STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*331.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതി പ്രതീക്ഷിത ലക്ഷ്യത്തിലും ഏറെ നേട്ടം കൈവരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന ദുഷ്‍പ്രചാരണം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് വ്യവസായ വികസനം അസാധ്യമാക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നിക്ഷേപകരെ പിന്തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇക്കണോമിക് റിവ്യൂ പ്രകാരം വ്യവസായ മേഖലയിലും ഉല്പന്ന നിര്‍മ്മാണ മേഖലയിലും സംസ്ഥാനം കൈവരിച്ച വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് വിശദമാക്കുമോ;
( ഡി )
അൻപത് കോടിയലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനകം അനുമതി നല്‍കുമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച നിക്ഷേപ വാഗ്ദാനത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
*332.
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തനരഹിതമാണെന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
മൂന്ന് ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ താല്പര്യം പരിഗണിച്ച് കശുവണ്ടി വ്യവസായ രംഗം നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ രൂപീകരിച്ച സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടി ക്ഷാമം പരിഹരിക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്ത് ആവശ്യത്തിന് ലഭ്യമാക്കാന്‍ കേരള കാഷ്യൂ ബോർഡിന് കഴിയുന്നുണ്ടോ; കാഷ്യൂ ബോര്‍ഡിന്റെ സാമ്പത്തിക ക്ഷമത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*333.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയുടെ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്‌ നിർണ്ണായക പങ്ക് വഹിക്കാനാകും എന്നത് പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിലയിരുത്തി ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*334.
ശ്രീ. പി. ടി. എ. റഹീം
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയ്ക്ക് വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന് കിഫ്ബിയെ വിമർശിച്ചവർ തന്നെ ആക്ഷേപം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കിഫ്ബിയ്ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയെത്രയെന്ന് അറിയിക്കാമോ;
( ബി )
തിരുവനന്തപുരം വികസന ഇടനാഴി, കൊച്ചിബംഗളൂരു വ്യവസായ ഇടനാഴി, വ്യവസായ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെ കിഫ്ബി മുഖേനയുള്ള വൻകിട വികസന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പണം ലിവറേജ് ചെയ്ത് പല മടങ്ങ് മൂലധന നിക്ഷേപം ഉറപ്പ് വരുത്തുകയെന്ന ബദല്‍ വികസന മാര്‍ഗമെന്ന നിലയിലുള്ള കിഫ്ബിയുടെ പ്രാധാന്യം വിശദമാക്കാമോ?
*335.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കെ ആൻസലൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടന പ്രകാരം സംസ്ഥാന പട്ടികയിൽ വരുന്ന സഹകരണ മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര, മത്സ്യ സഹകരണ സംഘങ്ങളും ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാര്യം പരിശോധിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ പ്രസ്തുത നിലപാടിനെതിരെ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ ശാക്തീകരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികൾ വിശദമാക്കാമോ?
*336.
ശ്രീ. പി.പി. സുമോദ്
ശ്രീ. എം. എം. മണി
ശ്രീ. എം.വിജിന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നൂറ്റി മുപ്പത്തിരണ്ട് കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി ഈ വര്‍ഷം മുന്നൂറ്റി എൺപത്തിയാറ് കോടി രൂപ ലാഭം നേടാനായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും ഉല്പന്നങ്ങളുടെ കമ്പോളം വിലയിരുത്തി ഉല്പാദന വര്‍ദ്ധനവിനോ വൈവിധ്യവല്‍ക്കരണത്തിനോ പദ്ധതി തയ്യാറാക്കി വരുന്നുണ്ടോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ അതിജീവന സാധ്യത ഉറപ്പാക്കി ബജറ്റിതര ധനസഹായം നേടി സ്വയംപര്യാപ്തമാക്കാന്‍ പരിപാടിയുണ്ടോ; ഇതിനായി മാനേജ്മെന്റ് തലത്തില്‍ ഉചിതമായ നവീകരണം ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*337.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രനയങ്ങളും നടപടികളും സംസ്ഥാനത്തിന് തിരിച്ചടിയായിട്ടും കരുതലും വികസനവും എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം ഭംഗമില്ലാതെ കൊണ്ടുപോകുന്നതിനും ധനദൃഢീകരണത്തിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
മൂലധന ചെലവിനോടൊപ്പം വികസന ചെലവുകളും ക്ഷേമ പദ്ധതികളും സംസ്ഥാനത്തിന് ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് എത്രമാത്രം പ്രയോജനപ്രദമായിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
നടപ്പ് സാമ്പത്തികവര്‍ഷം വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും 2015-16 വര്‍ഷം ഈ ഇനങ്ങള്‍ക്കായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും അറിയിക്കാമോ?
*338.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ നികുതി ഇനത്തിൽ 21797.86 കോടി രൂപ പിരിച്ചെടുക്കാനുള്ളതായി സി. ആൻഡ് എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സി. ആൻഡ് എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രസ്തുത കുടിശിക അടിയന്തരമായി പിരിച്ചെടുക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*339.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോട്ട് നിരോധനം, പ്രളയം, കോവിഡ് എന്നിവ മൂലം ദുരിതമനുഭവിച്ചവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുടെ കുടിശിക അടയ്ക്കാന്‍ സാവകാശം നല്‍കുകയോ കുടിശികയായ വായ്പ സഹകാരികള്‍ക്ക് പുതുക്കി നല്‍കുകയോ ചെയ്തിട്ടുണ്ടോ; ജപ്തി നടപടികളില്‍ നിന്നും സാവകാശം നല്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിടപ്പാടം മാത്രമുള്ള വ്യക്തികളുടെ വീടുകള്‍ ജപ്തി ചെയ്യാതെ പരമാവധി സാവകാശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം നൽകുമോ?
*340.
ശ്രീമതി കാനത്തില്‍ ജമീല
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ നിർദേശാനുസരണം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കേണ്ടതായി വരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. അത് നേരിട്ട് ചെയ്യണമെന്ന ആവശ്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
വളരെ കുറഞ്ഞ ചെലവില്‍ കെ.എസ്.ഇ.ബി. യ്ക്ക് സ്മാര്‍ട്ട് മീറ്ററുകള്‍ നേരിട്ട് സ്ഥാപിക്കാനുളള സാങ്കേതികവിദ്യ ലഭ്യമാണോ; സ്വകാര്യ സംരംഭകര്‍ക്ക് പ്രസ്തുത പദ്ധതി നല്‍കാനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കലും പരിപാലനവും ബില്ലിംഗും പുറം കരാര്‍ നല്‍കുന്ന ടോട്ടെക്സ് രീതി ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും ഗുണകരമല്ലെന്ന ആശങ്ക ഉയർന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ വിലയിരുത്തിയിട്ടുണ്ടോയെന്നും ഇക്കാര്യം പുന:പരിശോധിക്കാന്‍ തയ്യാറാകുമോയെന്നും വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി.യുടെ വാണിജ്യ നഷ്ടം രണ്ട് ശതമാനത്തില്‍ താഴെയാണെന്നത് വസ്തുതയാണോ; എങ്കില്‍ വന്‍ ചെലവ് വരുന്ന ഈ പദ്ധതിയുടെ സാമ്പത്തിക നേട്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*341.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ധന അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
വരും വർഷങ്ങളിൽ സംസ്ഥാനത്തിനുള്ള കേന്ദ്ര ധന കൈമാറ്റത്തിൽ വരുന്ന മാറ്റം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന് കേന്ദ്ര നികുതി വിഹിതം നല്കുന്നതില്‍ വിവേചനം സംഭവിച്ചിട്ടുണ്ടോ; എങ്കിൽ ഇത് മറികടക്കാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനങ്ങളുമായി നികുതി പങ്കുവയ്ക്കുന്ന മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ എന്തെങ്കിലും വ്യത്യാസം വരുത്തിയിട്ടുണ്ടോ; എങ്കിൽ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടി സംസ്ഥാനം ഓഡിറ്റ് റിപ്പോർട്ട് കണക്കുകൾ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ?
*342.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കാരണവും കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്താത്തതുകൊണ്ടും രാജ്യത്തെമ്പാടും അനിയന്ത്രിത വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഉപഭോക്തൃ പ്രധാന സംസ്ഥാനമായിട്ടും സംസ്ഥാനത്ത് വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാള്‍ കുറച്ച് നിര്‍ത്താനായിട്ടുണ്ടോ; ഇതിനായി ധനകാര്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ജനങ്ങളുടെ ഉയര്‍ന്ന വാങ്ങല്‍ശേഷി കൂടി കണക്കിലെടുത്ത് വിപണി ഇടപെടല്‍ ശാക്തീകരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടോ;
( സി )
സർക്കാരിന്റെ കാര്യക്ഷമമായ സാമ്പത്തിക ഇടപെടലുകളുടെ ഫലമായി വിവിധ മേഖലകളില്‍ താെഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയിലും ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
*343.
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംയോജിത ചരക്ക് സേവന നികുതി പരിഷ്കരിയ്ക്കാത്തത്‌ കാരണം സംസ്ഥാന സർക്കാരിന് കോടിക്കണക്കിന് രൂപ പ്രതിവർഷം നഷ്ടപ്പെടുന്നുവെന്ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സംയോജിത ചരക്ക് സേവന നികുതി ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ള തുക ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
*344.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതം കുറച്ചതും റവന്യൂ കമ്മി ഗ്രാന്റും ജി.എസ്.ടി. നഷ്ടപരിഹാരവും നിര്‍ത്തലാക്കിയതുമാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതത്തില്‍ കുറവിന് കാരണമായിട്ടുള്ളതെന്നത് വസ്തുതയാണോ; എങ്കിൽ ഇക്കാര്യം മറയ്ക്കാനായി ജി.എസ്.ടി. നഷ്ടപരിഹാര കുടിശിക ലഭിക്കുന്നതിലെ കാലതാമസം മാത്രമാണ് പ്രശ്നമെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച യഥാർത്ഥ വസ്തുത വിശദമാക്കാമോ;
( ബി )
പെട്രോള്‍, ഡീസല്‍ എന്നിവയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന സെസ്സ് എത്ര വീതമെന്ന് അറിയിക്കാമോ; ഈ ഇനത്തില്‍ സംസ്ഥാനത്ത് നിന്ന് എത്ര തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചുവെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് 2015 ഏപ്രില്‍ മുതല്‍ പെട്രോള്‍,ഡീസല്‍ എന്നിവയിന്മേല്‍ പ്രതിലിറ്ററിന് ഓരോ രൂപ വീതം അധിക നികുതി ചുമത്തി വരുന്നുണ്ടോ;
( ഡി )
സാമ്പത്തിക ഞെരുക്കവും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിഷേധവും ക്ഷേമ പദ്ധതികള്‍ക്കെതിരെയുളള പ്രസ്താവനയും മറികടന്നുകൊണ്ട് ക്ഷേമ നടപടികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*345.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് കേരളത്തിന്റെ ക്ഷേമ, വികസന ബദല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാനത്തിന്റെ ധനകാര്യ-വികസന-ആസൂത്രണ സമീപനത്തില്‍ എന്തെല്ലാം കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നികുതി, നികുതിയിതര വരുമാനം സമാഹരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ അധികാരം പരിമിതമായിരിക്കുന്നതുമൂലമുള്ള പ്രശ്നം മറികടക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള വരുമാന നഷ്ടം നികത്തുന്നതിനുള്ള ജി.എസ്.ടി. നഷ്ടപരിഹാര കാലയളവ് നീട്ടണമെന്ന ആവശ്യം ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നോ; ആയതിനോട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ?
*346.
ശ്രീ എം നൗഷാദ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവോ; പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്വകാര്യ മേഖലയിലെ ചെറുതും ഇടത്തരവുമായ കശുവണ്ടി ഫാക്ടറി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
*347.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി.അൻവർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിട്ടുളള വരുമാന നഷ്ടം നികത്തുന്നതിനായി നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് ജി.എസ്.ടി. കൗണ്‍സിലില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; കേന്ദ്ര സർക്കാരിന്റെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് സംസ്ഥാനത്തിന് ആക്ഷേപം ഉളളതായി സംസ്ഥാനത്ത് നിന്നുളള അംഗം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുളളതും ആയതിന് കേന്ദ്ര ധനകാര്യ മന്ത്രി നല്‍കിയിട്ടുളള മറുപടിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*348.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഏതെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച ഏതെങ്കിലും അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ ഇത് സംസ്ഥാനത്ത് നടപ്പാക്കുന്നത് ഏതെല്ലാം ഏജന്‍സികൾ മുഖേനയാണെന്ന വിവരം ലഭിച്ചിട്ടുണ്ടോ; സംസ്ഥാനത്തെ സഹകരണ മേഖലയെ സംബന്ധിച്ച എന്തൊക്കെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച എന്തെങ്കിലും അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സഹകരണ സംഘങ്ങള്‍ക്കായി കേന്ദ്ര തലത്തില്‍ ഏകീകൃത സോഫ്റ്റ്‍വെയർ ഉപയോഗിക്കണമെന്ന് അറിയിച്ചിട്ടുണ്ടോ; എങ്കിൽ അതിലൂടെ സംസ്ഥാനത്തെ സഹകാരികളുടെ വ്യക്തി വിവരങ്ങള്‍ കൈമാറുന്നത് മുഖേന സഹകരണ മേഖലയിലുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമാക്കാമോ?
*349.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഐ.ജി.എസ്.ടി. ഇനത്തിൽ ഇരുപത്തി അയ്യായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഐ.ജി.എസ്.ടി. റിട്ടേണുകൾ ഫയൽ ചെയ്യുന്നതില്‍ പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
ഇക്കാര്യം ജി.എസ്.ടി. കൗൺസിലിൽ ഉന്നയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*350.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ കണക്കെടുപ്പിനായി പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംരംഭം ആരംഭിക്കാൻ സർക്കാരിന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുന്നതിന് പകരം പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് വ്യവസായം ആരംഭിക്കാൻ കെ-സ്വിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ പ്രത്യേകമായി ഒരു പോർട്ടൽ ആരംഭിച്ചുകൊണ്ട് വിവരശേഖരണം നടത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ?
*351.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഒരു ജില്ലയ്ക്ക് ഒരു വിള പദ്ധതി ആവിഷ്കരിച്ച് തരിശുഭൂമി മാതൃക കൃഷിത്തോട്ടങ്ങളാക്കാൻ സഹകരണ വകുപ്പിന് പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഓരോ ജില്ലയിലും അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹകരണ സംരംഭകത്വ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
*352.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളില്‍ ലോണുകള്‍ അനുവദിക്കുന്നതിലും സെറ്റില്‍ ചെയ്യുന്നതിലും ഉണ്ടാകുന്നതായി പറയപ്പെടുന്ന ക്രമക്കേടുകൾ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നോട്ട് നിരോധനം, പ്രളയം, കോവിഡ് എന്നിവ മൂലം ഉണ്ടായിട്ടുള്ള സാഹചര്യം പരിഗണിക്കാതെ സർഫാസി ആക്ട് പ്രകാരമുള്ള നടപടികളും സിബിൽ സ്കോർ കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികളും സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നത് മൂലം ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ബാങ്കുകള്‍ ലോണുകള്‍ നല്‍കാന്‍ സമ്മതിച്ചാലും നിയമോപദേശത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാര്‍ക്ക് ലോണുകള്‍ നിഷേധിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
*353.
ശ്രീ. പി.വി.അൻവർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വെെദ്യുതി നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ ആവശ്യകതയുടെ എഴുപത് ശതമാനം വെെദ്യുതിയും ഇറക്കുമതി ചെയ്യുന്നതാണെന്നതിനാല്‍ വെെദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ഇടപെടല്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് വെെദ്യുതിയുടെ ദുരുപയോഗം ഒഴിവാക്കി ഉപയോഗ നിയന്ത്രണത്തിന് ഉദ്ദേശമുണ്ടോ; സംസ്ഥാനത്ത് വെെദ്യുതിയുടെ വിതരണ നഷ്ടം ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*354.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ചേർക്കപ്പെട്ട ഓരോ സംരംഭവും നിലവിൽ പ്രവർത്തിക്കുന്നതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംരംഭകരെയോ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവരെയോ നേരിട്ട് സമീപിക്കാതെ നടത്തിയ വിവരശേഖരണം സംബന്ധിച്ച ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ആധികാരികത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ചേർക്കപ്പെട്ടതും നിലവിൽ പ്രവർത്തിക്കുന്നതും എന്നാല്‍ സർക്കാർ സഹായം ലഭ്യമാക്കാത്തതുമായ സംരംഭങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
*355.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ ഓഡിറ്റ് ​പ്രകാരം കെ.എസ്.ഇ.ബി. ലാഭത്തിലാണോ പ്രവർത്തിക്കുന്നത്; വിശദമാക്കുമോ;
( ബി )
ലാഭത്തിലായിട്ടും നാല് വർഷം തുടർച്ചയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം റെഗുലേറ്ററി കമ്മീഷന് മുമ്പിൽ സമർപ്പിച്ചിരുന്നോ; ഓരോ വർഷവും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ച തുക എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ഇങ്ങനെ ആവശ്യപ്പെടേണ്ട സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; നിരക്ക് വർദ്ധനവിൽ നിന്നും പിൻമാറാൻ ആവശ്യമായ നിർദേശം നൽകുമോ എന്ന് അറിയിക്കുമോ?
*356.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഐ.ജി.എസ്.ടി. വിഹിതം കേന്ദ്ര ഐ.ജി.എസ്.ടി. പൂളിൽ നിന്നും ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ സംയോജിത ചരക്ക് സേവന നികുതിയുടെ പരിഷ്കാരങ്ങൾ യഥാസമയം നടപ്പിലാക്കാൻ സാധിക്കാത്തതും അന്തർ സംസ്ഥാന ചരക്ക് ഇടപാടുകളിൽ റിട്ടേണുകൾ കർക്കശമാക്കാത്തതുമാണ് ആയതിന്റെ പ്രധാന കാരണം എന്നത് വസ്തുതയാണോ;
( സി )
സംസ്ഥാനത്തിന് അർഹമായ സംയോജിത ചരക്ക് സേവന നികുതിയുടെ വിഹിതം കേന്ദ്ര ഐ.ജി.എസ്.ടി. പൂളിൽ നിന്നും നേടിയെടുക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
*357.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെങ്കിലും സഹകരണ ബാങ്ക് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അത് തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടൽ നടത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനും സർക്കാർ ഇടപെടലിലൂടെ മികവുറ്റതാക്കി മാറ്റുന്നതിനും സഞ്ചിത നിധി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ മേഖലയിലെ നിക്ഷേപവും നിക്ഷേപകരുടെയും സഹകാരികളുടെയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് നിലവിലുള്ള ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇതിനായി സഹകരണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*358.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാസം തോറും വൈദ്യുതി നിരക്ക്‌ കൂട്ടാൻ വിതരണ കമ്പനികൾക്ക്‌ അനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ചട്ടം ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭേദഗതിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി വിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകള്‍, ഹൈഡ്രജൻ ഉല്പാദനം മുതലായവയ്‌ക്കുള്ള സാധ്യതാ പഠനങ്ങൾ ഊർജിതമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വൈദ്യുതി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ യഥാസമയം വിലയിരുത്തി വൈദ്യുതി കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാകുന്ന കരാറുകളിൽ ഏർപ്പെടുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*359.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവിലുള്ള ഓവര്‍ഹെഡ് ലൈനുകള്‍ മാറ്റി ഭൂഗര്‍ഭ ലൈനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*360.
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കാർഷികാഭിവൃദ്ധിക്കുള്ള പദ്ധതികളും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ സംരംഭങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ;
( ബി )
കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി പദ്ധതിയില്‍ വിവിധ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന ആയിരത്തി മുന്നൂറ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമോ; സംരംഭങ്ങളുടെ വിശദ പദ്ധതിരേഖ തയ്യാറായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അതിജീവന സാധ്യത മനസ്സിലാക്കി ഏറ്റെടുക്കാവുന്ന സംരംഭങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനും സംഘങ്ങളെ സംരംഭകത്വത്തിന് പ്രേരിപ്പിക്കുന്നതിനും അപെക്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.