സ്വീകരി​ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( സി )
കർഷക കടാശ്വാസ കമ്മീഷനിൽ നിരവധി അപേക്ഷകള്‍ തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിച്ച് കർഷകർക്ക് ആശ്വാസം നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*125.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഓരോ വിദ്യാർത്ഥിക്കും അവരുടെ അഭിരുചിയ്ക്ക് ഇണങ്ങുന്ന തൊഴിൽ മേഖല കണ്ടെത്തുന്നതിനുളള സാഹചര്യം കലാലയങ്ങളിൽ സൃഷ്ടിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( സി )
കലാലയങ്ങളിലെ കരിയർ ഗൈഡൻസ്, പ്ലേസ്‍മെന്റ് സെല്ലുകൾ എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലാ അടിസ്ഥാനത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*126.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്കവും കോവിഡും പ്രതിസന്ധികള്‍ സൃഷ്ടിച്ച കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തെ കാര്‍ഷിക സ്വയംപര്യാപ്തമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന എല്ലാരും പാടത്തേക്ക് ഉള്‍പ്പെടെയുള്ള കര്‍ഷക സൗഹൃദ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
*127.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ ജീവനക്കാർ അംഗീകരിച്ചിട്ടും ശമ്പളത്തിന്റെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാൻ സാധിക്കാത്തത് ജീവനക്കാരോടുള്ള അനീതിയായി വിലയിരുത്തപ്പെടുമെന്ന് കരുതുന്നുണ്ടോ;
( സി )
പ്രസ്തുത ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*128.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പാലിലും മാംസത്തിലും മനുഷ്യശരീരത്തിന് ഹാനികരമായ പല വിഷവസ്തുക്കളും അടങ്ങിയിരിക്കുന്നതായിട്ടുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്കിന്റെയും വിഷവസ്തുക്കളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യങ്ങള്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുകളില്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
നിശ്ചിത സമയപരിധിക്കുളളില്‍ പരിശോധിച്ചില്ലെങ്കില്‍ പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന പല വിഷവസ്തുക്കളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിന് കഴിയില്ല എന്നതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പാൽ, മാംസം എന്നിവയുടെ കാര്യത്തിൽ ഗുണനിലവാര പരിശോധന, തുടർനടപടികൾ എന്നിവയിൽ നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുകൾക്ക് നിയമപരമായ കൂടുതൽ അധികാരങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*129.
ശ്രീമതി ഒ എസ് അംബിക
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ സുജിത് വിജയൻപിള്ള
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംക്രമികവും സാംക്രമികേതരവുമായ കാലിരോഗങ്ങള്‍ ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതിനാൽ മൃഗരോഗ നിയന്ത്രണ പദ്ധതി പ്രകാരം രോഗ നിയന്ത്രണത്തിനും രോഗ പ്രതിരോധത്തിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി വര്‍ഷത്തിൽ രണ്ടുതവണ വീതം വെറ്ററിനറി ഡോക്ടര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുന്നത് കാര്യക്ഷമമാകുന്നുണ്ടോ;
( സി )
മൃഗരോഗ നിര്‍ണ്ണയത്തിനും ചികിത്സക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിശദമാക്കാമോ?
*130.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മേഖലകളിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ;
( ബി )
പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനും സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ വിശദമാക്കുമോ;
( സി )
പക്ഷിപ്പനി ബാധയിൽ കർഷകർക്കുണ്ടായിട്ടുളള ആശങ്ക പരിഹരിക്കുന്നതിനും വളര്‍ത്തുപക്ഷികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് പ്രതിരോധിക്കുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*131.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടോ; എങ്കിൽ അത് പാലിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*132.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പാല്‍ ഉല്പന്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്ന വൈവിധ്യവത്ക്കരണത്തിന് പദ്ധതിയുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
ക്ഷീര സഹകരണ മേഖലയിലെ അധിക പാല്‍ സംഭരണം കണക്കിലെടുത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( ഡി )
പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സമീകൃത കാലിത്തീറ്റയുടെയും ഉപോല്പന്നങ്ങളുടെയും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*133.
ശ്രീമതി ദെലീമ
ശ്രീ ഒ . ആർ. കേളു
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് പാലുല്പാദനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ക്ഷീരോല്പാദന ക്ഷമതയില്‍ രാജ്യത്ത് ഒന്നാമതാകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; ഇതിന്റെ ഭാഗമായി ഗുണലഭ്യതയുള്ള കന്നുകാലി വികസനത്തില്‍ കെ.എല്‍.ഡി.ബി. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
ക്ഷീരോല്പാദനത്തിന്റെ ഭാഗമായി മൃഗചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*134.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാതൃകാ കരിക്കുലം രൂപീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വെെജ്ഞാനിക മേഖലയിലെ നൂതന പഠന വിഷയങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അസാപ്, കെ-ഡിസ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവസാനമായി കരിക്കുലം പരിഷ്കരണം നടത്തിയത് എന്നായിരുന്നു; കരിക്കുലം പരിഷ്കരണം ഈ വര്‍ഷം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
*135.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്നും കരകയറ്റുമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിന് സാധിച്ചിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമോ;
( ബി )
നഷ്ടത്തില്‍ നിന്നും കരകയറുന്നതിനോ ജീവനക്കാര്‍ക്ക് കൃത്യമായി മാസ ശമ്പളം നല്‍കുവാനോ കഴിയാത്ത അവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സി. എത്തിനില്‍ക്കുന്നുവെന്നത് വസ്തുതയാണോ; വിശദമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി. നേരിടുന്നതായി പറയപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം തരണം ചെയ്യുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമാക്കാമാേ?
*136.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കർഷക കടാശ്വാസ കമ്മീഷന്‍ മുഖേന കര്‍ഷകരുടെ ഉന്നമനത്തിനായി സ്വീകരിച്ചിട്ടുള്ള പ്രധാന നടപടികള്‍ വിശദമാക്കുമോ;
( ബി )
നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പാ തിരിച്ചടവുകളിൽ കർഷക കടാശ്വാസ കമ്മീഷന് ഇടപെടാൻ കഴിയുന്ന രീതിയിൽ കമ്മീഷന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കർഷക കടാശ്വാസ കമ്മീഷനെ കൂടുതൽ ജനകീയമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*137.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*138.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തതും ഉള്ളവയ്ക്ക് വേഗത തീരെ കുറവായതും സംസ്ഥാനത്ത് റെയില്‍ യാത്ര ദുരിത പൂര്‍ണ്ണമാക്കുന്നതിനാല്‍ ആയത് പരിഹരിക്കുന്നതിനായി ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നും വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോയെന്നും എങ്കില്‍ ആയതിന് മറുപടി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ സെക്ടറുകളില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗതയും നിലവിലെ ശരാശരി വേഗതയും എത്ര വീതമെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ റെയില്‍ പാളങ്ങളുടെ വളവ് നിവര്‍ത്തി അവ ബലപ്പെടുത്തിയും സിഗ്‍നല്‍ സംവിധാനം മെച്ചപ്പെടുത്തിയും ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി കേന്ദ്രം അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
*139.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ആരഭിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് പ്രഖ്യാപിച്ച കൃഷിദര്‍ശന്‍ പരിപാടി പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ ഉല്പാദനം പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉല്പന്ന വിപണി വിപുലീകരിച്ചുകൊണ്ടും കൃഷി ആദായകരമായ ഉപജീവന മാര്‍ഗമായി വളര്‍ത്തിയെടുക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*140.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ പാലിന്റെ പരിശോധനയില്‍ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയിട്ടുണ്ടെന്ന് ക്ഷീര വികസന വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയിട്ടുണ്ട് എന്ന ക്ഷീര വികസന വകുപ്പിന്റെ കണ്ടെത്തലിന് വിരുദ്ധമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധനാ ഫലം വരാനുണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അവകാശം ക്ഷീര വികസന വകുപ്പിന് നൽകണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുമോ; വിശദമാക്കാമോ?
*141.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി ഉണ്ടായ സംഭവങ്ങൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന കർഷകരുടെ ആശ്രിതർക്ക് കൃഷി വകുപ്പ് എന്തെങ്കിലും സഹായങ്ങൾ നൽകാറുണ്ടോ; അറിയിക്കുമോ;
( സി )
വനപ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിനും അവയുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും സാമ്പത്തിക സഹായം നൽകുന്നതിന് എന്തെങ്കിലും പദ്ധതികള്‍ കൃഷി വകുപ്പ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
*142.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക കടാശ്വാസ കമ്മീഷന്‍ ഈ സാമ്പത്തിക വര്‍ഷം നടത്തിയ സിറ്റിംഗിന്റെ എണ്ണവും തീര്‍പ്പാക്കിയ അപേക്ഷകളുടെ എണ്ണവും അറിയിക്കുമോ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
കമ്മീഷന്‍ മുമ്പാകെ 90,000 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായ മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
കമ്മീഷന്‍ ശിപാര്‍ശ പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇരുന്നൂറ് കോടി രൂപ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;
( ഡി )
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനും പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അവ തീര്‍പ്പാക്കാനും നടപടി സ്വീകരിക്കുമോ?
*143.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം നൗഷാദ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള ഫീഡര്‍ സര്‍വീസ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുഗതാഗത രംഗത്തെ വാഹന സര്‍വീസുകള്‍ സംബന്ധിച്ച സമയക്രമം അടക്കമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൃത്യമായി ലഭിക്കുന്ന തരത്തിൽ കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ട്രാക്കിംഗ് ആന്റ് മോണിറ്ററിംഗ് സിസ്റ്റം രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
ജലഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*144.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ കല്പിത സർവകലാശാലകൾ അനുവദിക്കുന്നതിന് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സർവകലാശാലകൾ ആരംഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് കരുതുന്നുണ്ടോ;
( ഡി )
ഇതിനായി നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
*145.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര കായിക വികസനത്തിന് ഗ്രാമീണ മേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ട് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഗ്രാമീണ കായിക വികസനത്തിനായി എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍വഹണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാനസൗകര്യ വികസനം, കായിക പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*146.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എം. എം. മണി
ശ്രീ. പി.പി. സുമോദ്
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജന്തുരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കണ്ടെത്തിയ പക്ഷിപ്പനി നിയന്ത്രിക്കുന്നതിനും ഇത് മറ്റ് മേഖലകളിലേക്ക് പടരുന്നത് തടയുന്നതിനുമായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുമോ;
( സി )
ഇത്തരത്തില്‍ പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ഇത്തരം നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*147.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി ജോയി
ശ്രീ. എം.വിജിന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ കായിക പ്രതിഭകള്‍ക്ക് വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കായിക ക്ഷമതയും മത്സരശേഷിയുമുള്ള യുവജനതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രാഥമികതല വിദ്യാലയങ്ങള്‍ മുതല്‍ കായിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കാമോ;
( സി )
കായിക രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*148.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്കായി സംസ്ഥാനത്ത് എത്തിക്കുന്ന പാലിനും പാലുല്പന്നങ്ങൾക്കും മതിയായ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇപ്രകാരം കൊണ്ടുവരുന്ന പാലിൽ ഹൈഡ്രജൻ ​പെറോക്സൈഡിന്റെ അംശം ക്ഷീര വികസന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിയാൻ ആറ് മണിക്കൂറിനുളളിൽ പരിശോധന നടത്തേണ്ടതുള്ളതിനാൽ ഒരേസമയം ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പരിശോധന നടത്താൻ നടപടി സ്വീകരിക്കുമോ?
*149.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാലഘട്ടത്തിനുശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ അമിതമായ വര്‍ദ്ധനവ് ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിക്കുന്നതിന് കാരണമായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ഫീഡര്‍ സര്‍വീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ദൈനംദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റുകൾക്ക് പകരം ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്ന നടപടികളുടെ പുരോഗതി വിശദമാക്കുമോ?
*150.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ച ശേഷം യഥാസമയം വില നൽകാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പഴം, പച്ചക്കറി എന്നിവ സംഭരിച്ച ഇനത്തില്‍ നല്‍കുവാനുള്ള തുക വളരെക്കാലമായി കുടിശികയായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ അപ്രകാരം കുടിശിക ഉണ്ടാകാനിടയായ സാഹചര്യം വ്യക്തമാക്കാമോ;
( ഡി )
കുടിശിക അടിയന്തരമായി കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.