UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2857.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ വകുപ്പില്‍ പ്രഖ്യാപിച്ചിട്ടുളള പുതിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2858.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
2859.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിശ്ശിക നിവാരണത്തിനായി നടപ്പിലാക്കിയ നവകേരളീയം പദ്ധതി പുനരാരംഭിക്കാൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
2860.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി മുഖേന സംസ്ഥാനത്ത് എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലയില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വ്യക്തമാക്കാമോ?
2861.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ മുഖേന വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഉത്തേജന പലിശ ഇളവ് പദ്ധതി നടപ്പിലാക്കിയതു മൂലം വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് ക്ലെയിം സംഖ്യ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് എത്ര തുക ലഭിക്കുവാനുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത തുക യഥാസമയം ലഭിക്കാത്തത് കൊണ്ട് സഹകരണ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തുക എന്നത്തേക്ക് നല്‍കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2862.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് കേരള ബാങ്ക് എന്ന പേരിൽ പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കോ നബാര്‍ഡോ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കിൽ അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന സഹകരണ ബാങ്കുമായി 13 ജില്ലാ ബാങ്കുകളുടെ ലയനം നടപ്പാക്കിയതിന് ആര്‍.ബി.ഐ. യുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ബാങ്കുകളുടെ ലയനത്തിന് പ്രാഥമികാനുമതി നല്‍കുമ്പോള്‍ ആര്‍.ബി.ഐ. മുന്നോട്ടു വച്ച നിബന്ധനകള്‍ എന്തെല്ലാമാണ്; അവ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; പ്രസ്തുത നിബന്ധനകള്‍ പൂര്‍ത്തീകരിക്കാന്‍ ആര്‍.ബി.ഐ. സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ഡി )
കേരള ബാങ്കിന്റെ പ്രവർത്തനം സഹകരണ പ്രസ്ഥാനത്തിന് പ്രത്യേക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2863.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലെ ക്ലാർക്ക് /ക്യാഷ്യർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളും പ്രൊമോഷനുകളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയുണ്ടായോ; വിവരം നൽകുമോ ;
( ബി )
എങ്കിൽ പ്രസ്തുത വിധിയില്‍ സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
28.5.2019- ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 14.8.2019- ന് സഹകരണസംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലും ഡി.വൈ.എസ്.പി. കോ-ഓപ്പറേറ്റീവ് വിജിലൻസ് നോർത്ത് സോണിന്റെ അന്വേഷണ റിപ്പോർട്ടിലും എത്ര അനധികൃത നിയമനങ്ങൾ നടന്നതായാണ് വ്യക്തമാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത നിയമനങ്ങൾ സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ വിധിയിൽ അപ്പീൽ സമർപ്പിക്കുന്നതിന് തീരുമാനമെടുത്തിരുന്നോ; എങ്കിൽ ഏതു സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് വിശദമാക്കുമോ?
2864.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് സർക്കിൾ സഹകരണ യൂണിയനുകളിലെ ജീവനക്കാരെ പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആക്കിയിട്ടുണ്ടോ; എങ്കിൽ അംഗങ്ങളായ ജീവനക്കാരുടെ എണ്ണം എത്രയെന്ന്‌ അറിയിക്കുമോ;
( ബി )
ഇതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പെൻഷൻ പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്തെന്ന് വിശദമാക്കുമോ?
2865.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമത്തിനു വിരുദ്ധമായി മിൽമക്ക്‌ അമിത സാമ്പത്തിക അധികാരം നൽകുന്ന ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 01.09.2022 ലെ സ.ഉ (സാ.ധാ)116/2022/ ഡിഡി നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉത്തരവ് സംബന്ധിച്ച ഫയൽ സഹകരണ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ നിയമത്തിന് വിരുദ്ധവും സാമ്പത്തിക ദുർവിനിയോഗത്തിന് ഇടവരുന്നതുമായ പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഭാഗമായി സഹകരണ മേഖലയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങൾ ക്ഷീരസഹകരണ മേഖലയിലും നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
മിൽമയുടെയും മേഖലാ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ദുർവിനിയോഗം തടയാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2866.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം ജീവനക്കാര്‍ക്കായി പ്രത്യേക സേവനചട്ടങ്ങള്‍ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടാേ; വ്യക്തമാക്കുമോ?
2867.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം ജീവനക്കാര്‍ക്കായി പ്രത്യേക സേവന ചട്ടങ്ങള്‍ രൂപീകരിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
സഹകരണ പരീക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2868.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ എത്ര പേര്‍ക്കാണ് നവകേരളീയം ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതെന്നുള്ള വിവരം ബാങ്ക് തിരിച്ച് നല്‍കുമോ;
( ബി )
ഈ പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുള്ളവയുടെ എണ്ണം ബാങ്ക് തിരിച്ച് അറിയിക്കുമോ?
2869.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ ആഡിറ്റ് ശക്തിപ്പെടുത്തുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
2870.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പിൽ 2022 ലെ അസി. രജിസ്ട്രാർ/അസി.ഡയറക്ടർ തസ്തികയിലേക്കുള്ള വകുപ്പുതല പ്രൊമോഷൻ (DPC) ലിസ്റ്റിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നാളിതുവരെ എത്രപേർക്ക് പ്രൊമോഷൻ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
2022 ജൂണിനു ശേഷം പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകളുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
2022 ജനുവരിക്ക് ശേഷം ഏതൊക്കെ വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ/സഹകരണ സംഘങ്ങളിൽ പ്രസ്തുത കേഡറിൽ നിന്നുമുള്ള ഡെപ്യൂട്ടേഷൻ /മറ്റ് നിയമനങ്ങൾ നിർത്തലാക്കി എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
2022 ജൂണിനു ശേഷം അസി. രജിസ്ട്രാർ / അസി. ഡയറക്ടർ തസ്തിക മുതൽ അഡീഷണൽ ഡയറക്ടർ തസ്തിക വരെ എത്ര പേർ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
2871.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സഹകരണസംഘങ്ങൾ എത്രയെന്നും അതില്‍ പ്രവര്‍ത്തിയ്ക്കുന്നവ, പ്രവര്‍ത്തന രഹിതമായവ, ലിക്വിഡേഷന്‍ നേരിടുന്നവ എന്നിങ്ങനെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളിൽ ലാഭത്തില്‍ പ്രവർത്തിക്കുന്നവയുടെയും നഷ്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നവയുടെയും വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് കുടിശ്ശികയുള്ളതെന്ന് വ്യക്തമാക്കുമോ; ക്ഷേമ പെന്‍ഷന്‍, കോവിഡ് കാല ആനുകൂല്യം എന്നിവ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശികയുണ്ടോ എങ്കില്‍ ഏത് തീയതി മുതലുള്ള ആനുകൂല്യങ്ങളാണ് കുടിശ്ശികയുള്ളത്; കുടിശ്ശിക മുഴുവന്‍ അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ,വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ സഹകരണസംഘങ്ങളില്‍ നിലവില്‍ എത്ര ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന വിവരം ലഭ്യമാക്കുമോ?
2872.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നിലവിലില്ലാത്ത താലൂക്കുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത താലൂക്കുകളില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്;
( സി )
ചാലക്കുടി താലൂക്കില്‍ പ്രസ്തുത യൂണിയന്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് വിശദമാക്കാമോ ?
2873.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ബാങ്കിനുവേണ്ടി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതികൾ വിശദമാക്കാമോ;
( ബി )
കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും നബാര്‍ഡ്, ആര്‍.ബി.ഐ .എന്നിവയുമായി നടത്തിയ മുഴുവന്‍ കത്തിടപാടുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ?
2874.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ കിട്ടാത്തത് മൂലം നിരവധി വിദ്യാർത്ഥികൾ ഇഷ്ടപ്പെട്ട കോഴ്സുകൾ പഠിക്കാൻ കഴിയാതെ വിഷമതകൾ അനുഭവിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സഹകരണ ബാങ്കുകളിൽ നിന്നും വിദ്യാഭ്യാസ വായ്പ നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; അറിയിക്കുമോ?
2875.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1087 ല്‍ പണം നിക്ഷേപിച്ചവര്‍ക്ക് കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം മടക്കി നല്‍കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തില്‍ എത്ര പേര്‍ക്ക് എത്ര തുക വീതം മടക്കി നല്‍കുവാനുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത നിക്ഷേപം മടക്കി നല്‍കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത സംഘത്തില്‍ നിന്ന് 2016 ന് ശേഷം വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ നല്‍കിയ തുക, ലഭിച്ച സ്ഥാപനങ്ങള്‍, പലിശ നിരക്ക്, നാളിതുവരെയുള്ള തിരിച്ചടവ് എന്നിവ വിശദമാക്കുമോ?
2876.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയെ ആധുനികവൽക്കരിക്കുമെന്ന നിലവിലെ സർക്കാർ നയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്; ഏതൊക്കെ മേഖലകളിലാണ് ആധുനികീകരണം നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സഹകരണ വകുപ്പ് പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത നിയമാവലി തയ്യാറാക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിൽ വകുപ്പിന്റെ അഭിപ്രായമെന്തെന്ന് വ്യക്തമാക്കാമോ?
2877.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയിലെ മല്‍സ്യതൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വേണ്ടി സ്നേഹതീരം പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സംഘങ്ങള്‍ മുഖേന മല്‍സ്യ വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും, വിപണനം ചെയ്യുന്നതിനുമായുള്ള പരിശീലനം നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
2878.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഏതെല്ലാമാണെന്നും അവയുടെ വിശദാംശവും നല്‍കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് ലഭ്യമായ അപേക്ഷകളുടെ വിശദാംശം ലഭ്യമാക്കുമോ?
2879.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ നീതിസ്റ്റോറില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരെ സഹകരണ ചട്ടപ്രകാരം ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, ഏതെല്ലാം തസ്തികകളിലേക്കാണ് ഇവർക്ക് ഉദ്യോഗക്കയറ്റം നല്‍കുവാന്‍ കഴിയുന്നതെന്നും, സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് സഹിതം വ്യക്തമാക്കുമോ;
( സി )
ജെ.ഡി.സി. കോഴ്സ് പാസ്സായിട്ടുള്ള സെയില്‍സ്മാന്‍മാരില്‍ നിന്നും ക്ലര്‍ക്ക് തസ്തികയിലേക്ക് പ്രൊമോഷന്‍ നല്കിയിട്ടുള്ളവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാർക്ക് നിലവില്‍ സഹകരണ ബാങ്കുകളില്‍ ഒഴിവുള്ള ക്ലര്‍ക്ക് തസ്തികകളില്‍ പ്രൊമോഷന്‍ നല്‍കുന്ന നടപടി പരിഗണനയിലുണ്ടോ;
( ഇ )
ജെ.ഡി.സി. കോഴ്സ് പാസ്സായവരും ഇപ്പോഴും നീതി സ്റ്റോറുകളില്‍ സെയില്‍സ്മാന്‍ തസ്തികയിൽ തുടരുന്നതുമായ ജീവനക്കാരുടെ പേരുവിവരം ബാങ്കിന്റെ പേര്, ജില്ല എന്നീ ക്രമത്തില്‍ ലഭ്യമാക്കുമോ?
2880.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസം നടത്തുന്ന എത്ര സഹകരണ കോളേജുകൾ ഉണ്ട്; ഇത്തരം കോളേജുകൾക്ക് സർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായങ്ങളുടെയും പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
യൂണിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ ഭാഗികമായി നിർത്തിയതോടെ സഹകരണ കോളേജുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സഹകരണ കോളേജുകളെ സംരക്ഷിക്കാനും നിലനിർത്താനും എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
2881.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ബാങ്ക് ഏതാണെന്നും എന്തെല്ലാം പ്രയോജനങ്ങളാണ് ഇതുകൊണ്ടുണ്ടായതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ;
( ഡി )
സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത വായ്പകൾക്ക് റിസ്ക് ഫണ്ട് പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് വർദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
2882.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ മുഖേന നടപ്പ് സാമ്പത്തിക വര്‍ഷം എത്ര പേര്‍ക്ക് കാര്‍ഷിക വായ്പ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം വിതരണം ചെയ്ത തുക എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്ത സഹകരണ ബാങ്ക് ഏതാണെന്ന് വ്യക്തമാക്കുമോ?
2883.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് സഹകരണ ബോര്‍ഡിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പ് കല്പിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യം ലഭ്യമായവരുടെ എണ്ണവും അനുവദിക്കപ്പെട്ട തുകയും സഹകരണസംഘം തിരിച്ച് നല്‍കാമോ?
2884.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന ആളുകള്‍ മരണപ്പെടുകയോ അപകടം സംഭവിക്കുകയോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത തരത്തില്‍ ഗുരുതര രോഗം ബാധിക്കപ്പെടുകയോ ചെയ്താല്‍ അവരുടെ കുടുംബങ്ങളെ സഹായിക്കുന്ന തരത്തില്‍ എന്തെല്ലാം ആശ്വാസ നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പാറശ്ശാല മണ്ഡലത്തിലെ വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്നും അതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ആനുകൂല്യം ഇതുവരെയും അനുവദിച്ചു കിട്ടാത്ത അപേക്ഷകളില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ; അര്‍ഹരായ എല്ലാവര്‍ക്കും പ്രസ്തുത ആനുകൂല്യം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2885.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ വഴി റിസ്ക് ഫണ്ടിന് അപേക്ഷിച്ചവരുടെ വിശദാംശം നല്‍കാമാേ;
( ബി )
പ്രസ്തുത ആനുകൂല്യം ഏത് വര്‍ഷം വരെ വിതരണം ചെയ്തുവെന്ന് വിശദമാക്കാമാേ;
( സി )
പ്രസ്തുത ഫണ്ട് വിതരണം ചെയ്യുന്നതിന് നിലവില്‍ കാലതാമസമുണ്ടാേ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
2886.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ നിന്നും റിസ്ക് ഫണ്ട് പദ്ധതിപ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ആര്‍ക്കൊക്കെ സഹായം ലഭ്യമാക്കിയെന്നും ഇനി സഹായം ലഭിക്കുവാനുള്ളത് എത്രപേര്‍ക്കെന്നും പ്രസ്തുത അപേക്ഷകളില്‍ എന്ത് തീരുമാനം കൈക്കൊണ്ടു എന്നും വ്യക്തമാക്കാമോ; ഇനി സഹായം ലഭിക്കുവാനുള്ളവരുടെ പേര് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കാലോചിതമായ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ പേർക്ക് ആനുകൂല്യം ലഭ്യമാക്കുമോ?
2887.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റിസ്‌ക് ഫണ്ട് ആനുകൂല്യത്തിനായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രപേര്‍ക്ക് പ്രസ്തുത ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിന്നുള്ള എത്ര അപേക്ഷകള്‍ റിസ്‌ക് ഫണ്ട് ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്ന വിവരം ലഭ്യമാക്കുമോ; അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
2888.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും കോവിഡ് കാലത്ത് വായ്പ തിരിച്ചടവ് ആറ് മാസത്തിലധികം മുടങ്ങുകയും തുടര്‍ന്ന് മരണ മടയുകയും ചെയ്തവര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാകുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളിലെ നിജസ്ഥിതി പരിശോധിച്ച് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുന്ന വിഷയം പരിഗണനയിലുണ്ടോ എന്നും വ്യക്തമാക്കുമോ?
2889.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോർഡിൽ എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ എത്രപേർക്ക് പ്രസ്തുത ആനുകൂല്യം ലഭ്യമാക്കിയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യത്തിന് അർഹതയുള്ള എത്ര അപേക്ഷകൾ ബാക്കിയുണ്ടെന്ന് അറിയിക്കാമോ?
2890.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ പിന്നോക്ക ആദിവാസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി വകുപ്പ് നടപ്പിലാക്കുന്ന അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി മുഖേന എന്തെല്ലാം സേവനങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2891.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിൽ 25.02.2017 തീയതിയിലെ ജി.ഒ. (പി) 03/2017/പി & എ.ആര്‍.‍ഡി. നമ്പര്‍ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരമുള്ള ട്രാൻസ്ഫർ മാനദണ്ഡങ്ങൾ നിലവില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് എന്നത്തേക്ക് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് സഹകരണ വകുപ്പിൽ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദമാക്കുമോ?
2892.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
2893.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര മോഡേണ്‍ റൈസ്‍ മില്ലിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റൈസ് മില്ലിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
2894.
ശ്രീ വി ജോയി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനത്തിന്റെ വിപണി ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട് ഏകീകൃത ബ്രാന്‍ഡിംഗ് ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ന്യായ വിലയ്ക്ക് നല്‍കുന്നതിനും അന്തര്‍ദേശീയ വിപണി ലഭ്യമാക്കിക്കൊണ്ട് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഏകീകൃത ബ്രാന്‍ഡിംഗ് ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ; സംസ്ഥാനത്ത്;
( സി )
നിലവില്‍ കോ-ഓപ് മാര്‍ട്ടുകള്‍ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും ഉദ്ദേശ്യമുണ്ടോ എന്നും അറിയിക്കാമോ;
( ഡി )
ഉപഭോക്തൃ ഉല്പന്ന വില നിയന്ത്രണത്തിന് സഹകരണ പ്രസ്ഥാനം നടത്തുന്ന ഇടപെടല്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2895.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പഞ്ചായത്ത് കേന്ദ്രമായി കാട്ടാല്‍കൂട്ടം എന്ന പേരില്‍ ക്ലബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
2896.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച തീയതിയും ഉദ്ഘാടകന്‍ ആരായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണം നീണ്ടു പോകുന്നതിന്റെ കാരണങ്ങൾ വിശദമാക്കുമോ?
2897.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതികള്‍ ഇല്ലാതാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സമീപകാലങ്ങളില്‍ രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കമ്പ്യൂട്ടർവല്‍ക്കരണം പൂര്‍ണ്ണമായും നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഇത്തരത്തിലുള്ള അഴിമതി തടയാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
2898.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസിനു സ്വന്തമായി കെട്ടിടമില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
എങ്കില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ?
2899.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കഴിഞ്ഞ 6 വര്‍ഷത്തെ ഭൂമി രജിസ്ട്രേഷന്‍ എത്രയെന്ന് അറിയിക്കാമോ; ഓരോ വര്‍ഷത്തെയും കണക്ക് പ്രത്യേകം ലഭ്യമാക്കാമോ;
( ബി )
രജിസ്ട്രേഷൻ നടത്തിയ വകയില്‍ കഴിഞ്ഞ 6 വര്‍ഷം സര്‍ക്കാരിന് ലഭിച്ച വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
ആധാരം രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കിയതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലഭിച്ചതെന്ന് അറിയിക്കാമോ?
2900.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരം എഴുത്തുകാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ധർണയും മറ്റു സമരങ്ങളും നടത്തിവരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ആധാരം എഴുത്തുകാർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകുമോ;
( സി )
ആധാരം എഴുത്തുകാരുടെ ക്ഷേമനിധി അംഗത്വം മുടങ്ങിക്കിടക്കുകയാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ അവ പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ ;
( ഡി )
ആധാരം എഴുത്തു മേഖലയിൽ അഡ്വക്കേറ്റുമാർ കടന്നു വരാൻ സാധ്യതയുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ആധാരം എഴുത്തുകാരുടെ ഉപജീവനത്തെ ബാധിക്കുന്ന ഇക്കാര്യത്തില്‍ സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ഇ )
ടെംപ്ലേറ്റ് പദ്ധതി എന്താണെന്ന് വ്യക്തമാക്കാമോ? ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന് വിശദമാക്കാമോ ;
( എഫ് )
ആധാരം എഴുത്തുകാരുടെ ഇപ്പോഴത്തെ ക്ഷേമനിധി ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇത് വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ ?
2901.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്ത് പുതിയ രജിസ്ട്രേഷന്‍ കോംപ്ലെക്സ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പുതിയ രജിസ്ട്രേഷന്‍ കോംപ്ലെക്സില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നതെന്നും ഇതില്‍ എന്തെല്ലാം പൂര്‍ത്തീകരിച്ചു എന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത രജിസ്ട്രേഷന്‍ കോംപ്ലെക്സിന്റെ പൂര്‍ത്തീകരണം അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
കോതമംഗലം രജിസ്ട്രേഷന്‍ കോംപ്ലെക്സിന്റെ നിര്‍മ്മാണത്തിലെ സാങ്കേതിക തടസ്സം ഒഴിവാക്കി നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2902.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വകുപ്പ് ഫണ്ട്‌ വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2903.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ സ്വകാര്യ വ്യക്തിയുടെ കേസിന്റെ ഭാഗമായി നിര്‍ത്തിവെച്ച കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന വസ്തുത എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തടസ്സങ്ങള്‍ പരിഹരിച്ച് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
2904.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിട്ടിക്ക് സമാനമായുള്ള നിക്ഷേപ പദ്ധതികൾ ചിട്ടി ആക്ട് പ്രകാരമുള്ള നിബന്ധനകൾ പാലിക്കുകയോ പ്രസ്തുത ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയോ ചെയ്യാതെ സംസ്ഥാനത്ത് നടന്നു വരുന്നതായി രജിസ്ട്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ;വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏതെല്ലാം പേരിലാണ് സംസ്ഥാനത്ത് പ്രചാരത്തിൽ ഉള്ളതെന്ന വിവരം വകുപ്പിൽ ലഭ്യമാണോ; എങ്കിൽ ഇത്തരം പദ്ധതികൾ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുമോ;
( സി )
ചിട്ടി ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിലൂടെ ഇത്തരം ഒരു പദ്ധതിയിൽ നിന്നും സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട തുക ഏതെല്ലാം ഇനത്തിൽ നഷ്ടം വരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരം പദ്ധതികൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് അധികാരമുണ്ട് ; എത്ര സ്ഥാപനങ്ങൾക്കെതിരെ ഇപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ഇ )
ചിട്ടി ആക്റ്റിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2905.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജവഹര്‍ ബാലഭവനുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; എങ്കില്‍ ആയത് നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാേ;
( ബി )
നിലവിൽ അനുവദിക്കപ്പെട്ട ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമാേ;
( സി )
ഇതിനായി കൂടുതല്‍ തുക ബഡ്ജറ്റില്‍ നീക്കിവയ്ക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
2906.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ പെരുവനം - ആറാട്ടുപുഴ പൂരത്തിന് സാംസ്കാരിക വകുപ്പിന്റെ ധനസഹായം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സാംസ്കാരികോത്സവത്തിന് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതില്‍ കൂടുതല്‍ തുക ധനസഹായമായി അനുവദിയ്ക്കണമെന്ന അപേക്ഷ പരിഗണിച്ഛ് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2907.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യക്തികളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന പ്രാകൃത അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിലവിലുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രാകൃത അന്ധവിശ്വാസങ്ങളും അതിനെത്തുടര്‍ന്നുണ്ടായ പ്രാകൃതമായ ആചാരങ്ങളും മൂലം നരബലി, പീഡനം തുടങ്ങിയവ ഉണ്ടായിട്ടുള്ളതെന്നും എത്ര പേര്‍ക്ക് ഇത്തരത്തില്‍ ജീവഹാനി സംഭവിച്ചുവെന്നും വ്യക്തമാക്കുമോ?
2908.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിനു കീഴിൽ കാസര്‍ഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് 2022-23 വർഷം വകയിരുത്തിയിട്ടുള്ള ഗ്രാന്റും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ?
2909.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജവഹർ ബാലഭവനിലെ ജീവനക്കാർക്ക് കഴിഞ്ഞ ആറ് മാസക്കാലമായി ശമ്പളം ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജി.ഒ.(എം.എസ്.) 29/2019 സാം.ക.വ 20.7.2018 പ്രകാരം ശമ്പള പരിഷ്കരണം നടപ്പിലാക്കിയ 5 ബാലഭവനുകളിൽ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം) സർക്കാർ വിഹിതമായ 80% തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ജീവനക്കാർക്ക് ശമ്പളവും, 2017 മുതൽ 2019 ഡിസംബർ വരെയുള്ള കുടിശ്ശിക ശമ്പളവും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2910.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്‌കാരിക വകുപ്പ് മുഖേന തൃശൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2911.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവ് മുതല്‍ നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനത്തിനും പ‍ശ്ചാത്തല മേഖല വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും ആയത് ഏതെല്ലാം സ്ഥാപനങ്ങള്‍ക്കെന്നും വിശദമാക്കാമോ?
2912.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാകവി മോയിന്‍ കുട്ടി മാപ്പിള കലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിന് മിനി ഓഡിയോ വിഷന്‍ തിയേറ്റര്‍ സ്ഥാപിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ശങ്കര്‍ ഹാബിറ്റേറ്റിന് കൈമാറുന്നതിനുള്ള നടപടി വിശദമാക്കുമോ ;
( ബി )
പദ്ധതി പൂര്‍ത്തീകരണത്തിന് എസ്റ്റിമേറ്റ് പ്രകാരം ഇനിയും ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ആവശ്യമുള്ളതിനാല്‍ ബാക്കി തുക വകയിരുത്താന്‍ വകുപ്പിന് പ്രൊപ്പോസല്‍ നല്‍കേണ്ടതുണ്ടോ ;
( സി )
എങ്കില്‍ വിശദമായ വിവരം ലഭ്യമാക്കുമോ?
2913.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ അനുമതി ലഭിച്ച രാമു കാര്യാട്ട് സിനിമ തിയേറ്ററിന്റെ നിര്‍മ്മാണം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത തിയേറ്റര്‍ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2914.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് വകുപ്പ് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2915.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ അക്കാഡമിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നത് സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
2916.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ലൈബ്രേറിയന്‍മാരുടെ ദിവസ വേതനം എത്ര രൂപയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വേതനം കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
2917.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ സാംസ്ക്കാരിക മുന്നേറ്റം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തോറും സാംസ്കാരിക വകുപ്പിന്റെ യുവജന സാംസ്കാരിക കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അക്രമങ്ങള്‍ മാനവികം അല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതിയ സാംസ്കാരിക മുന്നേറ്റത്തിനായി എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.