STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*271.
ശ്രീ. എം.വിജിന്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍റോള്‍മെന്റ് റേഷ്യോ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠന സൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എന്‍റോള്‍മെന്റ് റേഷ്യോ ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ;
( സി )
പഠനസൗകര്യ വിപുലീകരണത്തോടൊപ്പം ഗവേഷണ ഫലങ്ങള്‍ കൃഷിയും വ്യവസായവുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ ഒരു വികസിത സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*272.
ശ്രീ എം വിൻസെൻറ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ച് ശമ്പളം തീരുമാനിക്കണമെന്ന പുതിയ നിർദേശം കെ.എസ്.ആര്‍.ടി.സി. മുന്നോട്ട് വച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർദേശം സർക്കാര്‍ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണോ എന്ന് വിശദമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത നിർദേശം മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
*273.
ശ്രീ. ആന്റണി ജോൺ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ കരസ്ഥമാക്കുന്നതിനായി എഞ്ചിനീയറിംഗ് ഡിപ്ലോമയും ഡിഗ്രിയും ഉള്ളവരുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അസാപ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
തൊഴില്‍ മേഖലകളിലെ ആവശ്യകതയ്ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പരിപാടി ആരംഭിച്ചിട്ടുണ്ടോ;
( സി )
തൊഴില്‍ പരിശീലനത്തിന്റെ മികവ് കണക്കിലെടുത്ത് അസാപിന് അസെസ്‍മെന്റ് ഏജന്‍സിയായും അവാര്‍ഡിംഗ് ഏജന്‍സിയായും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*274.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബർ വിലസ്ഥിരതാ ഫണ്ട് ലഭ്യമാക്കുന്നതിനായി കർഷകർ സമർപ്പിച്ച ആയിരത്തോളം അപേക്ഷകൾ സർക്കാർ നാളിതുവരെ പരിഗണിച്ചിട്ടില്ല എന്നത് വസ്തുതയാണോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ റബർ വിലസ്ഥിരതാ ഫണ്ട് നൽകുന്നതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തിയിട്ടും പത്ത് കോടി രൂപയിൽ താഴെ മാത്രമാണ് വിതരണം ചെയ്തത് എന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഇപ്രകാരം തുക അനുവദിക്കാനുണ്ടായ കാരണം വിശദമാക്കാമോ?
*275.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈസൻസ് റദ്ദാക്കപ്പെട്ടവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും വാഹനങ്ങള്‍ ഓടിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിലേയ്ക്കായി രക്ഷകര്‍ത്താക്കള്‍, സ്കൂള്‍ അധികൃതര്‍, അദ്ധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന റോഡ് സുരക്ഷാ ക്ലബ്ബുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ലൈസൻസ് റദ്ദാക്കപ്പെട്ടവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും വാഹനങ്ങള്‍ ഓടിക്കുന്നത് തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
*276.
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ടാർജറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ടാർജറ്റ് പൂർത്തിയാക്കിയാൽ മാത്രമേ മുഴുവൻ ശമ്പളവും നൽകുകയുള്ളൂ എന്ന നിലപാട് കെ.എസ്.ആർ.ടി.സി. എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ടാര്‍ജറ്റ് നേടിയില്ലെങ്കിൽ ശമ്പളം കുറയും എന്ന വ്യവസ്ഥ മുന്നോട്ടുവച്ചിട്ടുണ്ടോ; എങ്കിൽ ഈ നിർദേശം മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
*277.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ തൊഴില്‍ ക്ഷമതയില്‍ പ്രതീക്ഷിക്കുന്ന ഉന്നത നിലവാരം പുലര്‍ത്തുന്നില്ലെന്ന പ്രശ്നം പരിഹരിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ആഗോള തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും ദേശീയ തലത്തിലെ മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും അനുയോജ്യമായ വിധത്തില്‍ സിലബസ് പരിഷ്കരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എല്ലാ കോഴ്സുകളിലും തൊഴില്‍ നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടോ; കെ-സ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
*278.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പ്രതിമാസം ആവശ്യമായി വരുന്ന തുക എത്രയെന്ന് അറിയിക്കുമോ; ആയതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യ്ക്ക് വരുമാനം ലഭിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
2022 ഡിസംബർ മാസം ഇരുനൂറ് കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടിയിട്ടും കെ.എസ്.ആർ.ടി.സി.യ്ക്ക് ജീവനക്കാരുടെ ശമ്പളം യഥാസമയം പൂര്‍ണ്ണമായും നൽകുന്നതിന് കഴിയാതെ വന്നിട്ടുണ്ടോ; എങ്കിൽ ഈ പ്രതിസന്ധിയുടെ കാരണം വെളിപ്പെടുത്തുമോ;
( സി )
കെ.എസ്.ആർ.ടി.സി.യുടെ ഓരോ ഡിപ്പോകൾക്കും വരുമാനത്തിന് ടാർജറ്റ് നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ ടാർജറ്റിന് ആനുപാതികമായാണോ ജീവനക്കാർക്ക് ശമ്പള വിതരണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ശമ്പളം നൽകാനായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?
*279.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിയും നൈപുണ്യ വികസനത്തിനുള്ള അവസരവും ഒരുക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നൽകിയിട്ടുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ;
( ബി )
നൂതനാശയങ്ങളെ ഉല്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( സി )
ശാസ്ത്ര, സാങ്കേതികശാസ്ത്ര രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി തുക നീക്കിവെച്ചിട്ടുണ്ടോ; ഇതിനായി എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*280.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് സർക്കാരിന് മുൻപിൽ പുതിയ നിർദേശങ്ങള്‍ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
വരുമാന വർദ്ധനവിനായി ഓരോ ഡിപ്പോയ്ക്കും ടാർജറ്റ് നിശ്ചയിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ടാർജറ്റിന്റെ അടിസ്ഥാനത്തിൽ ശമ്പള വിതരണം നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
*281.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സിലും സിൻഡിക്കേറ്റിലുമായി പുതുതായി ആറ് പേരെ കൂടി നാമനിർദ്ദേശം ചെയ്യുവാനുള്ള നിയമഭേദഗതി ഉൾപ്പെട്ട ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓർഡിനൻസ് പ്രകാരം നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ ഇപ്പോഴും സിൻഡിക്കേറ്റിൽ തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ തുടരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത അംഗങ്ങൾ അനധികൃതമായി സിൻഡിക്കേറ്റിൽ തുടർന്നത് സർവകലാശാല സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ച് എന്ന് വിശദമാക്കാമോ?
*282.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ക്ക് കൃത്യമായി പെന്‍ഷന്‍ നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്നറിയിക്കുമോ; നിലവില്‍ പെന്‍ഷന്‍ കുടിശിക നല്‍കാനുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രിയാത്മകമായ നിര്‍ദേശം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
*283.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് അമിത വില വര്‍ദ്ധനവിനും സുരക്ഷിതമല്ലാത്ത പച്ചക്കറികള്‍ വിപണിയിലെത്തുന്നതിനും കാരണമാകുന്നതിനാല്‍ പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളിലൂടെയുള്ള നേട്ടം വിശദമാക്കാമോ;
( ബി )
പച്ചക്കറി കൃഷിക്ക് സാധ്യതയുള്ള കാര്‍ഷിക ആവാസ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( സി )
മികച്ചയിനം നടീല്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*284.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള പല ജില്ലകളിലും ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രഖ്യാപനങ്ങള്‍ വന്നതിന് ശേഷവും കൃഷി ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാസവളങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയാന്‍ ജൈവ വളങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കര്‍ഷകര്‍ക്ക് നല്‍കുന്ന വളങ്ങള്‍ ഏതെന്ന് നിശ്ചയിക്കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ തീരുമാനം എടുക്കുന്നതിന് നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*285.
ശ്രീ വി ജോയി
ശ്രീ. പി.വി.അൻവർ
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്യക്ഷമമായ പൊതുഗതാഗതത്തിന് അനിവാര്യ ഘടകമായ കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി മുഖേന പുതിയ ബസുകള്‍ വാങ്ങാന്‍ തീരുമാനമായിട്ടുണ്ടോ;
( ബി )
പൊതുസര്‍വീസ് എന്ന നിലയില്‍ ഇന്ധന വിലയിലുണ്ടാകുന്ന വിലവര്‍ദ്ധനവിന് ആനുപാതികമായി യാത്രക്കൂലി നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനം പ്രതിദിന നഷ്ടം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് വിപുലീകരിച്ച് മികച്ച വാഹന വിനിയോഗം വഴി വരുമാന വര്‍ദ്ധനവിന് നടപടിയെടുത്തിട്ടുണ്ടോ;
( സി )
2016 ജനുവരിയിലെയും നിലവിലെയും ഡീസല്‍ വില താരതമ്യം ചെയ്ത് അറിയിക്കാമോ; 2016 ജനുവരി, 2023 ജനുവരി മാസങ്ങളില്‍ ജീവനക്കാരുടെ ശമ്പളത്തിനായി എത്ര തുക വീതമാണ് വേണ്ടിയിരുന്നതെന്ന് വ്യക്തമാക്കുമോ?
*286.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം. എം. മണി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി എന്നിവയുടെ ആവശ്യകതയ്ക്ക് അയല്‍ സംസ്ഥാനങ്ങളുടെ മേലുള്ള ആശ്രിതത്വവും ശീതീകൃത സംഭരണ കേന്ദ്രങ്ങളുടെ അഭാവവും സൃഷ്ടിക്കുന്ന വിലയുടെ അസ്ഥിരതയില്‍ നിന്ന് സംസ്ഥാനത്തെ ഉല്പാദകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് മുഖേന നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
മരച്ചീനി, നേന്ത്രക്കായ, കൈതച്ചക്ക തുടങ്ങിയവയ്ക്ക് അധികോല്പാദനം ഉണ്ടായ ഘട്ടത്തില്‍ വിലത്തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഇടപെടുന്നതിന് ഹോര്‍ട്ടികോര്‍പ്പിന് സാധ്യമായിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഉല്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കുന്നത് വില നിയന്ത്രണത്തിന് പ്രയോജനപ്രദമാണെങ്കിലും കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തിനകത്ത് നിന്നും കൂടുതല്‍ സംഭരിക്കുന്നതിന് പ്രാധാന്യം നല്‍കുമോ; വിശദമാക്കുമോ?
*287.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവവൈജ്ഞാനിക സമൂഹത്തിന്റെ നിര്‍മ്മിതിയുടെ ദിശാസൂചകം എന്ന നിലയില്‍ സംസ്ഥാനത്തെ കലാലയങ്ങളുടെ പ്രവര്‍ത്തന സമയം വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ കലാലയങ്ങളില്‍ ഐ.ഐ.ടി.കള്‍ക്കും, എന്‍.ഐ.ടി.കള്‍ക്കും സമാനമായ സമയക്രമം പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഉണ്ടാകാവുന്ന നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വൈ‍‍ജ്ഞാനിക സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഗവേഷണ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്ലീസ് പദ്ധതി സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*288.
ശ്രീ. എ. രാജ
ശ്രീ എം രാജഗോപാലൻ
ശ്രീ ഡി കെ മുരളി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൻകിട റെസ്റ്റോറന്റുകൾ മുതല്‍ ചെറിയ തട്ടുകടകൾ വരെ ലാഭേഛയോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതോ സംസ്ഥാനത്തുതന്നെയുള്ള സ്വകാര്യ ഡയറികളിൽ നിന്നുള്ളതോ ആയ പാലാണ് ഉപയോഗിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പാൽ നിശ്ചിത ഗുണനിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ഷീര വികസന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ പാലും ഫോർമാലിൻ, യൂറിയ ഉൾപ്പെടെയുള്ള രാസവസ്തുക്കളും ആന്റിബയോട്ടിക്കുകളും കലർത്തിയ പാലും വ്യാപകമായി വിൽക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന കർശനമാക്കുന്നതോടൊപ്പം സഞ്ചരിക്കുന്ന ലബോറട്ടറികൾ വ്യാപകമാക്കാനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
മിൽമയുടെയും മറ്റ് ക്ഷീര സഹകരണ സംഘങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പുവരുത്തുമോ?
*289.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര മിഷന്റെ ഭാഗമായി നാളികേര കൃഷി വ്യാപനത്തോടൊപ്പം ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ എത്ര കേരഗ്രാമങ്ങള്‍ ഉണ്ടെന്നും പുതിയ കേരഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നും പ്രസ്തുത പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ഉല്പാദനക്ഷമത കൂടിയ തെങ്ങിന്‍ തൈകള്‍ നല്‍കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
കര്‍ഷകര്‍ക്ക് തെങ്ങുകയറ്റ യന്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ടോ; സ്വയം പ്രവര്‍ത്തിക്കുന്ന തെങ്ങുകയറ്റ യന്ത്രം വികസിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ച് അതിനായി മുന്‍കൈയ്യെടുക്കുമോ; എങ്കിൽ വിശദമാക്കാമോ?
*290.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് എണ്ണത്തില്‍ അധികമെങ്കിലും തൊഴില്‍ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ പിറകിലായി പോകുന്നതിന്റെ കാരണങ്ങള്‍ പഠന വിധേയമാക്കി അവരുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ?
*291.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക റബറിന്റെ വിലത്തകര്‍ച്ചയെ തുടർന്ന് ചെറുകിട, ഇടത്തരം കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
റബര്‍ വില സ്ഥിരതാ ഫണ്ട് എന്നുവരെ വിതരണം ചെയ്തിട്ടുണ്ട്; പ്രസ്തുത ഫണ്ട് കുടിശിക തീര്‍ത്ത് വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കുമോ; കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തില്‍ നിന്ന് സംസ്ഥാനങ്ങളുടെ ഉല്പാദനം കണക്കാക്കി ആനുപാതികമായി വില സ്ഥിരതാ ഫണ്ടിലേക്ക് തുക ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( സി )
വിലത്തകര്‍ച്ചയുടെ പ്രധാന കാരണമായി കണക്കാക്കുന്ന സ്വാഭാവിക റബര്‍ ഇറക്കുമതി, കോമ്പൗണ്ട് റബര്‍ ഇറക്കുമതി എന്നിവ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ;
( ഡി )
ഒരു ഉല്പന്നത്തിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതി മൂലം രാജ്യത്തിന് സാമ്പത്തിക നഷ്ടം, തൊഴില്‍ നഷ്ടം എന്നീ പ്രതിസന്ധികൾ ഉണ്ടാകുന്നപക്ഷം ഡബ്ല്യൂ.ടി.ഒ. കരാര്‍ വ്യവസ്ഥയനുസരിച്ച് ഏര്‍പ്പെടുത്താവുന്ന സംരക്ഷണ ചുങ്കം ചുമത്തി റബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ‍;
( ഇ )
റബര്‍, ഏലം തുടങ്ങിയ വാണിജ്യ വിളകളുടെ വിലത്തകര്‍ച്ച മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
*292.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്ക് നൽകുന്ന പെൻഷൻ തുക മൂവായിരം രൂപയായി വർദ്ധിപ്പിച്ച് എല്ലാ മാസവും വിതരണം ചെയ്യുന്നതിനും പെൺമക്കളുടെ വിവാഹത്തിന് വരുമാന പരിധി നോക്കാതെ ഒരു ലക്ഷം രൂപ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
കിടപ്പുരോഗികളായ ഭിന്നശേഷിക്കാരുടെ വരുമാന സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന നിബന്ധന മാനുഷിക പരിഗണന നൽകിക്കൊണ്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ; കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്കും അവരുടെ കിടപ്പിലായ ആശ്രിതർക്കും കിടപ്പുപകരണങ്ങളും കട്ടിൽ, വാട്ടർ ബെഡ് എന്നിവ നൽകുന്നതിനും അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ; കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വീട്ടിൽ ചെന്ന് നൽകുവാനുള്ള നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ് എല്ലാ ആനുകൂല്യവും ലഭിക്കുന്നതിനുള്ള ആധികാരിക രേഖയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ; സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് അവ നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് പഠന സൗകര്യങ്ങൾ നൽകി താമസ സൗകര്യത്തോടുകൂടി പഠനം നടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമോ; ഭിന്നശേഷിക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ശതമാനം സംവരണം നടപ്പിലാക്കുമോ; വ്യക്തമാക്കുമോ;
( ഇ )
എല്ലാ ഭിന്നശേഷിക്കാരെയും ബി. പി.എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
*293.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി ഹൈവേകളിലും മറ്റു തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കാര്യക്ഷമല്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത നിരീക്ഷണ ക്യാമറകള്‍ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*294.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി എന്നിവയുടെ വിലവർദ്ധനവ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കാതിരിക്കുന്നതിനായി വിപണിയില്‍ നടത്തിയിട്ടുളള ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിച്ച് വിപണിയിലെത്തിച്ച് ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കാത്ത പച്ചക്കറി ഇനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ഡി )
പച്ചക്കറികളുടെ സുരക്ഷിത സംഭരണത്തിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
*295.
ശ്രീ കെ ആൻസലൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റെയില്‍ പാതകളുടെ വളവ് നിവര്‍ത്തി ബലപ്പെടുത്തിയും ആധുനിക സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയും ട്രെയിനുകളുടെ വേഗതയും വാഹകശേഷിയും വര്‍ദ്ധിപ്പിക്കന്നതിന് ഇപ്പോള്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രത്യേകം പദ്ധതികള്‍ ഇല്ലാത്തതും സംസ്ഥാനം നിര്‍ദേശിച്ച സില്‍വര്‍ ലെെനിന് അനുമതി വെെകുന്നതും സംസ്ഥാനത്തെ റെയില്‍വേ വികസനം മരവിപ്പിക്കുമെന്ന ജനങ്ങളുടെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും നിരന്തര ഇടപെടലിന്റെ ഫലമായും പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നും പുനരുജ്ജീവിപ്പിച്ച ശബരിപാതയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് റെയില്‍വേ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്തത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*296.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങുടെ അമിതവേഗം, അമിതഭാരം, പരിധിയില്‍ കൂടുതല്‍ വീതിയിലും പൊക്കത്തിലും അപകടകരമായി സാധനങ്ങള്‍ കയറ്റുക, ഡ്രൈവർമാരുടെ അശ്രദ്ധ തുടങ്ങിയ നിയമലംഘനങ്ങള്‍ തടയാന്‍ നിലവില്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
അമിതഭാരം കയറ്റിവരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മേല്‍ പ്രസ്തുത കുറ്റകൃത്യത്തിന് അല്ലാതെ വേറെ ഏതെങ്കിലും പെറ്റികേസ് ചാര്‍ജ് ചെയ്ത് പരിശോധനാ ഉദ്യോഗസ്ഥന്റെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കല്‍ നടത്തി അതേ നിയമലംഘനത്തോടെ തന്നെ യാത്ര തുടരുന്നതിന് അനുവദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിശോധന വിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം നിയമലംഘനങ്ങള്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രത്യേക സ്‌ക്വാഡിനെ ഉപയോഗിച്ച് കണ്ടെത്താനും പെറ്റികേസ് ചാര്‍ജ് ചെയ്ത് യാത്ര തുടരാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ ശിക്ഷാനടപടികള്‍ ബാധകമാക്കാനും നടപടി സ്വീകരിക്കുമോ;
( ഡി )
വാഹന പരിശോധനകള്‍ക്ക് ഒരു രണ്ടാംതല പരിശോധനയ്ക്കുകൂടി സാധ്യതയൊരുക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*297.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നെല്‍കൃഷി വികസനത്തിനായി പ്രാധാന്യം നല്‍കി വരുന്നുണ്ടോ; കൃഷി വിസ്തൃതിയും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
തരിശായി ഇട്ടിരുന്ന വയലുകളില്‍ കൃഷി ഇറക്കുന്നതിനും കരനെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനും ഒരുപൂ കൃഷി ജലസേചന സൗകര്യമേര്‍പ്പെടുത്തി ഇരുപൂ കൃഷിയിലേക്ക് മാറ്റുന്നതിനും നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( സി )
നെല്‍കൃഷി വികസന പരിപാടികളില്‍ കുടുംബശ്രീയുടെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*298.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനും ഏർപ്പെടുത്താനുദ്ദേശിക്കുന്ന സെസ്സ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രവർത്തനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇതുമൂലം കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടാകുന്ന അധിക ചെലവ് കണക്കാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
ഇപ്രകാരം ഉണ്ടാകുന്ന അധിക ചെലവ് എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*299.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ആരംഭിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയിലൂടെ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുള്ള തൊഴിലവസരങ്ങൾ കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാന ബജറ്റിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര തുക നീക്കി വെച്ചിട്ടുണ്ടെന്നും ഇത് ഏതൊക്കെ രീതിയിലാണ് വിനിയോഗിക്കുവാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
*300.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി വരുമാനത്തിന്റെ പത്ത് ശതമാനത്തോളം മാറ്റി വയ്ക്കണമന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത ഉത്തരവ് പാലിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യത്തിന് തുക മാറ്റി വയ്ക്കാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.