UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2727.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമ പരിഷ്‌കരണ കമ്മീഷൻ നൽകിയ ശിപാർശകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; അതിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കുമോ?
2728.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സഹകരണ സ്പിന്നിംഗ് മില്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
സഹകരണ സ്പിന്നിംഗ് മില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പരിഗണനയില്‍ ഉണ്ടോ എന്നും, ഇവരുടെ ശമ്പള പരിഷ്കരണം അവസാനമായി നടത്തിയത് ഏത് വര്‍ഷമാണ് എന്നും വ്യക്തമാക്കാമോ?
2729.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പാറ, മണല്‍, സിമന്റ്, കമ്പി എന്നിവയ്ക്ക് അടിക്കടി ഉണ്ടായ വിലക്കയറ്റം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇ‌ൗ വില വര്‍ദ്ധനവ് മൂലം സര്‍ക്കാരിന്റെയുള്‍പ്പെടെയുളള നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത് തടയുന്നതിനും, വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിനും എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;
( സി )
നിര്‍മ്മാണസാമഗ്രികളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍, പാവപ്പെട്ടവര്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ കുറഞ്ഞ വിലയില്‍ വിതരണം ചെയ്യാനുളള എന്തെങ്കിലും പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2730.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തില്‍ ഗിഫ്റ്റ് സിറ്റിക്കായി എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തതെന്ന് വ്യക്തമാക്കാമോ; ഏറ്റെടുത്ത ഭൂമിയുടെ വില എത്ര പേര്‍ക്കാണ് പൂര്‍ണ്ണമായും നല്‍കിയതെന്ന് വ്യക്തമാക്കാമോ; ഭൂവുടമകള്‍ക്ക് വില നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
സര്‍വ്വേ നടപടി ആരംഭിച്ച ഘട്ടത്തില്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നോ; എത്ര കേസുകളാണ് പിന്‍വലിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; ഇവരുടെ കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭൂമി വിട്ടു നല്‍കിയവര്‍ക്ക് വില നല്‍കാത്തതിനാല്‍ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, പാര്‍പ്പിട നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇവര്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് എത്രയും വേഗം പണം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2731.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുന്നത്തറ ടെക്സ്റ്റെയില്‍സിന്റെ ഭൂമിയും മറ്റ് വസ്തുക്കളും അന്യാധീനപ്പെട്ട് പോവുന്നത് തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സഹകരണ സംഘങ്ങളെ സംയോജിപ്പിച്ച് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനും കുന്നത്തറ കമ്പനിയുടെ പഴയ കടബാധ്യത തീര്‍ക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ?
2732.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2016 മുതല്‍ താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന വിവരം ലഭ്യമാക്കുമോ?
2733.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഐ.ഇ. ക്ക് കീഴിലുള്ള കേരള സോപ്പ്സ്, സി.ഐ.സി.എഫ് .എസ്. എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എണ്ണം സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ രണ്ടു സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പേ റിവിഷൻ നടപ്പിലാക്കിയിട്ടുണ്ടോ; ഇതിന്റെ വിശദവിവരങ്ങൾ നൽകുമോ;
( സി )
29.11.22ന് ചേർന്ന ബോർഡ് മീറ്റിംഗിൽ കേരള സോപ്സിന്റെ ജീവനക്കാർക്ക് മാത്രം പേ റിവിഷൻ അംഗീകരിച്ച് സർക്കാരിന് ശിപാർശ നൽകുകയും സി.ഐ.സി.എഫ് .എസ്. ജീവനക്കാരെ ഒഴിവാക്കുകയും ചെയ്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശദമാക്കുമോ; പ്രസ്തുത ബോർഡ് മീറ്റിംഗ് തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
സി.ഐ.സി.എഫ്.എസ്. ജീവനക്കാർക്ക് കുടിശ്ശിയുള്ള രണ്ട് പേ റിവിഷനുകൾ അംഗീകരിച്ച് നടപ്പിലാക്കുവാൻ കെ.എസ്.ഐ.ഇ. നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2734.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉല്പാദനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങൾക്ക് ആവശ്യമായതിന് പുറമെയുള്ള സ്ഥലങ്ങളില്‍ മറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2735.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉല്പന്നങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
വ്യവസായ വകുപ്പിന് കീഴില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദവിവരം അറിയിക്കാമോ;
( സി )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവില്‍ തൃശൂര്‍ ജില്ലയില്‍ എത്ര സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
2736.
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് വിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയം സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഏതെല്ലാം സ്ഥാപനങ്ങൾ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കേരള പേപ്പര്‍ പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കാമോ; സംസ്ഥാനത്തിന്റെ വ്യാവസായിക, തൊഴില്‍ മേഖലകളില്‍ ഇതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
2737.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പൊതുമേഖലാ സ്ഥാപങ്ങൾ അവരുടെ വാഹനങ്ങൾക്ക് ചുവപ്പ് നിറത്തിലുള്ള കേരള സർക്കാർ ബോർഡ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊല്ലം കേരള സെറാമിക്‌സ് എം.ഡി ക്ക് ചുവപ്പ് നിറത്തിലുള്ള കേരള സർക്കാർ ബോർഡ് ഉപയോഗിക്കാൻ അനുമതി ഉണ്ടോ;
( സി )
വാഹനങ്ങളിൽ വകുപ്പുകളുടെ പേര് രേഖപ്പെടുത്താതെ ഗവ. ഓഫ്‌ കേരള എന്ന് മാത്രം രേഖപ്പെടുത്തി നമ്പർ പ്ലേറ്റുകളിൽ ഘടിപ്പിക്കുന്നത് നിയമപരമായി അനുവദനീയമാണോ?
2738.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ സ്പിന്നിംഗ് മില്ലുകളിലെ ജീവനക്കാരുടെ വേതന വര്‍ദ്ധനവ് നടത്തിയിട്ട് എത്ര നാളായെന്ന് അറിയിക്കുമോ; അവസാനമായി വേതന വര്‍ദ്ധനവ് നല്‍കിയതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ സ്പിന്നിംഗ് മില്ലുകളില്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പൂര്‍ത്തിയാകാത്ത മില്ലുകളില്‍ പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം എപ്പോള്‍ നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?
2739.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിന്റെ പ്രതിവർഷ നഷ്ടം ഇപ്പോൾ എത്രയാണ് എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
2016 മുതൽ നാളിതുവരെ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകാൻ കഴിയാത്തതും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഇ.പി.എഫ്. ആക്ട് അനുസരിച്ച് പിരിച്ചെടുത്തതും കമ്പനി വിഹിതമായി അടക്കേണ്ടതുമായ പി. എഫ്. തുക അടയ്ക്കാതെ കുടിശ്ശികയായി മാറിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;
( സി )
ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിന് കെ.എസ്.ഇ.ബി.യിൽ നിന്നും ലഭിച്ച ഓർഡറുകൾ 2016 മുതൽ നാളിതുവരെ എത്രയാണെന്ന് പ്രതിവർഷ അടിസ്ഥാനത്തിൽ വിശദമാക്കുമോ?
2740.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനും നിലവിലുള്ളത് നിലനിര്‍ത്തുന്നതിനും ലാഭകരമായി നടത്തുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതിനായി കേരള മാതൃക സൃഷ്ടിക്കുന്നതിന് രൂപം നല്‍കിയിട്ടുള്ള കരട് വ്യവസായ നയത്തില്‍ പൊതുമേഖലയുമായി ബന്ധപ്പെട്ട് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ?
2741.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ പൊതുമേഖലാ സ്ഥാപനത്തിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2742.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏതൊക്കെ പൊതുമേഖല സ്ഥാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
2743.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; അറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി മണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവില്‍ മണ്ഡലത്തില്‍ എത്ര സംരംഭം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്തുത ലക്ഷ്യം എത്രത്തോളം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2744.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ആരംഭിച്ച അഞ്ച് കോടിയിലധികം മുതല്‍ മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ ഏതൊക്കെയാണ്; പട്ടിക ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് നൂറ് കോടിയിലധികം മുതല്‍ മുടക്കിയുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് വിദേശ നിക്ഷേപത്തോടെ ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍ ഏതൊക്കെയാണ്; ഏതൊക്കെ മേഖലയിലാണ് സംരംഭങ്ങള്‍ ആരംഭിച്ചത്; വിശദാംശം ലഭ്യമാക്കുമോ?
2745.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വ്യവസായ മേഖലയുടെ വികസനത്തിനായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
( ബി )
ഇതിന്റെ ഭാഗമായി എത്ര തുകയുടെ നിക്ഷേപം ഏതൊക്കെ മേഖലയില്‍ നിന്നും നാളിതുവരെ ലഭ്യമായി; ഇതുവഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞു; വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരള ബ്രാന്‍ഡ് നടപ്പാക്കി കേരള ഉല്പന്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും അതുവഴി ഉല്പാദനവും വിപണനവും കാര്യക്ഷമമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
2746.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തന്ത്രപ്രധാനമായവ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേരില്‍ ന്യൂസ്‌പ്രിന്റ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും എത്ര പേർക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
ആരോഗ്യ രംഗത്ത് ശക്തമായ സാന്നിധ്യമുളള ഹിന്ദുസ്ഥാന്‍ ലെെഫ് കെയര്‍ ലിമിറ്റഡ് (എച്ച്.എൽ.എൽ.) സംസ്ഥാനത്തിന് നല്‍കാനാകില്ലെന്ന തീരുമാനം തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2747.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പ്രസ്തുത എസ്റ്റേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2748.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പുതിയ വ്യവസായ പാര്‍ക്കുകള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി വ്യവസായ പാര്‍ക്കായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2749.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്തൊക്കെ സംരംഭങ്ങളാണ് തുടങ്ങുന്നത് എന്ന് വിശദമാക്കാമോ;
( ബി )
മഞ്ചേരി നഗരസഭയിൽ പ്രവർത്തിക്കുന്ന പയ്യനാട് സി.എഫ്.സി.യിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവ തരംതിരിച്ച് പദ്ധതികളും പ്രവർത്തിയുടെ പുരോഗതിയും വ്യക്തമാക്കാമോ?
2750.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്ക് സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി എത്ര തുക ചെലവഴിച്ചു; എന്തൊക്കെ സേവനങ്ങൾ ആണ് ഇവിടെ നിന്ന് ലഭിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
2751.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നാളിതുവരെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് ഓരോ മേഖല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ടി പദ്ധതിയുടെ ഭാഗമായി നാളിതുവരെ എത്ര കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് വന്നുവെന്ന് വിശദമാക്കാമോ ടി പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
2752.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത് എന്തൊക്കെ എന്ന് വ്യക്തമാക്കാമോ; ഇതുവഴി എത്ര തൊഴില്‍ പുതുതായി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്;
( ബി )
ഇതിനോടകം എത്ര സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഇതുവഴി എത്ര രൂപയുടെ നിക്ഷേപവും എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്;
( സി )
ജനസാന്ദ്രതയേറിയ സംസ്ഥാനമായ കേരളത്തില്‍ വന്‍കിട വ്യവസായ പ്രോജക്ടുകള്‍ക്കു പകരം, ടൂറിസത്തിനും, സംരംഭകത്വത്തിനും ഉ‌ൗന്നല്‍ കൊടുക്കുന്ന പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനാവശ്യമായ സാമ്പത്തികസഹായം ഉള്‍പ്പടെയുളളവ ഉറപ്പാക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2753.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി എട്ട് മാസം കൊണ്ട് സംസ്ഥാനത്ത് എത്ര തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത് എന്നതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ എത്ര കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെത്തിയത് എന്ന് വ്യക്തമാക്കാമോ; ഏതൊക്കെ സ്ഥാപനങ്ങൾ എത്ര രൂപയാണ് നിക്ഷേപിച്ചത് എന്ന വിശദ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെയും ഏതൊക്കെ സ്ഥാപനങ്ങളിൽ എത്ര പേർക്ക് തൊഴിലവരങ്ങൾ നൽകി എന്നതിന്റെയും വിശദ വിവരം ലഭ്യമാക്കാമോ?
2754.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( ബി )
നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും അതുവഴി തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ; ആയതിന്റെ ഫലമായി എത്ര ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുറക്കാന്‍ സാധിച്ചുവെന്നും ഇതുമൂലം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കുമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് എത്ര ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതിലൂടെ എത്ര പേര്‍ തൊഴിലെടുക്കുന്നുവെന്നും വ്യക്തമാക്കുമോ?
2755.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എം.എസ്.എം.ഇ. മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സംവിധാനം, പ്രൊജക്റ്റ് തയാറാക്കേണ്ട രീതി,ഏതെല്ലാം പ്രോജക്റ്റുകള്‍ക്കാണ് അനുമതി ലഭിക്കുക തുടങ്ങി പൂര്‍ണ്ണമായ വിശദാംശം നല്‍കുമോ;
( ബി )
എം.എസ്.എം.ഇ. മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഏറനാട് മണ്ഡലത്തില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ?
2756.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍, കെെത്തറി, കശുവണ്ടി, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി ഈ വര്‍ഷം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്താെക്കയാണെന്ന് വ്യക്തമാക്കാമോ?
2757.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുള, ഈറ്റ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും മൂല്യ വര്‍ദ്ധനവ്, വരുമാന വര്‍ദ്ധനവ് , ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2003 ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ എന്തെല്ലാം സംഭാവനകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ നല്‍കിയിട്ടുളളത്;
( ബി )
പെരുമ്പാവൂരിലെ ആദിവാസി മേഖലയില്‍ മുള, ഈറ്റ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി എന്തെല്ലാം വ്യവസായങ്ങള്‍ക്ക് രൂപം കൊടുത്തു എന്നും അവയ്ക്ക് എത്ര തുക കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചെലവഴിച്ചിട്ടുണ്ട് എന്നും വിശദമാക്കാമോ;
( സി )
നാഷണല്‍ ബാംബൂ മിഷന്‍ നടപ്പാക്കിവരുന്ന ഏതെങ്കിലും പദ്ധതികളുടെ പ്രയോജനം പെരുമ്പാവൂര്‍ മണ്ഡലത്തിന് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
2758.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിന്റെ നിലവിലെ സ്ഥിതി എന്തെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കിന്റെ ആവശ്യത്തിലേക്കായി എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത പാര്‍ക്ക് ആമ്പല്ലൂരില്‍ സ്ഥാപിക്കേണ്ടതില്ലായെന്ന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തീരുമാനം എടുക്കാനുള്ള ഭരണ, സാങ്കേതിക കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക് ആരംഭിക്കുന്ന കാര്യത്തില്‍ പുന:പരിശോധന നടത്തുന്നതിന് തയ്യാറാകുമോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
2759.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പദ്ധതികൾ നടപ്പിലാക്കി എന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്ക് എന്തെല്ലാം സഹായങ്ങള്‍ വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുമെന്ന് അറിയിക്കാമോ;
( സി )
അടിസ്ഥാന സൗകര്യ വികസനത്തിന് എന്തെല്ലാം സഹായങ്ങൾ ലഭിക്കുമെന്ന് വ്യക്തമാക്കുമോ?
2760.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജക മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രവാസികള്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2761.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ എത്ര ചെറുകിട സംരംഭങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം ചെറുകിട സംരംഭങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്നും ഇതിലൂടെ എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും വ്യക്തമാക്കുമോ?
2762.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആരംഭിക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ വഴി മണ്ഡലത്തിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
2763.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായുളള നിര്‍ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദേശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പെരുമ്പാവൂര്‍-വല്ലം ട്രാവന്‍കൂര്‍ റയോണ്‍സില്‍ പുതുതായി നടപ്പിലാക്കാന്‍ പോകുന്ന വ്യവസായങ്ങള്‍ ഏതൊക്കെയാണ് വ്യക്തമാക്കാമോ; ഇവ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?
2764.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമന്റ്, കമ്പി, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്കുണ്ടായ വിലക്കയറ്റം നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വില ഏകീകരിക്കുന്നതിനുമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
2765.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംരംഭക വര്‍ഷം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതെന്ന് അറിയിക്കാമോ;
( സി )
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളിലെ സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍, തൊഴിലവസരം എന്നിവയുടെ പ്രതീക്ഷിത ലക്ഷ്യം എന്തായിരുന്നെന്നും അവയുടെ പുരോഗതിയും അറിയിക്കാമോ;
( ഡി )
സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്ക് കോവിഡാനന്തരകാലത്ത് ലോകമെങ്ങുമുള്ള വര്‍ദ്ധിതാവശ്യം കണക്കിലെടുത്ത് അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരമാവധി സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
2766.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെല്‍ട്രോണ്‍ മുഖേന വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന എം.എല്‍.എ. ആസ്തി വികസന-പ്രാദേശിക വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കെല്‍ട്രോണ്‍ വിമുഖത കാട്ടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
2767.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്ന നയത്തിലൂടെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
വ്യാവസായിക ഉല്പാദനത്തിന് ആവശ്യമായ ഊര്‍ജ്ജം, ജല ലഭ്യത, മാലിന്യ സംസ്കരണം, അഗ്നി സുരക്ഷ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്തെല്ലാം പ്രത്യേക സംവിധാനങ്ങളാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2768.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷന്‍ ആക്ടില്‍ ഉള്‍പ്പെട്ട ഭൂമിയിൽ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഭൂപരിഷ്കരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലുണ്ടാേ എന്ന് വ്യക്തമാക്കുമാേ;
( ബി )
എങ്കില്‍ എന്തെല്ലാം ഇളവുകളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമാേ?
2769.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; ഇതുവഴി എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷാവസാനത്തോടെ വ്യവസായിക മേഖലയില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി വഴി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
2770.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ കൈയ്പമംഗലം മണ്ഡലത്തിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും ആവശ്യമായ ക്ലാസുകളും പരിപാടികളും മണ്ഡലത്തിൽ 2016 - 2022 കാലയളവിൽ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2771.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉല്പന്നങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ ലാഭ-നഷ്ട കണക്കുകളും വ്യക്തമാക്കാമോ;
( ബി )
മുൻസർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രസ്തുത ജില്ലയിൽ പുതിയ ഏതെങ്കിലും സ്ഥാപനങ്ങൾ ആരംഭിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതിനാൽ ഏതെങ്കിലും സ്ഥാപനങ്ങൾ/സംരംഭങ്ങൾ ആരംഭിക്കുവാൻ സാധിക്കാതെ വന്നിട്ടുണ്ടോ; എങ്കില്‍ സ്ഥലലഭ്യത ഉറപ്പ് വരുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിപ്പിക്കുവാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇവ ഏറ്റെടുക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദാംശം നൽകുമോ?
2772.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2773.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി എത്ര പദ്ധതികളാണ് ആരംഭിക്കുന്നതെന്ന് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഇനി എത്ര സംരംഭങ്ങള്‍ ആരംഭിക്കുവാനുണ്ടെന്നും അവ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ പുതുതായി എത്ര പദ്ധതികള്‍ കൂടി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ; കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2774.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയ്ക്കുവേണ്ടി എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ?
2775.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ബ്രാന്‍ഡഡ് ഉല്പന്നം എന്ന പദ്ധതിയുടെ ഭൗതികലക്ഷ്യവും നേട്ടവും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വ്യക്തമാക്കാമോ;
( സി )
മാതൃകാപദ്ധതികള്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ നടത്തി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുന്നത് വഴി കൂടുതല്‍ ആളുകള്‍ വ്യവസായ രംഗത്തേക്ക് കടന്നുവരുമെന്നതിനാൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2776.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പൂട്ടികിടന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
നിലവില്‍ ജില്ലയില്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ഈ സ്ഥലം പ്രയോജനപ്പെടുത്തി എന്തെങ്കിലും പുതിയ പദ്ധതികള്‍ കൊണ്ടുവരുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ?
2777.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
2778.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയുണ്ടാേ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നും എത്ര ഹെക്ടറാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുാമാേ?
2779.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ടെക്സ്റ്റൈയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കക്കാട് സ്പിന്നിംഗ് മില്‍ അനിശ്ചിതകാലമായി അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനം സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാന്‍ സാധിക്കുമോ;വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമോ; വ്യക്തമാക്കാമോ?
2780.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലയിലെയും ചിറ്റൂരിലെയും പഴയ പഞ്ചസാര മില്ലുകൾ പുനരുദ്ധരിച്ച് പൊതുമേഖലയിൽ നിലനിർത്തുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി നാളിതുവരെ ഈ സാമ്പത്തിക വർഷം എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; വിശദാംശം നല്‍കാമോ?
2781.
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വ്യവസ്ഥകൾ പരിശോധിക്കുന്നതിനായി സർക്കാർ സമിതിയെ നിയോഗിച്ചിരുന്നോ; അറിയിക്കുമോ;
( ബി )
പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമാണെന്നും ശിപാർശകളിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?
2782.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-മാര്‍ക്കറ്റ് രൂപം നല്‍കാന്‍ ഉല്‍പാദകരെയും ഉപഭോക്താക്കളെയും ലോജിസ്റ്റിക് കമ്പനികളെയും ബന്ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവിലുണ്ടോ; ഇല്ലെങ്കില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കയര്‍ മേഖലിയില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇ-മാര്‍ക്കറ്റ് രൂപം നല്‍കി കയര്‍ തൊഴിലാളികളുടെ വരുമാനവും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വ്യക്തമാക്കുമോ?
2783.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര നൂൽ മില്ലുകളാണ് നിലവിലുള്ളത്; ഇതിൽ പൂർണതോതിൽ പ്രവർത്തിക്കുന്നവ എത്ര; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നൂൽ മില്ലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണോ പ്രവർത്തിക്കുന്നത്; എങ്കിൽ പ്രതിസന്ധിക്കുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നാണ് വിലയിരുത്തുന്നത്;
( സി )
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂലിന്റെ വിലയിൽ എണ്‍പത് ശതമാനം വരെ വർദ്ധനവ് ഉണ്ടായതും നൂലിന്റെ ലഭ്യത കുറഞ്ഞതും കൈത്തറി വസ്ത്ര വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
നിലവിൽ സംസ്ഥാനത്തിന് ആവശ്യമായ നൂലിന്റെ എണ്‍പത് ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്ന കാര്യം പരിശോധിക്കുകയുണ്ടായോ;
( ഇ )
വസ്ത്രങ്ങളുടെ ചായക്കൂട്ട് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി വർദ്ധിക്കുകയുണ്ടായോ;
( എഫ് )
എങ്കിൽ കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ജി )
സംസ്ഥാനത്തെ നൂൽ മില്ലുകളുടെ പ്രവർത്തനശേഷി വർദ്ധിപ്പിച്ച് നൂൽ ലഭ്യത ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
2784.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ടെക്സ്റ്റയില്‍സിലെ തൊഴിലാളികളുടെ റിട്ടയര്‍മെന്റ് ആനുകൂല്യം മുഴുവനായി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയും എന്നറിയിക്കാമോ;
( ബി )
കൈത്തറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ;
( സി )
ഹാന്‍വീവിനും മറ്റു കൈത്തറി സൊസൈറ്റികള്‍ക്കും റിബേറ്റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യമുണ്ടോ; ആയതു കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കോട്ടയം ടെക്സ്റ്റയില്‍സിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
2785.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കരകൗശല വ്യവസായമേഖലയുടെ വികസനത്തിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സുരഭി (കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് ) കാഡ്കോ (കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) എന്നീ സ്ഥാപനങ്ങളിലൂടെ ബാംബൂ മേഖലയായ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ മുടക്കൂഴ പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖാദി ഉത്പാദന കേന്ദ്രം വളരെ ശോചനീയമായ കെട്ടിടത്തിലും മെച്ചപ്പെട്ട ഉപകരണങ്ങളുടെ അഭാവത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാൽ ആയത്‌ നവീകരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2786.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനായി നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കുറഞ്ഞ വിലക്ക് തമിഴ്‌നാട്ടില്‍ നിന്ന് ചകിരി എത്തുന്നതും കയറുൽപ്പന്നങ്ങൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതും കയര്‍ വ്യവസായ മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണോ; ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടി വിശദമാക്കാമോ;
( സി )
കയര്‍ വ്യവസായത്തിനാവശ്യമായ ചകിരിയുടെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കയർ ഉൽപാദനത്തിലെ യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2787.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വിപണനം, യന്ത്രവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പുതിയ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കയർ മേഖലയിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള തുക നൽകാത്തതോടെ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2788.
ശ്രീ സജി ചെറിയാൻ
ശ്രീ. എച്ച്. സലാം
ശ്രീ എം മുകേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് കാലാനുസൃതമായ യന്ത്രവല്‍ക്കരണത്തിലൂടെയും ഉല്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെയും വിപണി വിപുലീകരണത്തിലൂടെയും കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി അതിജീവിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള വിദഗ്ദ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
2015-16 കാലയളവിനെ അപേക്ഷിച്ച് കയറുല്പാദനത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം എത്രയെന്ന് അറിയിക്കാമോ; ചകിരിയുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2789.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വര്‍ഷം കയര്‍ മേഖലയുടെ പുനരുജ്ജീവനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; പ്രസ്തുത പദ്ധതിക്ക് എത്ര തുകയാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി എത്ര തുകയാണ് മാറ്റി വച്ചിരിക്കുന്നതെന്നും ഇതിനായി എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
2790.
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ കശുവണ്ടി വ്യവസായമേഖലയുടെ പുനരുജ്ജീവനത്തിന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനായി പ്രത്യേക പാക്കേജിന് രൂപം നൽകുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
നഷ്ടത്തിലായ പ്രസ്തുത ഫാക്ടറി ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കമ്പനികള്‍ക്ക് ധനസഹായം നല്‍കുവാനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യോഗ തീരുമാനങ്ങൾ വിശദമാക്കാമോ?
2791.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര കശുവണ്ടി ഫാക്ടറികളുണ്ടെന്നും ഇതിൽ സർക്കാർ മേഖലയിലും സ്വകാര്യം മേഖലയിലും എത്ര വീതമുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ; നിലവിൽ ഇതിൽ എത്ര ഫാക്ടറികള്‍ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കശുവണ്ടി വ്യവസായം തകർന്നത് കാരണം സംസ്ഥാനത്ത് 2016 മെയ് മുതൽ നാളിതുവരെ എത്ര വ്യവസായികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?
2792.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ, പൊതു മേഖലകളിലായി നിരവധി കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണ് എന്നത് വസ്തുതയല്ലേ; വിശദാംശം നൽകാമോ;
( ബി )
അട‍ഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
കശുവണ്ടി തൊഴിലാളികൾക്ക് അടിയന്തര ആശ്വാസമായി ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
2793.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൂന്നുലക്ഷത്തിലധികം വരുന്ന കുടുംബങ്ങളുടെ പ്രധാന ഉപജീവനമേഖലയായ കശുവണ്ടി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉല്പാദന ചെലവ് ഇരട്ടിയിലധികമാണ് എന്നത് കൂടി പരിഗണിച്ച്‌ കശുവണ്ടി വ്യവസായ മേഖലയില്‍ ആധുനികവൽക്കരണത്തിനുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കശുവണ്ടി വ്യവസായ മേഖലയില്‍ മാർക്കറ്റിങ്ങിലും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കാര്യത്തിലും പ്രൊഫഷണൽ ഏജൻസികളുടെ സഹായം തേടുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികൾ സംസ്കരിക്കുന്ന തോട്ടണ്ടിയുടെ 60 ശതമാനം ഇറക്കുമതി വഴിയാണ് എന്നത് പരിഗണിച്ച് ആഭ്യന്തരമായി തോട്ടണ്ടികൃഷി വ്യാപിപ്പിക്കുന്നതിന് കാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷനും വകുപ്പും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
2794.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിൽ സർക്കാർ മേഖലയിലെ കശുവണ്ടി ഫാക്ടറികളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് എത്ര തൊഴിൽ ദിനങ്ങൾ നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം എത്രയാണെന്ന് വിശദമാക്കാമോ?
2795.
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് എന്നാണ് അവസാനമായി നടപ്പിലാക്കിയത് എന്ന് വ്യക്തമാക്കാമോ; കശുവണ്ടി തൊഴിലാളികളുടെ നിലവിലെ കൂലി എത്രയാണ് എന്ന് വിശദമാക്കാമോ;
( ബി )
കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം എത്രയാണ് എന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.