UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2400.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോന്നിയില്‍ ആരംഭിക്കുന്ന ഗോഡൗണിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ വിശദമാക്കാമോ?
2401.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭക്ഷ്യഭദ്രത ഗോഡൗണുകളില്‍ സ്റ്റോക്ക് കുറവായതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഗോഡൗണുകളില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട് വിശദമാക്കാമോ;
( ബി )
15.01.2018-ൽ പൊതുവിതരണ വകുപ്പ് സംസ്ഥാനതല ഇന്‍സ്പെഷന്‍ ടീം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എത്ര ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്കെതിരെയുള്ള വകുപ്പുതല നടപടി ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
2402.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അരിയുടെയും വിവിധ പലവ്യഞ്ജനങ്ങളുടെയും ബിസ്കറ്റ് ഉൾപ്പെടെ ഉള്ള സാധനങ്ങളുടെയും വിലക്കയറ്റം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഇതു പരിഹരിക്കാനും വിപണി ഇടപെടലിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ബിസ്കറ്റും സോപ്പും പോലെ ഉള്ള സാധനങ്ങളുടെ വില കൂട്ടുകയും അളവ് കുറയ്ക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? പരിശോധനകൾ നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചത് ഏതെല്ലാം സ്ഥാപനങ്ങൾക്ക് എതിരെയാണ്; എത്ര സ്ഥാപനങ്ങൾക്ക് എതിരെയാണ് ജില്ലാതല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുള്ളത്;
( ബി )
അരിയുടെയും മറ്റ് അഞ്ച് സാധനങ്ങളുടെയും വില നിയന്ത്രിക്കാൻ ആന്ധ്ര സർക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ നടപടികൾ ഏതുവരെയായി; ആന്ധ്ര ഭക്ഷ്യ മന്ത്രി കേരളത്തിൽ എത്തി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ കാര്യങ്ങളാണ് തീരുമാനത്തിൽ എത്തിയത്; ആന്ധ്രയിൽ നിന്ന് ജയ അരി ലഭിക്കാൻ സാധ്യതയില്ലെന്നും അതിന്റെ കൃഷി വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കേരളത്തെ അറിയിച്ചിട്ടുണ്ടോ; ജയ അരിക്ക് പകരം സുരേഖ അരി സപ്ലൈകോ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സപ്ലൈകോ വഴി നിലവിൽ ജയ, സുരേഖ ഇനങ്ങളിലെ അരി വിതരണം ചെയ്യാൻ ആർക്കാണ് കരാർ നൽകിയിരിക്കുന്നത്; ഇവർ എത്ര രൂപയ്ക്കാണ് അരി വിതരണം ചെയ്യുന്നതെന്നും ഇതേ അരിക്ക് ആന്ധ്രയിലെ വില എത്രയാണെന്നും ആന്ധ്രയിലെ അരി നേരിട്ട് കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യാനുള്ള കരാർ നടപ്പാകുമ്പോൾ എത്ര രൂപ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ വിൽപനശാലകൾ വഴി അരി ഉൾപ്പെടെ എന്തെല്ലാം ഉല്പന്നങ്ങളാണ് സബ്സിഡി ഇനത്തിൽ നൽകി വരുന്നത്; ഇവയുടെ നിലവിലെ വില എത്രയാണെന്നും സബ്സിഡി ഇനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ആവശ്യമാണോയെന്നും എത്ര റേഷൻ കാർഡ് ഉടമകൾ ഈ സാമ്പത്തിക വർഷം ഇങ്ങനെ സബ്സിഡി ഉൽപന്നങ്ങൾ വാങ്ങി എന്നും വ്യക്തമാക്കുമോ; ഇതിന്റെ ജില്ലാതല കണക്ക് ശേഖരിക്കാറുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ഇ )
സപ്ലൈകോ വഴി സബ്സിഡിയായി സാധനങ്ങൾ വാങ്ങാൻ ജീവനക്കാർ മറ്റാരുടെയെങ്കിലും റേഷൻ കാർഡ് ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് സപ്ലൈകോ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2403.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടരെ തുടരെ ഉണ്ടായ വെളളപ്പൊക്കക്കെടുതികളും ഒപ്പം കൊറോണ മഹാമാരിയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനവിലയേയും ലഭ്യതയേയും എപ്രകാരം ബാധിച്ചുവെന്നും ഇതുമൂലമുണ്ടായ വിലവര്‍ദ്ധനവും ദൗര്‍ല്ലഭ്യവും സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ;
( ബി )
ഈ അവസ്ഥ തരണം ചെയ്യാനും ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പുവരുത്താനും വിലനിലവാരം പിടിച്ചു നിര്‍ത്താനുമായി നടപ്പാക്കി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് അവശ്യം വേണ്ടുന്ന നിത്യോപയോഗ സാധനങ്ങളുടെ ദെെനംദിന കണക്കും സംസ്ഥാന ലഭ്യതയും മറ്റിതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുടെ അളവും വ്യക്തമാക്കുമോ?
2404.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയതിന് സപ്ലൈ ഓഫീസുകളില്‍ പിഴ ഈടാക്കി വരുന്നുണ്ടോ;
( ബി )
അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ കാര്‍ഡ് ഉടമകള്‍ക്ക് പിഴ അടക്കുന്നതില്‍ പ്രത്യേക ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2405.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എഫ്.സി.ഐ. ഗോഡൗണുകളില്‍ നിന്ന് വിതരണം ചെയ്യുന്ന അരി ഉള്‍പ്പെടെയുളള ധാന്യങ്ങള്‍ പലപ്പോഴും മോശം നിലവാരത്തിലുളളവയാണ് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിതരണത്തിനായി എഫ്.സി.ഐ. ഗോഡൗണുകളില്‍ എത്തുന്ന ഭക്ഷ്യ ധാന്യങ്ങൾക്ക് മിനിമം നിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമോ; വ്യക്തമാക്കാമോ;
( സി )
സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2406.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ വ്യപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറക്കേണ്ട സാഹചര്യം എങ്ങനെ വന്നു എന്ന് വ്യക്തമാക്കാമോ; ഈ പ്രതിസന്ധി മറികടക്കുവാന്‍ എന്തെല്ലാം നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
റേഷന്‍ വ്യപാരികള്‍ക്ക് ധന വകുപ്പിൽ നിന്നും അനുവദിച്ചു നല്‍കേണ്ട കമ്മീഷന്‍ തുക നല്‍കാതിരിക്കുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇപോസ് മെഷീന്റെ തകരാര്‍ വ്യപാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ അത് ശാശ്വതമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇടക്കിടെ ഇത്തരം തകരാറുകള്‍ സംഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2407.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കെ-സ്റ്റോര്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഏതെല്ലാം സേവനങ്ങളാണ് കെ-സ്റ്റോര്‍ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2408.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം വഴി നൽകുന്ന റേഷൻ അരിയിൽ പച്ചരി കൂടുതലും പുഴുക്കലരി കുറവാണെന്നതുമായ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2022–23 സാമ്പത്തിക വർഷം എത്ര അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നതെന്നും ഓരോ മാസത്തെയും പുഴുക്കലരിയുടേയും പച്ചരിയുടെയും അലോട്ട്മെന്റ് എത്ര വീതമാണെന്നും അറിയിക്കാമോ;
( ബി )
കേന്ദ്ര സർക്കാർ മുൻഗണന വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം നൽകുന്ന അരിയുടെ കേരളത്തിലെ വിതരണത്തിൽ ഓഗസ്റ്റ് മുതലുള്ള മാസങ്ങളിൽ കുറവുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2022–23 വർഷത്തിൽ ഓരോ മാസവും കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രകാരം അനുവദിച്ച അരിയും കേരളം വിതരണം ചെയ്ത അരിയും എത്രയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള അരി മുഴുവൻ വാങ്ങാൻ സാധിക്കാത്ത മുൻഗണന റേഷൻ കാർഡ് അംഗങ്ങൾക്ക് അടുത്ത മാസത്തേക്ക് അരി വിതരണം നീട്ടി നൽകിയിരുന്നോ; ഇങ്ങനെ നീട്ടി നൽകിയപ്പോൾ ഒട്ടും അരി വാങ്ങാത്തവർക്ക് മാത്രമാണ് അവസരം നൽകിയതെന്നും ബാക്കിയുള്ളവരെ ഒഴിവാക്കി എന്നുമുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം ലഭിക്കുന്ന അരി മുഴുവൻ വിതരണം ചെയ്യാതെ ബാക്കി വന്നാൽ മുൻഗണനേതര കാർഡ് ഉടമകൾക്ക് നൽകാറുണ്ടോ; എങ്കില്‍ ഇതിന് സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്താമോ?
2409.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ പദ്ധതി പ്രകാരം അരുവിക്കര നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുത്തിട്ടുളള റേഷന്‍ കടകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2410.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആരംഭിച്ച ന്യായവില ഹാേട്ടലുകള്‍ എത്ര എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്; കൂടുതല്‍ ഹാേട്ടലുകള്‍ ആരംഭിക്കുന്നത് പരിഗണനയില്‍ ഉണ്ടാേയെന്ന് വ്യക്തമാക്കുമോ?
2411.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തിൽ അനുവദിച്ച സുഭിക്ഷ ഹോട്ടലുകൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
മണ്ഡലത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ സഹായത്തോടെ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2412.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ പാറശാല നിയോജകമണ്ഡലത്തില്‍ നാളിതുവരെ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്; വിവരം ലഭ്യമാക്കാമോ;
( ബി )
പാറശാല നിയോജകമണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളും വിശദമാക്കാമോ?
2413.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള വാതില്‍പടി വിതരണത്തില്‍ നിന്ന് സപ്ലൈകോയെ ഒഴിവാക്കി പൊതുവിതരണവകുപ്പിനെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ?
2414.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹരായ നിരവധി പേര്‍ക്ക് ബി.പി.എല്‍. റേഷന്‍കാര്‍ഡ് ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ബി.പി.എല്‍. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
2415.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെങ്കിൽ കുടുംബാംഗങ്ങൾക്ക് നാലുചക്ര വാഹനം ഉണ്ടായിക്കൂടാ എന്ന ഒരു നിബന്ധനയുള്ളതിനാൽ ഭിന്നശേഷിക്കാരും അംഗപരിമിതരുമായ നിരവധി പേർക്ക് സഞ്ചരിക്കണമെങ്കിൽ നാല് ചക്ര വാഹനം അത്യാവശ്യമാണെന്നിരിക്കെ അർഹരായ നിരവധി പേരുടെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു പരിഹരിക്കുവാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്?
2416.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എൽ. വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകത ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വീടിന്റെ വിസ്തീര്‍ണ്ണം, നാലു ചക്ര വാഹനം എന്നീ മാനദണ്ഡപ്രകാരം റേഷന്‍ കാര്‍ഡ് നല്‍കിയപ്പോള്‍ സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ പ്രസ്തുത പട്ടികയില്‍ നിന്ന് പുറത്തായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഇത്തരം കുടുംബങ്ങള്‍ക്ക് ബി.പി.എൽ. വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2417.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിലവില്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ എത്ര കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഓരോ കാര്‍ഡിന്റെയും ആയതിന് അനുവദനീയമായ റേഷന്‍ സാധനങ്ങളുടെയും വിവരം ഉള്‍പ്പെടെ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി പുതിയ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ക്യാന്‍സര്‍ പോലെയുള്ള ഗുരുതര രോഗം ബാധിച്ചവരുടെ റേഷന്‍ കാര്‍ഡ് ബി‌.പി‌.എല്‍. ആക്കി നല്‍കുന്നതിന് ആര്‍ക്കാണ് അപേക്ഷ നല്കേണ്ടതെന്ന് അറിയിക്കുമോ;
( ഡി )
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിന്മേൽ തീരുമാനമെടുത്തിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദാംശം നല്‍കുമോ?
2418.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.എ.വെെ. റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട കുടുംബത്തിലെ മുതിര്‍ന്ന അംഗം മരണപ്പെട്ടാല്‍ മുന്‍ഗണനാ കാര്‍ഡിന് പൂര്‍ണ്ണമായും അര്‍ഹതയുണ്ടെങ്കിലും പ്രസ്തുത കുടുംബം മുന്‍ഗണനേതര വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റേണ്ടതുണ്ടാേ; വിശദമാക്കാമാേ?
2419.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിനായി നല്‍കിയ അവസരത്തില്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ അക്ഷയ സെന്ററുകള്‍ വഴി നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഇപ്രകാരം അക്ഷയ സെന്ററുകള്‍ മുഖേന എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളില്‍മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം അപേക്ഷ നല്‍കിയവരോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും പിഴ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് പുനഃപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2420.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ അനധികൃതമായി ബി.പി.എല്‍. കാര്‍ഡ് കൈപ്പറ്റിയ എത്രപേരാണ് കാര്‍ഡ് എ.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളതെന്ന വിവരം താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ; എ.പി.എല്‍.-ല്‍ ഉള്‍പ്പെട്ടവരും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടേണ്ടവരുമായ ആളുകളുടെ എത്ര അപേക്ഷയാണ് പ്രസ്തുത ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇനിയും തീര്‍പ്പ് കല്പിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ?
2421.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
അങ്ങനെ മാറുന്നതിനായി സ്വയം അപേക്ഷ സമര്‍പ്പിച്ചാല്‍ ഫൈൻ ഈടാക്കുന്ന അവസ്ഥ നിലവിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2422.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍ കട എന്ന പദ്ധതി അരുവിക്കര നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി വേണ്ടിവരുന്ന വാഹനം ഏത് തരത്തിലുളളതാണെന്നും ഇതിന് ഉദ്ദേശം എത്ര തുകയാണ് വേണ്ടി വരുന്നതെന്നും ഡ്രെെവറുടെ ശമ്പളം, ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ ആവര്‍ത്തന ചെലവുകള്‍ എങ്ങനെയാണ് വഹിക്കുന്നതെന്നുമുളള വിവരങ്ങള്‍ അറിയിക്കാമോ?
2423.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ ഏതെല്ലാം റേഷന്‍കടകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2424.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡ‍ലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട തുറശ്ശേരിയിലെ റേഷന്‍ കടയ്ക്കായി മുന്നാരാജ്, മുതുവന പി.ഒ., എന്നയാൾ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത റേഷന്‍ കട സംബന്ധിച്ച് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെയായി അപേക്ഷ തീര്‍പ്പാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സമയബന്ധിതമായി അപേക്ഷ തീര്‍പ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2425.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വിതരണവും റേഷന്‍ ഷോപ്പുകളും ആധുനികവല്‍ക്കരിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ഇതുവരെ എത്ര കെ-സ്റ്റോറുകളാണ് അനുവദിച്ചിട്ടുളളത്; കെ-സ്റ്റോര്‍ അനുവദിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളത്; വിശദമാക്കാമോ;
( സി )
കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളില്‍ ഏതെല്ലാം റേഷന്‍ഷോപ്പുകളിലാണ് കെ-സ്റ്റോര്‍ അനുവദിച്ചിട്ടുളളത്; വിശദാംശം അറിയിക്കാമോ?
2426.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾക്കായി ക്ഷേമനിധി നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഘടനയും നിലവിലുള്ള തസ്തികകളുടെ വിശദാംശവും ലഭ്യമാക്കാമോ;
( സി )
ബോര്‍ഡിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ക്ഷേമനിധി പെൻഷൻ നിലവില്‍ എത്ര രൂപയാണെന്നും എത്ര പേര്‍ക്ക് നല്‍കിവരുന്നുണ്ടെന്നും വെളിപ്പെടുത്തുമോ;
( ഇ )
ക്ഷേമനിധി പെന്‍ഷന്‍ വിതരണം മുടങ്ങുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
2427.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങുന്ന സമയത്ത് സപ്ലെെകോയില്‍ നിന്ന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടുമെന്ന് അറിയിച്ചത് നാളിതുവരെ ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ എന്നറിയിക്കാമോ;
( സി )
ഒരു ഊണിന് അഞ്ച് രൂപ എന്ന നിരക്കില്‍ ലഭിക്കുന്ന കമ്മീഷന്‍ കൊണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഹോട്ടല്‍ നടത്തിക്കൊണ്ട് പോകുന്നതിനുളള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
2428.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോഡ് ജില്ലയിൽ വിവിധ വിഭാഗത്തിൽപ്പെടുന്ന എത്ര റേഷൻ കാർഡ് ഉടമകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന സാധനങ്ങൾ ഏതൊക്കെയാണെന്ന് അളവുകൾ സഹിതം വ്യക്തമാക്കാമോ;
( സി )
കാസർകോഡ് ജില്ലയിലെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരി ഏതാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കുറച്ചുകാലമായി ജില്ലയിലെ എല്ലാ കാർഡുടമകൾക്കും പച്ചരിയാണ് വിതരണം ചെയ്യുന്നത് എന്ന് പറയപ്പെടുന്നത് ശരിയാണോ; എങ്കിൽ എത്ര കാലമായി പച്ചരി മാത്രം വിതരണം ചെയ്യുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
കേരളത്തിലെ മറ്റു ജില്ലകളിൽ പുഴുക്കലരി വിതരണം നടത്തുന്നുണ്ടോ; എങ്കിൽ കാസർകോഡ് ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് പുഴുക്കലരി വിതരണം ചെയ്യാത്തത് എന്ന് വ്യക്തമാക്കാമോ?
2429.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകൾ വഴി അരി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ കുത്തരി, പുഴുക്കലരി എന്നിവ വിതരണം ചെയ്യാതെ പച്ചരി മാത്രം വിതരണം ചെയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത ജില്ലയിൽ കുത്തരി, പുഴുക്കലരി എന്നിവയുടെ വിതരണത്തിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2430.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) നൽകാൻ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ, എങ്കില്‍ കേന്ദ്ര നിര്‍ദ്ദേശത്തോട് സംസ്ഥാനം അനുകൂല തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ, ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് സംസ്ഥാനം അറിയിച്ചിട്ടുണ്ടോ, വിശദാംശം ലഭ്യമാക്കുമോ, ;
( ബി )
സംസ്ഥാനത്ത് റേഷൻ കടകളിലൂടെ നിലവില്‍ വിതരണം ചെയ്യുന്ന അരിയില്‍ ആവശ്യത്തിന് പോഷകം ലഭ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; പോഷക സമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) ജനങ്ങള്‍ ഉപയോഗിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ ആരോഗ്യരംഗത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം മൂലമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്; ഈ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ എവിടെയെല്ലാമാണ് ഈ അരി വിതരണം ചെയ്യുന്നതെന്നും പരീക്ഷണാടിസ്ഥാനത്തില്‍ അരി വിതരണത്തിന് എന്തുകൊണ്ടാണ് പ്രസ്തുത മേഖല തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കുമോ; അരിയുടെ ഉപയോഗത്തില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷമാണോ ഈ അരിയുടെ വിതരണം സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്; എങ്കില്‍ ഏത് രീതിയിലുള്ള പഠനമാണ് നടത്തിയതെന്ന് വ്യക്തമാക്കുമോ?
2431.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ കാര്‍ഡ് ഉടകള്‍ക്ക് ലഭ്യമായികൊണ്ടിരുന്ന മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമായികൊണ്ടിരുന്ന ഗോതമ്പ് വിഹിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
2432.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വ്യാപാരികൾക്ക് റേഷൻ വിതരണത്തിന്റെ കമ്മീഷൻ നൽകുന്നതിൽ സർക്കാർ കുടിശ്ശിക വരുത്തുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് മുൻ മാസത്തെ കമ്മീഷൻ നൽകാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടോ;
( സി )
2022 ഒക്ടോബറില്‍ കമ്മീഷനായി വ്യാപാരികള്‍ക്ക് നല്‍കേണ്ട തുകയില്‍ കുറവ് വരുത്തിയിരുന്നോ; ഉണ്ടെങ്കില്‍ എത്ര ശതമാനമെന്നും ഏത് സാഹചര്യത്തിലാണെന്നും വിശദമാക്കുമോ;
( ഡി )
ചില വ്യാപാരികൾക്ക് ആദ്യം കമ്മീഷൻ നൽകാനും മറ്റുള്ളവർക്ക് പണം ഉണ്ടെങ്കിൽ നൽകാനും സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയിരുന്നോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന്റെ മാനദണ്ഡങ്ങൾ വിശദീകരിക്കുമോ; ഇവരെ വിവിധ കാറ്റഗറിയായി തിരിച്ചാണോ കമ്മിഷൻ നൽകുന്നതെന്ന് അറിയിക്കാമോ;
( എഫ് )
കമ്മീഷൻ നൽകുന്ന തുകയിൽ നിന്ന് എന്തൊക്കെ നിരക്കുകളാണ് സർക്കാർ ഈടാക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( ജി )
റേഷൻകടയുടെ വാടക, സെയിൽസ്‍മാന്റെ വേതനം, വൈദ്യുതി നിരക്ക് എന്നിവ കണക്കാക്കിയാണോ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്; വിശദമാക്കുമോ?
2433.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഒക്ടോബർ മാസത്തിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുവേണ്ടി ഉപയോഗ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2434.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിപണിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നത് കണ്ടെത്തുന്നതിനും പൂഴ്‍ത്തിവയ്പ്പും കരിഞ്ചന്തയും വില നിലവാരവും പരിശോധിക്കുന്നതിനുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ എത്ര പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ആയതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കുമോ;
( സി )
പൊതുവിപണിയിലെ വിലവര്‍ദ്ധനവും കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും എന്തെല്ലാം നടപടികളാണ് നാളിതുവരെയായി സ്വീകരിച്ചിട്ടുള്ളത് എന്നും ആയതിന്റെ അടിസ്ഥാനത്തില്‍ വില നിയന്ത്രണം സാധ്യമായിട്ടുണ്ടോ എന്നും അറിയിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുവിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലയും ഇപ്പോഴത്തെവിലയും എത്രയാണെന്നും സര്‍ക്കാരിന്റെ വിപണി ഇടപെടലിനെ തുര്‍ന്നു വില കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ?
2435.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ അരി, മണ്ണെണ്ണ, ഗോതമ്പ് എന്നിവ പരിമിതപ്പെടുത്തിയ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ ആയി ഏതെല്ലാം ഇനങ്ങള്‍ എത്ര അളവില്‍ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
2436.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ, ഗോതമ്പ് എന്നിവയുടെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഗോതമ്പും മറ്റ് ഭക്ഷ്യ സാധനങ്ങളും സംസ്ഥാനത്തെ എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ മുഖേന വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2437.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില തിരിച്ചടക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2438.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലെെകോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
വകുപ്പില്‍ നിന്നും സിവില്‍ സപ്ലെെസ് കോര്‍പ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷനിൽ ഓരോ വര്‍ഷവും പത്ത് ശതമാനം കുറവ് വരുത്താന്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം കൃത്യമായി പാലിക്കുന്നുണ്ടോ; വിശദമാക്കാമോ?
2439.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങള്‍ ഏതൊക്കെയാണെന്നും ഇതില്‍ ഏതെല്ലാം സാധനങ്ങള്‍ക്ക് എത്ര വീതം സബ്സിഡി നല്‍കിവരുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടികയും അധികാരമൊഴിയുന്ന തീയതിയിലെ സാധനങ്ങളുടെ വിലവിവരപ്പട്ടികയും ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടികയും ഈ സാധനങ്ങളുടെ നിലവിലെ വിലവിവരപ്പട്ടികയും ലഭ്യമാക്കുമോ;
( ഡി )
സബ്സിഡിയോടെ വില്‍പ്പന നടത്തുന്ന സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് നടപ്പിലാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് പൊതുവിപണിയില്‍ ലഭ്യമായ അരി ഓരോ ഇനത്തിനും ഏറ്റവും ഒടുവിലത്തെ വിലവിവരപ്പട്ടിക ലഭ്യമാക്കുമോ; ഇവയുടെ സപ്ലൈകോയിലെ വിലവിവരപ്പട്ടിക ലഭ്യമാക്കുമോ; അരിവില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
2440.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ താലൂക്ക് തലത്തിൽ പുതുതായി എത്ര ഗോഡൗണുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; ഏതൊക്കെ താലൂക്കുകളിലാണ് അവ സ്ഥാപിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പി.വി.സി. പ്ലാസ്റ്റിക് റേഷന്‍ കാര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് ബാങ്കിംഗ്സേവനങ്ങള്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നടപടിക്രമം വിശദമാക്കാമോ; പ്രസ്തുത സേവനം ഏത് ഏജന്‍സി മുഖേനയാണ് ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
സപ്ലൈകോയില്‍ ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് റിസ്ക് മാനേജ്മെന്റ് സൊലൂഷന്‍ സ്ഥാപിച്ചിട്ടുണ്ടോ; ഇതിന്റെ പ്രവര്‍ത്തന രീതി വിശദമാക്കാമോ;
( ഡി )
റേഷന്‍കടകള്‍, ഗോഡൗണുകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ സി.സി.ടി.വി. സ്ഥാപിച്ചിട്ടുണ്ടോ; ഏത് ഏജന്‍സി മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; നിലവിലെ സ്ഥിതി വിശദമാക്കാമോ?
2441.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യായവിലയ്ക്ക് ഭക്ഷ്യധാന്യമുള്‍പ്പടെയുളള നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പൊതു വിപണിയില്‍ വില കുറയ്ക്കുന്നതിനുളള ഇടപെടലിന്റെ ഭാഗമായി, സര്‍ക്കാര്‍ സപ്ലെെകോ വില്‍പ്പനശാലകളിലും, മാവേലി സ്റ്റാേറുകളിലും വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഇ‌ൗടാക്കുന്ന വിലയും, പൊതുവിപണിയിലെ വിലയും, വിലകള്‍ തമ്മിലുളള അന്തരവും എത്ര വീതമെന്ന് ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഇങ്ങനെ സബ്സിഡി നിരക്കില്‍ നിത്യോപയോഗ വസ്തുക്കള്‍ നല്‍കുന്നതിന്റെ ഗുണഫലം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്എത്രത്തോളം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിനായി സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?
2442.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍പ്പെട്ട വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ കാണിനാട്ടില്‍ സപ്ലൈകോ മാവേലിസ്റ്റോര്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാണിനാട്ടില്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2443.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പുത്തൻകുളം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിലെ ശരാശരി പ്രതിമാസ വിറ്റുവരവ് എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സൂപ്പർ സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നതിന് ജനപ്രതിനിധി നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2444.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തിലെ ഇലഞ്ഞിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പഴം-പച്ചക്കറി സംസ്ക്കരണ യൂണിറ്റിന്റെ നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം അനുമതിയാണ് ആവശ്യമായിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഇനി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനം എന്നത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2445.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡല പരിധിയില്‍ ഏറനാട് താലൂക്കില്‍ നവംബര്‍ മാസത്തെ റേഷന്‍ വിഹിതം (പുഴുക്കലരി) വിതരണം ചെയ്തിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
എല്ലാ റേഷന്‍ ഗുണഭോക്താക്കൾക്കും അര്‍ഹമായ വിഹിതം നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
2446.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭക്ഷ്യ-പൊതുവിതരണ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങള്‍ക്കായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നും വിശദമാക്കുമോ?
2447.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകൊയില്‍ നിലവില്‍ എത്ര താല്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; ഏതെല്ലാം തസ്‌തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത് എന്നതിന്റെ വിശദാംശം നല്‍കുമോ; പ്രസ്തുത ജീവനക്കാരെ പിരിച്ച് വിട്ട് പുതിയ താല്കാലിക ജീവനക്കാരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ വര്‍ഷങ്ങളായി പാക്കര്‍ തസ്തികയില്‍ സപ്ലൈകൊയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ യൂണിയന്‍ നേതാവ് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായി പറയപ്പെടുന്ന വിഷയം സംബന്ധിച്ച് പോലീസിലും മറ്റും പരാതി നല്‍കിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സപ്ലൈകോയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആര്‍ക്കെല്ലാമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത ഉദ്യോഗസ്ഥരുടെ വിശദാംശം നല്‍കുമോ?
2448.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ൽ സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്ക്കരണം സപ്ലെെകോയിലെ സ്ഥിരം ജീവനക്കാർക്ക് നൽകിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സപ്ലെെകോയിലെ സ്ഥിരം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് തീരുമാനമെടുത്തിട്ടുണ്ടോ, എങ്കില്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സപ്ലൈകോയിൽ അന്യത്ര സേവന വ്യവസ്ഥയില്‍ അഥവാ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സർക്കാർ ഉത്തരവ് പ്രകാരം സപ്ലെെകോയിൽ വർഷാവർഷം 10% ഡെപ്യൂട്ടേഷൻ സേവനം കുറച്ച് കൊണ്ടുള്ള ഉത്തരവ് നിലവിൽ നടപ്പിലാക്കുന്നുണ്ടോ; മേൽ ഉത്തരവ് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിൽ സപ്ലെെകൊയിലെ സ്ഥിരം ജീവനക്കാരിൽ ജൂനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ്-1, സീനിയര്‍അസിസ്റ്റന്റ്-2, ജൂനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
സപ്ലെെകോയിൽ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും ജൂനിയര്‍ അസിസ്റ്റന്റ്, സീനിയര്‍അസിസ്റ്റന്റ്-1, സീനിയര്‍അസിസ്റ്റന്റ്-2 തസ്തികകളിൽ ജോലി ചെയ്യുന്നവരുണ്ടോ; വിശദമാക്കുമോ?
2449.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിന് ഭക്ഷ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2450.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013-നുശേഷം സിവില്‍ സപ്ലെെസ് കോര്‍പ്പറേഷനില്‍ ജോലിയിൽ പ്രവേശിച്ച സെയില്‍സ്‍മാന്‍മാര്‍ക്ക് സപ്ലെെകോയില്‍ നിലവിലുള്ള ഇ.പി.എഫ്. പെന്‍ഷന്‍ ബാധകമാണോ;
( ബി )
ബാധകമല്ലെങ്കിൽ പ്രസ്തുത ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കെെക്കൊള്ളുമോ; വിശദമാക്കാമോ?
2451.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സമ്പൂർണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് കീഴിൽ വരുന്ന മീഡിയേഷൻ കേന്ദ്രങ്ങളും സൗജന്യ ഉപഭോക്തൃ നിയമസഹായ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് കീഴിലെ സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലേക്കുള്ള പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനുള്ള ഇ-ഡാകിൽ സംവിധാനം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
2452.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടകളില്‍ വിലവിവര പട്ടികകള്‍ പ്രദര്‍ശിപ്പിക്കാത്തതിന് നിലവില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് അറിയിക്കാമോ;
( ബി )
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് എത്ര രൂപയാണ് പിഴ ചുമത്തുന്നത് എന്നും അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.