UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1210.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്കായി മൃഗസംരക്ഷണ വകുപ്പ് എന്തെങ്കിലും പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര പ്രവാസികൾക്ക് സഹായം നൽകുവാൻ സാധിച്ചിട്ടുണ്ട്; എത്ര രൂപയുടെ സഹായമാണ് ഇപ്രകാരം നൽകിയിട്ടുള്ളത്; ഏതൊക്കെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകിയിട്ടുള്ളത്; ജില്ല തിരിച്ചു വിശദാംശം നൽകുമോ?
1211.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങുന്ന ചെലവ് കുറഞ്ഞ പരിപാലന മുറകള്‍ ആവശ്യമുള്ള തനത് കന്നുകാലി ഇനങ്ങളുടെ സംരക്ഷണത്തിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
വെച്ചൂര്‍, ചെറുവള്ളി, വില്വാദ്രി, കുട്ടമ്പുഴ, കാസര്‍ഗോഡ്‌ കുള്ളന്‍ തുടങ്ങിയ പശുക്കള്‍ കുട്ടനാടന്‍ എരുമകള്‍, താറാവുകള്‍, തലശ്ശേരി കോഴികള്‍ തുടങ്ങിയ തനത് ഇനങ്ങളെ ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഇനങ്ങള്‍ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം നിലവില്‍ ലഭ്യമാണോ;വിശദമാക്കുമോ?
1212.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കറവപ്പശുവിനേയോ എരുമയേയോ വാങ്ങുന്നതിന് ക്ഷീരകര്‍ഷകന് എന്തെങ്കിലും ധനസഹായം ലഭ്യമാണോ; വിശദാംശം നല്‍കാമോ?
1213.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങളും പേവിഷബാധമൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നതായി പറയപ്പെടുന്ന സാഹചര്യത്തിൽ തെരുവുനായകൾക്ക് പൂർണ്ണമായും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പേവിഷബാധ സംശയിക്കപ്പെടുന്ന മേഖലകളിൽ തെരുവുനായകൾക്ക് അടിയന്തരമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടതിന്റെ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് പരിശീലനം ലഭിച്ച നായപിടുത്തക്കാരെ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ പേർക്ക് നായപിടുത്തത്തിൽ പരിശീലനം നൽകി പ്രതിരോധ കുത്തിവെപ്പ് ഊർജ്ജസ്വലമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
മൃഗങ്ങൾക്ക് നൽകുന്ന പേവിഷ പ്രതിരോധ വാക്സിനുകളുടെ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
1214.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശുക്കളെ വാങ്ങുന്നതിന് സർക്കാർ ധനസഹായം അനുവദിക്കുന്ന വിവിധ പദ്ധതികളിൽ കേരളത്തിൽ നിന്നും പശുക്കളെ വാങ്ങുന്നതിന് സംവിധാനം ഉണ്ടോ; വിശദാംശം നൽകുമോ;
( ബി )
അയൽ സംസ്ഥാനങ്ങളിൽ നിന്നും പശുക്കളെ വാങ്ങേണ്ടി വരുമ്പോൾ രോഗങ്ങളില്ലാത്ത മെച്ചപ്പെട്ട പശുക്കളെ വാങ്ങുവാൻ സാധിക്കാതെ വരുന്നതിനാൽ സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളിൽ കേരളത്തിൽ നിന്നു തന്നെ പശുക്കളെ വാങ്ങുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമോ; വിശദാംശം നൽകുമോ?
1215.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1216.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയിൽ ചെറുകിട നാമമാത്ര കർഷകർക്കായി നബാർഡ് മുഖേന നടപ്പാക്കിയിരുന്ന പദ്ധതികൾ കേന്ദ്രസർക്കാർ നിർത്തലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ; ഏതൊക്കെ പദ്ധതികളാണ് നിർത്തലാക്കിയത് ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത നടപടിമൂലം ബുദ്ധിമുട്ടിലായ ക‍‍ർഷകരെ സഹായിക്കുന്നതിനായി എന്തൊക്കെ ബദൽ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ബദൽ പദ്ധതികൾ പ്രകാരം നാളിതുവരെ എത്ര പേർക്ക് ഏതൊക്കെ പദ്ധതിയിൽ എത്ര രൂപയുടെ സഹായം നൽകിയെന്നുള്ള വിവരം ജില്ല തിരിച്ചു ലഭ്യമാക്കുമോ?
1217.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ സഹജീവി സ്നേഹം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'കുഞ്ഞിക്കൈകളില്‍ കുഞ്ഞിക്കോഴി' പദ്ധതി തിരുവനന്തപുരം ജില്ലയില്‍ ഏതൊക്കെ സ്കൂളുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1218.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അറിയിക്കുമോ?
1219.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാറശാല മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിവരവും അവയ്ക്ക് അനുവദിച്ച തുകയും ഉള്‍പ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ സ്മാര്‍ട്ട് മൃഗാശുപത്രികള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1220.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും അവ ഓരോന്നിന്റെയും വിശദാംശം, പുരോഗതി എന്നിവയും വിശദമാക്കാമോ?
1221.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗ സംരക്ഷണ മേഖലയിലെ നബാർഡ് പദ്ധതികൾ കേന്ദ്ര സർക്കാർ നിർത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പദ്ധതികളാണ് ഇപ്രകാരം നിർത്തലാക്കിയത് ;വ്യക്തമാക്കുമോ;
( ബി )
ചെറുകിട നാമമാത്ര കർഷകരെ ദോഷകരമായി ബാധിക്കുന്നതിനാൽ പ്രസ്തുത തീരുമാനം റദ്ദാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഇപ്രകാരം ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ?
1222.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ ക്ഷീരകര്‍ഷകര്‍ക്ക്/താറാവ് കര്‍ഷകര്‍ക്ക്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നല്‍കിയ സേവനങ്ങളുടെ ഇനം തിരിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷ്വറന്‍സ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ക്ഷീര/താറാവ് കര്‍ഷകര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി എന്നിങ്ങനെ തരം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
1223.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ വര്‍ഷം തോറും രോഗം വന്നു താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് മൂലം താറാവ് കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടി വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇനിയും നഷ്ടപരിഹാരം ലഭിക്കാനുള്ള കര്‍ഷകരുടെ വിശദാംശം ലഭ്യമാക്കുമോ?
1224.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് എങ്ങനെയാണ് ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് ഇപ്പോള്‍ ഏതൊക്കെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സന്നദ്ധമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വെറ്റിനറി ഡോക്ടര്‍ ലഭ്യമല്ല എന്ന കാരണത്താല്‍ പ്രസ്തുത സേവനം നിഷേധിക്കുന്നതായുള്ള വ്യാപക പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1225.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വെറ്റിനറി ഹോസ്പിറ്റലുകളും വെറ്റിനറി ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുളള വിവരം ലഭ്യമാക്കാമോ;
( ബി )
മൃഗാരോഗ്യ പരിപാലന രംഗത്ത് അന്താരാഷ്ട്ര നിലവാരം കെെവരിക്കുന്നതിനു എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നുവെന്ന് വിശദമാക്കാമോ?
1226.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ആരംഭിച്ച ക്ലിനിക്കുകളുടെ എണ്ണം അറിയിക്കാമോ; ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഒരു യൂണിറ്റ് എന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതവുമായി സം‍യോജിപ്പിച്ച് മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന്റ സാധ്യത പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( സി )
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1227.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്കാസ്ഥാനമായ കാട്ടാക്കടയിലെ മൃഗാശുപത്രിയില്‍ വെറ്റിനറി പോളി ക്ലിനിക് അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള നടപടി സ്വീകരിക്കുമോ; അറിയിക്കുമോ?
1228.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മുഖേന ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയി എത്ര വെറ്റിനറി ഡിസ്പെൻസറികളും മൃഗാശുപത്രികളും ഉണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇവയിൽ ഏതിന്റെയെങ്കിലും ഗ്രേഡ് ഉയർത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1229.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗചികിത്സ സേവനങ്ങള്‍ രാത്രികാലങ്ങളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമാേ, വ്യക്തമാക്കാമോ?
1230.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗുണമേന്മയുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമായി കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
1231.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെപ്കോ വഴി നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് എന്ന പദ്ധതി നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോട്ടയം ജില്ലയില്‍ ഏതെല്ലാം സ്കൂളുകളിലാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1232.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ഏതെല്ലാം ഓഫീസുകളുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ ഓഫീസുകളിലെ തസ്തികകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത തസ്തികകൾ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടോ; എങ്കിൽ എന്നു മുതലാണ് ഒഴിഞ്ഞു കിടക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്താത്തത് എന്തുകൊണ്ടാണെന്നും എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ?
1233.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മൃഗസംരക്ഷണ വകുപ്പിലും ക്ഷീരവികസന വകുപ്പിലും ഈ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1234.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ മൃഗാശുപത്രികളിലെയും, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസിലെയും ഒഴിവുകള്‍ സംബന്ധിച്ചുളള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ധാരാളം ക്ഷീര കര്‍ഷകര്‍ ആശ്രയിക്കുന്ന ഈ ഓഫീസുകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്നറിയിക്കാമോ?
1235.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തൊക്കെ ഉത്തരവാദിത്തങ്ങളാണ് മൃഗസംരക്ഷണ വകുപ്പിൽ നിക്ഷിപ്തമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷ വാക്സിൻ കുത്തിവയ്ക്കുന്നതിനും ഉള്ള ചുമതല മൃഗസംരക്ഷണ വകുപ്പിൽ ആണോ നിക്ഷിപ്തമായിട്ടുള്ളതെന്ന് അറിയിക്കുമോ; ആണെങ്കിൽ ഇക്കാര്യത്തിൽ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
1236.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനായി സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിനായി എന്തൊക്കെ സേവനങ്ങളാണ് നൽകിയിട്ടുള്ളതെന്നും ഏതൊക്കെ തസ്തികയിലുള്ള ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
ഈ ചുമതല ഏല്പിച്ചതിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ പ്രതിഷേധമുയർത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധവാക്സിൻ കുത്തിവെയ്പ്പിന്റെ ചുമതല മൃഗസംരക്ഷണ വകുപ്പിൽ നിക്ഷിപ്തമാണോ; എങ്കിൽ 2016-2021 സർക്കാരിന്റെ കാലം മുതൽ നാളിതു വരെ എത്ര തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധവാക്സിൻ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
1237.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്‍ഷുര്‍ ചെയ്യപ്പെട്ട പശു മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
ഇന്‍ഷുര്‍ ചെയ്യപ്പെട്ട പശുവും അതിന്റെ ഉടമയും മരണപ്പെട്ടാല്‍ പശുവിന്റെ ഇന്‍ഷുറന്‍സ് തുക അവകാശികള്‍ക്ക് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
ഇന്‍ഷുര്‍ ചെയ്യപ്പെട്ട പശു മരണപ്പെട്ടതിനുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ പത്മിനി. പി, കാരായീന്റവിട ഹൗസ്, പൂക്കോട്-പോസ്റ്റ്, തൃക്കണ്ണാപുരം നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടിയുടെ പുരോഗതി വിശദമാക്കാമോ?
1238.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂര്‍ പ‍ഞ്ചായത്തിലെ കൂടല്ലൂരില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സബ്സെന്റര്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
തസ്തികകള്‍ പുതുതായി സൃഷ്ടിക്കാതെ പുനര്‍വിന്യാസത്തിലൂടെ ജീവനക്കാരെ നിയോഗിച്ചു് കൂടല്ലൂര്‍ സബ് സെന്ററിന്റെ പ്രവര്‍ത്തനം നടപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
ഈ സെന്ററില്‍ ഏതെല്ലാം തസ്തികകളാണ് വേണ്ടതെന്ന് വിശദമാക്കാമോ?
1239.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയാണോ; വിശദാംശം നൽകുമോ;
( ബി )
ക്ലിഫ് ഹൗസിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകാലികളെ നൽകിയിട്ടുണ്ടോ; എങ്കില്‍ എത്ര കന്നുകാലികളെ നൽകിയിട്ടുണ്ട്; ഏതിനം കന്നുകാലികളെയാണ് നൽകിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( സി )
ക്ലിഫ് ഹൗസിലെ കന്നുകാലികളുടെ പരിപാലനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ; ഏത് ഓഫീസിനാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളതെന്നും എന്തൊക്കെ സേവനങ്ങളാണ് നൽകുന്നതെന്നും വ്യക്തമാക്കുമോ?
1240.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പ് മന്ത്രിക്കും ഓഫീസിനുമായി അനുവദിച്ച് നൽകിയിട്ടുള്ള സർക്കാർ വാഹനങ്ങൾ എത്ര എണ്ണമാണെന്നും ഏതൊക്കെ വാഹനങ്ങളാണ് അനുവദിച്ച് നൽകിയിട്ടുള്ളതെന്നും പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ആർക്കൊക്കെയാണ് അനുമതി നൽകിയിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
വിനോദസഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ച വാഹനങ്ങൾ കൂടാതെ ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും വാഹനങ്ങൾ മന്ത്രി ഓഫീസിന്റെ സേവനത്തിനായി ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ എത്ര വാഹനങ്ങളാണ് ഇപ്രകാരം ഉപയോഗിക്കുന്നതെന്നും ആരൊക്കെയാണ് പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നുമുള്ള വിശദാംശം നൽകുമോ;
( സി )
മേൽപ്പറഞ്ഞ വാഹനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ?
1241.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കന്നുകാലികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണം എത്ര ഉണ്ടെന്നാണ് സെൻസസിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ കന്നുകാലികളുടെയും തെരുവ് നായ്ക്കളുടെയും കണക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുണ്ടോ; എങ്കിൽ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1242.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ്ക്കളുടെ ആക്രമണവും പേ വിഷബാധയും തടയുന്നതിനും അവയുടെ പ്രജനന നിയന്ത്രണത്തിനും മൃഗ സംരക്ഷണ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ആക്രമണം രൂക്ഷമാകുന്നതും കണക്കിലെടുത്ത് അഡോപ്ഷന്‍ ക്യാമ്പുകള്‍ രൂപീകരിക്കുവാന്‍ നടപടി ഉണ്ടാകുമോ; വിശദമാക്കുമോ;
( സി )
മൃഗ സംരക്ഷണ വകുപ്പിനെ കൂടാതെ മറ്റ് ഏതെങ്കിലും സ്ഥാപനത്തിനോ സംഘടനകള്‍ക്കോ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണം നടത്തുന്നതിന് അനുമതിയുണ്ടോ; വിശദമാക്കുമോ?
1243.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ നാളിതുവരെ വയനാട് ജില്ലയില്‍ എത്ര പന്നികളെ കാെന്നു എന്ന് വ്യക്തമാക്കാമാേ;
( ബി )
ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് പന്നികളെ നഷ്ടപ്പെട്ട കര്‍ഷകരുടെ എണ്ണവും വിതരണം ചെയ്ത നഷ്ടപരിഹാര തുകയും എത്രയെന്ന് വ്യക്തമാക്കാമാേ?
1244.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് എത്ര താറാവുകളെയാണ് കൊന്നൊടുക്കേണ്ടിവന്നതെന്നും എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് എത്ര രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കര്‍ഷകര്‍ക്ക് എത്ര രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടെന്നും ഇനി എത്ര രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാനുണ്ടെന്നും പ്രസ്തുത തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
1245.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലി വളര്‍ത്തല്‍ പ്രാേത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമാേ?
1246.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷക്കാലത്തെ പാല്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രാദേശികമായ പ്രത്യേകതകള്‍, തീറ്റപ്പുല്ലിന്റെ ലഭ്യത, മറ്റ് അനുയോജ്യ ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി പഠിച്ച് ഗ്രേഡിംഗ് നടത്തി 'ക്ഷീര വികസന ഗ്രാമങ്ങള്‍' എന്ന നിലയില്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
1247.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ നടപ്പാക്കിയതും നടപ്പിലാക്കി കാെണ്ടിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമാേ?
1248.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദനം ലാഭകരമാക്കുന്നതിനും ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
കാലിത്തീറ്റകൾക്ക് ഉണ്ടാകുന്ന വിലവര്‍ദ്ധനവ് സംസ്ഥാനത്തെ ക്ഷീര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
പാലിന്റെ കെെകാര്യ ചെലവ് പരമാവധി കുറച്ച് ക്ഷീര കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
1249.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കാട് ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് നിലവില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഒറ്റപ്പാലം മണ്ഡലത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കുമോ?
1250.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിനെ ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; അറിയിക്കാമോ?
1251.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ; ഓരോ പദ്ധതിയുടെയും വിശദാംശം അറിയിക്കാമോ?
1252.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ 2016 മുതല്‍ 2022 വരെ പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും ഗ്രാമപഞ്ചായത്തിനെ 2022-23 വര്‍ഷത്തെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ ക്ഷീര കര്‍ഷകരുടെ എണ്ണവും പ്രതിമാസ പാല്‍ ഉല്പാദനത്തിന്റെ കണക്കും ഗ്രാമപ‍ഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1253.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും യുവതലമുറയെ ക്ഷീരോല്പാദന മേഖലയിലേക്ക് ആകർഷിക്കുന്നതിനും വേണ്ടി ഈ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാലിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ആരംഭിക്കുന്ന ഡയറി പാര്‍ക്കുകള്‍ വഴി ക്ഷീര കർഷകർക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
( സി )
ഉല്പാദനക്ഷമതയും മെച്ചപ്പെട്ട പ്രതിരോധ ശേഷിയുമുള്ള കന്നുകാലി സമ്പത്ത് സംസ്ഥാനത്ത് നിലനിർത്തുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്;
( ഡി )
നിരന്തരമായുണ്ടാകുന്ന കാലിത്തീറ്റയുടെ വില വർദ്ധനവ് മൂലം ക്ഷീര കർഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
1254.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് വാമനപുരം മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അപേക്ഷയുടെ പുരോഗതി അറിയിക്കാമോ;
( സി )
എന്തെല്ലാം സഹായങ്ങളാണ് ക്ഷീരഗ്രാമം പദ്ധതിയിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
1255.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പ്രതിദിനം ആകെ ആവശ്യമായ പാലിന്റെ അളവ് എത്രയാണ്; കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ അളവ് എത്രയാണ്; ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വാങ്ങുന്ന പാലിന്റെ അളവ് എത്രയാണ്; വിശദമാക്കാമോ;
( ബി )
പാലുല്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും ഇതുവഴി എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ വഴി നിലവില്‍ ലഭിക്കുന്ന പാല്‍വില എത്രയാണ്; യഥാര്‍ത്ഥ വില തന്നെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; ഇവര്‍ക്ക് മറ്റ് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചു വരുന്നത്; വിശദമാക്കാമോ;
( ഡി )
ക്ഷീര സംഘങ്ങള്‍ വഴിയല്ലാതെ വില്‍പ്പന നടത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തില്‍, ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് നിലവില്‍ നല്‍കുന്ന പാല്‍വില വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1256.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ; എങ്കില്‍ എത്ര ശതമാനം വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് അറിയിക്കുമോ?
1257.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കൊളത്തൂര്‍ വില്ലേജില്‍ ആട് വളര്‍ത്തല്‍ കേന്ദ്രം സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്നും എത്ര കാലാവധിക്കുളളില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ആയത് പ്രകാരം നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചിട്ടുണ്ടോയെന്നും വകുപ്പ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോയെന്നുമുള്ള കാര്യങ്ങളുടെ വിശദാംശം അറിയിക്കാമോ;
( സി )
നിലവിലെ സ്ഥിതിയിൽ ആട് ഫാം എന്ന് യാഥാര്‍ത്ഥ്യമാക്കാനാവും എന്ന് അറിയിക്കാമോ?
1258.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാൽ വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടാ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വില വർദ്ധിപ്പിക്കുന്നുവെങ്കിൽ ആയതിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ;
( സി )
വില വർദ്ധനവ്, ഹോട്ടൽ മേഖലയിലും മറ്റും വൻ വില വർദ്ധനവിന് കാരണമാക്കും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
വർദ്ധിപ്പിച്ച തുകയിൽ ക്ഷീരകർഷകർക്ക് എത്ര രൂപ ലഭിക്കും എന്നത് വ്യക്തമാക്കുമോ;
( ഇ )
കാലിത്തീറ്റയും മറ്റും സബ്സിഡി നിരക്കിൽ നൽകി ക്ഷീരകർഷകരെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1259.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമായ പാൽ ആഭ്യന്തരമായി ഉല്പാദിപ്പിക്കുവാൻ കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ ഈ കുറവ് എപ്രകാരമാണ് നിലവിൽ പരിഹരിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാലിത്തീറ്റ വില വർദ്ധനവ് ഉൾപ്പെടെ പാൽ ഉല്പാദന ചെലവ് കണക്കാക്കി ക്ഷീരകർഷകർക്ക് മതിയായ പ്രതിഫലം നൽകാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1260.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും ക്ഷീര സംരക്ഷണം കാര്യക്ഷമമാക്കുന്നതിനും പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാടില്‍ അന്‍പത്തിമൂന്ന് കോടി രൂപ മുതല്‍മുടക്കിയ സംസ്ഥാനത്തെ ആധുനിക പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫാക്ടറി എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
1261.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ പ്രവർത്തിക്കുന്ന പാൽ ഉൽപാദകരായ കർഷകരിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും "മിൽമ" പാൽസംഭരണം നടത്തുന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ ലഭ്യത ഉറപ്പുവരുത്തുവാൻ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
കേരളത്തിലെ പാൽ ഉൽപാദകരായ കർഷകർക്കും കർഷക സംഘങ്ങൾക്കും വേണ്ടി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ലഭിക്കുന്ന പാലും പാലുൽപന്നങ്ങളും ഗുണനിലവാരം പുലർത്തുന്നവയാണെന്ന് പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഇ )
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിച്ചേരുന്ന പാൽ ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതും ആണെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത പാലും പാലുൽപന്നങ്ങളും ഗുണനിലവാരം ഉള്ളതും ശുദ്ധവും ആണെന്ന് പരിശോധിച്ച് ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( എഫ് )
എങ്കിൽ അവ നിരോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും അവലംബിച്ചിട്ടുള്ള മാർഗങ്ങൾ വ്യക്തമാക്കാമോ?
1262.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ) ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദെെനംദിനം എത്ര ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് എത്തുന്നത് ;വിശദമാക്കുമോ;
( ബി )
ബി) ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല്‍ അതിര്‍ത്തികളില്‍ പരിശോധിക്കുന്നതിന് സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന വസ്തുത ഗൗരവമായി കണ്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
(സി) ഗുണമേന്മയില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പാല്‍ കമ്പനികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
(ഡി) നിരോധിക്കപ്പെട്ട പാല്‍ കമ്പനികള്‍ അടുത്ത ദിവസം തന്നെ പുതിയ നാമത്തിൽ പാൽ മാര്‍ക്കറ്റിലെത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
1263.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മൂര്‍ക്കനാട് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ വഴി പൂര്‍ത്തീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പാല്‍പ്പൊടി ഉല്പാദന കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഈ ഡയറിയില്‍ നിലവില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനി എന്തെല്ലാം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ?
1264.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 ജനുവരി ഒന്നിന് മിൽമയുടെ ഒരു ലിറ്റർ പാൽ വില എത്രയായിരുന്നു എന്നും 2022 ഡിസംബർ ഒന്നിന് മിൽമയുടെ ഒരു ലിറ്റർ പാൽ വില എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മിൽമയുടെ പാൽ വില എത്ര തവണ വർദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും വരുത്തിയ വർദ്ധനവ് എത്ര; വ്യക്തമാക്കുമോ?
1265.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാല്‍ വില കൂട്ടുവാന്‍ മില്‍മ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാല്‍ വില വര്‍ദ്ധനവ് മൂലം ക്ഷീര കര്‍ഷകര്‍ക്ക് എത്ര രൂപയുടെ പ്രയോജനം ലഭിക്കുമെന്നതിന്റെ വിശദവിവരം നല്‍കുമോ?
1266.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കുകയുണ്ടായോയെന്നും എന്ന് മുതലാണ് വില വർദ്ധിപ്പിച്ചതെന്നും എത്ര രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
ഇതുമൂലം കർഷകന് ഒരു പശുവിന് എത്ര രൂപയുടെ അധിക ചെലവ് വരും എന്നാണ് സർക്കാർ കണക്കാക്കുന്നത്;
( സി )
നിലവിൽ മിൽമ മുഖേന സംഭരിക്കുന്ന പാലിന് ഒരു കർഷകന് പ്രതി ലിറ്ററിന് ലഭിക്കുന്ന ശരാശരി വിലയും പരമാവധി വിലയും ഏറ്റവും കുറഞ്ഞ വിലയും എത്രവീതം ആണെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടോ; എങ്കിൽ എത്ര രൂപയുടെ വർദ്ധനവ് വരുത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഇ )
ഇപ്രകാരം വർദ്ധിക്കുന്ന തുകയിൽ നിന്നും കർഷകന് എത്ര രൂപയാണ് പ്രതി ലിറ്ററിന് ലഭിക്കുക;
( എഫ് )
കോവിഡ് ലോക്ക് ഡൗണും കടുത്ത വിലക്കയറ്റവും കാരണം ദുരിതത്തിൽ ആയിരിക്കുന്ന കർഷകരെയും പൊതുജനങ്ങളെയും ഈ വില ഉയർത്തൽ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നുണ്ടോ;
( ജി )
എങ്കിൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് മിൽമയ്ക്ക് പാൽ നൽകേണ്ടി വരികയും ഉയർന്ന വിലയ്ക്ക് കാലിത്തീറ്റ വാങ്ങേണ്ടി വരികയും ചെയ്യുന്ന കർഷകർക്ക് തീറ്റ വിലയിൽ സബ്സിഡി അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമോ എന്ന് അറിയിക്കുമോ?
1267.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ അമിത വിലവർദ്ധനവും തീറ്റ വസ്തുക്കളുടെ ലഭ്യത കുറവും കാരണം ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് കണക്കിലെടുത്ത് കാലിത്തീറ്റയുടെ സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് തീറ്റവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കാലിത്തീറ്റയുടെ ഉല്‍പ്പാദനശേഷി ഉയര്‍ത്തുന്നതിനും ക്ഷീര കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുന്നതിനും കുടിശ്ശികയുള്ള ഇന്‍സെന്റീവ് കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ക്ഷീരമേഖലയിലെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1268.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ ക്രമാതീതമായ വില വര്‍ദ്ധനവ് സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്ഷീര കർഷകരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കര്‍ഷകര്‍ക്ക് ഇപ്പാേള്‍ കാലിത്തീറ്റയ്ക്കുള്ള സബ്സിഡി നൽകുന്നുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
പാലിന്റെ വിലയും കാലിത്തീറ്റയുടെ വിലയും തമ്മില്‍ വലിയ അന്തരമുള്ളതിനാല്‍ നിലവില്‍ കാെടുക്കുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; വിശദമാക്കാമോ?
1269.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ അമിത വിലവര്‍ദ്ധനവ് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്ഷീര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1270.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുകളും ഒരു ക്വാളിറ്റി കൺേട്രോൾ ലാബും പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിൽ സാങ്കേതിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനും ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ നൽകിയ കത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ നേരത്തെ നിലവിലുണ്ടായിരുന്ന ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക ഷിഫ്റ്റ് ചെയ്യപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാരിലേക്ക് ഇതുസംബന്ധിച്ച പ്രൊപ്പോസലുകൾ വകുപ്പ് മേധാവി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
മലപ്പുറം ജില്ലാ ഓഫീസിൽ ഒരു ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമോ?
1271.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാല്‍, മുട്ട എന്നിവയുടെ നിലവിലെ ഉല്പാദനം എത്രയാണെന്നും സ്വയംപര്യാപ്തതയിലെത്തിക്കാന്‍ ഇവയുടെ ഉല്പപാദനം എത്രയായി വര്‍ദ്ധിപ്പിക്കണമെന്നും കണക്കാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവയുടെ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1272.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനൽക്കാലത്ത് പാലുൽപാദനം കുറയുന്നതിനാൽ ഒരു ലിറ്റർ പാലിന് സൊസൈറ്റികൾ ക്ഷീരകർഷകർക്ക് നൽകുന്ന ഇൻസെന്റീവ് എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മിൽമ പാലിന്റെ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രസ്തുത ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1273.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി പ്രവര്‍ത്തിച്ചുവരുന്ന ക്ഷീരസംഘങ്ങളുടെ പേരുവിവരം, നമ്പര്‍,സ്ഥലം എന്നിവയും വാര്‍ഷിക പാല്‍ സംഭരണം, പ്രാദേശിക വില്പന, ഡയറി സെയില്‍സ് എന്നിവയുടെ 2021-2022 സാമ്പത്തിക വര്‍ഷത്തെ കണക്കും കൂടാതെ സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ള സംഘങ്ങള്‍, എ.എം.സി യൂണിറ്റുള്ള സംഘങ്ങള്‍, പ്രവര്‍ത്തന ലാഭത്തിലുള്ള സംഘങ്ങള്‍ എന്നീ വിവരങ്ങളും തരം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ ക്ഷീര സംഘത്തിലും 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ലഭ്യമായിട്ടുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ വിവരങ്ങളും ലഭ്യമാക്കുമോ?
1274.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ മൃഗശാലകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്ന മൂന്നാര്‍ മേഖലയില്‍ പുതിയ മൃഗശാല ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിവരം നൽകുമോ ?
1275.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗശാലയിലെ ക്യൂറേറ്റര്‍ ഗ്രേഡ് II തസ്തികയിലെ നിയമന രീതി വ്യക്തമാക്കാമാേ;
( ബി )
ക്യൂറേറ്റര്‍ തസ്തിക എത്രയെണ്ണമാണ് മ്യൂസിയം ആന്റ് മൃഗശാല വകുപ്പില്‍ നിലവിലുള്ളതെന്ന് വിശദമാക്കാമാേ;
( സി )
ക്യൂറേറ്റര്‍ ഗ്രേഡ് II തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടാേയെന്ന് വിശദമാക്കാമാേ;
( ഡി )
എങ്കില്‍ പരാതി എന്താണെന്ന് വിശദമാക്കാമാേ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.