STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*61.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സമഗ്ര ക്ഷേമം ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*62.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന വിസ്തൃതിക്ക് ഉൾക്കൊള്ളാവുന്നതിനപ്പുറം വന്യമൃഗങ്ങൾ പെരുകുന്നതാണ് അവ ജനവാസ മേഖലകളിലേക്ക് കടന്നുവരുന്നതിന്റെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനോ പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( സി )
ജനങ്ങൾക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ തയ്യാറാകുമോ; എങ്കിൽ വിശദമാക്കുമോ?
*63.
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബഫർ സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജനവാസ മേഖല ഉൾപ്പെടുന്നുണ്ടോ; എങ്കില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വനപ്രദേശത്തോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആണെന്ന സർക്കാർ ഉത്തരവ് റദ്ദാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സീറോ ബഫർ സോൺ നടപ്പാക്കി പ്രസ്തുത മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*64.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓരോ യൂണിറ്റ് (ആയിരം ലിറ്റർ) വെള്ളത്തിനും 10 രൂപ നിരക്കിൽ കരം വർദ്ധിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിരക്കിൽ വെള്ളക്കരം വർദ്ധിപ്പിച്ചാൽ ശരാശരി പതിനായിരം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ നിലവിലെ വെള്ളക്കരം 44.41 രൂപയിൽ നിന്നും 144.41 രൂപയായി വർദ്ധിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇപ്രകാരമുള്ള വർദ്ധനവ് തീരുമാനിക്കാൻ ഉണ്ടായ സാഹചര്യം വിശദമാക്കാമോ?
*65.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ ഒ . ആർ. കേളു
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായ നിയന്ത്രണങ്ങള്‍ ദേശീയോദ്യാനങ്ങളുടെയും വന്യമൃഗസങ്കേതങ്ങളുടെയും അതിര്‍ത്തിയില്‍ നിന്നും ഒരു കിലോ മീറ്റർ ചുറ്റളവില്‍ ഏര്‍പ്പെടുത്തണമെന്ന് 2022 ജൂണ്‍ മാസത്തില്‍ സുപ്രീം കോടതി ഉത്തരവിട്ടത് സംസ്ഥാനത്തെ മലയാേര ജില്ലകളിലെ ജനങ്ങളില്‍ സൃഷ്ടിച്ച ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആശങ്ക അകറ്റുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
സുപ്രീം കോടതി നിര്‍ദ്ദേശാനുസരണമുള്ള ഉപഗ്രഹ സര്‍വേയോടൊപ്പം നേരിട്ടുള്ള സര്‍വേ കൂടി നടത്താന്‍ തീരുമാനിച്ചത് വഴി ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോയെന്ന് അറിയിക്കാമോ?
*66.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നുമായി ആയിരത്തി അറുനൂറോളം കോടി രൂപ കുടിശികയിനത്തില്‍ പിരിച്ചെടുക്കാനുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നും കുടിശിക പിരിച്ചെടുക്കാതെ വെള്ളക്കരം കൂട്ടി ജനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കാനുള്ള കുടിശികത്തുക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുമോ?
*67.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ കൂടുതല്‍ അപായകരവും അനിശ്ചിതവുമാക്കിത്തീര്‍ക്കുന്ന സാഹചര്യത്തില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പരിശീലനം നേടിയ കടല്‍ സുരക്ഷാ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടോ; മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ കടലിലേക്ക് പോകുന്നതും വരുന്നതും രേഖപ്പെടുത്തുന്നതിനും അപായ സാഹചര്യമുണ്ടായാല്‍ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
*68.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് കൃത്യസമയത്ത് തന്നെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്കോളര്‍ഷിപ്പ് മുടക്കുന്ന തരത്തിലുള്ള ഇടപെടല്‍ മറികടന്ന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം തുക പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
രണ്ടര ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടോയെന്നും ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?
*69.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന നിർത്തലാക്കിയത് പട്ടികജാതി പെൺകുട്ടികൾക്കുള്ള വാത്സല്യ നിധി ഇൻഷുറൻസ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നിന്നും എൽ.ഐ.സി. പിന്മാറിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ അംഗങ്ങളായവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*70.
ശ്രീ. സജീവ് ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി ഭീമമായ നഷ്ടത്തിലാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇപ്രകാരം നഷ്ടത്തിലാകാനുണ്ടായ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വെള്ളക്കരത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് ജല അതോറിറ്റിയുടെ നഷ്ടം നികത്താനാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നുമുള്ള കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കാൻ സാധിക്കാത്തതാണ് ജല അതോറിറ്റി നഷ്ടത്തിലാകാനുള്ള പ്രധാന കാരണം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*71.
ശ്രീ. എ. രാജ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയ വിധിയില്‍ സുപ്രീം കോടതിയില്‍ നിന്നും ഇളവ് നേടിയിട്ടുണ്ടോ; ബഫര്‍ സോണ്‍ വിഷയത്തിലെ സങ്കീര്‍ണ്ണതകളും പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും ധരിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ബഫര്‍ സോൺ വിഷയത്തിൽ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ ഇളവ് വരുത്തുന്നതിന് ഇടയാക്കും വിധം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*72.
ഡോ.കെ.ടി.ജലീൽ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ഭവനങ്ങളിൽ കുടിവെള്ള ലഭ്യത സാര്‍വത്രികമാക്കുന്നതിന് ലക്ഷ്യമിട്ട ജൽജീവൻ മിഷന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതി നിര്‍വഹണത്തിന്റെ ഏകോപനത്തിനും മേൽനോട്ടത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദമാക്കുമോ;
( സി )
പദ്ധതിയിൽ സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെലവഴിക്കുന്ന തുക എത്ര വീതമെന്ന് വ്യക്തമാക്കുമോ?
*73.
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതിയില്‍പ്പെട്ടവരുടെ വായ്പാ കുടിശിക എഴുതിത്തള്ളാനുള്ള നടപടികൾ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
പട്ടികജാതിയില്‍പ്പെട്ടവരുടെ വായ്പാ കുടിശിക എഴുതിത്തള്ളാനുള്ള പദ്ധതികൾ നിലവിലുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും എത്ര തുക വരെ എഴുതിത്തള്ളാനുള്ള വ്യവസ്ഥകളുമാണ് പദ്ധതിയിലുള്ളത്; അതിനായുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്;
( സി )
കൂടുതല്‍ പ്രയോജനം ലഭിക്കും വിധം പദ്ധതി പുനരാവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*74.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബ വാര്‍ഷിക വരുമാനമുളള പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകള്‍ നിഷേധിച്ച സാഹചര്യത്തിൽ വരുമാന പരിധിയില്ലാതെ മുഴുവന്‍ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ ജന വിഭാഗങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഇ-ഗ്രാൻറ്റ് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*75.
ശ്രീമതി ദെലീമ
ശ്രീമതി യു പ്രതിഭ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് പ്രദേശത്തെ പ്രളയ ഭീഷണിയും കുടിവെള്ളക്ഷാമവും പരിഹരിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കെെവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടം അറിയിക്കാമോ;
( ബി )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ; പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രളയം തടയുന്നതിനായി കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി ജലവിഭവ വകുപ്പ് മുഖേന നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കുമോ?
*76.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം പിന്തുടരുന്ന സമഗ്ര ജലവിഭവ മാനേജ്മെന്റിന്റെ ഫലമായി ജലലഭ്യത വർദ്ധിപ്പിക്കുന്നതിനും ഭൂജല സംരക്ഷണശേഷി വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിട്ടുള്ള ജലവിഭവത്തിലെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി ജലസംരക്ഷണത്തിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വിശദമാക്കാമോ;
( സി )
സമഗ്ര ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമായി പുഴകളെ ജലസംഭരണികളാക്കി മാറ്റുന്നതിനും മലിനീകരണം തടയുന്നതിനും പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ലഭിക്കുന്ന മഴവെള്ളം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് മണ്ണിന്റെ ജലസംരക്ഷണശേഷി വർദ്ധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*77.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ കണ്ടെത്തി മൈക്രോ പ്ലാനിംഗിലൂടെ അവരുടെ സാമൂഹിക പുനരധിവാസവും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും പൊതുജന പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭൂരഹിതരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഭൂമിയും വീടും അനുവദിക്കുന്ന പദ്ധതിയില്‍ കൈവരിച്ച നേട്ടം അറിയിക്കാമോ?
*78.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലെ അരവണ നിർമ്മാണത്തിന് ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ച സംഭവത്തെ തുടര്‍ന്ന് അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നോ;
( ബി )
അരവണ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് ബോർഡ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
അരവണയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം തടയാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
*79.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റിലുമുള്ള പന്ത്രണ്ട് കിലോമീറ്റര്‍ വരെയുള്ള ദൂരപരിധി പരിസ്ഥിതി സംവേദക മേഖലയാക്കണമെന്ന 2011-16 ലെ സര്‍ക്കാര്‍ തീരുമാനത്തോട് ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും അനുകൂല തീരുമാനം എടുത്തിരുന്നോയെന്ന് വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;
( ബി )
ഉപഗ്രഹ സര്‍വേയിലെ വിവരങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ പരാതികളിന്മേൽ ഫീല്‍ഡ് സര്‍വേയിലൂടെ വ്യക്തത വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുജന താല്പര്യം കണക്കിലെടുത്ത് കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*80.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള സാമ്പത്തിക, വാണിജ്യ മേഖലകളിലെ തകർച്ച കാരണം ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയിലുണ്ടായിട്ടുള്ള ഇടിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയിലുണ്ടായിട്ടുള്ള ഇടിവ് കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ ഏതെല്ലാം വിധത്തിൽ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇന്ത്യയുടെ ആകെ സമുദ്രോല്പന്ന കയറ്റുമതിയുടെ ഒന്‍പത് ശതമാനം കൈകാര്യം ചെയ്യുന്ന കേരളത്തിന് പുതിയ ഓർഡറുകൾ ലഭിക്കുന്നതിന് ഇതുമൂലം കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ ഇത് ചെറുകിട മത്സ്യ സംസ്കരണശാലകളെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ സമുദ്രോല്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളായ ചൈന, യു.എസ്. എന്നീ രാജ്യങ്ങളിലേക്കുളള കയറ്റുമതിയില്‍ വന്ന കുറവ് പരിഹരിക്കുന്നതിനായി പുതിയ വിപണി കണ്ടെത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*81.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ജനവാസ മേഖലയിലേയ്ക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നതിന്റെ കാരണം അവയുടെ എണ്ണം വർദ്ധിക്കുന്നതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ വന്യജീവികളുടെ എണ്ണം വർദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*82.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിനായി 100 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിരുന്നോ എന്ന് വിശദമാക്കാമോ;
( ബി )
ആയതില്‍ നാളിതുവരെ 20 കോടി രൂപയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയത് എന്നത് വസ്തുതയാണോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് ശേഷിക്കുന്ന തുക നഷ്ടമാകാതിരിക്കാൻ കൈക്കൊണ്ട നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*83.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇരുപത്തിമൂന്ന് സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിലെ ജനവാസ പ്രദേശങ്ങൾ നിർണ്ണയിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധനയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർവേ നടപടികൾ പൂർത്തിയാക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
വിദഗ്ദ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധന എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നറിയിക്കാമോ;
( ഡി )
പ്രസ്തുത സർവേ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*84.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാർത്ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ യുവജന മുന്നേറ്റം സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
അത്യന്തം മാരകമായ സിന്തറ്റിക് ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തിക്കുന്ന വാഹകരായി പെൺകുട്ടികളുൾപ്പെടെയുള്ള യുവജനങ്ങൾ വ്യാപകമായി മാറുന്ന സാഹചര്യത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ലഹരി മരുന്നുകൾ കൈവശം വയ്ക്കുന്നതിനും വിപണനം നടത്തുന്നതിനും ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും യുവജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് യുവജനകാര്യ വകുപ്പ് കൂടുതൽ പ്രചാരണ പരിപാടികൾ നടപ്പിലാക്കുമോ; വിശദമാക്കാമോ;
( സി )
ലഹരിയ്ക്കടിമയാകുന്ന യുവജനങ്ങളെ കണ്ടെത്തി ലഹരി മുക്ത കേന്ദ്രങ്ങളിലെത്തിച്ച് ആവശ്യമായ ബോധവൽക്കരണവും ചികിത്സയും നൽകുന്നതിന് സംസ്ഥാന യൂത്ത് ആക്ഷൻ ഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തുമോ; വിശദമാക്കുമോ;
( ഡി )
നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തിലധിഷ്ഠിതമായി യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രചാരണ പരിപാടി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*85.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങളിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളിലെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദാംശം, പുരോഗതി എന്നിവ അറിയിക്കുമോ;
( ബി )
ഐ.ഐ.റ്റി.കള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പദ്ധതി പരിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( സി )
സ്കോളര്‍ഷിപ്പ്‌ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും സ്കോളര്‍ഷിപ്പ്‌ തുകയുടെ വിശദാംശവും അറിയിക്കുമോ?
*86.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംരക്ഷിച്ചുകിട്ടുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; ഇക്കാര്യത്തില്‍ ഭരണപരമായ നടപടികളോടൊപ്പം നിയമപരമായ നടപടികളും ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*87.
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോഴും അതിന്റെ പേരില്‍ മുഴുവന്‍ വികസനവും തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ പരിസ്ഥിതി സംവേദക മേഖല വനാതിര്‍ത്തിയില്‍ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധിപ്പിക്കുന്നതിന് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള ജനവാസം സംബന്ധിച്ച വിവരശേഖരണത്തിനായി രൂപീകരിച്ച അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള വിദഗ്ദ്ധ സമിതിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വനാതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന ഒരാളും കുടിയിറക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*88.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലകളിലിറങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കർഷകർ അടക്കം കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വയനാട്ടിലെ തൊണ്ടർനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് ആശ്വാസം നൽകാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
വന്യജീവികളുടെ ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുന്നത് തടയാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തുടനീളം വന്യജീവികളുടെ ആക്രമണം തടയാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*89.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസേചന അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന യഥാസമയം നടത്താറുണ്ടോയെന്ന് വിശദമാക്കാമോ; ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയുടെ വിശദാംശം അറിയിക്കുമോ;
( ബി )
ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ;
( സി )
സുരക്ഷാ പരിശോധനയില്‍ നവീകരണമോ ഡീ കമ്മീഷനിംഗോ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അണക്കെട്ടുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എന്തെല്ലാം സഹായങ്ങൾ തേടിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
*90.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ വരുന്ന ജലാശയങ്ങളില്‍ ബോട്ടിങ്, കുട്ടവഞ്ചി സഞ്ചാരം, കയാക്കിങ് എന്നിവ പോലുള്ള ജലവിനോദ പരിപാടികള്‍ നടപ്പാക്കി വരുന്നുണ്ടോ; ഇതിന് പ്രാദേശികാടിസ്ഥാനത്തില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനടക്കം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശം അറിയിക്കുമോ;
( സി )
ഏതൊക്കെ ഏജന്‍സികള്‍ക്കാണ് കരാറില്‍ ഏര്‍പ്പെടുന്നതിന് യോഗ്യതയുള്ളത്; കരാറിന്റെ മാനദണ്ഡങ്ങള്‍ അറിയിക്കാമോ; മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഏജന്‍സികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ജലാശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ഇറിഗേഷന്‍ ടൂറിസം പദ്ധതിക്കായി 2023-24 സാമ്പത്തികവര്‍ഷം എത്ര തുക ചെലവഴിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ?

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.