UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2061.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരളത്തിനകത്തും പുറത്തും പൊതുജനങ്ങള്‍ക്ക് വേണ്ടി ടൂർ പാക്കേജ് കെ.എസ്.ആര്‍.ടി.സി. നല്‍കുന്നുണ്ടോ; റൂട്ട് സഹിതം വിശദമാക്കുമോ?
2062.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ബാധയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകളെല്ലാം നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഉദുമ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സര്‍വ്വീസ് എന്നത്തേക്ക് പുനരാരംഭിക്കുമെന്ന് വിശദമാക്കുമോ?
2063.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. യില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
2064.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൊതുഗതാഗത മേഖലയിൽ കൊവിഡിനെ തുടർന്ന് പൊതുഗതാഗത സൗകര്യം കുറഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രാത്രി സമയത്തു ബസുകൾ ട്രിപ്പുകൾ മുടക്കുന്നതുമൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമോ; വ്യക്തമാക്കാമോ;
( സി )
അവധി ദിവസങ്ങളിൽ ബസുകൾ ഓടാതിരിക്കുന്ന അവസ്ഥക്ക് പരിഹാരം കാണുമോ; വിശദമാക്കാമോ?
2065.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍-കോളേജ് പ്രവൃത്തി സമയ ങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് കൃത്യമായി പാലിക്കപ്പടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ടിപ്പര്‍ ലോറികള്‍ക്ക് ഇപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിരോധനം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ നിന്നും ലഭിച്ച പരാതികളിൽ യഥാസമയം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2066.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവിനാശി-വടക്കഞ്ചേരി ബസ് അപകങ്ങളുടെ പശ്ചാത്തലത്തിൽ എന്തെല്ലാം ജാഗ്രതാ നടപടികളാണ് പ്രത്യേകമായി നടപ്പിലാക്കിയിട്ടുള്ളത്; ഇത്തരത്തിലുള്ള വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇപ്പോൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
2067.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന്, വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിക്കായി എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏതെല്ലാമാണെന്നും വിശദമാക്കാമോ?
2068.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ തൊഴില്‍ ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
തൊഴില്‍ ക്രമീകരണം നടപ്പിലാക്കിയതിന്റെ ഭാഗമായി കോര്‍പ്പറേഷന് വരുമാന ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യില്‍ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് ലാഭകരമാണോ; എങ്കില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
2069.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ സീസണ്‍ ടിക്കറ്റുകള്‍ ഏർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്‌തമാക്കാമോ?
2070.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. യാത്ര ഫ്യുവല്‍സിനെ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ വിശദാംശം ലഭ്യമാക്കാമോ?
2071.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
മാനേജ്‌മെന്റ സംവിധാനം പുനഃക്രമീകരിക്കുന്നതോടൊപ്പം യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കെ.എസ്.ആര്‍.ടി.സി.യെ ശാക്തീകരിക്കുന്നതിനും ഉപദേശക ബോര്‍ഡ് രൂപീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
അധികാര വികേന്ദ്രീകരണത്തിന്റെ അഭാവം കാരണം മൂന്ന് ലാഭ കേന്ദ്രങ്ങള്‍ രൂപീകരിച്ച നടപടി ഫലപ്രദമായിട്ടില്ലെന്നത് വസ്തുതയാണോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടിയുണ്ടാകുമോ;
( ഡി )
യുക്തിഭദ്രമായ നടപടികളിലൂടെ സര്‍വീസ് ഓപ്പറേഷന്‍ മെച്ചപ്പെടുത്തുന്നതിന് ഇടപെടലുകള്‍ നടത്തുമോയെന്ന് വ്യക്തമാക്കാമോ?
2072.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത ക്ലേശം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യെ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( സി )
സര്‍വ്വീസ് നടത്തുന്ന വിവിധതരം ബസുകളുടെ ഏര്‍ണിംഗ് പെർ കിലോമീറ്റര്‍ എത്രയാണെന്ന് വിശദമാക്കുമോ?
2073.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ കെ.എസ്.ആര്‍.ടി.സി. - സ്വിഫ്റ്റ് കമ്പനി ഇൻകോർപ്പറേറ്റ് ചെയ്യുന്നതിലേക്ക് അപേക്ഷ നൽകിയത് ആരെല്ലാമാണ്; ഇൻകോർപ്പറേഷന് വേണ്ടി സമർപ്പിച്ച രേഖകളെന്തൊക്കെ; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. - സ്വിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനായി ലൈസൻസുകളോ അനുമതികളോ ലഭിച്ചിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2074.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ് .ആർ.ടി.സി.യുടെ പക്കൽ ഉള്ള പുതിയ ടയറുകൾ കെ.സ്വഫ്റ്റിന് നൽകുന്നുണ്ടോ; എങ്കിൽ ആരുടെ ഉത്തരവുപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ് .ആർ.ടി.സി. - യുടെ ഏതെങ്കിലും വസ്തുവകകൾ ലീസ് വ്യവസ്ഥയിൽ മറ്റേതെങ്കിലും സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകിയിട്ടുണ്ടോ; എങ്കിൽ ആർക്കെല്ലാമാണെന്നും എത്ര വർഷത്തേക്കാണ് നൽകിയിട്ടുള്ളതെന്നും വെളിപ്പെട്ടുത്താമോ;
( സി )
കെ.എസ്.ആർ.ടി.സി. ആകെ എത്ര സ്ക്വയർ ഫീറ്റ് വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും പ്രതിമാസം ഒരു സ്ക്വയർ ഫീറ്റിന്റെ വാടക എത്രയെന്നും വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ആർ.ടി.സി.ആകെ എത്ര സ്ക്വയർഫീറ്റ് ലീസിന് നൽകിയിട്ടുണ്ട് എത്ര രൂപ സ്ക്വയർഫീറ്റിന് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
2075.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനുവരി 2020നും ഒക്ടോബർ 2022നും ഇടയിൽ കെ.എസ്.ആർ.ടി.സി.യിൽ ഏതൊക്കെ വിഭാഗം ജീവനക്കാർ അധികമായി/കുറവായി ഉണ്ടായിരുന്നു എന്നത് എണ്ണം ഉൾപ്പടെ വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എൻ.പി.എസ്. ഇനത്തിൽ പിടിച്ച തുകയിൽ എത്ര രൂപ അടയ്ക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; ഇത് എത്ര ദിവസത്തിനുള്ളിൽ പൂർണ്ണമായി എൻ.പി.എസ്.ഫണ്ടിലേക്ക് ഒടുക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എൻ.ഡി.ആർ.പിടിച്ച തുകയിൽ നിലവിൽ എത്ര രൂപ കെ.എസ്.ആർ.ടി.സി. പ്രസ്തുത സ്ഥാപനങ്ങളിൽ ഒടുക്കാനുണ്ട്; ഏതൊക്കെ സ്ഥാപനങ്ങളിൽ എത്ര രൂപ എന്ന് വ്യക്തമാക്കാമോ?
2076.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം ഏതെല്ലാം ഡിപ്പോകളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എല്ലാ ഡിപ്പോകളിലും ഇത് നടപ്പിലാകുന്നതോടെ ഗ്രാമീണ മേഖലയിലുള്‍പ്പെടെയുളളവരുടെ യാത്രാക്ലേശം പൂര്‍ണ്ണമായും പരിഹരിക്കാനാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഡിപ്പോകളിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വിശദമാക്കാമോ?
2077.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ്,കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ കോവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയ സർവീസുകൾ ഏതെല്ലാമാണെന്നും അതിൽ ഏതൊക്കെ സർവീസുകൾ പുനരാരംഭിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
പുനരാരംഭിക്കാൻ ബാക്കിയുള്ള സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2078.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഡിപ്പോയില്‍ കണ്ടക്ടര്‍മാരുടെ കുറവ് മൂലം സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ എത്ര സര്‍വ്വീസുകളാണ് മുടങ്ങിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
കണ്ടക്ടര്‍മാരെ നിയോഗിച്ച് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2079.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റിന് ബസ്സ് വാങ്ങിയത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ആ‍ർ.ടി.സി.സ്വിഫ്റ്റും കെ.എസ്.ആ‍ർ.ടി.സി.യും തമ്മിൽ കരാറുകളോ ധാരണാപത്രമോ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ?
2080.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യപ്പ ഭക്തരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കെ.എസ്സ്.ആര്‍.ടി.സി. പുതുതായി ആരംഭിച്ച സര്‍വീസുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
2081.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ സമഗ്രവികസനത്തിനായി കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ നിയോജക മണ്ഡല ആസ്തി വികസന നിധിയില്‍ നിന്നും തുക വിനിയോഗിച്ച് ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും സമഗ്ര വികസന ത്തിനായുള്ള ഒരു ബൃഹത് പദ്ധതിയാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന കാരണത്താല്‍ പ്രസ്തുത പ്രൊപ്പോസല്‍ നിരസിക്കപ്പെട്ടിരുന്നു എന്നാല്‍ ഈ പദ്ധതി അനിശ്ചിതമായി നീളുന്നതിനാല്‍ ഡിപ്പോ കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് നിയോജക മണ്ഡല ആസ്തി വികസന നിധിയില്‍ നിന്നും തുക വിനിയോഗിച്ച് ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നേരത്തേ സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസല്‍ പുന:പരിശോധിക്കുന്നതിന് തയ്യാറാകുമോയെന്ന് വിശദമാക്കുമോ?
2082.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളിൽ സി.എന്‍.ജി.യിലേക്ക് പരിവര്‍ത്തനം ചെയ്ത് സര്‍വ്വീസ് നടത്തുന്ന എത്ര ബസുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
സി.എന്‍.ജി.യിലേക്ക് പരിവര്‍ത്തനം നടത്തിയ ബസുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തിയിട്ടുണ്ടോ; ആയതിന്റെ സാമ്പത്തിക ലാഭം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2083.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിലേക്ക് അയച്ച 07.04.2022 തീയതിയിലെ ജി1/956/2022/ടി.എസ്.വൈ. എന്ന ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
2084.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കെ‌ - സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മൂന്നാറില്‍ നിന്നും നിലവില്‍ ഏതൊക്കെ സ്ഥലങ്ങളിലേക്ക് കെ‌ -സ്വിഫ്റ്റ് സര്‍വ്വീസ് നടത്തുന്നുണ്ട്; അറിയിക്കുമോ;
( സി )
തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2085.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സില്‍ എത്ര മുറികളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ്ബ് ആര്‍.റ്റി.ഓഫീസ് കെ.എസ്.ആര്‍.ടി.സി. യുടെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തലത്തിൽ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പയ്യന്നൂര്‍ സബ്ബ് ആര്‍.റ്റി. ഓഫീസ് പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിന് പ്രതിമാസം എത്ര രൂപയാണ് വാടക ഇനത്തില്‍ നല്‍കുന്നതെന്ന് അറിയിക്കുമോ;
( ഡി )
പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോംപ്ലക്സില്‍ ഒഴിവുള്ള മുറികൾ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തി തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2086.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് വാങ്ങിയ ഇലക്ട്രിക്ക് ബസ്സുകൾ ടെൻഡർ ക്ഷണിച്ചാണോ വാങ്ങിയതെന്നും, എത്ര കമ്പനികൾ ടെൻഡറില്‍ പങ്കെടുത്തുവെന്നും ഓരോ കമ്പനിയും ക്വോട്ട് ചെയ്ത തുക സഹിതം വിശദമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കമ്പനിക്ക് ബസ്സുകൾ വാങ്ങുന്നതിന് ടെൻഡർ പുറപ്പെടുവിച്ചത് കെ.എസ്.ആര്‍.ടി.സി. യാണോ അതോ സ്വിഫ്റ്റ് കമ്പനിയാണോ; പ്രസ്തുത ടെൻഡർ അംഗീകരിച്ചു നൽകിയത് ആരാണെന്നും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കുമോ?
2087.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് പുതിയ ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങുന്നതിനു മുന്നോടിയായി മാനേജ്മെന്റ് വിദഗ്ധ സമിതിയെകൊണ്ട് പരിശോധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ സമിതിയിലെ അംഗങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ; ടി ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങുന്നതിന് മുൻപ് ഗുണനിലവാരം പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങിയതിന് ശേഷം കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റ് കമ്പനി ബസ്സുകളുടെ ഗുണനിലവാരം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പും വിദഗ്ധ സമിതി അംഗങ്ങളുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ?
2088.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടിസി.യിൽ സംസ്ഥാനത്താകെ എത്ര ജീവനക്കാരാണ് ജോലി ചെയ്യുന്നത് ; തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ ജീവനക്കാരിൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളവരുടെയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെയും എണ്ണം എത്രയെന്ന് അറിയിക്കുമോ;
( സി )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻ പദ്ധതിയിലേക്കായി 2022 ഒക്ടോബർ മാസത്തിൽ കോർപ്പറേഷൻ പിടിച്ച ആകെത്തുകയും മാനേജ്മെന്റ് വിഹിതമായി അടയ്ക്കേണ്ട തുകയും എത്ര വീതം എന്ന് അറിയിക്കുമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ച നാൾ മുതൽ നാളിതുവരെ ജീവനക്കാരിൽ നിന്നും പിടിച്ച തുകയും മാനേജ്മെൻറ് വിഹിതവും യഥാസമയം എൻ.പി.എസ്. ട്രസ്റ്റിൽ അടച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നു മുതൽക്കുള്ള തുകയാണ് ട്രസ്റ്റിലേക്ക് അടയ്ക്കാനുള്ളത്, ആകെ എത്ര തുകയാണ് ഈ ഇനത്തിൽ കോർപ്പറേഷൻ അടയ്ക്കാൻ ബാക്കിയുള്ളത്, വിശദാംശങ്ങൾ ലഭ്യമാകുമോ;
( ഇ )
എൻ.പി.എസ്. ട്രസ്റ്റിലേക്ക് യഥാസമയം വിഹിതം അടക്കാതിരുന്നാൽ അത് ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ തുകയെ എങ്ങനെയൊക്കെ ബാധിക്കും എന്ന് വിശദമാക്കുമോ;
( എഫ് )
ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽ നിന്നും നീക്കിവെയ് ക്കുന്ന തുകയുടെ ഗുണഫലം നഷ്ടപ്പെടാതിരിക്കുന്നതിനായി ഈ തുക ഉടനടി എൻ.പി.എസ്.ട്രസ്റ്റിലേക്ക് അടയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2089.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. പെൻഷൻ സംബന്ധിച്ച ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 5.8.22ലെ ഡബ്ല്യൂ പി (സി)24079/22; 10.11.22- ലെ 36042/22 വിധികൾ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2090.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ പ്രൈവറ്റ് ബസ് മേഖലയില്‍ ഉപയോഗിച്ചിരുന്ന മൈ ബസ് കാര്‍ഡ്, ചലോബസ് കാര്‍ഡ് എന്നിവയുടെ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളിലും പ്രീപെയ്ഡ് സ്മാര്‍ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനവര്‍ദ്ധനവിന് ഉതകുന്ന ഇത്തരമൊരു പദ്ധതിയെക്കുറിച്ച് വിശദമായി പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
2091.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവണ്ടി പദ്ധതിയുമായി എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സഹകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതി വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; അറിയിക്കാമോ?
2092.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഗതാഗത വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; താൽക്കാലിക/കരാർ നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് പ്രസ്തുതനിയമനങ്ങൾ നടത്തിയത്; വിശദമാക്കാമോ?
2093.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മാര്‍ച്ച് മാസം മുതല്‍ നാളിതുവരെ കെ.എസ്.ആര്‍.ടി.സി. -ക്ക് ലഭിച്ച പ്രതിമാസ വരുമാനം എത്രയാണ് ; വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഓരോ , ചെലവിനത്തിലും ചെലവഴിച്ച തുകയുടെ പ്രതിമാസ കണക്ക് നല്‍കാമോ?
2094.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി സർക്കുലർ സർവീസിന് വേണ്ടി രൂപമാറ്റം വരുത്തിയ ബസുകൾ സിറ്റി സർക്കുലർ ആക്കുന്നതിന് തൊട്ടുമുമ്പ്, ഓരോ ബസിനും പ്രതിമാസം ലഭിച്ചിരുന്ന ശരാശരി വരുമാനം വ്യക്തമാക്കുമോ; ഈ സർവീസിന് കഴിഞ്ഞ 2021 സെപ്റ്റംബർ മുതലുള്ള പ്രതിമാസ വരവും ചെലവും വ്യക്തമാക്കുമോ; സിറ്റി സർക്കുലർ സർവീസിന് മുമ്പ് ഈ ബസ്സുകളിൽ നിന്ന് ലഭിച്ചിരുന്ന പ്രതിമാസ ശരാശരി വരുമാനം വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ ഷോപ്പ് ഓൺ വീൽസ് പദ്ധതിയിൽ നിന്നും ഒരു മാസം എത്ര രൂപ വരുമാനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ?
2095.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യ്ക്ക് നിലവില്‍ എത്ര ബസുകള്‍ ഉണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര ബസുകള്‍ വാങ്ങിയിട്ടുണ്ടെന്നും എത്ര ബസുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
സര്‍വ്വീസ് നടത്താന്‍ കഴിയാത്ത തരത്തിലുള്ള എത്ര ബസുകളുണ്ടെന്നും ഈ ബസുകളുടെ മെയിന്റനന്‍സ് പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി.യുടെ വര്‍ക്ക് ഷോപ്പുകളില്‍ ചെയ്യാന്‍ കഴിയുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ ബസുകളുടെ അറ്റകുറ്റപ്പണികള്‍ ഏത് രീതിയിലാണ് ചെയ്തുവരുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഇ )
ബസ് സര്‍വ്വീസ് വഴിയല്ലാതെ ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെയാണ് കെ.എസ്.ആര്‍.ടി.സി.വരുമാനം കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നതെന്നും ഇതില്‍ ഏതെല്ലാം പദ്ധതികളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. പിന്‍മാറിയിട്ടുണ്ടെന്നും ഓരോ പദ്ധതിവഴി എത്ര തുക വരുമാനമായി കണ്ടെത്തിയിട്ടുണ്ടെന്നും ഇനം തിരിച്ച് വിശദമാക്കുമോ;
( എഫ് )
ഈ സര്‍ക്കാരിന്റെയോ മുന്‍ സര്‍ക്കാരിന്റെയോ കാലത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഏതെങ്കിലും ആസ്തികള്‍ പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതുവഴി എത്ര തുക സ്വരൂപിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ആസ്തികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് നടപടികള്‍ നടക്കുന്നുണ്ടെങ്കില്‍ ആയതും വിശദമാക്കുമോ?
2096.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിലവില്‍ നടത്തുന്ന 58 സര്‍വീസുകള്‍ ഏതൊക്കെ സ്ഥലങ്ങള്‍ക്കിടയിലാണെന്ന് അറിയിക്കാമോ; ഇവയില്‍ ഭൂരിഭാഗവും പുനലൂര്‍-റാന്നി മേഖലയില്‍ മാത്രമാണെന്നും ബാക്കിയുള്ള മേഖല ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നുമുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൂനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കാന്‍ പ്രസ്തുത പാതയിലുടനീളം അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2097.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ഡിപ്പോയില്‍ നിന്നും വേളാങ്കണ്ണി-പഴനി സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2098.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പുതുതായി ആരംഭിച്ച 'ഗ്രാമവണ്ടി' പദ്ധതി ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും എത്ര ബസുകള്‍ ഈ പദ്ധതിക്കുവേണ്ടി മാറ്റി സര്‍വ്വീസ് നടത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ഇതുവരെ എത്ര ലക്ഷം രൂപയുടെ നിക്ഷേപം ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഇതിനായി ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഏതെങ്കിലും ബഹുമതികളോ അംഗീകാരങ്ങളോ ഈ പദ്ധതിക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ടോ?
2099.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നീലേശ്വരം-പാലായി-കയ്യൂര്‍-ചീമേനി-കാങ്കോല്‍ വഴി കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
2100.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ നിർത്തലാക്കിയിരുന്ന ഏതെല്ലാം സർവ്വീസുകളാണ് നിയന്ത്രണങ്ങൾ അവസാനിച്ച ശേഷവും പുനരാരംഭിക്കാൻ കഴിയാത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സർവീസുകൾ പുനരാരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ലാഭത്തിൽ നടത്തിയിരുന്ന പ്രസ്തുത സർവ്വീസുകൾ മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുവേണ്ടി അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
സമീപ പ്രദേശങ്ങളിലെ ഡിപ്പോകളിൽനിന്നും ആരംഭിക്കുന്ന പ്രധാനപ്പെട്ട ദീർഘദൂര സർവീസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് നീട്ടി റൂട്ട് പുന:ക്രമീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2101.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. മാവേലിക്കര ഡിപ്പോയുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2102.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ഇൻഫോപാർക്കിലേക്കുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ആലുവ-കാക്കനാട് വഴി ഇൻഫോപാർക്ക്, മൂവാറ്റുപുഴ-കോലഞ്ചേരി-പുത്തൻകുരിശ്-ഇൻഫോപാർക്ക്, തൃപ്പൂണിത്തുറ-കാക്കനാട്-ഇൻഫോപാർക്ക് (സീ പോർട്ട് -എയർപോർട്ട് വഴി) എന്നീ റൂട്ടുകളിൽ രാവിലെയും പ്രസ്തുത റൂട്ടുകളിൽ വൈകിട്ട് തിരികെയും കെ.എസ്.ആർ.ടി.സി.ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2103.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ ഓണക്കുന്നില്‍ കെ.എസ്.ആര്‍.ടി.സി. ടൗണ്‍ - ടു -ടൗണ്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
2104.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് എത്ര ബസ്സുകൾ മംഗലാപുരത്തേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ബസ്സുകളുടെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള സർവീസ് സമയം വ്യക്തമാക്കാമോ;
( സി )
കാസർകോട് ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസുകളുടെ എണ്ണവും സർവീസ് സമയവും വ്യക്തമാക്കാമോ;
( ഡി )
മംഗലാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസുകളിൽ കൺസഷൻ നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസുകളിൽ മംഗലാപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാറില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കൺസഷൻ വേണമെന്ന നീണ്ടകാലത്തെ ആവശ്യം പരിഗണിക്കാൻ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കാമോ?
2105.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ ലാഭത്തില്‍ പ്രവർത്തിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഷെഡ്യൂളുകള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2106.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നവീകരണത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2107.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. സ്കാനിയ ബസ്സുകള്‍ക്ക് എവിടെയെല്ലാമാണ് റിസര്‍വ്വേഷന്‍ സൗകര്യമുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബസ്സുകള്‍ക്ക് ചങ്ങനാശ്ശേരിയില്‍ റിസര്‍വേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2108.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് കോതമംഗലം ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ എത്ര; അവ ഏതെല്ലാം; വ്യക്തമാക്കാമോ;
( ബി )
അവയില്‍ എത്ര സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചുവെന്നും അത് ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പുനഃസ്ഥാപിച്ചിട്ടില്ലാത്ത സര്‍വ്വീസുകള്‍ വേഗത്തില്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2109.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പി ച്ചുകൊണ്ടുള്ള കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സര്‍വ്വീസ്‍ പുനഃസ്ഥാപിക്കുമോ;
( സി )
പ്രസ്തുത ഡിപ്പോയില്‍ നിന്നും വിനോദസഞ്ചാര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2110.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തല കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാന്റില്‍ രൂപം കൊണ്ടിട്ടുള്ള വലിയ ഗര്‍ത്തം കാരണം ടി പ്രദേശത്ത് വലിയ വെള്ളക്കെട്ടും ബസ്സുകള്‍ക്ക് കേട്പാടും ഉണ്ടാകുകയും തന്മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2111.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബസ് പാര്‍ക്കിംഗ് എന്ന പേരില്‍ പാറശാല മണ്ഡലത്തില്‍ വിവിധയിടങ്ങളിലായി എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഒതുക്കിയിട്ടിരിക്കുന്നു എന്നുളള വിവരം ബസ്സിന്റെ ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
പാറശാല മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി .സി.യുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ നടപ്പിലാക്കി വരുന്ന ടൂറിസം പാക്കേജിനെക്കുറിച്ച് വിശദമാക്കാമോ;
( ഇ )
കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുളള പാറശാല ഇടിച്ചക്കപ്ലാമൂടിന് സമീപം ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ പബ്ലിക് പ്രെെവറ്റ് പാര്‍ട്ടിസിപ്പേഷനിൽ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ടോ?
2112.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര ടൂറിസത്തിന് പ്രശസ്തമായ പൊന്നാനിയില്‍ നിന്നും മൂന്നാര്‍-മാട്ടുപ്പെട്ടി-വട്ടവട എന്നിവിടങ്ങളിലേക്ക് പുതിയ ബസ് റൂട്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ദേശസാല്‍കൃത റൂട്ടായ പൊന്നാനി-ചമ്രവട്ടം പാലം-തിരൂര്‍-കോഴിക്കോട് റൂട്ടിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2113.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്‍സ്റ്റാന്റിന്റെ യാര്‍ഡ് നിര്‍മ്മാണത്തിനായുള്ള ടെണ്ടർ നടപടികളിലെ പുരോഗതി വിശദമാക്കുമോ?
2114.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ലാഭകരമായ രീതിയില്‍ സര്‍വ്വീസ് നടത്തിയിരുന്ന എരുമമുണ്ട-മെഡിക്കല്‍ കോളേജ്-കോഴിക്കോട്, ടി.കെ.കോളനി-മെഡിക്കല്‍ കോളേജ്-കോഴിക്കോട്, മുണ്ടേരി-മഞ്ചേരി-കോഴിക്കോട്, മരുത-പാലേമാട്-കോഴിക്കോട് എന്നീ മലയോര മേഖലകളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
നല്ല രീതിയില്‍ വരുമാനം ഉണ്ടായിരുന്ന പ്രസ്തുത സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതിനുളള തടസ്സങ്ങള്‍ എന്താണെന്ന് അറിയിക്കാമോ; ആയത് പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങൾ വ്യക്തമാക്കാമോ;
( സി )
ജനവാസകേന്ദ്രങ്ങളായ പ്രസ്തുത റൂട്ടുകളിലേക്ക് സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മലപ്പുറം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിലമ്പൂര്‍ അസിസ്ററന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കുമോയെന്ന് വിശദമാക്കാമോ?
2115.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇവിടെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബസ്സ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2116.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ താല്‍ക്കാലിക ക്ലാസ് മുറികളാക്കി മാറ്റി, പഠന സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ ഗവണ്‍മെന്റ് എച്ച്.എസ്.എസ്. അളഗപ്പനഗര്‍, ഗവണ്‍മെന്റ് എച്ച്.എസ്. മുപ്ലിയം എന്നീ വിദ്യാലയങ്ങളില്‍ പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പഠന സൗകര്യമൊരുക്കുന്നതിനുവേണ്ടി കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണനയിലുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ?
2117.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍ നിര്‍ത്തി വച്ച കാപ്പില്‍ എച്ച്.എസ് - തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2118.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് - തുതിയൂർ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഭരണസിരാകേന്ദ്രമായ കാക്കനാട്ടേക്കും എറണാകുളത്തു നിന്നും കാക്കനാട് വഴി തുതിയൂരിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2119.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റേഷനില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയിട്ടുളളത് ഏത് ഏജന്‍സിക്കാണ്;
( ബി )
പദ്ധതിക്ക് എന്നാണ് അംഗീകാരം ലഭിച്ചത്; എത്ര തുകയാണ് അനുവദിച്ചിട്ടുളളത്; നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുളളത് ആര്‍ക്കാണ്; എന്തൊക്കെ നിര്‍മ്മാണപ്രവൃത്തികളാണ് ഇതേവരെ നടപ്പാക്കാന്‍ കഴിഞ്ഞത്; എന്നത്തേക്കാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്;
( സി )
നിര്‍മ്മാണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന്‌ വ്യക്തമാക്കാമോ?
2120.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്നാണ് രൂപീകൃതമായത്;
( ബി )
പ്രസ്തുത അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
2019-ലെ കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആക്റ്റില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന റെഗുലേഷനുകളുടെ കരട് എന്നാണ് സമര്‍പ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത റെഗുലേഷനുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് അംഗീകാരം നല്‍കുവാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ;
( ഡി )
അതോറിറ്റിയുടെ അധികാര പരിധിയില്‍ ജി.സി.ഡി.എ. (ഗ്രെയ്റ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ജിഡ (ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി) യുടെയും അധികാര പരിധിയിലുളള പ്രദേശങ്ങളെ കൂടി ഉള്‍ക്കൊളളിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വിജ്ഞാപനം എന്നത്തേക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വകയിരുത്തിയിട്ടുളള തുക എത്രയെന്ന് വ്യക്തമാക്കുമോ;
( എഫ് )
അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായുളള നടപടികള്‍ സ്വീകരിക്കുന്നതിനായി 19.10.2022-ന് ബഹു: മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കുമോ?
2121.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമവണ്ടി സംവിധാനം നടപ്പിലാക്കിയത് ഏതെല്ലാം ഗ്രാമപ‍ഞ്ചായത്തുകളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംഘടനകള്‍ക്ക് സ്‍പോണ്‍സര്‍ഷിപ്പിലൂടെ ഗ്രാമവണ്ടി ഓടിക്കാന്‍ അനുമതി നല്‍കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകളാണ് ബന്ധപ്പെട്ട സംഘടനകള്‍ ഇക്കാര്യത്തില്‍ പാലിക്കേണ്ടതെന്ന് വിശദമാക്കാമോ?
2122.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്കും സ്വകാര്യ ബസ്സുകള്‍ക്കും അമിത നിരക്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിരക്ക് കുറയ്ക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ സർക്കാർ പരിഗണനയിലുണ്ടോ?
2123.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തർദേശീയ ഡ്രൈവിംഗ് പരിശീലനം സാധ്യമാക്കുന്നതിന് സംസ്ഥാന ഗതാഗത വകുപ്പ് മലപ്പുറത്ത് അനുവദിച്ച ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ്&കോച്ചിങ് സെന്റർ ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ജി.ഒ.(ആർ.റ്റി.) നമ്പർ 24/2020/ഗതാ 20.01.2020 ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ച പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; പദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട്‌ അനുവദിച്ചിട്ടുള്ളത് എത്രയാണ്; വിശദാംശം നൽകാമോ;
( സി )
ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ്& കോച്ചിങ് സെന്ററിന് കീഴിൽ എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാവുക; വിശദീകരിക്കാമോ; പ്രസ്തുത കേന്ദ്രം ആരംഭിക്കുന്നതിനു വേണ്ട സത്വര നടപടി സ്വീകരിക്കാമോ?
2124.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിൻകരയിൽനിന്നുള്ള സ്വകാര്യ ബസുകളുടെ എറണാകുളം നഗരപ്രവേശനം സംബന്ധിച്ച് 12.7.2022ല്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരമുളള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് 11/10/2022-ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗത (ബി) വകുപ്പില്‍ നിന്നും ബി1/134/2022 നമ്പര്‍ കത്ത് പ്രകാരം ഗതാഗത കമ്മീഷണര്‍ക്ക് പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നല്‍കിയ ഓര്‍മ്മക്കുറിപ്പില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
നഗരപ്രവേശനം സാധ്യമാക്കുന്നതിനായി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2125.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കാമോ?
2126.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ എണ്ണം എത്ര ; ഇതിനായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിരീക്ഷണ ക്യാമറയുടെ ഉപയോഗം വിശദമാക്കാമോ; അതില്‍ എത്രയെണ്ണം പ്രവര്‍ത്തനം ആരംഭിച്ചെന്നും ഉദ്ദേശ്യലക്ഷ്യം കൈവരിച്ചെന്നും അറിയിക്കാമോ;
( സി )
ഇപ്പോള്‍ പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ എന്നത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ; ഇതിന് എന്തെങ്കിലും തടസങ്ങളുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
പൊതുപണം പാഴായിപ്പോകാതെ മുഴുവന്‍ ക്യാമറകളും അടിയന്തരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2127.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കരാർ കൊടുത്തിട്ടുളളത് ആർക്കാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കരാറിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം സ്ഥാപിച്ച എ.ഐ. ക്യാമറകൾ പ്രവർത്തനക്ഷമമായിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ക്യാമറകൾ പ്രവർത്തനക്ഷമമായിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
2128.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോ​ട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കേണ്ട പ്രസ്തുത വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം ഫലപ്രദമല്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ​യൂണിറ്റിൽ മാറ്റം വരുത്തുന്ന വാഹന ഉടമകൾക്കെതിരെയും വർക്ക്ഷോപ്പ് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കാറുണ്ടോ; വിശദമാക്കുമോ;
( സി )
മോ ​ട്ടോർ വാഹന നിയമ ലംഘനം നടത്തുന്നവർക്ക് എതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2129.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ചട്ടം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വര്‍ഷവും ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചത് എന്നാണെന്നും ആയതിന്‍പ്രകാരം അന്തിമ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചത് എന്നാണെന്നും അറിയിക്കുമോ; അന്തിമ സ്ഥലംമാറ്റ പട്ടിക നാളിതുവരെയായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ കാരണം എന്താണെന്നും എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കുമോ?
2130.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ മോട്ടോര്‍ വാഹന നിയമ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ പാലക്കാട് ജില്ലയില്‍ ഈ ഇനത്തിൽ എത്ര രൂപയാണ് പിഴ ഈടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയിട്ടുള്ളത് ഏതു തരം വാഹനങ്ങളാണെന്ന് അറിയിക്കാമോ?
2131.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓള്‍ ഇന്ത്യാ പെര്‍മിറ്റില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ രാജ്യത്ത് നിയമങ്ങള്‍ നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഇടയായ സാഹചര്യം വിശദമാക്കുമോ;
( ബി )
അന്യ സംസ്ഥാന വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഏത് നിയമത്തിന്റെ /ഉത്തരവിന്റെ/ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
കേന്ദ്ര നിയമത്തിന് വിരുദ്ധമായി ഇത്തരം നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്ന വ്യവസ്ഥകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
2132.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിൽ ആക്കുന്നതിനുള്ള നടപടിയുടെ പുരോഗതി വ്യക്തമാക്കുമോ?
2133.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് കാരിയേജ് ബസ്സുകളിൽ ഘടിപ്പിക്കുവാൻ അനുവദനീയമായ അധിക വസ്തുക്കൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകളോ സർക്കുലറുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇത് സംബന്ധിച്ചുള്ള വ്യക്തത കുറവ് കാരണം ഓരോ ആർ.റ്റി.ഒ.യും വ്യത്യസ്ത രീതിയിലുള്ള നിർദേശങ്ങൾ നൽകുന്നതും പിഴ ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2134.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 2022 ഒക്ടോബര്‍ മാസത്തില്‍ എത്ര കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം കേസുകളില്‍ എത്ര രൂപ പിഴ ഈടാക്കി എന്നും എത് തരം വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയത് എന്നും വ്യക്തമാക്കാമോ;
( സി )
ലെെസന്‍സില്ലാതെ വാഹനം ഓടിച്ചതിന് ഈ കാലയളവില്‍ വയനാട് ജില്ലയില്‍ എത്ര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?
2135.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഗവണ്‍മെന്റ് 2021-ല്‍ ഡ്രൈവിംഗ് സ്കൂള്‍ മേഖലയില്‍ വരുത്തിയ നിയമ ഭേദഗതിമൂലം കേരളത്തിലെ ‍ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
2136.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയ്ക്കായി സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
2137.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് നടന്ന വാഹനാപകടങ്ങൾ എത്രയാണെന്നും പ്രസ്തുത അപകടങ്ങളിൽ ആകെ എത്ര പേരാണ് മരണപ്പെട്ടതെന്നും എത്ര പേർക്കാണ് പരിക്കേറ്റതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത വാഹനാപകടങ്ങളിൽ രാത്രി 9 മണിക്ക് ശേഷം നടന്ന അപകടങ്ങളുടെയും മരണങ്ങളുടെയും വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് അപകടങ്ങള്‍ ഒഴിവാക്കാൻ മോട്ടോർവാഹന വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും തന്മൂലം അപകടങ്ങള്‍ കുറയ്ക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
റോഡ് അപകടങ്ങള്‍ക്ക് കാരണമായ അമിതവേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ ഗുരുതര തെറ്റുകള്‍ കണ്ടെത്തുന്നതിനും വാഹനങ്ങളുടെ 24 മണിക്കൂർ പരിശോധനയ്ക്കും ആവശ്യമായ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥർ സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഉണ്ടോ; വെളിപ്പെടുത്തുമോ;
( ഇ )
സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 24 മണിക്കൂർ പ്രവർത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനായി ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2138.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനങ്ങളുടെ ഓട്ടോമേറ്റഡ് ഫിറ്റ്‌നെസ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതി എവിടെയെല്ലാം പ്രാവര്‍ത്തികമായി എന്ന് അറിയിക്കാമോ;
( ബി )
എല്ലായിടത്തും അത്തരം സംവിധാനം ഏർപ്പെടുത്തി മുഴുവന്‍ വാഹനങ്ങളും പ്രസ്തുത സംവിധാനത്തിലൂടെ ഫിറ്റ്‌നെസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നടപടി സ്വീകരിക്കാമോ?
2139.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോര്‍ട്ട് കൊച്ചി-വെെപ്പിന്‍ റോ-റോ സര്‍വ്വീസ് നടത്തുന്ന ജങ്കാറുകള്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ ഇടക്കിടെ മുടങ്ങുന്നതുമൂലം യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം പരിഗണിച്ചുകൊണ്ട് പുതിയ റോ-റോ ജങ്കാര്‍ വാങ്ങുന്നതിനായി സംസ്ഥാന ബജറ്റില്‍ പണം അനുവദിച്ചുവോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2140.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിൽ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനായി 2021-22 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
2141.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിലെ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സ്പെഷ്യല്‍ റൂളിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ?
2142.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍വ്വതി പുത്തനാറിലൂടെ വേളി-കഠിനംകുളം ജലഗതാഗത സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റൂട്ടില്‍ ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത റൂട്ടില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
എത്ര ബോട്ടുകളുടെ സേവനമാണ് സര്‍വ്വീസിന് ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത സര്‍വ്വീസുകള്‍ നിര്‍വ്വഹിക്കുന്നത് ഏത് ഡിപ്പാര്‍ട്ട്മെന്റ് ആണെന്ന് വിശദമാക്കാമോ?
2143.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ വൈക്കം-തവണക്കടവ് റൂട്ടില്‍ റോറോ സര്‍വീസ് തുടങ്ങുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2144.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സീ അഷ്ടമുടി പാസഞ്ചര്‍ - കം -ടൂറിസം ബോട്ട് സര്‍വ്വീസിന് ആവശ്യമായ ബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും സര്‍വ്വീസ് ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; സര്‍വ്വീസ് ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2145.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ ബോട്ട്മാസ്റ്റര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതകള്‍ വ്യക്തമാക്കാമോ;
( ബി )
ബോട്ട്മാസ്റ്റര്‍ ലൈസന്‍സ് നിലവില്‍ ഏത് വകുപ്പാണ് വിതരണം ചെയ്യുന്നത് എന്ന് വിശദമാക്കാമോ;
( സി )
ജലഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ബോട്ട്മാസ്റ്റര്‍ ലൈസന്‍സുള്ള ജീവനക്കാരുടെ എണ്ണം എത്ര ; അവരുടെ പേരും കെ.ഐ.വി. നമ്പരും ലഭ്യമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.